6 നവംബര്‍ 2009:പഴംചൊല്ലുകളില്‍ നിന്നും എന്‍.ആര്‍.ഐ..
Thursday
ബ്ലോത്രം കവര്‍ സ്റ്റോറി :-
സുനില്‍ കെ ചെറിയാന്‍ ബ്ലോത്രത്തില്‍ എഴുതുന്നു.....ഒരു നര്‍മ്മശകലം ...
പഴംചൊല്ലുകളില്‍ നിന്നും എന്‍.ആര്‍.ഐ. തിരിച്ചു വരുന്നു!
-സുനില്‍ കെ ചെറിയാന്‍
പേരുകൊണ്ട് ക്ഷീരസാഗരനാണ്; കുടിക്കുന്നത് പക്ഷേ കാടിയായിരുന്നു; അഥവാവല്‍ക്കരിച്ചാല്‍ കുടുമ്മം പേരു കൊണ്ട് പൊന്നമ്മേം കഴുത്തില്‍ വാഴനാരും! ഗള്‍ഫീപ്പോയി ചെരച്ചാല്‍ പൊതിയാത്തേങ്ങയോളം പൊന്നു കിട്ടുമായിരിക്കും. അതുകൊടുത്താല്‍ മുഴക്കരി കുടിച്ച് ജീവിക്കാനേ പറ്റൂ. നാട്ടിലായിരുന്നെങ്കില്‍ ഭിക്ഷക്കാരനെ ഭയന്ന് കഞ്ഞി വെക്കാതിരിക്കാതിരിക്കാമായിരുനു. ഇതിപ്പൊ മനപ്പായസമുണ്ടു എത്രനാള്‍ കഴിയും? കാളയില്ലാത്ത നാട്ടിലെ പശുവിന്റെ പാതിവൃത്യം പോലെ കുബ്ബൂസിനപ്പുറം ആര്‍ഭാടമൊന്നും വേണ്ടെന്നു തീരുമാനിച്ചിരിക്കുകയാണു. എന്നും ഓണമായിരുന്ന സുവര്‍ണ്ണകാലമുണ്ടായിരുന്നു. മനോരാജ്യത്ത് ഇളയതമ്പുരാനാകുവാനുള്ള പിശുക്ക് കാട്ടാത്ത കാലത്ത്. ജോലി ചരിത്രമായ ഇപ്പൊ മൂന്നാം ഓണം മുക്കീം മൂളീം, നാലാം ഓണം നക്കീം തുടച്ചും എന്നതിനു മാത്രം പ്രോമോഷനായി. നാട്ടില്‍ മഴ നനഞ്ഞിട്ടില്ല. ഗള്‍ഫില്‍ കടലീച്ചാടാനാണു വിധിയെന്നകിലോ? ഹയ്, നിങ്ങള്‍ കടലീ നിക്കണത് ടീവീ കണ്ടല്ലോ എന്നാരെങ്കിലും പറയാണെങ്കീ, മുങ്ങിക്കുളിക്കാന്‍ പോയതാ എന്ന റെഡിമെയ്ഡ് മറുപടി റെഡി. ടീവിക്കുണ്ടൊ മീന്‍ചൂര്? മുതല പിടിച്ചാല്‍ മുതലയെ തഴുകണം. വീണതു നമസ്കാരം. വീട്ടീന്ന് ഇ-മെയിലുണ്ടായിരുന്നു.. ഇഞ്ചക്കാട്-മുള്ളിന്‍കെട്ട്-മുരിക്കിന്‍കാട് വഴി മുള്ളന്‍പന്നികൂട്ടത്തിലേക്ക് നൂറേ നൂറില്‍ പോകുന്ന ഫാസ്റ്റ് പഞ്ചര്‍ വണ്ടിയിലെ യാത്ര പോലൊന്ന്. അമ്മ മരിക്കാന്‍ കിടക്കുന്നു, കള്ളന്‍ ചക്കയിടുന്നു, പട്ടി ഈച്ചയാട്ടുന്നു, ഭാര്യക്ക് പ്രസവവേദന, മകള്‍ ട്യൂഷനു പോയി വന്നിട്ടില്ല, അന്വേഷിക്കാന്‍ പോയ മകന്‍ കിണറ്റീ വീണു. ഇതൊക്കെ നടക്കുമ്പോള്‍ ഇളയവള്‍ക്ക് കമ്പ്യൂട്ടര്‍ വീണവായന. എനിക്ക് പ്രാണവേദന. ജോലി നഷ്ടപ്പെടാന്‍ സാമ്പത്തികമാന്ദ്യമാണെന്നൊക്കെ വീമ്പ് പറഞ്ഞാല്‍ വീട്ടുകാര്‍ക്ക് തിരിയുമോ? വാഴ നനക്കുമ്പോള്‍ ചീരയും നനയൂലോ എന്നോർത്ത് കൂടെയുള്ളവന്‍ പണിഞ്ഞപ്പൊ നോക്കി നില്‍ക്കുന്നത് സ്ഥിരം നാടകവേദിയായതാണു കുഴപ്പിച്ചത്. വിനാശകാലേ വിപരീതബുദ്ധി; സൂപര്‍വ്വൈസറുടെ കത്തി എന്നെയൊന്ന് കുത്തി. വീഴാന്‍ പോയ തേങ്ങയുടെ ചുവട്ടില്‍ മുഹൂര്‍ത്തം നോക്കി മൂത്രമൊഴിക്കാന്‍ പോയെന്നും പറയാം. അമ്പട പോയിട്ട് അയ്യടാ ആയത് പശു കുത്തിയതിലല്ല, മറ്റുള്ളവര്‍ കണ്ട് കീലടിക്കുന്നത് ഓര്‍ത്തിട്ടാണ്! ചീഞ്ഞ മുട്ടക്ക് കള്ളുഷാപ്പില്‍ മോക്ഷം എന്നു കരുതി എവിടെപ്പോം? ഏത് റീസൈക്കിളുകാര്‍ ഏത് ഫ്രൈഡേ മാർക്കറ്റിൽ എന്നെയെടുക്കും? ദീപാളിയുടെ അളിയന്‍ എരപ്പാളി എന്ന സര്‍ട്ടിഫിക്കറ്റും കൈയിലെ കാഞ്ഞിരക്കായും കൊണ്ട് എന്തു ചെയ്യാന്‍? ജാതകദോഷമനുസൃതപ്രകാരം കേമദ്രുമമാണു.. ഭാഗ്യം ഇന്നേക്ക് പത്താം നാള്‍; മരണം ഏഴാം നാളും. പ്രാന്തൊക്കെ മാറി; ഇപ്പൊ ഒലക്കയെടുത്തിരിക്കുകയാണ്, കോണകമുടുക്കാന്‍ എന്ന ദുരവസ്ഥ.. ഏയ്, വല്യ ആപത്തൊന്നുമില്ല. തല മാത്രം കാണാനില്ല! ബിസിനസ്സ് തുടങ്ങൂ എന്ന് പലരും ഉപദേശിച്ചു - വലിയ രീതിയിലുള്ള തെണ്ടലാണല്ലോ കച്ചവടം. പക്ഷെ പല്ലില്ലാത്ത പശു പുല്ലില്ലാത്ത പറമ്പില്‍ പോയിട്ടെന്തു കാര്യം? കവിതയെഴുതാന്‍ ഉപദംശമുണ്ടായി. ഒന്നു ചീയുന്നത് മറ്റൊന്നിനു വളം എന്നാണു ഒരു കവി സുഹൃത്ത് പറഞ്ഞത്. ഒരു കലത്തില്‍ രണ്ട് കറി വേവില്ലെന്ന് ഞാനും പറഞ്ഞു. കോഴി കൂകിയില്ലെന്നും വച്ച്... റിസഷനാണെന്നു പറഞ്ഞ് കൊല്ലത്ത് മഴപെയ്യുമ്പോള്‍ കോത്താഴത്ത് കുട പിടിക്കേണ്ട കാര്യമില്ല. നനഞ്ഞവനു ഈറനില്ലല്ലോ. തുനിഞ്ഞിറങ്ങാന്‍ തീരുമാനിച്ചു. പഴയ ഇരുമ്പ്, ചെമ്പ്, പിച്ചള പാത്രങ്ങളെടുക്കുന്ന സംഘത്തില്‍ ആളെയെടുക്കുന്നു. കാലത്തിനു പറ്റിയ കൈത്തിരി. നാടോടുമ്പോള്‍ നെടുകേയുള്ള സ്റ്റിമുലസ് പാക്കേജ്. നില്‍ക്കൂ ഞാനും വരുന്നൂ. ഇരുമ്പ്..., ചെമ്പ്..... - നര്‍മ്മം |
ആടിയാടി അലഞ്ഞ മരങ്ങളെ - അന് വര്‍ അലി - കവിതയുടെ വര്‍ത്തമാനം
ഓഡിയോ പ്രക്ഷേപണം കേള്‍ക്കാന്‍ ഇവിടെ ക്ലിക്കുക-ചൊല്‍ക്കാഴ്ച്ച
>>കൂടുതല്‍ ഇവിടെ
വഞ്ചി മറിഞ്ഞ് എട്ടു കുട്ടികള്‍ മരിച്ചു
എന്റെ നാടിനെ നടുക്കിയ വന്‍ദുരന്തത്തില്‍ ചാലിയാര്‍ പുഴയിലെ സ്കൂള്‍കടവില്‍ തോണി മറിഞ്ഞ് എട്ടു കുട്ടികള്‍ മരിച്ചു.ഏഴ് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് മരിച്ചത്.അഞ്ച് കുട്ടികളെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്.ഞാന്‍ പഠിച്ച മൂര്‍ക്കനാട് സുബുലുസ്സലാം ഹയര്‍സെക്കണ്ടറി സ്കൂളിലെ കുട്ടികളാണ് മരിച്ചവര്‍ എല്ലാവരും.ഇന്ന് വൈകിട്ട് 4.30-ന് ആണ് ഒരു ജലദുരന്തത്തിന് കൂടി കേരളം സാക്ഷിയായത്.മുപ്പതിലധികം കുട്ടികള്‍ തോണിയില്‍ കയറിയതായി പറയപ്പെടുന്നു.
-അരീക്കോടന്‍
>>കൂടുതല്‍ ഇവിടെ
ആവര്‍ത്തിക്കുന്ന ദുരന്തങ്ങള്‍
ഒരു ദുരന്തത്തിന്റെ ആലസ്യത്തില്‍ നിന്നും ഉണര്‍ന്നു വരുന്ന കേരളം ഇന്ന് വീണ്ടും മറ്റൊരു ദുരന്തത്തിനു സാക്ഷിയായിരിക്കുന്നു. തേക്കടിയിലെ ദുരന്തത്തില്‍ നാല്‍പ്പത്തിയഞ്ചു ജീവനുകള്‍ ഹോമിച്ചെങ്കില്‍ ഇന്ന് ചാലിയാറില്‍ ഉണ്ടായ ദുരന്തത്തില്‍ എട്ട് സ്കൂള്‍ വിദ്യാര്‍ത്ഥികളാണ് അന്തരിച്ചത്. എന്തുകൊണ്ടാണ് ഇങ്ങനെ അടിയ്ക്കടി ദുരന്തങ്ങള്‍ ഉണ്ടായിട്ടും നമ്മള്‍ പഠിക്കാത്തത്. ഓരോ ദുരന്തം കഴിയുമ്പോളും ഒരു അന്വേഷണകമ്മീഷനെ നിയമിക്കുന്നു. ആ കമ്മീഷന്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നില്ല. അപ്പോഴേയ്ക്കും അടുത്ത ദുരന്തം വരവായി. അതിനും കമ്മീഷന്‍. ഇത് ഇങ്ങനെ അന്തമില്ലാതെ തുടരുന്നു. തട്ടേക്കാട്ടും, കുമരകത്തും ഉണ്ടായ ദുരന്തങ്ങളെപ്പറ്റി അന്വേഷിച്ച ജഡ്ജിമാരുടെ നിര്‍ദ്ദേശങ്ങള്‍ ഇപ്പോളും വെളിച്ചം കണ്ടിട്ടില്ല.-
ജ്യോനവന്റെ അനുഭവക്കുറിപ്പുകള്‍
ഇനി ദിവസവു൦ അധിക൦ ഇല്ല. സമയ൦ തീ൪ന്നാല്‍ പിന്നെ ഒന്നു൦ പറഞ്ഞിട്ട് കാര്യമില്ല.എന്തോ കഥ മനസ്സുഖ൦ നഷ്ടപ്പെടുത്തുന്നു. ഒരിക്കലു൦ ഞാനൊരു നല്ല എഴുത്തുകാരനാവില്ല. പക്ഷെ എന്നാലു൦ എഴുതു൦.
മരണ൦ വരെ......
എന്റെ എഴുത്ത് എന്നെ എന്നെങ്കിലു൦ രക്ഷപെടുത്തുമെന്ന് ഞാ൯ കരുതുന്നില്ല. പക്ഷെ കാലങ്ങള്‍ക്കുശേഷ൦ ആരെങ്കിലു൦ പറയണ൦ അയാള്‍ ഒരു എഴുത്തുകാരനായിരുന്നു.
വെറുതെ...
ഭാഷ നന്നല്ല
വലിയ പഠിപ്പില്ല.
ലോകമായ ലോകമൊന്നു൦ ചുറ്റിയ അനുഭവമില്ല.
-ജ്യോനവന്റെ അനുഭവക്കുറിപ്പുകള്‍
>>കൂടുതല്‍ അനുഭവക്കുറിപ്പുകള്‍ ഇവിടെ
ഇറച്ചി മാര്‍ക്കറ്റിനും പക്ഷി മാര്‍ക്കറ്റിനും
കുറുകേയുള്ള ഇടവഴിയില്‍
പഴയൊരു ‘ടൊയോട്ട കൊറോള’
മണ്ണും പൊടിയും നിറഞ്ഞ്
ചലനമറ്റ് കിടക്കുന്നു!
ആളു കൂടാറില്ല, കാഴ്ചക്കാരില്ല,
കൈയ്യടിയില്ല.
അറബിയിലും, മലയാളത്തിലും
-പകല്‍ക്കിനാവാന്‍(ഇ-പത്രം)
>>കൂടുതല്‍ ഇവിടെ
കലിയുഗ വരദന്‍
അദ്ധ്യായം 05 - ഇത് ചരിത്രകഥ
ശബരിമല..ജാതി മത വ്യവസ്ഥകള്‍ക്ക് അതീതമായ ആരാധനാകേന്ദ്രം!!
ജ്ഞാനം, കര്‍മ്മം, ഭക്തി എന്നീ യോഗങ്ങള്‍ ഒന്നിച്ച് ചേര്‍ന്ന ഒരു സാധനയാണ് ശബരിമല തീര്‍ത്ഥാടനം.അഹിന്ദുക്കള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കരുതെന്ന് വാദിച്ചിരുന്ന കാലഘട്ടത്തില്‍ പോലും എല്ലാ മതസ്ഥരും ശബരിമലയില്‍ വരുമായിരുന്നു..
തങ്ങളുടെ എല്ലാമെല്ലാമായ അയ്യനെ കാണാന്‍...
പതിനെട്ട് പടിയിലും നാമമന്ത്രങ്ങള്‍ ഉരുവിട്ട് ശബരിമല ശാസ്താവിനെ കാണാന്‍..
കൂട്ടത്തില്‍ മാളികപ്പുറത്തമ്മയേയും, വാവരുസ്വാമിയേയും കാണാന്‍..
പമ്പാഗണപതിക്ക് തേങ്ങാ ഉടച്ച്, ഒരേ സ്വരത്തില്‍ അവര്‍ അയ്യനെ വിളിക്കും..
"സ്വാമിയേ..അയ്യപ്പോ
അയ്യപ്പോ..സ്വാമിയേ
സ്വാമിയപ്പാ..അയ്യപ്പാ
ശരണമപ്പാ..അയ്യപ്പാ
-അരുണ്‍ കായംകുളം
>>കൂടുതല്‍ ഇവിടെ
മലയാളം ബ്ലോഗ് അഥവാ ബൂലോഗവും ,പിന്നെ കുറച്ചു പിന്നാമ്പുറവും
ഈയിടെ ലോകസാഹിത്യ വേദിയില്‍ നടത്തിയ ഒരു പഠനം
വിശദീകരിക്കുന്നതിങ്ങനെയാണ് ...
മുപ്പതുവര്‍ഷത്തില്‍ ഏറെയായി ലോകത്തിലെ എല്ലാഭാഷകളിലും
സംഭവിച്ച് കൊണ്ടിരുന്ന വായനയുടെ വല്ലാത്ത കുറവുകള്‍ , ഇപ്പോള്‍
മൂന്നാല്കൊല്ലമായി ക്രമാധീതമായി ഉയര്‍ത്ത് എഴുനേറ്റുപോലും. ഒപ്പം എഴുത്തും !
-
വര്‍മ്മാലയം സോംഗ്സ് ക്വിസ്
പ്രിയരേ, വര്‍മ്മാലയത്തിന്റെ പ്രശസ്തിക്കുവേണ്ടി അനോണി കമന്റുകളിട്ടവരേ,
ആന്റപ്പന്‍ വര്‍മ്മയുടെ ബര്‍ത്ത്ഡേ ആയ ഇന്നു (നവമ്പര്‍ 4) ആ വര്‍മ്മയെ അനുസ്മരിച്ചു കൊണ്ട് വിനോദവും വിജ്ഞാനവും കൊമ്പ് കോർക്കുന്ന VSQ കോമ്പറ്റീഷന്‍ ഇവിടെ ആരംഭിക്കട്ടെ.
-
അഭ്യസ്തവിദ്യരിലെ നിരക്ഷരത
വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം പലതാണ്. ജീവസന്ധാരണത്തിനുള്ള ഒരു മാർഗ്ഗം കണ്ടെത്തുന്നതിന് പ്രാപ്തമാക്കുക എന്നതിലുപരി മനുഷ്യനെ സംസ്കരിക്കുക, വ്യക്തിത്വം വികസിപ്പിക്കുക, ശാസ്ത്രബോധവും, യുക്തി ബോധവും വളർത്തുക മുതലായവ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളാണ്. ഇവയിൽ ഏതെങ്കിലും ഒന്നിനുവേണ്ടി മാത്രമായി നടത്തുന്നതല്ല, അഥവാ ആയിരിയ്ക്കരുത് വിദ്യാഭ്യാസം. എന്നാൽ വിദ്യാഭ്യാസത്തിന്റെ ഈ മഹത്തായ കാര്യങ്ങൾ എല്ലാം വേണ്ടത്ര ആർജ്ജിയ്ക്കുവാൻ ഒരു വിദ്യാർത്ഥിയ്ക്ക് കഴിയുന്നുണ്ടോ എന്നതാണ് ഇവിടെ ചിന്താ വിഷയം. കുറച്ചെങ്കിലും ലക്ഷ്യങ്ങൾ നേടിയെടുക്കാൻ വിദ്യാഭ്യാസം ഉപകരിക്കുന്നുണ്ട് എന്നത് നിസ്തർക്കമാണ്. എന്നാൽ വിദ്യാഭ്യാസത്തിലൂടെ ആർജ്ജിച്ച അറിവുകളെ ചിലതിനെയെങ്കിലും അറിഞ്ഞും അറിയാതെയും നിഷേധിയ്ക്കുന്ന ഒരു സവഭാവം തലമുറകളായി നമ്മുടെ സമൂഹത്തിൽ നില നിൽക്കുകയാണ്.
-ഇ.എ.സജിം തട്ടത്തുമല
>>കൂടുതല്‍ ഇവിടെ
വത്തിക്കാന്‍ പിടിച്ച പുലി വാല്‍
മലപ്പുറത്ത് കഴിഞ്ഞ ദിവസം ഒരു പെണ്‍കുട്ടി മരിച്ചതിനെ തുടര്‍ന്ന് പീഡനത്തിന് പരാതി നല്‍കിയിട്ട് കുറ്റക്കാരനെന്ന് പറയപ്പെടുന്ന വൈദികനെതിരെ മാനഹാനിക്ക് കേസ്സെടുത്ത വാര്‍ത്ത വായിച്ചപ്പോഴാണ് കഴിഞ്ഞ ദിവസം കണ്ടത് ഓര്‍മ്മ വന്നത്. വത്തീക്കാന്‍ (“ഹോളി സീ”) പിടിച്ച പുലിവാല്‍......-
അച്ഛനെ മാറ്റിപ്പറയുന്ന മലയാളിക്കൊരു ചിരിമരുന്ന്
കാര്‍ട്ടൂണിസ്റ്റിന്റെ കേരള ഹഹ ബ്ലോഗില്‍ 2009 കേരള പിറവി ദിനാശംസകള്‍ മൂന്നു ദിവസം വൈകിയാണെങ്കിലും ഇന്നു കണ്ടു.ചിത്രകാരന്റെ ചിന്തകളോട് കാര്‍ട്ടൂണ്‍ വളരെ അടുത്തു നില്‍ക്കുന്നതുകൊണ്ടായിരിക്കാം വളരെ പ്രാധാന്യമര്‍ഹിക്കുന്നതായി തോന്നുന്നു. ഈ കാര്‍ട്ടൂണ്‍ കേരളീയ സമൂഹത്തിലേക്ക് അഴിച്ചുവിടുന്ന പരിഹാസ്യമായ,അപമനകരമായ സത്യത്തിന്റെ ദുരവസ്ഥയെ നാം കണ്ണടച്ച് ഇരുട്ടാക്കി അവഗണിച്ചുകൂട.നമ്മുടെ മൂല്യബോധത്തെ കഴുകി തുടച്ച് ശുദ്ധമാക്കേണ്ട ചുമതല ഒരോ കേരളീയന്റെയും രാഷ്ട്രീയത്തിന്റെ ഭാഗമായി അനുഷ്ടിക്കേണ്ട കര്‍ത്തവ്യബോധമായി നമ്മെ പിന്‍തുടരുന്നതായി ഈ മനോഹരമായ കാര്‍ട്ടൂണ്‍ നമ്മേ ഓര്‍മ്മിപ്പിക്കുന്നു
അച്ചായനു പിണഞ്ഞ അമളി..
എന്റെ നാട്ടുകാരനും, ബഹറിൻ ബൂലോകത്തെ മിന്നും താരവുമായ സജിഅച്ചായനെ അറിയാത്തവർ വിരളമായിരിക്കും. ചെറായി മീറ്റിൽ സംബന്ധിക്കുവാൻ വേണ്ടി മാത്രമായി അദ്ദേഹം തലേന്നേ നാട്ടിലെത്തുകയും; എന്റെ സ്ഥാപനം സന്ദർശിക്കുകയും ചെയ്തു. ഷോപ്പിൽ വച്ചുള്ള ഞങ്ങളുടെ സംസാരത്തിനിടയിൽ, തന്റെ മൊബൈലിലെ ബാറ്റെറി റീചാർജ് ചെയ്യാനദ്ദേഹം ആഗ്രഹിച്ചതിൻ പ്രകാരം; തൊട്ടടുത്ത മൊബൈൽ ഷോപ്പിൽ ഏൽപ്പിച്ചു.
-ഹരീഷ് തൊടുപുഴ
രാമായണത്തിന്റെ വയനാടന്‍ മാതൃക
രാമായണത്തിന്റെ കേരളീയ ചരിത്രം വയനാടന്‍ പറച്ചിലുകളെ അടിസ്ഥാനമാക്കി ഡോ. അസീസ് തരുവണ തിരുത്തിക്കുകയാണ് `വയനാടന്‍ രാമായണം' എന്ന പുസ്‌തകത്തില്‍. ഭാരതീയ സാഹിത്യത്തിന്റെ അക്ഷയഖനികളിലൊന്നായ രാമായണ പറച്ചിലുകളാണ് അച്ചടിമാധ്യമങ്ങളും അക്കാദമിക് കാഴ്‌ചപ്പാടുകളും പിന്തുടരുന്നത്. ജനപഥങ്ങളിലൂടെ കൈമാറിക്കൊണ്ടിരുന്ന രാമകഥയ്‌ക്ക് ഭാരതീയ കാവ്യചരിത്രത്തില്‍ അടിസ്ഥാനധാര വാല്‍മീകി രാമായണം തന്നെ. രാമായണത്തിന് ഇന്ത്യന്‍ ഭാഷകളില്‍ ഒട്ടേറെ വിവര്‍ത്തനങ്ങളും സ്വതന്ത്രാഖ്യാനങ്ങളും തിരുത്തലുകളും വന്നിട്ടുണ്ടെങ്കിലും അവയൊക്കെ വാല്‍മീകി നിന്നും ഏറെയൊന്നും അകലത്തിലല്ല.
-
ലെണ്ടൻ എന്ന സ്വപ്ന നഗരം
കമ്പനി ചെലവിൽ ലെണ്ടനിലൊരു ട്രെയിനിങ്ങിന് പോകാൻ അവസരം കിട്ടിയപ്പൊൾ വീണ്ടുമൊരു വട്ടം കൂടി ആലോചിക്കാതെ സമ്മതം മൂളിയതിന് പിന്നിൽ ഒരുകാലത്ത് ലോകത്തിന്റെ നല്ലൊരു ഭാഗത്തിന്റെ ഭാഗധേയം തീരുമാനിച്ചിരുന്ന ബ്രിട്ടന്റെ തലസ്ഥാന നഗരമായ ലെണ്ടനെ അടുത്തറിയുവാനുള്ള അടങ്ങാത്ത ആവേശം മാത്രമായിരുന്നു.(എന്റെ ബോസ് കേൾക്കണ്ട)മറ്റുനാടുകളിൽ പോകുന്നത് പോലെ എളുപ്പമുള്ളതായിരുന്നില്ല അവിടുത്തെ വിസ ലഭിക്കുവാൻ.
-കുഞ്ഞായി >>കൂടുതല്‍ ഇവിടെ
ബീടീ വഴുതനക്ക് പിന്നിലെ സാങ്കേതികവിദ്യ- ഒരന്വേഷണം
മഹാരാഷ്ട്ര ഹൈബ്രിഡ് സീഡ്സ് (MAHYCO) എന്ന കമ്പനി ലോകത്തെ ഏറ്റവും വലിയ വിത്തുല്‍പാദന കമ്പനികളില്‍ ഒന്നായ മോണ്‍സാന്റോ (Monsanto) യോടൊപ്പം ചേര്‍ന്ന് വികസിപ്പിച്ചെടുത്ത പുതിയ ഇനം വഴുതനങ്ങയെ ചൊല്ലിയാണ് ഈ വിവാദം. ഇതിനെപറ്റി ഭൂലോകം നിറയെ വാര്‍ത്തകള്‍ നിറഞ്ഞു നില്‍ക്കുന്നു. ബൂലോകത്തും ചില പോസ്റ്റുകള്‍ കാണുവാന്‍ ഇടയായി. അതില്‍ ഒരു പോസ്റ്റില്‍ ഈ സാങ്കേതികവിദ്യയെ കുറിച്ച് കുറെ അസംബന്ധങ്ങള്‍ കണ്ടത് കൊണ്ടാണ് ജനിതക പരിവര്‍ത്തനത്തിന്റെ ശാസ്ത്രവശങ്ങളെ കുറിച്ച് ഒരു പോസ്ടിടാം എന്ന് കരുതിയത്. പിന്നെ ആലോചിച്ചപ്പോള്‍ തോന്നി സ്ഥിരം വഷളത്തരം എഴുതുന്ന ബ്ലോഗില്‍ ഇതിടുന്നതിനേക്കാള്‍ ഒരു പുതിയ ബ്ലോഗ് തുടങ്ങുന്നതല്ലേ നല്ലത് എന്ന്.-ബോണ്‍സ്
>>കൂടുതല്‍ ഇവിടെ
കള്ളവോട്ടില്‍ കുരുങ്ങിയ സൂര്യരശ്മികള്‍
-മിനി
>>കൂടുതല്‍ ഇവിടെ
ഒരേ മുഖച്ഛായയുള്ള കല്ലുകള്‍
വേതാളം വിക്രമാദിത്യന്റെ തോളില്‍ കയറി മറിഞ്ഞുംകൊണ്ട് പറഞ്ഞ കഥയാണ് . വാരാണസിയിലെ മുകുടശേഖരന്‍ എന്ന രാജകുമാരനും സമപ്രായക്കാരനായ മന്ത്രികുമാരനും ഒരു യാത്രയ്ക്കിടില്‍ സഖികളോടൊപ്പം കാട്ടുപ്പൊയ്കയില്‍ കുളിക്കുന്ന അതി സുന്ദരിയായ പെണ്‍കുട്ടിയെക്കണ്ടു. അവളുടെ സ്വര്‍ഗീയസൌന്ദര്യം കണ്ടുഭ്രമിച്ചു നിന്നുപോയ രാജകുമാരനെ സ്നേഹത്തോടെ കടാക്ഷിച്ചിട്ട് തടാകത്തില്‍ നിന്നൊരു താമരപൂവു പറിച്ച് ചെവിയില്‍ ചേര്‍ത്ത് അതിനെ കടിച്ചതിനു ശേഷം പാദങ്ങളുടെ പുറകുവശത്തിട്ടു. അനന്തരം മറ്റൊരു പൂവു പറിച്ചെടുത്ത് ശിരസ്സില്‍ വച്ചിട്ട് മാറോട് ചേര്‍ത്തു. എന്നിട്ട് അതും താഴെയിട്ട് തോഴിമാരൊടൊപ്പം മഞ്ചലില്‍ കയറി ധൃതിപിടിച്ചു അവിടെ നിന്നും പോയി.
-
പൊടിയനും അറോത്തഞ്ച് ക്വാഴികഷ്ണങ്ങളും.
എന്റെ ആദ്യ കഥയിലെ പൊടിയന്‍ എന്റെ പഴയ കമ്പനിയിലെ അന്തേവാസിയാണ്...തികച്ചും ശുദ്ധനായ ഈ പൊടിയന്‍ ചാടുന്നവയെല്ലാം അബദ്ധങ്ങളിലായിരുന്നു എന്നു പ്രത്യേകം പറയേണ്ടല്ലോ!
നമ്പൂതിരി ഫലിതങ്ങള്‍, സര്‍ദാര്‍ ജോക്ക്സ് എന്നൊക്കെ പറയും പോലെ പൊടിയന്‍ കഥകള്‍ ഞങ്ങളുടെ കമ്പനിയിലെ സ്ഥിരം സംസാര വിഷയം ആണ്.....
ഇത്രയും ശുദ്ധനായ ആളെ ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടും ഇല്ല..... ആര്‍ക്കും എന്തും പറഞ്ഞു പറ്റിക്കാം.... പൊടിയന്‍ ചാടാത്ത അബദ്ധങ്ങളും കുറവാണ്......
-നീര്‍വിളാകന്‍
>>കൂടുതല്‍ ഇവിടെ
സരിതയും ഉണ്ണ്യേട്ടനും പിന്നെ നെഞ്ചത്തടിയും....
"ന്നാലും ന്നെ വിട്ട് പോയല്ലോ....ന്റെ ...ഉണ്ണ്യേട്ടാ......നമ്മുടെ മോന് ഇനി ആരുണ്ട് ..... എനിക്കിനി ആരാ ഉള്ളത്........പോയിട്ട് വരാം എന്ന് പറഞ്ഞിട്ട് ഇനി ഒരിക്കലും വരാത്ത രീതിയിൽ പോയില്ലേ......."അതെ സരിത കരയുകയാണ് ....കരയുകയല്ല ....നെഞ്ചുതല്ലി തന്റെ വേദനയെ ശമിപ്പിക്കുകയാണ്......വിവാഹം കഴിഞ്ഞു കുറച്ച് കാലം ഉണ്ണി നാട്ടിലുണ്ടായിരുന്നു, കഷ്ടി ഒരു രണ്ട് വർഷം.....അപ്പോഴേക്കും ഒരു മകൻ പിറന്നു.....ഗൾഫിലേക്ക് വിസ ശരിയായി...ദുബായിലേക്കുള്ള വിസ .....തന്റെയും സരിതയുടെയും മോഹങ്ങൾ പ്രാപ്തമാക്കുന്നതിനുള്ള വിസ.......അതെ ആ ഫ്ലൈറ്റാണ് അപകടത്തിൽ പെട്ടിരിക്കുന്നത്....നൂറോളം മലയാളികളാണ് മരണപെട്ടത്.....അതിൽ സരിതയുടെ ഉണ്ണിയേട്ടനും ഉണ്ടത്രെ......
-എറക്കാടൻ
>>കൂടുതല്‍ ഇവിടെ
കോഴികുഞ്ഞുങ്ങളെ കൂട്ടില്‍ കയറ്റി
ആടിനെ അഴിച്ചു കെട്ടി
പശുവിനു പുല്ലും കാടിയും നല്‍കി.
അന്തിനേരമായിട്ടും
അവന്‍ വന്നീലയോ?
ഉമ്മ എനിക്ക് ബിരിയാണി തിന്നണം
പത്തിരി വേണം
കൊതിയായിട്ടാണ്
-
ഇരുട്ടിന്റെ ആത്മാവിനെ തേടി..
രാത്രിയെ ഇഷ്ടപ്പെട്ടു...ഇരുട്ടിനോട് രമിച്ചു..
ഏകാന്തതയെ വെറുത്തു..
എത്രയായാലും ഒറ്റപെട്ടു..
എത്ര ഇരുട്ടയാലും..
കണ്‍നിറയെ കാഴ്ചകള്‍..
ഒളിച്ചോടാനാവുന്നില്ലല്ലോ..
ഈ യാത്ര എവിടെ വരെ എന്നറിയില്ല..
അത് അറിയുന്നിടം ആയിരിക്കും..
എന്റെ യാത്രിക ജീവിതത്തിന്റെ തുടക്കം..
-ഭോഗം
കവിയെ ഫോണില്‍ വിളിച്ചപ്പോള്‍
ഫോണെടുത്തത്
കവിയുടെ ചങ്ങാതി
അഞ്ചുമിനിറ്റ് ചങ്ങാതിയോട് സംസാരിക്കണമെന്ന്
കവി
തൊട്ടടുത്ത് ഉറക്കെചൊല്ലുന്നുണ്ട്
ചങ്ങാതിയുടെ മുടിക്ക്
അരമീറ്റര്‍ നീളമുണ്ടെന്ന് ചോദിച്ചറിഞ്ഞു
-നസീര്‍ കടിക്കാട്
>>കൂടുതല്‍ ഇവിടെ
0 comments:
Post a Comment