FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

18 നവംബര്‍ 2009:പിണറായിയുടെ വീട്......

Tuesday

പിണറായിക്ക് ബംഗ്ളാവെന്ന് വ്യാജ പ്രചാരണം: സൈബര്‍ പൊലീസ് കേസെടുത്തു

വിദേശമലയാളിയുടെ ബംഗ്ളാവ് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റേതാണെന്ന് ഇന്റര്‍നെറ്റ് വഴി വ്യാജപ്രചാരണം നടത്തിയതിന് സൈബര്‍ പൊലീസ് കേസ് രജിസ്റര്‍ചെയ്തു. ഡിജിപി ജേക്കബ് പുന്നൂസിന് പിണറായി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. അപകീര്‍ത്തികരമായ പ്രചാരണം നടത്തിയതിന് 2008ലെ ഐടി ഭേദഗതി നിയമത്തിലെ 66(എ) വകുപ്പ് അനുസരിച്ചാണ് കേസ്. ഒരു കൂറ്റന്‍ ആഡംബര ബംഗ്ളാവിന്റെ ചിത്രം സഹിതമാണ് ഇ-മെയില്‍ സന്ദേശം വ്യാപകമായി പ്രചരിക്കുന്നത്. ബംഗ്ളാവ് ഗള്‍ഫില്‍ വ്യവസായിയായ മലയാളിയുടേതാണെന്നു പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.
-ജനശക്തി
>>കൂടുതല്‍ ഇവിടെ


പിണറായിയുടെ വീട്


പിണറായിയുടെ വീട് എന്ന പേരില്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ച ഫോര്‍വേഡ് മെയിലിനെതിരെ സൈബര്‍ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നു എന്നാണ് ഒടുവിലത്തെ വാര്‍ത്ത. കുറച്ചുകാലമായി സി.പി.എമ്മിനെതിരെയും അതിന്റെ നേതാക്കള്‍ക്കെതിരെയും ഇങ്ങനെ മെയിലുകള്‍ അത്യുത്സാഹത്തോടെ ഫോര്‍വേഡ് ചെയ്യപ്പെടുന്നുണ്ട്. ആളുകള്‍ക്ക് ഇത്തരം മെയിലുകള്‍ അയച്ചു കിട്ടിയാല്‍ ഉടനെ തന്നെ തന്റെ കോണ്ടാക്റ്റ് ലിസ്റ്റിലുള്ളവര്‍ക്ക് മുഴുവനും അത് ഫോര്‍വേഡ് ചെയ്യാന്‍ ഉത്സാഹം തോന്നുന്നത് എന്ത്കൊണ്ടാണ്? സംശയമില്ല മാര്‍ക്സിസ്റ്റ് വിരോധം തന്നെ. എന്ത്കൊണ്ടാണ് മറ്റൊരു പാര്‍ട്ടിയോടും തോന്നാത്ത തീവ്രമായ ഒരു വിരോധം പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ക്ക് മാര്‍ക്സിസ്റ്റുകാരോട് തോന്നുന്നത്? ആ പാര്‍ട്ടിക്കാരുടെ ഫാസിസ്റ്റ് പ്രവര്‍ത്തന രീതിയും,അസഹിഷ്ണുത നിറഞ്ഞ പ്രതികരണ ശൈലിയും, യാന്ത്രിക നയസമീപനങ്ങളും ഒക്കെയാണതിന് കാരണം. ഇതൊന്നും ഒരു മാര്‍ക്സിസ്റ്റുകാരനും അംഗീകരിച്ചുതരില്ല. സമാനമായത് സമാനമായതിനോട് ചേരും എന്നൊരു മന:ശാസ്ത്രമാണ് ആളുകളെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ എത്തിക്കുന്നതും പിടിച്ചുനിര്‍ത്തുന്നതും. ജനാധിപത്യശൈലിയില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഇന്ത്യയിലെ ഏറ്റവും മികച്ച രാഷ്ട്രീയപ്രസ്ഥാനമായിരിക്കും. എന്നാല്‍ ഇത് പറഞ്ഞാല്‍ മാര്‍ക്സിസ്റ്റുകാര്‍ക്ക് മനസ്സിലാകില്ല.
-കെ പി എസ്
>>കൂടുതല്‍ ഇവിടെ

സ. പിണറായിക്കെതിരായ ഇ-മെയിൽ വീട്

. പിണറായിയെ അപകീർത്തിപ്പെടുത്താൻ പ്രചരിപ്പിച്ച ഇ-മെയിൽ വീട്

സ. പിണറായി വിജയന്റേതെന്നു പറഞ്ഞ് ഒരു മണിമാളികയുടെ ചിത്രമടക്കമുള്ള ഒരു ഇ-മെയിൽ സന്ദേശം ഏതോ കുബുദ്ധികൾ ഏതാനും ദിവസം മുമ്പ് വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇത് ആരോ ശ്രദ്ധയിൽ പ്പെടുത്തിയതിനെ തുടർന്ന് നടന്ന അന്വേഷണത്തിൽ ഈ വീട് ഒരു വിദേശ മലയാളിയുടേതാണെന്നു കണ്ടെത്തി. സ. പിണറായി മാനനഷ്ടത്തിനു കേസു കൊടുക്കുന്നതായും അറിവായിട്ടുണ്ട്. സ. പിണറായിയെക്കുറിച്ച് എന്തുപറഞ്ഞാലും വിശ്വസിയ്ക്കാൻ തയ്യാറെടുത്തിരിയ്ക്കുന്നവർക്ക് ആഹ്ലാദിയ്ക്കാൻ ഇതു ധാരാളമാണ്. സി.പി.എമ്മിനും അതിന്റെ നേതാക്കൾക്കും എതിരെ ഇതിനു മുമ്പും ദുഷ്ടബുദ്ധിയോടെയുള്ള പല ഇ-മെയിൽ പ്രചരണങ്ങളും നടന്നിട്ടുണ്ട്. സാധാരണ ഇത്തരം മെയിലുകൾ കിട്ടിയാൽ കിട്ടുന്നവർ ഉടൻ തന്നെ അതിന്റെ സത്യാസത്യങ്ങൾ അറിയാതെ മറ്റുപലർക്കുമായി അതു ഫോർവേർഡു ചെയ്യാറുണ്ട്.
-

പിണങ്ങാറായിയുടെ കുടില്‍

ബൂലോകതിപ്പോള്‍ കൊടുമ്പിരി കൊണ്ട് നടക്കുന്നത്
പിണങ്ങറായി അജയന്റെ വീടാണല്ലോ .ഇത് കണ്ടപ്പോള്‍
നാമും ചില കണ്ടുപിടിത്തങ്ങള്‍ നടത്തുകയുണ്ടായി .
ആ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ചൂടാറും മുന്‍പെ ഞാന്‍
നിങ്ങള്ക്ക് മുന്‍പില്‍ വെളിപ്പെടുത്തുകയാണ് .


>>കൂടുതല്‍ ഇവിടെ


ഇന്ത്യാവിഷന്‍: വില്ലന്‍ നായകനായി മാറി !

ഒടുവില്‍ അതും സംഭവിച്ചു, അപ്രതീക്ഷിതമായ ട്വിസ്റ്റുകള്‍ക്കും വഴിത്തിരുവുകള്‍ക്കും ഇടയില്‍ നായകനെ അടിച്ചു ചമ്മന്തിയാക്കി വില്ലന്‍ കഥയുടെ നിയന്ത്രണം ഏറ്റെടുത്തു !!. ഇനി അറിയാനുള്ളത് ഐ സീ യൂവില്‍ കിടക്കുന്ന നായകന്‍ എഴുന്നേറ്റു വരുമോ എന്ന് മാത്രമാണ്. കണ്ടു പഴകിയ രീതി അനുസരിച്ച് ക്ലൈമാക്സില്‍ നായകന്‍ തിരിച്ചു വരും, തീപ്പൊരി ചിതറുന്ന സംഘട്ടനം നടക്കും, വില്ലന്റെ എല്ലും പല്ലും നടു റോട്ടില്‍ പുല്ലു പോലെ കിടക്കും. എന്നാല്‍ മറ്റൊരു സാധ്യതയും ഇല്ലാതില്ല, അതായത് ദുരന്ത കഥയിലെ ക്ലൈമാക്സ് പോലെ നിലവിളിക്കുന്ന വീണക്കമ്പി നാദത്തിന്റെ പാശ്ചാത്തല സംഗീതത്തോടെ ഞൊണ്ടി ഞൊണ്ടി നടന്നു പോകുന്ന ഒരു നായകന്‍ !!! ഇതിലേതാണ് നമുക്ക് കാണേണ്ടി വരിക .. ? അല്പം കൂടെ കാത്തിരിക്കുക.
-ബഷീര്‍ വള്ളിക്കുന്ന്
>>കൂടുതല്‍ ഇവിടെ



ഉത്തരാധുനികം 'ദക്ഷിണാധുനികം'

ഇടവേള എന്ന കഴിഞ്ഞ പോസ്റ്റിൽ ആധുനികകവിതകളെപ്പറ്റി അതിമാത്രസൂചകമെന്നോണം നടത്തിയ പരാമർശത്തിനു് ലഭിച്ച ചില കമന്റുകൾക്കു് എന്റെ രണ്ടാഴ്ചത്തെ അസാന്നിദ്ധ്യം മൂലം മറുപടി നൽകാൻ കഴിഞ്ഞില്ല. മറുപടി പ്രതീക്ഷിക്കുന്നതായി തോന്നിയ മറ്റു് ചില കമന്റുകളും പല പോസ്റ്റുകളിലായി മോഡറേഷനിൽ കിടന്നിരുന്നു. പ്രധാനമായും ഹാരിസിന്റെ കമന്റിനാണു് മറുപടി എങ്കിലും മറ്റു് കമന്റുകളുടെ മറുപടിയും ഇതിൽ ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടു്. ലേഖനഗതിയിൽ വ്യതിചലനങ്ങൾ തോന്നുന്നുണ്ടെങ്കിൽ അതിനു് കാരണം അതാണു്.

-സി.കെ.ബാബു

>>കൂടുതല്‍ ഇവിടെ


തിരുത്ത് - ബാജിയുടെ പുസ്തകപ്രകാശനം

ബാജിയുടെ കഥാസമാഹാരവുമായി ബന്ധപ്പെട്ട കഴിഞ്ഞ പോസ്റ്റില്‍ ഒരു പിഴവു പറ്റിയിരുന്നു. പ്രകാശകന്റെ പേര് തെറ്റായാണ് പബ്ലിഷ് ചെയ്തത്. നവംബര്‍ 28-ന് രാത്രി 7.30 മണിക്ക് ബഹറിന്‍ കേരളീയ സമാജത്തില്‍ വെച്ച് ശ്രീ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിലാണ് പ്രകാശനകര്‍മ്മം നിര്‍വ്വഹിക്കുന്നത്.
-കിനാവ്‌
>>കൂടുതല്‍ ഇവിടെ

ഹിമാലയത്തിനുമുകളില്‍


ഇത്‌ എന്റെ രണ്ടാമത്തെ ഹിമാലയന്‍ ട്രെക്കിംഗ്‌ ആണ്‌. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ വാലി ഓഫ്‌ ഫ്ളവേര്‍സ്‌ കാണാന്‍ പോയിരുന്നതിനെപറ്റി ഒരു പോസ്റ്റ്‌ ഇട്ടിരുന്നു.

ഇത്തവണ ചന്ദ്രശില എന്ന പര്‍വതത്തിന്റെ മുകളില്‍ കയറി. ചന്ദ്രശില പഞ്ചകേദാരങ്ങളിലൊന്നായ
തുംഗനാഥ്‌ സ്ഥിതി ചെയ്യുന്ന പര്‍വതത്തിണ്റ്റെ ഏറ്റവും മുകള്‍ ഭാഗത്താണ്‌. കേദാര്‍നാഥിനടുത്താണ്‌ ചന്ദ്രശില പര്‍വതം. സമുന്ദ്രനിരപ്പില്‍നിന്ന്‌ 4090 മീറ്റര്‍ ഉയരമുണ്ട്‌ (13415 അടി) കേദാര്‍ നാഥ്‌, തുംഗനാഥ്‌, മധ്യമഹേശ്വര്‍, രുദ്രനാഥ്‌, കല്‍പനാഥ്‌ എന്നീ അഞ്ച്‌ ശിവക്ഷേത്രങ്ങളാണ്‌ പഞ്ചകേദാരങ്ങള്‍ എന്ന്‌ അറിയാപ്പെടുന്നത്‌. ഇവയോരോന്നും ഹിമാലയത്തിലെ അഞ്ച്‌ പര്‍വതങ്ങളിലായി സ്ഥിതി ചെയ്യുന്നു.
-

ക്രിസ്തുവിനേക്കാൾ മിടുക്കനല്ലേ ക്രിസ്ത്യാനി ?

ചരിത്രത്തിലെ ഒഴിവാക്കപ്പെടാനവാത്ത ഒരു പഴയ മനുഷ്യൻ ! ചരിത്രത്തിന്റെ ഭാഗമാണിവൻ!
ഇവന്റെ അനുയായികളായി ജനകോടികളണുള്ളത് !

ഇവന്റെ ചില പ്രത്യേകതകൾ :

അച്ചനുമമ്മക്കും സംമ്പാദ്യമൊന്നുമില്ല.
ജനിച്ചു വീഴാൻ പോലും ഒരു വീട് കിട്ടിയില്ല....അഭയാർഥിയായിട്ട് കാലിത്തൊഴുത്തിലാണ് ജനനം പോലും....
ജനിച്ചയുടനെ കൊന്നുകളയാൻ ഭരണകൂടത്തിന്റെ ശ്രമം...... തുടർന്ന് രണ്ട് വർഷം ഒളിവിലെ ജീവിതം.
തുടർന്നുള്ള ജീവിതം മുഴുവൻ സംഭവബഹുലം...
കുറേ ശിഷ്യന്മാർ..... എല്ലാം സംസ്കാരവും വിവരവുമില്ലാത്ത നിരക്ഷരക്ഷരകുക്ഷികൾ!
ചുങ്കക്കാരും പാപികളും വേശ്യകളും അവന്റെ അനുയായികൾ !

ചന്ദ്രനില്‍ വലിയ തോതില്‍ ജലസാന്നിധ്യം

'അമേരിക്കന്‍ ബോംബിങ്' ലക്ഷ്യം കണ്ടു

ഇന്ത്യയുടെ 'ചന്ദ്രയാന്‍-ഒന്ന്' ആ സുപ്രധാന കണ്ടെത്തല്‍ നടത്തിയിട്ട് അധികമായിട്ടില്ല, അതിനകം ചന്ദ്രനിലെ ജലസാന്നിധ്യത്തെപ്പറ്റി കൂടുതല്‍ തെളിവുകള്‍ കിട്ടിയിരിക്കുന്നു. ചന്ദ്രപ്രതലത്തില്‍ നേരിയ തോതില്‍ ജലാംശം ഉണ്ടെന്നാണ് ചന്ദ്രയാനിലെ മൂണ്‍ മിനറോളജി മാപ്പര്‍ (എം ക്യുബിക്) തിരിച്ചറിഞ്ഞതെങ്കില്‍, ഭൂമിയുടെ ഉപഗ്രഹത്തിന്റെ ധ്രുവങ്ങളില്‍ വലിയ അളവില്‍ ജലമുണ്ടെന്നാണ് നാസയുടെ 'എല്‍-ക്രോസ്' ദൗത്യം നല്‍കുന്ന വിവരം. ചന്ദ്രന്റെ ധ്രുവങ്ങളില്‍ മഞ്ഞുപാളികളുടെ രൂപത്തില്‍ വെള്ളമുണ്ടാകാം എന്ന സംശയത്തിന് നിവാരണമായിരിക്കുകയാണ് ഇതോടെ.


കലിയുഗ വരദന്‍

അദ്ധ്യായം 17 - ഇത് മറ്റൊരു കഥ


ശബരിമലക്ക് പോകേണ്ട വഴികളെ കുറിച്ച് വാമദേവന്‍ നമ്പൂതിരിക്ക് നല്ല നിശ്ചയമുണ്ടായിരുന്നു.എത്രയും വേഗം ഭഗവാന്‍റെ സന്നിധിയില്‍ എത്തിച്ചേരേണ്ടതിന്‍റെ ആവശ്യകത മറ്റാരെക്കാളും നന്നായിട്ട് അദ്ദേഹത്തിനു ബോധ്യമുണ്ടായിരുന്നു..
തിരുമേനി ബ്രഹ്മദത്തനോട് പറഞ്ഞു:
"കഴിയുന്നതും ഇന്ന് കരയംവെട്ടത്ത് എത്തണം"
കരയംവെട്ടമോ??
"അതേ, കരയംവെട്ടം തന്നെ"
തിരുമേനി തന്‍റെ പ്ലാന്‍ വിശദമാക്കി..

ഓച്ചിറ പരബ്രഹ്മക്ഷേത്രത്തില്‍ തൊഴുത് വന്ന് കീഴ്ക്കോവിലെ അയ്യപ്പക്ഷേത്രത്തില്‍ കെട്ട് മുറുക്ക്.അതിനു ശേഷം യാത്ര തുടങ്ങാം...
ഉദയനെല്ലൂരില്‍ നിന്ന് പുറപ്പെട്ടാല്‍ ഇരുളും മുമ്പേ കായംകുളത്തെത്താം.അവിടെ പുതിയിടം ശ്രീകൃഷ്ണസ്വാമിക്ഷേത്രം വഴി നേരെ പോയി റെയില്‍വേ സ്റ്റേഷന്‍ മറികടന്നാല്‍ കരിമുട്ടം ദേവിക്ഷേത്രം.
-അരുണ്‍ കായംകുളം
>>കൂടുതല്‍ ഇവിടെ


ആകയാല്‍ ഡോ. തോമസ്‌ ഐസക്‌, അങ്ങ്‌ തന്നെ വിശദീകരിച്ചു തരണം



ഈ മാസം നാലാം തീയതി ബുധനാഴ്‌ച നമ്മള്‍ അരീേക്കാട്ടെ എട്ടു കുഞ്ഞുങ്ങളുടെ ജീവന്‍ ചാലിയാറിന്‌ കൊടുത്തല്ലോ. തൊട്ട തലേ ദിവസം അമ്പൂരിയിലെ ഒരു കുഞ്ഞിന്റെ ജീവന്‍ നെയ്യാറിനും കൊടുത്തു. ആകെ ഒന്‍പത്‌ ജീവനും കൂടി നമ്മുടെ സര്‍ക്കാര്‍ നാല്‍പത്തിയഞ്ചു ലക്ഷം രൂപ വിലയിട്ടു. കുട്ടിയൊന്നുക്ക്‌ അഞ്ചു ലക്ഷം! ഇതിനുള്ള നിര്‍ദേശം മന്ത്രിസഭയില്‍ വന്നപ്പോള്‍ എതിര്‍ത്തില്ല എന്നതിനും കുഞ്ഞുങ്ങളുടെ വില രണ്ടര ലക്ഷമാക്കി കുറക്കണമെന്ന്‌ വാദിച്ചില്ല എന്നതിനും ധനകാര്യ മന്ത്രി ഡോ. തോമസ്‌ ഐസക്കിന്‌ പ്രത്യേകം നന്ദി പറയേണ്ടതുണ്ട്‌.

പി ടി നാസര്‍

>> കൂടുതല്‍ഇവിടെ




മലയാളം Unicode Font Embedding



മലയാളത്തിൽ websiteകൾ പ്രസിദ്ധീകരിക്കുമ്പോൾ പലപ്പോഴും ഞാൻ നേരിട്ടിട്ടുള്ള ഒരു പ്രശ്നം മലയാളത്തിന്റെ ചില്ലക്ഷരങ്ങൾ പ്രദർശിപ്പിക്കാതെ വരുന്നു എന്നതാണു്. ശരിയായ unicode font സന്ദർശകരുടേ കമ്പ്യൂട്ടറിൽ ലഭ്യമല്ലാതെ വരുമ്പോഴാണു് ഇതു സംഭവിക്കുന്നതു്. ഇതിനായി Fontകൾ HTML documentൽ തന്നെ embed ചെയ്യുക എന്നതാണു ഏറ്റവും അന്യോജ്യമായ പരിഹാരം. താഴെ പറയുന്ന പരിഹാരം FireFox 3.5 ൽ മാത്രമെ പ്രവർത്തിക്കുകയുള്ളു.
-കൈപ്പള്ളി
>>കൂടുതല്‍ ഇവിടെ

ബാരക്കും തിരുത്തൽ രേഖയും പിന്നെ എന്റെ പോസ്റ്റുകളും!

ജ്വാലിയെല്ലാം കഴിഞ്ഞ്‌ ബാരക്കിൽ എത്തി നേരെ പോയതു ബ്ലോഗിലെ എന്റെ കമാന്റ്‌ ബൂത്തിൽ. കമാണ്ടോകൾ പോയിട്ട്‌ നാടൻ പൂച്ച പോലും ഇല്ല. എന്റെ "കിടില്ലൻ" പോസ്റ്റുകൾ എല്ലാം തന്നെ വായനക്കാർ തിരുത്തൽ രേഖയൊന്നും സമർപ്പിക്കാതെ ബാരക്കിൽ ഭദ്രമായി കെട്ടിപ്പൂട്ടിവെച്ചിരിക്കുന്നത്‌ കണ്ടപ്പോൾ, എനിക്കു സഹിച്ചില്ല, ഈ പോസ്റ്റുകളുടെ പെറ്റ തള്ളയല്ലേ.. സഹിക്കോ?

കമാന്റുകളുടെ എണ്ണം ഒന്നുമല്ല ബ്ലോഗിന്റെ നിലവാരം, എന്നാലും നമ്മുടെ ബാരക്കിൽ കുറച്ച്‌ തേങ്ങ കിടക്കുന്നത്‌ നല്ലതല്ലേ, ഗണപതിക്ക്‌ ഉടയ്ക്കാനെങ്ങിലും.
-

സിനിമാക്കാരൻ വിനയനോട്‌ ചിലത്‌....

പ്രിയ വിനയൻ
പോയദിനങ്ങളിലെ കണക്കെടുപ്പിന്നും,
വിധിതീർപ്പിന്നും രാവുകൾ തീർക്കുന്ന ,
സങ്കീർണ്ണമായ സംഘർഷങ്ങളിലൂടെ കടന്നു പോകുന്ന താങ്കൾ അനിവാര്യമായി പരിഗണിക്കേണ്ടുന്ന ഒരു അഭ്യർത്ഥന.
ആന്തരിക സങ്കർഷങ്ങൾ ക്രിയാത്മക പ്രക്രിയക്ക്‌ മാറ്റുകൂട്ടും.
വിഷയത്തിലേക്ക്‌.
കിരാതവും രാക്ഷസീയവുമായ ഈ പുത്തൻ അധിനിവേശകാലത്ത്‌,
ദുരിതങ്ങൾ പേമാരിയായി പെയ്ത്‌ തിമർക്കുന്ന നടപ്പുദിനങ്ങളിൽ,
-

എന്തോന്ന് ഇന്‍ഡ്യ ....അതൊക്കെ മുംബൈ അല്ലിയോ?

എന്തോന്ന് ഇന്‍ഡ്യ ...അതൊക്കെ ബോംബെ അല്ലിയോ എന്നത് പഴയൊരു ഫലിതമാണ്. കേരളത്തില്‍ നിന്ന് ബോംബൈയിലേക്ക് തൊഴില്‍ തേടി പോകുന്നവരില്‍ ചിലര്‍ തിരിച്ചു വന്നിട്ട് നടത്തുന്ന പൊങ്ങച്ചത്തെ കളിയാക്കുന്നതിനായി ഏതോ രസികന്‍ ഉണ്ടാക്കിയ ഒന്ന്. ഇന്ന് ബോംബൈ ഇല്ല. അത് മുംബൈ ആയിരിക്കുന്നു..എന്നാല്‍ എന്തോന്നിന്‍ഡ്യ...അതൊക്കെ മുംബൈ അല്ലേ എന്ന് ചോദിക്കുന്ന ചിലരുടെ വംശം കുറ്റിയറ്റിട്ടില്ല എന്ന് ഇടക്കിടെ വരുന്ന വാര്‍ത്തകള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. സ്വന്തം പ്രസക്തി നഷ്ടപ്പെട്ടുവോ എന്ന് ആശങ്കാകുലരാകുന്ന അവസരങ്ങളില്‍ തങ്ങളും ജീവിച്ചിരിപ്പുണ്ട് എന്നറിയിക്കാനായി ഇത്തരം ചില ഉദ്ധീരണങ്ങള്‍. പഴയ ബോംബൈ വാചകം നിര്‍ദ്ദോഷമായ പൊങ്ങച്ചമാണെങ്കില്‍ ഇന്നത്തെ മുംബൈ വാചകം കറകളഞ്ഞ മണ്ണിന്റെ മക്കള്‍ വാദത്തിന്റെയും സങ്കുചിത ചിന്തയുടെയും വിഷലിപ്തമായ സൃഷ്ടിയത്രെ
-

ഉണക്കിസൂക്ഷിപ്പുകൾ..

നഗരത്തിലെ പ്രധാ‍ന നിരത്തുകളിലെ മഴവില്ലിന്റെ നിറം തേച്ച കെട്ടിടങ്ങളിൽ നിന്ന് പിഴയായി അധിക നികുതി ഈടാക്കാൻ തീരുമാനിച്ച നഗരസഭയുടെ തീരുമാ‍നത്തെ ഒരു തരത്തിൽ അംഗീകരിക്കാമെന്ന തന്റെ വാദം ഒരു നഗര ജീവിയുടെ ജല്പനങ്ങളാണെന്നാണ് അനുഷ.ഒരു പക്ഷെ അവർ നഗര സൌന്ദര്യത്തിനായി ചിലവിടുന്ന വലിയ തുകയെ കുറിച്ചുള്ള ബോധത്തിൽ നിന്നായിരുന്നു അത്തരമൊരു അഭിപ്രായം പറഞ്ഞത്. എന്നാൽ അവൾ അതിനെ കണ്ടത് വ്യക്തി സ്വാതന്ത്ര്യത്തിലേക്കുള്ള ഒരു കടന്നു കയറ്റമായിട്ടായിരുന്നു. കാരണം അവളുടെ മനസ്സിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ഒരു വീടിന്റെയോ അല്ലെങ്കിൽ വാങ്ങാൻ ഉദ്ദേശിക്കുന്ന ഫ്ലാറ്റിന്റെതായുള്ള മൾട്ടികളറിലുള്ള ചുവരുകളെ കുറിച്ചുള്ള കാഴ്ചകളുടെ പരസ്യബോധമെന്നു കളിയാക്കുമായിരുന്നു.
-Nachiketh
>>കൂടുതല്‍ ഇവിടെ

പത്തല്‍ പുരാണം

ഒരു മലബാറുകാരന്‍ പ്രത്യേകിച്ച് കുറ്റ്യാടിക്കാരന്‍ ബ്ലോഗെഴുത്ത് തുടങ്ങിയാല്‍ അവരുടെ ദേശീയ വിഭവത്തെ പറ്റി എഴുതാതെ പോകുന്നത് അത് സ്വന്തം അന്നത്തോട് കാണിക്കുന്ന അപരാധമാവും എന്ന വിശ്വാസക്കാരനാണ് ഞാനും എന്നതിനാലാണ് ഈ പോസ്റ്റിന്‍റെ വിഷയം 'പത്തല്‍' തന്നെ ആക്കിയത്. 'കുറ്റ്യാടിക്കാരന്‍' എന്ന എന്‍റെ ബ്ലോഗ്ഗര്‍ ഗുരു പോലും പത്തലിനെ കുറിച്ച് ഇടക്കെവിടെയോ പറഞ്ഞു പോയിട്ടുണ്ട്.

പത്തല്‍ പത്തല്‍ എന്ന് ഞാന്‍ ആവര്‍ത്തിക്കുമ്പോള്‍ പലരുടെയും നെറ്റി ചുളിയുന്നത് ഞാനറിയുന്നുണ്ട്. എന്താണീ അത്ഭുത വിഭവം എന്നാവും പലരുടെയും ചോദ്യം. ഇത് ഒരു വിഭവത്തിന്റെ മാത്രം പേരല്ല. ഒരു വിഭവ സമൂഹത്തിന്റെ മൊത്തം പേരാണ്.
-ശ്രദ്ധേയന്‍
>>കൂടുതല്‍ ഇവിടെ

ഭാരതീയ കാലഗണന

2 പരമാണു = 1 ദ്വിണുകം
3 ദ്വിണുകം = 1 ത്രസരേണു
3 ത്രസരേണു=1ത്രുടി

(ആയിരം താമരയില അടുക്കി വച്ചു ആരോഗ്യമുള്ള ഒരാള്‍ ഒരു സൂചി കൊണ്ടു അതില്‍ ആഞ്ഞു കുത്തിയാല്‍ ഒരില തുളഞ്ഞു അടുത്തതിലേക്ക് കടക്കാന്‍ വേണ്ട സമയമാണത്രേ ത്രുടി )
-

മലയാളം ടെലിവിഷന് ഒരു പുതിയ അനുഭൂതി

ഇത് ഒരു പക്ഷെ പഴയ ന്യൂസ് ആയിരിക്കാം, പക്ഷെ അറിയാത്തവരുടെ അറിവിലേയ്ക്കായി. നിങ്ങള്, അമേരിക്കന് കോണ്ടിനെന്റിലാണ് വസിക്കുന്നതെങ്കില്, മലയാളി ആണെങ്കില്. DSL, Cable ഏതിന്റെ എങ്കിലും വരിക്കാരാണെങ്കില് Asianet ന്റെ എല്ലാ ചാനലുകളും കാണാന് ബോം ടി വി ഉപകാരപ്പെട്ടേയ്ക്കും. ഒരു രണ്ടു മാസത്തിനുള്ളില് അമൃതയും ലഭ്യമാകുമത്രേ

സെറ്റപ്പ ബോക്സിനു സമാനമായ ഒരു ചെറിയ യൂണിറ്റ് ആണ് നിങ്ങള്ക്കു ലഭിക്കുക. കഴിഞ്ഞ നാല്പത്തെട്ടു മണിക്കൂറിലെ പ്രോഗ്രാം നിങ്ങളുടെ സൌകര്യത്തിനു കാണാനായി, ബോം ടി.വി യുടെ സേറ്വ്വറില് സൂക്ഷിച്ചിരിക്കുന്നു. കൂടാതെ ഇന്ത്യന് സമയത്തു തന്നെ കാണാന് കഴിയുന്നു എന്നുള്ളതാണ് മറ്റൊരു പ്രത്യേകത.
-

താക്കറെമാര്‍ നാടിനാപത്ത്‌… അവരെ ഉന്മൂലനം ചെയ്യണം…!


പ്രാദേശിക വാദം അതിന്റെ പരകോടിയിലെത്തിയിരിക്കുന്നു,മുംബെയില്‍ … എന്തിനും ഏതിനും മണ്ണിന്‍ വാദം.. അതും ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ … പാശ്ചാത്യര്‍ക്ക്‌ ചിരിക്കാന്‍ മറ്റെന്തു വേണം? ഭാരതീയ സംസ്കാരത്തിന്‌ അപമാനമായ ചില സംഘടനകള്‍ ഉണ്ട്‌.. അതിലൊന്നിന്റെ നേതാവാണ്‌ ബാല്‍ താക്കറെ.. ! ഇപ്പോള്‍ പഴയ ഉശിരൊന്നുമില്ല..കുടുംബരാഷ്ട്രീയം കളിച്ച്‌ എല്ലാം തുലച്ചു…
-വിദൂഷകന്‍
>>കൂടുതല്‍ ഇവിടെ

പരസ്യങ്ങളിലെ കീടാണുക്കള്‍

പ്രശസ്തമായ ഒരു ആന്‍റിസെപ്റ്റിക് ലോഷന്‍റെ പരസ്യമാണ് ടെലിവിഷനില്‍. ഉന്തുവണ്ടിക്കാരനില്‍നിന്ന് പച്ചക്കറിയോ മറ്റോ വാങ്ങുന്ന കുട്ടി. ബാക്കി പണം തിരികെ നീട്ടുന്ന കച്ചവടക്കാരന്‍റെ കൈയ്യിലെ നോട്ടിന്‍റെ ക്ലോസപ്പ്. വൃത്തത്തില്‍ ഹൈലൈറ്റ് ചെയ്ത ഭാഗത്ത് വിരകളുടെ ചിത്രം. "അയാളുടെ, അയാളുടെ, അയാളുടെ കൈകളില്‍‌നിന്ന് കീടാണുക്കള്‍.." എന്ന് തുടങ്ങുന്ന ഭീഷണമായ സ്ത്രീശബ്ദം പശ്ചാത്തലത്തില്‍. അദ്ധ്വാനിച്ച് ജീവിക്കുന്ന അര്‍ദ്ധപ്പട്ടിണിക്കാരനെ സമൂഹത്തിലെ കീടാണുവാഹകരുടെ പ്രതീകമായി തെരഞ്ഞെടുത്ത പരസ്യനിര്‍മ്മാതാവിന്‍റെ വികൃതഭാവനക്ക് ഒരു നാറുന്ന നമസ്ക്കാരം പറയാതിരിക്കാന്‍ മനസ്സ് വന്നില്ല. ഇത് അശ്രദ്ധമോ യാദൃശ്ചികമോ ആയ ഒരു തിരഞ്ഞെടുപ്പാകാന്‍ വഴിയില്ല. പരസ്യം ഉന്നം വെച്ചിരിക്കുന്ന ഇന്ത്യന്‍ മദ്ധ്യവര്‍ഗ്ഗത്തിന്‍റെ വികാരവിചാരങ്ങള്‍ക്കൊപ്പം നടന്നുകൊണ്ട് അവന്‍റെ വ്യയശീലങ്ങളോട് പ്രതിഷേധിക്കുകയും ചെയ്യുന്നുണ്ട് ഈ സൃഷ്ടി.
-


പിന്നോട്ട് വലിക്കുന്നവര്‍

വന്ദേമാതരത്തെ പറ്റി പുറപ്പെടുവിച്ച ഫത്വയെ ബന്ധപ്പെടുത്തിവന്ന ഒരു ലേഖനമാണീ പോസ്റ്റിനാധാരം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളെ വിലയിരുത്തി നല്ല പ്രതീക്ഷകള്‍ കാണുന്നു ലേഖകന്‍.പ്രസ്തുത ലേഖനവുമായി എന്റെ അഭിപ്രായത്തിന് ബന്ധമുണ്ടോ എന്നതിന് പ്രസക്തിയില്ലാത്തതിനാലാണ് കൂടുതല്‍ അതിനെപറ്റി പറയാത്തത്.

വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഇതര സംസ്ഥാനങ്ങളിലെ മുസ്ലീമീങ്ങളെ അപേക്ഷിച്ച് വളരെ മുന്നോട്ടായുന്ന കേരള മുസ്ലിമിനിടയില്‍ പോലും ഒരു ചെറിയ വിഭാഗം, വന്ദേമാതരം ഇസ്ലാമിനെതിരാണെന്ന് ഉള്‍ക്കൊള്ളുന്നുണ്ട് അതുകൊണ്ട് തന്നെ, തന്നെ പ്രതീക്ഷിച്ചതുപോലെയുള്ള വേഗതയില്‍ കാര്യങ്ങള്‍ നടക്കുമോ എന്നത് കാലം തെളിയീക്കട്ടെ.

-തറവാടി
>>കൂടുതല്‍ ഇവിടെ

ഞാന്‍ നട്ട പ്രണയമെന്ന ചെമ്പകം


സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഇന്‍റര്‍വെല്‍ സമയത്ത് നടയിറങ്ങി ഓടിവന്ന അവളും നടകയറി ഓടിപ്പോവുകയായിരുന്ന ഞാനും തമ്മില്‍ കൂട്ടിയിടിച്ചു വീണതിനു പിറ്റേന്നു മുതലായിരുന്നു പ്രേമത്തിന്‍റെ തുടക്കം.
വീഴ്ചയുടെ ഓര്‍മയ്ക്കായി എന്നോണം അവളുടെ നെറ്റിയില്‍ മുറിവിന്‍റെ ഒരു പാടു വീണു. അതോടെ, അവളുടെ സൗന്ദര്യം മുഴുവന്‍ പോയി എന്ന് അവളുടെ വല്യമ്മ സ്കൂളില്‍ വന്നു കരഞ്ഞു നെലോളിച്ചു പറയുന്നതു ‍ഞാന്‍ കേട്ടു.
ഞാനെന്തു ചെയ്യാന്‍?, ഇങ്ങോട്ടുവന്നിടിച്ചതല്ലേ എന്നു ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും അന്നതിനു ത്രാണിയില്ലാതിരുന്നതിനാല്‍ അതു ചെയ്തില്ല. അവളുടെ സൗന്ദര്യം എന്നു പറയുന്ന സാധനത്തെക്കുറിച്ച് അന്ന് എനിക്കു വല്യ ധാരണയുണ്ടായിരുന്നില്ല. എങ്കിലും അങ്ങനെയെന്തോ ഒന്ന് കുറഞ്ഞുപോയി എന്ന് അവളുടെ വല്യമ്മ പറഞ്ഞതിനാലാവണം അവള്‍ക്കു സൗന്ദര്യമുണ്ടായിരുന്നു,
-

സായിപ്പിന്റെ ജെനറല് ക്നോളഡ്ജ്

ഭക്ഷണം കഴിക്കാന് കഫറ്റേറിയയില് ഇരുന്ന എന്റെയടുത്ത് മാനേജറ് വന്നു നിന്നു.

"Do you mind if I sit here"

കുരുപ്പ്, മനുഷ്യനെ മനസമാധാനമായി കഴിക്കാനും സമ്മതിക്കല്ല. കഴിക്കുമ്പോള് സംസാരിക്കരുതെന്നു നിറ്ബന്ധമുള്ള വീട്ടില് ജനിച്ച ഞാന് കഴിയുമെങ്കില് സായിപ്പന്മാരോടൊത്തു ചെന്നിരിക്കില്ല, കഴിക്കുമ്പോള്‌. എന്താന്നറിയില്ല. ഭക്ഷണം വായില് വച്ചു സംസാരിക്കുമ്പോള്‌ ആകെ ഒരു വെപ്രാളമാ.

"No problem, go ahead", വെളുക്കെ ചിരിച്ചോണ്ട് ഞാന് ക്ഷണിച്ചു.

"So how are things" മാനേജറ് സംസാരത്തിന്റെ ഭാണ്ഢക്കെട്ടഴിച്ചു
-

തേക്കും, ഊക്കും, ചക്രംചവിട്ടും കൂടെ ചെയ്യരുത്...


തേക്കും, ഊക്കും, ചക്രംചവിട്ടും കൂടെ ചെയ്യരുത്...
എന്നത് ഒരു വയനാടന്‍ (അശ്ലീല) ചൊല്ലാണ്‌. അതായത് പാടത്ത് വെള്ളം തേക്കുന്നതിനിടയില്‍, ചക്രം ചവിട്ടുമ്പോള്‍ എന്തായാലും കാലുകള്‍ ഇളകുന്നതല്ലേ, അരക്കെട്ടു ചലിക്കുന്നതല്ലേ എന്ന് കരുതി വരമ്പത്തിരിക്കുന്ന ഏതെങ്കിലും പണിക്കാരി പെണ്ണിനെ വിളിച്ച് മടിയിലിരുത്തരുതെന്നാണ് 'നീതിസാരം'
-

ഭാവി "ഫാര്യ" .....................

എന്‍റെ
ജീവിതം ഇങ്ങനെ ഒഴുകി പോവുകയാണ് . മീനച്ചിലാറ് പോലെ. ശാന്തം സുന്ദരം .
എങ്കിലും ഞാന്‍ സന്തോഷവാനല്ല . വെറുതെ ഇങ്ങനെ അങ്ങ് ജീവിച്ചു പോകുന്നു .
ഇവിടെ മഞ്ഞു കാലം തുടങ്ങാന്‍ പോവുകയാണ് . ഇനി വെളിച്ചവും കുറയും . അതോടെ
പിന്നെ മനുഷ്യരെല്ലാം " ഡിപ്രഷന്‍" അടിക്കാന്‍ തുടങ്ങും . സായിപ്പും
മദാമ്മമാരും ഈ കാലാവസ്ഥ വരുമ്പോഴേ നാട് വിടും . അവര്‍ ഡിസംബറില്‍ " ഇയര്‍
എന്‍ഡ് " ആഘോഷം എന്ന് പറഞ്ഞു ഏഷ്യന്‍ രാജ്യങ്ങളിലേക്ക് പോകും .
ജീവിക്കാന്‍ വേണ്ടി വന്നു കിടക്കുന്ന നമുക്ക് അങ്ങനെ പോകാന്‍ പറ്റു
-പ്രദീപ്‌

അച്ഛന്‍

-------------------
അച്ഛന്റെ അച്ഛനെവിടെയെന്ന്
ഇളയമകള്‍ ചോദിക്കെ
മരിച്ച് പോയെന്ന മറുപടിക്ക്
എനിക്ക് കാണാനായില്ലല്ലോ-
യെന്നവളുടെ സങ്കടം.
നിന്നെക്കാണിക്കാനൊരു
ഫോട്ടോ പോലും കരുതിയില്ലെന്ന
കുറ്റബോധം കണ്ണ് നിറക്കും
-രാമചന്ദ്രന്‍ വെട്ടിക്കാട്
>>കൂടുതല്‍ ഇവിടെ

മര പീഡനം

മരമല്ലേ വേരല്ലേ
പേരില്ലാത്തൊരു മരമല്ലേ
ഊരല്ലേ ഉലയല്ലേ
ഉലയ്ക്കല്ലേ ചില്ലകളെ

കാറ്റുകളെ ,കാക്കാത്തികളെ
കൊമ്പുകളെ വളയ്ക്കല്ലേ
വലയ്ക്കല്ലേ വളയാത്ത ചില്ലകളെ
-കാപ്പിലാന്‍
>>കൂടുതല്‍ ഇവിടെ

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP