FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

7 നവംബര്‍ 2009:അറേബ്യന്‍ നോമ്പ്‌.....

Friday



നോമ്പും പെരുന്നാളും കഴിഞ്ഞു. ഇക്കഴിഞ്ഞത്‌ സഊദി അറേബ്യയിലെ രണ്ടാമത്തെ നോമ്പുകാലം. സൗദി ടൈംസിനു വേണ്ടി എഴുതിയ ഒരു ഓര്‍മക്കുറിപ്പ്‌.

നനവൂറുന്ന നോമ്പുകാലത്തേക്കുള്ള തിരിച്ചുപോക്കിനായി മനസ്സ്‌ പ്രാര്‍ഥിച്ചു തുടങ്ങുന്നു....
-mukthar
>>കൂടുതല്‍ ഇവിടെ

കലിയുഗ വരദന്‍

അദ്ധ്യായം 06 - എരുമേലില്‍ പേട്ടതുള്ളല്‍

എരുമേലില്‍ പേട്ടതുള്ളല്‍..
ശരീരമാസകലം ഭസ്മവും, കുങ്കുമവും, കരിയും പൂശി, 'അയ്യപ്പതിന്തകത്തോം സ്വാമിതിന്തകത്തോം' എന്ന ആര്‍പ്പുവിളിയോടെ അയ്യപ്പന്‍മാര്‍ പേട്ട തുള്ളുന്നു...

"അയ്യപ്പതിന്തകത്തോം തോം തോം സ്വാമിതിന്തകത്തോം
സ്വാമിതിന്തകത്തോം തോം തോം അയ്യപ്പതിന്തകത്തോം
തിന്തക തിന്തക തിന്തക തിന്തക തോം തോം തോം"

പേട്ടതുള്ളല്‍ കഴിഞ്ഞ് മടങ്ങുന്ന ഈ ഭക്തന്‍മാര്‍ പമ്പയില്‍ സദ്യ നടത്തി, ദീപകാഴചകള്‍ ഒരുക്കുന്നു.രവിവര്‍മ്മയുടെ കഥയില്‍ ഇതിനു വ്യക്തമായ കാരണമുണ്ടായിരുന്നു, പമ്പയില്‍ സദ്യ നടത്തി, ദീപകാഴ്ച ഒരുക്കുവാനുള്ള കാരണം..
-

കേന്ദ്രസഹായം തറവാട്ടുസ്വത്തോ?

ആന്റണി ഫെഡറലിസത്തെ വെല്ലുവിളിക്കുന്നു: ഐസക്

ആലപ്പുഴ: കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ കേരളം വീഴ്ച വരുത്തിയെന്നും സംസ്ഥാനത്തിനുള്ള സഹായം മറ്റ് ഏജന്‍സികള്‍ മുഖേന ചെലവഴിക്കും എന്നുമുള്ള കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ അഭിപ്രായം ഫെഡറലിസത്തിനെതിരായ വെല്ലുവിളിയാണെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു.

"കേന്ദ്രസഹായം ആന്റണിയുടെ തറവാട്ടു സ്വത്തല്ല. തെരഞ്ഞെടുപ്പു നടത്തിപ്പിന് കേന്ദ്രസേനയെ അയയ്ക്കുന്നതു പോലെയല്ല ഇത്.
-ജനശക്തി
>>കൂടുതല്‍ ഇവിടെ

എന്തുകൊണ്ട്‌ കണ്ണൂര്‍ ലോകത്തിലെ ഏറ്റവും മികച്ച രാഷ്‌ട്രീയ സംവിധാനമാണ്‌?



എന്തുകൊണ്ടും കണ്ണൂര്‍ ലോകത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ സംവിധാനമാണ്‌. സൈദ്ധാന്തികമായും പ്രായോഗികമായും അങ്ങനെയാണ്‌.സൈദ്ധാന്തികമായ തെളിവുകള്‍ ആവശ്യമുള്ളവര്‍ക്കായി ആദ്യം തന്നെ ഒരു ഗ്രന്ഥം ശിപാര്‍ശ ചെയ്യുന്നു. `സാമൂഹിക- രാഷ്‌ട്രീയ വിജ്ഞാനത്തിന്റെ അടിസ്ഥാന തത്വങ്ങള്‍`. എന്നതാണ്‌ ഗ്രന്ഥം. രചയിതാവ്‌ ഹാരിസ്‌ സബീറോവ്‌. സോവിയറ്റ്‌ യൂണിയനിലെ ട്രേഡ്‌ യൂണിയനുകളുടെ കേന്ദ്രസംഘടനയുടെ കീഴിലുള്ള ട്രേഡ്‌ യൂനിയന്‍ സ്‌കൂളില്‍ അധ്യാപകനായിരുന്നു.

-

>>കൂടുതല്‍ ഇവിടെ


ചുവപ്പു ഭീകരതയുടെ കാണാപ്പുറം

നേരക്കുറികള്‍: ഹുംറ ഖുറൈശി
(madhyamam daily)

ചുവപ്പ് ഭീകരതയെപ്പറ്റിയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ നമ്മുടെ മാധ്യമചര്‍ച്ചകള്‍ അധികവും. ഭുവനേശ്വര്‍^ന്യൂദല്‍ഹി രാജധാനി എക്സ്പ്രസിലെ 1200 യാത്രക്കാര്‍ അഞ്ച് മണിക്കൂര്‍ നേരം നക്സലുകളുടെ കൈയില്‍ അകപ്പെട്ടത് ഇന്ദ്രപ്രസ്ഥത്തെതന്നെ ഉലച്ചു.

മമതയും സി.ആര്‍. പി.എഫും ഒക്കെ രംഗത്തിറങ്ങി. ഒടുവിലത് നമ്മുടെ നാട്ടിലെ ഏതു സംഭവവുംപോലെ പതിവു മമത^സി.പി.എം രാഷ്ട്രീയ വാചകക്കസര്‍ത്തായി ഒടുങ്ങുകയും ചെയ്തു.പൊലീസ് അതിക്രമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ജനകീയസമിതി (പി.സി.പി.എ) പ്രവര്‍ത്തകരാണ് ട്രെയിന്‍ റാഞ്ചിയതെന്ന് മാധ്യമങ്ങള്‍ പറയുന്നു. തീവ്രവാദ കമ്യൂണിസ്റ്റുകളോട് മമത ബാനര്‍ജി മൃദുസമീപനം പുലര്‍ത്തുന്നുവെന്നാണ് സി.പി.എമ്മിന്റെ ആരോപണം.
-

>>കൂടുതല്‍ ഇവിടെ


ദുരന്തത്തിന്റെ ശേഷപത്രം

നാടും വീടും മരവിച്ചു നിന്ന,ചാലിയാറിനെ കണ്ണീര്‍ ചാലിച്ച ആറ് ആക്കിയ ആ ദുരന്തദിനം കഴിഞ്ഞുപോയി.ഇന്നലെ ആ കൌമാരങ്ങള്‍ക്ക് നാട്ടുകാരും അല്ലാത്തവരും അന്ത്യപ്രണാമം അര്‍പ്പിച്ചു.വിവിധ സ്ഥലങളിലെ ആറടി മണ്ണില്‍ അവര്‍ അന്ത്യവിശ്രമം ആരംഭിച്ചു.അവരുടെ ആത്മാക്കള്‍ക്ക് നിത്യശാന്തി ലഭിക്കട്ടെ.


എന്റെ നാട് പൂര്‍ണ്ണഹര്‍ത്താലോടെയാണ് ഈ ദു:ഖത്തില്‍ പങ്കുചേര്‍ന്നത്.വാഹനങ്ങള്‍ ഓടിയെങ്കിലും എങ്ങും മൂകത തളം കെട്ടി നിന്നിരുന്നു.ശബ്ദമുഖരിതമാകാറുള്ള മത്സ്യമാര്‍ക്കറ്റില്‍ പോലും മത്സ്യഗന്ധവും മൂകതയും മാത്രം തളംകെട്ടി.അന്തരീക്ഷവും ഇന്നലെ കറുത്തിരുണ്ട് മൂടികെട്ടിയ നിലയില്‍ ആയിരുന്നു.
-

വൈദ്യുതി ഉപഭോക്താക്കള്‍ക്ക്‌ നല്ലകാലം വരുന്നു.(CFL)

ദാരിദ്ര്യ രേഖക്ക്‌ താഴെയുള്ളവര്‍ക്ക്‌ സി.എഫ്.എല്‍. സൌജന്യമായി സര്‍ക്കാരിനു ന്‍ല്‍കികൂടേ എന്നൊരു ആശയം കുറച്ചു മാസംങ്ങള്‍ക്കു മുമ്പ്‌ ഞാന്‍ എന്റെ ഒരു പോസ്റ്റില്‍ കൂടി പ്രകടിപ്പിച്ചിരുന്നു. വലിയ പ്രതികരണമൊന്നും അതിനു ലഭിച്ചില്ലെങ്കിലും ഞാന്‍ ആ പോസ്റ്റിനെ ബന്ധപ്പെട്ട വകുപ്പ്‌ മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ശ്രമം നടത്തിയിരുന്നു. എന്റെ ശ്രമം വിജയിച്ചു എന്നൊന്നും അവകാശപ്പെടുന്നില്ലെങ്കിലും, എന്റെ ആശയത്തിനു സമാനമായ ഒരു നീക്കം വൈദ്യുതി മന്ത്രിയില്‍ നിന്നും ഉണ്ടായതായി ഇന്നത്തെ മനോരമ പത്രത്തില്‍ കാണുന്നു. ഇതാണാ വാര്‍ത്ത
-അങ്കിള്‍
>>കൂടുതല്‍ ഇവിടെ

ഇ.എം.എസ്.വിമര്‍ശിക്കപ്പെടുന്നു!

Calicocentric എന്ന ബ്ലോഗറുടെ ബ്ലോഗില്‍ ഇ.എം.എസ്. വിചാരണ ചെയ്യപ്പെടുന്നുണ്ട്. ഒരു മഹാപ്രതിഭയുടെ പരിവേഷം സംഘബലത്താല്‍ അണികള്‍ ഇ.എം.എസ്സിനു നേടിക്കൊടുത്തിരുന്നുവെങ്കിലും ധൈഷണികതലത്തില്‍ ഇ.എം.എസ്സിന്റെ സംഭാവന വട്ടപ്പൂജ്യമാണെന്ന് എല്ലാവര്‍ക്കുമറിയാം. ഒരുകാലത്ത് മാര്‍ക്സിസ്റ്റ് അനുഭാവിയായിരുന്ന ഞാന്‍ വളരെ പ്രതീക്ഷയോടെയായിരുന്നു ആദ്യമായി ഇ.എം.എസ്സിന്റെ പ്രസംഗം കേള്‍ക്കാന്‍ പോയത്. അദ്ദേഹത്തിന്റെ പ്രസംഗം എന്നെ തീര്‍ത്തും നിരാശനാക്കി. ഒരു മഹാനേതാവിന്റെ പ്രസംഗം കേള്‍ക്കാന്‍ പോയ എന്നെ അദ്ദേഹം കേള്‍പ്പിച്ചത് ഒരു നാലാംകിട ലോക്കല്‍ നേതാവിന്റെ കക്ഷിരാഷ്ട്രീയവര്‍ത്തമാനങ്ങളായിരുന്നു.
-കെ പി എസ്
>>കൂടുതല്‍ ഇവിടെ

പൂവാശേരി പാലം പണിക്കിടയില്‍ സംഭവിച്ചതെന്ത് ? - വീഡിയോ റിപ്പോര്‍ട്ട്


വീഡിയോ റിപ്പോര്‍ട്ട്‌ കാണാന്‍ ഇവിടെ ക്ലിക്കുക
>>ഇവിടെ

ബോദ്‌ലെയെർ-കാട്ടുപെണ്ണും കാമുകിയും

image
"എന്റെ പൊന്നേ, നീയെന്നെ വല്ലാതങ്ങു മുഷിപ്പിക്കുന്നു; ഒരു കണക്കുമില്ല, കരുണയുമില്ല നിന്റെയീ പരാതിപറച്ചിലിന്‌. നീ നെടുവീർപ്പിടുന്നതു കേട്ടാൽ ഉതിർമണി പെറുക്കി ജീവിക്കുന്ന അറുപതുകാരിപെണ്ണുങ്ങളെക്കാൾ,അതുമല്ലെങ്കിൽ മദ്യശാലകൾക്കു മുന്നിൽ ഉച്ഛിഷ്ടത്തിനു വേണ്ടി കാത്തുനിൽക്കുന്ന പിച്ചക്കാരികിഴവികളേക്കാൾ കഷ്ടപ്പാടാണു നിനക്കെന്ന് ആരും കരുതിപ്പോകും.

-


ഒരു (ദുരന്ത) കമ്പ്യൂട്ടര്‍ പഠനം.

ഇടുക്കി ജില്ലയിലെ ,എം.ജി. യുണിവേഴ്സിറ്റി അഫിലിയേഷന്‍ ഉള്ള ,ഒരു ന്യൂനപക്ഷ ആര്‍ട്സ് ആന്‍ഡ്‌ സയന്‍സ് കോളേജില്‍ ബി.എസ്.സി ( കമ്പ്യൂട്ടര്‍ സയന്‍സ്) പഠിക്കുന്ന ഒരു ബന്ധുവിനോട് ഈയിടെ പഠനത്തെ പറ്റി വിശദമായി ചോദിച്ചപ്പോള്‍ ആണ് ചില ദുരന്തങ്ങള്‍ മനസിലാകുന്നത്.

അവിടെ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് കിട്ടുന്നത് 1500 - 2000 രൂപ മാത്രം ശമ്പളം, അതുകൊണ്ട് തന്നെ പലരും വേറെ ജോലി കിട്ടുന്നത് വരെ ഉള്ള ഒരു ഇടത്താവളമായി ഇതിനെ കാണുന്നു. അങ്ങനെ പഠിപ്പിക്കാന്‍ ഒരു താല്‍പര്യവും ഇല്ലാത്ത അധ്യാപകര്‍ ഇടയ്ക്കു മാറി മാറി വരുന്നു.
-ജോണ്‍ ചാക്കോ, പൂങ്കാവ്
>>കൂടുതല്‍ ഇവിടെ

ഓര്‍മയില്‍ ഒരു മെയില്‍

പഴയ കമ്പനിയില്‍ ഒരു ദിവസം ഉച്ചക്ക് ഫുഡും അടിച്ചു സീറ്റിലെത്തി നോക്കുമ്പോ നമ്മുടെ മാര്‍ഗരറ്റിന്റെ വക ഒരു മെയില്‍. ഈ മാര്‍ഗരറ്റ് നമ്മുടെ മൊതലാളീടെ പേര്‍സണല്‍ സെക്രട്ടറിയാ.. ആയമ്മ കാണാന്‍ ആള് മുറ്റാ, ഈ കമ്പനീല്‍ ജോലി ചെയ്യാന്‍ തൊടങ്ങീട്ട് കൊറേ നാളായീന്നു തോന്നണു പക്ഷെ ഞങ്ങളുടെ ടീമില്‍ ജോയിന്‍ ചെയ്തിട്ട് ഒരു മാസം കഷ്ടി.

മുമ്പൊരു ദിവസം ഞാന്‍ പണിക്കു കേറി കഷ്ടിച്ച് രണ്ടു മാസം ആയിട്ടിണ്ടാകും, ആയിടക്ക്‌ ഒരു ദിവസം മൊതലാളി ഒരു ലെറ്റര്‍ തന്നിട്ട് പറഞ്ഞു, പര്‍ചെയ്സ് ഡിപാര്‍ട്ട്മെന്റിലെ മാര്‍ഗരറ്റ് .
-അനി
>>കൂടുതല്‍ ഇവിടെ

പാമ്പാടി ബ്ലോഗേഴ്സ് മീറ്റും നായരുടെ വിവാഹവും

അപരിചിത വായനക്കാര്‍ക്കു വേണ്ടി: ഞങളുടെ ‘നായര്‍‘ തനി 916പ്യൂരിറ്റി ‘നസ്രാണി‘യാണ്. ജോബിന്‍ എന്നതാണ് അവന്‍ സ്വയം വിളിക്കുന്ന പേര്. ഒരിക്കല്‍ അവന്‍ എയര്‍ടെല്‍ ഫോണ്‍ കണക്ഷന്‍ എടുത്തപ്പോള്‍, ബിമലിന്റെ ഫോണില്‍ പുതിയ നമ്പര്‍ വേര്‍തിരിച്ചറിയാനിട്ട പേരാണ് jobinAir. പിന്നീട് അതു Jobi Nair ആകുകയും, ഒടുവില്‍ ചുരുങ്ങി nair ആകുകയും ചെയ്തു.

ഈ ബ്ലോഗേഴ്സ് മീറ്റിന്റെ പ്രത്യേകത : ഇതിലെ ബ്ലോഗേഴ്സ് ആദ്യം കൂട്ടുകാരും പിന്നീട് ബ്ലോഗേഴ്സും ആയവരാണ്.
-ഇര്‍ഷാദ്‌
>>കൂടുതല്‍ ഇവിടെ

ബ്ലോത്രത്തില്‍ നിന്നും പുതിയ പംക്തികള്‍ ആരംഭിക്കുന്നു .......സഹകരിക്കുക ..

1.ബ്ലോത്രം അനുഭവം
അനുഭവങ്ങളുടെ ഒരു പരമ്പരയാണ് ബൂലോകം......തെറി വിളികളും ഒപ്പം നല്ല ചര്‍ച്ചകളും ഒരു പോലെ നടക്കുന്ന ബൂലോകം ഇന്നു സജീവമായി നിലകൊള്ളുന്നു ...പലരും തമ്മില്‍ കണ്ടിട്ടില്ല എങ്കിലും നമ്മള്‍ തമ്മില്‍ ഇനി അപരിചിതത്വത്തിന്റെ അതിരുകള്‍ ഇല്ല...പുതിയ പോസ്റ്റുകളെ കുറച്ചുള്ള ചര്‍ച്ചകളും കമെന്റുകളും പെരുമഴയായി ചൊരിയുമ്പോള്‍ പലര്‍ക്കും അത് ഒരു പുതിയ അനുഭവമാകാം അല്ലെങ്കില്‍ അനുഭവങ്ങളുടെ തനിയാവര്‍ത്തനം ആകാം ..എന്തിരുന്നാലും അനുഭവങ്ങളുടെ കലവറയാണ് ബൂലോകം .. ഓരോ ദിനവും പുതിയ പുതിയ കാഴ്ചപ്പാടുകള്‍ ,പുതിയ അനുഭവങ്ങള്‍...അങ്ങനെ മറക്കാന്‍ പറ്റാത്ത അനുഭവങ്ങളും ഈ സൈബര്‍ ലോകം പ്രദാനം ചെയ്യുന്നു.....ഇത്തരം അനുഭവങ്ങള്‍ ഒരുമിച്ചു ഒരിടത്ത് വായിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് അതൊരു പ്രേരണയാകാം അല്ലെങ്കില്‍ അവര്ക്കു മറ്റൊരു നല്ല അനുഭവം ആകാം ..അതിനായി നിങ്ങളുടെ ബ്ലോത്രം ഒരവസരം ഒരുക്കുന്നു... 'ബ്ലോത്രം അനുഭവം ' ബൂലോകത്ത് നിങ്ങള്‍ക്കും ഒരു പിടി നല്ല ഓര്‍മകളും അനുഭവങ്ങളും ഉണ്ടാകാം ....ബൂലോകരുടെ മുഴുവന്‍ അനുഭവങ്ങള്‍ എല്ലാവര്‍ക്കുമായി ഒരിടത്ത് കുറിച്ചിടുമ്പോള്‍ അത് ചരിത്രമായി മാറാം ......ഇനി ഓര്‍മകളുടെ രഥചക്രങ്ങള്‍ പിന്നോട്ട് ഉരുളുകയാണ്‌ ....അനുഭവങ്ങളുടെ കലവറ മറ്റുള്ളവരുമായി പങ്കുവെക്കൂ ..'ബ്ലോത്രം അനുഭവത്തിലൂടെ'........ ബൂലോകത്തെ നിങ്ങളുടെ സ്വന്തം അനുഭവങ്ങള്‍ പങ്കുവെക്കാനുള്ള അവസരം ബ്ലോത്രം ഒരുക്കുന്നു ......ഇതിലേക്ക് ഓരോ ഭാഗവും ഓരോ വിഷയങ്ങളെ സംബന്ധിച്ചാകാം
ആദ്യത്തെ അനുഭവം: 'ബൂലോകം എന്നെ പഠിപ്പിച്ചത് "
ബൂലോകം നിങ്ങളെ എന്ത് പഠിപ്പിച്ചു?ആലോചിച്ചിട്ടുണ്ടോ?ഇല്ലെങ്കില്‍ ആലോചിക്കാന്‍ സമയമായിരിക്കുന്നു ..ഇക്കാലമത്രയും നിങ്ങള്‍ ബൂലോകത്തെ പ്രവര്‍ത്തനങ്ങളിലൂടെ എന്ത് പഠിച്ചു?അതാകട്ടെ അനുഭവ പരമ്പരയില്‍ ആദ്യം" ...അതിനായി നിങ്ങള്‍ മേല്പ്പറഞ്ഞ വിഷയങ്ങളെ കുറിച്ചുള്ള നിങ്ങളുടെ അനുഭവങ്ങള്‍ മെയില് ആയി blothram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കുക .ഒപ്പം നിങ്ങളുടെ ഒരു ഫോട്ടോയും അയക്കാന്‍ മറക്കരുത്...നിങ്ങളുടെ അനുഭവങ്ങള്‍ ബ്ലോത്രത്തില്‍ പ്രസിദ്ധീകരിക്കുന്നതാണ് ..... അനുഭവങ്ങള്‍ നവംബര്‍ 15-നു മുന്‍പായി അയക്കുക ...നിങ്ങള്‍ അയക്കുന്ന അനുഭവങ്ങള്‍ നിങ്ങളുടെ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പൂര്‍ണ അധികാരം നിങ്ങള്‍ക്കുണ്ടായിരിക്കുന്നതാണ്..... അത് കൊണ്ടു വേഗമാകട്ടെ....ഓര്‍മകളെ പൊടികുടഞ്ഞു എടുക്കു..........


2 .കമെന്റടി

കമെന്റുകള്‍ ഇന്നു ബ്ലോഗുകളുടെ പ്രധാന ഭാഗമാണ്.....നല്ല നല്ല പോസ്റ്റുകള്‍ പോലെ തന്നെ നല്ല നല്ല കമെന്റുകളും ഇന്നു ബ്ലോഗുകളില്‍ ഉണ്ടാകുന്നുഎന്നത് അഭിനന്ദനാര്‍ഹം ആയ കാര്യമാണ്..എങ്കിലും പല കമെന്റുകളും വെറുതെ തെറി വിളിച്ചു മടങ്ങുന്ന കാഴ്ചയും നാം കാണുന്നതാണ് .....അതിനാല്‍ ഇവിടെ കമെന്റുകള്‍ക്ക് സ്തുത്യര്‍ഹമായ സ്ഥാനം നല്കുന്നു...... ഓരോ ആഴ്ചയിലും ബൂലോകത്ത് ആളുകള്‍ നടത്തിയ തെരഞ്ഞെടുത്ത കമെന്റുകള്‍ ഇനി ഒരു കോളം പംക്തിയായി പ്രസിദ്ധീകരിക്കുന്നു 'കമെന്റടി 'എന്ന പേരില്‍.... നിങ്ങള്‍ക്കും നല്ലതും രസകരവുമെന്നു തോന്നുന്ന കമെന്റുകള്‍ അയച്ചു തരാം ഈ വിലാസത്തിലേക്ക് : blothram@gmail.com


ബ്ലോത്രം ഇ-ചര്‍ച്ച അറിയിപ്പ്.
ബൂലോക വാസികളുടെ അങ്കത്തട്ടായ ബ്ലോത്രം -ഇ -ചര്‍ച്ചയുടെ മുന്നേറ്റം തുടരുകയാണ്....ഇനി മുതല്‍ ബ്ലോഗേഴ്സ് കോര്‍ണര്‍ എന്ന പേരില്‍ ബ്ലോഗ്ഗെര്സിനായി മാത്രം ബൂലോകത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി തുറന്നു കൊടുക്കുന്നു ..ഇനി മുതല്‍ ഓരോ ഷെഡ്യൂള്‍ ഓരോ ബ്ലോഗ്ഗേര്‍സിനു നടത്താന്‍ അവസരം......നിങ്ങള്ക്ക് ഇവിടെ ബൂലോകവുമായി ബന്ധപ്പെട്ട് സഭ്യമായതെന്തും ചര്‍ച്ച ചെയ്യാം.....നിങ്ങള്‍ ആയിരിക്കും ആ ചര്‍ച്ചയുടെ മോഡറേറ്റര്‍ .....നിങ്ങള്ക്ക് ബൂലോകത്ത് മറ്റുള്ളവരുടെ അഭിപ്രായം തേടാനുമായി ഒക്കെ ഈ സേവനം ഉപയോഗപ്പെടുത്താം ..അങ്ങനെ ബൂലോകത്തെ ഏറ്റവും ശക്തമായ ചര്‍ച്ചയുടെ അങ്കത്തട്ടായി ഇതു മാറാന്‍ പോകുന്നു...സമകാലികാമോ ബൂലോകപരമോ ആയ കാര്യങ്ങള്‍ ചര്‍ച്ചക്ക് നിങ്ങള്ക്ക് ഉള്പെടുതാം ...ഒപ്പം നിങ്ങള്ക്ക് വോട്ടിംഗ് ലൈന്‍, സര്‍വ്വേ തുടങ്ങിയവയുടെ സഹായവും ഇതില്‍ ഉണ്ടാകും....ഘോര ഘോരമായ ചര്‍ച്ചകള്‍ക്ക് നിങ്ങള്‍ക്കും അവസരം ..ഇതിലെ നിഗമനങ്ങള്‍ ഉള്‍പെടുത്തി നിങ്ങളുടെ ബ്ലോഗില്‍ തുടര്‍ പോസ്റ്റുകള്‍ ഇടുകയും ചെയ്യാവുന്നതാണ്..അതിനായി നിങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്ന വിഷയത്തെ കുറിച്ചുള്ള വിവരങ്ങള്‍ blothram@gmail.com എന്ന വിലാസത്തില്‍ അയക്കുക ........... -ബ്ലോത്രം


യക്ഷി

നാലാം ക്ളാസുവരെ ഗ്രാമത്തിലെ സ്കൂളിലാണു പഠിച്ചത്. പിന്നീട് പട്ടണത്തിലെ ഇംഗ്ളീഷ് മീഡിയം സ്കൂളിലായി പഠനം. വീട്ടില്‍ നിന്നും മൂന്നു കിലോമീറ്റര്‍ നടന്നിട്ടു വേണം ബസില്‍ കയറി പോകാന്‍. ബസ് സ്റ്റാന്റിലിറങ്ങി ഒരു കിലോമീറ്റര്‍ കൂടി നടന്നാല്‍ സ്കൂളിലെത്താം. പാടത്തിന്റെ വരമ്പില്‍ കൂടി നടന്നു പോകുന്നത് രസകരം തന്നെയായിരുന്നു. സമപ്രായക്കാരും മുതിര്‍ന്നവരും ആയ കുറച്ചു കൂട്ടുകാരും ഒക്കെയായി ജീവിതത്തിലെ നല്ല ഒരു കാലം.

പോകുന്ന വഴിക്ക് രണ്ട് അമ്പലങ്ങളുണ്ട്. അല്പം ഉയര്‍ന്നിടത്ത് ഒരു വലിയ അമ്പലം. അതിനു ചുറ്റും കുറെ മരങ്ങളുമുണ്ട്. ആലും പനയും പാലയുമൊക്കെയായി ഒരു ചെറിയ വനം തന്നെ. താഴെ ചെറിയ അമ്പലം. ചെറിയ ഒരു ആലും കുറെ കുറ്റിച്ചെടികളും. അതിനു ചുറ്റും പാടവും ഒക്കെയായി.
-കാളിദാസന്‍
>>കൂടുതല്‍ ഇവിടെ

അയനാന്തം

നെറ്റിയോടു കൈപ്പടം ചേർത്തു വെച്ച്‌ വൃദ്ധന്‍ കത്തുന്ന വെയിലിനെ തലയുയർത്തി നോക്കി..

ഇലകൊഴിഞ്ഞസ്ഥിപഞ്ജരം പോലെയായ മരച്ചില്ലകൾക്കിടയിൽ കൂടി, താണുപറക്കുന്ന ഒരു കഴുകനെ മാത്രം കണ്ടു. അയാളുടെ കണ്ണുകൾ വളരെ സാവധാനം വട്ടമിടുന്ന കഴുകനോടൊപ്പം കറങ്ങി..

വേനലിന്റെ ഉഷ്ണം പുറത്തുകൂടി വിയർപ്പു ചാലുകളായി ഒഴുകിത്തുടങ്ങി..വരണ്ടുണങ്ങിയ ചുണ്ടുകൾ നാവുകൊണ്ടു നനച്ച്‌ അയാൾ കയ്യിലിരുന്ന വടി നിലത്തു കുത്തിപ്പിടിച്ച്‌ അതിൽ മുഖം മറച്ചെന്ന പോലെ ഇരുന്നു..
-കുട്ടേട്ടൻ
>>കൂടുതല്‍ ഇവിടെ

ചാലിയാര്‍
---------------
എന്‍റെ മാറു വലിച്ചു കീറി
കരം പിരിക്കുന്നവരെ
കരയാനും വേദനിക്കാനും
നിങ്ങള്‍ക്ക് എന്തവകാശം ?
നിങ്ങള്‍ കുരുതി തന്നവര്‍
-
>>കൂടുതല്‍ ഇവിടെ

കണ്ണിമ പൂട്ടി ഉറങ്ങുന്ന പൈതലേ...
കണ്‍തുറന്നു അച്ഛനെ തിരക്കിടല്ലേ...
തൂവെള്ള തുണിയില്‍ പൊതിഞൊരീ ദേഹമേ
ഇന്നു നിന്‍ വിളി കേള്‍ക്കുവാന്‍ ബാക്കിയുള്ളൂ...


കാലത്തിന്‍ കരങ്ങളില്‍ കളിപ്പാവകള്‍ നമ്മള്‍
ജീവച്ഛവം കണക്കെ ബാക്കിയായീ ഭൂമിയില്‍...
-

മായ്ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍........



മണ്ണിലെഴുതിയപ്പോള്‍ അതു തടുത്തു കൂട്ടി
നിരത്തി എഴുതിയതൊക്കെ മായിച്ചു

പിന്നെ സ്ലേറ്റിലെഴുതിയത്
വെള്ളത്തണ്ട്കൊണ്ട് മായിച്ചു വെടിപ്പാക്കി

കടലാസില്‍ പെന്‍‍സിലുകൊണ്ടെഴുതിയത്
റബ്ബര്‍ കൊണ്ടു തുടച്ചു മായിച്ചു.
-

അന്ധതമസില്‍ മരുവുന്നവരെ
രക്തം പുരണ്ട കയ്യുകളെ, ഇനി
നേരം പുലരുവാന്‍ എത്ര നേരം
നിങ്ങളിന്‍ കൂരിരുള്‍ കുത്തി നിറച്ച
കണ്ണുകളിലിത്തിരി വെട്ടം പകരാന്‍
അടുത്തുവന്നൊരാ മിന്നാമിന്നികളെ,
നിങ്ങള്‍ കൂട്ടം കൂടി കൂട്ടിയ ചിതയില്‍
ചുട്ടെടുത്തില്ലേ
-കാപ്പിലാന്‍


ഇഷ്ടസാനുക്കൾ
മാധവമാസത്തിന്റെ
മന്ദഹാസമായ്‌ വർണ്ണ
മാധുരി വളർത്തുന്ന
വസന്താഗമനത്തിലും,
കാർമുകിൽച്ചുരുളുകൾ
വന്യമായഴിച്ചിട്ട
വാർമുടിയുലച്ചെത്തും
വർഷത്തിൻ വരവിലും,
ഹേമന്തനിശ്വാസാർദ്ദ്ര
ഹിമബിന്ദുഗോളങ്ങൾ
വ്യോമേന്ദുബിംമ്പങ്ങളെ
ത്താരാട്ടും ശൈത്യത്തിലും,
-

അടയ്ക്കാത്ത ജനാല...



നഗരത്തില്‍ ജീവിക്കുമ്പോള്‍
ഒരു നഗരം
ഞാനെന്‍റെയുള്ളിലും വളര്‍ത്തുന്നു...

അഴുക്കുചാല്‍ കാറ്റെത്തുന്ന
പടിഞ്ഞാറെ ജനാല
ഓക്കാനിക്കുമ്പോള്‍
ഞാന്‍ അടച്ചു വെക്കുന്നു...
-

കൂട്..

ഒരു കൂട്..
കാറ്റിനു വിറളി പിടിപ്പിക്കാന്‍ ആവാത്തത്ര താഴെ
മണ്ണിന്‍റെ നെഞ്ചോടു ചേര്‍ന്നൊരു കൂട്
അര്‍ത്ഥശൂന്യമായ വാക്കുകള്‍ കൊണ്ട് നിറയാത്ത
മൗനം നിറഞ്ഞു തുളുമ്പുന്ന ഒരു കൂട്
തിരക്കുകള്‍ക്കിടയില്‍ സ്വയം നഷ്ടമാവുമ്പോള്‍ ഒക്കെയും
ഓടി അണയാന്‍, എനിക്ക് ഞാന്‍ ആയിരിക്കാന്‍
വിലക്കുകള്‍ ഇല്ലാത്തൊരു
ഏകാന്തതയുടെ തുരുത്ത്..
-

1 comments:

അനില്‍@ബ്ലോഗ് // anil said...

പ്രിയ ബ്ലോത്രം സുഹൃത്തുക്കളെ,
ഇതില്‍ ഒന്നാമതായി പരാമര്‍ശിച്ചിരിക്കുന്ന എന്റെ ബ്ലൊഗ് പോസ്റ്റ് മാറ്റുമല്ലോ.അത് അവിടെ വാര്‍ത്തയായി കിടക്കുന്നതില്‍ എനിക്ക് വിയോജിപ്പുണ്ട്.
ദയവായി അത് മാറ്റി സഹകരിക്കുക.
സസ്നേഹം,
അനില്‍

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP