എന്ന പോസ്റ്റിന് തിരൂര്‍കാരന്റെ മറുപടി..
കൂതറ അവലോകനം വായിച്ചപ്പോള്‍ യഥാര്‍ത്ഥ വിഷയങ്ങളെ മനസ്സിലാകാതെയാണ് വിലയിരുതിയിരികുനത് എന്ന് തോന്നിപോയി. തീവ്രവാദം എന്നത് ഒരു പ്രതേക മതത്തിന്‍റെ ഭാഗം അല്ല. അത് വേറെ ഒരു മതം തന്നെയാണ്. എന്തിനേയും ഏതിനെയും ഇസ്ലാമിന്‍റെ മേലില്‍ അടിച്ചേല്പികുന്നത് പടിഞ്ഞാര്‍ന്‍റെ തന്ത്രമാണ്. യഥാര്‍ത്ഥത്തില്‍ 1989ല്‍ ടിയാനന്‍മെന്‍ സ്‌ക്വയറില്‍ നടന്ന ജനാധിപത്യ പ്രക്ഷോഭത്തിനുശേഷമുള്ള ഏറ്റവും വലിയ കലാപമായാണ് മാധ്യമങ്ങള്‍ പുതിയ സംഭവവികാസത്തെ വിലയിരുത്തുന്നത്....
-തിരൂര്‍കാരന്‍.
സ്വാശ്രയത്തെക്കുറിച്ച് വീണ്ടും ഒരു പോസ്റ്റ് ആഗ്രഹിച്ചതല്ല. എങ്കിലും ഇത്ര നിഷ്കളങ്കമായി ഇങ്ങനെ "ഒരു കൊച്ചു സംശയം" ചോദിച്ചാല്‍ സ്വാശ്രയമെന്ന് എവിടെക്കണ്ടാലും കേറി വീഴുന്ന ഞാന്‍ എന്തെങ്കിലും പറഞ്ഞില്ലെങ്കില്‍ എനിയ്ക്ക് മനസമാധാനം കിട്ടുമോ.
ആഗസ്റ്റ് അഞ്ചിനിട്ട പോസ്റ്റല്ലേ...അവിടെ ചൂടാറി എന്നു തോന്നുന്നു. അതുകൊണ്ട് എന്റെ അഭിപ്രായം ഇവിടെ...
-എന്‍ ജെ ജോജു. ഇത്രയും കഠിനമായി എന്നെ ശിക്ഷിക്കരുതേ മോളേ ? ജെ.പി.വെട്ടിയാലില്‍ എന്ന ബ്ലോഗറുടെ പോസ്റ്റാണിത്.
തലക്കെട്ടിലെ കൌതുകത്താല്‍ കയറി നോക്കി......
-അനില്‍@ബ്ലോഗ്
ബ്ലോഗേഴ്സ് കോളേജില്‍ ചരിത്രം പഠിപ്പിക്കുന്നു...
കഴിഞ്ഞ ക്ലാസ്സില്‍ നമ്മള്‍ പഠിച്ചത് ആല്‍ത്തറ എന്ന പ്രസ്ഥാനം തുടക്കം കുറിച്ചതിനെ പറ്റിയാണ് .എന്നാല്‍ അതിന്റെ അടിസ്ഥാനത്തെ പറ്റി പറഞ്ഞില്ല .കാപ്പിലാന്‍ സ്ഥാപിച്ച എല്ലാ ജനകീയ പ്രസ്ഥാനങ്ങളുടെയും ആവിഭാവം എന്നത് മദ്യപാനികള്‍ക്ക് സ്വാഗതം എന്ന ഒരു ഗവിതയില്‍ നിന്നാണ് .ഈ പഴമ്പുരാണങ്ങള്‍ പറയുന്നത് പിന്നീട് എപ്പോഴെങ്കിലും ബ്ലോഗിന്റെ ചരിത്രം പഠിക്കുന്ന ബ്ലിസ്റ്ററി വിദ്യാര്‍ഥികള്‍ക്ക് ഉതകുന്നെങ്കില്‍ നന്നായിരിക്കും എന്ന ചിന്തയിലാണ് ....
-കാപ്പിലാന്‍.
ആല്‍ത്തറയില്‍ ഓണമത്സരം പൊടി പൊടിക്കുന്നു..1. എന്താണ് പിള്ളാരോണം? ഐതിഹ്യം അറിയാമെങ്കില്‍ വിവരിക്കുക
2) എന്താണ് ഇരുപത്തിയെട്ടാം ഓണം?ഐതിഹം അറിയാമെങ്കില്‍ വിവരിക്കുക..-ആല്‍ത്തറ.
---------------------
ഇത്തവണത്തെ ഓണാഘോഷങ്ങളുടെ ഭാഗമായി തോന്ന്യാശ്രമത്തില്‍ "ഓണം ബ്ലോഗടി മത്സരം"!!!!!!!!മത്സരത്തിന്‍റെ ആദ്യ റൗണ്ടായ "ബ്ലോഗടിപെരുക്കം റൗണ്ട്" ഇന്നു 5- ആം മത്സരം.
-ആശ്രമ ജീവി (തോന്ന്യാശ്രമം)
ബൂത്ത് ദമ്പതിമാര്‍-വില്യവും കാതറിനും
ദാരിദ്ര്യം പെണ്‍കുട്ടികളെ വേശ്യാവൃത്തി സ്വീകരിക്കാന്‍
പ്രേരിപ്പിക്കുന്നു എന്നു മനസ്സിലാക്കിയ വില്യം-കാതറിന്‍
ദമ്പതിമാര്‍ തുടങ്ങിയ സംഘടനയാണ് പില്‍ക്കാലത്ത്
സാല്‍വേഷന്‍ ആര്‍മി ആയി പരിണമിച്ചത്.
-ഡോ കാനം ശങ്കരപ്പിള്ള. ചോദ്യം കൊള്ളാം അല്ലെ .....ഞാന്‍ എന്നോട് തന്നെ ചോദിച്ചു പോയതാണ്...ചോദിയ്ക്കാന്‍ ഇടവന്നു എന്ന് പറയുന്നതാവും ശരി ......ഇന്നലെ ശ്യാമപ്രസാദിന്റെ ഋതു കാണാന്‍ പോയിരുന്നു. ഒറ്റയ്ക്കാണ് പോയത്. കഴിഞ്ഞ തവണ ഒരേകടല്‍ കാണാന്‍ എല്ലാവരെയും വിളിച്ചു കൊണ്ടു പോയിട്ട് ഒടുക്കം എനിക്ക് തെറിവിളി കേട്ടതാണ്. അത് കൊണ്ടു തന്നെ ഇത്തവണ ഒറ്റയ്ക്ക് പോകാന്‍ തീരുമാനിച്ചു .......
-ഗോപന്‍ കോട്ടവിള. (മറ്റു എഴുത്ത് മേഖലയെ അപേക്ഷിച്ച് ബ്ലോഗ് വളരെ ഇന്റര്‍ ആക്റ്റീവ് ആയ ഒരു എഴുത്ത് മേഖല ആണ് .മാത്രമല്ല ഒരു പോസ്റ്റില്‍ ക്രിയാത്മകം ആയി interpretation നടത്തി നാം കമ്മെന്റ് ഇടുമ്പോള്‍ ആ പോസ്റ്റിന്റെ ഭംഗി കൂടുന്നു ..
ഇവിടെ അത്തരം രണ്ടു സംഭവങ്ങള്‍ താഴെ കൊടുക്കുന്നു , ഒന്ന് അരുണ്‍ കായംകുളത്തിന്റെ കായംകുളം സൂപ്പര്‍ഫാസ്റ്റ് എന്ന ബ്ലോഗിലെ പുതിയ മിനി കഥയിലെ കഥാ നായികയുടെ ആത്മഗതങ്ങള്‍ എന്ന നിലയില്‍ ഞാന്‍ ഇട്ട കമ്മെന്റ് ആണ് . രണ്ടാമത്തേത് കവിതാ മോഷണത്തെക്കുറിച്ചുള്ള ബെര്‍ളിയുടെ പോസ്റ്റില്‍ അതെ ശൈലില്‍ ഞാന്‍ കമ്മെന്റ് ആയി ഇട്ട ഒരു കവിതയും )
-ഫൈസല്‍ കൊണ്ടോട്ടി
ഞാനൊരാളെ പരിചയപ്പെടുത്താം. ഇവന്‍ ജോണി. പന്ത്രണ്ടാം ക്ലാസോടെ പഠനം നിര്‍ത്തി. ഇവന്റെ കയ്യിലിപ്പോള്‍ ഉള്ളത് ഒരു ബൈക്ക് മൂന്ന് മൊബൈല്‍ ഫോണുകള്‍. ഒന്‍പതാംക്ലാസ് മുതലെ സമ്പാദ്യശീലം തുടങ്ങി. ഇപ്പോള്‍ വയസ് ഇരുപത്. ഈ ചെറുപ്രായത്തീലേ ബൈക്ക് ഒക്കെ സ്വന്തമാക്കിയവന്‍ നന്നായി സമ്പാദ്യശീലമുള്ളവന്‍ ആയിരിക്കണം...
-അനീസ് പി മന്‍സൂര്‍
ഒരു പുലര്‍ചെ,സമയം ഓര്‍കുന്നില്ല..അതിരാവിലെ ഞാന്‍ ദുബായിലേക്ക്
വിമാനം കയറി. റ്റിക്കെറ്റും മറ്റെല്ലാ കാര്യങള്‍ളും വാപ്പചിയും ചേട്ടനും
കൂടി മുംപെ ശെരിയാക്കിയിരുന്നു. ഒരു കാര്‍ട്ടൂന്‍ പെട്ടി നെറെ സാധങളും
അതുമിതും എല്ലാം കൂടി ഒരു 30ക. കാണും, മൂന്ന് മണിക്കൂര്‍ മുന്പേ ഞാന്‍
എയര്‍പോര്‍ട്ടില്‍ എത്തി, കാര്യങ്ങളെല്ലാം വളരെ ബന്ങിയായി നടന്നു. ഇറാന്റെ
ഒരു വിമാനതിലായിടുന്നു യാത്ര, മഹന്‍ എയര്‍. എന്താ പറയ ഒരു തനി
ചെമ്മരിയാടിന്റെ വാസനയുള്ള വിമാനം, സംസാരം ഫാര്‍സി. വല്ലതും ഈ ജന്മത്തില്‍
മനസ്സിലാകുമോ?
-ദുബായ്ക്കാരന്‍.
ഏതാണു വിശുദ്ധമദ്യം
ഒഴിച്ചു കൊടുക്കുന്നവന്റ്റെ തട്ടില്‍
ഇറ്റിറ്റു വീണുപരന്ന
പലതുകളുടെ ഒന്നോ
സങ്കരജീവിതത്തിന്റെ സങ്കീര്‍ത്തനം പോലെ
കുഴഞ്ഞുമറിഞ്ഞ രാഷട്രങ്ങളുടെ ഏകകം പോലെ
.................
-അനൂപ് ചന്ദ്രന്‍. (പുതു കവിതയില്‍)
എനിക്കുമുണ്ടൊരു കൊച്ചുു മരം
എന്നുടെ വീട്ടില്‍ കൊെച്ചു മരം
ഒാരോ ദിവസവും തളിരിലകള്‍
വളര്‍ന്നു പൊങ്ങും എന്റെമരം..
........
-റെസിന്‍ രമേഷ്
Std : V
കാലവര്‍ണ്ണ ഭേദങ്ങള്‍ക്കതീതമായ പ്രണയത്തിന്റെ ഭാസുര ഭാവം എന്നെന്നും പൂത്തുലഞ്ഞു നില്‍ക്കുന്നു, ബഷീറിന്റെ 'പ്രേമലേഖന'ത്തില്‍. കേശവന്‍ നായരുമായുള്ള സാറാമ്മയുടെ പ്രണയത്തിന്റെ തീക്ഷ്ണതയാണു ഈ ഗാനത്തിന്റെ പ്രമേയം. ഹിന്ദോള രാഗത്തില്‍ ചിട്ടപ്പെടുത്തിയിട്ടുള്ള ഗാനം ആലപിച്ചിരിക്കുന്നത് : സുജാത.
പ്രേമലേഖനം
***********
യൌവ്വന തീക്ഷ്ണം സുരഭില സുന്ദരം
മധുരോദാരമീ പ്രേമലേഖനം
കരളിലെ കൂട്ടില്‍ ഒളിപ്പിച്ചുവെച്ചൂ ഞാന്‍
കാലത്തിന്‍ കാവലാളെ കൂട്ടിരുത്തീ...
..................
-khader patteppadam
'കുറത്തി'യില്ലാതെ 'കടമ്മനിട്ട'യില്ല. 'കുറത്തി' ആത്മാവും 'കടമ്മനിട്ട' ശരീരവുമായിരുന്നു.ജഡത്വം ബാധിച്ച ശരീരം ആളുന്ന അഗ്നിയിലേക്ക് എറിയപ്പെട്ടപ്പോള്‍ ആത്മാവിനത് പൊറുക്കാനായില്ല.അത് തീയില്‍ നിന്നും തീ ഗഡ്ഗങ്ങളായി ജ്വലിച്ചുയര്‍ന്നു. തീയുടെ മേല്‍ തീ കനം വെച്ചു. തീക്കാട്ടില്‍ നിന്നും ദിഗന്തം പൊട്ടുമാറുള്ള ഗര്‍ജ്ജനങ്ങളുയര്‍ന്നു :
കുറത്തി ത്തീ...
**********
പട്ടടയില്‍ നിന്നതാ കുറത്തിതുള്ളുന്നു
പിന്നെയും പിന്നെയും തീ തുപ്പിയലറുന്നു:
ആരാണാരാണെന്‍ ഗുരുവെ ചുട്ടു കരിപ്പൂ..
ആളുമീ നാമ്പാണെ സത്യം, വിടുകില്ല ഞാന്‍
.........
-khader patteppadam
മാസത്തിലെ എല്ലാ
പതിനഞ്ചാം തിയ്യതിയും
നീ പടിയിറങ്ങിപ്പോയ
ദിവസത്തിന്‍റെ
അളവുകോലായി മാത്രം
കലണ്ടറില്‍ അവശേഷിക്കുന്നു...
.........
-മേരി ലില്ലി.
അയാളില്‍ നിന്നും ഞാന്‍ ഒന്നും തന്നെ പഠിച്ചിരുന്നില്ല. പഠിച്ചതൊന്നുംതന്നെ ഞാന്‍ ഉപയോഗിക്കാന്‍ ആഗ്രഹിച്ചതുമില്ല. എന്നിട്ടും അയാളെന്റെ പെരുവിരല്‍ ചോദിച്ചു. -ആരുമല്ലാത്ത ഒരാള്‍.
മനസ്സ് ഉടഞ്ഞപ്പോള്‍
ചീളുകള്‍ ഉരുക്കി
ചിത്രപണിയില്‍
ഒരു കണ്ണാടി പണിതു.
മുഖമൊന്നു കാണാന്‍
കണ്ണാടി നോക്കിയപ്പോള്‍
മുഖമില്ലാത്ത ഒരുടല്‍..
..........
റീമ അജോയ്.
-ചേക്കുട്ടി.
-ജുനൈത്ത്.
-പോട്ടപ്പന്‍.
0 comments:
Post a Comment