FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

19 നവംബര്‍ 2009:റാലിയും കാസര്‍ഗോടും പിന്നെ അക്രമവും ...

Wednesday


ന്നലെ എസ്.എഫ്.ഐ യുടെ സംസ്ഥാന സമ്മേളനത്തോട്‌ അനുബന്ധിച്ച് കോഴിക്കോട് പട്ടണത്തില്‍ വിദ്യാര്‍ത്ഥിറാലി നടക്കുന്നതിനാല്‍ ഞാന്‍ കോല്ലേജില്‍ നിന്നും നേരത്തെ ഇറങ്ങി.ഗതാഗത നിയന്ത്രണം മുന്‍‌കൂട്ടി കണ്ടാണ് ഞാന്‍ ഇറങ്ങിയത്.പ്രതീക്ഷിച്ച് പോലെ ഒരു കിലോമീറ്റര്‍ മുന്നോട്ട് നീങ്ങിയപ്പോള്‍ തന്നെ അത് സംഭവിച്ചു.


പിന്നെ ഏതൊക്കെയോ വഴിയിലൂടെ ബസ് ചുറ്റി സഞ്ചരിക്കാന്‍ തുടങ്ങി.അതിനിടക്ക് സ്ഥലം പരിചയമില്ലാത്ത ഒരു സ്ത്രീ കണ്ടക്റ്ററോട്‌ എന്തോ ചോദിച്ചു.


“നിങ്ങള്‍ ഇവിടെ ഇറങ്ങിക്കോളൂ...” കണ്ടക്റ്റര്‍ പറഞ്ഞു.

കാസറഗോഡിന്റെ ബാക്കി പത്രം


ചെറിയ ഒരു ഇടവേളക്ക് ശേഷമാണ് കാസറഗോഡ് എന്നിലും നിങ്ങളിലും ചോദ്യചിഹ്നമായത്.മുസ്ലീം ലീഗ് മാര്‍ച്ചും അതിനെ തുടര്‍ന്നുണ്ടായ കല്ലേറും പോലീസ് വെടിവെപ്പും ഇതൊക്കെ തുടര്‍ന്നാണ് ഈ പോസ്റ്റ് ഇടുന്നത്.ഒരു ദിവസത്തെ ഹര്‍ത്താല്‍ തന്ന ലീവില്‍ എഴുതികൂട്ടിയത്.

ആദ്യം തന്നെ കുറച്ച്നാള്‍ മുമ്പത്തെ ഒരു കാര്യം പറയട്ടെ.കാസര്‍ഗോഡ് ടൌണിലേ കുറച്ച്നാള്‍ മുമ്പേ ഞാനും എന്റെ ഒരു സുഹൃത്തും(സുഹൃത്ത് ഒരു പെണ്‍കുട്ടിയാണേ) നടന്ന് പോവുകയുണ്ടായി.തിരിച്ചെത്തിയപ്പോള്‍ അച്ഛന്‍ പറഞ്ഞത്,മോനേ എനിക്ക് പേടിയായിരുന്നു എന്നാണ്.‘അവിടെ വെച്ച് ഒരു മുസ്ലീം ആണ്‍കുട്ടിയും ഹിന്ദു പെണ്‍കുട്ടിയും നടന്ന് പോയെന്ന് പറഞ്ഞ് നിങ്ങള്‍ക്കെന്തെങ്കിലും..?
-ബൂലോകത്ത് മുമ്പേ ഉണ്ടെങ്കിലും ഇപ്പോ ഒളിച്ചിരുന്ന് പോര് നയിക്കുന്നവന്‍

കാരുണ്യമനസ്സുകളുടെ കനിവിനായ്

>>ബൂലോക കാരുണ്യം
കിഡ്നി സംബന്ധമായ അസുഖത്താല്‍ തകര്‍ന്ന ഒരു യുവതിയായ അമ്മ നമ്മളില്‍ നിന്നും സഹായം തേടുന്നു. മൂന്നിലും ഏഴിലും പഠിക്കുന്ന രണ്ട് കുട്ടികളുടെ അമ്മയായ ശ്രീമതി. ഷൈലജ പരമേശ്വരന്‍ നമ്പൂതിരി ഇപ്പോള്‍ ആഴ്ചയില്‍ മൂന്നു വട്ടം വീതം കോഴിക്കോട് പീ വി എസില്‍ ഡയാലിസിസിനു വിധേയയായിക്കൊണ്ടിരിക്കുകയാണ്. കഴിയുന്നതും വേഗമൊരു കിഡ്നി മാറ്റിവക്കല്‍ ശസ്ത്രക്രിയക്കാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നതെങ്കിലും അവരുടെ നിലവിലെ സാമ്പത്തികസ്ഥിതി അതിനാവശ്യമായ 7-8 ലക്ഷം ചിലവ് താങ്ങാന്‍ ആവാത്തതിനാല്‍ ഡയാലിസിസ് കൊണ്ട് ജീവന്‍ പിടിച്ചു നിര്‍ത്തുകയാണ്.
-ബൂലോക കാരുണ്യം
>>കൂടുതല്‍ ഇവിടെ

കേരള റസ്റ്റ് ഹൌസിന്റെ മഹത്തായ ഉല്‍ഘാടനം!

പ്രിയമുള്ള ബൂലോകരേ,റസ്റ്റ് ഹൌസില്‍ റൂമെടുത്ത നല്ലവരായ കൂട്ടുകാരെ,

കേരള റസ്റ്റ് ഹൌസിന്റെ മഹത്തായ ഉല്‍ഘാടനം അതി വിപുലമായി നടത്തുവാനുള്ള ഭാരിച്ച ഒരു ചുമതലയാണ് മാനേജരായ നാസ് എന്നെ ഏല്‍പ്പിച്ചിരിക്കുന്നത്. പ്രത്യുപകാരമായി ജീവിത കാലം മുഴുവന്‍ എനിക്കു മുറിക്ക് വാടക കൊടുക്കേണ്ടതില്ല എന്നാണ് വാഗ്ദാനം!(ആവോ)

ആയതിനല്‍ ഉല്‍ഘാടനത്തിനായി ഏവരേയും രോമാഞ്ചം കൊള്ളിക്കുമായിരുന്ന നമ്മുടെ പൊന്നു മോള്‍,വയസന്മാരുടെ കണ്ണിലുണ്ണിയുമായ സിനിമാ നടി ഷക്കീലയെ വിളിക്കാന്‍ ചെന്നെങ്കിലും ഒരു സീരിയലില്‍ കുലീനയായ,പരിവ്രതയായ ഒരു പെണ്‍കുട്ടിയുടെ വേഷം ചെയ്യുന്ന തിരക്കിലായതിനാല്‍ അവര്‍ക്ക് എത്താന്‍ കഴിയില്ല എന്ന് അവര്‍ അറിയിച്ചു. എങ്കിലും എന്നെ നിരാശപ്പെടുത്താതെ അവര്‍ തന്ന ഒരു മൊബൈല്‍ നമ്പറില്‍ ബന്ധപ്പെട്ട് മറ്റൊരു നടിയുടെ വീട് പറഞ്ഞ് തന്നു.
-

എറിയാന്‍ പുതിയ ബസ് വന്നു ......



തിരുവനന്തപുരത്തെ സമരക്കാര്‍ക്ക് സന്തോഷ വര്‍ത്തമാനം...
അവര്‍ക്ക് എറിഞ്ഞു തകര്‍ക്കാന്‍ പുതിയ ലോ-ഫ്‌ളോര്‍ എ.സി വോള്‍വോ (കണ്ണാടി) ബസുകള്‍ ഇന്നു മുതല്‍ തിരുവനന്തപുരം ഓടിത്തുടങ്ങി.ഇന്നലെവരെ സമരക്കാര്‍ക്ക് എറിയണമെങ്കില്‍ ബസിന്റെ മുന്നിലോ പുറകിലോ ചെന്നു നിന്ന് എറിയണമായിരുന്നു. ഇനി മുതല്‍ സൈഡില്‍ നിന്ന് എറിഞ്ഞാലും ലോ-ഫ്‌ളോര്‍ ബസുകളുടെ കണ്ണാടി തകര്‍ന്നുകൊള്ളും. ലോ-ഫ്‌ളോര്‍ എ.സി വോള്‍വോ ബസുകള്‍ എപ്പോഴും ഇല്ല എന്നത് ഒരു പ്രശ്നമായി കരുതേണ്ടതില്ല. ലോ-ഫ്‌ളോര്‍ എ.സി വോള്‍വോ ബസുകള്‍ വരുന്നതുവരെ കല്ലുകൊണ്ട് കാത്തുനില്‍ക്കണം എന്നു മാത്രം.(തമ്പാനൂരെ കെ.എസ്.ആര്‍.റ്റി.സി. സറ്റ്‌നാന്‍ഡില്‍ നിന്ന് ലോ-ഫ്‌ളോര്‍ ബസുകളുടെ ടൈംടേബിള്‍ വാങ്ങിച്ചിട്ട് സമരം അക്രമാശക്ത മാക്കിയാല്‍ ലോ-ഫ്‌ളോര്‍ ബസ് മിസ്സാകില്ല. നൂറ്റമ്പതോളം വോള്‍വോ ബസുകള്‍ തിരുവന്തപുരത്ത് ഓടാന്‍ വരുന്നുണ്ട്) ചുറ്റിനും കണ്ണാടിയുള്ളതുകൊണ്ട് ഏറ് ലക്ഷ്യം തെറ്റുമോ എന്നുള്ള പേടിയും വേണ്ട. (പടം കണ്ടു നോക്ക് ..)
-ഷിബു
>>കൂടുതല്‍ ഇവിടെ

എന്തു പറയാന്‍!


ഇന്നത്തെ കേരള കൌമുദി പത്രത്തില്‍ വന്ന വാര്‍ത്തയാണ്. പ്രത്യേകിച്ച് ആര്‍ക്കെതിരെയും ഒരു ആരോപണം ഉന്നയിക്കാനല്ല. ഇതു വായിച്ചപ്പോള്‍ മനസ്സിന് എന്തോ ഒരു കനം. മൂന്നു മാസം പ്രായമുള്ളപ്പോഴാണ് എന്റെ മകന്‍ ആദ്യമായി കമിഴ്ന്നു കിടന്നത്. തല പതുക്കെ ഉയര്‍ത്തി എന്നെ നോക്കി ചിരിക്കുമായിരുന്നു. എന്തോ വലിയ ഒരു കാര്യം സാധിച്ച പോലെ.
-മി
>>കൂടുതല്‍ ഇവിടെ
കലിയുഗ വരദന്‍

അദ്ധ്യായം 18 - ഇരുമുടിക്കെട്ടിന്‍റെ കഥ


നാനാ ദിക്കില്‍ നിന്നും സൈന്യബലം ശേഖരിച്ച അയ്യപ്പന്‍, എരുമേലിയിലെത്തി യുദ്ധത്തിനു പുറപ്പെട്ടു.തുടര്‍ന്ന് ശത്രുക്കളെ മുഴുവന്‍ വകവരുത്തുകയും, ശബരിമല ശാസ്താക്ഷേത്രം പുനര്‍ നിര്‍മ്മാണം നടത്തുകയും ചെയ്തു.അങ്ങനെ അയ്യപ്പന്‍ ശാസ്താവില്‍ വലയം പ്രാപിച്ചു.
ദേവദത്തന്‍ കഥ പറഞ്ഞു നിര്‍ത്തി.
കഥയുടെ മിക്ക ഭാഗങ്ങളും തന്‍റെ കഥയോട് സാമ്യമുള്ളതിനാല്‍ ദേവദത്തനോട് രവിവര്‍മ്മക്ക് ഒരു സംശയം ചോദിക്കാനുണ്ടായിരുന്നു.ഒരിക്കല്‍ താന്‍ പറഞ്ഞ കഥ കേട്ട് എല്ലാവരും ചോദിച്ച സംശയം:
"ഇതില്‍ മാളികപ്പുറത്തമ്മ ആരായിരുന്നു?"
ആ ചോദ്യം പ്രതീക്ഷിച്ചിരുന്ന പോലെ ദേവദത്തന്‍ മറുപടി പറയാന്‍ തയ്യാറായി..
-അരുണ്‍ കായംകുളം
>>കൂടുതല്‍ ഇവിടെ



ബൂലോകകൊട്ടാരം (ബ്ലൊട്ടാരം)

ബൂലോക നാടക സമിതിയുടെ ഒന്നാമത് നാടകം

ബൂലോകകൊട്ടാരം (ബ്ലൊട്ടാരം)

രചന, സംവിദാനം, പുള്ളി പുലി
ബ്ലോകാവിഷ്ക്കാരം പുള്ളി പുലി
നിർമ്മാണം പൈസ ചിലവുള്ള ഒരു പരിപാടിക്കും ഞാൻ ഇല്ല (ബൂലോകത്തുള്ള ആർക്കും ഇതിന്റെ നിർമ്മാണം ഏറ്റെടുക്കാം)

അഭിനയിക്കുന്നവർ
മഹാരാജാവ് : സജീവ് എടത്താടൻ
മഹാറാണി : കിച്ചു (മഹാറാണിയാവാനുള്ള പ്രായം ആയിട്ടില്ലെന്നറിയാം എന്നാലും കിച്ചു ചേച്ചി തന്നെ മതി ഈ റോളിൽ)
രാജകുമാരൻ : കൈപ്പള്ളി
രാജകുമാരി : ഇഞ്ചിപ്പെണ്ണ്
കൊട്ടാരം സ്പീക്കർ : ഹരീഷ് തൊടുപുഴ
കൊട്ടാരം എഞ്ചിനിയർ : അപ്പു (ഷിബു)
കൊട്ടാരം ഫൂഡ് & ബേവറേജ് മാനേജർ (കൊട്ടാരം പണ്ടാരി) : പൊങ്ങുമ്മൂടൻ
സേവകൻ : ബൂലോകത്തുള്ള ആർക്കും മുന്നോട്ട് വരാം
സ്പെഷൽ അപ്പിയറൻസ് : നമത്
-പുള്ളി പുലി
>>കൂടുതല്‍ ഇവിടെ

സ്വാമിയേ ശരണമയ്യപ്പാ…..

പഠിക്കേണ്ട സമയത്ത് ക്ലാസ്സിൽ സാറന്മാരെ ബുദ്ധിമുട്ടിക്കാതെ അതായത് ക്ലാസിൽ കയറാതെ സിനിമകൾ കണ്ടതിന്റെയും പെണ്ണുങ്ങളെ ലൈനടിച്ചതിന്റെയും ഫലമായി പ്രീഡിഗ്രിയിൽ റാങ്ക് ഹോൾഡർ ആകാമെന്ന ഉദ്ദേശം ഞാൻ ഉപേക്ഷിച്ച് ഒന്നു പാസ്സാകുമെന്ന പ്രതീക്ഷപോലും ഇല്ലാത്ത സമയം…. വേറൊന്നുമില്ല …ബുദ്ധിയുടെ കാര്യത്തിൽ ബി.പി,എൽ ലിസ്റ്റിന്റെ പടിപ്പുര വരെ എത്താത്ത ഞാൻ ഒരെത്തും പിടികിട്ടാതെ നടക്കുന്നതു കൊണ്ടാകാം….പത്താം ക്ലാസ്സിൽ നല്ല മാർക്ക് വാങ്ങിയിട്ട് പ്രീഡിഗ്രിക്ക് ജയിക്കാൻ വേണ്ട റേഷൻ മാർക്ക് പോലുലില്ലാതെ തോൽക്കുക എന്നു വച്ചാൽ ഈ എറക്കാടൻസിന് ഒരു നാണക്കേടല്ലേ…..ഒന്നും ആരോടും പറയാതെ ഗുരുവായൂരിൽ അച്ഛന്റെ ഹോട്ടലിലേക്ക് കിന്നരിപുഴയോരത്തിലെ ശ്രീനിവാസനെപോലെ ഒരു നാടു വിടൽ…..ഗുരുവായൂരപ്പന്റെ നട 3 മണിക്ക് തുറക്കുന്നതിനനുസരിച്ച് ഞങ്ങളുടെ കടയും തുറക്കാറുണ്ട് എന്ന നഗ്നസത്യം ഞാൻ മൻസ്സിലാക്കിയത് അവിടുത്തെ എന്റെ കുംഭകർണ്ണസേവക്ക് ഭംഗം വന്നപ്പോഴാണ്….
-എറക്കാടൻ
>>കൂടുതല്‍ ഇവിടെ

പിണറായിയുടേതെന്ന് പ്രചരിപ്പിച്ച ബംഗ്ളാവ് കുന്നംകുളം സ്വദേശിയുടേത്

തിരു/തൃശൂര്‍: സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റേതെന്ന് ഇ-മെയില്‍ വഴി പ്രചരിപ്പിച്ച ആഡംബര ബംഗ്ളാവ് കുന്നംകുളം സ്വദേശിയായ ഗള്‍ഫ് മലയാളിയുടേതാണെന്ന് സൈബര്‍ പൊലീസ് കണ്ടെത്തി. കുന്നംകുളം-കോഴിക്കോട് ദേശീയപാതയില്‍ കടവല്ലൂര്‍ അമ്പലം സ്റോപ്പിലാണ് ഈ വീട്. സൌദിയില്‍ വ്യവസായിയായ വെട്ടിയാട്ടില്‍ പ്രമോഷ് ആണ് വീട്ടുടമ. ഇപ്പോള്‍ നാട്ടിലുള്ള പ്രമോഷുമായി സൈബര്‍ പൊലീസ് ഡിവൈഎസ്പി ജെ സുകുമാരപിള്ള ഫോണില്‍ ബന്ധപ്പെട്ട് ഇക്കാര്യം സ്ഥിരീകരിച്ചു. പ്രമോഷില്‍നിന്ന് ബുധനാഴ്ച നേരിട്ട് മൊഴിയെടുക്കും. സീരിയല്‍ നിര്‍മാതാവ് കൂടിയായ പ്രമോഷ് 17 വര്‍ഷമായി സൌദിയില്‍ 'ടെക്നോ സ്റിക്' എന്ന പേരില്‍ കെമിക്കല്‍ ഉല്‍പ്പന്ന ബിസിനസ് നടത്തുകയാണ്.
-ജനശക്തി
>>കൂടുതല്‍ ഇവിടെ

അണ്ടിയോ മൂത്തത് കിണ്ടിയോ?


എഴുത്തിന്റെ വയാഗ്രാശക്തി കൊണ്ട് മാത്രം മൂന്ന് കൊല്ലത്തില്‍ അധികമായി ബ്ലോഗില്‍ പിടിച്ചു നില്‍ക്കുന്ന ഒരേ ഒരു ബ്ലോഗറേ ഉള്ളൂ. നട്ടെല്ലു വളയാതെ ഇനിയും ഒരു പതിറ്റാണ്ടോളം എഴുതാനുള്ള ആശയങ്ങളും ധാരാളം അദ്ദേഹത്തിന്റെ ആവനാഴിയില്‍ ബാക്കിയുണ്ട്. ജീവന്‍ ടോണിന്റെ ശക്തിയുള്ള പോസ്റ്റുകള്‍ അദ്ദേഹം ഇനിയും എഴുതുകയും ചെയ്യും. എഴുത്തിന്റെ മാസ്മരികത കൊണ്ട് പലര്‍ക്കും ഇപ്പോള്‍ അദ്ദേഹത്തിന്റെ ബ്ലോഗ് വായിക്കാതിരിക്കാന്‍ കഴിയാത്ത അവസ്ഥ വന്നിട്ടുണ്ട്. ആ ബ്ലോഗുവായിക്കാതെ പ്രഭാത കര്‍മ്മങ്ങള്‍ നടത്താന്‍ പാടുപെട്ട ഒരു ബ്ലോഗുവായനക്കാരനെ എനിക്കു നേരിട്ടറിയാം.
-അനോണി മാഷ്‌
>>കൂടുതല്‍ ഇവിടെ

തെരഞ്ഞെടുപ്പില്‍ തോറ്റതിന് സച്ചിനോടോ?


സച്ചിന്‍ ടെണ്ടുല്‍ക്കര്‍ രാഷ്ട്രീയം പറയേണ്ടെന്ന് ആക്രോശിച്ചുകൊണ്ട് ശിവസേനാ നേതാവ്
ബാല്‍ താക്കറെ രംഗത്തെത്തിയിരിക്കുന്നു.സ്വന്തം മകനെയും അനന്തിരവനെയും നേരേയാക്കാന്‍
കഴിയാത്തതുകൊണ്ടായിരിക്കും മര്യാദക്കരനും ശാന്തനുമായ സച്ചിനെ ശകാരിച്ച് വീര്യം കാട്ടി ക്കളയാം എന്ന് നേതാവിനു തോന്നിയത്.നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയവും അനന്തിരവന്റെ നെഗളിപ്പും ഒക്കെ കൂടി വയസ്സു കാലത്ത് താക്കറെയുടെ ഉറക്കം കെടുത്തുന്നത് മനസ്സിലാക്കാവുന്നതേ ഉള്ളു.ഉറക്ക
മില്ലായ്മ
കൊണ്ടാകാം, സമനില തെറ്റിയവനെപ്പോലെ പിച്ചും പേയും പുലമ്പുന്നത്.
-

ബുദ്ധിജീവികളുടെ സംസ്ഥാനസമ്മേളനം



ഒരിക്കല്‍ ഒരു പ്രസിദ്ധകവിയെ സഭ്യമല്ലാത്ത ഒരിടത്ത് വച്ച് ഒരു ആരാധകന്‍ കണ്ടുമുട്ടി. അപ്പോള്‍ കവിയ്ക്ക് ചുറ്റും സ്വതവേ ഉള്ള പ്രഭാവലയം ഉണ്ടായിരുന്നുമില്ല. ആരാധകന് ആകെ അദ്ഭുതമായി. കാരണം തിരക്കിയപ്പോള്‍ കവി പറഞ്ഞത് തന്റെ പ്രഭാവലയം ആള്‍ക്കൂട്ടത്തില്‍ തിക്കിതിരക്കുന്നതിനിടയില്‍ താഴെ വീണു പോയി എന്നാണ്. തിരക്ക് അസാധാരണമായിരുന്നതിനാല്‍ കുനിഞ്ഞെടുക്കാന്‍ പറ്റിയില്ല. ചീറി പാഞ്ഞു വരുന്ന വാഹനങ്ങള്‍ ഏതു സമയവും ഇടിച്ചിട്ടേക്കാം എന്നു തോന്നി. പ്രഭാവലയത്തേക്കാള്‍ വലുതല്ലേ ജീവന്‍ . അതു നന്നായെന്ന് ഇപ്പോള്‍ തോന്നുന്നു. കാരണം പ്രഭാവലയം ഇല്ലാത്തതുകൊണ്ടല്ലേ ഇതുമാതിരിയുള്ള സ്ഥലങ്ങളില്‍ വരാന്‍ കഴിഞ്ഞത്. മാത്രമല്ല. ഏതെങ്കിലും രണ്ടാം കിടകവിയ്ക്ക് അതു കിട്ടുമായിരിക്കും. അയാള്‍ അര്‍ഹതയില്ലാതെ അതും തലയില്‍ ചൂടി നടക്കുന്ന കാഴ്ച കണ്ട് ഗൂഢമായി ആനന്ദിക്കാനുള്ള അവസരവും ഇനി കിട്ടുമല്ലോ..!
-


ശൂന്യതയെ പ്രണയിച്ചവര്‍...

"ഇതു ശരത്കാലം. ഇലകള്‍ പൊഴിയുന്നു.

ഭൂമിയില്‍ പ്രണയം മരിച്ചു കഴിഞ്ഞു .
വിഷാദഭരിതമായ മിഴിനീരുമായി
കാറ്റു തേങ്ങിക്കരയുന്നു.
പുതിയ ഒരു വസന്തതിനായി
ഇനി ഒരിക്കലും എന്റെ ഹൃദയം പ്രത്യാശിക്കില്ല."

ഗ്ലൂമി സണ്‍ഡേ - റെസോ സെറസ്.

ചീറി വരുന്ന തീവണ്ടിക്കു മുന്നിലേക്ക്‌ പെനാല്‍റ്റി കിക്ക് തടയാന്‍ ഡൈവ് ചെയ്യുന്ന ഗോളിയെപ്പോലെ ചാടുമ്പോള്‍ റോബര്‍ട്ട്‌ എങ്കെയുടെ മനസ്സില്‍ ശൂന്യത തന്നെ ആയിരുന്നിരിക്കണം. ഒറ്റ വ്യത്യാസം മാത്രം. പുല്‍മൈതാനങ്ങളിലെ ശ്വാസമടക്കിപ്പിടിച്ച നിശ്ശബ്ദതക്ക് പകരം ചൂളം കുത്തി വരുന്ന തീവണ്ടിയുടെ ശബ്ടായമാനമായ അന്തരീക്ഷമായിരുന്നു ആ സമയം എല്‍വീസ് റെയില്‍വേ ക്രോസിങ്ങില്‍...
-അനിത
>>കൂടുതല്‍ ഇവിടെ

മുംബൈ ഇന്ത്യയുടേതാണെന്ന് സച്ചിന്‍

എല്ലാ ഇന്ത്യക്കാര്‍ക്കും അവകാശപ്പെട്ട സ്ഥലമാണ് മഹാരാഷ്ട്രയെന്ന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചില്‍ ടെന്‍ഡുല്‍ക്കര്‍. ഞാനും മഹാരാഷ്ട്രക്കാരനാണ്. അതില്‍ അഭിമാനവുമുണ്ട്, പക്ഷേ പ്രാധമികമായി ഞാന്‍ ഇന്ത്യക്കാരനാണ്- സച്ചില്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ അവിടത്തുകാര്‍ മാത്രം താമസിച്ചാല്‍ മതിയെന്നും മറ്റു സംസ്ഥാനക്കാര്‍ പുറത്തുപോകണമെന്നുമുള്ള മഹാരാഷ്്ട്ര നവനിര്‍മ്മാണ്‍ സേനയുടെ ആവശ്യത്തിനെതിരെ ഇതാദ്യമായാണ് സച്ചില്‍ പരസ്യമായി പ്രസ്താവന നടത്തുന്നത്.
-

ഒരു ഓണാട്ടുകരക്കഥ

" അതുകൊണ്ടാണ്‌ നിര്‍ബന്ധിക്കുന്നത്. നിങ്ങള്‍ വരണം. ഞങ്ങള്‍ക്കത് വലിയൊരുപകാരവും ആശ്വാസവുമാകും..." മൂക്കിന്‍ തുമ്പിലെത്തിയിരുന്ന കണ്ണട തള്ളി വച്ച് പാന്റ്സിന്റെ പ്ളീറ്റുകള്‍ അല്പം മുകളിലേക്കു വലിച്ച് കസേരയില്‍ ഒന്നമര്‍ന്നിരുന്നു ആഗതന്‍. നന്നായി വിയര്‍ക്കുകയും ചെയ്തിരുന്നു അയാള്‍.
എന്തു മറുപടിയാണ്‌ പറയേണ്ടത് എന്നാലോചിച്ചു ബുദ്ധിമുട്ടുകയയിരുന്നു. അപ്പോഴേക്കും ആഗതന്‍ വീണ്ടും തുടങ്ങി - "ഏറെ തെരക്കുണ്ടെന്നറിയാം. എങ്കിലും എങ്ങനെയെങ്കിലും ഒന്നഡ്ജസ്റ്റ് ചെയ്ത് എന്റൊപ്പം വരണം..."
പറയാന്‍ തുടങ്ങുകയായിരുന്ന ഒഴികഴിവ് അയാളൂടെ മുഖത്തെ ദൈന്യത കണ്ട് തൊണ്ടയില്‍ തന്നെ ഉടക്കി നിന്നു. നിമിഷങ്ങളും കുറെ വലിഞ്ഞു നീങ്ങി.
പി.എഫില്‍ നിന്ന് അവശേഷിക്കുന്ന തുക കൂടി പിന്‍ വലിച്ചാലും പലചരക്കു കടയിലും ഭാര്യയുടെ മെഡിക്കല്‍ ബില്ലിനും മക്കളൂടെ പുസ്തകക്കൂട്ടങ്ങള്‍ക്കും തികയാത്ത അവസ്ഥയോര്‍ത്തു തലപുകഞ്ഞിരിക്കുമ്പോഴായിരുന്നു ഈ മനുഷ്യന്‍ പടി കടന്നു വന്നത്.
എവിടെയോ കണ്ടിട്ടുള്ള ആളാണോ എന്നു സംശയം. ഈയിടെ അങ്ങനെയാണ്‌. ഭയങ്കര മറവി. നൂറു കണക്കിനാണ്‌ പരിചയക്കാര്‍. അതിനിടെ ഇങ്ങനെയൊരാള്‍.....
-
>>കൂടുതല്‍ ഇവിടെ

മാറ്റം

കത്തെ മുറിയില്‍ തളം കെട്ടി നിന്ന മരുന്നുകളുടെ രൂക്ഷ ഗന്ധം അവളെ തെല്ലും അസ്വസ്ഥയാക്കുന്നുണ്ടായിരുന്നില്ല, ഒരു ഹോം നേഴ്സ് ആയി മാറിയതിന്റെ അന്ന് തുടങ്ങിയ മടുപ്പ് അതികം താമസമില്ലാതെ ഒരു മരവിപ്പ് മാത്രമായി മാറിയിരുന്നു അവള്‍ക്ക്.ഈ കഴിഞ്ഞ ഒന്‍പതു വര്‍ഷങ്ങള്‍ക്കിടയില്‍ ഒരുപാട് ജീവിതങ്ങള്‍ക്കും മരണങ്ങള്‍ക്കും കൂട്ടുനിന്ന് മനസിന്‌ പാകത വന്നിരിക്കുന്നു.അതുകൊണ്ടാകാം ചെയ്യുന്ന ജോലിയെ ഓര്‍ത്ത് ഇപ്പൊ അഭിമാനം തോന്നുന്നത്...
-അനി
>>കൂടുതല്‍ ഇവിടെ

ഇരുനൂറ്‌ മില്ലിയുടെ ആഫ്റ്റര്‍ ഇഫക്റ്റ്‌

വീണ്ടും ഒരു ഒഴിവുകാലം... എത്ര പെട്ടെന്നാണ്‌ ഒരു വര്‍ഷം പറന്ന് പോയത്‌!... ഇത്തവണ പതിവിന്‌ വിപരീതമായി ഗള്‍ഫ്‌ എയറിന്‌ പകരം എമിറേറ്റ്‌സില്‍ ആണ്‌ യാത്ര. ജിദ്ദയില്‍ നിന്ന്‌ രാത്രി 9:45 ന്‌ കയറിയാല്‍ ഏറ്റവും കുറഞ്ഞ ട്രാന്‍സിറ്റ്‌ സമയത്തില്‍ രാവിലെ ഒമ്പത്‌ മണിക്ക്‌ നാട്ടില്‍ എത്താം. എല്ലാവരും പറഞ്ഞ്‌ പറഞ്ഞ്‌ മനുഷ്യനെ കൊതിപ്പിക്കുന്ന ദുബായ്‌ എയര്‍പ്പോര്‍ട്ടിന്റെ മായിക സൗന്ദര്യം ഒന്ന് കാണുകയും ചെയ്യാം.

ഇപ്രാവശ്യത്തെ യാത്രയിലും പുതിയ കഥാപാത്രങ്ങളെ കണ്ടുമുട്ടാനിടവരട്ടെ എന്ന് ആശംസിച്ച്‌ കൊണ്ടാണ്‌ സ്നേഹിതര്‍ യാത്രയാക്കിയത്‌. ദുബായില്‍ ലാന്റ്‌ ചെയ്ത്‌ അടുത്ത ഫ്ലൈറ്റിനുള്ള ഡിപ്പാര്‍ച്ചര്‍ ഗെയ്റ്റ്‌ വരെയുള്ള ഒരു കിലോമീറ്റര്‍ നടത്തത്തിനിടയില്‍ നിന്നും ഒരു കാര്യം മനസ്സിലായി. ഗള്‍ഫെന്നും പറഞ്ഞ്‌ സൗദിയില്‍ ജീവിതം ഹോമിച്ചു കളയുന്ന എന്നെയൊക്കെ ചവിട്ടണം.
-

അന്ന് ഒരു ശനിയാഴ്ച!




മാനേജര്‍ അവതിയായിരുന്ന ശനിയാഴ്ച ജോലിക്ക് വരണം എന്ന് പറഞ്ഞപ്പോള്‍ എനിക്ക് അയാളോട് വന്ന കലി പറഞ്ഞു അറിയിക്കാന്‍ പറ്റുനതല്ല. എനിട്ടും ഞാന്‍ അന്ന് വരാം എന്നേറ്റു. അന്ന് ഓഫീസില്‍ ഞാന്‍ മാത്രമയിരുനൂ. ഒറ്റയ്കിരുന്നു പണിയെടുക്കുക എന്നത് വളരെ വിഷമിപ്പിക്കും എന്നത് കൊണ്ടായിരിക്കാം അന്ന് ഉച്ചയ്ക്ക് തന്നെ വീട്ടിലേക്കു പോവാം എന്ന് മുന്‍പേ കരുതിയത്‌. സത്യത്തില്‍ അന്ന് തീര്‍ക്കാന്‍ ഉണ്ടായിരുന്ന ജോലി എല്ലാം പാതി വഴിയില്‍ കളഞ്ഞു വീട്ടിലേക്കു പോകാന്‍ ഒരുങുമ്പോള്‍ തിങ്കളാഴ്ച്ച അങ്ങേരോട് എന്ത് സമാധാനം പറയും എന്നതിനെ കുറിച്ച് ഓര്‍ക്കുക പോലും ഉണ്ടായില്ല എന്താണ് സത്യം.
-അംജിത് നെടുംതോട്
>>കൂടുതല്‍ ഇവിടെ

ചുയിംഗത്തിന്‍റെ വിധി...!

ചുമ്മാതെയേതോ ഒരു കൈ
ചുയിംഗം വാങ്ങി റാപ്പറുരിച്ച്,
വല്ലാതെനാറും വായിലിട്ട്
ഏറും രുചിയോടെ ചവച്ചു.

ഉമിനീരില്‍ കുഴഞ്ഞ്
കുമിളകള്‍ പൊട്ടിച്ച്
രൂപഭേദങ്ങളെ പ്രണയിച്ച്
മണമൂറുംമധുരം കിനിഞ്ഞ്
-ലക്ഷ്മി
>>കൂടുതല്‍ ഇവിടെ


സൈബര്‍ പ്ലാന്‍(കവിത)

പെരുമഴ പെറ്റിട്ട ചാറ്റലില്‍,
കുഞ്ഞിന്‍റെ തോരാത്ത മൂക്കൊലിപ്പ്,
മേഘം പുരട്ടിയ കരിനിഴല്‍ കാറിന്‍റെ
ഗ്ലാസില്‍ കനച്ചെന്‍റെ കാഴ്ച മങ്ങി.
മഴ വേണ്ട മണ്‍സൂണും,
അത് മറിച്ച് വില്‍ക്കാം
യൂടൂബിലൊന്ന് വിരലമര്‍‌ന്നാല്‍
മഴ വീഴും;ഹെഡ്സെറ്റിലിടി മുഴങ്ങും

ഡസ്ക് ടോപ്പാണിന്നെന്‍റെ കൃഷിയിടം
ടൂള്‍സില്‍ പരതുന്ന വിരലുകള്‍ കര്‍ഷകര്‍
-

ഒഴുക്ക്





ഉറങ്ങാത്തൊരു വാള്‍ത്തലപ്പ്

ഓര്‍മ്മിക്കല്‍
ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്..
അവസാന പച്ചപ്പും നുള്ളിയെടുത്ത്
ഹൃദയധമനിയോരത്തെ കണ്ടലുകളില്‍
രാസലായനി കോരിയൊഴിക്കപ്പെടുമ്പോള്‍
തന്നെക്കുറിച്ചോര്‍മ്മിക്കല്‍..

ഓര്‍മ്മ
ഒരെതിര്‍ സത്യവാങ്മൂലമാണ്..
മറവിയുടെ ജനാധിപത്യത്തില്‍
മൌനം ശീലിച്ച സര്‍വ്വേക്കല്ലുകള്‍
വിസ്ഫോടനങ്ങളോട്, നെഞ്ച്‌വിരിച്ച്
ചാരപ്പുതപ്പഴിച്ചുമാറ്റി, കനലായ്
എന്നെയുണര്‍ത്തല്‍..

0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP