FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

13 നവംബര്‍ 2009:കവാഫി -മെഴുതിരികള്‍.....

Thursday

Georges_de_La_Tour_010

രാനുള്ള നാളുകൾ
കൊളുത്തിവച്ച മെഴുകുതിരികൾ പോലെ
നമുക്കു മുന്നിൽ നിരന്നുനിൽക്കുന്നു...
സൗവർണ്ണമായ,ഊഷ്മളമായ
ജീവൻ തുടിക്കുന്ന കുഞ്ഞുമെഴുകുതിരികൾ.
നമുക്കു പിന്നിലുണ്ട്‌ പൊയ്പ്പോയ നാളുകൾ,
കെട്ടുപോയ മെഴുകുതിരികളുടെ ശോകാകുലമായ ഒരു നിര.
തൊട്ടടുത്തുള്ളവ അപ്പോഴും പുകയുന്നു.
ഉരുകിത്തീർന്ന തണുത്ത മെഴുകുതിരികൾ
വളഞ്ഞുപോയ മെഴുകുതിരികൾ.
-


മന്ത് ഗുളികയും മന്ത്രിയും :: ഇതാണ് ആരോഗ്യമന്ത്രി


ഇന്നലെ നവംബര്‍ 11...ദേശീയ മന്തുരോഗ നിവാരണ സമൂഹചികിത്സാ പരിപാടിയുടെ സംസ്ഥാന ഉദ്‌ഘാടനം രാ‍വിലെ ഒന്‍‌പതുമണിക്ക് തിരുവന്തപുരം ജനറല്‍ ആശുപത്രിയില്‍ വച്ച് .
ഇന്നലത്തെ പത്രങ്ങളിലെ കാല്‍‌പേജ് പരസ്യത്തില്‍ നിന്നാണ് ഈ വിവരം കിട്ടിയത്. എറണാകുളത്തെ മാതൃഭൂമി എഡീഷനിലെ 13 ആം പേജിലും ഈ പരസ്യം ഉണ്ടായിരുന്നു. പരസ്യത്തില്‍ നമ്മുടെ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ചിരിച്ചുകൊണ്ടുള്ള ഫോട്ടോ . വര്‍ഷത്തില്‍ ഒരു പ്രാവിശ്യം കഴിച്ചാല്‍ നമ്മുടെ നാട്ടില്‍ നിന്ന് മന്ത് രോഗം അറബിക്കടലില്‍ താഴ്ന്നുപോകുമെന്ന് .
-



ക്യാപിറ്റലിസം : എ ലവ് സ്റ്റോറി



ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയിലെ മുതലാളിത്ത വ്യവസ്ഥിതിയെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്ന ഡോകുമെന്ററിയാണ് മൈക്കില്‍ മൂറിന്റെ "ക്യാപിറ്റലിസം : എ ലവ് സ്റ്റോറി". പല കാര്യങ്ങളെയും ലളിതവല്‍ക്കരിച്ചുകാണുന്നു എന്ന ഒരു ആരോപണം നിരൂപകര്‍ ഉന്നയിക്കുന്നുണ്ടെങ്കിലും, പലപ്പോഴും മുതലാളിത്തത്തിന്റെ ഇരുണ്ട വശങ്ങളെ തുറന്നു കാണിക്കുന്നതില്‍ "ക്യാപിറ്റലിസം" വിജയിക്കുന്നുണ്ട്.
-പയ്യന്‍
>>കൂടുതല്‍ ഇവിടെ





ലവ് ജിഹാദ്: മെയ്തീനെ നാട് കടത്തില്ല

മെയ്തീനെ ഉഗാണ്ടയിലേക്ക് നാട് കടത്താനുള്ള പരിപാടി ഞാന്‍ ഉപേക്ഷിച്ചു (മെയ്തീന്റെ ഫ്ലാഷ് ബാക്ക് കണ്ടിട്ടില്ലാത്ത പുതിയ വായനക്കാര്‍ ഇവിടെ ക്ലിക്കുക ) അയല്‍പക്കത്തെ വീടുകളില്‍ കയറി മെയ്തീന്‍ ലവ് ജിഹാദ് നടത്തുന്നതായി വ്യാപകമായ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് നാട്ടു പോലീസും ഇന്റെര്പോളും മാത്തുക്കുട്ടിച്ചായന്റെ സഹായത്തോടെ അന്വേഷണം നടത്തിവരികയായിരുന്നല്ലോ.

മെയ്തീന്‍ വലയില്‍ വീഴ്‌ത്തിയ അമ്മിണിക്കുട്ടിയെയും കന്നി പ്രസവത്തിലെ ഒമ്പത് കുട്ടികളുടെയും രക്തം, മലം, മൂത്രം എന്നിവ വിശദമായ പരിശോധനയ്ക്ക്‌ വിധേയമാക്കിയ ശേഷമാണ് ഇന്റര്‍പോള്‍ ലവ് ജിഹാദ് നടന്നിട്ടില്ല എന്ന് കണ്ടെത്തിയത്. സമാനമായ 436 കേസുകളിലെ മെയ്തീന്മാരുടെയും ഇരകളുടെയും രക്തം, മലം, മൂത്രം എന്നിവ അന്വേഷണകമ്മീഷന്‍ വിശദമായി പരിശോധിച്ച് വരികയാണ്.
-

യൂയേയിയിലും മാണിക്യം!

ബന്ധുജനങ്ങളേ,

“ജോച്ചി“ അബുദാബിയില്‍ ലാന്‍ഡ് ചെയ്ത് ഷാര്‍ജയിലെ കൂട്ടിലണഞ്ഞു എന്ന് വിളിച്ച് പറഞ്ഞപ്പോള്‍ പൊടിഞ്ഞ സന്തോഷാശ്രു ചൂണ്ടുവിരല്‍ കൊണ്ട് തുടച്ച് കളയാന്‍ വിഫല ശ്രമം നടത്തിക്കൊണ്ടാണിതെഴുതുന്നത്.


അപ്പോ എന്താ ഒന്നൂടി കൂട്വല്ലേ?
-

അദ്ധ്യായം 12 - ഗുരുസ്വാമി തയ്യാറാവുന്നു


ആരോടും ഒന്നും ഉരിയാടാതെ വാമദേവന്‍ നമ്പൂതിരി ഇല്ലത്തില്‍ നിന്നും പുറത്തേക്ക് ഇറങ്ങി.ബ്രഹ്മദത്തനോ, വിഷ്ണുദത്തനോ ഇല്ലാത്ത പരിഭ്രമം ഇപ്പോള്‍ അവരുടെ അച്ഛനായ ദേവദത്തനുണ്ട്.ഒരിക്കല്‍ ബ്രഹ്മദത്തന്‍റെ ജാതകം നോക്കിയ ശേഷം വിശദീകരിച്ച് പറയാതെ ജീവിതം വെടിഞ്ഞവനാണ്‌ ഭട്ടതിരി.ഇന്നിതാ അദ്ദേഹത്തിന്‍റെ മകനും..
പ്രതിസന്ധികളില്‍ തകരുന്നവനല്ല വാമദേവന്‍..
എന്നിട്ടും ഒരക്ഷരം മിണ്ടാതെ അദ്ദേഹം പടിയിറങ്ങുന്നു!!
എന്താണ്‌ കാരണം?
ആര്‍ക്കാണ്‌ പിഴച്ചത്??
എന്‍റെ അയ്യപ്പാ, എല്ലാം കൈവിടുകയാണോ??
ആ വൃദ്ധന്‍റെ മനമുരുകി!!
-അരുണ്‍ കായംകുളം
>>കൂടുതല്‍ ഇവിടെ


ഈ മരണങ്ങള്‍ നമ്മോട് പറയുന്നതെന്ത്?

മാത്രുഭൂമിയിലെ ഈ വാര്‍ത്ത, ചര്‍ച്ച ചെയ്ത് എങ്ങുമാകാത്ത ഈ വിഷയത്തിന്റെ ഗുരുതരാവസ്ഥയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. രണ്ടിടങ്ങളിലായി രണ്ട് സ്ത്രീകള്‍ ബൈക്കില്‍ നിന്ന് വീണ് മരിച്ചതാണത്. രണ്ടും ഒരു പോലെ.

ഓടിക്കൊണ്ടിരിയ്ക്കുന്ന വാഹനത്തില്‍ ഇരുന്ന് കുട നിവര്‍ത്തിയപ്പോള്‍ ബാലന്‍സ് തെറ്റിവീണ് തലയിടിച്ചതാണ് മരണകാരണം. സ്വാഭാവികമായും ഹെല്‍മറ്റ് ധരിച്ചിരിയ്ക്കാന്‍ സാധ്യതയില്ല(എന്ന് ഞാന്‍ കരുതുന്നു).

വാഹനമോടിയ്ക്കുന്ന പല പുരുഷകേസരികളും ഹെല്‍മറ്റുപയോഗിയ്ക്കാറുണ്ടെങ്കിലും പുറകിലിരിയ്ക്കുന്ന സ്ത്രീകളും കുട്ടികളും ഹെല്‍മറ്റ് ഉപയോഗിച്ച് കാണാറില്ല. ഇതുപോലെ അപകടങ്ങള്‍ സംഭവിയ്ക്കുമ്പോള്‍ മാത്രമേ പലരും ഗൌരവമായി ഈ വിഷയത്തെ കാണാറുള്ളൂ.
-ത്രിശ്ശൂക്കാരന്‍
>>കൂടുതല്‍ ഇവിടെ

നമുക്ക് ലജ്ജിക്കാം മനുഷ്യനായത്തില്‍..

ഈ കാലഘട്ടത്തിലും ഇങ്ങിനെ ഒക്കെ സംഭവിക്കുന്നു എന്നറിയുമ്പോള്‍ നമുക്ക് വിശ്വസിക്കാന്‍ പ്രയാസമാകും..അതും ഏറെ പുരോഗതി പ്രാപിച്ചു എന്നവകശപെടുന്ന യൂപ്പ്യന്‍ യൂണിയനില്‍ നിന്നാകുമ്പോള്‍.ഡെന്‍മാര്‍ക്കിന്റെ അധീനതയില്‍ ഉള്ള ഫരോഎസ് ദ്വീപ്‌ (faroes island) ആണ് സ്ഥലം. താഴെ കാണുന്ന ചിത്രങ്ങള്‍ നിങ്ങള്‍ കണ്ടിരിക്കാം ഇല്ലാതിരിക്കാം. എന്തിന്റെ പേരിലായാലും ഈ "രക്ത കടല്‍ " നോക്കി നില്‍കുന്നവര്‍ മനുഷ്യരാവാന്‍ തരമില്ല. എല്ലാവര്‍ഷവും ഒരു ആഘോഷം എന്ന നിലയ്ക്കാണ്‌ ഈ ക്രൂരത നടക്കുന്നത്. മനുഷ്യരോട് വളരെ അടുത്ത് ഇടപഴകുന്ന ഡോളിഫിനുകലാണ് ഈ ക്രൂര കൃത്യത്തിനു ഇരയാകുന്നത്. വന്ന്യ മ്രഗങ്ങള്‍ പോലും ഭക്ഷണത്തിന് വേണ്ടി മത്രമേ ഇരപിടിക്കു.
-

പ്രിയ മനോരമ സ്വ.ലേ

പത്രം വായിച്ച് ഓരൊരുത്തരുടെ നെഞ്ചത്ത് കേറുക എന്നത് ത്രിശ്ശൂക്കാരന്റെ ഒരു ഹോബിയാണെന്ന് വായനക്കാര്‍ തെറ്റിദ്ധരിയ്ക്കരുത്.

വായിയ്ക്കുമ്പോള്‍ തോന്നുന്നത് അപ്പപ്പോള്‍ എഴുതിവിടുകയാണ് എന്ന് മാത്രം. ഇത് പറയാതെ പോകാന്‍ പറ്റില്ല, അത്രയ്ക്കും വലിയ അബദ്ധപഞ്ചാംഗമാണ് മനോരമയുടെ സ്വ.ലേ ഇന്നത്തെ പത്രത്തിന്റെ (ഓണ്‍ലൈന്‍ എഡിഷന്‍) മുന്നില്‍കൊണ്ട് നിരത്തിയിരിയ്ക്കുന്നത്.
-ത്രിശ്ശൂക്കാരന്‍
>>കൂടുതല്‍ ഇവിടെ

എന്ന് സ്വന്തം മനോരമ

നാലുകൊല്ലംമുമ്പ്, 2005 ജൂണില്‍ കേരളത്തില്‍ രണ്ട് നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നു. കൂത്തുപറമ്പിലും അഴീക്കോട്ടും. അന്ന് ഭരണത്തില്‍ യുഡിഎഫ്. ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചത് എല്‍ഡിഎഫ്. സാധാരണ വിജയമല്ല- അന്ന് (2005 ജൂണ്‍ 6) മനോരമ വാര്‍ത്ത ഇങ്ങനെ:

"കേരള നിയമസഭയിലെ ഏറ്റവും വലിയ ഭൂരിപക്ഷമെന്ന റെക്കോഡുമായാണ് കൂത്തുപറമ്പ് മണ്ഡലത്തില്‍ പി ജയരാജന്‍ (സിപിഎം) വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതെങ്കില്‍, മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് അഴീക്കോട് എം പ്രകാശന് (സിപിഎം) ലഭിച്ചത്.''
-ജനശക്തി
>>കൂടുതല്‍ ഇവിടെ


സച്ചിന്‍ : തെറ്റും ശരിയും

ജീവിതത്തില്‍ നമുക്ക് സംഭവിക്കുന്ന തെറ്റുകള്‍ പലവിധത്തിലുള്ളതാണ്. ഇക്കാര്യത്തില്‍ തികഞ്ഞ വ്യത്യസ്തയാണ് ദര്‍ശിക്കാന്‍ സാധിക്കുക. പ്രത്യാഘാതശേഷി കുറവായ കൊച്ചുകൊച്ചുതെറ്റുകള്‍ തുടങ്ങി ജീവിതകാലം മുഴുവന്‍ അലസോരം സൃഷ്ടിക്കുന്ന വലിയതെറ്റുകള്‍വരെ അക്കൂട്ടത്തിലുണ്ട്.

തെറ്റുകളുടെ കര്‍ത്താവും അവ സൃഷ്ടിക്കുന്ന വ്യഥകള്‍, തിരിച്ചടികള്‍ എന്നിവയുടെ അനുഭവസ്ഥനും ഒരാളായിരിക്കുമ്പോള്‍ അത്തരം തെറ്റുകളുടെ പരിണതി നീതിബോധത്തില്‍ അധിഷ്ഠിതമാണ്. വ്യവഹാരത്തില്‍ പങ്കാളിത്തമില്ലാത്തവരെ ബാധിക്കാത്ത ഇവ തികച്ചും വ്യക്തികേന്ദ്രീകൃതമാണ്. അതുകൊണ്ടുതന്നെ പ്രത്യാഘാതങ്ങള്‍ സമൂഹമധ്യത്തില്‍ പരിമിതവും.
-

'പഴശ്ശിരാജ'യും ചിത്രകലയും - 1

പഴശ്ശിരാജ ചരിത്രത്തെ എങ്ങിനെ കൈകാര്യം ചെയ്യുന്നുവെന്നതിനെക്കുറിച്ച് ഒരുപാട് ലേഖനങ്ങള്‍ എഴുതപ്പെട്ടിട്ടുണ്ടെങ്കിലും ഈ സിനിമയിലെ കിയാരോസ്ക്യൂരോ(Chiaroscuro)ഇഫക്റ്റിലുള്ള ഷോട്ടുകള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടുണ്ടെന്നു തോന്നുന്നില്ല. എന്നാല്‍ ഇവയാണ് ഈ സിനിമയിലെ പല സീനുകള്‍ക്കും ഓയില്‍ പെയിന്റിങ്ങുകളുടെ ദൃശ്യചാരുതയും പഴമയും നല്‍കിയത്.

ഇരുട്ടുവെളിച്ചവും എന്നാണ് കിയാരോസ്ക്യൂരോ എന്ന ഇറ്റാലിയന്‍ വാക്കിന് അര്‍ത്ഥം. ഫ്രെയിമില്‍ പ്രത്യക്ഷപ്പെടാത്തൊരു പ്രകാശസ്രോതസ്സില്‍ കഥാപാത്രങ്ങള്‍ ഭാഗികമായി മാത്രം പ്രകാശിതമാകുന്നൊരു ശൈലിയാണിത്. എന്നാല്‍ ചിലപ്പോള്‍ മെഴുകുതിരികളോ
-ജിപ്സന്‍ ജേക്കബ്
>>കൂടുതല്‍ ഇവിടെ


ഒരു ജനാധിപത്യവാദിയുടെ അസ്ഥിര ചിന്തകള്‍

രാവിലെ എഴുന്നേറ്റു. ഇടത് വശം ചേര്‍ന്നാണ് എഴുന്നേറ്റത്. ഇന്നത്തെ ദിവസം പോക്ക് തന്നെ. കാലമാടന്മാരുടെ സൈഡ് വെച്ച് എഴുന്നേല്‍ക്കുന്നത് ഒരു ജനാധിപത്യവിശ്വാസിയേയും മാനവികതാവാദിയേയും സംബന്ധിച്ചിടത്തോളം സ്റ്റാലിനിസത്തില്‍ മുക്കിയ ലെനിനിസം ചേര്‍ത്ത മാര്‍ക്സിസം പോലെ വര്‍ജ്ജിക്കേണ്ട ഒന്നാണ്. ഇനി മുതല്‍ വലതുവശം ചേര്‍ന്നേ എഴുന്നേല്‍ക്കാവൂ..ശ്രദ്ധിക്കണം.

പല്ലുതേക്കാന്‍ പേസ്റ്റ് ഞെക്കിയപ്പോള്‍ അത് കാലി. അതെങ്ങനാ? പണ്ട് പല്‍പ്പൊടി വന്നപ്പോള്‍ എതിര്‍ത്തിരുന്ന ഇടതന്മാരല്ലേ ഇപ്പോള്‍ പേസ്റ്റ് മുഴുവന്‍ ഉപയോഗിക്കുന്നത്. നമ്മളെപ്പോലുള്ള പാവപ്പെട്ട ജനാധിപത്യവാദികള്‍ക്ക് വിരലു തന്നെ ശരണം. വലതുകൈ കൊണ്ട് പല്ലു തേച്ചെന്നു വരുത്തി.
-മരത്തലയന്‍
>>കൂടുതല്‍ ഇവിടെ

ഫ്രൈഡേ 13th വീണ്ടും

ബൂലോകത്തിലെ സുഹൃത്തുക്കളുടെ ശ്രദ്ധക്ക്

1991-‘95 കാലയളവിൽ ഇൻഫൊർമേഷൻ ടെക്നോളജി ലോകത്തെ ഞെട്ടിച്ച വയറസ് Friday 13th, പുതിയ രൂപത്തിലും ഭാവത്തിലും വരുന്നു. ഈ വരുന്ന വെള്ളിയാഴ്ച്ച കമ്പ്യൂട്ടറുകൾക്കുമേൽ പ്രത്യേക ശ്രദ്ധ നൽകുന്നതു നന്നായിരിക്കും.
-
>>കൂടുതല്‍ ഇവിടെ

ആദാമിന്റെ തൊലി

ആദമിനെ ദൈവം സൃഷ്ട്ടിച്ചു. സന്തോഷം... ആദമിന്റെ എല്ലൂരി ഹവ്വയെയും സൃഷ്ടിച്ചു.. ഭേഷ്..

എനിക്ക് ജനിറ്റിക്സ് ഒന്നും പിടിയില്ല. അന്നാലും സംശയങ്ങളാ...

സപ്പോസ് ആദം ഒരു സായിപ്പ് ആരുന്നു എന്നു വെക്കുക. എന്ന് പറഞ്ഞാല്‍ ദൈവം ആദമിനെ ഒരു വെള്ളത്തൊലിയനായിട്ടാണ്‌ പടച്ചത്. ഹവ്വയെ ആദത്തിന്റെ എല്ല്‌ പറിച്ച് ഒണ്ടാക്കിയതിനാല്‍ ഹവ്വയും വെള്ളത്തൊലിക്കാരിയായിരിക്കാം.. ദാറ്റ് മീന്‍സ് ,എ മദാമ്മ.
-

തോറ്റവരുടെ പോരാട്ടം

1937-45 കാലത്തെ ജപ്പാന്‍-ചൈന യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ തയ്‌വാന്‍ വംശജനായ ആങ്‌ലീ സംവിധാനംചെയ്ത ചൈനീസ് ചിത്രമാണ് 'ലസ്റ്റ്,കോഷന്‍' . ചൈനയുടെ ഭാഗത്ത് സൈനികരടക്കം മൂന്നരക്കോടി ആളുകളാണ് ഈ യുദ്ധത്തില്‍ മരിച്ചത്. ഒമ്പതരക്കോടി ആളുകള്‍അഭയാര്‍ഥികളായി. തങ്ങള്‍ കീഴടക്കിയ പ്രദേശങ്ങളില്‍ ജപ്പാന്‍ അന്ന് പാവസര്‍ക്കാറിനെ പ്രതിഷ്ഠിച്ചിരുന്നു. ഈ സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ചൈനക്കാരനായ ഒരു സ്‌പെഷല്‍ ഏജന്റിനെ കൊല്ലാന്‍ ഏതാനും യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ നടത്തുന്ന സാഹസിക ശ്രമങ്ങളാണ് 'ലസ്റ്റ്, കോഷന്‍' എന്ന ചിത്രം.
-
>>കൂടുതല്‍ ഇവിടെ



രായിന്‍കുട്ടി നീയും ..?!

പതിവുപോലെ ആത്മാര്‍ത്ഥമായ ജോലിക്കിടയില്‍ രായിന്‍കുട്ടി നെറ്റ് തുറന്നിരിക്കുകയാണ്. കുറച്ചൊന്നു തിരക്കൊഴിയുമ്പോള്‍ ആണ് നെറ്റില്‍ പരതുന്നതും മറ്റുള്ളവരുടെ ബ്ലോഗിലൂടെ കേറി ഇറങ്ങുന്നതും. ഇന്നും സമയം കിട്ടിയപ്പോള്‍ പതിവുപോലെ മേലധികാരികളുടെ കണ്ണില്‍ പെടാതെ നെറ്റ് തുറന്നു.

നാട്ടിലെ വിശേഷങ്ങള്‍ അറിയാനുള്ള ആഗ്രഹം കൊണ്ട് മലയാള പത്രങ്ങളാണ് ആദ്യം നോക്കാറ്. ഉപതിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ അതിന്റെ പരമ്മ്യതയില്‍ എത്തി നില്‍ക്കുകയാണല്ലോ, കണ്ണൂരിലെ കുട്ടി വീണ്ടും അത്ഭുതം കാട്ടുമോ അതോ ചെയ്ത പണിയൊക്കെ ആക്രാന്തമായി പോകുമോ തുടങ്ങിയ ആകാംശകള്‍ കൊണ്ട് ഒരു അരാഷ്ട്രീയവാദിയല്ലാത്ത രായിന്‍കുട്ടി ആര്‍ത്തിയോടെ സര്‍ഫ് ചെയ്തു കൊണ്ടിരിക്കുകയാണ്.
-

മൃത്യുതന്‍ പുഞ്ചിരി...

ചക്രവാളങ്ങള്‍ക്കുമപ്പുറം ഒരു പൊന്‍ വെളിച്ചം...
നോവിന്‍ കടലില്‍ മുങ്ങുന്നൊരീ സൂര്യന്‍റെ പൊന്‍ വെളിച്ചം
സന്ധ്യതന്‍ കണ്ണുനീര്‍ കാണാതെ പോയ നീ
ദിശ തെറ്റി ചക്രവാളത്തിന്നപ്പുറത്തെത്തിയോ??

പ്രാണവേദനയുടെ പാശം കഴുത്തില്‍ കുരുങ്ങീടവേ..
ആകസ്മികമാം മൃത്യുതന്‍ തീരത്ത് പകച്ചിടാതെ...
ആത്മാവിലേക്കതു വാരി പുണര്‍ന്നു നീ ആനന്ദത്തോടെ
ആശ്ലേഷിച്ചു യമധര്‍മ്മനേയും കിങ്കരരെയും

ഹേ .. മര്‍ത്യ നീ അറിയുന്നുവോ ഈ നിമിഷത്തിനനന്തതയെ...
അനിവാര്യമായ കരങ്ങളില്‍ ഏല്പിച്ച നിന്‍ ദേഹി വെടിഞ്ഞോരീ ദേഹം
-അരുണ്‍
>>കൂടുതല്‍ ഇവിടെ


LOTUS - 3


-
കൊടികുത്തി
>>കൂടുതല്‍ ഇവിടെ







ഒട്ടകപ്പക്ഷി

എന്റെ വാക്കുകൾ കൊത്തിയെടുക്കുവാൻ
നീയെന്തിനാണിങ്ങനെ
ഭൂമിയിൽ ആഞ്ഞു കൊത്തുന്നത്?
കിളികളും കാറ്റുകളും പൂമ്പാറ്റകളും
വിതച്ച വിത്തുകൾ വളർന്നു വരുന്നു
അവയൊന്നും നിന്റെ ഒറ്റ നോട്ടത്താൽ
ഇല്ലാതാക്കല്ലേ..

മഞ്ഞു മണക്കുന്ന വാക്കുകൾ
ഞാൻ നിനക്കായി തന്നു
പകരം നീയെനിക്ക്
നക്ഷത്രങ്ങളും
കടലും
-നിലാവര്‍ നിസ
>>കൂടുതല്‍ ഇവിടെ



അപരന്‍

ചാനലുകള്‍ ചവച്ചുതുപ്പിയ
'നേതാവ്' ഉച്ച്ചിഷ്ടമായപ്പോള്‍
പേരില്‍ മാറ്റമില്ലാത്ത,
ചാലനുകളില്‍ കാണാത്ത
പുത്തനായവനിട്ടൊന്നു കുത്തി
-

മറന്നു വെച്ച വാക്ക്


ആഴത്തില്‍ വേരുകള്‍
വളര്‍ന്നതിനാലാവണം
പറിച്ചെടുത്തതിന്‍
പാതി മുറിഞ്ഞിരുന്നത്.

അവള്‍ മറന്നുവെച്ച
ഒരു വാക്ക്
തറഞ്ഞിരിപ്പുണ്ടാകണം
കണ്ണേറുകൊള്ളാതെ
ഉള്ളിലെവിടെയോ
-വാഴക്കോടന്‍
>>കൂടുതല്‍ ഇവിടെ

0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP