FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

03ആഗസ്റ്റ്2009 - മിസ്സിംഗ്???

Sunday

റബ്ബറില്‍ മാത്രമല്ല ചെറായിയിലും മിസ്സിങ്ങ്

ഈ ചിത്രം ശ്രീ@ശ്രേയസിന്റെ ആല്‍ബത്തിലേതാണ്. കൂടെ നില്‍ക്കുന്നവര്‍‌ക്കോ എനിക്കോ സിജൂ സ്വയം പരിചയപ്പെടുത്താത്തിടത്തോളം മനസിലാവില്ല. ഒരു കമെന്റിലൂടെ ഗ്രൂപ്പ് ഫോട്ടോയില്‍ ബാനറിന്റെ ഇടതുവശത്ത് ചുവന്ന റ്റീ ഷര്‍ട്ടിട്ട് നില്‍ക്കുന്നത് സിജൂ എന്ന ബ്ലോഗറാണ്. തന്നെ പരിചയപ്പെടുത്തുന്ന പ്രസ്തുത കമെന്റ് സിജൂവിന്റേതായി കാണാം. പല ചിത്രങ്ങളിലും ആരും തന്നെ പേര് വെളിപ്പെടുത്താത്ത ഈ വ്യക്തിയെ കാണാം.
പ്രോഫൈല്‍ ഫോട്ടോ ഇടതു വശത്ത് കാണുന്നതാണ്.
ഉഡായിപ്പ് | ബയോസ്കോപ്പ് | ഞാന്‍ കണ്ടതു എന്നിവയാണ് സിജുവിന്റെ ബ്ലോഗുകള്‍. സംഘാടകരെ കളിയാക്കുന്നതായി കരുതാതിരിക്കുവാന്‍ അപേക്ഷ. ഒന്ന് ഓര്‍മ്മിപ്പിച്ചു എന്നുമാത്രം.
വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്, പേര് രജിസ്റ്റര്‍ ചെയ്തത് എന്നിവ ഇനി അറിയാനിരിക്കുന്ന വിവരങ്ങളാണ്.
വിവരങ്ങളെല്ലാം ക്രോഡീകരിച്ച്‌വെച്ച സംഘാടകര്‍ക്ക് അഭിനന്ദനങ്ങള്‍ അര്‍പ്പിക്കാതിരിക്കാന്‍ കഴിയില്ല ഈ വിഷയത്തില്‍.
ബൂലോഗം എന്ന ബ്ലോഗില്‍ സിജു രേഖപ്പെടുത്തിയ കമെന്റാണ് ചുവടെ ചേര്‍ത്തിരിക്കുന്നത്.
-കേരള ഫാര്‍മര്‍.

ഇദ്ദാണ് സംപവം


പ്രണവ്
മിസ്ട്രി ഉണ്ടാക്കിയ ഈ കുന്ത്രാണ്ടം ഭയങ്കര സംപവം തന്നെ. അതിന്‍റെ പ്രകടനം
കണ്ടു എന്‍റെ തല കറങ്ങി. ഉപയോഗങ്ങളില്‍ ഒന്ന്. ഈ കുന്ത്രാണ്ടം ധരിച്ചു
ബോര്‍ഡിംഗ് പാസ്സില്‍ നോക്കിയാല്‍ നിങ്ങളുടെ വിമാനം എത്ര മിനിറ്റ്
(ഇന്ത്യയില്‍ എത്ര മണിക്കൂര്‍) എന്ന് പാസ്സിന് മുകളില്‍ എഴുതിക്കാണിക്കും.
-മരമാക്രി.

വാഴക്കോടനും മൈലാഞ്ചിയും..

വെള്ളിയാഴ്ച മെയില്‍ ഓപണ്‍ ചെയ്തപ്പോള്‍ നൂറു നൂറ്റമ്പതു മെയിലുകള്‍
വാഴ,വാഴക്കോടന്‍,വാഴക്ക,വാഴക്കൂമ്പ്‌,വാഴയില,വാഴപ്പോള,വാഴപ്പിണ്ടി...എന്ന് വേണ്ട വാഴ ചേര്‍ത്ത് എത്ര വാക്കുണ്ടോ അതില്‍ നിന്നെല്ലാം മെയിലുകള്‍.
കാണുക ശനിയാഴ്ച്ച രാത്രി ഇന്ത്യന്‍ സമയം 11.30 നു ഏഷ്യാനെറ്റില്‍ മൈലാഞ്ചി.

ഇതിപ്പോ രാത്രീല്‍ ആരുടെ മൈലാന്ചിയിടീലാണോ?
അടുത്ത വരി, വാഴക്കോടന്‍ പാടുന്നു..
-ജുനൈത്ത്.


ആധുനിക കടല്‍ കൊള്ളക്കാര്‍

മഹാ സാഗരങ്ങല്‍ താണ്ടി കപ്പലോടിച്ഛു വന്ന ഒരു പോര്‍ച്ഛുഗീസ്‌ നാവികനാണു യുരോപ്പിലെ നാവിഗര്‍ക്ക്‌ ഇന്ത്യ എന്ന അവരുടെ എക്കാലത്തേയും സ്വപന ഭൂമിയിലേക്ക് വഴി കാണിച്ഛു കൊടുത്തത്‌. ഇന്ത്യ കണ്ടൂ പിടിക്കാന്‍ ഇറങ്ങിയ മറ്റൊരു നാവികനാനു ലക്ഷ്യം തെറ്റി അമേരിക്കന്‍ ബൂഗണ്ടതില്‍ ചെന്നിരങ്ങിയത്‌!
-നിരീക്ഷു.


ഓര്‍മ്മകള്‍ ബാക്കിയാക്കി...



മുഖവുരയില്ല,
എനിയ്ക്കു പറയാനുള്ളത് ഒരു പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടിയുടെ അധ്യക്ഷന്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെക്കുറിച്ചല്ല. മറിച്ച് ഓരോരോ പ്രശ്നങ്ങള്‍കൊണ്ടു ബുദ്ധിമുട്ടുന്ന എല്ലാവിഭാഗം ജനങ്ങളും അവരുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം തേടിയിരുന്ന കൊടപ്പനയ്ക്കല്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെക്കുറിച്ചാണ്. ജാതി മത രാഷ്ട്രീയ ഭേദമില്ലാതെ പ്രതീക്ഷകളും പേറി വന്നിരുന്ന സഹോദരങ്ങളെ ഈ ചിന്തകളൊന്നുമില്ലാതെ തന്നെയാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. ഇവിടെ എന്റെ ഒരു അനുഭവം പറയാം.
-കൊട്ടോട്ടിക്കാരന്‍.


കഥ.....കാരണം .........

കുറെ കാലങ്ങള്‍ക്ക് മുന്‍പ് ഒരു കഥ വായിച്ചതു ഇന്ന് ഓര്‍മ്മയില്‍ വന്നു
ഒരമ്മ പാടുപെട്ടു മകനെ പഠിപ്പിച്ചു ബുദ്ധിമുട്ട് മകന്‍ അറിയാതെ ഇരിക്കാന്‍ വേണ്ടി അവനെ അന്യ നാട്ടില്‍ നിറുത്തി പഠിപ്പിച്ചു. മകന്‍ നന്നായി പഠിച്ചു IAS പരിക്ഷ കടന്നു ഇന്റര്‍വ്യൂ നടക്കുന്ന ദിവസ്സം ആ അമ്മ മരിക്കുന്നു വിവരം അറിഞ്ഞ മകന്‍ എന്തുചെയ്യണം എന്നറിയാതെ വിഷമിക്കുന്നു അമ്മ ഒരു ഭാഗത്തും ഇന്റര്‍വ്യൂ മറു ഭാഗത്തും അവസാനം ഇന്റര്‍വ്യൂ എന്ന് തിരുമാനം എടുക്കുന്നു കുളിച്ചു റെഡി ആയി ഒരു ടാക്സിയില്‍ കയറി പോകേണ്ട സ്ഥലം പറഞ്ഞു കണ്ണ് അടച്ചിരുന്നു പ്രാര്‍ത്ഥിക്കുന്നു ..
-രമണിക.

പത്തൊമ്പതാം താള്‍ ..." ആകാശത്തേക്ക് നോക്കിയിരിക്കാന്‍ എന്ത് സുഖം "

അല്ലെങ്കിലും ഇതിന്‍റെ വല്ല കാര്യവുമുണ്ടായിരുന്നോ ?. ബ്ലോഗില്‍ പുതിയ പോസ്റ്റ്‌ ഇട്ട് അഗ്രഗെടെര്സ് പോലും അത് അപ്ഡേറ്റ് ചെയ്യുന്നതിന് മുന്‍പ് ഇങ്ങനെ ഒരുത്തനെ ഫോണില്‍ വിളിച്ചു വായിച്ചു അഭിപ്രായം ആരായുമ്പോള്‍ ഓര്‍ക്കണം ഇതിങ്ങനെയേ വരൂ എന്ന് .
-വിനോദ്.

കണ്ണാടിയില്‍ നോക്കി എഴുതിയ കവിതകള്‍

കണ്ണാടിയില്‍ നോക്കി എഴുതിയ കവിതകള്‍

പ്ലസ് ടൂവിന് പഠിക്കുന്ന ചെറുപയ്യനെന്ന് എഴുതിത്തള്ളിപ്പോകാന്‍ തക്കവണ്ണം നിസാരനല്ലാത്ത കവിയാണെന്റെ പൊന്നനിയന്‍. ചെറുപ്രായത്തിലേ കവിതയെഴുതാന്‍ തുടങ്ങിയതിന്റെ പേരില്‍ ലിംകാ റിക്കാര്‍ഡുബുക്കിലും തികച്ചും ബുദ്ധിജീവിക്കവിതകള്‍ എഴുതുന്നതിന്റെ പേരില്‍ സാഹിത്യാക്കാ ദമീ റിക്കാര്‍ഡിലും പേരുചേര്‍ത്തുകിട്ടാനായി റേഷന്‍ കാര്‍ഡ് കോപ്പി സഹിതം അപേക്ഷകള്‍ എറിയുകയും സ്ഥലം രാഷ്ട്രീയനേതാക്കളില്‍ ബുദ്ധ്യാധിഷ്ഠിതമായ നയസമീപനങ്ങളിലൂടെ തദുദ്യേശ്യാ സ്വാധീനം ചെലുത്തുകയും ചെയ്തിട്ടുണ്ട്...
-അരൂപിക്കുട്ടന്‍.

ഒരു പെണ്ണും രണ്ടാണും (A Climate for Crime)

Oru Pennum Randanum (A Climate for Crime) - Film Review by Haree for Chithravishesham. A film by Adoor Gopalakrishnan starring Praveena, Manoj K. Jayan, Nedumudi Venu etc.
നാലു പെണ്ണുങ്ങള്‍’ക്കു ശേഷം തകഴിയുടെ ചെറുകഥകളെ അധികരിച്ച് മറ്റൊരു അടൂര്‍ ഗോപാലകൃഷ്ണന്‍ ചിത്രം, ‘ഒരു പെണ്ണും രണ്ടാണും’. സംവിധാനത്തെക്കൂടാതെ തിരക്കഥ, സംഭാഷണം എന്നിവയുടെ രചന; ദൂരദര്‍ശന്റെ പിന്തുണയോടെ ചിത്രത്തിന്റെ നിര്‍മ്മാണം എന്നിവയും അടൂര്‍ തന്നെ നിര്‍വ്വഹിച്ചിരിക്കുന്നു. വ്യത്യസ്ത കഥകളിലായി പ്രവീണ, മനോജ് കെ. ജയന്‍, നെടുമുടി വേണു, ബാബു നമ്പൂതിരി, സുകുമാരി, ജഗന്നാഥവര്‍മ്മ, ജഗദീഷ്, സുധീഷ്, രവി വള്ളത്തോള്‍, എം.ആര്‍. ഗോപകുമാര്‍, സീമ ജി. നായര്‍ തുടങ്ങി അഭിനേതാക്കളുടെ ഒരു നീണ്ടനിര തന്നെ ചിത്രത്തിലുണ്ട്..
-ഹരി


ഇങ്ങനെയായാലെങ്ങനെ മാഷേ..*

പൊന്നപ്പന്‍ - the Alien said..
“ഒരു കടലാസ്സ് പറന്നു പോയി. അതു വായിച്ചു കൊണ്ടിരുന്ന ശങ്കരേട്ടന്‍ ഒരു കുഞ്ഞു തെറി പറഞ്ഞു. അടുത്തിരുന്ന എം എസ്സിക്കാരന്‍ കുട്ടിശങ്കരന്‍ കയോസ് എന്നു പറഞ്ഞ് ആ‍കാശത്തിലേക്കു നോക്കി ആകുലപ്പെട്ടു.“ ഈ കഥയില്‍ ഇതു വരെ ഞാനെന്ന അഗ്നോസ്റ്റിക്കിന് ഒരു പരാതിയുമില്ല.. പക്ഷേ.. കടലാസ്സ് വെറും കയോസ് മാത്രമാണെന്ന് കേട്ടുകൊണ്ടിരുന്ന കൂട്ടം തലയാട്ടി സമ്മതിക്കുന്നതിന്റെ രാഷ്ട്രീയത്തില്‍ എനിക്കെന്തോ ഒരിത്. പ്രമോദിന്റെ കമന്റ് : “എങ്ങനെയാണ് ഒരു ചിത്രത്തെ വായിക്കേണ്ടതെന്ന് പറഞ്ഞുതന്നതിന് നന്ദി വെള്ളെഴുത്ത്.” ഇതു കൂടി കേട്ടപ്പോ പ്രത്യേകിച്ച് എന്തെന്തരോ ഒരിത്...
-വെള്ളെഴുത്ത്


ഓര്‍മ്മകളില്‍ ഒരു നിമിഷം

കാലത്തിന്റെ കുത്തൊഴുക്കിൽ‌പ്പെട്ടു പലവഴികളിൽ കൂടി ജീവിതലക്ഷ്യം സാക്ഷാത്കരിക്കാൻ പ്രതിബന്ധങ്ങൾ തട്ടി മാറ്റി മുന്നോട്ടു കുതിക്കുമ്പോഴും , പിറന്നുവീണ നാടിനെക്കുറിച്ചോ ബാല്യകാല ചാപല്യങ്ങളെക്കുറിച്ചോ മറക്കാൻ കഴിഞ്ഞിരുന്നില്ല. ഒരു നിമിഷം എല്ലാ ദുഃഖങ്ങളും മറന്നു വസന്തം പൂവിട്ടു നിന്ന ആ ബാല്യകാലത്തിലേക്കു ഞാനൊന്നു എത്തി നോക്കട്ടെ
-ചിന്നപ്പയ്യന്‍.


പാതിമയക്കത്തില്‍ നിന്നെയും കാത്ത്

എനിക്ക് ചുറ്റും മാലാഖമാര്‍. അവര്‍ എന്നെ സാന്ത്വനിപ്പിക്കുന്നു. രക്തധമനികളിലൂടെ തണുത്തനിറത്തിന്‍ കണങ്ങള്‍ കുതിച്ചു പടരുന്നത് ഞാനറിയുന്നു. ഞാനുറങ്ങുകയല്ല, പക്ഷെ ഇമകളുടെ ഭാരത്താല്‍ കണ്ണുകള്‍ അടയുന്നു. അനുസരണയില്ലാത്ത കീഴുദ്യൊഗസ്തനെപ്പോലെ എന്റെ അവയവങ്ങള്‍.
-ബോണി പിന്റോ.

അദ്ധ്യായം 16 - സീതാന്വേഷണം ആരംഭിക്കുന്നു


ഇത് ശ്രീരാമസന്നിധി..
തന്‍റെ കൂടെ വന്ന വീരന്‍മാരായ വാനരന്‍മാരെ സുഗ്രീവന്‍ ഭഗവാനു പരിചയപ്പെടുത്തുന്നു.സന്തുഷ്ടനായ രാമദേവന്‍ സീതാന്വേഷണത്തിനു വാനരരെ നിയോഗിക്കാന്‍ സുഗ്രീവനോട് പറഞ്ഞു.അങ്ങനെ സുഗ്രീവന്‍ സീതാന്വേഷണത്തിനു ഉത്തരവിട്ടു..

-അരുണ്‍ കായംകുളം.






ജീവിതത്തിന്റെ ഉപ്പ്

പെനാല്‍ട്ടികിക്ക്‌ കാത്തുനില്‍ക്കുന്ന
ഗോളിയുടെ ഏകാന്തത
ആരവങ്ങളുടെ ആള്‍ക്കൂട്ടത്തിലാണ്‌.
സമുദ്രവിദൂരതയിലെ മീന്‍വേട്ടക്കാരന്റേത്‌
ആകാശത്തോളം വളര്‍ന്ന
വിജനതയിലെ ഏകാന്തതയാണെന്നറിഞ്ഞത്‌
മുക്കുവസുഹൃത്തുമായി കടല്‍യാത്ര
നടത്തിയപ്പോഴാണ്‌.
-ഫൈസല്‍ ഗുരുവായൂര്‍.

ആ ഫോട്ടോ പഴകിയിരുന്നു

എന്നിട്ടും അതില്‍ കാണപ്പെട്ട
ദേശാടനക്കിളികളുടെ
ചിറകറ്റങ്ങള്‍ വിറകൊണ്ടുകൊണ്ടിരുന്നു
-മേലേതില്‍

തെരുവ് വിളക്കുകൾ

കണ്ണാടി ചില്ലിട്ട മാളികയ്ക്കുള്ളിൽ ഞാൻ
കാലത്തെനോക്കി പല്ലിളിച്ചു!
വന്മരം വളർന്നൊരാ മൈദാന-
ത്തിനപ്പുറത്താണെന്റെ മാളിക..
-വെള്ളത്തൂവല്‍ (പ്രവാസകവിത)

ഭ്രാന്ത്


ഞാന്‍ വായിക്കാന്‍ ശ്രമിച്ചപ്പോള്‍
അവനെന്റെ കണ്ണില്‍ക്കുത്തി
ഞാന്‍ എന്റെ പ്രണയത്തെപറ്റി
ഓര്‍ത്തപ്പോള്‍
എന്റെ ഓര്‍മ്മ കുമിളകള്‍
അവന്‍ തട്ടിപൊട്ടിച്ചു
വരച്ച ചിത്രത്തിന്റെ ഭംഗി
നോക്കിയിരുന്നപ്പോള്‍
അതിലേക്കവന്‍ ചായമെടുത്തോഴിച്ചു..
-മാണിക്യം


മുറിവുകള്‍

ഓരോ മുറിവും ഓരോ തിരിച്ചറിവാണ്.
തോട്ടാവാടിമുള്ളിന്റെ
പോറല്‍,

കത്തിക്കൊണ്ട് നെടുകെ പിളര്‍ന്ന
ഹൃദയത്തിന്റെ പിടച്ചില്‍,
വാക്കുകള്‍ക്കൊണ്ട് മുറിവേറ്റ അശാന്തം
ഒരു മനസ്സിന്റെ നോവുകള്‍.
-പി ആര്‍ രഘുനാഥ്.


തിരകൾ

ചെറുനുരത്തിരയാദ്യം,
തൊട്ടും....തൊടാതെയും......
പിന്നെ,ത്തണുപ്പാർന്ന വിരലാൽ
തഴുകിത്തലോടി മടങ്ങി.....
തിരികെനടക്കിലിരമ്പി,
അലഞ്ഞൊറികളായ്‌കൂടെയെത്തി....
പാഴ്ച്ചിപ്പി കാട്ടിക്കൊതിപ്പി-
ച്ചരികിലേക്കെന്നെ നടത്തി..
-ദീപ ബിജോ അലക്സാണ്ടര്‍.


കവിയുടെ നോട്ട്ബുക്ക്

അറ്റം അടര്‍ന്ന

പൂമ്പാറ്റ ചിറകു

ഭൂ മധ്യ രേഖകള്‍ മാഞ്ഞു പോയ

പഴയ ഭൂപടം

ചിതറി തെറിച്ച ഒരു ചില്ല് ചീള്

വഴിയില്‍ കാത്തു കിടന്ന ഉണങ്ങിയ

ഇല..

-റോഷ്നി സ്വപ്ന.






മഴത്തിണ്ണ-ഒന്ന്

-സെറീന.


Fingers (കൈവിരലുകള്‍)


-ശിവ.

മഴ

-മിക്കി മാത്യു.


0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP