FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

21ആഗസ്റ്റ്2009 - വിശുദ്ധ മാസത്തെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ ഒരുങ്ങി.

Thursday

വിശുദ്ധ മാസത്തെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ ഒരുങ്ങി.

ചിത്താരി :ലോകമെങ്ങുമുളള മുസ്‌ലീംങ്ങള്‍ വിശുദ്ധ റംസാന്‍ മാസത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി...മസ്‌ജിദുകളും ഭവനങ്ങളും ശുദ്ധീകരിച്ച്‌ ഒരു മാസക്കാലം ആരാധനകൊണ്ട്‌ അലങ്കരിക്കുകയാണ്‌ മുസ്‌ലിം മത വിശ്വാസികള്‍. മനസ്സും ശരീരീരവും സര്‍വ്വ ശക്‌തനിലേക്കര്‍പ്പിക്കുന്ന വിശ്വാസികള്‍ സന്തോഷത്തോടെയാണ്‌ റംസാന്‍ ചന്ദ്രികയെ കാത്തിരിക്കുന്നത്‌....
-ഷാഫി ചിത്താരി.

റമദാന് സ്വാഗതം

"പുണ്യങ്ങളുടെ പൂക്കാലം" എന്നാണ് റമദാ൯ മാസം അറിയപ്പെടുന്നത്. വ്രതാനുഷ്ടാനമാണ് ഈ മാസത്തിലെ പ്രത്യേകത. ലോകത്തെമ്പാടുമുള്ള മുസ്ലിംകള്‍ ഈ മാസത്തില്‍ നോമ്പനുഷ്ടിക്കുന്നു. പകല്‍ സമയം അന്ന പാനീയങ്ങളില്‍ നിന്നും ദമ്പതികള്‍ ശാരീരിക ബന്ധത്തില്‍ നിന്നും നിന്ന് അകന്നു നില്കുന്നു. പുലര്‍ച്ചെ സുബഹി ബാങ്കോട് കൂടി തുടങ്ങുന്ന നോമ്പ് വൈകുന്നേരം മഗ്രിബ് ബാങ്കോടുകൂടി അവസാനിക്കുന്നു. ഇസ്ലാം മത വിശ്വാസികള്‍ സല്കര്‍മ്മങ്ങളിലൂടെ പുണ്യങ്ങള്‍ വാരിക്കൂട്ടുന്ന മാസമാണ് റമദാ൯. മതപരമായ ഭാഷയില്‍ പറഞ്ഞാല്‍ പിശാചുക്കളെ ചങ്ങലക്കിടുന്ന മാസം. തെറ്റാണെന്ന് തോന്നുന്ന ചെറിയ കാര്യങ്ങളില്‍ നിന്ന് പോലും പൊതുവേ വിശ്വാസികള്‍ വിട്ടു നില്കുന്നു...

-ശെബു.


തലോല്‍മ്പ്‌...നനച്ചുളി...മാസം കാണല്‍...

പുണ്യങ്ങളുടെ പൂക്കാലമായ റമദാന്‍ മാസം പടിവാതില്‍ക്കലെത്തി.ഇസ്ളാമിണ്റ്റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നാണ്‌ റമദാന്‍ മാസത്തിലെ വ്രതാനുഷ്ഠാനം.പ്രായപൂര്‍ത്തിയായ ബുദ്ധിസ്ഥിരതയുള്ള വിശ്വാസിയായ എല്ലാവര്‍ക്കും റമദാന്‍ മാസത്തിലെ വ്രതാനുഷ്ഠാനം നിര്‍ബന്ധമാണ്‌.എന്നാല്‍ രോഗികള്‍ക്കും യാത്രക്കാര്‍ക്കും സ്ത്രീരോഗികള്‍ക്കും നോമ്പ്‌ നിര്‍ബന്ധമില്ല.അവര്‍ പിന്നീട്‌ നോറ്റ്‌ വീട്ടിയാല്‍ മതി...
-അരീക്കോടന്‍.


പൊട്ടാസ്യം പെര്‍മാങ്കനേറ്റും, ഗ്ലിസറിനും

കരീം മാഷിന്റെ ശൈത്താന്‍ കൂക്കും http://tkkareem.blogspot.com/2009/05/blog-post.html ശാബിയുടെ ജ്വാല യിലെ http://sabiraktk.blogspot.com/2009/08/blog-post_09.html ശൈതാനും വായിച്ചപ്പോഴാണ് ബാധ ഒഴിപ്പിക്കലും, മാരണം ചെയ്യലുമൊക്കെ ഓര്‍ത്തുപോയത്‌. യൂറോ പ്പിലി രുന്ന് അതൊക്കെ ഓര്‍ത്തു ചിരിച്ചു പോയി.
മാരണം ചെയ്യലിന്റെ നല്ല ഒരു അനുഭവം ഞാന്‍ നിങ്ങളുടെ മുന്നില്‍ പങ്കു വെക്കാം. 1997 ല്‍ ആണെന്ന് തോന്നുന്നു എന്റെ ഭാര്യവീട്ടില്‍ ജോലി ചെയ്തിരുന്ന കൊറ്റികുട്ടിയും അവരുടെ അനിയത്തി കാളിയുമായി വര്‍ഷങ്ങളായി മഞ്ചേരി മുന്‍സിഫ്‌ കോടതിയില്‍ സ്വത്ത് സംബന്ധമായ ഒരു തര്‍ക്കം നില നില്‍ക്കുന്നുണ്ട്‌...
-സമദ് ഇരുമ്പുഴി.


രാജിവ് ഗാന്ധിക്ക് സ്മരണാഞ്ജലികള്‍....



(ജനനം: ഓഗസ്റ്റ് 20,1944 മരണം : മേയ് 21,1991)

വികസന സ്വപ്നങ്ങള്‍ ബാക്കിയാക്കി.....
പുതിയ നൂറ്റാണ്ടിലേക്ക് പുതിയൊരു ഇന്ത്യയെ സൃഷ്ടിക്കുന്നതിനിടയില്‍, സ്വപ്നങ്ങള്‍ ബാക്കിയാക്കി നമ്മെ വിട്ടുപിരിഞ്ഞ, നാല്പതാമത്തെ വയസ്സില്‍ പ്രധാനമന്ത്രി സ്ഥാനത്തെത്തി ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന നേട്ടം കൈവരിച്ച മുന്‍ പ്രധാനമന്ത്രി ശ്രീ രാജിവ് ഗാന്ധിയുടെ അറുപത്തിയഞ്ചാം ജന്മ ദിനമാണിന്ന്...
-മുജീബ് റഹ്മാന്‍.


നിങ്ങളെന്നെ ഫെയ്മസ്സാക്കി


ഇതൊരു സംഭവമാണ്..
കാലാകാലങ്ങളിലൂടെ സഞ്ചരിച്ച്, കലികാലത്തില്‍ എത്തി നില്‍ക്കുന്ന ഒരു മഹാസംഭവം..

1980 ജൂലൈയിലെ ഒരു ബുധനാഴ്ച..
സ്ഥലം: കേരളത്തിലെ ഒരു ഗവണ്‍മെന്‍റെ ആശുപത്രി
സമയം: നട്ടുച്ച

ആ ഓപ്പറേഷന്‍ തീയറ്ററിനു മുന്നില്‍ കയ്യും തിരുമി, ഒരു വില്‍സും വലിച്ചു (സത്യത്തില്‍ ബീഡി ആയിരുന്നു, ഒരു ഗ്ലാമറിനു കൂട്ടി പറഞ്ഞതാ), തെക്ക് വടക്ക് ഉലാത്തുന്ന (ശരിക്കും വായിക്കണേ), ഒരു മനുഷ്യനെ കാണാം..
അത് എന്‍റെ അച്ഛനാണ്!!
അദ്ദേഹത്തിന്‍റെ സല്‍പുത്രനായി എന്‍റെ അവതാര സമയമായി..
ഠും..ഠും..ഠും..
ആകാംക്ഷയുടെ നിമിഷങ്ങള്‍!!
..........
അരുണ്‍ കായംകുളം.



മാപ്പ് തരൂ ! മാപ്പ് തരൂ !! മാപ്പ് തരൂ !!!

കഴിഞ്ഞ ബൂലോക വര്‍ഷങ്ങളില്‍ പലരും എന്നെ ഇങ്ങനെ ഒരു ദിവസത്തെപ്പറ്റി ഓര്‍മ്മിപ്പിച്ചു എങ്കിലും പലപ്പോഴും ഞാന്‍ ആ വാക്കുകള്‍ പുശ്ചിച്ചു തള്ളിയിരുന്നു . എന്നാല്‍ ഇന്ന് ഞാന്‍ പശ്ചാത്താപ വിവശനായി ഹൃദയ വേദനയോടെ കേഴുകയാണ് .സംസ്കാര സമ്പന്നരായ മലയാളി ബ്ലോഗര്‍മാരെ ഇത്രയധികം വേദനിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത മറ്റേതെങ്കിലും ബ്ലോഗര്‍മാര്‍ ഉണ്ടാകുമോ ? ഇനി ഞാന്‍ ഏതു ഗംഗയില്‍ പോയി എന്‍റെ പാപങ്ങള്‍ മായിച്ചു കളയും ?ഏതു പാപനാശിനിയില്‍ ഞാന്‍ പോകും ?.പ്രബുദ്ധരായ മലയാളി ബ്ലോഗര്‍മാര്‍ എന്‍റെ പാപങ്ങള്‍ ക്ഷമിക്കുകയും പൊറുക്കുകയും ചെയ്യണം എന്ന് കാലുപിടിച്ചു കേഴുകയാണ് ...
-കാപ്പിലാന്‍.

നഗ്നനായ ബ്ലോഗർ

പണ്ട് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ പഠിപ്പിച്ചിരുന്ന ഇംഗ്ലണ്ടുകാരനായ പ്രൊഫസർ പറഞ്ഞ ഒരു വാചകം എടുത്തു പറയാം. “ മലയാളികൾ കാഴ്ചകളിൽ ഭ്രമിക്കുന്നവരാണ്. “ ഒന്നിനുവേണ്ടിയുമല്ലാതെ മണിക്കൂറുകളോളം പൊതുവഴിയിൽ കഴ്ചകണ്ടിരിക്കാൻ മലയാളിക്ക് ഒരു മടിയുമുണ്ടാകില്ലെന്നും പറഞ്ഞു പ്രൊഫസർ. (പേരോർക്കുന്നില്ല, തല്ലരുത്)...............
............................എന്നാൽ എന്റെ വിശ്വാസങ്ങൾമാത്രമാണ് ശരി എന്നുകരുതുന്നതും എന്റെ വിശ്വാസം തെറ്റാണെന്നുപറയുന്നവന്റെ തന്തക്കുവിളിക്കുന്നതും വിദ്യാഭ്യാസമുള്ള ഒരു ജനതക്കു ചേരില്ല. കൂപമണ്ഡൂകങ്ങളാണവർ. എനിക്കു മുള്ളണം, പക്ഷേ നാലുപേർ ചേരുന്നിടത്തേ മുള്ളൂ എന്ന് നിർബന്ധം പിടിക്കുന്നതെന്തിന്?
മറ്റുള്ളവർക്കു പ്രയോജനപ്രദമായി, മലയാളഭാഷയുടെ വളർച്ചക്കായി ഉപയോഗിക്കപ്പെടേണ്ട വിലപ്പെട്ടസമയം മുണ്ടുപൊക്കിക്കാണിച്ചും അന്യന്റെ സ്വകാര്യരഹസ്യങ്ങളിൽ കടന്നുകയറിയും തീർക്കാതെ...........താനൊക്കെ എന്നാ നന്നാകുന്നെ?.......
-ഉറുമ്പ്.


ജീവന്റെ അടിസ്ഥാന ശിലയുമായി ഒരു വാല്‍നക്ഷത്രം...


ജീവന്റെ അടിസ്ഥാന ശിലയുമായി ഒരു വാല്‍നക്ഷത്രം...


ഭൌമേതരജീവന്‍ എന്നത് ശാസ്ത്രകല്പിത കഥകളിലെ സജീവമായ വിഷയമാണ്. അവരുടെ ഭാവനക്ക് ചിറകു വിരിക്കാന്‍ ഇപ്പോള്‍ മറ്റൊരു കാരണം കൂടി. ജീവന്റെ അടിസ്ഥാനശിലകളായ പ്രോട്ടീനുകള്‍ നിര്‍മ്മിക്കുന്ന അമിനോ ആസിഡുകള്‍ സൌരയൂഥത്തില്‍ എവിടെയെങ്കിലും കണ്ടെത്താനായി ശാസ്ത്രജ്ഞര്‍ ശ്രമിച്ചു തുടങ്ങിയിട്ട് കാലങ്ങളായി. ഇത്തരം അമിനോ അസിഡുകളിലൊന്നായ ഗ്ലൈസിന്‍ എന്ന രാസവസ്തുവിനെ ഒരു വാല്‍നക്ഷത്രത്തില്‍ കണ്ടെത്തിയിരിക്കുന്നു. ജീവിവര്‍ഗ്ഗങ്ങള്‍ പ്രോട്ടീന്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന അമിനോ അമ്ളമാണ് ഗ്ലൈസിന്‍. ഇതാദ്യമായാണ് ഒരു വാല്‍നക്ഷത്രത്തില്‍ ഗ്ലൈസിന്‍ കണ്ടെത്തുന്നത്...
-ടോട്ടോചാന്‍.


തെളിയിക്കാമോ?

വടകര യിലെ ആരിക്കുളം KPMSMHS ലെ വിജയന്‍ സാര്‍ നമ്മുടെ ബ്ലോഗിലേക്ക് ഒരു ചോദ്യം അയച്ചു തന്നിരിക്കുന്നു. ഇതിന് ഉത്തരം കണ്ടു പിടിക്കാമോ? ഉത്തരം കമന്റ് ചെയ്യുകയോ പോസ്റ്റ് ചെയ്യുകയോ ആകാം.


തന്നിരിക്കുന്ന സമചതുരത്തിന്റെ വശം 'x”ആണ്. യഥാക്രമം A,B കേന്ദ്രങ്ങളായിട്ടുള്ള രണ്ടു ചാപങ്ങളാല്‍ നിര്‍മ്മിതമായിട്ടുള്ള ഒരു ചന്ദ്രക്കലയും ചിത്രത്തില്‍ കാണാം. A യുടെ ആരം 2 ന്റെ വര്‍ഗമൂലത്തിന്റേയും(Root 2) x ന്റേയും ഗുണനഫലവും Bയുടെ ആരം x ഉം ആണ്. സമചതുരത്തിന്റെ വിസ്തീര്‍ണവും ചന്ദ്രക്കലയുടെ വിസ്തീര്‍ണവും തുല്യമാണെന്നു തെളിയിക്കുക..
-



വൈദ്യശാസ്ത്രം വളര്‍ന്ന വഴികള്‍

വൈദ്യശാസ്ത്രം വളര്‍ന്ന വഴികള്‍
1720 ല്‍ എഡിന്‍ബറോയില്‍ മൂന്ന്‍ അലക്സാണ്ടര്‍ മൊണ്‍ട്രോ ഡോക്ടറന്മാര്‍
ഉണ്ടായിരുന്നു. പിതാവും പുത്രനും കൊച്ചുമകനും ഒരേപേരില്‍.അവര്‍ മൂവരും
എഡിന്‍ബറോ യൂണിവേര്‍സിറ്റിയില്‍ വൈദ്യം പഠിപ്പിച്ചു.നേരം വെളുക്കുമ്പോള്‍
തുടങ്ങുന്ന ക്ലാസ് രാവേറെയായാലും നിര്‍ത്തിയിരുന്നില്ല.രസതന്ത്രം,ശരീരശാസ്ത്രം,
പ്രസൂതികാതന്ത്രം ഇവയെല്ലാം അവിടെ പഠിപ്പിക്കപ്പെട്ടു.രോഗികള്‍ ഉണ്ടാ
യിരുന്നതിനാല്‍നല്ല പ്രായോഗിക പരിശീലനം ലഭ്യമായിരുന്ന അധ്യാപനം ആയിരുന്നു
എഡിന്‍ബറോയില്‍..
-ഡോ കാനം ശങ്കരപ്പിള്ള.


ഓണം ബ്ലോഗടി-7

പെരുക്കം റൗണ്ട്-7

(പെരുക്കം റൗണ്ടില്‍ ഇത് അവസാന മത്സരം. നാളെ തുടങ്ങുന്ന "മേളം റൗണ്ടില്‍" നിങ്ങള്‍ കേരളത്തിലെ ഏതു ജില്ലക്കു വേണ്ടി പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് കമന്‍റിലൂടെ വ്യക്തമാക്കുക. ഏതു ജില്ലയും തെരഞ്ഞെടുക്കാം. ഇത് ഓണാഘോഷം മാത്രം.)
---------------------
ഇത്തവണത്തെ ഓണാഘോഷങ്ങളുടെ ഭാഗമായി തോന്ന്യാശ്രമത്തില്‍ "ഓണം ബ്ലോഗടി മത്സരം"!!!!!!!!



നാടോടുമ്പോള്‍...

നാടോടുമ്പോള്‍ നടുവേ ഓടണം എന്ന് പണ്ടാരോ പറഞ്ഞതു ഓര്‍മയില്ലേ.. മലയാളികളെ കണ്ടു തന്നെയാകണം അത് പറഞ്ഞതു, പക്ഷെ ചിലര്‍ അവിടെനിന്നും മുന്നേറി കാലത്തിനു മുന്പേ നൂറേ നൂറില്‍ പറക്കുകയാണ്., എന്തിനും ഏതിനും ഒരു സ്റ്റൈല്‍ ഒക്കെ വേണ്ടേ എന്നതാണ് ഇപ്പോള്‍മലയാളികളുടെ പുതിയ നയം, പക്ഷെ ഇപ്പോഴത്തെ മലയാളികളുടെ സ്റ്റൈല്‍ന്റെ ഫനിഷന്‍ ഒന്നു വേറെ തന്നെയാണ്...കഞ്ഞീം ചമ്മന്തീം ഒക്കെ കഴിച്ചു വളര്‍ന്ന ഇക്കൂട്ടര്‍ക്ക് ചൈനീസ് ഫുഡും, ആഷ് പോഷ്‌ അടിച്ചുപോളികലുമൊക്കെ ഇല്ലാതെ ജീവിക്കുന്ന കാര്യം ആലോചിക്കാനേവയ്യ...പതിനയ്യായിരത്തില്‍ താഴെ വിലയുള്ള മൊബൈല് ഉപയോഗിക്കുന്നത് തികച്ചും ആത്മഹത്യാപരമാണ്‌...!!! സ്ഥിര വരുമാനമില്ലത്തവര്‍ പോലും സ്കൂട്ടി പെപ് ലും , കരിസ്മയിലും , കോണ്ടസ്സ കാറിലും ഒക്കെ പറക്കുമ്പോള്‍ ഇതൊന്നുമില്ലാതെ റോഡില്‍ ഇറങ്ങുന്നത് നാണക്കേട് അല്ലാതെ പിന്നെ എന്താ..ഹല്ലാ പിന്നെ!!..
-സുജിത് പണിക്കര്‍.


എനിക്കെന്തോ പറ്റി....!

എന്താണ് പറ്റിയത് എന്ന് മനസ്സിലാകുന്നില്ല. ഇപ്പൊ ഞാന്‍ ഞാനല്ല. അല്പം മാറി നിന്നു ഞാന്‍ എന്നെ തന്നെ കാണുന്നത് പോലെ ഒരു ഫീലിംഗ്. ചില സന്ദര്‍ഭങ്ങളില്‍ ഞാന്‍ പറയുന്ന കാര്യങ്ങള്‍ കേട്ടിട്ട് എനിക്ക് തന്നെ അദ്ഭുതം തോന്നുന്നു. മുന്‍കൂട്ടി നിശ്ചയിച്ചു പറയുന്നതല്ല അതൊന്നും. പക്ഷെ അതൊക്കെ എന്നെത്തന്നെ ഒന്നു അമ്പരപ്പെടുത്തുന്നു. ചിലപ്പളൊക്കെ നൊമ്പരപ്പെടുത്തുന്നു...
-ഹരിത നായര്‍.


കൊച്ചു നഷ്ടങ്ങള്‍

സായം സന്ധ്യകള്‍,അസ്തമയം,വൈകുന്നേരം...കേള്‍ക്കാന്‍തന്നെ
സുഖമുള്ള വാക്കുകളാണു.അനുഭവത്തില്‍ അതിലേറെ
മനോഹരമായിരിക്കും.പക്ഷെ 5 വര്‍ഷമായി ഞാനീ വാക്കുകളെ
വായിക്കുക മാത്രം ചെയ്യുന്നു.കാരണം 5 വര്‍ഷമായി ഞാന്‍
പത്രലോകത്തു സങ്കേതിക വിഭാഗത്തില്‍ ജോലിചെയ്യുന്നു.
നാട്ടിലും ഖത്തറിലുമായി വൈകുന്നേരങ്ങള്‍ക്കു എന്നെ അന്യനാക്കിയ
വര്‍ഷങ്ങള്‍..
-ഹാരിസ് എടവന.



അച്ഛന്റെ മകന്‍

വിനോദ്‌ ഒരിക്കല്‍കൂടി കണ്ണാടിയില്‍ നോക്കി. ഇല്ല. അച്ഛനെ പോലെ ഒന്നുമില്ല. തടിച്ചിട്ടാണച്ഛന്‍. താന്‍ ഈര്‍ക്കിലി പോലെയും. മൂക്ക്‌ അമ്മയുടേതുപോലെ പതിഞ്ഞതാണ്‌. അച്ഛന്‌ മുഖത്ത്‌ ഇടതൂര്‍ന്ന താടിയുണ്ട്‌. തനിക്കതുമില്ല. ഉള്ളത്‌ കീഴ്‌താടിയിലെ ചെമ്പന്‍ നിറത്തിലുള്ള നാലോ അഞ്ചോ രോമം മാത്രം. അനിയന്മാരായ വാസൂട്ടനും മോനുവിനും താടിരോമങ്ങള്‍ വളര്‍ന്നുതുടങ്ങി. തനിക്കുമാത്രമില്ല. അവര്‍... അവര്‍ അച്ഛന്റെ മക്കളാണ്‌. താനോ!

അവന്റെ ഇടനെഞ്ച്‌ വിങ്ങി....
-പ്രദീപ് പേരശന്നൂര്‍.


അതിര്‍വരമ്പുകള്‍

ഒരു വെള്ളിയാഴ്ചയിലെ സായാഹ്നനടപ്പിനിറങ്ങിയതായിരുന്നു ഞങ്ങള്‍ . വഴിയരുകില്‍ കുബ്ബുസ് കട നടത്തുന്ന മുഷിഞ്ഞ വേഷമിട്ട പട്ടാണിയോടു ചക്കിമോള്‍ കുശലം പറയുന്നതുകേട്ടു ഞാന്‍ അവളെ ശാസിച്ചു.. നാല് വര്‍ഷമായി ഞങ്ങള്‍ ഈ തെരുവില്‍ താമസമാക്കിയിട്ട് .. ഇതിനകം എല്ലാവരും ഞങ്ങളുടെ പരിചയക്കരാണെങ്കിലും മറ്റാരോടും ഇല്ലാത്ത ഒരു ചങ്ങാത്തം അവള്‍ ഈ പട്ടാണിയോടു സൂക്ഷിക്കുന്നപോലെ തോന്നി...
-ചക്കി മോളുടെ അമ്മ.


പാലം


ഒരു പാലമിട്ടാല്‍
അങ്ങോട്ടുമിങ്ങോട്ടുമൊരേ
ദൂരമെന്ന തിരിച്ചറിവുകള്‍
തീര്‍ത്ത പാലങ്ങളുണ്ടായിരുന്നു പണ്ട്‌

അക്കരെയിക്കരകളെ
കൂട്ടിയിണക്കിയ സാധുക്കള്‍
ആരാലും നിര്‍മ്മിക്കപ്പെടാതെ
ആവേഗമാര്‍ന്ന കാലടികളെ പിന്തുടര്‍ന്ന്‌
പാലങ്ങള്‍ സ്വയം ജനിക്കുകയായിരുന്നു
സ്വയംഭൂക്കള്‍...
.............
രാജീവ് ചേലനാട്ട്.



സർക്കുലർ

ഓണച്ചന്തയിൽ
ഒരു തമിഴൻ വാഴയ്ക്കാ
നാടൻ വെള്ളരിപ്പിഞ്ചിനെ
തുണിപൊക്കിക്കാണിച്ചു.
അന്തിച്ചുപോയ
വെള്ളരിപ്പിഞ്ച്
വെള്ളരിക്കാപ്പട്ടണം പോലീസ് സ്റ്റേഷനിൽ
സ്ത്രീപീഢനത്തിന്
കേസ് കൊടുത്തു...
............
സനാതനന്‍.


കണ്ണാ‍ടി - ആതമ കവിത

കണ്ണാടിക്കുള്ളിൽ
ഉടൽ
ഉടയുകയാണെപ്പോഴും
എത്രയണിണൊരുങ്ങിയാലും
ചമയങ്ങളൊന്നും
കാണാനാവുന്നില്ല..
............
ശെഫി.


സന്ധ്യ

കനകാംബരങ്ങള്‍ക്കു ചായം പകര്‍ന്നൊരു സന്ധ്യേ
പകലിന്‍റെ ലാഭനഷ്ടങ്ങള്‍ക്കു തോതു കുറിക്കുന്ന സന്ധ്യേ
പകരു നിന്‍ കയ്യിലെ പുസ്തകത്താളിന്‍മേല്‍
കാലം കുറിച്ചിട്ട കണ്ണുനീര്‍ക്കവിത തന്‍ ചൂടും
പകലിന്‍റെയുച്ച വെയില്‍ നിനക്കേകിയ
ദുഃഖസത്യങ്ങളും ഒരു പഴമ്പാട്ടും
തേടുന്നു സത്യം..., തിരിച്ചറിഞ്ഞീടുവാന്‍
പോകുന്നു നീണ്ടൊരീ വഴിയിലൂടിന്നു ഞാന്‍..
....
ജയകൃഷ്ണന്‍ കാവാലം. (ആല്‍ത്തറ)


ചുംബനങ്ങള്‍

നിന്നെ പോലെ
ആരുമെന്നെ സന്തോഷിപ്പിക്കുന്നില്ല,
നീ എന്റെ
അടുത്ത സുഹൃത്ത്..

ഈ ചിത്ര പിന്നുകള്‍
നിന്റെ കോളറില്‍ കുത്തുക
പൂവിനു മണമെന്നപോല്‍്
നിന്റെ ഭംഗി വര്‍ദ്ധിക്കട്ടെ..
......
ജുനൈത്ത്.


നഖം

ആരെയും വലിച്ചു ചീന്താനോ
മാന്താനോ ഇല്ലെങ്കിലും
നഖം നിര്‍ത്താതെ
വളര്‍ന്നീടുന്നു.
എത്രയൊക്കെ വെട്ടിയിട്ടാലും
തളിര്‍ത്തു വരുന്നു...
...........
സുജീഷ് നെല്ലിക്കാട്ടില്‍.


പിന്‍ഗാമി..

എന്‍റെ നാട്ടുഭാഷയില്‍
കവിത പടര്‍ത്തിയവനേ..
നിന്‍റെയാന്തരാവയവങ്ങള്‍
വേര്‍പ്പെടുത്തി ഞാന്‍ തിരയും
കവനം ചെയ്ത മഷിച്ചെപ്പ്
ദൂരെയെറിഞ്ഞുടയ്ക്കും..
-ഫസല്‍


ചതുരംഗം



ഉള്ളിലിരുന്നൊരു ചോദ്യം
മൂളിക്കൊണ്ടിരിക്കുന്നു
നീ ആരാണ്?
ഞാന്‍ ആരാണ്?

നീ ഞാന്‍ തന്നെയെന്നും
ഞാന്‍ നീതന്നെയെന്നും പറയുന്പോള്‍
എന്താണ് അങ്ങനെയല്ലാതാവുന്നത്?
ഞാന്‍ നീയല്ലാതാവുന്ന കാലത്ത്
സൂര്യന്‍ രാത്രിയില്‍ ഉദിച്ചുതുടങ്ങും!
നീ ഞാനല്ലാതാവുന്ന കാലത്ത്
ചന്ദ്രന്‍ കത്തിജ്വലിക്കുമെന്നുമുറപ്പ് !
.................
സിജി സുരേന്ദ്രന്‍.


മലയാളക്കരയാകെ

ആലാപനം : സുജാത.

മലയാളക്കരയാകെ മഴവില്ലിന്നലപോലെ
ഏഴേഴു വര്‍ണ്ണങ്ങള്‍ തൂകിയണിഞ്ഞേ ..
പൊന്നാര്യന്‍ കൊയ്തല്ലൊ പൊന്നോണം വന്നല്ലൊ
പൂവേ പൊലി.. പൂവേ പൊലി ആരവമായി..

ആയിരം ഓര്‍മ്മകള്‍ ഒഴുകിയണയുന്നു
ഓണത്തിരിനീട്ടും പൂവേ...
കുന്നിന്‍ ചെരുവിലും പാടവരമ്പത്തും
കുമ്മാട്ടിക്കളിയാടിയതും ...
തെളിയും പൊന്നൊളി രാവില്‍
നിറ ചന്ദനമൊഴുകുമ്പോള്‍
വെള്ളാമ്പല്‍ പൂ തേടിയതും
അവ്നോടോരോ കഥകള്‍ ചൊല്ലിയതും...
.......
ഖാദര്‍ പട്ടേപ്പാടം.





ഒരു മുന്നാര്‍ കാഴ്ച.


എത്ര സുന്ദരം, എത്ര മനോഹരം - നിറയെ പച്ചപ്പ്‌ പിന്നെ ഒരു ചെറിയ തോട് മലകള്‍ വൃക്ഷങ്ങള്‍---ഒരു മുന്നാര്‍ കാഴ്ച.
-പോട്ടപ്പന്‍.


ബാല്യം


-വേണു.

0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP