FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

10 നവംബര്‍ 2009:ബ്ലോഗ് !!ബ്ലോഗ്!!

Mondayബ്ലോഗ് എന്ന പുതിയ സാഹിത്യ പ്രസിദ്ധീകരണം കാരണം മലയാളസാഹിത്യം വളര്‍ന്നോ, മുരടിച്ചോ???


ബ്ലോഗ് എന്ന സംരംഭം തുടങ്ങിയിട്ട് ഏതാണ്ട് 10 വർഷം ആയെങ്കിലും , ഇന്നും ബ്ലോഗ് മലയാളത്തിന്റെ ശൈശവാവസ്ഥയിലാണെന്നാണ്, പല ബ്ലോഗിന്റെ പിതാമഹന്മാരും ഇന്നും വിശ്വസിക്കുന്നത്.ആർക്കും ഒരു ഇമെയിൽ ഉണ്ടെങ്കിൽ ബ്ലൊഗ് തുടങ്ങാം.അതു മലയാളത്തിൽ എന്നു നിർബന്ധം ഇല്ല. ഇൻഡ്യയിലെ ഏതു ഭാഷയിലും ഇന്ന് ബ്ലോഗുകൾ എഴുതാൻ സാദ്ധമാണ്. മലയാളത്തിൽ ബ്ലോഗ് തുടങ്ങിയിട്ടു വർഷങ്ങളായി. നമ്മുടെ പേരും മറ്റുവിവരങ്ങളും ,പിന്നെ ഒരു പേജിന്റെ പല രീതിയിലുള്ള ചിത്രങ്ങൾ എല്ലാം തന്നെ ബ്ലോഗ് തുടങ്ങുന്ന അവസരത്തിൽ തന്നെ നമുക്ക് തീരുമാനിക്കാം.ഇതിനു ശേഷം നമ്മുക്ക് ആവശ്യമുള്ള ലേഖനങ്ങൾ കവിതകൾ എന്നും വേണ്ട എന്തും തന്നെ ഇവിടെ പോസ്റ്റ് ചെയ്യുന്നു. സ്വന്തം അക്ഷരങ്ങൾ അവിടെ ചേർക്കുന്നതിനെ പോസ്റ്റിംഗ് ‘ എന്നു പറയുന്നു. കൂടെ ചിത്രങ്ങളും ഇടാം.
-Sapna Anu B.ജോര്‍ജ്
>>കൂടുതല്‍ ഇവിടെനിഴലും നിലാവും നിറഞ്ഞ ഒരു രാഷ്ടീയ ജീവിതം.

ചരിത്രം കാലാവസ്ഥ പോലെയാണ്. ചിലപ്പോള്‍ പ്രക്ഷുബ്ദം, മറ്റു ചിലപ്പോള്‍ പ്രചണ്ഡം. കുളിര്‍കാറ്റും പേമാരിയും വരള്‍ച്ചയുമെല്ലാം നിറഞ്ഞ ഒരു കാലപ്രവാഹം. അനുഭവങ്ങളും ദൃക്സാക്ഷി വിവരങ്ങളും ഓര്‍മ്മകളും ലിഖിതങ്ങളും ചിലപ്പോള്‍ ഈഗോസ്ഖലിതങ്ങളും ചരിത്രമാകുന്നു. നീഷേ പറഞ്ഞതു പോലെ ചരിത്രം ആവര്‍ത്തിക്കപ്പെടുന്നുണ്ടോ എന്തോ? ദൈവത്തിന്‍റെ മരണം പോലെ മറ്റൊരു നിഷേധമല്ലേ സരാതുഷ്ട്രക്കാരന്‍റെ വചനം. ഇന്ദിരാഗാന്ധിയുടെ ജീവിതവും മരണവും തീര്‍ച്ചയായും ആവര്‍ത്തിക്കപ്പെടാന്‍ സാധിക്കാത്ത വിധം മൌലികമാണ്. നിഴലും നിലാവും നിറഞ്ഞ രാഷ്ട്രീയ സപര്യയും ജീവിതവും. ആഗോളവത്കരണത്തിന്‍റെയും തുറന്ന സമ്പദ് വ്യവസ്ഥയുടെയും മാറിമറിഞ്ഞ അന്തര്‍ദ്ദേശീയ ശാക്തീകരണത്തിന്‍റെയും ചേരിതിരിവുകളുടെയും കാലത്ത് നിന്ന് ഇന്ദിരാഗാന്ധിയെ സമീപിക്കുമ്പോള്‍ ഏകകങ്ങള്‍ അനുയോജ്യമല്ലാതാകുന്നു.
-നമത്
>>കൂടുതല്‍ ഇവിടെ

ജ്വാലകൾ ശലഭങ്ങൾ - കൂടുതൽ ചിത്രങ്ങൾ

>>ഇവിടെ

എലി ജന്മം


ഒരെലി
എലിപത്തായത്തില്‍
കദറിട്ടവനും കാവിയുടുത്തവനും ചുവപ്പും പച്ചയും ധരിച്ചവര്‍
എലിക്കു ചുറ്റും കൂടി .
.നമുക്കീ നശൂലത്തെ എങ്ങിനെ ഇല്ലാതാക്കാം..
.അവര്‍ പരസ്യമായും രഹസ്യമായും ചര്‍ച്ച നടത്തി..
ഒരാള്‍ പറഞ്ഞു ..നമുക്കവനെ വെള്ളത്തില്‍ മുക്കികൊല്ലം
..നര്‍മദയില്‍ നാം ചെയ്യാന്‍ ഉദേശിച്ചപോലെ ,
-


കലിയുഗ വരദന്‍

അദ്ധ്യായം 09 - മഹിഷിയുടെ ജനനം


ഇത് വിന്ധ്യാപര്‍വ്വതം..
ഈ കഥ നടക്കുന്നത് ഈ പര്‍വ്വതത്തിന്‍റെ താഴ്‌വരയിലാണ്.കാലഘട്ടം വളരെ പഴക്കമേറിയതുമാണ്.പഴക്കമേറിയത് എന്ന് പറയുമ്പോള്‍ സാക്ഷാല്‍ അയ്യപ്പഭഗവാന്‍റെ ജനനത്തിനുമൊക്കെ ഏറെ മുമ്പേ..

ഈശ്വരസാമിപ്യം ആഗ്രഹിക്കുന്ന മുനിമാരുടെ ധ്യാന സങ്കേതമായിരുന്നു ഈ വിന്ധ്യാപര്‍വ്വത താഴ്‌വര.പര്‍ണ്ണശാല തീര്‍ത്ത് ഹോമങ്ങളും യാഗങ്ങളുമായി, ഈശ്വര വിശ്വാസത്തോടെ ധ്യാനിച്ചിരിക്കുന്ന മുനിമാരില്‍ പ്രധാനി ആയിരുന്നു ഗാലവന്‍.അദ്ദേഹത്തിന്‍റെ പര്‍ണ്ണശാലയുടെ മനോഹാരിതക്ക് കാരണം, മുനിയുടെ പ്രിയ പുത്രിയായിരുന്നു..
ആ പുത്രിയുടെ പേരാണ്‌ ലീല..
അതിസുന്ദരിയും യൌവനയുക്തയുമായ മുനികുമാരി!!
-

ഇന്ത്യാവിഷന്‍ ചിരിക്കുന്നു, ഡോ: മുനീര്‍ കരയുന്നു.Elbert Hubbard എന്ന അമേരിക്കന്‍ എഴുത്തുകാരന്റെ ഈ വാക്കുകള്‍ ഉദ്ധരിച്ചാണ് ഡോ : എം കെ മുനീര്‍ മാതൃഭൂമി വാരികയില്‍ "അസാധാരണമായ" ഒരു ലേഖനമെഴുതുന്നത്. (ലക്കം ഒക്ടോബര്‍ 11-17) "കാത്തിരിക്കുന്നവനിലേക്ക് നീതി വരും, വൈകിയാണെങ്കിലും" എന്ന Austin O' Malley യുടെ വാക്കുകള്‍ ഉദ്ധരിച്ചു തനിക്കു നീതി ലഭിക്കുന്ന ഒരു ദിവസം വരുമെന്ന പ്രതീക്ഷയോടെയാണ് അദ്ദേഹം ലേഖനം അവസാനിപ്പിക്കുന്നത്. ഈ രണ്ടു ഉദ്ധരണികള്‍ക്കിടയില്‍ പറയുന്നത് ഇന്ത്യാവിഷന്‍ ചാനല്‍ തുടങ്ങി പുലിവാല് പിടിച്ച കഥയാണ്.


ഏഷ്യാനെറ്റ്‌, ഇന്ത്യാവിഷന്‍, മനോരമ .. കേരളത്തിലെ ഈ മുന്‍നിര ടീ വി ചാനലുകളില്‍ കേമനാര് എന്ന ചോദ്യത്തിന് വിവിധ റേറ്റിംഗ് കണക്കുകളെ അടിസ്ഥാനമാക്കി വ്യത്യസ്തമായ ഉത്തരങ്ങള്‍ കിട്ടിയേക്കും.

കണ്ണൂര്‍ വര്‍ത്തമാനം

കണ്ണൂര്‍ ജനതയെ അപമാനിച്ചതിനുള്ള മറുപടി

കണ്ണൂര്‍ ജനതക്കെതിരെ യുഡിഎഫ് നേതാക്കള്‍ നടത്തിയ അപവാദ പ്രചാരണത്തിനുള്ള മറുപടിയാണ് ഉപതെരഞ്ഞെടുപ്പിലെ കനത്ത പോളിങ്ങെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി ശശി പറഞ്ഞു. ഏതു പട്ടാളം വന്നാലും തങ്ങളുടെ സമ്മതിദാനാവകാശം നിര്‍ഭയമായി രേഖപ്പെടുത്തുമെന്ന ജനങ്ങളുടെ തീരുമാനമാണ് തെരഞ്ഞെടുപ്പില്‍ കണ്ടത്. കണ്ണൂരില്‍ എന്തോ സംഭവിക്കാന്‍ പോകുന്നു, വ്യാപക അക്രമം നടക്കും, ബൂത്തുപിടിക്കും എന്നൊക്കെയായിരുന്നു പ്രചാരണം. എന്നാല്‍ സ്ത്രീകളുള്‍പ്പെടെയുള്ള വോട്ടര്‍മാര്‍ വലിയതോതില്‍ രാവിലെ വോട്ട് ചെയ്യാനെത്തി.
-ജനശക്തി
>>കൂടുതല്‍ ഇവിടെ

മുരളുന്ന കോണ്‍ഗ്രസ്!

മുല്ലപ്പള്ളി രാമചന്ദ്രന്‍ യോഗ്യനായ നേതാവാണ്. അച്ചടി വടിവ്, നീലംമുക്കിയ വെണ്‍മ, നാടകനടിപ്പ്, ആദര്‍ശത്തിന്റെ അസ്ക്യത-ആന്റണി കോണ്‍ഗ്രസിനു വേണ്ട യോഗ്യതകളുടെ അപൂര്‍വ സംഗമം. കണ്ണൂരില്‍നിന്ന് രണ്ടുവട്ടം തോറ്റ് പത്തുവര്‍ഷം വനവാസം നടത്തിയതിന്റെയും ആക്രാന്തക്കുട്ടിയെ അല്‍ഭുതക്കുട്ടിയാക്കിയതിന്റെയും പരിക്കുമായാണ്, വടകരയില്‍ ഭാഗ്യപരീക്ഷണം നടത്തിയത്. ആന്റണിയുടെ കൃപകൊണ്ടുകിട്ടിയ സീറ്റ്, വീരന്റെ വീരോചിതവും വിമതന്റെ വിലാസലസിതവുമായ സഹായം, മകാരാദി മാധ്യമങ്ങളുടെ മാനസപുത്രസ്ഥാനം എന്നിവകൊണ്ട് രക്ഷപെട്ട് ഡല്‍ഹിയിലെത്തി. അവിടെ താലത്തിലാക്കി ഒരു സഹമന്ത്രിസ്ഥാനം കാത്തിരുന്നു.
-


ഉണ്ണിക്കവിത

ഇന്ന് (നവംബര്‍ 8) ഉണ്ണിയുടെ നാലാം ജന്മദിനം.

അച്ഛന്‍ കേക്കുമായി വരുന്നതും കാത്തിരിക്കുമ്പോള്‍ ഉണ്ണി അമ്മയെ കവിത (?) ചൊല്ലി കേള്‍പ്പിച്ചു.
അമ്മയോട് അത് എഴുതി വെക്കാനും അച്ഛന്‍ വരുമ്പൊള്‍ ബ്ലോഗില്‍ ഇടണമെന്നും പറഞ്ഞു വെച്ചു.
-പൊന്നുണ്ണി
>>കൂടുതല്‍ ഇവിടെ


അടിമത്വത്തിന്റെ സ്വന്തം മതങ്ങള്‍

ബ്രാഹ്മണ ഹിന്ദു മതവും ഇസ്ലാം മതവും അതിന്റെ വിശ്വാസികള്‍ക്ക് ഭക്തിയും,വിനയവും,അനുസരണയും ചേര്‍ത്ത് നിര്‍മ്മിക്കുന്ന ആടിമത്വത്തിന്റെ ചങ്ങല നല്‍കുന്നവരാണ്. രണ്ടു മതവും അതിലെ സ്ത്രീകളെ ലൈംഗീക വസ്തുക്കളായി ചവിട്ടിത്താഴ്ത്തുന്നതിനാല്‍ ഈ മതങ്ങളിലൂടെ സാംസ്കാരികമോ,സാമൂഹികമോ,ശാസ്ത്രീയമോ ആയ വളര്‍ച്ച ഇല്ലാത്തവിധം സമൂഹം ഷണ്ഡമാക്കപ്പെടുന്നുണ്ട്. മനുഷ്യന്റെ ബോധമണ്ഢലത്തെ അനുദിനം നവീകരിച്ചുകൊണ്ടിരിക്കേണ്ട ശാസ്ത്രബോധം നശിപ്പിക്കുന്നതിനായി സഹ്സ്രാബ്ദങ്ങളായി ജീര്‍ണ്ണിച്ചുകൊണ്ടിരിക്കുന്ന വിശുദ്ധ ഗ്രന്ഥങ്ങളെക്കൊണ്ട് വിശ്വാസികളുടെ കാഴ്ച്ചയെ മറക്കുക എന്ന അത്യന്തം ഹീനമായ മാര്‍ഗ്ഗമാണ് ഇവരവലംഭിച്ചുവരുന്നത്. ഇതിനായി സമൂഹത്തിലെ ഏറ്റവും വിഢികളും,മന്ദബുദ്ധികളും,വരട്ടുവാദക്കാരുമായ മതപുരോഹിതരെ സദാചാര പണ്ഢിതരായി ഈ മതങ്ങള്‍ സ്ഥാനമേല്‍പ്പിക്കുന്നു.
-ചിത്രകാരന്‍
>>കൂടുതല്‍ ഇവിടെ

എന്റെ പ്രിയപ്പെട്ട കൊച്ചാശാരി

ഫൈനാർട്സ്‌ കോളേജ്‌ വിട്ടിറങ്ങിയ കാലത്ത്‌ പെട്ടെന്നുതന്നെ ഒരു അഡ്വർട്ടൈസിംഗ്‌ കമ്പനിയിൽ എനിക്ക്‌ ജോലി ലഭിച്ചു. ആർട്ട്‌ ഡിപ്പാർട്ട്‌മെന്റിൽ വിഷ്വലൈസർ എന്ന പോസ്റ്റിനുമേൽ ആർട്ട്‌/ക്രീയേറ്റീവ്‌ ഡയറക്ടർമാർ ഇല്ലാത്ത സാദാ ഏജൻസി. തുടക്കത്തിലേ കല്ലുകടികൾ.. എങ്കിലും ഒന്നാംതീയതിലെ സാലറിയിൽ ഞാൻ കല്ലുകടികൾ ഒളിച്ചുവച്ചു. ഒടുവിൽ ചെയ്യാത്ത തെറ്റിന്‌ പഴികേൾക്കേണ്ടി വന്നപ്പോൾ എം.ഡിയുടെ മുഖത്തേയ്ക്ക്‌ റിസൈൻ ലെറ്റർ വലിച്ചെറിഞ്ഞ്‌ ഞാനാ പടി വിട്ടു. വീണ്ടും അനിശ്ചിതത്വത്തിന്റെ നാളുകൾ..ആദ്യ ജോലി തന്നെ നാലുമാസത്തിനുള്ളിൽ വലിച്ചെറിഞ്ഞ എന്റെ ധിക്കാരത്തെ പലരും വിമർശിച്ചു, കൂട്ടുകാർ കുറ്റപ്പെടുത്തി.
-സുനില്‍ പണിക്കര്‍
>>കൂടുതല്‍ ഇവിടെ

നമിച്ചു പോകുന്ന ബ്ലോഗുകള്‍

നമ്മള്‍ (അറ്റ്‌ ലീസ്റ്റ് ഞാന്‍ ) ഇവിടെ ഫോടോ പിടിച്ചു ബ്ലോഗില്‍ കുത്തി തിരുകുക, വേള്‍ഡ് ക്ലാസ്സ്‌ കോമടി ഇങ്ങനെ ചറ പറാ എന്ന് അടിച്ചു വിടുകാ, ചാറ്റ് ചെയുക, തല്ലു ഉണ്ടാക്കുക തുടങിയ പരിപാടി നടത്തുമ്പോള്‍, ഇവിടെ കുറെ അധ്യാപകർ കുട്ടികളുടെ കൂടെ ഈ ബ്ലോഗും ഇന്റര്‍നെറ്റും വളരെ നല്ല രീതിയില്‍ ഉപയോഗിക്കുന്നു.

-

>>കൂടുതല്‍ ഇവിടെ

ലവ് ജിഹാദിയുടെ കാമുകി


എന്റെ ഷുക്കൂറിക്കയ്ക്ക്,

എനിക്കെല്ലാം മനസ്സിലായി. കഴിഞ്ഞ 10 വര്‍ഷമായി എന്റെ പിന്നാലെ നടന്നത് ഇതിനായിരുന്നു അല്ലേ ? എന്തായാലും എന്നോടിതു വേണ്ടായിരുന്നു. ഞാന്‍ എട്ടാം ക്ളാസ്സില്‍ പഠിക്കുന്ന കാലം മുതല്‍ ഓരോന്നു പറഞ്ഞ് എന്റെ പിന്നാലെ നടന്നത് എന്തിനായിരുന്നു എന്നെനിക്കു മനസ്സിലായി. പത്താം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ എന്നെ ബസപകടത്തില്‍ നിന്നു രക്ഷിച്ചതും ?സ് ടുവിനു പഠിക്കുമ്പോള്‍ എന്നെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച പെണ്‍വാണിഭക്കാരുടെ കയ്യില്‍ നിന്നെന്നെ രക്ഷിച്ചതും എല്ലാം ഈ ലക്ഷ്യത്തിനു വേണ്ടിയായിരുന്നു എന്നെനിക്കു മനസ്സിലായി. എനിക്കു സത്യത്തില്‍ പേടിയാവുകയാണ്. ഷുക്കൂറിക്കയുടേ പേരു കേള്‍ക്കുന്നതും രൂപം ആലോചിക്കുന്നതും ഒക്കെ എനിക്കിപ്പോള്‍ ഭയങ്കര പേടിയാണ്.

-ബെര്‍ലി

>>കൂടുതല്‍ ഇവിടെ


അതിക്രമിച്ചിരിക്കുന്നു!

300 കോടിയിലധികം രൂപ ചിലവാക്കി ചന്ദ്രനിലേക്ക് വാണം വിട്ട് കളിക്കല്‍ കഴിഞ്ഞപ്പോ , യാതൊരു ഗുണവുമില്ലാത്ത ആസിയന്‍ കരാറുണ്ടാക്കി സാമ്രാജ്യത്വ ശക്തികള്‍ക്ക് അടിയറവെച്ചു, അമേരിക്ക ഉള്‍‌പ്പെടാത്തതിനാല്‍ ആ വാക്കുപയോഗിക്കാന്‍ പാടില്ല എന്നൊന്നുമില്ലല്ലോ!. ചൈന ഒഴികെ എല്ലാം സാമ്രാജ്യത്വ ശക്തികളല്ലേ!.
-തറവാടി
>>കൂടുതല്‍ ഇവിടെ

പത്രക്കാരെ....

രാവിലെ ഒരു കട്ടന്‍. ആ ചൂടില്‍ പത്രപാരായണം. അതിന്റെ സുഖമൊന്ന് വേറെ. ഞാൻ ഉറങ്ങുമ്പോള്‍ ലോകത്തിന് എന്തു സംഭവിച്ചുവെന്ന് അറിയാനുള്ള അമിതമായ ആകാംക്ഷകൊണ്ടൊന്നുമല്ല. എങ്ങിനെയോ വന്നുപോയൊരു ശീലം. അതങ്ങിനെ തുടരുന്നു. ഞാൻ എവിടെയായാലും അതിനു വലിയ വ്യത്യാസമൊന്നും വരാറില്ല.. എന്നു വെച്ച് ഇന്നലെത്തെ പ്രധാനവാർത്തയെന്തെന്ന് പോയിട്ട് ഇന്നത്തെ എന്തായിരുന്നെന്ന് ചോദിച്ചാൽ പോലും എന്നിൽ നിന്ന് ഉത്തരം കിട്ടണമെന്നില്ല.. അതൊക്കെ പഴയകാലം, സ്കൂളിൽ ഷൈൻ ചെയ്യാൻ ക്വിസ്സ് മത്സരങ്ങൾക്കായി വലിയത്-ചെറിയത്, പഴയത്-പുതിയത് ആദ്യത്തെ-അവസാനത്തെ കൂട്ടത്തിൽ ഇന്നലെ-ഇന്നും എഴുതി ചേർത്ത് നടന്നിരുന്ന കാലം..
-ഇട്ടിമാളു
>>കൂടുതല്‍ ഇവിടെ

റിടേക്ക്: കാണാകണ്മണിക്ക് പറയാനുള്ളത്

അക്കു അക്ബറിന്റെ കാണാകണ്മണി പ്രതിനിധീകരിക്കുന്ന രാഷ്ട്രീയത്തെ കുറിച്ച് ജിപ്സന്‍ ജേക്കബ്പ്രേതസിനിമകള്‍ എന്തെങ്കിലും ഗുണപരമായ ആശയങ്ങള്‍ എന്നെങ്കിലും പങ്കു വച്ചിട്ടുണ്ടോ എന്നു സംശയമാണ്. പലപ്പോഴും അവ അന്ധവിശ്വാസങ്ങളുടെ ദൃശ്യവല്‍ക്കരണമായിത്തീരാറാണ് പതിവ്. പ്രേതസിനിമയെന്നു വിളിക്കാമോയെന്ന് അറിയില്ലെങ്കിലും നമ്മുടെ സൂപ്പര്‍ഹിറ്റുകളിലൊന്നായ മണിചിത്രത്താഴുപോലും ഇതില്‍ നിന്നും വ്യത്യസ്തമല്ല.* എന്നാല്‍ ഇത്തരമൊരു ഴാനിലൂടെ(genre) ആരെങ്കിലും ഒരു ഗുണപാഠം നല്‍കുവാന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ അത് ഹിന്ദി ചിത്രമായ 'ഗൌരി ദി അണ്‍ബോണിന്റേയും(2007) അതിന്റെ റീമേക്ക് ആയ ' കാണാകണ്‍മണി(2009)'യുടേയും സംവിധായകന്‍ അക്കു അക്ബര്‍ മാത്രമാവാനാണു സാധ്യത.
-പോസ്റ്റ്
>>കൂടുതല്‍ ഇവിടെ

കണ്ടേന്‍ കാതലൈ


തിരക്കഥ, സംവിധാനം : ആര്‍ കണ്ണന്‍
കഥ : ഇംത്യാസ് അലി
നിര്‍മ്മാണം: വി എം ലളിത, ജി ധനഞയന്‍
സംഗീതം: വിദ്യാസാഗര്‍
അഭിനേതാക്കള്‍ :ഭരത്, തമന്ന, സന്താനം, മുന്ന തുടങ്ങിയവര്‍..
-സിനിമാഭ്രാന്തന്‍
>>കൂടുതല്‍ ഇവിടെവിനയന്‍ വിതച്ച വിന – വിഹിതം സി.പി.ഐ യ്ക്കും കിട്ടി…


വിനയന്റെ കട്ടയും പടവും മടക്കുമെന്ന് ഏതാണ്ട് ഉറപ്പായി… ഏത് വിനയനെന്നോ… നമ്മുടെ സംവിധായകന്‍- ഓ ..മനസ്സിലായി… അന്ധനേയും ചെകിടനേയും കുള്ളനേയും സിനിമയില്‍ കൊണ്ടുവന്ന.. അതെ, അതു തന്നെ പുള്ളി… പുള്ളിയ്ക്കിപ്പോ എന്നാ പറ്റി… പറ്റിയില്ല..പക്ഷെ പറ്റും… ഡേയ്..ശിവാ.. തെളിച്ചു പറേടേ… പറയാം…രണ്ടു നാല് സിനിമയെടുത്തപ്പം അഹങ്കാരം തലയ്ക്കു പിടിച്ചു…നാന്‍ താണ്‍ ടാ സംവിധായകന്‍ ..എന്ന മട്ട്… ങ്ഹാ..എന്നിട്ട്…
-വിദൂഷകന്‍

>>കൂടുതല്‍ ഇവിടെ

നയന്‍താരയും ഞാനും.

ബാംഗ്ലൂരില്‍ ഒരു കോള്‍സെന്ററില്‍ കൂലിപ്പണി ചെയ്യുന്ന കാലം. സാലറി കിട്ടിയിരുന്നില്ല. ശിവാജി നഗര്‍ ബെസ്സ് സ്റ്റാന്‍ഡില്‍ കഴിയുമെങ്കില്‍ ടിക്കറ്റെടുക്കാതെ വന്നിറങ്ങി വെള്ളരിക്കാ വില്‍ക്കുന്ന ഹിന്ദിക്കാരനോട് ആംഗ്യഭാഷയില്‍ വിലപേശി ഒരു മുഴുത്ത വെള്ളരിക്കാ അകത്താക്കും. മലയാളിബേക്കറിയില്‍നിന്ന് മൂക്കുമുട്ടെ ജലപാനം...സുഖജീവിതം.
ബസ്സ് സ്റ്റാന്‍ഡില്‍ തൂണിനുചുവട്ടില്‍ ഒരാള്‍ കിടന്ന് ഉറങ്ങുന്നത് ഞാന്‍ മൂന്നാല് ദിവസം ശ്രദ്ധിച്ചു...ഒരു ഭിക്ഷക്കാരന്റെ വേക്ഷം..കീറിയ വസ്ത്രങ്ങള്‍..ഭാണ്ഡക്കെട്ടില്‍ ചപ്പുചവറുകള്‍...തലയില്‍ ഒരു ഹാറ്റ്. അയാള്‍ക്ക്്് ചുറ്റും ഒരു പത്ത്്് പട്ടികളെങ്കിലും എപ്പോഴും ഉണ്ടായിരുന്നു. അയാളേപ്പോലെതന്നെ ആ നായ്ക്കളും ചലനമില്ലാത്തവരും നിശബ്ദരുമായിരുന്നു.
-

അപ്പാച്ചി രാജുവിന്റെ കല്യാണം


ആലപ്പുഴക്കും ചേര്‍ത്തലക്കും ഇടയില്‍ പോകുന്ന ദേശിയ പാതയുടെ പടിഞ്ഞാറു ഭാഗം ആണ് എന്റെ ഗ്രാമം കലവൂര്‍ ഉള്‍പ്പെടുന്ന മാരാരിക്കുളം പഞ്ചായത്ത്. അച്ചു മാമന്റെ സ്വന്തം സ്ഥലം. എന്റെ വീട്ടില്‍ നിന്നും പടിഞ്ഞാട്ടു പോയാല്‍ തീരദേശ റെയില്‍വേ, അവിടുന്ന് പടിഞ്ഞാട്ടു പിന്നേം പോയാല്‍ കടല്‍ കാണാം. ഇനി എന്റെ വീട്ടില്‍ നിന്നും കിഴക്കോട്ടു പോയാല്‍ എന്‍ എച്ച്, അവിടുന്ന് കിഴക്കോട്ടു പോയാല്‍ കായലില്‍ ചെല്ലും. സുനാമി എങ്ങാനും വന്നാല്‍ കായലിന്റെയും കടലിന്റെയും നടുക്ക് കേറി നില്ക്കാന്‍ പറ്റിയ ഒരു സ്ഥലം ഇന്ന് വരെ ആരും കണ്ടു പിടിച്ചിട്ടില്ല, അന്നത്തെ സുനാമിക്ക് ഞാന്‍ നാട്ടില്‍ ഉണ്ടായിരുന്നു. എല്ലാവരും ഓടിയത് കിഴക്കോട്ടു, കൂട്ടത്തില്‍ ഞാനും ഓടി, എന്നിട്ട് ഹൈവേ ചെന്ന് കുത്തിയിരുന്ന്. കാരണം ഇനി കായല് കേറി വന്നാല്‍ സൈഡിലെക്കല്ലേ ഓടാന്‍ പറ്റൂ. ഇതാണ് കലവൂരിനെ കുറിച്ചുള്ള ഒരു വിവരണം. ഈ വിവരണവും ഞാന്‍ പറയാന്‍ പോകുന്ന സംഭവുമായി യാതൊരു ബന്ധവും ഇല്ല. പിന്നെ എന്തിനാ പറഞ്ഞെ എന്ന് ചോദിച്ചാല്‍, അരവിന്ദേട്ടന്‍ പറയുന്ന പോലെ വെര്‍തെ. കുറുപ്പിന്‍റെ കണക്കു പുസ്തകം
>>കൂടുതല്‍ ഇവിടെ

അസമയത്തെ അതിഥി...

വെയിൽ ചാഞ്ഞതോടെ ആരംഭിച്ച തുലവർഷമഴ അല്പം മുമ്പാണ്
തോർന്നത്.ഇടിവെട്ടും കാറ്റുമുണ്ടായിരുന്നു.സന്ധ്യായായിട്ടും കരണ്ട്
വന്നിട്ടില്ല..ആകാശം തെളിഞ്ഞു; അപ്പോഴേക്കും സൂര്യൻ മറയാൻ
തുടങ്ങിയിരുന്നു. വെയിലില്ല എങ്കിലും വെളിച്ചമുണ്ട് .പക്ഷെ മുറിയിൽ
ഇരുട്ടും ഉഷ്ണവും അഭയാർഥികളെപൊലെ വന്നെത്തികഴിഞ്ഞു.
മെഴുകുതിരിയൊന്നും തപ്പിയിട്ട് കാണത്തതിനാൽ പഴയനിലവിളക്കിൽ
-താരകാന്‍
>>കൂടുതല്‍ ഇവിടെ


പ്രണയത്തിന്റെ ഫോസില്‍...

ഓര്‍മ്മയിലെവിടെയോ ഒട്ടിക്കിടന്ന
ഒരു ചെതുമ്പലിനെ കുറിച്ചുള്ള
അന്വേഷണങ്ങളാണ്
ഒരു കടലിനെ ഓക്കാനിപ്പിച്ചത്...

വരച്ചു വെച്ച
അക്ഷാംശ രേഖാംശങ്ങള്‍ക്കുള്ളില്‍
വീര്‍പ്പു മുട്ടിയത്‌...
ഒരു വേനലില്‍
വെന്താവിയായായ്‌ പോയത്...
-സൂര്യ
>>കൂടുതല്‍ ഇവിടെ

കനവിലെ കളിചുംബനങ്ങള്‍

ഉറക്കത്തിന്റെ ആഴങ്ങളിലായിരുന്നിരിക്കണം

ഒരു മൃദു ചുംബനം, പാല്‍ മണമുള്ളത്‌

കണ്ണിലും, കവിളിലും തെരു തെരെ

മകളായിരുന്നു , ഒരു കൊല്ലം മുന്‍പൊരു ഒന്നര വയസ്സുകാരി

പിന്നെ പൊട്ടിച്ചിരിച്ചു കൊണ്ടെന്റെ നെഞ്ചില്‍ തല ചായ്ച്ചുറങ്ങി

കാല്‍ത്തള കൊണ്ടെന്റെ നെഞ്ചിലൊരു നീറ്റല്‍
-ശാരദനിലാവ്
>>കൂടുതല്‍ ഇവിടെ

സൌഹൃദം
നമ്മളാദ്യം കണ്ടപ്പോള്‍
മഴ പെയ്തിരുന്നുവോ?

ഉവ്വെടാ ഉവ്വ്.
നമ്മുടെയുള്ളില്‍ പെയ്തിരുന്ന
സങ്കടങ്ങള്‍ക്ക്
ഒരേ നനവായിരുന്നു.
മഴനൂലിലന്ന് കോര്‍ത്തതാവാം
നമ്മുടെയീ സൌഹൃദം.

ഇത്രയടുത്തിട്ടും എനിക്ക്
നിന്നെ വായിക്കാനാവുന്നില്ല
എത്ര ഭാഷയിലേക്ക്
എത്ര വാക്കിലേക്ക്
എത്ര മരങ്ങളിലേക്ക്
-രാമചന്ദ്രന്‍ വെട്ടിക്കാട്
>>കൂടുതല്‍ ഇവിടെ

ഒന്നുമുതൽ ഒന്നേന്ന്

മഴപെയ്യുന്നു
ഓർമകൾ മണ്ണിരകളെപ്പോലെ വീടുവിട്ടിറങ്ങുന്നു
അത്താഴത്തിന് ഒരുപിടി മണ്ണുവാരിത്തിന്നുന്നു.
ചിരട്ടകൾക്കുള്ളിൽ വെന്തുപൊടിഞ്ഞത്,
മാന്തണൽ മണക്കുന്നത്,
ഉപ്പു രുചിക്കുന്നത്...

മഴയിൽ മുറ്റത്ത് നട്ട വഴുക്കലിന്റെ വിത്ത്
മുളച്ച് വളർന്നിരിക്കുന്നു,
ചില്ലകളായിരമുള്ള വഴിമരമായി പടർന്നിരിക്കുന്നു.
-

പുഴ പറയുന്നു

ആഴത്തിലാണ്ടുപോയ് ഓമനക്കുഞ്ഞുങ്ങൾ
എല്ലാം സഹിച്ചുകൊണ്ടിനിയുമൊഴുകണം.
ജീവിതക്കടലിലായ് നീന്തിത്തുടിക്കാതെ,
പ്രാണൻ പൊലിഞ്ഞുപോയ്...
പാവമാക്കുഞ്ഞുങ്ങൾ.
-

ബ്ലോത്രത്തില്‍ നിന്നും പുതിയ പംക്തികള്‍ ആരംഭിക്കുന്നു .......സഹകരിക്കുക ..

1.ബ്ലോത്രം അനുഭവം
അനുഭവങ്ങളുടെ ഒരു പരമ്പരയാണ് ബൂലോകം......തെറി വിളികളും ഒപ്പം നല്ല ചര്‍ച്ചകളും ഒരു പോലെ നടക്കുന്ന ബൂലോകം ഇന്നു സജീവമായി നിലകൊള്ളുന്നു ...പലരും തമ്മില്‍ കണ്ടിട്ടില്ല എങ്കിലും നമ്മള്‍ തമ്മില്‍ ഇനി അപരിചിതത്വത്തിന്റെ അതിരുകള്‍ ഇല്ല...പുതിയ പോസ്റ്റുകളെ കുറച്ചുള്ള ചര്‍ച്ചകളും കമെന്റുകളും പെരുമഴയായി ചൊരിയുമ്പോള്‍ പലര്‍ക്കും അത് ഒരു പുതിയ അനുഭവമാകാം അല്ലെങ്കില്‍ അനുഭവങ്ങളുടെ തനിയാവര്‍ത്തനം ആകാം ..എന്തിരുന്നാലും അനുഭവങ്ങളുടെ കലവറയാണ് ബൂലോകം .. ഓരോ ദിനവും പുതിയ പുതിയ കാഴ്ചപ്പാടുകള്‍ ,പുതിയ അനുഭവങ്ങള്‍...അങ്ങനെ മറക്കാന്‍ പറ്റാത്ത അനുഭവങ്ങളും ഈ സൈബര്‍ ലോകം പ്രദാനം ചെയ്യുന്നു.....ഇത്തരം അനുഭവങ്ങള്‍ ഒരുമിച്ചു ഒരിടത്ത് വായിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് അതൊരു പ്രേരണയാകാം അല്ലെങ്കില്‍ അവര്ക്കു മറ്റൊരു നല്ല അനുഭവം ആകാം ..അതിനായി നിങ്ങളുടെ ബ്ലോത്രം ഒരവസരം ഒരുക്കുന്നു... 'ബ്ലോത്രം അനുഭവം ' ബൂലോകത്ത് നിങ്ങള്‍ക്കും ഒരു പിടി നല്ല ഓര്‍മകളും അനുഭവങ്ങളും ഉണ്ടാകാം ....ബൂലോകരുടെ മുഴുവന്‍ അനുഭവങ്ങള്‍ എല്ലാവര്‍ക്കുമായി ഒരിടത്ത് കുറിച്ചിടുമ്പോള്‍ അത് ചരിത്രമായി മാറാം ......ഇനി ഓര്‍മകളുടെ രഥചക്രങ്ങള്‍ പിന്നോട്ട് ഉരുളുകയാണ്‌ ....അനുഭവങ്ങളുടെ കലവറ മറ്റുള്ളവരുമായി പങ്കുവെക്കൂ ..'ബ്ലോത്രം അനുഭവത്തിലൂടെ'........ ബൂലോകത്തെ നിങ്ങളുടെ സ്വന്തം അനുഭവങ്ങള്‍ പങ്കുവെക്കാനുള്ള അവസരം ബ്ലോത്രം ഒരുക്കുന്നു ......ഇതിലേക്ക് ഓരോ ഭാഗവും ഓരോ വിഷയങ്ങളെ സംബന്ധിച്ചാകാം
ആദ്യത്തെ അനുഭവം: 'ബൂലോകം എന്നെ പഠിപ്പിച്ചത് "
ബൂലോകം നിങ്ങളെ എന്ത് പഠിപ്പിച്ചു?ആലോചിച്ചിട്ടുണ്ടോ?ഇല്ലെങ്കില്‍ ആലോചിക്കാന്‍ സമയമായിരിക്കുന്നു ..ഇക്കാലമത്രയും നിങ്ങള്‍ ബൂലോകത്തെ പ്രവര്‍ത്തനങ്ങളിലൂടെ എന്ത് പഠിച്ചു?അതാകട്ടെ അനുഭവ പരമ്പരയില്‍ ആദ്യം" ...അതിനായി നിങ്ങള്‍ മേല്പ്പറഞ്ഞ വിഷയങ്ങളെ കുറിച്ചുള്ള നിങ്ങളുടെ അനുഭവങ്ങള്‍ മെയില് ആയി blothram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കുക .ഒപ്പം നിങ്ങളുടെ ഒരു ഫോട്ടോയും അയക്കാന്‍ മറക്കരുത്...നിങ്ങളുടെ അനുഭവങ്ങള്‍ ബ്ലോത്രത്തില്‍ പ്രസിദ്ധീകരിക്കുന്നതാണ് ..... അനുഭവങ്ങള്‍ നവംബര്‍ 15-നു മുന്‍പായി അയക്കുക ...നിങ്ങള്‍ അയക്കുന്ന അനുഭവങ്ങള്‍ നിങ്ങളുടെ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പൂര്‍ണ അധികാരം നിങ്ങള്‍ക്കുണ്ടായിരിക്കുന്നതാണ്..... അത് കൊണ്ടു വേഗമാകട്ടെ....ഓര്‍മകളെ പൊടികുടഞ്ഞു എടുക്കു..........


2 .കമെന്റടി

കമെന്റുകള്‍ ഇന്നു ബ്ലോഗുകളുടെ പ്രധാന ഭാഗമാണ്.....നല്ല നല്ല പോസ്റ്റുകള്‍ പോലെ തന്നെ നല്ല നല്ല കമെന്റുകളും ഇന്നു ബ്ലോഗുകളില്‍ ഉണ്ടാകുന്നുഎന്നത് അഭിനന്ദനാര്‍ഹം ആയ കാര്യമാണ്..എങ്കിലും പല കമെന്റുകളും വെറുതെ തെറി വിളിച്ചു മടങ്ങുന്ന കാഴ്ചയും നാം കാണുന്നതാണ് .....അതിനാല്‍ ഇവിടെ കമെന്റുകള്‍ക്ക് സ്തുത്യര്‍ഹമായ സ്ഥാനം നല്കുന്നു...... ഓരോ ആഴ്ചയിലും ബൂലോകത്ത് ആളുകള്‍ നടത്തിയ തെരഞ്ഞെടുത്ത കമെന്റുകള്‍ ഇനി ഒരു കോളം പംക്തിയായി പ്രസിദ്ധീകരിക്കുന്നു 'കമെന്റടി 'എന്ന പേരില്‍.... നിങ്ങള്‍ക്കും നല്ലതും രസകരവുമെന്നു തോന്നുന്ന കമെന്റുകള്‍ അയച്ചു തരാം ഈ വിലാസത്തിലേക്ക് : blothram@gmail.com


ബ്ലോത്രം ഇ-ചര്‍ച്ച അറിയിപ്പ്.
ബൂലോക വാസികളുടെ അങ്കത്തട്ടായ ബ്ലോത്രം -ഇ -ചര്‍ച്ചയുടെ മുന്നേറ്റം തുടരുകയാണ്....ഇനി മുതല്‍ ബ്ലോഗേഴ്സ് കോര്‍ണര്‍ എന്ന പേരില്‍ ബ്ലോഗ്ഗെര്സിനായി മാത്രം ബൂലോകത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി തുറന്നു കൊടുക്കുന്നു ..ഇനി മുതല്‍ ഓരോ ഷെഡ്യൂള്‍ ഓരോ ബ്ലോഗ്ഗേര്‍സിനു നടത്താന്‍ അവസരം......നിങ്ങള്ക്ക് ഇവിടെ ബൂലോകവുമായി ബന്ധപ്പെട്ട് സഭ്യമായതെന്തും ചര്‍ച്ച ചെയ്യാം.....നിങ്ങള്‍ ആയിരിക്കും ആ ചര്‍ച്ചയുടെ മോഡറേറ്റര്‍ .....നിങ്ങള്ക്ക് ബൂലോകത്ത് മറ്റുള്ളവരുടെ അഭിപ്രായം തേടാനുമായി ഒക്കെ ഈ സേവനം ഉപയോഗപ്പെടുത്താം ..അങ്ങനെ ബൂലോകത്തെ ഏറ്റവും ശക്തമായ ചര്‍ച്ചയുടെ അങ്കത്തട്ടായി ഇതു മാറാന്‍ പോകുന്നു...സമകാലികാമോ ബൂലോകപരമോ ആയ കാര്യങ്ങള്‍ ചര്‍ച്ചക്ക് നിങ്ങള്ക്ക് ഉള്പെടുതാം ...ഒപ്പം നിങ്ങള്ക്ക് വോട്ടിംഗ് ലൈന്‍, സര്‍വ്വേ തുടങ്ങിയവയുടെ സഹായവും ഇതില്‍ ഉണ്ടാകും....ഘോര ഘോരമായ ചര്‍ച്ചകള്‍ക്ക് നിങ്ങള്‍ക്കും അവസരം ..ഇതിലെ നിഗമനങ്ങള്‍ ഉള്‍പെടുത്തി നിങ്ങളുടെ ബ്ലോഗില്‍ തുടര്‍ പോസ്റ്റുകള്‍ ഇടുകയും ചെയ്യാവുന്നതാണ്..അതിനായി നിങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്ന വിഷയത്തെ കുറിച്ചുള്ള വിവരങ്ങള്‍ blothram@gmail.com എന്ന വിലാസത്തില്‍ അയക്കുക ........... -ബ്ലോത്രം

0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP