25ആഗസ്റ്റ്2009 - ആദായ വില്പന...!!
Tuesday
ഓണം പ്രമാണിച്ച് വമ്പിച്ച വിലക്കുറവ് : ബ്ലോഗ് ചന്ത
ബ്ലോഗില്‍ അനുദിനം വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിനായി സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയ പുതിയ ബ്ലോഗ് ചന്തയിലെ വിലവിവര പട്ടിക ഇപ്രകാരമായി സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നു. ആയതിനാല്‍ കരിഞ്ചന്തക്കാരുടേയും പൂഴ്ത്തി വെപ്പുകാരുടേയും ചതിയില്‍ പെട്ടുപോകാതെ എല്ലാവരും ബ്ലൊഗ് ചന്തയില്‍ നിന്ന് തന്നെ അവശ്യസാധനങ്ങള്‍ വാങ്ങേണ്ടതാണ് എന്ന് ഇതിനാല്‍ എല്ലാ ബ്ലോഗര്‍മാരേയും അറിയിച്ച് കൊള്ളുന്നു.ഈ ഓണത്തിന് എല്ലാവരും ബ്ലോഗച്ചന്തയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങൂ, ഈ ഓണം ഞങ്ങളോടൊപ്പം ആഘോഷിക്കൂ...-വാഴക്കോടന്‍.
സ്വൊയം സേവകര്‍ക്ക് ഇനിമേല്‍ നിക്കര്‍ വേണ്ട ...!
രാഷ്ട്രീയ സ്വൊയം സേവകര്‍ ( R.S.S.) എന്ന് പറഞ്ഞാല്‍ പെട്ടെന്ന് നമ്മുടെ മനസ്സിലേക്കോടിയെത്തുന്ന ചിത്രമെന്താ ...?.....കാല്‍ മുട്ടില്‍ നിന്ന് ഏഴെട്ടു സെന്റീ മീറ്റര്‍ മുകളില്‍ വരെയെത്തുന്ന കാക്കി നിക്കര്‍ , രണ്ടു പോക്കറ്റുകളും കോണാകൃതിയിലുള്ള അടപ്പുകള്‍ വച്ച് ഭദ്രമാക്കിയ വെള്ള ഷര്‍ട്ട് , പണ്ട് സീതി സാഹിബിന്റെ തലയില് വച്ചിരുന്നത് പോലുള്ള കറുത്ത തൊപ്പി , നെറ്റിയിലൊരു നീളന്‍ കുങ്കുമ പൊട്ട് , കാല്‍ ശരായി, ബൂട്സ് ഇത്യാതി ഭൂഷണങ്ങലോട് കൂടി , ഏതാണ്ട് ആറടിയോളം നീളം വരുന്ന ഒരു കുറുവടിയും തോളില്‍ ചുമന്നു നില്‍ക്കുന്ന ഒരു രൂപം . അതാണ് പെട്ടെന്ന് മനസ്സിലേക്ക് ഓടിയെത്തുക .എന്നാല്‍ ഈ ചിത്രത്തിന് കൂടുതല്‍ അഴകും മിഴിവും നല്‍കുന്നത് ഇതില്‍ ആ വെള്ള ഷര്‍ടോ കറുത്ത തൊപ്പിയോ കുങ്കുമ പൊട്ടോ ഒന്നുമല്ല , ആ നിക്കര്‍ തന്നെയാണ് . ...-വാഴോടന്‍.
മാണിക്കും ചൈനീസ് താല്‍പ്പര്യമോ?
കേന്ദ്രഗവര്‍മെന്റിന് വിദേശരാജ്യങ്ങളുമായി കരാറുകളില്‍ ഏര്‍പ്പെടാനുള്ള അധികാരമുണ്ട്. കോണ്‍ഗ്രസാണ് കേന്ദ്രം ഭരിക്കുന്ന യുപിഎ സര്‍ക്കാരിന്റെ തലപ്പത്ത്. സ്വാഭാവികമായും ആ പാര്‍ടിക്ക് കേന്ദ്രഗവര്‍മെന്റിന്റെ ചെയ്തികളെ ന്യായീകരിക്കാനുള്ള ബാധ്യതയുമുണ്ട്. കെപിസിസിയും പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും ഏറ്റവുമൊടുവില്‍ കേന്ദ്രമന്ത്രി വയലാര്‍ രവിയും ആസിയന്‍ കരാറിനെ ന്യായീകരിക്കാനുള്ള വാദങ്ങളുമായി മുന്നോട്ടുവന്നതിനെ ആ അര്‍ഥത്തില്‍ അനിവാര്യമായ കടമ നിര്‍വഹിക്കുന്നതായി കണ്ടാല്‍ വിശേഷിച്ച് പ്രശ്നങ്ങളൊന്നുമില്ല...
-ജാഗ്രത.
-ജാഗ്രത.
കോഴിയോ മുട്ടയോ മൂത്തത് ?
ഉത്തരം കിട്ടാത്ത ഒരു കടംകഥയായിരുന്നു കോഴിയോ മുട്ടയോ മൂത്തത് എന്ന ചോദ്യം. എന്നാലിപ്പോൾ ചൈനാക്കാർ സഹായിച്ച് അതിനുത്തരമായി. മുട്ടതന്നെ. എങ്ങിനെയെന്നാല്ലേ ? ദാ ഇങ്ങനെ....-ഉറുമ്പ്.
ഗുണ്ട് വരുത്തിവെച്ച വിന
ഓണം ഇങ്ങ് എത്തി ഓണത്തിനെ വരവേല്ക്കാന് നാടെങ്ങും ഒരുങ്ങി തുടങ്ങി എല്ലാവരെ പോലെ ഓണം എന്ന് പറയുമ്പോള്‍ പൂക്കളവും ഉഞ്ഞാലും ഓണത്തുമ്പിയും ഓണസദ്യയും അങ്ങനെ പല ഗൃഹാതുരത്വം നല്‍കുന്ന ഓര്‍മ്മയോടൊപ്പം ഇത്തിരി നേരം സംഘര്‍ഷം അനുഭവിച്ച ഒരു ഓണക്കാലഓര്‍മയും എനിക്കുണ്ട് . ഇപ്പോള്‍ ഞാന്‍ ഇതു തമാശയായി പറഞ്ഞു ചിരിക്കാറുണ്ട് പക്ഷെ ചിന്തിച്ചാല്‍ അത്ര തമാശയല്ലയിരുന്നു എന്റെ അനുഭവം ...
ഉണ്ണിക്കുട്ടന്‍- ഒരു ഓര്‍മ്മക്കുറിപ്പ്
തന്നെ കഥയും കഥാപാത്രങ്ങളും തികച്ചും യാഥാര്‍ഥ്യം ആണ്. ഇതെഴുതാനുള്ള സാഹചര്യം ഇതു വായിച്ചു കഴിയുമ്പോള്‍ മനസിലാകും എന്ന് വിചാരിക്കുന്നു.
മാരാരിക്കുളത്ത് പുതുതായി തുടങ്ങിയ ട്യൂഷന്‍ ക്ലാസില്‍ കുട്ടികളുടെ അഡ്മിഷന്‍ നടത്തി കൊണ്ടിരിക്കുമ്പോള്‍ ആണ് ഞാന്‍ ആദ്യമായി ഉണ്ണിക്കുട്ടനെ കാണുന്നത്. പൊള്ളേത്തൈയില്‍ ഉള്ള സ്ഥാപനത്തിന് നല്ല പേരു ഉള്ളത് കാരണം കുട്ടികള്‍ നല്ല പോലെ വന്നു തുടങ്ങിയിട്ടുണ്ട്. അന്നൊരു ശനിയാഴ്ച ആയിരുന്നു. ഓഫീസ് റൂമിലേക്ക് കടന്നു വന്ന ചെറുപ്പക്കാരനെ ഞാന്‍ സൂക്ഷിച്ചു നോക്കി. ഏകദേശം എന്റെ പ്രായം വരും. മുണ്ടും ഷര്‍ട്ടും ആണ് വേഷം. ചിലപ്പോള്‍ അനിയനെയോ അനിയത്തിയെയോ ചേര്‍ക്കാന്‍ വന്നതായിരിക്കും. പക്ഷെ ആള്‍ തനിച്ചാണ് . ഞാന്‍ കക്ഷിയോടു ഇരിക്കാന്‍ പറഞ്ഞു. ഞാന്‍ ചോദിച്ചു....
-അനൂപ് സുനന്ദന്‍.
പട്ടണപ്രവേശം
മാരാരിക്കുളത്ത് പുതുതായി തുടങ്ങിയ ട്യൂഷന്‍ ക്ലാസില്‍ കുട്ടികളുടെ അഡ്മിഷന്‍ നടത്തി കൊണ്ടിരിക്കുമ്പോള്‍ ആണ് ഞാന്‍ ആദ്യമായി ഉണ്ണിക്കുട്ടനെ കാണുന്നത്. പൊള്ളേത്തൈയില്‍ ഉള്ള സ്ഥാപനത്തിന് നല്ല പേരു ഉള്ളത് കാരണം കുട്ടികള്‍ നല്ല പോലെ വന്നു തുടങ്ങിയിട്ടുണ്ട്. അന്നൊരു ശനിയാഴ്ച ആയിരുന്നു. ഓഫീസ് റൂമിലേക്ക് കടന്നു വന്ന ചെറുപ്പക്കാരനെ ഞാന്‍ സൂക്ഷിച്ചു നോക്കി. ഏകദേശം എന്റെ പ്രായം വരും. മുണ്ടും ഷര്‍ട്ടും ആണ് വേഷം. ചിലപ്പോള്‍ അനിയനെയോ അനിയത്തിയെയോ ചേര്‍ക്കാന്‍ വന്നതായിരിക്കും. പക്ഷെ ആള്‍ തനിച്ചാണ് . ഞാന്‍ കക്ഷിയോടു ഇരിക്കാന്‍ പറഞ്ഞു. ഞാന്‍ ചോദിച്ചു....
-അനൂപ് സുനന്ദന്‍.
പട്ടണപ്രവേശം
തിരുവനന്തപുരം ആയുര്‍വേദകോളേജില്‍ അഡ്മിഷന്‍ കിട്ടിയപ്പോള്‍ മുതല്‍ വട്ടോളി ഉത്സാഹത്തിലായിരുന്നു. മറ്റൊന്നുമല്ല കാരണം. പ്രിന്‍സിപ്പല്‍ പറഞ്ഞു മെന്‍സ് ഹൊസ്റ്റല്‍ സ്ഥിതി ചെയ്യുന്നത് പൂജപ്പുരയിലാണ് എന്ന്.
തിരുവനന്തപുരം നഗരത്തില്‍ നിന്ന് അഞ്ച് കിലൊമീറ്റര്‍ അകലെയാണ് സ്ഥലം. പൂജപ്പുര രവി, പൂജപ്പുര രാധാകൃഷ്ണന്‍ തുടങ്ങി സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ വരെ പൂജപ്പുരയുമായി ബന്ധമുള്ളവരാണ്! കൂടാതെ സെന്‍ട്രല്‍ ജെയില്‍, ഹിന്ദുസ്ഥാന്‍ ലാറ്റക്സിന്റെ കോണ്‍ ഡം ഫാക്ടറി എന്നിവയും പൂജപ്പുരയിലാണെന്ന്‍ വട്ടോളി റിസേര്‍ച്ചിലൂടെ കണ്ടെത്തിയിരുന്നു!
-ജയന്‍ ഏവൂര്‍.
തിരുവനന്തപുരം നഗരത്തില്‍ നിന്ന് അഞ്ച് കിലൊമീറ്റര്‍ അകലെയാണ് സ്ഥലം. പൂജപ്പുര രവി, പൂജപ്പുര രാധാകൃഷ്ണന്‍ തുടങ്ങി സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ വരെ പൂജപ്പുരയുമായി ബന്ധമുള്ളവരാണ്! കൂടാതെ സെന്‍ട്രല്‍ ജെയില്‍, ഹിന്ദുസ്ഥാന്‍ ലാറ്റക്സിന്റെ കോണ്‍ ഡം ഫാക്ടറി എന്നിവയും പൂജപ്പുരയിലാണെന്ന്‍ വട്ടോളി റിസേര്‍ച്ചിലൂടെ കണ്ടെത്തിയിരുന്നു!
-ജയന്‍ ഏവൂര്‍.
ഇതാണോ ഇപ്പോഴത്തെ വിവാഹ സദ്യ???
ലീവിനു നാട്ടിലെത്തി കുറച്ചുനാളായി. വിവാഹത്തിനു കൂടുക ; സദ്യ ആസ്വദിക്കുക എന്ന മോഹങ്ങള്‍ സാക്ഷാത്ക്കരിക്കപ്പെടുന്ന അവസരം. ആദ്യ വിവാഹത്തിന് തിങ്കളാഴ്ച തന്നെയാണ് പോയത് .
നഗരത്തിലെ വലിയ വിവാഹ മണ്ഡപം. ഞാന്‍ വധുവിന്റെ ആളാണ് . അതിനാല്‍ നേരിട്ട് വിവാഹത്തിനെത്തിയാല്‍ മതി . മുഹൂര്‍ത്തം പത്തുമണിക്ക് കൃത്യം പത്തുമണിക്കു തന്നെ ഹാള്‍ നിറഞ്ഞു, ആഘോഷ സമ്മൃദ്ധമായ വിവാഹം ചെണ്ട , നാദസ്വരം പൂക്കള്‍ കൊണ്ടുള്ള വൃന്ദാവനം സ്റ്റേജില്‍ അങ്ങനെ ചെറുക്കന്‍ വധുവിന്റെ കഴുത്തില്‍ താലികെട്ടി ചെണ്ടയുടെ ശബ്ദം ഉച്ചത്തിലായി.
പെട്ടന്നതാ സീറ്റില്‍ നിന്ന് ആളുകള്‍ എണീക്കുന്നു...
-കുട്ടമണി.
നഗരത്തിലെ വലിയ വിവാഹ മണ്ഡപം. ഞാന്‍ വധുവിന്റെ ആളാണ് . അതിനാല്‍ നേരിട്ട് വിവാഹത്തിനെത്തിയാല്‍ മതി . മുഹൂര്‍ത്തം പത്തുമണിക്ക് കൃത്യം പത്തുമണിക്കു തന്നെ ഹാള്‍ നിറഞ്ഞു, ആഘോഷ സമ്മൃദ്ധമായ വിവാഹം ചെണ്ട , നാദസ്വരം പൂക്കള്‍ കൊണ്ടുള്ള വൃന്ദാവനം സ്റ്റേജില്‍ അങ്ങനെ ചെറുക്കന്‍ വധുവിന്റെ കഴുത്തില്‍ താലികെട്ടി ചെണ്ടയുടെ ശബ്ദം ഉച്ചത്തിലായി.
പെട്ടന്നതാ സീറ്റില്‍ നിന്ന് ആളുകള്‍ എണീക്കുന്നു...
-കുട്ടമണി.
ആല്‍ത്തറ ഉത്ഘാടനം ചെയ്തു
ജയഹോ ! ജയഹോ !!വളരെയേറെ സന്തോഷത്തോട് കൂടിയാണ് ഞാനിപ്പോള്‍ ഈ ആല്‍ത്തറയില്‍ നില്‍ക്കുന്നത് .കഴിഞ്ഞ കുറെ നാളുകളായി എനിക്കെതിരെ നടത്തിയ നുണ പ്രചരണങ്ങളും കള്ളക്കഥകളും കൊണ്ട് നിറഞ്ഞ ഒരു ബൂലോകമായിരുന്നു എങ്കില്‍ ഇന്ന് മുതല്‍ സമാധാനം ബൂലോകം കൈവരിക്കുവാന്‍ പോകുന്നു .
-കാപ്പിലാന്‍.
ആള്‍"തറ"യുടെ ആല്‍ത്തറ...!!!
ബൂലോഗ കൂട്ടായ്മകള്‍ പലപ്പോഴും പലകാരണങ്ങളാല്‍ കാലഹരണപ്പെട്ടു പോകുന്നത് പതിവ്കാഴ്ച്ചയാണല്ലോ. ചില ബ്ലോഗ് കൂട്ടായ്മകള്‍ വളരെ നല്ലനിലവാരം നിലനിര്‍ത്തിക്കൊണ്ട് പോകുന്നവയും. എന്തായാലും ആല്‍ത്തറ എന്ന ഗ്രൂപ്പ്ബ്ലോഗ് അംഗങ്ങളുടെ എണ്ണത്തിലും പോസ്റ്റുകളുടെ മികവിലും നല്ല നിലവാരം പുലര്‍ത്തുന്നു. ആല്‍ത്തറയ്ക്ക് ആശംസകള്‍...
-കൂതറ തിരുമേനി.
-കൂതറ തിരുമേനി.
ഗവേഷണം.....5 [പ്രവചനം]
ഭാവിയിലെ വിമാനം എങ്ങനെയായിരിക്കും.ഇക്കാലത്ത് കുറേ ആളുകള്‍ ഒന്നിച്ചാണല്ലോ വിമാനയാത്ര ചെയ്യുന്നത്.എന്നാല്‍ കാലം മാറുമ്പോള്‍ കഥ മാറിയേക്കാം.ഇന്നു വീടുകളില്‍നിന്നു ബൈക്കോ കാറോ ഓടിച്ചു പോവുന്ന അതേ ലാഗവത്തോടെയാവും അന്ന് വലിയ വീടിന്‍റെ terasinodu ചേര്‍ന്ന് ലാന്‍റ് ചെയ്തിരിക്കുന്ന ഒരു ബൈക്കിനോളം മാത്രം വലിപ്പമുള്ള വിമാനവുമായി പോവുന്നത്.വീടിനടുത്ത മരങ്ങള്‍ക്ക് മുകളിലൂടെ പറന്നു തുടങ്ങിയ കൊച്ചു വിമാനത്തിലിരുന്നു താഴെ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്ന കൊച്ചു കുട്ടിയോട് taa taa പറയുന്ന കാലം വരുന്നു.അതിനെ തുടര്‍ന്ന് കുറച്ചു കാലം കൂടി കഴിയുമ്പോള്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള കളിവിമാനവും രംഗത്ത് വരും.അതെ...
-കേരളീയന്‍.
-കേരളീയന്‍.
03: പൂര്‍വ്വാഹ്നം തന്നെയാണ് സത്യം..!
ഞാന്‍ വായിച്ച എന്നതിലപ്പുറം എന്നെ വായിച്ച ഒരു അധ്യായത്തെ പറ്റിയാണ് ഇന്ന് പറയാന്‍ പോകുന്നത്അതിനു മുന്‍പ് ഒരു ആമുഖം ആവാം .. , ആത്മഹത്യ പൊതുവേ മുസ്ലിംകളില്‍ കുറവാണെന്ന് പല പഠനങ്ങളിലും കാണാം ,കാര്യം , വളരെ ശക്തമായ ഭാഷയില്‍ ആണ് ആത്മഹത്യയെ ഇസ്ലാം വിരോധിച്ചിട്ടുള്ളത്... ഇസ്ലാമിന്റെ കാഴ്ചപ്പാടില്‍ ആത്മഹത്യ ചെയ്യുന്നവന് മോക്ഷം ലഭിക്കാന്‍ സാധ്യത ഏറക്കുറെ ഇല്ല എന്ന് തന്നെ പറയാം ..
-ഫൈസല്‍ കൊണ്ടോട്ടി
ക്രൂരമീ കാവ്യകിറ്റ്
വിളിച്ചു വരുത്തി. വയറുനിറയെ ഭക്ഷണം നല്‍കി. യാത്രയയ്‌ക്കുമ്പോള്‍ പിന്നില്‍ നിന്ന് നടുപ്പുറത്തൊരു ചവിട്ട്. ഏതാണ്ടിതുപോലെയാണ് ഈ വര്‍ഷത്തെ ആദ്യ ഓണക്കിറ്റ്. മലയാളകവിതയുടെ പൂക്കാലം വിരിയിക്കുന്ന ആറ്റൂര്‍ രവിവര്‍മ്മ, റഫീഖ് അഹ്‌മദ്, യൂസഫലി മുതല്‍ റോഷ്‌നി സ്വപ്‌നവരെയുള്ള കാവ്യപഥികരെ യഥാസ്ഥാനത്തിരുത്തിയ കാവ്യകിറ്റിലാണ് (മാധ്യമം വാര്‍ഷികപ്പതിപ്പ്) കവികളുടെ നടുപ്പുറത്ത് ചവിട്ടുന്നത്. പതിപ്പിലെ മുഖലേഖനം കവിതയുടെ കഷ്‌ടകാലമാണ്. എഴുതിയത് സാക്ഷാല്‍ ടി. പത്മനാഭനും! ആറ്റൂരും, ഒ. എന്‍. വി.യും ഒക്കെ അണിനിരക്കുന്ന കാവ്യപൂക്കളത്തില്‍ കുസൃതിയോടെ കാറിത്തുപ്പി മലയാളകവിതയെ നോക്കി ആരോ ഊറിച്ചിരിക്കുന്നു. അത് പത്മനാഭനോ അല്ലെങ്കില്‍ പത്രാധിപരോ?
-കുഞ്ഞിക്കണ്ണന്‍ വാണിമേല്‍. (ബൂലോക കവിത)
-കുഞ്ഞിക്കണ്ണന്‍ വാണിമേല്‍. (ബൂലോക കവിത)
ഓര്‍മ്മയിലേക്ക് നോക്കിയാല്‍
പഴക്കം ചെന്ന അറ കാണാം
കറുത്തമരത്തില്‍ കൊത്തിപണിഞ്ഞത്
കാട് മണക്കുന്നതിന്റെ
മരപ്പണിയിലേക്ക് ചെവിയോര്‍ത്താല്‍
ഏതോകാലത്തെ
കിളിഅടയിരുന്നതിന്‍ അനക്കവും
കാറ്റിന്റെ കരച്ചിലും കേള്‍ക്കാം
...............
നസീര്‍ കടിക്കാട്.
സ്വയംഭോഗികളുടെ തീവണ്ടി
ഞാന്‍ സ്വയംഭോഗം ചെയ്യുകയാണ്
എനിക്കു മുന്‍പിലിരിക്കുന്നവരും
വശങ്ങളിലിരിക്കുന്നവരും
അതു തന്നെയാണ് ചെയ്യുന്നത്
ഇരുട്ടിലൂടെ അതിവേഗം ഓടുന്ന
ഈ തീവണ്ടിമുറിയില്‍
പലരും പല പോസുകളില്‍
ഒരേകാര്യം ചെയ്യുന്നതുകൊണ്ട്
ഇതൊരു ഇന്‍സ്റ്റലേഷന്‍
എന്ന് തോന്നിക്കാം..
........
വിഷ്ണു പ്രസാദ്.
സോഫ്റ്റ് വെയർ..
ഒരു കവിതയെഴുതണം, കുറച്ചു നാളായി വിചാരിക്കുന്നു.അതിനോ നല്ലവാക്കുകൾ വേണം..
ബാല്യത്തിന്റെ വാടിയിൽ വിരിഞ്ഞുനിന്നിരുന്ന
നന്ത്യാർവട്ടങ്ങൾ പോലെ നിഷ്കളങ്കമായ ചിലവാക്കുകൾ...
-താരകന്‍.
ഓണമാണത്രെ.....
അദ്വൈതമന്ത്രങ്ങളുച്ചസ്തരം പ്രഘോഷി-
ച്ചോരു സംസ്‌കാരമെവിടെ വേറെ?
മിഥുനക്രൗഞ്ചങ്ങളെ അമ്പെയ്ത വേടനോട-
രുത് കാട്ടാളയെന്നലറിയ നാടെങ്ങുവേറെ?
ആയുധപ്പുരാകളാകുന്നിതാരാധനാലയം
ആ ദൈവനാടെങ്ങുപോയീ?
മുരളിക.
ച്ചോരു സംസ്‌കാരമെവിടെ വേറെ?
മിഥുനക്രൗഞ്ചങ്ങളെ അമ്പെയ്ത വേടനോട-
രുത് കാട്ടാളയെന്നലറിയ നാടെങ്ങുവേറെ?
ആയുധപ്പുരാകളാകുന്നിതാരാധനാലയം
ആ ദൈവനാടെങ്ങുപോയീ?
മുരളിക.
എന്റെ മരം , സ്നേഹ മരം
കാറ്റിന്റെ ഈണത്തില്‍ താളമിട്ട്
ഒഴുകുന്ന പുഴയുടെ പാട്ടു കേട്ട്
ശബളമാം കുഞ്ഞിളം കൈകള്‍ വീശി
ആടുന്നു പാടുന്നു എന്റെ മരം
..........
ഭാഗ്യലക്ഷ്മി പി സി.
കന്തസാമി
കഥ, തിരക്കഥ, സംവിധാനം,: സുസി ഗണേശന്‍
നിര്‍മ്മാണം: കലൈപ്പുലി എസ് താണു
സംഗീതം: ശ്രീ ദേവീപ്രസാദ്
അഭിനേതാക്കള്‍ : വിക്രം, ശ്രേയ, വടിവേലു, പ്രഭു, ആശിശ് വിദ്യാര്‍ഥി തുടങ്ങിയവര്‍....
ആഗസ്റ്റ് 21ന് ലോകമൊട്ടുക്കുമുള്ള ആയിരത്തോളം തിയറ്ററുകളില്‍ കന്തസ്വാമി പ്രദര്‍ശനത്തിനെത്തി... ചിത്രത്തിന് വേണ്ടി നിര്‍മാതാവ് കലൈപുലി താണു ഇതുവരെ മുടക്കിയത് അറുപത് കോടിയോളം രൂപയാണ്. ചിത്രത്തിന്റെ പൂജക്ക് തയ്യാറാക്കിയ പതിഞ്ചായിരം രൂപവിലവരുന്ന ചിത്രത്തിന്റെ 8 മിനിറ്റ് ട്രയലറോട് കൂടിയ ഡിജിറ്റല്‍ ക്ഷണക്കത്തും ചിത്രത്തെ വെത്യസ്തമാക്കി...
-രായപ്പന്‍.
Rain Flowers (മഴപ്പൂക്കള്‍)
-ശിവ
-സുനില്‍ കെ ചെറിയാന്‍.
-പാച്ചു.
0 comments:
Post a Comment