FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

15 നവംബര്‍ 2009:ബാജിയുടെ പുസ്തക പ്രകാശനം.

Saturday

പ്രിയരേ,

ബ്ലോഗില്‍ കഥകളെഴുതുന്ന ബാജി ഓടംവലിയുടെ 25 ചെറുകഥകള്‍ പുസ്തകരൂപത്തില്‍ പ്രകാശിപ്പിക്കുന്നു. വരുന്ന 28-ആം തിയ്യതി (നവംബര്‍ 28, 2009) വൈകിട്ട് 8 മണിക്ക് ബഹ്രൈനിലെ കേരള സമാജത്തില്‍ വെച്ചാണ് പ്രകാശനം. പ്രശസ്ത സാഹിത്യകാ‍രനായ ശ്രീ ബെന്യാമിന്‍ ആമുഖം പറയും, നിരൂപകനും കവിയുമായ ശ്രീ രാജു ഇരിങ്ങല്‍ പുസ്തകത്തെക്കുറിച്ച് ഒരു പഠനവും അവതരിപ്പിക്കും. ശ്രീ മധു മറവങ്കര പുസ്തകം പ്രകാശനം ചെയ്യും.>>കൂടുതല്‍ ഇവിടെ

ബൂലോകത്തു നിന്ന് ഒരു പുസ്തകം കൂടി. ബഹറിന്‍ ബൂലോകത്തിനുകൂടി അഭിമാനിക്കാം. നമ്മിലൊരാളായ ബാജി ഓടംവേലിയുടെ കഥകളുടെ സമാഹാരമാണ് നവംബര്‍ 28-ന് രാത്രി 8 മണിക്ക് ബഹറിന്‍ കേരളീയ സാജത്തില്‍ വെച്ച് പ്രകാശിതമാകുന്നത്. ശ്രീ മധു ഇറവങ്കരയാണ് പ്രകാശകന്‍.
-



അപകടം!! കേരളത്തിലെ 5 ജില്ലകള്‍ വെള്ളത്തിനടിയില്‍ ആകുന്നു



ഇടുക്കി,എറണാകുളം ജില്ലകള്‍ വെള്ളത്തിനടിയില്‍ ആകുന്നുകേരള സംസ്ഥാനം രുപീകരിക്കുന്നതിനു മുന്‍പ് ഉണ്ടാക്കിയ മുല്ലപ്പെരിയാര്‍ അണക്കെട്ട് നമുക്കായി കാത്തു വച്ചിരിക്കുന്നത് 5 ജില്ലകളെ വിഴുങ്ങുന്ന ജല ബോംബ്‌ ആണ്.പ്രധാനമായും എറണാകുളം ഇടുക്കി ജില്ലകളെ നാമാവശേഷം ആക്കും .

മൂലത്തര ഡാം അപകടം കണ്ടില്ലേ?സമീപ ഭാവിയില്‍ മുല്ലപ്പെരിയാറില്‍ സംഭവിക്കാവുന്ന അപകടത്തെക്കുറിച്ച് നമുക്ക് വ്യക്തമായ മുന്നരിപ്പായി നാമിത് കണ്ടില്ലെങ്കില്‍പിന്നെ ഈ രണ്ടു ജില്ലയും അവിടത്തെ ജനതയും നമ്മുടെ ഓര്‍മ്മകളില്‍ മാത്രം ആകും.അണക്കെട്ടിന്‍റെ സുരക്ഷ സംബന്ധിച്ച കേരളത്തിന്‍റെ ആശങ്കകള്‍ കോടതിയെ അറിയിക്കുന്നതിനായി ജലവിഭവ വകുപ്പ് ഇടക്കാല റിപ്പോര്‍ട്ട്‌തയ്യാറാക്കിയിരുന്നു.അതില്‍ പറയുന്നത് എന്താണെന്നു നോക്കുന്നത് നമുക്ക് നല്ലതാണ്.
-ഷേര്‍ഷ
>>കൂടുതല്‍ ഇവിടെ

അരുതോ, ഹർത്താലുകൾ ?

ഹർത്താലുകൾ വേണോ? ഹർത്താൽ നിരോധിക്കണോ? നിരോധിച്ചാൽ ഹർത്താൽ ഇല്ലാതാകുമോ? നിരോധിയ്ക്കുന്നതു ശരിയോ? നിരോധനം ആർക്കുവേണ്ടി?

മുൻകുറിപ്പ്: ഹർത്താലിനെ കുറിച്ചുള്ള ചില ശിഥിലമായ ചിന്തകൾക്ക് പരിമിതമായ അക്ഷര രൂപങ്ങൾ നൽകുകയാണിവിടെ. ചർച്ചകൾക്ക് ഒരു മുൻ കുറിപ്പ് എന്ന നിലയിൽ!

ഈ പോസ്റ്റിന്റെ ചുരുക്കം: ഹർത്താൽ നിരവധി സമര രൂപങ്ങളിൽ ഒന്നു മാത്രമാണ്. അവ നിരോധിയ്ക്കുന്നത് ജനാധിത്യാവകാശങ്ങളിൽ ഒന്നിന്റെ നിഷേധമാണ്. അത് അപ്രായോഗികവുമാണ്. എന്നാൽ ഹർത്താലുകളിൽ നിന്ന് വാഹന ഗതാകഗതത്തെ പൂർണ്ണമായും ഒഴിവാക്കണം. അവശ്യ സർവീസുകൾ സംബന്ധിച്ച് പുതിയ ലിസ്റ്റുണ്ടാകണം. അവയും ഹർത്താലിൽ നിന്ന് ഒഴിവാക്കണം.
-

സ. പിണറായിയുടെ വീട് (ട്രഷര്‍ ഹണ്ട് മത്സരം)



ഈ വീട് സ. പിണറായിയുടെ വീടാണെന്ന് പറഞ്ഞ് ഈമെയില്‍ ഫോര്‍വേഡായി പ്രചരിക്കുന്ന ഒരു ചിത്രമാണ്.

ഇത്രയും പ്രശ്നമുണ്ടായിട്ടും, എന്തുകൊണ്ട് പിണറായിയുടെ വീട് ഒരു പത്രവും പ്രസിദ്ധികരിച്ചില്ല, അല്ലെങ്കില്‍ അത് ഒരു ടീവി ചാനലും കാണിച്ചില്ല. പോട്ടെ നമ്മുടെ ദേശാഭിമാനിപോലും ഇതാണ് പാര്‍ട്ടി സെക്രട്ടറിയുടെ വീടെന്ന് പറഞ്ഞു ശരിക്കുമുള്ള വീട് കാണിക്കുന്നില്ല.

മുമ്പ്, സ. സുധാകരന്‍ പറഞ്ഞു “സ. പിണറായി ഒരു പ്രഫഷണല്‍ പൊളിറ്റിഷന്‍ ആണെന്ന്”. (അതോരു പിഞ്ചുമനസ്സ്. പിഞ്ചുമനസ്സില്‍ കളങ്കമില്ലല്ലോ)
-

ശരി, നെഹ്‌റുവിനെ മറന്നേക്കാം പക്ഷേ, ഇന്ദിരയുടെ മൂക്കോ?



എന്താണ്‌ ഇന്ദിരാ ഗാന്ധി ഇന്ത്യക്കു വേണ്ടി ചെയ്‌ത ഏറ്റവും വലിയ ത്യാഗം?

സ്വന്തം ഔദ്യോഗിക വസതിയുടെ സുരക്ഷിതമായ വളപ്പില്‍ സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റു മരിക്കേണ്ടി വന്നതോ? അല്ല തന്നെ. ഇന്ദിരാ ഗാന്ധിയെ പോലെ പ്രാപ്‌തയായ ഒരു ഭരണാധിപയുടെ ജീവിതത്തെയും സംഭാവനകളെയും ആകെയെടുത്തു പരിശോധിക്കുമ്പോള്‍ ആ ദയനീയ മരണം ഒരു ദയനീയ പരാജയം കൂടിയാണ്‌.

പഞ്ചാബിലെ പ്രാദേശിക രാഷ്‌ട്രീയത്തില്‍ കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡ്‌ (എന്നുവെച്ചാല്‍ ഇന്ദിരാ ഗാന്ധി) നടത്തിയ ദീര്‍ഘവീക്ഷണമില്ലാത്ത ഇടപെടലുകളുടെ സന്തതിയാണല്ലോ ജര്‍ണയില്‍ സിംഗ്‌ ഭിദ്രന്‍ വാല എന്ന ഭീകരന്‍.
-പി ടി നാസര്‍
>>കൂടുതല്‍ ഇവിടെ


ബൂലോകത്ത് വെന്നിക്കൊടി പാറിച്ച അമേരിക്കന്‍ മലയാളി

കാപ്പിലാന്‍ കേരളാ ടൈംസ്‌ ഓണ്‍ലൈന്‍ എഡിഷനില്‍
>>ഇവിടെ


കലിയുഗ വരദന്‍

അദ്ധ്യായം 14 - അയ്യപ്പ സങ്കല്‍പ്പം


പിറ്റേന്ന് പ്രഭാതം..
ഇല്ലത്തുള്ള ആര്‍ക്കും നടുക്കം വിട്ട് മാറിയിരുന്നില്ല.തലേ ദിവസത്തെ ഓര്‍മ്മ ഇപ്പോഴും അവരെ വേട്ടയാടുന്നു.വെള്ളിടി വെട്ടിയതും, കാവിലെ പാല മാത്രം നിന്നു കത്തയതിന്‍റെയും പൊരുള്‍ അറിയാതെ ഞെട്ടി നില്‍ക്കുകയാണ്‌ എല്ലാവരും.രവിവര്‍മ്മയും മിണ്ടുന്നില്ല, അയാള്‍ വാവരു സ്വാമിയെ കുറ്റം പറഞ്ഞതിനാലാണ്‌ ഇങ്ങനെ സംഭവിച്ചതെന്ന് എല്ലാവരും കുറ്റപ്പെടുത്തുന്നു.
ഇപ്പോള്‍ രവിക്കും ആ സംശയമുണ്ട്..
ഇനി അതായിരിക്കുമോ കാരണം??
ഹേയ്, ആവില്ല.

ഇന്നാണ്‌ ശബരിമലക്ക് പോകേണ്ടത്, രാവിലെ മാലയിടണമെന്നാണ്‌ വാമദേവന്‍ നമ്പൂതിരി പറഞ്ഞിരിക്കുന്നത്.പ്രഭാതത്തില്‍ കുളിച്ചൊരുങ്ങി കീഴ്ക്കോവില്‍ അയ്യപ്പസ്വാമിക്ഷത്രത്തില്‍ ചെല്ലണമെന്ന തിരുമേനിയുടെ വാക്കുകള്‍ മനസിലോര്‍ത്ത് ആ കുടുംബം തയ്യാറായി.ഗണപതി ഭഗവാനെ മനസില്‍ ധ്യാനിച്ച് അവര്‍ അയ്യപ്പക്ഷേത്രത്തിലേക്ക് യാത്രയായി..
-അരുണ്‍ കായംകുളം
>>കൂടുതല്‍ ഇവിടെ

'വിലങ്ങന്ചുറ്റും'-ഒരു ഗ്രാമത്തിന്‍റെ ശബ്ദമായി വീണ്ടും ..

നമുക്ക് അന്യം നിന്ന് പോയ ഗ്രാമപത്രങ്ങള്‍ വീണ്ടും സജീവമാകുകയാണ്..
അടാട്ട് ഗ്രാമത്തിന്‍റെ ശബ്ദമായി ' വിലങ്ങന് ചുറ്റും' വീണ്ടും പുറത്തിറങ്ങുന്നു ..
1988 ല്‍ ഒരുകൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മയായി തുടങ്ങിയ സംരംഭം കാലപ്രവാഹത്തില്‍ എങ്ങനെയോ നിലച്ചുപോയി.പക്ഷേ അക്കാലം കൊണ്ട് തന്നെ അത് ജനങ്ങളുടെ മനസ്സില്‍ ഇടം നേടിയിരുന്നു.ഗ്രാമവാസികളുടെ രാഷ്ടീയവും കലയും സാംസ്കാരിക രംഗങ്ങളെ സജീവമായി ചര്‍ച്ചചെയ്യാന്‍ അവസരമൊരുക്കിയിരുന്ന ഗ്രാമപത്രം വിണ്ടും പുനപ്രസ്ദ്ധീകരിക്കുകയാണ്..
-

റിയല്‍ എസ്റ്റേറ്റ് മാഫിയ ചന്ദ്രനിലും


പണ്ട് നമ്മള്‍ അമ്പിളിമാമനെന്ന് ആരാധനാപൂര്‍വം വിളിച്ചിരുന്ന ചന്ദ്രന്റെ അണ്ഡകടാഹത്തില്‍ ചുമ്മാ കൂളായി പടക്കം പൊട്ടിച്ചു വെള്ളമുണ്ടോന്നു നോക്കിയതുപോലെ, പുറംചട്ട കീറിയ ഡയറി കക്ഷത്തില്‍ വച്ച് പഴയ ഹെര്‍ക്കുലീസ് സൈക്കിളില്‍ സഞ്ചരിച്ച അനേകം ബ്രോക്കര്‍ ചന്ദ്രന്‍മാരെ സ്കോഡയിലും ഇന്നോവയിലും നടക്കുന്ന ലക്ഷ്വറി റിയല്‍ എസ്റ്റേറ്റ് മന്നന്‍മാര്‍ തോല്‍പിച്ചു. ഓരോ ഇടപാടിനും കോടികള്‍ മറിയുന്ന ബിസിനസായി റിയല്‍ എസ്റ്റേറ്റ് മേഖല മാറിയപ്പോള്‍ വസ്തു വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതിനിടയില്‍ ഇത്രയും വരുമാനം ഉണ്ടാകുന്നതെങ്ങനെ എന്നറിയാത്ത പാവങ്ങള്‍ അവരെ റിയല്‍ എസ്റ്റേറ്റ് മാഫിയ എന്നു വിളിച്ചു.
-ബെര്‍ലി
>>കൂടുതല്‍ ഇവിടെ


ജാലകക്കാഴ്ചകള്‍

അടഞ്ഞ ജനലിലൂടെ പുറത്ത് മഴയുടെ ശബ്ദം. തുറന്നപ്പോള്‍ പാറിവീഴുന്ന ഈറന്‍ തുള്ളികള്‍. ജനലഴികളിലും നനവ്. ഓരോ ജാലകവും തുറക്കുന്നത് ഓരോ കാഴ്ചകളിലേക്കാണ്. അടയുന്നത് ഏകാന്തതയിലേക്കും. ഏതു വ്യക്തിജീവിതത്തിലും ഈ ജനലുണ്ടാകും. പുറം ലോകത്തേക്കു തുറക്കുന്നതോ അവനവനിലേക്ക് അടയുന്നതോ ആയ ഒരു ജനല്‍. ബാല്യത്തിലും കൊമാരത്തിലും യൌവ്വനത്തിലുമെല്ലാം. വെയിലിലേക്കും മഴയിലേക്കും പ്രഭാതത്തിലേക്കും പ്രദോഷത്തിലേക്കുമെല്ലാം തുറക്കുന്ന ജനല്‍. ശുഭവാര്‍ത്തകളിലേക്കും അശുഭവാര്‍ത്തകളിലേക്കും തുറക്കുന്ന ഒന്ന്. പോസ്റ്റുമാന്‍റെയും സന്ദര്‍ശകന്‍റെയും പിരിവുകാരന്‍റെയും മുഖം ആദ്യം തെളിയുന്നത് ഈ ജാലകത്തിലാണ്.

ജനലും മഴയും തമ്മിലുള്ള ബന്ധമെന്താണ്? ഒന്നാം ക്ലാസ്സിലോ രണ്ടാം ക്ലാസ്സിലോ പഠിക്കുമ്പോള്‍ കുറെ ചിത്രകഥകള്‍ക്കും ക്രയോണുകള്‍ക്കും പാഠപുസ്തകങ്ങള്‍ക്കുമിടയ്ക്ക് ഉമ്മറത്തെ ഇരുമ്പഴിയിലൂടെ മഴയും വെയിലും രാത്രിയും പകലും കണ്ടതോര്‍മ്മയുണ്ട്.
-നമത്
>>കൂടുതല്‍ ഇവിടെ

എന്റെ ബ്ലോഗ്‌ പരാക്രമങ്ങൾ

എന്റെ ബ്ലോഗ്‌ മുത്തപ്പാ ഞാൻ‍ മടുത്തു എനിക്ക് മതിയായേ എനിക്ക് എന്തൊക്കെയോ തോനുന്നു.തല ഇങ്ങു ഊരി എടുത്തു നിലത്തടിച്ചാലോ എന്ന് വിചാരിക്കുവാ എന്താ സംഭവം എന്ന് വെച്ചാല്‍ ഒരു ബ്ലോഗ്‌ തൂക്കി ഇട്ടിട്ടു മാസം രണ്ട് ആയെ ഇതുവരെ രണ്ടാമത് ഒരു പോസ്റ്റ്‌ പൂശാൻ പറ്റീല്ല്യ.കാലത്ത് ‍മുഴുവൻ ആലോചിക്കും രാത്രി എത്ര ലക്ഷം ചിലവായാലും വേണ്ടില്ല ഒരു പോസ്റ്റ്‌ കഴുവേറ്റിട്ടെ ഉള്ളൂ എന്ന് അതിനു എങ്ങനാ ചുമ്മാ നോക്കി ഇരുന്നാ ബ്ലോഗില്‍ പോസ്റ്റ്‌ ആവുല്ല്യാലോ.നിക്ക് നിക്ക് അവന്റെ ഒരു ജാഡ എന്നാലോചിക്കാന്‍ വരട്ടെ‍ ഞാൻ ഒന്ന് പറഞ്ഞ്‌ തീരട്ടെ എന്നിട്ട് പറയു.

സ്വന്തമായി ലാപ്ട്ടോപ്പും നെറ്റും ആവശ്യത്തില്‍ അധികം സമയവും ഉള്ള അല്ലെങ്ങി ഓഫീസിൽ തന്നെ ഇരുന്നു ചാറ്റാനും ബ്ലോഗ്ഗാനും സൌകര്യങ്ങള്‍ ഉള്ളവർ‍ ‍ഭാഗ്യവാന്മാർ കാരണം ബ്ലോഗുരാജ്യം അവർക്കുള്ളതാകുന്നു.നമുക്ക് കിട്ടിയ പണി‌ സെയിൽസ്‌ കുറച്ചു കൂടി പോളിഷ് ചെയ്തു പറഞ്ഞാല്‍ മാർക്കറ്റിംഗ്‌ ടെക്നിക്കല്‍ ആയി ‍പറഞ്ഞാൽ ഫീറ്റ്‌ ഓൺ സ്ട്രീറ്റ് തറ ആയി പറഞ്ഞാല്‍ തെണ്ടല്‍.
-വിനൂസ്‌
>>കൂടുതല്‍ ഇവിടെ

That Is IT


Warning : മൈക്കല്‍ ജാക്സനെ tabloid വഴി മാത്രം പരിചയം ഉള്ളവര്‍, ബാകി വായിക്കരുത്. അവര്‍ ലാസ്റ്റ്‌ പാരഗ്രാഫ് മാത്രം വായിക്കുക.


രണ്ടു ദിവസം മുമ്പ് "This Is IT" കണ്ടു, ഇഷ്ടപ്പെട്ടു.


വീക്ക്‌ ഡേ, രാത്രി പത്തു മണിയ്ക് ഉള്ള ഷോ ഹൌസ് ഫുള്‍ ! എന്താ ഇതില്‍ ഉള്ളത് എന്ന് മിക്ക ആരാധകര്‍ക്കും
-
Captain Haddock
>>കൂടുതല്‍ ഇവിടെ



ഗലീലിയോ അരങ്ങില്‍

1610 ജനുവരി 10 മാനവചരിത്രത്തിലെ അതിമഹത്തായ ദിവസങ്ങളിലൊന്നാണ്. അന്നാണ് ഗലീലിയോഗലീലി എന്ന മഹാശാസ്ത്രകാരന്‍ തന്റെ ദൂരദര്‍ശിനിയിലൂടെ അനന്തവിഹായസ്സിലെ വിസ്മയങ്ങള്‍ ആദ്യമായി കണ്ടത്. അദ്ദേഹം ചന്ദ്രനിലെ കുഴികളും കുന്നുകളും കണ്ടു. സൂര്യമുഖത്തെ കളങ്കങ്ങള്‍ കണ്ടു. വ്യാഴത്തിനുചുറ്റും കറങ്ങുന്ന നാല് ഉപഗ്രഹത്തെയും ആകാശഗംഗയിലെ അനേകായിരം നക്ഷത്രങ്ങളെയും കണ്ടു. ചന്ദ്രന്റെയും ബുധന്റെയും ശുക്രന്റെയും വൃദ്ധിക്ഷയങ്ങള്‍ മനസ്സിലാക്കി. ഗ്രഹങ്ങള്‍ സൂര്യനെ ചുറ്റുകയാണെന്നും ഭൂമി അവയിലൊരു ഗ്രഹം മാത്രമാണെന്നും കണ്ടെത്തി. അരനൂറ്റാണ്ടിനുമുമ്പ് കോപ്പര്‍ നിക്കസ് പറഞ്ഞത് തെളിവുകളിലൂടെ അദ്ദേഹം സമര്‍ഥിച്ചു. ഇത് ക്രിസ്തീയ സഭയുടെ പ്രപഞ്ചവീക്ഷണത്തിന് എതിരായിരുന്നു.
-ജനശക്തി
>>കൂടുതല്‍ ഇവിടെ

അവര്‍ ച്യൂയിങ്‌ഗം ചവച്ചുകൊണ്ട്‌ നൃത്തം ചെയ്യുമ്പോള്‍

കൃഷ്‌ണന്‍കുട്ടി സന്ദേഹങ്ങളാല്‍ ഉലഞ്ഞു.
അയാളുടെ നീതിബോധം അയാള്‍ക്കു ഭാരമായി.
സായാഹ്നപത്രം മടക്കി അയാള്‍ എഴുന്നേറ്റു.
സദ്ദാംഹുസൈനെ തൂക്കിലേറ്റിയ ദാരുണ വാര്‍ത്തയായിരുന്നു അന്നത്തെ പത്രത്തിന്റെ ചുവന്ന തലക്കെട്ട്‌. അതിനുതാഴെ, `വിദേശവായ്‌പ അനിവാര്യം; വ്യവസ്ഥകള്‍ അംഗീകരിക്കും' എന്ന മന്ത്രി സഖാവിന്റെ പ്രസ്‌താവനയും.
ആ വാര്‍ത്തകള്‍ കൃഷ്‌ണന്‍കുട്ടിയെ ആകെ ഭയപ്പെടുത്തി. സദ്ദാമിനെ തൂക്കിലേറ്റുമ്പോള്‍ ചുറ്റാകെ നിന്ന ചില വെളുത്ത സൈനികള്‍ ച്യൂയിങ്‌ഗം ചവച്ചുകൊണ്ട്‌ നൃത്തം ചവിട്ടി എന്ന ഭാഗത്തെ ത്തിയപ്പോള്‍ അയാള്‍ക്കു വായന നിര്‍ത്തേണ്ടിവന്നു. മന്ത്രിയുടെ പ്രസ്‌താവനയും അയാള്‍ക്ക്‌ പൂര്‍ത്തിയാക്കാനായില്ല.
ഇവറ്റകള്‍ ആരാണ്‌?
-

രോഗമില്ലാത്ത വീട്...?



ദേശീയ മന്ത് രോഗ പ്രതിരോധ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ മന്ത് രോഗ പ്രതിരോധ ഗുളികകള്‍ വിതരണം ചെയ്തു കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.മന്ത് ഗുളിക വിഷ ഗുളികയാണ് എന്നു പറഞ്ഞ് കുറേ പേര്‍ നേരത്തെ തന്നെ പദ്ധതി ബഹിഷ്കരിച്ചിരുന്നു.ഗുളിക കഴിച്ചവര്‍ തല കറങ്ങി വീഴുന്നു എന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ തുടങ്ങിയതോടെ കുട്ടികളും സ്ത്രീകളും ഗുളികയെ പേടിച്ചു."പെടിക്കാനൊന്നുമില്ല,പാര്‍ശ്വ ഫലങ്ങള്‍ സാധാരണമാണ്" എന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കു ന്നുണ്ടെങ്കിലും ഗുളിക കഴിക്കാന്‍ ധൈര്യപ്പെടുന്നവര്‍ ചുരുക്കം. ബാക്കിയുള്ളവരില്‍ ശിശുക്കള്‍,ഗര്‍ഭിണികള്‍,വൃദ്ധര്‍, ഗുരുതരരോഗികള്‍,നിത്യ രോഗികള്‍ എന്നിവരെ പദ്ധതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ഈ വിഭാഗത്തില്‍ ഒന്നും പെടാത്ത ചുറു ചുറുക്കുള്ളവരെത്തേടി മന്ത് ഗുളികകളുമായി വീടുകള്‍ കയറിയിറങ്ങുന്ന പ്രവര്‍ത്തകര്‍ വൈകിയാണ് ആ ദുഃഖ സത്യം മനസ്സിലാക്കുന്നത്..നിത്യ രോഗികള്‍ ഇല്ലാത്ത ഒരൊറ്റ വീടും ഭൂമിമലയാളത്തിലില്ല..! ഗുളികയെ പേടിച്ചു രോഗികളാണെന്ന് കളവു പറയുന്നതൊന്നുമല്ല,ദിവസവും ഏതെങ്കിലും ഒരു നേരം മരുന്ന് ഭക്ഷിക്കാത്തവരെ മരുന്നിനു പോലും കാണാനില്ല.
-

ലൌ ജിഹാദും ചില ഓലപ്പാമ്പുകളും

ദൈവത്തിന്‍റെ സ്വന്തം നാടായ സാംസ്കാരിക കേരളത്തിലിപ്പോള്‍ അഴുക്കു ചാലുകളേക്കാള്‍ വിഷ മാലിന്യങ്ങള്‍ നിറഞ്ഞൊഴുകുന്നത് ചില പത്രങ്ങളിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയുമൊക്കെയാണ്. പുതിയ ഒരു പദപ്രയോഗം മാലോകര്‍ക്ക് പരിചയപ്പെടുത്തിക്കൊണ്ടാണ്‌ ഇത്തവണത്തെ അരങ്ങു തകര്‍ക്കല്‍. മുസ്‌ലിം തീവ്രവാദം, മുസ്‌ലിം ഭീകരത, മുസ്‌ലിം മതമൌലികവാദം തുടങ്ങിയ പദപ്രയോഗങ്ങല്‍ക്കെല്ലാം കൂട്ടായി, അതിനെക്കാള്‍ ഇത്തിരി എരിവും പുളിയുമുള്ള ഒരു പൈങ്കിളി സാധനം, ലൌ ജിഹാദ് ! പ്രണയിക്കാനും ജിഹാദോ എന്നൊന്നും ചോദിച്ചു പോകരുത്. അതെല്ലാം ഈ പത്ര-ദൃശ്യമാധ്യമമുത്തശ്ശിമാര്‍ തീരുമാനിക്കും. പഴയ ബാലചന്ദ്രമേനോന്‍ സിനിമ പോലെ, കഥ തിരക്കഥ സംഭാഷണം സംവിധാനം എല്ലാം അവര്‍ തന്നെ. ഓരോ കഥയിലും പുതുമുഖനായികാനായകന്മാരും ഇഷ്ടം പോലെ.

പതിവ് പോലെ ഇത്തവണയും ആദ്യം വെടി പൊട്ടിയത് സംഘപരിവാര്‍ ഗീബല്‍സിയന്‍ കേന്ദ്രങ്ങളില്‍ നിന്ന് തന്നെ. പിന്നെ അതിന്‍റെ കോപ്പി ചില ഇടവകക്കുഞ്ഞാടുകളും അടിച്ചിറക്കി. കേരളത്തിന്‍റെ മുക്കിലും മൂലയിലും ഇങ്ങനെ നിരവധി ലൌ ജിഹാദ് പള്ളിക്കൂടങ്ങള്‍ മൊബൈല്‍ ഷോപ്പിന്‍റെ ബോര്‍ഡ്‌ വെച്ച് പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണത്രേ വിവരം.
-
>>കൂടുതല്‍ ഇവിടെ

പള്ളിക്കഥകൾ-4, നൂറുദ്ദീൻ



നൂറുദ്ദീൻ വലിയ അധ്വാനിയായിരുന്നു.
കയ്യിൽ ഒരു അറബാന*യുമായല്ലാതെ നൂറുദ്ദീനെ പകൽ വഴികളിലെങ്ങും കാണാൻ കഴിയില്ലായിരുന്നു.
രാത്രിയാകട്ടെ, നൂറുദ്ദീനെ കണ്ടിട്ടുള്ളവരും വളരെ കുറവായിരുന്നു
രാത്രിയിൽ നൂറുദ്ദീൻ എവിടെയായിരുന്നു? ആവോ, അറിയില്ല
നൂറുദ്ദീൻ പൊക്കം കുറഞ്ഞ ഒരു മനുഷ്യനായിരുന്നു.
നൂറുദ്ദീന്റെ കയ്യിലെ അറബാനയുടെ അളവും നൂറുദ്ദീന്റെ അനാട്ടമിയും ജ്യാമിതീയമായ ചില പൊരുത്തക്കേടുകൾ വിളിച്ചോതുന്നവയായിരുന്നു.
എങ്കിലും നൂറുദ്ദീൻ വലിയ അധ്വാനിയായിരുന്നു.

പക്ഷെ ഒരു കുഴപ്പം.
ഒറ്റ വൿതിനും** പള്ളിയിൽ കാണില്ല.
സുന്നത്തായ*** പെരുന്നാൾ നമസ്കാരമായിരുന്നു നൂറുദ്ദീന്റെ ഏറ്റവും വലിയ ഫർദ്****.
പക്ഷെ, പണ്ട് നൂറുദ്ദീൻ ഇങ്ങനെയായിരുന്നില്ല.
പള്ളിപ്പുരയിൽ പഠിക്കുന്ന സമയത്ത് നൂറുദ്ദീൻ ഇങ്ങനെയൊന്നും ആയിരുന്നില്ല.
-

ഒരു ബ്ലോഗ് കൂടി

ചിത്രങ്ങൾക്കായി മാത്രം ഒരു ബ്ലോഗ് കൂടി തുടങ്ങിക്കളയാമെന്നു തീരുമാനിച്ചു. ഈ ബ്ലോഗിൽ ചിത്രങ്ങൾക്ക് കൂടുതൽ പ്രാധാന്യം കിട്ടുന്ന ടെബ്ലേറ്റാക്കിയാൽ ആകെ കുളമാകും. അതാണ് കാരണം. ചുമ്മായെടുക്കുന്ന ചിത്രങ്ങളൊക്കെ കൊണ്ടുപോയി തട്ടാനൊരിടം അതാണ് ചിത്രക്കളരി. വല്യപ്രതീക്ഷയൊന്നും വേണ്ടാ.
-ആഷ
>>കൂടുതല്‍ ഇവിടെ

2012 - ലോകാവസാനം ബ്രഹ്മാണ്ഠ സിനിമ!!!



-

സ്നേഹത്തിന്‍റെ അലകടല്‍

ഉപതെരഞ്ഞെടുപ്പിന്‍റെ ഫലപ്രഖ്യാപനം വന്നപ്പോള്‍ ഞാന്‍ ആദ്യം ഓര്‍ത്തത് സീതാലക്ഷ്‌മി ടീച്ചറിനെയാണ്. അതിനു തലേ ഞായറാഴ്ച ഉച്ചക്ക് ടീച്ചര്‍ എന്നെ വിളിച്ചു കുറെ വഴക്കു പറഞ്ഞിരുന്നു. ഞാന്‍ നാലഞ്ചു മാസങ്ങളായി ഫോണ്‍ വിളിച്ചില്ല എന്ന്. അതിനൊരു പരിഹാരം കൂടിയാവട്ടെ എന്ന് വിചാരിച്ചു ടീച്ചറെ രാവലെ തന്നെ വിളിച്ചു. ലില്ലി, കോണ്‍ഗ്രസ്‌ മൂന്നിടത്തും ജയിച്ചല്ലോ. കണ്ണൂരില്‍ സുധാകരനാണ് അബ്ദുല്ലക്കുട്ടിയുടെ വിജയത്തിന്‍റെ ക്രെഡിറ്റ്‌ മുഴുവന്‍ എന്ന് പറയുമ്പോള്‍ ടീച്ചറുടെ സ്വരത്തില്‍ ലോകം കീഴടക്കിയ സന്തോഷം ഉണ്ടായിരുന്നു. നേരെ തിരിച്ചാണ് തെരഞ്ഞെടുപ്പ് ഫലമെങ്കില്‍ ഒരു ആറുമാസത്തേക്ക് ടീച്ചറെ വിളിക്കാനേ കഴിയുമായിരുന്നില്ല. തലശ്ശേരി കതിരൂര്‍ സ്വദേശിയാണ് ടീച്ചര്‍.
-മേരി ലില്ലി
>>കൂടുതല്‍ ഇവിടെ

പ്രവാസി സംഘടനകള്‍ അറിയാന്‍

ഇന്നത്തെ (13 Nov വെള്ളി) ഗള്‍ഫ്‌ മാധ്യമം കുവൈറ്റ്‌ എഡിഷനില്‍ പ്രവാസികളെ കുറിച്ചും പ്രവാസി സംഘടനകളുടെ പൊതു രീതിയെ കുറിച്ചും എന്റെ ഒരു "കാഴ്ചപ്പാട്‌" പ്രതികരണമായി കൊടുത്തിട്ടുണ്ട്‌.. സ്കാന്‍ ചെയ്ത കോപ്പി ഇവിടെ കൊടുകുന്നു. വായിച്ചു അഭിപ്രായങ്ങള്‍ അറിയിക്കണം..
-


ഒരു വാക്കും, ഒരു നോക്കും..

ഒരു വാക്കിനായ്
ഞാന്‍ കാതോര്‍ത്തിരുന്നെങ്കിലും
ഒരുനൂറ് വാക്കുകള്‍
നീ കളിയായ് പറഞ്ഞില്ലേ..

ഒരു നോക്കിനായ്
ഞാന്‍ മിഴി നട്ടിരുന്നെങ്കിലും
ഒരായിരം നോട്ടങ്ങള്‍
നീ വെറുതേ കള‍ഞ്ഞില്ലേ..
-

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP