FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

8 നവംബര്‍ 2009:മാദ്ധ്യമമോ മാധ്യമമോ??...

Saturday

പ്രമുഖ ബ്ലോഗ്ഗറും ഭാഷാപണ്ഡിതനുമായ കൈപ്പള്ളി പറയുന്നത് 'മാദ്ധ്യമം' ആണ് ശരി 'മാധ്യമം' പാടില്ല എന്നാണ്. നേരത്തെ ഞാന്‍ ഇട്ട ഒരു പോസ്റ്റിന്റെ കമന്റ്‌ കോളത്തില്‍ ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരാവലി പേജ് 1048 അതിനു തെളിവായി അദ്ദേഹം ഉദ്ധരിക്കുകയും ചെയ്യുന്നു. 'മാദ്ധ്യമം' എന്നത് ശരി തന്നെ, പക്ഷെ 'മാധ്യമം' എന്നുഴുതിയാല്‍ അവനെ തല്ലണമോ എന്നതാണ് വിഷയം. 'അദ്ധ്യാപകനെ' 'അധ്യാപകന്‍' ആക്കുക, 'വിദ്യാര്‍ത്ഥി'യെ 'വിദ്യാര്‍ഥി' ആക്കുക തുടങ്ങി 'വാര്‍ത്ത'യെ ദേശാഭിമാനി സ്റ്റൈലില്‍ 'വാര്‍ത' യാക്കുന്നത് വരെയുള്ള നിരവധി പുകിലുകള്‍ മലയാള ലിപിയുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. ഈ വിഷയങ്ങളിലൊക്കെ വികാരപരമായ ഒരു സമീപനമാണ് കൈപ്പള്ളി സ്വീകരിക്കുന്നത്‌ എന്ന് തോന്നുന്നു.
-

എനിക്കിപ്പം പ്രസവിക്കണം!

ഗൈനക്കോളജിസ്റ്റിന്റെ മുറിയിലേക്ക് ഒരു പൂർണ്ണഗർഭിണി ധൃതിയിൽ എത്തുന്നു;
“ഡോക്ടറേ....ഡോക്ടറേ എന്നെയിപ്പം തന്നെ ലേബർ റൂമിൽ കേറ്റ്”.
“ങ്...എന്താ പ്രശ്നം?"
“ഡോക്ടറേ,എനിക്കിപ്പം തന്നെ സിസേറിയൻ ചെയ്യണം”.
“നിങ്ങൾക്ക് എന്തു പറ്റി? നിങ്ങളുടെ ഡേറ്റാകുന്നതേയൊള്ളൂ.”
“ഡേറ്റൊന്നും നോക്കണ്ട,സാറേ.ഇന്ന്തന്നെ വേണം...മാറ്റിവെയ്ക്കാൻ പറ്റൂല്ല”.
“അതിനു.. നിങ്ങൾക്ക് ഒരു കുഴപ്പവുമില്ല..അബ്സലൂട്ടിലി ഓക്കെ.നോര്‍മൽ ഡെലിവറിക്കാണു സാദ്ധ്യത.”
‘“അതൊന്നും ഡോക്ടറു നോക്കണ്ട..എനിക്കിന്നു തന്നെ സിസേറിയൻ നടത്തണം...സാറ് മാറ്റിവെയ്ക്കരുത്“.അവൾക്ക് കണ്ഠമിടറി.
“വാട്ട്’എ സ്ട്രേൻജ് കേയ്സ്! എന്തുപറ്റി,എന്താ പേരു?
-


ആരായിരുന്നു നമുക്ക് വി പി സിംഗ്?

ചരിത്രത്തിലൂടെ നടന്നു പോയവരുണ്ട്. ചരിത്രത്തില്‍ വേറിട്ട നടപ്പാത വെട്ടിയെടുത്തവരും ഉണ്ട്. ചരിത്രത്തെ നിര്‍മ്മിച്ചവരുണ്ട്. വി പി സിംഗ് ഇവരില്‍ ആരാണ്? നമ്മുടെ മാധ്യമക്കൊണ്ടാട്ടങ്ങളുടെ കല്പിതവികാരങ്ങളുടെ ജ്വാലകള്‍ക്കിടയില്‍ വെറുമൊരു മരണവാര്‍ത്തയിലേക്കു താഴ്ത്തപ്പെട്ടു ആ ചരിത്രനിര്‍മ്മാതവിന്റെ വിടപറയലിനെ. വായിക്കുക താഴെ....പേജുകളില്‍ ക്ലിക്ക് ചെയ്യുക
-m. ഫൈസല്‍
>>കൂടുതല്‍ ഇവിടെ


കലിയുഗ വരദന്‍

അദ്ധ്യായം 07 - ചരിത്രത്തിന്‍റെ ബാക്കി


വാമദേവന്‍ നമ്പൂതിരിയില്‍ പെട്ടന്നുണ്ടായ ഭാവമാറ്റം എല്ലാവരെയും അങ്കലാപ്പിലാക്കി.അല്പ നേരത്തെ നിശബ്ദതക്ക് ശേഷം അദ്ദേഹം രവിവര്‍മ്മയോട് ചോദിച്ചു:
"ഉണ്ണി ശബരിമലയില്‍ പോയിട്ടുണ്ടോ?"
"ഇല്ല"
"ജീവിതത്തില്‍ ഒരിക്കല്‍ പോലും?"
"ഇല്ല, പോയിട്ടേ ഇല്ല"
ഇപ്പോള്‍ ആകാംക്ഷ രാധികക്കായിരുന്നു.തിരുമേനി അറിവുള്ളവനാണ്, കാര്യങ്ങള്‍ പെട്ടന്ന് ഗ്രഹിക്കാന്‍ കഴിവുള്ളവനാണ്, എന്നിട്ടും അദ്ദേഹത്തിന്‍റെ വാക്കുകളില്‍ സംശയം നിഴലിക്കുന്നു..
എന്തേ??
-അരുണ്‍ കായംകുളം
>>കൂടുതല്‍ ഇവിടെ

ബ്ലോഗിലെ ആദ്യത്തെ ഉപ തിരഞ്ഞെടുപ്പ് ഫല പ്രവചനം

ബ്ലോഗിലെ ആദ്യത്തെ ഉപ തിരഞ്ഞെടുപ്പ് ഫല പ്രവചനം.
വാശിയേറിയ മൂന്നു ഉപതിരഞ്ഞെടുപ്പുകള്‍ ഇതാ വന്നെത്തി.കണ്ണൂര്‍,എറണാകുളം,ആലപ്പുഴ എന്നി ഉപതിരഞ്ഞെടുപ്പുകള്‍...
കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിനെക്കാള്‍ വ്യതസ്തമായി ഒരു കാര്യം മാത്രമേ ഇത്തവണ സംഭവിച്ചിട്ടുള്ളൂ.
PDP ഇടതു മുന്നിയില്‍ ഇല്ല എന്നത് തന്നെ.
പണ്ടും ഇല്ലായിരുന്നു എന്ന് കമ്മ്യുനിസ്ടുകാര്‍ പറയും.
-ഷേര്‍ഷ
>>കൂടുതല്‍ ഇവിടെ

ബ്ലോഗിലെ മുരളീധരന്‍

അധികാര കൊതി മൂലം കെ.പി.സി.സി. പ്രസിഡന്റ്‌ സ്ഥാനത്ത് നിന്ന് മാറി മന്ത്രി ആയതു മുതല്‍ കെ.മുരളീധരന്റെ കഷ്ട്ടകാലം തുടങ്ങി. അത് വരെ കേരളത്തിലെ രാഷ്ട്രീയത്തില്‍ തലയെടുപ്പോടെ നിന്ന മുരളീധരന്‍ ,അച്ഛന്റെ ഒപ്പം കോണ്‍ഗ്രസ്‌ വിട്ട് പുതിയ പാര്‍ട്ടി ഉണ്ടാക്കുകയും പിന്നീട് ആ പാര്‍ട്ടി കൊണ്ടുപോയി വേറൊരു ഈര്‍ക്കില്‍ പാര്‍ട്ടിയില്‍ കലക്കി, ആ ഈര്‍ക്കില് വളച്ച് ഒരു വലിയ പൂജ്യം ഉണ്ടാക്കി തിരികെ കൊടുക്കുന്നത് വരെ നടത്തിയ രാഷ്ട്രീയ അഭ്യാസങ്ങള്‍ കണ്ടു കേരള ജനത മടുത്തിരുന്നു. ഇന്നിപ്പോള്‍ കോണ്‍ഗ്രസ്‌ പടിവാതിലില്‍ അംഗത്വത്തിനായി കേഴുന്ന മുരളി കേരള ജനതയുടെ മുമ്പില്‍ ഒന്ന് 'ക്ലീന്‍' ആവാന്‍ കുറെ കാലം എടുക്കും
-ജോണ്‍ ചാക്കോ, പൂങ്കാവ്
>>കൂടുതല്‍ ഇവിടെ

തമിഴ്നാട്ടില്‍ ദളിതരുടെ പോരാട്ടം

തമിഴ്നാട് അയിത്ത നിര്‍മാര്‍ജന മുന്നണിയുടെ രൂപീകരണത്തെ തുടര്‍ന്ന് ആ സംസ്ഥാനത്ത് അയിത്തത്തിനും ദളിതര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ക്കുമെതിരായ പോരാട്ടങ്ങള്‍ പലമടങ്ങ് ശക്തിപ്രാപിച്ചിരിക്കുകയാണ്. സെപ്റ്റംബര്‍ 6ന് വിരുദു നഗറില്‍ ചേര്‍ന്ന ഈ മുന്നണിയുടെ സംസ്ഥാനകമ്മിറ്റിയോഗം അതിന്റെ പ്രവര്‍ത്തനങ്ങള്‍ അവലോകനംചെയ്യുകയും പട്ടികജാതി-പട്ടികവര്‍ഗ സംവരണ വിഹിതത്തിനുള്ളില്‍നിന്ന് അരുന്ധതിയാര്‍ സമുദായത്തിന് ഉപവിഹിതം മധുര ജില്ലയില്‍ ദളിതര്‍ക്കുനേരെ ഉയര്‍ത്തിയിരുന്ന ഉത്തപുരം അയിത്തഭിത്തി യുടെ ഒരു ഭാഗം തകര്‍ക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ നടന്ന വിജയകരമായ പോരാട്ടങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യുകയും ചെയ്തു.
-ജനശക്തി
>>കൂടുതല്‍ ഇവിടെ

സച്ചിന് ഈ തോല്‍വി പുത്തരിയല്ല !

ഓസ്ട്രേലിയയെ ഒരാള്‍ തോല്‍പ്പിച്ചു! ഓസ്ട്രേലിയ പത്തുപേരെ തോല്‍പ്പിച്ചു! അങ്ങനെ ഇന്ത്യന്‍ ടീം തോറ്റു!! cricinfo scoreborad

സച്ചിന്‍ ഒരു മാച്ച് വിന്നര്‍ അല്ല! കാരണം മാച്ച് വിന്നര്‍ ആവാന്‍ മാച്ച് ജയിക്കണം. അതിന് 10 മണ്ടന്മാര്‍ കൂടെ ഉണ്ടായിട്ടു കാര്യമില്ല! 10 കളിക്കാര്‍ വേണം. ക്രിക്കറ്റ് ഒരു ടീം ഗെയിം ആണ്!

സച്ചിന്‍ റെക്കോര്‍ഡ്‌നു വേണ്ടി മാത്രം കളിക്കും, 7 റണ്‍സ് എടുത്തു പുറത്താവും, റെക്കോര്‍ഡ്‌ ഇടാന്‍ വേണ്ടി സ്ലോ ആയി കളിക്കും അങ്ങനെ എന്തൊക്കെയായിരുന്നു... വെറുതെ പറയുന്നതല്ല. ഇതൊക്കെ ചില സച്ചിന്‍ വിരോധികള്‍ ഓര്‍ക്കുട്ട് ഇന്ത്യ കംമ്യൂനിടി യില്‍ പറഞ്ഞതാണ്. കഴിഞ്ഞ കളിയില്‍ സച്ചിന്‍ സ്ലോ ആവാന്‍ കാരണം റെക്കോര്‍ഡ്‌ ആണത്രേ...

250 വേണ്ടപ്പോ എങ്ങനെ കളിക്കണം 350 വേണ്ടപ്പോ എങ്ങനെ കളിക്കണം ഇതൊക്കെ സച്ചിന് അറിയാം... ആരും പഠിപ്പിക്കണ്ട...!
-
>>കൂടുതല്‍ ഇവിടെ

ഈര്‍ക്കിലികള്‍ കൊണ്ടും ഗണിതം പഠിപ്പിക്കാം...



കഴിഞ്ഞ കുറച്ചു ദിവസങ്ങളായി, തിരക്കോടു തിരക്കായിരുന്നു ഞങ്ങളില്‍ പലര്‍ക്കും. യുവജനോത്സവ- എസ്.എസ്.എല്‍.സി. ഡാറ്റാ എന്റ്റി, പേപ്പര്‍ നോട്ടം, ഐടി അധിഷ്ടിത ഡി.ആര്‍.ജി ട്രൈനിംഗ്, ഒ.എസ്എസ്.ടി വിസിറ്റ്......എന്തിനേറെപ്പറയുന്നൂ, ആകുപ്പാടെ ഉറക്കമില്ലാ ദിനങ്ങള്‍. ഇടിവെട്ടിയവനെ പാമ്പും കടിച്ചുവെന്നു പറഞ്ഞപോലെ, സാങ്കേതിക തകരാറുകളും. (എ ലിസ്റ്റ്, യുവജനോത്സവം).ഒരുപാട് അധ്യാപക സുഹൃത്തുക്കളുടെ അഭിപ്രായം മാനിച്ചാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ സര്‍പ്രൈസ് പോസ്റ്റുകളുമായി ഞങ്ങള്‍ രംഗത്തെത്തിയത്
>>കൂടുതല്‍ ഇവിടെ

ഒരു പ്രണയവാര്‍ത്ത അലയടിക്കുന്നു


എനിക്ക് കവിതക്കും കഥയ്ക്കും ഒന്നാം സമ്മാനം കിട്ടിയതിലേറെ എന്നെ ആഹ്ലാദിപ്പിച്ചത് ലളിതഗാന മത്സരത്തില്‍ വര്‍ഗീസിനും ദേവയാനിക്കും ഒന്നാംസ്ഥാനം കിട്ടിയതാണ്. എനിക്ക് കിട്ടിയ സമ്മാനം ചക്കയിട്ടപ്പോള്‍ മുയല്‍ വീണതുപോലെ ആയിരുന്നു. പക്ഷെ അതോടെ കാമ്പസില്‍ മറ്റുള്ളവര്‍ക്ക് ചെവി കേള്‍ക്കാന്‍ പറ്റാതെ ആയി. ഉമൈബയും സക്കീനയുമൊക്കെ ഫുള്‍ ടൈം സാഹിത്യത്തില്‍ ആണ് സംസാരം. മൃത്യുവിന്‍റെ കറുത്ത കരങ്ങള്‍ നിന്നെ വലിച്ചുകൊണ്ട് അഗാധ ഗര്‍ത്തങ്ങളിലേക്ക്‌ പോകും എന്ന രീതിയിലൊക്കെ ആയി പിന്നെ വര്‍ത്തമാനം.
-മേരി ലില്ലി
>>കൂടുതല്‍ ഇവിടെ






മലയാളികള്‍ക്കായി ഷേര്‍ഷയുടെ മലയാളികൂട്ടം നെറ്റ്‌വര്‍ക്ക്

>>മലയാളികള്‍ക്കായി ബ്ലോഗ്ഗര്‍ ഷേര്‍ഷ നടത്തുന്ന മലയാളിക്കൂട്ടത്തിലേക്ക് പോകാന്‍ ഇവിടെക്ലിക്കുക
>>കൂടുതല്‍ ഇവിടെ



ജ്വാലകൾ ആളിപ്പടർന്നപ്പോൾ

ഇക്കൊല്ലത്തെ ചുട്ട് പൊള്ളുന്ന ചൂടും പൊടിക്കാറ്റും പോയ്‌മറഞ്ഞതിന്റെ ആശ്വാസത്തിൽ, ശൈത്യകാലത്തെ വരവേൽക്കാനായി തെളിഞ്ഞ ആകാശത്തിൻ കീഴിൽ തണുത്ത ഇളം കാറ്റ് വീശിക്കൊണ്ടാണ് ഒരു നല്ല പ്രഭാതം ഈ ഒക്ടോബർ 30-നു് യു.എ.ഇയിലേക്ക് കടന്ന് വന്നത്.

വെള്ളിയാഴ്ചയായിട്ടും അതിരാവിലെ 6.00-നു ഉറക്കമെഴുന്നേറ്റത് ഒരേയൊരു ലക്ഷ്യത്തോടെ, 9.00 മണിക്ക് മുമ്പ് ദുബായിൽ എത്തണം. യു.എ.ഇ.ലെ മിക്കവാറും എല്ലാ ബ്ലോഗ് പുലികളും മറ്റു പല പ്രമുഖരും പങ്കെടുക്കുന്ന ശ്രീമാൻ കൈതമുള്ളിന്റെ “ജ്വാലകൾ ശലഭങ്ങൾ” എന്ന പതിനഞ്ച് പെണ്ണനുഭവങ്ങളുടെ ഇവിടത്തെ പ്രകാശനത്തിൽ പങ്കെടുക്കുക എന്ന ഒരേ ഒരു ലക്ഷ്യം.
-

വെളുക്കാന്‍ തേക്കുന്നത്




കറുപ്പാണ്‌ എനിക്കിഷ്ടപ്പെട്ട നിറം, എന്നെ മയക്കുന്ന ഇവന്റെ കണ്ണുകള്‍ കറുപ്പാണ്‌, സാമി കറുപ്പാണ്‌, മധുരൈ വീരന്റെ കയ്യിലെ അരിവാള്‍ പോലും കറുപ്പാണ്‌, സൂപ്പര്‍ സ്റ്റാര്‍ രജനിയും കറുപ്പാണ്‌. പൂക്കടയില്‍ തിരക്കിയപ്പോള്‍ കറുത്ത പൂവില്ലെന്നവര്‍ പറഞ്ഞു, അന്നു മുതല്‍ പൂക്കളെ ഞാന്‍ വെറുത്തു..
-.

മാത്സ്‌ ബ്ലോഗ്‌ ടീം

കമ്പ്യൂട്ടർ ഇന്റർനെറ്റ്‌ എന്നതുപോലേ ബ്ലോഗുകളും ഇന്ന് ജനകീയമായി കൊണ്ടിരിക്കുന്നു.വാർത്തയും നിരൂപണവും മതവും മന്ത്രവും മരുന്നും തുടങ്ങി തമാശക്കഥകൾക്കും കവിതകൾക്കും നോവലുകൾക്കും അങ്ങനെ സാഹിത്യത്തിന്റെ എല്ലാ മേഖലകളിലുള്ള സൃഷ്ടികൾക്ക്‌ വേണ്ടിയും ബ്ലോഗുകളുള്ളതുപോലെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി ഒരിടം അതാണ്‌ "http://mathematicsschool.blogspot.com".രസകരമായ പലപ്രോജെക്റ്റ്കളും,puzzle ഉകളും,ലിനക്സ്‌ പാച്ഫയലുകളും മറ്റു ഗണിതക്രിയകളും പോസ്റ്റുകളായിവരുമ്പോൾ കമന്റുകൾ അതിനുത്തരമായും മറ്റു നിർദ്ദേശങ്ങളും അഭിപ്രായങ്ങളുമയൊക്കെ വന്ന് ദിനവും ആക്റ്റിവായ ബ്ലോഗ്‌ സാങ്കേതികമായും മികവുറ്റ ഒന്നാണ്‌
-

"രാധാ കൃഷ്ണന്റെ ലീലാ വിലാസങ്ങള്‍".

ഞാന്‍ ഇവിടെ അവതരിപ്പിക്കാന്‍ പോകുന്ന കഥ, അല്ല ഒരു സംഭവം ഒരു തൃശ്ശൂര്‍കാരനായ ഒരു പൊടീയന്റെതാ‍ണു . പൊടിയനെ രാധാകൃഷ്ണന്‍ എന്ന പേരില്‍ വിശേഷിപ്പിക്കാം.

ജോലി തേടി ഡല്‍ഹിയില്‍ വണ്ടി ഇറങ്ങി. മലയാളം മാത്രമേ ആശാന് വശമുണ്ടയിരുന്നുള്ളൂ. ജോലി തേടി ആദ്യം എത്തിയത് ഞങ്ങളുടെ ഓഫീസില്‍ തന്നെ. അതും എന്റെ അടുത്താണ് ആദ്യം വന്നത്. ഒരു മലയാളി റിട്ടയേര്‍ഡ്‌ ഓഫീസര്‍ ആയിരുന്നു ഞങ്ങളുടെ ഡയറക്ടര്‍ മിസ്റ്റര്‍ മേനോന്‍. അതും തൃശൂര്‍ക്കാരന്‍. ഞാന്‍ പോടിയനെ (രാധ കൃഷ്ണനെ) മേനോന്‍ സാറിന് പരിജയപ്പെടുത്തി..
-

ഒരിടത്തൊരു ലൈന്‍മാന്‍

ഒരു ദിവസം കൃഷ്ണന്‍കുട്ടി എന്ന് പേരായ ലൈന്‍മാന്‍ തന്റെ ഹെര്‍കുലീസ് സൈക്കിള്‍ ചവുട്ടി പാണ്ടിത്തറ ലക്ഷ്യമാക്കി നീങ്ങി. അവിടെ ഒരു ലൈനില്‍ രണ്ട് ദിവസമായി കരന്റില്ലെന്ന് പരാതി കിട്ടിയത് കൊണ്ടായിരുന്നു കൃഷ്ണന്‍കുട്ടി പാണ്ടിത്തറയിലേയ്ക്ക് പോകുന്നത്. സൈക്കിളിന്റെ വലത് വശത്ത് പണിസാധനങ്ങള്‍ നിറച്ച സന്ചിയുണ്ടായിരുന്നു. പോസ്റ്റില്‍ കയറേണ്ടിവരുമെന്നുള്ളത് കൊണ്ട് അയാള്‍ അന്ന് പാന്റ് ധരിച്ചിരുന്നു. സ്ഥലത്തെ പ്രധാന ലൈന്‍മാനായത് കാരണം സ്ഥിരം കുഴപ്പമുണ്ടാക്കാറുള്ള പോസ്റ്റുകളും ലൈനുകളും അയാള്‍ക്കറിയാമായിരുന്നു..
-

മഞ്ഞിൽ വിരിഞ്ഞ മന്ദാരങ്ങൾ


ചെറുതായി മഴ പൊടിയുന്നുണ്ടായിരുന്നു.ചാറ്റൽ മഴ നനഞ്ഞാണ് ഞാൻ അവന്റെയൊപ്പം മെഡിക്കൽ കോളെജിലേയ്ക്ക് നടന്നത്.അവന്റെ കണ്ണട മാറണം.ഡോകടറെ കണ്ട് കണ്ണ് ഒന്ന് ചെക്ക് ചെയ്യിക്കണം. തലേന്ന് രാത്രി ഞങ്ങൾ ഏറ്റുമാനൂരിൽ നിന്നും പിരിയുമ്പോൾ അവനെന്നോട് ചോദിച്ചു.“നീ വരുമോ നാളെയെന്റെ കൂടെ ഹോസ്പിറ്റലിൽ?.”“നീ ഫ്ലോറൽ പാർക്കിൽ കയറി ഒരു ബിയറ് വാങ്ങി തന്നാൽ വരാം.”“തരാടാ. നീ വാ.”“ഓകെ അപ്പോ നാളെ കാണാം.”

-

സഖാവ്‌....(കഥ )

മഴയ്ക്ക് ശക്തി കൂടി വരികയാണ്..
ഈ മഴയൊന്നു തോര്‍ന്നിരുന്നുവെങ്കില്‍ ..
അയാള്‍ കടത്തിണ്ണയിലേക്ക് ഒന്ന് കൂടി ചേര്‍ന്ന് നിന്നു.നേരം വളരെ വൈകിയിരിക്കുന്നു.. ബസ്സുകളുടെ ഓട്ടം ഏതാണ്ട് നിലച്ച മട്ടാണ്..
"ഇന്നിനി അങ്ങോട്ട്‌ ബസ്സ്‌ കിട്ടുമെന്ന് തോന്നുന്നില്ല" ..
കടക്കാരന്‍ നിരപ്പലക അടുക്കി വെക്കുന്നതിനിടയില്‍ പറഞ്ഞത് അയാള്‍ കേട്ടില്ലെന്നു നടിച്ചു ..പ്രതീക്ഷ കൈവിടാതെ അവിടെത്തന്നെ നിന്നു..അയാള്‍ക്ക്‌ തല കറങ്ങുന്നത് പോലെയും തൊണ്ട വരളുന്നത്‌ പോലെയും തോന്നി.."ഒരു സോഡാ കിട്ടുമോ' കടക്കാരന്‍ അയാളെ ഒന്ന് തറപ്പിച്ചു നോക്കി..ഈ പാതിരാ നേരത്ത് കൊടും മഴ പെയ്യുമ്പോള്‍ സോഡാ ചോദിക്കാന്‍ എന്ന ഭാവത്തില്‍..
ഒറ്റ ഇറക്കിന് അത് മുഴുവന്‍ കുടിച്ചു തീര്‍ത്തു അയാള്‍ ഒന്ന് ആശ്വസിച്ചു..
-ഗോപി വെട്ടിക്കാട്
>>കൂടുതല്‍ ഇവിടെ

അമളി പറ്റിയ ഡ്യൂപ്പ് ഹനുമാന്‍

നവരാത്രി കാലം .....ഹരിയാനയിലെ ഒരു കുഗ്രാമത്തിലെ രാം ലീലാ ഉത്സവസ്ഥലമാണ് രംഗം. ദിവസങ്ങളായി നടക്കുന്ന "രാം ലീലാ" നാടകം സ്റ്റേജില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നു ....ജനങ്ങള്‍ പതിവ് പോലെ തടിച്ചു കൂടിയിട്ടുണ്ട്...സ്ത്രീകളുടെയും കുട്ടികളുടെയും കല പില ശബ്ദം .....ഇടയ്ക്കിടയ്ക്ക് മൈക്കിലൂടെ അനൌണ്‍സ്മെന്റ് വളരെ നാടകീയമായി നടക്കുന്നു...

"പുരുഷന്മാര്‍ നില്‍ക്കുന്ന ഭാഗത്ത് തള്ളികയറി നില്‍ക്കുന്ന എല്ലാ സ്ത്രീകളും ദയവായി അവിടുന്ന് മാറി സ്ത്രീകള്‍ക്കുമാത്രായി കയര്‍ കെട്ടി തിരിച്ചിരിക്കുന്ന ഭാഗത്തേക്ക്‌ മാറി നില്‍ക്കുക.. സഹകരിക്കുക പ്ലീസ്..അടുത്ത ഒരു ബെല്ലോടു കൂടി നാടകം ആരംഭിക്കുകയായി... ശ്രിരാമ ചന്ദ്രന്റെ അനുഗ്രഹത്തോടെ ഹനുമാന്‍ ലങ്കയിലേക്ക് കുതിച്ചെത്തുന്നതും . അശോക വനത്തില്‍ വ്രതാനുഷ്ടത്തോടെ പ്രിയതമന്‍ രാമന്റെ വരവിനായി കാത്തിരിക്കുന്ന സീതാ ദേവിയുടെ .മുന്നിലെത്തുന്ന ഹനുമാന്‍ സിതാ ദേവിക്ക് അടയാളമോതിരം കാണിക്കുന്നതാണ് രംഗം"
-


കൊളംബസ് എന്തുകൊണ്ട് അമേരിക്ക കണ്ടു പിടിച്ചു?

വിവാഹം കഴിച്ചിരുന്നെങ്കില്‍ കൊളംബസ് അമേരിക്ക കണ്ടു പിടിക്കുമായിരുന്നോ?
ഒരിക്കലും അതിനു സാധ്യത ഇല്ല.

കാരണം വിവാഹം കഴിച്ചിരുന്നെങ്കില്‍ അദ്ദേഹം ഈ ചോദ്യങ്ങള്‍ക്ക്‌ ആദ്യം മറുപടി പറയേണ്ടി വരുമായിരുന്നു:

എവിടെയാ പോകുന്നത്?

ആരുടെ കൂടെയാ പോകുന്നത്?

എന്താ കണ്ടു പിടിക്കാന്‍ പോകുന്നത്?
-

കാത്തലിക് കച്ചേരി

-



...not just a door ?

ചരിത്രം പറയാനുള്ള വാതില്‍..ഷാര്‍ജ്ജയില്‍ നിന്നുള്ള ദൃശ്യം
->>കൂടുതല്‍ ഇവിടെ


മലയാളം സ്ക്രാപ്പുകളുടെ അതുല്യ ശേഖരം

മലയാളം സ്ക്രാപ്പുകളുടെ അതുല്യ ശേഖരം ഇവിടെ

-ഹസീബ് പി
>>കൂടുതല്‍ ഇവിടെ

ഓര്‍മ്മക്കിണര്‍




ഹാവെല്‍സിന്റെ പരസ്യത്തില്‍
കുട്ടി വളച്ചതിന്റെ ട്രൂ കോപ്പിപോലെ
ജീവിതത്തിന്റെ തിരിവും വളവും
സ്വംശീകരിച്ചൊരു ചുറ്റു കമ്പിക്കറ്റത്ത്
സഹനങ്ങളുടെ തിരുശേഷിപ്പു പോലെ
ഉടലു ശോഷിച്ചൊരു മണി

കാലത്തൊമ്പതിനു ആരുവിളഞ്ഞൊരു
തെങ്ങില്‍ കഴുക്കോലില്‍ കൊടിയേറ്റം
പാതിമയക്കത്തിനിടയിലെ ധ്യാനവും
ഏഴു മുറിവുകളും കഴിഞ്ഞു
-

രക്തസാക്ഷി

നിന്‍റെ ഒന്നാം ചരമവാര്‍ഷികം.
ഇന്ന് ഫെബ്രുവരി ഇരുപത്തിയഞ്ച്.
കലണ്ടറില്‍ അംഗ വൈകല്യമേറ്റ
തളര്‍ന്ന കറുത്ത ശരീരം.
നക്ഷത്രങ്ങള്‍ കൊരുത്തു
കണ്ണീരിന്‍റെ നനവുള്ള നിന്‍റെ
മണ്‍കൂനയില്‍ ഒരു മാല.

നിന്‍റെ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും
ചുവപ്പ് വാര്‍ന്നു പോയിരിക്കുന്നു.
മണ്‍കൂനയ്ക്കുള്ളില്‍ പരതി
നിന്‍റെ മുഖം ഞാന്‍ കണ്ടെത്തി.
-മേരി ലില്ലി
>>കൂടുതല്‍ ഇവിടെ

പ്രണയം മരച്ചുവട് വിട്ടിരിക്കുന്നു

കാറ്റ് മരച്ചില്ലകളില്‍ എന്തോ ചെയ്യുന്നുണ്ട്
ഇക്കിളിയിളക്കത്തിലവ മറന്നുവച്ച
മഴയെ കുടഞ്ഞെറിയുന്നുണ്ട്
പുല്‍നാമ്പുകള്‍ താഴെ തണുത്ത് കുതിരുന്നുണ്ട്
കാറ്റും മഴയും മരച്ചില്ലകളും പഴയതുപൊലെത്തന്നെ
മരച്ചുവട്ടിലെ പ്രണയമിനി പഴയതുപോലാകില്ല
അകാല നരയില്‍ വിഷാദിച്ച്
സ്വപ്നം പറിച്ചെടുത്ത കണ്ണുമായ്‌ ‍
മറന്നുപോയ പാട്ടുകള്‍ മൂളി....
-ബ്ലോത്രത്തില്‍ നിന്നും പുതിയ പംക്തികള്‍ ആരംഭിക്കുന്നു .......സഹകരിക്കുക ..

1.ബ്ലോത്രം അനുഭവം
അനുഭവങ്ങളുടെ ഒരു പരമ്പരയാണ് ബൂലോകം......തെറി വിളികളും ഒപ്പം നല്ല ചര്‍ച്ചകളും ഒരു പോലെ നടക്കുന്ന ബൂലോകം ഇന്നു സജീവമായി നിലകൊള്ളുന്നു ...പലരും തമ്മില്‍ കണ്ടിട്ടില്ല എങ്കിലും നമ്മള്‍ തമ്മില്‍ ഇനി അപരിചിതത്വത്തിന്റെ അതിരുകള്‍ ഇല്ല...പുതിയ പോസ്റ്റുകളെ കുറച്ചുള്ള ചര്‍ച്ചകളും കമെന്റുകളും പെരുമഴയായി ചൊരിയുമ്പോള്‍ പലര്‍ക്കും അത് ഒരു പുതിയ അനുഭവമാകാം അല്ലെങ്കില്‍ അനുഭവങ്ങളുടെ തനിയാവര്‍ത്തനം ആകാം ..എന്തിരുന്നാലും അനുഭവങ്ങളുടെ കലവറയാണ് ബൂലോകം .. ഓരോ ദിനവും പുതിയ പുതിയ കാഴ്ചപ്പാടുകള്‍ ,പുതിയ അനുഭവങ്ങള്‍...അങ്ങനെ മറക്കാന്‍ പറ്റാത്ത അനുഭവങ്ങളും ഈ സൈബര്‍ ലോകം പ്രദാനം ചെയ്യുന്നു.....ഇത്തരം അനുഭവങ്ങള്‍ ഒരുമിച്ചു ഒരിടത്ത് വായിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് അതൊരു പ്രേരണയാകാം അല്ലെങ്കില്‍ അവര്ക്കു മറ്റൊരു നല്ല അനുഭവം ആകാം ..അതിനായി നിങ്ങളുടെ ബ്ലോത്രം ഒരവസരം ഒരുക്കുന്നു... 'ബ്ലോത്രം അനുഭവം ' ബൂലോകത്ത് നിങ്ങള്‍ക്കും ഒരു പിടി നല്ല ഓര്‍മകളും അനുഭവങ്ങളും ഉണ്ടാകാം ....ബൂലോകരുടെ മുഴുവന്‍ അനുഭവങ്ങള്‍ എല്ലാവര്‍ക്കുമായി ഒരിടത്ത് കുറിച്ചിടുമ്പോള്‍ അത് ചരിത്രമായി മാറാം ......ഇനി ഓര്‍മകളുടെ രഥചക്രങ്ങള്‍ പിന്നോട്ട് ഉരുളുകയാണ്‌ ....അനുഭവങ്ങളുടെ കലവറ മറ്റുള്ളവരുമായി പങ്കുവെക്കൂ ..'ബ്ലോത്രം അനുഭവത്തിലൂടെ'........ ബൂലോകത്തെ നിങ്ങളുടെ സ്വന്തം അനുഭവങ്ങള്‍ പങ്കുവെക്കാനുള്ള അവസരം ബ്ലോത്രം ഒരുക്കുന്നു ......ഇതിലേക്ക് ഓരോ ഭാഗവും ഓരോ വിഷയങ്ങളെ സംബന്ധിച്ചാകാം
ആദ്യത്തെ അനുഭവം: 'ബൂലോകം എന്നെ പഠിപ്പിച്ചത് "
ബൂലോകം നിങ്ങളെ എന്ത് പഠിപ്പിച്ചു?ആലോചിച്ചിട്ടുണ്ടോ?ഇല്ലെങ്കില്‍ ആലോചിക്കാന്‍ സമയമായിരിക്കുന്നു ..ഇക്കാലമത്രയും നിങ്ങള്‍ ബൂലോകത്തെ പ്രവര്‍ത്തനങ്ങളിലൂടെ എന്ത് പഠിച്ചു?അതാകട്ടെ അനുഭവ പരമ്പരയില്‍ ആദ്യം" ...അതിനായി നിങ്ങള്‍ മേല്പ്പറഞ്ഞ വിഷയങ്ങളെ കുറിച്ചുള്ള നിങ്ങളുടെ അനുഭവങ്ങള്‍ മെയില് ആയി blothram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കുക .ഒപ്പം നിങ്ങളുടെ ഒരു ഫോട്ടോയും അയക്കാന്‍ മറക്കരുത്...നിങ്ങളുടെ അനുഭവങ്ങള്‍ ബ്ലോത്രത്തില്‍ പ്രസിദ്ധീകരിക്കുന്നതാണ് ..... അനുഭവങ്ങള്‍ നവംബര്‍ 15-നു മുന്‍പായി അയക്കുക ...നിങ്ങള്‍ അയക്കുന്ന അനുഭവങ്ങള്‍ നിങ്ങളുടെ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പൂര്‍ണ അധികാരം നിങ്ങള്‍ക്കുണ്ടായിരിക്കുന്നതാണ്..... അത് കൊണ്ടു വേഗമാകട്ടെ....ഓര്‍മകളെ പൊടികുടഞ്ഞു എടുക്കു..........


2 .കമെന്റടി

കമെന്റുകള്‍ ഇന്നു ബ്ലോഗുകളുടെ പ്രധാന ഭാഗമാണ്.....നല്ല നല്ല പോസ്റ്റുകള്‍ പോലെ തന്നെ നല്ല നല്ല കമെന്റുകളും ഇന്നു ബ്ലോഗുകളില്‍ ഉണ്ടാകുന്നുഎന്നത് അഭിനന്ദനാര്‍ഹം ആയ കാര്യമാണ്..എങ്കിലും പല കമെന്റുകളും വെറുതെ തെറി വിളിച്ചു മടങ്ങുന്ന കാഴ്ചയും നാം കാണുന്നതാണ് .....അതിനാല്‍ ഇവിടെ കമെന്റുകള്‍ക്ക് സ്തുത്യര്‍ഹമായ സ്ഥാനം നല്കുന്നു...... ഓരോ ആഴ്ചയിലും ബൂലോകത്ത് ആളുകള്‍ നടത്തിയ തെരഞ്ഞെടുത്ത കമെന്റുകള്‍ ഇനി ഒരു കോളം പംക്തിയായി പ്രസിദ്ധീകരിക്കുന്നു 'കമെന്റടി 'എന്ന പേരില്‍.... നിങ്ങള്‍ക്കും നല്ലതും രസകരവുമെന്നു തോന്നുന്ന കമെന്റുകള്‍ അയച്ചു തരാം ഈ വിലാസത്തിലേക്ക് : blothram@gmail.com


ബ്ലോത്രം ഇ-ചര്‍ച്ച അറിയിപ്പ്.
ബൂലോക വാസികളുടെ അങ്കത്തട്ടായ ബ്ലോത്രം -ഇ -ചര്‍ച്ചയുടെ മുന്നേറ്റം തുടരുകയാണ്....ഇനി മുതല്‍ ബ്ലോഗേഴ്സ് കോര്‍ണര്‍ എന്ന പേരില്‍ ബ്ലോഗ്ഗെര്സിനായി മാത്രം ബൂലോകത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി തുറന്നു കൊടുക്കുന്നു ..ഇനി മുതല്‍ ഓരോ ഷെഡ്യൂള്‍ ഓരോ ബ്ലോഗ്ഗേര്‍സിനു നടത്താന്‍ അവസരം......നിങ്ങള്ക്ക് ഇവിടെ ബൂലോകവുമായി ബന്ധപ്പെട്ട് സഭ്യമായതെന്തും ചര്‍ച്ച ചെയ്യാം.....നിങ്ങള്‍ ആയിരിക്കും ആ ചര്‍ച്ചയുടെ മോഡറേറ്റര്‍ .....നിങ്ങള്ക്ക് ബൂലോകത്ത് മറ്റുള്ളവരുടെ അഭിപ്രായം തേടാനുമായി ഒക്കെ ഈ സേവനം ഉപയോഗപ്പെടുത്താം ..അങ്ങനെ ബൂലോകത്തെ ഏറ്റവും ശക്തമായ ചര്‍ച്ചയുടെ അങ്കത്തട്ടായി ഇതു മാറാന്‍ പോകുന്നു...സമകാലികാമോ ബൂലോകപരമോ ആയ കാര്യങ്ങള്‍ ചര്‍ച്ചക്ക് നിങ്ങള്ക്ക് ഉള്പെടുതാം ...ഒപ്പം നിങ്ങള്ക്ക് വോട്ടിംഗ് ലൈന്‍, സര്‍വ്വേ തുടങ്ങിയവയുടെ സഹായവും ഇതില്‍ ഉണ്ടാകും....ഘോര ഘോരമായ ചര്‍ച്ചകള്‍ക്ക് നിങ്ങള്‍ക്കും അവസരം ..ഇതിലെ നിഗമനങ്ങള്‍ ഉള്‍പെടുത്തി നിങ്ങളുടെ ബ്ലോഗില്‍ തുടര്‍ പോസ്റ്റുകള്‍ ഇടുകയും ചെയ്യാവുന്നതാണ്..അതിനായി നിങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്ന വിഷയത്തെ കുറിച്ചുള്ള വിവരങ്ങള്‍ blothram@gmail.com എന്ന വിലാസത്തില്‍ അയക്കുക ........... -ബ്ലോത്രം
-

0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP