FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

23 ഡിസംബര്‍ 2009 :വിദ്യാലയ വിചാരങ്ങള്‍

Sunday




സ്ക്കൂള്‍ അടക്കുന്ന കാര്യമാണ് ഇവിടെ പറയുന്നത്. എന്ന് വെച്ചാല്‍, കുട്ടികളുടെ കുറവ് കാരണം സ്ഥിരമായി അടച്ചുപൂട്ടുന്ന കാര്യമല്ല; രാവിലെ തുറന്ന ‘സ്ക്കൂളിന്റെ വാതില്‍‘ വൈകുന്നേരം അടക്കുന്നതിനെ പറ്റിയാണ് നമ്മുടെ ഇന്നത്തെ ചിന്താവിഷയം. സ്ക്കൂള്‍ അടക്കേണ്ടത് എങ്ങനെയാണെന്ന കാര്യത്തില്‍ ഇപ്പോള്‍ സര്‍ക്കാരിന് സംശയം തുടങ്ങിയിരിക്കയാണ്. നമ്മുടെ കേന്ദ്രം പറയുന്നു,... ‘പുറത്തേക്ക് തുറന്ന വാതില്‍ അകത്തോട്ട് തള്ളിയടക്കണം’ എന്ന്. അപ്പോള്‍ നമ്മള്‍ മലയാളികള്‍ പറയുന്നു,... ‘അകത്തേക്ക് തുറന്ന വാതില്‍ പുറത്തേക്ക് വലിച്ചടക്കണം’ എന്ന്...
ഇതിലെ പോവുക...
-മിനി.

പ്രതീക്ഷനല്‍കുന്ന അധ്യാപകരുടെ ബ്ലോഗുകള്‍

ഒരു കാലത്ത് നമ്മുടെ പത്രങ്ങളും,പിന്നീട് സ്കൂള്‍ അധ്യാപകരുമായിരുന്നു നമ്മുടെ സമൂഹത്തിന്റെ മാര്‍ഗ്ഗ ദര്‍ശികള്‍. ശാസ്ത്ര സാഹിത്യ പരിഷത്തിന്റേയും മറ്റു പുരോഗമന ചിന്തകളുടേയും പ്രചോദന കേന്ദ്രം അധ്യാപകര്‍തന്നെ. പിന്നീട് എവിടെവച്ചാണ് ഇവരെ കാണാതായത് എന്നോര്‍മ്മയില്ല.പത്രങ്ങള്‍ എവിടെയോ ചീഞ്ഞളിഞ്ഞ് നശിച്ച് , പട്ടണങ്ങളുടെ ഇരുണ്ട കോണുകളിലേക്ക് ഇരയെ കാത്തിരിക്കുന്ന വേശ്യയുടെ കള്ളനോട്ടത്തിലെക്ക് ചുരുങ്ങിപ്പോയി. അധ്യാപകര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പോഷക സംഘടനകളുടെ ശക്തിപ്രകടനത്തിന്റെ വേലിയേറ്റവും വേലിയിറക്കവുമായി വെറും മുദ്രാവാക്യങ്ങളായി തെരുവില്‍ അലഞ്ഞു നടന്നിരുന്നു ! പിന്നെ, വിദ്യാഭ്യാസത്തിന്റെ സ്വകാര്യവല്‍ക്കരണ സുനാമിക്കിടയില്‍ ജന്തു വിഭാഗത്തെ ഏതാണ്ട് മറന്നെന്നു പറയാം. കുട്ടികളെ പകല്‍‌സമയം തടവിലിടാനുള്ള ഒരു സര്‍ക്കാരോഫീസ് !!!
അതിനുശേഷം ഇന്നാണ് ചിത്രകാരന്‍ അധ്യാപകരെ കാണുന്നത്. നമ്മുടെ സ്വന്തം ബൂലൊകത്ത് !!! സത്യത്തില്‍ സന്തോഷം തോന്നി.
-ചിത്രകാരന്‍
>>കൂടുതല്‍ ഇവിടെ

ക്ലാസ്സ് മീറ്റിങ്ങിന്‍റെ ഓര്‍മ്മക്ക്..

ക്ലാസ് മീറ്റിംഗിന്‍റെ തിരക്കില്‍ എല്ലാവരും കനപ്പെട്ട റിഹേര്‍സലില്‍ ആണ്,ഞാന്‍ എന്താ ചെയ്കാ ? ഇനി ഒരാഴ്ച മാത്രം. എല്ലാവര്‍ക്കും നല്ല കലാവാസനയുണ്ട്..ഞാനൊഴികെ..! കഥാപ്രസംഗം മുതല്‍ കുച്ചുപ്പുടി വരെ ഇവിടെ അവതരിപ്പിക്കാന്‍ പേര് നല്‍കി, കിണഞ്ഞ് പരിശ്രമിക്കുകയണെല്ലാവരും. ഇവറ്റകളുടെ നാലിലൊന്ന്‍ കലാവാസന എനിക്ക് നല്‍കാത്തതില്‍ ഞാന്‍ "പുള്ളിക്കാരനെ" ഒന്നു പഴിപറഞ്ഞു, പിന്നെത്തോന്നി എല്ലാവരും കാലാകാരികളും , കലാകാരന്മാരും ആയാല്‍ എങ്ങനാ ലോകം ചലിക്കുക, മറ്റുള്ള പണികള്‍ ചെയ്യാനും ആളുകള്‍ വേണ്ടേ ? ക്ലാസ്മീറ്റിംഗിന് ഒരു കലാപരിപാടി അവതരിപ്പിക്കുന്നതുകൊണ്ട് ഞാന്‍ വല്യ കലാകാരി എന്ന്‍ പേരെടുക്കാന്‍ പോകുന്നില്ലാ. എങ്കിലും എല്ലാവരും പരിപാടികള്‍ അവതരിപ്പിക്കുമ്പോള്‍ ഞാന്‍ മാത്രം വിട്ടുനില്‍ക്കുന്നത് ശരിയല്ലല്ലോ. പക്ഷേ മറ്റുള്ളവര്‍ അവതരിപ്പിക്കുന്ന ഐറ്റം അവതരിപ്പിക്കാന്‍ വയ്യ. പുതുമയുള്ള അടിപൊളി സംഗതിയാവണം.ഞാന്‍ അന്വേഷിച്ചു...കണ്ടെത്തി, ശാസ്ത്രീയ സംഗീതം മാത്രം ആരും അവതരിപ്പിക്കുന്നില്ല. ആറ് ദിവസം കൊണ്ട് ശാസ്ത്രീയന്‍ പഠിച്ച് ഏഴാം ദിവസം ക്ലാസ് മീറ്റിംങ്ങില്‍ അവതരിപ്പിക്കുക എന്ന ദൃഢനിശ്ചയവുമായി ഞാന്‍ ഒരു ഗുരുവിനെത്തേടി അലഞ്ഞു.
-ലക്ഷ്മി
>>കൂടുതല്‍ ഇവിടെ

കടമകള്‍ മറക്കുന്ന മനുഷ്യന്‍


നമ്മുടെ അതിഥികളായെത്തുന്ന എല്ലാ ബ്ലോഗര്‍മാര്‍ക്കും വേണ്ടി ഞായറാഴ്ചകളില്‍ പൊതുവിഷയങ്ങള്‍ കൂടി ചര്‍ച്ചാവിഷയങ്ങളാക്കണം എന്ന് പലരും മുന്‍പു മുതലേ അഭിപ്രായപ്പെട്ടിരുന്നു. അതു കൊണ്ട് തന്നെ എല്ലാവര്‍ക്കും വേണ്ടി, നമുക്കറിയാവുന്ന നമ്മുടെ നാടിന്റെ ശാപമായി മാറുന്ന ചില കാര്യങ്ങളെപ്പറ്റി ചില യാഥാര്‍ത്ഥ്യങ്ങള്‍. എവിടെ തുടങ്ങണം, എങ്ങനെ തുടങ്ങണം? ആധുനിക മനുഷ്യന്റെ ചിന്തകള്‍ പറവകളേപ്പോലെ നിലം തൊടാതെ പറക്കുകയാണ്‌ ഇന്നും.... എത്തിപ്പിടിക്കലുകളാണ്‌ അവയുടെ ലക്ഷ്യം... ഇല്ലായ്മകളെ മനുഷ്യന്‍ എപ്പോഴും വെറുത്തിട്ടേയുള്ളു.... അതുകൊണ്ട്‌ തന്നെ നിലം തൊട്ടുള്ള ഒരു യാത്ര അവന്‍ സ്വപ്നം കണ്ടിട്ടു കൂടി ഉണ്ടാവില്ല... കര കടന്ന്‌... കടല്‍ കടന്ന്‌..... ദൂരെയുള്ള ആ മാന്ത്രികക്കൊട്ടാരത്തിലെത്തി..... വാരിയെടുക്കാവുന്നത്ര നിധിയും കൊണ്ട്‌ നാട്ടിലെത്തുന്ന ഒരു ദിവസമാകും ദിവാസ്വപ്നങ്ങളില്‍ക്കൂടി അവന്‍ കണ്ടിട്ടുണ്ടാവുക... മറ്റുള്ളവര്‍ക്കുള്ളതിനേക്കാള്‍ എല്ലാം ഒരുപടി മുകളില്‍ വേണം എന്നാഗ്രഹിക്കുന്ന നമ്മുടെ ലോകത്തിന്‌ നഷ്ടമായിരിക്കുന്നത്‌ എന്താണ്‌? ക്ഷമ... വിനയം.... സ്നേഹം...
കടമകള്‍ മറക്കുന്ന മനുഷ്യന്‍ (ഇവിടെ വായിക്കുക..) Maths blog team.





മാധ്യമങ്ങള്‍ - സമ്മതി ഉല്‍പാദനത്തിന്റെ ഉപകരണങ്ങള്‍

ഈ പുസ്തകത്തില്‍ ഞങ്ങള്‍ ഒരു "പ്രചരണ മാതൃക'' അവതരിപ്പിക്കുകയാണ്; എന്നിട്ട് അമേരിക്കയിലെ പൊതു മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തില്‍ അതിന്റെ പ്രസക്തി പരിശോധിക്കുകയുമാണ്. മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച ദീര്‍ഘകാലത്തെ പഠനത്തെ ആധാരമാക്കിയുള്ള ഞങ്ങളുടെ വിശ്വാസത്തെ ഈ പരിശ്രമം പ്രതിഫലിപ്പിക്കുന്നു. ഭരണകൂടത്തിലും സ്വകാര്യ സംരംഭങ്ങളിലും ആധിപത്യം പുലര്‍ത്തുന്ന പ്രത്യേക താല്‍പര്യങ്ങള്‍ക്ക് പിന്തുണ ആര്‍ജിക്കുന്നതിനാണ് അവ പരിശ്രമിക്കുന്നത് എന്നതാണ് ഞങ്ങളുടെ വിശ്വാസം.....
ഇതിലെ പോവുക...
-വര്‍ക്കേഴ്സ് ഫോറം.

മാധ്യമങ്ങളുടെ സ്വന്തം മരുമകള്‍


ചെറിയ ചില കൊള്ളകളും കൊള്ളിവയ്‍പുകളും നമ്മെ ഉത്തേജിപ്പിക്കാതായിട്ട് കുറെക്കാലമായി. ബലാല്‍സംഗങ്ങളും പീഡന-വാണിഭങ്ങളും സിനിമാല ടീമിന്‍റെ മിമിക്രി പോലെ അറുബോറായി തുടരുന്നു. കൊലപാതകങ്ങള്‍ നമ്മുടെ ശ്രദ്ധ നേടുന്ന കാലവും കഴിഞ്ഞു. അഴിമതിയും അധോലോക കഥകളും ഒന്നുമേ അല്ലാതായി. വ്യത്യസ്തമായ സംഭവങ്ങളാണ് ഇനി വേണ്ടത്. അടുത്തകാലത്ത് അങ്ങനെയൊന്നു കിട്ടിയത് മുത്തൂറ്റ് പോള്‍ എം. ജോര്‍ജ് വധമായിരുന്നു. ഓംപ്രകാശ് പുത്തന്‍പാലം രാജേഷ് എന്നിവരെ പോലീസ് പിടിച്ചതോടെ അതിന്‍റെ ഹരമങ്ങ് പോയി. ഇനിയെന്ത് എന്നാലോചിച്ചു ബോറടിച്ചിരിക്കുന്ന നമുക്ക് ദൈവമായിട്ടു തന്നതാണ് കാരണവര്‍ വധം. പ്രെയ്സ് ദി ലോര്‍ഡ് !
-ബെര്‍ളി >>കൂടുതല്‍ ഇവിടെ

എന്തുകൊണ്ടു ബി.ബി.സി?

ബി.ബി.സിയുടെ അമരക്കാരനായിരുന്ന മൈക്കല്‍ ഗ്രേഡ് മൂന്നു വര്‍ഷം മുന്‍പു ഇങ്ങനെ പറഞ്ഞു;“ചൈനയെപ്പോലെയാണു ബി.ബി.സി:പലതവണ ആക്രമിക്കപ്പെട്ടു.പക്ഷേ ഒരിക്കല്‍ പോലും കീഴടക്കപ്പെട്ടിട്ടില്ല”.
ലോകമെമ്പാടുമുള്ള മാദ്ധ്യമപ്രവര്‍ത്തകരുടെ മാര്‍ഗദീപമായി ബി.ബി.സി കഴിഞ്ഞ 82 വര്‍ഷമായി നിലനില്‍ക്കുന്നത് സ്വതന്ത്രവും നിഷ്പക്ഷവുമായ പത്രപ്രവര്‍ത്തനത്തിന്റെ ഉത്തമമാതൃകയായാണു.അതിന്റെ കഴുത്തു ഞെരിച്ചു കൊല്ലാന്‍ എക്കാ‍ലവും ബ്രിട്ടീഷ് ഭരണാധികാരികള്‍ ശ്രമിച്ചിട്ടുണ്ടു.വിന്‍സ്റ്റന്‍ ചര്‍ച്ചിലും മാര്‍ഗരറ്റ് താച്ചറും മുതല്‍ ടോണി ബ്ലെയര്‍ വരെയുള്ളവരുടെ കണ്ണിലെ കരടായിരുന്നു ബി.ബി.സി.1922 ഒക്ടോബറില്‍ ജോണ്‍ റെയ്ത്ത് ബി.ബി.സി സ്ഥാപിക്കുമ്പോള്‍ പത്രപ്രവര്‍ത്തകര്‍ക്കു പൂര്‍ണ്ണ പ്രവര്‍ത്തനസ്വാതന്ത്രമുള്ള മാദ്ധ്യമം എന്ന ഉദാത്തമായ സങ്കല്‍പ്പമാണു ഉയര്‍ത്തിപ്പിടിച്ചത്.ഇന്ന് ലോകത്തെ ഏറ്റവും വലിയ മാദ്ധ്യമശൃംഖലയാണു ബി.ബി.സി. .നാല്‍പ്പതിലധികം ഭാഷകളിലായി 2000 പത്രപ്രവര്‍ത്തകര്‍ ജോലിചെയ്യുന്ന ഏറ്റവുമധികം വിശ്വാസ്യതയുള്ള മാദ്ധ്യമസ്ഥാപനം.പക്ഷേ, അതിനി എത്രനാള്‍ എന്ന് ആശങ്കപ്പെടുന്നവരുണ്ടു.
-


രാഗമാലിക - സംഗീത പരിചയം


സംഗീതത്തെ അടുത്തറിയാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ സഹായകരമാവുന്ന ലേഖനങ്ങളും ഓഡിയോ പാഠങ്ങളുമൊക്കെയാണ് രാഗമാലികയിലൂടെ അവതരിപ്പിക്കുന്നത്.വെബ്ബുകളിൽ സാധാരണ കാണപ്പെടുന്ന ആർട്ടിക്കിളുകളുടെ അവതരണത്തിൽ നിന്നു വ്യത്യസ്ഥമായി ഒരു അധ്യായങ്ങളും ഉപാധ്യായങ്ങളുമൊക്കെയായി ഒരു പുസ്തകരൂപത്തിലാണ് രാഗമാലിക രൂപം കൊള്ളുന്നത്.നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വിമര്‍ശനങ്ങളും ഒക്കെ സ്വാഗതം ചെയ്യുന്നു.

പ്രിയരേ,
ശാസ്ത്രീയമായി സംഗീതത്തെ നിരീക്ഷിക്കുന്ന,രാഗങ്ങളുടെ അറിവുകളിലൂടെ സൂക്ഷ്മമായ സംഗീതജ്ഞാനത്തിലേക്കു വഴി തുറക്കുന്ന ഒരു പംക്തി “രാഗമാലിക“ എന്ന പേരിൽ ആരംഭിക്കുകയാണ്.അതിനു പ്രാ‍രംഭമായി,സംഗീതത്തിന്റെ ശാസ്ത്രീയഘടകങ്ങളിലേക്കുള്ള ഒരു ചവിട്ടുപടിയെന്ന നിലയിൽ, ശാസ്ത്രീയസംഗീതത്തിൽ ഉപയോഗിക്കപ്പെടുന്ന സാങ്കേതികസംജ്ഞകളെ കഴിയുന്നത്ര ലളിതമായും ചുരുക്കിയും ഒന്നു പരിചയപ്പെടുത്തുകയാണ്.തുടർന്ന്,സംഗീതത്തെ വ്യവച്ഛേദിച്ചു മനസ്സിലാക്കുവാൻ ശ്രമിക്കുന്നവർക്ക് ഇതു സഹായകമാകുമെന്നു കരുതുന്നു...
കൂടുതല്‍ വായിക്കാന്‍ ഇതിലെ പോവുക.... കിരണ്‍സ്.




സ്വയം പ്രഖ്യാപിത പ്രഗത്ഭരും സ്വകാര്യ പ്രാക്റ്റീസും.


സ്വകാര്യ പ്രാക്റ്റീസ്‌ നിരോധിച്ചതിനെത്തുടര്‍ന്ന് രാജി വെച്ചിറങ്ങിയ രണ്ടു ജന്മങ്ങള്‍ പാവപ്പെട്ട രോഗികളെമുതല്‍ ആരോഗ്യമന്ത്രിയെ വരെ പഴി പറഞ്ഞും അലമുറയിട്ടും മാദ്ധ്യമങ്ങളില്‍ ഒഴിയാബാധ പോലെ കൂടിയിട്ട്‌ കുറച്ചായിരിക്കുന്നു. "വര്‍ഷങ്ങള്‍ കൊണ്ട്‌ പടുത്തുയര്‍ത്തിയ സ്വകാര്യ പ്രാക്ടീസ്‌ ഒരു ദിവസം കൊണ്ട്‌ പ്രൈവറ്റ്‌ ഡോക്ടര്‍മാര്‍ക്ക്‌ അടിയറ വെയ്ക്കേണ്ടി വരുന്നതിന്റെ" വിഷമം ഒരാള്‍ മറച്ചു വെയ്ക്കുന്നില്ല. ഞാന്‍ രാജിവെച്ചിറങ്ങിയതു കൊണ്ട്‌ ഇനി വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചു മിടുക്കരാക്കാന്‍ ആളില്ലാതെ പോകുമല്ലോ എന്ന വിഷമമാണ്‌ മറ്റേയാള്‍ക്ക്‌. അതു കൊണ്ട്‌ ഇനി ശമ്പളമില്ലാതെ പിള്ളാരെ പഠിപ്പിച്ചു കൊള്ളാമെന്ന് മഹതി. പക്ഷെ കിരീടവും ചെങ്കോലും തിരിച്ചു കൊടുക്കണം. അതേതായാലും നല്ല ഒരു കീഴ്‌ വഴക്കമാണ്‌. കൂടുതല്‍ പേര്‍ ശമ്പളമില്ലാതെ ( പ്രത്യേകിച്ച്‌ ഉത്തരവാദിത്വവും ഇല്ലാതെ) കളക്ടറും, പോലീസ്‌ സൂപ്രണ്ടും, ട്രാന്‍സ്പോര്‍ട്ട്‌ ഓഫീസറും ഒക്കെയായി വോളണ്ടിയര്‍ ചെയ്താല്‍ ഖജനാവിനെത്രയാ ലാഭം! അതെന്തായാലും രണ്ടു പേരുടേയും വിഷമം, ഞങ്ങളേപ്പോലെ കൂടുതല്‍ പേര്‍ രാജി വെച്ച്‌ അവസാനം മെഡിക്കല്‍ കോളേജില്‍ പ്രഗത്ഭരാരും ഇല്ലാതായിത്തീരും എന്നതു തന്നെ. ഇതിനാണു പറയുന്നത്‌ ആത്മാര്‍ത്ഥത എന്ന്!
സ്വയം പ്രഖ്യാപിത പ്രഗത്ഭരും സ്വകാര്യ പ്രാക്റ്റീസും... (ഇതിലെ പോവുക..) ബാബുരാജ്.


മുരളി കോണ്‍ഗ്രസ്സിന്റെ മുഖശ്രീ !

മുരളിയുടെ കോണ്‍ഗ്രസ്സ് പുന:പ്രവേശം അത്ര എളുപ്പമല്ല എന്നാണ് വാര്‍ത്തകള്‍ നല്‍കുന്ന സൂചന. എന്താണ് മുരളിക്ക് മാത്രം ഇത്ര അയിത്തം എന്ന് ചോദിക്കുന്നത് പി.സി.ചാക്കോ ആണ്. മുല്ലപ്പള്ളിക്കും,എം.എം.ജേക്കബ്ബിനും,കെ.കെ.രാമചന്ദ്രന്‍ മാസ്റ്റര്‍ക്കും ഒക്കെ ഈ അഭിപ്രായമാണുള്ളത്. ഇപ്പോള്‍ കോണ്‍ഗ്രസ്സില്‍ സമ്പൂര്‍ണ്ണ ഐക്യമാണുള്ളത്, മുരളിയെ പ്രവേശിപ്പിച്ചാല്‍ പഴയ പോലെ ഗ്രൂപ്പ് കളിച്ച് പാര്‍ട്ടിയെ കുളം തോണ്ടും എന്നാണ് ഉമ്മന്‍ ചാണ്ടി പ്രഭൃതികള്‍ പ്രചരിപ്പിക്കുന്നത്. ശുദ്ധമനസ്ക്കരായ ചില കോണ്‍ഗ്രസ്സുകാര്‍ ഇത് വിശ്വസിക്കുന്നുമുണ്ട്. കോണ്‍ഗ്രസ്സില്‍ ഇപ്പോഴും ഗ്രൂപ്പുകളുണ്ട്. എന്നാല്‍ ഐക്യം എന്ന ഉമ്മാക്കി കാണിച്ച് ഉമ്മന്‍ ചാണ്ടിയും ഉപജാപകസംഘവും പാര്‍ട്ടിയെ തങ്ങളുടെ ചൊല്‍പ്പടിക്ക് നിര്‍ത്തുകയാണ് എന്നതാണ് വാസ്തവം.
-കെ പി എസ്
>>കൂടുതല്‍ ഇവിടെ


വാഗണ്‍ കോമഡി

സമയം: രാത്രി 2 മണി.
സ്ഥലം: തൃശൂര്‍ റെയില്‍വേസ്‌റ്റേഷന്‍.

മലബാര്‍ എക്‌സ്‌പ്രസിന്റെ
റിസര്‍വേഷന്‍ കമ്പാര്‍ട്ട്‌മെന്റില്‍നിന്നും
മൂന്നുപെണ്‍കുട്ടികളെ ടി.ടി. ദേഷ്യത്തോടെ പുറത്താക്കി.
റിസര്‍വേഷന്‍ ടിക്കറ്റില്ലെങ്കില്‍ ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍
കയറാനാണ്‌ അദ്ദേഹത്തിന്റെ കല്‍പ്പന.
ഇഷ്ടമില്ലാഞ്ഞിട്ടാണോ?
കൂടെയുള്ള കുട്ടിയുടെ അമ്മയ്‌ക്ക്‌ സുഖമില്ലെന്നറിഞ്ഞതിനാല്‍
ഓഫീസില്‍ നിന്ന്‌ പെട്ടന്നിറങ്ങിയതാണ്‌.
ഏതെങ്കിലും വണ്ടിയില്‍ കയറണമെന്നുമാത്രമായിരുന്നു ഉദ്ദേശം.
ബസ്സില്‍ കാലുകുത്താന്‍ ഇടമില്ലാതിരുന്നതിനാലാണ്‌
ട്രെയിന്‍ യാത്ര മതിയെന്നുവെച്ചത്‌....
വാഗണ്‍ കോമഡി..(ഇതിലെ പോവുക...)
-കാലചക്രം.


കേരള ചരിത്രത്തിലൂടെ-14

മുഹെമദ്‌അലി മരക്കാര്‍ എന്ന കുഞ്ഞാലി മരക്കാര്‍ നാലാമന്‍.

1595-ല്‍ പട്ടുമരക്കാര്‍ തന്റെ കുഞ്ഞാലി എന്ന പദവി അനന്തിരവനായ മുഹെമദ്‌അലിക്കു നല്‍കി. പദവി ഏറ്റെടുത്ത ശേഷം ആദ്യം ചെയ്തത് കോട്ടയെ സംരക്ഷിക്കുവാനുള്ള നടപടികളായിരുന്നു. കോട്ട മതില്‍ കൂടുതല്‍ സുരക്ഷയുള്ളതാക്കുകയും ചുറ്റും കിടങ്ങുകുഴിക്കുകയും ചെയ്ത് നിലവിലുള്ള മറ്റു കോട്ടകളെക്കാള്‍ സുരക്ഷിതമാക്കി. അതിന്നു ശേഷം തന്റെ കര്‍മ രംഗമായ കടലിലേക്കിറങ്ങി.

ഈ സമയത്താണു മംഗലാപുരത്തിന്നടുത്ത ഉള്ളാളിലെ തിരുമല ദേവി മഹാറാണിയെ പറങ്കികള്‍ അക്രമിച്ചത്. ഇതിനെ കുഞ്ഞാലി മംഗലാപുരം രാജാവായ ബങ്കര രാജാവു മായി ചേര്‍ന്ന് പരാജയപ്പെടുത്തി പറങ്കികളെ പിന്തിരിപ്പിച്ചു. ഈ അവസരം പറങ്കികള്‍ നന്നായി മുതലെടുത്തു. അവര്‍ സാമൂതിരിയെകണ്ട് മഹാറാണിയുമായി ചേര്‍ന്ന് കുഞ്ഞാലി പുതിയ ഒരു രാജ്യം ഉണ്ടാക്കുവാനുള്ള ശ്രമമാണെന്ന് ധരിപ്പിക്കുന്നതില്‍ വിജയിച്ചു. ഇത് മാനസികമായി കുഞ്ഞാലിയെ കുറിച്ച് ആശങ്കയുണ്ടാക്കുന്നതിലെത്തിച്ചു. തങ്ങളുടെ ഇന്ത്യയിലെ സമുദ്രാധിപത്യം വളരെ സുഖകരമായിരിക്കുമെന്നായിരുന്നു പറങ്കികള്‍ ധരിച്ചിരുന്നത്. അതിന്നു വിപരീതമായി ഇത്തരമൊരു ചെറുത്ത് നില്പ് കച്ചവടം ദുഷ്കരമാക്കുക മാത്രമല്ല യുദ്ധച്ചിലവ് ക്രമാതീതമയി വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നു. അതിനാല്‍ സാമൂതിരിയുമായി സഖ്യം മാത്രമാണു പോംവഴി എന്ന് പറങ്കികള്‍ക്കറിയാമായിരുന്നു....
കേരള ചരിത്രത്തിലൂടെ... (ഇതിലെ പോവുക)
-കാട്ടിപ്പരുത്തി.


പഴശ്ശിരാജായുടെ ‘സ്വാതന്ത്ര്യ’ സമരം

ഇന്നത്തെ തലമുറയുടെ ചരിത്രബോധം സിനിമാക്കാരും സീരിയലുകാരും ഉത്പാദിപ്പിച്ചു പുറത്തുവിടുന്ന കെട്ടുകഥകളാണ്.‘പഴശ്ശിരാജാ’ സിനിമ വന്നതിനുശേഷം, തൃപ്പൂണിത്തുറ ഹിൽ‌പ്പാലസ് മ്യൂസിയം സന്ദർശിക്കുന്നവർ അവിടെ അന്വേഷിക്കുന്നത്, വടക്കേ മലബാറുകാരനായ പഴശ്ശിരാജായുടെ മുറിയും സിംഹാസനവും വാളുമൊക്കെയാണത്രേ!അങ്ങനെയുള്ളവർക്ക് എം റ്റി വാസുദേവൻ നായരും ഹരിഹര അയ്യരും പറയുന്ന, സവർണ പുരുഷ വീരസ്യങ്ങളും അഭ്യാസങ്ങളും ഒക്കെയാണു ചരിത്രം...
പഴശ്ശിരാജായുടെ ‘സ്വാതന്ത്ര്യ’ സമരം.. (ഇതിലെ പോവുക..)
-സത്യാന്വേഷി.


ബുന്യുവല്‍-ദാലിമാരുടെ ആന്‍ഡലൂസിയന്‍ പട്ടി

തൊള്ളായിരത്തി ഇരുപതുകളിലെ സര്‍റിയലിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ച് ഏകദേശ ധാരണ പോക്കറ്റിലിട്ടുകൊണ്ട് കണ്ടാലും ഷോക്കടിച്ചേക്കാവുന്ന മിനി ഫിലിം. 17 മിനിറ്റാണ്, ലൂയി ബുന്യുവലും സാല്‍വദോര്‍ ദാലിയും ചേര്‍ന്നൊരുക്കിയ 'ആന്‍ഡലൂസിയന്‍ പട്ടി'(1929)യുടെ ദൈര്‍ഘ്യം. ഷോക്കടിപ്പിക്കാന്‍ തന്നെയായിരുന്നു തീരുമാനമെന്നും ദാലി ഓരോ ഐഡിയ പറയുമ്പോള്‍ 'ബാഡ്','ബാഡ്' എന്നും, തീര്‍ത്തും അമൂര്‍ത്തമായത് ഓകെ എന്നും പറഞ്ഞാണ്, ബുന്യുവല്‍ സ്‌ക്രിപ്‌റ്റ് മുന്നോട്ട് കൊണ്ടുപോയതെന്നും ബുന്യുവലിന്‍റെ മകന്‍ അഭിമുഖത്തില്‍ പറയുന്നു...
ഇതിലെ പോവുക....

-സുനില്‍ കെ ചെറിയാന്‍

ചിലന്തി വലകള്‍


ചിലന്തിവലകള്‍ ഒന്നിച്ചു കെട്ടിയാല്‍ സിംഹത്തെയും കുടുക്കാം.

അകത്തു നിന്നും ഒരു കൊടുംങ്കാറ്റ് പോലെയാണ് അവന്‍ സ്വീകരണ മുറിയിലേക്ക് കടന്ന് ഇത് പറഞ്ഞത് . പറയുമ്പോള്‍ അവന്റെ മുഖം കോപ താപങ്ങളാല്‍ കലുഷിതമായിരുന്നു . അവന്റെ മനസിലെ തിരയിളക്കങ്ങള്‍ മുഖത്ത് കാണാം . ‍

കുറെ നാളുകളായല്ലോ ഈ എത്യോപ്യന്‍ പഴമൊഴിയും കൊണ്ട് നടക്കുന്നു .


സ്വീകരണ മുറിയില്‍ അന്നത്തെ ടെലി സീരിയല്‍ കണ്ട് കൊണ്ടുകൊണ്ടിരുന്ന അവള്‍ ഭാവ വ്യത്യാസങ്ങള്‍ ഇല്ലാതെ തന്നെ തിരിച്ചു ചോദിച്ചു .
-കാപ്പിലാന്‍ >>കൂടുതല്‍ ഇവിടെ




വരുണ്‍ വീട് വിട്ടുപോയി ...........

വരുണിന്റെ അമ്മൂമ്മയുടെ മരണാനന്തര ചടങ്ങുകള്‍ എല്ലാം കഴിഞ്ഞു. അവരുടെ ജീവിതത്തിരുശേഷിപ്പായ ചിതാഭസ്‌മം ആലുവാപ്പുഴ ഏറ്റുവാങ്ങി. ഇപ്പോള്‍ അതൊഴുകിയൊഴുകി കടലിലെത്തിക്കാണുമോ. അതോ ചെളിയില്‍ താഴ്‌ന്നു കാണുമോ.....വരുണിന്‌ തീരെ ഉറങ്ങാന്‍ കഴിയുന്നില്ല. നെഞ്ചില്‍ എന്തോ വലിയ കനം പോലെ. സങ്കടം, രോഷം, ആത്മനിന്ദ.........താങ്ങാനാവുന്നില്ല. പിറ്റേന്ന്‌ ശനിയാഴ്‌ച്ചയായത്‌ നന്നായി. ഓഫീസില്‍ പോകണ്ടല്ലോ. വരുണ്‍ ആശ്വസിച്ചു.

വരുണിന്‌ വയസ്സ്‌ 23. സോഫ്‌റ്റ്‌ വെയര്‍ എന്‍ജിനീയര്‍. ജീവിതഗതിവിഗതികളെപ്പറ്റി ചിന്തിച്ചു തലപുണ്ണാക്കണ്ട പ്രായമല്ല, സാഹചര്യവുമല്ല. എന്നിട്ടും വരുണ്‍ സങ്കടപ്പെടുന്നു. അത്‌ 80 വയസ്സുകഴിഞ്ഞ , വീട്ടില്‍ ആരുമല്ലാതിരുന്ന , അമ്മൂമ്മയെപ്പറ്റി ഓര്‍ത്തു മാത്രമല്ല എന്തായാലും...
വായിക്കുവാന്‍ ഇതിലെ പോവുക...........

-മൈത്രേയി.


ചിലന്തി വലകള്‍

ചിലന്തിവലകള്‍ ഒന്നിച്ചു കെട്ടിയാല്‍ സിംഹത്തെയും കുടുക്കാം.

അകത്തു നിന്നും ഒരു കൊടുംങ്കാറ്റ് പോലെയാണ് അവന്‍ സ്വീകരണ മുറിയിലേക്ക് കടന്ന് ഇത് പറഞ്ഞത് . പറയുമ്പോള്‍ അവന്റെ മുഖം കോപ താപങ്ങളാല്‍ കലുഷിതമായിരുന്നു . അവന്റെ മനസിലെ തിരയിളക്കങ്ങള്‍ മുഖത്ത് കാണാം . ‍

കുറെ നാളുകളായല്ലോ ഈ എത്യോപ്യന്‍ പഴമൊഴിയും കൊണ്ട് നടക്കുന്നു .


സ്വീകരണ മുറിയില്‍ അന്നത്തെ ടെലി സീരിയല്‍ കണ്ട് കൊണ്ടുകൊണ്ടിരുന്ന അവള്‍ ഭാവ വ്യത്യാസങ്ങള്‍ ഇല്ലാതെ തന്നെ തിരിച്ചു ചോദിച്ചു .
കൂടുതല്‍ വായിക്കാന്‍ ഇതിലെ..

-കാപ്പിലാന്‍.

നടക്കില്ല മാഷേ,
നീ തലകുത്തിനടന്നാലും
എന്റെ വേഗം കൂടില്ല.

കണ്ണുപൊട്ടാ
നിനക്കെന്തറിയാം,
അടക്കിപ്പിടിച്ചിട്ടുണ്ട് ഞാന്‍
തിളച്ചുവെന്തൊരു വറ്റ്
നുള്ള് മധുരം!
നിന്നെപ്പോലെ
രണ്ടുകാലില്‍
കൈവീശിയല്ല,
കൊഴിഞ്ഞു പോകല്ലേയെന്ന്
നെഞ്ചമര്‍ത്തിയാണ്
അരിച്ചരിച്ച നടത്തം.
............

നസീര്‍ കടിക്കാടിന്റെ പുതിയ കവിത സംക്രമണത്തില്‍ (ഇതിലെ.....)




ഗൗതമന്‍

ഗൗതമന്‍ പോവുകയാണ്.
അരമന പടിവാതില്‍ക്കലോളം
പിന്തുടര്‍ന്ന് ഞാന്‍ നിന്‍റെ
അകക്കണ്ണുകള്‍ കണ്ടു
മടങ്ങി പോന്നു.

നീയുപേക്ഷിച്ച
പൊന്നും മുത്തും പതിച്ച
കിനാവിന്‍റെ ഉടയാടകളും
പ്രണയോപഹാരങ്ങളുടെ
തൊങ്ങലുകളണിഞ്ഞ
ആഭരണങ്ങളും
ഇപ്പോഴെന്‍റെ പാദങ്ങള്‍ക്കരികെ
കലമ്പലുകളടക്കി കിടക്കയാണ്...
ഇതിലെ പോവുക...

-മേരി ലില്ലി.


അഗ്നിയായ് പടരും ഞാന്‍

ഇന്നലെ
പ്രഭാത ഭക്ഷണത്തിനായ്‌
നിനക്ക് സമര്‍പ്പിച്ചത്
ഇന്നെനിക്കു വേണ്ടാത്ത
തലച്ചോര്‍ ആയിരുന്നു

അത്താഴത്തിനു വീര്യം പകരാന്‍
നിനക്ക് സോമരസമായ്
ഞാന്‍ പകര്‍ന്നത്,...
കടും ചുവപ്പാര്‍ന്ന ..
എന്‍റെ ചുടു ചോരയായിരുന്നു
മലയാള കവിതയില്‍ അനില്‍ കുരിയാത്തി.



0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP