FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

17 നവംബര്‍ 2009:കേരള റസ്റ്റ്‌ ഹൌസ് തുറക്കുന്നു.....

Monday

പ്രിയമുള്ള ബൂലോകരേ,

ഇവിടെ പലവിധ ഗ്രൂപ്പ് ബ്ലോഗുകളും നാം കണ്ടുവല്ലോ! അതിന്‍റെ കൂട്ടത്തിലേക്ക് ഞങ്ങള്‍ പുതിയ ഒരു ഗ്രൂപ്പ് ബ്ലോഗ് അവതരിപ്പിക്കുകയാണ്. കുസൃതിക്കും കുന്നായ്മക്കും സൊറപറയാനും, ഏഷണിപരദൂഷണം ഇത്യാദികള്‍ക്കായി ഒരിടം! അതാണ്കേരള റെസ്റ്റ് ഹൗസ്‌



റെസ്റ്റ് ഹൌസിന്‍റെ മൊതലാളി ഇത് നടത്താനായിനാസ്എന്ന നമ്മുടെ പ്രിയങ്കരിയായ ബ്ലോഗറെയാണ് ഏല്‍പ്പിച്ചിരിക്കുന്നത് എന്നൊരു കുറവു മാത്രമേഈ റെസ്റ്റ് ഹൌസിനുള്ളൂ എന്നൊന്നും കരുതേണ്ട, കാരണം ഇതിന്‍റെ അററ കുററ പണികള്‍ നടത്തുന്നത് പ്രശസ്ത ബ്ലോഗര്‍ ഡോക്ടര്‍ ആണ്.അപ്പോള്‍ ഇതിന്റെ പണിക്കുറ്റം തീര്‍ന്ന് കാണാന്‍ കഴിയുന്ന ഒരു സുദിനം നമുക്കുണ്ടാകുമോ എന്ന് കണ്ടറിയണം.
-നാസ്
>>കൂടുതല്‍ ഇവിടെ


എവിടെ ഗുരുക്കന്മാര്‍???


ഏറെ
വേദനയോടെയാണ് ഈ പോസ്റ്റ്‌ എഴുതുന്നത്‌... മലയാളം ബ്ലോഗുലകത്തില്‍ ആശയ
ദാരിദ്ര്യം പിടിപെട്ടോ എന്നൊരു സംശയം... ബ്ലോഗിന്റെ സുവര്‍ണ കാലഘട്ടം
കഴിഞ്ഞോ??
ബ്ലോഗ്‌ രംഗത്തെ കുലപതികള്‍ ഓരോരുത്തരായി എഴുത്ത് നിര്‍ത്തുന്നു... മാസങ്ങളായി ഒരു പോസ്റ്റ്‌ പോലും ഇടാത്തവര്‍...
എഴുതാന്‍ വേണ്ടി മാത്രം എഴുതുന്നവര്‍..
പഴയ തീയും പുകയും നഷ്ടമായ ബ്ലോഗുകള്‍...

ആളൊഴിഞ്ഞ പഴയ ബന്ഗ്ലാവ് പോലെയാണ് ഇപ്പൊ പല ബ്ലോഗുകളും.. ഏറ്റവും പുതിയ
ബ്ലോഗില്‍ മാത്രം ഇടയ്ക്കു എന്താ പുതിയ പോസ്റ്റ്‌ ഇല്ലാത്തത് എന്ന്
ചോദിച്ചു ഇടയ്ക്കു ഓരോ പുതിയ കമന്റ്സ് വരുന്നു.. അത്ര മാത്രം..
-കൊസ്രാ കൊള്ളി
>>കൂടുതല്‍ ഇവിടെ


കാപ്പിലാന്‍, നിങ്ങളെന്നെ(യും) നിരൂപകനാക്കി..:)

ഗൂഗിൾ അമ്മാവൻ കനിഞ്ഞരുളിയ സൌജന്യമായ ബ്ലോഗ് വന്നതിനു ശേഷം, ബൂലോകത്ത് എത്തിപ്പെട്ടതിനു ശേഷം മാത്രം എന്തൊക്കെയോ എഴുതിത്തുടങ്ങിയ ഒരു വ്യക്തിയാണ് ഞാൻ. എല്ലാ പോസ്റ്റുകൾക്കും സുഹൃത്തുക്കളായ നിങ്ങൾ വാഹ്..വാഹ്. അടിപൊളി, കലക്കൻ!! എന്നൊക്കെ കമന്റിട്ട് എന്നെ അങ്ങ് സന്തോഷിപ്പിക്കുകയും ചെയ്തു.


ഇപ്പോ ഈ ബ്ലോഗ് എനിക്കൊരു ഭാരമായി മാറിയൊ എന്നു തന്നെ ഞാൻ ചിന്തിച്ചുപൊകുന്നു. ദിനേന ഞാൻ ഒരു പൊസ്റ്റ് ചെയ്തില്ലെങ്കിൽ എന്റെ വായനക്കാരായ നിങ്ങൾ എന്നിലെ സർഗപ്രതിഭയെ സംശയിക്കില്ലെ? അത് കൊണ്ട് എന്തെങ്കിലും എഴുതിയല്ലേ പറ്റൂ.
-

പരോളിനു പുരസ്കാ‍രം




ടെലിവിഷൻ ആർട്ടിസ്റ്റുകളുടെയും സാങ്കേതിക വിദഗ്ദ്ധരുടേയും സംഘടനയായ കോണ്ടാക്ടിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ടുവരുന്ന വീഡിയോ ഫെസ്റ്റിവലിൽ (കോണ്ടാക്ട് വീഡിയോ ഫെസ്റ്റിവൽ 2009 ) പരോൾ മികച്ച ടെലിഫിലിമിനുള്ള പുരസ്കാരം നേടി.
-

അയ്യപ്പനും ദേവസ്വം മന്ത്രിയും

വീണ്ടുമൊരു മണ്ഡലകാലം കൂടി സമാഗതമായി. കലിയുഗ വരദനായ അയ്യപ്പന്‍റെ അനുഗ്രഹാശിസ്സുകള്‍ക്കായി ഭക്തന്മാര്‍ മനസ്സും ശരീരവും അയ്യപ്പനില്‍ അര്‍പ്പിച്ചു ശരണമന്ത്രങ്ങളുമായി ശബരിമലയിലേക്ക്.

വൃശ്ചികമാസം ഒന്നാം തിയതി തുടങ്ങുന്ന മണ്ഡലം 41 ദിവസം അയ്യപ്പ ഭക്തന്മാര്‍ അതിരാവിലെ കുളിച്ചു ശരണം വിളികളുമായി അമ്പലങ്ങളിലേക്ക് പോകും. ഇന്ത്യ മുഴുവനും ലോകത്തിന്റെ പല ഭാഗങ്ങളിലും ശരണം വിളികള്‍ അന്തരീക്ഷത്തെ പവിത്രീകരിക്കുന്നു.

ജാതി മത വ്യത്യാസമില്ലാതെ പണക്കാരന്‍ പാവപ്പെട്ടവന്‍ വ്യത്യാസം ഇല്ലാതെ എല്ലാവരും അയ്യപ്പന്‍റെ ഭക്തന്മാരാകുന്ന കാഴ്ചയാണ് ശബരിമലയില്‍ നമുക്ക് ദര്‍ശിക്കാന്‍ സാധിക്കുക. നമുക്ക് കാണാന്‍ കഴിയുന്ന ദേവനാണ് അയ്യപ്പന്‍. വിളിച്ചാല്‍ കൈ വിടുകയില്ല. അയ്യപ്പ വിഗ്രഹം ഒന്ന് കണ്ടു വണങ്ങാന്‍ ദേശ ഭാഷാ വ്യത്യാസങ്ങളില്ലാതെ ഭക്തന്മാര്‍ ശബരിമലയില്‍ എത്തുക പതിവാണ്. തെക്കേ ഇന്ത്യയില്‍ നിന്നുള്ളവര്‍ മാത്രമല്ല വടക്കേ ഇന്ത്യക്കാരും വിദേശത്ത് നിന്ന് പോലും ഭക്തന്മാര്‍ വന്നു കൊണ്ടിരിക്കുന്നു. ലോകത്ത് എല്ലായിടത്തും ധാരാളം അയ്യപ്പന്‍റെ അമ്പലങ്ങള്‍ ഇന്നുണ്ട്.
-കറുത്തേടം


ഇന്ത്യാവിഷന്‍: ഇപ്പോള്‍ ചിരിക്കുന്നത് കുഞ്ഞാലിക്കുട്ടി


"ഇന്ത്യാവിഷന്‍, റജീന സംഭവത്തോടെ ശരാശരി മുസ്‌ലിമിന് ഹറാമായി, കുഞ്ഞാലിക്കുട്ടിയോട് ചെയ്ത കടുംകൈ മാത്രമായിരുന്നില്ല ആ തത്സമയ പ്രക്ഷേപണം. എട്ടും പൊട്ടും തിരിയാത്ത നിരക്ഷര ന്യൂനപക്ഷ വനിത, ഒരു പ്രത്യേക സാഹചര്യത്തില്‍ 'വെളിപ്പെടുത്താന്‍' ആഗ്രഹിച്ചാലും അത് വിശ്വമാകെ കൊട്ടിഘോഷിക്കാന്‍ മാത്രം എന്താണതിലുണ്ടായിരുന്നത് നവ മലയാള തലമുറയ്ക്ക് ഗുണപാഠം നല്‍കാന്‍ ?. അശ്ലീലമായിരുന്നു, ഇന്ത്യാവിഷന്‍ സാങ്കേതിക മികവോടെ മറ്റു ചാനലുകളെ തോല്‍പ്പിച്ച് നടത്തിയ ആ റിയാലിറ്റി ഷോ. 'നിര്‍ത്തൂ, നികേഷ്‌ പേക്കൂത്ത്' എന്ന് ഡോ: എം കെ മുനീര്‍ വിളിച്ചു പറയുന്നതിന് പകരം 'ന്യൂസ്‌ ടീമിന് കൊടുത്ത വാക്ക് പാലിച്ചു' എന്ന് പറയുന്നത് എന്നെ ഞെട്ടിപ്പിക്കുന്നു". വാക്കുകള്‍ എന്റേതല്ല, ഡോ മുനീറിന് മറുപടിയുമായി മാതൃഭൂമി വാരികയില്‍ (ലക്കം ഒക്ടോ 25-31) അവതരിച്ച കെ പി നിര്‍മല്‍ കുമാറിന്റെതാണ് . മുനീര്‍ എഴുതിയ ലേഖനം വായിച്ചിട്ടില്ലാത്തവര്‍ ഇവിടെ ക്ലിക്കുക
-

പൌരോഹിത്യത്തിനും 'ഡീല്‍ ഓര്‍ നോ ഡീല്‍ '...


ചൂതുകളിയുടെ പുതിയ പരിവേഷവുമായി ഡീല്‍ ഓര്‍ നോ ഡീല്‍ എന്ന സായിപ്പിന്റെ സ്വന്തം പരിപാടി സണ്‍ നെറ്റ്‌വര്‍ക്ക് ഇന്നു മലയാളികള്‍ക്കും തമിഴ് നാട്ടുകാര്‍ക്കുമായി തുടങ്ങുമ്പോള്‍ അത് ഒരു മഹാസംഭവം ആണെന്ന രീതിയില്‍ എല്ലാവരും കാണുന്നു..പണം കണ്ടു വെള്ളമിറക്കുന്നു...തുടക്കം മുതല്‍ ഒടുക്കം വരെ പൊട്ടന്‍ ആട്ടം കാണുന്നത് പോലെ കാണുന്നവരും ഉണ്ട്....പെട്ടികളുമായി നില്ക്കുന്ന ചേച്ചിമാരെ നോക്കി വെള്ളമിറക്കുന്ന ചേട്ടന്മാരും ടെലിവിഷന്‍ മായാപ്രപഞ്ചത്തില്‍ ഉണ്ട് എന്നതും രസകരം തന്നെ.....എന്നാല്‍ എന്നെ ഏറ്റവും കൂടുതല്‍ എന്നെ ഞെട്ടിച്ച ഒരു ലക്കമായിരുന്നു കഴിഞ്ഞ ശനിയാഴ്ച(14-11-2009) 'ഡീല്‍ ഓര്‍ നോ ഡീല്‍ 'സംപ്രേഷണം ചെയ്ത ഫാ.ഫ്രാന്‍സിസ് എന്ന പുരോഹിതന്‍ പങ്കെടുത്ത പരിപാടി ....ലൌകികസുഖങ്ങള്‍ ഒഴിവാക്കേണ്ട ഈ പുരോഹിത ജീവിതത്തില്‍ വെറുമൊരു ഭാഗ്യ പരീക്ഷണമായാണോ അച്ചന്‍ ഇതിനെ കണ്ടത് എന്ന് അറിയില്ല...പുരോഹിതന്‍ എന്ന മഹനീയമായ പദവിക്ക് കളങ്കമുണ്ടാക്കി, ഈ പരിപാടി,ഒപ്പം ഈ അവസരം കൊന്തയുമായി ടി വിക്ക് മുന്‍പില്‍ ഇരിക്കുന്ന അമ്മാമ്മമാരെയും ആകര്‍ഷിച്ചു സൂര്യ മുതലെടുത്ത്‌ എന്നത് പരസ്യമായ രഹസ്യമാണ്
-ജിക്കൂസ്!
>>കൂടുതല്‍ ഇവിടെ


ശരണ വഴിയിലൂടെ, ശരണം വിളികളോടെ


ശരണ
മന്ത്രങ്ങള്‍ മനസ്സിലുണര്‍ത്തി വീണ്ടും ഒരു വൃശ്ചികം കൂടി
പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്നു. ഇത് സ്വാമി അയ്യപ്പന്റെ
മണ്ഡലക്കാലം. മാലയിട്ടു വൃതമെടുത്തു പമ്പയില്‍ മുങ്ങി , മല ചവിട്ടി
ഭക്തര്‍ സ്വാമി അയ്യപ്പന്റെ ദിവ്യ ദര്‍ശനത്തിനായി ശബരി ഗിരിയിലെയ്ക്ക്
ഒഴുകാന്‍ തുടങ്ങുന്ന പുണ്യ മാസം.

പാലിലും നെയ്യിലും അഭിഷിക്തനായ സ്വാമിയെ കാണുന്നത് കോടി പുണ്യം. ഹരിവരാസനം
പാടി നിറഞ്ഞ മനസ്സോടെ മലയിറങ്ങുമ്പോള്‍ അനുഭവിക്കുന്നത്
പറഞ്ഞറിയിക്കാനാവാത്ത സമാധാനവും ശാന്തിയും. ഓരോ തവണ മലയിറങ്ങി
പമ്പയിലെത്തി മുങ്ങി നിവരുമ്പോഴും ഇനി അടുത്ത മടങ്ങി വരവ് എത്ര വേഗം
ആയിരുന്നെങ്കില്‍ എന്ന് മനസ്സ് പറയുന്നത് ഇവിടെ മാത്രം ഉണ്ടാവുന്ന അനുഭവം.
-കണ്ണനുണ്ണി
>>കൂടുതല്‍ ഇവിടെ


കലിയുഗ വരദന്‍

അദ്ധ്യായം 16 - ശാസ്താംപാട്ടിലെ അയ്യപ്പന്‍



ബ്രഹ്മദത്തനും വാമദേവന്‍ നമ്പൂതിരിയും തമ്മില്‍ നടന്ന സംഭാഷണങ്ങള്‍ ആരും ശ്രദ്ധിച്ചിരുന്നില്ല.എല്ലാവരുടെയും മനസ്സ് ദേവദത്തന്‍റെ വിശദീകരണത്തിലായിരുന്നു.അയ്യപ്പന്‍ വിളക്കിനെ കുറിച്ച് അത് വരെ കേള്‍ക്കാത്ത കഥകള്‍ കേട്ട് അത്ഭുതപ്പെട്ട് നിന്ന രവിവര്‍മ്മ ആകാംക്ഷയോട് ചോദിച്ചു:
"അപ്പോള്‍ അയ്യപ്പന്‍ പാട്ട് എന്നാലെന്താ?"
ആ ചോദ്യത്തിനു മറുപടിയായി, അയ്യപ്പന്‍ പാട്ടിനെ കുറിച്ചും, അതിന്‍റെ മഹത്വത്തെ കുറിച്ചും ദേവദത്തന്‍ വിശദീകരിച്ചു..

അയ്യപ്പന്‍ വിളക്ക് കത്തിച്ച് പൂജ തുടങ്ങിയതിനു ശേഷമാണ്‌ അയ്യപ്പന്‍ പാട്ട്!!
ശബരിമല തീര്‍ത്ഥാടനത്തിനു വൃതം അനുഷ്ഠിക്കുന്ന സ്വാമിമാരുടെ ഭവനത്തിലോ, അതേ പോലെ ക്ഷേത്രസന്നിധിയിലോ ആണ്‌ അയ്യപ്പന്‍ പാട്ട് നടത്തുന്നത്.ഗുരുസ്വാമിയുടെ നേതൃത്വത്തിലാണ്‌ പാട്ട് നടത്തുന്നത്.
-അരുണ്‍ കായംകുളം
>>കൂടുതല്‍ ഇവിടെ

കേരള ചരിത്രത്തിലൂടെ-13

പട്ടു മരക്കാരെന്ന കുഞ്ഞാലി മൂന്നാമന്‍

കുഞ്ഞാലി രണ്ടാമന്റെ മരണ ശേഷം നാവികരുടെ തലവനായി നിയമിതനായ പട്ടുമരക്കാരാണ് കുഞ്ഞാലി മൂന്നാമന്‍ എന്ന പേരില്‍ അറിയപ്പെടുന്നത്.

കുഞ്ഞാലി രണ്ടാമന്റെ മരണ സമയത്ത് സാമൂതിരി ചാലിയം കോട്ട പിടിച്ചടക്കാനുള്ള ശ്രമത്തിലായിരുന്നുവെന്ന് പറഞ്ഞിരുന്നുവല്ലോ.ഇതേ സമയം തന്നെയായിരുന്നു ബീജാപ്പൂര്‍ സുല്‍ത്താന്‍ ഗോവയും അഹ്‌മദ് നഗര്‍ സുല്‍ത്താന്‍ ചൌളും ആക്രമിച്ചത്, ഈ രണ്ടു യുദ്ധങ്ങളും സന്ധിയാവുകയായിരുന്നു. എന്നാല്‍ അപ്പോഴേക്കും പറങ്കി-മാപ്പിള യുദ്ധങ്ങള്‍ക്ക് ഒരു മതകീയ മാനവും വന്നിരുന്നു.
-

ഹര്‍ത്താല്‍, ലീഗിന്റെ വിജയം! : ലജ്ജാകരം


കാസര്‍ഗോഡ് ജില്ലയില്‍ യു ഡി എഫ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുന്നു!
ജനങ്ങളെ വീണ്ടും വിഡ്ഡികളാക്കിക്കൊണ്ട് ഒരു ഹര്‍ത്താല്‍! അല്ലയോ MM ഹസ്സന്‍
സാഹിബേ ഈ ഹര്‍ത്താലിനെ താങ്കള്‍ എന്ത് പറഞ്ഞ് അനുകൂലിക്കും?
അയ്യോ മറന്നു! അങ്ങേരിപ്പോള്‍ മുരളിയെ കാംഗ്രസ്സില്‍ എടുക്കണോ വേണ്ടയോ
എന്ന ചാനല്‍ ചര്‍ച്ചകളിലാണ്!മുല്ലപ്പള്ളി കേന്ദ്രമന്ത്രി ആയത് കൊണ്ട് അങ്ങിനെ
പറയാമോ എന്ന ഒറ്റ സംശയം മാത്രമേ ഇപ്പോള്‍ അങ്ങേര്‍ക്കുള്ളൂ.
എന്തായാലും യു ഡി എഫ്ഫിനെ ക്കൊണ്ട് ഒരു ഹര്‍ത്താല്‍ പ്രഖ്യാപിപ്പിക്കാന്‍
മുസ്ലിം ലീഗിന് കഴിഞ്ഞു എന്നത് വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ്.
-അമ്മേടെ നായര്
>>കൂടുതല്‍ ഇവിടെ

അത്ഭുതക്കുട്ടിയും കിങ്ങിണിക്കുട്ടനും തമ്മിലുള്ള വ്യത്യാസം.

കിങ്ങിണിക്കുട്ടന്‍ പടിക്കല്‍ സത്യാഗ്രഹം തുടങ്ങിയിട്ട് കാലം ഏറെയാകുന്നു. ഇപ്പോള്‍ മദനിക്ക് പറ്റിയ പറ്റ്പണ്ടൊരിക്കല്‍ പറ്റിയതാണ്. എന്നിട്ടും പഠിച്ചില്ല. പഠിക്കുക എന്നത് പണ്ടേ ചതുര്‍ഥി ആയിരുന്നല്ലോ. ക്ഷമിക്കാം. കഴിഞ്ഞ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പഴയതൊക്കെ മറന്നു വീട്ടിലേക്ക് കയറ്റിയതാണ് . മത്സരിച്ചു തോറ്റതോടെ വീണ്ടും തൊഴിഅമ്മക്കിട്ടു തന്നെ. പിന്നെയും തെറിവിളി തുടങ്ങി. മദാമ്മ ഗാന്ധി, ഉമ്മന്‍ കോണ്‍ഗ്രസ്, അവശിഷ്ട കോണ്‍ഗ്രസ് തുടങ്ങി കാല്പനികമായ പല പദാവലികളും കൈരളിക്ക്‌ സംഭാവന നല്കിയത് ഇക്കാലത്താണ്. ഒരിക്കല്‍ ഉപയോഗിച്ചു വലിച്ചെറിഞ്ഞവരുടെപടിക്കല്‍ വീണ്ടും കാത്തു കിടക്കാന്‍ തുടങ്ങി.
-രാംദാസ്
>>കൂടുതല്‍ ഇവിടെ

സഭാകമ്പം/പിണറായീന്റെ കൊട്ടാരം

ഇത്തവണ തലേക്കെട്ട് രണ്ടാണ്..പഴയ വിജയശ്രീന്റെ ‘യൌവനം-വണ്ടിക്കാരി‘ സിലിമേടെ പോലെ..ഇന്റര്‍ബെല്ലു വരെ ഒരു സിലിമാ..ലത് കഴിഞ്ഞാ ബേറൊന്ന്..

കഴുത്തേ തലകാണുവോ ഇല്ലയോ എന്ന സംശയത്തിനു മറുപടിയായതുകൊണ്ടാണ് രണ്ട് തലക്കെട്ടിട്ടത്..കള്ളക്കമ്മുക്കള് ഒരു തലക്കെട്ട് വെട്ടിയാല്‍ മറ്റൊന്ന്....ഈ തലവെട്ട് കമ്മുക്കളുടെ ഇടയില്‍ പെട്ടാല്‍ രാവണന്‍ പോലും ലങ്ങ് ബാംഗലൂരുവില്‍ ചെന്ന് താമസമാക്കും..പോസ്റ്റിടാന്‍ ഒരു ഒറപ്പിന്. :)

*

ഒരു സഹോദരന്‍ ഒരു പോസ്റ്റില് ഒരു കമന്റില് ഇങ്ങനെ പറയുകയുണ്ടായി...
-

ആഗോളതാപനം:ആര്‍ക്കുണ്ടു ചേതം?‍

‘വിലങ്ങന്‍ മരിച്ചാല്‍ നിനക്കെന്തു ചേതം?”,ഒന്നര പതിറ്റാണ്ടു മുന്‍പു പ്രൊ. ജി.കുമാരപിള്ള നെഞ്ചില്‍‍ കൈചേര്‍ത്തു വെച്ച് മലയാളികളോടു ഒരു കവിതയിലൂടെ ചോദിച്ചു.തൃശൂരിനടുത്ത അതിമനോഹരമാ‍യ വിലങ്ങന്‍ കുന്നു കൈയ്യടക്കാനിറങ്ങിത്തിരിച്ചവര്‍ക്കെതിരെ ഒരു പറ്റം പരിസ്ഥിതിപ്രവര്‍ത്തകര്‍ നടത്തിയ സമരത്തോടു നിസംഗത പുലര്‍ത്തിയ സമൂഹമനസാക്ഷിയോടായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.സൈലന്റ്വാലിയിലെ നിത്യഹരിത വനങ്ങള്‍ സംരക്ഷിക്കാനിറന്നിത്തിരിച്ചവരോടും നമ്മുടെ സമൂഹം മൌനം കൊണ്ടു മാത്രമല്ല,”സിംഹ വാലന്‍ കുരങ്ങിനോടിത്ര സ്നേഹമോ” എന്നുതുടങ്ങിയ അരോചകങ്ങളായ പ്രതികരണങ്ങള്‍ കൊണ്ടും തങ്ങളുടെ സ്വാര്‍ത്ഥതയും സങ്കുചിതത്വവും പ്രകടിപ്പിച്ചു.
ഉയര്‍ന്ന ജീവിതസാഹചര്യങ്ങളും മാദ്ധ്യമസാക്ഷരതയും ഉണ്ടായിട്ടും തങ്ങളില്‍ തന്നെ എപ്പോഴും നങ്കൂരമിടുന്ന,പ്രാദേശിക പ്രശ്നങ്ങളില്‍ അഭിരമിക്കുന്ന മലയാളികളുടെ ലോകം അനുദിനം ചെറുതായിക്കൊണ്ടിരിക്കുന്നു.നമ്മുടെ ചാനലുകളും മുഖ്യധാരാമാദ്ധ്യമങ്ങളും നോക്കുക.അവ വിളമ്പുന്ന വിഭവങ്ങളില്‍ 90 ശതമാനത്തിലുമേറെ പ്രാദേശിക വിഷയങ്ങളാണു.
-

ഏത് ഡോക്ടര്‍ക്കും റഫര്‍ ചെയ്യാം

മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ റഫറലായി

സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ റഫറല്‍ സംവിധാനം നിലവില്‍വന്നു. അത്യാഹിതങ്ങള്‍ക്കും അടിയന്തരചികിത്സ ആവശ്യമുള്ള രോഗങ്ങള്‍ക്കും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടുന്നതിന് നിയന്ത്രണമില്ല. എന്നാല്‍, ഏത് രോഗിക്കും നേരിട്ട് ഒപിയില്‍ എത്താന്‍ ഇനി കഴിയില്ല. മെഡിക്കല്‍ കോളേജുകളില്‍ നിലവിലുള്ളതിനേക്കാള്‍ മെച്ചപ്പെട്ട ചികിത്സ ഉറപ്പുവരുത്താന്‍ റഫറല്‍ സംവിധാനം ഉപകരിക്കുമെന്ന് വിലയിരുത്തുന്നു. ഇതോടൊപ്പം പ്രദേശവാസികള്‍ക്ക്മെഡിക്കല്‍ കോളേജുകളില്‍ ലോക്കല്‍ ഒപി പ്രവര്‍ത്തിക്കും.
-ജനശക്തി
>>കൂടുതല്‍ ഇവിടെ


രോഗമില്ലാത്ത വീട്...?



ദേശീയ മന്ത് രോഗ പ്രതിരോധ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ മന്ത് രോഗ പ്രതിരോധ ഗുളികകള്‍ വിതരണം ചെയ്തു കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.മന്ത് ഗുളിക വിഷ ഗുളികയാണ് എന്നു പറഞ്ഞ് കുറേ പേര്‍ നേരത്തെ തന്നെ പദ്ധതി ബഹിഷ്കരിച്ചിരുന്നു.ഗുളിക കഴിച്ചവര്‍ തല കറങ്ങി വീഴുന്നു എന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ തുടങ്ങിയതോടെ കുട്ടികളും സ്ത്രീകളും ഗുളികയെ പേടിച്ചു."പെടിക്കാനൊന്നുമില്ല,പാര്‍ശ്വ ഫലങ്ങള്‍ സാധാരണമാണ്" എന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കു ന്നുണ്ടെങ്കിലും ഗുളിക കഴിക്കാന്‍ ധൈര്യപ്പെടുന്നവര്‍ ചുരുക്കം. ബാക്കിയുള്ളവരില്‍ ശിശുക്കള്‍,ഗര്‍ഭിണികള്‍,വൃദ്ധര്‍, ഗുരുതരരോഗികള്‍,നിത്യ രോഗികള്‍ എന്നിവരെ പദ്ധതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
-

ജയിക്കാനായി ജനിച്ചവന്‍


1980 നവംബര്‍ 16 ഞായറാഴ്ച: ‘ദീപം’ എന്ന സിനിമയുടെ ഫസ്റ്റ് ഷോ കാണാന്‍ തിയറ്ററില്‍ കയറിയവരാരും അന്നു സന്തോഷത്തോടെയല്ല മടങ്ങിയത്. സിനിമയുടെ കഥയോ ക്ളൈമാക്സോ ഒന്നും അവരെ സ്വാധീനിച്ചതേയില്ല. ഒരിക്കലും മറക്കാനാവാത്ത ഒന്നായി ആ ഷോ മാറ്റിയത് ഇടയ്ക്ക് പ്രദര്‍ശനം നിര്‍ത്തി പ്രദര്‍ശിപ്പിച്ച, തിയറ്ററില്‍ ഞെട്ടലും അമ്പരപ്പും നിലവിളിയു ഉയര്‍ത്തിയ ഒരു സ്ലൈഡ് ആയിരുന്നു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു: ”ഇൌ ചിത്രത്തിലെ നായകനായ ജയന്‍ മദ്രാസില്‍ അപകടത്തില്‍ മരിച്ചു”

കേരളം മുഴുവന്‍ സ്നേഹിക്കുന്ന, ആരാധിക്കുന്ന, ചെറുപ്പം പിന്‍തുടരാന്‍ കൊതിക്കുന്ന സാഹസികതയെ അങ്ങനെയൊന്നും മരണത്തിനു പിടിച്ചെടുക്കാനാവില്ല എന്ന വിശ്വാസം പൊലിഞ്ഞു. പക്ഷേ, അത് താല്‍ക്കാലികമായിരുന്നു.
-ബെര്‍ളി
>>കൂടുതല്‍ ഇവിടെ

മുഖപ്രസംഗം: ഇന്ത്യന്‍ ക്രിക്കറ്റിന്റെ അടിത്തറ ശക്തം

കഴിഞ്ഞ 2 ആഴ്ചകളിലായി നടന്ന ഇന്ത്യ-ആസ്റ്റ്രേലിയ ഏകദിന പരമ്പരയുടെ ഫലം ഈ ഭൂഗോളത്തിലെ നമ്പര്‍ 1 ഏകദിന ടീം ആസ്റ്റ്രേലിയ ആണെന്ന വ്യാജപ്രചാരണത്തിന്റെ മുനയൊടിക്കുന്നതായി. പരമ്പരാഗതമായി ജയിക്കുന്ന ടീമുമായി വീണ്ടും ദുര്‍ബലമായ വിജയം ആവര്‍ത്തിച്ചു എന്നാശ്വസിക്കാന്‍ മാത്രമുള്ള വകയേ ഈ ഫലം ഓസീസിനു നല്‍കുന്നുള്ളു.അതേസമയം ഇന്ത്യയുടെ അടിത്തറ ശക്തമാണെന്നുമാത്രമല്ല, കൂടുതല്‍ വിപുലപ്പെടുകയാണെന്നും ഈ ഫലം തെളിയിക്കുന്നു.

2007ലെ സീരീസില്‍ 4-2 നു വിജയിച്ച ആസ്റ്റ്രേലിയയുടെ റിസള്‍റ്റ്‌ മെച്ചപ്പെടുത്താനുള്ള ശ്രമം വിജയിച്ചില്ല. പരമ്പര വിജയം നേടാനുള്ള ഇന്ത്യയുടെ ശ്രമം വിജയിച്ചില്ല എന്നത്‌ നേരാണ്‌. എന്നാല്‍ ആസ്റ്റ്രേലിയക്ക്‌ കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ ഇന്ത്യക്ക്‌ കഴിഞ്ഞു. ഇംഗ്ലണ്ടിനെതിരായി 6-1 പരമ്പര വിജയം നേടിയതോടെ അസ്റ്റ്രേലിയന്‍ ക്രിക്കറ്റിന്റെ പുനര്‍ജന്മമാണെന്ന് സിന്‍ഡിക്കേറ്റുകാര്‍ വിലയിരുത്തി. 2010ല്‍ നടക്കാനിരിക്കുന്ന വേള്‍ഡ്‌ കപ്പില്‍ ആസ്റ്റ്രേലിയന്‍ വിജയം സുനിശ്ചിതമാണെന്നുവരെ അവകാശവാദമുണ്ടായി. അതു ചൂണ്ടിക്കാണിച്ച്‌ ഇന്ത്യന്‍ കളിക്കാരെ വിരട്ടാന്‍ വരെ ആസ്റ്റ്രേലിയന്‍ ബൗളിംഗ്‌ നിര ധിക്കാരം കാട്ടി.വ്യക്തമായി ഒരു ടീമിനേയും പിന്തുണക്കാത്ത 'ഗൊണാപ്പന്‍'മാരെയുള്‍പ്പടെ ഓസീസിന്റെ ഈ അവകാശവാദം ഒരു പരിധി വരെ വിശ്വസിപ്പിക്കുന്ന നിലയിലാണ്‌ പ്രചാരണമര്‍ങ്ങേറിയത്‌. ഈ സീരീസ്‌ ഫലം അത്തരം അവകാശവാദങ്ങളെ തകര്‍ത്തിരിക്കുന്നു.
-സ്വ ലേ >>കൂടുതല്‍ ഇവിടെ

കുറ്റിച്ചൂല്‍

അധ്വാനവര്‍ഗ സിദ്ധാന്തം എന്നത് അണികള്‍ കൊടികെട്ടുക, മുദ്രാവാക്യം വിളിക്കുക, പണപ്പിരിവുനടത്തുക; നേതാവ് സകുടുംബം സുഖജീവിതം നയിക്കുക എന്ന മഹത്തായ അവസ്ഥയുടെ പ്രത്യയശാസ്ത്ര രൂപമാകുന്നു. സിദ്ധാന്തം പലമട്ടില്‍ നാട്ടില്‍ നടപ്പുണ്ടായിരുന്നുവെങ്കിലും അതിന് ശാസ്ത്രീയ ചട്ടക്കൂടും പ്രചുരപ്രചാരവും നല്‍കിയത് മീനച്ചിലാറിന്റെ പൊന്നോമനപ്പുത്രനും റബര്‍മരക്കാടിന്റെ കൂട്ടുകാരനുമായ പാലായുടെ മാണിക്യമാണ്. പാലാഴി കടഞ്ഞാല്‍ അമൃതാണ് വരികയെന്ന കണ്ടുപിടിത്തം നടത്തിയത് പാലായുടെ മാണിക്യമല്ലെങ്കിലും പാലാഴിയില്‍നിന്ന് പൂത്ത പണവും വാരിയെടുക്കാമെന്നു കണ്ടെത്തി അഭിനവ ഡാര്‍വിന്‍പട്ടവും ടിയാന്‍ നേടിയിട്ടുണ്ട്.
-

കീഴടങ്ങിയവരുടെ കവി (ബാലചന്ദ്രന്‍ ചുള്ളിക്കാടിന് )

കീഴടങ്ങിയവരുടെ കവീ,
നീയെന്താണ് നിശബ്ദനായിരിക്കുന്നത്?
ഹൃദയത്തിന്‍റെ തായ് വേരില്‍
നിന്നാണ് നിന്‍റെ രക്ത-
മിറ്റു വീഴുന്ന പേര്
ഞാന്‍ പറിച്ചെടുത്തത്.
നിന്‍റെ ചരിത്രം എനിക്കറിയില്ല.
നിന്‍റെ നിയോഗം എനിക്കറിയില്ല.
പക്ഷേ, നിന്നെ ഞാനറിയും
ഒരു ജന്മാന്തര ബന്ധം പോലെ.
-മേരി ലില്ലി
>>കൂടുതല്‍ ഇവിടെ


പാഠങ്ങള്‍ക്കപ്പുറം...

ഇവിടെ ഞാനൊരു ചോറൂണിനുവന്നതാണ്‌.ആലുവായ്ക്‌ സമീപമുള്ള ഒരു നാട്ടിന്‍പുറമാണ്‌.കൂടിയാല്‍ അന്‍പതോ അറുപതുപേരേയുള്ളൂ.അടുത്ത ബന്ധുക്കള്‍ മാത്രം.വീടിനു കിഴക്കുവശവും വടക്കുവശവും പാടങ്ങളാണ്‌.സ്വര്‍ണ്ണനിറത്തില്‍ കതിരുകള്‍ വിളഞ്ഞുകിടക്കുന്നു.കതിരുകള്‍ക്ക്‌ മുകളില്‍ ഓണത്തുമ്പികള്‍ പാറിനടക്കുന്നുണ്ട്‌.വീട്ടില്‍നിന്നും എട്ടോ പത്തോ നടക്കല്ലുകള്‍ ഇറങ്ങിയാല്‍ പാടമാണ്‌..നടക്കല്ലിറങ്ങി ചെന്നാല്‍ ഒരു കൈത്തോടുണ്ട്‌.അതില്‍ ചെറിയ നീരൊഴുക്കുണ്ട്‌.കൈത്തോടിനുമുകളില്‍ ഒരു കരിങ്കല്ല് പാലം ഉണ്ട്‌.കിളികള്‍ താഴ്‌ന്ന് പറന്ന് ടിക്‌ ടിക്‌ ശബ്ദത്തോടെ തുമ്പികളെ പിടിക്കുന്നു.
വെറുതെ പടികളിറങ്ങി പാടത്തെ വരമ്പിലൂടെ നടന്നു.ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞാല്‍ കൊയ്യാറാകും.വിളഞ്ഞുതുടങ്ങിയിട്ടുണ്ട്‌.തിരികെ പടികള്‍ കയറുമ്പോള്‍ എട്ടോ ഒന്‍പതോ വയസ്സുള്ള ഒരു ആണ്‍കുട്ടി പടികളിറങ്ങിവരുന്നു.തൂവെള്ള പാന്റും ഷൂസും കെട്ടി സിമ്പ്ലനാണ്‌.അവന്‍ പടികളിറങ്ങി ചാലിലെ പരല്‍മീനുകളെ അല്‍പ്പനേരം നോക്കിനിന്നു.പിന്നീട്‌ പാടത്തെ നെല്‍ക്കതിരുകളെ നോക്കി...അപ്പോള്‍ മുകളില്‍ നിന്നും ഇടിവെട്ടു ശബ്ദം.
-മണിഷാരത്ത്‌

>>കൂടുതല്‍ ഇവിടെ


ഫസല്‍


ഞാന്‍ പ്രീ-ഡിഗ്രി ഫസ്റ്റ് ഇയര്‍ പഠിക്കുന്ന കാലം. അന്ന് ഞങ്ങളുടെ പള്ളിയില്‍ പെരുന്നാള്‍ ആയിരുന്നു. ഞാനും വീട്ടിനടുത്തുള്ള ലിസ്സി ചേച്ചിയും ഓരോ സാധനങ്ങള്‍ വാങ്ങി നടക്കുന്നു. എന്‍റെ കൈയില്‍ ഒരു ബലൂണ്‍ ഉണ്ട്. ആരെങ്കിലും കണ്ടാല്‍ ഞാന്‍ ഏതോ കുട്ടിക്ക് കൊടുക്കാന്‍ വേണ്ടി വാങ്ങി പിടിച്ചിരിക്കുകയാണ് എന്ന് തോന്നാം. പക്ഷെ സത്യത്തില്‍ ബലൂണ്‍ എനിക്കാണ്. അതും പിടിച്ചു നടക്കാന്‍ തോന്നാന്‍ തുടങ്ങിയിട്ട് കുറെ നേരമായി. അപ്പോള്‍ എന്‍റെ അടുത്തേക്ക് ഞാന്‍ ട്യൂഷന്‍ ക്ലാസിനു പോകുന്ന പാരലല്‍ കോളേജിലെ ഫസല്‍ വന്നു. അവന്‍ കണ്ണുകളില്‍ നിറഞ്ഞു തുളുമ്പുന്ന ഒരു കുസൃതി ചിരിയോടെ എന്‍റെ മുഖത്തേക്കും ബലൂണിലേക്കും മാറി മാറി നോക്കി. അവനു മനസ്സിലായിട്ടുണ്ടാവണം അതെനിക്ക് വേണ്ടി വാങ്ങിയതാണെന്ന്. അവന്‍ പുതുതായി ക്ലാസ്സില്‍ ചേര്‍ന്നതാണ്. എന്നേക്കാള്‍ ഒരു അഞ്ചോ ആറോ വയസ്സിനു മുതിര്‍ന്നതായിരിക്കും. ക്ലാസ്സ്‌ കഴിഞ്ഞു ഇറങ്ങി പോകുമ്പോള്‍ അവന്‍ താഴെ നില്‍ക്കുന്നത്‌ കാണാറുണ്ട്‌. എന്‍റെ കൂട്ടുകാരികള്‍ അവനെ ഉദയസൂര്യന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ഉദയസൂര്യന്‍റെ കാന്തിയും പ്രസരിപ്പും ഹൃദ്യമായ ചിരിയും കുസൃതി നിറഞ്ഞ കണ്ണുകളും ആകര്‍ഷകമായ പെരുമാറ്റവും നിറപകിട്ടുള്ള വസ്ത്രങ്ങളും അവനെ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമാക്കി. മുതിര്‍ന്ന ക്ലാസ്സിലെ പെണ്‍കുട്ടികള്‍ പോലും അവനു പ്രണയ ലേഖനങ്ങള്‍ കൊടുത്തു എന്നൊക്കെ നിത്യവും ഓരോ കഥ കേള്‍ക്കാം.
-മേരി ലില്ലി
>>കൂടുതല്‍ ഇവിടെ


സാജുകൊടിയന്‍റെ തിരക്കഥയില്‍ നവാസ് നായകന്‍

സാജു കൊടിയന്‍ തിരക്കഥയെഴുതുന്ന 'ടെയ്‌ലറാം ബാലന്‍' എന്ന ഹാസ്യ ചിത്രത്തില്‍ പ്രധാനകഥാപാത്രമായ നാട്ടിന്‍പുറത്തുകാരന്‍ ബാലനെ കലാഭവന്‍ നവാസ് അവതരിപ്പിക്കുന്നു. പ്രമുഖന്‍, വലിയങ്ങാടി ചിത്രങ്ങളൊരുക്കിയ സലിംബാവയാണു സംവിധാനം. ഗ്രാമത്തിലെ തയ്യല്‍ക്കാരനും അയാളുടെ ആറാമിന്ദ്രിയവുമാണ്, ഈ മുഴുനീള കോമഡിയുടെ കാതല്‍. നവാസ് ഇപ്പോള്‍ ബെന്നി പി നായരമ്പലം-ഷാഫിയുടെ മമ്മൂട്ടി ചിത്രമായ ചട്ടമ്പിനാടിലും ജൂനിയര്‍ മാന്‍ഡ്രേക്കിന്‍റെ രണ്ടാം ഭാഗമായ സീനിയര്‍ മാന്‍ഡ്രേക്കിലും അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. (കുവൈറ്റില്‍ സ്‌റ്റേജ് പ്രോഗ്രാമിനെത്തിയ നവാസ് പറഞ്ഞത്).
-

പുഴയറിയാന്‍..



ചെങ്കുത്തായ
മലയിറങ്ങി
ദുര്‍ഘട വഴികള്‍
കടന്നാണ്
പുഴ വരുന്നത് -
കല്ലും, മുള്ളും
വകഞ്ഞ്
വെളിച്ചമറിയാത്ത
കാട്ടിടവഴികളിലൂടെ
കാടിന് ജീവിതം
കൊടുത്ത്‌.

രാത്രി

രാവിന്നാഴത്തിലന്ധകാര കരാളഹസ്തങ്ങള്‍ നീളവേ -
യീദുരൂഹമാമന്തരീക്ഷത്തിലെന്റെ പ്രജ്ഞയുമറ്റുപോയ്‌
രാവിന്‍ ക്രീഡയില്‍ ഗന്ധംതേടി വേട്ടനായ്ക്കളിറങ്ങുന്നു
നിഷ്കളങ്കയാമെന്നെക്കൂട്ടുവാനന്ധകാരത്തിലന്തകന്‍

വിധിതന്‍ ദ്യൂതപ്പണയപ്പണ്ടാമാമെന്നെക്കാക്കേണമീശനേ
കാലത്തിന്‍ തിരശ്ശീലയ്ക്കുള്ളിലമരുവാന്‍കാലമായില്ല
പ്രാകൃതന്മാരാമസുരരിരതേടുന്നുണ്ടാരവം കേള്‍ക്കാ ,-
മെന്‍ തനുവിലങ്ങാഴ്ന്നു ഭീതിയാം കൊള്ളിമീനുകളായിരം
-

നീ പറന്നു പാറുക

ഞാന്‍ കാതോര്‍ത്തിരുന്നു
അകലെ നിന്നും ഒഴുകിയെത്തുന്ന
നിന്റെ പാട്ടിനായ്.

ഇല്ല
സ്വപ്നങ്ങള്‍ കൂടൊഴിഞ്ഞ മനസ്സുമായ്
ഞാന്‍ മാത്രം...

ഒരിക്കല്‍,
ഏറെ കാലങ്ങള്‍ക്കു പിന്നില്‍
പകലുകളില്‍ പറന്നു പാറുന്ന,
രാത്രികളില്‍ പാടുന്ന,
-നീലാന്ജന
>>കൂടുതല്‍ ഇവിടെ

0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP