FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

9 നവംബര്‍ 2009:വിചാരത്തിനു വിട....

Sunday

‘വിചാര വിട‘ ഒരു പുതിയ അനുഭവമായി.




ലയാള ബ്ലോഗ് ചരിത്രത്തില്‍ പല മീറ്റുകളും നടന്നിട്ടുണ്ട്. എന്നാല്‍ ആകെ രണ്ട് മീറ്റുകള്‍ നടത്തി, അത് രണ്ടും രണ്ട് പേര്‍ക്കുള്ള വിടവാങ്ങലുമായി ബന്ധപ്പെട്ടാകുന്നത് കുവൈറ്റിലെ മലയാളി ബ്ലോഗ് കൂട്ടായ്മക്ക് മാത്രം അവകാശപെട്ടതാണ്. നമുക്കേവര്‍ക്കും അറിയുന്നത് പോലെ, ബ്ലോഗിലെ പ്രമുഖ കവിയായ ജ്യോനവന്റെ, ജീവിതം തന്നെ യവസാനിപ്പിച്ചുള്ള യാത്രയായിരുന്നു ഒന്നാമത്തെ സംഭവം. കുവൈത്തിലെ സീനിയര്‍ മലായാളി ബ്ലോഗര്‍ മാരില്‍ ഒരാളായ ശ്രീ വിചാരം(ഫാറൂഖ് ബക്കര്‍) തന്റെ പ്രവാസ ജീവിതം അവസാനിപ്പിച്ച്, ഇനിയൊരിക്കലും തന്നെ ഈ മണല്‍ക്കാട്ടിലേക്കില്ല എന്നുറപ്പിച്ച് കൊണ്ട്, നാട്ടിലേക്ക് യാത്ര തിരിക്കുന്നതാണ് രണ്ടാമത്തെ സംഭവം.

കുവൈറ്റിലെ ബ്ലോഗ് കൂട്ടായ്മക്ക് കാരണമായത് ഒന്നാമത്തെ സംഭവമാണെങ്കില്‍, ആ ബ്ലോഗ് സൌഹൃദങ്ങളെള്‍ക്ക് കൂടുതല്‍ കരുത്തേകുന്നതായി രണ്ടാമത്തേത്.
-ചിന്തകന്‍
>>കൂടുതല്‍ ചിത്രങ്ങളും വാര്‍ത്തയും ഇവിടെ



കലിയുഗ വരദന്‍

അദ്ധ്യായം 08 - കലിയുഗ രക്ഷകന്‍


ഇപ്പോള്‍ വാമദേവന്‍ നമ്പൂതിരിയുടെ മനസ്സ് ശാന്തമാണ്‌.ബ്രഹ്മദത്തനെ ബാധിച്ചിരിക്കുന്ന അഷ്ടമശനിയെക്കാള്‍, രവിവര്‍മ്മയെ ചുറ്റിയുള്ള ഒരു കൊടിയ വിപത്തിനെ അദ്ദേഹം തിരിച്ചറിഞ്ഞിരിക്കുന്നു.പക്ഷേ അത് എന്താണെന്ന് അദ്ദേഹത്തിനു പറയാന്‍ സാധിക്കുന്നില്ല, കാരണം അദ്ദേഹത്തിനു ഇനി പലതും അറിയാനുണ്ട്.
അതിനായി അദ്ദേഹത്തിന്‍റെ അടുത്ത ശ്രമം..

"രവിവര്‍മ്മക്ക് ഈശ്വരവിശ്വാസമുണ്ടോ?"
വാമദേവന്‍ നമ്പൂതിരിയുടെ ആ ചോദ്യത്തിനു മുന്നില്‍ എന്ത് മറുപടി പറയണമെന്നറിയാതെ രവിവര്‍മ്മ ഒരു നിമിഷം നിശബ്ദനായി നിന്നു., പിന്നീട് പതിയെ പറഞ്ഞു:
"പ്രപഞ്ചം നിയന്ത്രിക്കാന്‍ ഒരു ശക്തിയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു"
"നല്ലത്, ആ ശക്തിക്ക് ഒരു രൂപമുണ്ടോ?" വീണ്ടൂം ചോദ്യം.
രവിവര്‍മ്മക്ക് മറുപടിയില്ല.
-

ഇത് ഒരു കഥയല്ല. ഭാഗം - 29.

ദര്‍ശനം പുണ്യ ദര്‍ശനം - ഭാഗം 3.

അയ്യപ്പസ്വാമിയുടെ ദര്‍ശനം എനിക്ക്ഏറ്റവും കൂടുതല്‍ ലഭിച്ചത് കുംഭമാസത്തില്‍ തൊഴാന്‍ ചെന്നപ്പോഴാണ്. ശരിക്ക് പറഞ്ഞാല്‍ എന്‍റെ മൂന്നാമത്തെ തീര്‍ത്ഥയാത്രയില്‍. അത് പോലൊരു ദര്‍ശന സുഖം ഇനി എനിക്കെന്നല്ല, ആര്‍ക്കും കിട്ടാന്‍
ഇടയുണ്ടെന്ന് തോന്നുന്നില്ല. അതോടൊപ്പം കൌമാരക്കാരനായ എനിക്ക്ആ യാത്രക്കിടെ പറ്റിയ അനുഭവങ്ങളും അബദ്ധങ്ങളും
ഇവിടെ കുറിച്ചിടാതെ വയ്യ.

ആ യാത്ര 1971ല്‍ ആയിരുന്നു . അന്നും വളരെ അപൂര്‍വ്വം ചിലര്‍ മലയാള മാസം ഒന്നാം തിയ്യതി തോറും ശബരിമലയില്‍
തൊഴാന്‍ എത്തിയിരുന്നു. അത്തരത്തില്‍ തിങ്ങള്‍ ഭജനം നടത്തി വന്ന ഒരു ഗുരുസ്വാമിയായിരുന്നു എലവഞ്ചേരി ചേരാപുരത്തെ കുണ്ടുമണിസ്വാമി.

ദേശാഭിമാനീ...ഇങ്ങനെ ചിരിപ്പിക്കരുത് പ്ലീസ്...



ദേശാഭിമാനിയെ പറ്റി ഇനി ഒന്നും എഴുതേണ്ട എന്ന് കരുതിയതാണ്. പക്ഷേ എന്ത് ചെയ്യാന്‍...ഇത്രയ്ക്ക് ചിരിപ്പിക്കുന്ന ദേശാഭിമാനിയെ പറ്റി രണ്ട് വാക്ക് പറഞ്ഞില്ലെങ്കില്‍ പിന്നെ ഞാന്‍ മനുഷ്യനാണോ? മാതൃഭൂമിയും മനോരമയും ഒക്കെ നര്‍മ്മവിഭാഗം തുടങ്ങിയതിനും പക്ഷേ അത് ഇപ്പോള്‍ ചുരുക്കിയതിനും (മത്സരിക്കാന്‍ പറ്റണ്ടേ?) ഒക്കെ കാരണം ഇപ്പോഴല്ലേ എനിക്ക് മനസിലായത്...

ഇത്ര റിയലിസ്റ്റിക്കായി നര്‍മ്മം വിതറാന്‍ കഴിവുള്ള നമ്മുടെ സ്വന്തം “അഭിമാനി” ഇവിടെ ഉള്ളപ്പോള്‍ പിന്നെ മറ്റ് പ്രസിദ്ധീകരണങ്ങള്‍ ഇവിടെ പിടിച്ച് നില്‍ക്കുന്നതെങ്ങനെ?
-അഹങ്കാരി
>>കൂടുതല്‍ ഇവിടെ


ആര്‍ട്ടിസ്റ്റ്സുജാതന്‍ കുവൈറ്റില്‍ റീത്ത് ചരിത്രം പണിയുന്നു

കുവൈറ്റ് ഹോളി ഫാമിലി കത്തീഡ്രലില്‍ നവം 9 മുതല്‍ ആരംഭിക്കുന്ന യൂണിറ്റി കോണ്‍ഗ്രസിന്‍റെ ഭാഗമായുള്ള എക്സിബിഷന്‍ ഒരുക്കുന്ന തിരക്കിലാണ്, രംഗപടത്തിനു 15 തവണ സംസ്ഥാന അവാര്‍ഡ് നേടിയ ആര്‍ട്ടിസ്റ്റ് സുജാതന്‍. കൊടുങ്ങല്ലൂരില്‍ നടക്കുന്ന സംസ്ഥാന നാടക അവാര്‍ഡ് ചടങ്ങിനു സുജാതനു പങ്കെടുക്കാന്‍ കഴിയില്ല.
-

സര്‍ക്കാരിന്റെ മുണ്ട് ചിത്രകാരന് !


കേരളത്തിലെ അതിപ്രമുഖരും,പ്രശസ്തരുമായ മലയാളി മാന്യന്മാര്‍ക്കുള്ള ഓണക്കാല സമ്മാനമായി നല്ല പച്ച കസവുകരയോടുകൂടിയ ഒരു കൈത്തറി ഹാന്‍ഡ് ലൂം മുണ്ട് കേരളത്തിലെ രണ്ടു ബഹു. മന്ത്രിമാരുടെ തൃക്കൈവിളയാടിച്ച പ്രശസ്തി പത്രം സഹിതം ഇയ്യിടെ ചിത്രകാരനു കൊറിയറില്‍ ലഭിച്ച വിവരം രഹസ്യമായി സൂക്ഷിച്ചു വരികയായിരുന്നു എന്ന സത്യം ഇതിനാല്‍ വെളിപ്പെടുത്തിക്കൊള്ളുന്നു. കണ്ണൂരിലെ സ്ഥിരതാമസക്കാരനായ ചിത്രകാരന് കേരള സര്‍ക്കാര്‍ വിലകൂടിയ ഒരു കൈത്തറിമുണ്ട് സമ്മാനിച്ച് ഇലക്ഷന്‍ മര്യാദകളെ കാറ്റില്‍ പറത്തി എന്ന അപഖ്യാതി ഒഴിവാക്കുന്നതിനായി ചിത്രകാരന്‍ മനപ്പൂര്‍വ്വം ആ സത്യം മറച്ചുവക്കുകയായിരുന്നു.
ഇന്നലെ ഇലക്ഷന്‍ എന്ന തൊന്തരവ് പൂര്‍ത്തിയായ സ്ഥിതിക്ക് സര്‍ക്കാരിന്റെ സുചിന്തിതമായ ഈ സത്പ്രവര്‍ത്തിയെക്കുറിച്ച് രണ്ടു വാക്ക് പോസ്റ്റുന്നതില്‍ അപാകതയില്ലെന്ന് കരുതുന്നു.
25.8.09 ന് ചിത്രകാരന് കൊറിയര്‍ മുഖാന്തിരം അയച്ചിരിക്കുന്ന ഈ ബഹുമാന്യ സമ്മാനം ഒക്ടോബര്‍ ആദ്യവാരമാണ് ചിത്രകാരനു കിട്ടുന്നത് എന്നത് ...
-ചിത്രകാരന്‍
>>കൂടുതല്‍ ഇവിടെ

മഹിളാരത്നം -2009

ബഹറിന്‍ കേരളീയ സമാജം വനിതാവിഭാഗം മലയാളികളായ വീട്ടമ്മമാര്‍ക്ക് വേണ്ടി ' മഹിളാരത്നം -2009 ' മത്സരം സംഘടിപ്പിക്കുന്നു.വിവിധ മേഖലകളില്‍ സ്ത്രീകളുടെ കഴിവുകളുടെ അടിസ്ഥാനത്തില്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്നയാളെ ' മഹിളാരത്നം 2009 ' ആയി തിരഞ്ഞെടുക്കും . മലയാള ഭാഷയിലെ പ്രാവീണ്യം , ന്യത്തം , ഗാനാലാപനം എന്നിവയിലെ കഴിവ്, വാക്ചാതുരി എന്നിവയാണ്‌ വിജയികളെ കണ്ടെത്താനുള്ള മാനദണ്‌ഡങ്ങള്‍
-

തിരഞ്ഞെടുപ്പ് ഫലപ്രവചനം.

കേരള നിയമസഭയിലേക്ക് മൂന്ന് മണ്ഡലങ്ങളില്‍ നടന്ന ഉപ തിരഞ്ഞെടുപ്പ് ഫല പ്രവചനം.

ഒരു സീറ്റ്‌ എങ്കിലും നേടാനായാല്‍ അത് വി.എസ് സര്‍ക്കാരിനും ഇടതുപക്ഷത്തിനും വല്യ ആശ്വാസം ആവും.

കണ്ണൂരില്‍ ഇടതിന്റെ കള്ളാ വോട്ടുകള്‍ തടയാന്‍ കോണ്‍ഗ്രസിനും കേന്ദ്ര സേനക്കും ഒക്കെ ആയോ?
അതോ അബ്ദുള്ള കുട്ടിയെ നിര്‍ത്താനുള്ള (തെറ്റായ തീരുമാനവും,കീഴ്വഴക്കവും)തീരുമാനം തിരിച്ചടിക്കുമോ?
-ജോണ്‍ ചാക്കോ പൂങ്കാവ്
>>കൂടുതല്‍ ഇവിടെ

കണ്ണൂര്‍ ചരിത്രം സൃഷ്ടിച്ചു !



തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തില്‍ കണ്ണൂരില്‍ ആദ്യമായി നടന്ന സമാധാനപരമായ തെരഞ്ഞെടുപ്പായിരുന്നു നവമ്പര്‍ 7ന് നടന്ന ഉപതെരഞ്ഞെടുപ്പ്. യാതൊരു പരാതികളോ പ്രശ്നങ്ങളോ ഇല്ലാതെ ഇങ്ങനെയും തെരഞ്ഞെടുപ്പ് നടക്കും എന്ന് കണ്ണൂരുകാര്‍ മനസ്സിലാക്കുന്നത് ഇതാദ്യമായിട്ടാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സന്ദര്‍ഭോചിതമായ ഇടപെടലും തീരുമാനങ്ങളുമാണ് ഇങ്ങനെയൊരു തെരഞ്ഞെടുപ്പ് ചരിത്രം സൃഷ്ടിക്കാന്‍ ഇടയായത്. കേന്ദ്രസേനയുടെ വരവ് മാര്‍ക്സിസ്റ്റ് നേതാക്കളെ തെല്ലൊന്നുമല്ല നിരാശരാക്കിയത്. തങ്ങളുടെ കുത്തിത്തിരുപ്പുകള്‍ ഒന്നും വില പോവാതെ ജനങ്ങള്‍ ക്യൂ നിന്ന് നിര്‍ഭയം വോട്ട് ചെയ്യുന്നത് അവര്‍ക്ക് നിസ്സഹായരായി,ഗതികെട്ടവരായി നോക്കിനില്‍ക്കേണ്ടി വന്നു.
-കെ പി എസ്
>>കൂടുതല്‍ ഇവിടെ

ശബരീശ ദര്‍ശനം ദുബായിലും -സ്വാമിയേ ശരണമയ്യപ്പ !!!

ദുബായ് നിവാസികളായ പ്രവാസികള്‍ക്ക് വൃശ്ചിക മാസത്തില്‍ കലിയുഗ വരധനായ ,ശ്രീ ധര്‍മ്മ സസ്താവായ അയ്യപ്പ സ്വാമിയുടെ അനുഗ്രഹം നേടാന്‍ ഉള്ള ഭാഗ്യം കൈവന്നിരിക്കുന്നു
-

നാമെന്തിന് കാട്ടുകഴുതകളെപ്പോലെയാകണം

ഖുര്‍ആനിന്റെ കാര്യത്തില്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാലത്ത് ജനങ്ങളില്‍ ഒരു പക്ഷത്തിന്റെ നിലപാട് എന്തായിരുന്നുവോ അതേ നിലപാട് സ്വീകരിക്കുന്ന ഒരു വലിയ വിഭാഗത്തെ ഇന്നും ബൂലോഗത്ത് കാണാന്‍ കഴിയും. അവരുടെ അസഹിഷ്ണുതയും വേദഗ്രന്ഥത്തോടുള്ള പുഛമനോഭാവവും ഒരു മനുഷ്യത്വമുള്ള സമൂഹത്തിന് ചേര്‍ന്നതല്ല തന്നെ. വേദഗ്രന്ഥത്തെക്കുറിച്ചോ ദൈവത്തെക്കുറിച്ചോ യാതൊരു ധാരണയുമില്ല എന്നതിനേക്കാള്‍ അതിന് നേരെ ഹൃദയത്തെ അടച്ചുപൂട്ടിയിടുന്ന സ്വഭാവവും കണ്ടുവരുന്നു. അതോടൊപ്പം തങ്ങള്‍ വാരിപ്പുണരുന്ന സകല മാറാപ്പുകളും വിശ്വാസികളില്‍ ചാര്‍ത്തുകയും ചെയ്യുന്നു. സത്യത്തില്‍ ഖുര്‍ആന്‍ വിശേഷിപ്പിച്ച സിംഹത്തില്‍ പേടിച്ചോടുന്ന കാട്ടുകഴുതകളെപ്പോലെ ഖുര്‍ആനെക്കുറിച്ച് പറയുന്ന സൈറ്റിലേക്ക് എത്തിനോക്കാന്‍ പോലും അവര്‍ ഭയപ്പെടും. സാമ്പിളിന് ഇവിടെ ക്ളിക്ക് ചെയ്യുക. തുടര്‍ന്ന് വായിക്കുക. തുറന്ന മനസ്സുള്ളവരെ ഇതിലേക്ക് ചര്‍ചക്കായി സ്വാഗതം ചെയ്യുന്നു.
-
>>കൂടുതല്‍ ഇവിടെ


ദൃശ്യങ്ങളുടെ നോവുകള്‍

അഭിമുഖം
ഷാജി പട്ടണം/സുനില്‍ ഫൈസല്‍

2008ല്‍ ഗോവയില്‍ നടന്ന അന്തര്‍ദേശീയ ഫിലിം ഫെസ്റ്റിവലിലെ പനോരമ വിഭാഗത്തിലെ ആദ്യ ചിത്രമായിരുന്ന “വേരുകളുടെ” ക്യാമറാമാനായ ഷാജി പട്ടണം സംസാരിച്ചത്..

അയ്യപ്പേട്ടനെ പ്രകോപിപ്പിച്ച ആ പഴയ കവിത..!

എ.അയ്യപ്പന്‌..

















നീ

വേനലിൽ കരിയാത്ത മരം..
ശ്യൂന്യതയുടെ അകം പുറങ്ങൾ തേടി,
പ്രാർത്ഥനകളില്ലാത്ത രാത്രികളിൽ
ബോധപൂർവ്വം വഴി മറന്നവൻ..
-സുനില്‍ പണിക്കര്‍
>>കൂടുതല്‍ ഇവിടെ

രത്തന്‍ റ്റാറ്റ അറിയുന്നുണ്ടോ ഈ പകല്‍ക്കൊള്ള.. ?

ഒരു വലിയ അബദ്ധം പറ്റി… ഇനി ഇത്‌ ആര്‍ക്കും പറ്റാതിരിക്കാനാണീ കുറിപ്പ്‌.. ഞാന്‍ ഒരു റ്റാറ്റാ ബ്രോഡ്ബാന്റ് (റ്റാറ്റാ ഫോട്ടോണ്‍ പ്ളസ്‌)വാങ്ങി. അതോടെ കഷ്ടകാലവും തുടങ്ങി.. ! യു.എസ്‌.ബി ബ്രോഡ്ബാന്റാണ്‌. 3.1 Mbps വരെ സ്പീഡ്‌ ലഭിക്കുമെന്നാണ്‌ പറഞ്ഞത്‌! സ്പീഡ്‌ ഇതുവരെ 1.5 യ്ക്ക്‌ അപ്പുറം പോയിട്ടില്ല.. മിക്കവാറും ലഭിക്കുക 300-600Kbps ആണ്‌! മുടക്ക്‌ മുതല്‍ 3600 / രൂപയാണ്‌..
-വിദൂഷകന്‍
>>കൂടുതല്‍ ഇവിടെ

ഗുണ്ടല്‍പേട്ടയിലൊരുനാള്‍

വയനാട് വഴിയുള്ള മൈസൂര്‍ യാത്രയില്‍ കേരള അതിര്‍ത്തിയും വനവും കഴിഞ്ഞാല്‍ ഗുണ്ടല്‍പേട്ടയായി..ഈ മണ്ണിലെ കണ്ണുനീരിനൊപ്പം പച്ചക്കറി വിളയുന്നു..പൂക്കള്‍ വിരിയുന്നു..ഏക്കറിന് പതിനായിരം പോലും ഇല്ലാതിരുന്ന ഇവിടത്തെ മണ്ണും ഇപ്പോള്‍ പൊന്നിനേക്കാളേറെ വിലക്കാണ് വിറ്റുപോക്കുന്നത്..അരികത്ത് പുതിയ വിമാനതാവളം വരുന്നു..
പെണ്ണിനെയറിയാന്‍ ഭോഗിക്കാന്‍ ഇവിടേക്ക് തീര്‍ഥയാത്ര വരുന്നവരും അനേകം..
നിയമ പാലകര്‍ കണ്ണടച്ചുപിടിച്ചതിനാല്‍ വീടുകളിലും ചേരികളിലും ലോഡ്ജുകളിമായി ഒട്ടേറെ പെണ്‍കുട്ടികള്‍,യുവതികള്‍,അമ്മമാര്‍ തടവിലാക്കപെട്ടിട്ടുണ്ട്. അക്കൂട്ടത്തില്‍ സ്വമേധയാ കിടന്നു കൊടുത്ത് കാമാഗ്നിയിലൂടെ പച്ചനോട്ടു സമ്പാദിക്കന്‍ വരുന്നവരുമുണ്ട്.
-


ബോദ്‌ലെയെർ-കൊലക്കയർ

manet-cherries-1859


"മിഥ്യകൾ" എന്റെ സ്നേഹിതൻ എന്നോടു പറയുകയായിരുന്നു,"മനുഷ്യർ തമ്മിലുള്ള ബന്ധങ്ങൾ പോലെ,അല്ലെങ്കിൽ മനുഷ്യരും വസ്തുക്കളും തമ്മിലുള്ള ബന്ധങ്ങൾ പോലെ അത്ര അസംഖ്യമാണ്‌. ആ മിഥ്യ മായുമ്പോഴാകട്ടെ-അതായത്‌, ഒരു വ്യക്തിയോ വസ്തുവോ നമുക്കു പുറത്ത്‌ യഥാർത്ഥത്തിൽ എങ്ങനെയാണെന്നു നാം കാണുമ്പോൾ-മറഞ്ഞുപോയ മായാരൂപത്തെ പ്രതി ഒരു നഷ്ടബോധവും മുന്നിൽ വന്ന പുതുമയെ,യഥാർത്ഥവസ്തുവെ പ്രതി ആശ്ചര്യവും കലർന്ന സങ്കീർണ്ണമായ ഒരു വിചിത്രവികാരത്തിനു നാം വിധേയരായിപ്പോവുകയും ചെയ്യുന്നു. ഇനി സ്പഷ്ടവും സധാരണവും മാറ്റമില്ലാത്തതും ദുർവ്യാഖ്യാനങ്ങൾക്കിടനൽകാത്തതുമായ ഒരു പ്രതിഭാസമുണ്ടെങ്കിൽ അത്‌ മാതൃസ്നേഹമൊന്നു മാത്രം.
-
>>കൂടുതല്‍ ഇവിടെ

“ഭാഷയിതപൂര്‍ണ്ണം”

ഒരു കളിത്തോക്കുകൊണ്ടോ, വിരല്‍ ചൂണ്ടലുകൊണ്ടോ, കണ്ണുരുട്ടലുകൊണ്ടോ കൊഴിച്ചുകളയാവുന്ന വാക്കുകള്‍ നിറഞ്ഞ ഭാഷകൊണ്ട്‌ എന്തിനാണ്‌ നമ്മള്‍ ഇനിയും തൊപ്പിവെച്ചു കളിക്കുന്നത്‌ എന്ന ചോദ്യം അതിമനോഹരമായ ഒരു കവിതയിലൂടെ അതിഭംഗിയായി ചോദിച്ചിരിക്കുന്നു ഗോപീകൃഷ്ണന്‍.

റയ്‌മുണ്ടോ സില്‍വ. ജോസ്‌ സരമാഗോവിന്റെ ഹിസ്റ്ററി ഓഫ്‌ സീജ്‌ ഓഫ്‌ ലിസ്‌ബ്ണ്‍ (History of Siege of Lisbon) എന്ന നോവലിലെ കഥാപാത്രം. ഒരു നോവലിന്റെ പ്രൂഫ്‌ നോക്കുന്നതിനിടയില്‍ കിട്ടുന്ന ഒഴിവുവേളകളില്‍ മൂറുകളുടെയും കുരിശുയുദ്ധക്കാരുടെയും സങ്കീര്‍ണ്ണമായ ബന്ധത്തിന്റെ ചരിത്ര വഴികളിലൂടെ അലഞ്ഞുനടക്കുന്ന അയാളെ വിടാതെ പിന്തുടരുന്ന ഒരു നായയുണ്ട്‌.
-

കിട്ടാത്ത മുന്തിരിയുടെ പുളിപ്പ്

അപ്പൊ പറയാനുള്ളത് 90 കളില്‍ നടന്ന ഒരു സംഭവമാണ് . അപ്പൊ തുടങ്ങല്ലേ.

അതാ അങ്ങോട്ട്‌ നോക്കു. ഈര്ക്കിളിയെ വെല്ലുന്ന വണ്ണവും മുഖക്കുരു വന്നു വിരു‌പമായ മുഖവുമായി ഒരു ചെറുപ്പക്കാരന്‍ നടന്നു വരുന്നത് നിങ്ങള്‍ കാണുന്നില്ലേ? എവിടെ കാണാന്‍ കുറച്ചു നേരം കൂടി കാത്തു നില്ക്കു ‌ ഹാ ഇപ്പൊ കാണുന്നില്ലേ അതാണ്‌ നമ്മുടെ കഥാനായകന്‍! കാണാന്‍ ഒരു മെനയില്ലെങ്കിലും ഇവന്‍ ആളൊരു പുലിയാണ്. ഈ മെനയില്ലായ്മ കൊണ്ട് തന്നെ കൂട്ടുകാര്ക്കിടയില്‍ പിടിച്ചു നില്ക്കാന്‍ വേണ്ടി അടിപിടി ഉണ്ടാകുമ്പോള്‍ അതിനിടയിലേക്ക് ഉളിയിട്ടു അടിപിടിയുടെ മുന്നില്‍ നെഞ്ചും വിരിച്ചു നില്ക്കുക. കിട്ടുന്ന അടി മൊത്തമായും മേടിക്കുക. ചില്ലറ ആയി തിരിച്ചു കൊടുക്കുക

-പുള്ളി പുലി

>>കൂടുതല്‍ ഇവിടെ




ഓര്‍മ്മകള്‍ നൊമ്പരമാകുമ്പോള്‍

ഈ കഥയില്‍ ഉപയോഗിച്ചിരിക്കുന്ന പല വാക്കുകളും മനസിലാകാന്‍ കൃഷ്‌ണ.തൃഷ്‌ണ എന്ന ബ്ലോഗ്‌ വായിച്ചാല്‍ നന്നായിരിക്കും


നാട്യങ്ങളുടെ കേദാരമായ നഗരത്തിലേക്ക് ചേക്കേറിയിട്ട് വര്‍ഷങ്ങള്‍ പലതും കഴിഞ്ഞു.ഇലകള്‍ കൊഴിയും പോലെ ഋതുക്കള്‍ കൊഴിഞ്ഞു പോയി.ഒത്തിരി മുഖങ്ങളെ കണ്ടു.ഓര്‍ത്തിരിക്കാന്‍ കഴിയുന്നവ കുറവാണ്.പക്ഷെ എന്നിലെ മനുഷ്യനെ നൊമ്പരപ്പെടുത്തിയ കുറെ മുഖങ്ങള്‍,അതില്‍ ഒന്നാണ് കല്യാണ്‍ദേവി..
-


കടലുപ്പ്‌

ചൂണ്ടയിലൊ
വലയിലൊ പെട്ട്
ജന്മം തീര്‍ന്നിട്ടും
വേവാതെ ഉപ്പില്‍
പുതഞ്ഞു കിടപ്പുണ്ട്
കടല്‍മീനുകള്‍.

ആരും ഉപ്പിനെ
കടലുപ്പ്‌ എന്നു
-

ജീവിതം = സമരം

ജീവിതം ഒരു സമരമാണ്

ഇവിടെ തോല്‍വികള്‍ ഒരിക്കലും അവസാനവാക്കല്ല

പോരാടുക

പോരാടുക

അന്തിമവിജയം നിന്‍റെതാണ്

‌ഒരിക്കലും പിന്തിരിയരുത്

പോരാടുക

പോരാടുക

-

നിങ്ങള്‍ക്കായി എന്റെ ആത്മഹത്യ...




കൊല്ലണമായിരുന്നു അവളെയെനിക്ക്;
പക്ഷെ ഉയിരറ്റ് പോകുന്ന
അവസാന മിടിപ്പിലുമവള്‍ മന്ത്രിക്കും
നിന്നെയെനിക്കിഷ്ടമാണ്...
ഒഴിവാക്കണമായിരുന്നവളെ, മറവിയുടെ
കാണാക്കയങ്ങളിലേക്കുരുട്ടിയിട്ട്
-കൊച്ചുതെമ്മാടി
>>കൂടുതല്‍ ഇവിടെ


ബ്ലോത്രത്തില്‍ നിന്നും പുതിയ പംക്തികള്‍ ആരംഭിക്കുന്നു .......സഹകരിക്കുക ..

1.ബ്ലോത്രം അനുഭവം
അനുഭവങ്ങളുടെ ഒരു പരമ്പരയാണ് ബൂലോകം......തെറി വിളികളും ഒപ്പം നല്ല ചര്‍ച്ചകളും ഒരു പോലെ നടക്കുന്ന ബൂലോകം ഇന്നു സജീവമായി നിലകൊള്ളുന്നു ...പലരും തമ്മില്‍ കണ്ടിട്ടില്ല എങ്കിലും നമ്മള്‍ തമ്മില്‍ ഇനി അപരിചിതത്വത്തിന്റെ അതിരുകള്‍ ഇല്ല...പുതിയ പോസ്റ്റുകളെ കുറച്ചുള്ള ചര്‍ച്ചകളും കമെന്റുകളും പെരുമഴയായി ചൊരിയുമ്പോള്‍ പലര്‍ക്കും അത് ഒരു പുതിയ അനുഭവമാകാം അല്ലെങ്കില്‍ അനുഭവങ്ങളുടെ തനിയാവര്‍ത്തനം ആകാം ..എന്തിരുന്നാലും അനുഭവങ്ങളുടെ കലവറയാണ് ബൂലോകം .. ഓരോ ദിനവും പുതിയ പുതിയ കാഴ്ചപ്പാടുകള്‍ ,പുതിയ അനുഭവങ്ങള്‍...അങ്ങനെ മറക്കാന്‍ പറ്റാത്ത അനുഭവങ്ങളും ഈ സൈബര്‍ ലോകം പ്രദാനം ചെയ്യുന്നു.....ഇത്തരം അനുഭവങ്ങള്‍ ഒരുമിച്ചു ഒരിടത്ത് വായിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് അതൊരു പ്രേരണയാകാം അല്ലെങ്കില്‍ അവര്ക്കു മറ്റൊരു നല്ല അനുഭവം ആകാം ..അതിനായി നിങ്ങളുടെ ബ്ലോത്രം ഒരവസരം ഒരുക്കുന്നു... 'ബ്ലോത്രം അനുഭവം ' ബൂലോകത്ത് നിങ്ങള്‍ക്കും ഒരു പിടി നല്ല ഓര്‍മകളും അനുഭവങ്ങളും ഉണ്ടാകാം ....ബൂലോകരുടെ മുഴുവന്‍ അനുഭവങ്ങള്‍ എല്ലാവര്‍ക്കുമായി ഒരിടത്ത് കുറിച്ചിടുമ്പോള്‍ അത് ചരിത്രമായി മാറാം ......ഇനി ഓര്‍മകളുടെ രഥചക്രങ്ങള്‍ പിന്നോട്ട് ഉരുളുകയാണ്‌ ....അനുഭവങ്ങളുടെ കലവറ മറ്റുള്ളവരുമായി പങ്കുവെക്കൂ ..'ബ്ലോത്രം അനുഭവത്തിലൂടെ'........ ബൂലോകത്തെ നിങ്ങളുടെ സ്വന്തം അനുഭവങ്ങള്‍ പങ്കുവെക്കാനുള്ള അവസരം ബ്ലോത്രം ഒരുക്കുന്നു ......ഇതിലേക്ക് ഓരോ ഭാഗവും ഓരോ വിഷയങ്ങളെ സംബന്ധിച്ചാകാം
ആദ്യത്തെ അനുഭവം: 'ബൂലോകം എന്നെ പഠിപ്പിച്ചത് "
ബൂലോകം നിങ്ങളെ എന്ത് പഠിപ്പിച്ചു?ആലോചിച്ചിട്ടുണ്ടോ?ഇല്ലെങ്കില്‍ ആലോചിക്കാന്‍ സമയമായിരിക്കുന്നു ..ഇക്കാലമത്രയും നിങ്ങള്‍ ബൂലോകത്തെ പ്രവര്‍ത്തനങ്ങളിലൂടെ എന്ത് പഠിച്ചു?അതാകട്ടെ അനുഭവ പരമ്പരയില്‍ ആദ്യം" ...അതിനായി നിങ്ങള്‍ മേല്പ്പറഞ്ഞ വിഷയങ്ങളെ കുറിച്ചുള്ള നിങ്ങളുടെ അനുഭവങ്ങള്‍ മെയില് ആയി blothram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കുക .ഒപ്പം നിങ്ങളുടെ ഒരു ഫോട്ടോയും അയക്കാന്‍ മറക്കരുത്...നിങ്ങളുടെ അനുഭവങ്ങള്‍ ബ്ലോത്രത്തില്‍ പ്രസിദ്ധീകരിക്കുന്നതാണ് ..... അനുഭവങ്ങള്‍ നവംബര്‍ 15-നു മുന്‍പായി അയക്കുക ...നിങ്ങള്‍ അയക്കുന്ന അനുഭവങ്ങള്‍ നിങ്ങളുടെ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പൂര്‍ണ അധികാരം നിങ്ങള്‍ക്കുണ്ടായിരിക്കുന്നതാണ്..... അത് കൊണ്ടു വേഗമാകട്ടെ....ഓര്‍മകളെ പൊടികുടഞ്ഞു എടുക്കു..........


2 .കമെന്റടി

കമെന്റുകള്‍ ഇന്നു ബ്ലോഗുകളുടെ പ്രധാന ഭാഗമാണ്.....നല്ല നല്ല പോസ്റ്റുകള്‍ പോലെ തന്നെ നല്ല നല്ല കമെന്റുകളും ഇന്നു ബ്ലോഗുകളില്‍ ഉണ്ടാകുന്നുഎന്നത് അഭിനന്ദനാര്‍ഹം ആയ കാര്യമാണ്..എങ്കിലും പല കമെന്റുകളും വെറുതെ തെറി വിളിച്ചു മടങ്ങുന്ന കാഴ്ചയും നാം കാണുന്നതാണ് .....അതിനാല്‍ ഇവിടെ കമെന്റുകള്‍ക്ക് സ്തുത്യര്‍ഹമായ സ്ഥാനം നല്കുന്നു...... ഓരോ ആഴ്ചയിലും ബൂലോകത്ത് ആളുകള്‍ നടത്തിയ തെരഞ്ഞെടുത്ത കമെന്റുകള്‍ ഇനി ഒരു കോളം പംക്തിയായി പ്രസിദ്ധീകരിക്കുന്നു 'കമെന്റടി 'എന്ന പേരില്‍.... നിങ്ങള്‍ക്കും നല്ലതും രസകരവുമെന്നു തോന്നുന്ന കമെന്റുകള്‍ അയച്ചു തരാം ഈ വിലാസത്തിലേക്ക് : blothram@gmail.com


ബ്ലോത്രം ഇ-ചര്‍ച്ച അറിയിപ്പ്.
ബൂലോക വാസികളുടെ അങ്കത്തട്ടായ ബ്ലോത്രം -ഇ -ചര്‍ച്ചയുടെ മുന്നേറ്റം തുടരുകയാണ്....ഇനി മുതല്‍ ബ്ലോഗേഴ്സ് കോര്‍ണര്‍ എന്ന പേരില്‍ ബ്ലോഗ്ഗെര്സിനായി മാത്രം ബൂലോകത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി തുറന്നു കൊടുക്കുന്നു ..ഇനി മുതല്‍ ഓരോ ഷെഡ്യൂള്‍ ഓരോ ബ്ലോഗ്ഗേര്‍സിനു നടത്താന്‍ അവസരം......നിങ്ങള്ക്ക് ഇവിടെ ബൂലോകവുമായി ബന്ധപ്പെട്ട് സഭ്യമായതെന്തും ചര്‍ച്ച ചെയ്യാം.....നിങ്ങള്‍ ആയിരിക്കും ആ ചര്‍ച്ചയുടെ മോഡറേറ്റര്‍ .....നിങ്ങള്ക്ക് ബൂലോകത്ത് മറ്റുള്ളവരുടെ അഭിപ്രായം തേടാനുമായി ഒക്കെ ഈ സേവനം ഉപയോഗപ്പെടുത്താം ..അങ്ങനെ ബൂലോകത്തെ ഏറ്റവും ശക്തമായ ചര്‍ച്ചയുടെ അങ്കത്തട്ടായി ഇതു മാറാന്‍ പോകുന്നു...സമകാലികാമോ ബൂലോകപരമോ ആയ കാര്യങ്ങള്‍ ചര്‍ച്ചക്ക് നിങ്ങള്ക്ക് ഉള്പെടുതാം ...ഒപ്പം നിങ്ങള്ക്ക് വോട്ടിംഗ് ലൈന്‍, സര്‍വ്വേ തുടങ്ങിയവയുടെ സഹായവും ഇതില്‍ ഉണ്ടാകും....ഘോര ഘോരമായ ചര്‍ച്ചകള്‍ക്ക് നിങ്ങള്‍ക്കും അവസരം ..ഇതിലെ നിഗമനങ്ങള്‍ ഉള്‍പെടുത്തി നിങ്ങളുടെ ബ്ലോഗില്‍ തുടര്‍ പോസ്റ്റുകള്‍ ഇടുകയും ചെയ്യാവുന്നതാണ്..അതിനായി നിങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്ന വിഷയത്തെ കുറിച്ചുള്ള വിവരങ്ങള്‍ blothram@gmail.com എന്ന വിലാസത്തില്‍ അയക്കുക ........... -ബ്ലോത്രം

0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP