11ആഗസ്റ്റ്2009 - ഏഷ്യാനെറ്റില്‍ ബ്ലോത്രം..
Monday
നിങ്ങളുടെ ബ്ലോത്രം നിങ്ങളുടെ ഏഷ്യാനെറ്റില്‍...
പ്രിയ ബ്ലോത്രം വായനക്കാരെ, ബ്ലോത്രം സുഹൃത്തുക്കളെ,ഇന്ന് (ചൊവ്വ 11/08/2009) രാത്രി യു.എ.ഇ സമയം 10 മണിക്ക് - ഇന്ത്യന്‍ സമയം 11:30ന് -ഏഷ്യാനെറ്റ് മെയിന്‍ ചാനലിലും,
ബുധനാഴ്ച്ച (12/08/2009) രാത്രി 10.30ന് - ഇന്ത്യന്‍ സമയം 12ന് -
ഏഷ്യാനെറ്റ് ന്യൂസ് ചാനലിലും ഉള്ള “ഗള്‍ഫ് റൌണ്ടപ്പ്” എന്ന പ്രോഗ്രാമില്‍ ബ്ലോത്രത്തെ ഉള്‍പ്പെടുത്തിയിരിക്കുന്ന വിവരം സന്തോഷപൂര്‍വ്വം അറിയിക്കട്ടെ. ചുരുങ്ങിയ കാലയളവുകൊണ്ട് ബൂലോഗത്ത് നിഷേധിക്കാന്‍ പറ്റാത്ത സാന്നിധ്യമായി ബ്ലോത്രത്തെ വളര്‍ത്താന്‍ സഹായിച്ച എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും, വാര്‍ത്തകള്‍ തന്നും, മറ്റ് രീതിയിലും സഹായിച്ച ബ്ലോഗേഴ്സിനും, അതിലുപരി ബ്ലോത്രം സ്ഥിരമായി പിന്‍ തുടരുന്നവരോടും, നല്ലവരായ വായനക്കാരോടും ബ്ലോത്രം നിറഞ്ഞ മനസ്സോടെ നന്ദി പറയുന്നു.ഒപ്പം ബ്ലോത്രത്തെ ഏഷ്യാനെറ്റ് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയതിന് ഏഷ്യാനെറ്റിനും ഏഷ്യാനെറ്റിന്റെ പ്രവര്‍ത്തകര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.
സ്നേഹത്തോടെ,
ബ്ലോത്രം
തെറ്റിദ്ധാരണകള്‍..
പലതവണ കാര്യങ്ങള്‍ വിശദമാക്കിയിട്ടും പലരുടെയും തെറ്റിദ്ധാരണകള്‍ മാറിയിട്ടില്ല എന്നറിയാം. ഇനി ഇതില്‍ കൂടുതല്‍ വിശദീകരണം നല്‍കുന്നില്ല. ബ്ലോത്രം ബഹുമാനിക്കുന്ന ബ്ലോഗര്‍മാരാണവര്‍. അവര്‍ക്ക് അറിഞ്ഞോ അറിയാതെയോ ബ്ലോത്രം വിഷമ കാരണമായിട്ടുണ്ടെങ്കില്‍ പരസ്യമായി ക്ഷമ ചോദിക്കാന്‍ ബ്ലോത്രത്തിന് മടിയില്ല.
ബ്ലോത്രത്തിന് ശേഷം ഉദയം ചെയ്ത പത്രങ്ങള്‍ വായിക്കുന്നവര്‍ക്കറിയാം ഇവിടെ ആരാണ് വിവാദങ്ങളും കള്ളപ്രചരണങ്ങളും നടത്തിയിട്ടുള്ളതെന്ന്. ഇപ്പോഴും ബ്ലോത്രത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും ആരോപണങ്ങളുമായി വരുന്നവരോട് ഒന്നേ പറയാനുള്ളു, ഈ ആക്രമണങ്ങള്‍ കൊണ്ട് ബ്ലോത്രം തകരാന്‍ പോകുന്നില്ല. അത് കൊണ്ട് ബൂലോഗ പത്രങ്ങളെന്ന് അവകാശപ്പെടുന്നവരോട് ഞങ്ങള്‍ തര്‍ക്കത്തിനില്ല. നല്ല വാര്‍ത്തകളുമായി ബൂലോഗത്ത് ആരോഗ്യകരമായ മത്സരത്തിനും ബ്ലോഗിന് ഗുണകരമായി നിലനില്‍ക്കാനും എല്ലാ പത്രങ്ങള്‍ക്കും സാധിക്കട്ടെ എന്നും ആശംസിക്കുന്നു.
-ബ്ലോത്രം
5 comments:
പ്രിയ ബ്ലോത്രം സുഹൃത്തേ ,
ഞാന്‍ കാരണമാണ് നിങ്ങള്‍ കുരിശില്‍ കയറിയതെങ്കില്‍ ദയവായി എന്നെ ഇവിടെ നിന്നും മാറ്റണം . വേറെ ഒന്നും പറയുന്നില്ല . എല്ലാവരും സന്തോഷിക്കട്ടെ .
ശ്രീ കാപ്പിലാന്‍,
ബ്ലോത്രത്തിന് സ്ഥാപിത താല്പര്യങ്ങള്‍ ഇല്ല. ഇവിടെ വ്യക്തികളേക്കാള്‍ നിലപാടുകള്‍ക്കാണ് പ്രാധാന്യം.
പിതാവേ , ഇവര്‍ ചെയ്യുന്നത് എന്തെന്നറിയായ്കയാല്‍ ഇവരോട് ക്ഷമിക്കേണമേ .കഴിയുമെങ്കില്‍ ഈ പാനപാത്രം എങ്കല്‍ നിന്ന് നീക്കേണമേ .എങ്കിലും എന്‍റെ ഇഷ്ടമല്ല അവിടുത്തെ ഇഷ്ടം നിറവേറട്ടെ. ആമേന്‍
പ്രിയ ബ്ലോത്രമിത്രമേ, തുടരുക..ആശംസകള്‍!
ബ്ലോത്രത്തിന് ആശംസകള്‍, ഏഷ്യാനെറ്റ് കാണാന്‍ കാത്തിരിക്കുന്നു. മാധ്യമങ്ങള്‍ക്ക് അവഗണിക്കാനാവാത്ത വിധം ബ്ലോഗുകള്‍ വളര്‍ന്നു കഴിഞ്ഞിരിക്കുന്നു
Post a Comment