FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

1ഡിസംബര്‍2009:നിറങ്ങളും സ്വരങ്ങളും .....

Monday

"രിക്കലും ഒന്നിനും നിസ്സാരം പോലുമായ ഒരർത്ഥവുമില്ല." - Jean-Paul Sartre

മനുഷ്യന്റെ 'അനുഭവജ്ഞാനം' എത്ര ഉറപ്പില്ലാത്ത തറയിലാണു് നിലകൊള്ളുന്നതെന്നു് മനസ്സിലാക്കിയിരിക്കുന്നതു് പലതുകൊണ്ടും നല്ലതാണു്. ജീവിതത്തിന്റെ 'അർത്ഥവും ലക്ഷ്യവും' ഇവിടെയെങ്ങുമല്ല, മറ്റെവിടെയോ ആണെന്നു് നമ്മെ പഠിപ്പിക്കാനായി കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന ചില മനുഷ്യരുണ്ടു്. സകല മനുഷ്യരുടെയും ആത്മാക്കളെ ദൈവത്തിനു് കൂട്ടിക്കൊടുത്തു് കഴിഞ്ഞിട്ടല്ലാതെ ഉറങ്ങുകയില്ല എന്നു് ശപഥമെടുത്തിരിക്കുന്നവരാണവർ. ദൈവത്തിന്റെ സ്പോൺസർമാരായി ചമഞ്ഞു് അങ്ങേർക്കു് ഭൂമിയിൽ വിസ സംഘടിപ്പിച്ചുകൊടുക്കാൻ ചുമതലപ്പെട്ടവർ എന്നു് സ്വയം കരുതുന്ന അത്തരം മതപണ്ഡിതരുടെ എണ്ണം ലോകത്തിൽ, പ്രത്യേകിച്ചും അജ്ഞരും ദരിദ്രരും കൂടുതലുള്ള സമൂഹങ്ങളിൽ, കൂടിക്കൊണ്ടിരിക്കുന്നതല്ലാതെ കുറയുന്നില്ല. അവർ ഇല പഴുക്കുന്നതും പാലു് പിരിയുന്നതുമൊക്കെ 'ഇടിച്ചാൽപൊട്ടാത്ത' തെളിവുകളായി ചൂണ്ടിക്കാണിച്ചു് ഇന്ദ്രിയജ്ഞാനത്തിൽ നിന്നും അതീന്ദ്രിയജ്ഞാനത്തിലേക്കും, ജീവാത്മാവിൽ നിന്നും പരമാത്മാവിലേക്കും, ചുമ്മാസത്യത്തിൽ നിന്നും പരമസത്യത്തിലേക്കും, അപൂർണ്ണതയിൽ നിന്നും പൂർണ്ണതയിലേക്കും, ഭൂമിയിൽ നിന്നും സ്വർഗ്ഗത്തിലേക്കുമൊക്കെ (വാക്കുകൾ, വാക്കുകൾ! മനുഷ്യനിർമ്മിതമായ വാക്കുകൾ!

-സി.കെ.ബാബു

>>കൂടുതല്‍ ഇവിടെ



ബ്ലോഗ് ഹിറ്റുകള്‍ ഒരു ലക്ഷം..നന്ദി..



'മാത് ​സ് ബ്ലോഗ്' എന്ന് അധ്യാപകരും 'അധ്യാപകരുടെ ബ്ലോഗ്' എന്ന് ബ്ലോഗര്‍മാരും വിളിക്കുന്ന ഈ ബ്ലോഗിലെ സന്ദര്‍ശനങ്ങളുടെ എണ്ണം ഒരു ലക്ഷം തികഞ്ഞു. മേല്‍പ്പറഞ്ഞ രണ്ട് പേരുകളില്‍ ഏതാണ് ഇഷ്ടം എന്നു ചോദിച്ചാല്‍ 'അധ്യാപകരുടെ ബ്ലോഗ്' എന്നറിയപ്പെടാന്‍ തന്നെയാണെന്ന് ആലോചിക്കാതെ തന്നെ മറുപടി പറയാം. രണ്ട് അധ്യാപകരൊരുമിച്ച് തുടങ്ങിയ യാത്രയില്‍ ഇടയ്ക്കൊപ്പം നില്‍ക്കാന്‍ പത്തോളം പേര്‍ തയ്യാറായി വന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഉദ്യോഗസ്ഥവിഭാഗമായ അധ്യാപകസമൂഹത്തിന്റെ ശബ്ദമായി മാറണമെന്ന ആഗ്രഹം അന്നേ ഉണ്ടായിരുന്നുവെങ്കിലും ഇന്നത്തെ രൂപത്തില്‍ ഇതിനൊരു വളര്‍ച്ചയുണ്ടാകുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഈ വേളയില്‍ തുറന്നു സമ്മതിക്കട്ടെ. ബ്ലോഗ് ഹിറ്റുകള്‍ കൂടുമ്പോള്‍ ഉത്തരവാദിത്വമേറുന്നതിന്റെ നെഞ്ചിടിപ്പ് ഞങ്ങളില്‍ വര്‍ദ്ധിച്ചു വന്നു.
-മാത്സ് ബ്ലോഗ് ടീം
>>കൂടുതല്‍ ഇവിടെ

വീരപഴശ്ശിയ്ക്കു പ്രണാമം

പഴശ്ശിരാജയുടെ പോരാട്ടവും ജീവിതവുമൊക്കെ അക്കാദമിക് തലത്തിനപ്പുറത്തേക്ക് ഉയരുന്നത് ഇന്നത്തെ സാമൂഹികാവസ്ഥയില്‍പ്പോലും അദ്ദേഹം മുറുകെ പിടിച്ച ആശയങ്ങള്‍ പ്രസക്തമാണ് എന്നതുകൊണ്ടാണ്. പറഞ്ഞു പഴകിയ വാക്കുകളാണെങ്കിലും വര്‍ഗീയതയും ആഗോളവല്‍ക്കരണവും ഒക്കെ അനുദിനം നമ്മള്‍ നേരിടുന്ന വിഷയങ്ങളാണ്. വിദേശ അധിനിവേശം ചെറുക്കുന്നതോടൊപ്പം നമ്മുടെ കാര്‍ഷികമേഖലയുടെ അടിത്തറ കാത്തുസൂക്ഷിക്കുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി വ്യക്തമായ കാഴ്ചപ്പാട് പഴശ്ശിയ്ക്കുണ്ടായിരുന്നു. ഇന്ത്യന്‍ മതേതരത്വത്തിന്റെ കരുത്തനായ കാവലാളായിരുന്നു പഴശ്ശി. പഴശ്ശിയുടെ സമരങ്ങള്‍ ഒന്നും ചരിത്രപുസ്തകങ്ങളില്‍ അവസാനിക്കുന്നവയല്ല. അവ നല്‍കുന്ന പാഠങ്ങള്‍ പുതിയ ഉള്‍ക്കാഴ്ചകളാവണം. പഴശ്ശിത്തമ്പുരാനും അദ്ദേഹത്തിന്റെ അനുയായികളും നമ്മുടെ സാക്ഷ്യപത്രങ്ങളോ സ്തുതിഗീതങ്ങളോ വിമര്‍ശനങ്ങളോ ഒന്നും ആവശ്യമില്ലാത്ത നിലയിലേക്കുയര്‍ന്നിരിക്കുന്നു. അനുസ്മരണ സമ്മേളനങ്ങളും പത്രക്കുറിപ്പുകളുമൊന്നും പഴശ്ശിയെ പെരുമയെ സ്വാധീനിക്കാന്‍ ശക്തമല്ല. ഈ ചരമവാര്‍ഷികദിനത്തിലും നാം പഴശ്ശിയെ ഓര്‍ക്കുന്നത് വീരാരാധനയുടെ ഭാഗമായല്ല, ലോകത്തിനും സമൂഹത്തിനും മാര്‍ഗദര്‍ശിയായ ഒരു മഹാത്മാവിന്റെ അനുഭവപാഠങ്ങള്‍ നമ്മെ പ്രചോദിപ്പിക്കേണ്ടതിനാവണം. സ്വാതന്ത്യ്രപ്പോരാളി എന്നതിനപ്പുറത്തേക്ക് ഒരു സാമൂഹികപാഠമായി പഴശ്ശിത്തമ്പുരാന്‍ മാറുന്നത് നാം ഓരോരുത്തരിലൂടെയുമാവണം. ”
- സിനിമയിലെ പഴശ്ശിരാജയെ അമൂര്‍ത്തമാക്കിയ മെഗാ സ്റ്റാര്‍ മമ്മൂട്ടി തന്റെ ബ്ളോഗില്‍ പ്രസിദ്ധീകരിച്ച അനുഭവങ്ങളുടെ പഴശ്ശി എന്ന പോസ്റ്റ് അവസാനിക്കുന്നത് ഇങ്ങനെയാണ്.
-ബെര്‍ളി
>>കൂടുതല്‍ ഇവിടെ

പഴശിരാജയുടെ കുതിര

ചേട്ടാ ഇതെന്നാ പതിവില്ലാത്ത ഒരു ഉച്ചയുറക്കം.. എണീക്കന്നേ.. ആകെ കിട്ടുന്ന ഒരു ഞായറാഴ്ച്ചയാ അത് ഉറങ്ങി ത്തീര്‍ക്കും..
പണ്ടൊക്കെ എന്തു സ്നേഹമായിരുന്നു.. എപ്പോഴും എന്നോട് വര്ത്തമാനം പറയാന്‍ വരുമായിരുന്നു.. ഇപ്പോ കണ്ടോ..ഒന്നും മിണ്ടാനുമില്ല പറയാനുമില്ല.. ഒരു കൊച്ചായതില്‍ പിന്നെ ഒരു കൊച്ചു വര്ത്തമാനം പോലുമില്ല.. ഈ ആണുങ്ങള്‍ ദുഷ്ടന്മാരാ.

എന്നതാടീ..ബഹളം വെയ്ക്കുന്നത്.. എത്ര നാളായി ഒന്നുച്ചയ്ക്ക് ഉറങ്ങിയിട്ട്.. നീയും കൂടി വാ നമുക്കു ജോഡിയായിട്ട് കിടന്നുറങ്ങാം.

അയ്യടാ.. നട്ടുച്ചയ്ക്കല്ലേ ജോഡി കളി.. ഇങ്ങെഴുന്നേല്ക്കന്നേ.. നമുക്കാ വരാന്തയില്‍ പോയിരിക്കാം. ഹോ പണ്ട് കല്യാണം കഴിഞ്ഞ സമയത്തൊക്കെ കുറച്ച് നേരം കിട്ടിയാല്‍ എന്റെ കൂടെ വരാന്തയില്‍ വന്നിരുന്ന് എന്നതൊക്കെ പറയുവാരുന്നു. ഇതിന് ഇപ്പൊ ഒരു സ്നേഹോമില്ല.. എഴുന്നേറ്റു വരാനേ....
-

ബ്ലോർട്ടൂൺസ്‌

പാവപെട്ടവന്‍
-സുനില്‍ പണിക്കര്‍
>>കൂടുതല്‍ ഇവിടെ

കല്ലേരിപ്പാടം

.
പൈങ്ങോട് എല്‍ പി സ്കൂളിലെ വിജയകരമായ നാലു വര്‍ഷത്തെ വിദ്യാഭ്യാസം കഴിഞ്ഞ് ഉന്നത പഠനത്തിനായി തൊട്ടടുത്ത ഗ്രാമമായ കല്‍പ്പറമ്പ് ബി.വി.എം ഹൈസ്ക്കൂളിലെ അഞ്ചാംക്ലാസ്സില്‍ എന്നെ ചേര്‍ത്തത്, അച്ഛന്റെ അമ്മയുടേയും ഏറ്റവും ഒടുക്കത്തെ സന്തതിയായ ഞാന്‍ പഠനമെല്ലാം പൂര്‍ത്തീകരിച്ച് ഉന്നത വിദ്യാഭ്യാസം നേടി മിനിമം ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെങ്കിലുമായി നാടിനും വിശിഷ്യാ വീടിനും വലിയ വലിയ ഗുണങ്ങള്‍ ചെയ്ത് ജീവിതം ഒരു മഹാ സംഭവമാക്കുമെന്ന് കരുതിയാണ്. മൂന്നു നേരം മൂക്കുമുട്ടെ ഫുഡ്ഡടിച്ച് തലയേതാ അരയേതാ കാലേതാ കൈയ്യേതാ എന്ന് തിരിച്ചറിയാന്‍ പറ്റാതെ ആകെക്കൂടി ഉരുണ്ടിരിക്കുന്ന ഒരു പരുവത്തിലെന്നെ ആക്കിയത് മാതാ-പിതാക്കാന്മാരുടെ ആ ആഗ്രഹമായിരുന്നല്ലോ.
-നന്ദകുമാര്‍
>>കൂടുതല്‍ ഇവിടെ


ലക്ഷക്കണക്കിന്‌ വ്യാജ സെല്‍ഫോണുകള്‍ ഇന്ന്‌ രാത്രിയോടെ പ്രവര്‍ത്തനരഹിതമാകും


ഭീകര പ്രവര്‍ത്തനത്തിന്റെയും നുഴഞ്ഞുകയറ്റത്തിന്റെയും പശ്ചാത്തലത്തില്‍, വ്യാജ ഫോണുകള്‍ നിരോധിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം നിലവില്‍ വന്നതോടെ സംസ്ഥാനത്തെ ലക്ഷക്കണക്കിന് വ്യാജ ഫോണുകള്‍ തിങ്കളാഴ്ച രാത്രി 12 മണിയോടെ പ്രവര്‍ത്തന രഹിതമാകും. അതേസമയം വ്യാജഫോണുകള്‍ അധികൃതമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള 'ഐ.എം.ഇ.ഐ. ഇംപ്ലാന്റ്' പ്രവര്‍ത്തനം സംസ്ഥാനമെങ്ങും തകൃതിയായി നടക്കുകയാണ്.
-


ആധുനിക ജ്യോതിശാസ്ത്രത്തിന് 400

1609 നവംബര്‍ 30ന് പാദുവയില്‍ അപ്പാര്‍ട്ട്‌മെന്റിന് പിന്നിലെ പൂന്തോട്ടത്തിലേക്ക് ദൂരദര്‍ശനിയുമായി ഗലീലിയോ ഇറങ്ങി. എഴുതാനും വരയ്ക്കാനും പാഡും പേനയുമൊക്കെ ഒപ്പം കരുതിയായിരുന്നു.
ടെലസ്‌കോപ്പ് അന്ന് ചന്ദ്രന് നേരെ തിരിച്ചു, കണ്ട കാര്യങ്ങള്‍ കുറിച്ചു വെയ്ക്കാനും സ്‌കെച്ച് ചെയ്യാനും തുടങ്ങി.......അതോടെ വെറുമൊരു കളിപ്പാട്ടമോ നാവിക ഉപകരണമോ അല്ലാതായി ടെലസ്‌കോപ്പ് മാറി
-കുറിഞ്ഞി
>>കൂടുതല്‍ ഇവിടെ


കലിയുഗ വരദന്‍

അദ്ധ്യായം 30 - മൂന്നാമത്തെ രാത്രി



മാങ്കൊമ്പില്‍ സേവ്യര്‍..
അത്യാവശ്യം നല്ലൊരു നാട്ടുപ്രമാണി.ഇടപ്പാവൂര്‍ ദേവിക്ഷേത്രത്തിനു അടുത്തായി ആണ്‌ ഇദ്ദേഹത്തിന്‍റെ ഭവനം.ആട്, മാട്, കോഴി എന്ന് വേണ്ടാ, എല്ലാ മൃഗങ്ങളും ഇദ്ദേഹത്തിനു സഹോദരങ്ങളാണ്.ഇവയോടൊത്ത് സുഖമായ ജീവിതം.
അന്ന് വൈകുന്നേരം വീടിനു മുന്നില്‍ നിന്നിരുന്ന ഇദ്ദേഹത്തിന്‍റെ ചെവിയില്‍ ആ ശബ്ദം മുഴങ്ങി..
വഴിയിലൂടെ പോണ സ്വാമിമാരുടെ ശരണം വിളിയുടെ ശബ്ദം..

"സ്വാമിയെ....അയ്യപ്പോ
അയ്യപ്പോ....സ്വാമിയെ
സ്വാമിയപ്പാ...അയ്യപ്പാ
ശരണമപ്പാ...അയ്യപ്പാ"

"സ്വാമി ശരണം"
പിറുപിറുത്ത് കൊണ്ട് സേവ്യര്‍ വീട്ടിലേക്ക് കയറി.
-അരുണ്‍ കായംകുളം
>>കൂടുതല്‍ ഇവിടെ

യുവാക്കള്‍ക്കൊരു മാതൃക - ശ്രീശാന്ത്‌



പതിനെട്ടു മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി വിമര്‍ശകരുടെ വായടപ്പിച്ച ശ്രീശാന്ത്‌ യുവ തലമുറയ്ക്ക് ഒരു മാതൃകയാണ്. ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടും തന്റെ ചിട്ടയായ പ്രാക്ടീസ് മുടക്കാതെ ഒരു നല്ല നാളേക്ക് വേണ്ടി പ്രയത്നിച്ചു അതില്‍ വിജയിച്ച ശ്രീ എന്തുകൊണ്ടും അഭിനന്ദനം അര്‍ഹിക്കുന്നു.

ഇഷ്ടമല്ലാത്ത കുട്ടി എന്ത് ചെയ്താലും തെറ്റ് എന്നപോലെ ശ്രീയെ എല്ലാവരും പരിഹസിച്ചു. കയ്യിലിരുപ്പു ദോഷം അഹങ്കാരം എന്നൊക്കെ എത്രയോ വചനങ്ങള്‍. ഇന്ന് പുകഴ്ത്തിയ പത്രങ്ങള്‍ എത്രയോ ദിനങ്ങള്‍ ശ്രീയെ പരിഹസിക്കാന്‍ തങ്ങള്‍ക്കു ആവുന്നതും ചെയ്തു.
- കറുത്തേടം
>>കൂടുതല്‍ ഇവിടെ

എറിക്കിനെ അന്വേഷിക്കുമ്പോൾ (2009)


ലോകസിനിമയുടെ മുൻപേ നിന്ന ചരിത്രമാണ് കാൻസ് ഫിലിം ഫെസ്റ്റിവലിനുള്ളത്. ഇത്തവണ കാൻ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലുണ്ടായിരുന്ന ഇരുപത് സിനിമകളിൽ ബഹുഭൂരിപക്ഷത്തിന്റെയും പൊതുസ്വഭാവം സൂചിപ്പിക്കുന്നത്, ഇന്നത്തെ ലോകസിനിമ, പ്രേക്ഷകനെ അലോസരപ്പെടുത്തുന്ന ഒന്നാകുന്നു എന്നാണ്. സിനിമയുടെ അടിസ്ഥാന ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് സാമ്പ്രദായികമായി നിലവിലുള്ള ധാരണകൾ ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി എന്ന വസ്തുത വരും കാലസിനിമയുടെ സ്വഭാവത്തിൽ സാരമായ വ്യതിയാനങ്ങൾ വരുത്തിയേക്കാം. കൂട്ടത്തിൽ വേറിട്ടു നിൽക്കുന്ന ഒന്നായിരുന്നു റിയലിസ്റ്റിക് സ്വഭാവമുള്ള സോഷ്യൽ ഡ്രാമകളിലൂടെ ലോകസിനിമയിൽ സ്വന്തമായ സ്ഥാനമുറപ്പിച്ച കെൻ ലോച്ചിന്റെ പുതിയ ചിത്രം Looking for Eric (2009). ഈ ചിത്രം, നമ്മെ വേദനിപ്പിച്ചുകൊണ്ട് തുടങ്ങി, ചിരിപ്പിച്ചുകൊണ്ട് അവസാനിക്കുന്നു. ഗൌരവത്തോടെ തുടങ്ങി, നിസ്സാരതയിൽ അവസാനിക്കുന്നു.
-റോബി
>>കൂടുതല്‍ ഇവിടെ

വീണ്ടും വിടർന്ന നീലത്താമര



സാമ്പത്തികമായി വൻവിജയങ്ങളായി ചരിത്രത്തിൽ ഇടം നേടിയ പഴയ ചിത്രങ്ങൾക്ക്‌ പുതിയ ഭാഷ്യങ്ങളും തുടർച്ചകളും ഭാഷാഭേദമന്യേ പുറത്തിറങ്ങിക്കൊണ്ടിരിക്കുന്ന ഒരു കാലമാണിത്‌. കഥയുടെ കൃത്യമായ തുടർച്ചകളും (കിരീടം-ചെങ്കോൽ) കഥാപാത്രങ്ങളുടെ തുടർച്ചകളും (ദാസൻ-വിജയൻ trilogy, സേതുരാമയ്യർ ചിത്രങ്ങൾ, ഇൻ-2 ഹരിഹർ നഗറുകൾ) നമുക്ക്‌ പരിചിതവുമാണ്‌. പക്ഷേ, വർഷങ്ങൾക്ക്‌ മുൻപ്‌ പുറത്തിറങ്ങിയ ഒരു ചിത്രത്തിന്റെ തിരക്കഥയെ ഉപജീവിച്ച്‌ പുതിയ ചിത്രം ഒരുക്കുന്നത്‌ മലയാളത്തിൽ ഇതാദ്യമായാണ്‌. 'മലയാള ചലച്ചിത്രത്തിന്റെ ആചാര്യൻ, എം.ടി, യുവതലമുറയുമായി കൈകോർത്ത്‌', 'നീലത്താമര' ഇന്നലെ വീണ്ടും വിരിഞ്ഞു, നീണ്ട മുപ്പത്‌ വർഷങ്ങൾക്ക്‌ ശേഷം...


-ഷാജി
>>കൂടുതല്‍ ഇവിടെ

ഒരു തോണി വരുത്തിയ വിന
ആലുവയില്‍ പെരിയാറിന്റെ തീരത്താണ് എന്റെ വീട്. ഞങ്ങളുടെ വീടിന്റെ അടുക്കള വശത്ത് നിന്നുനോക്കിയാല്‍ കാണുന്നത് വിശാലമായ പുഴയാണ്.ഒന്ന് കൂടി എത്തി നോകിയാല്‍ ആലുവ ശിവക്ഷേത്രം.
അന്ന് ഒന്‍പതാം ക്ലാസ്സിലെ മധ്യവേനല്‍ അവധിക്കാലം. മിക്കവാറും ഞായറാഴ്ചകളില്‍ ഞാനുംഅപ്പയും അമ്മയും തേനിയും കൂടെമണപ്പുറത്ത് നടക്കാന്‍ പോകും. സന്ധ്യയോടു അടുക്കുന്നസമയത്തു..അവിടെ മണപ്പുറത്ത് പുഴയില്‍ നോക്കി ഇരിക്കാന്‍ നല്ല രസമാണ്.അവിടുന്ന് അക്കരയ്ക്കു സര്‍ക്കാര്‍ വക കടത്ത്തുണ്ട്. അപ്പയും അമ്മയും കൂടെ നടയില്‍ വര്‍ത്തമാനം പറഞ്ഞു ഇരിക്കുമ്പോള്‍ഞങ്ങള്‍ കടത്തില്‍ ഒന്നു അക്കര ഇക്കരെ പോയി വരും.

കടത്തുവള്ളത്തില്‍ കേറുന്നത് അപ്പയ്ക്ക്‌ അത്രഇഷ്ടോള്ള കാര്യമല്ല. "വേണ്ട ഉണ്ണി ..വേണ്ട തേനീ ." എന്നൊക്കെ പറഞ്ഞാലും ഞങ്ങള്‍ ചിണുങ്ങും. "അപ്പാ പ്ലീസ് അപ്പാ....നല്ല അപ്പ അല്ലെ..ന്നൊക്കെ സോപ്പ് ഇടും".
-നേഹ
>>കൂടുതല്‍ ഇവിടെ


ബ്ലോത്രം
ഇന്നലെ ബ്ലോഗില്‍ കണ്ടത്

-സ്വന്തം ലേഖകന്‍

ഗോമൂത്രഷാമ്പൂ, ചാണക ഗുളിക !
സൂരജിന്‍റെ ഈ ലേഖനം

ഗോവധം നിരോധിക്കണമെന്ന ഭ്രാന്തന്‍ മുദ്രാവാഖ്യത്തിനു ശാസ് ത്രീയ പിന്‍ബലം നേടാന്‍ ശ്രമിക്കുകയാണ് തൊഗാഡിയ..പശുവിന്‍റെ പേരില്‍ പിടിച്ചു നില്‍ക്കാനാവുമോ എന്ന പരീക്ഷണം
തുടങ്ങിയിട്ട് കാലമേറെയായി..പശു വളര്‍ത്തു മൃഗങ്ങളില്‍ ശ്രേഷ്ട്ടമായത് തന്നെ..പാലും നെയ്യും നിത്യ ജീവിതത്തില്‍ ഒഴിവാക്കാന്‍ വയ്യാത്തത് പോലെ തന്നെ ചാണകവും കര്‍ഷകന് ഒഴിവാക്കാന്‍ വയ്യാത്തതാണ്
എന്നാല്‍ ഇപ്പോള്‍ അദ്ദേഹം പുതിയ കണ്ടു പിടുത്തങ്ങലുമായി ഇറങ്ങിയതിന്റെഉദ്ദേശം വ്യക്തമാണ്..പശു മാംസം ഭക്ഷിക്കുന്നവര്‍ ഹിന്ദുക്കള്‍ അല്ലായെന്നും അതിലൂടെ മറ്റു മതക്കാര്‍ക്കെതിരെ ഹിന്ദുക്കളെ തിരിക്കാംഎന്നും
കണക്കു കൂട്ടുന്നു ..തൊഗാഡിയ യുടെ ഈ വാക്കുകളും കൂട്ടി വായിച്ചാല്‍ ചിത്രം വ്യക്തമാവുന്നു ..
Togadia added: 'Pig slaughter is banned in 44 Muslim countries and it is a punishable offence in all Muslim countries.
Why can't the Indian government make similar stringent laws against cow slaughter?..
കാലികമായ ഈ ലേഖനത്തിനു സൂരജിന് അഭിനന്ദനങള്‍ .....

ഹരീ.യുടെ
കിഴക്കേക്കോട്ടയിലെ കിര്‍മ്മീരവധം

കഥകളി ആസ്വാദനം വളരെ നന്നായിരിക്കുന്നു..കേരളത്തിന്‍റെ തനതു കലയായ കഥകളി അന്യം നിന്ന് പോകുന്ന ഇക്കാലത്ത്
കഥകളിയെക്കുറിച്ച് വായനക്കാര്‍ക്ക് കൂടുതല്‍ അറിയാന്‍ ഇത്തരം ആസ്വാദനം ഉപകരിക്കും ...
ഉപകാരപ്രദമായ ഇത്തരം ബ്ലോഗുകള്‍ അധികമാരും ശ്രദ്ധിക്കുന്നില്ല എന്നത് ബ്ലോഗ്‌ വായനുടെ മറ്റൊരു വശമാണ്...

ലിബര്‍ഹാന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടും ചില ഞെട്ടലുകളും

ശ്രീ അക്ബര്‍ എഴുതിയ ഈ ലേഖനം കാര്യങ്ങളെ ശരിക്കും വിലയിരുത്തുന്ന ഒന്നാണ് ..
വളരെയേറെ പണവും ഊര്‍ജവും ചിലവഴിച്ചു വര്‍ഷങ്ങള്‍ ക്കുശേഷം
പുറത്തു വന്ന ഈ റിപ്പോര്‍ട്ടും തുടര്‍ നടപടികള്‍ ഒന്നുമില്ലാത്ത ഒരു പ്രഹസനം മാത്രമാണ്.. ഇത്തരം ഒരു കമ്മീഷന് വേണ്ടി ചിലവഴിക്കപ്പെടുന്ന പണം മറ്റു കാര്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്തിയെങ്കില്‍

ലിബര്‍ഹാന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്‌ കോണ്ഗ്രസ് സര്‍കാരിന്റെ മേശപ്പുറത്ത് എത്തുമ്പോള്‍ അത് ചരിത്രത്തിലെ മറ്റൊരു തമാശയായി മാറുന്നു. കോഴി കുറുക്കനോട് നീതിതേടുന്ന തമാശ. കോണ്ഗ്രസ് എന്നും ബാബറിമസ്ജിദിന്റെ പേരില്‍ ബീജെപീയെക്കള്‍ തന്ത്രപരമായ രാഷ്ട്രീയം കളിച്ചവരാണ്. പള്ളി പൂട്ടിച്ചതും പിന്നീട് ഒരു വിഭാഗത്തിന് ആരാധനക്ക് തുറന്നു കൊടുത്തതും, തര്‍ക്കസ്ഥലത്ത് തറക്കല്ലിടാന്‍ അനുവാദം നല്കിയതും ഏറ്റവും ഒടുവില്‍ ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രതീകമായി നിലകൊണ്ടിരുന്ന താഴികക്കുടങ്ങള്‍ ഒരു ജനതയുടെ ആത്മാഭിമാനത്തിന് മേല്‍ നിലം പതിക്കുമ്പോള്‍ വിഡ്ഢി ചിരിയോടെ കാഴ്ചക്കാരായി നിന്നതും ഇതേ കോണ്ഗ്രസ്കാരാണെന്നതാണ് തമാശ.

ശരിയായ നിരീക്ഷണം ..ആശംസകള്‍...

21 വിവാഹപ്രായമാണോ?
-

മണിഷാരത്ത് എഴുതിയ ഈ ബ്ലോഗ്‌ സമൂഹത്തിന്‍റെ കണ്ണ് തുറപ്പിക്കെണ്ടുന്ന ഒരു വിഷയം അവതരിപ്പിക്കുന്നു

കുടുമ്പ ജീവിതം എങ്ങനെയായിരിക്കണം എന്നറിയാത്ത പ്രായത്തില്‍ കുട്ടികളെക്കൊണ്ട് വിവാഹം കഴിപ്പിക്കുന്ന രക്ഷിതാക്കള്‍ ..
കുട്ടികളെ വന്‍ പ്രതി സന്ധിയിലേക്ക് തള്ളി വിടുകയാണ്..ഇരുപത്തിയൊന്നു വയസ്സായ ഒരാണ്‍ കുട്ടി ഉത്തരവാദി ത്വ ബോധം വന്നു എന്ന് പറയാന്‍ ആവില്ല..
കാര്യങ്ങളെ തന്റേടത്തോടെനോക്കിക്കാണാന്‍ ആ പ്രായത്തില്‍ ആവില്ല.. അവസരോചിതമായ ഈ ബ്ലോഗിന് ആശംസകള്‍..

ദുബായ്: മാന്ദ്യത്തിന്റെ ആഘാതം വിടുംമുമ്പേ...

സാമ്പത്തികപ്രതിസന്ധിയില്‍ നിന്ന് എങ്ങനെ കര കയറും എന്ന് ലോക രാജ്യങ്ങളെല്ലാം ചിന്തിച്ചു കൊണ്ടിരിക്കുമ്പോള്‍ ഗള്‍ഫ്‌ രാജ്യങ്ങള്‍ ആ വഴിക്ക് ഒട്ടും ചിന്തിക്കുന്നില്ല
എന്നതിന്റെ ഉദാഹരണമാണ് ദുബായില്‍ നിന്നും വന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍.. യാതൊരു കാഴ്ച്ച്ചപ്പാടുമില്ലാതെ മത്സര ബുദ്ധിയോടെ കെട്ടിപ്പൊക്കുന്ന കൂറ്റന്‍ ടവറുകള്‍ ..
സമ്പല്‍ സമൃദ്ധ മായ ഗള്‍ഫ്‌ രാജ്യങ്ങളെ എങ്ങനെ കടക്കെണിയില്‍ ആഴ്ത്തി എന്നത് കാണിച്ചു തരുന്നു..അന്‍പതിലേറെ നിലകളുള്ള കെട്ടിടങ്ങള്‍ വാടകക്കാരില്ലാതെ മുടക്കിയ കാശിന്‍റെ
പലിശ പോലും കിട്ടാതെ ബാങ്ക് വായ്പ്പ തിരിച്ചടക്കാന്‍ കഴിയാതെ കിടക്കുന്നത് ഗള്‍ഫിലെ സ്ഥിരം കാഴ്ചയായി മാറുകയാണ്....എണ്ണ വരുമാനത്തില്‍ കാര്യമായ കുറവുണ്ടായതും
ആസൂത്രണമില്ലാതെ ഉള്ള പണം കെട്ടിടങ്ങളില്‍ മുടക്കി മരവിപ്പിച്ചു കളഞ്ഞതും ഇന്നത്തെ പ്രതിസന്ധി ക്ക് ആക്കം കൂട്ടി..
ജനശക്തി
യുടെ ഈ ലേഖനം അവശ്യം വായിച്ചിരിക്കേണ്ട ഒന്നാണ്...

-കറുത്തേടത്തിന്‍റെ
യുവാക്കള്‍ക്കൊരു മാതൃക - ശ്രീശാന്ത്‌

-ജോണ്‍ ചാക്കോ പൂങ്കാവിന്‍റെ
ശ്രീശാന്തമയം

എന്നീ ബ്ലോഗുകള്‍ ശ്രീശാന്ത്‌ ശ്രീലങ്കയ്ക്ക് എതിരെ ആറ് വിക്കെറ്റ് നേടിയപ്പോള്‍ ഉള്ള അഭിപ്രായങ്ങളായെ പറയാന്‍ പറ്റൂ..
ഒരു കളിയില്‍ വിക്കെറ്റ് നേടി എന്നത് കൊണ്ട് ഇത്രെയും പുക്ഴ ത്തുന്നതില്‍ അര്‍ത്തമോന്നുമില്ല .. അദ്ദേഹം ഇനിയും സ്ഥിരത തെളിയിക്കേണ്ടിയിരിക്കുന്നു..
ക്രിക്കെറ്റ് മാന്യമായൊരു കളിയാണ് ..ഒരു കളിക്കാരനും കളിക്കളത്തില്‍ മാന്യമായി പെരുമാറണം..അക്കാര്യത്തില്‍ താന്‍ ഒരു വന്‍ പരാജയമാണ് എന്ന്
പലതവണ ശ്രീശാന്ത്‌ തെളിയിച്ചിട്ടുണ്ട്..ഉയര്‍ച്ച അഹങ്കാരത്തിലെക്കല്ല ..എളിമയിലെക്കാന് വഴി തെളിയിക്കേണ്ടത് ..അത് ശ്രീ ശാന്തിനു മനസ്സിലായാല്‍ അദ്ദ്ധേഹത്തിനു കൊള്ളാം
നഷ്ട്ടപ്പെടാന്‍ ശ്രീ ശാന്തിനാണ് ഉള്ളത്.. ഇന്ത്യന്‍ ക്രിക്കെറ്റിനല്ല..

ഉമ്മ...

man to walk with


അവ്യക്തമായൊരു കഥ ..എന്താണ് ഈ കഥയിലുള്ളത് ഉമ്മയില്ലാത്ത ..ഒന്നാം ക്ലാസില്‍ പഠിക്കുന്ന നസീമ വയറുവേദന എടുത്തു കരഞ്ഞു .ബാപ്പ വന്നു വീട്ടിലേക്കു കൊണ്ട് പോയി..
അവള്‍ ഉമ്മായെന്നു വിളിച്ചു കരഞ്ഞു കൊണ്ടിരുന്നു..നസീമ ഒന്നാം ക്ലാ സ്സില്‍ പഠിക്കുന്ന കുട്ടിയാണ് അപ്പോള്‍ അഞ്ചു വയസ്സ്..ആകുട്ടിക്കു ആയയോടു മാത്രം പറയാന്‍ പറ്റുന്ന കാര്യം എന്താണ്?
നസീമയുടെ ചേച്ചി കല്യാണം കഴിഞ്ഞു പോയി..അപ്പോള്‍ നസീമാക്കും ചേച്ചിക്കും ഒരു പതിനഞ്ചു വയസ്സെങ്കിലും .വ്യതാസം കാണും ..വീട്ടില്‍ പ്രായമായ ബാപ്പ മാത്രം ...ഒന്നും വ്യക്തമാക്കാതെ
പലതും പറഞ്ഞു പോകുന്നു..
കഥയെന്ന നിലയില്‍ ഇനിയും നന്നാകെണ്ടിയിരിക്കുന്നു

ഗീത യുടെ ഗുരു ശിഷ്യ ബന്ധം പറയുന്ന സുകൃതികള്‍ എന്ന കഥ പ്രമേയം പുതുമയുള്ളതല്ല യെങ്കിലും അവതരണം
കൊണ്ട് മികച്ചു നില്‍ക്കുന്നു.. വായനക്കാരനെ പിടിച്ചിരുത്താന്‍ കഥാകാരിക്ക് കഴിഞ്ഞിരിക്കുന്നു ..ഇനിയും കൂടുതല്‍ എഴുതാന്‍ ഈ കഥാകാരിക്ക് കഴിയട്ടെ...

പുരുഷ മേധാവിത്വം
..
-സിങ്കുട്ടന്‍.

പുതുമയുള്ള അവതരണം ..നന്നായി പറഞ്ഞിരിക്കുന്നു..
ബ്ലോഗ്ഗെര്‍ക്ക് ആശംസകള്‍...

ഒഴുക്കില്‍‌പെട്ട് മരിച്ചവന്റെ യാത്ര
എന്ന വിഷ്ണു പ്രസാദിന്‍റെ കവിത

മനോഹരം എന്നെ പറയാന്‍ പറ്റൂ.. ജീവിച്ചിരിക്കുന്നവന്‍ മരണത്തെ ക്കുറിച്ചുചിന്തിക്കുമ്പോള്‍ ..ആ‍ ചിന്തകളുടെ തലം പരിമിധികളില്ലാത്തതാണ് ..അത് ഒഴുകിക്കൊണ്ടേ ഇരിക്കും... സുന്ദരമായ വരികള്‍ ..നദിയുടെ ഒഴുക്ക് പോലെത്തന്നെ ...


രാജേഷ് ചിത്തിര.യുടെ
തിരസ്ക്കാരം

മേരി ലില്ലി യുടെ
സാന്ത്വനം







ഉണങ്ങിയ ചില്ലകള്‍ തീയില്‍ ഇടുക; ശ്വാസത്തില്‍ മഞ്ഞുകാലം മണക്കുന്നു.

ഓ, തിളച്ചു മറിയുന്നതിനെത്രമേല്‍ പ്രേമം,
കുശുമ്പ്,
നിന്നെ മൂടുന്ന പുതപ്പിനെ
ഞെരിച്ചു ഞെരിച്ചു കൈ കുഴഞ്ഞപ്പോള്‍
വീണ്ടും ഇതെത്ര മേല്‍ എത്ര മേല്‍ അന്പ്.
-prabha zacharias
>>കൂടുതല്‍ ഇവിടെ

വഴി





എന്നില്‍ നിന്ന് നിന്നിലേക്കൊരു ഇടവഴിയുണ്ടായിരുന്നു.
അമ്മയില്‍ നിന്ന് ഇന്നിലേക്കുള്ള-
ഒറ്റത്തടിപ്പാലം തുടര്‍ന്നെത്തുന്ന ഇടവഴി.
കല്ലുറപ്പിച്ച് മിനുസപ്പെടുത്താത്ത ഇടവഴി.

നിന്നിലേക്കുള്ള വഴിയില്‍ രണ്ട് കട്ടുറുമ്പുകളുണ്ടായിരുന്നു.
പ്രണയപ്പുറ്റില്‍ നിന്ന് വ്യത്യസ്തരായ് നടക്കുന്ന കട്ടുറുമ്പുകള്‍.
നീറ്റല്‍ തന്നെങ്കിലും പിന്തുടരാന്‍ പഠിപ്പിച്ച കട്ടുറുമ്പുകള്‍.

നിന്നിലേക്കുള്ള വഴിയില്‍ ഒരു പനിനീര്‍ ചെടിയുണ്ടായിരുന്നു.
ചുവപ്പും മഞ്ഞയും പൂക്കളുള്ള പനിനീര്‍ച്ചെടി.
മുള്ള് പോലുള്ള ആസക്തി നേര്‍ക്ക് മുള്ള് നീട്ടുന്ന പനിനീര്‍ച്ചെടി.

-



വിദൂരമല്ലാത്ത വിസ്ഫോടനം

കാലത്തെക്കുറിച്ചു ഞാന്‍ ചിന്തിച്ചു
ചിതറിത്തെറിച്ച ചിന്താ ശകലങ്ങള്‍
നീ ആഗ്രഹിച്ചത്‌ പോലെത്തന്നെ
നിന്റെ അഗ്നികുണ്ഡത്തില്‍ വീണു
നിന്റെ ദ്വേഷവും എന്റെ രോദനവും
അതില്‍ ഹവിസ്സായ് പതിച്ചു.
അവിടെ കരിഞ്ഞുങ്ങിയത്
കേവലം നിർലോഭ ചിന്തകളല്ല,
ഇന്നിന്റെ വ്യാകരണമാണ് .
വിണ്ണിന് മണ്ണിനു മേല്‍ അധീശത്വമുള്ള
സമൂഹത്തിന്റെ പട്ടടയില്‍ നിന്നും ,
ഉയര്‍ന്നു പൊങ്ങുന്ന ധൂമവലയങ്ങള്‍
അരിഞ്ഞു വീഴ്ത്ത്തുന്നവര്‍,
-തൂലിക
>>കൂടുതല്‍ ഇവിടെ

നീണ്ടു നീണ്ടു നീണ്ടു നീളുന്ന പാളങ്ങള്‍

ബന്ധങ്ങളും ബന്ധനങ്ങളും ഇല്ലാതെ കാര്യങ്ങള്‍
ഇങ്ങനെ നീണ്ടു നീണ്ടു പോകും
ചില കാര്യങ്ങളുടെ കിടപ്പ് കണ്ടാല്‍
ഏത് പൊട്ടനും വഴിപോക്കനും
പോകുന്ന വഴിയില്‍ ഒരു തൊഴി കൊടുത്തിട്ടേ പോകൂ .

നീണ്ടു നീണ്ടു നീണ്ടു പോകുന്ന റെയില്‍ പാളങ്ങള്‍
എത്ര ചരക്കുകള്‍ മുക്കീം മൂളീം
പൊകയൂതിയും ഊതാതെയും
അലറി വിളിച്ചും വിളിക്കാതെയും ഈ വഴി പോയേക്കുന്നു
ഒരു കൂസലും കൂടാതെ വീണ്ടും അതേ കിടപ്പ് .
-കാപ്പിലാന്‍
>>കൂടുതല്‍ ഇവിടെ



Read more...

30നവംബര്‍2009 ചാണകഗുളിക..

Sunday

ഗോമൂത്രഷാമ്പൂ, ചാണക ഗുളിക !

വിശ്വഹിന്ദു പരിഷത്തിന്റെ തലവനും “കാന്‍സര്‍ സര്‍ജ്ജന്‍” എന്ന്‍ അറിയപ്പെടുന്നയാളുമായ ഡോ: പ്രവീണ്‍ ഭായ് തൊഗാഡിയയുടെ വീടും ജോലിചെയ്യുന്ന ആശുപത്രിയും ഗോമൂത്രം എന്ന ‘അണുനാശിനി’ വച്ചാണ് പണ്ടേ കഴുകുന്നത് എന്ന് പറയേണ്ടതില്ലല്ലോ. തന്റെ അയോധ്യയിലുണ്ടെന്ന് പറയപ്പെടുന്ന നേഴ്സിംഗ് ഹോമിലെ രോഗികള്‍ക്ക് ഇന്‍ഫക്ഷന്‍ വന്നാല്‍ അവിടെ ചാണകമോ ഗോമൂത്രമോ പുരട്ടി അണുബാധ മാറ്റുകയാണ് ടിയാന്റെ രീതി....

-സൂരജ്

>>ഇതിലെ....




കിഴക്കേക്കോട്ടയിലെ കിര്‍മ്മീരവധം

KirmeeraVadham Kathakali: Kalamandalam Rajasekharan (Lalitha), Kalamandalam Ratheesan (Kirmeeran) etc. An appreciation by Haree for Kaliyarangu blog.
നവംബര്‍ 22, 2009: കേരളനാട്യോത്സവം എന്ന പേരില്‍ ദൃശ്യവേദി വര്‍ഷാവര്‍ഷം നടത്തിവരുന്ന കഥകളിമേളയുടെ ഇരുപത്തിരണ്ടാമത് അധ്യായം നവംബര്‍ 18 മുതല്‍ 23 വരെ തീയതികളിലായി തിരുവനന്തപുരത്ത് അവതരിക്കപ്പെട്ടു. ഖരവധത്തിലെ ശൂര്‍പ്പണഖ, ബകവധത്തിലെ ഹിഡുംബി, നിവാതകവചകാലകേയവധത്തിലെ ഉര്‍വ്വശി, കിര്‍മ്മീരവധത്തിലെ സിംഹിക, നരകാസുരവധത്തിലെ നക്രതുണ്ഡി, പൂതാനാമോക്ഷത്തിലെ പൂതന എന്നിങ്ങനെ സ്ത്രീ കഥാപാത്രങ്ങള്‍ ആദ്യാവസാനവേഷങ്ങളായെത്തുന്ന ആറ്‌ ആട്ടക്കഥകളായിരുന്നു ഈ വര്‍ഷം നാട്യോത്സവത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്....
-ഹരീ.
>>ഇതിലെ...



ലിബര്‍ഹാന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടും ചില ഞെട്ടലുകളും

ഒടുവില്‍ ലിബര്‍ഹാന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്‌ സര്‍ക്കാര്‍ മേശപ്പുറത്തു എത്തി. പതിനാറു വര്‍ഷത്തെ അന്വേഷണ ഗവേഷണങ്ങള്കൊടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട്‌കണ്ടു അദ്ധ്വാനി ഞെട്ടിയതും പാര്‍ലിമെന്റില്‍ പൊട്ടിത്തെറിച്ചതും നാം കണ്ടു. വാജ്പേയിയുടെപേര്‍ പ്രതിപ്പട്ടികയില്‍ ഉള്പെടുത്തിയതിലാണ് അദ്ധ്വാനിജി ഞെട്ടിയത്. അതില്‍ അല്പം കാര്യമില്ലായ്കയില്ല...
-അക്ബര്‍

>> ഇതിലെ...



21 വിവാഹപ്രായമാണോ?

ലത കല്യാണത്തിനു വിളിച്ചപ്പോള്‍ എനിക്കൊരു സംശയം?ലതക്ക്‌ വിവാഹപ്രായമായ മകനുണ്ടോ?ഒരു മകനും മകളുമാണ്‌ ലതക്കുള്ളത്‌.മകളെ രണ്ടു വര്‍ഷം മുന്‍പ്‌ കണ്ടിട്ടുണ്ട്‌.മകനെ കണ്ടിട്ട്‌ കുറേ നാളായി.ഞായറാഴ്ച കല്യണം..തിങ്കളാഴ്ച പാര്‍ട്ടി..കല്യാണത്തിന്‌ ഏതയാലും പോകുവാന്‍ അസൗകര്യമുണ്ട്‌.അതിനാല്‍ പാര്‍ട്ടിക്ക്‌ പോകാമെന്ന് വച്ചു
ഞാന്‍ അല്‍പ്പം നേരത്തെ തന്നെ സ്ഥലത്തെത്തി.ആളുകള്‍ വന്നുതുടങ്ങിയിട്ടില്ല.പരിചയക്കാരായ ഒന്നുരണ്ടുപേരുമായി വര്‍ത്തമാനം പറഞ്ഞു നിന്നു.
വരനും വധുവും അണിഞ്ഞൊരുങ്ങുന്നതിന്റെ തിരക്കിലാണ്‌....
-മണി ഷാരത്ത്

>>ഇതിലെ....



ദുബായ്: മാന്ദ്യത്തിന്റെ ആഘാതം വിടുംമുമ്പേ...

ദുബായിലെ പുതിയ സാമ്പത്തികപ്രതിസന്ധി പ്രവാസികളെ ആശങ്കയിലാഴ്ത്തി. സാമ്പത്തികമാന്ദ്യത്തില്‍നിന്ന് മേഖല മോചിതമാകുന്നുവെന്ന പ്രതീക്ഷയില്‍ കഴിയുമ്പോഴാണ് ദുബായ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ദുബായ് വേള്‍ഡ് കടക്കെണിയിലായത്. 50 പ്രമുഖ കമ്പനികളുടെ ഉടമയായ ദുബായ് വേള്‍ഡിലെ പ്രതിസന്ധി പ്രവാസികളെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. നാല്‍പ്പതുലക്ഷത്തോളം ഇന്ത്യക്കാര്‍ ഗള്‍ഫ് രാജ്യങ്ങളിലുണ്ട്...
-ജാഗ്രത
>>ഇതിലെ......



യുവാക്കള്‍ക്കൊരു മാതൃക - ശ്രീശാന്ത്‌


പതിനെട്ടു മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി വിമര്‍ശകരുടെ വായടപ്പിച്ച ശ്രീശാന്ത്‌ യുവ തലമുറയ്ക്ക് ഒരു മാതൃകയാണ്. ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടും തന്റെ ചിട്ടയായ പ്രാക്ടീസ് മുടക്കാതെ ഒരു നല്ല നാളേക്ക് വേണ്ടി പ്രയത്നിച്ചു അതില്‍ വിജയിച്ച ശ്രീ എന്തുകൊണ്ടും അഭിനന്ദനം അര്‍ഹിക്കുന്നു....
-കറുത്തേടം

>>ഇതിലെ....


ശ്രീശാന്തമയം

കേരളത്തിന്റെ ശ്രീശാന്ത്‌ ഇന്ത്യയുടെ ടെസ്റ്റ്‌ ടീമില്‍ മടങ്ങി വന്ന് ശ്രീലങ്കയ്ക്ക് എതിരെ മൊത്തം ആറ് വിക്കെറ്റ് നേടി 'മാന്‍ ഓഫ് ദി മാച്ച്' ആയി.

അഭിനന്ദനങ്ങള്‍...

തുടര്‍ന്നും കുറെ കാലം ശ്രീശാന്തിനു ഇന്ത്യന്‍ ടീമില്‍ തുടരാന്‍ കഴിയട്ടെ.

സ്ഥിരതയോടെ മൂന്നാല് മത്സരങ്ങള്‍ കളിച്ചാലേ ഒരു തിരിച്ചു വരവെന്നൊക്കെ പറയാന്‍ പറ്റു....
-ജോണ്‍ ചാക്കോ പൂങ്കാവ്.

>>ഇതിലെ....



നീലത്താമര

ദേശത്തെ അമ്പലകുളവുമായി ബന്ധപെട്ട ഒരു മിത്തിലെക്കാണ് ക്യാമറ
മിഴിതുറക്കുന്നത്. കന്മതിലുകളാല്‍ ചുറ്റപെട്ട ഈ സ്നാനഘട്ടത്തില്‍ വല്ലപ്പോ
ഴുമൊരു “നീലോല്പലം’ വിടരും.. ഇവിടത്തെ കോവിലിലെ തൃപ്പടിമേല്‍ പണം
വച്ചു തൊഴുത ആരുടെയോ പ്രാത്ഥന ദേവന്‍ കൈകൊണ്ടിരിക്കുന്നു എന്നാണ്
അതിനര്‍ത്ഥം...
-താരകന്‍.

>>ഇതിലെ....


അദ്ധ്യായം 29 - ഇനി ഇടപ്പാവൂര്‍



ആറന്‍മുളയിലെ രാത്രി അവസാനിച്ചു..
ഇടപ്പാവൂര്‍ ദേവി ക്ഷേത്രം ലക്ഷ്‌യമാക്കി ആ സംഘം യാത്ര ആരംഭിച്ചു.
ആകെ മൂകത മാത്രം, ആര്‍ക്കും മിണ്ടാട്ടവുമില്ല, ശരണം വിളികളുമില്ല!!
എല്ലാവരുടെയും മനസ്സ് രവിവര്‍മ്മയിലായിരുന്നു..
എന്താണ്‌ അരൂപിയായ അപകടം??
എന്താണ്‌ രൂപിയായ അപകടം??
എന്താണ്‌ മൂന്നാമത്തെ അപകടം??
രവിവര്‍മ്മ രക്ഷപെടുമോ ഇല്ലയോ??
..........
അരുണ്‍ കായംകുളം.

>>> ഇതിലെ...


ഉമ്മ

"ഉമ്മാ ..............."
ഒന്നാം ക്ലാസ്സാണ് ...ചെറിയ ക്ലാസ്സില്‍ പലകുട്ടികളും നിസ്സാരകാര്യങ്ങള്‍ക്കു പോലും കരയാറുണ്ട്.പക്ഷെ കഠിനമായ വേദന ഉണര്‍ത്തുന്ന വേദന പെട്ടെന്ന് തിരിച്ചറിഞ്ഞു .കുട്ടികള്‍ക്കിടയില്‍ വയറു പൊത്തി പിടിച്ചു നസീമ കരയുന്നു .
പുറത്തു നില്‍ക്കുന്ന ആയയോടു കാര്യം തിരക്കാന്‍ പറഞ്ഞു ചിലത് ആയയോടു മാത്രം പറയാവുന്ന സ്വകാര്യമാവും..

നസീമയോട് സംസാരിച്ച ആയയുടെ കണ്ണുകള്‍ നിറയുന്നതാണ് കണ്ടത്.
"നസീമയ്ക്ക് apendicitis operate
ചെയ്ത ഭാഗത്ത് വല്ലാതെ വേദനിക്കുന്നു ....വീട്ടിലറിയിക്കാം ..?"
the man to walk with.
>>ഇതിലെ....


സുകൃതികള്‍

അകലവച്ചേ കണ്ടു, കാര്‍പോര്‍ച്ചില്‍ സ്റ്റേറ്റ്‌ കാര്‍ കിടപ്പുണ്ട്‌. അതായത്‌ സുധി വീട്ടിലുണ്ടെന്ന് അര്‍ത്ഥം. സുധിയെ കാര്യം അറിയിച്ചിട്ട്‌ വീട്ടിലേക്ക്‌ പോകാം.

തന്റെ വീടും കഴിഞ്ഞ്‌ രണ്ട്‌ വീടുകള്‍ക്കപ്പുറമാണ്‌ സുധിയുടെ വീട്‌.

സുധി എന്ന സുധീര്‍ കുമാര്‍ ഐ.എ.എസ്‌ തന്റെ സഹപാഠിയും ഇപ്പോള്‍ അയല്‍വാസിയും ആണ്‌. സുധിയെ അറിയിക്കേണ്ട കാര്യം തങ്ങളുടെ ഒരു പൂര്‍വ്വകാല അദ്ധ്യാപകനായ ശശാങ്കന്‍ സാര്‍ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ കഴിയുന്നു എന്ന വിവരമാണ്‌.
-ഗീത

>>ഇതിലെ...



പുരുഷ മേധാവിത്വം

"ചേട്ടാ ഇതെങ്ങനെയുണ്ട് .."

ഒരടിപ്പോക്കമുള്ള ഒരു ചെരിപ്പുമിട്ടു വന്നിട്ട് പ്രിയ സഹധറ്മ്മിണി കുന്തക്കാലേല് തിരിഞ്ഞൊണ്ടു ചോദിച്ചു.

"നിനക്കിതിന്റെ പൊക്കത്തില് നിന്നും താഴേയ്ക്കു നോക്കുമ്പോള്‌ പേടിയാകില്ലേ ?". അവള് കേള്ക്കാനാഗ്രഹിച്ച ചോദ്യമല്ല ഞാന് ചോദിച്ചതെന്നു മുഖ ഭാവത്തില് നിന്നും മനസ്സിലായി.

"അതല്ല, എന്റെ വറ്ദ്ധിച്ച സെക്സ് അപ്പീല് നീ ശ്രദ്ധിച്ചില്ലേ". അവള് ചോദിച്ചു...
-സിങ്കുട്ടന്‍.

>>ഇതിലെ....





ഫാന്‍

മോഹന്‍‌ലാല്‍ ഫാനാണ് ഞാന്‍
ലാലേട്ടന്‍ ഒന്നാമന്‍
മമ്മൂട്ടി രണ്ടാമന്‍.

നീ മമ്മൂട്ടി ഫാന്‍
മമ്മൂക്ക ഒന്നാമന്‍
മോഹന്‍‌ലാല്‍ രണ്ടാമന്‍...
..............
നസീര്‍കടിക്കാട്

>>ഇതിലെ...


ഒഴുക്കില്‍‌പെട്ട് മരിച്ചവന്റെ യാത്ര

ആകാശത്തേക്ക് നോക്കി
നദിയിലൂടെ ഒഴുകിപ്പോവുന്ന
ഒരു ശവത്തെ നിങ്ങള്‍ക്ക്
സങ്കല്പിക്കാമെങ്കില്‍
അതായിരുന്നു ഞാന്‍.

നദി മുറിക്കുന്നതിനിടെ
കൂട്ടുകാര്‍ക്കിടയില്‍ നിന്ന്
ഒഴുക്കില്‍ പെട്ട് മരിച്ചുപോയി...
...............
വിഷ്ണുപ്രസാദ്.

>>ഇതിലെ.....


തിരസ്ക്കാരം



തിരസ്ക്കരണത്തിന്റെ
ഊടുവഴികള്‍ ചെന്നെത്തുന്നത്
ചവര്‍പ്പുള്ളോരു കവിളിറക്കത്തിലോ
ഇഴയടുക്കമുള്ള ചകിരിനാരുകളുടെ
ചുടുചുംബനങ്ങളിലോ ആവാം ..
...............
രാജേഷ് ചിത്തിര.

>>ഇതിലെ...


സാന്ത്വനം

ഞാന്‍ മടങ്ങിപ്പോകയാണ്
നീ വിശേഷിപ്പിച്ച
ഈ ദുരന്തസ്വപ്നങ്ങളുടെ
ഇരുണ്ട തീരത്തുനിന്നും.



ഒരു കൊച്ചു ചിലന്തിവലയ്ക്കുള്ളില്‍
എന്‍റെ മനസ്സും
ഒരു പിടിക്കരിയിലകള്‍ക്കിടയില്‍
എന്‍റെ മൌനവും
കുരുങ്ങിക്കിടക്കയാണ്...
...................
മേരി ലില്ലി

>>ഇതിലെ...


29നവംബര്‍2009 ബ്ലോത്രം ബ്ലോഗില്‍ കണ്ടത്.

കര്‍ക്കിടകം ബാധിച്ച ജിദ്ദ...I die now, You bloody Photo !!
എന്നീ ബ്ലോഗുകള്‍
സൌദി അറേബ്യയിലെ പ്രകൃതി ദുരിതം വരച്ചു കാട്ടുന്നു.. ചിത്രങ്ങള്‍ അടക്കം കാണിക്കുന്നത് കൊണ്ട് അതിന്‍റെ യഥാര്‍ത്ഥ ചിത്രം വായനക്കാരന് കിട്ടുന്നു..
ജാലകം അഗ്രിഗേറ്റര്‍ -കൂടുതല്‍ ഫീച്ചറുകളുമായി വന്നിരിക്കുന്നു ..

നല്ല കാര്യം തന്നെ...വിശദമായി പ്രധിപാദിച്ചിട്ടുള്ളത്കൊണ്ട് ബ്ലോഗ്ഗര്‍മാര്‍ക്ക് വളരെ ഉപകാരപ്രധമാണ് അഗ്രിഗേറ്റൊറുകളുടെ കുറവ് അല്ല പലപ്പോഴും നല്ല ബ്ലോഗുകള്‍ വായിക്കാതെ പോകാനുള്ള കാരണം ..പ്രശസ്തരുടെ

ലിബര്‍ഹാന്‍: നാടകങ്ങളുടെ പരിണാമഗുപ്തി

ബാബറി മസ്ജിദിന്റെ തകര്‍ച്ചയുംഅതിന്റെ തുടര്‍ച്ചയായി നിലവില്‍വന്ന ലിബര്‍ഹാന്‍ കമ്മീഷന്റെ റിപ്പോര്‍
ട്ടിലേക്കും വെളിച്ചം വീശുന്ന ബ്ലോഗ്‌ ..മികച്ചൊരു ലേഖനം ..
എന്താണ് അയോധ്യ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍.. ബ്ലോഗ്ഗര്‍ പറയുന്നത് "അയോധ്യയിലെ തര്‍ക്ക മന്ദിരം തകര്‍ക്കപ്പെട്ടത് വലിയ ജനാധിപത്യ ധ്വംസനമായി മിക്ക മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ഇസ്ലാമിക സംഘടനകളും എല്ലാവര്‍ഷവും ആഘോഷിക്കുന്നു,"
.............................

29നവംബര്‍2009 ബ്ലോത്രം ബ്ലോഗില്‍ കണ്ടത് വായിക്കാന്‍ ഇതിലെ പോവുക...>>>








Read more...

29 നവംബര്‍ 2009:ജിദ്ദ വിശേഷങ്ങള്‍ ...

Saturday

ജിദ്ദയില്‍ ഇന്നലെ രാവിലെ മുതൽ ആരംഭിച്ച ഇടിയോടു കൂടിയ കനത്ത മഴ നാലഞ്ച് മണിക്കൂർ നീണ്ട് നിന്നതിനാൽ വൻ നാശ നഷ്ടങ്ങൾ, കുറേയേറെ ആളുകൾക്ക് മരണം സംഭവിച്ചു.ശക്തിയിൽ റോഡുകളിലൂടെയും മറ്റും ഒഴുകിയെത്തിയ വെള്ളത്തിൽ വലുതും ചെറുതുമായ നൂറുക്കണക്കിന് വാഹനങ്ങളും വീടുകളും ഒലിച്ച് പോവുകയും,വെള്ളം കേറിയതിനാൽ വ്യാപാര സ്ഥാപനങ്ങലിൽ നിന്നും മറ്റും ഒലിച്ച് വന്ന ഫ്രിഡ്ജ്, എസി, കമ്പൂട്ടർ മറ്റു സാധന സാമഗ്രികൾ നിർത്തിയിട്ട വാഹനങ്ങളിൽ വന്നിടിച്ച്, തെരുവോരങ്ങളിൽ പൊളിഞ്ഞ് പാപ്പർസൂട്ടായ വാഹനത്തിന്റെയും മറ്റും ഏതാനും ചില കാഴ്ചകൾ. ഞങ്ങളുടെ ചതകട വാഹനത്തിൽ വെറും നാല് കി:മി: സഞ്ചരിച്ച്(അത്രയേ ഞങ്ങൾ പോയതുള്ളു. അപ്പോഴേക്കും മഴ പെയ്തു. വെറുതെ എന്തിനാ വെള്ളത്തിൽ ഒലിച്ച് പോണെ? അല്ലെങ്കിൽ തന്നെ ആവശ്യത്തിന് ഞങ്ങൾ ഉരുകി ഒലിക്കുന്നുണ്ടല്ലൊ) ഒരു തല്ലിപ്പൊളി മൊബൈലിൽ ഇന്ന് വളരെ വൈകിയെടുത്തത്.


വേണമെങ്കിൽ ഫോട്ടോകൾ ക്ലിക്കി വലുതാക്കാം ആവശ്യമെങ്കിൽ പിന്നെയും ക്ലിക്കി വലുതാക്കാം
-

I die now, You bloody Photo !!

ഒരു വ്യാഴവട്ടക്കാലത്തില്‍ അധികമായി ഞാന്‍ ജിദ്ദയില്‍ ഉണ്ട്. ഇത് പോലൊരു മഴ ഇത് വരെ കണ്ടിട്ടില്ല. ഗള്‍ഫില്‍ എത്തിയ ശേഷം മെഴുകുതിരി വെട്ടത്തില്‍ ഒരു രാത്രി കഴിച്ചു കൂട്ടിയതും ഇതാദ്യം. രാവിലെ റൂമില്‍ നിന്നിറങ്ങുമ്പോള്‍ എല്ലാം പതിവ് പോലെയായിരുന്നു. ഉച്ചക്ക് തിരിച്ചു വരുമ്പോള്‍ മക്ക എക്സ്പ്രസ്സ്‌ ഹൈവേയില്‍ നിന്ന് ടെലിവിഷന്‍ റോഡിലേക്ക് ഇറങ്ങിയത്‌ അക്ഷരാര്‍ത്ഥത്തില്‍ പ്രളയത്തിലേക്കാണ്.



വണ്ടിയില്‍ നിന്നിറങ്ങി അരക്ക് വെള്ളത്തില്‍ ഒരു കിലോമീറ്ററോളം നടന്നു റൂമിലെത്തി എന്ന് പറഞ്ഞാല്‍ മാത്രം മതിയല്ലോ. കയ്യില്‍ ക്യാമറ യുണ്ടായിരുന്നത് കൊണ്ട് ചിലതൊക്കെ ക്ലിക്കി.
-ബഷീര്‍
>>കൂടുതല്‍ ഇവിടെ


ജാലകം അഗ്രിഗേറ്റർ-കൂടുതൽ ഫീച്ചറുകളുമായി


മലയാളം അഗ്രിഗേറ്ററുകളുടെ ചരിത്രത്തിൽ ഒരു പുതിയ വഴിത്താര തെളീച്ച് കൊണ്ടാണ് ജാലകം അഗ്രിഗേറ്റർ മലയാളം ബ്ലോഗുലകത്തിലേക്ക് കടന്ന് വരുന്നത്. ഈ വർഷം ആഗസ്റ്റ് 31 ന് പുറത്തിറങ്ങിയ ജാലകം അഗ്രിഗേറ്ററിന് ചുരുങ്ങിയ കാലം കൊണ്ട് തന്നെ ബ്ലോഗ് വായനക്കാരുടെ ഇടയിൽ സാന്നിദ്ധ്യം ഉറപ്പിക്കാൻ കഴിഞ്ഞു എന്നത് അഭിമാനകരമായ ഒരു നേട്ടമായി ഞങ്ങൾ കണക്ക് കൂട്ടൂന്നു. ജാലകം അഗ്രിഗേറ്റർ പുറത്തിറങ്ങിയിട്ട് മൂന്ന് മാസം തികയുന്ന ഈ അവസരത്തിൽ അഗ്രിഗേറ്ററിന്റെ ഭാഗമായിട്ട് ഒരു റീഡർ ലിസ്റ്റ് അഗ്രിഗേറ്റർ കൂടി തുടങ്ങുകയാണ്. വായനാലിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുകയും അതു വഴി മികച്ച ബ്ലോഗ് പോസ്റ്റുകൾ വായനക്കാരിൽ എത്തിക്കുക എന്നതുമാണ് റീഡർ ലിസ്റ്റ് അഗ്രിഗേറ്റർ കൊണ്ട് സൈബർ ജാലകം ടീം ഉദ്ദേശിക്കുന്നത്. ജാലകം അഗ്രിഗേറ്ററിനോടൊപ്പം തന്നെ വലതു ഭാഗത്തായിട്ടാണ് റീഡർ ലിസ്റ്റ് അഗ്രിഗേറ്ററും തയ്യാറാക്കിയിരിക്കുന്നത്.
-

ലിബര്‍ഹാന്‍: നാടകങ്ങളുടെ പരിണാമഗുപ്തി

ലിബര്‍ഹാന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് എന്തുകൊണ്ട് രാജ്യത്ത് ഒരു ചലനവുമുണ്ടാക്കിയില്ലെന്ന് ഡി ശ്രീജിത്ത് The struggle of people against power is the struggle of memory against forgetting - Milan Kundera

"എനിക്ക് ബിജെപിയുടെ രാഷ്ട്രീയത്തെ നേരിടാനുള്ള വിദ്യയറിയാം; പക്ഷേ അവരുടെ നാടകത്തെ ഞാനെങ്ങനെ നേരിടും?". ബാബ്റി മസ്ജിദും മതേതര ഇന്ത്യയും ഒരേദിനം തകര്‍ക്കപ്പെട്ടപ്പോള്‍ ശാന്തനായി പ്രധാനമന്ത്രിക്കസേരയില്‍ ഇരുന്നിരുന്ന - ഒരു പക്ഷേ ഇന്ത്യകണ്ട ഏറ്റവും കുടില ബുദ്ധിക്കാരനായ - പ്രധാനമന്ത്രി 1992 ഡിസംബര്‍ ആറിന് ശേഷം ചേര്‍ന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രതിപക്ഷമുയര്‍ത്തിയ ബഹളത്തിനൊടുവിലെ മറുപടിയില്‍ പറഞ്ഞതിതാണ്.
-പോസ്റ്റ്
>>കൂടുതല്‍ ഇവിടെ

അയോധ്യ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍..

അയോധ്യയിലെ തര്‍ക്ക മന്ദിരം തകര്‍ക്കപ്പെട്ടത് വലിയ ജനാധിപത്യ ധ്വംസനമായി മിക്ക മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ഇസ്ലാമിക സംഘടനകളും എല്ലാവര്‍ഷവും ആഘോഷിക്കുന്നു, ആചരിക്കുന്നു.. (തീവ്ര)ഹിന്ദുക്കള്‍ തകര്‍ത്ത മതേതര മസ്ജിദ് ആയിട്ടാണ് എല്ലാവരും പ്രചരിപ്പിക്കുക. എല്ലാ ഡിസെംബര് മാസങ്ങളില്‍ ഉയര്‍ത്തുന്ന ഓര്‍മ്മപ്പെടുത്തലിനു പുറമേ ഓരോ കമ്മിഷനും ഓരോ ഇലെക്ഷനും വരുമ്പോള്‍ വീണ്ടും വീണ്ടും ഓര്‍മ്മപ്പെടുത്തും.. ഇസ്ലാമിക വിശ്വാസികള്‍ക്ക് ഐക്യ ധാര്‍ഷ്ട്യം പ്രഖ്യാപിക്കും.. ആരെങ്കിലും അയോധ്യയിലെ ശ്രീ രാമ ജന്മ ഭുമിയുടെ ചരിത്രത്തിലേക്കും ആ ഭൂമിയില്‍ ഹിന്ദുക്കള്‍ എന്ത് കൊണ്ടാണ് അവകാശം ഉന്നയിക്കുന്നതെന്നും ചര്‍ച്ച ചെയ്യാറുണ്ടോ? അതിലെ ന്യായാന്യായം വിശകലനം ചെയ്യാറുണ്ടോ? ഉത്തരം 'ഇല്ല' എന്നാണെങ്കില്‍ എന്തുകൊണ്ടാണ് ഇങ്ങനെ എന്ന് ചിന്തിച്ചിട്ടുണ്ടോ?

-സത
>>കൂടുതല്‍ ഇവിടെ

ഗുരുവായൂര്‍ പുരാണം

ഇന്ന് ഗുരുവായൂര്‍ ഏകാദശി. നന്ദനത്തിലെ ബാലമണി പറഞ്ഞതു പോലെ എല്ലാ നാട്ടുകാരും ഉണ്ണിക്കണ്ണനെ കാണാന്‍ എത്തിയിട്ടുണ്ടാവും. പക്ഷെ ഞാനോ..


എന്റെ ബാല്യകാല സ്മരണകളില്‍ നിറഞ്ഞു നില്കുന്നത് ഗുരുവായൂര്‍ അമ്പലവും ആ പരിസരവും തന്നെയാണ്. അന്നൊക്കെ പ്രധാനമായും നടത്തുന്ന യാത്രകളും അമ്പലത്തിലേക്കായിരുന്നു. പിന്നീട് ഹൈസ്കൂള്‍ - കോളേജ് കാലഘട്ടത്തില്‍ അതിനു വ്യത്യാസം വന്നെങ്കിലും ആഴ്ചയില്‍ ഒരു തവണയെങ്കിലും പോകുമായിരുന്നു. ജോലി കിട്ടിയതോടെ അത് മാസത്തില്‍ ഒരു തവണ എന്നായി ചുരുങ്ങിയെങ്കിലും ഗുരുവയോരപ്പനോടുള്ള ഭക്തിയില്‍ ഒട്ടും കുറവ് വന്നിരുന്നില്ല.
-suvis
>>കൂടുതല്‍ ഇവിടെ



ഡാര്‍വിന്‍ തിയറി ഗീബല്‍സിയന്‍ തിയറി

മലയാള ഭൂലോകത്ത് കുറച്ചു കാലമായി സജീവമായി നില നില്ക്കുന്ന വിഷയമാണല്ലോ പരിണാമം. അത് തെളിയിക്കപ്പെട്ട ശാസ്ത്രീയ വസ്തുതയാണെന്ന് സമര്തിക്കാന്‍ പാടുപെടുന്ന നിരീശ്വര യുക്തിവാദ കമ്യുണിസ്റ്റ് കൂട്ടുകെട്റ്റ് ഒരു പക്ഷത്ത്, അല്ല അത് ഒരു തിയറി ആണെന്ന് പറയുന്ന, തെളിവുകള്‍ വേണ്ടത്ര ശാസ്ത്രീയമല്ല എന്ന് പറയുന്ന മറുപക്ഷം, തങ്ങള്‍ ശാസ്ത്രമാണെന്ന് കരുതിയിരുന്ന "ഒന്നു" ചോദ്യം ചെയ്യപ്പെടുമ്പോള്‍ അന്ധാളിച്ചു നില്ക്കുന്ന മറ്റൊരു വിഭാഗം, ഇവരൊക്കെ ആണ് ചിത്രത്തില്‍.
ഇതെല്ലം പുറത്തു നിന്നു വീക്ഷിച്ചിരുന്ന ഒരു സാധാരണ വായനക്കാരന്‍ മാത്രമാണ് ഞാന്‍.
-

കൊറ്റില്ലങ്ങളില്‍ നീര്‍പക്ഷികള്‍ക്ക്‌ ദാമ്പത്യകാലം..

പുതുമഴ പൊടിയുന്നതിനു മുന്‍പ്‌ പ്രക്രിതി നല്‍കുന്ന സ്വയംവരാഭരണങ്ങള്‍ അണിഞ്ഞ്‌ സുന്ദരന്‍മാരും സുന്ദരികളുമാകുന്ന നീര്‍പക്ഷികള്‍ ഇണകളോടൊത്ത്‌ കൂടൊരുക്കി തുടങ്ങും. ഈ കൊറ്റില്ലങ്ങളില്‍ ഇവര്‍ക്ക്‌ ദാമ്പത്യ കാലമാണ്‌.
പ്ളാവ്‌, പുളി, ആല്‍ തുടങ്ങിയ മരങ്ങളില്‍ ഒരുങ്ങുന്ന ഈ കൊറ്റില്ലങ്ങളില്‍ കറുപ്പും വെളുപ്പുമായി ആയിരകണക്കിന്‌ നീര്‍പക്ഷികളാണ്‌ മധുവിധുവിനെത്തുക. ഇതില്‍ വിരുന്നുകാരും വീട്ടുകാരും ഉണ്ടാവും.നാട്ടുകാരന്‍ കുളകൊക്കാണ്‌ ഇല്ലത്തില്‍ ആദ്യമെത്തുക.
ചളിപുരണ്ടതുപോലെ ചന്തമില്ലാത്ത കുളകൊക്കിന്‌ ദാമ്പത്യകാലത്ത്‌ വെള്ളതൂവലുകളും, കൊക്കിനും കാലിനും പുതിയ വര്‍ണങ്ങളുമായി ഒരു ശ്രിംഗാരഭാവമായിരിക്കും.
- ഫൈസല്‍
>>കൂടുതല്‍ ഇവിടെ

കലിയുഗ വരദന്‍

അദ്ധ്യായം 28 - സുന്ദര മഹിഷം



ഇത് ദേവനാരായണന്‍ കേട്ട് വളര്‍ന്ന വിശ്വാസമാണ്..
മാന്ത്രികന്‍റെ മനകണ്ണില്‍, രവിവര്‍മ്മയെ ബാധിച്ച ശാപത്തിനു കാരണമായി വന്ന ഒരു നീരസത്തിന്‍റെ കഥ.സുന്ദര മഹിഷത്തിന്‍റെ നീരസത്തിന്‍റെ കഥ..
ആ കഥ ഇങ്ങനെയായിരുന്നു..

ഭൂതനാതോപാഖ്യാനം..
പതിനഞ്ച് അദ്ധ്യായങ്ങളായി ധര്‍മ്മശാസ്താവിന്‍റെ കഥകളടങ്ങിയ സംസ്കൃതഗ്രന്‌ഥം!!
ഇതിന്‍ പ്രകാരം ദത്തന്‍റെ ജനനം, ബ്രഹ്മ, വിഷ്ണു, മഹേശ്വര ശക്തികളുടെ സമന്വയത്തില്‍ നിന്നായിരുന്നത്രേ.
-അരുണ്‍ കായംകുളം
>>കൂടുതല്‍ ഇവിടെ

ഫയര്‍ഫോക്സ് ഇപ്പോള്‍ മലയാളത്തിലും!!!





ലോകത്തിലെ ഏറ്റവും ജനപ്രീയവും പ്രശസ്തവും ബ്രൌസര്‍ യുദ്ധത്തില്‍ പുതിയ ചരിത്രം കുറിച്ചതുമായ ഫയര്‍ഫോക്സ് ഇപ്പോള്‍ മലയാളത്തിലും.ഇപ്പോള്‍ ബീറ്റ വേര്‍ഷനിലാണ് മലയാളം.മലയാളത്തിനൊപ്പം തമിഴ് ഭാഷയിലുള്ള ഫയര്‍ഫോക്സും ഇപ്പോള്‍ ലഭിക്കും.സൌജന്യ സോഫ്റ്റ്വെയര്‍ വിപ്ലവത്തിലെ പുതിയ പരീക്ഷണങ്ങളുമായി കടന്നു വന്ന ഫയര്‍ഫോക്സ് തങ്ങളുടെ പ്രമുഖ ശത്രു ആയ ഇന്റെര്‍നെറ്റ് എക്പ്ലോററിനേക്കാള്‍ ഒരു പടി മുന്നിലാണ്.മറ്റു ബ്രൊസറുകളേക്കാള്‍ വേഗത്തില്‍ പേജ് ലോഡാവുന്നതിലും മുമ്പന്‍ ഫയര്‍ഫോക്സ് തന്നെയാണ്.എന്റെ ബ്ലോഗ് ലോഡാകാന്‍ സമയക്കൂടുതല്‍ ഏടുക്കുന്നു എന്ന് പല സുഹ്രുത്തുക്കളും മുന്‍പ് പറഞ്ഞിട്ടുണ്ട് അവര്‍ ഫയര്‍ഫോക്സ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം അതില്‍ നിന്നൊന്ന് കയറി നോക്കൂ സ്പീഡിലുള്ള വ്യത്യാസം തിരിച്ചറിയാം.
-രാഹുല്‍ കടയ്ക്കല്‍
>>കൂടുതല്‍ ഇവിടെ

ഒരു പ്രതിസന്ധിയുടെ കൂടി ....

രണ്ടു ദിവസമായി ലോകം വളരെ ഗൌരവമായി ചര്‍ച്ച ചെയ്യുന്ന സാമ്പത്തിക പ്രതിസന്ധി എല്ലവര്‍ക്കും അറിയാവുന്ന ഒരു കാര്യം തന്നെ ആയിരുന്നു.ദുബായിക്ക് 80 ബില്യണ്‍ ഡോളര്‍ കടം ഉണ്ടെന്നുള്ളത് വിദേശ മാധ്യമങ്ങള്‍ പല തവണ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുള്ളതാണ്‌. ഇതിലധികം കടം ഉള്ള അബുദാബിയുടെ കടം ചര്‍ച്ച ചെയ്യപ്പെടാത്തതിന് കാരണം അവര്‍ക്ക് അത് ഏത് സമയവും നിഷ്പ്രയാസം തിടിച്ചടക്കാന്‍ കഴിവുള്ളത് കൊണ്ടാണ്.അമേരിക്കയിലെയും യൂറോപ്പിലെയും ധനകാര്യ സ്ഥാപനങ്ങള്‍ കഴിഞ്ഞ 3 വര്‍ഷത്തിനിടെ എഴുതിത്തള്ളിയ കടങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതു വളരെ ചെറിയ തുകയും ആണ് .
-ശശി
>>കൂടുതല്‍ ഇവിടെ

നീലത്താമര (Neelathamara)

Neelathamara - A Film by Lal Jose. Review by Haree for Chithravishesham.
യൂസഫ് അലി കേച്ചേരിയുടെ സംവിധാനത്തില്‍ 1979-ല്‍ പുറത്തിറങ്ങിയ ‘നീലത്താമര’ എന്ന മലയാള ചലച്ചിത്രത്തിന്റെ പുനരാവിഷ്കാരമാണ് എം.ടി. വാസുദേവന്‍ നായരുടെ രചനയില്‍ ലാല്‍ ജോസ് സംവിധാനം നിര്‍വ്വഹിച്ച് പുറത്തിറങ്ങിയിരിക്കുന്ന 2009-ലെ ‘നീലത്താമര’. രേവതി കലാമന്ദിറിന്റെ ബാനറില്‍ സുരേഷ് കുമാറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കേന്ദ്രകഥാപാത്രങ്ങളുള്‍പ്പടെ ചിത്രത്തിലെ ഭൂരിഭാഗം കഥാപാത്രങ്ങളും പുതുമുഖങ്ങളാണ്. അര്‍ച്ചന കവി, കൈലാഷ്, സംവൃത സുനില്‍ തുടങ്ങിയവരാണ് പ്രധാനവേഷങ്ങളില്‍. പഴയ ‘നീലത്താമര’യേക്കാള്‍ പല കാരണങ്ങള്‍ക്കൊണ്ടും മികച്ചതെന്നു തന്നെ കരുതാവുന്ന ഒന്നാണ് പുതുമോടിയിലെത്തുന്ന ഈ കാലഘട്ടത്തിലെ ‘നീലത്താമര’; കഥ പറയുന്ന കാലം മനസിലാക്കി അല്പം വിട്ടുവീഴ്ചകള്‍ക്ക് പ്രേക്ഷകരും തയ്യാറായിരിക്കണമെന്നു മാത്രം.
-ഹരി
>>കൂടുതല്‍ ഇവിടെ

നീലത്താമര (റിവ്യൂ)



neelathamaraകൂടുതലൊന്നും പറയാനില്ല. കാശുള്ള വീട്ടിലെ പയ്യന്‍ വേലക്കാരി പെണ്ണിനെ വളച്ചെടുക്കുന്നു. പയ്യന്‍സിനു തന്നോടു പ്രേമമാണെന്നു വേലക്കാരീസ് തെറ്റിദ്ധരിക്കുന്നു. നല്ല തണുപ്പുള്ള ഒരു രാത്രിയില്‍ പയ്യന്‍ വേലക്കാരിയെ പണിയുന്നു. വൈകാതെ പയ്യന്‍സ് വലിയ വീട്ടിലെ കൊള്ളാവുന്ന പെണ്ണിനെ കല്യാണം കഴിക്കുന്നു. വേലക്കാരി കരയുന്നു. കെട്ടിയവന്റെ ചുറ്റിക്കളിയുടെ സൂചന കിട്ടുന്ന നവവധു വേലക്കാരിയെ അടിച്ചു പുറത്താക്കുന്നു- ഇത്രേയുള്ളൂ എംടി- ലാല്‍ജോസ് ടീമിന്റെ നീലത്താമര.

മുപ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് രവികുമാറും അബികയും നായികാനായകന്‍മാരായി യൂസഫലി കേച്ചേരി സംവിധാനം ചെയ്ത എംടിയുടെ സൃഷ്ടിയായ അതേ നീലത്താമരയാണ് ലാല്‍ജോസ് വീണ്ടും വെള്ളിത്തിരയില്‍ വിരിയിച്ചത്. പഴയ നീലത്താമരയാണോ പുതിയ നീലത്താമരയാണോ ഭേദം എന്നു ചോദിച്ചാല്‍ പഴയത് എന്നു തന്നെ മറുപടി പറയേണ്ടി വരും. നീലത്താമരയെ പുതിയതാക്കാന്‍ വേണ്ടി നടത്തിയിട്ടുള്ള ശ്രമങ്ങള്‍ സിനിമയ്ക്ക് അത്ര വലിയ പുതുമയൊന്നും നല്‍കുന്നില്ലെന്നു തോന്നുന്നു. ഏതാനും സീനുകളിലൂടെ മൊബൈല്‍ ഫോണ്‍, ചാനല്‍ സംഘം, റിയല്‍ എസ്റ്റേറ്റ് മാഫിയ തുടങ്ങി കുറെയധികം സംഭവങ്ങള്‍ ഒന്നിച്ചവതരിപ്പിച്ച് സിനിമയെ വര്‍ത്തമാനകാലത്തിലേക്കു വലിച്ചിടാനുള്ള ശ്രമം വളരെ പ്രകടമായി കാണാം.

-ബെര്‍ളി

>>കൂടുതല്‍ ഇവിടെ


പൂജ്യത്തിന്റെ വില

പൂജ്യം കണ്ടു പിടിച്ചത് ഇന്ത്യക്കാര്‍ ആണ് എന്നാണല്ലോ വയ്പ്. ആകെ കണ്ടു പിടിച്ച ചുരുക്കം ചില സാധനങ്ങളില്‍ ഒന്നായത് കൊണ്ടായിരിക്കും, പൂജ്യത്തിന്റെ സ്റ്റാറ്റസ് നമ്മുടെ സമൂഹത്തില്‍ വളരെ വലുതാണ്‌. (വലിയ ആളുകളെയൊക്കെ സംപൂജ്യര്‍ എന്നല്ലേ പറയുന്നത് പോലും). മോഷണത്തിന്റെ ഫീല്‍ഡില്‍ പിന്നെ പറയാനുമില്ല.പോലീസ് തൊട്ടു പത്രക്കാര്‍ വരെ സംഖ്യയിലെ പൂജ്യത്തിന്റെ എണ്ണം എടുത്തിട്ടേ കള്ളന്റെ പേര് പോലും നോക്കുള്ളൂ.

തിരുവനന്തപുരത്ത് പേട്ടയില്‍ എട്ടു പേര്‍ ചേര്‍ന്ന് മോഷ്ടിച്ചത് ഒമ്പത് പവനും ഇരുപതിനായിരം രൂപയും. (പവന് പതിമൂവായിരം വെച്ച് കണക്കാക്കിയാല്‍ പോലും ആളൊന്നുക്ക് ഇരുപതിനായിരം രൂപ തികച്ചു കിട്ടില്ല. അതും പോരാഞ്ഞു ഏറണാകുളം വരെ ബെന്‍സ് കാര്‍ ഓടിക്കാന്‍ ഉള്ള പെട്രോള്‍ ചെലവ് വേറെ.
-പയ്യന്‍
>>കൂടുതല്‍ ഇവിടെ

ക്രൂരമായി..ഡിങ് ഡോങ്?..


ലൊക്കേഷന്‍:ട്രെയിന്‍..തമിഴ്നാടിന്റെ ഉള്‍ഭാഗത്തെവിടേയോ..
ടൈം:വെള്ളിയാഴ്ച വൈകുന്നേരം..

അമ്മിച്ച്യേന്നുള്ള നിലവിളിയും അതിന്റെ ഒപ്പം തന്നെ അപ്പര്‍ബെര്‍ത്തില്‍ വെച്ചിരുന്ന ഒരു ബാഗ് പുഡ്ക്കോ ന്നും പറഞ്ഞ് ഞങ്ങളുടെ നടുവില്‍ വന്നു വീണതും ഒരുമിച്ചായിരുന്നു.ചെറിയ ഒരു ഞെട്ടല്‍ രേഖപ്പെടുത്തിയതിനു ശേഷം എന്താ സംഭവം എന്നറിയാന്‍വേണ്ടി താഴെയിരുന്നവരെല്ലാം കൂടി മേലോട്ടു നോക്കി. അത്രയും നേരം അവിടെക്കിടന്ന് സ്ലീപ്പറായിരുന്ന അനീഷേട്ടന്‍ തലയുടെ സൈഡും തിരുമ്മി ഇരിക്കുന്നു. ആകെ വെട്ടി വിയര്‍ത്തിട്ടുമുണ്ട്.!

“എന്തുട്ടാഡെ..ഒരു മണീക്കൂറെന്നു പറഞ്ഞു കേറിക്കിടന്നിട്ട് പത്തുമിനിട്ട് കഴിഞ്ഞപ്പഴേ എണീച്ചോ?..അതിനിയാള്‌ ഈ ബാഗൊക്കെ എന്തിനാ തള്ളിമറിച്ചിടുന്നെ..?”
-
[vinuxavier]™
>>കൂടുതല്‍ ഇവിടെ

ആധുനിക ഭാഷാശാസ്ത്രം : അടിസ്ഥാനപാഠാവലി

യു. ജി. സി ഓണ്‍ ലൈന്‍ കോച്ചിങ്ങിന്റെയും മറ്റും തിരക്കില്‍ ബ്ലോഗ് മറന്ന മട്ടാണ്‌. അല്ല, അതുകൊണ്ട് ലോകത്തിനൊന്നും സംഭവിക്കില്ലെന്ന തിരിച്ചറിവിന് ഇത്തരം ബ്രെയ്ക്കുകള്‍ നല്ലതാണുതാനും.
യു.ജി. സി കോച്ചിങ്ങിന്‌ മലയാളം വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി തയ്യാറാക്കിയ ചില മോഡ്യൂളുകള്‍ ഇവിടെ പോസ്റ്റ് ചെയ്യുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു. മലയാള ഭാഷ, സാഹിത്യം, സംസ്കാരം എന്നി മേഖലകളില്‍ താല്പര്യമുള്ളവര്‍ക്ക് കൂടുതല്‍ ഇടപെടാമല്ലോ.
-സന്തോഷ്‌
>>കൂടുതല്‍ ഇവിടെ


ഗതികെട്ട പുലികള്‍ [അവലോകനം]





പ്രത്യയശാസ്ത്ര നിബദ്ധമായ കണ്‍ഫൂഷനിസത്തിന്റെ പഴുതിലൂടെയല്ലാതെ ദോഷൈകദൃക്‌കുകളുടെ ഇടയില്‍ ദീര്‍ഘകാലം ഒരു ബുദ്ധിജീവിക്കും പിടിച്ചുനില്‍ക്കാനാവില്ല. സാധാ ജീവികള്‍ക്ക് എളുപ്പം ദഹിക്കാത്ത സാങ്കേതിപദങ്ങള്‍കൊണ്ട് വാഗ്വിലാസം നടത്തുന്നതിനാലോ, സൈദ്ധാന്തികമായ നിര്‍വ്വചനങ്ങള്‍ക്കപ്പുറം അതിന്റെ പ്രായോഗികത ചോദ്യം ചെയ്യപ്പെടാതിരുന്നതിനാലോ ആയിരിക്കണം ഇടതുപക്ഷ സഹായാത്രികരായ സൈദ്ധാന്തിക കോമരങ്ങളെ മാത്രമെ നാം ബുദ്ധിജീവിയായി അംഗീകരിച്ചിരുന്നുള്ളൂ.

“അംഗീകരിച്ചിരുന്നുള്ളൂ“ എന്ന് സൂചിപ്പിക്കുമ്പോള്‍ അത് ഭൂതകാലത്തെ കുറിക്കുന്ന പദമാണ് ഇപ്പോഴില്ല എന്ന് വഗ്യം.അങ്ങനെയാണെങ്കില്‍.. ഒന്നുകില്‍ ഈയിടെയായി വലതുപക്ഷ സഹയാത്രികരെയും നമ്മള്‍ ബുദ്ധിജീവികളായി അംഗീകരിക്കാന്‍ തുടങ്ങി എന്നോ.. അല്ലെങ്കില്‍ ഇടതുപക്ഷ ബുദ്ധിജീവികള്‍ കാലഹരണപെട്ടു എന്നോ കണക്കാക്കാവുന്നതാണ്. ഒന്നാമത്തെ സംശയം അസംഭവ്യമായിരിക്കെ..
-പയ്യന്‍സ്
>>കൂടുതല്‍ ഇവിടെ

കുഷ്ണാറക്കുളത്തിന്‍റെ തീരത്ത്‌

കുഷ്ണാറക്കുളത്തിലെ തണുത്ത വെള്ളത്തില്‍ ഒന്നുരണ്ടാവര്‍ത്തി മുങ്ങി നിവര്‍ന്നപ്പോള്‍ മൃണാളിനിയുടെ ക്ഷീണം പമ്പ കടന്നു. ആറാം തരം വരെ പഠിച്ചു. രണ്ടുകൊല്ലമായി അച്ചനേയും അമ്മയേയും സഹായിച്ച്‌ വീട്ടില്‍ തന്നെ. വെളുത്ത കൊച്ചുസുന്ദരി. അരപ്പാവാടയും നീണ്ട ബ്ളൌസും വേഷം. പ്രായത്തിനേക്കാള്‍ വളര്‍ന്ന ശരീരം.



നേരം പരപരാന്ന്‌ വെളുത്തപ്പോള്‍ മുതല്‍ തുടങ്ങിയ കറ്റ(മുറിച്ചെടുക്കുന്ന നെല്‍ച്ചെടികള്‍ ചെറിയ കെട്ടാക്കി വെക്കുന്നത്‌.)മെതിക്കല്‍ ഒന്നൊതുങ്ങിയത്‌ ഉച്ചയായപ്പോഴാണ്‌. രണ്ടു ദിവസം മുന്‍പ്‌ കൊയ്ത്‌ അടുക്കി വെച്ചിരിക്കുന്ന നെല്‍ക്കതിരുകള്‍ മുളച്ചു തുടങ്ങുമെന്ന അച്ഛന്‍റെ മുന്നറിയിപ്പ്‌ വകവെക്കാതിക്കാനായില്ല. അച്ഛന്‍ അങ്ങിനെയാണ്‌. കണിശക്കാരന്‍. ദേഷ്യം വന്നാല്‍ പരിസരം മറക്കും. പിന്നെ ഈറ്റപ്പുലിയാണ്‌. കൊയ്തവ സൂക്ഷിക്കാനും മെതിക്കാനും നെല്ല്‌ ചേറ്റാനുമൊക്കെ വേണ്ടിയാണ്‌ പറമ്പിന്‍റെ ഒരറ്റത്ത്‌ കൊയ്തുപുര ഉണ്ടാക്കിയിരിക്കുന്നത്‌.
-pattepadamramji
>>കൂടുതല്‍ ഇവിടെ

സത്രം സ്കൂളിലെ പ്രാവുകള്‍ ( part 5 )

സുകന്യാ നീ കത്തെഴുതിയാലും ഇല്ലെങ്കിലും ഞാന്‍ വരുമായിരുന്നു. ഇന്നല്ലെങ്കില്‍ പിന്നീടെപ്പോഴെങ്കിലും, നമ്മള്‍ കണ്ടുമുട്ടുക തന്നെ ചെയ്യും. ചിലപ്പോള്‍ ഞാന്‍ രോഗശയ്യയിലായിരിക്കുമ്പോഴോ അല്ലെങ്കില്‍ മറ്റേതെങ്കിലും നിര്‍ണായക അവസരത്തിലോ. നോക്കൂ, പഴയ കളിക്കൂട്ടുകാരിയുമായിട്ടുള്ള എന്റെ ഈ സന്ദര്‍ശനത്തെ എന്റെ ബന്ധു ജനങ്ങള്‍ ഏതു രീതിയില്‍ കാണുമെന്നതിനെക്കുറിച്ച് എനിക്ക് തെല്ലും ആശങ്കയില്ല. ഈ നൂറ്റാണ്ടില്‍ പോലും അവര്‍ മനുഷ്യനെ ചങ്ങലക്കിട്ടു വളര്ത്തുന്നതിനെക്കുറിച്ചുമാത്രമെ എനിക്ക് ഭയമുള്ളൂ. തീര്ച്ചയായും അവര്‍ നെറ്റിചുളിക്കുമെന്നനിക്കറിയാം. അമുസ്ലിമായ ഒരു സ്ത്രീയുമായുള്ള എന്റെ സംഗമത്തെ ഒരിക്കലും അവര്ക്കു സഹിക്കാന്‍ കഴിഞ്ഞെന്നുവരില്ല. മുസ്ലിങ്ങലടക്കമുള്ള ലോകത്തെ എല്ലാ മതവിഭാഗങ്ങളും, ഈ അണ്ഡകടാഹങ്ങളും മാറ്റത്തിന് വിധേയമായാലും, മാറാത്ത ഒന്നു മാത്രമേ ഈ ഭൂലോകത്തുള്ളൂ, അത് "മാനസികമായി ആരും ഞങ്ങളെ തിരുത്താന്‍ നോക്കണ്ടാ" എന്ന പഴകിപ്പൊളിഞ്ഞ അവരുടെ നിര്‍ബന്ധ ബുദ്ധിയാകുന്നു. എന്തിനാ അവരെമാത്രം കുറ്റം പറയുന്നതു, എന്റെ മകന്റെ അവസ്ഥയും ഏതാണ്ടിതൊക്കെത്തന്നെ .
-THABARAK RAHMAN
>>കൂടുതല്‍ ഇവിടെ

പുഴ

പുഴ എന്റെ മാറാണ്
ഒഴുകുന്നതെന്റെ മുലപ്പാലാണ്
ഹൃദയം ചുരത്തുന്ന..തെളിനീരാണ്
.ഓളങ്ങളെന്റെ....മനസ്സാണ്



ആകുലതകളിൽ മുങ്ങിയും
അരാമത്തിന്റെ വസന്തത്തിൽ പൊങ്ങിയും
സഹനത്തിന്റെ വേനലിൽ വരണ്ടും..
കണ്ണീരിന്റെ വേലിയേറ്റത്തിൽ ആർത്തിരമ്പിയും...
-നന്ദ
>>കൂടുതല്‍ ഇവിടെ

ഫ്രഞ്ച് കിസ്സ്‌

ആരൊക്കെ എന്തൊക്കെ തന്നെ പറഞ്ഞാലും
സൈഫ് അലി ഖാന്‍ കരീന കപൂറിനെ
ഇങ്ങനെ തന്നെ ചുംബിക്കും.

അഞ്ചു മിനിട്ട് നേരത്തെക്കെന്നോ
അര മണിക്കൂര്‍ നേരത്തെക്കെന്നോ
ഒന്നും ഒരു നിശ്ചയവും പോരാ
റോഡഅരികിലൂടെ കടന്നു പോകുന്ന
തലകുനിച്ച്ചവരുടെ ജാഥയിലെ
മുദ്രാവാക്യം വിളി പോലെ
അല്ലെങ്കില്‍
വേലായുട്ടന്റെ കൈകോട്ടു കള പോലെ
അതിങ്ങനെ
ഒരു പ്രത്യേക
ഈണത്തില്‍ തുടര്‍ന്ന് കൊണ്ടിരിക്കും
കൈകാലുകള്‍ കുഴയുന്ന സമയത്ത്
ഒരു ഇടവേള എടുത്തു കൊണ്ട്
ഇങ്ങനെ തുട്സര്‍ന്നു കൊണ്ടിരിക്കും
-
>>കൂടുതല്‍ ഇവിടെ

ഒറ്റമരത്തിനോട് ….

വിജനതീരത്തെ
ഒറ്റമരമേ…
നിന്റെ തണലില്‍
വിശ്രമിക്കട്ടെ

യാത്രക്കാരുടെ
വഴിയമ്പലമേ,
മണ്ണിന്റെ അഗാധതയിലും
വിണ്ണിന്റെ അനന്തതയിലും
നീ അന്വേഷിക്കുന്നതെന്ത്?
-ജ്വാല
>>കൂടുതല്‍ ഇവിടെ

Read more...

28 നവംബര്‍ 2009 :പി ആര്‍ ഓ .....

Friday

P R O

ഓരോ ദിവസവും
ഉറങ്ങാന്‍ കിടക്കുമ്പോള്‍
മരിച്ചൊരാളെപ്പോലെ
എല്ലാവരും ചുറ്റും.
ചിലര്‍
ചോര കട്ടപിടിച്ച ഹ്യദയത്തില്‍
അടക്കിപ്പിടിച്ച് ഒറ്റപ്പെയ്യലാണ്.
പെട്ടെന്ന് വിതുമ്പലായി
നനഞ്ഞുപരക്കും.

വിരലില്‍ തൊടുന്നവരുണ്ട്
ഉള്ളില്‍ ഉമ്മ വെക്കുന്നവരുണ്ട്
കൈപിടിച്ച് പിന്നെ കാണാമെന്ന്
പിരിഞ്ഞുപോകുന്നവരുണ്ട്.
പതുക്കെ ഓരോരുത്തരായി
പടികടന്നകലും.

-പകല്‍ക്കിനാവാന്‍

പകലന്റെ P R O ഒരു പഠനം

മലയാള ബ്ലോഗില്‍ വളരെ ചുരുങ്ങിയ നാളുകള്‍ കൊണ്ട് ശ്രദ്ധേയനായ ഒരു കവിയാണ്‌ പകല്‍ കിനാവന് എന്ന ശ്രീ . ഷിജു ബഷീര്‍ .വായനക്കാരുടെ മണ്ഡരി ബാധിക്കാത്ത മനോമണ്ഡലങ്ങളില്‍ ചിന്തയുടെ പുത്തന്‍ വിത്തുകള്‍ വാരി വിതറുന്ന വരികളാണ് തൂലികയില്‍ നിന്നും ഉതിര്‍ന്നു വീഴുന്നത് എന്നത് രണ്ടാമതൊന്നു കൂടി ചിന്തിക്കാതെ നമുക്കറിയാം . നല്ലൊരു കവി മാത്രമല്ല പകല്‍ കിനാവാന്‍ . നല്ലൊരു ഫോട്ടോഗ്രാഫര്‍ , ഗ്രാഫിക് ഡിസൈനര്‍ എന്നീ നിലയിലും ശ്രീ ബഷീര്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് .അടുത്ത കാലത്ത് ഏഷ്യ നെറ്റില്‍ അദ്ദേഹത്തെ കുറിച്ച് വന്നത് നാം കണ്ടതാണല്ലോ .

നല്ല കവിതകളെ അടുത്തറിയാന്‍ തൊട്ട് നോക്കണം എന്നത് പോലെ തന്നെ ഒരോ കവിതകളും നമുക്ക് മനസിലാക്കണം എങ്കില്‍ അവയെ അടുത്തു നിന്ന് നോക്കണം . ഒറ്റ വായനയില്‍ വായനക്കാരുടെ മനസ്സില്‍ ഒന്നും കത്തില്ല .അങ്ങനെയുള്ള കവികള്‍ക്ക് / കവിതകള്‍ക്ക് വേണ്ടിയാണ് എന്നെ പോലെ വിവരവും വിദ്യാഭ്യാസവും ഉള്ള നിരൂപകരെ / ആസ്വാദകരെ ബ്ലോഗില്‍ ആവശ്യം എന്ന് പറയുന്നത് :) .
-കാപ്പിലാന്‍
>>കൂടുതല്‍ ഇവിടെ


ബലി പെരുന്നാളിന്റെ അവകാശികള്‍ ആര്...?

വന്നെത്തി ബലി പെരുന്നാള്‍...വിശ്വാസത്തിനെ ദൈവം പരീക്ഷിച്ചപ്പോള്‍ അതില്‍ വിജയം വരിച്ച ഒരു പ്രാവചകന്റെ കെടാത്ത ഓര്‍മകളുമായി..!

ഇബ്രാഹിം പ്രവാചകന്‍ തകര്‍ത്തടുക്കിയ മാറാല കെട്ടിയ വിഗ്രഹങ്ങളുടെയും പാരമ്പര്യത്തിന്‍റെയും അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും അടിമത്തത്തില്‍ നിന്നും സ്വാതന്ത്രിയം നേടിയവര്‍ക്കുള്ളതാണ് പെരുന്നാള്‍. ക്ഷമയും സഹനവും കൈമുതലാക്കിയവര്‍ക്കുള്ളത്.

പരിഷ്കൃതനായിട്ടും ഭയവിഹ്വലതകള്‍ വിട്ടൊഴിയാതെ മനുഷ്യന്‍ സിദ്ധന്മാരിലേക്കും മസ്താന്‍മാരിലേക്കും, കാടുകളിലും മലകളിലും സമാധിയടഞ്ഞ ദൈവങ്ങളിലേക്കും, ഔലിയാക്കള്‍ എന്നു കരുതപ്പെടുന്നവരുടെ ഖബറുകളിലേക്കും തലയിടിച്ചു വീഴുപ്പോള്‍ ഏക ദൈവ വിശ്വാസത്തിലേക്ക് മടങ്ങാന്‍ ക്ഷണിക്കുകയാണ്‌ 5000 വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ ഇബ്രാഹീം പ്രവാചകന്‍ ഉരുവിട്ട മന്ത്രം ...
-ബീമാപള്ളി
>>കൂടുതല്‍ ഇവിടെ

ഒരു പെരുന്നാള്‍ കൂടി വന്നെത്തുമ്പോള്‍

ഒരു പെരുന്നാള്‍ കൂടി എത്തുകയായി. മണല്‍ക്കാട്ടിലെ യാന്ത്രിക ജീവിതത്തിനിടയില്‍ കടന്നുവരുന്ന പെരുന്നാളിന്‍റെ സദ്യവട്ടങ്ങള്‍ക്ക് രുചിയുണ്ടാകുമോ? ഉണ്ടാവില്ല. കൂടും കുടുംബവും നാടും നാട്ടാരെയും വിട്ടിട്ടുള്ള പെരുന്നാളിന്‍റെ ആഘോഷങ്ങള്‍ക്ക് തീര്‍ച്ചയായും മാറ്റ് കുറയും. എന്നാലും കുടുംബക്കാരും കൂട്ടുകാരും അയല്‍ക്കാരും എല്ലാം കൂടി ചേര്‍ന്നുള്ള നാട്ടിലെ പെരുന്നാള്‍ ആഘോഷങ്ങള്‍, പുത്തന്‍ കുപ്പായമിട്ട ഓര്‍മ്മകള്‍ തന്നെയാവട്ടെ പെരുന്നാള്‍ സദ്യയുടെ രുചിക്കൂട്ട്
-

ഈദിന്റെ സന്ദേശം

ഇബ്റാഹീം പ്രസ്താവിച്ചു: 'ഞാന്‍ എന്റെ റബ്ബിങ്കലേക്കു പോകുന്നു. അവന്‍ എനിക്കു മാര്‍ഗദര്‍ശനമരുളും. നാഥാ, എനിക്ക് ഒരു സല്‍പുത്രനെ പ്രദാനം ചെയ്യേണമേ!' ( പ്രാര്‍ഥനക്ക് ഉത്തരമായി) നാം അദ്ദേഹത്തിന് സഹനശാലിയായ ഒരു പുത്രന്റെ സുവിശേഷമരുളി. പുത്രന്‍ അദ്ദേഹത്തോടൊപ്പം പ്രയത്നിക്കുന്ന പ്രായമായപ്പോള്‍ (ഒരു ദിവസം) ഇബ്റാഹീം പറയുന്നു: 'മകനേ, ഞാന്‍ നിന്നെ അറുക്കുന്നതായി സ്വപ്നദര്‍ശനമുണ്ടായിരിക്കുന്നു. പറയൂ, ഇതേപ്പറ്റി നിനക്ക് എന്തു തോന്നുന്നു?' മകന്‍ പറഞ്ഞതെന്തെന്നാല്‍, പ്രിയപിതാവേ, അങ്ങ് കല്‍പിക്കപ്പെട്ടതെന്തോ അത് പ്രവര്‍ത്തിച്ചാലും. ഇന്‍ശാഅല്ലാഹ്-അങ്ങയ്ക്ക് എന്നെ ക്ഷമാശീലരില്‍ പെട്ടവനെന്നു കാണാം.
-ലത്തീഫ്
>>കൂടുതല്‍ ഇവിടെ


ബാജിയുടെ 25 കഥകള്‍
പ്രിയപ്പെട്ട കൂട്ടുകാരെ,

ബഹറൈനിലും ഒപ്പം ബൂലോഗത്തും പ്രശസ്തനായ ബ്ലോഗര്‍ ശ്രീ. ബാജി ഓടംവേലി തന്റെ ബ്ലോഗില്‍എഴുതിയതുള്‍പ്പെടെ അദ്ദേഹത്തിന്റെ 25 കഥകള്‍, 2009 നവംബര്‍ 28ന് ബഹറൈന്‍ കേരളീയസമാജത്തില്‍ വച്ച് പ്രശസ്ത കഥാകൃത്ത് ശ്രീ. ശിഹാബുദ്ദീന്‍ പൊയ്തുംകടവിലിന്റെ കാര്‍മ്മികത്വത്തില്‍പ്രകാശനം ചെയ്യുകയാണ്. കൃതിയുടെ പേര്ബാജിയുടെ 25 കഥകള്‍”.

ഞാന്‍ പലപ്പോഴും ശ്രദ്ധിച്ചിട്ടുള്ളത് ബാജിയുടെ സംഘാടകകഴിവിനെയാണ്, ഒരു കാര്യം ഏല്‍പ്പിച്ചാല്‍അതില്‍ തന്റെ മുഴുവന്‍ ശ്രദ്ധയും നല്‍കിയുള്ള അര്‍പ്പണമനോഭാവം തികച്ചും പ്രോത്സാഹജനകമാണ്. ഇത് പറയാന്‍ കാരണം, എനിക്ക് കിട്ടിയ വിവരമനുസരിച്ച് ശ്രീ. ബാജി തന്നെയാണ് പുസ്തകത്തിന്റെ എല്ലാ വര്‍ക്കുകളും ചെയ്തിരിക്കുന്നത്, എന്തിന് പ്രസാധനം പോലും സ്വന്തം കാര്‍മ്മികത്വത്തിലുള്ളതണല്‍ പബ്ലിക്കേഷന്‍എന്ന സംരംഭത്തിലൂടെ.
-നട്ടപിരാന്തന്‍
>>കൂടുതല്‍ ഇവിടെ



ബെര്‍ളിയുടെ പുസ്‌തകം: വള്ളിക്കുന്നിന്‌ മറുപടി

.
ബെര്‍ളി തോമസിന്റെ വിശിഷ്ടഗ്രന്ഥത്തെ പറ്റി ബഷീര്‍ വള്ളിക്കുന്ന്‌ ഇട്ട പോസ്‌റ്റ്‌ അദ്ദേഹം തുടക്കത്തില്‍ പറയുന്നതു പോലെ അസൂയ മൂത്ത്‌ എഴുതിയതാണ്‌. ബെര്‍ളിയുടെ ഗ്രന്ഥം ഒലിവ്‌ ബൂക്‌സിന്റെ ഷോറൂമില്‍ പോയിത്തന്നെ ഞാന്‍ വാങ്ങിച്ചു. എന്റെ അഭിപ്രായത്തില്‍ മലയാളം, ഇംഗ്ലീഷ്‌, ചൈനീസ്‌ ഭാഷകളില്‍ ഇതുവരെ ഇറങ്ങിയതില്‍ വെച്ചേറ്റവും ഉത്‌കൃഷ്ടമായ കൃതിയാണ്‌ ബെര്‍ളിത്തരങ്ങള്‍. കവര്‍ മുതല്‍ പിന്‍കവര്‍ വരെ -അച്ചടി, ലേ ഔട്ട്‌, കണ്ടന്റ്‌, ബുക്കിന്റെ മണം, പേജിന്റെ നിറം, മമ്മൂട്ടിടേം ബെര്‍ളീടേം ഫോട്ടോ- എല്ലാം ഒന്നിനൊന്നു മെച്ചം. ബുക്ക്‌ ഷെല്‍ഫില്‍ ഞെളിഞ്ഞിരിക്കണതു കണ്ടാല്‍ തന്നെ മലയാളത്തില്‍ ആദ്യം ബ്ലോഗ്‌ബുക്ക്‌ ഇറക്കിയ വിശാലമനസ്‌കനൊക്കെ വാല്‌ ചുരുട്ടി ഓടി വടകരയിലെത്തുമെന്ന്‌ രണ്ടരത്തരം.
-
>>കൂടുതല്‍ ഇവിടെ

കേരളപോലീസ് ഇവരെ പിടിക്കാത്തതെന്താ ???


പിണറായി വിജയന്റെ പരാതികിട്ടി ഒരാഴ്ചയ്ക്കുള്ളില്‍ പിണറായി വിജയന് അപകീര്‍ത്തി കരമായ ഇമെയില്‍ ഉണ്ടാക്കിയ ആളെ കണ്ടെത്തുകയും അത് ഫോര്‍വേഡ് ചെയ്ത ലക്ഷക്കണക്കിന് ആളുകളില്‍ നിന്ന് അവരുടെ പ്രതിനിധിയായി രണ്ടുപേരെ കണ്ടെത്തി അറസ്റ്റ് ചെയ്ത് പത്രങ്ങളിലൂടെയും ചാനലുകളിലൂടയും ജനങ്ങളെ അറിയിച്ച പോലിസിന്റെസാഹസികമായ സൈബര്‍ അന്വേഷ്ണത്തെ ആദ്യം തന്നെ അഭിനന്ദിക്കട്ടെ. പ്രതിക ളുടെ ചിത്രങ്ങള്‍ തങ്ങളുടെ ഒന്നാം പേജില്‍ തന്നെ തങ്ങളുടെ പത്രത്തിന് തലക്കെട്ടിന് താഴെത്തന്നെ കൊടുത്ത് തങ്ങളുടെ പത്രപ്രവര്‍ത്തനം വെറും വാണിജ്യമല്ലന്നും തെളിയിച്ച പത്രധര്‍മ്മത്തെയും അഭിനന്ദിക്കുന്നു. മൂന്നാമതായി ഒരിക്കല്‍കൂടി നമ്മുടെ പോലീസിന് അഭിനന്ദനം രേഖപ്പെടുത്തട്ടെ; കൊലപാതക പ്രതികള്‍ക്കും പെണ്‍‌വാണിഭപ്രതികള്‍ക്കും ഗുണ്ടകള്‍ക്കും പത്രക്കാര്‍ ഫോട്ടോ എടുക്കാന്‍ വരുമ്പോള്‍ മുഖം മറയ്ക്കാന്‍ ഏര്‍പ്പെടുത്തി യിരുന്ന സൌകര്യം വ്യാജ ഇമെയില്‍ പ്രതികള്‍ക്ക് നല്‍കാതിരുന്നതിനാണ് മൂന്നാമത്തെ അഭിനന്ദനം. കേരളം കണ്ട ഏറ്റവും വലിയ സൈബര്‍ ഭീകരന്മാരായിരുന്നല്ലോ അവര്‍ !!!!!!
സൈബര്‍ കുറ്റങ്ങള്‍ തടയാന്‍ നമ്മുടെ കേരളപോലീസ് നടത്തുന്ന എല്ലാ പ്രവര്‍ത്തന ങ്ങളേയും പിന്തുണയ്ക്കുന്നു. കേരളപോലീസിനെ കുറിച്ചും, സൈബര്‍ കുറ്റങ്ങളെക്കുറിച്ചും , ഐറ്റി ആക്റ്റിനെക്കുറിച്ച് അറിയുന്നതിനും നിങ്ങള്‍ക്ക് കേരള പോലീസിന്റെ വൈബ് സൈറ്റില്‍ ചെന്ന് നോക്കാവുന്നതാണ് . നിങ്ങള്‍ ഏത് വൈബ് സൈറ്റ് അഡ്രസായിരിക്കും കേരളപോലീസിന്റെ വിവരങ്ങള്‍ അറിയാന്‍ ഉപയോഗിക്കുന്നത്. സ്വാഭാവികമായി ഇന്റെ‌ര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ 80% ആളുകളും http://www.keralapolice.com/ എന്ന അഡ്രസ് ഉപയോഗിച്ചായിരിക്കും കേരളപോലീസിന്റെ സൈറ്റിലേക്ക് പോകാന്‍ ശ്രമിക്കുന്നത്. http://www.keralapolice.com/ എന്ന അഡ്രസ് ടൈപ്പ് ചെയ്ത് കാത്തിരിക്കുന്നവരുടെ മുന്നിലേക്ക് വരുന്നത് ഇങ്ങനെ ഒരു സൈറ്റായിരിക്കും.
-ഷിബു മാത്യു
>>കൂടുതല്‍ ഇവിടെ


ബ്ലോഗാറ്റിന്‍‌കര - ഒന്നാം ഭാഗം

പ്രഭാതം ലോഡായിക്കൊണ്ടിരുന്ന ഒരു സമയത്താണ് അനോണിയായി അയാള്‍ ടെക്നിക്കല്‍ സ്കൂളിനു മുന്നിലായി ബസ്സിറങ്ങുന്നത്. സ്വന്തം നാട്ടിലേയ്ക്ക് ഊരും പേരുമില്ലാത്തവനായി പ്രച്ഛന്ന വേഷത്തില്‍ ചെല്ലേണ്ടി വരുന്നതിലെ നൊമ്പരം അയാളുടെ കൃത്രിമദീക്ഷ വച്ച മുഖത്തിന്റെ വെളിവാകുന്ന പ്രദേശത്തില്‍ നിഴലിച്ചു കിടന്നിരുന്നു. അഞ്ച് മണിക്കൂര്‍ നീണ്ട യാത്ര സമ്മാനിച്ച ക്ഷീണമാറ്റാന്‍ അയാള്‍ അടുത്തുള്ള ചായക്കടയിലേയ്ക്ക് കയറി. സിഗരറ്റുപുകയില്‍ ചൂടുചായ അലിയിച്ചു കുടിക്കുമ്പോള്‍ അയാളുടെ കണ്ണുകള്‍ എതിര്‍വശത്തെ റോഡരികില്‍ പുതുതായി സ്ഥാപിച്ച മഞ്ഞ ബോര്‍ഡിലായിരുന്നു. അവിടെ കറുത്ത അക്ഷരത്തില്‍ബ്ലോഗാറ്റിന്‍‌കര- 2.കി.മീഎന്നെഴുതിയിരിക്കുന്നു!!!.

തന്റെ നാടായ പടിഞ്ഞാറ്റിന്‍‌കര. അതിന്ന്ബ്ലോഗാറ്റിന്‍‌കരയായിരിക്കുന്നു. വെറും മൂന്ന് മാസങ്ങള്‍ കൊണ്ട് വന്ന മാറ്റം. അത്ഭുതകരമായ മാറ്റം. - അയാള്‍ ചിന്തിച്ചു. സിഗരറ്റിന്റെയും ചായയുടെയും കാശുകൊടുക്കുമ്പോള്‍ അയാള്‍ കടക്കാരനോട്ബ്ലോഗാറ്റിന്‍‌കരയ്ക്ക് ഉടനെ ബസ്സുണ്ടാവുമോയെന്ന് ചോദിച്ചു.
-പോങ്ങമ്മൂടന്‍
>>കൂടുതല്‍ ഇവിടെ

മുംബൈ ആക്രമണത്തിന് ഒരു വര്‍ഷം തികയുമ്പോള്‍ ....മത മൌലിക വാദ തിയറികള്‍ വീണ്ടും

രാജ്യം കണ്ട നികൃഷ്ടമായ ഒരു ഭീകര ആക്രമണത്തിന് ഇന്ന് ഒരു വര്‍ഷം തികയുകയാണ് . അന്ന് ജീവന്‍ വെടിയേണ്ടി വന്ന നിരപരാധികള്‍ക്ക്‌ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനോടൊപ്പം കഴിഞ്ഞ ഒരു വര്‍ഷമായി നടക്കുന്ന അന്വേഷണങ്ങളെ പരിഹസിക്കുന്ന രീതിയില്‍ തിയറികള്‍ മെനഞ്ഞു വിടുന്ന രാജ്യ ദ്രോഹികളെ തിരിച്ചറിയേണ്ടതും സാഹചര്യത്തില്‍ അത്യാവശ്യമാണ് . മുംബൈ ആക്രമണത്തിന് ശേഷം ആയിരുന്നു എന്റെ ആദ്യത്തെ പോസ്റ്റ്‌ . സമയത്ത് യാതൊരു ഉളുപ്പുമില്ലാതെ തിയറികള്‍ പടച്ചു വിട്ട ഒരു മാധ്യമത്തെ പറ്റിയുള്ള പോസ്ടായിരുന്നു അത് . ഇന്ന് ഒരു വര്‍ഷം തികയുന്ന വേളയിലും അതേ മാധ്യമത്തെ പറ്റി തന്നെ എഴുതേണ്ടി വരുന്നത് യാദൃശ്ചികം അല്ല . മനപൂര്‍വം തന്നെ ആണ് . കാരണം മനുഷ്യാവകാശത്തിന്റെയും മതേതരത്വത്തിന്റെയും മുഖം മൂടി അണിഞ്ഞു കൊണ്ട് പതുങ്ങിയിരിക്കുന്ന ചെന്നായ്ക്കളെ തിരിച്ചറിയേണ്ട കാലം കഴിഞ്ഞിരിക്കുന്നു എന്നത് കൊണ്ട് തന്നെ .
-

അന്ന്താജില്‍ നടന്ന കാമയുദ്ധം



എന്റെ മരണമേ നീ ഇന്നെന്റെ പ്രണയമാണ്.
എന്റെ പ്രണയമേ നീ പണ്ടേ എന്റെ മരണമായിരുന്നോ?
തോക്കിന്‍ മുനയില്‍ നമ്മുടെ പ്രണയം:
അറിയാതെ കാണാതെ നിന്നിലേക്ക് വലിച്ചിഴച്ചത്.
നിന്റെ പ്രണയത്തില്‍ വിരിഞ്ഞ പൂക്കള്‍ തളര്‍ത്തിയ
മുടിയിഴകള്‍ വളര്‍ത്തുന്ന,നിന്റെ കാമത്തിലേക്ക് ചൂണ്ടുന്ന
എന്റെ മുലകളിലേക്കായിരുന്നോ നിന്റെ കണ്ണുകള്‍ തറച്ചത്?
അന്ന്,
നിന്റെ വിയര്‍പ്പില്‍ എന്റെ കൈകള്‍ വഴുതിയ നാള്‍
നിന്റെ നഖങ്ങള്‍ എന്റെ കാമത്തെ കവര്‍ന്നു.
നിന്റെ കിതപ്പുകള്‍ എന്നെ നടുക്കി,ഉറക്കി.
കാമം ഒരു യുദ്ധമായ് മാറി.

-അഭിജിത്ത്

>>കൂടുതല്‍ ഇവിടെ




26/11!

26/11! ഭാരതത്തിന്‌ നേരെ നോക്കി ഭീകരത കൊഞ്ഞനം കുത്തിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു. ഇന്ത്യ വിറങ്ങലിച്ചു നിന്ന മൂന്നു ദിവസങ്ങള്‍ക്കു തുടക്കം കഴിഞ്ഞ വര്‍ഷം ഇവിടെ നിന്നായിരുന്നു. ഒരു സംഘം ചെറുപ്പക്കാര്‍ ഭയാനകരമായ പ്രവര്‍ത്തികള്‍ കൊണ്ട് പുകമറ സൃഷ്ടിച്ചു ഒരു ജനതയെയും സംസ്കാരത്തെയും മുള്‍മുനയില്‍ നിര്‍ത്തി അധികാര കസേരകള്‍ക്ക് മുന്‍പില്‍ പരിഹസിച്ചു തീര്‍ത്ത 60 മണിക്കൂറുകള്‍. വൈകിട്ട് വീണ്ടും കാണാം എന്ന് പറഞ്ഞു ചിരിച്ചു കയ്യും വീശി വീട്ടില്‍ നിന്നിറങ്ങിയ നൂറു കണക്കിന് സാധാരണ മനുഷ്യര്‍, വിനോദവേളകള്‍ സന്തോഷകരമാക്കാന്‍ ഒത്തു കൂടിയ കുട്ടികളും കുടുംബങ്ങളും, ഇതിലെല്ലാമുപരി രാജ്യസേവനത്തിനു ഇറങ്ങി പുറപ്പെട്ട ധീരയോദ്ധാക്കള്‍. , എത്ര ജീവനുകളാണ് നിമിഷങ്ങളുടെ ഇടവേളകളില്‍ അടര്‍ന്നു വീണത്‌. തുടക്കത്തിലെ മരവിപ്പിന് ശേഷം തിരിച്ചടിച്ച ഇന്ത്യന്‍ പട്ടാളക്കാരുടെ വേഗതയ്ക്കും, സമചിത്തതയ്ക്കും, ധീരതയ്ക്കും ഭീകരവാദികള്‍ കീഴടങ്ങിയപ്പോഴേക്കും നൂറു കണക്കിന് വീടുകളിലെ പ്രകാശങ്ങള്‍ അണഞ്ഞിരുന്നു.
-


26 /11 അനുസ്മരണം
വായനക്കാരന്‍ വിലയിരുത്തുമ്പോള്‍

മുംബൈ ഭീകരാക്രമണം :ഒന്നാം വാര്‍ഷികത്തില്‍
ശ്രീ ഈശ്വരമംഗലം എഴുതിയ ആഭ്യന്തരമതതീവ്രവാദം ശക്തിപ്പെടുന്നു ..... എന്ന അനുസ്മരണം
വിഷയത്തിന്‍റെ പ്രാധാന്യം കൊണ്ടും എഴുത്തിന്‍റെ ശൈലി കൊണ്ടും മികച്ചു നില്‍ക്കുന്നു....കലിക പ്രധാനമായ ഒരു വിഷയം തന്‍റെ വീക്ഷണ കോണിലൂടെ അദ്ദേഹം സമര്‍ത്ഥമായി വിലയിരുത്തിയിട്ടുണ്ട്....
മത തീവ്രവാദം മുന്‍പോന്നുമില്ലാത്ത വിധം ശക്തി യാര്‍ജിക്കുകയും നിരപരാധികളായ ജനങ്ങള്‍ അതിനിരയാവുകയും ചെയ്യുന്ന ഇക്കാലത്ത് ഇത്തരം ലേഖനങ്ങള്‍ക്ക് പ്രസക്തിയേറുന്നു..ഈയൊരു ലേഖനം ബ്ലോത്രത്തിനു മുതല്‍ കൂട്ട് തന്നെയാണ്..
``സാമുദായിക വാദത്തിന്റെ രൂപത്തിലുള്ള മത രാഷ്‌ട്രീയ കൂട്ടുകെട്ട്‌ ഏറ്റവും ആപത്‌കരമായ കൂട്ടുകെട്ടായിരിക്കും. ഇതു നാം വ്യക്തമായി ധരിക്കണം. രാഷ്‌ട്രവും വ്യക്തമായി ധരിക്കണം. മതത്തിന്റെയും രാഷ്‌ട്രീയത്തിന്റെയും കൂട്ടുകെട്ടില്‍നിന്ന്‌ പിറക്കുക അതിബീഭത്സമായ ഒരു തന്തയില്ലാപ്പടപ്പ്‌ ആയിരിക്കും.'' പ്രമേയത്തെ പിന്‍താങ്ങി സംസാരിച്ച ജവഹര്‍ലാല്‍നെഹ്രുവിന്റെ വാക്കുകളില്‍നിന്ന്‌.
സത്യത്തില്‍ പിന്നിട്ട നാളുകളില്‍ എന്താണ് സംഭവിച്ചത് ..ജവഹര്‍ലാല്‍നെഹ്രുവിന്റെ പ്രക്യപിത നയങ്ങളില്‍ നിന്നും രാജ്യ ഭരിച്ച അദ്ദേഹത്തിന്റെ കക്ഷി ഏറെ പിന്നോക്കം പോയത് കൊണ്ടാണ് തീവ്രവാദം ഇന്ത്യയില്‍ ഇത്രെയേറെ ശക്തി പ്രാപിച്ചത് എന്നു കാര്യങ്ങളെ ശരിക്കും വിലയിരുത്തുന്ന ആര്‍ക്കും മനസ്സിലാകും..
നിര്‍ഭാഗ്യവശാല്‍ മതേതരത്വത്തില്‍ ദുര്‍വ്യാഖ്യാനങ്ങള്‍ നല്‍കി എല്ലാ മതങ്ങളേയും അധികാരത്തിനു വേണ്ടി പ്രീണിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന വഴിവിട്ട നയങ്ങളാണ്‌ സ്വാതന്ത്ര്യാനന്തര ഭാരത്തിലെ എല്ലാ ഭരണകൂടങ്ങളും കൈക്കൊണ്ടത്‌.ഈശ്വരമംഗലത്തിന്‍റെ നിരീക്ഷണങ്ങള്‍ അര്‍ത്ഥവത്താവുകയാണ് -- വരും കാല ങ്ങളില്‍ കൂടുതല്‍ യുവാക്കള്‍ തീവ്ര വാദത്തില്‍ ആക്രുഷ്ട്ടരായാല്‍ അതിനു ഭരണ കൂടങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും തന്നെയാണ് ഉത്തരവാദികള്‍ ...തീവ്രവാദത്തെ വിലയിരുത്തുമ്പോള്‍ ബാബറി മസ്ജിദ് തകര്‍ക്കപെടുന്നതിനിനു മുന്നും പിന്നും എന്നു പറയേണ്ടി വരും..നിര്ഭാഗ്യകരമായ ആ‍ സംഭവത്തിനു വാദികള്‍ ഭരണ പ്രതിപക്ഷ കക്ഷികള്‍ തന്നെയാണ്
സര്‍ക്കാര്‍ സംവിധാനങ്ങളും മതവും എന്നുപറയുമ്പോള്‍ ഭൂരിപക്ഷമതത്തില്‍പെട്ടവര്‍ അവിടെ കൂടുതല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്വാഭാവികമായും എത്തിപ്പെടുകയും ,, അവരുടെ വിശ്വാസങ്ങള്‍ അവര്‍ അവിടെ സ്ഥാപിചെടുക്കുകയും ചൈയ്യുകയാണ് ... ..ഇടതു പക്ഷ സംഘടനകളുടെ ശക്തിയും. വിദ്യാഭ്യാസ പരമായ ഉയര്‍ച്ചയും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കേരളത്തില്‍ ഇത്തരം ഒരവസ്ഥ ഇല്ലാതാക്കുന്നതില്‍ വലിയൊരു പങ്കു വഹിച്ചു എന്നു തന്നെ പറയാം..സര്‍ക്കാര്‍ സംവിധാനങ്ങളില്‍ മതപരമായ ചിന്ഹങ്ങള്‍ സ്ഥാനം പിടിക്കാതിരിക്കാന്‍ നടപടി എടുക്കേണ്ട സര്‍ക്കാര്‍ തന്നെ ഇത്തര മാളുകളെ പ്രോത്സാഹിപ്പിക്കുകയാണ് അവിടങ്ങളില്‍...
ദൈവരാധാന തെറ്റല്ല. ദേവാലയങ്ങളും ഉണ്ടാകട്ടെ. വിശ്വസിക്കലും വിശ്വാസങ്ങളെ പ്രചരിപ്പിക്കലും ഭരണഘടന അനുശാസിക്കുന്ന മൗലീകാവകാശങ്ങളില്‍പ്പെട്ടതുമാണ്‌. ഇവിടെ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവര്‍ വിശ്വാസികള്‍ അല്ലെന്നുല്ലതാണ് സത്യം ..അടിയുറച്ച ഒരു മത വിശ്വാസി ഒരിക്കലും മറ്റു മതങ്ങളോട് അസഹിഷ്ണുത കാണിക്കില്ല..അവന്‍ ഒരാളുടെ വിശ്വാസങ്ങളില്‍ കൈ കടത്തില്ല..ഒന്നുകില്‍ വിശ്വാസി ആകുക..അല്ലെങ്കില്‍ അവിശ്വാസി ആകുക .. രണ്ടു കൂട്ടരെയും നമുക്ക് വിശ്വസിക്കാം ..എന്നാല്‍ വിശ്വാസത്തിനും അവിശ്വാസത്തിനും ഇടയില്‍ ഉള്ളവര്‍ അപകടകാരികള്‍ ആണ്..അവരെ ആര്‍ക്കു വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും തീവ്രവാധത്തിലേക്ക് തിരിച്ചു വിടാം...

ഈശ്വരമംഗലത്തിന്‍റെ നിരീക്ഷണങ്ങള്‍ അക്ഷരം പ്രതിശരിയാണ്...
നീതിപീഠങ്ങളും ജനാധിപത്യസംവിധാനങ്ങളും ശ്രദ്ധിക്കുകയാണെങ്കില്‍ ഇന്ന് ഭാരത്തില്‍ നിലനില്‍ക്കുന്ന
മത സ്പര്‍ദ്ധയും അസംതൃപ്തിയും ..അതില്‍ നിന്നുണ്ടായെക്കാവുന്ന തീവ്രവാദവും ഒരു പരിധി വരെ ഇല്ലാതാക്കാം..അത് പോലെ രാഷ്ട്രീയ പാര്‍ട്ടികള്‍ മതങ്ങളെ കൂട്ട് പിടിക്കാതിരിക്കുകയും അവര്‍ രാഷ്ട്രീയത്തില്‍ ചെലുത്തുന്ന സ്വാധീനം തടയുകയും...വോട്ട് അധികാരം എന്നതിനപ്പുറം രാജ്യത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കുകയും വേണം..മതത്തെ അതിന്‍റെ മേഖലയില്‍ മാത്രം ഒതുക്കി നിര്‍ത്തണം...
ഇത്തരം ലേഖനങ്ങള്‍...തീവ്രവാദത്തിനെതിരെ ഒരുമിച്ചു നില്‍ക്കാന്‍ നമുക്ക് കൂടുതല്‍ പ്രചോദനമാകട്ടെ...
ശ്രീ ഈശ്വരമംഗലത്തിനും ബ്ലോത്രത്തിനും ആശംസകള്‍...
-ഒരു വായനക്കാരന്‍

മറക്കില്ല നവംബര്‍, നിന്റെ 26നെ


60 മണിക്കൂര്‍ നീണ്ട പോരാട്ടം, 166 മരണങ്ങള്‍. ഒരു രാജ്യം അതിന്റെ ഏറ്റവും നിര്‍ണായകമായ സുരക്ഷാവീഴ്ചയിലൂടെ കടന്നുപോയിട്ട് ഇന്ന് ഒരു വര്‍ഷം. ആസൂത്രിതമായ കൂട്ടക്കൊലയ്ക്കു പിന്നില്‍ ആരായിരുന്നു എന്നും അവരുടെ ലക്ഷ്യം എന്തായിരുന്നു എന്നും എല്ലാവര്‍ക്കും അറിയാം. പിടിക്കപ്പെട്ട ഒരേയൊരു തീവ്രവാദി മുഹമ്മദ് അബ്ുദല്‍ അമര്‍ കസബ് അന്വേഷകരുടെ കൈകളില്‍ ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഇരകളായവരുടെ ശത്രുവായല്ല, രാജ്യത്തിന്റെ മുഴുവന്‍ ശത്രുവായി മരണശിക്ഷയല്ലാതെ ഒന്നും അര്‍ഹിക്കാത്ത കൊലയാളി കൂട്ടക്കൊലയുടെ ഒന്നാം വാര്‍ഷികത്തിലും ജീവനോടിരിക്കുന്നു, നല്ല ഭക്ഷണം, താമസം മികച്ച ആരോഗ്യം. കസബ് ഇന്നൊരു താരമാണ്. കസബിനെ സംബന്ധിച്ച് ഒരു ചര്‍ച്ചയുടെയോ സമവായത്തിന്റെയോ ഒന്നും സാധ്യത നിലവിലില്ല. കസബിനെ താരമാക്കിയത് ഇന്ത്യയിലെ മാധ്യമങ്ങളാണ്. കസബ് ചിരിക്കുന്നു, മൂത്രമൊഴിക്കുന്നു, ഭക്ഷണം കഴിക്കുന്നു, കോമഡി പറയുന്നു.. അങ്ങനെ അങ്ങനെ വിചാരണയുടെ ഒരു വര്‍ഷക്കാലം മാധ്യമങ്ങളില്‍ പ്രതിഫലിച്ചത് രാജ്യത്തിന്റെ വികാരമല്ല മറിച്ച് പെറ്റ തള്ളയെ റേപ് ചെയ്താല്‍ അതിനും അല്‍പം പശ്ചാത്തലസംഗീതവും മേമ്പൊടിക്കു കുറച്ചു സീല്‍ക്കാരവും ചേര്‍ത്ത് പ്രൈംടൈമില്‍ സംപ്രേഷണം ചെയ്യാനുള്ള കച്ചവടബുദ്ധിയാണ്.
-ബെര്‍ളി
>>കൂടുതല്‍ ഇവിടെ

26/11 കവിതയുടെ ചോദ്യങ്ങള്‍ ബാക്കി

ജന്‍പഥിലെ പത്താംനമ്പര്‍ വസതിയില്‍നിന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടിറങ്ങുമ്പോഴും നിരാശ നിഴലിട്ട മുഖഭാവമായിരുന്നു കവിത കാര്‍ക്കറെയുടേത്. മുംബൈയില്‍ ഭീകരരുടെ വെടിയേറ്റ് ഭര്‍ത്താവ് ഹേമന്ത് കാര്‍ക്കറെ മരണമടഞ്ഞ് ഒരു വര്‍ഷം തികഞ്ഞിട്ടും മരണത്തിനു പിന്നിലെ ദുരൂഹതകളുടെ ചുരുളഴിക്കാനുള്ള ശ്രമത്തിലാണ് കവിത. ഇതുവരെയായിട്ടും ഉത്തരമില്ലാത്ത ചോദ്യങ്ങള്‍മാത്രമാണ് ഇവരുടെ മുന്നില്‍ ബാക്കിയാവുന്നത്.
-ജനശക്തി
>>കൂടുതല്‍ ഇവിടെ

വീണ്ടും ബ്ലാക്ക് ഫ്രൈഡേ

സാമ്പത്തിക മാന്ദ്യത്തിന്റെ അനശ്ചിതത്വം തുടരുന്ന സമയത്ത് അമേരിക്കയില്‍ ഇതാ വീണ്ടും ഒരു ബ്ലാക്ക് ഫ്രൈഡേ വരുന്നു. ദിവസം റീട്ടേയ്ലേഴ്സിന്റെ ടെസ്റ്റിങ് ദിവസമാണ്. അന്ന് ആളുകള്‍ക്ക് വില കുറച്ച് സാധനങ്ങള്‍ വാങ്ങാം. അതും രാവിലെ 3-4 മണീക്കൂര്‍ മാത്രം നീണ്ടു നില്‍ക്കുന്നവ. മണീക്കൂറുകളിലെ സെയിത്സ് നോക്കിയാണ് അമേരിക്കയിലെ ബിസിനസ്സ്കാര്‍ കണക്കെടുപ്പ് നടത്തുന്നത്.

അടുത്ത ഒരു മാസം അമേരിക്കയില്‍ ഹോളിഡേ സീസണ്‍ എന്നാണ് അറിയപ്പെടുന്നത്. തങ്ങള്‍ക്ക് ആവശ്യമുള്ളതും ഇല്ലാത്തതുമായ വസ്തുക്കള്‍ വാങ്ങി കൂട്ടുന്ന സമയം. അമേരിക്കക്കാര്‍ ഗിഫ്റ്റുകള്‍ കൊടുക്കുന്ന മാസം. ബിസിനസ്സ്കാരുടെ മാസം.
-മനോജ്‌
>>കൂടുതല്‍ ഇവിടെ

സൈബര്‍ നിയമങ്ങളും ബ്ലോഗര്‍മാരും

പിണറായി വിജയന്റെ വീട്‌ എന്ന പേരിൽ മറ്റ്‌ ഏതോ വീടിന്റെ ദൃശ്യം ഏതാനും മാസങ്ങളായി നെറ്റിൽ പലരുടേയും പേരിൽ മെയിലായി വന്നുകൊണ്ടിരുന്നു. ഇതുമായി ബന്ധപ്പെട്ടു ചിത്രം ഫോർവ്വേഡ്‌ ചെയ്ത ഒട്ടനവധിപേർ ടി ആക്റ്റ്‌ അനുസരിച്ച്‌ പോലീസ്‌ നടപടിക്ക്‌ വിധേയരായിരിക്കുന്നു.പിണറായി വിജയന്റെ യഥാർത്ഥ വീട്‌ ഇതല്ല എന്നറിയാത്ത പലരും തങ്ങൾക്ക്‌ കിട്ടിയ മെയിലുകൾ അശ്രദ്ധമായി സുഹൃത്തുക്കൾക്ക്‌ ഫോർവ്വേഡ്‌ ചെയ്തവരും അറിയാതെ കുറ്റവാളി ലിസ്റ്റിൽ പെട്ടിരിക്കയാണ്.

സംസ്ഥാനത്ത്‌ കെട്ടിട-നിയന്ത്രണ ചട്ടങ്ങൾക്ക്‌ വിധേയമായി ഏത്‌ തരത്തിലുള്ള വീട്‌ വെക്കുന്നതിന്നും നിയമ തടസ്സം നിലനിൽക്കുന്നില്ല.
അതിന്റെ ചിത്രങ്ങൾ ആരെങ്കിലും കാണുന്നതിനോ,അതേമാതൃകയിൽ മറ്റാർക്കെങ്കിലും വീട്‌ വെക്കുന്നതിന്നോ നിയമ തടസ്സങ്ങൾ നിലവിലില്ല.പക്ഷെ സമൂഹത്തിൽ മാതൃകയാകേണ്ടുന്ന സാമൂഹ്യ-രാഷ്ട്രീയ -പൊതു പ്രവർത്തകരുടെ വ്യക്തിജീവിതത്തിലെ എല്ലാ വിഷയങ്ങളും സാധാരണക്കാരന്ന് അറിയാനും പഠിക്കാനും തന്റെ ജീവിതത്തിൽ പകർത്താനും താൽപര്യമുണ്ടാവും.ഉണ്ടാവണം.
-

ഇന്ത്യാവിഷനിലെ ജാതിക്കോമരം....



വല്ലപ്പോഴും കാണാനിടവരുന്ന ഒരു പരിപാടിയാണ്‌ ജയശങ്കറിന്‍റെ വാരാന്ത്യം . പലപ്പോഴും തോന്നിയിട്ടുള്ളത്‌ ഞാനാണ്‌ എല്ലാം തികഞ്ഞവന്‍ എന്ന ഭാവം. പാര്‍ട്ടികളൊ സംഘടനകളൊ എടുക്കുന്ന കൂട്ടായ തീരുമാനത്തെ അങ്ങേര്‌ വികലമാക്കുകയൊ വക്ക്രീകരിക്കുകയൊ ചെയ്യുന്നു. സമൂഹത്തോട്‌ സ്നേഹമുള്ളവര്‍ പറയാന്‍ പാടില്ലാത്ത ക്രൂരമായ വാകകുകളാണ് നാവില്‍ നിന്ന്‌ വരുന്നത്‌.
-pattepadamraji
>>കൂടുതല്‍ ഇവിടെ
കലിയുഗ വരദന്‍

അദ്ധ്യായം 27 - ഒരു ശാപത്തിന്‍റെ കഥ



ജ്യോതിഷം..
ശ്രുതിചക്ഷുസ് അഥവാ 'വേദത്തിന്‍റെ കണ്ണ്‌' എന്നറിയപ്പെടുന്ന മഹാശാസ്ത്രം!!
ജ്യോതിഷത്തെ ഗണിതം, സംഹിത, ഹോര എന്നിങ്ങനെ മൂന്ന് സ്കന്ധങ്ങളായും, ഗണിതം, ഗോളം, ജാതകം, പ്രശ്നം, മുഹൂര്‍ത്തം, നിമിത്തം എന്നിങ്ങനെ ആറ് അംഗങ്ങളായും വിഭജിച്ചിട്ടുണ്ട്. വിഭജനവും, ജ്യോതിഷം എന്ന ശാസ്ത്രവും, സ്കന്ദന്‍റെ സൃഷ്ടിയാണത്രേ!!
സ്കന്ദനെ അറിയില്ലേ??
അതേ, അതു തന്നെ..
താരകാസുരന്‍റെ അന്തകന്‍..
ദേവന്‍മാരുടെ സേനാനായകന്‍..
പരമേശ്വരന്‍റെയും പാര്‍വ്വതിയുടെയും പ്രിയ പുത്രന്‍..
സാക്ഷാല്‍ വേല്‍മുരുകന്‍!!
-അരുണ്‍ കായംകുളം
>>കൂടുതല്‍ ഇവിടെ

ആണ്‍‌ഗ്രാമങ്ങള്‍‌

ഇതു ഇരുപത്തിഒന്നാമത്തെ തവണയാണ് ഹിംഗോള എന്ന ഗ്രാമത്തിലേക്ക് പോകുന്നത്

ഇത്തവണ അത്ഭുതം സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍‌... ഒരു സ്ത്രീയെ എങ്കിലും ഗ്രാമത്തില്‍ കാണാനാകുമെന്ന അത്ഭുതം!!!

ആദ്യകാലങ്ങളില്‍ സ്ത്രീകളെ അവിടെ കാണാത്തത് അത്ര ശ്രദ്ധിച്ചിരുന്നില്ല, എന്നാല്‍ സന്ദര്‍ശനങ്ങള്‍ തുടര്‍ച്ചയായിട്ട് പോലും ഒരു സ്ത്രീയെയോ, ,ഒരു പെണ്‍കുട്ടിയെയൊ അവിടെ കണ്ടിട്ടില്ല.. ഞാനോര്‍ത്തു ഇതെന്താ മേലേപറമ്പില്‍ ആണ്‍‌വീട് എന്ന് പറയും പോലെ, ആണ്‍ഗ്രാമമോ... മാത്രമല്ല ഗ്രാമമുഖ്യനും മകനും എന്നെ കാണുമ്പോള്‍ ഒരു ശത്രുവിനെ പോലെയുമാണ്. പിന്നീടാണ് കൂടെയുള്ള സുഹൃത്ത് വിശദീകരിച്ചത്‌. ഇതു രാജ്പുരൊഹിതരുടെ ഗ്രാമമാണത്രെ, സ്ത്രീകളെല്ലാം പര്‍ദ്ദ സമ്പ്രദായപ്രകാരമാണത്രെ ജീവിക്കുന്നത്. ഗ്രാമത്തിലെ ഒരു സ്ത്രീക്കും പുറത്തിറങ്ങാനോ, വിദ്യാഭ്യാസത്തിനൊ സ്വാതന്ത്ര്യമില്ല, അപരിചതരായ ആരും അവരെ കണ്ട് പോകരുത്, അവര്‍ വീടിനുള്ളില്‍‌ തന്നെ കഴിഞ്ഞ് കൂടണം.. വിരുന്ന് പോകലുകളില്ല, വിരുന്ന് വരവുകളില്ല.വെള്ളം കൊണ്ട് വരാന്‍‌ പോലും പുറത്തേക്കിറങ്ങില്ല. രാജസ്ഥാനിലെ ഏറ്റവും ഉയര്‍ന്ന ജാതിക്കാരണത്രെ ഇവര്‍‌...രാജാവിന്റെ പുരോഹിതരാകുന്നവരാണിവര്‍‌.
-

ഇതോ നവവിപ്ലവരാഷ്ട്രീയം?

പിണറായി വിജയന്റെ വീട് എന്ന പേരിൽ വന്ന വ്യാജ ഇമെയിൽഫോട്ടോ ഫോർവേർഡ് ചെയ്തു മാനഹാനി ഉണ്ടാക്കി എന്നതിന്റെ പേരിൽ സഖാവ് നൽകിയ പരാതിയിൽ കേരളത്തിലെ പാവം പോലീസ് ഓരോരുത്തരേയായി പൊക്കിക്കൊണ്ടിരിക്കുന്നു എന്ന വാർത്ത ഇമെയിൽ ഉപയോഗിക്കുന്ന മിക്ക ആളുകളേയും ഭീതിപ്പെടുത്തിക്കൊണ്ടിരിക്കുന്നു !

മെയിൽ ആരുടേയോ ബുദ്ധിയിൽ ഉദിച്ച തമാശോ ,കാര്യമോ ആണ് . എന്നാൽ മെയിൽ കിട്ടിയ ലക്ഷക്കണക്കിനു ആളുകൾ അതു നേരുതന്നെ എന്നു വിചാരിച്ച് മറ്റുള്ള സുഹ്രുത്തുക്കൾക്ക് ഫോർവേർഡ് ചെയ്തു. ചിലർ മെയിൽ ഉപയോഗിക്കുന്നതുതന്നെ വരുന്ന മെയിലുകൾ ഫോർവേർഡ് ചെയ്യാനാണ്. അതു ശരിയോ തെറ്റോ എന്നു ആരും പരിശോധിക്കാറില്ല. അങ്ങനെ അയച്ച ചിലർ ഇപ്പോൾ കുടുങ്ങിയിരിക്കുന്നു !
-നാട്ടുകാരന്‍
>>കൂടുതല്‍ ഇവിടെ


പിണറായിയുടെ വീടും കുറേ നിഷ്കളങ്കരും...

പിണറായി വിജയനെ അപകീര്‍ത്തിപ്പെടുത്തുക തന്റെ ജന്മാവകാശമാണ് എന്ന് കരുതുന്നവര്‍ കേരളത്തില്‍ ധാരാളമുണ്ട്. എന്തുകൊണ്ട് പിണറായി വിജയന്‍ ഇത്രയും അപകീര്‍ത്തിക്ക് വിധേയനാകുന്നുവെന്നത് സിപിഎമ്മിന്റെ മാത്രം ആഭ്യന്തര പ്രശ്നമല്ല. കണക്കും വ്യാപ്തിയും നോക്കിയാല്‍ മാധ്യമങ്ങള്‍ വഴി പിച്ചിച്ചീന്തപ്പെട്ടതിന്റെ ആയിരത്തിലൊന്ന് വരില്ല, ഏതാനും സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാരുടെ മെയില്‍ ഫോര്‍വേഡ് കുസൃതി. ഒരു മുന്നറിയിപ്പിലും മാപ്പപേക്ഷയിലും കേസ് തീര്‍ന്നേക്കാം. അപകീര്‍ത്തികരമായ മെയില്‍ ഫോര്‍വേഡുകള്‍ നടത്തിയാല്‍ ചിലപ്പോള്‍ പിടിക്കപ്പെട്ടേയ്ക്കാം എന്നതിനപ്പുറം പ്രസക്തിയൊന്നും സൈബര്‍കേസിനുണ്ടെന്ന് തലയ്ക്കു വെളിവുളള ആരും കരുതുകയുമില്ല...
എന്നാല്‍ പ്രശ്നം അവിടെയല്ല. എന്തുകൊണ്ട് പിണറായി വിജയന്‍ ആക്രമിക്കപ്പെടുന്നു എന്ന ചോദ്യം വളരെ നിഷ്കളങ്കമായി ഒളിച്ചു കടത്തുകയും അതൊഴിവാക്കാന്‍ ദേശാഭിമാനിയോ കൈരളിയോ വഴി പിണറായിയുടെ വീടിന്റെ ചിത്രം കൊടുത്തുകൂടേയെന്നും ചോദിക്കുന്നിടത്താണ് അത് പതുങ്ങിയിരിക്കുന്നത്.
-

പിണറായീ,എവിടെ വീടിന്റെ ഒറിജിനൽ പടം?

ഇന്ത്യയിൽ ജനാധിപത്യമായത് നന്നായി.ഇല്ലായിരുന്നുവെങ്കിൽ പിണറായിയുടേതെന്നു വിശ്വസിച്ച് കൊട്ടാരസദൃശ്യമായ കുന്നംകുളത്തെ വീടിന്റെ ഫോട്ടോ ഫൊർവേഡ് ചെയ്ത ദേശദ്രോഹത്തിനു പിടിയിലായ രണ്ടു പാവങ്ങളെ മാത്രമല്ല,അവർക്കു വക്കാലത്തുമായി വന്ന ചിത്രകാരെനേയും കഴുവിലേറ്റുമായിരുന്നു.സ്റ്റാലിനും ടിറ്റോയും മാവോയും ഡെങും കാസ്ട്രോയും അതു ചെയ്തിട്ടുണ്ടു.പിണറായി മുഖ്യമന്ത്രിയാകുമ്പോൾ,ജയരാജൻ ആഭ്യന്തരമന്ത്രിയാകുമ്പോൾ, ഇത്തരക്കാരുടെ എല്ലൊടിക്കും.എന്താ,സംശയമുണ്ടോ?

-

ഛര്‍ദ്ദിലില്‍ ദുരൂഹത

പിണറായി വിജയന്റെ ഛര്‍ദ്ദിലില്‍ ദുരൂഹത

കൊല്ലം: സഖാവ് പിണറായി വിജയനു കൊല്ലം സോപാനം ആഡിറ്റോറിയത്തിലെ പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായെന്ന വാര്‍ത്തയില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം. അദ്ദേഹം ഛര്‍ദ്ദിച്ചു എന്ന വാര്‍ത്തയും വിശ്വസനീയമല്ലെന്ന് അഭിപ്രായമുയര്‍ന്നിട്ടുണ്ട്. സമ്മേളനത്തിനു വരുന്നതിനു മുന്‍പ് റെസ്റ്റ് ഹൌസില്‍ വെച്ചും തലചുറ്റലും അസ്വാസ്ഥ്യവും ഉണ്ടായെന്ന അവകാശവാദവും ഛര്‍ദ്ദിലിനു ശക്തി പകരാനുള്ള ശ്രമമാണെന്നും വിമര്‍ശകര്‍ അഭിപ്രായപ്പെടുന്നു. ഛര്‍ദ്ദില്‍ യഥാര്‍ത്ഥമാണെങ്കില്‍ അതിനു തെളിവെവിടെ എന്ന ചോദ്യത്തിനു മുന്നില്‍ പിണറായി വിജയന്‍ പതറുന്നതായും പൊതുജനങ്ങള്‍ക്കിടയില്‍ അഭിപ്രായമുയര്‍ന്നിട്ടുണ്ട്.
-

കൊച്ചിയില്‍ നിന്നു ലക്ഷ്വറി കപ്പലില്‍ യാത്ര വെറും 5850 രൂപയ്ക്കു!!







ടൈറ്റാനിക്ക് സിനിമ കണ്ടപ്പോള്‍ എപ്പോഴെങ്കിലും ഒരിക്കല്‍ കേറണം ഇത്തരത്തില്‍ ഒന്നില്‍ എന്നോര്‍ക്കത്തവര്‍ ആരുണ്ടു ?

അത്തരം കപ്പല്‍ കേറണമെങ്കില്‍ സിംഗപ്പൂരീലോ ഗ്രീസിലോ പോയാലെ പറ്റു എന്നറിഞ്ഞു ആശ ഉപേക്ഷിച്ചവര്‍ എത്ര പേരുണ്ടു നമ്മുടെയിടയില്‍ ?

ഇതാ അത്തരം ലക്ഷറി കപ്പലില്‍ നമ്മുടെ സ്വന്തം കൊച്ചില്‍ നിന്നു കേറാന്‍ സുവര്‍ണ്ണാവസരം !!!!
-

പത്തല്‍ പുരാണം

ഒരു മലബാറുകാരന്‍ പ്രത്യേകിച്ച് കുറ്റ്യാടിക്കാരന്‍ ബ്ലോഗെഴുത്ത് തുടങ്ങിയാല്‍ അവരുടെ ദേശീയ വിഭവത്തെ പറ്റി എഴുതാതെ പോകുന്നത് അത് സ്വന്തം അന്നത്തോട് കാണിക്കുന്ന അപരാധമാവും എന്ന വിശ്വാസക്കാരനാണ് ഞാനും എന്നതിനാലാണ് പോസ്റ്റിന്‍റെ വിഷയം 'പത്തല്‍' തന്നെ ആക്കിയത്. 'കുറ്റ്യാടിക്കാരന്‍' എന്ന എന്‍റെ ബ്ലോഗ്ഗര്‍ ഗുരു പോലും പത്തലിനെ കുറിച്ച് ഇടക്കെവിടെയോ പറഞ്ഞു പോയിട്ടുണ്ട്.

പത്തല്‍ പത്തല്‍ എന്ന് ഞാന്‍ ആവര്‍ത്തിക്കുമ്പോള്‍ പലരുടെയും നെറ്റി ചുളിയുന്നത് ഞാനറിയുന്നുണ്ട്. എന്താണീ അത്ഭുത വിഭവം എന്നാവും പലരുടെയും ചോദ്യം. ഇത് ഒരു വിഭവത്തിന്റെ മാത്രം പേരല്ല. ഒരു വിഭവ സമൂഹത്തിന്റെ മൊത്തം പേരാണ്.
-


ഓണത്തിന് പട്ടിണി കിടന്ന സൌണ്ട് എന്‍ചിനീയര്‍

അയാളിപ്പോള്‍ കുവൈറ്റിലുണ്ട്. നാട്ടില്‍ മക്കള്‍ മുതിര്‍ന്ന ക്ളാസ്സുകളില്‍ പഠിക്കുന്ന കാരണത്താല്‍ കുടുംബസമേതം കുവൈറ്റില്‍ കഴിയുക എന്നത് സാധിക്കാതെ പോയൊരാള്‍. സമ്പാദ്യംഭാര്യയുടെ പേര്‍ക്കാണ്, വിരഹത്തിനു അയവ് വന്നോട്ടെ എന്നു കരുതി അയാള്‍ അയച്ചു കൊണ്ടിരുന്നത്. ദാമ്പത്യനദി നിര്‍വിഘ്‌നം ഒഴുകിക്കൊണ്ടിരിക്കേ, നമ്മുടെ നാടിന്‍റെ ഒരു പ്രത്യേകതയാലാവണം, അത്യാവശ്യമല്ലാത്ത ഒരു വിഘ്‌നം സംഭവിച്ചു. ഭാര്യയുടെ കുടുംബത്തിലേക്ക് ഒരു കല്യാണാവശ്യത്തിനായി പുള്ളിക്കാരി ഡെപോസിറ്റ് മറിച്ചു. ഒരു മാസത്തിനകം എവിടെന്നെങ്കിലും തിരിച്ചു തരാമെന്ന സ്വന്തം കുടുംബത്തിന്‍റെ ഉറപ്പില്‍. ഇക്കഴിഞ്ഞ ഓണത്തിന്, ആറു മാസം കഴിഞ്ഞിരിക്കുന്നു സ്ത്രീധന - കടം വീട്ടാതായിട്ട്, നാട്ടില്‍ അവധിക്ക് ചെന്ന നമ്മുടെ കുവൈറ്റ് പ്രവാസി കാര്യമറിഞ്ഞു. ഭാര്യയെ തല്ലാനോ കൊല്ലാനോ അയാള്‍ പോയില്ല. പകരം അയാള്‍ ഒരു യാത്ര പോയി. ദൂരെ നഗരത്തിലൊരു മുറിയെടുത്ത് പകല്‍ മുഴുവന്‍ വിശപ്പില്ലാതെതെയും ഉറക്കമില്ലാതെയും കിടന്നു. തിരുവോണമായിരുന്നു അന്ന്.
(ഇത്തരം ഒരു സ്വകാര്യത പോസ്റ്റാക്കുന്നതിന്‍റെ കാരണം: എന്‍റെ സമ്പാദ്യ സങ്കുചിത സന്താപങ്ങള്‍ എത്ര ലഘുവാണ്, എന്നിടക്ക് ഓര്‍ക്കാന്‍).
-

ലിബർഹാൻ ചോർച്ചയും മുല്ലപെരിയാറും

ങാ പിന്നെ ലിബ്രാൻ, എന്തൊന്ന്‌ ലിബ്രാൻ, താൻ ലിബ്രാനല്ലാ, അലറാനാ അലറാൻ! പത്രക്കാരോട്‌ അലറാൻ തനിക്കെന്താ കൊമ്പുണ്ടോ? പേരിനു മുൻപിൽ മൻമോഹൻ എന്ന്‌ എഴുതിയാൽ മൻമോഹൻ സിംഗ്‌ ഒന്നും ആവില്ല കൊച്ചനെ. അല്ലെങ്ങിൽ പിന്നെ ഞാൻ ഒറ്റദിവസം കൊണ്ട്‌ കണ്ടുപിടിച്ച പള്ളിപൊളിക്കൽ പണിക്കാരുടെ പേർ ഒന്നു പകർത്തി എഴുതാൻ സാറ്‌ എത്ര വർഷം എടുത്തു. "എടൊ" ലിബ്രാനെ, പള്ളി പൊളിച്ചതു സുദർശ്ശന ചക്രം ഉപയോഗിച്ച്‌ അദ്വാനിയാണെന്ന്‌ ആർക്കാണറിയാത്തത്‌. താഴികക്കുടം പൊളിക്കുമ്പോൾ ഉമചേച്ചി ജോഷി ചേട്ടനു ചക്കരയുമ്മ കൊടുത്തതും, ഗോവിന്തേട്ടനും താക്കറെ മാമനും കല്ലുകൾ സേവകരുടെ കാലിൽ വിഴാതെ മാറ്റി വെച്ചതും കല്യാൺ സിംഗാനെങ്ങിൽ സ്വന്തം നാട്ടിൽ ഒരു നല്ല കാര്യം നടക്കുമ്പോൾ അതിൽ കോലിടരുത്‌ എന്ന്‌ പോലിസ്കാരെ ഉപദേശിക്കുന്നതും കാൽമുട്ടിലെ ചിരട്ട പണിമുടക്കിയത്‌ കാരണം രഥത്തിൽ കയറി ചാടി ചാടി പോകാതെ ഖിന്നനായി കിണ്ണത്തിൽ തല കുനിച്ചിരുന്നതും എല്ലാം മാലോകർ കണ്ടതുമാണ്‌.
-കാക്കര >>കൂടുതല്‍ ഇവിടെ

വനസ്ഥലികളിലൂടെ......


ഫെബ്രുവരിയുടെ അവസാനത്തെ ഒരു ദിവസം ഉച്ച കഴിഞ്ഞാണ്‌ മൂകാംബികയിലെത്തുന്നത്‌. ലോഡ്‌ജില്‍ ഭാരങ്ങളിറക്കിയതിനുശേഷം സൗപര്‍ണ്ണിക തേടി യാത്രയായി. മരങ്ങള്‍ തണല്‍ വിരിച്ച വഴികള്‍ പിന്നിട്ട്‌ സൗപര്‍ണ്ണികയിലെത്തുമ്പോഴേക്കും ചെറുതായി തണുപ്പു പരന്നു തുടങ്ങിയിരുന്നു. ചെറുതല്ലാത്ത ആള്‍ക്കൂട്ടം. സോപ്പ്‌ ചിപ്പ്‌ കണ്ണാടി അവശിഷ്ടങ്ങള്‍ ഭക്ഷണ സാധങ്ങള്‍ പൊതിഞ്ഞു കൊണ്ടു വന്ന കവറുകള്‍. മനസ്സിലുള്ള ഒരു സൗപര്‍ണ്ണിക തീരമായിരുന്നില്ല അത്‌. വെള്ളത്തിന്‌ ചെറിയൊരു തടയണ തീര്‍ത്തിരിക്കുന്നു. ഒഴുക്കുകുറഞ്ഞ വെള്ളത്തിന്‌ ചെറിയ വഴുവഴുപ്പ്‌. സ്‌ത്രീകളും കുട്ടികളുമടക്കമുള്ള ആളുകള്‍ വണ്ടിയിലും നടന്നും സൗപര്‍ണ്ണിക തീരത്തെത്തുകയും ഒരനുഷ്ടാനം പോലെ കുളിച്ചുകയറുകയും ചെയ്യുന്നുണ്ട്‌. കടവില്‍ നിന്ന്‌ കുറച്ച്‌ മുകളിലായി പുഴയിലിറങ്ങി. വെള്ളത്തിന്‌ അപ്പോഴും സുഖകരമായ ഒരിളം ചൂട്‌.
-രാമു
>>കൂടുതല്‍ ഇവിടെ

എന്റെ സാഹസിക യാത്രകള്‍ - 1

തലക്കെട്ട്‌ കണ്ടു ആരും തെറ്റിദ്ധരിക്കണ്ട. കേരളത്തില്‍ നിന്നും ചെന്നൈയില്‍ വന്നു തനിയെ നടത്തേണ്ടി വന്ന യാത്രകളെയാണ് ഞാന്‍ ഉദ്ദേശിച്ചത്. എന്നെ സംബധ്ധിചിടത്തോളം അതും സാഹസികം തന്നെ ആയിരുന്നു.

മോള്‍ക്ക് ഒരു വയസ്സ് തികഞ്ഞതിനു ശേഷമായിരുന്നു ജോലിക്ക് പോകാമെന്ന് തീരുമാനിച്ചത്. എന്തോ ഭാഗ്യത്തിന് www.naukri.com. -ഇല്‍ രജിസ്റ്റര്‍ ചെയ്തു 24 മണിക്കൂര്‍ തികയുന്നതിനു മുന്‍പ് ആദ്യത്തെ ഓഫര്‍ കിട്ടി - അതും ഒരു നല്ല കമ്പനിയില്‍ നിന്നും തന്നെ - amrithanjan co.-യില്‍ നിന്നും കാള്‍ കിട്ടിയപ്പോള്‍ സത്യത്തില്‍ ഞാന്‍ ഒരു രണ്ടടി പൊങ്ങിപ്പോയി. അമ്മയോടും നവിയോടും വിവരം പറയുമ്പോള്‍ ഇത്തിരി അഹങ്കാരവും ഉണ്ടായിരുന്നു - കണ്ടില്ലേ എന്നൊരു ഭാവം. എന്തായാലും എല്ലാം കണ്ടു കൊണ്ട് മുകളില്‍ ഒരാള്‍ ഇരിപ്പുണ്ട് എന്ന് പറയുന്നത് എത്ര ശരിയാണ്
-suvis
>>കൂടുതല്‍ ഇവിടെ

ബഷോയുടെ കവിതകൾ-II

basho's hut
188
വരുംകാലത്തൊരു പാടത്ത്‌
മഴയും വെയിലുമേറ്റൊരസ്ഥികൂടം-
കത്തി പോലതെന്റെ നെഞ്ചു കീറുന്നു.

(ദീർഘമായൊരു യാത്രയ്ക്ക്‌ വീടു വിട്ടിറങ്ങുമ്പോൾ എഴുതിയത്‌. ഒരന്യനാട്ടിൽ അനാഥശവമായിക്കിടക്കാനാണു വിധിയെങ്കിൽക്കൂടി യാത്രയ്ക്കുദ്യുക്തമായ ഒരാത്മാവിനെ തടയാൻ അതു പോരാ!)

189
ചന്ദ്രനില്ലാത്ത രാത്രിയിൽ
കാറ്റു പിടിച്ചുലയ്ക്കുന്നു
പ്രാചീനവൃക്ഷങ്ങളെ.

-


ചരിത്രമേല്‍പ്പിക്കുന്ന മുറിവുകള്‍ക്കൊരു യാത്രാമൊഴി

ഇത് യാത്രാമൊഴിയുടെ ചരിത്രമേല്‍പ്പിക്കുന്ന മുറിവുകള്‍ എന്ന പോസ്റ്റിന്നൊരിടപെടലാണ് - ആദ്യം പോസ്റ്റ് വായിക്കുവാന്‍ താത്പര്യം

ചരിത്രമെന്നത് ഇന്നലെ സംഭവിച്ച യാഥാര്‍ത്ഥ്യങ്ങളാണ്. അവ നോക്കിക്കാണുക എന്നതിന്നപ്പുറം നമുക്കിടപെടാന്‍ കഴിയാത്ത ഒന്ന്. കഴിയാവുന്നത് അതില്‍ നിനും ചില പാഠങ്ങള്‍ ഉള്‍കൊള്ളുക എന്നു മാത്രം.

പക്ഷെ ചരിത്രത്തെ വളച്ചൊടിച്ച് തങ്ങള്‍ക്കു താത്പര്യമുള്ള രീതിയില്‍ അവതരിപ്പിക്കാനുള്ള ശ്രമം എല്ലാകാലത്തും നടന്നിട്ടുണ്ട്. അവയ്ക്കൊരു ലക്ഷ്യമുണ്ടായിരിക്കും. ചിലത് താനുള്‍കൊള്ളുന്ന സമൂഹത്തെ ഉയര്‍ത്തി പ്രതിഷ്ഠിക്കുക എന്ന മിനിമം താത്പര്യമാണെങ്കില്‍ മറ്റുചിലവയ്ക്കു ദൂരവ്യാപകമായ ലക്ഷ്യങ്ങളുണ്ടായിരിക്കും. ഇതിന്നും ചരിത്രം സാക്ഷിയാണു. ജൂതരെ ഉന്മൂലനം ചെയ്യുവാന്‍ ഹിറ്റ്ലര്‍ ഉപയോഗിച്ച ന്യായീകരണങ്ങള്‍ ചരിത്രത്തെ കൂട്ടുപിടിച്ചായിരുന്നു. ഇന്ന് സിയോണിസ്റ്റുകള്‍ മുസ്ലിങ്ങള്‍ക്കെതിരെ ആയുധമാക്കുന്നതും ചരിത്രം തന്നെ.
-കാട്ടിപ്പരുത്തി
>>കൂടുതല്‍ ഇവിടെ




പ്രതിഭലനം

കളിപ്പാട്ടം കളഞ്ഞുപോയപ്പോള്‍ കണ്ണൂകള്‍ ജലാര്‍ദ്രമായി
അടര്‍ന്നവീഴാന്‍ വെബിയ കണ്ണീര്‍ക്കണത്തില്‍
കാലം പ്രതിഭലിപ്പിച്ചത് കുരുന്നുമനസിന്റെ
കലര്‍പ്പേല്‍ക്കാത്ത നിഷ്ക്കളങ്കതയായിരുന്നു
അടര്‍ന്നുവീണകണ്ണീര്‍ക്കണം തിരയുംബോള്‍
കുഞ്ഞുമറന്നുപോയത് തന്റെ കളിപ്പാട്ടത്തേയും.
-ആല്‍ബിന്‍
>>കൂടുതല്‍ ഇവിടെ

വഴികള്‍...

അടുക്കളയില്‍ പാത്രങ്ങള്‍ പതിവിലേറെ ബഹളമുണ്ടാക്കി കൊണ്ടിരുന്നു..
സാധാരണ ഒരു തട്ടലിലും മുട്ടലിലും അവസാനിക്കേണ്ടതാണ്‌...ഇന്നെന്താണാവോ ..
കേള്‍ക്കാന്‍ ആരുമില്ലെങ്കില്‍ പറയുന്നവന് മടുക്കും എന്ന മനശ്ശാസ്ത്രം മുറുകെ പ്പിടിച്ചു
അയാള്‍ പത്രം വായിച്ച് ഉമ്മറത്ത്‌ തന്നെ ഇരുന്നു ..
" ഇതെന്താ ചെവിയുടെ ഓട്ട അടഞ്ഞു പോയോ "ഞാനീ പറയുന്നതൊന്നും നിങ്ങളോടല്ലേ"
ഇന്നെങ്കിലും വാടകക്ക് ഒരു വീട് കണ്ടു പിടിച്ചിട്ടു വന്നാ മതി -- അല്ലെങ്കില്‍ ഞാന്‍ എന്‍റെ വീട്ടില്‍ പോകും..
-ഗോപി വെട്ടിക്കാട്
>>കൂടുതല്‍ ഇവിടെ

കള്ളന്‍

രാത്രി. ചന്ദ്രന്റെയും ഏതാനും നക്ഷത്രങ്ങളുടെയും വെളിച്ചം നദിയില്‍ വീണുകിടപ്പുണ്ട്. വെള്ളത്തില്‍ ഒറ്റപ്പെട്ട മത്സ്യങ്ങള്‍ ചാടിമറിയുന്ന ശബ്ദവും ഏതോ ചെടിയിലിരുന്ന് ഇടയ്ക്കിടെ ചിലയ്ക്കുന്ന ചീവീടിന്റെ ശബ്ദവുമൊഴിച്ചാല്‍ അനക്കങ്ങളൊന്നുമില്ല. നദി ശാന്തമാണ്. തീരത്ത് കൂട്ടംകൂടിനില്‍ക്കുന്ന വീടുകളും ചാഞ്ഞുനില്‍ക്കുന്ന മരങ്ങളും ഉറങ്ങിപ്പോയി. കടവില്‍ വഴുക്കുപിടിച്ച വലിയ വള്ളം കെട്ടിയിട്ടിരിക്കുന്നു. നദിക്ക് ഇപ്പോള്‍ ഇരുട്ടിന്റെ നിറമാണ്.

തീരത്ത് തെങ്ങിന്‍തോപ്പില്‍ നില്‍ക്കുന്ന വലിയ വീടിന്റെ ഒന്നാം നിലയില്‍ നിന്നാണ് വെളിച്ചം വരുന്നത്. കൃത്യമായി പറഞ്ഞാല്‍ ഒന്നാം നിലയിലെ കിടപ്പുമുറിയില്‍ നിന്ന്. നഗരത്തില്‍ ജോലിചെയ്യുന്ന രാമകൃഷ്ണന്റെ വീടാണിത്. കുട്ടിക്കാലത്ത് നദീതീരത്തെ സ്വച്ഛതയില്‍ നിന്നാണ് അയാളെ നഗരത്തിലേക്ക് പറിച്ചുനട്ടത്.
-സിമി
>>കൂടുതല്‍ ഇവിടെ

അയാഥാർത്ഥ്യങ്ങൾ ഗ്രഹിക്കേണ്ടിവരുന്നത്

ഒരു വസ്തുതയെ ഗ്രഹിക്കുന്നത് അതിന്റെ പരിപൂർണ്ണമായ നിശ്ചലതയിൽ നിന്നാണ്. നിശ്ചലതയാവട്ടെ തീർത്തും അയഥാർത്ഥവും. കാരണവരുടെ സ്ഥിരം വാക്യങ്ങളായി മാത്രമേ ഞങ്ങളിതിനെ ശ്രവിച്ചതെങ്കിലും ഉദാഹരണസഹിതം കാരണവർ വിശദ്ദീകരിച്ചപ്പോൾ ഏതാണ്ട് കാര്യങ്ങൾ ബോധ്യമായി തുടങ്ങി. ഉദാഹരണത്തിന് പി.ടി.ഉഷ ഓടുന്ന ഒരു ചിത്രംഅവർ ഓട്ടത്തിനിടയ്ക്ക് ഒരിക്കലും നിശ്ചലമായി നിന്നിട്ടില്ല. പൂർണ്ണമായി ചലിച്ചു കൊണ്ടിരിക്കുന്ന അവസ്ഥയെ ഒരു സ്ഥലത്ത് ബ്രേക്ക് ചെയ്താൽ മാത്രമേ ഒരു ഫോട്ടോ എടുക്കാനവൂ. അല്ലെങ്കിൽ ഗ്രഹിക്കാനാവൂ. അല്ലെങ്കിൽ ഒഴുന്ന വൈദ്യുതിയിൽ തൊട്ടതു പോലെ ഷോക്കടിക്കും .
-പുലാവ്
>>കൂടുതല്‍ ഇവിടെ

ഭാരതീയം

ഭാരതി ,
നിന്‍റെ മുഖം എന്‍റെ മനസ്സില്‍ നന്നായ് തെളിയുന്നുവെങ്കിലും
നിന്നെ കുറിച്ചെഴുതുവാന്‍ ഒരു വരി പോലും
എന്നില്‍ ബാക്കി നില്‍ക്കുന്നില്ലല്ലോ
ഉണങ്ങി വരണ്ടൊരു പാടം പോലെ
ഇന്നെന്റെ മനസ്
ഒരു പുതുമഴക്കായ് കാത്ത് നില്ക്കുന്നു

എന്താണ് നിന്നെ കുറിച്ച് ഞാന്‍ എഴുതേണ്ടത് ?
കൈ നോക്കാന്‍ ഉണ്ടോ എന്ന് ചോദിച്ചു
നീ എന്‍റെ വീടിന്‍ പടി കയറി വരുന്നതോ ?
മുഖം നോക്കി ഭാവി പറയാം എന്ന് പറഞ്ഞതോ ?
-കാപ്പിലാന്‍
>>കൂടുതല്‍ ഇവിടെ

ശ്രീ ഹോ!



ഉണ്ണീ...,
ഉണ്ണി നന്നായീ...
ഇനി ഉണ്ണീടെ അമ്മ
ഇത് ടിവിക്കാര്‍ക്ക്
ലഡുവിതരണം ചെയ്ത്
അലമ്പാക്കാഞ്ഞാ മതി.
-കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍!
>>കൂടുതല്‍ ഇവിടെ


വൈറസ്...


എന്‍റെ പി സി യില്‍
തലച്ചോറില്‍
വൈറസ് ..
പറയുന്നതെന്തോ
കേള്‍ക്കുന്നതെന്തോ
ആകെ തകിടം മറിച്ചിരിക്കുന്നു..

വിരല്‍ത്തുമ്പിലും.
നാവിലും
അവന്‍റെ വിളയാട്ടങ്ങള്‍...
-ഗോപി വെട്ടിക്കാട്
>>കൂടുതല്‍ ഇവിടെ

തൊടിയില് നിന്നും വീട്ടിലേക്ക്

വീടിന് താഴേ
മൂന്ന് തട്ടായിട്ട് തൊടി,
താഴത്തെത്തൊടിയില്‍
കുഞ്ഞിലേ കളിക്കുമ്പോള്‍
ആള്‍പ്പൊക്കത്തിലസംബ്ലി കൂടി-
ക്കുറെ കപ്പച്ചെടികള്‍.
കപ്പ പറിച്ച്
തരിശാക്കുമ്പോള്‍ കാണാം
ദൂരെ പഴഞ്ചന്‍ ചിറ,
ചിറയ്ക്കുയരെ പാലം.
തൊടിക്ക് നടുക്ക്
കപ്പത്തലപ്പ് വെട്ടിയിട്ട് നിറയ്ക്കുന്ന,
തലങ്ങും വിലങ്ങും
മണ്ടന്‍ ചേരകള്‍ നീന്തുന്ന
പൊട്ടക്കിണര്‍.
-

ഒടുവിൽ



നിക്കിടക്കയിൽ കടന്നുവന്നതോ
എനിക്കുമുന്നിലായ്‌, പഴയ സൗഹൃദം..
മുനിഞ്ഞുകത്തുമെൻ വിളക്കരികിലായ്‌-
പ്പറന്നുവന്നതീപ്പഴയ സൗഹൃദം..
ഇരുൾപ്പരപ്പിലായ്ത്തിളങ്ങി നിൽപ്പിതാ
മിഴിയ്ക്കുമുന്നിലായ്‌ അഗാധ സൗഹൃദം..
അവിചാരിതം നീ മറഞ്ഞ കാഴ്ചകൾ
മറന്നതില്ല ഞാൻ സദാദിനം..
-സുനില്‍ പണിക്കര്‍
>>കൂടുതല്‍ ഇവിടെ



Read more...

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP