25 നവംബര്‍ 2009:"ബ്ലോത്രം ബ്ലോഗില്‍ കണ്ടത് "
Tuesday
“ബ്ലോത്രം ബ്ലോഗില്‍ കണ്ടത്”
പ്രിയ ബ്ലോത്രം വായനക്കാരേ,
ഇന്ന് മുതല്‍ പുതിയ പംക്തി ആരംഭിക്കുകയാണ്. ദിവസവും ബ്ലോത്രത്തില്‍ വരുന്ന പോസ്റ്റുകളെ വിശകലനം ചെയ്ത് കൊണ്ട് വത്യസ്തമായ പംക്തി. നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുക.
-ബ്ലോത്രം.
ഇന്ന് മുതല്‍ പുതിയ പംക്തി ആരംഭിക്കുകയാണ്. ദിവസവും ബ്ലോത്രത്തില്‍ വരുന്ന പോസ്റ്റുകളെ വിശകലനം ചെയ്ത് കൊണ്ട് വത്യസ്തമായ പംക്തി. നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുക.
-ബ്ലോത്രം.
(24നവംബര്‍2009 ബ്ലോത്രം)
ഇന്നത്തെ ബ്ലോത്രം വായനയില്‍ മനസ്സില്‍ ഉടക്കിയത് ശ്രീ പിഷാരടി മാഷുടെ മലയാള കവിത വാരഫലം തന്നെ ..
ഇത് കവിതയെ ഗൗരവമായി കാണുന്ന വര്‍ക്കുള്ള ഇടമാണ്. അതേ നിലവാരത്തിലൊരു നിരൂപണം ആകാം ..
ഇതോടൊപ്പം തന്നെ വളരെ ഗൗരവപൂര്‍ണ്ണമായ ഒരു കവിതാ വാരഫലം ചെയ്യാന്‍ അതിനുയോഗ്യരായ മുതിര്‍ന്ന എഴുത്തുകാരാരെങ്കിലും ദയവായി മുന്നോട്ടുവരുക...
പാവം ഷാരടി ഒന്ന് നിരൂപിച്ചുകളയാം എന്നു കരുതി ചെന്നതാണ് ..മുകളില്‍ പറഞ്ഞതിന്‍റെ അര്‍ഥം മാഷിനു മനസ്സിലായോ എന്തോ !!!
മലയാള കവിത എന്ന സംരംഭം ബൂലോകത്തെ ക്ലാസിക് കവിതകള്‍ക്കായി ..അല്ലെങ്കില്‍ കവികള്‍ക്കായി ഒരുക്കിയിരിക്കുന്നതാണല്ലോ.. ക്ലാസിക് അല്ലാത്തതോന്നും അവിടെ പോസ്റ്റരുത് എന്നും അഥവാ ആരെങ്കിലും ക്ലാസിക് ആണെന്ന് തെറ്റിദ്ധരിച്ചു പോസ്റ്റുകയാണെങ്കില്‍ അത് നീക്കം ചെയ്യുന്നതാണ് എന്നു അതിന്‍റെ മുതലാളി ശ്രീ പണിക്കര്‍ പറഞ്ഞിട്ടുണ്ട് ...എന്താണാവോ ശ്രീ പണിക്കര്‍ ഉദ്ദേശിക്കുന്ന ബ്ലോഗിലെ ക്ലാസ്സിക് കവിതകള്‍ ..എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല.
എന്തായാലും ഷാരടി മാഷിന്‍റെ നിരൂപണം കലക്കി .
എന്നാലും ഇങ്ങനെ വില്ല് പോലെ വളയണ്ടായിരുന്നു ...
അടുത്തതായി നോക്കിയത് ശ്രീ ബഷീര്‍ വള്ളിക്കുന്നിന്റെ
എന്തായാലും ഷാരടി മാഷിന്‍റെ നിരൂപണം കലക്കി .
എന്നാലും ഇങ്ങനെ വില്ല് പോലെ വളയണ്ടായിരുന്നു ...
അടുത്തതായി നോക്കിയത് ശ്രീ ബഷീര്‍ വള്ളിക്കുന്നിന്റെ
പാഠം ഒന്ന് - ഇമെയിലില്‍ ഫോര്‍വേഡ് കളിക്കരുത്
ദേശാഭിമാനി കണ്ണൂര്‍ ബ്യൂറോയിലെ ഫോറ്റൊഗ്രാഫെര്‍ക്ക് പിണറായിക്കുള്ള ബസ്സ് കൂലി കൊടുത്താല്‍ തീരുന്ന പ്രശ്നമല്ലേ ഇവിടെയുള്ളൂ. സഖാവിന്റെ വീടിന്റെ എല്ലാ ആംഗിളിലും ഉള്ള നാല് ഫോട്ടോ ദേശാഭിമാനിയില്‍ വന്നാല്‍ തീര്‍ന്നില്ലേ വിവാദം? ഈ പുകിലിന്റെയൊക്കെ വല്ല ആവശ്യമുണ്ടോ ?
അത് നന്നായി.. ഇത്രയൊക്കെ വിവാദം ഉണ്ടായ സ്ഥിതിക്ക് സാധാരണ ജനങ്ങള്‍ക്ക് സംശയ നിവാരണത്തിന്
അതല്ലേ വഴി.. നേതാക്കള്‍ ജീവിതത്തില്‍ സുതാര്യത പുലര്‍ത്തേണ്ടതുണ്ട് ....
കാലികമായ നല്ലൊരു പോസ്റ്റ്..
പ്രേമം ഇസ്ലാം അംഗീകരിക്കുമോ ?
-ചിത്രകാരന്‍
ലൊവ് ജിഹാദ് എന്ന പേരില്‍ നടക്കുന്ന നിഴല്‍ യുദ്ധത്തിലേക്ക് വെളിച്ചം വീശുന്ന ഈ ലേഖനം വായിച്ചിരിക്കെണ്ടാതാണ്..
ഏതോ കുബുദ്ധിയില്‍ വിരിഞ്ഞ ആ പേര് സമൂഹത്തില്‍ വലിയ ചര്ച്ചയകുന്ന ഇക്കാലത്ത് ചിത്രകാരന്റെ വാക്കുകള്‍ക്കു പ്രസക്തിയേറുന്നു
മതത്തിലേക്ക് സ്വമേധയാ പരിവര്‍ത്തനം നടത്തിയതാണ് എന്ന് മതം മാറി വിവാഹിതരായ ആരുതന്നെ പറഞ്ഞാലും,ഏതു മതസ്ഥരായാലും അത് അവര്‍ എത്തിച്ചേര്‍ന്ന മതത്തിന്റെ ശാസനങ്ങള്‍ക്കുമുന്നിലുള്ള കീഴടങ്ങലിന്റെ ബാക്കിപത്രമാണ്. അതില്‍ ഏതെങ്കിലും മതത്തിന്റെ മഹിമയെന്ന് ഉദ്ഘോഷിക്കാനായി ഒന്നും തന്നെയില്ല. മാത്രമല്ല, സ്ത്രീകളുടെ കാര്യത്തില്‍ അവര്‍ ഭര്‍ത്താവിന്റെ നിലപാടിന്റെ പ്രതിബിംബം മാത്രമാണ്.സ്വന്തമായി വ്യക്തിത്വവും,അഭിപ്രായവും,രാഷ്ട്രീയവും വച്ചുപുലര്‍ത്തുന്ന സ്ത്രീ നമ്മുടെ സമൂഹത്തിലെങ്കിലും വളരെ വളരെ അപൂര്‍വ്വമായൊരു ന്യൂന പക്ഷം തന്നെയാണ്.
അത് നന്നായി.. ഇത്രയൊക്കെ വിവാദം ഉണ്ടായ സ്ഥിതിക്ക് സാധാരണ ജനങ്ങള്‍ക്ക് സംശയ നിവാരണത്തിന്
അതല്ലേ വഴി.. നേതാക്കള്‍ ജീവിതത്തില്‍ സുതാര്യത പുലര്‍ത്തേണ്ടതുണ്ട് ....
കാലികമായ നല്ലൊരു പോസ്റ്റ്..
പ്രേമം ഇസ്ലാം അംഗീകരിക്കുമോ ?
-ചിത്രകാരന്‍
ലൊവ് ജിഹാദ് എന്ന പേരില്‍ നടക്കുന്ന നിഴല്‍ യുദ്ധത്തിലേക്ക് വെളിച്ചം വീശുന്ന ഈ ലേഖനം വായിച്ചിരിക്കെണ്ടാതാണ്..
ഏതോ കുബുദ്ധിയില്‍ വിരിഞ്ഞ ആ പേര് സമൂഹത്തില്‍ വലിയ ചര്ച്ചയകുന്ന ഇക്കാലത്ത് ചിത്രകാരന്റെ വാക്കുകള്‍ക്കു പ്രസക്തിയേറുന്നു
മതത്തിലേക്ക് സ്വമേധയാ പരിവര്‍ത്തനം നടത്തിയതാണ് എന്ന് മതം മാറി വിവാഹിതരായ ആരുതന്നെ പറഞ്ഞാലും,ഏതു മതസ്ഥരായാലും അത് അവര്‍ എത്തിച്ചേര്‍ന്ന മതത്തിന്റെ ശാസനങ്ങള്‍ക്കുമുന്നിലുള്ള കീഴടങ്ങലിന്റെ ബാക്കിപത്രമാണ്. അതില്‍ ഏതെങ്കിലും മതത്തിന്റെ മഹിമയെന്ന് ഉദ്ഘോഷിക്കാനായി ഒന്നും തന്നെയില്ല. മാത്രമല്ല, സ്ത്രീകളുടെ കാര്യത്തില്‍ അവര്‍ ഭര്‍ത്താവിന്റെ നിലപാടിന്റെ പ്രതിബിംബം മാത്രമാണ്.സ്വന്തമായി വ്യക്തിത്വവും,അഭിപ്രായവും,രാഷ്
മൊല്ലാക്ക മാട്രിമോണിയല്‍ ഡോട്ട് കോം!
വാഴക്കൊടന്റെ ആക്ഷേപ ഹാസ്യം മികച്ചൊരു വായന അനുഭവം തന്നെയാണ്..
ചിരിയുടെ വര്‍ണ്ണ കടലാസില്‍ പൊതിഞ്ഞ കാലികമായ വിഷയം ..തെളിഞ്ഞ ചിന്തകള്‍ ..
ചിരിയുടെ വര്‍ണ്ണ കടലാസില്‍ പൊതിഞ്ഞ കാലികമായ വിഷയം ..തെളിഞ്ഞ ചിന്തകള്‍ ..
പത്താം നിലയിലെ തീവണ്ടി; പോങ്ങമ്മൂടന്‍
മലയാള സിനിമ ഇന്ന് എത്തിനില്‍ക്കുന്ന പ്രതിസന്ധി യെടെ നേര്കാഴ്ചയായ ഈ പോസ്റ്റ്
സിനിമാ പ്രേക്ഷകരെ ഇരുത്തി ചിന്തിപ്പിക്കെണ്ടാതാണ്.. ഉയര്‍ന്ന താരമൂല്യ മുള്ള താരങ്ങള്‍ അഭിനയിച്ചില്ല എന്ന കാരണം കൊണ്ട്
ഇത്തരം സിനിമ കളെ പ്രേക്ഷകര്‍ തള്ളിക്കളയുന്നത് കലാമൂല്യ മുള്ള ചിത്രങ്ങള്‍ ഒരിക്കലും ആരും നിര്മിക്കാത്ത ഒരവസ്ഥ വന്നു ചേരും..
പോങ്ങമ്മൂടന്‍ പറഞ്ഞത് പോലെ ..“(തൊഴിലാളി സര്‍ക്കാര്‍ ബുജി സര്‍ക്കാര്‍ ഭരിക്കുമ്പോഴാണീ ഗതി പതിനഞ്ച് പത്ത് രൂപ നിരക്കില്‍ കൈരളി ശ്രീില്‍ ഒരു നൂണ്‍ ഷോ സ്ഥിരം നല്ല പടങ്ങള്‍ കാണിക്കാന്‍ പറ്റിയാല്‍ ഒരു നിലവാരമുള്ള പ്രേക്ഷക സമൂഹം ഉണ്ടാക്കാന്‍ കഴിയും....).. ഒന്നും നടക്കുമെന്ന് തോന്നുന്നില്ല ...
സിനിമാ പ്രേക്ഷകരെ ഇരുത്തി ചിന്തിപ്പിക്കെണ്ടാതാണ്.. ഉയര്‍ന്ന താരമൂല്യ മുള്ള താരങ്ങള്‍ അഭിനയിച്ചില്ല എന്ന കാരണം കൊണ്ട്
ഇത്തരം സിനിമ കളെ പ്രേക്ഷകര്‍ തള്ളിക്കളയുന്നത് കലാമൂല്യ മുള്ള ചിത്രങ്ങള്‍ ഒരിക്കലും ആരും നിര്മിക്കാത്ത ഒരവസ്ഥ വന്നു ചേരും..
പോങ്ങമ്മൂടന്‍ പറഞ്ഞത് പോലെ ..“(തൊഴിലാളി സര്‍ക്കാര്‍ ബുജി സര്‍ക്കാര്‍ ഭരിക്കുമ്പോഴാണീ ഗതി പതിനഞ്ച് പത്ത് രൂപ നിരക്കില്‍ കൈരളി ശ്രീില്‍ ഒരു നൂണ്‍ ഷോ സ്ഥിരം നല്ല പടങ്ങള്‍ കാണിക്കാന്‍ പറ്റിയാല്‍ ഒരു നിലവാരമുള്ള പ്രേക്ഷക സമൂഹം ഉണ്ടാക്കാന്‍ കഴിയും....).. ഒന്നും നടക്കുമെന്ന് തോന്നുന്നില്ല ...
രണ്ടോ മൂന്നോ മണിക്കൂര്‍ അവന്‍ സിനിമാ കൊട്ടകയില്‍ ചിലവഴിക്കുമ്പോള്‍ അവനു ആസ്വദിക്കാന്‍ പറ്റുന്നതാവണം അത് ...ഒരു ശരാശരി പ്രേക്ഷകനെ കൊട്ടകയിലേക്ക് ആകര്‍ഷിക്കാന്‍
സിനിമക്ക് കഴിയണം..പണം കുറച്ചാല്‍ വിരലില്‍ എണ്ണാവുന്ന കുറച്ചു ബു ജി കള്‍ക്ക് ഉപകാരമാകുമായിരിക്കും..
പ്രേക്ഷന്റെ ആസ്വാദന നിലവാരമാണ് ഉയരേണ്ടത് ..ഉയര്‍ത്തേണ്ടത്
ബ്ലോത്രം റിവ്യൂ ഇവിടെ
ബ്ലോഗില്‍ കള്ളന്‍ കയറി..!!
എന്റെ കാറ്ട്ടൂണുകള്‍ മോഷണം പോയി....."യാഹു ഗ്രൂപ്പ് മലയാളം ഫണ്‍ .കോം " എന്റെ കാര്‍ട്ടൂണുകള്‍
ബ്ലോഗില്‍ നിന്നും അടിച്ചുമാറ്റി എന്റെ അനുവാദം ഇല്ലാതെ കാര്‍ട്ടൂണിലുണ്ടായിരുന്ന പേരുപോലും ഒഴുവാക്കി സ്വന്തം പേരില്‍ ഉപയോഗിക്കുന്നു.
യാഹു ഗ്രൂപ്പില്‍ കണ്ടത് : http://www.malayalamfun.com/2008/11/nano-car.html
എന്റെ ബ്ലോഗ് പോസ്റ്റ് ഇവിടെ കാണുക: http://keralacartoons.
ഇതിനെതിരെ ബ്ലോഗ് ലോകത്തിനു എന്ത് ചെയ്യാന്‍ കഴിയും..?
MY BLOG: www.keralacartoons.blogspot.
-ഖാന്‍പോത്തന്‍കോട് ബൂലോകത്തിന്റെ സഹായം തേടുന്നു
>>ബ്ലോഗ് ഇവിടെ
സാമൂഹികവികാസത്തിന്റെ നിയമങ്ങള്‍ || Laws of Social Expansion
തത്ത്വശാസ്ത്രം പഠിക്കുന്നത് മനഃസ്സമാധാനത്തിന് വേണ്ടിയല്ല, പ്രകൃതിയെയും സമൂഹത്തെയും മാറ്റുവാനത് ഉപകരിക്കുമെന്നത് കൊണ്ടാണ്. അങ്ങനെ വരുമ്പോള്‍ സ്വാഭാവികമായും ചില ചോദ്യങ്ങളുയര്‍ന്ന് വരുന്നുണ്ട്. സമൂഹം വളരുന്നത് എങ്ങനെയാണ്? സമൂഹവളര്‍ച്ചയ്ക്ക് ആധാരമായ വല്ല നിയമങ്ങളുമുണ്ടോ? സമൂഹം വളരുന്നു എന്നത് തന്നെ നേരാണോ? ഇതെല്ലാമാണ് ആ ചോദ്യങ്ങള്‍. മാര്‍ക്സിയന്‍ തത്ത്വശാസ്ത്രം ഇതിനൊക്കെ തൃപ്തികരമായ സമാധാനം നല്‍കുന്നുണ്ട്. മാര്‍ക്സിയന്‍ തത്ത്വശാസ്ത്രം പ്രയോഗിച്ച് മാനവരാശിയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തെ ശാസ്ത്രീയമായി വിശകലനം ചെയ്യാം. അത്തരം വിശകലനത്തിലൂടെ നമ്മുക്കു ലഭിക്കുന്ന ശാസ്ത്രീയ നിഗമനങ്ങളുടെ സമാഹാരമാണ് ചരിത്രപരമായ ഭൗതികവാദം. അത് മാര്‍ക്സിയന്‍ തത്ത്വശാസ്ത്രത്തിന്റെ ഒരവിഭാജ്യഘടകമാണ്. മാര്‍ക്സും എംഗല്‍സും മുതലാളിത്ത വ്യവസ്ഥയെക്കുറിച്ചു പഠനം നടത്തിയതുതന്നെ ചരിത്രപരമായ ഭൗതികവാദരീതിയനുസരിച്ചാണ്. അക്കാലത്ത് മുതലാളിത്തം ശൈശവാവസ്ഥയിലായിരുന്നു.-
റിവേഴ്സ് ഗിയർ
മലയാളി അവന്റെ ചരിത്രത്തിലൂടെ പിന്നോട്ട് നടക്കുകയാണ്. എണ്‍പതുകള്‍ വരെ മന്ദഗതിയിലായിരുന്ന ഈ അധോഗമനം തൊണ്ണൂറുകളോടെ ഗതിവേഗമാര്‍ജ്ജിച്ച് സമൂഹത്തിന്റെ എല്ലാ തുറകളിലും പ്രതിഫലിക്കുംവിധം പ്രകടമായിക്കൊണ്ടിരിക്കുകയാണ്. പരോക്ഷമായെങ്കിലും ഉത്തരാധുനിക സിദ്ധാന്തങ്ങള്‍ ഇതിനൊരു ദാര്‍ശനിക വ്യാഖ്യാനം ഉണ്ടാക്കുകയും ആശങ്കപ്പെടാനൊന്നുമില്ലാത്തവണ്ണം സ്വാഭാവികമാണ് ഈ പരിണിതി എന്ന പ്രതീതി ജനിപ്പിക്കുകയും ചെയ്തു.
-
>>കൂടുതല്‍ ഇവിടെ
രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ കെ മുരളീധരന്റെ ജീവിതം
കെ കരുണാകരന്‍ മകന്‍ കെ മുരളീധരന്റെ ജീവിതം കേരളത്തിലെ രാഷ്‌ട്രീയകുതുകികളായ ചെറുപ്പക്കാര്‍ക്ക് ഒരു പാഠം നല്‍കുന്നുണ്ട്. ലളിതമായ ഉപദേശം നല്‍കുന്നുണ്ട്. മറ്റൊന്നുമല്ല. നല്ലൊരു പണി പഠിച്ചുവെക്കണം എന്നതാണത്.ഒന്നോര്‍ത്തു നോക്കൂ. കെ കരുണാകരന്റെ ഒരേയൊരു മോന്‍, സി കെ ഗോവിന്ദന്‍ നായര്‍ക്കു ശേഷം കേരളം കണ്ട ഒരേയൊരു കെ പി സി സി പ്രസിഡന്റ്(ബാക്കിയെല്ലാം പ്രസിഡന്റു കോലങ്ങള്. പോവാന്‍ പറ) ഇന്ദിരാ ഭവന്‍ ഇന്നത്തെ രൂപത്തില്‍ പടുത്തുയര്‍ത്തിയവന്‍. നാലാളു കൂടുമ്പോള്‍ നാലു ന്യായം പറയാന്‍ നാക്കിനു നീളമുള്ള ഒരേയൊരു കോണ്‍ഗ്രസുകാരന്‍. പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കണം എന്ന അപേക്ഷയുമായി കെ മുരളീധരന്‍ ഇങ്ങനെ കെ പി സി സിക്കും എ ഐ സി സിക്കുമിടയില്‍ അലയേണ്ടിവരുമെന്ന് ഒരഞ്ചു വര്‍ഷം മുമ്പ് ആരെങ്കിലും കരുതിയിരുന്നോ?
-പി ടി നാസര്‍
>>കൂടുതല്‍ ഇവിടെ
ജനങ്ങളുടെ കയ്യില്‍ ഇഷ്ടം പോലെ കാശുണ്ട് !!
മന്ത്രി തന്നെ എല്ലാം പറഞ്ഞ സ്ഥിതിക്ക് നമ്മളായിട്ട് ഇനി എന്ത് പറയാന്‍?. കയ്യില്‍ ഇഷ്ടം പോലെ കാശുള്ളതിനാല്‍ വില എത്ര കൂടിയാലും പ്രശ്നമില്ല. മണി മണി പോലുള്ള അരി കിട്ടണം. ഇനി അരിയില്ലേലും കുഴപ്പമില്ല. പാലും മുട്ടയും ഉണ്ടല്ലോ !! നിര നിരയായി ഹോട്ടലുകളും !!.ഇത് പോലെ ലോക വിവരവും പൊതുജന സ്നേഹവും ഒക്കെയുള്ള നാല് മന്ത്രിമാരെ കിട്ടിയത് നമ്മുടെയൊക്കെ സുകൃതം !!!
-ബഷീര്‍
>>കൂടുതല്‍ ഇവിടെ
ലിബര്‍ഹാന്‍ റിപ്പോര്‍ട്ട് - മറ നീക്കിയ പൊരുള്‍
പതിനാറാം നൂറ്റാണ്ടില്‍ നിര്‍മിച്ച അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്തതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന ബിജെപിയുടെ തലമുതിര്‍ന്ന നേതാവ് അടല്‍ബിഹാരി വാജ്പേയി അടക്കമുള്ള സംഘപരിവര്‍ നേതൃത്വത്തിന്റെ അവകാശവാദം പൊള്ളയാണെന്ന് ഒരിക്കല്‍കൂടി ബോധ്യപ്പെട്ടിരിക്കുന്നു. ബാബറി മസ്ജിദ് തകര്‍ക്കുന്നതിന് ആസൂത്രണമൊന്നും ഉണ്ടായിട്ടില്ലെന്നും ജനക്കൂട്ടം വികാരം നിയന്ത്രിക്കാനാകാതെ പൊടുന്നനെയാണ് ബാബറി മസ്ജിദ് തകര്‍ത്തതെന്നുമായിരുന്നു സംഘപരിവാര്‍ നേതൃത്വം എന്നും വാദിച്ചിരുന്നത്. ഒരു മിത്തുപോലെ സംഘപരിവാര്‍ വളര്‍ത്തിക്കൊണ്ടുവന്ന ഈ സിദ്ധാന്തമാണ് ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ട് തകര്‍ത്തത്.-ജനശക്തി
>>കൂടുതല്‍ ഇവിടെ
പിണറായി തുടങ്ങുന്ന വായനാലിസ്റ്റുകൾ
ഫീഡ് വഴിയുള്ള വായനയ്ക്കും റീഡേഴ്സ് ലിസ്റ്റിനും പിണറായിയുടെ കയ്യിൽ നിന്നും നേരിട്ട് സഹായം ലഭിക്കുമെന്നു കരുതിയില്ല. അതും ഇത്ര ഡിറക്ടായിട്ട്.അല്ല, നിങ്ങളാലോചിച്ചു നോക്കൂ. ഫോർവേഡ് ചെയ്യുന്നതിലും എത്ര സേഫ് ആയ മാർഗമാണ് ഫീഡിൽ കൂടെ ഷെയർ ചെയ്യുക എന്നാൽ. നമ്മൾ ഒറിജിനൽ സോഴ്സിന്റെ ലിങ്കേ ഷെയർ ചെയ്യുന്നുള്ളൂ. അതെവിടെയാണെന്നു എപ്പോഴും കൃത്യമായുണ്ടാവും. കയ്യൊട്ട് നനയുകയുമില്ല; മീനും പിടിക്കാം.
-സിബു സി ജെ
>>കൂടുതല്‍ ഇവിടെ
ദേശാഭിമാനിയും സൈബര്‍ ഭീകരന്മാരും !!!
ഇന്നത്തെ ദേശാഭിമാനി പത്രത്തില്‍(23-11-09) ഒന്നാം പേജിലും അഞ്ചാം പേജിലുമായി രണ്ടു മലയാളികളായ സൈബര്‍ ഭീകരന്മാരുടെ കളര്‍ ചിത്രവും അവരുടെ ജീവചരിത്രവും അവര്‍ക്ക് നമ്മുടെ ബഹുമാനപ്പെട്ട കോടതികള്‍ നല്‍കാന്‍ പോകുന്ന തടവും പിഴയും അടക്കമുള്ള ...മുബൈ ആക്രമണ ഭീകരന്‍ന്മാര്‍ക്കുപോലും ലഭിച്ചിട്ടില്ലാത്ത പ്രാധാന്യം കണ്ട് ചിത്രകാരന്‍ ഞെട്ടിപ്പോയി. ഇതെന്ത് വെള്ളരിക്കപട്ടണമാണ് കേരളം ! പോലീസിന്റെ കാര്യം നമുക്കു വിടാം. ഒരു കേസു വന്നാല്‍ അവര്‍ക്ക് ഇപ്പോ കേസെടുക്കാറില്ല എന്നു പറഞ്ഞ് പരാതിക്കാരെ മടക്കി അയക്കാനാകില്ല. പക്ഷേ, പത്രങ്ങള്‍ക്കും ചാനലുകല്‍ക്കുമൊന്നും എന്താണ് ഇന്റെര്‍നെറ്റ് എന്ന് അറിയാതിരിക്കുന്നതിനു പിന്നിലുള്ള വിവരക്കേട് ലജ്ജാവഹമാണ്.
-ചിത്രകാരന്‍
>>കൂടുതല്‍ ഇവിടെ
അനോണികള്‍ സൂക്ഷിക്കുക!
മനോരമയിലെ
റിപ്പോര്‍ട്ട് ആണ് താഴെ പകര്‍ത്തുന്നത്. ബിനാമി ഐഡി ഉണ്ടാക്കി ബ്ലോഗില്‍
വ്യക്തി ഹത്യ നടത്തുന്ന പിതൃശൂന്യ ബ്ലോഗന്മാര്‍ക്ക് ഇനി നിയമത്തില്‍
നിന്ന് രക്ഷപ്പെടാന്‍ കഴിയില്ല എന്ന് ഉറപ്പാക്കുന്നതാണ് ഇപ്പോള്‍
പ്രാബല്യത്തില്‍ വന്നിരിക്കുന്ന പുതിയ സൈബര്‍ നിയമം. ഇനി വൃത്തി കെട്ട
ബ്ലോഗ് നാമങ്ങളില്‍ ഒളിഞ്ഞിരിക്കാതെ മര്യാദയ്ക്ക് വെളിയില്‍ വന്ന്
ബ്ലോഗില്‍ ഇടപെടുന്നതായിരിക്കും എല്ലാവര്‍ക്കും നല്ലത്. ഏത്
കമ്പ്യൂട്ടറില്‍ നിന്ന് ആണോ ഐഡി ഉണ്ടാക്കുന്നത് ആ കമ്പ്യൂട്ടറിന്റെ
ഉടമയ്ക്ക് നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയില്ല എന്നത്
തീര്‍ച്ചപ്പെടുത്തപ്പെട്ടിരിക്കുന്നു. ബാധിക്കപ്പെട്ടവര്‍ക്ക് അടുത്ത
പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്താല്‍ മതി.
-കെ പി എസ്
>>കൂടുതല്‍ ഇവിടെ
പല്ലും നഖവും ഇല്ലാത്ത റിപ്പോര്‍ട്ടുകള്‍, വെറും പത്തല്‍.ആദ്യമേ നമുക്ക് പരിതപിക്കാം..
ലക്ഷങ്ങള്‍ ചിലവിട്ട് 15 -ല്‍ അധികം വര്‍ഷങ്ങള്‍ എടുത്തിട്ടാണ്
ഇന്നിപ്പോള്‍ ലിബറാന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പാര്‍ലമെന്‍റില്‍
വരുന്നത്.അതില്‍ കുറ്റാരോപിതര്‍ പ്രധാനമന്ത്രി മുതലുള്ള പദവികള്‍
പിന്നീട് വഹിച്ച് നമ്മെ നയിച്ചു.
-
മനുഷ്യചരിത്രത്തിലെ
ഏറ്റവും വലിയ ബൗദ്ധികവിപ്ലവത്തിനാണ് ചാള്‍സ് ഡാര്‍വിന്റെ പരിണാമസിദ്ധാന്തം
നാന്ദികുറിച്ചത്. 'ജീവജാതികളുടെ ഉത്ഭവം' എന്ന ഗ്രന്ഥത്തിലൂടെയാണ് ആ
സിദ്ധാന്തം ലോകത്തിന് മുന്നിലെത്തിയത്. ആധുനിക ജീവശാസ്ത്രത്തിന്റെ അടിത്തറ
പാകിയ ആ പുസ്തകം പ്രസിദ്ധീകരിച്ചിട്ട് ഇന്ന് (നവംബര്‍ 24) 150 വര്‍ഷം
തികയുന്നു.
-കുറിഞ്ഞി ഓണ്‍ലൈന്‍
>>കൂടുതല്‍ ഇവിടെ
റിപ്പോര്‍ട്ട് ആണ് താഴെ പകര്‍ത്തുന്നത്. ബിനാമി ഐഡി ഉണ്ടാക്കി ബ്ലോഗില്‍
വ്യക്തി ഹത്യ നടത്തുന്ന പിതൃശൂന്യ ബ്ലോഗന്മാര്‍ക്ക് ഇനി നിയമത്തില്‍
നിന്ന് രക്ഷപ്പെടാന്‍ കഴിയില്ല എന്ന് ഉറപ്പാക്കുന്നതാണ് ഇപ്പോള്‍
പ്രാബല്യത്തില്‍ വന്നിരിക്കുന്ന പുതിയ സൈബര്‍ നിയമം. ഇനി വൃത്തി കെട്ട
ബ്ലോഗ് നാമങ്ങളില്‍ ഒളിഞ്ഞിരിക്കാതെ മര്യാദയ്ക്ക് വെളിയില്‍ വന്ന്
ബ്ലോഗില്‍ ഇടപെടുന്നതായിരിക്കും എല്ലാവര്‍ക്കും നല്ലത്. ഏത്
കമ്പ്യൂട്ടറില്‍ നിന്ന് ആണോ ഐഡി ഉണ്ടാക്കുന്നത് ആ കമ്പ്യൂട്ടറിന്റെ
ഉടമയ്ക്ക് നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയില്ല എന്നത്
തീര്‍ച്ചപ്പെടുത്തപ്പെട്ടിരിക്കുന്നു. ബാധിക്കപ്പെട്ടവര്‍ക്ക് അടുത്ത
പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്താല്‍ മതി.
-കെ പി എസ്
>>കൂടുതല്‍ ഇവിടെ
ബ്ലോഗര്‍ പോലീസ് പിടിയില്‍?
തലക്കെട്ട് കണ്ടു നിങ്ങളാരും പേടിക്കണ്ട. കാരണം ലോകപ്രശസ്ത ബ്ലോഗര്‍മാരായ
ബെര്‍ലിയോ പോങ്ങമ്മൂടണോ തുടങ്ങിയവരാരുമല്ല പോലീസ് പിടിയില്‍ ആയതു. ഈ
പാവപ്പെട്ട ഞാന്‍ തന്നെ .
കഥ ഇങ്ങനെ .തലേന്ന് രാത്രി ഞാനൊരു തണുത്ത ഉഴുന്നുവട കഴിച്ച്ചിരിന്നു .അത് ഇത്രയ്ക്ക്
വല്യ പ്രശ്നമാവുമെന്ന് ഞാന്‍ തീരെ കരുതിയില്ല .
-
ബെര്‍ലിയോ പോങ്ങമ്മൂടണോ തുടങ്ങിയവരാരുമല്ല പോലീസ് പിടിയില്‍ ആയതു. ഈ
പാവപ്പെട്ട ഞാന്‍ തന്നെ .
കഥ ഇങ്ങനെ .തലേന്ന് രാത്രി ഞാനൊരു തണുത്ത ഉഴുന്നുവട കഴിച്ച്ചിരിന്നു .അത് ഇത്രയ്ക്ക്
വല്യ പ്രശ്നമാവുമെന്ന് ഞാന്‍ തീരെ കരുതിയില്ല .
-
പല്ലും നഖവും ഇല്ലാത്ത റിപ്പോര്‍ട്ടുകള്‍, വെറും പത്തല്‍.
പല്ലും നഖവും ഇല്ലാത്ത റിപ്പോര്‍ട്ടുകള്‍, വെറും പത്തല്‍.ആദ്യമേ നമുക്ക് പരിതപിക്കാം..
ലക്ഷങ്ങള്‍ ചിലവിട്ട് 15 -ല്‍ അധികം വര്‍ഷങ്ങള്‍ എടുത്തിട്ടാണ്
ഇന്നിപ്പോള്‍ ലിബറാന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പാര്‍ലമെന്‍റില്‍
വരുന്നത്.അതില്‍ കുറ്റാരോപിതര്‍ പ്രധാനമന്ത്രി മുതലുള്ള പദവികള്‍
പിന്നീട് വഹിച്ച് നമ്മെ നയിച്ചു.
-
ജീവന്റെ പുസ്തകം
മനുഷ്യചരിത്രത്തിലെഏറ്റവും വലിയ ബൗദ്ധികവിപ്ലവത്തിനാണ് ചാള്‍സ് ഡാര്‍വിന്റെ പരിണാമസിദ്ധാന്തം
നാന്ദികുറിച്ചത്. 'ജീവജാതികളുടെ ഉത്ഭവം' എന്ന ഗ്രന്ഥത്തിലൂടെയാണ് ആ
സിദ്ധാന്തം ലോകത്തിന് മുന്നിലെത്തിയത്. ആധുനിക ജീവശാസ്ത്രത്തിന്റെ അടിത്തറ
പാകിയ ആ പുസ്തകം പ്രസിദ്ധീകരിച്ചിട്ട് ഇന്ന് (നവംബര്‍ 24) 150 വര്‍ഷം
തികയുന്നു.
-കുറിഞ്ഞി ഓണ്‍ലൈന്‍
>>കൂടുതല്‍ ഇവിടെ
കേരളത്തിലെ മറ്റു അംബാസഡര്‍മാര്‍ !!
ഇതിപ്പോള്‍ ബ്രാന്‍ഡ് അംബാസഡറിന്റെ കാലമാണല്ലോ.മമ്മൂട്ടിയ്ക്കും മോഹന്ലാലിനുംപിറകെ സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപി “ഹോക്കി ടീം” ബ്രാന്‍ഡ് അംബാസഡാറായി
എന്നാണ് ഏറ്റവും പുതിയ വാര്‍ത്ത! ഹോക്കിയുടെ ബ്റ്രാന്‍ഡ് അംബാസഡര്‍ പദവി
ഏറ്റെടുത്ത് കൊണ്ട് കളിക്കാര്‍ക്ക് പുതിയ പല നിര്‍ദ്ദേശങ്ങളും നല്‍കിയതായാണ്
അറിയാന്‍ കഴിഞ്ഞത്. അതില്‍ ചിലത് ഇങ്ങനെയാണെന്ന് പറയപ്പെടുന്നു!
-വാഴക്കോടന്‍
>>കൂടുതല്‍ ഇവിടെ
കലിയുഗ വരദന്‍
അദ്ധ്യായം 24 - വിശ്വാസങ്ങള്‍ പലതരം
ഇതൊരു സങ്കല്‍പ്പമാണ്..
ബുദ്ധനും ശാസ്താവും ഒന്നാണെന്ന് കരുതുന്ന സങ്കല്‍പ്പം!!
അത് ഇപ്രകാരമായിരുന്നു..
ശ്രീബുദ്ധനെ ദൈവത്തിന്‍റെ അവതാരം എന്ന സങ്കല്‍പ്പം, ബുദ്ധവിഹാരങ്ങള്‍ ബുദ്ധദേവാലയങ്ങള്‍ ആകുന്നതിനു കാരണമായി.ഇവയില്‍ ചിലത് ക്രമേണ ഹൈന്ദവ ക്ഷേത്രങ്ങളുമായി മാറിയത്രേ!
പിന്നീട് അഹിംസാസിദ്ധാന്ത പ്രചാരണ സമയത്ത്, ബുദ്ധനെ മഹാവിഷ്‌ണുവിന്‍െറ ഒരവതാരമായി ചിലര്‍ കണ്ടു.കാലക്രമേണ ബുദ്ധനെ, ശാസ്‌താവ് എന്നു പേരിട്ട് ശൈവ വിഷ്‌ണു ശക്തികളുടെ സമന്വയരൂപമായി ആരാധിച്ചു.അങ്ങനെ ബുദ്ധനും ശാസ്താവും ഒന്നാണെന്ന സങ്കല്‍പ്പം ഇപ്പോഴും നിലനില്‍ക്കുന്നു.
-അരുണ്‍ കായംകുളം
>>കൂടുതല്‍ ഇവിടെ
മാറേണ്ടുന്ന അധ്യാപകര്‍
സാങ്കേതിക വികസനത്തിലും അതുമൂലം ഉണ്ടായ സാമൂഹിക മാറ്റത്തിലും (rate of change) ചുരുങ്ങിയ കാലം കൊണ്ട് വന്ന വ്യതിയാനം ശാസ്ത്ര-സാങ്കേതിക- ബന്ധപ്പെട്ട വിഷയങ്ങളിലെ സ്കൂള്‍ അധ്യാപനത്തെ വളരെ ചാലഞ്ചിങ്ങ് ആക്കിയിട്ടുണ്ട്.സാങ്കേതിക വികസനത്തിന്റെ കാര്യത്തില്‍ ,(rate of change), 70-75 ആം വര്‍ഷങ്ങള്‍ തമ്മിലുള്ള വ്യത്യാസമല്ല 80-85 തമ്മിലുള്ളത്, 90-95 ആവുമ്പോള്‍ വളരെ കൂടുന്നു, ഇനി 00-05 ആവുമ്പോള്‍ ഭീമമാകുന്നു. അതുകൊണ്ട് തന്നെ അന്നന്നുള്ള വിദ്യാര്‍ത്ഥികളിലും ഈ വ്യത്യാസം പ്രകടമായിട്ടും ഉണ്ട് .
-തറവാടി
>>കൂടുതല്‍ ഇവിടെ
ഏറ്റവും വലിയ അര്‍ദ്ധവൃത്തത്തിന്റെ വിസ്തീര്‍ണം
വളരെ നാളുകള്‍ക്ക് മുന്‍പ് ഖത്തറില്‍ നിന്നുള്ള അസീസ് മാഷ് കമന്‍റ് രൂപത്തില്‍ ചോദിച്ച ഒരു ചോദ്യമാണിത്. ചോദ്യത്തിന്‍റെ പ്രാധാന്യം കണക്കിലെടുത്ത് ഇതൊരു പോസ്റ്റായി പ്രസിദ്ധീകരിക്കുകയാണ്. നമ്മുടെ കമന്‍റ് ബോക്സില്‍ വിജയന്‍ മാഷും ജോണ്‍ മാഷും തോമാസ് മാഷും മുരളീധരന്‍ മാഷുമൊക്കെക്കൂടി ദിവസേന നടത്തുന്ന ഗണിതപ്രശ്നോത്തരിയില്‍ ഇത്തരത്തിലുള്ള മികച്ച ഒട്ടേറെ ചോദ്യങ്ങള്‍ വന്നു പോകാറുണ്ട്.
-Maths Blog Team
>>കൂടുതല്‍ ഇവിടെ
ഇത്രയും കളി കളിച്ചാല്‍ ദ്രാവിഡും എടുക്കും റണ്‍സ് - ഒരു മറുപടി
രണ്ടു പ്രതിഭകളെ താരതമ്യം ചെയ്യുന്നത് അത്ര മഹത്തായ കാര്യമാണെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. എങ്കിലും ചിലര്‍ക്ക് മറുപടി കൊടുക്കാന്‍ അത് പലപ്പോഴും ചെയ്യേണ്ടി വരുന്നു.സച്ചിന്‍ തെണ്ടുല്‍കര്‍ ക്രിക്കറ്റ് ജീവിതത്തില്‍ 20 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ചില വിമര്‍ശകരില്‍ നിന്നു കേട്ട വാദങ്ങള്‍ക്കാണ് മറുപടി പറയാന്‍ ആഗ്രഹിക്കുന്നത്.
കഴിഞ്ഞ ഒരാഴ്ചയായി ശശി തരൂരിന്റെയും അജയ് ജടെജയുടെയും മറ്റും ട്വിട്ടെരുകളില്‍ @മെസ്സേജ് ആയി ഒരുപാടു പേരുടെ ട്വീട്ടുകളും ഇങ്ങനെ ഞാന്‍ കണ്ടു. ആവര്‍ത്തിച്ചു പറഞ്ഞു സത്യമായി തെറ്റിധരിചെക്കാം പലരും.
-
ഒരു കുഞ്ഞിന്റെ ഭയാശങ്കകള്‍
അച്ഛാ .. അച്ഛനറിഞ്ഞുവോ മുല്ലപ്പെരിയാറണക്കെട്ട് നിറഞ്ഞു കവിഞ്ഞെന്നുഅതുപൊട്ടിയാല് അച്ഛാ ദോഹക്ക് വരുമോ മലവെള്ളം ..
ഇല്ല മുത്തെ ഇങ്ങോട്ട് വരില്ല .. ഇതത്രക്ക് ദൂരേയല്ലേ
നമ്മുടെ എറണാകുളമുള്‍പ്പെടെ ചില ജില്ലകള്‍ക്കത്രെ പ്രശ്നം
അയ്യോ അച്ഛാ അപ്പോളച്ഛന്‍ വരുമ്പോഴേക്കും ഞങ്ങള്‍ ഒലിച്ചു പോയേക്കുമോ
-ശാരദാനിലാവ്
>>കൂടുതല്‍ ഇവിടെ
ഇരുട്ട് പരക്കുന്ന വെയില്‍
തട്ടുകടക്കാരാ....
മാലാഖയുടെ വിളിയൊച്ചയോടെ കുട്ടയുടെ മുകളില്‍ ഇരിക്കുന്ന മുട്ട തട്ടുകടക്കാരനെ വിളിച്ചു. "ഭൂമിയുടെ നിറം കണ്ട് പച്ചപ്പിന്റെ ഉടല്‍ തൊട്ടറിഞ്ഞ് ആകാശത്തിന്റെ ചിത്രം വരയല്‍ കണ്ട് മഴയുടെ കുളിര്‍മയും പുഴയുടെ സംഗീതവും കടലിന്റെ മുരളിച്ചയും അറിയുന്ന ഭൂമിയെക്കുറിച്ച് ഞാനും സ്വപ്‌നം
കണ്ടിരുന്നു."
-ഇയ്യ വളപട്ടണം
>>കൂടുതല്‍ ഇവിടെ
....ഒരു ജനക്കൂട്ടം തന്നെ അവിടെ ഒത്തുകൂടിയിരിക്കുന്നു,
മുഖങ്ങളിലൊന്നിലും ഛായകള്‍ ഇല്ലാതെ..ശൂന്യമായ മുഖങ്ങള്‍ !!
ഛായകള്‍ മാത്രമവിടെ കൂനയായി കിടന്നിരുന്നു.അവനവന്റെ അല്ലെങ്കില്‍ അവനവനു യോജിച്ച ഛായകള്‍ തിരഞ്ഞു തിരഞ്ഞ് എല്ലാവരും വളരെ ക്ഷീണിച്ചിരിക്കുന്നു.ആര്‍ക്കും അവരവര്‍ക്കു യോജിച്ച ഒരു ഛായ പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല !
-ഉഷ ശ്രീ
>>കൂടുതല്‍ ഇവിടെ
-ഇയ്യ വളപട്ടണം
>>കൂടുതല്‍ ഇവിടെ
മുഖഛായകള്‍
....ഒരു ജനക്കൂട്ടം തന്നെ അവിടെ ഒത്തുകൂടിയിരിക്കുന്നു,
മുഖങ്ങളിലൊന്നിലും ഛായകള്‍ ഇല്ലാതെ..ശൂന്യമായ മുഖങ്ങള്‍ !!
ഛായകള്‍ മാത്രമവിടെ കൂനയായി കിടന്നിരുന്നു.അവനവന്റെ അല്ലെങ്കില്‍ അവനവനു യോജിച്ച ഛായകള്‍ തിരഞ്ഞു തിരഞ്ഞ് എല്ലാവരും വളരെ ക്ഷീണിച്ചിരിക്കുന്നു.ആര്‍ക്കും അവരവര്‍ക്കു യോജിച്ച ഒരു ഛായ പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല !
-ഉഷ ശ്രീ
>>കൂടുതല്‍ ഇവിടെ
സ്വാമിജിയും ഖലീല്‍ ജിബ്രാനും
അന്ന് ശനിയാഴ്ച ആയിരുന്നു. ലളിത കലാ അക്കാദമിയുടെയോ മറ്റോ ആഭിമുഖ്യത്തില്‍ സംസ്ഥാന തലത്തില്‍ വയനാട്ടിലെ ലക്കിടിയില്‍ വെച്ചു ചിത്രകലാ ക്യാമ്പ് നടക്കുന്നുണ്ട്. എന്‍റെ കൂട്ടുകാരി ശാന്തയും പങ്കെടുക്കുന്നുണ്ട്. ശാന്ത സ്കൂളില്‍ എന്‍റെ സീനിയര്‍ ആയിരുന്നു. കോളേജില്‍ ഞങ്ങള്‍ ഒരുമിച്ചായി. ഞാനും ശാന്തയും സുഹൃത്തുകള്‍ ആയിരുന്നില്ല, എനിക്ക് കവിതയ്ക്ക് സമ്മാനം കിട്ടിയതിനു ശേഷമാണ് അവള്‍ എന്‍റെ പിറകെ കൂടിയത്. ഞങ്ങളുടെ ലോകം വേറെ ആയിരുന്നു. അവള്‍ പക്ഷെ പിറകില്‍ വിടാതെ കൂടിയപ്പോള്‍ എന്‍റെ കൂട്ടുകാരികള്‍ക്ക് അലോസരമായി. എന്തിനാണ് നിന്‍റെ പിറകില്‍ ഇങ്ങനെ വരുന്നത്? നീ കൊല്ലാന്‍ വിളിച്ചാലും ഇവള്‍ വരുമല്ലോ എന്നൊക്കെ അവര്‍ ചോദിക്കാന്‍ തുടങ്ങി. പക്ഷെ കാമ്പസിന് പുറത്ത് ഞങ്ങളുടെ സൗഹൃദം വളര്‍ന്നു.-മേരി ലില്ലി
>>കൂടുതല്‍ ഇവിടെ
പ്രഭാകരപുരാണം
" അല്ല. ഇതാര് അപ്പുവേട്ടനോ.. കണ്ടിട്ട് കുറച്ചു നാളായല്ലോ.കുടിക്കാന്‍ ചായയെടുക്കട്ടെ."'വേണ്ട പ്രഭാകരാ,ഇപ്പോള്‍ കുടിച്ചതേയുള്ളു.നീയെന്താ ഈ ഫോട്ടൊയും തൂക്കിപ്പിടിച്ച്..
'ചുളുവിലക്കു കിട്ടിയപ്പോള്‍ മേടിച്ചതാ ചേട്ടാ.നമ്മുടെ ഉമ്മറത്ത് തൂക്കാമെന്നു കരുതി..മോനേ ഉണ്ണീ..നീ അപ്പുറത്ത് വാസുമാമന്റെ വീട്ടില്‍ പോയി ചുറ്റിക ഒന്നു മേടിച്ചുകൊണ്ടു വന്നേ..
പിന്നെ പറ അപ്പുവേട്ടാ എന്തൊക്കെയുണ്ട് വിശേഷങ്ങള്‍..'
-ശ്രീക്കുട്ടന്‍
>>കൂടുതല്‍ ഇവിടെ
സത്രം സ്കൂളിലെ പ്രാവുകള്‍ ( part 5 )
സുകന്യാ നീ കത്തെഴുതിയാലും ഇല്ലെങ്കിലും ഞാന്‍ വരുമായിരുന്നു. ഇന്നല്ലെങ്കില്‍ പിന്നീടെപ്പോഴെങ്കിലും, നമ്മള്‍ കണ്ടുമുട്ടുക തന്നെ ചെയ്യും. ചിലപ്പോള്‍ ഞാന്‍ രോഗശയ്യയിലായിരിക്കുമ്പോഴോ അല്ലെങ്കില്‍ മറ്റേതെങ്കിലും നിര്‍ണായക അവസരത്തിലോ. നോക്കൂ, പഴയ കളിക്കൂട്ടുകാരിയുമായിട്ടുള്ള എന്റെ ഈ സന്ദര്‍ശനത്തെ എന്റെ ബന്ധു ജനങ്ങള്‍ ഏതു രീതിയില്‍ കാണുമെന്നതിനെക്കുറിച്ച് എനിക്ക് തെല്ലും ആശങ്കയില്ല. ഈ നൂറ്റാണ്ടില്‍ പോലും അവര്‍ മനുഷ്യനെ ചങ്ങലക്കിട്ടു വളര്ത്തുന്നതിനെക്കുറിച്ചുമാത്രമെ എനിക്ക് ഭയമുള്ളൂ. തീര്ച്ചയായും അവര്‍ നെറ്റിചുളിക്കുമെന്നനിക്കറിയാം. അമുസ്ലിമായ ഒരു സ്ത്രീയുമായുള്ള എന്റെ സംഗമത്തെ ഒരിക്കലും അവര്ക്കു സഹിക്കാന്‍ കഴിഞ്ഞെന്നുവരില്ല. മുസ്ലിങ്ങലടക്കമുള്ള ലോകത്തെ എല്ലാ മതവിഭാഗങ്ങളും, ഈ അണ്ഡകടാഹങ്ങളും മാറ്റത്തിന് വിധേയമായാലും, മാറാത്ത ഒന്നു മാത്രമേ ഈ ഭൂലോകത്തുള്ളൂ, അത് "മാനസികമായി ആരും ഞങ്ങളെ തിരുത്താന്‍ നോക്കണ്ടാ" എന്ന പഴകിപ്പൊളിഞ്ഞ അവരുടെ നിര്‍ബന്ധ ബുദ്ധിയാകുന്നു. എന്തിനാ അവരെമാത്രം കുറ്റം പറയുന്നതു, എന്റെ മകന്റെ അവസ്ഥയും ഏതാണ്ടിതൊക്കെത്തന്നെ .-
>>കൂടുതല്‍ ഇവിടെ
ബുള്ളറ്റ്ഫ്രീ
ചര്‍ക്കയില്‍ ബാക്കിയായഒരു നൂലിഴപോലും
നെഞ്ചില്‍ തൊട്ടുകൂടെന്ന്
ഗാന്ധിജിക്ക്
നിരാഹാരമായിരുന്നു.
-ടി എ ശശി
>>കൂടുതല്‍ ഇവിടെ
വൈകീട്ട് അഞ്ചുമണിയ്ക്ക്
മുറിപ്പാവാടയിട്ട ഫിലിപ്പിനോ പെണ്ണിന്വ്യാഴാഴ്ചപ്പാര്ട്ടിയില്ക്കണ്ട
പഞ്ചനക്ഷത്രങ്ങളെ
കൂട്ടുകാരനോട് വര്‍ണ്ണിച്ചു തീരുന്നില്ല
വറുത്തതും പുഴുങ്ങിയതും
പുളിമധുരങ്ങളും വാക്കിനുമപ്പുറത്താണ്
ദുരിതപ്പാച്ചലില്‍ ഒഴുകിപ്പോയ
അമ്മനാട്,
പിഞ്ഞിത്തൂങ്ങിയ കൂടപ്പിറപ്പുകള്‍
കത്തിയൊടുങ്ങാത്ത വിശപ്പുകള്‍..
കണ്‍പോളയുടെ വീര്‍പ്പില്‍
മറഞ്ഞിരിയ്ക്കുകയാവാം
-
0 comments:
Post a Comment