FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

20 നവംബര്‍ 2009:ബെര്‍ളിയുടെ പുസ്തകം ....

Thursday


ബൂലോകത്തെ ഇതിഹാസമായ ബെര്‍ളിയുടെ തെരഞ്ഞെടുത്ത സൃഷ്ട്ടികള്‍ പുസ്തകമാക്കുന്ന ഈ വേളയില്‍ ബ്ലോത്രത്തിന്റെ എല്ലാ വിധ ആശംസകളും അറിയിക്കുന്നു .




ഇത്രയും കാലം കൊണ്ട് അനേകരെ വഴി തെറ്റിച്ച, അനേകരുടെ ആസ്വാദനശേഷി തല്ലിക്കെടുത്തിയ ബെര്‍ളിത്തരങ്ങള്‍ എന്ന എന്റെ ഈ ബ്ളോഗില്‍ നിന്നുള്ള തിരഞ്ഞെടുത്ത രചനകള്‍ ഇനി നിങ്ങള്‍ക്കു പുസ്തക രൂപത്തിലും ലഭിക്കും. ഇതിനു മാത്രം നിങ്ങളെന്തു തെറ്റു ചെയ്തു എന്നു ചോദിച്ചാല്‍ എനിക്കുത്തരമില്ല. ചിക്കുന്‍ ഗുനിയ പിടിച്ചവന് പന്നിപ്പനി കൂടി പിടിച്ചെന്നു കരുതിയാല്‍ മതി. വരാനുള്ളത് വണ്‍വേ വഴി പോകില്ല എന്നാണല്ലോ പഴമൊഴി. അതു വന്നു കഴിഞ്ഞു. നിങ്ങളുടെ അടുത്തുള്ള പുസ്തകശാലകളില്‍ സംഗതി റിലീസ് ചെയ്തു കഴിഞ്ഞു. ഓവര്‍സീസ് റൈറ്റ് ഇന്ദുലേഖ ഡോട് കോമിനാണ് നല്‍കിയിരിക്കുന്നത്. ഉള്ള കോപ്പികള്‍ വിറ്റുതീരും മുമ്പ് ആവശ്യക്കാര്‍ ക്യൂ നിന്നു വാങ്ങണമെന്ന് താല്‍പര്യപ്പെടുന്നു. പിന്നെ, ഇവിടെയൊന്നും കിട്ടിയില്ലാ..! എന്നൊന്നും പറഞ്ഞിട്ടു കാര്യമില്ല. മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടേതാണ് അവതാരിക. സാഹിത്യകാരന്‍ എന്‍.പി.മുഹമ്മദിന്റെ മകനും വൈക്കം മുഹമ്മദ് ബഷീറിന്റെ മരുമകനുമായ എന്‍.പി. അബു ഫൈസിയുടേതാണ് കവര്‍ ഡിസൈന്‍. കോഴിക്കോട് ഒലിവ് പബ്ളിക്കേഷന്‍സ് പ്രസാധനം ചെയ്യുന്ന പുസ്തകം പൊന്നുംവിലയ്ക്കാണ് വില്‍ക്കേണ്ടതെങ്കിലും തല്‍ക്കാലം 50 രൂപയ്ക്കാണ് നല്‍കുന്നത്. പുസ്തകത്തിന്റെ പ്രകാശനം വേണമെങ്കില്‍ എനിക്കു വലിയ ചടങ്ങായി നടത്താം.
-ബെര്‍ളി
>>
കൂടുതല്‍ ഇവിടെ


അവതാരിക - ബെന്യാമിന്‍ - ബാജിയുടെ 25 കഥകള്‍


സൂക്ഷ്‌മ പ്രപഞ്ചത്തില്‍ നിന്നുള്ള കഥകള്‍ - ബെന്യാമിന്‍

അറിയാത്തെ ലോകത്തിന്റെ കൌതുക കഥകള്‍ വായനക്കാരനില്‍ എത്തിക്കുക എന്ന ദൌത്യമാണ്‍ ഓരോ എഴുത്തുകാരനും തന്റെ കഥയെഴുത്തിലൂടെ നിര്‍വ്വഹിക്കുന്ന പ്രാഥമിക ധര്‍മ്മം.
-ബാജി ഓടംവേലി
>>കൂടുതല്‍ ഇവിടെ

മുരളിയെ ആര്‍ക്കാണ് പേടി?


ഞാന്‍ കൂറുമാറി മുരളിയുടെ കൂടെ കൂടാന്‍ പോവുകയാണ്. ഒരാളെയിട്ട് കുരങ്ങു കളിപ്പിക്കുന്നതിനും ഒരു പരിധിയൊക്കെയുണ്ട്. സംഗതി കരുണാകരന്റെ മകനായിപ്പോയി, നാവില്‍ അല്പം ഗുളികന്റെ കളിയുണ്ട്, വേണ്ടാത്തത് വേണ്ട സമയത്ത് പറയും, വേണ്ടത് വേണ്ടാത്ത സമയത്ത് ചെയ്യും, ഇരിക്കുന്ന കൊമ്പല്ല മരം തന്നെ മുറിക്കും, കാലു പിടിക്കുന്നവന്റെ തോളില്‍ കയറും, തോളില്‍ കയറുന്നവന്റെ കാലു പിടിക്കും ... ഇതെക്കെയാണെങ്കിലും ഒരു മനുഷ്യനെയിട്ട് ഇങ്ങനെ കുരങ്ങു കളിപ്പിക്കുന്നത് കണ്ടു സഹിക്കാന്‍ കഴിയുന്നില്ല.

കെപീസീസി പ്രസിഡണ്ടായിരുന്ന ആള്‍ക്ക് മൂന്നു രൂപയുടെ മെംബെര്‍ഷിപ്‌ കൊടുക്കില്ല എന്ന് പറയുന്നത് ആയിരം തെങ്ങുള്ള നായര്‍ക്കു പല്ല് കുത്താന്‍ ഈര്‍ക്കിലി കൊടുക്കില്ല എന്ന് പറയുന്ന പോലെയാണ്.
കോണ്‍ഗ്രസ്സിലെ എല്ലാവരും മുരളിയെ ഇങ്ങനെ പേടിക്കാനെന്താണ് കാരണം? കയ്യിരുപ്പ് തന്നെ എന്ന് ഒറ്റവാക്കില്‍ ഞാനും നിങ്ങളും ഉത്തരം പറയും. പക്ഷെ അതിനപ്പുറവും ചിലതില്ലേ..

ബഷീര്‍
>>കൂടുതല്‍ ഇവിടെ

ആകാശം ഭൂമിയെ വിളിക്കുന്നു(ചിത്രം)


-സുനില്‍ കെ ചെറിയാന്‍
>>ഇവിടെ

കലിയുഗ വരദന്‍

അദ്ധ്യായം 19 - പരബ്രഹ്മ സന്നിധിയില്‍



ഓച്ചിറ പരബ്രഹ്മക്ഷേത്രം.. ഓച്ചിറക്കാളയും, മിഥുനമാസത്തിലെ ആവേശം നിറഞ്ഞ ഓച്ചിറക്കളിയും ഇവിടുത്തെ പ്രത്യേകതകളാണ്‌.ഇവിടെ നിന്നും പ്രസാദമായി ലഭിക്കുന്ന മണ്ണിനു പോലും മഹത്വമുണ്ട്.വൃശ്ചികം ഒന്നു മുതല്‍ പന്ത്രണ്ട്‌ വരെയുള്ള ദിവസങ്ങളില്‍ കുടില്‍കെട്ടി ഭജനം പാര്‍ക്കുക എന്തുള്ളതാണ്‌ ഭക്‌തജനങ്ങളുടെ പ്രധാന വഴിപാട്‌.ഇങ്ങനെ വ്യത്യസ്തമായ ആചാരങ്ങളുള്ള ഈ ക്ഷേത്രത്തിലാണ്‌ മലക്ക് പോകാനുള്ള കെട്ട് മുറുക്കിനു മുമ്പ് തൊഴുതുവരാനായി രവിവര്‍മ്മ, വൈഷ്ണവനോടൊപ്പം എത്തിയത്. അവിടെ കണ്ട കാഴ്ചകള്‍ അവനില്‍ അത്ഭുതമുണര്‍ത്തി.. ശരണം വിളിയുമായി നടക്കുന്ന അയ്യപ്പസംഘങ്ങള്‍.. ഭജനമിരിക്കുന്ന ഭക്തജനങ്ങള്‍.. ഭിക്ഷതേടുന്ന ദേശാടന കൂട്ടം..
-അരുണ്‍ കായംകുളം
>>കൂടുതല്‍ ഇവിടെ

മുല്ലപ്പെരിയാര്‍


-കാളിദാസന്‍
>>കൂടുതല്‍ ഇവിടെ


തേനും നരയും, മഷിയും വിഷവും

ഈയിടെ 'പസങ്ക' എന്ന തമിഴ് സിനിമയില്‍ സ്കൂള്‍ കുട്ടികള്‍ സഹപാഠിയുടെ തലയില്‍ മുടി നരയ്ക്കും എന്ന് കരുതി തേന്‍ ഒഴിക്കാന്‍ ശ്രമിക്കുന്നത് കണ്ടു.

എന്റെ ഒരു സുഹൃത്ത്‌ ഇതുപോലെ ഒരു അതിബുദ്ധി കാട്ടിയ കഥ പണ്ട് പറഞ്ഞത് ഓര്‍മ്മ വരുന്നു.

സുഹൃത്തും സഹോദരനും വല്യ പ്രായ വ്യത്യാസം ഇല്ല. ഒരേ സ്കൂളില്‍ പഠിക്കുന്നു. അപ്പന്‍ ഗള്‍ഫിലാണ്. അമ്മയും വല്യ വല്യപ്പനും ഒപ്പം ആണ് ജീവിതം.
വല്യപ്പന്‍ നൂറു വയസിന് അടുത്ത് പ്രായം ഉണ്ടെങ്കിലും വെറുതെ ഇരിക്കാതെ അല്‍പ്പം കൃഷിയൊക്കെ പറമ്പില്‍ ചെയ്യും. എന്നും രാവിലെ പറമ്പൊക്കെ കൊത്തികിളയ്ക്കും. നല്ല ആരോഗ്യത്തോടെ ജീവിക്കുന്നു.
-ജോണ്‍ ചാക്കോ പൂങ്കാവില്‍
>>കൂടുതല്‍ ഇവിടെ


പാഠം ഒന്ന് ഒരു വിലാപം



ഗ്രോസറിക്കടയിലെ-
തണുത്തുറഞ്ഞ ഫ്രീസറില്‍
ബ്രോയിലര്‍ ചിക്കന്‍
കൈകൂപ്പികിടക്കുന്നതു കണ്ടപ്പോള്‍
അതിന്നിപ്പോഴും ജീവനില്ലേയെന്നു-
ഞാന്‍ സംശയിച്ചുപ്പോയി.

കഴിഞ്ഞയാഴ്ച്ച നടന്ന
പെയിന്റിങ്ങ് കോമ്പറ്റീഷനില്‍
കോഴിയെ വരയ്ക്കാന്‍ പറഞ്ഞപ്പോള്‍
കുട്ടികളില്‍ പലരും വരച്ചത്
ഗ്രോസറിക്കടയിലെ ഫ്രീസറില്‍
കൈക്കൂപ്പിക്കിടന്നിരുന്ന ഫ്രോസണ്‍ ചിക്കനേയും
ഹോട്ടലിലെ ചില്ലലമാരയില്‍ തിരിഞ്ഞുകൊണ്ടിരിക്കുന്ന
നരഗക്കോഴിയേയും ആയിരുന്നല്ലോ?
-സഗീര്‍ പണ്ടാരത്തില്‍
>>കൂടുതല്‍ ഇവിടെ


>>സാങ്കേതിക കാരണങ്ങളാല്‍ കൂടുതല്‍ വാര്‍ത്തകള്‍ ഉള്‍പെടുത്താന്‍ കഴിഞ്ഞില്ല .
=ബ്ലോത്രം


0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP