11 നവംബര്‍ 2009:വിധിയെഴുതിയപ്പോള്‍.....
Tuesday
തിരഞ്ഞെടുപ്പ് ഫലം - ഭരണനേട്ടമോ?
കേരളം മറ്റൊരു അങ്കത്തിനു കൂടി സാക്ഷിയായി. കൂറുമാറിയ അങ്ക ചേകവരുടെ രണ്ടാം വരവ് ഈ അങ്കത്തിനു മാറ്റ് കൂട്ടി. ജയരാജന്മാരുടെ തട്ടകം അബ്ദുല്ലമാര്‍ തട്ടിയെടുത്തു.
ജാതിമത സമവാക്യങ്ങള്‍ അരിച്ചുപെറുക്കി സ്ഥാനാര്‍ത്തികളെ നിശ്ചയിച്ച വലതു പക്ഷം സത്യത്തില്‍ വിജയം കണ്ടെത്തി. ശക്തി തെളിയിക്കാത്ത ഭൂരിപക്ഷത്തിന്റെ വോട്ട് പതിവ് പോലെ രണ്ടു പേരും വീതിച്ചെടുത്തു.
ന്യൂനപക്ഷ വോട്ടുകള്‍ വിജയ വോട്ട്കളായി മാറുന്ന കാഴ്ചയാണ് ഈ തവണയും കണ്ടത്. എത്ര പ്രീണനം നടത്തിയാലും ന്യൂനപക്ഷ വോട്ടുകള്‍ ന്യൂനപക്ഷ സ്ഥാനാര്‍ത്തികളെ നിര്‍ത്തിയ വലതു പക്ഷത്തിനെ പോകൂ എന്ന യാതാര്‍ത്ഥ്യം ഈ തവണയും ഇടതുപക്ഷം മുന്‍കൂട്ടി കണ്ടില്ല. കണ്ടറിയാത്തവന്‍ കൊണ്ടറിഞ്ഞു അത്ര തന്നെ. ഭൂരിപക്ഷം വോട്ട് മതേതരമായി രണ്ടു കൂട്ടര്‍ക്കും നല്‍കി അത് കൊണ്ട് പ്രത്യോകിച്ച് ആര്‍ക്കും ഗുണവും ഇല്ല. അത് കൊണ്ട് ആരില്‍ നിന്നും ഒന്നും പ്രതീക്ഷിക്കുകയും വേണ്ട.
കറുത്തേടം
>>കൂടുതല്‍ ഇവിടെജനാധിപത്യത്തിന്റെ വസന്തം
ഈ ഉപതെരഞ്ഞെടുപ്പ് ഫലം കേരളത്തില്‍ ജനാധിപത്യത്തിന്റെ വസന്തമായാണ് ഞാന്‍ കാണുന്നത്. കണ്ണൂരില്‍ പ്രത്യേകിച്ചും സ്റ്റാലിനിസ്റ്റ് ക്രിമിനല്‍ രാഷ്ട്രീയത്തിന്റെ മരണമണി മുഴങ്ങിക്കഴിഞ്ഞു എന്നും ഞാന്‍ വിലയിരുത്തുന്നു. സാധാരണയായി പ്രതിയോഗികളെ അറബിക്കടലില്‍ ആഴ്ത്തുക എന്നത് മാര്‍ക്സിസ്റ്റ് മുദ്രാവാക്യശൈലിയാണ്. എന്നാല്‍ സ്റ്റാലിനിസം അറബിക്കടലില്‍ മാത്രമല്ല ബംഗാള്‍ ഉള്‍ക്കടലിലും ആഴ്ത്തപ്പെടും എന്നതിന്റെ സൂചനകള്‍ പശ്ചിമ ബംഗാളില്‍ നിന്നും വരുന്നതായി കാണുന്നു.
സി.പി.എമ്മില്‍ വലിയ തോതിലുള്ള തിരുത്തല്‍ നടപടികള്‍ക്ക് ഈ ഉപതെരഞ്ഞെടുപ്പ് ഫലം ആക്കം കൂട്ടം എന്നതില്‍ തര്‍ക്കമില. എന്ത് തന്നെ തെറ്റുകള്‍ തിരുത്തിയാലും, തെറ്റുകളുടെ ശ്രോതസ്സ് സ്റ്റാലിനിസ്റ്റ് ആശയത്തിന്റെ അടിത്തറ ആയതിനാല്‍ തെറ്റു തിരുത്തല്‍ ഒരു ഫലവും ചെയ്യാന്‍ പോകുന്നില്ല. സ്റ്റാലിനിസത്തില്‍ നിന്ന് മോചനം നേടാനുള്ള ഇച്ഛാശക്തി മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കോ അതിന്റെ നേതാക്കള്‍ക്കോ ഇല്ലാത്തതിനാല്‍ സി.പി.എം. എന്ന പാര്‍ട്ടി ക്രമേണ ക്ഷയിച്ച് ഇല്ലാത്താകാനുള്ള സാധ്യതയാണ് ഉള്ളത്.
-കെ പി എസ് >>കൂടുതല്‍ ഇവിടെ
ഉപതെരഞ്ഞെടുപ്പ് നൽകുന്ന പാഠം
സി.പി.എം ഇനിയും പാഠം പഠിയ്ക്കണം
ഒരു പാർട്ടി വിരുദ്ധ ലേഖനം എഴുതുന്നതിലുള്ള വിഷമത്തോടെ,
കണ്ണൂർ, എറണാകുളം, ആലപ്പുഴ ഉപതെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് വിജയിച്ചതിൽ അദ്ഭുതമൊന്നുമില്ല. എന്നാൽ എൽ.ഡി.എഫ് പ്രത്യേകിച്ച് സി.പി.എം ഇതിൽനിന്നും പാഠം പഠിയ്ക്കരുതെന്ന് ഇതിനർത്ഥമില്ല. മാധ്യമങ്ങളുടെ സ്വാധീനം കേരളത്തിൽ വളരെ കൂടുതലാണെന്നും പൊതുവെ മാധ്യമങ്ങൾ ഇടതുപക്ഷവിജയം കാംക്ഷിയ്ക്കുന്നവരല്ലെന്ന് അറയാം. എന്നിട്ടും അതിനെ അതിജീവിയ്ക്കാൻ പറ്റുന്ന തന്ത്രങ്ങളൊന്നും സി.പി.എമ്മിനോ. എൽ.ഡി.എഫിനോ ആവിഷ്കരിയ്ക്കാൻ കഴിയുന്നില്ല.
ജനവികാരം എന്തുതന്നെ ആയാലും ഉപതെരഞ്ഞെടുപ്പുകളിൽ സ്വന്തം സ്ഥാനാർത്ഥികളെ വിജയിപ്പിയ്ക്കുവാൻ കഴിയുന്ന സംഘടനാസംവിധാനം യു.ഡി.എഫിനെ അപേക്ഷിച്ച് എൽ.ഡി.എഫിനു വളരെ കൂടുതലായുണ്ട്.
-
എന്തു പറയാന്‍ !!!!
വലതുപക്ഷ ചിന്തകളിലൂടെ>>ഇവിടെ
അബ്ദുള്ള കുട്ടിയും ആധികാരിക ലക്ഷണങ്ങളും
നാട്ടുകാർക്ക് വളരെ സഹായിയായ ഒരു സുഗുണൻ ഉണ്ടായിരുന്നു എന്റെ നാട്ടിൽ, ഫോൺ ഇല്ലാതിരുന്ന കാലത്ത് അവശരെ ആശുപത്രിയിൽ കൊണ്ട് പോകാൻ കാറുപിടിക്കാൻ പോവുക, മരണം, കല്യാണം തുടങ്ങിയ നേരങ്ങളിൽ ആളായി നിന്നു സഹായിക്കുക എന്നിങ്ങനെ പലനിലയിലും ഉപകാരിയായ സുഗുണനെ കക്ഷിരാഷ്ട്രീയ ഭേദമന്യേ നാട്ടുകാർക്കെല്ലാം വളരെ ഇഷ്ടമായിരുന്നു. . വടക്കോട്ടുള്ള യാത്രയിൽ ഹൈവേയുടെ വലതു ഭാഗം മുഴുവൻ നീണ്ടു നിവർന്നു കിടക്കുന്ന പാടമാണ് എന്റെ ഗ്രാമത്തിന്റെ അടയാളം . ദൂരയാത്ര പോയി വരുമ്പോൾ വണ്ടിയിൽ ഇരുന്നു ഉറങ്ങിയാൽ ഉണർന്ന് നോക്കുമ്പോൾ പെട്ടെന്ന് പാടം കണ്ടാൽ ഞെട്ടി എഴുന്നേൽക്കുക ഞങ്ങളുടെ ശീലമാണ്.
-താപ്പ്
>>കൂടുതല്‍ ഇവിടെ
ആധുനിക അവിപ്ലവ ചിന്തകള്‍ !!
സമൂഹത്തിലെ ദുരാചാരങ്ങല്‍ക്കെതിരെ അനീതിക്കെതിരെ ഉച്ച-നീച്ചത്വങ്ങല്‍ക്കെതിരെ ശബ്ദിക്കുകയും ജാതിക്കും മതത്തിനും എതിരായി ചിന്തിക്കുകയും ചെയ്യുന്ന സാമൂഹിക-സാംസ്കാരിക-മാധ്യമ മേഖലകളില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കൂട്ടരെ ആയിരുന്നു നമ്മള്‍ വിപ്ലവകാരികള്‍ ആയി കണ്ടിരുന്നത്, കുറച്ചു നാളുകള്‍ക്കു മുന്‍പ് വരെ. എന്നാല്‍ ഇന്ന്, വിപ്ലവകാരികള്‍ എന്ന് ജനങ്ങളെ ധരിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു വലിയ വിഭാഗം സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ ആരെല്ലാം ആണ്? അവരുടെ ലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്??-സത
>>കൂടുതല്‍ ഇവിടെ
ബൂര്‍ഷ്വാ രാഷ്ട്രീയത്തിന്റെ ജീര്‍ണ്ണമുഖങ്ങള്‍
"ആന്ധ്രാപ്രദേശിലെ പ്രളയബാധിത ജില്ലകളിലെ ജനങ്ങള്‍ കിടപ്പാടവും ഭക്ഷണവുമില്ലാതെ വലയുമ്പോള്‍, ഭരണകക്ഷി നേതാക്കള്‍ രാഷ്ട്രീയം കളിക്കുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി കോണ്‍ഗ്രസ് സര്‍ക്കാര്‍ അനിശ്ചിതാവസ്ഥയിലാണ്''. ബിജെപി നേതാവ് വെങ്കയ്യ നായിഡുവിന്റേതാണ് ഈ വാക്കുകള്‍. നവംബര്‍ 1ന് ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ വച്ച് പത്ര ലേഖകരുമായി നടത്തിയ സംസാരത്തിനിടയിലാണ് അദ്ദേഹം ഇതു പറഞ്ഞത്.പറഞ്ഞത് വെങ്കയ്യയാണെങ്കിലും സംഗതി ശരിയാണ്. മെയ്മാസത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വീണ്ടും അധികാരത്തിലേക്ക് എത്തിക്കുന്നതിന് നേതൃത്വം നല്‍കിയ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ദാരുണമായ അന്ത്യത്തെ തുടര്‍ന്ന് ആന്ധ്രാപ്രദേശത്തെ ബാധിച്ച രാഷ്ട്രീയ പ്രതിസന്ധി ഇതേവരെ പരിഹരിക്കപ്പെട്ടിട്ടില്ലെന്നു മാത്രമല്ല, അത് മൂര്‍ച്ഛിക്കുകയുമാണ്.
-ജനശക്തി
>>കൂടുതല്‍ ഇവിടെ
ഹര്ത്താലിന്റെ ജാതി
പത്തനംതിട്ട ജില്ലയില്‍ ഈ മാസം സംഘ പരിവാര്‍ നടത്താന്‍ ഉദ്ദേശിക്കുന്ന ഹര്‍ത്താല്‍ നേരത്തെ ആക്കിയതായി വാര്‍ത്ത. ശബരിമല മണ്ഡല കാലം എന്നാണ് ആരംഭിക്കുന്നതെന്ന് സംഘ പരിവാറിന് നേരത്തെ അറിയില്ലായിരുന്നു.എനിക്ക് തോന്നുനത് മണ്ഡല കാലം തുടങ്ങുന്ന തീയതി തിരു. ദ്വേവസം ബോര്‍ഡ് വളരെ രഹസ്യമാക്കി ബാങ്ക് ലോക്കറില്‍ പൂട്ടി വച്ചിരിക്കുക ആയിരുന്നു എന്നാണ്.ആര് നടത്തുന്ന ഹര്‍ത്താല്‍ ആയാലും,ഇടതോ,വലതോ, സംഘ പരിവാറോ , എന്തിന് ഇങ്ങനെ പള്ളി പെരുനാള്, ചന്ദന കുടം, അല്ലെങ്കില്‍ അമ്പലത്തിലെ ഉത്സവം തുടങ്ങിയവയെ ഒഴിവാക്കിയതായി പ്രഖ്യാപിക്കുന്നു.
-ജോണ്‍ ചാക്കോ, പൂങ്കാവ്
>>കൂടുതല്‍ ഇവിടെ
കേരള ചരിത്രത്തിലൂടെ-12
കുട്ടിപ്പോക്കര്‍ എന്ന കുഞ്ഞാലി രണ്ടാമന്‍
കുട്ടിയലിയുടെ മകനാണ് കുഞ്ഞാലി രണ്ടാമന്‍ എന്ന പേരില്‍ പ്രശസ്തനായ കുട്ടിപ്പോക്കര്‍. ഈ പോക്കര്‍ എന്ന പദം അബൂബക്കര്‍ അഥവാ ബക്കര്‍ എന്ന അറബി പേരിന്റെ മലയാളം വിളിയാളമാണ്. മാത്യു മത്തായി ആകുന്നത് പോലെ.
സിലോണിലും കായല്പട്ടണത്തിലും വച്ചു നടന്ന യുദ്ധങ്ങളിലെ പരാജയം സമൂതിരിയെ തളര്‍ത്തിയിരുന്നു. കച്ചവടം പുനസ്ഥാപിക്കുക മാത്രമേ തന്റെ വരുമാനത്തിന് മാര്‍ഗ്ഗമുള്ളൂ എന്നറിയാവുന്ന സാമൂതിരി 1540 ജനുവരിയില്‍ പറങ്കികളുമായി പൊന്നാനിയി വച്ചു ഒരു സമാധാനക്കരാറില്‍ ഒപ്പു വച്ചു. കൊച്ചിയിലെ വിലക്കു കുരുമുളക് കോഴിക്കോട്ടു നിന്നും കൊടുക്കാമെന്നു സാമൂതിരിക്കിതു പ്രകാരം സമ്മതിക്കേണ്ടി വന്നു.
-
ആഴ്ചകൾക്ക് മുൻപ് മാത്രം, പുതുതായി നിയമിക്കപ്പെട്ടിരുന്ന കിഴക്കൻ ജർമനിയുടെ കമ്മ്യൂണിസ്റ്റ് വക്താവ്, ഗുന്തർ ഷാബോവിസ്കിയുടെ നാവിൽ വികടസരസ്വതി വിളയാട്ടം വരുത്തിവെച്ച ‘വിന’ ഒരു ജനതയുടെ സ്വാതന്ത്ര്യവും ഏകാധിപത്യത്തിന്റെ വേരുകൾക്കേറ്റ ക്ഷതവുമാണ്
-ഇഞ്ചി പെണ്ണ്
>>കൂടുതല്‍ ഇവിടെ
-
ചരിത്രത്തിലെ വികടസരസ്വതി വിളയാട്ടം!
തെറ്റായി വായിക്കപ്പെടുന്ന ഒരു വരി, തെറ്റായി വായിക്കപ്പെടുന്ന ഒരു വാർത്ത, തെറ്റായി വായിക്കപ്പെടുന്ന ഒരു പ്രസ്താവന. അത് ലോകം തന്നെ മാറ്റി മറിക്കുന്ന ഒന്നായാലോ? അങ്ങിനെ ഒരു തെറ്റായ പ്രസ്താവനയുടെ ഇരുപതാം വാർഷികമാണ് നവംബർ ഒൻപത്. ഒരു ദിവസം കൊണ്ട് പടുത്തുയർത്തിയ ബെർലിൻ മതിൽ ജനങ്ങളാൽ തകർക്കപ്പെട്ട ദിവസം.ആഴ്ചകൾക്ക് മുൻപ് മാത്രം, പുതുതായി നിയമിക്കപ്പെട്ടിരുന്ന കിഴക്കൻ ജർമനിയുടെ കമ്മ്യൂണിസ്റ്റ് വക്താവ്, ഗുന്തർ ഷാബോവിസ്കിയുടെ നാവിൽ വികടസരസ്വതി വിളയാട്ടം വരുത്തിവെച്ച ‘വിന’ ഒരു ജനതയുടെ സ്വാതന്ത്ര്യവും ഏകാധിപത്യത്തിന്റെ വേരുകൾക്കേറ്റ ക്ഷതവുമാണ്
-ഇഞ്ചി പെണ്ണ്
>>കൂടുതല്‍ ഇവിടെ
പന്നിപ്പനിയുടെ വ്യാപാര സാദ്ധ്യതകള്‍....
പന്നിപ്പനി പിടിച്ച് കേരളത്തില്‍ പത്തുലക്ഷം പേരെങ്കിലും അടുത്ത നാളുകളില്‍ മരിക്കുമോ?-നവംബര്‍ 8ന്റെ വര്‍ത്തമാനത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍(“സംസ്ഥാനത്ത് 1174 പന്നിപ്പനി ബാധിതര്‍:പ്രതിരോധ പ്രവര്‍ത്തനം വീണ്ടും ശക്തമാക്കി”),ലോകാരോഗ്യ സംഘടന സംസ്ഥാന ആരോഗ്യവകുപ്പിനു നല്‍കിയതായി പറയുന്ന മുന്നറിയിപ്പില്‍ നിന്ന് വ്യക്തമാകുന്നതു ഇതാണു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അപര്യാപ്തമായതിനാല്‍ ജനസംഖ്യയില്‍ മൂന്നിലൊന്നു പേര്‍ക്ക് പന്നിപ്പനി പിടിക്കുമെന്നാണു ഡബ്ലൂ എച്ച് ഓ അറിയിച്ചത്.രോഗം ബാധിക്കുന്നവരില്‍ പത്തില്‍ ഒരാള്‍ വീതം മരിക്കുമെന്നാണു കണക്കെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കേരളത്തിലെ ജനസംഖ്യ 3.18 കോടിയാണു.അതില്‍ പതിനെട്ടുലക്ഷം പേര്‍ പുറത്തുണ്ടെന്നു വിചാരിക്കുക.അപ്പോള്‍ ഇവിടെ ജീവിക്കുന്നവര്‍ മൂന്നു കോടി.അവരില്‍ മൂന്നിലൊന്നു പേര്‍ക്കു പന്നിപ്പനി പിടിക്കുമെങ്കില്‍ മൊത്തം രോഗികള്‍ ഒരു കോടി വരും.
-
പാബ്ലോ നെരൂദയുടെ ഒരു കവിത
A song of despair- Pablo Neruda
-ബാലചന്ദ്രന്‍ ചുള്ളിക്കാട്
ബിനു എം ദേവസ്യയെ കുറിച്ചു ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ് റിപ്പോര്ട്ട് ചെയ്തപ്പോള്‍.....
അദ്ധ്യായം 10 - മാന്ത്രികനായ ഭട്ടതിരി
"അല്ല തിരുമേനി, ഞാന്‍ കാരണം രവിക്ക് എന്താണ് അപകടം?"
ബ്രഹ്മദത്തന് അതറിയണം, ഇന്ന് വരെ രവിവര്‍മ്മയെ സ്വന്തം അനുജനെ പോലെയെ കണ്ടിട്ടുള്ളു.ജീവിതത്തില്‍ കൂടെ ചേര്‍ത്ത് നിര്‍ത്തിയാണ് വളര്‍ത്തിയത്.അടുത്തിടെ നഗരത്തില്‍ മെട്രോ വരുന്നതുമായി ബന്ധപ്പെട്ട ഒരു വര്‍ക്ക് വന്നപ്പോഴും അവന്‍റെ പേരിലാണ് അപേക്ഷിച്ചത്.കോടികള്‍ ലാഭമുള്ള ജോലിയാണത്, കിട്ടിയാല്‍ എന്നന്നേക്കുമായി അവന്‍ രക്ഷപെടുമെന്ന് കരുതി.അതിനിടയിലാണ് ഷോപ്പിംഗ് കോംപ്ലക്സിന്‍റെ ബില്ലിംഗുമായി ബന്ധപ്പെട്ടുള്ള ഈ പ്രശ്നം.ആ തിരക്കിനിടയില്‍ അവനു വേണ്ടി അപേക്ഷിച്ച കോണ്‍ട്രാക്റ്റിനെ പറ്റി അന്വേഷിച്ചില്ല എന്നത് മാത്രമാണ് താന്‍ അവനു അറിഞ്ഞോണ്ട് ചെയ്ത ദ്രോഹം..
അതെങ്ങനെ അവന്‍റെ ജീവിതത്തെ ബാധിക്കും??
ബ്രഹ്മദത്തന്‍റെ ഈ സംശയത്തിനു തിരുമേനി ഇങ്ങനെ മറുപടി നല്‍കി..
-അരുണ്‍ കായംകുളം
>>കൂടുതല്‍ ഇവിടെ
MSL-ക്വിസ് - എപ്പിസോഡ്#3
പ്രിയരേ.. ക്വിസിന്റെ മൂന്നാം എപ്പിസോഡ് ഇവിടെ ആരംഭിക്കുകയാണ്.
മുൻപ് അറിയിച്ചിട്ടുള്ള പൊതുവായ നിർദ്ദേശങ്ങൾക്ക് പുറമേയുള്ള മാർഗ്ഗനിർദ്ദേശങ്ങൾ താഴെപ്പറയുന്നു.
-കിരണ്‍സ്
>>കൂടുതല്‍ ഇവിടെ
ഒരു കപ്പ് കാപ്പി കൂടി പ്ലീസ്...
കഫേകളെക്കുറിച്ചാലോചിച്ചപ്പോള്‍ ബി മുരളിയുടെ ഒരു മലയാള കഥയാണ് പെട്ടെന്ന് കയറി വന്നത്. ‘ച വര്‍ഗം താലവ്യമോ?’ പാരീസിയന്‍ കഫേയിലിരുന്ന് കാപ്പി കുടിക്കുകയും പരാജയപ്പെട്ട വിദ്യാര്‍ത്ഥിവിപ്ലവത്തിന്റെ നാനാവശങ്ങളെക്കുറിച്ച് തര്‍ക്കിക്കുകയും ഉത്കണ്ഠപ്പെടുകയും ചെയ്യുന്ന മാര്‍ത്തയെയും പിയറിയെയും ആന്ദ്രേയെയും പറ്റിയൊരു കഥ. പുന്നപ്രവയലാറിന്റെ ഓര്‍മ്മയുമായി അതില്‍ കുണ്ടംകുഴി രാമകൃഷ്ണനുമുണ്ട്. അയാള്‍ അന്ന് -അതായത് 1968-ല്‍ - ഫ്രഞ്ചുകാരനായ വ്യൂഗോ രിസ്തായുമായിച്ചേര്‍ന്ന് പാരീസ് തെരുവുകളില്‍ ചിത്രങ്ങള്‍ വരച്ചു വിറ്റു നടക്കുകയായിരുന്നു.
-
ചിരിമരുന്നിന്റെ ഗുണഫലങ്ങള്‍
ശരീരത്തിന് ഗുണം ചെയ്യുന്ന ഒരു ഔഷധം വെറുതെ കിട്ടിയാല്‍ ആരെങ്കിലും നിരസിക്കുമോ? അത്തരമൊന്ന് കുടുംബാംഗങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കോ യാതൊരു ചെലവുമില്ലാതെ നല്‍കാന്‍ കഴിയുമെങ്കിലോ? എങ്കില്‍ നിങ്ങളുടെ പക്കല്‍ തന്നെയുണ്ട് അത്തരമൊരു മരുന്ന്, അത് ചിരിയല്ലാതെ മറ്റൊന്നുമല്ല.
ചിരിക്കാന്‍ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. ചിരിപ്പിക്കാന്‍ കഴിയുന്നവരെ എല്ലാവരും ഇഷ്ടപ്പെടുകയും ചെയ്യുന്നു. ഇത് ചിരിയുടെ സാമൂഹികവശം. ചിരി മനസ്സിനും ശരീരത്തിനും ഒട്ടേറെ ഗുണഫലങ്ങള്‍ തരുന്നു. ഹൃദയത്തിനും പ്രതിരോധസംവിധാനത്തിനുമാണ് കൂടുതല്‍ മെച്ചമുണ്ടാവുന്നത്. വിശ്രാന്തിക്കും മനസ്സംഘര്‍ഷം കുറയ്ക്കാനും ചിരിക്ക് തുല്യമായ മറ്റൊരു മരുന്നില്ലതന്നെ.
-
ഭാവിയിൽ ഞങ്ങളുടെ ഇടുക്കി നാമാവിശേഷമാകുമോ??
ഭാവിയിൽ വരും തലമുറയോട്; “മുല്ലപ്പെരിയാർ കായൽ” കാണിച്ചു കൊടുത്തിട്ട് അതു സ്ഥിതി ചെയ്യുന്ന പ്രദേശം, പണ്ട് ജനങ്ങൾ ഇടതിങ്ങിവസിച്ചിരുന്ന ഇടുക്കി എർണാകുളം ജില്ലകളുടെ തീരദേശ അല്ലെങ്കിൽ സമതല പ്രദേശങ്ങളായിരുന്നുവെന്നു പരിചയപ്പെടുത്തി കൊടുക്കേണ്ട അവസ്ഥ വരുമോ ആവോ??
ജലവിഭവ വകുപ്പിന്റെ പഠനറിപ്പോർട്ടു പ്രകാരം; റിക്ടർ സ്കെയിലിൽ 6.5 ശേഷിയുള്ള ഭൂകമ്പം നിമിത്തമോ, ശക്തമായ പേമാരി മൂലം ജലനിരപ്പു ക്രമാതീതമായി ഉയരുന്നതു നിമിത്തമോ, ഡാമിന്റെ ബലക്ഷയം മൂലം ചോർച്ചയുണ്ടായോ ഡാം തകരാനുള്ള സാധ്യത വിരളമല്ലാ എന്നതാണു അറിയുന്നതു.
-ഹരീഷ്തൊടുപുഴ
അപസ്മാരത്തിന്‍റെ പരിശീലന ശാലകള്‍
സ്വയം വെളിപ്പെടാനാകാതെ അകത്ത് കടുങ്ങിപ്പോയവരുടെപുനരധിവാസ കേന്ദ്രമായി സ്വയം മാറ്റിയെടുക്കാവും വിധം
ചിട്ടപ്പെടുത്തിയ ഒരു ഇടമാണ് ബ്ലോഗ് എന്നാണു ഞാന്‍ കരുതിയിരുന്നത് .
എന്നാല്‍ സ്ഥൂലപരിചയം എന്നില്‍ ഉല്‍പ്പാദിപ്പിച്ച രൂപകങ്ങള്‍
നോക്കാനാളില്ലാതെ ഒറ്റപ്പെട്ടുകിടക്കുന്ന ഒരു സര്‍ക്കാര്‍ ആതുരാലയത്തിന്‍റെതിനു
സമാനമാണ്! ക്ലാവ് പിടിച്ച തുപ്പല്‍ കോളാമ്പി മുതല്‍, ഉപയോഗ ശൂന്യമായ
ഇരുംബുകട്ടില്‍ വരെ .... വാലന്‍മൂട്ടകള്‍ തിന്നുതീര്‍ക്കുന്ന ഗര്‍ഭ നിരോധന
ഉറകള്‍ മുതല്‍, ഒടിഞ്ഞ സിറിഞ്ച് സൂചികള്‍ വരെ ... ഇതൊക്കെ കണ്ടു സഹിക്കാനാനെന്കില്‍
ഏതെങ്കിലും ചാനല്‍ തുറന്നു വെച്ചാല്‍ പോരെ? പരമാവധി അശ്ലീലം മുതല്‍
തെരുവ് യുദ്ധങ്ങള്‍ വരെ അതില്‍ പച്ചയായി നിലനിര്‍ത്തുന്നുണ്ടല്ലോ!
-സാക്ഷ
>>കൂടുതല്‍ ഇവിടെ
അബ്ബാസിയാക്കഥകള്‍: നിറം ചേര്‍ക്കാതെ
സ്റ്റാന്‍ഡുകള്‍ തൊട്ട മട്ടില്‍ ലുങ്കിയും മടക്കിക്കുത്തി നമ്പീശന്‍ മെസ്സിലേക്ക് ടിവിയില്‍ അപ്പോള്‍ കണ്ട കാര്യം ചര്‍ച്ച ചെയ്തു പോകുന്നവര്‍
-സുനില്‍ കെ ചെറിയാന്‍
>>കൂടുതല്‍ ഇവിടെ
ഇനി നിങ്ങള്‍ക്കും മലയാളത്തില്‍ ചാറ്റ് ചെയ്യാം
നിങ്ങള്‍ സന്ദര്‍ശിക്കുന്ന വെബ് സൈറ്റുകളില്‍ നിങ്ങള്‍ക്ക് മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ കഴിയാത്തതില്‍ ഇനി വിഷമിക്കണ്ട.ഇതാ അതിനു ഒരു പരിഹാരം ഗൂഗിള്‍ ഇന്‍ഡിക് ട്രാന്‍സ്ലേഷന്‍ നിങ്ങളുടെ ബ്രൌസറിന്റെ ബുക്മാര്‍ക്ക് ആയി ചേര്‍ത്താല്‍ മതി.അതിനുള്ള വഴികള്‍ ആണ് ഇവിടെ നല്‍കിയിരിക്കുന്നത്.Transliteration bookmarklet എന്നത് നിങ്ങളുടെ ബ്രൌസറില്‍ സ്റ്റോര്‍ ചെയ്തിരിക്കുന്ന ഒരു കോട് ആണ്.-
കുതികൊള്‍ക സെക്കന്റിലേയ്ക്കു നമ്മള്‍
ബീഹാറില്‍ നിന്നും ഒറീസയില്‍ നിന്നും കേരളത്തിലെത്തി ഒറ്റക്കാലില്‍ തപസ്സുചെയ്ത് അനാക്കൊണ്ടയെ അടക്കം ചെയ്യാന്‍ പാകത്തില്‍ നെടുനീളന്‍ കേബിള്‍ക്കുഴികള്‍ വെട്ടുന്ന, നാലുതവണയായി പണമടച്ചല്ലാതെ രണ്ടു കോണകം വാങ്ങാന്‍ ഗതിയില്ലാത്ത ചപ്പാത്തികളും തദ്ദേശ ദരിദ്രവാസികളും പിച്ചക്കാരും തൊട്ട് 44 കോടി വള്‍ഗര്‍ സാലറി കൈപ്പറ്റുന്ന സി.ഇ.ഒ പിടിച്ചുപറിക്കാര്‍ വരെ കൈവിളിയന്ത്രം കൊണ്ടുനടക്കുന്ന സുന്ദരദേശമാണ് ഭാരതം.-നിത്യന്‍
>>കൂടുതല്‍ ഇവിടെ
കരി പിടിച്ച അടുക്കള പാത്രങ്ങള്‍ ( കഥ )
ഈ ഇരിപ്പ് തുടങ്ങിയിട്ട് കുറച്ചു നേരമായി. പിടഞ്ഞെഴുന്നെറ്റപ്പോള്‍ നടുവിനൊരു കൊളുത്തിവലി . രണ്ടു ദിവസമായി തുടങ്ങിയിട്ട്. കണാരേട്ടന്റെ കുഴമ്പ് പിടിക്കുന്നുണ്ട്. പാവം അതിനും ജാനു വേണം . മറ്റാരാണ് സഹായത്തിനു . അടുത്തിടെ മനസ്സിന് വല്ലാത്ത ഒരു ഭയമാണ്. ഉള്ളില്‍ മുള്ള് കുത്തിയിറങ്ങുന്ന വേദനയും.വിയര്‍പ്പൊഴുകി തളര്‍ന്ന ശരീരത്താല്‍ ഞെട്ടിയുണരുന്നു ,ഉറക്കത്തില്‍ നിന്ന്. നനവ് പടര്‍ന്ന മെത്തപ്പായ ചുരുട്ടികൂട്ടി മൂലയ്ക്ക് വെച്ച് ജനല്‍പ്പാളികള്‍ വലിച്ചു തുറന്നപ്പോള്‍ തണുത്ത കാറ്റിന്‍ പ്രവാഹം. പൊട്ടിക്കരഞ്ഞുപോയി. ഇന്നലെ രാത്രി. കരച്ചില്‍ ജാനു കേട്ടോ? എന്നാലും കട്ടിലിലേക്ക് നോക്കി. കൈകള്‍ മാറത്തു വെച്ച് ഉറങ്ങുന്നു. അവളുടെ കണ്ണിനു ചുറ്റും നനവുണ്ടോ? തോന്നിയതാവും.
-girishvarma>>കൂടുതല്‍ ഇവിടെ
ഒരു കാജാ ബീഡി സന്തോഷം
അന്ന് സെയിലണ്റ്റ്‌വാലിയില്‍ നിന്ന് ഏറും കിട്ടി, പണ്ട് പൂമ്പാറ്റയില്‍ പീലുവിണ്റ്റെ തലയില്‍ കഥാവസാനം കാണുന്ന പോലെയുള്ള ഒരു ഉണ്ടയുമായി വീട്ടില്‍ മടങ്ങി എത്തി.മണ്ടയിലെ ഉണ്ട കണ്ട ഉമ്മ ചോദിച്ചു "എന്താടാ തലയില്‍ ഒരു ബോംബ്?"
"അത് ഒരു കുരങ്ങന്‍ എറിഞ്ഞതാ... "
"നീ എന്തിനാ കുരങ്ങന്‍മാരുടെ കൂടെ ക്രിക്കറ്റ് കളിക്കാന്‍ പോകുന്നത് ?"
ഉത്തരം പറയാതെ ഞാന്‍ മെല്ലെ മുങ്ങി.അപ്പോഴാണ് പെങ്ങളുടെ ഫോണ്‍ വന്നത്
-അരീക്കോടന്‍
>>കൂടുതല്‍ ഇവിടെ
എന്റെ യാത്രകള്‍ 1- ഒരു യാത്രികന്റെ ജനനം.
യാത്ര. കുട്ടിക്കാലം മുതലേ എനിക്ക് തീറ്റി പോലെ താത്പര്യം തോന്നിയിരുന്ന ഒന്നാണ് അതും. എങ്ങനെ ആണ് അത് എന്റെ മനസ്സില്‍ കേറി പറ്റിയത് എന്ന് ചോദിച്ചാല്‍ കുറെ ഉണ്ട് പറയാന്‍. ആദ്യ കാലത്തൊക്കെ പൊള്ളേത്തൈ എന്ന ഇട്ട വട്ടത്തില്‍ തികച്ചും സംത്രിപ്തന്‍ ആയിരുന്നു ഞാന്‍ . അത് കൊണ്ടു തന്നെ അമ്മയും അച്ഛനും വല്ലപ്പോളും ചേച്ചിയെയും കൂട്ടി ആലപ്പുഴയും ചേര്‍ത്തലയും ഒക്കെ പോകുന്നത് വല്യ കാര്യം ആക്കി എടുത്തിരുന്നില്ല. അത്രേം സ്വാതന്ത്ര്യം കിട്ടിയല്ലോ എന്നോര്‍ത്തു അത് പരമാവധി ഉപയോഗപ്പെടുത്താനുള്ള തത്രപാടില്‍ ആയിരുന്നു ഞാന്‍. കന്നിനെ കയറൂരി വിട്ട പോലെ ഞാന്‍ പൊള്ളേത്തൈയുടെ വിരിമാറിലൂടെ വിരാജിച്ചു നടക്കും. യാത്ര പോയവര്‍ തിരിച്ചു വരുമ്പോള്‍ പാവം അല്ലേ,-അനൂപ് സുനന്ദന്‍
>>കൂടുതല്‍ ഇവിടെ
ചാര നിറമുള്ള കാക്ക
''പിണ്ഡം സമര്‍പ്പിക്കൂ...
പിതൃക്കളെ മനസ്സില്‍ ധ്യാനിച്ചോളൂ...
എള്ളും പൂവും അല്‍പ്പം...''
കാറ്റില്‍ പാറിപ്പോയ തുളസിയിലകള്‍ നദിയിലെ ഒഴുക്കിലേക്കലിഞ്ഞു ചേര്‍ന്നു..
ഉരുളകള്‍ കൊത്തി പറന്നു പോയ രാമകൃഷ്ണന്റെ വെറുക്കപ്പെട്ട ആത്മാവ് ആല്‍മരത്തിന്റെ ചാഞ്ഞ കൊമ്പിലേക്ക് കുടിയേറിയത് കണ്ടപ്പോഴാണ് ആദിലിനെയും കൂട്ടി ഇന്ദു മടങ്ങിയത്.
-
ഇടവഴികൾ
സ്റ്റെർലിംഗ് റോഡിലേക്ക് തിരിഞ്ഞപ്പോഴാണ് ഇടതുവശത്തെ സൈഡ് വ്യൂ മിററിൽ ആന്റണി ആ വെളുത്ത കാറിനെ ആദ്യം കണ്ടത്, ഏകദേശം ഒരമ്പതടി പിറകിൽ. സന്ധ്യയാകുന്നേ ഉണ്ടായിരുന്നുള്ളൂ, എങ്കിലും ആ കാറിന്റെ ഹെഡ് ലൈറ്റ് കത്തികിടന്നിരുന്നു. കണ്ണാടിയിൽ അതിന്റെ പ്രതിഫലനം ആന്റണിക്ക് അരോചകമായി തോന്നി. അൽപസമയം കൂടി കഴിഞ്ഞ് കാറ് ഹിൽ വ്യൂ റോഡിലേക്ക് കയറിയപ്പൊഴാണ് ആന്റണിക്ക് ആ കാറ് തന്നെ പിന്തുടരുകയാണോ എന്ന സംശയം ഉള്ളിലുദിച്ചത്‌്. സന്ദേഹിച്ച പോലെ തന്നെ പിന്നിലെ കാറും ഹിൽ വ്യൂ റോഡിലേക്ക് കയറി. കണ്ടിട്ട് പോലീസ് കാറിന്റെ മട്ടും ഭാവവുമൊന്ന്നുമില്ല. പിന്നെ ആരായിരിക്കും തന്നെ പിന്തുടരുന്നത്?
-
കനവിലെ കളിചുംബനങ്ങള്‍
ഉറക്കത്തിന്റെ ആഴങ്ങളിലായിരുന്നിരിക്കണംഒരു മൃദു ചുംബനം, പാല്‍ മണമുള്ളത്
കണ്ണിലും, കവിളിലും തെരു തെരെ
മകളായിരുന്നു , ഒരു കൊല്ലം മുന്‍പൊരു ഒന്നര വയസ്സുകാരി
പിന്നെ പൊട്ടിച്ചിരിച്ചു കൊണ്ടെന്റെ നെഞ്ചില്‍ തല ചായ്ച്ചുറങ്ങി
കാല്‍ത്തള കൊണ്ടെന്റെ നെഞ്ചിലൊരു നീറ്റല്‍
-ശാരദ നിലാവ്
>>കൂടുതല്‍ ഇവിടെ
ഉപ്പ്
ഓമനേ...
നീയൊരു സ്വര്‍ണ്ണമീന്‍ കുഞ്ഞാണ്
നീലക്കണ്ണും
തുടുത്ത ഉടലും
സ്വര്‍ണ്ണമുടിയുമുള്ളവള്‍.
കുതറിനീന്തി
കുതറിനീന്തി...
മെല്ലെ - മെല്ലെ
പളുങ്കുചില്ലില്‍
ചുണ്ടുരുമ്മി
ഒരു അക്വേറിയത്തിനടിവാരത്ത്.
ഏയ്...
ഒന്നു നില്‍ക്കു ....-സന്തോഷ് പല്ലശന
>>കൂടുതല്‍ ഇവിടെ
ബ്ലോത്രത്തില്‍ നിന്നും പുതിയ പംക്തികള്‍ ആരംഭിക്കുന്നു .......സഹകരിക്കുക ..
1.ബ്ലോത്രം അനുഭവം
അനുഭവങ്ങളുടെ ഒരു പരമ്പരയാണ് ബൂലോകം......തെറി വിളികളും ഒപ്പം നല്ല ചര്‍ച്ചകളും ഒരു പോലെ നടക്കുന്ന ബൂലോകം ഇന്നു സജീവമായി നിലകൊള്ളുന്നു ...പലരും തമ്മില്‍ കണ്ടിട്ടില്ല എങ്കിലും നമ്മള്‍ തമ്മില്‍ ഇനി അപരിചിതത്വത്തിന്റെ അതിരുകള്‍ ഇല്ല...പുതിയ പോസ്റ്റുകളെ കുറച്ചുള്ള ചര്‍ച്ചകളും കമെന്റുകളും പെരുമഴയായി ചൊരിയുമ്പോള്‍ പലര്‍ക്കും അത് ഒരു പുതിയ അനുഭവമാകാം അല്ലെങ്കില്‍ അനുഭവങ്ങളുടെ തനിയാവര്‍ത്തനം ആകാം ..എന്തിരുന്നാലും അനുഭവങ്ങളുടെ കലവറയാണ് ബൂലോകം .. ഓരോ ദിനവും പുതിയ പുതിയ കാഴ്ചപ്പാടുകള്‍ ,പുതിയ അനുഭവങ്ങള്‍...അങ്ങനെ മറക്കാന്‍ പറ്റാത്ത അനുഭവങ്ങളും ഈ സൈബര്‍ ലോകം പ്രദാനം ചെയ്യുന്നു.....ഇത്തരം അനുഭവങ്ങള്‍ ഒരുമിച്ചു ഒരിടത്ത് വായിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് അതൊരു പ്രേരണയാകാം അല്ലെങ്കില്‍ അവര്ക്കു മറ്റൊരു നല്ല അനുഭവം ആകാം ..അതിനായി നിങ്ങളുടെ ബ്ലോത്രം ഒരവസരം ഒരുക്കുന്നു... 'ബ്ലോത്രം അനുഭവം ' ബൂലോകത്ത് നിങ്ങള്‍ക്കും ഒരു പിടി നല്ല ഓര്‍മകളും അനുഭവങ്ങളും ഉണ്ടാകാം ....ബൂലോകരുടെ മുഴുവന്‍ അനുഭവങ്ങള്‍ എല്ലാവര്‍ക്കുമായി ഒരിടത്ത് കുറിച്ചിടുമ്പോള്‍ അത് ചരിത്രമായി മാറാം ......ഇനി ഓര്‍മകളുടെ രഥചക്രങ്ങള്‍ പിന്നോട്ട് ഉരുളുകയാണ് ....അനുഭവങ്ങളുടെ കലവറ മറ്റുള്ളവരുമായി പങ്കുവെക്കൂ ..'ബ്ലോത്രം അനുഭവത്തിലൂടെ'........ ബൂലോകത്തെ നിങ്ങളുടെ സ്വന്തം അനുഭവങ്ങള്‍ പങ്കുവെക്കാനുള്ള അവസരം ബ്ലോത്രം ഒരുക്കുന്നു ......ഇതിലേക്ക് ഓരോ ഭാഗവും ഓരോ വിഷയങ്ങളെ സംബന്ധിച്ചാകാം ആദ്യത്തെ അനുഭവം: 'ബൂലോകം എന്നെ പഠിപ്പിച്ചത് "
ബൂലോകം നിങ്ങളെ എന്ത് പഠിപ്പിച്ചു?ആലോചിച്ചിട്ടുണ്ടോ?ഇല്ലെങ്കില്‍ ആലോചിക്കാന്‍ സമയമായിരിക്കുന്നു ..ഇക്കാലമത്രയും നിങ്ങള്‍ ബൂലോകത്തെ പ്രവര്‍ത്തനങ്ങളിലൂടെ എന്ത് പഠിച്ചു?അതാകട്ടെ അനുഭവ പരമ്പരയില്‍ ആദ്യം" ...അതിനായി നിങ്ങള്‍ മേല്പ്പറഞ്ഞ വിഷയങ്ങളെ കുറിച്ചുള്ള നിങ്ങളുടെ അനുഭവങ്ങള്‍ മെയില് ആയി blothram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കുക .ഒപ്പം നിങ്ങളുടെ ഒരു ഫോട്ടോയും അയക്കാന്‍ മറക്കരുത്...നിങ്ങളുടെ അനുഭവങ്ങള്‍ ബ്ലോത്രത്തില്‍ പ്രസിദ്ധീകരിക്കുന്നതാണ് ..... അനുഭവങ്ങള്‍ നവംബര്‍ 15-നു മുന്‍പായി അയക്കുക ...നിങ്ങള്‍ അയക്കുന്ന അനുഭവങ്ങള്‍ നിങ്ങളുടെ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പൂര്‍ണ അധികാരം നിങ്ങള്‍ക്കുണ്ടായിരിക്കുന്നതാണ്..... അത് കൊണ്ടു വേഗമാകട്ടെ....ഓര്‍മകളെ പൊടികുടഞ്ഞു എടുക്കു..........2 .കമെന്റടി
കമെന്റുകള്‍ ഇന്നു ബ്ലോഗുകളുടെ പ്രധാന ഭാഗമാണ്.....നല്ല നല്ല പോസ്റ്റുകള്‍ പോലെ തന്നെ നല്ല നല്ല കമെന്റുകളും ഇന്നു ബ്ലോഗുകളില്‍ ഉണ്ടാകുന്നുഎന്നത് അഭിനന്ദനാര്‍ഹം ആയ കാര്യമാണ്..എങ്കിലും പല കമെന്റുകളും വെറുതെ തെറി വിളിച്ചു മടങ്ങുന്ന കാഴ്ചയും നാം കാണുന്നതാണ് .....അതിനാല്‍ ഇവിടെ കമെന്റുകള്‍ക്ക് സ്തുത്യര്‍ഹമായ സ്ഥാനം നല്കുന്നു...... ഓരോ ആഴ്ചയിലും ബൂലോകത്ത് ആളുകള്‍ നടത്തിയ തെരഞ്ഞെടുത്ത കമെന്റുകള്‍ ഇനി ഒരു കോളം പംക്തിയായി പ്രസിദ്ധീകരിക്കുന്നു 'കമെന്റടി 'എന്ന പേരില്‍.... നിങ്ങള്‍ക്കും നല്ലതും രസകരവുമെന്നു തോന്നുന്ന കമെന്റുകള്‍ അയച്ചു തരാം ഈ വിലാസത്തിലേക്ക് : blothram@gmail.com
ബ്ലോത്രം ഇ-ചര്‍ച്ച അറിയിപ്പ്.
ബൂലോക വാസികളുടെ അങ്കത്തട്ടായ ബ്ലോത്രം -ഇ -ചര്‍ച്ചയുടെ മുന്നേറ്റം തുടരുകയാണ്....ഇനി മുതല്‍ ബ്ലോഗേഴ്സ് കോര്‍ണര്‍ എന്ന പേരില്‍ ബ്ലോഗ്ഗെര്സിനായി മാത്രം ബൂലോകത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി തുറന്നു കൊടുക്കുന്നു ..ഇനി മുതല്‍ ഓരോ ഷെഡ്യൂള്‍ ഓരോ ബ്ലോഗ്ഗേര്‍സിനു നടത്താന്‍ അവസരം......നിങ്ങള്ക്ക് ഇവിടെ ബൂലോകവുമായി ബന്ധപ്പെട്ട് സഭ്യമായതെന്തും ചര്‍ച്ച ചെയ്യാം.....നിങ്ങള്‍ ആയിരിക്കും ആ ചര്‍ച്ചയുടെ മോഡറേറ്റര്‍ .....നിങ്ങള്ക്ക് ബൂലോകത്ത് മറ്റുള്ളവരുടെ അഭിപ്രായം തേടാനുമായി ഒക്കെ ഈ സേവനം ഉപയോഗപ്പെടുത്താം ..അങ്ങനെ ബൂലോകത്തെ ഏറ്റവും ശക്തമായ ചര്‍ച്ചയുടെ അങ്കത്തട്ടായി ഇതു മാറാന്‍ പോകുന്നു...സമകാലികാമോ ബൂലോകപരമോ ആയ കാര്യങ്ങള്‍ ചര്‍ച്ചക്ക് നിങ്ങള്ക്ക് ഉള്പെടുതാം ...ഒപ്പം നിങ്ങള്ക്ക് വോട്ടിംഗ് ലൈന്‍, സര്‍വ്വേ തുടങ്ങിയവയുടെ സഹായവും ഇതില്‍ ഉണ്ടാകും....ഘോര ഘോരമായ ചര്‍ച്ചകള്‍ക്ക് നിങ്ങള്‍ക്കും അവസരം ..ഇതിലെ നിഗമനങ്ങള്‍ ഉള്‍പെടുത്തി നിങ്ങളുടെ ബ്ലോഗില്‍ തുടര്‍ പോസ്റ്റുകള്‍ ഇടുകയും ചെയ്യാവുന്നതാണ്..അതിനായി നിങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്ന വിഷയത്തെ കുറിച്ചുള്ള വിവരങ്ങള്‍ blothram@gmail.com എന്ന വിലാസത്തില്‍ അയക്കുക ........... -ബ്ലോത്രം
0 comments:
Post a Comment