FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

21 നവംബര്‍ 2009:റസ്റ്റ്‌ ഹൌസ് അറിയിപ്പുകള്‍ ..

Friday



റസ്റ്റ്‌ ഹൗസ് നിയമങ്ങള്‍

റസ്റ്റ്‌ ഹൌസിനകത്ത് നിര്‍ബന്ധമായും മാന്യമായ വസ്ത്രം ധരിക്കുക... ( ഉദാഹരണത്തിന് ഒന്ന് രണ്ടെണ്ണം പറയാം... അണ്ടര്‍ വെയര്‍ ബര്‍മുഡാ ആദിയായ വസ്ത്രങ്ങള്‍ ധരിക്കാം... ഒരു നിബന്ധന മാത്രം...അതിനു മേലെ ഒരു ലുങ്കി ഉടുത്തിരിക്കണം... ബാറ്റ്മാന്‍ സ്പൈടാര്‍മാന്‍ അന്ത്രുമാന്‍ മുതലായവരുടെ വസ്ത്രങ്ങള്‍ റസ്റ്റ്‌ ഹൌസില്‍ ഉപയോഗിക്കാന്‍ പാടില്ല...

വെള്ളമടിച്ച് കറങ്ങി നടന്നു ശരീരം മൊത്തം ചളിയുമായി വന്നാല്‍ മുള്ളൂക്കാരന്റെ കര വിരുത് കാണേണ്ടി വരും... പട്ടാളം സെക്യൂരിറ്റിയുടെ ഇടി മുറിയിലായിരിക്കും അവരുടെ വാസം.... ബീച്ചില്‍ നിന്നും മണലോട് കൂടി റസ്റ്റ്‌ ഹൌസില്‍ പ്രവേശിക്കാന്‍ പാടില്ല... അങ്ങനെയുള്ളവര്‍ക്ക് റസ്റ്റ്‌ ഹൌസിന്റെ മുന്നിലുള്ള സ്വിമ്മിംഗ് പൂളില്‍ ഒന്ന് മുങ്ങിപ്പൊങ്ങി റസ്റ്റ്‌ ഹൌസില്‍ പ്രവേശിക്കാം... ( എല്ലാ പാപങ്ങളും പോവട്ടെ!!!!!!)
-മുള്ളൂക്കാരന്‍
>>കൂടുതല്‍ ഇവിടെ

വിദ്യാജാലകം

വിദ്യാജാലകം: എന്തിനെക്കുറിച്ചുമുള്ള നമ്മുടെ സംശയങ്ങള്‍ ചോദിക്കുവാനും അവയുടെ ഉത്തരങ്ങള്‍ നമുക്കിടയില്‍ നിന്നു തന്നെ കണ്ടെത്തുവാനുമുള്ള ഒരു സ്വതന്ത്ര വേദി. ഈ ജാലകം നമുക്കു മുന്‍പില്‍ ഇതാ തുറക്കപ്പെടുന്നു. വിജ്ഞാനത്തിന്റെ പുലര്‍വെളിച്ചമായി, അറിവിന്റെ ഉണര്‍ത്തുപാട്ടായി ഇവിടേക്കു കടന്നു വരാന്‍ ഏവര്‍ക്കും സ്വാഗതം.ഇടതു വശത്തായി ഓരോ വിഷയത്തിനും പ്രത്യേകം ലിങ്കുകള്‍ കൊടുത്തിരിക്കുന്നു. ഏതു വിഷയത്തിലുമുള്ള നിങ്ങളുടെ സംശയങ്ങളും ചോദ്യങ്ങളും ആ വിഷയത്തിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്തു പ്രസ്തുത വിഷയത്തിന്റെ പോസ്റ്റില്‍ കമന്റായി ചോദിക്കാം. സംശയം തീര്‍ക്കാന്‍ കഴിയുന്ന ആര്‍ക്കും അവിടെ തന്നെ ഉത്തരങ്ങള്‍ നല്‍കാം.
-

സൂരി ബെര്‍ളീപ്പാടിന്‍റെ ഇന്ദുലേഖാപരിണയം


നാണാവില്ലേ ബെര്‍ളീ, അനക്കീ പുസ്തകം ചുമന്ന് ന്‍റെ തലേലിടാന്‍? എന്ന് ചോദിച്ചു പോകേണ്.

‘വരാനുള്ളത് വണ്‍ വേ പോകില്ലാ’ന്നൊക്കെ നിയ്യ് പറഞ്ഞെങ്കിലും ഞാന്‍ ഒള്ള സത്യം പറയ്യേണ്. നീയ്യ് പെണങ്ങര്‍ത്. ഡാ, അനക്ക് ഇതുവരെ ബൂലോകത്തൂന്ന് പുസ്തകം ഇറക്ക്യ ബ്ലോഗന്മാരുടെയെല്ലാം കൂടി ഒരു മൊത്ത പ്രാക്ക് ഏറ്റ ലക്ഷണാണ്. മലയാള സിനിമ ലഗ്നത്തിലും ബ്ലത്ര പ്രവര്‍ത്തനം കാശിയിലും കിടക്കുന്ന നേരം നോക്കിത്തന്നെ അനക്ക് ഗ്രന്ഥബ്ലോഗന്മാരുടെ ശാപമേറ്റല്ലോടാ കൂവേ. പുസ്തകം ഇറക്കുന്ന ബ്ലോഗന്മാരെയെല്ലാം ഇത്രയും കാലം ഭര്ത്സിച്ച്, ബ്ലോഗിലിട്ട് തൊഴിച്ചു മറിച്ച ന്‍റെ ബെര്‍ള്യേയ്, ഞാനോര്‍ത്തില്ല ഇങ്ങനെ ‘നീയും ഞാനും തമ്മില്‍ ഒറ്റക്കൊന്ന് കാണുന്ന ആ ദിനം’ ഇത്ര വേഗം വരുമെന്ന്.
-കാപ്പിലാന്‍
>>കൂടുതല്‍ ഇവിടെ

കവിതയുടെ അപൂർവ്വ വിസ്മയം


രോ കാലങ്ങളിലും ഓരോ അത്ഭുതങ്ങൾ ഉണ്ടാകാറുണ്ട്‌. ജീവിച്ചിരുന്നപ്പോഴും, മരണശേഷവും അത്തരമൊരത്ഭുതമായിരുന്നു ചങ്ങമ്പുഴ കൃഷ്ണപിള്ള. വിസ്മിതവും സവിശേഷകരവുമായ കവിതയുടെ അപൂർവ്വാനുഭവം പകർന്നുതന്ന ചങ്ങമ്പുഴ ഒരു പുരാവസ്തുപോലെ വിസ്മൃതമാണ്‌ ഇന്ന്‌ ചിലർക്കെങ്കിലും.., പഴമയെന്ന പരിഹാസവും..! സാംസ്കാരികമായും, സാക്ഷരതാപരമായും യാതൊരു ഉന്നതിയിലുമെത്താതിരുന്ന ഒരു കാലത്തായിരുന്നു വശ്യമായ കവിതകൾ കൊണ്ട്‌ കാലത്തേയും, ഓരോ മനുഷ്യഹൃദയങ്ങളേയും അദ്ദേഹം കീഴടക്കിയിരുന്നത്‌. സങ്കീർണ്ണതകളില്ലാത്ത കവിതാവഴികളിൽ ഒരു പുതിയ ഭാവുകത്വമായി ഏറ്റവും ലളിതമായ രചനാശൈലി കൈക്കൊണ്ട ചങ്ങമ്പുഴ അത്രയേറെ വായനക്കാരനോടടുക്കുകയായിരുന്നു. അക്കാലത്തുതന്നെ ദുർഗ്രാഹ്യവും, കഠിനവുമായ സംസ്കൃത പദനിബിഡ കവിതകളും നിർലോഭം ഉണ്ടായിരുന്നു
-സുനില്‍ പണിക്കര്‍
>>കൂടുതല്‍ ഇവിടെ

ഒബാമ ട്വിറ്റര്‍ ഉപയോഗിച്ചിരുന്നില്ല

2.6 മില്ല്യണ്‍ ഫോളോവേര്‍ഴ്സ് ഉള്ള ഒരു ട്വിറ്ററുകാരനാണ് യു.എസ്സ്. പ്രസിഡന്റ് ഒബാമ. തെരഞ്ഞെടുപ്പ് പ്രചരണം കൊഴുത്ത് കൊണ്ടിരുന്ന സമയത്ത് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ആദ്യ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഒബാമയാണെന്ന് ലോകം തിരിച്ചറിഞ്ഞു. ഏറ്റവും പുതിയ വിദ്യയായ ട്വിറ്ററും പുള്ളി ഉപയോഗിക്കുവാന്‍ തുടങ്ങിയെന്ന് ലോക ജനതയ്ക്ക് മുന്നില്‍ ഫോട്ടോ സഹിതം തെളിഞ്ഞു. ഒബാമ തന്നെ തന്റെ ബ്ലാക്ക്ബറിയിലൂടെ മറുപടി തരുന്നു! ഞൊടിയിടയിലാണ് പുള്ളിക്ക് ഫോളോവേഴ്സ് കൂടിയത്. ഒരു പക്ഷേ അതിനടുത്ത് ഇത് പോലെ പെട്ടെന്ന് ഫോളോവേഴ്സ് കൂടിയത് നമ്മുടെ സ്വന്തം ട്വിറ്റര്‍ ശശിക്കായിരിക്കണം.

-മനോജ്‌
>>കൂടുതല്‍ ഇവിടെ

ഒരു നവംബര്‍ 19ന്റെ ഓര്‍മ്മയ്ക്ക്‌

ഇരുപത്തിയൊന്ന് വര്‍ഷം മുന്‍പ്‌ 1985 നവംബര്‍ 19.

അന്നൊരു ചൊവ്വാഴ്ചയായിരുന്നു.വീട്ടിലെ പശു പ്രസവിച്ച ദിവസം.വീടുപണി നടക്കുന്നതിനാല്‍ ആശാരിമാരും മറ്റു പണിക്കാരുമായി ആകെ ബഹളമയം.

പുറത്ത്‌ പെണ്ണാണെങ്കില്‍ അകത്ത്‌ ആണായിരിക്കും എന്നു പറഞ്ഞ്‌ സന്തോഷിച്ചിരിക്കുന്ന വെല്ലിമ്മ.എനിയ്ക്കും അനിയത്തിയ്ക്കും ശേഷം അനിയന്‍ പിറന്നപ്പോഴും ഏറ്റവും സന്തോഷിച്ചത്‌ വെല്ലിമ്മ തന്നെ ആയിരുന്നല്ലോ.ഞങ്ങള്‍ അങ്ങനെയൊരു നാലാമനെ പ്രതീക്ഷിച്ചിരിക്കുന്ന സമയം.
-

ഇതാണ് കാരാട്ടേ സോഷ്യലിസം

ഒക്ടോബര്‍ ഒന്നിന്‌ അറുപതാമത്‌ ചൈനീസ്‌ വിപ്ലവവാര്‍ഷികദിനത്തില്‍ ദേശാഭിമാനി ചൈനീസ്‌ വാര്‍ഷിക സപ്ലിമെന്റ്‌ പ്രസിദ്ധികരിച്ചു. മുഖ്യലേഖനം പാര്‍ട്ടി സെക്രട്ടറി പ്രകാശ്‌ കാരാട്ടിന്റേതുതന്നെ. ഉള്‍പേജുകളില്‍ സീതാറാം യെച്ചൂരി മുതല്‍ ഇങ്ങ്‌ പിണറായി വരെ ചൈനയെ പാടിപൂകഴ്ത്തിയിരിക്കുന്നു.

ഇത്രമാത്രം പാടിപുകഴ്ത്താന്‍ പ്രഥമവും പ്രധാനവുമായി ഇന്ത്യന്‍ പൗരന്മാര്‍ എന്ന നിലയില്‍ ഇവര്‍ക്കെന്താവേശം.? ചൈനയും ഇന്ത്യയും തമ്മില്‍ മഞ്ഞുരുകാന്‍ തുടങ്ങിയിട്ട്‌ അധികമായിട്ടില്ല. എന്നും അമേരിക്കയെപ്പോലെ ചൈനയും പാകിസ്ഥാന്‌ സാമ്പത്തികസൈനിക സഹായം നല്‍കി ഇന്ത്യയുടെ അതിര്‍ത്തികളില്‍ കുഴപ്പമുണ്ടാക്കാന്‍ പാകിസ്ഥാനെ പ്രേരിപ്പിച്ച ചരിത്രത്തിനുപുറമെ ചതികാണിച്ച രാജ്യമാണ്‌. ചൈനീസ്‌ കമ്മ്യൂണിസ്റ്റുപാര്‍ട്ടി ഫ്യൂഡലിസത്തെയും കോളനിവാഴ്ചയെയും എതിര്‍ത്തു എന്നുപറയുമ്പോള്‍ അത്‌ സാമ്രാജ്യത്വത്തിനെതിരായ സമരമെന്നുകൂടി കാണണം.
-ദേവദാസ്
>>കൂടുതല്‍ ഇവിടെ

കേഴുക കണ്ണൂരേ !

മാര്‍ക്സിസ്റ്റുകള്‍ കണ്ണൂരിനെ തങ്ങളുടെ സ്വന്തം ജില്ലയായിട്ടാണ്‌ കരുതുന്നത്‌. ഇത്‌ കണ്ണൂരിന്റെ ശാപം. കണ്ണൂര്‍ കമ്യൂണിസ്റ്റു വിഭാഗീയതയുടെ ശാപത്തില്‍ കുരുങ്ങിപ്പോയ ബംഗാളിലെ മിഡ്നാപ്പൂരിനെപ്പോലുള്ള ഒരു ഇന്ത്യന്‍ ജില്ല.

കണ്ണൂരിലെ കമ്യൂണിസം അരാജകത്വവും പിടിച്ചടക്കലുമാണ്‌. കണ്ണൂര്‍ കമ്യൂണിസം അതിന്റെ മനസ്സില്‍ ഭീകരഭാവങ്ങള്‍ ഒളപ്പിച്ചിരിക്കുന്നു. പാര്‍ട്ടി വളര്‍ത്താനുള്ള ഈ ഭീകര ഭാവങ്ങള്‍ മാര്‍ക്സിസത്തിനു പരിചയമുള്ളതല്ല. ഈ ഭീകരതയ്ക്കു മുമ്പില്‍ സത്യവും സമത്വവും സ്വാതന്ത്ര്യവും കണ്ണൂരിനു നഷ്ടപ്പെട്ടിരിക്കുന്നു. സമാധാനപരമായി ഒരു തിരഞ്ഞെടുപ്പു നടത്താന്‍ പോലും കഴിയുന്നില്ല. ഈ നവംബര്‍ ഏഴിനു ഉപതിരഞ്ഞെടുപ്പ്‌ നടന്നത് കേന്ദ്രസേനയുടെ കാവലിലായിരുന്നു. കള്ള വോട്ടു ചെയ്യാതിരിക്കാനാണ്‌ കേന്ദ്രസേന വന്നത്‌. എന്നാലും കണ്ണൂരിലെ മാര്‍ക്സിസ്റ്റുകാര്‍ കള്ളവോട്ടു ചെയ്യും. കാരണം കള്ളവോട്ടിലുള്ള വിശ്വാസം കണ്ണൂര്‍ കമ്യൂണിസത്തിന്റെ തലവിധിയായിപ്പോയി. കണ്ണൂരിനു കള്ളവോട്ട്‌ ഒരു പുതുമയൊന്നുമല്ലെന്നാണ്‌ എം.വി.രാഘവനിപ്പോള്‍ പറയുന്നത്‌. ഇങ്ങനെയൊക്കെയാണ്‌ കണ്ണൂര്‍ ഇന്ത്യയിലെ ഒരു മാര്‍ക്സിസ്റ്റു ജില്ലയാവുന്നത്‌.
-ദേവദാസ്
>>കൂടുതല്‍ ഇവിടെ


കലിയുഗ വരദന്‍


അദ്ധ്യായം 20 - രക്ഷയുടെ ചെറുനാളം



രവിവര്‍മ്മ ആകെ അസ്വസ്ഥനാണ്..
ഓച്ചിറയില്‍ പോയതും, ഉണ്ണി നമ്പൂതിരിയെ കണ്ടതും അയാളുടെ ചിന്തകളെ മറ്റൊരു തലത്തില്‍ എത്തിച്ചു.ഇത് വരെ അറിഞ്ഞതൊന്നും സത്യമല്ലെന്ന് ഒരു തോന്നല്‍!!
ശരിക്കും അയ്യപ്പന്‍ ആരാണ്??
യോദ്ധാവോ, പടനായകനോ, അതോ സാക്ഷാല്‍ ഈശ്വരനോ?
മറക്കാന്‍ ശ്രമിക്കുമ്പോഴും ഉണ്ണി നമ്പൂതിരി പറഞ്ഞ കഥ അയാളുടെ മനസിലേക്ക് ഓടിയെത്തുന്നു..

ഉദയനനെന്ന മറവപ്പട തലവനെ നേരിടാന്‍ പന്തളം രാജാവ് ഒരു ഈഴവനായകനെ നിയമിച്ച് പോലും.അദ്ദേഹത്തിനു അയിത്തം കല്‍പ്പിച്ച് ഉപേക്ഷിക്കപ്പെട്ട രാജസഹോദരിയില്‍ ഒരു മകന്‍ ജനിച്ചു..
അതാണത്രേ അയ്യപ്പന്‍!!
-അരുണ്‍ കായംകുളം
>>കൂടുതല്‍ ഇവിടെ

പാഠം-3 ചുരളീധരന്റെ തൊലി(ക്കട്ടി)


ചുരളീധരന്റെ തൊലിയുടെ പരിഛേദം (ചിത്രം 1.2.1)

മുകളിൽ കാണിച്ചിരിക്കുന്നത് രാഷ്ട്രീയത്തിലെ അതി കായികാഭ്യാസിയും പാരമ്പര്യമായി എം.എൽ.എ മാരെയും എം.പി മാരെയും വാർത്തെടുക്കുന്ന കുടുംബത്തിലെ അംഗവുമായ ശ്രീമാൻ ചുരളീധരന്റെ തൊലി(ക്കട്ടി)യുടെ നെടുകെ ഛേദിച്ച ഭാഗമാണ്. കയ്യിൽ കിട്ടിയാൽ കുറുകെ ഛേദിച്ചേനെ എന്ന് അസൂയപൂണ്ട കുട്ടി നേതാക്കൾക്ക് കൂടിയാണ് ഞാൻ ഇന്ന് ഇത് ഇവിടെ പറയുന്നത്.. ഇവിടെ ശ്രദ്ധിക്കുക.. ശ്.. ഇവിടെ.
-പള്ളിക്കളം
>>കൂടുതല്‍ ഇവിടെ

നമ്മക്ക് റ്റാറ്റാ പൂവാം ?

ലോങ്ങ്‌ ട്രിപ്പ്‌ നാല് ചക്ര ശകടത്തില്‍ പോകുന്ന ചക്കര കുട്ടന്‍സ്‌ ആന്‍ഡ്‌ കുട്ടീസ് - ആപ് കേലിയെ ഏക്‌ യാത്ര പ്രിപ്രേഷന്‍ ഗൈഡ്.
ഇതില്‍ ഉള്ള കൊറേ points എല്ലാവര്ക്കും അറിയുനതായിരിക്കും, even then....
-Captain Haddock
>>കൂടുതല്‍ ഇവിടെ

ചോദ്യക്കഥയും തമാശക്കാര്യവും

ഇ-മെയിലില്‍ കിട്ടിയത്
1. ചോദ്യം: ഒരു ഭര്‍ത്താവും ഭാര്യയും നിറയെ യാത്രക്കാരുള്ള ബസ്സില്‍ മലയടിവാരത്തിലെ റോഡിലൂടെ പോകുകയാണ്. റോഡിന്, മല ഒരു വശത്തും താഴ്വര മറുഭാഗത്തും. ഭര്‍ത്താവും ഭാര്യയും മൂന്നാം മൈലില്‍ ഇറങ്ങി. അവിടെ ആകെയുള്ള ഒരു കടയില്‍ ചിന്ന ഷോപ്പിങ്ങ്. ബസ്സ് ഏതാനും അടി നീങ്ങിയതും, അവരുടെ കണ്‍മുന്നില്‍ തന്നെ അത് സംഭവിച്ചു. ഇടതുവശത്തെ മലമുകളില്‍ നിന്നും കൂറ്റനൊരു പാറ ബസ്സിന്‍റെ മുകളിലേക്ക് നിപതിക്കുകയും വാഹനത്തെ അഗാധമായ താഴ്വരയിലേക്ക് കഷണങ്ങളായി എറിഞ്ഞു. അപ്പോള്‍ നമ്മുടെ ദമ്പതികള്‍ പറയുന്നു: നമ്മള്‍ ആ ബസ്സില്‍ ഉണ്ടായാല്‍ നന്നായിരുന്നു! അവര്‍ എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്നതിന്, പോസിറ്റീവായ ഉത്തരമാണുള്ളത്. അത് വെളിവാക്കപ്പെടും മുന്‍പ് ഒരു ജാക്ക്!
-സുനില്‍ ചെറിയാന്‍
>>കൂടുതല്‍ ഇവിടെ

ലോനപ്പന്‍ അതിവേഗപാതയിലൂടെ പറക്കുന്നു....

"2015ലെ ആദ്യ വാര്‍ത്താബുള്ളറ്റിനിലേക്ക് എല്ലാവര്‍ക്കും ഹാര്‍ദ്ദമായ സ്വാഗതം.ഇത് സ്വതന്ത്രകേരളത്തിന്റെ വികസനചരിത്രത്തില്‍ പുതു അദ്ധ്യായമെഴുതിചേര്‍ക്കുന്ന പുതുവത്സരപ്രഭാതം.സംസ്ഥാനത്തെ ആദ്യത്തെ തെക്ക്-വടക്ക് അതിവേഗപാത അല്‍പ്പസമയത്തിനകം തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. തലസ്ഥാനനഗരിയില്‍ നിന്ന് കേരളത്തിന്റെ വടക്കേഅറ്റമായ കാസര്‍കോട്ടേക്ക് വെറും ആറുമണിക്കൂര്‍കൊണ്ട് റോഡു മാര്‍ഗ്ഗം എത്താവുന്ന ഈ സൂപ്പര്‍ഹൈവേയുടെ നിര്‍മ്മാണം ബി.ഓ.ടി അടിസ്ഥാനത്തില്‍ വെറും നാ‍ലു വര്‍ഷം കൊണ്ടണു പൂര്‍ത്തിയാക്കിയത്.രാവിലെ എട്ടുമണിക്ക് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെ ആദ്യവാഹനം ചീറിപ്പായും....”
.......................
ശരവേഗത്തില്‍ കുതിച്ചുപായുന്ന പുതുപുത്തന്‍ ഫോറിന്‍ പോഷ് കാറിന്റെ മുന്‍സീറ്റില്‍ ചാഞ്ഞിരുന്ന് കുറ്റിച്ചാക്ക് ലോനപ്പന്‍ അലറി:
“കത്തിച്ചു വിടടാ ശവീ!”
“ഇപ്പം തന്നെ 130തിലാ..എനിക്ക് പേടിയാവുന്നു”
-

കല്ലുകള്‍ കഥ പറയുമ്പോള്‍! - 3

ഇതാണ് ഹമ്പിയിലെ പഴയ കൃഷ്ണദേവാലയം. കയറിപ്പോകേണ്ട കവാടം വരെ ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്നു.




സുല്‍ത്താന്മാര്‍ സാമാന്യം നന്നായി ഇടിച്ചു നിരപ്പാക്കിപ്പോയ വിജയനഗരം നൂറ്റാണ്ടുകളോളം അവഗണിക്കപ്പെട്ടു കിടന്നു. പിന്നീടുള്ള പുനരുദ്ധാരണങ്ങള്‍ക്കൊന്നും അതിനു പഴയ ജീവന്‍ നല്കാന്‍ കഴിഞ്ഞില്ല. യുനെസ്കോയുടെ World Heritage Sites List ല്‍ ഇന്ത്യയില്‍ നിന്ന് ഇടം നേടിയ ഇരുപത്തേഴെണ്ണത്തില്‍ ഒന്ന് ഹമ്പിയാണ്

-പപ്പൂസ്
>>കൂടുതല്‍ ഇവിടെ

കമ്മ്യൂണിസ്റ്റുകളായ പിതാക്കന്മാരും (ശ്രീ) അവരുടെ പുത്രന്മാരും

കാരണവരുടെ ചുമ ഇന്ന് വെങ്കലത്തിലടിക്കുന്നതിനു പകരം ചെമ്പിലടിക്കുന്നതിനു തുല്യമായിരിക്കുന്നു. ആരുടെയോ ഉപദേശത്താൽ വാങ്ങിയ ദശമൂലരസായനം , ചുമ ഇപ്പോൾ മാറും എന്ന പ്രതീക്ഷയോടെ ഇടക്കിടെ എടുത്ത് കഴിക്കുന്നു. ഞങ്ങളും കഴിച്ചു എന്നു പറഞ്ഞാൽ പുലാവ്, കവി(മൌനി), ക.ക.ലേഖകനും(കാമകാര്യ ലേഖകൻ). പുലാവിനു അമ്മമ്മയുടെ മുറിയിലേക്കു നയിച്ച ഗന്ധമായാണ് ദശമൂലരസായാനം പ്രവർത്തിച്ചതെങ്കിൽ, വൈദ്യന്മാരുടെ വീട്ടിലെ സ്ത്രീ ജനങ്ങളുടെ സാമീപ്യമായാണ് ക.ക.ലേഖകനു തോന്നിയത്. കവി(മൌനി) അതിന്റെ എരിവും ചവർപ്പിന്റെയും കാരണങ്ങളും സുഖങ്ങളും അന്വേഷിക്കുമ്പോൾ അഷ്ടാംഗഹൃദയം പറയുന്ന പ്രകാരം വായുക്ഷോഭത്തിനും ഒച്ചയടപ്പിനും ശമനത്തിനായി കാരണവർ സ്പൂണിൽ തോണ്ടി വീണ്ടും രസായനം സേവിച്ചു കൊണ്ട് ചെമ്പിലടിയോടെ ചർച്ച തുടർന്നു.
-പുലാവ്
>>കൂടുതല്‍ ഇവിടെ

സഖാവിന്റെ വീടന്വേഷണ പരീക്ഷണങ്ങള്‍

ഇക്കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിപ്ലവ പാര്‍ട്ടിയുടെ ഒരു പ്രമുഖ നേതാവിന്റെ വീടന്വേഷിച്ച്‌ പല ബ്ലോഗുകളിലും ഹണ്ടുകള്‍ നടക്കുന്ന വിവരം എല്ലാ ബൂലോകരും അറിഞ്ഞിരിക്കുമല്ലൊ. കുറേ വീടുകളുടെ പടങ്ങളും ഈ ചര്‍ച്ചകളില്‍ പൊന്തിവന്നു. അവസാനം നേതാവിന്റെ വീടിന്റെ ഒറിജനല്‍ പോട്ടം 'ഇന്‍വസ്റ്റിഗേറ്റിവ്‌ ജേര്‍ണലിസ്റ്റി'നു ലഭിക്കുകയും ചെയ്തു. അങ്ങനെ ഈ വിവാദം ഒരു വിധം അവസാനിച്ചു എന്നു തോന്നുന്ന ഈ ശുഭമുഹൂര്‍ത്തത്തിലാണ്‌ എനിക്കെന്റെ ചിന്തകള്‍ പോസ്റ്റാന്‍ തോന്നിയത്‌.
-സ്വ ലേ
>>കൂടുതല്‍ ഇവിടെ

പൊറുക്കാനാവാത്ത നുണപ്രചാരണം

ഒരു രാഷ്ട്രീയപാര്‍ടിക്കും അതിന്റെ നേതൃത്വത്തിനുമെതിരെ സര്‍വപരിധിയും ലംഘിച്ചു നടക്കുന്ന ആക്രമണത്തിനാണ് കേരളം വേദിയാകുന്നതെന്ന്, സിപിഐ എം സംസ്ഥാന സെക്രട്ടറിയുടേതെന്ന പേരില്‍ കൊട്ടാരസദൃശമായ വീടിന്റെ ചിത്രം നാടെങ്ങും പ്രചരിപ്പിച്ചതിലൂടെ ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുന്നു. ആവര്‍ത്തിച്ചുള്ള പ്രചാരണത്തിലൂടെയും ഉറപ്പിക്കലുകളിലൂടെയും വ്യാജ നിര്‍മിതികളിലൂടെയും എങ്ങനെ ഒരു നുണയെ ദുഷ്ടരാഷ്ട്രീയമായി ഉപയോഗിക്കാം എന്നാണ് 'പിണറായിയുടെ വീട്' വിവാദത്തില്‍ വ്യക്തമാകുന്നത്.
-ജനശക്തി
>>കൂടുതല്‍ ഇവിടെ

വേണമെങ്കില്‍ ചക്ക വേരിലും കായ്‌ക്കും

സസ്യങ്ങളില്‍ ജനിതകമാറ്റം വരുത്തി കാര്‍‌ഷികവിളകളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍‌ക്ക് വഴിയൊരുക്കുവാന്‍ സഹായിക്കുന്ന സാങ്കേതികവിദ്യയായ ട്രാന്‍‌സ്‌ജനിക്‍ ടെക്‍‌നോളജി (Transgenic Technology) യെയും ജി‌എം വിളകളെയും കുറിച്ചാണ് ഇവിടെപറയുന്നത്. ജീനുകളുടെ ഘടനയില്‍ മാറ്റം വരുത്തിയും മറ്റുജീനുകള്‍ കൂട്ടിച്ചേര്‍‌ത്തും സസ്യങ്ങളുടെയും ജീവികളുടെ ശരീരത്തില്‍ നടത്തുന്ന ജനിതകപരിവര്‍‌ത്തനമായ പുനഃസം‌യോജിത ഡി‌എന്‍‌എ സാങ്കേതികവിദ്യ (Recombinant DNA Technology) യിലൂടെയാണ് ഇത് സാധ്യമാകുന്നത്. ഇപ്രകാരം ജനിതകപരിവര്‍‌ത്തനം നടത്തിയ കാര്‍‌ഷികവിളകളെ ജി‌എം വിളകള്‍ (Genetically Modified Crops) എന്നുവിളിക്കുന്നു. ട്രാന്‍‌സ്‌ജനിക്‍ സസ്യങ്ങളെ സൃഷ്ടിക്കുവാനുള്ള പരീക്ഷണങ്ങള്‍ 1970കളില്‍ ആരം‌ഭിച്ചിരുന്നു. 1980കളില്‍ ഇവയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള കൃഷി തുടങ്ങി. അമേരിക്കയിലും മറ്റും ജി‌എം വിളകള്‍ ധാരാളമായി കൃഷിചെയ്യുകയും ഉപയോഗിക്കുകയും കയറ്റുമതിചെയ്യുകയും ചെയ്യുന്നുണ്ട്.
-ഹരിനാഥ്
>>കൂടുതല്‍ ഇവിടെ

മദ്യപാനം കൊണ്ടുള്ള ഗുണങ്ങള്‍


അധികം ആള്‍ക്കാരും കരുതുന്ന പോലെ ആയുര്‍വേദം മദ്യത്തെ പൂര്‍ണമായും എതിര്‍ക്കുന്നില്ല. മദ്യം തൊടാനെ പാടില്ല എന്നൊന്നും ആയുര്‍വേദത്തില്‍ പറയുന്നില്ല. മാത്രമല്ല ആചാര്യ വാഗ്ഭടന്‍ മദ്യത്തെ ദ്രവദ്രവ്യ വിജ്ഞാനീയത്തില്‍ ( ദ്രാവകങ്ങളുടെ ഗുണങ്ങള്‍ വിവരിക്കുന്ന അദ്ധ്യായം) വിവരിച്ചിരിക്കുന്നു.
മദ്യ ഗുണങ്ങള്‍
യുക്തിക്ക് തക്കവണ്ണം മദ്യം വിധിപ്രകാരം കഴിച്ചാല്‍ എന്നുള്ള ഒരു മുന്നറിയിപ്പോടുകുടിയാണ് ആചാര്യന്‍ തുടങ്ങുന്നത്.
-Dr.jishnu chandran
>>കൂടുതല്‍ ഇവിടെ

ചാറ്റിങ് ഇന്‍ ഓഫീസ്!

ഇത് ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ സ്ഥിരം നടക്കുന്ന സംഭാഷണമല്ല. എന്ന് കരുതി ഇങ്ങനെ നടക്കാതിരിക്കാനും ചാന്‍സില്ല.
മടുപ്പ് തോന്നിയ ഒരു മധ്യാഹ്ന നേരത്ത് ഒരേ കമ്പനിയില്‍, ഒരേ പ്രോജക്ടില്‍ ജോലി ചെയ്യുന്ന രണ്ടു സഹമുറിയന്മാരുടെ സംഭാഷണശകലങ്ങള്‍.
സോഫ്റ്റ്‌വെയര്‍ തൊഴിലാളികള്‍ ആയതു കൊണ്ട് സംസാരം ഓണ്‍ലൈന്‍ ആണ്. സംസാരിക്കാനുള്ള മാധ്യമം ആയി ഉപയോഗിച്ചിരിക്കുന്നത് 'സെയിം ടൈം ' എന്ന ചാറ്റിങ് ടൂളും (ഏതാണ്ട് നമ്മുടെ ജി-ടോക്ക് പോലെ).
-കുരാക്കാരന്‍...!
>>കൂടുതല്‍ ഇവിടെ

സ്വപ്നഭുമിയിലേക്ക്... തുടരുന്നു.. ( 8 )

പിന്നെ വർഗ്ഗീസ് ചേട്ടൻ സംസാരിച്ചു. ....
കരയുന്നതിനിടക്ക് നിറുത്തി നിറുത്തി പറയാൻ തുടങ്ങി. വർഗ്ഗീസേട്ടൻ അതിനനുസരിച്ച് തലയാട്ടാനും മുക്കാനും മൂളാനും തുടങ്ങി.

“ങാ.. എന്നിട്ട്..?“
“ അതുശരി...“
” അപ്പൊ നിനക്ക്...“
“ ങാ..“

ഇങ്ങനെ ഓരോന്ന് പറഞ്ഞ് വർഗ്ഗീസേട്ടൻ ഞങ്ങളെ കുരങ്ങു കളിപ്പിച്ചു കൊണ്ടിരുന്നു. ചുറ്റും കൂടി നിന്ന ഞങ്ങളുടെ ക്ഷമ കെട്ടു തുടങ്ങി.
-വീ കെ
>>കൂടുതല്‍ ഇവിടെ


നിധിതേടുന്നവര്‍..!



ആരെയും ബുദ്ധിമുട്ടിക്കാതെ,

വളരെ മാന്യമായി,
ഓടിനിടയിലൂടെ തലകീഴായി താഴോട്ടിറങ്ങുമ്പോള്‍;
ഒരു കുഞ്ഞു നിധിയുമുള്ളിലൊളിപ്പിച്ച്, ഒരു നേര്‍ത്ത ശബ്ദം പോലുമുണ്ടാക്കാതെ,
അവനു വേണ്ടിയെന്ന പോലെ കാത്തു കിടക്കുന്ന ഒരു കിടപ്പുമുറിയല്ലാതെ അവനൊന്നും ആഗ്രഹിച്ചില്ലായിരുന്നു.........
വെളിച്ചത്തിന്റെ നേരിയ ലാഞ്ചന പോലുമില്ല…ഭാഗ്യം….
ശീലം പഠിപ്പിച്ച പാഠങ്ങള്‍ ഓര്‍ത്തിട്ടെന്ന പോലെ അവന്‍
പകുതിവഴിയില് ഒന്നു നിര്‍ത്തി, പതുക്കെ ചുറ്റുമൊന്നു കണ്ണോടിച്ചു…
-കൊച്ചു തെമ്മാടി
>>കൂടുതല്‍ ഇവിടെ

കള്ളന്‍...(കഥ )


മോഷണത്തിന് ലകഷ്യങ്ങള്‍ തേടിയുള്ള യാത്രയില്‍ ഒരു വീട് എന്നും അയാള്‍ക്കൊരു വിസ്മയമായിരുന്നു..വലിയൊരു തെങ്ങിന്‍ തോപ്പിന്റെഒത്ത നടുക്ക് പുരാതനമായ വലിയൊരു നാലുകെട്ട്..അതില്‍ മുകളിലെ നിലയിലെ ഒരു മുറിയില്‍ മാത്രം വെളിച്ചം കത്തി നിന്നു.
ഒരു കൌതുകത്തിന് അയാള്‍ പലപ്പോഴും ആ വീട്ടില്‍ കയറിയിട്ടുണ്ട്...മറ്റു മുറികളെല്ലാം അടഞ്ഞു കിടന്നിരുന്നു,.ആ മുറിയുടെ വാതില്‍ക്കല്‍ വരെ പോയി തിരിച്ചു പോരുകയായിരുന്നു... അന്ന് മോഷണത്തിന് പറ്റിയ സാഹചര്യം ഒത്തു കിട്ടാതെ നിരാശനായി മടങ്ങുമ്പോള്‍ അയാള്‍ ആ വീടിനേയോര്‍ത്തു..ഇന്ന് അവിടെ കയറുക തന്നെ...
-ഗോപി വെട്ടിക്കാട്
>>കൂടുതല്‍ ഇവിടെ




തള്ളേ ഒന്ന് ക്ഷമി...

പ്രിയപ്പെട്ട അമ്മയ്ക്ക്,

അമ്മയെക്കേറി കൂതറേന്നു വിളിച്ചതും,
അപ്പനെക്കേറി ഔസേപ്പച്ചാന്നു വിളിച്ചതും
പുന്നര പെങ്ങളെ പുലയാട്ടുപറഞ്ഞതും
അമ്മേടെ മുഖത്തുനോക്കി കൊഞ്ഞനം കുത്തിയതും,
ആള്‍ക്കാരെ വിളിച്ചുകൂട്ടി തെറി പറഞ്ഞതും,
ചാണ്ടിമാമനെക്കേറി ചണ്ടീന്നു നീട്ടിവിളിച്ച്
പുറകേന്ന് കല്ലേടുത്തെറിഞ്ഞതും
ഷാനുമോനുമായി തല്ലുണ്ടാക്കിയതും
തുപ്പി തോല്‍പ്പിക്കാന്‍ നോക്കിയതും
സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലവും
മുല്ലപ്പെരിയാര്‍ ഡാം പൊട്ടുമോ
-കുളത്തില്‍ കല്ലിട്ട ഒരു കുര
>>കൂടുതല്‍ ഇവിടെ



ഇലക്ട്രിക് ലൈന്‍




മുഖത്തോട് മുഖം നോക്കിയിരിക്കാന്‍-
പഠിപ്പിച്ച തീവണ്ടിയാത്രയില്‍
സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്ന
ഒന്നായിരുന്നു ഇലക്ട്രിക് ലൈന്‍.

തീവണ്ടി നീങ്ങുമ്പോള്‍
എന്നും നിന്റെ കൂടെയെന്ന് പറഞ്ഞ്
പൊന്തിയും താണും
ചിന്തകളെ ഒരു വരയില്‍-
നിര്‍ത്തുന്ന ഇലക്ട്രിക് ലൈന്‍.

-അഭിജിത്ത്

>>കൂടുതല്‍ ഇവിടെ


0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP