FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

10ആഗസ്റ്റ്2009 - നാറാണക്കല്ല്...????

Sunday

ഒരു വിലാപം.....

നമ്മുടെ നാട് നശിച്ചു നാറാണകല്ലായി!
...........
അന്യ നാട്ടില്‍ കഴിയുമ്പോള്‍ മറുനാടന്‍ മലയാളിയുടെ മനസ്സില്‍ ഒരു സുന്ദര സ്വപ്നം ഉണ്ട്...
അതും താലോലിച്ചു ചെല്ലുമ്പോള്‍ ആണ് അറിയുന്നത്

സ്വപ്നത്തിലെ നാട് ഉള്ളു !!....

കേരളം എന്നേ മാറിപ്പോയി .. അത് വളരെ മെല്ലെ ആയിരുന്നു ..
ഓര്‍ക്കുന്നില്ലേ എഷ്യാഡിനു ശേഷം റ്റി വി വിപ്ലവം ..

-മാളു (കൂതറ അവലോകനത്തില്‍)

സാര്‍വത്രിക (വിദ്യ) അഭ്യാസം


ഇത്‌ ചരിത്രമുഹൂര്‍ത്തമാണ്‌ - ആറിനും പതിനാലിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക്‌ നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്ന ബില്‍ പാസ്സാക്കുന്നതിന്‌ മുന്നോടിയായി ലോക്‌സഭയില്‍ നടന്ന ചര്‍ച്ചകള്‍ക്ക്‌ മറുപടി പറയവെ മാനവ വിഭവശേഷി മന്ത്രി കപില്‍ സിബല്‍ പറഞ്ഞു.
-രാജീവ് ശങ്കരന്‍


കേരളത്തില്‍ ഒരു കൃസ്ത്യന്‍ രാജവംശം?

ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്‍റെ (1814-1893)
കേരളപ്പഴമ വായിക്കുമ്പോഴാണ് ഒരു നസ്രാണിയായ എന്‍റെ എല്ലാ രോമങ്ങളും
കോരിത്തരിപ്പിച്ച ആ വിശേഷം ശ്രദ്ധയില്‍പ്പെടുന്നത് - കേരളത്തില്‍ പണ്ട്
ക്രിസ്തീയ രാജാവ് ഉണ്ടായിരുന്നു. കൃത്യം പറഞ്ഞാല്‍ രാജാക്കന്മാര്‍.


ഹിന്ദുസമുദ്രപതിയായി
സ്ഥാനമേറ്റ വാസ്കോഡ ഗാമ രണ്ടാം തവണ കേരളത്തില്‍ വന്ന് നടത്തിയ അലമ്പുകള്‍
വിവരിക്കുന്നതിനിടയിലാണ് ഗുണ്ടര്‍ട്ട് ഈ സംഗതി പരാമര്‍ശിച്ചത്.
കൊടുങ്ങല്ലൂരില്‍ നിന്നുള്ള നസ്രാണികള്‍ ഗാമയ്ക്ക് ഫ്രീ റേഞ്ച് കോഴികളും
പഴങ്ങളും കൊണ്ടുക്കൊടുത്തു. എന്നിട്ട് തട്ടിയത് ഇങ്ങിനെ: ....
-മരമാക്രി.



കോളറക്കാലത്തെ പ്രണയം.

കോളറക്കാലത്തെ പ്രണയം ആദ്യം വായിക്കുന്നത്‌ ഒരു ഇരുപത്‌ വര്‍ഷത്തോളം മുന്‍പാണ്‌. അന്നൊരിക്കല്‍ സാഹിത്യ വരഫലത്തില്‍ ശ്രീ എം. കൃഷ്ണന്‍ നായര്‍ എഴുതിയിരുന്നു, കഴിഞ്ഞ 30 വര്‍ഷത്തില്‍ ലോകത്തിലിറങ്ങിയ ഏറ്റവും നല്ല രണ്ടോ മൂന്നോ നോവലുകളിലൊന്നാണത്‌ എന്ന്. അതുകൊണ്ടു തന്നെ കോളറക്കാലത്തെ പ്രണയം വായിക്കണം എന്ന് ആഗ്രഹിച്ച്‌ നടക്കുമ്പോഴാണ്‌ യാദൃശ്ചികമായി ആ പുസ്തകം മുന്‍പില്‍ വന്നു പെടുന്നത്‌...
-ബാബുരാജ്.


സര്‍ ജോണ്‍ ഹാരിങ്ടണ്‍(1561-1612)

(WIKI IMAGE)
സര്‍ ജോണ്‍ ഹാരിങ്ടണ്‍(1561-1612)
നിസ്സാരമെന്ന്‍ ആദ്യം തോന്നമെങ്കിലും മാനവരാശിയുടെ ദൈനംദിന ജീവിതം
സുഖകരമാക്കാന്‍ മഹത്തായ സംഭാവന നല്‍കിയ
മഹാനാണ് സര്‍ ജോണ്‍ ഹാരിങ്ടണ്‍. വാട്ടര്‍ ക്ലോസറ്റ് ഇദ്ദേഹത്തിന്‍റെ സംഭാവനയാണ്.
-ഡോ കാനം ശങ്കരപ്പിള്ള.


സൌഹൃദം-സാഹോദര്യം-പ്രണയം!!!!

"ഭാരതം എന്റെ രാജ്യമാണ്.
എല്ലാ ഭാരതീയരും എന്റെ സഹോദരീസഹോദരന്മാരാണ്......"

ഓര്‍മയില്ലേ. വാക്കുകളുടെ അര്‍ത്ഥവ്യാപ്തി അറിയാതെ മന:പാഠമാക്കി വച്ച പ്രതിജ്ഞ; സഹപാഠികളില്‍ ആരോ ചൊല്ലിത്തന്നത് യാന്ത്രികമായി ഏറ്റുചൊല്ലിയ ഒരു ബാല്യം...


സാങ്കേതികമായി ഏറെ വളര്‍ന്നതോടൊപ്പം അത്രത്തോളം തന്നെ ചുരുങ്ങി സങ്കുചിതമായ ഇപ്പോഴത്തെ മുതിര്‍ന്ന ആ മനസുകൊണ്ട് അന്ന് ചൊല്ലാറുള്ള പ്രതിജ്ഞ ഒന്നു കൂടി ചൊല്ലി നോക്കൂ...

-അനിത.



സുഭാഷ്‌ ചന്ദ്ര ബോസ്

അപരനാമം: നേതാജി
ജനനം: ജനുവരി 23
, 1897
ജനന സ്ഥലം:കട്ടക്ക്, ഒറീസ്സ, [ബ്രിട്ടീഷ് ഇന്ത്യ]]
മരണം:ആഗസ്ത് 18
1945 സംശയാസ്പദം..
മരണ സ്ഥലം: തായ്‌വാന് ‍
സംശയാസ്പദം
-നേതാജിയെ ക്കുറിച്ച് മനു ചന്ദ്രന്‍.




സൈറണ്‍

അവള്‍ അയാള്‍ക്കൊപ്പം ജീവിതം കൊതിച്ചു
ഞാന്‍ അവള്‍ക്കൊപ്പവും

ഞങ്ങള്‍ക്കിടയിലെ ദൂരം കൂടിവന്ന നിമിഷം
ഞാന്‍
പട്ടണത്തിലേക്ക് പോകാനായി
തീരുമാനിച്ചു.

പട്ടണത്തില്‍ ചെന്ന് അയാളെ കാണണം
പറയണം
അവളെ എനിക്കു തിരികെതരണമേയെന്ന്
പകെഷ,
അയാള്‍ അത് സമ്മതിച്ചില്ളങ്കിലോ..
അവളോടയാള്‍ക്ക് എനിക്കുള്ളതു പോലെ
അഭൌമമായ ഇഷ്ടം ഉണ്ടെങ്കിലോ...
-എസ് കലേഷ്.


ഡാഡി കൂള്‍



ഡാഡി കൂള്‍

കഥ, തിരക്കഥ, സംവിധാനം : ആഷിഖ്‌ അബു
സംഭാഷണം : ബിപിന്‍ ചന്ദ്രന്‍
നിര്‍മ്മാണം: ആല്‍ വിന്‍ ആണ്റ്റണി, ജോസ്‌ കുര്യന്‍ USA
ഛായാഗ്രഹണം: സമീര്‍ താഹിര്‍
അഭിനേതാക്കള്‍: മമ്മൂട്ടി, റിച്ച പലൌദ്‌, മാസ്റ്റര്‍ ധനഞ്ചയ്‌, ബിജു മേനോന്‍, സായി കുമാര്‍, വിജയരാഘവന്‍, സുരാജ്‌ വിഞ്ഞാര്‍മൂട്‌

ക്രൈംബ്രാഞ്ച്‌ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആണ്റ്റണി സൈമണ്‍ ആയി മമ്മൂട്ടിയും, മമ്മൂട്ടിയുടെ ഭാരുയായി റിച്ച പലൌദ്‌ എന്ന ബോളിവുഡ്‌ നടിയും ഇവരുടെ കുസൃതിയായ മകന്‍ 'ആദി' യായി മാസ്റ്റര്‍ ധനഞ്ചയും അഭിനയിക്കുന്നു. മമ്മൂട്ടിയുടെ സുഹൃത്തും ഭാര്യാസഹോദരിയെ വിവാഹം കഴിക്കുവാന്‍ പോകുന്നതുമായ മറ്റൊരു ക്രൈംബ്രാഞ്ച്‌ സര്‍ക്കിള്‍ ഇന്‍സ്പെക്ടറായി ബിജുമേനോന്നും നല്ലൊരു റോള്‍ കൈകാര്യം ചെയ്യുന്നു.
-സൂര്യോദയം.


വീട്ടമ്മ

നേരം പരപരാ വെളുക്കുന്നതിന് മുന്നേ തന്നെ ഗോപിയും കുടും‌ബവും തോട്ടുകടവിലേയ്ക്കുള്ള യാത്ര തുടങ്ങി. പുലരുമ്പോൾ തന്നെ വള്ളത്തിൽ കയറിയില്ലെങ്കിൽ അങ്ങ് കായലിൽ ചെല്ലുമ്പോഴേയ്ക്കും സൂര്യൻ തലയ്ക്ക് മുകളിൽ എത്തിയിരിക്കും. പൊരിവെയിലത്ത് പുല്ലുചെത്തുകയെന്നത് ബുദ്ധിമുട്ടുള്ള പണിതന്നെയാണ്. കക്ഷം വരെ ചുരുട്ടി വെച്ചിരിക്കുന്ന ഫുൾക്കൈയൻ ഷർട്ടിന്റെ കൈ ഒന്നുകൂടി ഒതുക്കിവെച്ച് പെടച്ച് നിൽക്കുന്ന മസിലുകളിൽ മാറിമാറി നോക്കി ഗോപി മുന്നേ നടക്കുകയാണ്. കൈയിൽ അഞ്ചടുക്കുള്ള ചോറ്റുപാത്രവുമുണ്ട്. ഗോപി ചോറ്റുപാത്രം കൈമാറിപിടിക്കുന്നതും ഇടയ്ക്കിടയ്ക്ക് പെടച്ച് നിൽക്കുന്ന മസിലുകളിൽ നോക്കുന്നതൊന്നും തൊട്ടു പുറകേ നടക്കുന്ന ഭാര്യയ്ക്ക് അത്രയ്ക്കങ്ങ് സുഖിക്കുന്നില്ല...

-സതീശ് മാക്കോത്ത്.



അദ്ധ്യായം 23 - യുദ്ധകാണ്ഡം ആരംഭം


മാരുതിയുടെ വാക്കുകള്‍ കേട്ട് സന്തുഷ്ടനായ രാമദേവന്‍, കടല്‍ കടന്ന് ലങ്കയിലെത്തി രാവണനെ കൊല്ലുമെന്ന് ഉറപ്പിക്കുന്നു.അത് കേട്ട് സുഗ്രീവന്‍, താനും തന്‍റെ വാനരസേനയും ഈ ദൌത്യത്തിനു കൂടെയുണ്ടെന്ന കാര്യം ഉണര്‍ത്തിച്ചു.അതിന്‍ പ്രകാരം ഹനുമാന്‍ സ്വാമിയില്‍ നിന്നും ലങ്കാ വിവരണം അറിഞ്ഞ അവര്‍ യുദ്ധത്തിനു പോകാന്‍ തയ്യാറാകുന്നു..
-അരുണ്‍ കായംകുളം.



വസന്ത

എഴുപതുകള്‍ക്കൊടുവില്‍
ചാവക്കാട്ടെ ഹൈസ്ക്കൂളില്‍
പഠിക്കുന്ന കാലത്ത്
ജയന്റെ സിനിമകള്‍
റിലീസ് ചെയ്തുതുടങ്ങിയിരുന്നു
സോമനേയും വിന്‍സന്റിനേയും
പോലെയല്ല
എന്തൊരു മസിലായിരുന്നു
തിയേറ്ററിലിരിക്കുന്നവര്‍ക്കും
മസില് പെരുക്കും
.....................
-നസീര്‍ കടിക്കാട്

ചാന്ത്

ചിങ്ങം പിറന്നാല്‍
പൂക്കള്‍ നിറഞ്ഞ്
തൊടികളൊക്കെയും
കൈകൊട്ടി പാടും പോല്‍.
.................
ടി എ ശശി (ആല്‍ത്തറയില്‍)



MAGPIE ROBIN(മണ്ണാത്തിപ്പുള്ള്)


-ജുനൈത്ത്.

0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP