FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

1ഡിസംബര്‍2009:നിറങ്ങളും സ്വരങ്ങളും .....

Monday

"രിക്കലും ഒന്നിനും നിസ്സാരം പോലുമായ ഒരർത്ഥവുമില്ല." - Jean-Paul Sartre

മനുഷ്യന്റെ 'അനുഭവജ്ഞാനം' എത്ര ഉറപ്പില്ലാത്ത തറയിലാണു് നിലകൊള്ളുന്നതെന്നു് മനസ്സിലാക്കിയിരിക്കുന്നതു് പലതുകൊണ്ടും നല്ലതാണു്. ജീവിതത്തിന്റെ 'അർത്ഥവും ലക്ഷ്യവും' ഇവിടെയെങ്ങുമല്ല, മറ്റെവിടെയോ ആണെന്നു് നമ്മെ പഠിപ്പിക്കാനായി കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന ചില മനുഷ്യരുണ്ടു്. സകല മനുഷ്യരുടെയും ആത്മാക്കളെ ദൈവത്തിനു് കൂട്ടിക്കൊടുത്തു് കഴിഞ്ഞിട്ടല്ലാതെ ഉറങ്ങുകയില്ല എന്നു് ശപഥമെടുത്തിരിക്കുന്നവരാണവർ. ദൈവത്തിന്റെ സ്പോൺസർമാരായി ചമഞ്ഞു് അങ്ങേർക്കു് ഭൂമിയിൽ വിസ സംഘടിപ്പിച്ചുകൊടുക്കാൻ ചുമതലപ്പെട്ടവർ എന്നു് സ്വയം കരുതുന്ന അത്തരം മതപണ്ഡിതരുടെ എണ്ണം ലോകത്തിൽ, പ്രത്യേകിച്ചും അജ്ഞരും ദരിദ്രരും കൂടുതലുള്ള സമൂഹങ്ങളിൽ, കൂടിക്കൊണ്ടിരിക്കുന്നതല്ലാതെ കുറയുന്നില്ല. അവർ ഇല പഴുക്കുന്നതും പാലു് പിരിയുന്നതുമൊക്കെ 'ഇടിച്ചാൽപൊട്ടാത്ത' തെളിവുകളായി ചൂണ്ടിക്കാണിച്ചു് ഇന്ദ്രിയജ്ഞാനത്തിൽ നിന്നും അതീന്ദ്രിയജ്ഞാനത്തിലേക്കും, ജീവാത്മാവിൽ നിന്നും പരമാത്മാവിലേക്കും, ചുമ്മാസത്യത്തിൽ നിന്നും പരമസത്യത്തിലേക്കും, അപൂർണ്ണതയിൽ നിന്നും പൂർണ്ണതയിലേക്കും, ഭൂമിയിൽ നിന്നും സ്വർഗ്ഗത്തിലേക്കുമൊക്കെ (വാക്കുകൾ, വാക്കുകൾ! മനുഷ്യനിർമ്മിതമായ വാക്കുകൾ!

-സി.കെ.ബാബു

>>കൂടുതല്‍ ഇവിടെ



ബ്ലോഗ് ഹിറ്റുകള്‍ ഒരു ലക്ഷം..നന്ദി..



'മാത് ​സ് ബ്ലോഗ്' എന്ന് അധ്യാപകരും 'അധ്യാപകരുടെ ബ്ലോഗ്' എന്ന് ബ്ലോഗര്‍മാരും വിളിക്കുന്ന ഈ ബ്ലോഗിലെ സന്ദര്‍ശനങ്ങളുടെ എണ്ണം ഒരു ലക്ഷം തികഞ്ഞു. മേല്‍പ്പറഞ്ഞ രണ്ട് പേരുകളില്‍ ഏതാണ് ഇഷ്ടം എന്നു ചോദിച്ചാല്‍ 'അധ്യാപകരുടെ ബ്ലോഗ്' എന്നറിയപ്പെടാന്‍ തന്നെയാണെന്ന് ആലോചിക്കാതെ തന്നെ മറുപടി പറയാം. രണ്ട് അധ്യാപകരൊരുമിച്ച് തുടങ്ങിയ യാത്രയില്‍ ഇടയ്ക്കൊപ്പം നില്‍ക്കാന്‍ പത്തോളം പേര്‍ തയ്യാറായി വന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഉദ്യോഗസ്ഥവിഭാഗമായ അധ്യാപകസമൂഹത്തിന്റെ ശബ്ദമായി മാറണമെന്ന ആഗ്രഹം അന്നേ ഉണ്ടായിരുന്നുവെങ്കിലും ഇന്നത്തെ രൂപത്തില്‍ ഇതിനൊരു വളര്‍ച്ചയുണ്ടാകുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഈ വേളയില്‍ തുറന്നു സമ്മതിക്കട്ടെ. ബ്ലോഗ് ഹിറ്റുകള്‍ കൂടുമ്പോള്‍ ഉത്തരവാദിത്വമേറുന്നതിന്റെ നെഞ്ചിടിപ്പ് ഞങ്ങളില്‍ വര്‍ദ്ധിച്ചു വന്നു.
-മാത്സ് ബ്ലോഗ് ടീം
>>കൂടുതല്‍ ഇവിടെ

വീരപഴശ്ശിയ്ക്കു പ്രണാമം

പഴശ്ശിരാജയുടെ പോരാട്ടവും ജീവിതവുമൊക്കെ അക്കാദമിക് തലത്തിനപ്പുറത്തേക്ക് ഉയരുന്നത് ഇന്നത്തെ സാമൂഹികാവസ്ഥയില്‍പ്പോലും അദ്ദേഹം മുറുകെ പിടിച്ച ആശയങ്ങള്‍ പ്രസക്തമാണ് എന്നതുകൊണ്ടാണ്. പറഞ്ഞു പഴകിയ വാക്കുകളാണെങ്കിലും വര്‍ഗീയതയും ആഗോളവല്‍ക്കരണവും ഒക്കെ അനുദിനം നമ്മള്‍ നേരിടുന്ന വിഷയങ്ങളാണ്. വിദേശ അധിനിവേശം ചെറുക്കുന്നതോടൊപ്പം നമ്മുടെ കാര്‍ഷികമേഖലയുടെ അടിത്തറ കാത്തുസൂക്ഷിക്കുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി വ്യക്തമായ കാഴ്ചപ്പാട് പഴശ്ശിയ്ക്കുണ്ടായിരുന്നു. ഇന്ത്യന്‍ മതേതരത്വത്തിന്റെ കരുത്തനായ കാവലാളായിരുന്നു പഴശ്ശി. പഴശ്ശിയുടെ സമരങ്ങള്‍ ഒന്നും ചരിത്രപുസ്തകങ്ങളില്‍ അവസാനിക്കുന്നവയല്ല. അവ നല്‍കുന്ന പാഠങ്ങള്‍ പുതിയ ഉള്‍ക്കാഴ്ചകളാവണം. പഴശ്ശിത്തമ്പുരാനും അദ്ദേഹത്തിന്റെ അനുയായികളും നമ്മുടെ സാക്ഷ്യപത്രങ്ങളോ സ്തുതിഗീതങ്ങളോ വിമര്‍ശനങ്ങളോ ഒന്നും ആവശ്യമില്ലാത്ത നിലയിലേക്കുയര്‍ന്നിരിക്കുന്നു. അനുസ്മരണ സമ്മേളനങ്ങളും പത്രക്കുറിപ്പുകളുമൊന്നും പഴശ്ശിയെ പെരുമയെ സ്വാധീനിക്കാന്‍ ശക്തമല്ല. ഈ ചരമവാര്‍ഷികദിനത്തിലും നാം പഴശ്ശിയെ ഓര്‍ക്കുന്നത് വീരാരാധനയുടെ ഭാഗമായല്ല, ലോകത്തിനും സമൂഹത്തിനും മാര്‍ഗദര്‍ശിയായ ഒരു മഹാത്മാവിന്റെ അനുഭവപാഠങ്ങള്‍ നമ്മെ പ്രചോദിപ്പിക്കേണ്ടതിനാവണം. സ്വാതന്ത്യ്രപ്പോരാളി എന്നതിനപ്പുറത്തേക്ക് ഒരു സാമൂഹികപാഠമായി പഴശ്ശിത്തമ്പുരാന്‍ മാറുന്നത് നാം ഓരോരുത്തരിലൂടെയുമാവണം. ”
- സിനിമയിലെ പഴശ്ശിരാജയെ അമൂര്‍ത്തമാക്കിയ മെഗാ സ്റ്റാര്‍ മമ്മൂട്ടി തന്റെ ബ്ളോഗില്‍ പ്രസിദ്ധീകരിച്ച അനുഭവങ്ങളുടെ പഴശ്ശി എന്ന പോസ്റ്റ് അവസാനിക്കുന്നത് ഇങ്ങനെയാണ്.
-ബെര്‍ളി
>>കൂടുതല്‍ ഇവിടെ

പഴശിരാജയുടെ കുതിര

ചേട്ടാ ഇതെന്നാ പതിവില്ലാത്ത ഒരു ഉച്ചയുറക്കം.. എണീക്കന്നേ.. ആകെ കിട്ടുന്ന ഒരു ഞായറാഴ്ച്ചയാ അത് ഉറങ്ങി ത്തീര്‍ക്കും..
പണ്ടൊക്കെ എന്തു സ്നേഹമായിരുന്നു.. എപ്പോഴും എന്നോട് വര്ത്തമാനം പറയാന്‍ വരുമായിരുന്നു.. ഇപ്പോ കണ്ടോ..ഒന്നും മിണ്ടാനുമില്ല പറയാനുമില്ല.. ഒരു കൊച്ചായതില്‍ പിന്നെ ഒരു കൊച്ചു വര്ത്തമാനം പോലുമില്ല.. ഈ ആണുങ്ങള്‍ ദുഷ്ടന്മാരാ.

എന്നതാടീ..ബഹളം വെയ്ക്കുന്നത്.. എത്ര നാളായി ഒന്നുച്ചയ്ക്ക് ഉറങ്ങിയിട്ട്.. നീയും കൂടി വാ നമുക്കു ജോഡിയായിട്ട് കിടന്നുറങ്ങാം.

അയ്യടാ.. നട്ടുച്ചയ്ക്കല്ലേ ജോഡി കളി.. ഇങ്ങെഴുന്നേല്ക്കന്നേ.. നമുക്കാ വരാന്തയില്‍ പോയിരിക്കാം. ഹോ പണ്ട് കല്യാണം കഴിഞ്ഞ സമയത്തൊക്കെ കുറച്ച് നേരം കിട്ടിയാല്‍ എന്റെ കൂടെ വരാന്തയില്‍ വന്നിരുന്ന് എന്നതൊക്കെ പറയുവാരുന്നു. ഇതിന് ഇപ്പൊ ഒരു സ്നേഹോമില്ല.. എഴുന്നേറ്റു വരാനേ....
-

ബ്ലോർട്ടൂൺസ്‌

പാവപെട്ടവന്‍
-സുനില്‍ പണിക്കര്‍
>>കൂടുതല്‍ ഇവിടെ

കല്ലേരിപ്പാടം

.
പൈങ്ങോട് എല്‍ പി സ്കൂളിലെ വിജയകരമായ നാലു വര്‍ഷത്തെ വിദ്യാഭ്യാസം കഴിഞ്ഞ് ഉന്നത പഠനത്തിനായി തൊട്ടടുത്ത ഗ്രാമമായ കല്‍പ്പറമ്പ് ബി.വി.എം ഹൈസ്ക്കൂളിലെ അഞ്ചാംക്ലാസ്സില്‍ എന്നെ ചേര്‍ത്തത്, അച്ഛന്റെ അമ്മയുടേയും ഏറ്റവും ഒടുക്കത്തെ സന്തതിയായ ഞാന്‍ പഠനമെല്ലാം പൂര്‍ത്തീകരിച്ച് ഉന്നത വിദ്യാഭ്യാസം നേടി മിനിമം ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെങ്കിലുമായി നാടിനും വിശിഷ്യാ വീടിനും വലിയ വലിയ ഗുണങ്ങള്‍ ചെയ്ത് ജീവിതം ഒരു മഹാ സംഭവമാക്കുമെന്ന് കരുതിയാണ്. മൂന്നു നേരം മൂക്കുമുട്ടെ ഫുഡ്ഡടിച്ച് തലയേതാ അരയേതാ കാലേതാ കൈയ്യേതാ എന്ന് തിരിച്ചറിയാന്‍ പറ്റാതെ ആകെക്കൂടി ഉരുണ്ടിരിക്കുന്ന ഒരു പരുവത്തിലെന്നെ ആക്കിയത് മാതാ-പിതാക്കാന്മാരുടെ ആ ആഗ്രഹമായിരുന്നല്ലോ.
-നന്ദകുമാര്‍
>>കൂടുതല്‍ ഇവിടെ


ലക്ഷക്കണക്കിന്‌ വ്യാജ സെല്‍ഫോണുകള്‍ ഇന്ന്‌ രാത്രിയോടെ പ്രവര്‍ത്തനരഹിതമാകും


ഭീകര പ്രവര്‍ത്തനത്തിന്റെയും നുഴഞ്ഞുകയറ്റത്തിന്റെയും പശ്ചാത്തലത്തില്‍, വ്യാജ ഫോണുകള്‍ നിരോധിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം നിലവില്‍ വന്നതോടെ സംസ്ഥാനത്തെ ലക്ഷക്കണക്കിന് വ്യാജ ഫോണുകള്‍ തിങ്കളാഴ്ച രാത്രി 12 മണിയോടെ പ്രവര്‍ത്തന രഹിതമാകും. അതേസമയം വ്യാജഫോണുകള്‍ അധികൃതമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള 'ഐ.എം.ഇ.ഐ. ഇംപ്ലാന്റ്' പ്രവര്‍ത്തനം സംസ്ഥാനമെങ്ങും തകൃതിയായി നടക്കുകയാണ്.
-


ആധുനിക ജ്യോതിശാസ്ത്രത്തിന് 400

1609 നവംബര്‍ 30ന് പാദുവയില്‍ അപ്പാര്‍ട്ട്‌മെന്റിന് പിന്നിലെ പൂന്തോട്ടത്തിലേക്ക് ദൂരദര്‍ശനിയുമായി ഗലീലിയോ ഇറങ്ങി. എഴുതാനും വരയ്ക്കാനും പാഡും പേനയുമൊക്കെ ഒപ്പം കരുതിയായിരുന്നു.
ടെലസ്‌കോപ്പ് അന്ന് ചന്ദ്രന് നേരെ തിരിച്ചു, കണ്ട കാര്യങ്ങള്‍ കുറിച്ചു വെയ്ക്കാനും സ്‌കെച്ച് ചെയ്യാനും തുടങ്ങി.......അതോടെ വെറുമൊരു കളിപ്പാട്ടമോ നാവിക ഉപകരണമോ അല്ലാതായി ടെലസ്‌കോപ്പ് മാറി
-കുറിഞ്ഞി
>>കൂടുതല്‍ ഇവിടെ


കലിയുഗ വരദന്‍

അദ്ധ്യായം 30 - മൂന്നാമത്തെ രാത്രി



മാങ്കൊമ്പില്‍ സേവ്യര്‍..
അത്യാവശ്യം നല്ലൊരു നാട്ടുപ്രമാണി.ഇടപ്പാവൂര്‍ ദേവിക്ഷേത്രത്തിനു അടുത്തായി ആണ്‌ ഇദ്ദേഹത്തിന്‍റെ ഭവനം.ആട്, മാട്, കോഴി എന്ന് വേണ്ടാ, എല്ലാ മൃഗങ്ങളും ഇദ്ദേഹത്തിനു സഹോദരങ്ങളാണ്.ഇവയോടൊത്ത് സുഖമായ ജീവിതം.
അന്ന് വൈകുന്നേരം വീടിനു മുന്നില്‍ നിന്നിരുന്ന ഇദ്ദേഹത്തിന്‍റെ ചെവിയില്‍ ആ ശബ്ദം മുഴങ്ങി..
വഴിയിലൂടെ പോണ സ്വാമിമാരുടെ ശരണം വിളിയുടെ ശബ്ദം..

"സ്വാമിയെ....അയ്യപ്പോ
അയ്യപ്പോ....സ്വാമിയെ
സ്വാമിയപ്പാ...അയ്യപ്പാ
ശരണമപ്പാ...അയ്യപ്പാ"

"സ്വാമി ശരണം"
പിറുപിറുത്ത് കൊണ്ട് സേവ്യര്‍ വീട്ടിലേക്ക് കയറി.
-അരുണ്‍ കായംകുളം
>>കൂടുതല്‍ ഇവിടെ

യുവാക്കള്‍ക്കൊരു മാതൃക - ശ്രീശാന്ത്‌



പതിനെട്ടു മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി വിമര്‍ശകരുടെ വായടപ്പിച്ച ശ്രീശാന്ത്‌ യുവ തലമുറയ്ക്ക് ഒരു മാതൃകയാണ്. ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടും തന്റെ ചിട്ടയായ പ്രാക്ടീസ് മുടക്കാതെ ഒരു നല്ല നാളേക്ക് വേണ്ടി പ്രയത്നിച്ചു അതില്‍ വിജയിച്ച ശ്രീ എന്തുകൊണ്ടും അഭിനന്ദനം അര്‍ഹിക്കുന്നു.

ഇഷ്ടമല്ലാത്ത കുട്ടി എന്ത് ചെയ്താലും തെറ്റ് എന്നപോലെ ശ്രീയെ എല്ലാവരും പരിഹസിച്ചു. കയ്യിലിരുപ്പു ദോഷം അഹങ്കാരം എന്നൊക്കെ എത്രയോ വചനങ്ങള്‍. ഇന്ന് പുകഴ്ത്തിയ പത്രങ്ങള്‍ എത്രയോ ദിനങ്ങള്‍ ശ്രീയെ പരിഹസിക്കാന്‍ തങ്ങള്‍ക്കു ആവുന്നതും ചെയ്തു.
- കറുത്തേടം
>>കൂടുതല്‍ ഇവിടെ

എറിക്കിനെ അന്വേഷിക്കുമ്പോൾ (2009)


ലോകസിനിമയുടെ മുൻപേ നിന്ന ചരിത്രമാണ് കാൻസ് ഫിലിം ഫെസ്റ്റിവലിനുള്ളത്. ഇത്തവണ കാൻ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലുണ്ടായിരുന്ന ഇരുപത് സിനിമകളിൽ ബഹുഭൂരിപക്ഷത്തിന്റെയും പൊതുസ്വഭാവം സൂചിപ്പിക്കുന്നത്, ഇന്നത്തെ ലോകസിനിമ, പ്രേക്ഷകനെ അലോസരപ്പെടുത്തുന്ന ഒന്നാകുന്നു എന്നാണ്. സിനിമയുടെ അടിസ്ഥാന ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് സാമ്പ്രദായികമായി നിലവിലുള്ള ധാരണകൾ ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി എന്ന വസ്തുത വരും കാലസിനിമയുടെ സ്വഭാവത്തിൽ സാരമായ വ്യതിയാനങ്ങൾ വരുത്തിയേക്കാം. കൂട്ടത്തിൽ വേറിട്ടു നിൽക്കുന്ന ഒന്നായിരുന്നു റിയലിസ്റ്റിക് സ്വഭാവമുള്ള സോഷ്യൽ ഡ്രാമകളിലൂടെ ലോകസിനിമയിൽ സ്വന്തമായ സ്ഥാനമുറപ്പിച്ച കെൻ ലോച്ചിന്റെ പുതിയ ചിത്രം Looking for Eric (2009). ഈ ചിത്രം, നമ്മെ വേദനിപ്പിച്ചുകൊണ്ട് തുടങ്ങി, ചിരിപ്പിച്ചുകൊണ്ട് അവസാനിക്കുന്നു. ഗൌരവത്തോടെ തുടങ്ങി, നിസ്സാരതയിൽ അവസാനിക്കുന്നു.
-റോബി
>>കൂടുതല്‍ ഇവിടെ

വീണ്ടും വിടർന്ന നീലത്താമര



സാമ്പത്തികമായി വൻവിജയങ്ങളായി ചരിത്രത്തിൽ ഇടം നേടിയ പഴയ ചിത്രങ്ങൾക്ക്‌ പുതിയ ഭാഷ്യങ്ങളും തുടർച്ചകളും ഭാഷാഭേദമന്യേ പുറത്തിറങ്ങിക്കൊണ്ടിരിക്കുന്ന ഒരു കാലമാണിത്‌. കഥയുടെ കൃത്യമായ തുടർച്ചകളും (കിരീടം-ചെങ്കോൽ) കഥാപാത്രങ്ങളുടെ തുടർച്ചകളും (ദാസൻ-വിജയൻ trilogy, സേതുരാമയ്യർ ചിത്രങ്ങൾ, ഇൻ-2 ഹരിഹർ നഗറുകൾ) നമുക്ക്‌ പരിചിതവുമാണ്‌. പക്ഷേ, വർഷങ്ങൾക്ക്‌ മുൻപ്‌ പുറത്തിറങ്ങിയ ഒരു ചിത്രത്തിന്റെ തിരക്കഥയെ ഉപജീവിച്ച്‌ പുതിയ ചിത്രം ഒരുക്കുന്നത്‌ മലയാളത്തിൽ ഇതാദ്യമായാണ്‌. 'മലയാള ചലച്ചിത്രത്തിന്റെ ആചാര്യൻ, എം.ടി, യുവതലമുറയുമായി കൈകോർത്ത്‌', 'നീലത്താമര' ഇന്നലെ വീണ്ടും വിരിഞ്ഞു, നീണ്ട മുപ്പത്‌ വർഷങ്ങൾക്ക്‌ ശേഷം...


-ഷാജി
>>കൂടുതല്‍ ഇവിടെ

ഒരു തോണി വരുത്തിയ വിന
ആലുവയില്‍ പെരിയാറിന്റെ തീരത്താണ് എന്റെ വീട്. ഞങ്ങളുടെ വീടിന്റെ അടുക്കള വശത്ത് നിന്നുനോക്കിയാല്‍ കാണുന്നത് വിശാലമായ പുഴയാണ്.ഒന്ന് കൂടി എത്തി നോകിയാല്‍ ആലുവ ശിവക്ഷേത്രം.
അന്ന് ഒന്‍പതാം ക്ലാസ്സിലെ മധ്യവേനല്‍ അവധിക്കാലം. മിക്കവാറും ഞായറാഴ്ചകളില്‍ ഞാനുംഅപ്പയും അമ്മയും തേനിയും കൂടെമണപ്പുറത്ത് നടക്കാന്‍ പോകും. സന്ധ്യയോടു അടുക്കുന്നസമയത്തു..അവിടെ മണപ്പുറത്ത് പുഴയില്‍ നോക്കി ഇരിക്കാന്‍ നല്ല രസമാണ്.അവിടുന്ന് അക്കരയ്ക്കു സര്‍ക്കാര്‍ വക കടത്ത്തുണ്ട്. അപ്പയും അമ്മയും കൂടെ നടയില്‍ വര്‍ത്തമാനം പറഞ്ഞു ഇരിക്കുമ്പോള്‍ഞങ്ങള്‍ കടത്തില്‍ ഒന്നു അക്കര ഇക്കരെ പോയി വരും.

കടത്തുവള്ളത്തില്‍ കേറുന്നത് അപ്പയ്ക്ക്‌ അത്രഇഷ്ടോള്ള കാര്യമല്ല. "വേണ്ട ഉണ്ണി ..വേണ്ട തേനീ ." എന്നൊക്കെ പറഞ്ഞാലും ഞങ്ങള്‍ ചിണുങ്ങും. "അപ്പാ പ്ലീസ് അപ്പാ....നല്ല അപ്പ അല്ലെ..ന്നൊക്കെ സോപ്പ് ഇടും".
-നേഹ
>>കൂടുതല്‍ ഇവിടെ


ബ്ലോത്രം
ഇന്നലെ ബ്ലോഗില്‍ കണ്ടത്

-സ്വന്തം ലേഖകന്‍

ഗോമൂത്രഷാമ്പൂ, ചാണക ഗുളിക !
സൂരജിന്‍റെ ഈ ലേഖനം

ഗോവധം നിരോധിക്കണമെന്ന ഭ്രാന്തന്‍ മുദ്രാവാഖ്യത്തിനു ശാസ് ത്രീയ പിന്‍ബലം നേടാന്‍ ശ്രമിക്കുകയാണ് തൊഗാഡിയ..പശുവിന്‍റെ പേരില്‍ പിടിച്ചു നില്‍ക്കാനാവുമോ എന്ന പരീക്ഷണം
തുടങ്ങിയിട്ട് കാലമേറെയായി..പശു വളര്‍ത്തു മൃഗങ്ങളില്‍ ശ്രേഷ്ട്ടമായത് തന്നെ..പാലും നെയ്യും നിത്യ ജീവിതത്തില്‍ ഒഴിവാക്കാന്‍ വയ്യാത്തത് പോലെ തന്നെ ചാണകവും കര്‍ഷകന് ഒഴിവാക്കാന്‍ വയ്യാത്തതാണ്
എന്നാല്‍ ഇപ്പോള്‍ അദ്ദേഹം പുതിയ കണ്ടു പിടുത്തങ്ങലുമായി ഇറങ്ങിയതിന്റെഉദ്ദേശം വ്യക്തമാണ്..പശു മാംസം ഭക്ഷിക്കുന്നവര്‍ ഹിന്ദുക്കള്‍ അല്ലായെന്നും അതിലൂടെ മറ്റു മതക്കാര്‍ക്കെതിരെ ഹിന്ദുക്കളെ തിരിക്കാംഎന്നും
കണക്കു കൂട്ടുന്നു ..തൊഗാഡിയ യുടെ ഈ വാക്കുകളും കൂട്ടി വായിച്ചാല്‍ ചിത്രം വ്യക്തമാവുന്നു ..
Togadia added: 'Pig slaughter is banned in 44 Muslim countries and it is a punishable offence in all Muslim countries.
Why can't the Indian government make similar stringent laws against cow slaughter?..
കാലികമായ ഈ ലേഖനത്തിനു സൂരജിന് അഭിനന്ദനങള്‍ .....

ഹരീ.യുടെ
കിഴക്കേക്കോട്ടയിലെ കിര്‍മ്മീരവധം

കഥകളി ആസ്വാദനം വളരെ നന്നായിരിക്കുന്നു..കേരളത്തിന്‍റെ തനതു കലയായ കഥകളി അന്യം നിന്ന് പോകുന്ന ഇക്കാലത്ത്
കഥകളിയെക്കുറിച്ച് വായനക്കാര്‍ക്ക് കൂടുതല്‍ അറിയാന്‍ ഇത്തരം ആസ്വാദനം ഉപകരിക്കും ...
ഉപകാരപ്രദമായ ഇത്തരം ബ്ലോഗുകള്‍ അധികമാരും ശ്രദ്ധിക്കുന്നില്ല എന്നത് ബ്ലോഗ്‌ വായനുടെ മറ്റൊരു വശമാണ്...

ലിബര്‍ഹാന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടും ചില ഞെട്ടലുകളും

ശ്രീ അക്ബര്‍ എഴുതിയ ഈ ലേഖനം കാര്യങ്ങളെ ശരിക്കും വിലയിരുത്തുന്ന ഒന്നാണ് ..
വളരെയേറെ പണവും ഊര്‍ജവും ചിലവഴിച്ചു വര്‍ഷങ്ങള്‍ ക്കുശേഷം
പുറത്തു വന്ന ഈ റിപ്പോര്‍ട്ടും തുടര്‍ നടപടികള്‍ ഒന്നുമില്ലാത്ത ഒരു പ്രഹസനം മാത്രമാണ്.. ഇത്തരം ഒരു കമ്മീഷന് വേണ്ടി ചിലവഴിക്കപ്പെടുന്ന പണം മറ്റു കാര്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്തിയെങ്കില്‍

ലിബര്‍ഹാന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്‌ കോണ്ഗ്രസ് സര്‍കാരിന്റെ മേശപ്പുറത്ത് എത്തുമ്പോള്‍ അത് ചരിത്രത്തിലെ മറ്റൊരു തമാശയായി മാറുന്നു. കോഴി കുറുക്കനോട് നീതിതേടുന്ന തമാശ. കോണ്ഗ്രസ് എന്നും ബാബറിമസ്ജിദിന്റെ പേരില്‍ ബീജെപീയെക്കള്‍ തന്ത്രപരമായ രാഷ്ട്രീയം കളിച്ചവരാണ്. പള്ളി പൂട്ടിച്ചതും പിന്നീട് ഒരു വിഭാഗത്തിന് ആരാധനക്ക് തുറന്നു കൊടുത്തതും, തര്‍ക്കസ്ഥലത്ത് തറക്കല്ലിടാന്‍ അനുവാദം നല്കിയതും ഏറ്റവും ഒടുവില്‍ ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രതീകമായി നിലകൊണ്ടിരുന്ന താഴികക്കുടങ്ങള്‍ ഒരു ജനതയുടെ ആത്മാഭിമാനത്തിന് മേല്‍ നിലം പതിക്കുമ്പോള്‍ വിഡ്ഢി ചിരിയോടെ കാഴ്ചക്കാരായി നിന്നതും ഇതേ കോണ്ഗ്രസ്കാരാണെന്നതാണ് തമാശ.

ശരിയായ നിരീക്ഷണം ..ആശംസകള്‍...

21 വിവാഹപ്രായമാണോ?
-

മണിഷാരത്ത് എഴുതിയ ഈ ബ്ലോഗ്‌ സമൂഹത്തിന്‍റെ കണ്ണ് തുറപ്പിക്കെണ്ടുന്ന ഒരു വിഷയം അവതരിപ്പിക്കുന്നു

കുടുമ്പ ജീവിതം എങ്ങനെയായിരിക്കണം എന്നറിയാത്ത പ്രായത്തില്‍ കുട്ടികളെക്കൊണ്ട് വിവാഹം കഴിപ്പിക്കുന്ന രക്ഷിതാക്കള്‍ ..
കുട്ടികളെ വന്‍ പ്രതി സന്ധിയിലേക്ക് തള്ളി വിടുകയാണ്..ഇരുപത്തിയൊന്നു വയസ്സായ ഒരാണ്‍ കുട്ടി ഉത്തരവാദി ത്വ ബോധം വന്നു എന്ന് പറയാന്‍ ആവില്ല..
കാര്യങ്ങളെ തന്റേടത്തോടെനോക്കിക്കാണാന്‍ ആ പ്രായത്തില്‍ ആവില്ല.. അവസരോചിതമായ ഈ ബ്ലോഗിന് ആശംസകള്‍..

ദുബായ്: മാന്ദ്യത്തിന്റെ ആഘാതം വിടുംമുമ്പേ...

സാമ്പത്തികപ്രതിസന്ധിയില്‍ നിന്ന് എങ്ങനെ കര കയറും എന്ന് ലോക രാജ്യങ്ങളെല്ലാം ചിന്തിച്ചു കൊണ്ടിരിക്കുമ്പോള്‍ ഗള്‍ഫ്‌ രാജ്യങ്ങള്‍ ആ വഴിക്ക് ഒട്ടും ചിന്തിക്കുന്നില്ല
എന്നതിന്റെ ഉദാഹരണമാണ് ദുബായില്‍ നിന്നും വന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍.. യാതൊരു കാഴ്ച്ച്ചപ്പാടുമില്ലാതെ മത്സര ബുദ്ധിയോടെ കെട്ടിപ്പൊക്കുന്ന കൂറ്റന്‍ ടവറുകള്‍ ..
സമ്പല്‍ സമൃദ്ധ മായ ഗള്‍ഫ്‌ രാജ്യങ്ങളെ എങ്ങനെ കടക്കെണിയില്‍ ആഴ്ത്തി എന്നത് കാണിച്ചു തരുന്നു..അന്‍പതിലേറെ നിലകളുള്ള കെട്ടിടങ്ങള്‍ വാടകക്കാരില്ലാതെ മുടക്കിയ കാശിന്‍റെ
പലിശ പോലും കിട്ടാതെ ബാങ്ക് വായ്പ്പ തിരിച്ചടക്കാന്‍ കഴിയാതെ കിടക്കുന്നത് ഗള്‍ഫിലെ സ്ഥിരം കാഴ്ചയായി മാറുകയാണ്....എണ്ണ വരുമാനത്തില്‍ കാര്യമായ കുറവുണ്ടായതും
ആസൂത്രണമില്ലാതെ ഉള്ള പണം കെട്ടിടങ്ങളില്‍ മുടക്കി മരവിപ്പിച്ചു കളഞ്ഞതും ഇന്നത്തെ പ്രതിസന്ധി ക്ക് ആക്കം കൂട്ടി..
ജനശക്തി
യുടെ ഈ ലേഖനം അവശ്യം വായിച്ചിരിക്കേണ്ട ഒന്നാണ്...

-കറുത്തേടത്തിന്‍റെ
യുവാക്കള്‍ക്കൊരു മാതൃക - ശ്രീശാന്ത്‌

-ജോണ്‍ ചാക്കോ പൂങ്കാവിന്‍റെ
ശ്രീശാന്തമയം

എന്നീ ബ്ലോഗുകള്‍ ശ്രീശാന്ത്‌ ശ്രീലങ്കയ്ക്ക് എതിരെ ആറ് വിക്കെറ്റ് നേടിയപ്പോള്‍ ഉള്ള അഭിപ്രായങ്ങളായെ പറയാന്‍ പറ്റൂ..
ഒരു കളിയില്‍ വിക്കെറ്റ് നേടി എന്നത് കൊണ്ട് ഇത്രെയും പുക്ഴ ത്തുന്നതില്‍ അര്‍ത്തമോന്നുമില്ല .. അദ്ദേഹം ഇനിയും സ്ഥിരത തെളിയിക്കേണ്ടിയിരിക്കുന്നു..
ക്രിക്കെറ്റ് മാന്യമായൊരു കളിയാണ് ..ഒരു കളിക്കാരനും കളിക്കളത്തില്‍ മാന്യമായി പെരുമാറണം..അക്കാര്യത്തില്‍ താന്‍ ഒരു വന്‍ പരാജയമാണ് എന്ന്
പലതവണ ശ്രീശാന്ത്‌ തെളിയിച്ചിട്ടുണ്ട്..ഉയര്‍ച്ച അഹങ്കാരത്തിലെക്കല്ല ..എളിമയിലെക്കാന് വഴി തെളിയിക്കേണ്ടത് ..അത് ശ്രീ ശാന്തിനു മനസ്സിലായാല്‍ അദ്ദ്ധേഹത്തിനു കൊള്ളാം
നഷ്ട്ടപ്പെടാന്‍ ശ്രീ ശാന്തിനാണ് ഉള്ളത്.. ഇന്ത്യന്‍ ക്രിക്കെറ്റിനല്ല..

ഉമ്മ...

man to walk with


അവ്യക്തമായൊരു കഥ ..എന്താണ് ഈ കഥയിലുള്ളത് ഉമ്മയില്ലാത്ത ..ഒന്നാം ക്ലാസില്‍ പഠിക്കുന്ന നസീമ വയറുവേദന എടുത്തു കരഞ്ഞു .ബാപ്പ വന്നു വീട്ടിലേക്കു കൊണ്ട് പോയി..
അവള്‍ ഉമ്മായെന്നു വിളിച്ചു കരഞ്ഞു കൊണ്ടിരുന്നു..നസീമ ഒന്നാം ക്ലാ സ്സില്‍ പഠിക്കുന്ന കുട്ടിയാണ് അപ്പോള്‍ അഞ്ചു വയസ്സ്..ആകുട്ടിക്കു ആയയോടു മാത്രം പറയാന്‍ പറ്റുന്ന കാര്യം എന്താണ്?
നസീമയുടെ ചേച്ചി കല്യാണം കഴിഞ്ഞു പോയി..അപ്പോള്‍ നസീമാക്കും ചേച്ചിക്കും ഒരു പതിനഞ്ചു വയസ്സെങ്കിലും .വ്യതാസം കാണും ..വീട്ടില്‍ പ്രായമായ ബാപ്പ മാത്രം ...ഒന്നും വ്യക്തമാക്കാതെ
പലതും പറഞ്ഞു പോകുന്നു..
കഥയെന്ന നിലയില്‍ ഇനിയും നന്നാകെണ്ടിയിരിക്കുന്നു

ഗീത യുടെ ഗുരു ശിഷ്യ ബന്ധം പറയുന്ന സുകൃതികള്‍ എന്ന കഥ പ്രമേയം പുതുമയുള്ളതല്ല യെങ്കിലും അവതരണം
കൊണ്ട് മികച്ചു നില്‍ക്കുന്നു.. വായനക്കാരനെ പിടിച്ചിരുത്താന്‍ കഥാകാരിക്ക് കഴിഞ്ഞിരിക്കുന്നു ..ഇനിയും കൂടുതല്‍ എഴുതാന്‍ ഈ കഥാകാരിക്ക് കഴിയട്ടെ...

പുരുഷ മേധാവിത്വം
..
-സിങ്കുട്ടന്‍.

പുതുമയുള്ള അവതരണം ..നന്നായി പറഞ്ഞിരിക്കുന്നു..
ബ്ലോഗ്ഗെര്‍ക്ക് ആശംസകള്‍...

ഒഴുക്കില്‍‌പെട്ട് മരിച്ചവന്റെ യാത്ര
എന്ന വിഷ്ണു പ്രസാദിന്‍റെ കവിത

മനോഹരം എന്നെ പറയാന്‍ പറ്റൂ.. ജീവിച്ചിരിക്കുന്നവന്‍ മരണത്തെ ക്കുറിച്ചുചിന്തിക്കുമ്പോള്‍ ..ആ‍ ചിന്തകളുടെ തലം പരിമിധികളില്ലാത്തതാണ് ..അത് ഒഴുകിക്കൊണ്ടേ ഇരിക്കും... സുന്ദരമായ വരികള്‍ ..നദിയുടെ ഒഴുക്ക് പോലെത്തന്നെ ...


രാജേഷ് ചിത്തിര.യുടെ
തിരസ്ക്കാരം

മേരി ലില്ലി യുടെ
സാന്ത്വനം







ഉണങ്ങിയ ചില്ലകള്‍ തീയില്‍ ഇടുക; ശ്വാസത്തില്‍ മഞ്ഞുകാലം മണക്കുന്നു.

ഓ, തിളച്ചു മറിയുന്നതിനെത്രമേല്‍ പ്രേമം,
കുശുമ്പ്,
നിന്നെ മൂടുന്ന പുതപ്പിനെ
ഞെരിച്ചു ഞെരിച്ചു കൈ കുഴഞ്ഞപ്പോള്‍
വീണ്ടും ഇതെത്ര മേല്‍ എത്ര മേല്‍ അന്പ്.
-prabha zacharias
>>കൂടുതല്‍ ഇവിടെ

വഴി





എന്നില്‍ നിന്ന് നിന്നിലേക്കൊരു ഇടവഴിയുണ്ടായിരുന്നു.
അമ്മയില്‍ നിന്ന് ഇന്നിലേക്കുള്ള-
ഒറ്റത്തടിപ്പാലം തുടര്‍ന്നെത്തുന്ന ഇടവഴി.
കല്ലുറപ്പിച്ച് മിനുസപ്പെടുത്താത്ത ഇടവഴി.

നിന്നിലേക്കുള്ള വഴിയില്‍ രണ്ട് കട്ടുറുമ്പുകളുണ്ടായിരുന്നു.
പ്രണയപ്പുറ്റില്‍ നിന്ന് വ്യത്യസ്തരായ് നടക്കുന്ന കട്ടുറുമ്പുകള്‍.
നീറ്റല്‍ തന്നെങ്കിലും പിന്തുടരാന്‍ പഠിപ്പിച്ച കട്ടുറുമ്പുകള്‍.

നിന്നിലേക്കുള്ള വഴിയില്‍ ഒരു പനിനീര്‍ ചെടിയുണ്ടായിരുന്നു.
ചുവപ്പും മഞ്ഞയും പൂക്കളുള്ള പനിനീര്‍ച്ചെടി.
മുള്ള് പോലുള്ള ആസക്തി നേര്‍ക്ക് മുള്ള് നീട്ടുന്ന പനിനീര്‍ച്ചെടി.

-



വിദൂരമല്ലാത്ത വിസ്ഫോടനം

കാലത്തെക്കുറിച്ചു ഞാന്‍ ചിന്തിച്ചു
ചിതറിത്തെറിച്ച ചിന്താ ശകലങ്ങള്‍
നീ ആഗ്രഹിച്ചത്‌ പോലെത്തന്നെ
നിന്റെ അഗ്നികുണ്ഡത്തില്‍ വീണു
നിന്റെ ദ്വേഷവും എന്റെ രോദനവും
അതില്‍ ഹവിസ്സായ് പതിച്ചു.
അവിടെ കരിഞ്ഞുങ്ങിയത്
കേവലം നിർലോഭ ചിന്തകളല്ല,
ഇന്നിന്റെ വ്യാകരണമാണ് .
വിണ്ണിന് മണ്ണിനു മേല്‍ അധീശത്വമുള്ള
സമൂഹത്തിന്റെ പട്ടടയില്‍ നിന്നും ,
ഉയര്‍ന്നു പൊങ്ങുന്ന ധൂമവലയങ്ങള്‍
അരിഞ്ഞു വീഴ്ത്ത്തുന്നവര്‍,
-തൂലിക
>>കൂടുതല്‍ ഇവിടെ

നീണ്ടു നീണ്ടു നീണ്ടു നീളുന്ന പാളങ്ങള്‍

ബന്ധങ്ങളും ബന്ധനങ്ങളും ഇല്ലാതെ കാര്യങ്ങള്‍
ഇങ്ങനെ നീണ്ടു നീണ്ടു പോകും
ചില കാര്യങ്ങളുടെ കിടപ്പ് കണ്ടാല്‍
ഏത് പൊട്ടനും വഴിപോക്കനും
പോകുന്ന വഴിയില്‍ ഒരു തൊഴി കൊടുത്തിട്ടേ പോകൂ .

നീണ്ടു നീണ്ടു നീണ്ടു പോകുന്ന റെയില്‍ പാളങ്ങള്‍
എത്ര ചരക്കുകള്‍ മുക്കീം മൂളീം
പൊകയൂതിയും ഊതാതെയും
അലറി വിളിച്ചും വിളിക്കാതെയും ഈ വഴി പോയേക്കുന്നു
ഒരു കൂസലും കൂടാതെ വീണ്ടും അതേ കിടപ്പ് .
-കാപ്പിലാന്‍
>>കൂടുതല്‍ ഇവിടെ



0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP