FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

5 നവംബര്‍ 2009: സൃഷ്ടി ,സൃഷ്ടാവ്‌ ......

Wednesday

രവിവര്‍മ്മ ചിത്രങ്ങള്‍ മനോഹരമാണ്, ഒറ്റനോട്ടത്തില്‍ തന്നെ എന്താണു വരച്ചതെന്നു മനസിലാവും. സൂക്ഷിച്ചുനോക്കിയാല്‍ ശകുന്തളയുടെ ഭാവം മനസിലാവും. കെ.സി.എസ്. പണിക്കരുടെ ചിത്രങ്ങള്‍ പെട്ടെന്നു മനസിലാവില്ല. മനസിലാവുന്നതു തന്നെ ഓരൊരുത്തര്‍ക്കും ഓരോ തരത്തിലായിരിക്കും. പിക്കാസോയോടോ കെ.സി.എസ്. പണിക്കരോടോ നിങ്ങള്‍ എന്താണു വരച്ചത് എന്ന് വിശദീകരിച്ചു തരാമോ ആരും ചോദിക്കാറില്ല, ചോദ്യം തന്നെ വിഢിത്തമാണ് എന്ന നില ചിത്രകലയ്ക്ക് വന്നതുകൊണ്ടാവാം. ചിത്രകല എന്നത് സാഹിത്യത്തെക്കാള്‍ കൂടുതല്‍ പ്രകടിപ്പിക്കപ്പെട്ടും തലമുറകള്‍ തോറും സംരക്ഷിക്കപ്പെട്ടും ഇരിക്കുന്നതുകൊണ്ട് വിവിധ സമ്പ്രദായങ്ങള്‍ ആസ്വാദകന് പരിചിതമായതുകൊണ്ടും ആവാം ഇത്തരം ചോദ്യങ്ങള്‍ ഒരു അമൂര്‍ത്ത ചിത്രത്തെക്കുറിച്ചും ഇന്നു വരാത്തത്. ശില്പകലയും അങ്ങനെതന്നെ - കണ്ടിട്ടുമനസിലാവാത്ത ശില്പം കണ്ട് എന്താണ് ശില്പി ഉണ്ടാക്കിവെച്ചിരിക്കുന്നത് എന്ന് ആരും ചോദിക്കാറില്ല.
-സിമി
>>കൂടുതല്‍ ഇവിടെ

കാരശ്ശേരിയുടെ ലേഖനവും ഒരു മതേതരവാദിയും...

സുഹൃത്തുക്കളേ...ഈ പോസ്റ്റിനു മൂന്ന് ഭാഗങ്ങളുണ്ട്....ആദ്യത്തെ ഭാഗം “വ്യക്തിഹത്യ” എന്ന് വിമര്‍ശിക്കാവുന്ന ഒരു ഭാഗമാണ്. അതില്‍ ഏതെങ്കിലും ഒരു പ്രത്യേക വ്യക്തിയെ അല്ല, മറിച്ച് ഒരു ബൂലോകവ്യക്തിത്വത്തിന്റെ നിലപാടുകളേയാണ് വിമര്‍ശിച്ചിരിക്കുന്നതെന്ന് പറഞ്ഞ് കൊള്ളട്ടെ.

രണ്ടും മൂന്നും ഭാഗങ്ങള്‍ മാതൃഭൂമി പത്രത്തില്‍ ശ്രീ. എം. എന്‍ കാരശ്ശേരി എഴുതിയ ലേഖനങ്ങളാണ്.

താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഓരോന്നിലും നേരിട്ടെത്താം : (ശ്രദ്ധിക്കുക, പോസ്റ്റുകള്‍ ഇന്‍‌വേഴ്സ് ക്രോണോളജിക്കല്‍ ഓര്‍ഡറിലാണ് നല്‍കിയിരിക്കുന്നത്)
-അഹങ്കാരി
>>കൂടുതല്‍ ഇവിടെ

കലിയുഗ വരദന്‍

അദ്ധ്യായം 04 - പാണ്ഡ്യവംശത്തിന്‍ കഥ


ഹലാസ്യമാഹാത്മ്യം..
അഗസ്ത്യ മഹര്‍ഷിയുടെ തൂലികയില്‍ വിരിഞ്ഞ മഹത്തായ ഗ്രന്‌ഥം.
ശിവഭക്തരായ പാണ്ഡ്യ രാജവംശത്തിന്‍റെ ഒരു ശാഖ, മധുര ആസ്ഥാനമായി ഭരിച്ചിരുന്നതായി ഈ ഗ്രന്‌ഥം വിശദീകരിക്കുന്നുണ്ടത്രേ.ഇവരുടെ ചെമ്പഴന്നൂര്‍ ശാഖ തെങ്കാശി കൊട്ടാരത്തില്‍ താമസിച്ച് പോന്നു പോലും..
ഇത് ചരിത്രം, ഇനി രവിവര്‍മ്മ പറഞ്ഞ കഥ..

ഇവന്‍ തിരുമലനായ്ക്കന്‍..
മധുരയിലെ പാണ്ഡ്യരാജവംശം ആഭ്യന്തരകലഹം മൂലം അധഃപതിച്ചിരുന്ന കാലഘട്ടം.അന്ന് മന്ത്രിയായിരുന്ന ഈ തിരുമലനായ്ക്കന്‍റെ വാക്കുകള്‍ക്കായിരുന്നു അവിടെ വിലയുണ്ടായിരുന്നത്.അങ്ങനെയിരിക്കെ ആ മന്ത്രിയുടെ മനസില്‍ ഒരു ആഗ്രഹമുദിച്ചു, അത് അയാള്‍ തുറന്ന് പറയുകയും ചെയ്തു
-അരുണ്‍ കായംകുളം
>>കൂടുതല്‍ ഇവിടെ

ഇഞ്ചിയുടെ പിങ്ക്‌ ഷഡ്ഡിയും ചില നുണക്കഥകളും...

കാപ്പിലാൻ മനസ്സിന്റെ ആൽത്തറ തുറക്കുന്നു.

ബൂലോകത്ത്‌ കവിതാവിവാദം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്താണ്‌ നാറ്റത്തിന്റെ ചിരി പടർത്തിക്കൊണ്ട്‌ ചിത്രകാരൻ ഇഞ്ചിയുടെ ഷഡ്ഡി വട്ടം ചുഴറ്റി വന്നത്‌. വിവാദമായ കവിതാക്കൊലക്കേസിന്റെ പരിസമാപ്തിക്കുമുൻപായി ചിത്രകാരൻ മന:പ്പൂർവ്വം പണിത ഒരു റിലാക്സ്‌ പോസ്റ്റായിരുന്നു ഇഞ്ചിപ്പെണ്ണിന്റെ ഷെഢി സമ്മാനം നമതിന് . ‍ആരുമറിയാതെ കിടന്ന ഈ ഷഡ്ഡിയെ പൊക്കിക്കൊണ്ടുവന്ന്‌ ഈ ബൂലോകമാകെ നാറ്റിച്ച്‌ നാമാവശേഷമാക്കിയ ചിത്രകാരന്‌ ആരു മാപ്പു കൊടുക്കും..?
-സുനില്‍ പണിക്കര്‍
>>കൂടുതല്‍ ഇവിടെ

പണിക്കരെ എന്നെ വിട്...


പണിക്കരുടെ കഴിഞ്ഞ പോസ്റ്റില്‍ ബ്ലോഗ്‌ കവി കാപ്പിലാനുമായുള്ള ഇന്റര്‍വ്യൂ കൊടുത്തിരുന്നു. ഇന്റര്‍വ്യൂന്റെ വിഷയം ഇഞ്ചിയും ജട്ടിയും ഉള്‍പ്പെടുന്ന സമീപകാലത്തെ വിവാദ വിഷയം തന്നെ. പ്രസ്തുതവിഷയത്തില്‍ സുനില്‍ പണിക്കര്‍ കാപ്പിലാനോട് ചോദിച്ച ചോദ്യമാണ് കൂതറ തിരുമേനിയുടെ പോസ്റ്റിനാധാരം.

നമത് പണ്ടൊരിക്കല്‍ എഴുതിയ പോസ്റ്റാണ് ഇന്ന് ഇഞ്ചി പെണ്ണിനെക്കൊണ്ട് ഒരു ജട്ടി സംഭാവന ചെയ്യാന്‍ കാരണമാക്കിയത്. പ്രസ്തുത പോസ്റ്റിന്റെ കാരണം എന്തായിരുന്നുവെന്ന് സാക്ഷാല്‍ നമതിനു മാത്രമേ പറയാന്‍ സാധിക്കൂ

കണ്ണൂരി‍ന്റെ പ്രത്യേകതകള്‍

മൂന്ന് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഇങ്ങെത്തിക്കഴിഞ്ഞു. പതിവുപോലെ കണ്ണൂരില്‍ കോണ്‍ഗ്രസ്സിന്റെ കോലാഹലങ്ങള്‍.കേന്ദ്രസേനയുടെ വരവ്. ഒക്കെ വിവാദങ്ങളാണ്. ഈ വിവാദങ്ങള്‍ കെ സുധാകരന് ആക്ഷന്‍ ഹീറോ ആകാനുള്ള നാടകങ്ങള്‍ ആണെന്ന് ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞിരുന്നു. സുധാകരന്റെ പ്രവര്‍ത്തനങ്ങള്‍ അതിനുവേണ്ടിയുള്ളതുതന്നെ. പക്ഷെ കണ്ണൂര്‍ കലാപഭൂമി ആണെന്ന പ്രചാരണത്തിനുപിന്നില്‍ വേറെ ചില കാരണങ്ങളുണ്ട്. കണ്ണൂരിന് ചില പ്രത്യേകതകളുണ്ട്.
-

മന്ദ്ധബുദ്ധികളെ വീണ്ടും വീണ്ടും പറ്റിക്കുന്ന ദേശാഭിമാനി

വ്യാജവോട്ടര്‍മാര്‍മാരുടെ തെളിവുസഹിതമുള്ള വാര്‍ത്തകളും ചിത്രങ്ങളും കേരളത്തിലെ എല്ലാ മാധ്യമങ്ങളിലൂടെയും പുറത്തുവരുമ്പോള്‍ മിണ്ടാട്ടമില്ലായിരുന്ന സി പി എം നേത്രുത്വം വൈകിയെങ്കിലും,പിടിച്ചുനില്‍ക്കാന്‍ വേണ്ടി, സ്വതവേ ബുദ്ധിയില്‍ പിന്നിലായ "സഹാക്കളെ" പിടിച്ചു നിര്‍ത്താന്‍ ദേശാഭിമാനി വഴി ‍ഇറക്കിയ തുറുപ്പുചീട്ട്
-

കോണ്‍ഗ്രസിന്റെ ജനവഞ്ചന തുടര്‍ക്കഥ

ആസിയന്‍ കരാറിനെ കേരളസര്‍ക്കാര്‍ രാഷ്ട്രീയവല്‍ക്കരിക്കുന്നു എന്നാണ് കേന്ദ്രമന്ത്രി എ കെ ആന്റണിയുടെ ആക്ഷേപം. ആഗസ്ത് 25ന് കേന്ദ്രമന്ത്രിയെ സന്ദര്‍ശിച്ച കേരള മുഖ്യമന്ത്രിക്ക് കത്തു നല്‍കിയിരുന്നു എന്നതാണ് ആനക്കാര്യമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. ആഗസ്ത് 25നുശേഷം ആസിയന്‍ കരാറുമായി ബന്ധപ്പെട്ടു പുറത്തുവന്ന വാര്‍ത്തയൊക്കെ ആന്റണി സൌകര്യപൂര്‍വം മറക്കുകയാണ്. ആസിയന്‍ കരാറിന്റെ ഭാഗമായി 489 ഉല്‍പ്പന്നം ഉള്‍പ്പെട്ട നെഗറ്റീവ് ലിസ്റ്റ് 2010 ജനുവരി ഒന്നിന് കരാര്‍ നിലവില്‍ വരുന്നതോടെ അതിന്റെ ഭാഗമായി നിലവില്‍ വരുമെന്നും അദ്ദേഹം പറയുന്നുണ്ട്.
-ജനശക്തി
>>കൂടുതല്‍ ഇവിടെ

വിലയിടിയുന്ന സര്‍ക്കാര്‍ മരുന്നുകള്‍

സര്‍ക്കാര്‍, പൊതുമേഖലാ ചികിത്സാ സ്ഥാപനങ്ങളിലേക്കായ് വിതരണം ചെയ്യപ്പെടുന്ന മരുന്നുകള്‍ ഗുണനിലവാരം കുറഞ്ഞവയാണെന്ന ആരോപണങ്ങള്‍ക്ക് പുതുമയൊന്നുമില്ല. കാലാകാലങ്ങളായി ഈ മേഖല അനുഭവിക്കുന്ന പ്രധാന വെല്ലുവിളികളിലൊന്നാണീ ഗുണനിലവാര പ്രശ്നം. എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു എന്നന്വേഷിക്കാന്‍ കൂടുതല്‍ ഗവേഷണം നടത്തേണ്ടതില്ല, നമ്മുടെ ചട്ടങ്ങളിലേക്കൊന്നു കണ്ണോടിച്ചാല്‍ മതി. മലയാള മനോരമ ദിനപ്പത്രം കഴിഞ്ഞ ദിവസങ്ങളില്‍ പ്രസിദ്ധീകരിച്ച തുടരന്‍ വായിച്ച് സാധാരണക്കാരന്‍ പോലും ഞെട്ടിയിരിക്കാന്‍ സാദ്ധ്യതയില്ല, അതിലുമുപരി "ചാത്തന്‍ " പ്രയോഗം ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. വാസ്തവത്തില്‍ ഗുണനിലവാരം കുറവാണോ? ആണെങ്കില്‍ എന്തുകൊണ്ട് സംഭവിക്കുന്നു?
-

സെല്‍ ഫോണെ, നേര്‍വഴി കാട്ടീടണമേ

സെല്‍ ഫോണെ, നേര്‍വഴി കാട്ടീടണമേ.....

ബാംഗ്ലൂര്‍ മഹാ നഗരിയില്‍ നിങളെ നേര്‍ വഴിക്ക് നയിക്കാന്‍ ഇതാ ഒരു പുതിയ സര്‍വീസ്. വഴി തെറ്റിയ എല്ലാ ചുള്ളന്‍ ആന്‍ഡ്‌ ചുള്ളികള്‍, നേരായ വഴിയില്‍ നടക്കാന്‍ ബെസ്റ്റ് വഴി - സെല്‍ ഫോണ്‍. ഇനി മുതല്‍, സെല്‍ ഫോണ്‍ ആള്‍കാരെ വഴി തെറ്റിക്കുന്നു, നിരോധിക്കണം എന്ന് ഒരുത്തന്‍ പോലും പറഞു പോകരുത്, കാച്ചി കളയും !!!
-

ഒരു മുടിയനായ പുത്രന്റെ കേരള യാത്ര

പ്രോഗ്രസ്സ് കാര്‍ഡ്‌ അഥവാ ജുനിയര്‍ മാന്‍ഡ്രേക്ക് എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് ഈ പോസ്റ്റ്.


അങ്ങിനെ ആ പ്രോഗ്രസ്സ് കാര്‍ഡ്‌ എന്ന ഒഴിയാ ബാധ കാരണം ഞാന്‍ ഒളിച്ചോടി പോകാന്‍ വേണ്ടി കാശുണ്ടാക്കാനുള്ള വഴികളെ കുറിച്ച് ആലോചിച്ചു.ഒരാശയം മനസ്സില്‍വന്നു.അന്ന് വീട്ടില്‍ എന്റെ നേരെ ജേഷ്ടന്റെ ഫ്രണ്ട്നെയും ഭാര്യ യേയും സല്കാരത്തിന് ക്ഷണിച്ചിരുന്ന വിവരം ഞാന്‍ എന്റെ പ്രോഗ്രസ്സ് കാര്‍ഡ്‌ അഥവാ ജൂനിയര്‍ മാന്‍ഡ്രേക്ക് എന്ന പോസ്റ്റില്‍ കാണിച്ചിരുന്നത് ഓര്‍ക്കുമല്ലോ. അവര്‍ക്ക് വേണ്ടിയുള്ള പാര്‍ട്ടിക്കുള്ള സാധനങ്ങള്‍ വാങ്ങിക്കാന്‍ തരുന്ന കാശു കൊണ്ട് നാട് വിടാം എന്ന് മനസ്സില്‍ കരുതി.
-

ഞാനും എന്റെ സൈക്കിളും (ഭാഗം 2)


സൈക്കിള്‍ സ്വപ്നം കണ്ട് നടന്ന് എന്റെ അക്കാലത്തെ പ്രധാന ഹീറോകള്‍ പറങ്കിയണ്ടിയും, പഴയ പേപ്പറും തൂക്കി വാങ്ങാന്‍ വരുന്ന ചാക്കോ മാപ്പിളയും, ഐസുകാരന്‍ “അളിയനും” ആയിരുന്നു.

ചക്കോ മാപ്പിള പറുങ്കിയണ്ടി തുക്കുന്നതിനിടയില്‍ കിട്ടുന്ന അല്‍പ്പ സമയം അദ്ധേഹത്തിന്റെ പഴയ ഹീറോ സൈക്കിളിനെ അടിമുടി ഒന്നു തഴുകി തലോടാന്‍ ഞാന്‍ സമയം കണ്ടെത്തിയിരുന്നു. ഡൈനോമാ ഇട്ട് പെഡല്‍ ചവുട്ടി ഹെഡ് ലൈറ്റ് കത്തുന്നത് കണ്ട് ആസ്വദിച്ചിരുന്നു. ബെല്ലിന്റെ മുകളില്‍ കൈ അമര്‍ത്തി ശബ്ദം അധികം പുറത്തു വരാത്ത വിധത്തില്‍ ബെല്ലടിക്കും. എന്റെ കളികള്‍ അധികം ആകുന്നു എന്നു കാണുമ്പോള്‍ ചാക്കോ മാപ്പിള സ്നേഹപൂര്‍വ്വം മുധരം കലര്‍ന്ന ശബ്ദത്തില്‍ ശാസിക്കും... “ മോന്‍ കുട്ടാ കുഴപ്പിക്കല്ലെ... ചക്കോമാപ്പിളയുടെ കഞ്ഞികുടി മുട്ടിക്കല്ലെ!!”
-നീര്‍വിളാകന്‍
>>കൂടുതല്‍ ഇവിടെ

ഭാരത് ടീ

ആസ്വാദനനിലവാരം ഉയര്‍ന്ന് ഉയര്‍ന്ന് മാനം മുട്ടിനില്‍ക്കുന്ന മലയാളി
സിനിമ പ്രേക്ഷകരെ .....നിങ്ങള്‍ക്കുവേണ്ടി മലയാള സിനിമയെ
രക്ഷിച്ചു പണ്ടാരമടക്കാന്‍ വേണ്ടി ഞാനും എന്റെ കോള്ളിഗ്സും ചേര്‍ന്ന്
അണിയിച്ചൊരുക്കുന്ന അത്യപൂര്‍വവും ,ഉല്‍ഘടവും,മഹത്തരവുമായ
ഒരു സംരംഭമാണ് ഭാരത് ടീ ."നിശ്ചലം" എന്ന അവസ്ഥയെ
അധികരിച്ച് പത്തോളം വരുന്ന സംവിധാന പ്രതിഭകള്‍
ജീവിതത്തിന്റെ നാനാ തുറകളിലേക്ക് ക്യാമറ തിരിച്ചും ,മറിച്ചും
വെച്ച് അവരവരുടെ സിനിമാ പരിജ്ഞാനം ഒരു കവിതപോലെ
ഒപ്പിയെടുത്ത് ഒരു കാപ്സൂള്‍ രൂപത്തില്‍ നിങ്ങള്‍ക്കിട്ടു തരാനാണ്
ഞങ്ങളുടെ ഈ പദ്ധതി .

-

>>കൂടുതല്‍ ഇവിടെ


കേരള ചരിത്രത്തിലൂടെ-11

മുഹെമദലി മരക്കാരുടെ കീഴില്‍ നിയമിതനായിരുന്ന പ്രധാനിയായിരുന്നു കുട്ടിയലി മരക്കാര്‍ എന്ന കുഞാലിമരക്കാര്‍ ഒന്നാമന്‍. താനൂര്‍ കേന്ദ്രമാക്കിയായിരുന്നു കുട്ടിയലിയുടെ പ്രവര്‍ത്തന മേഖല. മുഹെമദലി മരക്കാരിന്റെ കീഴില്‍ സാമൂതിരി കുട്ടിയലി മരക്കാരെ നാവിക അഡ്മിറലായി നിയമിച്ചു.

തന്റെ മുന്‍ യുദ്ധങ്ങലില്‍ നിന്നുമുള്ള പരാജയങ്ങലില്‍ നിന്നും പറ്റിയ അബദ്ധങ്ങളെ കുറിച്ച് മനസ്സിലാക്കിയ കുട്ടിയലി യുദ്ധതന്ത്രം മാറ്റുന്നതായി കാണാം. നേരിട്ടുള്ള ഒരു യുദ്ധത്തിലൂടെ ശക്തരായ പോര്‍ച്ചുഗീസുകാരെ തോത്പിക്കാനാവില്ലെന്നു മനസ്സിലാക്കിയ മരക്കാര്‍ തുറന്ന യുദ്ധത്തിന്നു പകരം ഒളിപ്പോര്‍ രീതിയിളെക്കു യുദ്ധതത്രം ആവിഷ്കരിച്ചു.
-കാട്ടിപ്പരുത്തി
>>കൂടുതല്‍ ഇവിടെ

ശബ്ദാതിസാരം

വിരല്‍ത്തുമ്പിലെ സൂര്യന്‍, റിമോട്ട് കണ്‍ട്രോള്‍. പ്രേക്ഷകന്‍റെ പരമാധികാരത്തിന്‍റെ പ്ലാസ്റ്റിക് രൂപം. പ്ലാസ്റ്റിക് സോവറീന്‍ റിപ്പബ്ലിക് ഓഫ് വ്യൂവര്‍. അവനിഷ്ടമുള്ളിടത്ത് സംബന്ധമാവാം അതിലുമിഷ്ടപ്പെട്ടാല്‍ ബാന്ധവവും. മര്‍ഡോക്കാണെങ്കിലും മതമാണെങ്കിലും ചാനലുകാരുടെയല്ലാം പേടി സ്വപ്നം. ഇതിലെ ബട്ടണുകളിലമരുന്ന കൈയ്യാണ് സീസോ പോലെ റേറ്റിങ്ങ് ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്നത്. പണമഴ പെയ്യിക്കുകയും പണശുഷ്കമരുഭൂമികള്‍ സൃഷ്ടിക്കുകയും ചെയ്യുന്നത്.
-നമത്

കവിശിക്ഷ

സീന്‍ അ
-----------

രാജകിങ്കരന്മാര്‍ രാജവീഥിയിലൂടെ ഒരു കുറ്റവാളിയെ കൈകാലുകളില്‍ വിലങ്ങുകളണിയിച്ച് വലിച്ചിഴച്ചുകൊണ്ട് വരികയാണ്.

ക്യാമറ പാനിങ്ങ് (ഇതെന്ത് കുന്താണൊ ആവോ, ഇനി ഇതിന് ഇങ്ങിനെയല്ല പറയുന്നതെങ്കില്‍ ചൂസ് എ കറക്ട് ആന്‍സര്‍ ഫ്രം യുവര്‍ കോമന്‍സെന്‍സ് നോളജ്ജ്, ഇതൊക്കെ ആ ക്യാമറാമാന്റെ പണിയാണ് തിരകഥാകൃത്തിന്റെയല്ല)
-ഡോണ മയൂര
>>കൂടുതല്‍ ഇവിടെ

മണി മുഴങ്ങുന്നതാര്‍ക്ക് വേണ്ടി?

പല നിറങ്ങളിലും വലിപ്പത്തിലുമുള്ള ചതുരക്കട്ടകള്‍ നിറഞ്ഞ ഒരു കളിപ്പാട്ടമുണ്ടായിരുന്നു. അവയെ പരസ്പരം ഘടിപ്പിച്ച് ഇഷ്ടമുള്ള രൂപത്തിലാക്കാമായിരുന്നു. തൃപ്തിയായില്ലെങ്കില്‍ ഉടച്ച് പണിത് പുതിയതൊന്നിന്‌ രൂപം കൊടുക്കാനും സാധിച്ചിരുന്നു. ആ ചതുരക്കട്ടകള്‍ ഒരിക്കലും എന്നോട് പിണങ്ങിയിരുന്നില്ല. അതിന്റെ അടിസ്ഥാനരൂപത്തില്‍ നിന്നുകൊണ്ട് തന്നെ എന്റെ ഭാവനയ്ക്കൊപ്പം അത് വഴങ്ങിയിരുന്നു.
- യേ ഷ്

ദൃക്‌സാക്ഷി.........

‘ഒരപകടത്തിനു ദൃക്‌സാക്ഷിയാവുക...അതും തൊട്ടുമുന്നിൽ
സംഭവിച്ച ഒരു ടൂവീലർ-റ്റെമ്പോ ഹെഡ് ഓൺ കൊള്ളിഷൻ..
പതിവിൽ കൂടുതൽ തിരക്കുണ്ടായിരുന്നതിനാൽ ആശുപത്രിയിൽ നിന്ന്
വൈകി മടങ്ങുമ്പോഴാണ് സംഭവം.. ടൂവീ‍ലർ ഓടിച്ചിരുന്നയാൾ നല്ലസ്പീഡിലായിരുന്നു
എന്തായിരുന്നു അയ്യാൾക്കിത്ര ധൃതി ? എന്തായാലും കാതടപ്പിക്കുന്ന ശബ്ദത്തോടെ
സഡൺ ബ്രേക്കിട്ട് അയ്യാൾ വെട്ടിച്ചു മാറാൻ ഒരു അവസാന ശ്രമം നടത്തി.
-താരകൻ
>>കൂടുതല്‍ ഇവിടെ

ചീയേർസ്‌

അച്ചനു എന്തെങ്കിലും പ്രകടമായ വത്യാസമുണ്ടോ....അതോ എന്റെ തോന്നലാണോ......കാരണം എന്റെ അച്ചനെ ഇതിനു മുൻപ്‌ ഞാനിങ്ങിനെ കണ്ടിട്ടില്ല....ആളു നന്നായി വിറക്കുന്നു...ചുണ്ടുകളൊക്കെ ആകെ കറുത്തു പോയി...അവിടെയും ഇവിടെയുമൊക്കെ ചൊറിയുന്നു.......

"എന്താ അച്ഛാ.... എന്തു പറ്റി..." ഞാൻ ചോദിച്ചു.....

ഏയ്‌ ഒന്നുമില്ലടാ....

അല്ല...എന്തെങ്കിലും ബുദ്ധിമുട്ട്‌ തോന്നുന്നുണ്ടോ......വയറുവേദനയോ മറ്റോ.....
-

അങ്കിള്‍ ഓവറായി

സാമുവല്‍ അങ്കിള്‍ വിവാഹം കഴിച്ചില്ല. പ്രണയനൈരാശ്യമൊന്നുമല്ല...പ്രണയത്തോടുള്ള പ്രണയം കാരണമാകാം അങ്ങനെയൊരു നാട്ടുനടപ്പ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഉണ്ടായില്ല. അത് പക്ഷെ നന്നായി...എല്ലാം വെട്ടിപ്പിടിച്ച് കഴിഞ്ഞിട്ടും ജീവിതത്തില്‍ സമാധാനമില്ലെന്ന് തിരിച്ചറിഞ്ഞ നാള്‍ നാടും വീടും വിട്ടിറങ്ങിയപ്പോള്‍ കടപ്പാടിന്റെ ചിലന്തിവലകള്‍ മനസ്സില്‍ ഒട്ടിപ്പിടിച്ചില്ല. ദൂരെ...ലോകത്തിലെ ഏറ്റവും സമാധാനം ഉള്ള ഒരു മലഞ്ചെരിവ് അദ്ദേഹം കണ്ടെത്തി അവിടെ താമസം തുടങ്ങി. ബന്ധുക്കളേയും സുഹൃത്തുക്കളേയും ഒന്നും അറിയിച്ചില്ല...
-rajesh k r
>>കൂടുതല്‍ ഇവിടെ


ചുവന്ന മയില്‍ പീലികള്‍

എല്ലാ ശനിയാഴ്ചയും ഇതു പതിവാണ്. ആതിര തന്നെയാണ് ഏട്ടനെ വിളിച്ചു ഉണര്‍ത്തുക . അവള്ക്ക് അന്ന് വയലിന്‍ ക്ലാസ്സ് ഉണ്ട്. കൃത്യം ഏഴ് മണിക്ക് ഏട്ടനെ വിളിച്ചു എഴുനെല്പിക്കും . എന്നും നേരത്തെ എഴുനെല്‍ക്കുന്ന അനൂപിന് അവധി ദിവസങ്ങളില്‍ നേരത്തെ എഴുനെല്കുക എന്ന് പറഞ്ഞാല്‍ വലിയ സങ്കടം തന്നെ . പക്ഷെ അനിയത്തിടെ കാര്യം ആയതു കൊണ്ടു അവന് വേഗം തന്നെ എഴുനേറ്റു റെഡി ആയി.
-

ഉണങ്ങിയ ചില്ലകള്‍ തീയില്‍ ഇടുക; ശ്വാസത്തില്‍ മഞ്ഞുകാലം മണക്കുന്നു.

ഓ, തിളച്ചു മറിയുന്നതിനെത്രമേല്‍ പ്രേമം,
കുശുമ്പ്,
നിന്നെ മൂടുന്ന പുതപ്പിനെ
ഞെരിച്ചു ഞെരിച്ചു കൈ കുഴഞ്ഞപ്പോള്‍
വീണ്ടും ഇതെത്ര മേല്‍ എത്ര മേല്‍ അന്പ്.
-പ്രഭ
>>കൂടുതല്‍ ഇവിടെ

ഭൂമി ഉരുണ്ടതായതുകൊണ്ടാവാം

ബീരാവുക്ക ചവിട്ടുപടിയിലിരിക്കും
കോലായ തൊടില്ല
ഭൂമിയേക്കാള്‍ വലിയൊരു ചോറുരുള
ചവിട്ടുപടിയില്‍

പേരക്കുട്ടികള്‍ മടിയില്‍
പാടം മുഴുവന്‍ നെഞ്ചില്‍
പൂട്ടിച്ചേലാക്കുന്നുണ്ട്
വെള്ളം തേവുന്നുണ്ട്
ഞാറ് നടുന്നുണ്ട്
-ബൂലോക കവിത
>>കൂടുതല്‍ ഇവിടെ

ഒഴുക്ക്‌








ആദ്യമമൃത്,
പിന്നെ വിഷം.
ഇപ്പോള്‍ എന്തെന്നറിയാത്ത
ഒരു ദ്രാവകം..
കുടിച്ചു മരിക്കണോ?
ചിരന്‍ജീവിതം
ജിവിക്കുവാനോ
-
Maya S
>>കൂടുതല്‍ ഇവിടെ


പൂവുംതേടി

ഓണപ്പൂ തേടിവരും ഓമല്‍കുരുവീ

ഓണനാളില്‍‌ പൂവിറുക്കാന്‍‌ കൂടെവരാമോ

പൂവാടി തേടിവരും തേന്‍‌വണ്ടുപോല്‍‌

മൂളിപ്പാടി പൂവിറുക്കാന്‍‌ കൂടെവരാമോ

കൂടുതേടും കുരുവിയും കൂട്ടില്ലാ പറവയും

പാറിനിന്ന കാവുകളില്‍‌ പൂവുകള്‍‌ തേടാം
-PRADEEP THIKKOTI
>>കൂടുതല്‍ ഇവിടെ

ഭാഷയിലല്ലാ പ്രശ്നമെന്നു മാത്രം പറയരുത്‌ (കവിത ?)

കനക ചിലങ്ക കിലുക്കിയും
തങ്കത്തരിവളയിളക്കിയും
വരമന്ദഹാസം പൊഴിച്ചും
അഞ്ചിക്കുഴഞ്ഞഴിഞ്ഞാടുമ്പോഴാണു
ബെല്ലടിച്ചതും കവിത ടീച്ചര്
‍ഇറങ്ങിപ്പോയതും.

സന്തോഷം തിങ്ങി നിറഞ്ഞ
നെഞ്ചിലേക്കൊരു വിങ്ങലായി
കണക്കു മാഷു കേറി വന്നു.
-

0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP