FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

4 നവംബര്‍ 2009:ശാസ്ത്രം മാറ്റൊലി കൊള്ളുമ്പോള്‍....

Tuesday

ഭൗമജലചക്രത്തിന്റെ രഹസ്യങ്ങള്‍ അനാവരണം ചെയ്യാന്‍ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി (ഇ.എസ്.എ)യുടെ 'സ്‌മോസ്' ഉപഗ്രഹം യാത്രയായി. ഭൂമിയില്‍ വിവിധ അവസ്ഥകളില്‍ കാണപ്പെടുന്ന ജലത്തിന്റെ വിതരണവും സ്വാധീനവും സംബന്ധിച്ച് പുതിയ ഉള്‍ക്കാഴ്ച രൂപപ്പെടുത്താന്‍ ഈ ഉപഗ്രഹത്തിന്റെ നിരീക്ഷണം സഹായിക്കുമെന്നാണ് പ്രതീക്ഷ.

ഭൗമോപരിതലത്തിലെ മണ്ണില്‍ അടങ്ങിയിരിക്കുന്ന ജലബാഷ്പത്തിന്റെ അളവും, സമുദ്രങ്ങളില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള ലവണങ്ങളുടെ തോതും മനസിലാക്കാന്‍ സഹായിക്കുന്ന ആഗോളമാപ്പ് ആദ്യമായി ഈ ഉപഗ്രഹം തയ്യാറാക്കും.
-JA
>>കൂടുതല്‍ ഇവിടെ

'ക്യൂരിയോസിറ്റി' ഇല്ലാത്ത മനുഷ്യര്‍ ഇനി ചൊവ്വയില്‍ പോകട്ടെ....

ക്യൂരിയോസിറ്റി, ആ വാക്ക് കേള്‍ക്കുമ്പോഴേ ഒരു കൌതുകമുണ്ട്. ലോകത്തെ മാറ്റി മറിച്ച എല്ലാ കണ്ടുപിടുത്തങ്ങള്‍ക്കും പുറകില്‍ , അറിയാനുള്ള ആഗ്രഹത്തിനു പുറകില്‍ ഈ കുതൂഹലം തന്നെയാണ് പ്രധാന പങ്കുവഹിച്ചത്. ആ കൌതുകമാകണം ചൊവ്വയിലേക്കുള്ള പുതിയ പര്യവേഷണ വാഹനത്തിന്റ പേരായി മാറിയത്. സ്പിരിറ്റിനും ഓപ്പര്‍ച്യുണിറ്റിക്കും പുറകേ ചൊവ്വയിലേക്ക് യാത്രയാവാന്‍ തയ്യാറെടുക്കുകയാണ് ക്യൂരിയോസിറ്റി എന്ന മാര്‍സ് റോവര്‍.




ചൊവ്വയുടെ ഭൂതകാലം ചികയാനാണ് ക്യൂരിയോസിറ്റി 2011 ല്‍ അവിടെയെത്തുന്നത്. തന്റെ മുന്‍ഗാമികളായ സ്പരിറ്റില്‍ നിന്നും ഓപ്പര്‍ച്യുണിറ്റിയില്‍ നിന്നും വ്യത്യസ്ഥമായി ഒരു വലിയ പരീക്ഷണശാലയേയും ചുമലിലേറിക്കൊണ്ടായിരിക്കും ക്യൂരിയോസിറ്റി അവിടെ പറന്നിറങ്ങുക.
-

ഡൊമൈന്‍ നാമങ്ങള്‍ ഇനി പച്ചമലയാളത്തിലും

ഇന്റര്‍നെറ്റിന് ഏതാണ്ട് നാല്പതു വയസ്സായി. നാല്പതിന്റെ പാകത നെറ്റ് കാണിച്ചു തുടങ്ങി എന്ന് വേണം പറയാന്‍. നവംബര്‍ പതിനാറു മുതല്‍ ലാറ്റിന്‍ അക്ഷരങ്ങളില്‍ (നമ്മള്‍ ഉപയോഗിക്കുന്ന ഇംഗ്ലീഷ് അക്ഷരമാല ) അല്ലാതെയും ഡൊമൈന്‍ നാമങ്ങള്‍ എഴുതാം. വെബ്‌ വിലാസങ്ങള്‍ സായിപ്പിന്റെ ഭാഷയില്‍ തന്നെ വേണം എന്ന സ്ഥിതിക്ക് മാറ്റമുണ്ടാവുന്നു എന്ന് ചുരുക്കം. കഞ്ഞിക്കുഴി.കേരളം എന്ന് ഒരു ഡൊമൈന്‍ നാമം മലയാളത്തില്‍ തന്നെ എഴുതുന്നതിന്റെ ഒരു സുഖം ആലോചിച്ചു നോക്കൂ. ഇംഗ്ലീഷില്‍ കഞ്ഞിക്കുഴി എന്ന് എഴുതി ഒപ്പിക്കാന്‍ എത്ര കഷ്ടപ്പെടണം. ഇനി അത് വേണ്ട. വായില്‍ വരുന്നതും കൊക്കില്‍ കൊള്ളുന്നതുമായ ഏത് മലയാളവും ഇനി വെബ്‌ അഡ്രസ്‌ ആക്കാം.
-

17,000 ജീവിവര്‍ഗങ്ങള്‍ വംശനാശഭീഷണിയില്‍

പതിമൂന്ന് വര്‍ഷം മുമ്പു വരെ അത്തരമൊരു ജീവി ഭൂമിയിലുണ്ടെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. ഒരു ആഫ്രിക്കന്‍ വെള്ളച്ചാട്ടത്തിന്റെ പരിസരത്ത് ആ ചെറുജീവികള്‍ നിലനില്‍ക്കുന്ന കാര്യം 1996-ലാണ് ലോകമറിയുന്നത്. വെറും ആറ് വര്‍ഷം മുമ്പുവരെ അവയുടെ അംഗസംഖ്യ ആയിരക്കണക്കിനുണ്ടായിരുന്നു. 'കിഹാന്‍സി സ്‌പ്രേ തവള' എന്ന ആ വര്‍ഗം ഇന്ന് ചില മൃഗശാലകളിലല്ലാതെ മറ്റൊരിടത്തും നിലനില്‍ക്കുന്നില്ല. അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ യൂണിയന്‍ (ഐ.യു.സി.എന്‍) പുറത്തിറക്കിയ പുതിയ ചുവപ്പു പട്ടികയില്‍ അവയുടെ സ്ഥാനം 'വന്യതയില്‍ വംശനാശം സംഭവിച്ച' ജീവികള്‍ക്കൊപ്പമാണ്.
-കുറിഞ്ഞി ഓണ്‍ലൈന്‍
>>കൂടുതല്‍ ഇവിടെ



കലിയുഗ വരദന്‍

അദ്ധ്യായം 03 - മനസ്സിലെ മണ്ഡലക്കാലം


നീരാജ്ഞനം..
ശാസ്താവിനു പ്രിയപ്പെട്ട വഴിപാട്!!
ക്ഷേത്ര നടയില്‍ നാളികേരം ഉടച്ച ശേഷം, രണ്ട് മുറികളിലും എള്ളെണ്ണ ഒഴിച്ച്, എള്ളുതിരി കത്തിച്ചാണ്‌ നീരാജ്ഞനം നടത്തുക.ഗണപതിഭഗവാനു ഉണ്ണിയപ്പമെന്ന പോലെ, ഹനുമാന്‍സ്വാമിക്ക് ഉഴുന്നുവടയെന്ന പോലെ, കൃഷ്ണഭഗവാനു പാല്‍പായസമെന്ന പോലെ, ശാസ്താവിനു ഇഷ്ടപ്പെട്ട വഴിപാടായ നീരാജ്ഞനം നടത്തിയാല്‍ ശനിദോഷം അകലുമെന്ന് വിശ്വാസം.

ശനിഭഗവാന്‍റെയും, ശനീശ്വരന്‍റെയും ഇഷ്ടനിറങ്ങളായ കറുപ്പോ, നീലയോ ധരിക്കുന്നതും, ശനിഭഗവാന്‍റെ ഇഷ്ടധാന്യമായ എള്ളിന്‍റെ കിഴികെട്ടി തിരി തെളിയിക്കുന്നതും, ശനിയാല്‍ ബാധിച്ച ദോഷങ്ങളകറ്റും എന്നറിയാവുന്ന ദേവദത്തനു, അയ്യപ്പക്ഷേത്രത്തില്‍ നീരാജ്ഞനം നടത്തുക എന്നതില്‍ കവിഞ്ഞ് ഒരു ഉപദേശം മകനു നല്‍കാന്‍ അറിയില്ലായിരുന്നു.
-അരുണ്‍ കായംകുളം
>>കൂടുതല്‍ ഇവിടെ

ഡീസന്റ് എംപ്ളോയ്മെന്റ് വള്‍ഗര്‍ സാലറി ആന്റ് റവല്യൂഷണറി പെന്‍ഷന്‍




ഒരു പത്തിരുപത്തിയഞ്ച് കുടുംബങ്ങള്‍ താമസിക്കുന്നതിന്റെ നടുവില്‍ ഒരാളുടെ പറമ്പിലേ ഒരു കിണറുള്ളൂവെന്നു കരുതുക. അതില്‍ മാത്രം വെള്ളവും. ഇരുപത്തിയഞ്ചു കുംടുംബത്തിലെയും സുന്ദരന്‍മാര്‍ അവിടെവന്ന് കോരിക്കുളിക്കുകയും സുന്ദരിമാര്‍ ലജ്ജാവിവശരായി വലംകൈയ്യിലെ കുടം നടുവില്‍ താങ്ങി ഇടം കൈയ്യില്‍ വേറൊന്നും തൂക്കി ചിരിച്ചുരസിച്ച് കാളിദാസന്‍ പറഞ്ഞതുപോലെ പാദപത്മങ്ങളുടെ ചിത്രം ഭൂമിയില്‍ പതിപ്പിച്ച് നടന്നകലുകയുമല്ലേ ചെയ്യുക.
-

ഇല്ല, ഇല്ല, ഭോപ്പാല്‍ ഞങ്ങള്‍ മറന്നിട്ടില്ല!!


ഈ മാസം 17 മുതല്‍ 22 വരെ ചെന്നൈയില്‍ ഹിന്ദു പത്രത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കാന്‍ പോകുന്ന ഫ്രൈഡേ റിവ്യൂ സംഗീത ഫെസ്റ്റിന്റെ സ്പോണ്‍സര്‍മാരില്‍ ഒരാളെ നമുക്ക് നല്ല നിശ്ചയമുണ്ട്.

25 കൊല്ലം മുന്‍പ്, ഭോപ്പാല്‍ എന്ന സ്ഥലത്തുണ്ടായ വിഷവാതക ദുരന്തത്തില്‍ പെട്ട്, ഔദ്യോഗിക കണക്കുപ്രകാരം അയ്യായിരത്തോളവും, അനൌദ്യോഗിക കണക്കുപ്രകരം പതിനായിരത്തോളവും ആളുകള്‍ മരിക്കാനിടയായതിന്റെ ഉത്തരവാദികള്‍ യൂണിയന്‍ കാര്‍ബൈഡായിരുന്നു.
-

ഐ ഹേറ്റ് യൂവിന്‍റെ അര്‍ത്ഥം!

കാളീഭക്ത ദുര്‍ഗ്ഗയായി, രക്തദുര്‍ഗ്ഗയായി, മഹിഷന്‍ വടിയാവുന്ന സ്ഥിതിയായി. സംഭവം ലളിതം കുമാര്‍ജിയുടെ ഭൂതകാലം ലേഡീനിബിഡം. അത് സൈലന്‍റ് വാലി പോലെ നിത്യഹരിതമാണെന്നും മെഗാപരമ്പരയായി തുടര്‍ന്നു പോകുമെന്നും വിശ്വസിക്കുന്നതു കൊണ്ട് ലേഡി എ.കെ 47 പോലെ വാക്കുകള്‍ തൊടുക്കുന്നു. റികോയിലില്‍ വിറയ്ക്കുന്നു. മുഖകമലം ചുവക്കുന്നു. ഫോണടിക്കുമ്പോള്‍ ദുര്‍ഗ കോപോത്തുംഗകൊടുമുടിയിലാകും. ഇവളെവള്‍? ഐ ഹേറ്റ് യൂ.

പിന്നെ സ്ഥിരം വാചകം.
നിങ്ങടെ കൈയ്യിലിരിപ്പു ശരിയല്ല. മെയിലും ഫോണുമെല്ലാം ഇനി ഞാന്‍ നോക്കും.
കുമാര്‍ജി മനസ്സില്‍ ചോദിച്ചു.
-നമത്

>>കൂടുതല്‍ ഇവിടെ

ബൂലോഗവിചാരണ 24

പൊളിട്രിക്സ്

'മഹാനായ ഒരു ഗാന്ധിയന്റെ സത്യാന്വേഷണപരീക്ഷണകഥ' എന്ന ഉജ്ജ്വലമായ പോസ്റ്റുമായി ഇന്ത്യാവിഷനിലെ പോളിട്രിക്സ് ഫെയിം പി.ടി.നാസര്‍. നാസറിന്റെ പോളിട്രിക്സ് അവതരണം കണ്ടപ്പൊഴേ തോന്നിയതാണ് വലിയ ആയുസ്സൊന്നും ഇന്ത്യാവിഷനിലുണ്ടാവാനിടയില്ലെന്ന്. താമസിയാതെ ബൂലോഗത്ത് കാണുകയും ചെയ്തു.
-

"പൊളിട്രിക്സി"ന്റെ ഭാഷാ വിജ്ഞാനം



ഇന്ത്യാവിഷന്റെ ഒരു ജനപ്രിയ പരിപാടിയാണ് "പൊളിട്രിക്സ്".രാഷ്ട്രീയ ആക്ഷേപഹാസ്യം എന്ന്
പേരില്‍ നിന്നു തോന്നുമെങ്കിലും ഒരു മേഖലയേയും പൊളിട്രിക്സ് വെറുതേ വിടാറില്ല.അടുത്ത കാലത്ത് "മാദ്ധ്യമ സ്വാതന്ത്ര്യ"ത്തെ കുറിച്ചു തിരുവനന്തപുരത്ത് ഒരു സംഘടന നടത്തിയ സെമിനാറിന്റെ നേരെ പൊളിട്രിക്സ് ക്യാമറാ തിരിച്ചപ്പോള്‍ എന്തെങ്കിലും കനപ്പെട്ട പരിഹാസത്തിനുള്ള വക കാണുമെന്നാണു കരുതിയത്.
-

മാധ്യമങ്ങളെ ആര് വിലക്കി?

ഊതിപ്പെരുപ്പിക്കുന്ന വാര്‍ത്തകള്‍ പ്രതികരണം സൃഷ്ടിച്ചും പ്രത്യാഘാതത്തെക്കുറിച്ച് കഥകള്‍ നെയ്തും രാഷ്ട്രീയലാഭത്തിനായി ഉപയോഗിക്കുന്നത് കേരളത്തിലെ ആദ്യത്തെ സംഭവമല്ല. മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു എന്നൊരു വാര്‍ത്ത മലയാളമനോരമ കൊണ്ടുവരികയും എല്‍ഡിഎഫ് സര്‍ക്കാരിന്റെയും അതിനെ നയിക്കുന്ന സിപിഐ എമ്മിന്റെയും മാധ്യമവിരോധമാണ് നിയന്ത്രണങ്ങള്‍ക്കു പിന്നിലെന്ന് വ്യാഖ്യാനമുണ്ടാവുകയും ചെയ്തിരിക്കുന്നു. അങ്ങനെ ഒരു നിയന്ത്രണവുമില്ലെന്നും വരുത്താന്‍ ഉദ്ദേശ്യമില്ലെന്നും അത്തരമൊന്ന് ചര്‍ച്ചചെയ്തിട്ടുപോലുമില്ലെന്നും മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും സിപിഐ എം സംസ്ഥാന സെക്രട്ടറിയും വ്യക്തമാക്കിയിട്ടും വിവാദക്കാര്‍ നിര്‍ത്തുന്നില്ല.
-ജനശക്തി
>>കൂടുതല്‍ ഇവിടെ

മത മൌലിക വാദികളുടെ മാധ്യമ ധര്‍മം

മാധ്യമങ്ങളുടെ പക്ഷപാതിത്വതെയും ഭീകരതയെയും പറ്റി ഏറ്റവും അധികം ചര്‍ച്ച നടക്കുന്ന ഒരു കാലം ആണല്ലോ ഇത് . സ്വാഭാവികമായും ബൂലോകത്തും അതിന്റെ അനുരണനങ്ങള്‍ പ്രത്യക്ഷമാണ് . ലവ് ജിഹാദും , പ്രണയത്തിന്റെ സാര്‍വ ലൌകികതയും മനുഷ്യാവകാശവും ഭരണകൂട ഭീകരതയും തുടങ്ങി ഏതു വിഷയവും കൈകാര്യം ചെയ്യപ്പെടുന്ന ഒരു ഇടമായി ബൂലോകവും മാറിയിരിക്കുന്നു .
-

തെങ്ങു കയറാൻ മുപ്പതും നാല്പതും

കൊയ്യാൻ ആളെകിട്ടാതെ വന്നപ്പോൾ കേരളത്തിലെ നെൽ വയലുകൾ നികത്തി പലരും പുതിയ രീതികൾ പരീക്ഷിച്ചു.തൊഴിലാളികളുടെ ക്ഷാമം ഇന്ന് ഏറ്റവും അധികം ബാധിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു മേഖലയായി കഴിഞ്ഞിരിക്കുന്നു നാളികേരകൃഷി.വീട്ടിലെ ആവശ്യങ്ങൾക്ക് പോലും തേങ്ങ ഇട്ടു കിട്ടാൻ ആളെ കിട്ടാത്ത ഒരവസ്ഥയാണ് ഇന്ന് നമ്മുടെ നാട്ടിൽ ഉള്ളത്.
-

ഐറ്റിക്കാരന്റെ ആദ്യരാത്രി

ഇനി പെണ്ണുകെട്ടിയിട്ടു തന്നെ കാര്യം. മൂന്നാമനോടൊക്കെ പോകാന്‍ പറ. അവന്മാര്‍ക്കൊക്കെ ഇപ്പം സോഫ്റ്റ്‌വെയര്‍ എഞ്ചീനയര്‍ എന്ന് പറഞ്ഞാല്‍ ചെകുത്താന്‍ കുരിശ് കാണുന്നതുപോലെയാണ്. മൂന്നാന്റെ ഡയറിയിലെ ഫോട്ടോയില്‍ കുരുങ്ങി കിടാക്കാനുള്ള ജീവിതമല്ല തന്റേത്. ഭൂഗോളത്തീന്റെ
അതിര്‍ത്തികള്‍ കവറുചെയ്യുന്ന മാട്രിമോണിയലുകാരുള്ളപ്പോഴാണ് പഴുകിതേഞ്ഞ ഡയറി കഷത്തില്‍ വച്ചുകൊണ്ടു നടാക്കൂന്ന മൂന്നാന്മാര്‍!. മാട്രിമോളിയല്‍ സൈറ്റുകാരന്‍ തന്നെ ഇനി തുണ. കലൂര്‍ പള്ളിയിലും ഇടപ്പള്ളി പള്ളിയിലും എത്രകൂട് മെഴുകുതിരി കത്തിച്ചതാണ് .! എത്രയോ ചൊവ്വാഴ്ച കലൂര്‍ പള്ളിയില്‍ നൊവേനയ്ക്ക് പോയതാണ്.

ഡീ.സീ സമം പുസ്തകം


എന്റെ വായന -മൂന്ന്
മലയാളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ മികച്ച ഒരു പുസ്തക പ്രസിദ്ധീകരണ സ്ഥാപനം ആണ് ഡൊമനിക് ചാക്കോ കിഴക്കേമുറി തന്റെ അറുപതാം വയസ്സില്‍ സ്ഥാപിച്ച ഡീ.സീ ബുക്സ്.
അദ്ദേഹം ഒരു 'പുസ്തക കച്ചവടക്കാരന്‍' മാത്രം ആണെന്നായിരുന്നു പണ്ട് എന്റെ ധാരണ.
പക്ഷെ അറുപതു വയസിനു മുമ്പ് പല മേഖലകളിലും അദ്ദേഹം സജീവമായി പ്രവര്‍ത്തിച്ചിരുന്നു,
ഡീ.സീ ബുക്സ് പെന്‍ഷന്‍കാലത്തെ സംരംഭം മാത്രം.
-ജോണ്‍ ചാക്കോ, പൂങ്കാവ്
>>കൂടുതല്‍ ഇവിടെ

എന്‍റെ കടിഞ്ഞൂല്‍ സിഗരറ്റ്


രോരുത്തരുംപറയാറുണ്ട്‌... ഞാന്‍ പത്താം ക്ലാസ്സില്‍ സിഗരറ്റ് വലി തുടങ്ങി.. ഞാന്‍

എട്ടില്‍ പഠിക്കുമ്പോ ബീഡി കട്ട് വലിച്ചു എന്നൊക്കെ... പക്ഷെ ഇതൊക്കെ
കേക്കുമ്പോ ചിരിയാ വരണേ...സത്യം..
എങ്ങനെ ചിരിക്കാതിരിക്കും... കാരണം ഞാന്‍ ആദ്യത്തെ സിഗരറ്റ് വലിക്കുംപോ പ്രായം മൂന്നു വയസ്സ്...ഹിഹിഓര്‍മ്മവെച്ചനാള് മുതല്‍ കണ്ടു തുടങ്ങിയതാണ്‌ സിഗരറ്റുകള്‍. മിലിട്ടറിക്കാരന്‍ചിറ്റപ്പന്‍ വലിക്കുന്ന ചാര്‍മിനാറും , പണിക്കരേട്ടന്‍ വലിക്കുന്നപനാമയും, പറമ്പ് കിളയ്ക്കാന്‍ വരുന്ന കുട്ടപ്പന്‍ ചേട്ടന്‍ കന്ഗാരുവിനെപോലെ കൈലി മുണ്ടില്‍ തിരുകി വെച്ചിരുന്ന കാജ ബീഡിയും ഒക്കെ തീരെ ചെറുപ്പംമുതലേ എന്‍റെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

-കണ്ണനുണ്ണി

>>കൂടുതല്‍ ഇവിടെ

ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ വിമര്‍ശിക്കുമ്പോള്‍

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ തുറമുഖം ബ്ലോഗില്‍ എഴുതിയ അന്തർദ്ധാനം എന്ന കവിത വിമര്‍ശിക്കപ്പെടുന്നു . കവിതയില്‍ ചുള്ളിക്കാടിന്റെ ഈ കമെന്റിന് ശേഷമാണ് വിമര്‍ശകര്‍ കവിയെ ആക്ഷേപിക്കുന്ന തരത്തില്‍ വിമര്‍ശിച്ചത് . കമെന്റ് താഴെ കൊടുക്കുന്നു .
ബാലചന്ദ്രന്‍ ചുള്ളിക്കാട് :-
അഭിപ്രായം പറഞ്ഞ എല്ലാ സുഹൃത്തുക്കൾക്കും നന്ദി.
കവിതയെക്കുറിച്ചുള്ള വായനക്കാരുടെ അഭിപ്രായം അനുകൂലമായാലും പ്രതികൂലമായാലും അതിനു നന്ദി പറയാൻ മാത്രമേ എനിക്കു കഴിയൂ.സ്വന്തം കവിതയെ ഞാൻ ഒരിക്കലും ന്യായീകരിക്കാറില്ല. വിശദീകരിക്കാറുമില്ല


പരാന്നഭോജികളും ,,ജീവികളും..(കഥ)

കാലത്ത് തന്നെ കമ്പ്യൂട്ടറിന് മുന്നില്‍ ചടഞ്ഞിരുന്നു ബൂലോകത്തെ സകലമാന സാഹിത്യവും വായിച്ചു എന്നുറപ്പ് വരുത്തി
ആശാന്‍ തൊട്ടടുത്തിരുന്നു നേരെ ചൊവ്വേ ജോലി ചെയ്യുന്ന അനു മണിയോട് തിരക്കി ..
"അല്ല അനു ഈ പരാന്ന ഭോജികളും ..ജീവികളും തമ്മില്‍ എന്നതാ വ്യത്യാസം "
അനു കമ്പ്യൂട്ടറില്‍ നിന്നും കന്നെടുത്തു ആശാനെ ഒന്ന് തറപ്പിച്ചു നോക്കി ..ഇയാആള്‍ക്ക് വേറെ പണിയൊന്നുമില്ലേ എന്ന മട്ടില്‍ ..
-ഗോപി വെട്ടിക്കാട്ട്
>>കൂടുതല്‍ ഇവിടെ

കല്ല്യാണക്കുറി

കുട്ടികള്‍ സംഘങ്ങളായി മൈതാനത്തിന്റെ പല ഭാഗങ്ങളിലായി കളിക്കാന്‍ തുടങ്ങി. കൂക്കു വിളികളും, പൊട്ടിച്ചിരികളും, തര്‍ക്കങ്ങളും ഉച്ചത്തില്‍ മുഴങ്ങി കേള്‍ക്കാം. അവര്‍ അവധി ദിനം ആഘോഷിക്കുകയാണു. കുറച്ചുപേര്‍ പട്ടം പറത്തി കളിക്കുന്നു, ഒരു സംഘം ഫുട്ബോളും, മറ്റു രണ്ടു മൂന്നു സംഘങ്ങള്‍ ക്രിക്കറ്റും, അങ്ങിങ്ങായി ചിലര്‍ സൈക്കിളും ഓടിച്ചു കളിക്കുന്നു.

ബാല്‍ക്കണിയിലിരുന്നു കുട്ടികളെയും, അവരുടെ വിനോദങ്ങളും, സംസാരങ്ങളും, ചേഷ്ടകളും കണ്ടും കേട്ടുമിരിക്കാന്‍ എന്തൊരു രസം. താഴെ മൈതാനത്തു നിന്നും ഒരാള്‍ വിളിച്ചു ചോദിച്ചു.
-

തിലോത്തിമ

എന്തിനാണയാള്‍ തന്നെ നോക്കിയത്? ബസ്റ്റോപ്പിന്റെ ഒരൊഴിഞ്ഞ കോണില്‍ അലക്ഷ്യമായ്‌ നില്‍ക്കുകയായിരുന്ന തിലോത്തിമ മനസ്സില്‍ ചോദിച്ചു.

ദേ വീണ്ടും.. പാഞ്ഞു പോകുകയായിരുന്ന ആഡംബര കാറിന്റെ പാതിയടഞ്ഞ കറുത്ത ചില്ലുകള്‍ക്കു മേല്‍ താന്‍ കണ്ടതും കാമാര്ത്തമായി തന്നെ നോക്കുന്ന രണ്ടു പുരുഷ നേത്രങ്ങളായിരുന്നില്ലേ?

എന്റീശ്വരാ എനിക്ക് വയ്യ... നിര്‍ത്തിയിട്ട ബസില്‍ നിന്നും എത്ര പേരാണ് തന്നെ ആര്‍ത്തിയോടെ നോക്കുന്നത്?
-Shine Narithookil

>>കൂടുതല്‍ ഇവിടെ

നീ എന്ന മനുഷ്യന്‍

പണിതിട്ടും പണിതിട്ടും ഒരുവിധത്തിലും പിടിതരാത്ത കമ്പ്യൂട്ടര്‍ പ്രഹേളികയോടുള്ള മല്‍പ്പിടിത്തത്തിനിടയില്‍ രാവ് ചുറ്റും പരന്നതും ഓഫീസില്‍ താന്‍ ഒറ്റയ്ക്കായതും മിസ്റ്റര്‍ നീരജ് (സൌകര്യത്തിന് അദ്ദേഹത്തെ നമുക്ക് മി. നീ എന്നു വിളിക്കാം) അറിഞ്ഞില്ല. വിശപ്പ് എപ്പൊഴോ വന്ന് മുരണ്ട് മടങ്ങിപ്പോയി. ഏറെനേരത്തെ വിഫലശ്രമങ്ങള്‍ക്കൊടുവില്‍ തലപെരുത്ത് മി. നീ തന്റെ കസാരയില്‍ നിന്നും എണീറ്റു. ലിഫ്റ്റില്‍ കയറുമ്പോഴും കെട്ടിടത്തിന് പുറത്തേയ്ക്കിറങ്ങുമ്പോഴും കാറിലേക്കു നടക്കുമ്പോഴും ഉത്തരം കിട്ടാത്ത സമസ്യയായിരുന്നു നീയുടെ മനസില്‍. കാറിന്റെ ചാവി തിരിക്കുമ്പോള്‍ പെട്ടെന്ന് വെളിച്ചം പോലെ അയാള്‍ക്ക് ഉത്തരം കിട്ടി.
-സിമി
>>കൂടുതല്‍ ഇവിടെ

കുഞ്ഞിക്കഥ-ടിപ്പര്‍


"അച്ഛാ നാളെയും ഫീസില്ലാതെ ചെന്നാല്‍ എന്നെ ക്ലാസില്‍ കയറ്റില്ല."എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന മകള്‍ അയാളോട് പറഞ്ഞു.
"നാളെ എങ്ങനെയെങ്കിലും കൊടുക്കാം മോളേ."അയാള്‍ പണി സ്ഥലത്തേക്ക് പുറപ്പെട്ടു.
ടിപ്പറിന്റെ താക്കോല്‍ കൈ മാറുമ്പോള്‍ മുതലാളി പറഞ്ഞു."ലോഡ് കണക്കിനാ ശമ്പളം.മാക്സിമം ലോഡ് കയറ്റിയാല്‍ അത്രയും ശമ്പളം കിട്ടും."
-


>>കൂടുതല്‍ ഇവിടെ
നിഘണ്ടുവിലില്ലാത്തത്


കൂ കൂകൂ കൂവേയ്
പൂ പൂപൂയ്

പലതരത്തിലെഴുതിയിട്ടും
വലിച്ചെറിയും പോലൊരു ശബ്ദമല്ലാതെ
ചെറിയ വാക്കുപോലുമായില്ല.
വാക്കുകള്‍ കൂടെക്കൂട്ടാതെ
പിണങ്ങിപ്പിരിഞ്ഞ്
കൂക്ക്
എങ്ങോട്ടെങ്കിലും ഓടിപ്പോകും.
പരിചയമില്ലാത്തൊരാളുടെ ചെവിയില്‍ ചെന്ന്
ഉച്ചത്തില്‍ പരാതിപറയും.
-നസീര്‍ കടിക്കാട്‌
>>കൂടുതല്‍ ഇവിടെ

ഉറവ വറ്റുമ്പോള്‍


ചോദ്യങ്ങളില്‍ പകച്ച് നില്‍ക്കുമ്പോഴും
പുസ്തകങ്ങളില്‍ പരിഹാസച്ചിരിയോടെ
കുണുങ്ങിയിരുപ്പുണ്ടാവും ശരിയുത്തരങ്ങള്‍
ഉത്തരത്തില്‍ ചത്തിരിക്കുന്ന താക്കോല്‍ കൂട്ടവും
തിരയുന്നവന്റെ നിസ്സഹായത ആസ്വദിച്ചിരിക്കാം
-വാഴക്കോടന്‍
>>കൂടുതല്‍ ഇവിടെ


മുത്തുകൾ

കടലാഴങ്ങളിലെ
ചിപ്പികളിൽ
പരതി പരതിയാണവൻ
അവളുടെ മാലക്കുള്ള
മുത്തുകൾ കണ്ടെടുത്തത്.

നൂലില്‍ കോർത്തൊരീ-
മുത്തുകളോ മാലയെന്നവൾ.
ചരടില്‍ കോർത്തൊരീ-
കുരുക്കൾ ഏതെന്നവളുടെ
സഖിയും
-son of dust
>>കൂടുതല്‍ ഇവിടെ

വ്ലാദിമര്‍ മയക്കൊഫ്സ്കിയ് - ഓമനയായ 'അഹ'ത്തിന്‌ - വിവ‌ര്‍‌ത്തനം

സ്ഥൂലവൈരസ്യമാര്‍‌‌ന്നേകതാളത്തി-
ലാറുവട്ടം മുഴങ്ങീ മണിസ്വനം
സീസറിന്നായി മാറ്റിയതും പിന്നെ-
യീശ്വരന്നു കൊടുക്കുവാനുള്ളതും
കപ്പമൊക്കെയൊടുക്കീ വഴിപോലെ
കപ്പൽ ഞാനെങ്ങു നങ്കൂരമിട്ടിടും?
എങ്ങെനിയ്ക്കുള്ള ശാന്തനൗകാശയം?
എങ്ങു മാളം? ഒളിക്കുവാൻ താവളം?

സാഗരങ്ങൾക്കു സാഗരമെന്നപോൽ
കേവലനായി ഞാൻ മരുവീടുകിൽ
ദൂരെ വാനിനെ നോക്കിയിരമ്പിടും
നീറുമുള്ളിലെ വേലിത്തിരകളെ
-

തുറന്നിട്ട ജാലകം


പാതി ചാരി
ഞാന്‍ നിവര്‍ന്നു കിടന്നു
എന്റെ അനുരാഗത്തിന്റെ
പൂപ്പല്‍ പിടിച്ച കറുത്ത തലയിണയും
വിരിയില്‍ പിഴുതിട്ട ബീജങ്ങളും
ആരോഗ്യം നശിച്ച പേനയും
വാലും, തലയും നഷ്ടപ്പെട്ട
കഥകളും, കവിതകളും
എന്നോട് പറയാന്‍ മടിക്കുന്നതെന്താണ്
ഒരു പക്ഷേ
ദരിദ്രന്റെ ഭൂതകാലത്തെ
അനലോഗില്‍നിന്നും
ഡിജിറ്റലിലേക്ക് പരിവര്‍ത്തനം
-മനോഹര്‍ മാനിക്കത്ത്
>>കൂടുതല്‍ ഇവിടെ

ബ്ലോത്രത്തില്‍ നിന്നും പുതിയ പംക്തികള്‍ ആരംഭിക്കുന്നു .......സഹകരിക്കുക ..

1.ബ്ലോത്രം അനുഭവം
അനുഭവങ്ങളുടെ ഒരു പരമ്പരയാണ് ബൂലോകം......തെറി വിളികളും ഒപ്പം നല്ല ചര്‍ച്ചകളും ഒരു പോലെ നടക്കുന്ന ബൂലോകം ഇന്നു സജീവമായി നിലകൊള്ളുന്നു ...പലരും തമ്മില്‍ കണ്ടിട്ടില്ല എങ്കിലും നമ്മള്‍ തമ്മില്‍ ഇനി അപരിചിതത്വത്തിന്റെ അതിരുകള്‍ ഇല്ല...പുതിയ പോസ്റ്റുകളെ കുറച്ചുള്ള ചര്‍ച്ചകളും കമെന്റുകളും പെരുമഴയായി ചൊരിയുമ്പോള്‍ പലര്‍ക്കും അത് ഒരു പുതിയ അനുഭവമാകാം അല്ലെങ്കില്‍ അനുഭവങ്ങളുടെ തനിയാവര്‍ത്തനം ആകാം ..എന്തിരുന്നാലും അനുഭവങ്ങളുടെ കലവറയാണ് ബൂലോകം .. ഓരോ ദിനവും പുതിയ പുതിയ കാഴ്ചപ്പാടുകള്‍ ,പുതിയ അനുഭവങ്ങള്‍...അങ്ങനെ മറക്കാന്‍ പറ്റാത്ത അനുഭവങ്ങളും ഈ സൈബര്‍ ലോകം പ്രദാനം ചെയ്യുന്നു.....ഇത്തരം അനുഭവങ്ങള്‍ ഒരുമിച്ചു ഒരിടത്ത് വായിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് അതൊരു പ്രേരണയാകാം അല്ലെങ്കില്‍ അവര്ക്കു മറ്റൊരു നല്ല അനുഭവം ആകാം ..അതിനായി നിങ്ങളുടെ ബ്ലോത്രം ഒരവസരം ഒരുക്കുന്നു... 'ബ്ലോത്രം അനുഭവം ' ബൂലോകത്ത് നിങ്ങള്‍ക്കും ഒരു പിടി നല്ല ഓര്‍മകളും അനുഭവങ്ങളും ഉണ്ടാകാം ....ബൂലോകരുടെ മുഴുവന്‍ അനുഭവങ്ങള്‍ എല്ലാവര്‍ക്കുമായി ഒരിടത്ത് കുറിച്ചിടുമ്പോള്‍ അത് ചരിത്രമായി മാറാം ......ഇനി ഓര്‍മകളുടെ രഥചക്രങ്ങള്‍ പിന്നോട്ട് ഉരുളുകയാണ്‌ ....അനുഭവങ്ങളുടെ കലവറ മറ്റുള്ളവരുമായി പങ്കുവെക്കൂ ..'ബ്ലോത്രം അനുഭവത്തിലൂടെ'........ ബൂലോകത്തെ നിങ്ങളുടെ സ്വന്തം അനുഭവങ്ങള്‍ പങ്കുവെക്കാനുള്ള അവസരം ബ്ലോത്രം ഒരുക്കുന്നു ......ഇതിലേക്ക് ഓരോ ഭാഗവും ഓരോ വിഷയങ്ങളെ സംബന്ധിച്ചാകാം
ആദ്യത്തെ അനുഭവം: 'ബൂലോകം എന്നെ പഠിപ്പിച്ചത് "
ബൂലോകം നിങ്ങളെ എന്ത് പഠിപ്പിച്ചു?ആലോചിച്ചിട്ടുണ്ടോ?ഇല്ലെങ്കില്‍ ആലോചിക്കാന്‍ സമയമായിരിക്കുന്നു ..ഇക്കാലമത്രയും നിങ്ങള്‍ ബൂലോകത്തെ പ്രവര്‍ത്തനങ്ങളിലൂടെ എന്ത് പഠിച്ചു?അതാകട്ടെ അനുഭവ പരമ്പരയില്‍ ആദ്യം" ...അതിനായി നിങ്ങള്‍ മേല്പ്പറഞ്ഞ വിഷയങ്ങളെ കുറിച്ചുള്ള നിങ്ങളുടെ അനുഭവങ്ങള്‍ മെയില് ആയി blothram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കുക .ഒപ്പം നിങ്ങളുടെ ഒരു ഫോട്ടോയും അയക്കാന്‍ മറക്കരുത്...നിങ്ങളുടെ അനുഭവങ്ങള്‍ ബ്ലോത്രത്തില്‍ പ്രസിദ്ധീകരിക്കുന്നതാണ് ..... അനുഭവങ്ങള്‍ നവംബര്‍ 15-നു മുന്‍പായി അയക്കുക ...നിങ്ങള്‍ അയക്കുന്ന അനുഭവങ്ങള്‍ നിങ്ങളുടെ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പൂര്‍ണ അധികാരം നിങ്ങള്‍ക്കുണ്ടായിരിക്കുന്നതാണ്..... അത് കൊണ്ടു വേഗമാകട്ടെ....ഓര്‍മകളെ പൊടികുടഞ്ഞു എടുക്കു..........


2 .കമെന്റടി

കമെന്റുകള്‍ ഇന്നു ബ്ലോഗുകളുടെ പ്രധാന ഭാഗമാണ്.....നല്ല നല്ല പോസ്റ്റുകള്‍ പോലെ തന്നെ നല്ല നല്ല കമെന്റുകളും ഇന്നു ബ്ലോഗുകളില്‍ ഉണ്ടാകുന്നുഎന്നത് അഭിനന്ദനാര്‍ഹം ആയ കാര്യമാണ്..എങ്കിലും പല കമെന്റുകളും വെറുതെ തെറി വിളിച്ചു മടങ്ങുന്ന കാഴ്ചയും നാം കാണുന്നതാണ് .....അതിനാല്‍ ഇവിടെ കമെന്റുകള്‍ക്ക് സ്തുത്യര്‍ഹമായ സ്ഥാനം നല്കുന്നു...... ഓരോ ആഴ്ചയിലും ബൂലോകത്ത് ആളുകള്‍ നടത്തിയ തെരഞ്ഞെടുത്ത കമെന്റുകള്‍ ഇനി ഒരു കോളം പംക്തിയായി പ്രസിദ്ധീകരിക്കുന്നു 'കമെന്റടി 'എന്ന പേരില്‍.... നിങ്ങള്‍ക്കും നല്ലതും രസകരവുമെന്നു തോന്നുന്ന കമെന്റുകള്‍ അയച്ചു തരാം ഈ വിലാസത്തിലേക്ക് : blothram@gmail.com


ബ്ലോത്രം ഇ-ചര്‍ച്ച അറിയിപ്പ്.
ബൂലോക വാസികളുടെ അങ്കത്തട്ടായ ബ്ലോത്രം -ഇ -ചര്‍ച്ചയുടെ മുന്നേറ്റം തുടരുകയാണ്....ഇനി മുതല്‍ ബ്ലോഗേഴ്സ് കോര്‍ണര്‍ എന്ന പേരില്‍ ബ്ലോഗ്ഗെര്സിനായി മാത്രം ബൂലോകത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി തുറന്നു കൊടുക്കുന്നു ..ഇനി മുതല്‍ ഓരോ ഷെഡ്യൂള്‍ ഓരോ ബ്ലോഗ്ഗേര്‍സിനു നടത്താന്‍ അവസരം......നിങ്ങള്ക്ക് ഇവിടെ ബൂലോകവുമായി ബന്ധപ്പെട്ട് സഭ്യമായതെന്തും ചര്‍ച്ച ചെയ്യാം.....നിങ്ങള്‍ ആയിരിക്കും ആ ചര്‍ച്ചയുടെ മോഡറേറ്റര്‍ .....നിങ്ങള്ക്ക് ബൂലോകത്ത് മറ്റുള്ളവരുടെ അഭിപ്രായം തേടാനുമായി ഒക്കെ ഈ സേവനം ഉപയോഗപ്പെടുത്താം ..അങ്ങനെ ബൂലോകത്തെ ഏറ്റവും ശക്തമായ ചര്‍ച്ചയുടെ അങ്കത്തട്ടായി ഇതു മാറാന്‍ പോകുന്നു...സമകാലികാമോ ബൂലോകപരമോ ആയ കാര്യങ്ങള്‍ ചര്‍ച്ചക്ക് നിങ്ങള്ക്ക് ഉള്പെടുതാം ...ഒപ്പം നിങ്ങള്ക്ക് വോട്ടിംഗ് ലൈന്‍, സര്‍വ്വേ തുടങ്ങിയവയുടെ സഹായവും ഇതില്‍ ഉണ്ടാകും....ഘോര ഘോരമായ ചര്‍ച്ചകള്‍ക്ക് നിങ്ങള്‍ക്കും അവസരം ..ഇതിലെ നിഗമനങ്ങള്‍ ഉള്‍പെടുത്തി നിങ്ങളുടെ ബ്ലോഗില്‍ തുടര്‍ പോസ്റ്റുകള്‍ ഇടുകയും ചെയ്യാവുന്നതാണ്..അതിനായി നിങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്ന വിഷയത്തെ കുറിച്ചുള്ള വിവരങ്ങള്‍ blothram@gmail.com എന്ന വിലാസത്തില്‍ അയക്കുക ........... -ബ്ലോത്രം

0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP