2 നവംബര്‍ 2009:കേരളം .......ഒരോര്‍മ്മ ...
Sunday
എന്റെ കേരളം എത്ര സുന്ദരം.
ഇന്ന് കേരളപ്പിറവി ദിനം. ഞായറാഴ്ച ആയതിനാല്‍ കേരളത്തനിമയില്‍ വിലസാനുള്ള നമ്മുടെ സുവര്‍ണാവസരം നഷ്ടപ്പെട്ടു. എങ്കിലും തിങ്കളാഴ്ച ആ പരാതി തീര്‍ക്കണം എന്ന ഉദ്ദേശത്തോടെ തന്നെയാണ് കഴിഞ്ഞ ദിവസം സ്ക്കൂളില്‍ നിന്ന് മടങ്ങിയത്.കഴിഞ്ഞയാഴ്ച ചാനലുകള്‍ വയലാറിന്റെ ഓര്‍മ്മ പുതുക്കിയ ഘട്ടത്തില്‍ അദ്ദേഹമെഴുതിയ മലയാളമണ്ണിന്‍റെ ഗന്ധമുള്ള ഏതാനും ഗാനങ്ങള്‍ കേള്‍ക്കാനിടയുണ്ടായി. ഈ സുന്ദരഭൂമിയിലെ ജീവിതം നീര്‍ക്കുമിള പോലെ നിസ്സാരമാണെന്നിരിക്കേ 'ഈ മനോഹര തീരത്തു ഇനിയൊരു ജന്മം കൂടിത്തരുമോ' എന്ന ഗാനം നെഞ്ചിലെവിടെയോ നേരിയ ഒരു നോവുണര്‍ത്താത്തത് ആര്‍ക്കാണ്. പഴമയുടെ സ്മൃതികളുയര്‍ത്താന്‍ മറ്റൊരു ചലച്ചിത്രഗാനത്തിന്‍റെ വരികള്‍ നമുക്ക് ഓര്‍ത്തടുക്കാം.
-
മലയാളത്തിന്റെ മധുരതരമായ ഓര്‍മകള്‍ ഏകി ജയകൃഷ്ണന്‍ കാവാലം കവിതയിലൂടെ ..
ദൂരെയാണ് കേരളം
കേരളപ്പിറവി ആഘോഷം തകര്‍ക്കുമ്പോള്‍ പുതിയ തലമുറയ്ക്ക് കേരളം അന്യമാകുന്നു
മലയാളിയുടെ പുതിയ രീതികളെ കാര്‍ട്ടൂണ്‍ വിമര്‍ശിക്കുമ്പോള്‍....
കേരള ചരിത്രത്തിലൂടെ-9
-
കലിയുഗ വരദന്‍
അദ്ധ്യായം 00 - തത്വമസി എന്ന വാക്ക്
"വിഘ്നേശ്വരാ, കാത്തുകൊള്ളേണമേ"
തടസ്സങ്ങള്‍ മാറാന്‍ ഗണപതിഭഗവാനെ മനസ്സാല്‍ ധ്യാനിച്ച് വാമദേവന്‍ നമ്പൂതിരി കവടി നിരത്തി.ചുറ്റും കൂടി നില്‍ക്കുന്നവരുടെ മുഖത്തെല്ലാം ആകാംക്ഷ..
എന്നാല്‍ ബ്രഹ്മദത്തന്‍റെ മനസ്സില്‍ ആകാംക്ഷ മാത്രമായിരുന്നില്ല!!
-കലിയുഗ വരദന്റെ ആദ്യ പോസ്റ്റ് ഇതാ ഇവിടെ
വിന്‍ഡോസ് ഏഴും ഉബുണ്ടു ലിനക്‌സും
2009 ഒക്ടോബര്‍ ഓപ്പറേറ്റിങ് സിസ്‌റ്റം വിപണിയില്‍ കാര്യമായ ചലനമുണ്ടാക്കിയ മാസമായാണ് രേഖപ്പെടുത്താന്‍ പോകുന്നത്. കുത്തക(പ്രൊപ്രൈറ്ററി) സോഫ്‌റ്റ്‌വെയര്‍ രംഗത്തെ വമ്പന്‍മാരായ മൈക്രോസോഫ്‌റ്റ് കുടുംബത്തില്‍നിന്നുള്ള ഏറ്റവും പുതിയ പ്രവര്‍ത്തക സംവിധാനം (Operating System) ഇക്കഴിഞ്ഞ വാരമാണ് വിപണിയിലെത്തിയതെങ്കില്‍ സ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍ കൂട്ടായ്‌മയില്‍നിന്നുള്ള മറുപടി ഉബുണ്ടു (Ubuntu 9.10) ഇക്കഴിഞ്ഞ ദിവസം(ഒക്ടോബര്‍ 22ന്) ഔദ്യോഗികമായി ഇന്റര്‍നെറ്റില്‍ എത്തി-
MSL-ക്വിസ് - എപ്പിസോഡ്#2
പ്രിയരേ,മലയാളനാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ആത്മാഹുതി ചെയ്തവരെ ഇന്ന്, സമസ്തകേരളത്തിന്പിഷാരടിക്കവിതകളിലെ സര്‍ഗ്ഗോന്‍മാദം
ഇവിടുത്തെ ഷാരടിയുടെ ആദ്യ പോസ്റ്റാണിത്. കേരളപ്പിറവി ദിനത്തില്‍ സമാരാദ്ധ്യനായ കൂതറത്തിരുവടി തിത്തിരുമേനിയുടെ പാദാരവിന്ദങ്ങളില്‍ വില്ലു പോലെ കുനിഞ്ഞു കുമ്പിട്ടുകൊണ്ട് ഷാരടിയുടെ ആദ്യ പോസ്റ്റ് പൂശട്ടെ.
ഷാരടി ബൂലോകം മുഴുവന്‍ ചുറ്റിസഞ്ചരിച്ച് പലരോടും അഭ്യര്‍ത്ഥിക്കുകയുണ്ടായി ഷാരടി ജീവിതത്തിലാദ്യമായി കത്തിക്കാത്ത സിഗരറ്റ് വലിച്ചും, സ്വയം ചര്‍ച്ച ചെയ്തും കഷ്ടപ്പെട്ടെഴുതിയ കവിത ഒന്നു നിരൂപിച്ചു തരാന്‍. ഷാരടിയേക്കാള്‍ വിവരമുള്ളതുകൊണ്ടാവാം ആരും മൈന്‍ഡ് ചെയ്തില്ല.
സംഘപരിവാറിന്റെ തനിനിറം
ഭീകരവാദം സമം മുസ്ളീം എന്ന കൃത്രിമവും ദുരുദ്ദേശപരവുമായ സമവാക്യം ഉയര്‍ത്തിക്കൊണ്ട്, എല്ലാ ഭീകര പ്രവര്‍ത്തനങ്ങളുടെയും ഉത്തരവാദിത്വം ഏതെങ്കിലും മുസ്ളീം സംഘടനകളുടെ തലയില്‍ കെട്ടിവെക്കുന്ന വഞ്ചനാപരമായ നിലപാടാണ്, സംഘപരിവാറും അവരുടെ വൈതാളികരും ഈ അടുത്തകാലം വരെ കൈക്കൊണ്ടിരുന്നത്. ഭീകരപ്രവര്‍ത്തനങ്ങളുടെയും വിധ്വംസക പ്രവര്‍ത്തനങ്ങളുടെയും ഈറ്റില്ലം സംഘപരിവാറിന്റെ നികുംഭിലയിലാണെന്ന് അനുഭവിച്ചറിയുമായിരുന്ന കേരളീയരെ സംബന്ധിച്ചിടത്തോളം, ആ കള്ള പ്രചരണത്തിലെ വഞ്ചന പണ്ടേ വ്യക്തമായിരുന്നുവെങ്കിലും മറ്റു പലര്‍ക്കും അതു ബോധ്യമാവാന്‍ 2008 സെപ്തംബറിലെ മാലേഗാവ് സ്ഫോടനവും കാന്‍പൂരിലും നന്ദേദിലും ഉണ്ടായ ബോംബ് സ്ഫോടനങ്ങളും വരെ കാത്തിരിക്കേണ്ടിവന്നു.-ജനശക്തി
>>കൂടുതല്‍ ഇവിടെ
ദലിതര്‍ക്കെതിരെ സംഘപരിവാര സി.പി.എം ഗൂഢാലോചന
തീവ്രവാദമുദ്രകുത്തി ഭരണകൂടവും മാധ്യമങ്ങളും വേട്ടയാടുന്ന ഡി.എച്ച്.ആര്‍.എമ്മിന്റെ പ്രഥമ ചെയര്‍മാന്‍ വി വി ശെല്‍വരാജ് ഫ്രീപ്രസിനോട് സംസാരിക്കുന്നു.
-freepress
>>കൂടുതല്‍ ഇവിടെ
സംഘപരിവാറിനെ ആര്‍ക്കാണ് എതിര്‍ക്കേണ്ടത്?
'ലവ് ജിഹാദ്' എന്നത് സംഘ പരിവാര്‍ സംഘടനകളുടെ അജണ്ട മാത്രമാണെന്നുള്ള ചില ഇടതു നേതാക്കളുടെയും മുസ്ലീം നേതാക്കളുടെയും കണ്ടുപിടുത്തം വാര്‍ത്തയില്‍ നിറയുന്നതില്‍ നിന്നുമുണ്ടായ ചില ചിന്തകള്‍ കുറിക്കുന്നു.. ആര്‍ക്കൊക്കെ ആണ് സംഘപരിവാര്‍ സംഘടനകളെ എങ്ങനെയും എതിര്‍ക്കുക എന്ന മാര്‍ഗം സ്വീകരിക്കേണ്ടത്?ആയിരങ്ങളെ വെടിവച്ചും ബോംബ് പൊട്ടിച്ചും കൊല്ലുള്ള ഇസ്ലാമിക ഭീകരസംഘടനകളെക്കാള്‍ തീവ്രമായ സംഘടനകളായി സംഘപരിവാര്‍ സംഘടനകളെ ചിത്രീകരിക്കാന്‍ വളരെ നാളുകളായി ഇടതു പാര്‍ട്ടികളും കോണ്‍ഗ്രസ്സും ശ്രമിച്ചിരുന്നു..
-സത
>>കൂടുതല്‍ ഇവിടെ
അബ്ദുള്ളയും കുട്ടിയും പിന്നെ...
അബ്ദുള്ളക്കുട്ടി അത്ഭുതക്കുട്ടിയും, അവസരകുട്ടിയും, മോഡിക്കുട്ടിയും, ലജ്ജക്കുട്ടിയുമൊക്കെയാണെന്ന് സി ബഷീര്‍ അഹമ്മദ്കുട്ടി അബ്ദുള്ളയായാലെന്താ, വീരേന്ദ്രനായാലെന്താ മാര്‍ക്സിസ്റ്റുകാരെ തോല്പിക്കണം എന്നേയുള്ളൂ കോണ്‍ഗ്രസിന്. പാര്‍ടി സിപിഎം ആയാലെന്താ, കോണ്‍ഗ്രസായാലെന്താ ഒന്നു ജയിച്ചു കയറണം എന്നേയുള്ളൂ അബ്ദുള്ളക്കുട്ടിക്ക്.-പോസ്റ്റ്
>>കൂടുതല്‍ ഇവിടെ
നെഗറ്റീവ് ലിസ്റ്റുണ്ടോ സഖാവേ, ആസിയാന്‍ കരാറൊപ്പിടാന്‍?
ആസിയാന്‍ കരാറിനോടനുബന്ധിച്ച് നെഗറ്റീവ് ലിസ്റ്റുണ്ടോ ഉണ്ടെങ്കില്‍ തന്നെ അക്കാര്യത്തില്‍ തീരുമാനമായോ എന്ന വിഷയം ഇത്തിരി കണ്‍ഫ്യൂഷനുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. ഉണ്ടെന്ന് ചാണ്ടിയും കൂട്ടരും, ഇല്ലെന്ന് ഇടതുപക്ഷവും പറയുന്ന ലിസ്റ്റിനെപ്പറ്റി അന്നും ഇന്നും ഒക്കെയായി വന്ന ചില വാര്‍ത്തകളും പ്രസ്താവനകളും പരിശോധിക്കുന്നത് രസകരമായിരിക്കും.-
ഒബാമ മാജിക്, പൂ ഹോയ് !!
ഡിസംബര്‍ പത്തിന് ഒബാമ നൊബേല്‍ സമ്മാനം ഏറ്റുവാങ്ങുവാന്‍ ഓസ്ലോയില്‍ എത്തും. ഒരു തട്ട് തകര്‍പ്പന്‍ പ്രസംഗം അവിടെ വെച്ചു കാച്ചുകയും ചെയ്യും. ......... മെക്സിക്കന്‍ തീരങ്ങളിലും ഹെയ്തിയിലും ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലും ബോംബ് വര്ഷം നടത്തിയ വുഡ്രോ വിത്സണ്‍.. ക്യൂബയെ അധിനിവേശം ചെയ്യുകയും ഫിലിപ്പൈന്‍സില്‍ നിരവധി പേരെ കൂട്ടക്കുരുതി ചെയ്ത യുദ്ധം നയിക്കുകയും ചെയ്ത റൂസ് വെല്‍റ്റ്.. വിയറ്റ് നാമിലും ലാവോസിലും കംബോഡിയായിലും മരണം വിതച്ച ഹെന്‍റി കിസ്സിന്ജര്‍..-
പ്രിയപ്പെട്ട എഴുത്തുകാരേ, വായനക്കാരേ..
കലാകാരന്‍ എന്തൊക്കെയോ പറയാന്‍ ആഗ്രഹിക്കുന്നു, പങ്ക് വയ്ക്കപ്പെടാനുള്ള എന്തൊക്കെയോ അയാളെ സൃഷ്ടിയിലേയ്ക്ക് നയിക്കുന്നു. അത് പ്രസിദ്ധീകൃതമാകുന്നതിലൂടെ ആസ്വാദകരെ തന്റെ സൃഷ്ടിയിലേയ്ക്ക് ക്ഷണിക്കുകയാണ് കലാകാരന്‍ . വെറും ആത്മഭാഷണം ആകരുത് തന്റെ ചിന്തകള്‍ എന്ന ആഗ്രഹം അയാളെ ആസ്വാദകരെ തേടാന്‍ പ്രേരിപ്പിക്കുകയാണ്. പിന്നീട് നടകുന്നത് ഒരു തരം ഇണചേരലാണ്. കലാകാരനും ആസ്വാദകരും തമ്മില്‍ . അതില്‍ സം തൃപ്തിയും അതൃപ്തിയുമെല്ലാം പങ്ക് വയ്ക്കപ്പെടുന്നു. ചിലപ്പോള്‍ പരാജയം സം ഭവിക്കുന്നു.-
കേരള കഫേ: ഒന്നെടുത്താല്‍ പത്ത്!!
മലയാള ചലച്ചിത്ര മേഖലയുടെ കണ്ടകശ്ശനി മാറിതുടങ്ങിയോ എന്ന് ഞാനിപ്പോള്‍ ന്യായമായും സംശയിക്കുന്നു. ഇടക്കെങ്കിലും നമുക്കിപ്പോള്‍ നല്ലത് പറയുവാന്‍ ആകുന്നുണ്ട്. ഇക്കുറി നല്ലത് പറയിപ്പിക്കുന്നത് മലയാളിക്ക് അത്ര പരിചിതമല്ലാത്ത ഒരു ചിത്രക്കൂട്ടിലൂടെ രഞ്ജിത്തും കൂട്ടുകാരുമാണ്, ചിത്രം ഇന്നലെ തീയ്യേറ്ററുകളില്‍ എത്തിയ 'കേരള കഫേ'.'കേരള കഫേ' ഒരു ചിത്ര സമാഹാരമാണ് (Anthology). കഴിഞ്ഞ ഒരു ചെറിയ കാലയളവില്‍ തന്നെ ഇത്തരം ചെറുചിത്രങ്ങളുടെ സമാഹാരങ്ങള്‍ ഒരുപാട് പുറത്തിറങ്ങിയിരുന്നു.
-
പഴശ്ശിരാജാവിന്റെ ശൃംഗാരം
ഏറെ കൊട്ടിഗ്ഘോഷങ്ങളോടെ അവസാനം പഴശ്ശിരാജാ സിനിമയും തീയേറ്ററുകളിലെത്തി. സിനിമ ഞാൻ കണ്ടില്ല. ബ്ലോഗിൽ വന്ന നിരൂപണങ്ങളൊക്കെ വായിച്ചു് ആകെ കൺഫ്യൂഷനായി. ബെൻ ഹർ, ബ്രേവ് ഹാർട്ട് തുടങ്ങിയ വിശ്വപ്രസിദ്ധചിത്രങ്ങളോടു കിട പിടിക്കും, ഓസ്കാറിനു തിരഞ്ഞെടുക്കാൻ സാദ്ധ്യതയുണ്ടു് എന്നൊക്കെ ഈ സിനിമയുടെ അണിയറശില്പികളും അവരുടെ സ്തുതിപാഠകരും കുറേക്കാലമായി പറഞ്ഞു കൊണ്ടു നടക്കുന്നുണ്ടെങ്കിലും, പടത്തിനു് ഒരു ആവറേജ് നിലവാരം പോലുമില്ല എന്നാണു് പലരുടെയും (ഹരീ, യാരിദ്, പതാലി, അർജുൻ കൃഷ്ണ തുടങ്ങിയവർ ഉദാഹരണം) അഭിപ്രായം. അതേ സമയം ഇതൊരു വളരെ നല്ല സിനിമയാണെന്നു് മറ്റു പലരും (പപ്പൂസ്, ദൃശ്യൻ, കാളിദാസൻ തുടങ്ങിയവർ) അഭിപ്രായപ്പെടുന്നു.
-ഉമേഷ്
>>കൂടുതല്‍ ഇവിടെ
മറവി മറയ്ക്കാത്ത മഞ്ജുവാര്യര്‍
"വിവാഹത്തോടെ ദ്വിലീപ്, മഞ്ജുവാര്യരുടെ അഭിനയം നിറുത്തി; സുരേഷ്ഗോപി (ഭാര്യ)രാധികയുടെ സംഗീതജീവിതവും നിറുത്തി" എന്നു പറഞ്ഞത് 'തുറന്ന മനസ്സോടെ' എന്ന തിരുവനന്തപുരം ദൂരദര്‍ശന്റെ അഭിമുഖത്തില്‍, സുരേഷ്ഗോപിയോട് അഭിമുഖകാരന്‍ അജിത്താണ് (ഇതിന്റെ മറുപടി യൂടുബില്‍ കാണാം). പ്രശസ്തരായിരുന്ന നടിമാരില്‍പ്പലരും വിവാഹത്തോടെ സിനിമാഭിനയലോകത്തുനിന്ന് മാറിയിട്ടുണ്ടെങ്കിലും അവരാരും മഞ്ജുവാര്യരോളം സ്മരിയ്ക്കപ്പെടുന്നില്ല എന്നത് ശ്രദ്ധിയ്ക്കപ്പെടേണ്ടതാണ്.-
>>കൂടുതല്‍ ഇവിടെ
ഇമ്മിണി ബലിയ ഒരു "A" സിനിമ.
മനോരമ ന്യൂസില്‍ ഒരു പരസ്യം ഉണ്ട്:- ദേ!!! സിനിമാ വണ്ടി വരുന്നേ..... എന്ന് തുടങ്ങുന്ന പരസ്യം ശരിക്കും എന്നെ എന്റെ കുഞ്ഞും നാളിലേക്ക് കൊണ്ട് പോയി. പണ്ട് സിനിമാ വണ്ടിയുടെ അനൗണ്‍സ്‌മെന്റും, അതിന്റെ പുറകെ ഓടുമ്പോള്‍ കിട്ടുന്ന നോട്ടീസും, അതിലെ കഥ സംഗ്രഹം വായിച്ച് കിട്ടുന്ന സംതൃപ്തിയും ഒക്കെ അറിയാതെ ഓര്‍ത്ത് പോയി. ഇതു പോലെ തന്നെ കാത്തിരിക്കുന്ന മറ്റൊരു ശബ്ദവും ഉണ്ടായിരുന്നു.. ഠിം, ണിം ഠിം, ണിം അടിച്ച് നമ്മളെ ചക്ക പഴത്തിലെ ഈച്ചകളെ പോലെ അടുപ്പിച്ചിരുന്ന് ഐസ് മിഠായി വില്‍പ്പനക്കാരന്‍.-പഴമ്പുരാണംസ്
>>കൂടുതല്‍ ഇവിടെ
ദൈവേഛയും മനുഷ്യന്റെ പ്രവര്‍ത്തനങ്ങളും
വിവിധ മതങ്ങളിലെ ദൈവവീക്ഷണത്തെക്കുറിച്ച് ധാരാളം ചര്‍ചകള്‍ ബ്ളോഗുകളില്‍ നടന്നിട്ടുണ്ട്. സജീവമായ പങ്കാളിത്തം കൊണ്ടും ബുദ്ധിപരമായ ഇടപെടലുകള്‍കൊണ്ടും സമ്പന്നമാണവ. വീക്ഷണവൈജാത്യമുള്ളവര്‍ തങ്ങളുടെ സ്വന്തം ബ്ളോഗുകളില്‍ (ദൈവവിശ്വാസികളും ദൈവനിഷേധികളും) ഇത്തരം ചര്‍ചകള്‍ക്ക് അവസരം നല്‍കിയിട്ടുണ്ട്. കൂടുതല്‍ ചര്‍ചയായിട്ടുള്ളത് -ചര്‍ചചെയ്യാനുള്ള സൌകര്യം കാരണമാണോ എന്നറിയില്ല- ഇസ്ലാമിലെ ദൈവവീക്ഷണമാണ്.-
ധർമ്മം
മനുസ്മൃതിയും ഒരു ധർമ്മശാസ്ത്ര ഗ്രന്ഥമാണ് എന്ന് ഇതിനു മുൻപുള്ള പോസ്റ്റുകളിൽ നിന്നും മനസ്സിലായിക്കാണുമല്ലൊ. അത് ഒരു നിയമസംഹിതയായത് പിന്നീടുള്ള കാലഘട്ടങ്ങളിലായിരിക്കും. ധർമ്മം എന്താണെന്ന് മനസ്സിലാക്കിത്തുടങ്ങിയതിനുശേഷമാവാം ധർമ്മശാസ്ത്രം വളർന്നത് എന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു. ധർമ്മം എന്താണ്, അത് ഉണ്ടായത് എങ്ങിനെയാണ്, ആരാണ് അത് നിർമ്മിച്ചത് എന്നൊക്കെയുള്ള ഒരു ചെറിയ അന്വേഷണമാണ് ഇവിടത്തെ പ്രധാന വിഷയം.-
മഴത്തളിരുകള്‍
കാറ്റ് പൊടിപറത്തി കളിക്കുന്ന വേനല്‍ക്കാലം. കരിമ്പനകള്‍ക്കിടയിലൂടെ നീണ്ടുപോകുന്ന ഒറ്റയടിപ്പാതകളില്‍ വെയില്‍ കത്തിനിന്നു. എവിടെയും പൊടി നിറഞ്ഞ തരിശു നിലങ്ങള്‍ മാത്രം. വരാന്തയുടെ തൂണുകളില്‍ ചാരി പൊള്ളുന്ന വെയില്‍ നോക്കിയിരുന്ന് കണ്ണുകള്‍ നീറി. ഉഷ്ണക്കാറ്റ് വീശുന്ന ഈ ഭൂമി എന്നെ വേദനിപ്പിച്ചു കൊണ്ടിരുന്നു. നടക്കുമ്പോള്‍ പാദങ്ങളില്‍ ഇളംചൂടുള്ള പൊടി വന്നു മൂടും. ശ്വാസകോശങ്ങളിലേക്ക് ഉരുകിയ മെഴുകിന്റെ മണമുള്ള ചൂട് കാറ്റ് വന്നു നിറയും.-
നുറുങ്ങു കഥകള്‍...
അവളുടെ തേങ്ങലുകള്‍ തെല്ലോന്നടങ്ങിയപ്പോള്‍ അയാളവളെ ചേര്‍ത്ത് നിര്‍ത്തി ..കൈക്കുമ്പിളില്‍ മുഖം കോരിയെടുത്തു ..ആ കണ്ണുകളിലേക്കു നോക്കിക്കൊണ്ട് ചോദിച്ചൂ .."നിന്‍റെ ദുഖം ഞാന്‍ എടുത്തോട്ടെ ..അവള്‍ നിറമിഴികള്‍ പാതിയടച്ചു...അവനവളുടെ കാതില്‍ മൊഴിഞ്ഞു ..."വരൂ നമുക്ക് അടുത്തെതെങ്കിലും ഹോട്ടെല്‍ മുറിയില്‍ പോകാം.."
-ഗോപി വെട്ടിക്കാട്ട്
>>കൂടുതല്‍ ഇവിടെ
നഷ്ടപ്പെടുന്ന മരുപ്പച്ചകള്‍
പ്രവാസജീവിതത്തിലെ കയ്പ്പിനും മധുരത്തിനുമിടയില്‍ നഷ്ടപെടുന്ന സുഹൃത്‌ബന്ധങ്ങളെ കുറിച്ചാണ് ഈ കുറിപ്പ്. ഒരു പത്തൊമ്പത് വയസ്സിന്റെ അമ്പരപ്പില്‍ എത്തിച്ചേര്‍ന്നതുമുതല്‍ പിന്നിട്ട പതിനഞ്ച് വര്‍ഷങ്ങള്‍. പിന്നെ ജീവിതത്തിന്റെ കയറ്റിറക്കങ്ങള്‍. ഓര്‍മയില്‍ സൂക്ഷിച്ചുവെക്കാന്‍ പ്രവാസം നല്‍കിയ ഒത്തിരി സുഹൃത്ബന്ധങ്ങള്‍. അതിലൂടെ വളര്‍ന്ന ആത്മബന്ധങ്ങള്‍.-ചെറുവടി
>>കൂടുതല്‍ ഇവിടെ
ബൈക്ക് ഓടിക്കുമ്പോള്‍ ശ്രദ്ധിക്കുക
ഹണ്‍ഡ്രഡ് സി.സി ബൈക്കും അതിലൊരു പൂജാഭട്ടും ഒക്കെയായി ടൗണില്‍ ചെത്തിനടക്കുന്നതാണ്' ഫാഷന്‍ എന്നു സിനിമകള്‍ പറയും. പക്ഷേ, ലൈംഗിക ജീവിതത്തിന് അതത്ര നന്നല്ല എന്നാണു പഠനങ്ങള്‍ പറയുന്നത്. പതിവായി ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് ബീജസംഖ്യയും പുരുഷ ഹോര്‍മോണുകളും കുറയാന്‍ സാധ്യതയുണ്ടത്രെ. തുടര്‍ച്ചയായി ബൈക്കും മറ്റും ഓടിക്കുമ്പോള്‍ വൃഷണങ്ങളില്‍ നിരന്തരമായി കമ്പന ചലനങ്ങള്‍ ഏല്‍ക്കും. ഇത് വൃഷണ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്നാണു കണ്ടെത്തിയിട്ടുള്ളത്.
-
അടിവസ്ത്രങ്ങളും ആരോഗ്യപ്രശ്‌നങ്ങളും
അടിവസ്ത്രങ്ങളും ആരോഗ്യപ്രശ്നങ്ങളുംകേരളീയരുടെ വസ്ത്രസങ്കല്പത്തില്‍ അടിവസ്ത്രങ്ങള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു സ്ഥാനം നല്‍കിവരുന്നുണ്ട്. അവ ധരിക്കുന്നത് പതിവെങ്കിലും മേല്‍വസ്ത്രങ്ങള്‍ക്കൊപ്പം പരിഗണന നല്‍കാറുണ്ടോ എന്നത് സംശയിക്കേണ്ടിയിരിക്കുന്നു.
അടിവസ്ത്രങ്ങളുടെ ഗുണനിലവാരവും ശുചിത്വവും അത് ധരിക്കുന്നയാളുടെ ആരോഗ്യരക്ഷയില്‍ കാര്യമായ പങ്കുവഹിക്കുന്നുണ്ട്. ദേഹത്തോടൊട്ടിക്കിടക്കുന്ന ഇവ കഴിഞ്ഞേ മറ്റ് വസ്ത്രങ്ങള്‍ നാം അണിയാറുള്ളൂ എന്നതുകൊണ്ടുതന്നെ ഈ വസ്തുതയ്ക്ക് പ്രാധാന്യമേറുന്നു. അടിവസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിലെ പാകപ്പിഴകള്‍കൊണ്ടും അവ വേണ്ടവിധം വൃത്തിയോടെ ഉപയോഗിക്കായ്കകൊണ്ടും ആരോഗ്യപ്രശ്‌നങ്ങള്‍ നിരവധി കണ്ടുവരുന്നു.
-
മണിച്ചിത്രത്താഴ്
വടക്ക്നോക്കിയന്ത്രം എന്ന സിനിമയിൽ ശ്രീനിവാസൻ അവതരിപ്പിച്ച തളത്തിൽ ദിനേശൻ എന്ന കഥാപാത്രം ഭാര്യ അപഥ സഞ്ചാരിണിയാവുമോ എന്നോർത്ത് സദാ ഖിന്നനായിരുന്നു. തന്നെക്കാൾ ഉയരം കൂടിയവളും സൌന്ദര്യവതിയുമായ നല്ലപാതിയുടെ സ്വാഭാവിക ചലനങ്ങൾ പോലും സംശയത്തിന്റെ കണ്ണുകളിലൂടെ നോക്കികാണാനാണ് ആ കഥാപാത്രം ചിത്രത്തിലുട നീളം ശ്രമിക്കുന്നത്. ഭാര്യയുടെ ജാരനെ പിടിക്കാൻ കഥാപാത്രം നടത്തുന്ന നീക്കങ്ങളിൽ അപകർഷതാ ബോധത്താൽ വ്യക്തിത്വം നഷ്ടമായ പുരുഷന്റെ നിസഹായാവസ്ഥയെ ശരിക്ക് പ്രതിഫലിപ്പിക്കുന്നുണ്ട്. തളത്തിൽ ദിനേശൻ സമൂഹത്തിലെ ഒറ്റപ്പെട്ട ഒരു പരിഛേദമല്ല. തളത്തിൽ ദിനേശനെ മദിച്ചിരുന്ന അപകർഷതാ ബോധം അഭിനവ ദിനേശന്മാരെയും ഭാര്യമാരുടെ കാവൽക്കാരാക്കി മാറ്റുന്നുണ്ട്-ചാണക്യന്‍
>>കൂടുതല്‍ ഇവിടെ
ഇത് ഒരു കഥയല്ല
ദര്‍ശനം, പുണ്യ ദര്‍ശനം - ഭാഗം 2.നാല് പതിറ്റാണ്ടിനപ്പുറത്തേക്ക് എന്‍റെ മിഴികള്‍ ചെന്നെത്തുന്ന ഒരു പ്രഭാതം. തലേന്ന് വൈകീട്ട് തന്നെ കെട്ടു നിറ കഴിഞ്ഞിരുന്നു. രണ്ടാഴ്ചയിലേറെയായി ടൈഫൊയ്ഡ് ആയി കിടന്ന ശേഷം, ഡോക്ടറുടെ ഉപദേശം അവഗണിച്ച്, ഞാന്‍ കുളിച്ച് തീര്‍ത്ഥയാത്രക്ക് ഒരുങ്ങിയതാണ്.
-keraladasanunni
അടുപ്പ്
പുകയാണെങ്ങും .കരിഞ്ഞില്ലാതാകുന്നതിന്റെ ഗന്ധം വഹിക്കുന്ന പുക. രോമകൂപങ്ങളില്‍ വിയര്‍ പ്പുചാലുകള്‍ കീറുന്ന ഉഷ്ണപ്പുക. എല്ലാം അവ്യക്തമാക്കിക്കൊണ്ട് കാഴ്ച മറയ്ക്കുന്ന അന്ധകാരപ്പുക.
ആരോ അനങ്ങുന്നത് അറിയുന്നുണ്ട്. മുഖം വ്യക്തമല്ല.
' ങാ.. എണീറ്റാ ? '
പരിചയമുള്ള ശബ്ദം . ലാലു!
-ജ യേ ഷ്
>>കൂടുതല്‍ ഇവിടെ
റിയലിറ്റി ഷോ
കുഞ്ഞിളം വയറില്‍ കൊട്ടുന്ന താളത്തില്കുഞ്ഞോമനയുടെ റിയാലിറ്റി ഷോ
യാത്രയില്‍ കണ്ടൊരാ കാഴ്ചയില്‍ ശപിപ്പൂ
ഞാനെന്നെത്തന്നെ എന്നുടെ
ടിവിക്കുമുമ്പിലെ നെടുവീര്‍പ്പിന്‍ ദൈര്‍ഘ്യവും
പാഴായ കുറേ എസ്സെമ്മെസ്സും സമയവും
-
>>കൂടുതല്‍ ഇവിടെ
എന്‍ നല്‍ ചെമ്പകം">എന്‍ നല്‍ ചെമ്പകം
ചെമ്പകമെ നല്‍ ചെമ്പകമെ ഇന്നു നീ പൂവിട്ടിരുന്നെങ്കില്‍........അന്നു തൃസന്ധ്യ നേരത്തു ഞാന്‍ നിന്‍ ചൊട്ടില്‍
വന്നു സമ്മതം തേടിയില്ലേ ഞാന്‍; നിന്‍ നല്‍ ചെമ്പക
പൂക്കളിറുക്കൂവാന്‍ സമ്മതം തേടിയില്ലേ
എന്‍ പ്രിയ സുഹൃത്തിനൂ സമ്മനിപ്പാന്‍
പൂക്കളിറുക്കൂവാന്‍ സമ്മതം തേടിയില്ലേ
മനസിലെ മായാ മോഹങ്ങള്‍ ഇന്നും നിന്‍ ചോട്ടില്‍
-ഭാവനാ....
>>കൂടുതല്‍ ഇവിടെ
ഇഹപരജ്ഞാനം
അവിടെ
ആശയുടെ
അണമുറിയാത്ത പ്രവാഹം...
പൂക്കളുടെ മനം കുളിര്‍പ്പിക്കുന്ന സുഗന്ധം ...
പൂംബാറ്റകളുടെ ചിറകടി.
ഇവിടെ
നീതിയുടെ വാചകത്തിലെ വ്യര്‍ത്ഥത .
-Maya S
>>കൂടുതല്‍ ഇവിടെ
സമയ സൂചികൾ
ഒരു ഘടികാരത്തിലെ-
യിരു സൂചികൾ നമ്മൾ,
ആരു വലുതാരു ചെറു-
തെന്നതൊരു തീരാത്തർക്കം...!
ഒട്ടൊരു മാത്ര നമ്മൾ
കാണുന്നു മുഖാമുഖം,
വെറുപ്പിൽ മുഖം തിരി-
ച്ചന്യരായ് പിരിയുന്നു....!
-ദീപ
>>കൂടുതല്‍ ഇവിടെ
മറവി
പഴയ വീട്ടില്‍ നിന്നുംപുതിയ വീട്ടിലേക്ക്
മാറ്റപ്പെടുമ്പോള്‍ നാം
മറക്കാറുണ്ട് പലതും.
ഓല, ഓട്, കൊണ്ക്രീറ്റ് ;
ചൂട്ട്, വിളക്ക് ,ട്യൂബ് ലൈറ്റ് .
ഇങ്ങനെയെത്ര മാറ്റങ്ങള്‍
ഇടയിലെത്ര മറവികള്‍.
-
ബഹുനിലക്കെട്ടിടത്തിന്റെ മുകളില്‍ നിന്നു നീ
നിനക്കു മതിയായി.നീ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു.
നമ്മുടെ വീടിന്റെ എതിര്‍വശത്ത്
പണിതുകൊണ്ടിരിക്കുന്ന ബഹുനിലമാളികയുടെ മുകളിലുണ്ട് നീ
നീ അത് ചെയ്തേക്കും
അത്ര ദ്രോഹിച്ചിട്ടുണ്ട് ഞാന്‍.
അത്രയേറെ ഉയരത്തില്‍ എനിക്ക്
കയറിയെത്താനുള്ള സമയം നീ അനുവദിച്ചേക്കില്ല
ഞാനും എന്റച്ഛനും വിളിക്കുന്നുണ്ട്
നീ ഇറങ്ങുന്നില്ല.
-
ഔട്ട് ഓഫ് റെയ്ഞ്ച്
ഉച്ചവെയിൽ കത്തുന്ന പച്ചിലക്കാട്ടിലൂടെഒച്ചയില്ലാതെ നടക്കുന്നുണ്ടൊരു കാറ്റ്.
ചിറകു ചിമ്മിത്തുറന്ന് പൂമ്പാറ്റകൾ
ഒറ്റവാക്കും തിരിയാത്ത
കവിതയെഴുതുന്നുണ്ട് കാറ്റിൽ.
ഇന്നലത്തെ ചാറ്റലിൽ മുളച്ചപോലെ
ആകാശം മുട്ടി വളർന്നു നിൽക്കുന്നു
-
നിന്റെ പ്രണയം
നിന്റെ പ്രണയം എന്നെ ലോകത്തിലെഏറ്റവും വലിയ സ്വാര്‍ത്തയാക്കുന്നു
നിന്നെ ആരാധനയോടെ അവര്‍ നോക്കുമ്പോള്‍
തിടുക്കത്തില്‍ ഓടി വന്നു
നിന്റെ വിരലുകളില്‍ മുറുകെ പിടിച്ചു
-ബ്ലോത്രത്തില്‍ നിന്നും പുതിയ പംക്തികള്‍ ആരംഭിക്കുന്നു .......സഹകരിക്കുക ..
കേരളപ്പിറവിക്കു ഞങ്ങളുടെ പുതിയ ചുവടുവെപ്പ് .....
കമെന്റുകള്‍ ഇന്നു ബ്ലോഗുകളുടെ പ്രധാന ഭാഗമാണ്.....നല്ല നല്ല പോസ്റ്റുകള്‍ പോലെ തന്നെ നല്ല നല്ല കമെന്റുകളും ഇന്നു ബ്ലോഗുകളില്‍ ഉണ്ടാകുന്നുഎന്നത് അഭിനന്ദനാര്‍ഹം ആയ കാര്യമാണ്..എങ്കിലും പല കമെന്റുകളും വെറുതെ തെറി വിളിച്ചു മടങ്ങുന്ന കാഴ്ചയും നാം കാണുന്നതാണ് .....അതിനാല്‍ ഇവിടെ കമെന്റുകള്‍ക്ക് സ്തുത്യര്‍ഹമായ സ്ഥാനം നല്കുന്നു...... ഓരോ ആഴ്ചയിലും ബൂലോകത്ത് ആളുകള്‍ നടത്തിയ തെരഞ്ഞെടുത്ത കമെന്റുകള്‍ ഇനി ഒരു കോളം പംക്തിയായി പ്രസിദ്ധീകരിക്കുന്നു 'കമെന്റടി 'എന്ന പേരില്‍.... നിങ്ങള്‍ക്കും നല്ലതും രസകരവുമെന്നു തോന്നുന്ന കമെന്റുകള്‍ അയച്ചു തരാം ഈ വിലാസത്തിലേക്ക് : blothram@gmail.com
0 comments:
Post a Comment