26/11 :മുംബൈ ഭീകരാക്രമണം :ഒരു അനുസ്മരണം
Wednesday
26/11 :അനുസ്മരണം
മുംബൈ ഭീകരാക്രമണം :ഒന്നാം വാര്‍ഷികം
2008 നവംബര്‍ 26 എന്ന ഭീകരമായ ദിനം ഇന്നും നമ്മുടെ ഹൃദയത്തില്‍ വിങ്ങലാണ് ,180 ലേറെ ജനങ്ങളെ നിഷ്ക്കരുണം കൊലപ്പെടുത്തിയ ഭീകരത എന്ന ശത്രുവിനെയാണ് നാം എതിര്‍ക്കേണ്ടത് ...ഭീകരരായി ആരും ജനിക്കുന്നില്ല ...മറിച്ച് സാഹചര്യങ്ങള്‍ അവനെ ഭീകരന്‍ ആക്കി മാറ്റുന്നു എന്ന യാഥാര്‍ത്ഥ്യം മനസിലാക്കി രാജ്യത്തിനായി അണിചെരാം ...ഭീകര അക്രമങ്ങളുടെ വാര്‍ഷികം കൊണ്ടാടിയത് കൊണ്ടു മാത്രം ഭീകരത ഒഴിയുന്നില്ല ..ഈ അവസരത്തില്‍ ബ്ലോത്രത്തില്‍ പ്രശസ്ത മാദ്ധ്യമ പ്രവര്‍ത്തകന്‍ ശ്രീ ഇസഹാക്ക് ഈശ്വരമംഗലം തീവ്രവാദത്തെ കുറിച്ചു ആധികാരികമായി എഴുതുന്നു ...ലേഖനത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ അറിയിക്കുക ...
അതിനായി ഇവിടെ ക്ലിക്കുക
2008 നവംബര്‍ 26 എന്ന ഭീകരമായ ദിനം ഇന്നും നമ്മുടെ ഹൃദയത്തില്‍ വിങ്ങലാണ് ,180 ലേറെ ജനങ്ങളെ നിഷ്ക്കരുണം കൊലപ്പെടുത്തിയ ഭീകരത എന്ന ശത്രുവിനെയാണ് നാം എതിര്‍ക്കേണ്ടത് ...ഭീകരരായി ആരും ജനിക്കുന്നില്ല ...മറിച്ച് സാഹചര്യങ്ങള്‍ അവനെ ഭീകരന്‍ ആക്കി മാറ്റുന്നു എന്ന യാഥാര്‍ത്ഥ്യം മനസിലാക്കി രാജ്യത്തിനായി അണിചെരാം ...ഭീകര അക്രമങ്ങളുടെ വാര്‍ഷികം കൊണ്ടാടിയത് കൊണ്ടു മാത്രം ഭീകരത ഒഴിയുന്നില്ല ..ഈ അവസരത്തില്‍ ബ്ലോത്രത്തില്‍ പ്രശസ്ത മാദ്ധ്യമ പ്രവര്‍ത്തകന്‍ ശ്രീ ഇസഹാക്ക് ഈശ്വരമംഗലം തീവ്രവാദത്തെ കുറിച്ചു ആധികാരികമായി എഴുതുന്നു ...ലേഖനത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ അറിയിക്കുക ...
അതിനായി ഇവിടെ ക്ലിക്കുക
ആഭ്യന്തരമതതീവ്രവാദം ശക്തിപ്പെടുന്നു... " പ്രശസ്ത മാദ്ധ്യമപ്രവര്‍ത്തകനും ശ്രീ Lt .col മോഹന്‍ലാല്‍ പത്മശ്രീ പ്രചാരണ സ്ഥാനപതിയായ ആക്ട് ഫോര്‍ ഹ്യുമാനിറ്റി എന്ന മാനുഷ്യക സംഘടനയുടെ സ്ഥാപകനും സംസ്ഥാന ചെയര്‍മാനും,കേരളീയം ഓണ്‍ലൈന്‍ ചീഫ് എഡിറ്ററും, 'Terrorism Free Kerala Project' പ്രസ്ഥാനത്തിന്റെ മുഖ്യ സംഘാടകനും,സാമൂഹ്യ പ്രവര്‍ത്തകനുമായ ശ്രീ ഇസഹാക്ക് ഈശ്വരമംഗലം മുംബൈ ഭീകരാക്രമണത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ; അന്താരാഷ്‌ട്ര തീവ്ര വാദത്തിനിടയില്‍ നാം മറന്നു പോകുന്ന അഭ്യന്തര തീവ്രവാദം എന്ന ഭീകരനെ കുറിച്ചു നാളെ ബ്ലോത്രത്തില്‍ എഴുതുന്നു...... " ``ഈശ്വരസാക്ഷാത്‌ക്കാരമായിരിക് മഹാത്മാഗാന്ധി - ഹരിജന്‍ 23-11-1949 മതേതരത്വം എന്ന മഹത്തായ പദത്തെ നാം വല്ലാതെ ദുരുപയോഗം ചെയ്യുന്നു. മതത്തിന് രാഷ്ട്രീയത്തിലും അതിലൂടെ രാഷ്ട്രത്തിന്റെ ഭരണത്തിലും നേരിട്ട് ഇടപെടാവുന്ന ഒരവസ്ഥ രൂപപ്പെടുത്തിയത് മതവിഭജനം രൂക്ഷമാക്കുന്നതിലൂടെ രാഷ്ട്രീയനേട്ടങ്ങള്‍ കൊയ്യുന്നതിനും രാജ്യത്തെ മനുഷ്യര്‍ തമ്മിലുള്ള വിഭജനത്തിന് ആക്കം കൂട്ടി മതതീവ്രവാദം വളര്‍ത്തുന്നതിനുമാണ് ഉപകരിച്ചത്. അതിന്റെ പുതിയ ലക്ഷണമാണ് രാജ്യസഭയിലെ ജയ് ശ്രീറാം വിളിയും യാഅലി വിളിയും. മതാന്ധത ബാധിച്ച ഭരണാധികാരികള്‍ രാജ്യത്തിന്റെ സിരാകേന്ദ്രങ്ങളില്‍ പോലും പിടിമുറുക്കിയിരിക്കുന്നുവെന് ഭരണഘടനാനിര്‍മ്മാണസഭയുടെ ദീര്‍ഘവീക്ഷണം ``ജനാധിപത്യത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിനും നടത്തിപ്പിനും രാഷ്‌ട്രത്തിന്റെ ഐക്യവും അഖണ്‌ഡതയും വളരുന്നതിനും, ഇന്ത്യന്‍ ജീവിതത്തില്‍നിന്ന് വര്‍ഗീയവാദം ഉന്‍മൂലനം ചെയ്യേണ്ടത് അനുപേക്ഷണീയമാകുന്നു. അതിനാല്‍, ഭരണഘടനപ്രകാരമോ, ഭാരവാഹികളിലോ, ഘടകങ്ങളിലോ നിക്ഷിപ്‌തമായ വിവേചനാധികാരത്തിന്റെ പ്രയോഗത്തിലൂടെയോ മതത്തിന്റെയും വംശത്തിന്റെയും ജാതിയുടേയും അടിസ്ഥാനത്തില്‍ വ്യക്തികളെ അംഗങ്ങളായി ചേര്‍ക്കുകയോ ചേര്‍ക്കാതിരിക്കുകയോ ചെയ്യുന്ന സാമുദായിക സംഘടനകളെ, സമൂഹത്തിന്റെ മതപരവും സാംസ്‌ക്കാരികവും സാമൂഹ്യവുമായ യഥാര്‍ത്ഥ ആവശ്യങ്ങള്ക്കുവേണ്ടിയുള്ളവയല് ``സാമുദായിക വാദത്തിന്റെ രൂപത്തിലുള്ള മത രാഷ്‌ട്രീയ കൂട്ടുകെട്ട് ഏറ്റവും ആപത്‌കരമായ കൂട്ടുകെട്ടായിരിക്കും. ഇതു നാം വ്യക്തമായി ധരിക്കണം. രാഷ്‌ട്രവും വ്യക്തമായി ധരിക്കണം. മതത്തിന്റെയും രാഷ്‌ട്രീയത്തിന്റെയും കൂട്ടുകെട്ടില്‍നിന്ന് പിറക്കുക അതിബീഭത്സമായ ഒരു തന്തയില്ലാപ്പടപ്പ് ആയിരിക്കും.'' പ്രമേയത്തെ പിന്‍താങ്ങി സംസാരിച്ച ജവഹര്‍ലാല്‍നെഹ്രുവിന്റെ വാക്കുകളില്‍നിന്ന്. മതങ്ങളുടേയും ജാതികളുടേയും രാഷ്‌ട്രീയ ഇടപെടല്‍, ജനാധിപത്യസംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുമെന്നും അത്, രാജ്യത്തെ അതിഭീകരമായ അവസ്ഥയിലേക്കു നയിക്കുമെന്നും അറുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നമ്മുടെ ഭരണഘടന രൂപീകരണവേളയില്‍തന്നെ നെഹ്രു ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷിച്ചിരുന്നു എന്നതിന്റെ പ്രത്യക്ഷ തെളിവുകളാണ് ഇത്. എല്ലാ മതങ്ങളേയും ഒരു പോലെ പരിരക്ഷിക്കുക എന്ന അര്‍ത്ഥമല്ല `സെക്കുലര്‍' എന്ന വാക്കിന്, മറിച്ച് എല്ലാ മതങ്ങളെയും തുല്യപ്രാധാന്യത്തോടെ നോക്കിക്കാണുക എന്നതാണ്. മതന്യൂനപക്ഷങ്ങള്‍ക്ക് ചില പ്രത്യേകാവകാശങ്ങള്‍ കല്‌പിച്ചിട്ടുള്ളത് ആ മതങ്ങളെ പോഷിപ്പിക്കാനുമല്ല. സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ രംഗത്ത് പിന്നോക്കാവസ്ഥയിലായിരുന്ന ഈ ജനവിഭാഗങ്ങളെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുവാനാണ് ആ പ്രത്യേകാവകാശങ്ങള്‍. അല്ലാതെ മതം പ്രോത്സാഹിപ്പിക്കുവാനല്ലായിരു നിര്‍ഭാഗ്യവശാല്‍ മതേതരത്വത്തില്‍ ദുര്‍വ്യാഖ്യാനങ്ങള്‍ നല്‍കി എല്ലാ മതങ്ങളേയും അധികാരത്തിനു വേണ്ടി പ്രീണിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന വഴിവിട്ട നയങ്ങളാണ് സ്വാതന്ത്ര്യാനന്തര ഭാരത്തിലെ എല്ലാ ഭരണകൂടങ്ങളും കൈക്കൊണ്ടത്. അതിന്റെ ദുരന്തം പഞ്ചാബിലും കാശ്‌മീരിലും മുംബൈയിലും മാത്രമല്ല കേരളത്തിലെ മാറാടുള്‍പ്പെടെയുള്ള ചില പോക്കറ്റുകളിലും നാം കണ്ടു കഴിഞ്ഞു. ഇപ്പോള്‍ വര്‍ഗ്ഗീയ വിനാശതാണ്‌ഡവത്തിന് അരങ്ങൊരുക്കി കേരളം കാത്തിരിക്കുകയുമാണ്. കേരളം വര്‍ഗ്ഗീയവിപത്തിന്റെ വക്കിലാണെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ നമ്മുടെ രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍ ഗൗരവമായെടുക്കേണ്ടതുണ്ട്. ഒപ്പം എന്തുകൊണ്ട് തീവ്രവാദം, എന്താണതിന്റെ അടിസ്ഥാന കാരണം തുടങ്ങിയ പഠനങ്ങളും നടത്തേണ്ടതുണ്ട്? ഉത്ഭവസ്ഥാനത്ത് ചികിത്സ നല്‍കാതെ ചില്ലകള്‍ക്ക് ചികിത്സ നല്‍കുന്നത് ഇതിനെ ഇല്ലായ്‌മ ചെയ്യാന്‍ പര്യാപ്‌തമല്ല. പലപ്പോഴും ചെറിയ കാരണങ്ങളില്‍ നിന്നാണ് വലിയ കലാപങ്ങളുണ്ടായിട്ടുള്ളത്. സര്‍ക്കാര്‍ സംവിധാനങ്ങളും മതവും ഉത്തരേന്ത്യയില്‍ യാത്ര ചെയ്‌തവര്‍ക്കറിയാം ആ സംസ്ഥാനങ്ങളിലെ മിക്ക സര്‍ക്കാര്‍ സംവിധാനങ്ങളും മതപ്രദര്‍ശനത്തിന്റെ പരസ്യപലകകളായി മാറിയിരിക്കുന്നു. തമിഴ്‌നാടും കര്‍ണ്ണാടകയും ഒട്ടും മോശമല്ല. ഈ സംസ്ഥാനങ്ങളിലെ ചില സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയാല്‍ അവിടെ ഒരു പ്രത്യേക മതത്തിന്റെ ചിഹ്നങ്ങളും വിഗ്രഹങ്ങളും കാണാന്‍ കഴിയും. ചില ദിവസങ്ങളില്‍ ഇത്തരം ഓഫീസുകളില്‍ പൂജകള്‍ വരെ നടക്കാറുണ്ട്. ഇതിന് ലേഖകന്‍ സാക്ഷിയാണ്. മതാന്ധത ബാധിച്ച വിശ്വാസികളായ ഉദ്യോഗസ്ഥരെ നിയന്ത്രിക്കാനുള്ള ഇച്ഛാശക്തി മതേതര(?!) ഭരണയന്ത്രങ്ങള്‍ക്ക് ഇല്ലാതെ പോയി. അതിന്റെ ദുരന്തഫലങ്ങളും നാമൊരുപാട് അനുഭവിച്ചുകഴിഞ്ഞു. എന്നിട്ടും ഒരു കമ്മീഷനും എന്തുകൊണ്ട് ഇതെല്ലാം? എന്താണിതിന് പരിഹാരം? എന്നിവ വ്യക്തമായി പഠിക്കാന്‍ ശ്രമിച്ചിട്ടില്ല. ഒരു സര്‍ക്കാരും ഇതിന്റെ അപകടവശങ്ങളെക്കുറിച്ച് പഠിക്കാന്‍ ആരെയും നിയോഗിച്ചിട്ടുമില്ല. ഇത്തരം മതപ്രദര്‍ശനങ്ങള്‍ കേരളത്തിലും വ്യാപകമായിത്തുടങ്ങിയിട്ടുണ്ട് വൈദ്യുതി ബില്‍ അടക്കുന്നതിന് സുഹൃത്തിനോടൊപ്പം ഓഫീസില്‍ ചെല്ലുന്നു. സമയം ഉച്ചയ്‌ക്ക് ഒന്നര മണി കഴിഞ്ഞിട്ടുണ്ട്. ഓഫീസേഴ്‌സും മറ്റും ഭക്ഷണം കഴിക്കുന്ന സമയമായതിനാല്‍ അവിടെ കാത്തുനില്‍ക്കേണ്ടതായി വന്നു. സുഹൃത്തിനെ ബില്‍ അടയ്‌ക്കുന്ന കൗണ്ടറിനു സമീപം നിറുത്തി ഞാന്‍ പുറത്തിറങ്ങി. വിരസതയകറ്റാന്‍ തൊട്ടടുത്ത കടയില്‍ നിന്ന് സിഗരറ്റ് വാങ്ങി കത്തിച്ചു. ഓഫീസിന്റെ ചുമരിനോട് ചേര്‍ന്ന്, മറ്റാരും ശ്രദ്ധിക്കാതെ പുക ആസ്വദിച്ചു കൊണ്ട് അങ്ങനെ നിന്നു. രണ്ടു ചെറുപ്പക്കാര്‍ വൈദ്യതി ഓഫീസില്‍ നിന്ന് ഇറങ്ങി വരുന്നു. (അകത്തേക്ക് കയറിപ്പോയത് എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല.) അവരില്‍ ഒരാളുടെ മുഖത്ത് വല്ലാത്ത അമര്‍ഷം ഒതുക്കിപ്പിടിച്ചതിന്റെ ലക്ഷണം. ഇയാള്‍ കൂടെയുള്ള വ്യക്തിയോട്, കണ്ടല്ലോ... ? നീയൊന്നും ഇനിയും നമ്മുടെ അവസ്ഥ തിരിച്ചറിയാന്‍ ശ്രമിച്ചിട്ടില്ല. ഇനിയെങ്കിലും പരിസരം ഒന്നു ശ്രദ്ധിക്ക്. അപ്പോള്‍ കാര്യങ്ങള്‍ മനസ്സിലാകും. അല്ലാതെ എന്നെ ഉപദേശിക്കരുത്. മുറിഞ്ഞുമുറിഞ്ഞുള്ള അവരുടെ സംഭാഷണം എന്റെ കാതുകളില്‍നിന്ന് അകന്നുപൊയ്‌ക്കൊണ്ടേയിരുന്നു. സത്യത്തില്‍ എനിക്കൊന്നു മാത്രമാണ് അവരുടെ സംഭാഷണത്തില്‍നിന്നും മനസ്സിലായത്. മതങ്ങളുമായി ബന്ധപ്പെട്ട എന്തോ, വൈദ്യുതി ഓഫീസിനകത്ത് സംഭവിച്ചിട്ടുണ്ട്. ഞാന്‍ വെറുതെ വൈദ്യുതി ഓഫീസിനകത്ത് കണ്ണുകള്‍ കൊണ്ടൊരോട്ടപ്രദക്ഷിണം നടത്തി. ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കാനുതകുന്ന ആ ചിത്രങ്ങള്‍ എന്റെ കാഴ്‌ചയിലുമെത്തി. ഒരു മതത്തിന്റെ വിശ്വാസങ്ങളുമായി അടുത്ത ബന്ധമുള്ള ഫോട്ടോ വളരെ വലുതായി കയറിച്ചെല്ലുന്ന ഇടനാഴിയുടെ ഉള്‍വശത്തുള്ള വാതിലില്‍ ഭംഗിയായി മാലയിട്ട് പ്രദര്‍ശിപ്പിച്ചിരിക്കുന്നു. അകത്തെ പണമടയ്‌ക്കുന്ന കൗണ്ടറില്‍ മറ്റൊരു മതത്തെ പ്രതിനിധീകരിക്കുന്ന പോസ്റ്ററും വെച്ചിട്ടുണ്ട്. സാക്ഷരകേരളത്തിലെ വികസ്വര വ്യാവസായിക നഗരമായ എറണാകുളത്തെ പഴയ കളക്‌ടര്‍ ബംഗ്ലാവിന് അടുത്തുള്ള വൈദ്യുതി ഓഫീസില്‍ ആണ് ഈ സംഭവം. മുകളില്‍പറഞ്ഞ രണ്ടു ചെറുപ്പക്കാരില്‍ ഒരാള്‍ ഏതെങ്കിലും തീവ്രവാദസംഘടനയിലെ അംഗവും അപരന്‍ തീവ്രവാദ നിലപാടുകളെ എതിര്‍ത്തുപോരുകയും ചെയ്‌തിട്ടുള്ള വ്യക്തിയുമാണെങ്കില്‍, ഈ കാഴ്‌ചയ്‌ക്കുശേഷം എന്തു സംഭവിച്ചിട്ടുണ്ടാകാം... വര്‍ഗ്ഗീയ വിപത്തുകള്‍ക്കെതിരെ അഹോരാത്രം പണിപ്പെടുന്ന സാംസ്‌ക്കാരിക നായകന്മാരും സംസ്ഥാന ഭരണകര്‍ത്താക്കളും ചിന്തിക്കുക. മറ്റൊരനുഭവം ഇങ്ങനെയാണ് : മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്തു നിന്നും കോഴിക്കോട്ടേയ്‌ക്കുള്ള ഒരു കാര്‍ യാത്രയിലായിരുന്നു ഞാനും സുഹൃത്തുക്കളും. ഇടക്കുവെച്ച് റോഡില്‍ മാര്‍ഗ്ഗതടസ്സമുണ്ടായി. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തടസ്സം മാറിയില്ല. നീണ്ടുകിടക്കുന്ന വാഹന നിരകള്‍ക്കിടയിലൂടെ ഞാനും സുഹൃത്തുക്കളും കാര്യമന്വേഷിച്ച് ഇറങ്ങിനടന്നു. ഏകദേശം ഒരു കിലോമീറ്റര്‍ അപ്പുറത്ത് ഒരു ടാങ്കര്‍ ലോറി മറിഞ്ഞ് റോഡിന് കുറുകെ കിടന്നിരുന്നു. എങ്കിലും ഓരോ വാഹനങ്ങളായി കടന്നുപോകാനുള്ള സ്ഥലം മറുവശത്തുണ്ടായിരുന്നു. എന്നാല്‍ ആവശത്ത് വഴി മുടക്കിക്കൊണ്ട് ഒരു ശവകുടീരം (ഖബറിടം). പച്ച പട്ടു പുതച്ച ഈ ശവകുടീരത്തോടുചേര്‍ന്ന് ഒരു ഭണ്‌ഡാരവും പണി കഴിപ്പിച്ചുവച്ചിട്ടുണ്ട്. ``ഖബറിടം കെട്ടാന്‍ കണ്ട സ്ഥലം, വഴിമുടക്കുന്ന ഇതൊക്കെ മാറ്റി സ്ഥാപിക്കേണ്ടതാണ്. ഒരു മതതത്വങ്ങളും അതിനൊന്നും എതിരാകില്ല.'' ഉള്ളില്‍ തോന്നിയ ചിന്ത സുഹൃത്തുക്കളോടായി പങ്കുവച്ചു. അപ്പോള്‍ അതിലൊരു സുഹൃത്തിന്റെ (എല്ലാവരും മുസ്‌ലീംകള്‍) ഭാവം ഒന്നു മാറി. അയാള്‍ ശാസനാരൂപത്തില്‍ പറഞ്ഞു, ``വെറുതെയല്ല നീയൊന്നും നേരെയാകാത്തത്. ഇതൊക്കെ ഒരുപാട് `പോരിഷകള്‍'(ശ്രേഷ്‌ഠത) ഉള്ള ഖബറിടമാണ്. ഇതിനെയൊന്നും പരിഹസിക്കരുത്. മാത്രവുമല്ല ഇത്തരത്തിലുള്ള നമ്മുടെ ഖബറിടങ്ങളും പള്ളികളും വിരലിലെണ്ണാവുന്നവ മാത്രമാണ് കേരളത്തിലുള്ളത്. ഹിന്ദുക്കള്‍ക്ക് എത്ര ക്ഷേത്രങ്ങളുണ്ടെന്ന് ചിന്തിച്ചിട്ടുണ്ടോ? എന്തിന് എറണാകുളത്ത് കലൂരില്‍ ഒരു ക്രിസ്‌ത്യന്‍ പള്ളിയുണ്ട്. അതുണ്ടാക്കുന്ന മാര്‍ഗ്ഗതടസ്സം ചില്ലറയല്ല. ഒരു മിനിറ്റില്‍ അന്‍പതിലധികം വാഹനങ്ങള്‍ കടന്നു പോകുന്ന റോഡില്‍ അരമണിക്കൂറിലധികം ഞാന്‍ കാത്തുകെട്ടിക്കിടന്നിട്ടുണ്ട് ദൈവരാധാന തെറ്റല്ല. ദേവാലയങ്ങളും ഉണ്ടാകട്ടെ. വിശ്വസിക്കലും വിശ്വാസങ്ങളെ പ്രചരിപ്പിക്കലും ഭരണഘടന അനുശാസിക്കുന്ന മൗലീകാവകാശങ്ങളില്പ്പെട്ടതുമാ മതസൗഹാര്‍ദ്ദത്തേയും ജനാധിപത്യസാമൂഹികാവസ്ഥകളേയും തകിടം മറിക്കാനുതകുന്ന തരത്തില്‍ മതചിഹ്നങ്ങളേയും മത ആചാരങ്ങളേയും പ്രദര്‍ശിപ്പിക്കാന്‍ മതേതര ഭാരതത്തിന്റെ ജനാധിപത്യസംവിധാനങ്ങളെ ഉപയോഗപ്പെടുത്തുന്ന പ്രവണത നമ്മുടെ ഭരണകൂടവും, നീതി, നിയമസംവിധാനങ്ങളും അനുവദിച്ചുകൊടുക്കാന്‍ പാടില്ല. അതുപോലെ മതങ്ങളെ സര്‍ക്കാരിന്റെ സാമ്പത്തിക സാമൂഹിക രാഷ്ട്രീയ ആരോഗ്യ രംഗങ്ങളില്‍ നേരിട്ട് ഇടപെടാനും അനുവദിക്കാന്‍ പാടില്ലാത്തതാകുന്നു. ജനാധിപത്യരാഷ്‌ട്രമായ ഇന്ത്യയില്‍ മതസ്വാതന്ത്ര്യം ഉണ്ടെന്നതിന്റെ അര്‍ത്ഥം മതങ്ങള്‍ക്ക് പൊതുസംവിധാനങ്ങള്‍ നിയന്ത്രണങ്ങളില്ലാതെ ഉപയോഗപ്പെടുത്താം എന്നല്ല. സംസ്‌കാരത്തിനും ജനാധിപത്യത്തിനും, സാമൂഹിക സുരക്ഷിതത്വത്തിനും മതസൗഹാര്‍ദ്ദത്തിനും ഒരു തരത്തിലും കോട്ടം തട്ടാതെ മതസ്വാതന്ത്ര്യം ഉപയോഗിക്കാം എന്നതാണ്. അതല്ലേ ശരിയും. ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തനം രാജ്യത്ത് മതതീവ്രവാദം ശക്തിപ്പെടുത്തുന്നു മേല്‍പ്പറഞ്ഞ വൈദ്യതി ഓഫീസിലെത്തുന്ന പലര്‍ക്കും കാണാന്‍ കഴിയുന്ന പ്രസ്‌തുത ചിത്രങ്ങള്‍ ഒരു പ്രത്യേക വീക്ഷണകോണില്‍ നിന്ന് ചിന്തിക്കുമ്പോള്‍ വളരെ നിസ്സാരവും നിരുപദ്രവകരവുമായിരിക്കാം. എന്നാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മതപരമായ ബിംബങ്ങള്‍ വെയ്‌ക്കുന്നതും ആരാധിക്കുന്നതും ഭാരതത്തിന്റെ ഭരണഘടനക്കു വിരുദ്ധമാണ്. ഭാരതം ഒരു മതേതരരാഷ്‌ട്രമാണെന്ന് ഭരണഘടന അനുശാസിക്കുന്നു. ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്ന ``Soureign, socialist, secular, democratic republic'' എന്ന പ്രസ്ഥാവനയിലെ `സെക്കുലര്‍' എന്ന പദത്തിനര്‍ത്ഥം മതത്തില്‍ നിന്നും വിഭിന്നമായത് എന്നാണ്. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ നമ്മുടെ ഭരണഘടനയുടെ മഹത്വവും അര്‍ത്ഥവും തിരിച്ചറിഞ്ഞുകൊണ്ടുള്ള പ്രവര്‍ത്തനം ഉണ്ടാകാത്തതാണ് ഒരളവുവരെ രാജ്യത്തിനകത്തെ മതതീവ്രവാദത്തിന് ആക്കം കൂട്ടിയിട്ടുള്ളത്. നിഷ്‌പക്ഷമതികളുടെ മനസ്സില്‍പോലും അസ്വസ്ഥത സൃഷ്‌ടിക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍ സമൂഹത്തിനുചുറ്റും നിരന്തര കാഴ്‌ചയായി മാറുന്നു. മതേതരഭാരതത്തിന്റെ ഭരണഘടനയോടുള്ള വെല്ലുവിളിയായിത്തന്നെ ഇത്തരം പ്രവര്‍ത്തികളെ നാം കാണേണ്ടതല്ലേ. ഇന്ത്യയില്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നമ്മുടെ ശത്രുപക്ഷത്തുള്ള രാഷ്‌ട്രങ്ങളോ, മറ്റോ നല്‍കുന്ന ഫണ്ടുകള്‍ വാങ്ങിക്കാനും, ഇന്ത്യയിലെ യുവ വിഭാഗത്തിനിടയില്‍ മതതീവ്രവാദത്തിന്റെ വിഷം കുത്തിവെക്കാനും അതിലൂടെ തീവ്രവാദം ശക്തിപ്പെടുത്താനും മുകളില്‍ പ്രതിപാദിച്ച സംഭവം ഉപയോഗപ്പെടുത്തും എന്നത് തര്‍ക്കരഹിത സത്യമാണ്. ഉത്തരേന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകളിലും ഇത്തരം പ്രവണതകള്‍ 1950 കളില്‍ തന്നെ കണ്ടുതുടങ്ങിയിരുന്നു. ഈ പ്രവണതകളോട് നീതിപീഠവും ഭരണകര്‍ത്താക്കളും നിസ്സംഗത പാലിച്ചതിന്റെ അനന്തരഫലങ്ങളാണ് ഡല്‍ഹിയിലും മുംബൈയിലും ഗുജറാത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലും മറ്റും നാം പലപ്പോഴായി അനുഭവിച്ചറിഞ്ഞ മതത്തിന്റെ പേരിലുള്ള കൂട്ടക്കുരുതികള്‍. ഇത് കേരളത്തിലും വ്യാപകമാകുന്നു. അതിന്റെ ദോഷവശങ്ങള്‍ നാം അനുഭവിച്ചു തുടങ്ങുകയും ചെയ്‌തിട്ടുണ്ട്. സര്‍ക്കാരിനെ തിരഞ്ഞെടുക്കുന്നത് മതവിശ്വാസികളോ മതവിദ്വേഷികളോ ആവരുത്. വോട്ടവകാശമുള്ള മനുഷ്യരായിരിക്കണം. സത്യത്തില്‍ അങ്ങിനെ തന്നെയാണത്. നമ്മുടെ ഭരണകര്‍ത്താക്കള്‍ വോട്ടിനും പണത്തിനുമായി മതങ്ങളെ കൂട്ടുപിടിക്കുന്നതിനാലാണ് ഇതൊക്കെ സംഭവിക്കുന്നത്. മതം തികച്ചും വ്യക്തിപരമാണ്. ഭാരതത്തെപ്പോലെയുള്ള ഒരു രാജ്യത്ത് മതത്തില്‍ വിശ്വസിക്കാനും അവിശ്വാസിക്കാനും മാത്രമല്ല. പുതിയൊരു മതം സ്ഥാപിക്കാനും ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്. ഭരണകൂടം മനുഷ്യരെയാണ് അഭിമുഖീകരിക്കേണ്ടത്, അല്ലാതെ മതത്തെയല്ല. മതത്തെ അഭിമുഖീകരിക്കുന്ന രീതി എന്ന് ഭരണകൂടങ്ങള്‍ ഉപേക്ഷിക്കുന്നുവോ അന്നേ മതേതരത്വം എന്ന വാക്ക് മഹത്തരമാകുന്നുള്ളൂ. ഇനിയെങ്കിലും മത-ജാതിസംഘടനകളെ രാഷ്‌ട്രീയത്തില്‍ നിന്നും മാറ്റി നിര്‍ത്തിയില്ലെങ്കില്‍ ഇതുമൂലം വര്‍ദ്ധിക്കുന്ന മതതീവ്രവാദത്താല്‍ ഈ ജനത നേരിടേണ്ടിവരുന്ന മഹാവിപത്തിന്റെ ഉത്തരവാദിത്വം രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് മാത്രമായിരിക്കും. തുടക്കം തൊട്ടേ മതനിരപേക്ഷരാജ്യമായാണ് ഇന്ത്യ നിലകൊണ്ടത്. ഇതേ രീതിയില്‍തന്നെയാണ് നീതി, നിയമപീഠങ്ങളും പ്രവര്‍ത്തിച്ചിട്ടുള്ളത്. എന്നിട്ടും, റഷ്യന്‍ ഭരണഘടനയില്‍ നിന്ന് കടമെടുത്ത സെക്യുലര്‍ എന്ന വാക്ക് 42-ാം ഭരണഭേദഗതിയിലൂടെ 1976ല്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തി. ഇതിന്റെ കാരണംതന്നെ മതേതരഭാരതം, ഒന്നുകൂടി ശക്തമായ മതേതരഭാരതമാകണമെന്ന ലക്ഷ്യമായിരുന്നു. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, നിരവധി കാരണങ്ങളാല്‍ 76 നുശേഷമാണ് ഭാരതം കൂടുതല്‍ കൂടുതല്‍ വര്‍ഗ്ഗീയവല്‍ക്കരിക്കപ്പെട്ടത് കേരളത്തിലെ ഓരോ ഗ്രാമവും ഇന്ന് മതതീവ്രവാദത്തിന്റെ മുള്‍മുനയിലാണ്. ഒരു പ്രദേശത്തെ കുറച്ചു വ്യക്തികളിലുണ്ടായ സാംസ്‌കാരിക അധഃപതനത്തിന്റെ പ്രത്യാഘാതങ്ങളായിരുന്നു പൂന്തുറയും മാറാടും എങ്കില്‍, ഇന്ന്, കേരളീയ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ഈ സാംസ്‌കാരിക അധഃപതനം കണ്ടു തുടങ്ങിയിരിക്കുന്നു. ഒന്നുകൂടെ ലളിതമായി വിശദീകരിച്ചാല്‍: പൂന്തുറയും മാറാടും ഒരു പ്രദേശത്തെ മാത്രം പ്രശ്‌നമായി ഒതുങ്ങിയെങ്കില്‍ ഇനി ഉണ്ടാകുന്ന-ഉണ്ടായേക്കാവുന്ന മതതീവ്രവാദത്തിന്റെ പ്രത്യാഘാതങ്ങള്‍ കാസര്‍ഗോഡ് മുതല്‍ സംസ്ഥാനത്തിന്റെ അങ്ങേയറ്റം വരെ വ്യാപിക്കും. ഡല്‍ഹിയിലെയും, മുംബൈയിലെയും, ബാംഗ്ലൂരിലെയും മറ്റും കൂട്ടക്കുരുതികള്‍ നമ്മുടെ സംസ്ഥാനത്ത് ഏതു നിമിഷവും സംഭവിക്കാം. കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും സംസ്ഥാന കുറ്റാന്വേഷണ വിദഗ്‌ദരും ഇതിന്റെ സാധ്യതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സംസ്ഥാനത്തെ റയില്‍വേസ്റ്റേഷനുകളും വിമാനത്താവളങ്ങളും ബസ്സ്‌സ്റ്റാന്റുകളും എന്തിന് കുറച്ചധികം ആളുകള്‍ കൂടുന്ന ഒരിടവും ഇന്ന് സുരക്ഷിതമല്ല. എറണാകുളം കളക്ട്രേറ്റിലെ സ്‌ഫോടനം ഒരു ചെറിയ ലക്ഷണം മാത്രം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ എത്ര ബോംബു ഭീഷണികള്‍ നാം കേട്ടു കഴിഞ്ഞു. ബോംബുണ്ടാക്കുന്നതിനിടയില്‍ പൊട്ടിത്തെറിയിലൂടെ സംഭവിച്ച അപകടങ്ങള്‍, അന്താരാഷ്‌ട്ര തീവ്രവാദികള്‍ക്കു പോലും കേരളവുമായി ബന്ധങ്ങള്‍. നൂറുകണക്കിനു സ്ഥലങ്ങളില്‍ നിന്നും കണ്ടെടുത്ത ആയുധങ്ങളും, ബോംബുകളും, കോയിന്‍ ബൂത്തുടമകളില്‍ നിന്ന് പുതിയ ഒറ്റ രൂപാ നാണയത്തിന് അതിന്റെ പത്തിരിട്ടി മൂല്യം കൊടുത്തു വാങ്ങി സാമ്പത്തിക അടിത്തറ ഇളക്കുന്ന തന്ത്രം മുതല്‍... കണ്ടെയ്‌നര്‍ കണക്കിന് നോട്ടുകള്‍ ഇറക്കി സാമ്പത്തിക സുരക്ഷിതത്വത്തിന് മുകളില്‍ കനത്ത ആഘാതമേല്‍പിക്കുന്ന അന്താരാഷ്‌ട്ര ചാരസംഘടനയുടെ തന്ത്രങ്ങള്‍ വരെ അനേകം ലക്ഷണങ്ങള്‍ നമ്മുടെ സംസ്ഥാനം കണ്ടു കഴിഞ്ഞു. ഈ ലക്ഷണങ്ങളെല്ലാം വളരെ ഭീകരമായ അപകടത്തിന്റെ സൂചനകളാണ്. എന്നിട്ടുമെന്തേ നാം നിശ്ശബ്‌ദരാവുന്നു. ഇത്രയും ഭീകരമായ രീതിയില്‍ ഓരോ നിമിഷവും വികസിച്ചു കൊണ്ടിരിക്കുന്ന മതതീവ്രവാദത്തിന് തടയിടുവാന്‍ ഭരണകൂടത്തിനും കോടതികള്‍ക്കും കഴിയില്ലേ? എവിടെയാണ് തടയിടേണ്ടത്.? ഈ ലേഖനത്തിന്റെ ഭാഗമായി ചില നിര്‍ദ്ദേശങ്ങള്‍ ചുവടെ നല്‍കുന്നു. വായനക്കാര്‍ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നമ്മുടെ രാജ്യത്തിന്റെ കെട്ടുറപ്പിനായി പങ്കുവയ്‌ക്കുക. ഒപ്പം മതത്തിനപ്പുറം മനുഷ്യത്വത്തിനു വേണ്ടി പ്രവര്‍ത്തിക്കാനുള്ള വിവേകവും ഊര്‍ജ്ജവും സംഭരിക്കുക. ഇല്ലെങ്കില്‍ പോസ്റ്റുമാനെയും മീന്‍കാരനെയും മകന്റെയോ മകളുടെയോ കൂട്ടുകാരെയും വീട്ടിലെ ചടങ്ങുകള്‍ക്ക് വരുന്നവരെയുമൊക്കെ വീടിന്റെ ഗേറ്റില്‍ മെറ്റല്‍ ഡിറ്റക്ടര്‍ സ്ഥാപിച്ച് പരിശോധിച്ച ശേഷം മാത്രം അകത്തേക്ക് കടത്തിവിടേണ്ട സാഹചര്യം നമുക്കും വന്നുകൂടായ്‌കയില്ല. നീതിപീഠങ്ങളും ജനാധിപത്യസംവിധാനങ്ങളും ശ്രദ്ധിക്കുക
രാജ്യത്തിനകത്തെ മതതീവ്രവാദികള്‍ക്കും, ഇവരുടെ സംഘടനകള്‍ക്കും ഉപയോഗപ്പെടുത്താന്‍ അല്ലെങ്കില്‍, വളര്‍ച്ച നേടാന്‍ സഹായകരമാകുന്ന എല്ലാ തുടക്കങ്ങളേയും സുശക്തമായിത്തന്നെ തടയേണ്ടത് മതേതര ഭാരതത്തിന്റെ നിലനില്‍പ്പിന് ആവശ്യമാണ്. ഇത് തിരിച്ചറിയാന്‍ ഭരണാധികാരികളും, നിയമ-നീതിപാലകരും ഇനിയും വൈകിയാല്‍ ആഭ്യന്തര മതതീവ്രവാദം കൊണ്ട് ഭാരതം കത്തിയെരിയാന്‍ അധികകാലം വേണ്ടിവരില്ല. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട എന്നല്ലേ പ്രമാണം. |
നവംബര്‍ 26 ,ഈ ദിവസം ഒരു ഭാരതീയനും മറക്കാനാവാത്ത ഒരു
ദിനമാണ് .പക്ഷെ പലരും അത് മറന്നുകാണും ,കാരണം മലയാളികള്‍
രാവിലെ കട്ടന്‍ ചായയോടൊപ്പം ദിനവും വായിച്ചാസ്വദിക്കുന്ന
ബലാത്സംഗ വാര്‍ത്തകള്‍ പോലെയാണ് ഓരോ ഇന്ത്യക്കാരനും
ഭീകരാക്രമണങ്ങളെയും ,ബോംബ് സ്പോടനങ്ങളെയും കാണുന്നത് .
അതവന്റെ ദിനചര്യയുടെ അഭിഭാജ്യഘടകമായി മാറികഴിഞ്ഞിട്ടു
വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു .അതേ ഞാനിതെഴുതുമ്പോള്‍ ആസ്സാമിലെ
ബോംബ് സ്പോടനങ്ങളുടെ ഞെട്ടിപ്പിക്കുന്ന..!!! (?) വാര്‍ത്തകള്‍
ദേശിയ ചാനലുകളും ,മലയാള ചാനലുകളും ഫ്ലാഷ് ന്യൂസ്സായി
വിട്ടുകൊണ്ടിരിക്കുന്നുണ്ട് .
2008 നവംബര്‍ 26 ഇന്ത്യന്‍ സമയം 8.40 pm നാണ് 10 പാകിസ്താനി
ജിഹാദികുഞ്ഞുങ്ങള്‍ മുംബൈയുടെ വിരിമാറില്‍ ചോരകളം തീര്‍ത്തത് .
60 മണിക്കൂര്‍ നീണ്ടുനിന്ന ആ പോരാട്ടത്തില്‍ നമുക്ക് നഷ്ടപെട്ടത് 160
ഓളം വിലപെട്ട ..!!!(?) ജീവനുകള്‍ .അതേ ലോകത്തെ നടുക്കിയ ..!!!(?)
ആ സംഭവത്തിന് ഒരു വര്ഷം തികയാന്‍ പോവുകയാണ് .
ആ ആക്രമണത്തില്‍ ജീവനോടെ പിടിക്കപെട്ട എക ജിഹാദി
പുണ്യാത്മാവ് ഇന്ന് ഇന്ത്യയില്‍ ഫൈവ്സ്റ്റാര്‍ സുഖസൌകര്യങ്ങളോടെ
ഇന്ത്യന്‍ ജൂഡിഷറിയുടെ വിചാരണ എന്ന ഹണിമൂണ്‍ ആഘോഷിക്കുകയാണ് .
-സ്വതന്ത്രന്‍
>>കൂടുതല്‍ ഇവിടെ
ദിനമാണ് .പക്ഷെ പലരും അത് മറന്നുകാണും ,കാരണം മലയാളികള്‍
രാവിലെ കട്ടന്‍ ചായയോടൊപ്പം ദിനവും വായിച്ചാസ്വദിക്കുന്ന
ബലാത്സംഗ വാര്‍ത്തകള്‍ പോലെയാണ് ഓരോ ഇന്ത്യക്കാരനും
ഭീകരാക്രമണങ്ങളെയും ,ബോംബ് സ്പോടനങ്ങളെയും കാണുന്നത് .
അതവന്റെ ദിനചര്യയുടെ അഭിഭാജ്യഘടകമായി മാറികഴിഞ്ഞിട്ടു
വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു .അതേ ഞാനിതെഴുതുമ്പോള്‍ ആസ്സാമിലെ
ബോംബ് സ്പോടനങ്ങളുടെ ഞെട്ടിപ്പിക്കുന്ന..!!! (?) വാര്‍ത്തകള്‍
ദേശിയ ചാനലുകളും ,മലയാള ചാനലുകളും ഫ്ലാഷ് ന്യൂസ്സായി
വിട്ടുകൊണ്ടിരിക്കുന്നുണ്ട് .
2008 നവംബര്‍ 26 ഇന്ത്യന്‍ സമയം 8.40 pm നാണ് 10 പാകിസ്താനി
ജിഹാദികുഞ്ഞുങ്ങള്‍ മുംബൈയുടെ വിരിമാറില്‍ ചോരകളം തീര്‍ത്തത് .
60 മണിക്കൂര്‍ നീണ്ടുനിന്ന ആ പോരാട്ടത്തില്‍ നമുക്ക് നഷ്ടപെട്ടത് 160
ഓളം വിലപെട്ട ..!!!(?) ജീവനുകള്‍ .അതേ ലോകത്തെ നടുക്കിയ ..!!!(?)
ആ സംഭവത്തിന് ഒരു വര്ഷം തികയാന്‍ പോവുകയാണ് .
ആ ആക്രമണത്തില്‍ ജീവനോടെ പിടിക്കപെട്ട എക ജിഹാദി
പുണ്യാത്മാവ് ഇന്ന് ഇന്ത്യയില്‍ ഫൈവ്സ്റ്റാര്‍ സുഖസൌകര്യങ്ങളോടെ
ഇന്ത്യന്‍ ജൂഡിഷറിയുടെ വിചാരണ എന്ന ഹണിമൂണ്‍ ആഘോഷിക്കുകയാണ് .
-സ്വതന്ത്രന്‍
>>കൂടുതല്‍ ഇവിടെ
കഴിഞ്ഞ വര്‍ഷം മുംബൈ ഭീകര അക്രമം ബ്ലോഗുകളില്‍ വാര്‍ത്തയായപ്പോള്‍ കണ്ണിലുടക്കിയ ചിലത്:
-
പ്രമുഖ ചരിത്രകാരനും ചിന്തകനുമായ ഡോ. കെ എന്‍ പണിക്കര്‍ ഈ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നു.
-വര്‍ക്കേര്‍സ് ഫോറം
>>കൂടുതല്‍ ഇവിടെ
എല്ലാ ലിങ്കിലും ക്ലിക്കി നോക്കിയത് .. സ്വന്തം മുതല്‍ കാത്തു സൂക്ഷിക്കുകയെവഴിയുള്ളൂ ...എല്ലായിടങ്ങളിലും ഇടക്കൊക്കെ ഒന്ന് തിരയുക .
>>കൂടുതല്‍ ഇവിടെ
തീവ്രവാദം മോഹന്‍ലാല്‍ വിലയിരുത്തുമ്പോള്‍
>>ഇവിടെ കാണുകമുംബൈ തീവ്രവാദി ആക്രമണം - ഇന്ത്യയുടെ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് ഒരു തിരിച്ചടി
മുംബൈ തീവ്രവാദി ആക്രമണം - ഇന്ത്യയുടെ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് ഒരു തിരിച്ചടി
ഇന്നലെ രാത്രി മുതല്‍ നടന്നു കൊണ്ടിരിക്കുന്ന മുംബൈ തീവ്രവാദി ആക്രമണവും രക്ഷാപ്രവര്‍ത്തനങ്ങളും ഇപ്പോള്‍ ഒരു അഭിപ്രായം പറയാവുന്ന ഒരവസ്ഥയില്‍ അല്ല ആരും. എടുത്തു ചാടി എന്തെങ്കിലും പറഞ്ഞു ഒഴിയാവുന്ന ഒരു പ്രശ്നവും അല്ല. എങ്ങിനെ ഇതു സംഭവിച്ചു എന്ന് തീര്ത്തും ആലോചിച്ചു പോകുന്ന ഒരു വിഷയം. നഷ്ടപ്പെട്ട വിലപ്പെട്ട മനുഷ്യ ജീവനുകളുടെ എണ്ണം ഓരോ തവണ ടീവി വക്കുമ്പോഴും കൂടി കൂടി വരുന്നു. കൂടാതെ ഇനിയും ഒത്തിരിപേരെ രക്ഷപ്പെടുത്താനും ഉണ്ട്. എങ്ങിനെ ഇതു വഴി തിരിഞ്ഞു വരും എന്ന് ആര്ക്കും അറിയില്ല.-
തീവ്രവാദം, തീവ്രധ്രുവീകരണം
ഏറെ പടയോട്ടങ്ങള്‍ക്കും സമരങ്ങള്‍ക്കും ലഹളകള്‍ക്കും സാക്ഷിയായ മുംബൈ നഗരം ഒരിക്കല്‍ കൂടി രക്തപങ്കിലമായി. രാപ്പകലുകള്‍ നീണ്ട യുദ്ധസമാനമായ നിമിഷങ്ങളുടെ കണക്കെടുപ്പില്‍ ഇരുനൂറോളം മരണം, കോടികളുടെ അപരിഹാര്യമായ നാശം, മരിച്ചവരില്‍ മികവുറ്റ ഉദ്യോഗസ്ഥരും കമാന്‍ഡോകളും. ഈ മഹാനഗരം കണ്ട ഏറ്റവും ക്രൂരമായ ഏറ്റുമുട്ടല്‍ ആര്‍ക്കാണ് പ്രയോജനം ചെയ്യുക? ഇന്ത്യയുടെയും ഉപഭൂഖണ്ഡത്തിന്റെയും ഭാവിരാഷ്ട്രീയത്തില്‍ ഈ ഭീകരാക്രമണം എന്തു പ്രഭാവമാണ് സൃഷ്ടിക്കുക? ഇനിയുള്ള നാളുകള്‍ അത്തരം കണക്കെടുപ്പുകളുടേതാണ്.പ്രമുഖ ചരിത്രകാരനും ചിന്തകനുമായ ഡോ. കെ എന്‍ പണിക്കര്‍ ഈ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നു.
-വര്‍ക്കേര്‍സ് ഫോറം
>>കൂടുതല്‍ ഇവിടെ
25november 2009 :ബ്ലോത്രം ബ്ലോഗില്‍ കണ്ടത്
ബ്ലോഗില്‍ കള്ളന്‍ കയറി ...
എന്നറിഞ്ഞ് എന്നാല്‍ ഒന്ന് കാണാം എന്നു കരുതിയാണ് .. എന്നാല്‍ ഈ രണ്ടു ലിങ്കും തുറക്കുന്നില്ല ..
പിന്നെ www.keralacartoons.blogspot.കോ ഈ ലിങ്ക് തുറന്ന് മദാമ...!! Jaii...Hoooo..!! രണ്ടും കണ്ടു
നന്നായിരിക്കുന്നു ..മദാമ്മ എന്‍
പുലരുമ്പോഴേക്കും മാറ്റിപ്പറയുന്ന..രാഷ്ട്രീയകോ
ഇനി കള്ളന്മാര്‍ എല്ലായിടത്തും ചുറ്റിയടിക്കുന്നുണ്ട്...ബ്ലോഗ്
>>കൂടുതല്‍ ഇവിടെ
0 comments:
Post a Comment