29 നവംബര്‍ 2009:ജിദ്ദ വിശേഷങ്ങള്‍ ...
Saturday
ജിദ്ദയില്‍ ഇന്നലെ രാവിലെ മുതൽ ആരംഭിച്ച ഇടിയോടു കൂടിയ കനത്ത മഴ നാലഞ്ച് മണിക്കൂർ നീണ്ട് നിന്നതിനാൽ വൻ നാശ നഷ്ടങ്ങൾ, കുറേയേറെ ആളുകൾക്ക് മരണം സംഭവിച്ചു.ശക്തിയിൽ റോഡുകളിലൂടെയും മറ്റും ഒഴുകിയെത്തിയ വെള്ളത്തിൽ വലുതും ചെറുതുമായ നൂറുക്കണക്കിന് വാഹനങ്ങളും വീടുകളും ഒലിച്ച് പോവുകയും,വെള്ളം കേറിയതിനാൽ വ്യാപാര സ്ഥാപനങ്ങലിൽ നിന്നും മറ്റും ഒലിച്ച് വന്ന ഫ്രിഡ്ജ്, എസി, കമ്പൂട്ടർ മറ്റു സാധന സാമഗ്രികൾ നിർത്തിയിട്ട വാഹനങ്ങളിൽ വന്നിടിച്ച്, തെരുവോരങ്ങളിൽ പൊളിഞ്ഞ് പാപ്പർസൂട്ടായ വാഹനത്തിന്റെയും മറ്റും ഏതാനും ചില കാഴ്ചകൾ. ഞങ്ങളുടെ ചതകട വാഹനത്തിൽ വെറും നാല് കി:മി: സഞ്ചരിച്ച്(അത്രയേ ഞങ്ങൾ പോയതുള്ളു. അപ്പോഴേക്കും മഴ പെയ്തു. വെറുതെ എന്തിനാ വെള്ളത്തിൽ ഒലിച്ച് പോണെ? അല്ലെങ്കിൽ തന്നെ ആവശ്യത്തിന് ഞങ്ങൾ ഉരുകി ഒലിക്കുന്നുണ്ടല്ലൊ) ഒരു തല്ലിപ്പൊളി മൊബൈലിൽ ഇന്ന് വളരെ വൈകിയെടുത്തത്.
വേണമെങ്കിൽ ഫോട്ടോകൾ ക്ലിക്കി വലുതാക്കാം ആവശ്യമെങ്കിൽ പിന്നെയും ക്ലിക്കി വലുതാക്കാം
-
I die now, You bloody Photo !!
ഒരു വ്യാഴവട്ടക്കാലത്തില്‍ അധികമായി ഞാന്‍ ജിദ്ദയില്‍ ഉണ്ട്. ഇത് പോലൊരു മഴ ഇത് വരെ കണ്ടിട്ടില്ല. ഗള്‍ഫില്‍ എത്തിയ ശേഷം മെഴുകുതിരി വെട്ടത്തില്‍ ഒരു രാത്രി കഴിച്ചു കൂട്ടിയതും ഇതാദ്യം. രാവിലെ റൂമില്‍ നിന്നിറങ്ങുമ്പോള്‍ എല്ലാം പതിവ് പോലെയായിരുന്നു. ഉച്ചക്ക് തിരിച്ചു വരുമ്പോള്‍ മക്ക എക്സ്പ്രസ്സ് ഹൈവേയില്‍ നിന്ന് ടെലിവിഷന്‍ റോഡിലേക്ക് ഇറങ്ങിയത് അക്ഷരാര്‍ത്ഥത്തില്‍ പ്രളയത്തിലേക്കാണ്.വണ്ടിയില്‍ നിന്നിറങ്ങി അരക്ക് വെള്ളത്തില്‍ ഒരു കിലോമീറ്ററോളം നടന്നു റൂമിലെത്തി എന്ന് പറഞ്ഞാല്‍ മാത്രം മതിയല്ലോ. കയ്യില്‍ ക്യാമറ യുണ്ടായിരുന്നത് കൊണ്ട് ചിലതൊക്കെ ക്ലിക്കി.
-ബഷീര്‍
>>കൂടുതല്‍ ഇവിടെ
ജാലകം അഗ്രിഗേറ്റർ-കൂടുതൽ ഫീച്ചറുകളുമായി
-
ലിബര്‍ഹാന്‍: നാടകങ്ങളുടെ പരിണാമഗുപ്തി
ലിബര്‍ഹാന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് എന്തുകൊണ്ട് രാജ്യത്ത് ഒരു ചലനവുമുണ്ടാക്കിയില്ലെന്ന് ഡി ശ്രീജിത്ത് The struggle of people against power is the struggle of memory against forgetting - Milan Kundera"എനിക്ക് ബിജെപിയുടെ രാഷ്ട്രീയത്തെ നേരിടാനുള്ള വിദ്യയറിയാം; പക്ഷേ അവരുടെ നാടകത്തെ ഞാനെങ്ങനെ നേരിടും?". ബാബ്റി മസ്ജിദും മതേതര ഇന്ത്യയും ഒരേദിനം തകര്‍ക്കപ്പെട്ടപ്പോള്‍ ശാന്തനായി പ്രധാനമന്ത്രിക്കസേരയില്‍ ഇരുന്നിരുന്ന - ഒരു പക്ഷേ ഇന്ത്യകണ്ട ഏറ്റവും കുടില ബുദ്ധിക്കാരനായ - പ്രധാനമന്ത്രി 1992 ഡിസംബര്‍ ആറിന് ശേഷം ചേര്‍ന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രതിപക്ഷമുയര്‍ത്തിയ ബഹളത്തിനൊടുവിലെ മറുപടിയില്‍ പറഞ്ഞതിതാണ്.
-പോസ്റ്റ്
>>കൂടുതല്‍ ഇവിടെ
അയോധ്യ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍..
അയോധ്യയിലെ തര്‍ക്ക മന്ദിരം തകര്‍ക്കപ്പെട്ടത് വലിയ ജനാധിപത്യ ധ്വംസനമായി മിക്ക മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ഇസ്ലാമിക സംഘടനകളും എല്ലാവര്‍ഷവും ആഘോഷിക്കുന്നു, ആചരിക്കുന്നു.. (തീവ്ര)ഹിന്ദുക്കള്‍ തകര്‍ത്ത മതേതര മസ്ജിദ് ആയിട്ടാണ് എല്ലാവരും പ്രചരിപ്പിക്കുക. എല്ലാ ഡിസെംബര് മാസങ്ങളില്‍ ഉയര്‍ത്തുന്ന ഓര്‍മ്മപ്പെടുത്തലിനു പുറമേ ഓരോ കമ്മിഷനും ഓരോ ഇലെക്ഷനും വരുമ്പോള്‍ വീണ്ടും വീണ്ടും ഓര്‍മ്മപ്പെടുത്തും.. ഇസ്ലാമിക വിശ്വാസികള്‍ക്ക് ഐക്യ ധാര്‍ഷ്ട്യം പ്രഖ്യാപിക്കും.. ആരെങ്കിലും അയോധ്യയിലെ ശ്രീ രാമ ജന്മ ഭുമിയുടെ ചരിത്രത്തിലേക്കും ആ ഭൂമിയില്‍ ഹിന്ദുക്കള്‍ എന്ത് കൊണ്ടാണ് അവകാശം ഉന്നയിക്കുന്നതെന്നും ചര്‍ച്ച ചെയ്യാറുണ്ടോ? അതിലെ ന്യായാന്യായം വിശകലനം ചെയ്യാറുണ്ടോ? ഉത്തരം 'ഇല്ല' എന്നാണെങ്കില്‍ എന്തുകൊണ്ടാണ് ഇങ്ങനെ എന്ന് ചിന്തിച്ചിട്ടുണ്ടോ?-സത
>>കൂടുതല്‍ ഇവിടെ
ഗുരുവായൂര്‍ പുരാണം
ഇന്ന് ഗുരുവായൂര്‍ ഏകാദശി. നന്ദനത്തിലെ ബാലമണി പറഞ്ഞതു പോലെ എല്ലാ നാട്ടുകാരും ഉണ്ണിക്കണ്ണനെ കാണാന്‍ എത്തിയിട്ടുണ്ടാവും. പക്ഷെ ഞാനോ..എന്റെ ബാല്യകാല സ്മരണകളില്‍ നിറഞ്ഞു നില്കുന്നത് ഗുരുവായൂര്‍ അമ്പലവും ആ പരിസരവും തന്നെയാണ്. അന്നൊക്കെ പ്രധാനമായും നടത്തുന്ന യാത്രകളും അമ്പലത്തിലേക്കായിരുന്നു. പിന്നീട് ഹൈസ്കൂള്‍ - കോളേജ് കാലഘട്ടത്തില്‍ അതിനു വ്യത്യാസം വന്നെങ്കിലും ആഴ്ചയില്‍ ഒരു തവണയെങ്കിലും പോകുമായിരുന്നു. ജോലി കിട്ടിയതോടെ അത് മാസത്തില്‍ ഒരു തവണ എന്നായി ചുരുങ്ങിയെങ്കിലും ഗുരുവയോരപ്പനോടുള്ള ഭക്തിയില്‍ ഒട്ടും കുറവ് വന്നിരുന്നില്ല.
-suvis
>>കൂടുതല്‍ ഇവിടെ
ഡാര്‍വിന്‍ തിയറി ഗീബല്‍സിയന്‍ തിയറി
മലയാള ഭൂലോകത്ത് കുറച്ചു കാലമായി സജീവമായി നില നില്ക്കുന്ന വിഷയമാണല്ലോ പരിണാമം. അത് തെളിയിക്കപ്പെട്ട ശാസ്ത്രീയ വസ്തുതയാണെന്ന് സമര്തിക്കാന്‍ പാടുപെടുന്ന നിരീശ്വര യുക്തിവാദ കമ്യുണിസ്റ്റ് കൂട്ടുകെട്റ്റ് ഒരു പക്ഷത്ത്, അല്ല അത് ഒരു തിയറി ആണെന്ന് പറയുന്ന, തെളിവുകള്‍ വേണ്ടത്ര ശാസ്ത്രീയമല്ല എന്ന് പറയുന്ന മറുപക്ഷം, തങ്ങള്‍ ശാസ്ത്രമാണെന്ന് കരുതിയിരുന്ന "ഒന്നു" ചോദ്യം ചെയ്യപ്പെടുമ്പോള്‍ അന്ധാളിച്ചു നില്ക്കുന്ന മറ്റൊരു വിഭാഗം, ഇവരൊക്കെ ആണ് ചിത്രത്തില്‍.ഇതെല്ലം പുറത്തു നിന്നു വീക്ഷിച്ചിരുന്ന ഒരു സാധാരണ വായനക്കാരന്‍ മാത്രമാണ് ഞാന്‍.
-
കൊറ്റില്ലങ്ങളില്‍ നീര്‍പക്ഷികള്‍ക്ക് ദാമ്പത്യകാലം..
പുതുമഴ പൊടിയുന്നതിനു മുന്‍പ് പ്രക്രിതി നല്‍കുന്ന സ്വയംവരാഭരണങ്ങള്‍ അണിഞ്ഞ് സുന്ദരന്‍മാരും സുന്ദരികളുമാകുന്ന നീര്‍പക്ഷികള്‍ ഇണകളോടൊത്ത് കൂടൊരുക്കി തുടങ്ങും. ഈ കൊറ്റില്ലങ്ങളില്‍ ഇവര്‍ക്ക് ദാമ്പത്യ കാലമാണ്.
പ്ളാവ്, പുളി, ആല്‍ തുടങ്ങിയ മരങ്ങളില്‍ ഒരുങ്ങുന്ന ഈ കൊറ്റില്ലങ്ങളില്‍ കറുപ്പും വെളുപ്പുമായി ആയിരകണക്കിന് നീര്‍പക്ഷികളാണ് മധുവിധുവിനെത്തുക. ഇതില്‍ വിരുന്നുകാരും വീട്ടുകാരും ഉണ്ടാവും.നാട്ടുകാരന്‍ കുളകൊക്കാണ് ഇല്ലത്തില്‍ ആദ്യമെത്തുക.
ചളിപുരണ്ടതുപോലെ ചന്തമില്ലാത്ത കുളകൊക്കിന് ദാമ്പത്യകാലത്ത് വെള്ളതൂവലുകളും, കൊക്കിനും കാലിനും പുതിയ വര്‍ണങ്ങളുമായി ഒരു ശ്രിംഗാരഭാവമായിരിക്കും.-എ ഫൈസല്‍
>>കൂടുതല്‍ ഇവിടെ
കലിയുഗ വരദന്‍
അദ്ധ്യായം 28 - സുന്ദര മഹിഷം
ഇത് ദേവനാരായണന്‍ കേട്ട് വളര്‍ന്ന വിശ്വാസമാണ്..
മാന്ത്രികന്‍റെ മനകണ്ണില്‍, രവിവര്‍മ്മയെ ബാധിച്ച ശാപത്തിനു കാരണമായി വന്ന ഒരു നീരസത്തിന്‍റെ കഥ.സുന്ദര മഹിഷത്തിന്‍റെ നീരസത്തിന്‍റെ കഥ..
ആ കഥ ഇങ്ങനെയായിരുന്നു..
ഭൂതനാതോപാഖ്യാനം..
പതിനഞ്ച് അദ്ധ്യായങ്ങളായി ധര്‍മ്മശാസ്താവിന്‍റെ കഥകളടങ്ങിയ സംസ്കൃതഗ്രന്‌ഥം!!
ഇതിന്‍ പ്രകാരം ദത്തന്‍റെ ജനനം, ബ്രഹ്മ, വിഷ്ണു, മഹേശ്വര ശക്തികളുടെ സമന്വയത്തില്‍ നിന്നായിരുന്നത്രേ.
-അരുണ്‍ കായംകുളം
>>കൂടുതല്‍ ഇവിടെ
ഫയര്‍ഫോക്സ് ഇപ്പോള്‍ മലയാളത്തിലും!!!
ലോകത്തിലെ ഏറ്റവും ജനപ്രീയവും പ്രശസ്തവും ബ്രൌസര്‍ യുദ്ധത്തില്‍ പുതിയ ചരിത്രം കുറിച്ചതുമായ ഫയര്‍ഫോക്സ് ഇപ്പോള്‍ മലയാളത്തിലും.ഇപ്പോള്‍ ബീറ്റ വേര്‍ഷനിലാണ് മലയാളം.മലയാളത്തിനൊപ്പം തമിഴ് ഭാഷയിലുള്ള ഫയര്‍ഫോക്സും ഇപ്പോള്‍ ലഭിക്കും.സൌജന്യ സോഫ്റ്റ്വെയര്‍ വിപ്ലവത്തിലെ പുതിയ പരീക്ഷണങ്ങളുമായി കടന്നു വന്ന ഫയര്‍ഫോക്സ് തങ്ങളുടെ പ്രമുഖ ശത്രു ആയ ഇന്റെര്‍നെറ്റ് എക്പ്ലോററിനേക്കാള്‍ ഒരു പടി മുന്നിലാണ്.മറ്റു ബ്രൊസറുകളേക്കാള്‍ വേഗത്തില്‍ പേജ് ലോഡാവുന്നതിലും മുമ്പന്‍ ഫയര്‍ഫോക്സ് തന്നെയാണ്.എന്റെ ബ്ലോഗ് ലോഡാകാന്‍ സമയക്കൂടുതല്‍ ഏടുക്കുന്നു എന്ന് പല സുഹ്രുത്തുക്കളും മുന്‍പ് പറഞ്ഞിട്ടുണ്ട് അവര്‍ ഫയര്‍ഫോക്സ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം അതില്‍ നിന്നൊന്ന് കയറി നോക്കൂ സ്പീഡിലുള്ള വ്യത്യാസം തിരിച്ചറിയാം.
-രാഹുല്‍ കടയ്ക്കല്‍
>>കൂടുതല്‍ ഇവിടെ
ഒരു പ്രതിസന്ധിയുടെ കൂടി ....
രണ്ടു ദിവസമായി ലോകം വളരെ ഗൌരവമായി ചര്‍ച്ച ചെയ്യുന്ന സാമ്പത്തിക പ്രതിസന്ധി എല്ലവര്‍ക്കും അറിയാവുന്ന ഒരു കാര്യം തന്നെ ആയിരുന്നു.ദുബായിക്ക് 80 ബില്യണ്‍ ഡോളര്‍ കടം ഉണ്ടെന്നുള്ളത് വിദേശ മാധ്യമങ്ങള്‍ പല തവണ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. ഇതിലധികം കടം ഉള്ള അബുദാബിയുടെ കടം ചര്‍ച്ച ചെയ്യപ്പെടാത്തതിന് കാരണം അവര്‍ക്ക് അത് ഏത് സമയവും നിഷ്പ്രയാസം തിടിച്ചടക്കാന്‍ കഴിവുള്ളത് കൊണ്ടാണ്.അമേരിക്കയിലെയും യൂറോപ്പിലെയും ധനകാര്യ സ്ഥാപനങ്ങള്‍ കഴിഞ്ഞ 3 വര്‍ഷത്തിനിടെ എഴുതിത്തള്ളിയ കടങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതു വളരെ ചെറിയ തുകയും ആണ് .-ശശി
>>കൂടുതല്‍ ഇവിടെ
നീലത്താമര (Neelathamara)
-ഹരി
>>കൂടുതല്‍ ഇവിടെ
നീലത്താമര (റിവ്യൂ)
കൂടുതലൊന്നും പറയാനില്ല. കാശുള്ള വീട്ടിലെ പയ്യന്‍ വേലക്കാരി പെണ്ണിനെ വളച്ചെടുക്കുന്നു. പയ്യന്‍സിനു തന്നോടു പ്രേമമാണെന്നു വേലക്കാരീസ് തെറ്റിദ്ധരിക്കുന്നു. നല്ല തണുപ്പുള്ള ഒരു രാത്രിയില്‍ പയ്യന്‍ വേലക്കാരിയെ പണിയുന്നു. വൈകാതെ പയ്യന്‍സ് വലിയ വീട്ടിലെ കൊള്ളാവുന്ന പെണ്ണിനെ കല്യാണം കഴിക്കുന്നു. വേലക്കാരി കരയുന്നു. കെട്ടിയവന്റെ ചുറ്റിക്കളിയുടെ സൂചന കിട്ടുന്ന നവവധു വേലക്കാരിയെ അടിച്ചു പുറത്താക്കുന്നു- ഇത്രേയുള്ളൂ എംടി- ലാല്‍ജോസ് ടീമിന്റെ നീലത്താമര.
മുപ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് രവികുമാറും അബികയും നായികാനായകന്‍മാരായി യൂസഫലി കേച്ചേരി സംവിധാനം ചെയ്ത എംടിയുടെ സൃഷ്ടിയായ അതേ നീലത്താമരയാണ് ലാല്‍ജോസ് വീണ്ടും വെള്ളിത്തിരയില്‍ വിരിയിച്ചത്. പഴയ നീലത്താമരയാണോ പുതിയ നീലത്താമരയാണോ ഭേദം എന്നു ചോദിച്ചാല്‍ പഴയത് എന്നു തന്നെ മറുപടി പറയേണ്ടി വരും. നീലത്താമരയെ പുതിയതാക്കാന്‍ വേണ്ടി നടത്തിയിട്ടുള്ള ശ്രമങ്ങള്‍ സിനിമയ്ക്ക് അത്ര വലിയ പുതുമയൊന്നും നല്‍കുന്നില്ലെന്നു തോന്നുന്നു. ഏതാനും സീനുകളിലൂടെ മൊബൈല്‍ ഫോണ്‍, ചാനല്‍ സംഘം, റിയല്‍ എസ്റ്റേറ്റ് മാഫിയ തുടങ്ങി കുറെയധികം സംഭവങ്ങള്‍ ഒന്നിച്ചവതരിപ്പിച്ച് സിനിമയെ വര്‍ത്തമാനകാലത്തിലേക്കു വലിച്ചിടാനുള്ള ശ്രമം വളരെ പ്രകടമായി കാണാം.
-ബെര്‍ളി
പൂജ്യത്തിന്റെ വില
പൂജ്യം കണ്ടു പിടിച്ചത് ഇന്ത്യക്കാര്‍ ആണ് എന്നാണല്ലോ വയ്പ്. ആകെ കണ്ടു പിടിച്ച ചുരുക്കം ചില സാധനങ്ങളില്‍ ഒന്നായത് കൊണ്ടായിരിക്കും, പൂജ്യത്തിന്റെ സ്റ്റാറ്റസ് നമ്മുടെ സമൂഹത്തില്‍ വളരെ വലുതാണ്. (വലിയ ആളുകളെയൊക്കെ സംപൂജ്യര്‍ എന്നല്ലേ പറയുന്നത് പോലും). മോഷണത്തിന്റെ ഫീല്‍ഡില്‍ പിന്നെ പറയാനുമില്ല.പോലീസ് തൊട്ടു പത്രക്കാര്‍ വരെ സംഖ്യയിലെ പൂജ്യത്തിന്റെ എണ്ണം എടുത്തിട്ടേ കള്ളന്റെ പേര് പോലും നോക്കുള്ളൂ.തിരുവനന്തപുരത്ത് പേട്ടയില്‍ എട്ടു പേര്‍ ചേര്‍ന്ന് മോഷ്ടിച്ചത് ഒമ്പത് പവനും ഇരുപതിനായിരം രൂപയും. (പവന് പതിമൂവായിരം വെച്ച് കണക്കാക്കിയാല്‍ പോലും ആളൊന്നുക്ക് ഇരുപതിനായിരം രൂപ തികച്ചു കിട്ടില്ല. അതും പോരാഞ്ഞു ഏറണാകുളം വരെ ബെന്‍സ് കാര്‍ ഓടിക്കാന്‍ ഉള്ള പെട്രോള്‍ ചെലവ് വേറെ.
-പയ്യന്‍
>>കൂടുതല്‍ ഇവിടെ
ക്രൂരമായി..ഡിങ് ഡോങ്?..
ലൊക്കേഷന്‍:ട്രെയിന്‍..തമിഴ്നാടിന്റെ ഉള്‍ഭാഗത്തെവിടേയോ..
ടൈം:വെള്ളിയാഴ്ച വൈകുന്നേരം..
അമ്മിച്ച്യേന്നുള്ള നിലവിളിയും അതിന്റെ ഒപ്പം തന്നെ അപ്പര്‍ബെര്‍ത്തില്‍ വെച്ചിരുന്ന ഒരു ബാഗ് പുഡ്ക്കോ ന്നും പറഞ്ഞ് ഞങ്ങളുടെ നടുവില്‍ വന്നു വീണതും ഒരുമിച്ചായിരുന്നു.ചെറിയ ഒരു ഞെട്ടല്‍ രേഖപ്പെടുത്തിയതിനു ശേഷം എന്താ സംഭവം എന്നറിയാന്‍വേണ്ടി താഴെയിരുന്നവരെല്ലാം കൂടി മേലോട്ടു നോക്കി. അത്രയും നേരം അവിടെക്കിടന്ന് സ്ലീപ്പറായിരുന്ന അനീഷേട്ടന്‍ തലയുടെ സൈഡും തിരുമ്മി ഇരിക്കുന്നു. ആകെ വെട്ടി വിയര്‍ത്തിട്ടുമുണ്ട്.!
“എന്തുട്ടാഡെ..ഒരു മണീക്കൂറെന്നു പറഞ്ഞു കേറിക്കിടന്നിട്ട് പത്തുമിനിട്ട് കഴിഞ്ഞപ്പഴേ എണീച്ചോ?..അതിനിയാള് ഈ ബാഗൊക്കെ എന്തിനാ തള്ളിമറിച്ചിടുന്നെ..?”
-[vinuxavier]™
>>കൂടുതല്‍ ഇവിടെ
ആധുനിക ഭാഷാശാസ്ത്രം : അടിസ്ഥാനപാഠാവലി
യു. ജി. സി ഓണ്‍ ലൈന്‍ കോച്ചിങ്ങിന്റെയും മറ്റും തിരക്കില്‍ ബ്ലോഗ് മറന്ന മട്ടാണ്. അല്ല, അതുകൊണ്ട് ലോകത്തിനൊന്നും സംഭവിക്കില്ലെന്ന തിരിച്ചറിവിന് ഇത്തരം ബ്രെയ്ക്കുകള്‍ നല്ലതാണുതാനും.യു.ജി. സി കോച്ചിങ്ങിന് മലയാളം വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി തയ്യാറാക്കിയ ചില മോഡ്യൂളുകള്‍ ഇവിടെ പോസ്റ്റ് ചെയ്യുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു. മലയാള ഭാഷ, സാഹിത്യം, സംസ്കാരം എന്നി മേഖലകളില്‍ താല്പര്യമുള്ളവര്‍ക്ക് കൂടുതല്‍ ഇടപെടാമല്ലോ.
-സന്തോഷ്
>>കൂടുതല്‍ ഇവിടെ
ഗതികെട്ട പുലികള്‍ [അവലോകനം]
പ്രത്യയശാസ്ത്ര നിബദ്ധമായ കണ്‍ഫൂഷനിസത്തിന്റെ പഴുതിലൂടെയല്ലാതെ ദോഷൈകദൃക്‌കുകളുടെ ഇടയില്‍ ദീര്‍ഘകാലം ഒരു ബുദ്ധിജീവിക്കും പിടിച്ചുനില്‍ക്കാനാവില്ല. സാധാ ജീവികള്‍ക്ക് എളുപ്പം ദഹിക്കാത്ത സാങ്കേതിപദങ്ങള്‍കൊണ്ട് വാഗ്വിലാസം നടത്തുന്നതിനാലോ, സൈദ്ധാന്തികമായ നിര്‍വ്വചനങ്ങള്‍ക്കപ്പുറം അതിന്റെ പ്രായോഗികത ചോദ്യം ചെയ്യപ്പെടാതിരുന്നതിനാലോ ആയിരിക്കണം ഇടതുപക്ഷ സഹായാത്രികരായ സൈദ്ധാന്തിക കോമരങ്ങളെ മാത്രമെ നാം ബുദ്ധിജീവിയായി അംഗീകരിച്ചിരുന്നുള്ളൂ.
-പയ്യന്‍സ്
>>കൂടുതല്‍ ഇവിടെ
കുഷ്ണാറക്കുളത്തിന്‍റെ തീരത്ത്
കുഷ്ണാറക്കുളത്തിലെ തണുത്ത വെള്ളത്തില്‍ ഒന്നുരണ്ടാവര്‍ത്തി മുങ്ങി നിവര്‍ന്നപ്പോള്‍ മൃണാളിനിയുടെ ക്ഷീണം പമ്പ കടന്നു. ആറാം തരം വരെ പഠിച്ചു. രണ്ടുകൊല്ലമായി അച്ചനേയും അമ്മയേയും സഹായിച്ച് വീട്ടില്‍ തന്നെ. വെളുത്ത കൊച്ചുസുന്ദരി. അരപ്പാവാടയും നീണ്ട ബ്ളൌസും വേഷം. പ്രായത്തിനേക്കാള്‍ വളര്‍ന്ന ശരീരം.നേരം പരപരാന്ന് വെളുത്തപ്പോള്‍ മുതല്‍ തുടങ്ങിയ കറ്റ(മുറിച്ചെടുക്കുന്ന നെല്‍ച്ചെടികള്‍ ചെറിയ കെട്ടാക്കി വെക്കുന്നത്.)മെതിക്കല്‍ ഒന്നൊതുങ്ങിയത് ഉച്ചയായപ്പോഴാണ്. രണ്ടു ദിവസം മുന്‍പ് കൊയ്ത് അടുക്കി വെച്ചിരിക്കുന്ന നെല്‍ക്കതിരുകള്‍ മുളച്ചു തുടങ്ങുമെന്ന അച്ഛന്‍റെ മുന്നറിയിപ്പ് വകവെക്കാതിക്കാനായില്ല. അച്ഛന്‍ അങ്ങിനെയാണ്. കണിശക്കാരന്‍. ദേഷ്യം വന്നാല്‍ പരിസരം മറക്കും. പിന്നെ ഈറ്റപ്പുലിയാണ്. കൊയ്തവ സൂക്ഷിക്കാനും മെതിക്കാനും നെല്ല് ചേറ്റാനുമൊക്കെ വേണ്ടിയാണ് പറമ്പിന്‍റെ ഒരറ്റത്ത് കൊയ്തുപുര ഉണ്ടാക്കിയിരിക്കുന്നത്.
-pattepadamramji
>>കൂടുതല്‍ ഇവിടെ
സത്രം സ്കൂളിലെ പ്രാവുകള്‍ ( part 5 )
സുകന്യാ നീ കത്തെഴുതിയാലും ഇല്ലെങ്കിലും ഞാന്‍ വരുമായിരുന്നു. ഇന്നല്ലെങ്കില്‍ പിന്നീടെപ്പോഴെങ്കിലും, നമ്മള്‍ കണ്ടുമുട്ടുക തന്നെ ചെയ്യും. ചിലപ്പോള്‍ ഞാന്‍ രോഗശയ്യയിലായിരിക്കുമ്പോഴോ അല്ലെങ്കില്‍ മറ്റേതെങ്കിലും നിര്‍ണായക അവസരത്തിലോ. നോക്കൂ, പഴയ കളിക്കൂട്ടുകാരിയുമായിട്ടുള്ള എന്റെ ഈ സന്ദര്‍ശനത്തെ എന്റെ ബന്ധു ജനങ്ങള്‍ ഏതു രീതിയില്‍ കാണുമെന്നതിനെക്കുറിച്ച് എനിക്ക് തെല്ലും ആശങ്കയില്ല. ഈ നൂറ്റാണ്ടില്‍ പോലും അവര്‍ മനുഷ്യനെ ചങ്ങലക്കിട്ടു വളര്ത്തുന്നതിനെക്കുറിച്ചുമാത്രമെ എനിക്ക് ഭയമുള്ളൂ. തീര്ച്ചയായും അവര്‍ നെറ്റിചുളിക്കുമെന്നനിക്കറിയാം. അമുസ്ലിമായ ഒരു സ്ത്രീയുമായുള്ള എന്റെ സംഗമത്തെ ഒരിക്കലും അവര്ക്കു സഹിക്കാന്‍ കഴിഞ്ഞെന്നുവരില്ല. മുസ്ലിങ്ങലടക്കമുള്ള ലോകത്തെ എല്ലാ മതവിഭാഗങ്ങളും, ഈ അണ്ഡകടാഹങ്ങളും മാറ്റത്തിന് വിധേയമായാലും, മാറാത്ത ഒന്നു മാത്രമേ ഈ ഭൂലോകത്തുള്ളൂ, അത് "മാനസികമായി ആരും ഞങ്ങളെ തിരുത്താന്‍ നോക്കണ്ടാ" എന്ന പഴകിപ്പൊളിഞ്ഞ അവരുടെ നിര്‍ബന്ധ ബുദ്ധിയാകുന്നു. എന്തിനാ അവരെമാത്രം കുറ്റം പറയുന്നതു, എന്റെ മകന്റെ അവസ്ഥയും ഏതാണ്ടിതൊക്കെത്തന്നെ .-THABARAK RAHMAN
>>കൂടുതല്‍ ഇവിടെ
പുഴ
പുഴ എന്റെ മാറാണ്ഒഴുകുന്നതെന്റെ മുലപ്പാലാണ്
ഹൃദയം ചുരത്തുന്ന..തെളിനീരാണ്
.ഓളങ്ങളെന്റെ....മനസ്സാണ്
ആകുലതകളിൽ മുങ്ങിയും
അരാമത്തിന്റെ വസന്തത്തിൽ പൊങ്ങിയും
സഹനത്തിന്റെ വേനലിൽ വരണ്ടും..
കണ്ണീരിന്റെ വേലിയേറ്റത്തിൽ ആർത്തിരമ്പിയും...
-നന്ദ
>>കൂടുതല്‍ ഇവിടെ
ഫ്രഞ്ച് കിസ്സ്
ആരൊക്കെ എന്തൊക്കെ തന്നെ പറഞ്ഞാലുംസൈഫ് അലി ഖാന്‍ കരീന കപൂറിനെ
ഇങ്ങനെ തന്നെ ചുംബിക്കും.
അഞ്ചു മിനിട്ട് നേരത്തെക്കെന്നോ
അര മണിക്കൂര്‍ നേരത്തെക്കെന്നോ
ഒന്നും ഒരു നിശ്ചയവും പോരാ
റോഡഅരികിലൂടെ കടന്നു പോകുന്ന
തലകുനിച്ച്ചവരുടെ ജാഥയിലെ
മുദ്രാവാക്യം വിളി പോലെ
അല്ലെങ്കില്‍
വേലായുട്ടന്റെ കൈകോട്ടു കള പോലെ
അതിങ്ങനെ
ഒരു പ്രത്യേക
ഈണത്തില്‍ തുടര്‍ന്ന് കൊണ്ടിരിക്കും
കൈകാലുകള്‍ കുഴയുന്ന സമയത്ത്
ഒരു ഇടവേള എടുത്തു കൊണ്ട്
ഇങ്ങനെ തുട്സര്‍ന്നു കൊണ്ടിരിക്കും
-
>>കൂടുതല്‍ ഇവിടെ
ഒറ്റമരത്തിനോട് ….
വിജനതീരത്തെഒറ്റമരമേ…
നിന്റെ തണലില്‍
വിശ്രമിക്കട്ടെ
യാത്രക്കാരുടെ
വഴിയമ്പലമേ,
മണ്ണിന്റെ അഗാധതയിലും
വിണ്ണിന്റെ അനന്തതയിലും
നീ അന്വേഷിക്കുന്നതെന്ത്?
-ജ്വാല
>>കൂടുതല്‍ ഇവിടെ
0 comments:
Post a Comment