FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

3 നവംബര്‍ 2009:കവര്‍ സ്റ്റോറികള്‍ ..ബ്ലോത്രം എക്സ്ക്ലൂസീവ് .

Sunday

ബ്ലോത്രം എക്സ്ക്ലൂസീവ് കവര്‍ സ്റ്റോറി

കടത്തനാടനും, പി എ അനീഷ്‌ ,എളനാടും ഇന്ന് ബ്ലോത്രത്തില്‍ രണ്ടു ലേഖനങ്ങള്‍ എഴുതുന്നു.....സി പി എമ്മിന്റെ തെറ്റ് തിരുത്തലുംമറ്റും വിവരിക്കുന്ന ലേഖനവും ,ബ്ലോഗിലെ പ്രമുഖ കവിയായ കെ എം പ്രമോദിന്റെ കവിതകളെ പി അനീഷ്‌ വിലയിരുത്തുന്നലേഖനവും...നിങ്ങളുടെ വിലയേറിയ അഭിപ്രായവും നിര്‍ദേശങ്ങളും ബ്ലോത്രത്തെ അറിയിക്കും എന്ന് വിശ്വസിക്കുന്നു ..
-ബ്ലോത്രം

1.തെറ്റ്തിരുത്തൽ രേഖയുംCPI-Mലെ പ്രതിസന്ധിയുംപുതിയ തെറ്റ്തിരുത്തൽ രേഖയിലൂടെ പാർട്ടി നേരിടുന്ന പ്രശ്നങ്ങൾക്ക്‌ പരിഹാരം കാണാൻ കഴിയില്ലെന്ന് CPI.M പാർട്ടിയിലേ തന്നെ ഒരു വിഭാഗം കരുതുന്നു.
പാർട്ടി വിടുപോയ വിമത വിഭാഗവും ശക്തമായ ഭാഷയിൽ തന്നെ പുതിയ തെറ്റ് തിരുത്തൽ പ്രക്രിയയെ വിമർശ്ശിക്കുന്നുണ്ട്‌.
ഇത്‌ ഒരു പ്രതീക്ഷക്കും വക നൽകുന്നില്ലെന്ന് കാര്യകാരണ സഹിതം ഇവർ ചൂണ്ടിക്കാണിക്കുന്നു.
പതിനാലും പതിനഞ്ചും പാർട്ടികോൺഗ്രസ്സുകളുടെ നിഗമനങ്ങൾക്കും തീരുമാനങ്ങളനുസരിച്ച്‌ 1996 ഒക്ടോബറിൽ ദില്ലിയിൽ കേന്ദ്രകമ്മിറ്റി അംഗീകരിച്ച്‌ കീഴ്ഘടകങ്ങൾക്ക്‌ അയച്ച ഒരു തിരുത്തൽ രേഖയുണ്ടായിരുന്നു [on rectification compign].
വന്ന പാളിച്ചകൾ തിരുത്തുക എന്ന ലക്ഷ്യം തന്നെയായിരുന്നു രേഖക്കും.
അഞ്ചിന പെരുമാറ്റ ചട്ടം.
[1]ജന പ്രതിനിധികളും നേതാക്കളും സ്വകാര്യ കമ്പനികളുടേയോ ലോബികളെയോ സൽക്കാരങ്ങൾ സ്വീകരിക്കരുത്‌.ഹോട്ടൽ,താമസം,െഞ്ച്‌-ഡിന്നർ ക്ഷണങ്ങൾ വിലകൂടിയ സമ്മാനങ്ങൾ തുടങ്ങിയവ സ്വീകരിക്കരുത്‌.[2]ഔദ്യോഗിക സമ്മാനങ്ങൾ പാർട്ടിക്ക്‌ കൈമാറണം.
[3]ലളിതമായ ജീവിത ശൈലി സ്വീകരിക്കണം.കുടും മ്പാംഗ ങ്ങളുടെ വിവാഹം ആഡംമ്പരത്തോടെ നടത്തരുത്‌. മതപരമായ ചടങ്ങുകളോ ആചാരങ്ങളോ സംഘടിപ്പിക്കുകയോ പങ്കാളികളാവുകയോ ചെയ്യരുത്‌.
[4]ലെവി കൃത്യമായി നൽകി മാതൃകയാകണം.
[5] ഫണ്ടുകൾ കൈകാര്യം ചെയ്യുമ്പോൾ കൃത്യമായ കണക്കുകൾ സൂക്ഷിക്കണം കുടുംമ്പാംഗങ്ങൾക്കോ സുഹൃത്തുക്കൾക്കോവേണ്ടി ഔദ്യോഗിക വാഹനങ്ങളോ സംവിധാനങ്ങളോ ദുരുപയോഗം ചെയ്യരുത്‌.
ഒമ്പതിന പരിപാടി.
[1]ബഹുജന മുന്നേറ്റങ്ങളും വർഗ്ഗസമരങ്ങളും ശക്തിപ്പെടുത്തുക എന്നലക്ഷ്യത്തിന്നായി പാർലമന്റ്‌-പാർലമന്റേതര പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന ശരിയായ മാർക്ക്സിസ്റ്റ്‌-ലെനിനിസ്റ്റ്‌ സമീപനം പാർട്ടിസഖാക്കളെ പഠിപ്പിക്കുക.
[2]ജനപ്രതിനിധികൾക്കും പാർട്ടി നേതാക്കൾക്കുമുള്ള പെരുമാറ്റചട്ടം കർശ്ശനമായി പാലിക്കുക
[3]കമ്യൂണിസ്റ്റ്‌ ബോധം നിലനിർത്തുംവിധം വിവേചനങ്ങൾക്കെതിരെ പോരാടാൻ ജനങ്ങളെ സഘടിപ്പിക്കുക.
[4]അഴിമതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക.പാർട്ടി ഫണ്ടിന്റേയും ഇതര ഫണ്ടുകളുടേയും ശരിയായ വിനിയോഗം ഉറപ്പ്‌ വരുത്തുക .ചിലവായ തുകയുടെ കണക്ക്‌ ഓഡിറ്റ്‌ ചെയ്തു സൂക്ഷിക്കുക.
[5]വിമർശനവും സ്വയം വിമർശനവും ഉറപ്പ്‌ വരുത്തുക.പാർട്ടികമ്മിറ്റികളിൽ നേതാക്കളുടെ ഉദ്യോഗസ്ഥ മേധാവിത്വപരമായ നിലപാടുകൾക്കും പെരുമാറ്റത്തിന്നു മെതിരെ വിമർശനമുയർത്തുക.
[6]പുതിയ റിക്രൂട്ട്‌മന്റ്‌ ശ്രദ്ധാപൂർവ്വം നിർവ്വഹിക്കുക .
[7]പാർട്ടി അംഗങ്ങളുടെ പ്രാഥമിക ചുമതലയാണ് ബഹുജന സംഘടനാപ്രവർത്തനം. സഘടനകളുടെ ജനാതിപത്യ പരമായ പ്രവർത്തനങ്ങൾ ഉറപ്പ്‌ വരുത്തുക.
[8]എല്ലാ പാർട്ടി അംഗങ്ങൾക്കും പാർട്ടിവിദ്യാഭ്യാസം നൽകുക.
[9]പാർട്ടിപത്രങ്ങളും പ്രസിദ്ധീകരണങ്ങളും വായിക്കുക പ്രചരിപ്പിക്കുക.ഇത്തരത്തിലുള്ള ഒരു സമഗ്ര രേഖ വന്നതിന്ന് ശേഷമാണ് ധനിക പക്ഷത്തോട്‌ ചായ്‌വ്‌ തുടങ്ങിയത്‌. കോടികളുടെ ഫണ്ട്‌ വിവാദമുണ്ടായത്‌. മാഫിയാ ബന്ധങ്ങൾ വളർന്നത്‌.
അഴിമതിക്കേസുകൾ വന്നത്‌.പി ബി അംഗങ്ങളുടെ കുടുംമ്പങ്ങളുടെ വിവാഹങ്ങളോ വിവാഹ നിശ്ചയങ്ങളോ മസ്കറ്റ്‌ ഹോട്ടലുകളിൽ വെച്ചായത്‌. ഔദ്യോഗിക പദവികളുടെ ദുരുപയോഗം തുടർക്കഥയാവുന്നത്‌.മക്കൾക്ക്‌ വിദേശ പഠനം,സ്വാശ്രയ പഠനം.വലിയ വലിയ ബിസ്സ്നസ്സുകൾ,പാർട്ടി ബന്ധങ്ങളെ തോൽപ്പിക്കുന്ന കച്ചവട ബന്ധങ്ങൾ.....
കേന്ദ്രകമ്മിറ്റിയുടെ രേഖ അംഗീകരിക്കാത്ത്‌ ,നടപ്പിലാക്കാത്ത നേതൃത്വത്തിന്നെതിരെ വ്യാപകമായ വിമർശനങ്ങൾ ഉയർന്ന് വന്നപ്പോൾ വെട്ടിനിരത്തലാരംഭിച്ചു.
തെറ്റുകൾ ന്യായീകരിക്കപ്പെട്ടു. പാർട്ടി കാത്തു സൂക്ഷിച്ച മൂല്യബോധത്തിലും പ്രത്യായശാസ്ത്ര-രാഷ്ട്രീയ സംഘടനാ തത്വങ്ങളും കയ്യൊഴിഞ്ഞു.ഇത്‌ നിർദ്ദാക്ഷണ്യം കണ്ട്‌ രസിച്ച നേതാക്കളെ വരുതിക്ക്‌ നിർത്താൻ ,തിരുത്തിക്കാൻ പുതിയ തിരുത്തൽ രേഖക്ക്‌ കഴിയില്ല....
ഒരു വിലയിരുത്തലിന്റെ പരിധിയിൽ ഒതുങ്ങുന്നതല്ല CPI-M ഇന്ന് നേരിടുന്ന പ്രശ്നങ്ങൾ ഭരണ വർഗ്ഗ രാഷ്ട്രീയത്തിലേക്ക്‌ അധപ്പതിച്ചു പോയതും,അതീവ ഗുരുതരമായ രാഷ്ട്രീയ-പ്രത്യായശാസ്ത്ര പ്രതിസന്ധിയുടെയും പ്രതിഫലനമാണിത്‌. അഗാധ്‌ പ്രതിസന്ധിയെ കേവലം സംഘടനാ പരിഷ്കാരം കൊണ്ട്‌ പരിഹരിക്കാമെന്ന് കരുതുന്നത്‌ മറ്റൊരു വ്യാമോഹം മാത്രമാണ്. പി ന്തിരിപ്പൻ -ദല്ലാൾ ഭരണ വ്യവസ്ഥയെ തൂത്തെറിയുന്നതിന്നും ജനകീയ ജനാതിപത്യത്തിന്റേയും സോഷ്യലിസത്തിന്റേയും പാതയിലൂടെ മുന്നേറുന്നതിന്നുംവേണ്ടിയുള്ള വിപ്ലവ പ്രയോഗങ്ങൾ സത്വരം വികസിപ്പിക്കുന്നതിന്നായി എല്ലാതിരുത്തൽ വാദ-വലത്‌ പക്ഷ നിലപാടും കയ്യൊഴിഞ്ഞ്‌ മാർക്ക്സിസ്റ്റ്‌-ലെനിനിസ്റ്റ്‌ നിലപാടുകളെ സമൂർത്തമായി വികസിപ്പിക്കാനുംതയ്യാറായാൽ മാത്രമേ വ്യവസ്ഥാപിത ഭരണവർഗ്ഗ പാർട്ടിയുടെ ജീർണ്ണതയിലാണ്ടുപോയCPI-M ന്ന് ഈപ്രതിസന്ധിയിൽ നിന്ന് കരകയറാനാവൂ

-കടത്തനാടന്‍

2 .പ്രമോദിന്റെ കവിതയിലൂടെ
പാരമ്പര്യത്തിന്റെ കനം പേറുന്ന എഴുത്തിടങ്ങളില്‍ നിന്ന് പുതുകവിത കൊണ്ടുവരുന്ന പുത്തനെഴുത്തിന്റെ സമീപകാല രാഷ്ട്രീയ/ദാര്‍ശനിക/വൈയക്തിക മണ്ഡലത്തില്‍ തന്റേതായ ഇടം നേടിയ കവിയാണ് കെ.എം.പ്രമോദ്.നിലവില്‍ രൂപപ്പെട്ട ഓരോ ആവിഷ്കാരതലത്തെയും നിരന്തരം പുതുക്കിക്കൊണ്ട് വൃത്താധിഷ്ഠിതമായ രചനാസങ്കേതത്തില്‍ നിന്ന് സ്വാഭാവികമായൊരാവിഷ്കാരത്തിന്റെ വഴിയിലൂടെയാണ് ഇന്ന് മലയാളകവിത സഞ്ചരിക്കുന്നത്.ബ്ലോഗുപോലെയുളള ആധുനികമാധ്യമങ്ങള്‍ സ്ഥലകാലപരിമിതികളെ ഭേദിച്ചുകൊണ്ട് എഴുത്തിന് ഒട്ടേറെ സാധ്യതകള്‍ നല്‍കുകയും ചെയ്യുന്നു.വിഷ്ണുപ്രസാദ്, ടി.പി.വിനോദ്, നാസ്സര്‍കൂടാളി, നസീര്‍കടിക്കാട്, കെ.എം.പ്രമോദ് തുടങ്ങി ഒട്ടേറെ യുവ എഴുത്തുകാരെ രൂപപ്പെടുത്തിയതിലും ബ്ലോഗിനുളള പങ്ക് പ്രധാനമാണ്.

അക്ഷരശ്ലോഗങ്ങള്‍ നിര്‍മിച്ചുകൊണ്ട് കവിതയിലെത്തിയ പ്രമോദ് തന്റെ കവിതയുടെ ഒഴുക്കുകളെ തിരിച്ചറിയുകയും തിരിച്ചുവിടുകയും ചെയ്തകവിയാണ്.തന്റെയുളളിലെ കവിയെ രൂപപ്പെടുത്തുന്നതില്‍ ബ്ലോഗ് നല്‍കിയ പ്രാധാന്യത്തെക്കുറിച്ച് പ്രമോദ് പലയിടത്തും സൂചിപ്പിച്ചിട്ടുണ്ട്.പ്രമോദിന്റെ കവിതകളുടെ വലിയൊരു വിഭാഗം പ്രവാസജീവിതത്തിന്റെ പശ്ചാത്തലമുളളവയാണ്.മറ്റൊരു വിഭാഗം രാഷ്ട്രീയപരവും.എന്നാല്‍ ഇതോടൊപ്പം നാടും കുട്ടിക്കാലത്തെ അനുഭവങ്ങളും ചികഞ്ഞെടുക്കുന്ന ഓര്‍മയുടേ ഭൂപടവും കണ്ടെത്താനാവും.കവിതയില്‍കടന്നുവരുന്ന നാട്ടുമൊഴികളുടെ പ്രതീകങ്ങളായി ഒട്ടേറെ സാധാരണ മനുഷ്യരും പ്രത്യക്ഷപ്പെടുന്നു. അത്തരം സന്ദര്‍ഭങ്ങളിലും കടന്നുവരുന്ന പ്രകടമായ രാഷ്ട്രീയബോധവും ഈ കവിതകളിലെ സാന്നിധ്യമാണ്.പോസ്റ്റര്‍ എന്ന കവിതയില്‍ ഇതിന്റെ തീവ്രത വരച്ചു വച്ചിരിക്കുന്നതു കാണാം.പാടിക്കുന്ന് രക്തസാക്ഷികളിലൊരാളായ ഗോപാലന്റെ സാഹസികമായ പോസ്റ്റ്റൊട്ടിക്കല്‍ കഥ പറഞ്ഞു കൊടുത്തുകൊണ്ട് കുട്ടികളുടെ സ്വപ്നങ്ങള്‍ക്ക് ചുവന്ന ആകാശവും ചിറകുകളും നല്‍കുന്ന കുഞ്ഞിരാമേട്ടന്‍ .ഇത്തരം കവിതകളിലൂടെയാണ് പ്രമോദ് പുതുകവിതയില്‍ വ്യത്യസ്തനാകുന്നത്.

നാട്ടുമ്പുറത്തിന്റെ സ്പന്ദനങ്ങളെ അതിന്റെ സൗന്ദര്യാത്മകതയില്‍ കലര്‍ത്തിയ വിശപ്പിന്റെ കറുത്തചായത്തില്‍ മുക്കിയാണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്.തവളകളുടെ വര്‍ത്തമാനം വിവര്‍ത്തനം ചെയ്തു വായിക്കുന്നു, മറുനാട്ടിലിരുന്ന് വീട്ടിലേക്ക് ഫോണ്‍ ചെയ്തപ്പോള്‍.
' കഞ്ഞിതാമ്മേ' യെന്നും 'തെരാം മക്കളേ' യെന്നു ചെളിക്കണ്ടത്തില്‍ നിന്ന് കരയുന്ന തവളകള്‍ ചീവീടുകളായി രൂപാന്തരപ്പെട്ടത് വൈലോപ്പിളളിയുടെ കുടിയൊഴിക്കലില്‍ കാണാം.പ്രമോദിന്റെ കവിതയില്‍ , പക്ഷേ ഇത് അവനവനോടുളള ഒരു പ്രതിഷേധത്തിന്റെ ഇടിമുഴക്കമായി ' എഭിഠ്ന്നെഠ്ത്ത് ഖൊഠ്ക്ക്ഘും’ എന്ന് നടുക്കമുണ്ടാക്കുന്നു.ഇങ്ങനെ സാധാരണായതില്‍ നിന്ന് അസാധാരണമായ ചിലത് സ്വാംശീകരിച്ചെടുക്കുകയാണ് , പ്രകൃതിയില്‍ അനുഭവങ്ങളെ വരച്ചിടുകയാണ്, കവി.

ആധുനികകാലത്ത് നമ്മളില്‍ നിന്ന് വറ്റിപ്പോവുകയാണ് ഓര്‍മകള്‍ . ഒന്നും ഓര്‍മയില്‍ വയ്ക്കേണ്ട ആവശ്യം വരാത്ത ഇക്കാലത്ത് ശൂന്യമായമനസ്സോടെ ജീവിതം ഒഴുകിക്കൊണ്ടിരിക്കുന്നു.എന്നാല്‍ എല്ലാം ഓര്‍മയില്‍ , കാലക്കണക്കില്‍ സൂക്ഷിച്ചു വച്ച ഒരു തലമുറ നമുക്കുണ്ടായിരുന്നു.ഒരു കുറിപ്പും നോക്കാതെ ജീവിതത്തെ ഓര്‍ത്തെടുത്തിരുന്നു അവര്‍

അമ്മമ്മയുടെ ഓര്‍മ്മകള്‍
എന്റേതുപോലല്ല.

കരിഞ്ചിപ്പശു ഞാറ് തിന്നേന്
ഏട്ടന്‍ തന്നത് പത്ത് അടി
കുഞ്ഞൂട്ടിപ്പേരമ്മേം മോളും
തലേന്നും പിറ്റേന്ന്വാ പെറ്റത്!
കുംഭം എട്ടിനേര്ന്നു
നിന്റെ അപ്പാപ്പന് സൂക്കേട് കിട്ട്യത്
പള്ളിക്കോത്ത് കാവില് ഒടൂല് തെയ്യം നടത്തീറ്റ്
പൊറമ്പാത്തെ ബാലന്റത്രേം വയസ്സായി (ഓര്‍മ)

അടിയന്തരാവസ്ഥ നഷ്ടപ്പെടുത്തിയ ആറുവര്‍ഷങ്ങള്‍ എന്ന കവിതയില്‍ സ്വപ്നങ്ങളും യൗവനവും തകര്‍ന്ന കാലം മുളപൊട്ടുന്ന വിപ്ലവസ്വപ്നങ്ങളുടെ നേര്‍ക്ക് നഷ്ടയൗവനത്തിന്റെ തീക്ഷണനോട്ടം കൊണ്ട് ' അറം പറ്റിയ ഒരു കവിത' എന്നു പ്രതിഷേധിക്കുന്നു. അടിയന്തരാവസ്ഥ നഷ്ടപ്പെടുത്തിയില്ലായിരുന്നെങ്കില്‍ തന്റെ ജീവിതത്തിന് ആറുവര്‍ഷങ്ങള്‍ക്കു മുന്‍പേ വെളിച്ചത്തിലേക്ക് വണ്ടി കിട്ടുമായിരുന്നു.നഷ്ടപ്പെട്ട ആറുവര്‍ഷങ്ങള്‍ എന്തുനേട്ടമാണ് ഉണ്ടാക്കിയത് എന്ന മുനകൂര്‍ത്ത ചോദ്യമാണ് ഈ കവിത മുന്നോട്ടു വയ്ക്കുന്നത്.


-പി എ അനീഷ്, എളനാട്.
വിലയ്ക്കു വാങ്ങാം,വാര്‍ത്തകള്‍!

ഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍‍ മഹാരാഷ്ട്രയിലും ആ‍ഡ്രയിലും രാഷ്ട്രീയപാര്‍‍ട്ടികളും സ്വതന്ത്രരും ചേര്‍‍ന്ന് പ്രമുഖ ദിനപ്പത്രങ്ങളേയും ചാനലുകളേയും കാശെറിഞ്ഞു വിലക്കു വാങ്ങിയ കഥ ഒക്ടോബര്‍ 26-ലെ ദ ഹിന്ദുവില്‍പ്രശസ്ത പത്രപ്രവര്‍‍ത്തകന്‍ പി.സായ് നാഥ് വിവരിച്ചിട്ടുണ്ടു.ലക്ഷങ്ങള്‍ മുതല്‍‍ കോടികള്‍ ‍വരെ വിലമതിക്കുന്ന പാക്കേജുകളായിട്ടായിരുന്നു,ഈ കച്ചവടം-കവറേജ് പാക്കേജ് എന്ന ഓമനപ്പേരില്‍‍. വളരെ ലളിതമായിരുന്നു ഇതിന്റെ മൊഡസ് ഒപ്പറണ്ടി.ഉദാഹരണത്തിനു, സ്ഥാനാര്‍ത്ഥിയുടെ ഗുണഗണങ്ങള്‍‍ വര്‍ണ്ണിക്കുന്ന ജീവചരിത്രവും ഒപ്പം ഇഷ്ടപ്പെട്ട നാലു വാര്‍‍ത്തകളും കൂടി ഒരു തവണ പത്രത്തില്‍‍ കൊടുക്കാനുള്ള കുറഞ്ഞ നിരക്ക് വെറും നാലു ലക്ഷം രൂപ!
-ഡി പ്രദീപ്‌ കുമാര്‍
കലിയുഗ വരദന്‍


അദ്ധ്യായം 02 - ശനി എന്ന ഗ്രഹം

നവഗ്രഹങ്ങളില്‍ ശനിയും പ്രധാനപ്പെട്ടതാണ്.ഒരോ ഗ്രഹത്തിനും ഒരോ കര്‍മ്മം... സൂര്യനു കര്‍മ്മസ്ഥാനം, ചന്ദ്രനു മനശാന്തി, കുജനു യുദ്ധവും, ശുക്രനു കളത്രവും, വിദ്യ ബുധനു, വ്യാഴം കീര്‍ത്തിയും, രാഹു കേതുക്കള്‍ മറ്റ് ഉയര്‍ച്ച താഴ്ചയും... അപ്പോള്‍ ശനിയോ?? വ്യയം, ദുഃഖം എന്നിവയെല്ലാം ശനിക്കാണത്രേ!! എന്നാല്‍ വാമദേവന്‍ നമ്പൂതിരിയുടെ വാക്കിന്‍ പ്രകാരം ശനി അത്ര മോശം കഥാപാത്രമല്ല, അത് മാത്രമോ ശനിഭഗവാന്‍ സര്‍വ്വ ഐശ്വര്യങ്ങള്‍ക്കും ഹേതുവാകും എന്ന് വരെ അദ്ദേഹം പറയുന്നു.. തന്‍റെ പതനത്തിനു കാരണം ശനിയാണെന്നും, പരിഹാരം ആരാഞ്ഞപ്പോള്‍ 'തത്വമസി' എന്ന വാക്കും പറഞ്ഞ ശേഷം, സര്‍വ്വ ഐശ്വര്യത്തിനും ശനി ഹേതുവാകും എന്ന വിരോധാഭാസം വാമദേവന്‍ നമ്പൂതിരിയില്‍ നിന്ന് കേട്ടതോടെ ബ്രഹ്മദത്തന്‍ മാത്രമല്ല, ആ കുടുംബമേ ചിന്താകുഴപ്പത്തിലായി.
അരുണ്‍ കായംകുളം
>>കൂടുതല്‍ ഇവിടെ


അഴിമതിയുടെ സ്പെക്ട്രം

സ്പെക്ട്രം അഴിമതി മുന്‍കൂട്ടി അറിഞ്ഞിട്ടും പ്രധാനമന്ത്രി തടഞ്ഞില്ല ന്യൂഡല്‍ഹി: സ്പെക്ട്രം അഴിമതിയെക്കുറിച്ച് മുന്‍കൂട്ടി അറിഞ്ഞിട്ടും പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നടപടിയെടുത്തില്ല. ബിഎസ്എന്‍എല്ലിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, കോണ്‍ഗ്രസ് എംപി ധരംപാല്‍ സബര്‍വാള്‍, സിപിഐ എം നേതാവ് സീതാറാം യെച്ചൂരി എന്നിവര്‍ സ്പെക്ട്രം ലൈസന്‍സ് നല്‍കുന്നതില്‍ അഴിമതി നടക്കാന്‍ പോകുന്നെന്ന് പ്രധാനമന്ത്രിയെ ധരിപ്പിച്ചിരുന്നു. ഇടപാടുകള്‍ നടന്നത് പ്രധാനമന്ത്രിയുടെയും കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും അറിവോടെയാണെന്ന രാജയുടെ പ്രസ്താവനക്ക് പ്രധാനമന്ത്രി മറുപടി പറയാന്‍ മടിക്കുന്നത് ഇതുകൊണ്ടാണ്.
-ജനശക്തി
>>കൂടുതല്‍ ഇവിടെഒരു കവിത ജനിക്കുന്നു


അന്ന് കോളേജില്‍ സ്പോര്‍ട്സ് ഡേ ആയിരുന്നു. രാവിലെ ഓട്ടമത്സരം തുടങ്ങി. ഇടയ്ക്കു ആരോ പറഞ്ഞു ടൌണില്‍ നിന്നും കോളേജ് വരെ അഞ്ചു കിലോ മീറ്റര്‍ ഓട്ടമത്സരത്തില്‍ പങ്കെടുക്കുന്നവര്‍ കോളേജിനടുത്ത് എത്താറായി എന്ന് . എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ട്‌ തിരിഞ്ഞു. കാപ്പി തോട്ടത്തിന് നടുവിലുള്ള വഴിയിലൂടെ ഓടി വരുന്നതില്‍ മുന്‍പില്‍ ജോസും പിന്നെ അവറാന്‍കുട്ടിയുമാണ്. ജോസ് എന്‍റെ കൂടെ ചെറുപ്പം മുതല്‍ കളിച്ചു വളര്‍ന്നതാണ്. അവറാന്‍ കുട്ടി ആണെങ്കില്‍ എല്ലാ ദിവസവും ഉച്ചക്ക് വറുത്ത മീന്‍ കൊണ്ടു വന്നു തരുന്നവനും. ആര് ജയിക്കാന്‍ വേണ്ടി കൈകൊട്ടും എന്ന് എന്‍റെ മനസ് ഒരു നിമിഷം സന്ദേഹിച്ചു.
-


ധർമ്മം

മനുസ്മൃതിയും ഒരു ധർമ്മശാസ്ത്ര ഗ്രന്ഥമാണ് എന്ന് ഇതിനു മുൻപുള്ള പോസ്റ്റുകളിൽ നിന്നും മനസ്സിലായിക്കാണുമല്ലൊ. അത് ഒരു നിയമസംഹിതയായത് പിന്നീടുള്ള കാലഘട്ടങ്ങളിലായിരിക്കും. ധർമ്മം എന്താണെന്ന് മനസ്സിലാക്കിത്തുടങ്ങിയതിനുശേഷമാവാം ധർമ്മശാസ്ത്രം വളർന്നത് എന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു. ധർമ്മം എന്താണ്, അത് ഉണ്ടായത് എങ്ങിനെയാണ്, ആരാണ് അത് നിർമ്മിച്ചത് എന്നൊക്കെയുള്ള ഒരു ചെറിയ അന്വേഷണമാണ് ഇവിടത്തെ പ്രധാന വിഷയം.
-
മലയാളം ട്വീറ്റാന്‍ SMS

പലരാജ്യങ്ങളിലും ടെക്സ്റ്റ് മെസ്സേജിലൂടെ ട്വിറ്ററിലേക്കും മറ്റും മെസ്സേജുകള്‍ പോസ്റ്റ് ചെയ്യാന്‍ കഴിയും. ഉദാഹരണത്തിനു യു.എസ്സില്‍ 40404 എന്ന നമ്പരിലേക്ക് sms അയച്ചാല്‍ അവ ട്വിറ്ററിലെത്തും. എന്നാല്‍ മലയാളം മെസ്സേജുകള്‍ എസ്.എം.എസ്സിലൂടെ പോസ്റ്റാന്‍ കഴിയുകയില്ല - കാരണം, യൂണീകോഡും എസ്.എം.എസ്സും തമ്മിലുള്ള ബാന്ധവം ഇതു വരെയും പൂര്‍ണ്ണമായിട്ടില്ല.
-

കേരള ചരിത്രത്തിലൂടെ-10


മരക്കാരെന്ന പേരില്‍ കേരളത്തിലും സിലോണിലും മലേഷ്യയിലും ഫിലിപ്പൈനിലുമെല്ലാം ഇന്നും കുടുമ്പങ്ങളുണ്ട്. വാക്കിന്റെ ഉത്ഭവത്തെ കുറിച്ചു പല അഭിപ്രായങ്ങളുമുണ്ട്. ഏറ്റവും പ്രബലമായത് നാവികരിലെ നേതാവ് എന്നതിനാണ്. മരക്കാര്‍-പറങ്കി യുദ്ധങ്ങള്‍ പറങ്കികളുമായുള്ള രണ്ടാം ഘട്ടയുദ്ധമെന്നു വിശേഷിപ്പിക്കാം- അഹ്‌മദ് മരക്കാര്‍ പ്രമുഖനായ ഒരു വ്യാപാരിയായിരുന്നു. അവരുടെ ആസ്ഥാനം കൊച്ചിയായിരുന്നു. വ്യാപാരപ്രമുഖരായിരുന്ന ഇവരെ കൊച്ചി- സാമൂതിരി യുദ്ധത്തിന്നു ശേഷം കൊച്ചിരാജാവിന്ന് അവിശ്വാസം തോന്നിയതിനാല്‍ പീഡിപ്പിച്ചിരുന്നു.
-
കാട്ടിപ്പരുത്തി
>>കൂടുതല്‍ ഇവിടെ


രാഹുല്‍ ഗാന്ധി & ശശി തരൂര്‍ @ സെ.തെരേസാസ് കോളജ്

കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ രണ്ടു കോണ്‍ഗ്രസ്‌ നേതാക്കന്മാരാണ് എറണാകുളത്തെ സെ.തെരേസാസ് കോളേജില്‍ കയറി വിലസിയത്. രാഹുല്‍ ഗാന്ധിയും തരൂരും. മാര്‍ക്സിസ്റ്റുകാര്‍ ഇതെങ്ങിനെ സഹിക്കും? രാഹുലിനെ അവര്‍ കുറെ ചീത്ത വിളിച്ചു. വായില്‍നോക്കി എന്നൊക്കെ. എന്താണ് കാര്യം. ഇത്തവണത്തെ മാതൃഭൂമി ആഴ്ചപതിപ്പ് നോക്കൂ. നാലാളുടെ മുന്‍പില്‍ നിവര്‍ന്നു നില്‍ക്കാന്‍ കെല്പുള്ള ഇടതു നേതാക്കന്മാര്‍ ഇല്ലത്രേ. (സ്വന്തം അണികള്‍ക്കിടയില്‍ ഞെളിഞ്ഞു നിന്ന് എന്ത് വിഡ്ഢിത്തം പറഞ്ഞാലും അവര്‍ കൈയ്യടിച്ചു കൊള്ളുമല്ലോ)
-

ആധുനിക കവിയുടെ പെരുമാറ്റ ചട്ടങ്ങള്‍

ആധുനിക കവികള്‍ക്കുള്ള പെരുമാറ്റ ചട്ടങ്ങള്‍
-

പണിക്കരുടെ ചികിത്സ!

ഗുപ്തന്‍ said... That person's privacy? എന്തര് ഗുപ്താ പറേണത്... കുടിയന് എന്ത് പ്രൈവസി? മദ്യപാനം സാർവ്വലൌകീകമായ ഒരു ശീലമാണ്. ഭാരതത്തിൽ മദ്യപാനം പൌരാണിക കാലം മുതൽ ഉണ്ടായിരുന്നു. അപ്പോ പിന്നെ പൌരാണികമായ ഒരു ശീലത്തിന്റെ വക്താവായ ഒരു കുടിയന് എന്ത് പ്രൈവസി..


ബോദ്‌ലെയെർ-ഒരു വീരമൃത്യുStanczyk_Matejko
ഫാൻസിയൂൾ കഴിവുറ്റ ഒരു വിദൂഷകനായിരുന്നു; ഒരു കണക്കിൽ രാജാവിന്റെ തോഴനെന്നും പറയാം. പക്ഷേ തൊഴിലു കൊണ്ട്‌ ഹാസ്യത്തിൽ തളച്ചിടപ്പെട്ടവർക്ക്‌ ഗൗരവപ്പെട്ട വിഷയങ്ങളോട്‌ അപകടകരമായ ഒരാകർഷണമാണ്‌; ദേശാഭിമാനം,സ്വാതന്ത്ര്യം എന്നിങ്ങനെയുള്ള ആശയങ്ങൾ ഒരു നടന്റെ മനസ്സിൽ പിടിമുറുക്കിയെന്നത്‌ ഒരുവേള വിചിത്രമായി തോന്നാമെങ്കിലും അസംതൃപ്തരായ ചില പ്രഭുക്കന്മാർ ചേർന്നു നടത്തിയ ഒരു ഗൂഢാലോചനയിൽ ഫാൻസിയൂളും ഒരുനാൾ പങ്കാളിയായി.-

ഇരട്ടത്താപ്പ്മെഡിക്കല്‍കോളേജ് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് നിരോധിച്ച തീരുമാനമെടുത്തത് വി എം സുധീരനായിരുന്നെങ്കില്‍ നമ്മുടെ പത്രങ്ങള്‍ എങ്ങനെ വാര്‍ത്ത എഴുതുമെന്ന് ആലോചിച്ചുനോക്കുന്നത് രസകരമാണ്. പണ്ട് എ കെ ആന്റണി ചാരായം നിരോധിച്ചപ്പോള്‍ എഴുതിയതു കണ്ടിട്ടില്ലേ. അതേ നിരോധനം എല്‍ഡിഎഫ് സര്‍ക്കാരാണു കൊണ്ടുവന്നതെങ്കില്‍, വിദേശ മദ്യമാഫിയക്കുവേണ്ടി, അബ്കാരി ലോബിക്കുവേണ്ടി പാവപ്പെട്ടവന്റെ ചാരായംകുടി മുട്ടിച്ചു എന്ന് പറയുമായിരുന്നു. അതേ മാനസികാവസ്ഥയാണ്, ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് നിരോധനത്തെ എതിര്‍ത്ത് രംഗത്തുവന്നവരുടേതും.
-
ഞാനീ മനുഷ്യനെ സ്നേഹിക്കുന്നു...നിങ്ങളും അങ്ങനെയല്ലേ..."ശ്രോതൃ ഹൃദയങ്ങളെ അരയാലില പോലെ അവിരത സ്പന്ദനം കൊള്ളിക്കുവാന്‍ ആഗ്രഹിക്കാത്തവര്‍ ആരുണ്ട്‌... ?".. അന്ന് പത്താം ക്ലാസിലെ മലയാളം പുസ്തകത്തില്‍ നിന്ന് പല തവണ പറഞ്ഞു പഠിച്ച വാചകം..... മലയാള സമൂഹത്തിന്റെ മനസ്സുകളെ നിരന്തരം ചലിപ്പിച്ചുകൊണ്ട് ആ കുറിയ മനുഷ്യന്റെ ജിഹ്വ അതിന്റെ വിജയ യാത്ര തുടരുന്നു..
-

ഫെമിനിസ്റ്റ്കളുടെ പിങ്ക് പാന്റീസ് മാഹാത്മ്യം

(കുട്ടികളും,സ്ത്രീകളും ചിത്രകാരന്റെ ഈ പോസ്റ്റ് രക്ഷിതാവിന്റെ ഉപദേശ/പരിഭാഷകളില്ലാതെ വായിക്കാന്‍ മുതിരരുതെന്ന് വാത്സല്യപൂര്‍വ്വം അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.മനസ്സില്‍ ഭയം കൂടുകൂട്ടിയാല്‍ ക്രിയാത്മകത കരിഞ്ഞുപോകുമെന്നതിനാലാണ് ഈ അഭ്യര്‍ത്ഥന:) ഇഞ്ചിയുടെ പിങ്കു ഷെഢിയില്‍ നിന്നും വിരലെടുക്കാന്‍ മനസ്സു വരുന്നില്ല. അതായത് മനസ്സില്‍ നിന്നും ഇഞ്ചിയുടെ പിങ്കു ഷഢി മായുന്നില്ലെന്ന് സാരം. ചില മഹത്തായ സൃഷ്ടികള്‍ കാലങ്ങളെ അതിജീവിക്കുമെന്ന് പറയുന്നതുപോലെ....!!!
-ചിത്രകാരന്‍
>>കൂടുതല്‍ ഇവിടെ


മാമുക്കോയയാണു താരം.

അങ്ങനെ ഞാനും പഴശ്ശിരാജ കണ്ടു. നല്ല പൊളപ്പന്‍ പടം. വേറെന്തോന്ന് പറയാന്‍? പറയാനായിട്ട് വേണേല്‍ എന്തെങ്കിലും ഒക്കെ പറയാം. ആദ്യമേ പറയാമല്ലോ, എനിക്കൊരബദ്ധം പറ്റിപ്പോയി. സിനിമ തുടങ്ങി പത്തുപതിനഞ്ചു മിനിട്ട് കഴിഞ്ഞാണ് തീയേറ്ററില്‍ കേറിയത്. അഭിനയത്തിന്റെ ഒരു ഗെറ്റ് അപ്പ് ഒക്കെ കണ്ടപ്പോള്‍ ശരത്കുമാറായിരിക്കും പഴശ്ശിരാജയുടെ റോള്‍ ചെയ്യുന്നതെന്നാണ് ഇന്റര്‍വെല്‍വരെ ഞാന്‍ വിചാരിച്ചിരുന്നത്. മമ്മൂട്ടിക്ക മോശമായതുകൊണ്ടൊന്നുമല്ല കേട്ട, ലുക്കും അഭിനയവും ഡയലോഗും ഒക്കെ കേട്ടപ്പോ എന്തോ ചതിയന്‍ ചന്തുവിന്റെ റോളായിരിക്കും ഇതിലും എന്ന് എനിക്ക് തോന്നിയത് എന്റെ പിഴ, എന്റെ വലിയ പിഴ. ഏതായാലും പഴശ്ശിരാജയുടെ ഹെയര്‍സ്റ്റൈല്‍ ഉഗ്രന്‍.
-അനോണി മാഷ്
>>കൂടുതല്‍ ഇവിടെകേരള കൌമുദിയിലെ വനിതാ റിപ്പോര്‍ട്ടര്‍മാര്‍..

ഇന്നു (നവംബര്‍-1) കേരളപ്പിറവിദിനത്തില്‍ വാരാന്ത്യ കൌമുദിയുടെ ഒന്നാം പേജില്‍ തന്നെ കൌമുദിയിലെ നാല് അംഗനമാര്‍ പെണ്‍കുട്ടികളുടെ ആത്മഹത്യയെ പറ്റിഅവരുടെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുകയാണ്. ഇന്നത്തെ ദിവസത്തിന് പറ്റിയ വിഷയം തന്നെ. പിന്നെ ആത്മഹത്യ എന്നത് പെണ്‍കുട്ടികള്‍ മാത്രമെ ചെയ്യുന്നുള്ളുവോഎന്നൊന്നും ചിന്തിക്കരുത്. കര്‍ഷകരും ജീവിക്കാന്‍ മാര്‍ഗമില്ലാതെ മറ്റുള്ളവരും ഒരു പാടു ചെയ്യുന്നുണ്ട്. അതൊക്കെ എണ്ണാന്‍ നിന്നാല്‍ പെട്ടെന്നൊന്നും തീരില്ല എന്നത് കൊണ്ടു അതിന് പുറകെ പോയാല്‍ പണിയാണ്.
-


കവിതയും മാപ്പിള പാട്ടുമായി ഖുറൈഷി

quraishiസംഗീത ആസ്വാദകരായ പ്രവാസികള്‍ ഈയിടെ ഏറ്റവും കൂടുതല്‍ ആസ്വദിച്ച മാപ്പിള പ്പാട്ട് ആല്‍ബം ഏതെന്നു ചോദിച്ചാല്‍ എല്ലാവരും പറയും 'മാശാ അല്ലാഹ്'. ഗള്‍ഫിലെ റേഡിയോ നിലയങ്ങളിലെ മാപ്പിള പ്പാട്ട് പരിപാടികളില്‍ എപ്പോഴും ഇതിലെ ഗാനങ്ങള്‍ ഉള്‍ക്കൊ ള്ളിച്ചിരുന്നു. 'മാശാ അല്ലാഹ്' എന്ന സംഗീത ആല്‍ബത്തിന് രചനയും സംഗീതവും നിര്‍വ്വഹിച്ചത് സൈനുദ്ധീന്‍ ഖുറൈഷിയാണ്.
-പി. എം. അബ്ദുല്‍ റഹിമാന്
>>കൂടുതല്‍ ഇവിടെ
ഫെമിനിസം ഫെമിനിസം എന്ന വാക്ക് ബൂലോകത്ത് കുറെ ദിവസങ്ങളായി ചര്‍ച്ച ചെയ്യുന്നു . ഫെമിനിസത്തെ കുറിച്ച് പറയുമ്പോള്‍ ആദ്യം പറയേണ്ടത്‌ അമേരിക്കയില്‍ വര്‍ദ്ധിച്ചു വരുന്ന സിംഗിള്‍ മദര്‍ എന്നതിനെക്കുറിച്ചാണ് . സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം വേണം പക്ഷേ അമിതമായാല്‍ അമൃതും വിഷം എന്നതുപോലെ സമൂഹത്തില്‍ വിഷം പടര്‍ത്തുവാന്‍ അത് കാരണമാകും . പതിനാറും പതിനേഴും വയസുള്ള പെണ്‍കുട്ടികള്‍ കാലും പറിച്ചു നടക്കുന്ന ഒരു സമൂഹത്തിലെ ജീവിത രീതികള്‍ എങ്ങനെ ആകും എന്നത് ഞാന്‍ വിശദീകരിക്കാതെ തന്നെ നിങ്ങള്‍ക്കറിയാം
-കാപ്പിലാന്‍
>>കൂടുതല്‍ ഇവിടെ
സഖാവേ നുമ്മക്ക് നന്നാകാം

എവടെ വരെയായീ സഗാവേ റിപ്പോര്‍ട്ടിങ്ങ്? "എന്തടേ സഖാവിന്‍റെ "ഖ"ക്ക് ഒരു ബലക്ഷയം?" നിങ്ങള് തെറ്റ് മുഴുക്കനും തിരുത്തി മര്യാദക്കാരാവണ വരേക്കും ഈ ബലം‌വെച്ച് അഡ്ജസ്റ്റ് ചെയ്യ് സഗാവേ "എന്നാലും മുമ്പൊന്നുമില്ലാത്ത ഒരു ബഹുമാനക്കുറവ്..!" ഇത് പണ്ടേ ഉണ്ടേരുന്ന്. പുറത്ത് കാണിക്കാന്‍ ഇപ്പളാണ് ധൈര്യം കിട്ടീത്. "ഇപ്പളെന്തടേ രാത്രീ സൂര്യനുദിച്ചോ?"
-

ഈ പട്ടണത്തില്‍ എയ്ഞ്ചല്‍

മലയാള സിനിമയിലെ വളര്‍ന്നു വരുന്ന യുവതാരങ്ങളില്‍ ശ്രദ്ധേയരായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും 2009 ലെ ഇതുവരെ ഇറങ്ങിയ ചില സിനിമകളുടെ ഒരു ചെറിയ അവലോകനം ആണ് ഈ പോസ്റ്റ്‌.കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരുവരും ശ്രദ്ധേയമായ പ്രകടനങ്ങളിലൂടെ നിലവിലെ സൂപ്പര്‍ താരങ്ങളായ പ്രിത്യുരാജിനും ജയസൂര്യക്കും എല്ലാം കനത്ത വെല്ലുവിളി ഉയര്‍ത്തിയ വര്‍ഷമായിരുന്നു ഇത്...
നാറാണത്ത് ‘ദിനേശൻ’

നാറാണത്ത്....ഈ പേര് ഇതു വായിക്കുന്ന ഏതൊരാള്‍ക്കും സുപരിചിതം ആണ് നാറാണത്തുഭ്രാന്തന്‍ എന്ന പേര്‍. എന്നാല്‍ ഞാന്‍ ഇവിടെ നിങ്ങള്‍ക്ക് പരിചയപെടുത്തുന്നത് പറയി പെറ്റ പന്തിരുകുലത്തിലെ നാറാണത്തഭ്രാന്തനെ അല്ല. ഞാനും എന്റെ സുഹൃത്തുക്കളും കൂടി സ്നേഹപൂര്‍വ്വം ഒരാള്‍ക്ക്‌ നല്‍കിയ പേരാണ് ഇത്.. മറ്റാരും കേള്‍ക്കാതെ ഞങ്ങള്‍ അയാളെ ഈ പേരാണ് വിളിക്കുന്നത്. ഇതു വായിക്കുന്നവര്‍ അതേ രീതിയില്‍ അതുൾക്കൊള്ളും എന്ന് കരുതുന്നു.
-ലക്ഷ്മി
>>കൂടുതല്‍ ഇവിടെഞാനും എന്റെ സൈക്കിളും (ഭാഗം 1)

സൈക്കിള്‍..... ഈ ഇരുചക്രവാഹനം കൈകാര്യം ചെയ്യാത്ത ഒരു കേരളീയന്‍ ഉണ്ടാവാന്‍ സാദ്ധ്യത കുറവാണ്. ഇന്ന് സൈക്കിള്‍ ബൈക്കുകകള്‍ക്കും പുത്തന്‍ തലമുറ വാഹനങ്ങള്‍ക്കും മുന്നില്‍ തലതാഴ്ത്തി നില്‍ക്കുമ്പോള്‍ അതിന് ഒരു പ്രതാപകാലം ഉണ്ടായിരുന്നത് വിസ്മരിക്കുക പ്രയാസം. ഒരുപക്ഷെ പുതു തലമുറക്ക് അന്യമായ സൈക്കിളിന്റെ ആ പ്രതാപകാലം എന്റെ ഓര്‍മ്മകളിലൂടെ ഒന്നു പുനര്‍ശ്രിഷ്ടിക്കാനുള്ള ശ്രമത്തിലാണ്.
-നീര്‍വിളാകന്‍
>>കൂടുതല്‍ ഇവിടെഒരു യാത്രയും കുറെ പൊല്ലാപ്പുകളും...ഗോവയിലെ എന്റെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പ്രൊജക്റ്റ്‌ കഴിഞ്ഞു, തിരിച്ചു അതേ സ്ഥാപനത്തില്‍ തന്നെജോലിയും കൂട്ടത്തില്‍ ഒരു വിദേശ യാത്രയും തരപ്പെടുത്തി നാട്ടിലേക്കു മടങ്ങുന്ന സമയം. വിദേശ യാത്ര എന്ന് പറഞ്ഞാല്‍ കരിയറില്‍ തന്നെ ഒരു മുതല്‍ക്കൂട്ടായെക്കാവുന്ന ഒരു യാത്ര. പാസ്പോര്‍ട്ട്, സര്‍ട്ടിഫിക്കറ്റ്സ് ഇത്യാദി പ്രധാനപ്പെട്ട രേഖകള്‍ എല്ലാം ഹാജരാക്കണം. ഇതിന്റെ എല്ലാം കോപ്പികള്‍ഓഫീസില്‍ കൊടുത്തു, ഒറിജിനല്‍ എല്ലാം ഒരു ഫയലിന് അകത്താക്കി ബാഗില്‍ വച്ചു. എല്ലാവരോടുംയാത്ര പറഞ്ഞു , അടുത്ത മാസം ജോയിന്‍ ചെയ്യുമ്പോള്‍ വീണ്ടും കാണാം എന്ന യാത്ര മൊഴിയോടെ ..
-
തൃശൂര്‍കാരന്‍.....
>>കൂടുതല്‍ ഇവിടെ.

ഓര്‍മ്മകളിലൊരു ഉപ്പ്മാവ്

ഇപ്പോഴത്തെ ഉച്ചക്കഞ്ഞിക്ക് മുമ്പ് സ്കൂളുകളില്‍ ഉപ്പുമാവായിരുന്നു കൊടുത്തിരുന്നത്. അന്ന് എല്‍.പി.സ്കൂളില്‍ നിന്നും കഴിച്ച ഉപ്പുമാവിനോളം രുചിയുള്ള ഒന്ന് പിന്നീട് കഴിച്ചിട്ടില്ല. രാവിലെ മൂന്നാമത്തെ പിരിയഡ് കഴിയാറാവുമ്പോഴേക്കും സ്കൂള്‍ മുഴുവന്‍ ഉപ്പുമാവിന്റെ മണം പരക്കും. പിന്നത്തെ പഠിത്തമൊക്കെ ഒരു വകയാണ്. ഇടയ്ക്കിടയ്ക്ക് കഞ്ഞിപ്പുരയുടെ നേര്‍ക്ക് നോക്കിയും, ആരും കാണാതെ വായിലൂറിക്കൂടിയ വെള്ളമിറക്കിയും, കൂടിക്കൂടി വരുന്ന വിശപ്പിന്റെ ഓര്‍മ്മപ്പെടുത്തലുകള്‍ സഹിച്ചും ഒരു മണി ആവാന്‍ കാത്ത് നില്ക്കും .
-


ആദ്യരാത്രി.......

സൂര്യൻ തന്റെ ഡ്യൂട്ടി സമയം കഴിഞ്ഞു പോയിട്ട്‌ സമയം കുറെയായിരിക്കുന്നു....അതെ രാത്രി തന്നെ കുറ്റാകൂരിരുട്ട്‌ .....ഇന്നു വെറും രാത്രിയല്ല ... എന്റെ ആദ്യരാത്രി......വൃശ്ച്ചികമസം ആയതുകാരണമായിരിക്കും നല്ല തണുപ്പ്‌....ഈശ്വരാ....കുറച്ചു സമയം കൂടി കഴിഞ്ഞാൽ...എനിക്ക്‌ ആലോചിക്കാൻ കൂടി വയ്യ......എല്ലാവരും സന്തോഷത്തിലാണ​‍്‌...ഞാൻ മാത്രം ....
-എറക്കാടൻ
>>കൂടുതല്‍ ഇവിടെനാലാം വാര്‍ഡ്

അയാള്‍ മെഡിക്കല്‍ കോളേജില്‍ എത്തുമ്പോള്‍ രാത്രിയായിരുന്നു. ആശുപത്രിയിലെ രണ്ടു വലിയ സോഡിയം വേപ്പര്‍ ലാമ്പ്‌ ഇരുട്ടിനെ വെല്ലുവിളിച്ചുകൊണ്ടു കത്തി നില്‍പ്പുണ്ടായിരുന്നു .അയളുടെ അച്ച്ചന്‍ നാലാം വാര്‍ഡില്‍ കിടപ്പുണ്ട് .പനി കൂടുതലാണെന്നും എന്തും സംഭവിക്കമെന്നുമുള്ള വിവരം കിട്ടിയതിനെ തുടര്‍ന്നു ആണ് അയാള്‍ വന്നിരിക്കുന്നത് .രോഗികള്‍ക്ക്‌ കൂട്ട് വന്നവരും ബന്ധുക്കളുമെല്ലാം ഉറങ്ങാനുള്ള തയ്യാറെടുപ്പിലാണ് .കൊതുകുതിരിയുടെ പുകച്ചുരുളുകള്‍ വായുവില്‍ ലയിച്ചു ചേരുന്നതായി അയാള്‍ കണ്ടു. ഒരുനാള്‍ ഞാനും ഇതു പോലെ.
-sreekumar c

>>കൂടുതല്‍ ഇവിടെ


2 comments:

നിരക്ഷരന്‍ said...

ബ്ലോത്രത്തിന്

മുന്‍പ് ഒരിക്കല്‍ കമന്റ് രൂപത്തില്‍ ബ്ലോത്രത്തിന് ഞാന്‍ ഒരു അഭ്യര്‍ത്ഥന അയച്ചിരുന്നു. എന്റെ ബ്ലോഗ് പോസ്റ്റുകള്‍ ഒന്നും ഭാഗികമായോ അല്ലാതെയോ ബ്ലോത്രത്തില്‍ എഴുതാന്‍ ഞാന്‍ ബ്ലോത്രത്തിന് അനുവാദം നല്‍കിയിട്ടില്ല എന്ന് തുടങ്ങുന്നതായിരുന്നു ആ അഭ്യര്‍ത്ഥന.

അതിന്, ഇനി മുതല്‍ ഭാഗികമായി എഴുതി ഇടാതെ നോക്കാം എന്നുപറഞ്ഞ് രാമചന്ദ്രന്‍ വെട്ടിക്കാടിന്റെ മറുപടി കിട്ടുകയും ചെയ്തിരുന്നു. എന്നെ ഒഴിവാക്കിയേക്ക് പ്ലീസ് എന്ന് ഞാന്‍ വീണ്ടും അഭ്യര്‍ത്ഥിച്ചു.

ഒരു വ്യക്തിയോടുള്ള(വ്യക്തിയുടെ പേര് പറയാന്‍ നിര്‍വ്വാഹമില്ല) എതിര്‍പ്പ് കാരണമാണ് ഇങ്ങനെ പറയുന്നതെന്നറിയാം. അതിന്റെ കാര്യങ്ങള്‍ ഒക്കെ ഞാന്‍ വിശദമാക്കിയിരുന്നതാണ്. എന്നിട്ടും ഇങ്ങനെയൊക്കെ പറയുന്നതില്‍ വിഷമമുണ്ട്. എന്തായാലും നിരക്ഷരന്‍ പറഞ്ഞതുപോലെ ചെയ്യാം....... എന്ന് പറഞ്ഞ് വീണ്ടും രാമചന്ദ്രന്റെ മറുപടി വന്നു.

അതിനുശേഷം രാമചന്ദ്രന്‍ എന്റെ പോസ്റ്റുകള്‍ ബ്ലോത്രത്തില്‍ ഭാഗികമായോ അല്ലാതെയോ ഇട്ടിട്ടുണ്ടായിരുന്നില്ല. അതിന് നന്ദി.

പക്ഷെ ഇന്ന് ( 2 നവംബര്‍ 2009) പകല്‍ സമയം കുറെ നേരത്തേക്കെങ്കിലും എന്റെ ‘ഗലീലിയോ തെര്‍മോമീറ്റര്‍ ‘ എന്ന ഫോട്ടോ പോസ്റ്റ്, ആദ്യത്തെ ഒന്നുരണ്ട് വാചകങ്ങളും ഫോട്ടോയും അടക്കം, ബ്ലോത്രത്തില്‍ ഉണ്ടായിരുന്നു. ബ്ലോത്രം വഴി ആരോ എന്റെ പോസ്റ്റില്‍ വന്നതായി ഫീഡ്ജിത്ത് കാണിച്ചപ്പോള്‍ ആ വഴി വന്ന് നോക്കിയാണ് ഞാനത് കണ്ടത്. ആ സമയത്ത് ഈ കമന്റ് ഇടാന്‍ പറ്റാത്ത തരത്തിലുള്ള ഒരു സിസ്റ്റത്തിന്റെ മുന്നിലായിരുന്നില്ല ഞാന്‍ . അതുകൊണ്ടാണ് അല്‍പ്പം വൈകിയാണെങ്കിലും ഇക്കാര്യം ഇപ്പോള്‍ പറയുന്നത്. (ഇപ്പോള്‍ ഗലീലിയോ ഗലീലി ബ്ലോത്രത്തില്‍ കാണിക്കുന്നില്ല. അത്രയും ആശ്വാസം)

ദയവു ചെയ്ത്, ബ്ലോത്രം ഇനിയെങ്കിലും ശ്രദ്ധിക്കുമല്ലോ ? http://blothram.blogspot.com/ എന്ന ബ്ലോഗ്സ്പോട്ട് കൈകാര്യം ചെയ്യുന്നത് ആരായാലും ഇത് ശ്രദ്ധിക്കണമെന്ന് അപേക്ഷിക്കുന്നു. ഒരിക്കല്‍ക്കൂടെ വ്യക്തമായി പറയാം.

എന്റെ ഒരു ബ്ലോഗ് പോസ്റ്റും, ബ്ലോത്രത്തില്‍ , ഭാഗികമായോ അല്ലാതെയോ അതുമല്ലെങ്കില്‍ അഗ്രഗേറ്ററുകളില്‍ കാണിക്കുന്നത് പോലെ പോസ്റ്റിന്റെ പേരും ബ്ലോഗറിന്റെ പേരും മാത്രമായോ കാണിക്കരുത് എന്ന് ഒരിക്കല്‍ക്കൂടെ അഭ്യര്‍ത്ഥിക്കുന്നു. പ്ലീസ്...

എനിക്കെന്റേതായ ന്യായങ്ങള്‍ ഉണ്ട്. അത് ആരേയും ബോധിപ്പിക്കണമെന്ന് തോന്നുന്നില്ല. അതുകൊണ്ട് ദയവുചെയ്ത് ഈ അഭ്യര്‍ത്ഥനയുടെ വിത്തും വേരും അന്വേഷിച്ച് വരരുത്. എന്റെ അഭ്യര്‍ത്ഥന പോലെ ചെയ്താന്‍ വളരെ ഉപകാരമാകുമായിരുന്നു.

സസ്നേഹം
-നിരക്ഷരന്‍
(അന്നും ഇന്നും എപ്പോഴും)

സന്തോഷ്‌ പല്ലശ്ശന said...

അനീഷിന്‍റെ ലേഖനം ഉചിതമായി... ബ്ളോത്രത്തിനും അനീഷിനും അഭിനന്ദനങ്ങള്‍.

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP