24ആഗസ്റ്റ്2009 - ബ്ലോഗര്‍ + ബ്രാന്ത്...????
Sunday
ബ്ലോഗര്‍മാരുടെ ഭ്രാന്ത് !
എല്ലാ ബ്ലോഗര്‍മാരും നിശ്ചിത അളവില്‍ ഭ്രാന്തുള്ളവരാണെന്നാണ് ചിത്രകാരന്റെ പുതിയ കണ്ടുപിടുത്തം ! കുറഞ്ഞ ഭ്രാന്ത്, കൂടിയ ഭ്രാന്ത് എന്ന വ്യത്യാസമേയുള്ളു.(ബ്ലോഗര്‍മാരുടെ ഭ്രാന്തിനെ “ബ്രാന്ത്” എന്നേ പറയാവു എന്ന് ചിലര്‍ക്ക് നിര്‍ബന്ധമാണ്. ഭ്രാന്തിന് വേലികെട്ടുന്നതില്‍ വിശ്വാസമില്ലാത്തതിനാല്‍ ചിത്രകാരന് അതൊന്നും കാര്യമാക്കുന്നില്ല.)ഓരോ ബ്ലോഗറും ഒരു ഭ്രാന്തനാണെന്ന ഈ മഹനീയ കണ്ടുപിടുത്തത്തിന്റെ ആത്മ നിര്‍വൃതിയില്‍ ചിത്രകാരന് അനിര്‍വചനീയ ആനന്ദം അനുഭവിക്കുകയാണ്. ഇതുവരെ ചിത്രകാരനും ചില അപൂര്‍വ്വം കവികള്‍ക്കും മത്രമേ ഭ്രാന്തുള്ളു എന്ന സങ്കടത്തിലായിരുന്നു കഴിഞ്ഞുകൂടിയിരുന്നത്. ഈ ചിന്തഗതിയില്‍ ഒരു കുതിച്ചുചാട്ടം തന്നെ നടത്താന്‍ കഴിഞ്ഞിരിക്കുന്നു ! സര്‍വ്വത്ര ഭ്രാന്താണ് ബൂലോകം....അങ്ങനെ, ബ്രാന്താലയം എന്ന് ബൂലോകത്തെ വിശേഷിപ്പിച്ച ആദ്യ ബ്ലോഗറാണ് ചിത്രകാരന് എന്ന വസ്തുത ചരിത്രകാരന്മാര് ഓര്‍ത്തുവക്കുക .....
-ചിത്രകാരന്.
കേരളം ലജ്ജിക്കണം
“മന്ത്രി എന്‍.എസ്സ്.എസ്സ്. നേതൃത്വവുമായി പെരുന്നയില്‍ കുടി കാഴ്ച നടത്തി”“മന്ത്രി വെള്ളാപള്ളിയെ കണിച്ചുകുളങ്ങരയിലെ വസതിയില്‍ ചെന്ന് കണ്ടു”
"മന്ത്രി ആര്‍ച്ച് ബിഷപ്പ് ഹൌസില്‍ പവ്വത്തിലുമായി കൂടി കാഴ്ച നടത്തി”
മന്ത്രിയുടെ ഇരട്ടത്താപ്പ് നോക്കൂ. ഒരു സമുദായത്തിന്റെ “നേതാക്കളെ” ഓഫീസില്‍ ചെന്ന് കണ്ടപ്പോള്‍ മറ്റൊരു സമുദായത്തിന്റെ “സെക്രട്ടറിയെ” വീട്ടില്‍ ചെന്ന് കണ്ടിരിക്കുന്നു.... ദേവസ്വം മന്ത്രി എന്തിനാണാവോ ബിഷപ്പ് ഹൌസില്‍ എത്തിയത്....
-മനോജ്.
`പരേതന് നിയമക്കുരുക്കില്‍`
മരണം രംഗബോധമില്ലാത്ത കോമാളിയെന്ന് പറഞ്ഞുകേട്ടിട്ടില്ലേ.. ഈ കോമാളി എപ്പം എങ്ങന എവിടെവച്ച് കടന്നുവരുമെന്ന് പറയാന്‍ സാധിക്കില്ല... പുപ്പുലിക്ക് പരിചയമുള്ള രണ്ടുപേര്‍ ഈ `കോമാളി'ക്കു മുന്നില്‍ ഈയിടെ കീഴടങ്ങി. (പരേതരുടെ യഥാര്‍ത്ഥ പേരും വിലാസവും പുപ്പുലി മനപൂര്‍വ്വം മറച്ചുവയ്ക്കുകയാണ്. പേര് വ്യാജമാണെങ്കിലും സംഭവം ഒറിജിനലാണ്.)
സത്യനാദന്‍ എന്ന് നമുക്ക് ആദ്യയാളെ വിളിക്കാം. ജീവിതത്തില്‍ സത്യനാദന്‍ സത്യം മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളു. ആ പേരിനോട് തികഞ്ഞ കൂറു കാണിച്ചു. പെട്ടെന്നുണ്ടായ ഒരു നെഞ്ചുവേദനകാരണമാണ് സത്യനാദനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കെത്തിച്ചത്....
-തിരോന്തരം പുപ്പുലി.
പന്നിപ്പനി, ഒരു അമേരിയ്ക്കന്‍ ഗൂഢാലോചന..?
ഇന്തോനേഷ്യയെയും ഇന്ത്യയെയുമൊക്കെ ഞെട്ടിച്ച് പതിനായിരങ്ങളുടെ ജീവന് കവര്‍ന്ന സുനാമി ഇന്ത്യന്‍ മഹാ സമിദ്രത്തിലുണ്ടായിരുന്ന അമേരിയ്ക്കന്‍ ബുദ്ധിയുടെ സൃഷ്ടിയായിരുന്നുവെന്ന് മുമ്പ് ഒരു പ്രമുഖ ദിനപ്പത്രം റിപ്പോര്‍ട്ടു ചെയ്തിരുന്നു. സെന്റീമീറ്റര്‍ക്യൂബില്‍ ലക്ഷക്കണക്കിനു ടണ്‍ പ്രഹരശേഷി പ്രയോഗിച്ചപ്പോള്‍ (സത്യമോ മിത്ഥ്യയോ) അതിന്റെ ഫലം നാമറിയുകയും ചെയ്തു. ഇപ്പോള്‍ പന്നിപ്പനിയുടെ ഉറവിടവും മറ്റൊരിടമല്ലെന്നു റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നു. ശരിയായാലും തെറ്റായാലും അതേക്കുറിച്ച് ഒന്നു ചിന്തിയ്ക്കുന്നത് നല്ലതുതന്നെ...-കൊട്ടോട്ടിക്കാരന്.
5 ഉല്‍പ്പന്നവും അയ്യായിരത്തിന്റെ വിലയും
കാപ്പി, കുരുമുളക്, തേയില, നാളികേരം എന്നീ 'നാലുല്‍പ്പന്നങ്ങളു'ടെ കാര്യം ഊതിവീര്‍പ്പിച്ചാണ് ഇടതുപക്ഷം 'നാടാകെ വിവാദം' സൃഷ്ടിക്കുന്നതെന്നാണ് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി എഴുതിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ലിസ്റ്റില്‍ ഞാന്‍ ഒരു ഉല്‍പ്പന്നവുംകൂടി ഉള്‍പ്പെടുത്തുകയാണ്- റബര്‍. ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവിനോടുള്ള എന്റെ ചോദ്യം ഇതാണ്. ഈ അഞ്ച് ഉല്‍പ്പന്നത്തെ മാറ്റിനിര്‍ത്തിയാല്‍ കേരളത്തിന്റെ കാര്‍ഷികമേഖലയില്‍ ബാക്കി എന്തുണ്ട്? എന്തിന് 12,169 ഉല്‍പ്പന്നം?..-വക്കേഴ്സ് ഫോറം.
‘ചതയദിന’ചിന്തകൾ(അവർണരുടെ വിപ്ലവം വിജയിക്കാത്തതെന്തേ?)
-സത്യാന്വേഷി
Spotify: പാട്ട് കേള്‍ക്കാന്‍ നല്ലൊരു വഴി
സംവിധാനം. ഇത് ഡൌണ്‍ലോഡ് ചെയ്താല്‍ ഫ്രീ ആയി പാട്ടുകള്‍ കേള്‍ക്കാം.
കഷ്ടകാലത്തിന് ഫ്രീ വെര്ഷന് യൂറോപ്പിലും അമേരിക്കയിലും മാത്രമേ
കിട്ടുകയുള്ളൂ എന്ന് തോന്നുന്നു. പ്രീമിയം ഏത് രാജ്യക്കാര്‍ക്കും കിട്ടും.
ഇന്ത്യവിഷന് ഏഷ്യാനെറ്റിന്റെ മണ്ടക്കടിക്കുന്നു
-ബഷീര്‍ വള്ളിക്കുന്ന്.
ഒരു നോമ്പുതുറയുടെ നോവ്
ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് കോഴിക്കോട് ജോലി ചെയ്യുന്ന കാലം. കോഴിക്കോട്ടെത്തിയ ശേഷം അക്കാലത്തെ എന്റെ സഹപ്രവര്‍ത്തകരായിരുന്ന സലീം, കമറു എന്നിവരോടൊപ്പം ഞാനും നോമ്പ് എടുത്തിട്ടുണ്ട്. അങ്ങനെ അന്ന് നോമ്പ് എടുത്താല്‍ നോമ്പ് തുറക്കാന്‍ ഹോസ്റ്റലിലെ ഉണങ്ങിയ ഭക്ഷണം മാത്രം....
-മേരി ലില്ലി.
മറക്കാൻ പറ്റാത്ത ഒരു ഓർമ്മ
സ്വന്തം ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി യുവാവ് തൂങ്ങി മരിച്ചു എന്ന വാർത്ത നിങ്ങളിൽ പലരും കണ്ടിരിക്കാം....
-മീര അനിരുദ്ധന്.
കമ്മ്യൂണിസ്റ്റുകാരെ പ്രേമിക്കരുതേ.. പ്ളീസ്!
ഇനിയുള്ള കാലത്ത് പഠിച്ചിട്ടൊന്നും ഒരു ഉമ്മാക്കിയും അവാമ്പോണില്ല എന്ന ഒരു വിശ്വാസം രൂഢമൂലമായിരുന്ന ഒരു കാലഘട്ടമായിരുന്നു എന്റെ പത്താം ക്ളാസ്സ് പഠനകാലം.പിന്നെ ഉച്ചയ്ക്ക് പാച്ചറുടെ കടയില്‍ കിട്ടുന്ന പൂളക്കറി,പുട്ട്,പപ്പടം തുടങ്ങിയ ഐറ്റംസ് ദിവസവും സ്കൂളില്‍ പൊവാനുള്ള ഒരു പ്രചോദനമായി നില കൊണ്ടു എന്നു വേണം പറയാന്‍.ഇപ്പോഴും ഇടയ്ക്ക് നാട്ടില്‍ പൊവുമ്പോള്‍ പാച്ചറെ കാണുമ്പോള്‍ പഴയ ആ പൂളക്കറിയുടെയും,മസാല ദോശയുടെയും ഒക്കെ സ്വാദ് വായില്‍ കപ്പലോടിക്കാറുണ്ട്....-പ്രതീഷ് ദേവ്.
അദ്ധ്യാപകരെ കുറ്റം പറയരുത്!!
എന്നാല്‍ കാര്യം ശരിയാണ് .
നിങ്ങളുടെ മക്കളുടെ മുന്നില്‍ വെച്ച് ക്ലാസ് ടീച്ചറേയോ മറ്റ് അദ്ധ്യാപകരേയോ എന്തിനേറെ പറയുന്നു ട്യൂഷന് മാഷിനെ പ്പോലും കുറ്റം പറയരുത് .
പറഞ്ഞാല്‍ പിന്നെ നിങ്ങളുടെ മകന് / മകള്‍ പ്രസ്തുത വിഷയവുമായുള്ള ബന്ധം കഷ്ടം തന്നെയാകും . അതിനാല്‍ പ്രസ്തുത അദ്ധ്യാപകന് കുറ്റമുണ്ടെങ്കില്‍ പോലും അക്കാര്യം കുട്ടിയുടെ മുന്നില്‍ വെച്ച് മാതാപിതാക്കള്‍ സംസാരിക്കാതിരിക്കുകയാണ് ബുദ്ധി...
-കുട്ടമണി.
കള്ളിതങ്കമ്മ
പിള്ളേച്ചോ ..ചതിച്ചട .ആ കാലമാടന് ഈ രാത്രിയില്‍ ചൂട്ടും കത്തിച്ച് വരുമെന്ന് ആരെങ്കിലും ഓര്‍ത്തോ ? നീ വേഗം ഉപ്പിടാത്ത ഒരു നാരങ്ങാ വെള്ളവും ഒരു മുറുക്കാനും വേഗമിങ്ങെടുത്തെ . ഇനി ആരെയൊക്കെ കണ്ടാല്‍ കാര്യം നടക്കും എന്റെ ഈശ്വരന്മാരെ ?..-കാപ്പിലാന്.
സൈക്കിളിംഗ് പഠനം എന്ന പീഢനം.
എന്നേയും അനിയനേയും എല്ലാവിധത്തിലും നന്നായി ശ്രദ്ധിച്ചിരുന്ന ബാപ്പ തന്നെയാണ് ഞങ്ങളോട് സൈക്ലിംഗ് പഠിക്കാനും ഉപദേശിച്ചത്.പഠിക്കുമ്പോള്‍ വീഴും,മുറിവ് പറ്റും എന്നൊക്കെ മുന്നറിയിപ്പ് തന്നതും ബാപ്പ തന്നെ.നീന്തലും സൈക്ലിംഗും വശമില്ലാത്ത ബാപ്പ നേരിട്ട എന്തെങ്കിലും പ്രശ്നങ്ങളാകാം ഞങ്ങളെ അത് രണ്ടും പഠിപ്പിക്കാന്‍ ബാപ്പ കാട്ടിയ ഔല്‍സുക്യത്തിന്റെ പിന്നിലെ കാരണം....
-അരീക്കോടന്‍.
ഓണ പ്രതിഷേധം
-ശ്രീരാജ്
ഓര്‍മ്മകള്‍ക്കെത്ര... സുഗന്ധം .. എന്‍ ആത്മാവിന്... നഷ്ട സുഗന്ധം ..
ചിങ്ങപ്പുലരികളുടെ ദീപ്ത സ്മരണകള്‍ മനസ്സിന്റെ ചില്ല് ജാലകങ്ങളില്‍ ഗൃഹാതുരതയുടെ നനുത്ത മഞ്ഞു പകരുമ്പോള്‍ രണ്ട് ഓണക്കിളികള്‍ ചിറകടിചെത്തി. അവ ജാലക വാതില്‍ തുറന്നു അകത്തെക്കെത്താനുള്ള വ്യഗ്രതയില്‍ ചിറകടിച്ചു കൊണ്ടേയിരിക്കുന്നു.മറവിയെന്ന സ്വയം കൃതമായ ജാലക വിരികള്‍ വകഞ്ഞ് മാറ്റി, സ്മ്രിതിയുടെ ചില്ല് ജാലകങ്ങള്‍ ഞാന്‍ അവര്‍ക്കായ് മലര്‍ക്കെ തുറന്നിട്ടു....
-സുനില്‍.
മടങ്ങി വരാത്ത ശബ്ദങ്ങള്‍...
-ഉദയന്‍.
തിരിച്ചറിയല്‍ പരേഡ്
ബസ് യാത്രയുടെ സുഖം ഞാന്‍ ഇതിനു മുമ്പ് വയനാട് യാത്രയില്‍ പറഞ്ഞതാണ്.എം സി എ യ്ക്ക് പഠിക്കുമ്പോള്‍ മിക്കവാറും എല്ലാ ദിവസവും ഞാന്‍ അത് ആസ്വദിച്ചിരുന്നു.
അന്ന് പതിവ് പോലെ രാത്രിയിലെ പത്തു മണിക്കുള്ള തിരുവല്ല ബസ്സിലാണ് കുലശേഖരമംഗലത്ത് ഞാന്‍ വന്നിറങ്ങിയത്. വീടിന്റെ വാതിക്കല് തന്നെയാണ് പുഴ. ആരോ കുളിക്കുന്നുണ്ടായിരുന്നു.
ആരാന്നു എനിക്ക് മനസ്സിലായില്ല. അപ്പോഴേക്കും എനിക്ക് ചോദ്യം കിട്ടി കഴിഞ്ഞിരുന്നു...
-സ്നേഹതീരം.
തിരിച്ചറിയല്‍ പരേഡ്
ബസ് യാത്രയുടെ സുഖം ഞാന്‍ ഇതിനു മുമ്പ് വയനാട് യാത്രയില്‍ പറഞ്ഞതാണ്.എം സി എ യ്ക്ക് പഠിക്കുമ്പോള്‍ മിക്കവാറും എല്ലാ ദിവസവും ഞാന്‍ അത് ആസ്വദിച്ചിരുന്നു.
അന്ന് പതിവ് പോലെ രാത്രിയിലെ പത്തു മണിക്കുള്ള തിരുവല്ല ബസ്സിലാണ് കുലശേഖരമംഗലത്ത് ഞാന്‍ വന്നിറങ്ങിയത്. വീടിന്റെ വാതിക്കല് തന്നെയാണ് പുഴ. ആരോ കുളിക്കുന്നുണ്ടായിരുന്നു.
ആരാന്നു എനിക്ക് മനസ്സിലായില്ല. അപ്പോഴേക്കും എനിക്ക് ചോദ്യം കിട്ടി കഴിഞ്ഞിരുന്നു...
-സൂരജ് പി എം.
02: അവന് മുഖം ചുളിച്ചു..!
-ഫൈസല്‍ കൊണ്ടോട്ടി.
തിരിച്ചറിവ്............
പറയാനൊരുനൂറു കൂട്ടമെങ്കിലും
ശബ്ദവും വാക്കുകളും
ഞാനിന്നൊളിക്കുന്നു
മൗനം വാചാലമാവുന്നു ..
ആ വാചാലത നീയറിഞ്ഞപ്പോള്‍
ഞാനറിയാതൊന്നു ചിരിച്ചു...
ഞാന്‍ ചിരിക്കുന്നത്
നീ കാണുന്നുണ്ടോ?...
..........
മാണിക്യം.
ദളിത കവി
പുന്നെല്ല് വേവുന്നതിന്റെ മണംപിടിതരുന്നില്ലെങ്കിലും
വയൽത്തണ്ടിന്റെ ഊത്തും
കരഞണ്ടിന്റെ ഇറുക്കും
നനഞ്ഞ മണ്ണിളകുമ്പോൾ
കലപ്പനാവിൽ നിന്നുയരുന്ന
മന്ത്രവാദവും മറന്നിട്ടില്ല..
............
സനാതനന്.
പൊക്കിള്‍കൊടിയിലെ രക്തം
വെന്തടിഞ്ഞ മാംസത്തിനും
അച്ഛന്റെ ചോരയുടെ മണമാണെന്ന്
മറന്നു കളഞ്ഞതാണോ അച്ഛന്?
കരച്ചിലിന് പൂമുഖത്തും
ഞാന്‍ ചിരിച്ചല്ലേ ഉള്ളൂ എന്നും?..
...........
ശ്രദ്ധേയന്‍.
ഓര്‍മ്മ പിണക്കം
ഹൃദയ ചുംബനങ്ങളില്‍
എന്റെകാല് വരിഞ്ഞുകെട്ടിയിരുന്നപ്പോള്‍
നിന്റെ സ്നേഹത്തിന്റെ
വരമ്പുകള്‍ ഞാന്‍ അളക്കുകയായിരുന്നു .
എന്റെ സ്വബോധത്തില്‍ നീ പകര്‍ന്ന
സ്നേഹത്തിനു കൈപ്പയിരുന്നു..
..........
പാവപ്പെട്ടവന്
പുഴ പോലൊഴുകുവാന്‍ ഞാനെന്നും
...........
ബ്ലോഗിതന്.
കലം
ഈ കലംഉമിയിട്ടുരച്ചും കഞ്ഞിവെള്ളമൊഴിച്ചു
തിളപ്പിച്ചും അമ്മ മെരുക്കിയെടുത്തത്
ആരൊക്കെയോ തട്ടിയുടച്ചിട്ടും
വീണ്ടും കൂടിചേര്‍ന്നത്
ഇതിനുള്ളില്‍ വീട്
പുകയാളിചുവക്കുന്നുണ്ട്..
...................
സിന്ധുമാനസി.
0 comments:
Post a Comment