FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

18ആഗസ്റ്റ്2009 - ജബ്ബാര്‍ മാഷും കമന്റ് ഡിലീറ്റലും..????

Monday

ജബ്ബാര്‍ മാസ്റ്ററും കമന്റ് ഡിലീറ്റലും: ആരോപണം ഗുരുതരം തന്നെ

അറിയപ്പെടുന്ന യുക്തിവാദി നേതാവ് ജബ്ബാര്‍ മാസ്റ്ററെ കുറിച്ച് ഫൈസല്‍ കൊണ്ടോട്ടി ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ - http://parinaamam.blogspot.com/2009/08/blog-post.html - ഗൌരവതരം ആണെന്ന് പറയാതെ വയ്യ. ബൂലോകത്ത് മതങ്ങളുമായി തുറന്ന ആശയസംവാദം നടത്തുന്ന ശ്രീ ജബ്ബാര്‍ മാസ്റ്റര്‍ കേവലം ഒരു ബ്ലോഗര്‍ മാത്രമല്ല, കേരളത്തിലെ യുക്തിവാദികളുടെ അനിഷേധ്യ നേതാവ് കൂടിയാണ് എന്നത് ആരോപണത്തിന്റെ ഗൌരവം വര്‍ധിപ്പിക്കുന്നു...
-ശ്രദ്ധേയന്‍.ആസിയന്‍ കരാര്‍ കേരളത്തിന്റെ കാര്‍ഷിക മേഖലയുടെ ആരാച്ചാര്‍

ആസിയന്‍ കരാര്‍ ഒപ്പുവയ്ക്കുന്ന പ്രശ്നം ഉയര്‍ന്നുവന്നപ്പോള്‍ കേരളം ഇത്ര ശക്തമായി പ്രതികരിക്കാന്‍ ഇടയായത് എന്തുകൊണ്ടാണെന്ന് ചിലപ്പോള്‍ സംശയം ഉയര്‍ന്നു വന്നേക്കാം. മറ്റൊരു സംസ്ഥാനത്തും ഉയര്‍ന്നുവരാത്ത തരത്തിലുള്ള എതിര്‍പ്പ് രൂപപ്പെട്ടതിന്റെ പശ്ചാത്തലം അറിയണമെങ്കില്‍ കേരളത്തിന്റെ കാര്‍ഷിക മേഖലയുടെ സവിശേഷതകൂടി മനസ്സിലാക്കേണ്ടതുണ്ട്...
-ജനശക്തി.


ആസിയന്‍ കരാര്‍ - രാഷ്ട്രീയവും ഗുണ്ടായിസവും

ആസിയന്‍ കരാറിനെയൊ ഇതര സ്വതന്ത്ര കരാറുകളുടെ ഗുണ ദോഷങ്ങളെപറ്റിയോ വിശകലം ചെയ്യാന്‍ ഞാന്‍ ആളല്ല. ഇത്തരം കരാറുകള്‍ വന്നാല്‍ എന്തൊക്കെയോ സംഭവിക്കും എന്നും പറഞ്ഞ് വാളെടുക്കുന്നത് കണ്ടപ്പോള്‍ എന്റെ മനസ്സില്‍ വന്ന ഒരു 'സാദാ' ആളിന്റെ ചിന്തകളാണ് ഇവിടെ പങ്ക് വെക്കുന്നത്.ഇന്ന് പ്രവാസിയാണെങ്കിലും ഒരു കര്‍ഷകന്റെ മകനായി ജനിച്ച എനിക്ക് ഭാവിയില്‍ കേരളത്തില്‍ ത്തന്നെയാണ് ജീവിക്കേണ്ടതെന്നതും കൂടി ചിന്തിക്കുമ്പോളാണ് എന്റെ ചിന്തകള്‍ക്ക് തീവ്രത കൂടുന്നതും. ..
-തറവാടി


ആസിയന്‍: നെഗറ്റീവ് ലിസ്റ്റും ഇന്ത്യക്ക് ദോഷമാകും

ആസിയന്‍: നെഗറ്റീവ് ലിസ്റും ഇന്ത്യക്ക് ദോഷമാകും

ന്യൂഡല്‍ഹി: ആസിയന്‍ കരാറിന്റെ ഭാഗമായുള്ള വിവിധ രാജ്യങ്ങളുടെ നെഗറ്റീവ് ലിസ്റും ഇന്ത്യക്ക് ദോഷമാകുമെന്ന് ആശങ്ക ശക്തം. നെഗറ്റീവ് ലിസ്റ്വഴി പ്രധാന ഉല്‍പ്പന്നങ്ങളെ സംരക്ഷിക്കുമെന്നു പറയുന്ന യുപിഎ സര്‍ക്കാര്‍ മറ്റ് ആസിയന്‍ രാജ്യങ്ങളുടെ നെഗറ്റീവ് ലിസ്റ് എങ്ങനെ ഇന്ത്യയെ ബാധിക്കുമെന്ന കാര്യം മറച്ചുവയ്ക്കുകയാണ്. ആസിയന്‍ സെക്രട്ടറിയറ്റിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച വിശദാംശത്തിലും വിവിധ രാജ്യങ്ങളിലെ നെഗറ്റീവ് ലിസ്റിലെ ഉല്‍പ്പന്നങ്ങളുടെ വിവരങ്ങളില്ല. ഇന്ത്യയുടെ നെഗറ്റീവ് ലിസ്റില്‍ 489 ഉല്‍പ്പന്നമുണ്ടെന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്...
-ഇ എ സജിം തട്ടത്തുമല.

കമ്മ്യൂണിസ്റ്റ് Vs ഇസ്ലാംതീവ്രവാദം

ലോകമെമ്പാടും ചര്‍ച്ചചെയ്യപ്പെടുന്ന ഒന്നിന്റെ ബാക്കിപത്രമായല്ല ഈ പോസ്റ്റ്‌. തീവ്രവാദം അതേതു മതത്തിന്റെയായാലും എതിര്‍ക്കപ്പെടെണ്ടത് തന്നെ. തീവ്രവാദത്തിന് മതമില്ലെന്നു പറയുമെങ്കിലും തീവ്രവാദികള്‍ക്ക് ചിലപ്പോഴൊക്കെ മതമുണ്ടാകാറുണ്ട്. ഒരുപക്ഷെ ഇന്ന് തീവ്രവാദികളല്ലെങ്കില്‍ പോലും ഇസ്ലാം മതവിശ്വാസിയായത് കൊണ്ടുമാത്രം സംശയത്തിന്റെ നിഴലില്‍ ജീവിക്കുന്നവരും ജീവിക്കപ്പെടുന്നവരും നിരവധിയുണ്ട്. ഒരുപക്ഷെ ഈ ഫോബിയ യൂറോപ്യന്‍ അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലെക്കും ബാധിച്ചതുകൊണ്ട്‌ നിരവധിപ്പേര്‍ ഈ ഫോബിയയ്ക്ക് ഇരയാകേണ്ടി വരുന്നുണ്ട്...
-കൂതറ തിരുമേനി.ഓര്‍മ്മയില്‍ മായാത്ത ചിത്രങ്ങള്‍

ഒന്‍പതാം ക്ലാസ്സ്‌ മാറ്റത്തിന്‍റെ കാറ്റുമായാണെത്തിയത്‌. ഞാന്‍ പതിവ് പോലെ പിന്‍ബെഞ്ചില്‍ വിഡ്ഢിയെ പോലെ ഇരിക്കുകയാണ്‌. ക്ലാസ്സിലെ പിന്‍നിര പഠിക്കാത്തവരുടെ താവളമാണ്. ഒരു അധ്യാപകരും അവരെ ചോദ്യങ്ങളുമായി ശല്യപ്പെടുത്തില്ല. ഒരിക്കലും തിരികെ കിട്ടാന്‍ സാധ്യതയില്ലാത്ത ഉത്തരത്തിന് വേണ്ടി സമയം കളയാന്‍ ആരും തയ്യാറായിരുന്നില്ല. പക്ഷെ ഹിസ്റ്ററി അധ്യാപകനായ ചന്ദ്രന്‍ സാറിന്‍റെ കണ്ണുകള്‍ ഒരു ദിവസം അപ്രതീക്ഷിതമായി എന്നില്‍ വന്നു വീണു...
-മേരി ലില്ലി.


ശോ...ഈ മുരളീധരന്‍ജിയെ കൊണ്ട് തോറ്റു...!

ഈ മുരളീധരന്‍ജിയെ കൊണ്ട് മഹാശല്യമായിരിക്കുന്നു . എന്തിനും അല്പം വകതിരിവോക്കെ വേണ്ടേ ..? അല്ലെങ്കിലും ഈ വകതിരിവ് എന്നത് ചകിരി പോലുമില്ലാത്ത ഒരാളാണല്ലോ ഇഷ്ട്ടന്‍ ? ആ സാധനം ഉപ്പിന് വേണ്ടിയെങ്കിലും കൈ വശമുണ്ടായിരുന്നുവെങ്കില്‍ , ജനസേവനത്തിനും രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ദേശീയോദ്ഗ്രഥനത്തിനും വേണ്ടിയൊക്കെ പ്രവര്‍ത്തിക്കാന്‍ പറ്റുന്ന , കെ പി സി സി പ്രസിഡന്റ്‌ സ്ഥാനം എന്ന ആ എടുത്താല്‍ പൊങ്ങാത്ത ഊക്കന്‍ സ്ഥാനം വലിച്ചെറിഞ്ഞിട്ടു ആ പോട്ട കറന്റ് മന്ത്രിയെന്ന തുക്കടാ സ്ഥാനത്തിന്റെ പുറകെ പോകുമായിരുന്നോ ?
-വാഴോടന്‍.


ഒരു ആണും ഒരു പെണ്ണും

ബൂലോക വാസികളെ നിങ്ങളോടൊരു ചോദ്യം....
ഒരു ആണും ഒരു പെണ്ണും നടന്നു പോവുകയായിരുന്നു. അപ്പോള്‍ ഒരു വഴിപോക്കന്‍ പെണ്ണിനോട് ചോദിച്ചു....
-ഉണ്ണി.


അലക്സാന്‍ഡ്രിയന്‍ പോസ്റ്റ് II

ഈജിപ്റ്റിലെ റൊണാള്‍ഡീഞ്ഞോഅലക്സാന്‍ഡ്രിയയിലെത്തി നാലാം ദിവസം (ആഗസ്റ്റ് 5, 2008, ചൊവ്വ) സുഹൃത്തുക്കള്‍ക്കൊപ്പം ഒരു സായാഹ്ന സവാരിക്കിറങ്ങിയതായിരുന്നു. ഇന്റര്‍നെറ്റ് കഫേ നോക്കി നടന്ന് ഒടുവില്‍ ഞങ്ങളുടെ കണ്ണില്‍ പെട്ടതാകട്ടെ 'ബ്രസീലിയന്‍ കോഫി ഷോപ്' എന്ന വലിയൊരു ബോര്‍ഡ്. കൂടെയുണ്ടായിരുന്നത് അഥീന, ലൂസി എന്നീ സംഘാംഗങ്ങളായിരുന്നു.
-റെയ്ച്ചല്‍ വര്‍ഗ്ഗീസ് (ദില്ലി പോസ്റ്റ്)ഓണവും ഭാഗവതത്തിലെ മഹാബലിയും വാമനനും

ഓണത്തെക്കുറിച്ചും ഐതീഹ്യത്തെക്കുറിച്ചും വിവിധ ബ്ലോഗ്‌ ചര്‍ച്ചകള്‍ നടക്കുന്നുണ്ടല്ലോ. അതിലേയ്ക്ക് ഈ ഭാഗവതത്തിലെ മഹാബലിയെയും വാമനനേയും സമര്‍പ്പിക്കുന്നു. "ശ്രീ മഹാ ഭാഗവതം മൂലകൃതി - മലയാള വ്യാഖ്യാന സഹിതം", സ്വാമി തേജോമയാനന്ദ എഴുതിയ "ശ്രീമദ് ഭാഗവതപ്രവചനം" (ചിന്മയ മിഷന്‍) എന്നീ ഗ്രന്ഥങ്ങള്‍ അടിസ്ഥാനമാക്കി, ഭാഗവതത്തിലെ അഷ്ടമസ്കന്ധത്തിലെ പതിനെട്ടു മുതല്‍ ഇരുപത്തി മൂന്ന് വരെയുള്ള അദ്ധ്യായങ്ങളിലെ സന്ദര്‍ഭങ്ങളാണ് ഇവിടെ ചുരുക്കി വിവരിച്ചിരിക്കുന്നത്. ഇതില്‍ ഈയുളവന്‍റേതായി യാതൊന്നുമില്ല, തെറ്റുകള്‍ ഉണ്ടെങ്കില്‍ അവയൊഴികെ....
-ശ്രീ@ശ്രേയസ്സ്.


സീതയെ രാമന്‍ ഉപേക്ഷിച്ചതെന്തിന്‌...?

ഒരു പക്ഷേ ഇതു വായിക്കുന്ന മിക്കവരും കേട്ടിരിക്കാനിടയില്ലാത്ത ഒരു കഥയാണിത്. ഓണാട്ടുകരയുടെ എല്ലാ സൗഭഗങ്ങളും നിറഞ്ഞു തുളുമ്പിയിരുന്ന ഗ്രാമമാണ്‌ ഏവൂര്‍. നോക്കെത്താദൂരം നീണ്ടു കിടന്നിരുന്ന പച്ചവയലുകള്‍, കാവുകള്‍, കുളങ്ങള്‍....... മാവും, പ്ലാവും, കുടംപുളിയും, കോല്‍പ്പുളിയും, ആഞ്ഞിലിയും, തെങ്ങും, കവുങ്ങും,ഞാറയും, ഞാവലും, കുളമാവും,ചൂരലും, ഇഞ്ചയും, വയലിറമ്പുകളിലെ പൂക്കൈതയും ഒക്കെക്കൂ‍ടി എന്റെ ബാല്യം സ്വപ്നസദൃശമാക്കിയിരുന്ന ഒരുകാലം...
-ജയന്‍ ഏവൂര്‍ (ആല്‍ത്തറയില്‍)മാവേലിക്കര

പൌരാണികമായ പ്രത്യേകതകളാല്‍ സമ്പന്നമായ മാവേലിക്കരക്ക് പക്ഷെ ചരിത്രത്തില്‍ നാനൂറ് വര്‍ഷങ്ങള്‍ക്കപ്പുറത്തേക്ക് എഴുതപ്പെട്ട ലിഖിതങ്ങള്‍ ഒന്നും തന്നെയില്ല എന്നത് ചരിത്രാന്വേഷണ കുതുകികള്‍ക്ക് നിരാശപകരുന്ന വാര്‍ത്തതന്നെയാവാം.

നാനൂറ് വര്‍ഷം മുന്നെ മാവേലിക്കര പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത് ഒരു ചരിത്ര പുസ്തകത്തിലോ, പൌരാണികമായ ലിഖിതങ്ങളിലോ അല്ലെന്നുള്ളതും കൌതുകമുണര്‍ത്തുന്ന വസ്തുതയാണ്..
-നീര്‍വിളാകന്‍.


മരുഭൂമി കാഴ്ചകള്‍

ഇനി കുറച്ച് മരുഭൂമി കാഴ്ചകളാകാം ..!!! ഇത് താര്‍ മരുഭൂമിയിലെ മാര്‍വാടില്‍ നിന്നുള്ള കാഴ്ച്ചയാണ്.. സാധാരണ മരുഭൂമികളില്‍ ആള്‍ താമസം കുറവാണ്...ഉള്ളത് തന്നെ സ്കയര്‍ കിലോമീറ്ററില്‍ 3
മുതല്‍ നാല് വരെയാണ് ജനസാന്ദ്രത..എന്നാലിവിടെ 80മുതല്‍ 90വരെയാണ്‌ ജനസാന്ദ്രത.. മരുഭൂമിയായത് കൊണ്ട് ചൂടിനെ പറ്റി പറയേണ്ടതില്ലല്ലോ..പതിവു പോലെ വെള്ളം തന്നെയാണ് പ്രധാന പ്രശ്നം....
-ഗൌരീ നാഥന്‍


ലാര്‍സന്‍ , റ്റോബ്രോ-അവരെ മാതൃകയാക്കുക

ലാര്‍സന്‍, റ്റോബ്രോ എന്നീ
ഡാനിഷ് എഞ്ചിനീയറന്മാര്‍ സ്ഥാപിച്ച
എഞ്ചിനീയറിംഗ് കമ്പനി മലയാളികള്‍ ഉള്‍പ്പടെ ആയിരക്കണക്കിനു
ഭാരതീയര്‍ക്കു ജീവിത മാര്‍ഗ്ഗം നേടി കൊടുത്തു എന്നു നന്ദിയോടെ
നാം ഓര്‍മ്മിക്കണം.
ഹെന്നിംഗ് ഹോള്‍ക് ലാര്‍സന്‍,
എസ്.കെ.റ്റോബ്രോ

എന്നിവര്‍ സിമന്‍റ്‌ വ്യവസായം തുടങ്ങാന്‍ ഇന്ത്യയില്‍ എത്തി.ഡാനീഷ്
എഞ്ചിനീയറിംഗ് കമ്പനിയായ എഫ്.എല്‍. സ്മിഡ്ത് ആന്‍ഡ് കോ യുടെ
പ്രതിനിധികള്‍ ആയാണ് അവര്‍ ഇന്ത്യന്‍ തീരത്തെത്തിയത്.അവരുടെ
മാതൃസ്ഥാപനം കൂട്ടിച്ചേര്‍ക്കലുകളെ തുടര്‍ന്ന്‍ ഏ.സി.സി(അസ്സോസിയേറ്റഡ്
സിമന്‍റ്‌ കമ്പനി ആയി മാറി).
-ഡോ കാനം ശങ്കരപ്പിള്ള.


ഹായ് കൂയ് പൂയ് (നീണ്ടകഥ)


ശ്‌... ശ... ശാ... ശി... ശീ... ശൂ.. ശൂം.....!

ഓമനടീച്ചര്‍ ഒന്ന്‌ ശ്വാസം വിട്ടു.

``മിണ്ടാണ്ടിരിക്കിനെടാ...''

അവരലറി.

മുമ്പിലെ ബെഞ്ചിലാണ്‌ കേമനായ ഞാനിരുന്നിരുന്നത്‌. മൈലങ്കോടന്‍ റഹ്‌മത്തലി എന്റെ നേരെ ബേക്കിലെ ബെഞ്ചിലും....
-


കുടിയന്മാര്‍ക്കൊരു ഗൈഡ്

നിയമപ്രകാരമുള്ള മുന്നറിയിപ്പ്
'വെള്ള'മടി ബ്ലഡ്‌ ഫ്ലോ കൂട്ടുകയും ഹാര്ട്ട് അറ്റാക്കിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. (റം ദിവസവും ഉപയോഗിക്കൂ.. RUM-Regular Use Medicine)
-സത.

ഒരു ഷഡ്ജം പിന്നെ ഒരു കൂട്ടം സംഗതികളും …


ഷഡ്ജം ഗാന്ധാരത്തില്‍ ലയിക്കാത്തത് എന്തേ … സംഗതികള്‍ എത്ര കൂട്ടാന്‍ പറ്റുമോ അത്രയും നല്ലത് അല്ലെങ്കില്‍ കാര്യം പോക്കാ ..മോനേ…
വിധികര്‍ത്താക്കളുടെ തകര്‍പ്പന്‍ പെര്‍ഫോര്‍മന്‍സ് .. ഇവര്‍ക്ക് ഇതിനും വോട്ട് ചോദിചൂടെ sms കുറച്ചു അവര്‍ക്കും അയച്ചു കൊടുക്കാമായിരുന്നു… കഷ്ടപ്പെട്ട് ഊണും ഉറക്കവും ഉപേക്ഷിച്ചു പ്രാക്ടീസ്ചെയ്തു വന്നപിള്ളേരെ അവസാനം ഒന്ന് 'കുടയുക' ഇപ്പോള്‍ ഒരു പതിവാ,തുടക്കത്തില്‍ നന്നെന്നു പറയും പിന്നെ തുടങ്ങും കേസില്ലാ വക്കീലിന് പെട്ടെന്ന് കേസ് കിട്ടിയപോലെ … കിടിലന്‍ വിസ്താരം...
-പ്രേമാനന്ദന്‍.

രക്ഷിക്കാനാവാതെ....

29ജുലായ്‌.ബുധനാഴ്ച്ച വൈകുന്നേരം സ്കൂൾ വിട്ട്‌ എത്തുമ്പോൾ അമ്മയുണ്ട്‌ കാത്തു നിൽക്കുന്നു.എന്നെയല്ല;ഓട്ടോ ഡ്രൈവർ സാജുവിനെ.അയാളാണെങ്കിൽ ഞാൻ വണ്ടിയിൽ കയറുമ്പോൾത്തന്നെ തിരക്കുണ്ടെന്നു പറഞ്ഞ്‌ പറപ്പിച്ചു വിട്ടതാണ്‌.

അമ്മ പറയാനൊരുങ്ങുമ്പോൾത്തന്നെ 'ഒരു രക്ഷയുമില്ല'എന്നയാൾ തീർത്തു പറഞ്ഞു.
‘ഒരു ചേര കിണറിനിട്ട വലയിൽ കുടുങ്ങി. ഒന്നതിനെ ഉന്തി പുറത്താക്കിത്താ ‘അമ്മ വീണ്ടും കെഞ്ചി...
-ശാന്ത കാവുമ്പായി.
മുഴക്കോൽ


ട്ര്ണ്ണീ‍ീങ്ങ്‌ ട്ര്ണ്ണീങ്ങ്‌ ...കോളിംഗ്‌ ബെല്ലിൽ വിരൽ അമർത്തിയപ്പോൾ അകത്ത്‌ പതിയ സ്വരത്തിൽ മണി മുഴങ്ങി. രണ്ടാഴ്ച മുൻപു മരപ്പണിയെല്ലാം അവസാനിപ്പിച്ചു പോകുമ്പോൾ കോളിംഗ്‌ ബെല്ല് ഉണ്ടായിരുന്നില്ല. മണിച്ചിത്ത്രത്താഴ്‌ പിടിപ്പിച്ച വാതിൽ പാളിയിൽ പതുക്കെ കൈയ്യോടിച്ചു നോക്കി. പോളീഷെല്ലാം ഭംഗിയായിരിക്കുന്നു. എങ്ങനെയുള്ളവരായിരിക്കും താമസക്കാർ? വിദേശത്തുനിന്നും വന്നതാണ്‌. ഇതു വരെ കാണാൻ ഒത്തില്ല. ഏതു തരക്കാരായാലെന്താ, മറന്നുവച്ചു പോയ മുഴക്കൊലും മറ്റു പണിയായുധങ്ങളും എടുത്തു കഴിഞ്ഞാൽ പിന്നെ ഈ വീട്ടിൽ വരേണ്ട കാര്യമേ വരുന്നില്ല.

എന്തായിരിക്കും ആരും വാതിൽ തുറന്നു വരാത്തത്‌?
-ഷാജു ജോസഫ്.


ഇത്രയും കഠിനമായി എന്നെ ശിക്ഷിക്കരുതേ മോളേ ?

[നിസ്സാരമായ ഒരു കാര്യം കൊണ്ട് ഒരു സുഹൃത് ബന്ധം നഷ്ടപ്പെട്ടതാണ് ഈ കഥക്ക് പുറകില്‍ ഉള്ള ആശയം. മനുഷ്യര്‍ എപ്പോഴാണ് എങ്ങിനെയാണ് പ്രതികരിക്കുക എന്ന് പലപ്പോഴും നാം അറിയുന്നില്ല. നല്ല്ല സുഹൃത് ബന്ധം കെട്ടിപ്പടുക്കുവാന്‍ അത്ര എളുപ്പമല്ല. പക്ഷെ അത് നശിപ്പിക്കാനോ നിമിഷങ്ങള്‍ മാത്രം മതി]


ഞാന്‍ ചോദിച്ചത് തെറ്റായി എന്ന് തോന്നുന്നുവെങ്കില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു.
ഒരാള്‍ക്ക് ഒരു ജോലി വാങ്ങിക്കൊടുക്കുക എന്ന് വെച്ചാല്‍ നമുക്ക് ജീവിതത്തില്‍ ചെയ്യാവുന്നതില്‍ വെച്ച് ഏറ്റവും മഹത്തായ കാര്യമാണ്...
-ജെ പി വെട്ടിയാട്ടില്‍.സമവാക്യത്തിന്‍റെ സൃഷ്ടികര്‍മ്മംമാമ്പഴക്കാലം..
മാവില്‍ ഞാന്ന് നില്‍ക്കുന്ന മാങ്ങകള്‍...
മംഗലശ്ശേരില്‍ നീലകണ്ഠന്‍ മകന്‍ കാര്‍ത്തികേയന്‍ പറയുന്ന പോലെ,
"പല രൂപത്തില്‍, പല ഭാവത്തില്‍.."
മൂങ്ങാണ്ടന്‍ മാങ്ങാ, കിളിച്ചുണ്ടന്‍ മാങ്ങാ, നാട്ട് മാങ്ങാ, കാട്ട് മാങ്ങാ, കണ്ണി മാങ്ങാ, പച്ച മാങ്ങാ, പഴുത്ത മാങ്ങാ, പുഴുത്ത മാങ്ങാ..
ഇങ്ങനെ പോകുന്നു ഈ വകഭേദങ്ങള്‍.
ആരെന്തൊക്കെ പറഞ്ഞാലും മാങ്ങാ എന്ന് പറഞ്ഞാല്‍ എനിക്ക് ജീവനാ..
-അരുണ്‍ കായംകുളം.പുസ്തകം


പുസ്തകം
ഞാന്‍മടക്കിവയ്ക്കുന്നു
ജനാലയിലൂടെ നോക്കിയിരുന്നാല്‍
വാക്കുകള്‍ എവിടേക്കോ നടന്നുപോകുന്നത്‌ കാണാം
കാഴ്ചയും ശ്രവണവും ഉറക്കമാകുന്നു
............
റോസ്.ഇനി വേലായിയെ കാത്തിരിക്കാം

ഓണത്തിന് നിറം പൂക്കളാണെന്ന്
കര്‍ക്കിടകം
ചുരുണ്ടുകൂടിയിരുന്ന്
ജലച്ചായം വരയ്ക്കുമ്പോള്‍
മുട്ടോളം പാവാട പൊക്കിപ്പിടിച്ച്
തുമ്പപ്പൂവ്
പാടം കടന്നുവരും
.............
നസീര്‍ കടിക്കാട്.


എടുത്തുവപ്പുകള്‍ മറിച്ചുനോക്കാനുള്ളതല്ലെന്ന്‌...

മഴത്തണുപ്പ്‌ തലവഴി മൂടി
കൂര്‍ക്കം വലിയ്ക്കുന്ന ഇരുട്ടില്‍,
ഉറക്കം തൂങ്ങും മേശവിളക്കിന്റെ
ഒറ്റക്കണ്‍നോട്ടത്തിലേയ്ക്ക്‌
മൂലകളടര്‍ന്ന ചട്ടപ്പെട്ടിയില്‍ നിന്നും
കരിംപച്ചയില്‍ സ്റ്റാമ്പുകള്‍ തിങ്ങിപ്പാര്‍ത്തിരുന്ന
പുറന്തോടുമായി
ചരിത്രപാഠപുസ്തകം നീങ്ങിയിരുന്നു
..............
ചന്ദ്രകാന്തം.

ഡിജിറ്റല്‍ ബോഡി

പണ്ടൊക്കെ
തീവ്രവാദികള്‍
ഉടലില്‍ നിന്നും
തല വെട്ടിയെടുക്കുമ്പോള്‍
ശങ്കിച്ചിരുന്നോ ദൈവത്തെ;
പാപപരിഹാരാര്‍ത്ഥം
പുഴയില്‍ മുങ്ങിയിരുന്നൊ.
..........
-ടി എ ശശി.


പുഴയിലൊഴുക്കിയ കവിത

അവര്‍ പറയുന്നു അവരുടെ കവിതകള്‍
പ്രമാദം ആയിരുന്നു എന്ന്
എഴുതിയ കവിതകളേക്കാള്‍
ഇനി വരുവാനുള്ള കവിതകള്‍ ഏറ്റവും
മികച്ചതാകും എന്നും അവര്‍ അവകാശപ്പെടുന്നു
................
കാപ്പിലാന്‍.

ഓണച്ചിന്ത്

മാവേലി നാടിന്റെ ഖ്യാതിയോതി
മലയാളനാലകത്തോണമെത്തി.
രാമായണം ചൊല്ലി തരണം ചെയ് തൊരു
കര്‍ക്കിടക ദുരിതങ്ങള്‍ക്കന്ത്യമായി.
ഇന്നു പൂക്കളമന്യമായ് പൂവിളി മൌനമായ്‌
ഓണക്കളികള്‍ തന്നാര്‍പ്പുവിളിയകലെയായ് .
കൈവിട്ടു പോവതു സ്വത്തു തന്നെ
കാണുവാനാമോയീ സ്വത്വ നഷ്ടം ?
...........
-പി ഉണ്ണീകൃഷ്ണന്‍.


തവളകള്‍

വഴി തേടി ഇറങ്ങിയ വെള്ളത്തിന്‍
വഴി തടഞ്ഞ പുല്‍കൊടി തന്‍
മാറില്‍ വീണ പരാഗങ്ങള്‍
മിഴി പൂട്ടി ഉറങ്ങി.
.........
കണിയാപുരം നൌഷാദ്.

നീയും ഞാനും നമ്മുടെ പ്രണയവും


ഞാൻ, ഹൃദയത്തിൽ നിന്നു
ഹൃദയത്തിലേക്കുള്ള ദൂരം
വളരെ കുറവുള്ളൊരാൾ
പെട്ടെന്ന് ദേഷ്യപെടുകയും
വല്ലാതെ സ്നേഹിക്കുകയും
രാത്രിമഴയിൽ അലിഞ്ഞു
ചേരുകയും ചെയ്യുന്നൊരാൾ
..............
വരവൂരാന്‍


A Jungle Flower (ഒരു വനപുഷ്പം)


-ശിവ.


മഞ്ഞലയില്‍ മുങ്ങി ചാര്‍ത്തി....

IMG_1441

-കൊറ്റായി.

0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP