FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

24 നവംബര്‍ 2009:എതിരനും സക്കറിയയും..

Monday

സക്കറിയ-അഭിമുഖം. രണ്ടാം ഭാഗം.


സക്കറിയയുമായിട്ടുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാഗം

ഞാൻ: ബുദ്ധിജീവികളെക്കൊണ്ട് എന്തു പ്രയോജനം? പണ്ട് ചോദിച്ച പ്രസിദ്ധ ചോദ്യം. ബുദ്ധിജീവികൾ എല്ലാ തുറകളിലും രംഗംങ്ങളിലും ദൃശ്യരായോ അദൃശ്യരായോ വ്യാപരിക്കുകയാണെന്നും പറഞ്ഞിട്ടുണ്ട്. ഈ ബുദ്ധിജീവികളുടെ പ്രയത്നമാണോ പുരോഗതിയ്ക്കു പിന്നിൽ?

സക്കറിയ: അങ്ങനെ തന്നെ. ഈ ബുദ്ധിജീവികളെക്കൊണ്ടാണു പ്രയോജനം വന്നിട്ടുള്ളതാണെന്നാണു ഞാൻ പറഞ്ഞിരിക്കുന്നത്. അല്ലാതെ രാഷ്ട്രീയക്കാരന്റേയും മതമൌലികവാദിയുടേയും പിന്നാലെ പോകുന്ന ബുദ്ധിജീവികളെക്കൊണ്ട് എന്തു പ്രയോജനം എന്നാണു ഞാൻ ചോദിച്ചത്. ഇതൊന്നുമില്ലാ‍ാതെ ബാങ്കിലിരുന്നു പണിയെടുക്കുന്നവനും പോലീസുകാരനും അദ്ധ്യാപകനും കച്ചവടക്കാരനും വ്യവസായിയും മീൻപിടുത്തക്കാരനും കൃഷിക്കാരനും ഒക്കെയായ എത്രയോ ബുദ്ധിജീവികൾ ഉണ്ട്.അവരൊക്കെ പണിയെടുക്കുന്നതു കൊണ്ടാണ് കേരളത്തിന്റെ യഥാർത്ഥ ആവശ്യങ്ങൾ നിർവ്വഹിക്കപ്പെടുന്നത്.
എതിരന്‍ കതിരവന്‍ നടത്തിയ അഭിമുഖം ഇവിടെ വായിക്കാം..

MSL-ക്വിസ് - എപ്പിസോഡ്#4


പ്രിയരേ.. ക്വിസിന്റെ നാലാം എപ്പിസോഡ് ഇവിടെ ആരംഭിക്കുകയാണ്.

-കിരണ്‍സ്
>>കൂടുതല്‍ ഇവിടെപാഠം ഒന്ന് - ഇമെയിലില്‍ ഫോര്‍വേഡ് കളിക്കരുത് !

ഫോര്‍വേഡ് അടിക്കുന്നത് പിള്ളേര് കളിയല്ലെന്ന് ഇപ്പോള്‍ മനസ്സിലായി. പിണറായി വിജയന്‍റെ വീടെന്നു പറഞ്ഞു ഒരു കുന്നംകുളം കൊട്ടാരമെടുത്ത് ഇമെയിലില്‍ ഫോര്‍വേഡ് കളിച്ച രണ്ടു പേര്‍ പിടിയിലായി. 'കാറ്ററിയാതെ തുപ്പിയാല്‍ ചെകിടറിയാതെ അടി കൊള്ളു'മെന്ന് പറയുന്നതിന്റെ ഒരു ഏകദേശ അര്‍ത്ഥം ഇപ്പോഴാണ് പിടി കിട്ടിയത്. പിടിയിലായ രണ്ടു പേരും സാധാരണ ഫോര്‍വേഡ് കളിക്കാരല്ല, നല്ല വിവരവും വിദ്യാഭ്യാസവും ഉള്ളവരാണ്. ഒരാള്‍ സീ എ വിദ്യാര്‍ഥി, മറ്റൊരാള്‍ ഗള്‍ഫില്‍ വെല്‍ഡിംഗ് ഇന്‍സ്പെക്ടര്‍ (അങ്ങനെയും ഒരു ഇന്‍സ്പെക്ടര്‍ ഉണ്ടോ? മനോരമ റിപ്പോര്‍ട്ടില്‍ കണ്ടതാണ്). കയറിക്കളിച്ച ബാക്കിയുള്ളവരെ പൊക്കാന്‍ കേരള പോലീസ് വല വീശിയിരിക്കുകയാണ്‌.
-ബഷീര്‍ വള്ളിക്കുന്ന്
>>കൂടുതല്‍ ഇവിടെ

പത്താം നിലയിലെ തീവണ്ടി; മുഴക്കുന്നത് നിസ്സഹായതയുടെ ചൂളംവിളി!
വിഷ്വല്‍ ഡ്രീംസിന്റെ ബാനറില്‍ ജോസ് തോമസ് നിര്‍മ്മിച്ച്, ഡെന്നീസ് ജോസഫ് കഥയും തിരക്കഥയും സംഭാഷണവുമെഴുതി ജോഷി മാത്യു സംവിധാനം ചെയ്ത ‘പത്താം നിലയിലെ തീവണ്ടി’ എന്ന സിനിമയെക്കുറിച്ച് നന്നായി ആസ്വദിയ്ക്കാനും രസിയ്ക്കാനും കഴിയുന്ന ഒരു കൊച്ചുമലയാള സിനിമ എന്ന് ചുരുക്കത്തില്‍ പറയാമെന്നാണ് എനിയ്ക്കു തോന്നുന്നത്.

കലാകൌമുദിയില്‍, ഈ സിനിമയുടെ തിരക്കഥാകൃത്തുകൂടിയായ ഡെന്നീസ് ജോസഫ് എഴുതിയ ചെറുകഥയെ ആസ്പദമാക്കി നിര്‍മ്മിച്ച സിനിമയാണ് പത്താം നിലയിലെ തീവണ്ടി. മൂന്നു സംവിധായകര്‍ ഒത്തൊരുമിക്കുന്ന സിനിമയെന്ന പ്രത്യേകതയും ഈ സിനിമയ്ക്ക് സ്വന്തം.
-പോങ്ങമ്മൂടന്‍
>>കൂടുതല്‍ ഇവിടെ

പ്രേമം ഇസ്ലാം അംഗീകരിക്കുമോ ?

മതത്തിന്റെ ചട്ടക്കൂടിനകത്ത് നിയമാനുസാരിയായി നടത്തുന്ന പ്രേമത്തെ ഒരു വിപ്ലവമായോ സാമൂഹ്യ നന്മയായോ വിശേഷിപ്പിക്കേണ്ടതില്ലല്ലോ. എന്നാല്‍ മതത്തിന്റെ മതില്‍ക്കെട്ടുകള്‍ അതിലംഘിക്കുന്ന പ്രേമം മഹനീയമായ,മാനവികമായ സമൂഹത്തിന്റെ വളര്‍ച്ചതന്നെയാണ്. ആ പ്രേമത്തെ ഫാസിസ്റ്റ് മൌദൂദി ആശയങ്ങളുപയോഗിച്ച് ഒടിച്ചു മടക്കി ഒരു ഹിംസ്ര ജന്തുവിനെപ്പോലെ മതത്തിനകത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്നത് വര്‍ഗ്ഗീയ യുദ്ധത്തിന്റെ പ്രേമ മുഖം തന്നെയാണ്.അതിനെ ലൌ ജിഹാദെന്നോ,റോമിയോ ജിഹാദെന്നോ,പ്രേമ മതമെന്നോ വിശേഷിപ്പിക്കുന്നതില്‍ തെറ്റൊന്നുമില്ല.പ്രേമം എന്ന മഹനീയ അവസ്ഥയെ വ്യഭിചരിക്കുന്ന മതങ്ങളുടെ ആ യുദ്ധ തന്ത്രത്തെ നന്മയാഗ്രഹിക്കുന്ന സമൂഹം മതത്തിന്റെ കപടമുഖം വെളിപ്പെടുത്തി അപഹസിക്കുകതന്നെ വേണം. കാരണം നമ്മുടെ സമൂഹത്തിന്റെ സമാധാനപൂര്‍ണ്ണമായ നിലനില്‍പ്പിന് മതങ്ങളുടെ ആട്ടിന്‍ തോലണിഞ്ഞ ചെന്നായ് മുഖങ്ങള്‍ പൊളിച്ചുമാറ്റേണ്ടത് അനിവാര്യമാണ്.
-ചിത്രകാരന്‍
>>കൂടുതല്‍ ഇവിടെ

ആൺനോട്ടങ്ങളിലെ സ്ത്രീകഥാപാത്രങ്ങൾ : ടരന്റിനോ വേർഷൻ

സാമ്പ്രദായികമായി സിനിമയിൽ പുരുഷന്റെ കുത്തകയായിരുന്ന ക്രൈം, നോയിർ, ആക്ഷൻ, ത്രില്ലർ ജനുസ്സുകളാണു ടരന്റിനോയുടെ തട്ടകം. അദ്ദേഹത്തിന്റെ തീമുകളാകട്ടെ, വിശദമായി പ്ലാൻ ചെയ്യപ്പെട്ട (പ്രതികാരമടക്കം) കുറ്റകൃത്യങ്ങളെക്കുറിച്ചും, അക്രമവാസനയെന്ന മനുഷ്യമനസ്സിന്റെ അധോലോകങ്ങളെക്കുറിച്ചുമാകുമ്പോൾ തന്നെ സിനിമയുടെ ചരിത്രത്തെ കാര്യമായി ഉപയോഗപ്പെടുത്തുന്നു. പുരുഷന്മാരുടെ കുത്തകയായ സിനിമാറ്റിക്-ജനുസ്സുകളിൽ ഇടപെടുന്നു എന്നതുകൊണ്ടു തന്നെ ടരന്റിനോ ചിത്രങ്ങളുടെ ടാർഗെറ്റ് ഓഡിയൻസ് പുരുഷന്മാർ തന്നെ. IMDb-പോലുള്ള ഒരു പോപുലർ ഡാറ്റാബെയ്സിലെ user rating ഗ്രാഫുകൾ ഒരു മാനദണ്ഡമായി കരുതിയാൽ, അദ്ദേഹത്തിന്റെ സിനിമകൾ കാര്യമായി ആസ്വദിച്ചിട്ടുള്ളവരും പുരുഷന്മാർ തന്നെ.
-റോബി
>>കൂടുതല്‍ ഇവിടെ
ബൂലോഗവിചാരണ 25

വിശ്വമാനവികം

എല്ലാ മരണങ്ങളും കേരളത്തില്‍ വാര്‍ത്തയാവാറില്ല. കെട്ടിയോളിലും കുട്ടിയോളിലുമല്ലാതെ മറ്റാരിലും ഓളങ്ങള്‍ ഉളവാക്കാത്തപല മരണങ്ങളും കോളങ്ങള്‍ വാര്‍ത്തയാവുകയും ചെയ്യും. പോലീസുകാരന്റെ 'ആദരവുണ്ട' വാനമാര്‍ഗംസഞ്ചരിക്കുമ്പോള്‍ത്തന്നെ അവരുടെ ഓര്‍മ്മകള്‍ ജനഹൃദയങ്ങളില്‍ നിന്നും ഉരുണ്ട് താഴെപ്പോവുകയും ചെയ്യും. സജിം എഴുതിയതുപോലെ 'അറിവുകളുടേയും അനുഭവങ്ങളുടേയും ഭണ്ഡാരവും പേറി വ്യത്യസ്തമായ 'സഞ്ചാരപഥങ്ങളിലൂടെയായിരുന്നു ത്യാഗനിര്‍ഭരമായ ആയാത്ര'.. ബി.പ്രേമാനന്ദ് എന്ന സത്വാന്വേഷിയുടെ, മനവികതാവാദിയുടെ, യുക്തിവാദിയുടെ യാത്ര.

പുട്ടപര്‍ത്തിയിലെ ദിവ്യനുമായി അദ്ദേഹം നടത്തിയ പോരാട്ടങ്ങള്‍ ചില്ലറയായിരുന്നില്ല. അതുകാരണമായി അദ്ദേഹത്തിനുണ്ടായ നഷ്ടങ്ങളും. 'Murder in Sai Baba's Bedroom' എന്നൊരു പുസ്തകം തന്നെ അദ്ദേഹത്തിന്റേതായിട്ടുണ്ട്.

-എന്‍.കെ
>>കൂടുതല്‍ ഇവിടെ
മൊല്ലാക്ക മാട്രിമോണിയല്‍ ഡോട്ട് കോം!

നാട്ടില്‍ കല്യാണ ബ്രോക്കര്‍മാരുടെ സ്ഥാനം മാട്രിമോണിയല്‍ സൈറ്റുകള്‍ ഏറ്റെടുത്തപ്പോള്‍ നമ്മുടെ മൊല്ലാക്കയും തുടങ്ങി ഒരു മാട്രിമോണിയല്‍ സൈറ്റ്!
“മൊല്ലാക്ക മാട്രിമോണിയല്‍ ഡോട്ട് കോം!“
മൊല്ലാക്കാനെ നേരില്‍ കണ്ട് നമ്മുടെ കുഞ്ഞീവി സൂറാക്കൊരു ചെറുക്കനെ അന്വേഷിച്ച് ചെല്ലുന്നു.
തുടര്‍ന്നുള്ള ഭാഗങ്ങള്‍ നിങ്ങള്‍ നേരിട്ട് അനുഭവിച്ചാലും!
കുഞ്ഞീവിയും സൂറയും മൊല്ലാക്കാന്റെ മാട്രിമോണി ആപ്പീസില്‍!

“അല്ലാ മൊല്ലാക്കാ ഇങ്ങള് മണ്ണാന്‍ മൈസ്രേട്ടായ പോലെ ബല്യ നെലേലാണല്ലാ,ന്നാലും ഫൈസ്റ്റാര്‍ ഹോട്ടലില് ഉണക്കമീന്‍ ചുട്ട് വെച്ചപോലെയുള്ള ഇങ്ങടെ ആ ഇരിപ്പ് കണ്ടാ ആരും ഒന്നു കൊതിച്ച് പോകും കെട്ടാ”
-വാഴക്കോടന്‍
>>കൂടുതല്‍ ഇവിടെ

നിഗൂഡതയോടുള്ള ബഹുമാനമാണെന്റെ മതം“നിഗൂഡതയോടുള്ള ബഹുമാനമാ‍ണെന്റെ മതമെന്ന്“ ഐൻസ്റ്റീൻ പറഞ്ഞതിനെ കാരണവർ വീണ്ടും പറയാൻ കാരണം. ഒരു പക്ഷെ അറിഞ്ഞലോകത്തിനെ നിസ്സാരമെന്നും അറിയാത്ത ലോകത്തെ ആരാധനയോടെയും കാണാൻ പഠിപ്പിക്കുന്ന മതവിശ്വാസങ്ങളോടുള്ള വെല്ലുവിളിയായാണെന്ന് ഞങ്ങൾക്ക് തോന്നി. ക.ക.ലേഖകൻ നേരത്തെ സ്റ്റാൻഡ് വിട്ടതിനാൽ പുലാവും, മൌനി(കവി)യും മാത്രമേ ചർച്ചക്കായി ആംബുലൻസിൽ ഉണ്ടായിരുന്നുള്ളൂ. ഓരോർത്തരും അവർക്കു വെളിവായ ലോകങ്ങളിൽ ജീവിക്കുന്നുവെന്നു പറഞ്ഞു തുടങ്ങിയ കാരണവർ. അവർക്കു മുന്നിൽ മറഞ്ഞു നിൽക്കുന്ന ലോകത്തെ തെളിഞ്ഞ ലോകം കൊണ്ട് മനസ്സിലാക്കണമെന്ന് പറഞ്ഞു.
-പുലാവ്
>>കൂടുതല്‍ ഇവിടെ
കലിയുഗ വരദന്‍

അദ്ധ്യായം 23 - അയ്യപ്പ സങ്കല്‍പ്പങ്ങള്‍ആറന്‍മുള ശ്രീകൃഷ്ണസ്വാമിക്ഷേത്രം..
കരയംവെട്ടത്ത് നിന്ന് യാത്ര തുടര്‍ന്ന ആ അയ്യപ്പസംഘത്തിനു ഇപ്പോള്‍ ലക്ഷ്യം ഈ ക്ഷേത്രമാണ്.രാത്രിക്ക് മുമ്പേ അവിടെയെത്താനായി ശരണം വിളികളുമായി ആ സംഘം നടന്ന് നീങ്ങി..

"ഭൂലോക നാഥനേ.....ഭൂമിപ്രപഞ്ചനേ
കാനന വാസനേ.......കര്‍പൂര പ്രിയനേ
വില്ലാളി വീരനേ.......വീരമണികണ്ഠനേ
ഹരിഹര സുതനേ......മോഹിനീ സുതനേ"
-അരുണ്‍ കായംകുളം
>>കൂടുതല്‍ ഇവിടെശാസ്ത്രം ഹൈജാക്ക് ചെയ്യപ്പെടുമ്പോള്‍

ശാസ്ത്രം എന്നും മസില്‍ പവ്വര്‍ ഉള്ളവന്റെ കൂടെയായിരുന്നു എന്നാണ് ചരിത്രം നമ്മളെ പഠിപ്പിക്കുന്നത്. പണ്ട് ക്രൈസ്തവ സഭയുടെ വിശ്വാസങ്ങള്‍ക്കെതിരെ പറഞ്ഞതിന് പല ശാസ്ത്രജ്ഞരും മൃഗീയമായും അല്ലാതെയും കൊല്ലപ്പെട്ടു. എന്നിട്ടും ശാസ്ത്രം വളര്‍ന്നു.

കഴിഞ്ഞ നൂറ്റാണ്ടില്‍ നടന്ന പല കണ്ട് പിടുത്തങ്ങളും യഥാര്‍ത്ഥില്‍ മറ്റ് പലരുമായിരുന്നു ആദ്യം കണ്ടെത്തിയതെന്ന് ഇന്ന് തെളിയുന്നു.
-മനോജ്‌
>>കൂടുതല്‍ ഇവിടെ

ട്രയല്‍ വേര്‍ഷനൊലുള്ള സൊഫ്റ്റ്വെയറുകള്‍ ഇപ്പോള്‍ ജീവിത കാലം മുഴുവന്‍ ഉപയോഗിക്കാം

ഇപ്പോള്‍ ലഭിക്കുന്ന മിക്ക സോഫ്റ്റ്വെയറുകളും ട്രയല്‍ ആയി ലഭിക്കുന്നവയാണ് കുറച്ചു ദിവസത്തെ ഉപയോഗത്തിന് ശേഷം അവ വിലകോടുത്ത് വാങ്ങേണ്ടി വരും അല്ലെങ്കില്‍ അവ ഉപയോഗശൂന്യവും ആകും.ക്രാക്കും സീരിയല്‍ നമ്പരുകളും തപ്പി ഇറങ്ങുന്നവര്‍ വല നിറയെ വൈറസുകളും ആയി ആകും പോങ്ങുക.ഇത്തരം പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരത്തെക്കുറിച്ചാണ് ഈ പോസ്റ്റ്.

-രാഹുല്‍ കടയ്ക്കല്‍
>>കൂടുതല്‍ ഇവിടെ

ജനാധിപത്യം പണാധിപത്യത്തിന് വഴി മാറുന്നു!അല്ലെങ്കില്‍ തന്നെ നമ്മുടെ ജനാധിപത്യം ശൈശവ ദശയിലാണ്. തങ്ങളുടെ അധികാരവും സ്ഥാനമാനങ്ങളും ഉറപ്പിക്കാന്‍ വേണ്ടി രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കന്മാര്‍ ജനാധിപത്യ വിരുദ്ധമായ രീതിയില്‍ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നത് കൊണ്ടാണ് ഇവിടെ ജനാധിപത്യം മുരടിച്ചുപോയത്. അസംഘടിതരായ പൊതുജനങ്ങള്‍ക്ക് കാഴ്ചക്കരായി നോക്കി നില്‍ക്കാനേ കഴിയുന്നുള്ളൂ. ലോകത്തില്‍ പല തരത്തിലുള്ള ഭരണസമ്പ്രദായങ്ങളും നിലവിലുണ്ടെങ്കിലും ഏറ്റവും ശ്രേഷ്ഠമായത് ജനാധിപത്യമാണെന്ന് പറയാന്‍ കാരണം ആ സമ്പ്രദായത്തില്‍ പൌരാവകാശങ്ങളും വ്യക്തിസ്വാതന്ത്ര്യവും പരമാവധി സംരക്ഷിക്കപ്പെടുന്നു എന്നത് കൊണ്ടാണ്. പലര്‍ക്കും പല കാര്യത്തിലും പല പല കാഴ്ചപ്പാടുകള്‍ ഉണ്ടാവാം.
-കെ പി എസ്
>>കൂടുതല്‍ ഇവിടെ

മലയാള കവിത വാരഫലം

(ആദ്യമേ ഒരു ഓഫ്. കാവാലം, ഞാന്‍ നേരത്തേ ഇതില്‍ അംഗമാണ്. ഇത് ഒരു പ്രൂഫ് എന്ന നിലയില്‍ താങ്കള്‍ക്ക് അയച്ചതാണ്. പിന്നെ താങ്കള്‍ നല്‍കിയിരുന്ന ലേബല്‍‍ നിരൂപണം എന്നാണ്. ഇത് വെറും നര്‍മ്മം മാത്രമാണ് . നിരൂപിക്കാനുള്ള വെവരമൊന്നും ഷാരടിക്കില്ല. താങ്കളുടെ പോസ്റ്റ് ഡിലീറ്റ് ചെയ്യുമല്ലോ)

മലയാളകവിതയില്‍ ഈയാഴ്ചയില്‍ പ്രസിദ്ധീകരിച്ച കവിതകളേക്കുറിച്ചാണ് ഷാരടി ചിന്തിക്കാന്‍ ഉദ്യമിക്കുന്നത്.

ആദ്യമായി ശ്രീ. രാജേഷ് ശിവയുടെ രാത്രി എന്ന കവിത.
രാവിന്നാഴത്തിലന്ധകാര കരാളഹസ്തങ്ങള്‍...
പ്രമേയത്തിനു യോജിച്ചതെങ്കിലും ചില വാക്കുകള്‍ ഞെട്ടിപ്പിച്ചു കളഞ്ഞു. കരാളഹസ്തം, ക്രൂരദംഷ്ട്ര, അട്ടഹാസം, ഘൂകനാദം, അന്ധകാരം...
-

ശ്രീനാരായണഗുരുവിന്റെ ‘അറിവ്’ – MP3 – ശ്രീ ബാലകൃഷ്ണന്‍ നായര്‍


അദ്വൈത വേദാന്തശാസ്ത്രം വെളിപ്പെടുത്തുന്ന പതിനഞ്ചു ചെറുഭാഷാപദ്യങ്ങളാണ് അറിവ് എന്ന ഈ ശ്രീനാരായണ കൃതി. അറിവ് എന്നതിനു ബോധം എന്നാണര്‍ത്ഥം. ബോധം എന്ന അദ്വൈതവസ്തു മാത്രമാണ് പ്രപഞ്ചത്തില്‍ സത്യമായിട്ടുള്ളത്‌ എന്നാണ് ഈ കൃതിയിലെ പ്രതിപാദ്യം.

-ശ്രീ

>>കൂടുതല്‍ ഇവിടെ


മഹാത്മാ ഗാന്ധിക്ക്‌ റേഷന്‍ കാര്‍ഡ്‌!

മഹാത്മാ ഗാന്ധിയുടെ പേരില്‍ റേഷന്‍ കാര്‍ഡ്‌! ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലാണ്‌ രാഷ്ട്രപിതവിന്റെ പേരില്‍ കാര്‍ഡ്‌ ഇഷ്യു ചെയ്തിരിക്കുന്നത്‌. ഗാന്ധിയുടെ അഛന്റെ പേരായി കൊടുത്തിരിക്കുന്നത്‌ "ഗോഡ്‌സേ" എന്നാണ്‌. ഗാന്ധിയുടെ പടവും റേഷന്‍ കാര്‍ഡില്‍ കൊടുത്തിട്ടുണ്ട്‌. കൂടുതല്‍ അറിയാന്‍ പടം നോക്കുക!!
-സ്വ ലേ
>>കൂടുതല്‍ ഇവിടെ

അജബ് പ്രേം കി ഗസബ് കഹാനി


കഥ, സംവിധാനം : രാജ്കുമാര്‍ സന്തോഷി
നിര്‍മ്മാണം: രമേഷ് എസ് തരുണി
സംഗീതം: പ്രീതം
അഭിനേതാക്കള്‍ : രണ്‍ബീര്‍‍, കത്രീന കൈഫ്, ഉപന്‍ പട്ടേല്‍ തുടങ്ങിയവര്‍..
-രായപ്പന്‍
>>കൂടുതല്‍ ഇവിടെ


കല്യാണതലേന്ന്

തൊണ്ണൂറുകളുടെ അവസാനവര്‍ഷങ്ങളില്‍ 20-25 വയസ്സുപ്രായമുള്ള ഞങ്ങള്‍ ചെറുപ്പകാരുടെ വലിയൊരു ഗ്രൂപ്പുണ്ടായിരുന്നു വരന്തരപിള്ളി വടക്കും‌മുറി ഭാഗത്ത്. നാം രണ്ട് നമ്മുക്ക് മൂന്നെന്ന പോളിസിയില്‍ എഴുപതുകളുടെ പകുതിയില്‍ പൊട്ടിവിരിഞ്ഞ ഭാവിവാഗ്ദാനങ്ങള്‍. ഗോവേന്ത പള്ളി ഗ്രൌണ്ടില്‍ വോളിബോള്‍ കളി, ജനത സ്ക്കൂള്‍ മുറ്റത്ത് കരാട്ടെ പഠിത്തം, ഡേവിസ് തിയ്യറ്ററില്‍ സെക്കന്റ് ഷോ, ജയകേരള വായനശാലയിലെ ക്യാരംസ്സ്-ചെസ്സ് കളി, വേലുപ്പാടം,പള്ളികുന്ന്,മണ്ണംപേട്ട പള്ളികളിലെ അമ്പ് പെരുന്നാളുകള്‍, പാലക്കല്‍-വരാക്കര-ചെമ്പുചിറ പൂരങ്ങള്‍, അങ്ങാടിയിലെ വായനോട്ടം തുടങ്ങിയതൊക്കെയാണ് ജീവിതത്തിലെ വലിയകാര്യങ്ങളെന്ന് വിശ്വസിച്ച് അര്‍മ്മദിച്ച് ആഹ്ലാദിച്ചു നടന്ന വലിയൊരു സംഘം.
-
ആര്‍ദ്ര ആസാദ്
>>കൂടുതല്‍ ഇവിടെ

സുമിത്രേച്ചി (മൂന്ന്‌)

"നീയെന്തിനാ കണ്ടോരെട്ത്ത്ന്ന്‌ ഓരോന്ന്‌ വാങ്ങിത്തിന്ന്‌ണ്‌?"
അടുക്കളയിലേക്ക്‌ ചെന്നയുടനെ അമ്മയുടെ ചോദ്യം.
"കണ്ടോരോ! സുമിത്രേച്ചി തന്ന ഒരുണ്ണിയപ്പം തിന്നതിനാണോ?"
"ഒന്നിനാത്രം പോന്ന ചെക്കനാ. ചിന്തേം കഥേംല്ല്യാണ്ടായാൽ എന്താ ചെയ്യ്യാ..."
കഴുകുവാനുള്ള പാത്രങ്ങളെടുത്തു പോകുന്നതിനിടയിൽ അമ്മ പിറുപിറുക്കുന്നുണ്ടായിരുന്നു.
എന്തായാലും കൂടുതൽ വിശദീകരിച്ചറിയാനൊന്നും നിൽക്കാതെ ഞാനെന്റെ മുറിയിലേക്ക്‌ മടങ്ങി. അമ്മയും സുമിത്രേച്ചിയും തമ്മിൽ എന്തോ പ്രശ്നമുണ്ട്‌ എന്നു തോന്നി. പക്ഷേ, സുമിത്രേച്ചിയോട്‌ അമ്മ നേരിട്ട്‌ അത്തരത്തിലൊന്നും പെരുമാറുന്നതായും കണ്ടില്ല. ഭക്ഷണത്തിൽ മായമെന്തെങ്കിലും പെട്ടിട്ടുണ്ടാകുമെന്നാണ്‌ അമ്മയുടെ ഭയമെന്ന്‌ പിന്നെയാണ്‌ മനസ്സിലായത്‌.
-നന്ദു
>>കൂടുതല്‍ ഇവിടെ

അനുഭവം:1 ഓര്‍മ്മയുടെ ഓളപ്പരപ്പിലൊരു ജഡം ഒഴുകിയൊഴുകി...

ബൈക്കപകടത്തില്‍ പെട്ട ചെറുപ്പക്കാരന്റെ ചുണ്ടുകള്‍ മെല്ലെ അടര്‍ന്നു. അതിന്റെ വക്കില്‍ ഉമിനീരിന്റെ പശ പിടിച്ചിട്ടുണ്ടായിരുന്നു. അതിലൂടെ അവന്റെ പല്ലുകള്‍ വെളിവായി. കൃഷ്ണമണികള്‍ പിറകോട്ട് വലിഞ്ഞു. മരണത്തിന്റെ വെളുപ്പ് അവനെ കീഴടക്കി. (സന്തോഷ് ഏച്ചിക്കാനത്തിന്റെ'കൊമാല'യെന്ന കഥയില്‍ നിന്ന്)

മരണം അനുഭവപ്പെടുന്നത് ഇങ്ങനെയാണ്. അപ്പോള്‍ ശവമോ? പെട്ടിയിലടച്ച അഞ്ചുമാസം പഴക്കമുള്ള മനുഷ്യ ജഡത്തിന് മണിക്കൂറുകളോളം കാവ ലിരുന്ന ഒരു രാത്രി, ഓര്‍മ്മയുടെ ഓളപ്പരപ്പില്‍ പൊങ്ങിക്കിടക്കുകയാണിപ്പോഴും , ചീര്‍ത്ത് വീര്‍ത്ത ജഡമായി...

അതൊരു വ്രതമാസ രാവായിരുന്നു. റിയാദ് കിംഗ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിലെ കാര്‍ഗോ ഡിവിഷന്റെ മുറ്റത്ത് നിരത്തിവെച്ച പെട്ടികളിലൊന്നില്‍ ആ ശവം സ്വസ്ഥമായി കിടന്നു. മോര്‍ച്ചറിയിലെ ശീതീകരണിയിലിരുന്ന നാളുകളില്‍ അടരുകളായി അതിനെ പൊതിഞ്ഞ മഞ്ഞ് ഇപ്പോള്‍ അലിഞ്ഞു തുടങ്ങിയിട്ടുണ്ടാവും. ഈര്‍പ്പം വിയര്‍പ്പ് തുള്ളികള്‍ പോലെ ആ ശരീരത്തെ നനച്ചു കുതിര്‍ത്തുന്നുണ്ടാവും.
-

യന്ത്രം

ആരോ എന്നെ നെന്ചില്‍ തൊട്ടുണര്‍ത്തി. ശീതീകരിച്ച മുറിയില്‍ എന്നെപ്പോലെ വേറേയും കുറേ യന്ത്രങ്ങളുണ്ടായിരുന്നു. രസകരമായ രീതിയില്‍ നിരന്നിരിക്കുന്ന എല്ലാവര്‍ക്കും ഒരേ മുഖം . ഞങ്ങള്‍ക്ക് മുന്നിലെ കസേരകളില്‍ ആരൊക്കെയോ വന്നിരിക്കുന്നുണ്ട്. അവര്‍ വര്‍ത്തമാനം പറയുകയും പറയാതിരിക്കുകയും ചെയ്യുന്നു. ചിലപ്പോള്‍ വേറെയാരും ഇല്ലെന്ന മട്ടില്‍ സ്വയം പിറുപിറുക്കുന്നു.

എന്റെ മുന്നില്‍ ഒരു പെണ്‍കുട്ടി വന്നിരുന്നു. ആദ്യമായിട്ടാണ്‌ ഞാനവളെ കാണുന്നത്. ഇന്നലെ രാത്രി എന്നെ ഉറക്കിയിട്ട് പോയത് മുരടന്‍ വിരലുകളുള്ള ഒരാളായിരുന്നു. അയാള്‍ ആവേശം മൂക്കുമ്പോള്‍ തടിച്ച വിരലുകള്‍ കൊണ്ട് കുത്തിനോവിക്കുമായിരുന്നു. പക്ഷേ ഇവള്‍ , ക്യാരറ്റ് പോലത്തെ വിരലുകള്‍ കൊണ്ട് എന്നെ ഇക്കിളിപ്പെടുത്തുന്നു.
-ജയേഷ്
>>കൂടുതല്‍ ഇവിടെ

സച്ചിനെതിരെ വീണ്ടും ശിവസേന...!

സച്ചിനെതിരെ വീണ്ടും ശിവസേന...!

'സാമ്ന' യിലൂടെ ബാല്‍ താക്കറേ സച്ചിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് ഇന്ത്യയുടെ നാനാ ഭാഗങ്ങളില്‍ നിന്നും എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിരുന്നു. അവയുടെ അലകള്‍ ഒടുങ്ങും മുന്‍പേ ഇതാ വീണ്ടും ശിവസേന സച്ചിനെതിരെ ആഞ്ഞടിക്കുന്നു. ഇത്തവണ ദൌത്യം ഏറ്റെടുത്തിരിക്കുന്നത് സേന എം.പി അജയ് റൌട്ട് ആണ്. സച്ചിന്‍ കളിക്കുന്നത് ഇന്ത്യയ്ക്ക് വേണ്ടി അല്ലത്രേ. പിന്നെയോ, ബി.സി.സി.ഐ. യ്ക്ക് വേണ്ടിയാണ് താനും.
-കുരാക്കാരന്‍...!
>>കൂടുതല്‍ ഇവിടെ

കിങ്ങിണികുട്ടന്റെ പ്രേമലേഖനവും ലൗവ്‌ ജിഹാദും

എന്റെ കരളിന്റെ കരളെ,

നമ്മളുടെ പ്രീഡിഗ്രീ പ്രേമം ഒരു മദാമ്മ വിളിയിൽ തെന്നിയതിന്‌ശേഷം ഞാൻ കരുമാഷിന്റെ കുരുകുലത്തിൽ ഡിഗ്രിക്ക്‌ ചേർന്നു. അതൊരുതരം ഗുരുകുല വിദ്യഭ്യാസം ആയിരുന്നു. ശിഷന്മാർ എല്ലാവരും ഗുരുവിന്റെ വീട്ടിൽ താമസിക്കുക, ദോശക്ക്‌ അരയ്ക്കുക, ഗുരുവിന്റെ കാല്‌ തിരുമ്പുക, പ്രധാന ശിഷനായ എനിക്കു മാത്രം ആട്ടുകട്ടിലും. അങ്ങനെ ഞങ്ങളുടെ കുരുകുലത്തിൽ ആർഷഭാരതസംസ്കാരം കത്തി നിന്നിരുന്നു.
-കാക്കര
>>കൂടുതല്‍ ഇവിടെ

ക്ഷമയുടെ മൂര്‍ത്തിമത് ഭാവം


"ഇന്നു ഇലക്ട്രോണിക്സ് ലാബില്‍ റെക്കോര്‍ഡ്‌ വെക്കണ്ട അവസാന ദിവസമാണ്... "

ക്ലാസ്സ്‌ റെപ്പിന്‍റെ ശബ്ദമാണല്ലോ അത്...

ഇവനെ പിടിച്ചു റെപ്പാക്കിയവനെ തല്ലണം...അങ്ങനെ ആണേല്‍ ആ തല്ലു എനിക്ക് തന്നെ ഉള്ളതാ...അടങ്ങി ഒതുങ്ങി ഇരുന്ന അവനെ ചാട്ടെ കേറ്റി...നീ യാണ് ഏറ്റവും നല്ല റെപ്പെന്നു പറഞ്ഞു ഈ വഴിക്കാക്കിയത് ഞാന്‍ തന്നെയാ....അതും പോരഞ്ഞിട്ട് അവനു വേണ്ടി സാറിന്‍റെ അടുത്ത് ഒരു സ്പെഷ്യല്‍ റെക്കമെന്റ്റേഷന്‍ വരെ കൊടുത്തു...എന്‍റെ ഒരു ഹോള്‍ഡേ...പക്ഷെ ഇപ്പൊ അതൊരു വലിയ പാരയായി...

" മൂര്‍ത്തിയെക്കാള്‍ വല്യ ശന്തിയാണെന്ന " അവന്‍റെ വിചാരം...
-അരുണ്‍
>>കൂടുതല്‍ ഇവിടെ

ഉടമസ്ഥത -തമിഴ് കവിതപരുന്തിന്‌
ആകാശം

മീനിന്
ജലം

കടുവയ്ക്ക്
കാട്‌
കന്നിന്
തൊഴുത്തു്
-

ഇ മെയില്‍

നിന്റെ ഡസ്ക് ടോപിന്റെ
നീലകാന്‍ വാസില്‍
പഞ്ഞിക്കെട്ടുകള്‍ പോലെ
വെളുത്ത മേഘകൂട്ടങ്ങള്‍

വിരല്‍ത്തുമ്പിലെവിസ്മയങ്ങള്‍
മഴയായ്പെയ്തിറങ്ങുമ്പോള്‍
പരിഭവങ്ങള്‍ പായാരങ്ങള്‍
->>കൂടുതല്‍ ഇവിടെ

കിനാക്കള്‍ക്കപ്പുറം

മോഹങ്ങളുടെ കുന്നിമണികള്‍
ചേര്‍ത്തുവെച്ചുണ്ടാക്കിയ
കിനാക്കള്‍ക്ക് നാരങ്ങാമിഠായി-
കളുടെ രൂപമായിരുന്നു അന്ന്...

കാലം, വ്രണത്തിലെ പൊറ്റന്‍-
പോല്‍ അടര്‍ന്നുവീണപ്പോള്‍
കുന്നിമണികള്‍ മഴത്തുള്ളികളായി..
പിന്നെ, പ്രണയം പുഴയായൊഴുകി...

മഴ നനഞ്ഞ്, പുഴയിലൊഴുകി
വേനലില്‍ ജലം തേടി നടന്ന്...
-തേജസ്വനി
>>കൂടുതല്‍ ഇവിടെ


ശവങ്ങള്‍ സംസാരിക്കാറില്ല!


മാണിക്യന്‍ ചത്തു!
അറുപതിന്റെ നിറവില്‍,
പ്രവാസത്തിന്റെ മുറിവില്‍,
മരുഭൂവിന്റെ കനിവില്‍,
വിറങ്ങലിച്ചു കിടന്നു.

ശവങ്ങള്‍ സംസാരിക്കാറില്ല!
തലച്ചോറ് പൊള്ളിച്ച പകലുകളില്‍,
തീക്കാറ്റ് വീശിയ രാവുകളില്‍,
വിയര്‍പ്പും കണ്ണീരും ചേര്‍ത്ത്,
ഉപ്പു കുറുക്കിയ,
കഥകള്‍ പറയാറില്ല.
-കലാം
>>കൂടുതല്‍ ഇവിടെ


കരയുന്ന വീടുകള്‍

കരയുന്ന വീടുകള്‍
---------------
ഈ നശിച്ച വീട്ടില്‍
ഒരു സമാധാനവും ഇല്ലെന്ന്
പ്രാകുമ്പോള്‍
കാണരുതാത്തത്
നാല് ചുവരുകളാല്‍ നിശ്ശബ്ദം
കണ്ട് നില്‍ക്കുമ്പോള്‍

ചുമരില്‍ വരച്ചിക്കിളിയിട്ട
കുസൃതിത്തുടയില്‍
അടിവീണ് കരയുമ്പോള്‍
-രാമചന്ദ്രന്‍ വെട്ടിക്കാട്
>>കൂടുതല്‍ ഇവിടെ

0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP