FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

12 നവംബര്‍ 2009:കവിത വായിക്കുന്നവരെ.........

Wednesday

ഇന്‍ററാക്ടീവ് മീഡിയം എന്ന നിലയില്‍ ബ്ലോഗ് അപര്യാപ്തമാണോ എന്ന് തോന്നുകയാണ്. പ്രത്യേകിച്ചും സര്‍ഗ സൃഷ്ടികളുടെ അസ്തിത്വം ബ്ലോഗില്‍ വളരെയേറെ, ചിലപ്പോള്‍ അതിരു വിട്ടും ചോദ്യം ചെയ്യപ്പെടുന്ന ഈ സമീപകാല സാഹചര്യങ്ങളില്‍. എഴുതണം എന്ന് ആഗ്രഹിക്കുന്നവരെ പിന്നാക്കം വലിക്കുകയോ, ഇപോള്‍ തന്നെ എഴുതിക്കൊണ്ടിരിക്കുന്നവരെ മടുപ്പിക്കുകയോ ചെയ്യുന്നുവെങ്കില്‍ ചോദ്യം ചെയ്യലിന്‍റെ ഭൂമിക ഗുരുതരമായ ഒരു പ്രതിസന്ധിയായി കാണണം.

സഗീര്‍ പണ്ടാരത്തിലിന്‍റെ കവിതകള്‍ കുടം തുറന്നു വിട്ട കവിതാ ചര്‍ച്ച ഇപ്പോള്‍ ഓരോ ബ്ലോഗിലും കത്തിപ്പടരുകയാണ്. ലതീഷ് മോഹന്‍റെ കവിതാഭാഗം മനസിലാകുന്നില്ല എന്ന പരാതിയെത്തുടര്‍ന്ന് നടന്ന ഉഗ്രന്‍ സമ്വാദം ഇനിയും കെട്ടണഞ്ഞിട്ടില്ല. തുടര്‍ന്ന് നിരൂപകരും വിമര്‍ശകരും ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ കവിതാ ബ്ലോഗിലും എത്തിച്ചേര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം ഡോണ മയൂര എഴുതിയ മൂന്നു വാക്ക് കവിതയെച്ചൊല്ലിയും ചോദ്യങ്ങള് ഉയര്‍ന്നു.
-


കവിതയേക്കാള്‍ ; ഒരു പക്ഷേ അതിനേക്കാള്‍ മഹത്വത്തില്‍

-കുഴൂര്‍ വില്‍സണ്‍
>>ഓഡിയോ ഇവിടെ



ഇതോ മാധ്യമസ്വാതന്ത്ര്യം?

(താഴെക്കാണുന്നത്‌ ഏതെങ്കിലും മഞ്ഞപ്പത്രത്തിലെ വാര്‍ത്ത അല്ല. ഇന്ത്യയിലെ ഏറ്റവും പ്രചാരം കൂടിയ ഭാഷാ ദിനപ്പത്രം കൊടുത്ത വാര്‍ത്തയാണ്.)



------


>>കൂടുതല്‍ ഇവിടെ

ഒരു തെരഞ്ഞെടുപ്പിന്റെ ഗുണപാഠം

ഒരു രാഷ്ട്രീയ പാര്‍ടിയുടെ പരാജയം ആ പാര്‍ടിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം പാടേ നഷ്ടമാകുന്ന കാഴചയാണ്, ഈ കഴിഞ്ഞ ഉപതെരഞ്ഞെടുപ്പു നല്കുന്ന ചിത്രം . മാര്‍ക്സിസ്റ്റു പാര്‍ടിയുടെ ശക്തി കേന്ദ്രങ്ങളായ കേരളവും പശ്ചിമ ബംഗാളും ആ പാര്‍ടിയെ ഏറെക്കുറെ കൈവിട്ടു കഴിഞ്ഞു. ആദര്‍ശത്തില്‍ നിന്നുള്ള ഒളിച്ചോട്ടം തന്നെയാണ്, ആ പാര്‍ടിയുടെ പരാജയത്തിനുള്ള പ്രധാന കാരണവും . നേതാക്കന്മാരുടെ വഴി പിഴച്ച രാഷ്ട്രീയ പ്രവര്‍ത്തനം കാരണം ആ പാര്‍ടി ജീര്‍ണ്ണതയിലേക്കു വലിച്ചെറിയപ്പെടുന്നു.കേരളത്തില്‍ തെരഞ്ഞെടുപ്പ് നടന്ന 3 മണ്ഡലങ്ങളിലും സി.പി.എം അമ്പേ പരാജപ്പെട്ടത് കുറച്ചു കാലത്തേയ്ക്കെങ്കിലും ആ പര്‍ട്ടിയുടെ ഭാവിക്കു നേരെയുള്ള ചോദ്യചിഹ്നമായിരിക്കും .
-Radhakrishnan
>>കൂടുതല്‍ ഇവിടെ

ഉപതെരഞ്ഞെടുപ്പു നഷ്ടവും ലാഭവും


ഉപതെരെഞ്ഞെടുപ്പിലെ വിജയത്തില്‍ കോണ്‍ഗ്രസ്‌ ക്യാമ്പുകളില്‍ ആഹ്ലാദം അലയടിക്കുകയാണ്‌. എല്ലാ ജാതിക്കാരുടെയും വോട്ട് ഉറപ്പിക്കാനുള്ള തത്രപ്പാടിലായിരുന്നു ഇരു മുന്നണികളും. എന്നാല്‍ ജാതിക്കതീതമായി എല്ലാവരുടെയും വിശ്വാസം നേടുക എന്നതായിരുന്നു ബി ജെ പിയുടെ ലക്‌ഷ്യം. വാര്‍ത്ത മാധ്യമങ്ങളുടെ തിരഞ്ഞെടുപ്പ് വിശകലനത്തില്‍ തെളിഞ്ഞു വന്നത് കേരളത്തില്‍ ബി ജെ പിയുടെ വോട്ട് വര്‍ധനയാണ്. കഴിവുള്ള ഒരു യുവ വനിതാ നേതാവിനെ മുന്‍ നിര്‍ത്തിയായിരുന്നു ബി ജെ പി യുടെ തെരഞ്ഞെടുപ്പു അങ്കം.

ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‌ വോട്ട് കുറഞ്ഞു എന്ന് വാദിക്കുന്ന നമ്മുടെ മുഖ്യന്‍ സ്വന്തം അഭിപ്രായമോ അതോ പാര്‍ട്ടിയുടെ അഭിപ്രായമാണോ പറഞ്ഞത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വാക്കുകള്‍ക്കു പഞ്ഞമില്ലാത്ത അദ്ദേഹം പേപ്പര്‍ നോക്കി പ്രസ്താവന ഇറക്കിയത് വാക്കില്‍ ഗുളികന്‍ വേണ്ട എന്ന പോളിറ്റ്‌ ബ്യൂറോയുടെ കര്‍ശന നിദ്ദേശം കൊണ്ടായിരിക്കാം.
-കറുത്തേടം
>>കൂടുതല്‍ ഇവിടെ

ഉപതെരഞ്ഞെടുപ്പും, എസ്‌.ഡി.പി.ഐയുടെ കന്നിയങ്കവും.

11/11/2009 ഉപതെരഞ്ഞെടുപ്പുകൾ എന്നും ശ്രദ്ധേയമാകുന്നത്‌ നിയമനിർമ്മാണ സഭയിലെ അംഗ വർദ്ധനവിനേക്കാൾ അതതു സമയത്തെ രാഷ്ട്രീയ ഘടകങ്ങളെ പൊതുജനം എങ്ങിനെ നോക്കിക്കാണുന്നു എന്ന നിലക്കാണു. ഭരണത്തിലിക്കുന്ന രാഷ്ടീയകക്ഷിയുടെ ജനപിന്തുണയാണു ഇത്തരത്തിലുള്ള ടെസ്റ്റ്‌ ഡോസുകൾ വഴി സാധാരണനിലയിൽ പരീക്ഷിക്കപ്പെടാറുള്ളതു. ആ നിലക്കു തന്നെ സർവ്വ്വായുധഭൂഷിതരായി കിട്ടവുന്നതിൽ ഏറ്റവും ജയസാധ്യതയുള്ള സ്ഥാനാർത്ഥികളെ തന്നെ രാഷ്ട്രീയപാർട്ടികൾ രംഗത്തിറക്കി രംഗം കൊഴുപ്പിക്കുന്നു. പണവും പ്രചരണകോലാഹലങ്ങളും ആവശ്യത്തിലധികം. തലയെടുപ്പുള്ള കേന്ദ്രനേതാക്കളും, കേന്ദ്ര സംസ്ഥാന മന്ത്രിമാരും,ആത്മീയനേതാക്കളുമൊക്കെ തെരുവു യോഗങ്ങളിലും, കുടുംബയോഗങ്ങളിലുമൊക്കെ ജനങ്ങളെ അഭിസംഭോധന ചെയ്യുന്നു. ചുരുക്കത്തിൽ യുദ്ധാന്തരീക്ഷമാണു ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ഉയർന്നു വരിക.

പുലരി

>>കൂടുതല്‍ ഇവിടെ




നമ്മുടെ സ്വന്തം സാനാര്‍ത്തി..



കാലത്തെ എഴുനേറ്റ്, സ്വഭര്‍ത്താവിനു ഒരു കാപ്പി ഉണ്ടാക്കിക്കൊടുക്കുവാന്‍ പോലും മിനക്കെടാത്ത ഭാര്യ, അതിരാവിലെ തന്നെ കുളിയും തേവാരവും കഴിഞ്ഞു പൌഡറും പൂശി ടിവിയുടെ മുന്‍പില്‍ ആസനസ്ഥയായത്‌ കണ്ട ഞാന്‍ അതിശയിച്ചു. ഇവളുടെ പ്രിയപ്പെട്ട ഏതെങ്കിലും കണ്ണീര്‍ സീരിയലിന്റെ സമയം അത് കാണുന്നവര്‍ക്ക് സ്വസ്ഥമായി ഇരുന്നു കരയാനുള്ള സൌകര്യാര്‍ഥം ഈ കൊച്ചു വെളുപ്പാന്‍കാലത്തേയ്ക്ക് മാറ്റിയതാവുമോ? അങ്ങനെയെങ്കില്‍ ഇവള്‍ കുളിയും കഴിഞ്ഞു പൌഡറും പൂശി ഇരിക്കേണ്ട കാര്യമുണ്ടോ? സീരിയലിലെ നായികയുടെ ദുഃഖം കണ്ടുള്ള കരച്ചിലും പിന്നെ തേങ്ങലും കഴിഞ്ഞ് സീരിയലിലെ വില്ലന്‍ കഥാപാത്രത്തിനെ നാല് ചീത്തയും പറഞ്ഞശേഷം കുളിച്ചാല്‍ പോരായിരുന്നോ? വെറുതെ എന്തിനു ഞാന്‍ പൈസ കൊടുത്ത് വാങ്ങി വച്ചിരിക്കുന്ന വിലകൂടിയ പൌഡര്‍ മുഖത്ത്‌ തേച്ചു പിടിപ്പിച്ചിട്ട് അത് കണ്ണുനീരില്‍ അലിയിച്ചു കളയുന്നു?



ഇങ്ങനെയുള്ള പലവിധ ചിന്തകളില്‍ മുഴുകിയ ഞാന്‍, "എന്തു കുന്തവുമാകട്ടെ ഇനിയെങ്കിലും ബാക്കിയുള്ളവന് സ്വസ്ഥമായി ഒരു മണിക്കൂര്‍ കിടന്നുറങ്ങാമല്ലോ" എന്ന് നിനച്ച് വീണ്ടും പുതപ്പിനുള്ളില്‍ ചുരുണ്ടു കൂടി. അപ്പോഴാണ്‌ ടിവിയില്‍ നിന്നുള്ള അറിയിപ്പ് കേട്ടത്.
-രഘുനാഥന്‍
>>കൂടുതല്‍ ഇവിടെ

ബെർലിനിൽ നിന്ന്‌ കാരാട്ട്‌ സഖാവിന്‌ ഒരു തുറന്ന കത്ത്‌

പ്രിയ കാരാട്ട്‌ സഖാവെ,

ഏതൊ ഒരു ബാലാനധന്റെ "അടച്ച കത്ത്‌", താങ്ങളുടെ തിരക്ക്‌ കാരണം അദ്ധേഹം മരിക്കുന്നതു വരെ (ചോർത്തുന്നതു വരെ!) തുറന്നില്ല എന്നറിയാവുന്നത്‌ കൊണ്ടും, കേരളത്തിലേയും ബംഗാളിലേയും ഇരുട്ടടിക്ക്‌ ശേഷം അങ്ങയെ കണ്ട്‌ കിട്ടാനില്ല (മാധ്യമ സിൻഡിക്കേറ്റ്‌ ആയിരിക്കും) എന്നതുകൊണ്ടുമാണ്‌ ലെനിൻ തത്വങ്ങൾക്ക്‌ എതിരായിട്ടുംകൂടി ഞാൻ ഈ തുറന്ന കത്ത്‌ എഴുതുന്നത്‌.
-

ചെട്ടിയും പിള്ളയും മാവോയും

ഇന്‍ഡ്യ സ്വാതന്ത്ര്യം നേടിയിട്ട് 62 വര്‍ഷങ്ങളായി. ഇത്രയും കാലം അധികാരത്തിലിരുന്ന എല്ലാ അണ്ടനും അടകോടനും മുറതെറ്റാതെ ചെയ്യുന്ന ഒരു നേര്‍ച്ചയാണ്, ആദിവാസികള്‍ക്കും ഗിരി വര്‍ഗ്ഗക്കാര്‍ക്കും വേണ്ടി രണ്ടു തുള്ളി മുതല കണ്ണീര്‍ പൊഴിക്കുക എന്നത്. ഇപ്പോഴത്തെ അടകോടനും അത് ചെയ്തു.

ഇക്കഴിഞ്ഞ നവംബര്‍ നാലാം തീയതി ആദിവാസികളുടെ പ്രശ്നങ്ങളേപ്പറ്റി ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന മുഖ്യമന്ത്രിമാരുടെയും ആദിവാസി വകുപ്പ് മന്ത്രിമാരുടെയും ഒരു സമ്മേളനം നടന്നു. അവിടെ പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗ് ഒരു പ്രഖ്യപനം നടത്തി. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇവയാണ്.
-kaalidaasan
>>കൂടുതല്‍ ഇവിടെ


കലിയുഗ വരദന്‍

അദ്ധ്യായം 11 - ഇടത്താവളങ്ങളുടെ കഥ


രവിവര്‍മ്മ ശബരിമലക്ക് പോകണം!!
ഈ തീരുമാനം ഒരു വ്യക്തിയുടെത് ആയിരുന്നില്ല, ബ്രഹ്മദത്തന്‍റെ തറവാടായ വരിക്കാത്ത് ഇല്ലത്തെ എല്ലാ അംഗങ്ങളുടെതുമായിരുന്നു.രവിവര്‍മ്മക്ക് പോകുന്നതില്‍ മടിയില്ല, പക്ഷേ നടന്ന് പോകുന്നതാണ്‌ സഹിക്കാന്‍ കഴിയാത്തത്.ഉദയനെല്ലൂരില്‍ നിന്ന് ശബരിമല വരെ എത്തണമെങ്കില്‍ മിനിമം ഏഴ് ദിവസം വേണം.
അതായത് ആറ്‌ രാത്രികള്‍!!
എവിടെ അന്തിയുറങ്ങും??
അതോ രാത്രിയിലും നടക്കേണമോ??
രവിവര്‍മ്മയുടെ സംശയങ്ങള്‍ ഇങ്ങനെ നീങ്ങുന്നു..

രവിയുടെ മനസിലെ ആകുലത വാമദേവന്‍ നമ്പൂതിരിക്ക് വേഗം മനസിലായി.
അദ്ദേഹം പറഞ്ഞു:
"ഉണ്ണി വിഷമിക്കേണ്ട, നിരവധി ഇടത്താവളങ്ങളുണ്ട്"
-അരുണ്‍ കായംകുളം
>>കൂടുതല്‍ ഇവിടെ


ഫോട്ടോ ബ്ലോഗുകൾ തുടങ്ങുവാൻ



ചിത്രങ്ങള്‍ മാത്രം പ്രസിദ്ധീകരിക്കുവാനുള്ള ഫോട്ടോബ്ലോഗുകള്‍ കണ്ടിട്ടില്ലേ? ഉദാഹരണങ്ങൾ എത്രവേണമെങ്കിലും ഇവിടെ കാണാം.

ഇവയിലെല്ലാം ബ്ലോഗിന്റെ അത്രയും വീതിയിലാവും ചിത്രങ്ങള്‍ ഉള്ളത് എന്നതു ശ്രദ്ധിച്ചല്ലോ. അതുതന്നെയാണ് അവയുടെ ഭംഗിയും. ഈ രീതിയില്‍ ചിത്രങ്ങള്‍ ബ്ലോഗില്‍ ഡിസ്പ്ലേ ചെയ്യുവാനായി ഒന്നുരണ്ടുകാര്യങ്ങള്‍ ശ്രദ്ധിക്കുവാനുണ്ട്. ഒന്നാമത്, ബ്ലോഗിന്റെ ടെമ്പ്ലേറ്റ് വീതിയുള്ളതാവണം. അത്തരം ഒരു ടെമ്പ്ലേറ്റ്, ഫ്രീയായി ബ്ലോഗ് ടെമ്പ്ലേറ്റ് കിട്ടുന്ന സൈറ്റുകളില്‍ നിന്ന് എടൂത്ത് നിങ്ങളുടെ ബ്ലോഗില്‍ കൊടുക്കുക. ‘പുതിയ ഒരു ടെമ്പ്ലേറ്റ്‘ എന്ന അധ്യായം ഒന്നു നോക്കൂ. അത്തരം സൈറ്റുകളിൽ നിന്ന് നിങ്ങൾക്ക് അനുയോജ്യമായ ടെമ്പ്ലേറ്റ് തെരഞ്ഞെടുക്കുക. ബ്ലോഗ് ബോഡി background കറുപ്പുനിറത്തിലായാൽ ചിത്രങ്ങളുടെ ഭംഗി വർദ്ധിക്കും. അതുകൊണ്ട് നിങ്ങൾ തെരഞ്ഞെടുത്ത ടെമ്പ്ലേറ്റിന്റെ ലേഔട്ട് സെറ്റിംഗിൽ പോയി (fonts and colours) അനുയോജ്യമായ വർണ്ണങ്ങൾ ബ്ലോഗിന്റെ വിവിധ ഭാഗങ്ങളിൽ സെറ്റ് ചെയ്യുക. പരീക്ഷണങ്ങൾ ആവാം.
-ഷിബു |~SHIBU~
>>കൂടുതല്‍ ഇവിടെ

ചിന്നഹള്ളിയിലെ തണുത്ത രാത്രികള്‍ 8

ചിന്നഹള്ളിയില്‍ ഇപ്പോള്‍ ഇലപൊഴിയും കാലം.

കാപ്പിത്തോട്ടങ്ങള്‍ക്കുമപ്പുറം അബ്ബാനിലെ മൊട്ടക്കുന്നുകള്‍ക്ക് പിന്നിലായി ശരത്കാലസൂര്യന്‍ മറഞ്ഞു കഴിഞ്ഞിരുന്നു. മലമുകളിലെ മൂടല്‍മഞ്ഞ് മുളങ്കാടുകളിലേയ്ക്കും അവിടെ നിന്ന് വയലേലകള്‍ക്കു മുകളിലൂടെ കാപ്പിത്തോട്ടങ്ങളിലേയ്ക്കും വ്യാപിക്കാന്‍ തുടങ്ങി. ഇപ്പോള്‍ എനിക്കു ചുറ്റും ഓറഞ്ചു തോട്ടങ്ങളില്‍ മഞ്ഞ് മഴ പോലെ പെയ്യുന്നു. ഓറഞ്ചുമരക്കൊമ്പുകളിലെ പച്ചപ്പൂപ്പലുകളില്‍ മഞ്ഞുതുള്ളികള്‍ പറ്റി നിന്നു.
ഒരിക്കല്‍ കൂടി മഗ്ഗിയിലെ സെന്റ് ഫ്രാന്‍സിസ് ദേവാലയ സെമിത്തേരിയിലേക്ക്‌ ഞാന്‍ നടന്നു പോയി. ചമതവൃക്ഷത്തലപ്പുകള്‍ക്കു താഴെ ‍സെമിത്തേരിക്ക്‌ നിശ്ശബ്ദസൗന്ദര്യമായിരുന്നു.
-

വിധി..... അഥവാ ദൈവേച്ഛ


ലതീഫിന്റെ ബ്ലോഗിൽ ദൈവേച്ഛയും മനുഷ്യന്റെ പ്രവർത്തനങ്ങളും എന്ന പേരിൽ ഒരു പോസ്റ്റ്‌ വായിച്ച്‌ അതിൽ കമന്റിടുവാൻ ഇടയായി. വിധിയെ കുറിച്ച്‌ ഒരു പോസ്റ്റ്‌ ഇടണമെന്ന് കുറച്ചുകാലമായി ചിന്തിക്കുന്നു, ഇപ്പോൾ ഏതായാലും അവിടെ പറഞ്ഞതും വിധി എന്ന സങ്കൽപത്തെക്കുറിച്ച്‌ എന്റെ ചിന്തകളും എല്ലാം ചേർത്ത്‌ ഒരു പോസ്റ്റ്‌ ആക്കിയിടാൻ തീരുമാനിച്ചു.എന്റെ ജീവിതത്തിലെ ഒരു സംഭവത്തോടെ തുടങ്ങട്ടെ.ഇത്‌ 2001-ലെ കാര്യമാണ്‌. ഞാനന്ന് ബാംഗ്ലൂരിൽ ജോലിയെടുക്കുന്ന കാലം. വിവാഹം കഴിഞ്ഞ്‌ നാലാഴ്ച കഴിഞ്ഞു. എന്റെ ഭാര്യയുടെ ചില ബന്ധുക്കൾ തങ്ങളുടെ ആദ്യസന്ദർശനത്തിനായി വരുന്നു.

സമ്പൂര്‍ണ്ണം

വൈകുന്നേരങ്ങളിലെ നടത്തതിനിടയിലാണ് ഈ അടുത്തകാലത്ത് , ഞാന്‍ അവരെ‍ പരിചയപ്പെടുന്നത്‌. അവര്‍ക്കിപ്പോള്‍ ഞാന്‍ പൂജയെന്ന് പേരിടുന്നു.

മലായാളം അറിയുമോ എന്ന ചോദ്യത്തിൽ തുടങ്ങി, വിശേഷങ്ങള്‍ കൈമാറി, നടത്തം തുടരുന്ന സന്ദര്‍ഭത്തിലാണ്, വാര്‍ത്താലാബ് വായനയിലേക്ക് കടന്നത്.

മുന്‍‌കൂര്‍ ജാമ്യത്തിന്, എന്റെ വായന പരിമിതവും പരിതാപകരവുമാണെന്ന നഗ്നസത്യം ഞാന്‍ കൈയോടെ കെട്ടഴിച്ച് വിട്ടു.
-മയൂര
>>കൂടുതല്‍ ഇവിടെ

മകളെ നിനക്കായ് മാത്രം....

കുറെ കാലത്തിനു ശേഷം വീട്ടില്‍ വന്നതിനാല്‍ ചടഞ്ഞിരിയ്ക്കാനായിരുന്നു ആഗ്രഹം..എങ്കിലും അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി ക്ഷേത്രത്തില്‍ പോകുവാന്‍ തീരുമാനിച്ചു ..കുളിച്ചു മുണ്ടുടുത്ത് ക്ഷേത്രനടയില്‍ എത്തിയപോള്‍ ദീപാരാധന സമയം ആയിരുന്നു...

ഭഗവാനേ കൃഷ്ണാ....

പണ്ട് എല്ലാ ദിവസവും വന്നു തൊഴുമായിരുന്നു...ജീവിതത്തിരക്കുകളില്‍ നഷ്ട്ടമായ നല്ല നിമിഷങ്ങള്‍...

ആരോ അഷ്ടപതി പാടുന്നുണ്ട്...
-

തുലാവര്‍ഷ കോടതി

തുലാവര്‍ഷത്തിന്‍റെ
കോടതിയില്‍
സൂര്യചന്ദ്രന്മാരായിരുന്നു
സാക്ഷികള്‍.
ആകാശത്തെയും ഭൂമിയെയും
വിറപ്പിച്ച ഇടിമുഴക്കത്തിന്
വക്കീലിന്‍റെ കുപ്പായം.


ഇടിയൊച്ച
സ്വയം അഭിനന്ദിക്കുന്ന മട്ടില്‍
ഇടയ്ക്കിടെ പൊട്ടിച്ചിരിച്ചു.
മുനകൂര്‍ത്ത ചോദ്യങ്ങളുടെ
കെട്ടഴിച്ചു സാക്ഷികളുടെ
നേര്‍ക്കെറിഞ്ഞു.
-മേരി ലില്ലി
>>കൂടുതല്‍ ഇവിടെ

സ്വന്തക്കാരാകുന്നതിനെക്കുറിച്ച്...(കവിത)

നാസ്സര്‍ സ്ക്വയറില്‍,
കള്ള ടാക്സിയില്‍ ആളെക്കയറ്റാന്‍
"ഏക് ആദ്മീ ബാകീ ഹൈ ഭായ്"
എന്ന് മന്ത്രിക്കുന്ന ഡ്രൈവറുടെ പിറകില്‍
ഷാര്‍ജ്ജയ്ക്ക് പോകാന്‍ കാത്തു നില്‍ക്കുമ്പോള്‍
കുറച്ച് നേരത്തേയ്ക്ക് ഞാന്‍,
കുളിയ്ക്കാത്ത, പല്ല് തേയ്ക്കാത്ത, പൈജാമയലക്കാത്ത
പാക്കിസ്ഥാനി ഡ്രൈവറുടെ സ്വന്തക്കാരനാകുന്നു!
-

പൂമ്പാറ്റകള്‍, ഇടത്തുനിന്നും വലത്തേക്കുപറക്കുന്ന പൂമ്പാറ്റകള്‍

പൂമ്പാറ്റകള്‍!
ഒരുപാടു പൂമ്പാറ്റകള്‍.
ഏല്ലാം റോഡിന്റെ ഇടതുവശത്തുനിന്നും
വലതുവശത്തേക്ക് പറക്കുന്നൂ...ആരോ ഒരു
പൂന്തോട്ടം പറിച്ചു വലതുവശത്തേക്ക്
കൊണ്ടുപോയതിനെ തേടിപ്പോവുന്നപോലെ.

കാറിന്റെ വേഗം ഒട്ടും കുറയ്ക്കാന്‍ കഴിയുന്നില്ല.
പൂമ്പാറ്റകളെ കടത്തിവിട്ടുപോവാനുള്ള ഒരു
മാനസികാവസ്തയിലുമല്ല. പല പൂമ്പാറ്റകളും
ചില്ലില്‍ വന്നിടിക്കുന്നുണ്ടായിരുന്നു.
-കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍!
>>കൂടുതല്‍ ഇവിടെ

അപസ്മാരം

ഞരമ്പുകളുടെ ശാസ്ത്രം ഒരുനാൾ
അവളെ തോല്പിച്ചു.
കഴലും അഴലും അഴകും മറന്നു.
വിസ്മൃതിയുടെ കാറ്റിൽ ഉലഞ്ഞുകൊണ്ട്
അവൾ ഒഴുകി നീങ്ങി.
ഒരു പൊങ്ങുതടി പോലെ.
തന്നെക്കാത്തൊരു തീരമുണ്ടെന്നത്
അവൾ മറന്നു പോയിരുന്നു.
-ശ്രീജ
>>കൂടുതല്‍ ഇവിടെ

ചരിത്രകാരൻ















അവർ ചരിത്രം എഴുതുകയായിരുന്നു.
നാരായം കൊണ്ടല്ല,
പേനകൊണ്ടും പെൻസിൽകൊണ്ടുമല്ല.
താളിയോലയിലോ കടലാസിലോ,
ഗുഹാഭിത്തികളിലോ അല്ല.
അക്ഷരങ്ങൾകൊണ്ടോ ചിഹ്നങ്ങൾ കൊണ്ടോ,
ചിത്രങ്ങൾ കൊണ്ടോ
അവർക്ക് എഴുതാനറിയില്ല.
-

2 comments:

നായര്‍ said...

Thanks. ലിങ്കുകള്‍ മറ്റൊരു വിന്‍‌ഡോയില്‍ തുറക്കുന്നതുപോലെ സെറ്റ് ചെയ്യാനാവുമോ?

Abey E Mathews said...

http://ml.cresignsys.in/
ML Blog Box_ml.cresignsys.com_Categorized Malayalam Blog Aggregator_
send your blog url,not post url
info@cresignsys.com
with subject "ml.cresignsys.in"

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP