23ആഗസ്റ്റ്2009 - അത്തം പത്ത്....
Saturday
മതനിരപേക്ഷമായ പുതിയൊരു ബ്ലോഗ് കൂട്ടായ്മ
അപ്രിയസത്യങ്ങൾ പറയരുത് എന്നൊരു പ്രമാണമുണ്ട്.പക്ഷേ,സത്യങ്ങൾ സത്യങ്ങളല്ലാതാവുന്നില്ലല്ലോ.അപ്രിയമായവ നടക്കുമ്പോൾ,അപ്രിയസത്യങ്ങൾ പറയേണ്ടിവരുന്നു.
“മനുഷ്യൻ!ഹാ!എത്ര മഹത്തായ പദം!”എന്ന നക്ഷത്രത്തിളക്കമുള്ള വാചകം നമ്മളെല്ലാം പലവട്ടം കേട്ടതാണ്.
എന്നാൽ,മനുഷ്യനെ പലതട്ടുകളിലായി വർഗീകരിച്ചു നിർത്താനാഗ്രഹിക്കുന്നരുടെ ശ്രമങ്ങൾ കാലം ചെല്ലുന്തോറും ശക്തിയാർജ്ജിക്കുന്നതേയുള്ളൂ.പുതിയ മാദ്ധ്യമങ്ങളെ അവർ എളുപ്പം സ്വാംശീകരിക്കുന്നു,ഉപയോഗപ്പെടുന്നു....
-വികിടശിരോമണി.
മതനിരപേക്ഷതക്കായ് കൂട്ടു ചേരാം
മലയാളം ബ്ലോഗ് വളരെ നിര്‍ണ്ണായകമായൊരു ഘട്ടത്തിലൂടെ കടന്നു പോകുന്നതായി വിലയിരുത്തുന്നതില്‍ തെറ്റില്ലെന്ന് തോന്നുന്നു. കഴിഞ്ഞ ഒരു വര്‍ഷക്കാലം ഒന്നൊഴിയാതെ ഓരോ ബ്ലോഗ് പോസ്റ്റും വീക്ഷിച്ചു വരുന്ന ഞാനങ്ങിനെ ഒരു നിരീക്ഷണത്തില്‍ എത്തിച്ചേരുകയാണ്. വ്യക്തമായ അജണ്ടകളൊന്നുമില്ലാതെ ബ്ലോഗിങ് രംഗത്ത് സജീവമായി നില നിന്നിരുന്ന പലരും ഇന്ന് ഉള്‍വലിഞ്ഞിരിക്കുന്നു. ബ്ലോഗ് എന്ന മാദ്ധ്യമത്തിന്റെ സാദ്ധ്യതകള്‍ മുന്നില്‍ കണ്ട് നിശ്ചിത അജണ്ടകളുമായി ആളുകള്‍ ഇവിടേക്ക് എത്തിച്ചേരുന്നു എന്ന് തന്നെ പറയാം...-അനില്‍@ബ്ലോഗ്.
അടിയല്ല, അച്ചടി!
മനുഷ്യപുരോഗതിയില്‍ വമ്പന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കിയ കണ്ടുപിടിത്തങ്ങളിലൊന്നാണ് അച്ചടി. അച്ചടിയുടെ ചരിത്രത്തിലെ രസകരമായ ചില വിവരങ്ങള്‍ ഇതാ:ഒരു ദിവസം ക്ലാസില്‍ പുസ്തകമില്ലാതെ ചെന്നാലോ? വഴക്ക് കിട്ടുമെന്ന് ഉറപ്പാണ് അല്ലേ? പക്ഷേ, പണ്ടായിരുന്നെങ്കില്‍ പുസ്തകമില്ലാതെ കൂളായി പഠിക്കാന്‍ പോകാമായിരുന്നു. കാരണം, അക്കാലത്ത് പുസ്തകങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല!
-കണ്ണന്‍.
പകല്‍ക്കുറി
വെള്ളിയഴ്ചകാവ് എന്ന പേര് ആര്‍ക്കും അങ്ങനെ അറിയാന്‍ വഴി ഇല്ല, എന്നാല്‍ അങ്ങനെ ഒരു സ്ഥലം ഉണ്ട്, വര്‍ക്കലക്ക് അടുത്ത് ഉള്ള ഒരു സ്ഥലമാണ്, ശാന്ത സുന്ദരമായ, പ്രക്രതി സുന്ദരമായ ഒരു സ്ഥലം, ചുറ്റും പാടങ്ങളും, നദികളും കുളങ്ങളും ആയി ആരെയും മോഹിപ്പിക്കുന്ന ഒരു നാടന്‍ ഗ്രാമം, അല്ല ഇങ്ങനെ ഒക്കെ പരങ്ങു വരുന്നത് ആ നാടിന്റെ ഗുണം കൊണ്ടല്ല, പ്രവാസ ജീവിതം കഴിങ്ങു അവധിക്കു പോയപ്പം ആ അബുദാബി വിമാനത്താവളത്തില്‍ ഒന്ന് കണ്ണോടിച്ചപ്പോള്‍ ധാ നില്‍ക്കുന്നു ഒരു സുന്ദരി..
-വിനോദ്അതും ചക്ക കൊണ്ടാണെങ്കി...
നാട്ടില്‍ ചക്ക ധാരാളമുള്ള ഒരു കാലം.ഞങ്ങളുടെ ക്ലബ്ബിന്റെ വകയായി നാട്ടില്‍ ഒരു കലാമത്‌സരവും സദ്യയും ഒരുക്കി.സദ്യക്ക് ക്ഷണിക്കപ്പെട്ട കൂട്ടത്തില്‍ നമ്പൂരിയും ഉണ്ടായിരുന്നു.എല്ലാവരും സദ്യ കഴിച്ചുകൊണ്ടിരിക്കെ വിളമ്പുകാരന്‍ പയ്യനോട് നമ്പൂരി ചോദിച്ചു: അവിയലില്‍ ചക്കക്കുരു ശ്ശി കൂട്യോ ....?-അരീക്കോടന്‍.
കല്ലെറിയും മുമ്പ് - ഹുസൈൻ പറഞ്ഞ കഥ
വൈരുധ്യാത്മക ഭൗതിക വാദത്തേക്കുറിച്ചു തമ്മിലടിക്കവേയാണു ഹുസൈൻ, അബ്ദുള്ളയുടെ കഥ പറഞ്ഞത്.നാട്ടിലെ ഭേദപ്പെട്ടൊരു 'തരികിട'യായിരുന്നു അബ്ദുള്ള. ഹുസൈൻ ഒരാളെ തരികിടയെന്നു വിശേഷിപ്പിക്കുമ്പോൾ എന്റമ്മോ ഊഹിക്കാൻ പറ്റുന്നില്ല അയാളെന്തായിരുന്നിരിക്കുമെന്ന്. എന്തായാലും നമ്മുടെ അബ്ദുള്ളയ്ക്കു ബോധോദയമുണ്ടാവാൻ തലയിൽ ആപ്പിളു വീഴുകയോ ബോധിമരച്ചുവട്ടിലിരിക്കയോ ഒന്നും വേണ്ടി വന്നില്ല...
-വയനാടന്‍
ബേനസീറും ഇമ്രാനും പ്രണയിച്ചുവോ?
ബേനസീറും ഇമ്രാന്‍ ഖാനും കാമുകീകാമുകന്മാരായിരുന്നുവോ? എന്ന് Christopher Sandford
പറയുന്നു. അയാളുടെ പുതിയ പുസ്തകത്തില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന
മാലപ്പടക്കത്തിന്‍റെ ഇങ്ങേ തുമ്പാണിത്. കക്ഷി പറയുന്നത് വിശ്വസിച്ചാല്‍
ഒരു പക്ഷെ, ഇമ്രാനും ബേനസീറും കിടപ്പറ പങ്കിട്ടിട്ടുമുണ്ട്. ...
-മരമാക്രി.

``ദേഹമല്ലോര്‍ക്കില്‍ നീയായതാത്മാവ്''
``പെണ്‍കുട്ടികളായ നിങ്ങളോട് എനിക്കൊന്നേ പറയാനുള്ളൂ. ഇത് ഒരു നഗരമാണ്. നിങ്ങളില്‍ പലരും ഗ്രാമപ്രദേശങ്ങളില്‍ നിന്നു വരുന്നവരാണ്. നിങ്ങളീ നഗരത്തെ കരുതിയിരിക്കണം. നിങ്ങളെ റാഞ്ചിയെടുക്കുന്നതിനായി തലയ്‌ക്കു മുകളില്‍ പരുന്തുകള്‍ വട്ടമിട്ടു പറക്കുന്നുണ്ട്. നിങ്ങള്‍ക്കുമുകളില്‍ ചിലന്തികള്‍ വല കെട്ടിയിരിപ്പുണ്ട്. ഇവിടെ ആരെയും വിശ്വസിച്ചുകൂടാ. നിങ്ങളെ സംരക്ഷിക്കാനുള്ള ബാധ്യത നിങ്ങള്‍ക്കുമാത്രം....''
-പ്രേമന്‍ മാഷ്.
താരത്തിനൊപ്പം എന്ന ഈ പംക്തിയില്‍ ഇന്ന് ഞാന്‍ പിന്തുടരുന്നത് ഏവര്‍ക്കും പ്രിയങ്കരനായ ശ്രീ അയ്യപ്പ ബൈജു എന്ന കഥാപാത്രത്തെത്തന്നെയാണ്. ഇതില്‍ "ഠോ" എന്ന ശബ്ദം ബൈജുവിന് കിട്ടുന്ന അടിയായും, ഇനിയെങ്ങാനും "ട്ടേ" എന്ന പ്രയോഗം കണ്ടാല്‍ ബൈജു അടിക്കുന്നതായും കണക്കാക്കുമല്ലോ .
രാവിലെത്തന്നെ അടിച്ച് ഫിറ്റായി ഒരു പാട്ടും പാടി കവലയിലേക്ക് വരുന്നതില്‍നിന്നും ഈ എപ്പിസോഡ് ആരംഭിക്കുന്നു.
" മാവേലി നാടു നീങ്ങീടും കാലം..
-വാഴക്കോടന്‍.
" ഹലോ ആരാ " ....
-കാപ്പിലാന്‍
-പ്രേമന്‍ മാഷ്.
താരത്തിനൊപ്പം : അയ്യപ്പ ബൈജു ഓണത്തല്ലും തേടി......
താരത്തിനൊപ്പം എന്ന ഈ പംക്തിയില്‍ ഇന്ന് ഞാന്‍ പിന്തുടരുന്നത് ഏവര്‍ക്കും പ്രിയങ്കരനായ ശ്രീ അയ്യപ്പ ബൈജു എന്ന കഥാപാത്രത്തെത്തന്നെയാണ്. ഇതില്‍ "ഠോ" എന്ന ശബ്ദം ബൈജുവിന് കിട്ടുന്ന അടിയായും, ഇനിയെങ്ങാനും "ട്ടേ" എന്ന പ്രയോഗം കണ്ടാല്‍ ബൈജു അടിക്കുന്നതായും കണക്കാക്കുമല്ലോ .
രാവിലെത്തന്നെ അടിച്ച് ഫിറ്റായി ഒരു പാട്ടും പാടി കവലയിലേക്ക് വരുന്നതില്‍നിന്നും ഈ എപ്പിസോഡ് ആരംഭിക്കുന്നു.
" മാവേലി നാടു നീങ്ങീടും കാലം..
-വാഴക്കോടന്‍.
ഒബാമയും കാപ്പിലാനും
കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി ശത്രുക്കളുടെയും ഫാന്‍സ് അസോസിയേഷന്റെയും ഈമെയിലും ഫോണ്‍ വിളികളും കാരണം രണ്ടും മൂന്നും മണി കഴിഞ്ഞേ ഉറങ്ങാന്‍ കഴിയാറുള്ളൂ . പല മെയിലുകളുടെയും ഫോണുകളുടെയും ഉള്ളടക്കം തട്ടിക്കളയും തകര്‍ത്തുകളയും എന്നൊക്കെയാണ് . ഭയന്ന് വിറച്ചു കൊണ്ടാണ് പല രാത്രികളിലും പകലുകളാക്കി മാറ്റിയെടുക്കുന്നത് . ഇത്രയും ദുര്യോഗം ഉള്ള മറ്റൊരു ബ്ലോഗര്‍ ഈ ബ്ലോഗണ്ടത്തില് ഒരു പക്ഷേ കാണാന്‍ വഴിയില്ല . പലതും ചിന്തിച്ചു കൊണ്ടാണ് ഒന്ന് കണ്ണടയ്ക്കാന്‍ ശ്രമിച്ചത് . ഉടനെ തന്നെ ഫോണ്‍ റിംഗ് ചെയ്യാന്‍ തുടങ്ങി . ഭയന്നും , ആരാടാ ഈ രാത്രിയില്‍ ശല്യം ചെയ്യുന്നത് എന്ന് പ്രാകിക്കൊണ്ടും കട്ടിലില്‍ നിന്നും ചാടി എണീറ്റു . ഈ ഫാന്‍ തൊഴിലാളികളുടെ ഒരു ശല്യം കാരണം എനിക്കും ഉറങ്ങാന്‍ കഴിയുന്നില്ലല്ലോ ഈശോയെ എന്ന് പെണ്ണുമ്പിള്ള തിരിഞ്ഞു കിടന്ന് പിറുപിറുക്കുന്നു .വിറച്ചു കൊണ്ട് ഫോണ്‍ ചെവിയിലേക്ക് ചേര്‍ത്തു . എന്നിട്ട് പതിയെ ചോദിച്ചു ." ഹലോ ആരാ " ....
-കാപ്പിലാന്‍
ഓണത്തിലേക്ക് ഒരു മടക്കം.
നേരം പുലര്‍ന്നു വരുന്നു....അമ്മിണിയമ്മ പതിവു പോലെ ഉണര്‍ന്നു.....
കിടക്കയില്‍ ചമ്രം പിടഞ്ഞിരുന്നു.
പിന്നെ കൈകൾ മലർത്തി അതിലേക്ക് ദൃഷ്ടിയൂന്നി ഒരു നിമിഷം മനസ്സില്‍ മന്ത്രിച്ചു...
-നീര്‍വിളാകന്‍ (ആല്‍ത്തറ)
'അവതാര്‍' ഡിസം 18ന്
ടൈറ്റാനിക് സംവിധായകന്‍ ജെയിംസ് കാമറൂണിന്റെ ഏറെ പ്രതീക്ഷിക്കപ്പെടുന്ന സയന്‍സ് ഫിക്‌ഷന്‍ മഹാകാവ്യം, 3 ഡി-അനിമേഷന്‍-സ്പെഷ്യല്‍ ഇഫക്‌റ്റ്സ് സമ്പന്നമായ അവതാര്‍ റിലീസിനു തയ്യാറെടുക്കുന്നു.
പന്‍ഡോറ എന്ന സ്വപ്നഭൂമിയില്‍ അധിവസിക്കുന്ന ജീവികളുടെ ബ്രെയിന്‍ ക്ളോണുകളുമായി ഒരു കൂട്ടം മനുഷ്യരുടെ തലച്ചോര്‍ ബന്ധിപ്പിച്ച് പരീക്ഷണം നടത്തുന്നതിനെക്കുറിച്ചാണ്, ഡൈനോസറും പുലിയും പറക്കുന്ന ഡ്രാഗണുകളുമൊക്കെ പുതിയ രീതിയില്‍ അവതരിക്കുന്ന, മനുഷ്യരും കമ്പ്യൂട്ടര്‍ ജനറേറ്റഡ് ജീവികളും 'മല്‍സരിച്ചഭിനയിക്കുന്ന' 'അവതാറി'ലുള്ളത്..
-സുനില്‍ കെ ചെറിയാന്‍.

01: പരോപകാര വസ്തുക്കള്‍..!
വിശുദ്ധ ഖുറാനിലെ 107-അധ്യായം , മാഊന്‍ (പരോപകാര വസ്തുക്കള്‍ ) എന്റെ ജീവിതത്തെ എങ്ങിനെയാണ് സ്വാധീനിച്ചത് ..? പറയാം , അതിനു മുന്‍പ് അധ്യായത്തിന്റെ അര്‍ഥം നോക്കൂ
"പരമകാരുണികനും കരുണാനിധിയുമായ ദൈവത്തിന്റെ നാമത്തില്‍.
മതത്തെ വ്യാജമാക്കുന്നവന്‍ ആരെന്ന് നീ കണ്ടുവോ?
അനാഥക്കുട്ടിയെ തള്ളിക്കളയുന്നവനത്രെ അത്.
പാവപ്പെട്ടവന്റെ ഭക്ഷണ കാര്യത്തില്‍ പ്രോത്സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവന്‍.
എന്നാല്‍ നമസ്കാരക്കാര്‍ക്കാകുന്നു നാശം.
തങ്ങളുടെ നമസ്കാരത്തെപ്പറ്റി ശ്രദ്ധയില്ലാത്തവരായ,
ജനങ്ങളെ കാണിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരായ,
പരോപകാര വസ്തുക്കള്‍ മുടക്കുന്നവരുമായ. "
സമകാലീന മുസ്ലിംകളെ വിലയിരുത്തുമ്പോള്‍ , അവര്‍ പാലിക്കാന്‍ അങ്ങേയറ്റം ബാധ്യസ്ഥരായ വി .ഖുറാനില്‍ ഇങ്ങിനെ ഒരു അധ്യായം ഉണ്ടോ എന്ന് ഇപ്പോള്‍ നിങ്ങളും വിസ്മയിക്കുന്നുണ്ടാകും....
-ഫൈസല്‍ കൊണ്ടോട്ടി

നീ
എത്ര അകലെയാണെങ്കിലും
എന്‍റെ സ്നേഹം
തൊട്ടറിയുന്നവനാണ് നീ.
ഒരിക്കലും തമ്മില്‍
കണ്ടിട്ടില്ലെങ്കിലും
എന്‍റെ മനസ്സറിയുന്നവന്‍.
കനല്‍വഴികളില്‍
കാലിടറുമ്പോള്‍
എന്‍റെ കരതലം കവരുന്നവന്‍..
...........
മേരി ലില്ലി.
എന്റെ സ്നേഹം
തൊട്ടറിയുന്നവനാണ് നീ.
ഒരിക്കലും തമ്മില്‍
കണ്ടിട്ടില്ലെങ്കിലും
എന്‍റെ മനസ്സറിയുന്നവന്‍.
കനല്‍വഴികളില്‍
കാലിടറുമ്പോള്‍
എന്‍റെ കരതലം കവരുന്നവന്‍..
...........
മേരി ലില്ലി.
ഒളിച്ചുകളി
-സുനില്‍
നല്ല ക്ഷീണം... ഞാന്‍ ഒന്ന് മയങ്ങട്ടെ...
-കൊറ്റായി
0 comments:
Post a Comment