FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

22 നവബര്‍ 2009:ചിത്രവിശേഷത്തിനു മൂന്ന് വയസ്...

Saturday

Chithravishesham Third Anniversary - Post by Haree for Chithravishesham. ചിത്രവിശേഷം’ ഇന്ന് മൂന്നാമത് വര്‍ഷം പിന്നിടുന്നു. മുന്‍‌വര്‍ഷങ്ങളെ അപേക്ഷിച്ച് ക്രിയാത്മകമായ് ചര്‍ച്ചകളാല്‍ അവസാനവര്‍ഷം ഇവിടം സജീവമായിരുന്നു. 2009-ന്റെ രണ്ടാം പാതിയില്‍ പുറത്തിറങ്ങിയ ‘ഭ്രമരം’, ‘ഈ പട്ടണത്തില്‍ ഭൂതം’, ‘പുതിയ മുഖം’, ‘ഒരു പെണ്ണും രണ്ടാണും’, ‘ഡാഡി കൂള്‍’, ‘ഋതു’, ‘ലൌഡ് സ്പീക്കര്‍’, ‘കേരള കഫെ’ എന്നിവയ്ക്കെല്ലാം അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം വായനക്കാര്‍ കമന്റെഴുതുകയുണ്ടായി. ഏറ്റവുമൊടുവില്‍ ‘കേരളവര്‍മ്മ പഴശ്ശിരാജാ’ എന്ന ചിത്രത്തെക്കുറിച്ചുള്ള വിശേഷം നൂറ്റിയന്‍പതിലധികം കമന്റുകളോടെ ചിത്രവിശേഷത്തിലെ ഏറ്റവുമധികം കമന്റുകള്‍ നേടിയ പോസ്റ്റുമായി. അനുമോദനങ്ങളേയും വിമര്‍ശനങ്ങളേയും സഹിഷ്ണുതയോടെ കണ്ട്, തള്ളേണ്ടത് തള്ളിയും കൊള്ളേണ്ടതു കൊണ്ടുമാണ് ‘ചിത്രവിശേഷം’ തുടരുന്നത്.

My Photo


-ഹരീ|Haree
>>കൂടുതല്‍ ഇവിടെ

ചിത്രവിശേഷം ജൈത്രയാത്ര തുടരുകയാണ് .....സുവര്‍ണ്ണ അക്ഷരങ്ങള്‍ പതിപ്പിച്ച് മൂന്നു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ഹരിയുടെ ബ്ലോഗിന് എല്ലാ വിധ ആശംസകളും നേരുന്നു.
-ബ്ലോത്രം

ബെര്‍ളിയുടെ പുസ്തകം : ഒരു റിവ്യൂ



അസൂയ മൂത്ത് എഴുതുന്ന ഒരു പോസ്റ്റാണിത്. എന്റെ സുഹൃത്തും ആജന്മ ശത്രുവായ ബെര്‍ളി തോമസ്‌ ഒരു പുസ്തകം പുറത്തിറക്കിയിരിക്കുന്നു. ഇതിലെന്ത് അസൂയപ്പെടാന്‍ എന്ന് ചോദിക്കും?. ഉണ്ട്. ബ്ലോഗിലെ തന്റെ സൃഷ്ടികളാണ് ബെര്‍ളി പുസ്തകമാക്കിയിരിക്കുന്നത്. അവതാരിക എഴുതിയിരിക്കുന്നതോ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയും!!. ഞാനടക്കമുള്ള ബ്ലോഗിലെ പന്തീരായിരം മലയാളി ബ്ലോഗ്ഗര്‍മാരില്‍ (പന്തീരായിരം എന്നത് ഒരു കൃത്യമായ കണക്കല്ല. ഒന്നോ രണ്ടോ അങ്ങോട്ടോ ഇങ്ങോട്ടോ നില്‍ക്കാന്‍ സാധ്യതയുണ്ട് !!) ഒരുമാതിരിപ്പെട്ട ആര്‍ക്കും ഇതില്‍ അസൂയ ഉണ്ടാവുക സ്വാഭാവികം. കാരണം അവതാരിക എഴുതിയ മമ്മൂട്ടിക്കോ എഴുതാന്‍ അവസരം കിട്ടാതിരുന്ന മോഹന്‍ലാലിനോ പോലും ബ്ലോഗ്‌ പുസ്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. രണ്ടു പേരും മത്സരിച്ചു ബ്ലോഗു എഴുതുന്നുണ്ടെങ്കിലും!!!. എന്റെ അറിവനുസരിച്ച് 'വിശാലമനസ്ക'ന്റെ കൊടകര പുരാണമാണ് മലയാള ബൂലോകത്ത് നിന്ന് ഇതിനു മുമ്പ് പുസ്തകമായിട്ടുള്ളത്. വേറെ വല്ലതും ഇറങ്ങിയിട്ടുണ്ടെങ്കില്‍ ആരേലും പറയണം. എന്റെ അറിവിലില്ല എന്നേ പറഞ്ഞുള്ളൂ.
-ബഷീര്‍ വള്ളിക്കുന്ന്
>>കൂടുതല്‍ ഇവിടെ

ഓ എൻ വി വിമർശിക്കപെടുന്നു. (വാർത്ത‌- മാതൃഭൂമി)

പഴശ്ശിരാജയിലെ ഗാന രചനയുടെ പേരിൽ ഓ എൻ വി വിമർശിക്കപെടുന്നു!
വിമർശിക്കുന്നത് അദ്ദേഹത്തിന്റെ കവിതയെ സംഗീതസുരഭിലമാക്കിയ ഇളയ
രാജ!!. കാട്ടിൽ ഒളിവിൽ കഴിയുന്നപഴശ്ശിരാജയുടെ മനസംഘർഷങ്ങളെ കൂടി
ആദിയുഷസ്സന്ധ്യ..എന്ന കവിതയിലെ
വരികൾക്ക് ഉൾക്കൊള്ളനായില്ല എന്നതാണ് ഇളയരാജയുടെ പരാതി.
സംഗീതവും സാഹിത്യവും സരസ്വതിയുടെ സ്തനദ്വയങ്ങളാണെന്ന് പണ്ടെപ്പോഴോ
സംസ്കൃതം ക്ലാസ്സിൽ പഠിച്ചത് ഓർത്തു പോകുന്നു.ഈ മുലകളുടെ സിമ്മട്രിയാണ്
ഒരു ഗാനത്തിനെ മികച്ചതാക്കുന്നത് എന്ന് പറയാം.ഒന്ന് ഒന്നിനേക്കാൾ മുഴുത്തതാവാൻ
പാടില്ല .മറ്റൊരുവിധത്തിൽ പറഞ്ഞാൽ സംഗീതവും സാഹിത്യവും പരസ്പരപൂരക
ങ്ങളായി വർത്തിക്കണം ,ഒരു ഗാനശില്പത്തിൽ.പഴയ ഗാനരചയിതാക്കളും സംഗീതസം
വിധായകരും ഈയൊരു ലാവണ്യ തന്ത്രമുൾക്കൊണ്ടാണ് പാട്ടുകൾ സൃഷ്ടിച്ചിരുന്നത്
അതുകൊണ്ടാണ് ആ പാട്ടുകൾ ഇന്നും നമ്മളിഷ്ടപെടുന്നത്.
പിന്നെ പിന്നെ പാട്ടിന്റെകാര്യത്തിൽ സ്തനദ്വയങ്ങളിൽ ഒന്നായ സാഹിത്യം ശോഷി
ച്ചു വരുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്.
-താരകന്‍
>>കൂടുതല്‍ ഇവിടെ

ഒ.ന്‍‌.വി യും ചന്ദ്രനിലെ വെള്ളവും

അങ്ങനെ അവസാനം നമ്മുടെ ബേബി മന്ത്രി ഒരു കണ്ടുപിടിത്തം കൂടി നടത്തി. രണ്ടാം മുണ്ടശേരി എന്ന് വിശേഷിപ്പിച്ച് വിദ്യഭ്യാസ രംഗത്ത് പുരോഗമനപരമായ പുതിയ പുതിയ കണ്ടുപിടിത്തങ്ങള്‍ നടത്തി അവയെല്ലാം ‘ഇപ്ലിമെന്റ് ‘ ചെയ്ത് എല്ലാം കുളമാക്കി അടുത്ത അദ്ധ്യായന വര്‍ഷത്തിലേക്കുള്ള പുതിയ പരീക്ഷണങ്ങളുടെ ഇടയിലായിരിക്കണം പുതിയ കണ്ടുപിടിത്തം നടത്തിയത്. ആ മഹത്തായ കണ്ടുപിടിത്തം ഇതായിരുന്നു. ചന്ദ്രനില്‍ ജലമുണ്ടെന്ന് ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തുംമുമ്പ് 'അമ്പിളിയമ്മാവന്റെ താമരക്കുമ്പിളി'നെ ഭാവനയില്‍ കണ്ട കവിയാണ് ഒ.എന്‍.വി. എന്നു വച്ചാല്‍ ചന്ദ്രനില്‍ വെള്ളമുണ്ടന്ന് ആദ്യം ഭാവനയില്‍ കണ്ടത് ഒ.എന്‍.വി. ആണന്ന്. പക്ഷേ സാക്ഷാല്‍ ഒ.എന്‍.വി. ഇങ്ങനെയൊരു കാര്യം പറയുമോ എന്നതില്‍ സംശയം ഉണ്ട്. ഇനി ശരിക്ക് അങ്ങനെയൊന്ന് അദ്ദേഹം ഭാവനയില്‍ കണ്ടിട്ടുണ്ടാവുമോ? ഏതായാലും ആ പാട്ടന്ന് കേള്‍ക്കാം എന്ന് വിചാരിച്ചു. കെ.പി.എ.സി.യുടെ ഒരു നാടകത്തില്‍ (പേരെനിക്കറിയില്ല) ഒ.ന്‍.വി. എഴുതി ദേവരാജന്‍ മാഷ് സംഗീതം നല്‍കി കെ.പി.എ.സി സുലോചന പാടിയ പാട്ടാണ് അമ്പിളി അമ്മാവാ...
-ഷിബു മാത്യു
>>കൂടുതല്‍ ഇവിടെ

എന്‍റെ നിലപാടുകളും പ്രതിഷേധങ്ങളും


ഓരോ സൃഷ്ടിയും ഓരോ നിലപാടുകള്‍ ആണെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. നിലവിലുള്ള സൈദ്ധാന്തിക പരിസരങ്ങളോട്‌, ജീവതാവസ്ഥകളോട്‌ അനുകൂലിച്ചുകൊണ്ടോ പ്രതികൂലിച്ചുകൊണ്ടോ ഉള്ള ഒരു മുദ്രാവാക്യം - ഒരു കലാപം - കാലത്തിലേക്ക്‌ സര്‍ഗ്ഗാത്മകമായ ഒരിടപെടല്‍ ഇതാണ്‌ ഒരു രചനകൊണ്ട്‌ ഒരു എഴുത്തുകാരന്‍ ഉദ്ദേശിക്കുന്നത്‌ എന്ന് വളരെ ഉപരിപ്ളവമായി ഒരു അഭിപ്രായം പറയാനാകും. എഴുത്ത്‌ സത്യസന്ധവും ആത്മാര്‍ത്ഥവുമായ ഒരു നിഷ്കാമ കര്‍മ്മമാണ്‌. എഴുത്തിനെ കവച്ചു വയ്ക്കുന്ന എഴുത്താളന്‍മാരെ സാഹിത്യത്തിന്‌ ആവശ്യമില്ല. എഴുത്തിന്‍റെ ആദ്യ ദശകളില്‍ സ്വീകരിക്കുന്ന നിലപാടുതറകളെ തികഞ്ഞ അവസരവാദത്തിനൊത്ത്‌ മാറ്റുകയും ആത്മരതിയുടെ അനന്ത വിഹായസ്സില്‍ പരിലസിക്കുകയും ചെയ്യുന്നവര്‍ മലയാള സാഹിത്യത്തില്‍ ഒരുപാടുണ്ട്‌. മലയാളത്തിന്‌ കരുത്തുറ്റ രചനകള്‍ സംഭാവന ചെയ്ത മുകുന്ദനും, പലപ്പോഴായി ഒ. വി. വിജയനും തന്‍റെ ആന്തരിക ജീവിതത്തിലും സര്‍ഗ്ഗാത്മക ജീവിതത്തിലും വന്നു ചേര്‍ന്ന പ്രതിസന്ധികളില്‍ ഏറെ പഴികേള്‍ക്കേണ്ടിവന്നിട്ടുണ്ട്‌. ലബ്ദപ്രതിഷ്ടരായ എഴുത്തുകാരെ വിഗ്രഹവല്‍ക്കരിക്കാന്‍ വിവേകിയായ വായനക്കാര്‍ തയ്യാറല്ല എന്നു വേണം കരുതാന്‍.
-

വിദ്യാര്‍ത്ഥി സമരം അമേരിക്കയിലും

ഫീസ് വര്‍ദ്ധനയ്ക്കെതിരെ വിദ്യാര്‍ത്ഥികള്‍ സമരമുഖത്തേയ്ക്കിറങ്ങുന്നത് കേരളിയര്‍ക്ക് പുത്തരിയല്ല. എന്നാല്‍ അമേരിക്കയില്‍ ഇതാ അത് സംഭവിച്ചിരിക്കുന്നു.

സാമ്പത്തിക മാന്ദ്യത്തിന്റെ ഫലം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന കാലിഫോര്‍ണിയയില്‍, നമ്മുടെ പഴയ നടന്‍ അര്‍ണോള്‍ഡ് ഗവര്‍ണ്ണാറായുള്ള സംസ്ഥാനത്ത്, യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്സിറ്റി കെട്ടിടം കയ്യേറിയിരിക്കുന്നു!

സാമ്പത്തിക മാന്ദ്യത്തില്‍ വലയുന്ന കാലിഫോര്‍ണീയ ഗവര്‍ണ്ണര്‍ ഡെമോക്രാറ്റുകാരനായ ഒബാമയുടെ സാമ്പത്തിക ഉത്തേജനം തിരസ്കരിച്ച് വാര്‍ത്ത സൃഷ്ടിച്ചിരുന്നു. എന്നാല്‍ ദിവസം ചെല്ലുന്തോറും പണ ഞെരുക്കത്തിലേയ്ക്ക് വഴുതി വീണിരിക്കുന്ന കാലിഫോര്‍ണീയ പതിവ് പോലെ വിദ്യാഭ്യാസ രംഗത്ത് പണം മുടക്കുന്നത് കുറച്ചു.
-മനോജ്‌
>>കൂടുതല്‍ ഇവിടെ

ഒബാമയുടെ അപ്പന്‍ നടന്ന വഴികള്‍


Omama Sr

ലോകമേ തറവാട് എന്ന തത്വത്തില്‍ അടിയുറച്ചു വിശ്വസിച്ചിരുന്ന ഒരാളായിരുന്നു സീനിയര്‍ ഒബാമ . അതായത് നമ്മുടെ ഒബാമയുടെ അപ്പന്‍ ഒബാമ .വലിയ കാരണവര്‍ എന്നും പറയാം . മിടുക്കനായ വിദ്യാര്‍ഥി . ബ്രിട്ടീഷ്‌ സാമ്രാജ്യത്വ സമയത്ത് കെനിയയില്‍ ജനനം . പഠന വിഷയങ്ങളില്‍ സ്കോളര്‍ഷിപ്പ് . റോമന്‍ കത്തോലിക്കന്‍ സമൂഹത്തില്‍ ജനിച്ച് മിഷിനറി പ്രവര്‍ത്തനങ്ങള്‍ക്കായി ലോകം മുഴുവന്‍ സഞ്ചരിച്ചു. ‍ ഇന്ത്യയില്‍ വെച്ച്‌ മുസ്ലീം മതം സ്വീകരിച്ചു എങ്കിലും പിന്നീട് നിരീശ്വരവാദിയായി . കെനിയയില്‍ വീണ്ടും സര്‍ക്കാരില്‍ ഉന്നത ജോലി .1982 കെനിയയില്‍ ഒരു കാര്‍ അപകടത്തില്‍ മരണപ്പെട്ടു . ജീവിത കാലത്ത് ലോകത്തിന്റെ പലഭാഗത്ത് നിന്നായി നാല് വിവാഹങ്ങള്‍ അറിയപ്പെടുന്ന ഏഴു മക്കള്‍ .ഇത്രയും മതിയാകും അപ്പന്‍ ഒബാമയുടെ ലഘു ജീവിത ചരിത്രം . കൂടുതല്‍ പഠിക്കണം എന്നുള്ളവര്‍ ആ വഴിക്ക് തിരയുക .
-കാപ്പിലാന്‍
>>കൂടുതല്‍ ഇവിടെ

കലിയുഗ വരദന്‍

അദ്ധ്യായം 21 - യാത്ര ആരംഭിക്കുന്നു



ബ്രഹ്മദത്തനു പെട്ടന്നൊരു ഉന്മേഷം വന്നപോലെ.അല്‍പ്പം മുമ്പ് വരെ തന്നെ ബാധിച്ചിരുന്ന വിഷമങ്ങളെല്ലാം പെട്ടന്ന് മാറിയ പോലെ.വാമദേവന്‍ നമ്പൂതിരിയുടെ വാക്കുകള്‍ അത്രക്ക് അയാളെ സ്വാധീനിച്ചിരിക്കുന്നു.എവിടെയോ ഒരു രക്ഷയുടെ ചെറുനാളം ഉണ്ടെന്ന ചിന്ത തന്നെ അയാള്‍ക്ക് ധൈര്യമേകി..

ബ്രഹ്മദത്തന്‍റെ അരികില്‍ നിന്നും തിരികെയെത്തിയ തിരുമേനി കണ്ടത് എന്തോ സംശയത്തില്‍ നില്‍ക്കുന്ന രവിവര്‍മ്മയെയാണ്, അദ്ദേഹം ചോദിച്ചു:
"എന്താ സ്വാമി?"
"ഈ മാല നമ്മള്‍ എവിടെ വച്ചാണ്‌ ഊരേണ്ടത്?"
-അരുണ്‍ കായംകുളം
>>കൂടുതല്‍ ഇവിടെ



കമ്പ്യൂട്ടറോളും ട്രാക്ടറോളും

ഡാ കമ്പ്യൂട്ടറിനെക്കുറിച്ചൊരു പോസ്റ്റ് വന്നണ്ട്..

ഉവ്വാ..നന്നായി..

ട്രാക്ടറിനെക്കുറീച്ചുംണ്ട്..

ഇനീള്ള കാലം ടെക്നിക്കല്‍ ബ്ലോഗോള്‍ടേ കാലണ്.. പുത്തന്‍ കമ്പ്യൂട്ടറ് ഒരെണ്ണം വേടിക്കണംന്ന് വെച്ചട്ട് കാലം കൊറെ ആയി.. ട്രാക്ടറെന്തൂട്ടിനണ്..പെരപണിയാന്‍ നാല് സെന്റില്യാണ്ടിരിക്കുമ്പഴാണ് ട്രാക്ടറ്

ഇതങ്ങനത്തെ പോസ്റ്റല്ലടാ..കമ്പ്യൂട്ടര്‍, ട്രാക്ടര്‍, സ്വാശ്രയവിദ്യാഭ്യാസം...ആ ലൈനില്‌ള്ളത്..

-

തൊഴിലാളി പാര്‍ട്ടിയും പഞ്ചനക്ഷത്ര ഹോട്ടലും

കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അന്തര്‍ദേശീയ സമ്മേളനം ദില്ലിയില്‍ വെച്ചു നടക്കുന്നു. സമ്മേളനം നടക്കുന്നത് ദില്ലിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ റമദ പ്ലാസയിലാണ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഡെലിഗേറ്റുകള്‍ താമസിക്കുന്നതും അവിടെത്തന്നെ.

റമദ ഒരു അന്താരാഷ്ട്ര ലക്ഷ്വറി ഹോട്ടല്‍ ചെയിനാണ്. പ്രമുഖ വ്യവസായിയാ‍യ അശോക് മിത്തലിന്റെ ഉടമസ്ഥതയിലുള്ള ലിലോയിട്ടര്‍ ഗ്രൂപ്പിന്റേതാണ് ദില്ലിയിലെ റമദ. മുറിയൊന്നുക്ക് ദിവസവാടക പതിനായിരം രൂപ
-സിമി
>>കൂടുതല്‍ ഇവിടെ

കാഞ്ചീവരം


2009നവമ്പര്‍29 കാലത്ത്9.30ന്ചങ്ങരംകുളം കൃഷ്ണ മൂവീസില്‍
കാഞ്ചീവരം
സംവിധാനം:പ്രിയദര്‍ശന്‍
പണ്ട്, പണ്ടെന്നുവച്ചാല്‍ വളരെയൊന്നും പണ്ടാല്ലാത്ത പണ്ട്, ഒരിടത്തൊരു നെയ്ത്തുകാരനുണ്ടായിരുന്നു. മനോഹരമായ പട്ടുസാരികള്‍ നെയ്യുമ്പോഴും സ്വന്തം ഭാര്യയ്ക്ക് ഒരു പട്ടുസാരി നല്‍കാന്‍ പാങ്ങില്ലാതിരുന്ന ഒരു പാവം നെയ്ത്തുകാരന്‍ . അയാള്‍ക്ക് ആറ്റുനോറ്റ് ഒരു പെണ്‍കുഞ്ഞ് പിറന്നു. പട്ടുസാരിയുടുപ്പിച്ചേ മകളുടെ കല്ല്യാണം നടത്തുവെന്ന് അയാളുറപ്പിക്കുന്നു. നാട്ടാര്‍കേള്‍ക്കേ അയാളതു പറയുകയും ചെയ്തു. പട്ടെന്നാല്‍ ആര്‍ഭാടമെന്നാണര്‍ത്ഥം. ഭാര്യ മരിക്കുമ്പോള്‍ പോലും പട്ടുപുതപ്പിക്കാന്‍ കഴിയാത്തയാളാണയാള്‍; തൊഴിലുടമ നല്‍കുന്ന തുച്ഛമായ വേതനത്തിന് അയാള്‍ നെയ്യുന്ന മനോഹരമായ പട്ടുസാരികള്‍ക്ക് വന്‍‌വിലയ്ക്ക് വിറ്റുപോകുമ്പോഴും..
-

ഒരു വ്യാജ സിഡി തരൂ, ഞാനൊന്നു സിനിമ കാണട്ടെ

"watching a movie at home is a lot more fun than going out" എന്നത് ഏതു സിഡി/വീഡിയോ കമ്പനിയുടെ പരസ്യ വാചകമെന്നറിയില്ല. പക്ഷെ ആ ഒരു ബോധത്തിലാണ് ഇന്ന് കേരളത്തിലെ മിക്ക പ്രേക്ഷകരും. അല്ലായിരുന്നെങ്കില്‍ ഈ കൊച്ചു കേരളത്തില്‍ വ്യാജസിഡികള്‍ നിര്‍ബാധം വിലസുകയോ പ്രചരിക്കുകയോ ചെയ്യുമായിരുന്നില്ല. സിനിമ എന്ന വ്യവസായം തഴച്ചു വളര്‍ന്നതിനൊപ്പം പഴയ ഗള്‍ഫുകാരന്റെ ടിവി വീസിയാര്‍ തരംഗത്തിലൂടെ കേരളത്തില്‍ വീഡിയോ അഥവാ സിനിമാ വീഡിയോ കാസറ്റ് തരംഗവും വന്നെത്തി. പിന്നീട് അതൊരു വ്യവസായമാകുകയാണ് ചെയ്തത്. കേരളത്തില്‍ മുക്കിനുമുക്കിന് കാസറ്റ് കടകള്‍ (റെന്റ്) മുളച്ചുപൊന്തി. അതോടൊപ്പം വ്യാജ കാസറ്റുകളും. പഴയ വി എച്ച് സി യില്‍ നിന്ന് സിഡി തരംഗത്തിലേക്ക് വന്നപ്പോള്‍ ഈ വ്യവസായം കൂടുതല്‍ വിപുലപ്പെടൂകയാണുണ്ടായത്. മാത്രമല്ല സീഡി കമ്പനികളും സിനിമാ സീഡി റിലീസിങ്ങ് കമ്പനികളും ഒരുപാട് കൂടി, പിന്നീട് നടന്നതൊക്കെ ചരിത്രം.
-നാന്‍സ്
>>കൂടുതല്‍ ഇവിടെ

സൂക്ഷ്മമായി നിരീക്ഷപ്പെടുന്ന തീവണ്ടികൾ (1966)

ഈ കുറിപ്പ് അല്പം പഴയൊരു സിനിമയെക്കുറിച്ചാണ്; ചെക്കോസ്ലോവാക്യയിൽ നിന്നുള്ള പ്രമുഖ സംവിധായകരിൽ ഒരാളായ യിരി മെൻസിലിന്റെ 1966-ലെ Closely Observed Trains അഥവാ, ‘സൂക്ഷ്മമായി നിരീക്ഷപ്പെടുന്ന തീവണ്ടികൾ’ എന്ന ചലച്ചിത്രം, അതിന്റെ പ്രമേയം കൊണ്ടും ആഖ്യാനത്തിലെ ലാളിത്യം കൊണ്ടും, നർമ്മസ്വഭാവം, മുന്നോട്ടു വെയ്ക്കുന്ന രാഷ്ട്രീയകാഴ്ചപ്പാട് എന്നിവകൊണ്ടും നമ്മെ ആകർഷിക്കുന്നു. ചെക്കോസ്ലോവാക്യയിലെ ഒരു ചെറിയ റെയിൽ‌വേ സ്റ്റേഷനാണ് സിനിമയുടെ രംഗപരിസരം. കാലം, രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികളുടെ പടയോട്ടം നടക്കുന്ന സമയം. യുദ്ധത്തെയും യുദ്ധകാലത്തെ ജീവിതത്തെയും കടുംവർണ്ണങ്ങളിൽ വരയാനല്ല, മറിച്ച് ഒട്ടൊരു നർമ്മത്തോടെ, ചില ജീവിതങ്ങളെ സമീപത്തു നിന്നും വീക്ഷിക്കാനാണ് സിനിമ ശ്രമിക്കുന്നത്.
-റോബി
>>കൂടുതല്‍ ഇവിടെ

തും മിലേ


സംവിധാനം : കുണാല്‍ ദേശ്മുഖ്
നിര്‍മ്മാണം: മഹേഷ് ഭട്ട്
സംഗീതം: പ്രീതം
അഭിനേതാക്കള്‍ : ഇംറാന്‍ ഹാഷ്മി‍, സോഹ അലിഖാന്‍ തുടങ്ങിയവര്‍..



ജന്നത്ത് എന്ന സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ കുനാല്‍ ദേശ്മുഖാണ് തും മിലേ ഒരുക്കിയിരിക്കുന്നത്. മഹേഷ് ഭട്ടിന്റെ മകന്‍ രാഹുല്‍ ഭട്ടിന്റെ തീവ്രവാദി ബന്ധം ആരോപിച്ച് ഗുജറാത്തില്‍ ചിത്രത്തിന്റെ പ്രദര്‍ശനം തടഞ്ഞിരിക്കുകയാണ് ഇപ്പൊള്‍...
-

ഞെട്ടിപ്പിക്കുന്ന അണ്ടര്‍വെയറും ഭീകര കാലുകളും

"ഒറോത ചേടത്തിയെ കരണ്ടടിച്ചു. ..!!?"


വാര്‍ത്ത കാട്ടു തീ പോലെ പരന്നു...!!!


കേട്ടവര്‍ കേട്ടവര്‍ ഒറോത ചേടത്തിയുടെ സ്വഭവനമായ മാത്തന്‍സ് വില്ലയിലേയ്ക്ക് പ്രവഹിച്ചു. മാത്തന്‍സ് വില്ല ശോകമൂകമായി.

എന്റെ സുഹൃത്തും അയല്‍ക്കാരനുമായ ശ്രീമാന്‍ മാത്തപ്പന്‍ അവര്‍കളുടെ പ്രിയ പത്നിയാണ് ഒറോത ചേടത്തി. മാത്തപ്പന്‍ ചേട്ടനെയും പ്രിയ ഭാര്യ ഒറോത ചേടത്തിയേയും ഈ ബ്ലോഗു വായിക്കുന്ന ചില വായനക്കാരെങ്കിലും ഓര്‍മിക്കുന്നുണ്ടാവും. ഇല്ലെങ്കില്‍ ഒരു ക്ലൂ തരാം...

-രഘുനാഥന്‍
>>കൂടുതല്‍ ഇവിടെ

പിണറായിയുടെ വീട്

പിണറായിയുടെ വീടിന്റെ ഫോട്ടോ എന്നും പറഞ്ഞ് ഒരു ആര്‍ഭാട വീടിന്റെ ഫോട്ടോ എനിക്ക് ഇ-മെയില്‍ ഫോര്‍വേഡായി അയച്ചുതന്നത് അഞ്ച്പേരാണ്.

അതിലൊരാള്‍ എസ് എഫ് ഐയില്‍ സജീവമായിരുന്ന ഇപ്പോഴും ഒരു കടുത്ത സി പി എം അനുഭാവിയായ ഒരു സുഹൃത്താണ്.

മറ്റൊരാള്‍ കോളജില്‍ എ ബി വി പി ഭാരവാഹിയായിരുന്ന ഇപ്പോള്‍ കോണ്‍ഗ്രസ്സ് ചായ്‌വുള്ള ഒരു ക്ലാസ്സ്മേറ്റ്. സി പി എം വിഭാഗീയത മാധ്യമങ്ങളില്‍ കൊടുമ്പിരിക്കൊണ്ടിരുന്ന കാലഘട്ടത്തില്‍ ഇദ്ദേഹം ഒരു ‘അച്യുതാന്ദന്‍ ഗ്രൂപ്പു‘കാരനായിരുന്നു. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ നിലമ്പരിശാക്കാന്‍ ഏത് കാലത്ത് എന്ത് നിലപാടാണോ കരണീയം അത് കൈക്കൊള്ളുന്ന ഒരു പൂര്‍ണ്ണ പാര്‍ട്ടി വിരുദ്ധന്‍ എന്ന് ചുരുക്കം.
-സില്ലി പോയിന്റ്‌
>>കൂടുതല്‍ ഇവിടെ

ഡിക്‌ഷ്ണറി കാത്തു



കയ്യിലുള്ള വല്ല പോസ്റ്ററുമെടുത്ത്‌ പ്രസന്റ്‌ ചെയ്യ്‌ എന്ന സാറിന്റെ വാക്കുകളിൽ കുരുങ്ങി, ഡിപ്പാർട്‌ മെന്റ്‌ ഇൻ ഹൗസ്‌ സിമ്പോസിയത്തിൽ പഴയൊരു കോൺഫറൻസ്‌ പോസ്റ്റർ അവതരിപ്പിക്കാൻ ഞാൻ സമ്മതിച്ചു.. ഏതാണ്ടൊരു വർഷത്തോളം മുൻപ്‌ ചെയ്ത ഒരു വർക്കിന്റെ പോസ്റ്ററായിരുന്നു കയ്യിലിരിപ്പുണ്ടായിരുന്നതെന്നതിനാലും, ബ്രഹ്മി കഴിച്ച്‌ ഓർമ്മശക്തി വർദ്ധിപ്പിക്കുന്ന (ഉം.. വർദ്ധിച്ചത്‌ തന്നെ) പരിപാടി നിർത്തിയതിനാലും ലേശമൊന്നു പഠിച്ചു പോകാൻ തന്നെ തീരുമാനിച്ചു..നമ്മളായിട്ട്‌ സാറന്മാർക്ക്‌ പണി (ചോദ്യം ചോദിപ്പിക്കുന്ന) കൊടുത്ത്‌ ബുദ്ധിമുട്ടിക്കരുതല്ലോ..

-suchand
>>കൂടുതല്‍ ഇവിടെ



പീ.... പീ.....

ഒരു പഴയ കഥ കൂടി.

പണ്ട് നാട്ടിന്‍പുറങ്ങളില്‍ 'പീ...പീ....' എന്ന് ശബ്ദം ഉണ്ടാക്കുന്ന ഒരു ചെറിയ സാധനം, അഞ്ചോ പത്തോ പൈസക്ക് കിട്ടുമായിരുന്നു.
'പീ.പീ' എന്ന് തന്നെ ആയിരുന്നു അതിന്റെ പേര്, ഒരു ബീഡിയുടെ വ്യാസവും പകുതി നീളവും ഉണ്ടാവും.

'പീ.പീ' ചുണ്ടില്‍ വച്ചും, അണ്ണാക്കില്‍ വച്ചും ഊതി ശബ്ദം ഉണ്ടാക്കാം.കുറച്ചു 'expert' ആയ കുട്ടികള്‍ക്ക് മാത്രമേ അത് അണ്ണാക്കില്‍ വച്ച് ഊതുന്ന ശീലം ഉണ്ടായിരുന്നുള്ളു.
-ജോണ്‍ ചാക്കോ പൂങ്കാവ്
>>കൂടുതല്‍ ഇവിടെ

യുവര്‍ സിസ്റ്റര്‍

ബസ്സിനുള്ളിൽ നല്ല തിരക്കായിരുന്നു. പുള്ളിത്തട്ടങ്ങൾക്കിടയിൽ നിന്നും എന്റെ കാശ് പിരിച്ചെടുക്കുന്ന ബേജാറിനിടയിൽ അടുത്ത് നിൽക്കുന്ന ഒരു സാരിക്കാരി കൈ കാൽ മെയ് കൊണ്ടൊരു ഇറുക്കിപ്പിടുത്തം!
അതൊരു കരുതിക്കൂട്ടിയുള്ള കൊമ്മലയാണല്ലൊ എന്ന് മനസ്സിലാക്കി മുഖം ശ്രദ്ധിച്ചു. ‘ങേ... കുസൃതിച്ചിരിയുമായി ഷാബിയെന്ന യുവർ സിസ്റ്റർ!! ഒരു യുവർ സിസ്റ്ററിന് ഇങ്ങനെയൊക്കെ ചെയ്യാൻ തോന്നുമോ?’ എത്രയോ പ്രാവശ്യം മനസ്സിനെ കൊളുത്തി വലിച്ച ആ ചിരിയല്ല്ലല്ലോ ഇത്. അൽഭുതത്തോടെ ഒന്ന് ഒരു ലോഹ്യം പറഞ്ഞ് വീണ്ടും ഞാൻ പെണ്ണുങ്ങളെ തോണ്ടൽ ആരംഭിച്ചു“അവിടെ..അവിടെ കൊടുത്തോ?”
-

ഈ അക്ഷരക്കൂട്ട് സാക്ഷി


അന്നുനിന്‍ മിഴികളിലൊരുമാത്രയെന്‍റെ
മുഖം ഹൃദയംതന്നുവോ..?
നീറുമാ മാനസമറിഞ്ഞൊരുമൊഴി
എന്‍റെ സാന്ത്വനമൊരുവചനം,
നിറച്ചുണ്ടതില്‍ നീ
നൊമ്പരമാറ്റിയോ...?
നിന്‍റെയുതിര്‍ന്ന മിഴിനീരെന്‍റെ
ഹൃത്തടം നനച്ചുവോ..?
നിറഞ്ഞാകരള്‍ക്കയം

-













ഠിച്ച സ്കൂളില്‍
ഞങ്ങള്‍
താമസിച്ചിട്ടുണ്ട്
ചിലപ്പോഴൊക്കെ
അറിവ്
ഒരഭയമാവുന്നതപോലെ.

പഠിച്ച സ്കൂളില്‍
രാത്രിയാവുമ്പോള്‍
ഏതോ ക്ലാസ്സില്‍ നിന്ന്
സന്ധ്യാ നാമം വന്ന്
നരകിച്ചിട്ടുണ്ട്.
-ബിനു എം പള്ളിപ്പാട്
>>കൂടുതല്‍ ഇവിടെ


താണ്ഡവസ്തുതി



മൃദംഗ,ശംഖ നാദവും ഉയര്‍ന്ന ഭേരി വാദ്യവും
സുരേശ നൃത്ത ഭംഗിയും മനോഹരം മനോഹരം
ഉലഞ്ഞുടഞ്ഞ വല്ക്കലം, ജടാവൃതം, ശശി ധര-
ശ്ശിരശ്ചലന താളവും മനോഹരം മനോഹരം

അഷ്ടശത്രുജിത്ഭവാനനന്ത ശോഭയാര്‍ന്നൊരീ
വിലാസ നൃ്ത്ത ഭംഗി ഹാ മനോഹരം മനോഹരം
ഉണര്‍ന്ന താള ഭംഗിയില്‍ ഇളകിടുന്ന വാസുകീ
ഫണങ്ങളും മനോഹരം, ഭവാന്‍റെ ദിവ്യ താണ്ഡവം

-

സംഭോഗരാത്രി


ഇന്നലേക്ക്‌ ശേഷവും
നാളേക്ക് മുന്‍പും ,
അസ്തമയത്തിനും
ഉദയത്തിനും ഇടയ്ക്ക്
നാം മാത്രമിവിടെ .

ലാവ ഉരുകി ഒലിക്കുന്നത്
നിന്‍റെ നഗ്ന താഴ്വരയിലേക്ക്.
-





0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP