FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

23 ഒക്ടോബര്‍ 2009 അത്ഭുതക്കുട്ടി.

Thursday

ബൂലോക കവിതയിലെ അത്ഭുതക്കുട്ടി!

മലയാളം ബ്ലോഗുകളില്‍ ഓരോ ദിവസവും എന്തു സംഭവിക്കുന്നു എന്നറിയാന്‍ ചിന്തയും ജാലകവും ബ്ലോത്രവും പരതുകയാണെന്റെ രീതി. കഴിഞ്ഞ ദിവസം അങ്ങനെയൊന്ന് കണ്ണോടിച്ചപ്പോളാണ്‌ ഏതോ ഒരു കവി മഹാസംഭവമായിരിക്കുന്നു എന്ന് അറിഞ്ഞത്. മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ എന്നാണാ മഹാസംഭവത്തിന്റെ പേര്. അദ്ദേഹം കവിയോ കുകവിയോ എന്ന തര്‍ക്കം മൂത്ത് ഏതാണ്ട് കണ്ണൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ അന്തരീക്ഷമാണെന്ന് മനസ്സിലാക്കി അവിടെ എത്തിയപ്പോളേക്കും അടി പലതവണ കഴിഞ്ഞിരിക്കുന്നു. പുതിയ കവിതയെക്കുറിച്ച് ചിലതൊക്കെ എഴുതുകയും വായിക്കുകയും ചെയ്തുപോയ ഒരാളെന്ന നിലക്ക് ആ കവിത വായിക്കാതിരിക്കുന്നതെങ്ങനെ?, വായിക്കാന്‍ തുടങ്ങിയപ്പോള്‍ തുടരുന്നതെങ്ങനെ എന്ന് അങ്കലാപ്പിലായിപ്പോയി. ..
-സന്തോഷ്.



ഖത്തറിലെ മാധ്യമ പ്രവര്‍ത്തനമെന്നാല്‍ കൂട്ട കോപ്പിയടിയോ?

സംഭവങ്ങളാണല്ലോ വാര്‍ത്തകളായി പരിണമിയ്ക്കുന്നത്. ഒരു സംഭവം ഉണ്ടായിക്കഴിഞ്ഞാല്‍ അതറിയുന്ന പത്രപ്രവര്‍ത്തകര്‍ ആ സംഭവത്തെ തന്റെ ഭാഷാനൈപുണ്യവും ശൈലിയും ഉപയോഗിച്ച് പ്രസിദ്ധീകരണ യോഗ്യമായ വാര്‍ത്തയായി പത്രമാധ്യമങ്ങളിലൂടെ അവതരിപ്പിയ്ക്കുന്നു. സംഭവത്തെ സമീപിയ്ക്കുന്ന പത്രപ്രവര്‍ത്തകന്റെ വീക്ഷണങ്ങളില്‍ വരുന്ന വ്യത്യാസം അനുസരിച്ച് ഒരേ വിഷയം തന്നെ വ്യത്യസ്ത നിലപാടുകളിലൂടെ വാര്‍ത്തയായി അവതരിപ്പിയ്ക്കപ്പെടാം...
-അഞ്ചല്‍ക്കാരന്‍



ബ്ലോത്രം
ന്യൂ ഇന്ത്യന്‍ എക്സ്പ്രെസ്സില്‍
.....






ബൂലൊകത്തെ ബ്ലോഗ് വാര്‍ത്തകള്‍ക്കുള്ള ആദ്യ ബ്ലോഗ്പത്രമായ ബ്ലോത്രത്തിന്റെ സേവനത്തിനു ഒരു അംഗീകാരം കൂടി . പ്രമുഖ ദിനപത്രമായ ന്യൂ ഇന്ത്യന്‍ എക്സ്പ്രെസ്സില്‍ ബ്ലോത്രത്തെ കുറിച്ച് വന്ന ലേഖനം ഞങ്ങള്‍ക്ക് നിങ്ങള്‍ നല്‍കിയ സഹകരണത്തിന്റെ പ്രതീകമായി കാണുന്നു .നേരത്തെ ഏഷ്യാനെറ്റ്‌ ന്യൂസ് ചാനെലും ബ്ലോത്രത്തെ കുറിച്ചുള്ള റിപ്പോര്ട്ട് പ്രക്ഷേപണം ചെയ്തത് കണ്ടുകാണുമല്ലോ.... .ഒരിക്കല്‍ കൂടി ന്യൂ ഇന്ത്യന്‍ എക്സ്പ്രെസ്സ് അണിയറ പ്രവര്‍ത്തകര്‍ക്കും നിങ്ങള്‍ ഓരോരുത്തര്‍ക്കും നന്ദി പറയുന്നു...ഞങ്ങളുടെ പ്രവര്‍ത്തന മേഖലക്ക്‌ ഒരു പൊന്‍തൂവല്‍ കൂടി....എല്ലാവര്‍ക്കും നന്ദി...ഒരായിരം നന്ദി.....
-ബ്ലോത്രം എഡിറ്റോറിയല്‍ ബോര്‍ഡ്‌ ..
ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സില്‍ ബ്ലോത്രം ....കാണുക......

>>>>>>>അതിനായി ഇവിടെ ക്ലിക്കുക ....





ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സില്‍ വന്ന റിപ്പോര്‍ട്ടില്‍ നിന്നും........


‘Newspaper’ which is a great read .


Asha P

‘Blothram’, hailed as one of the first blog newspapers born in Malayalam blogosphere, will soon have one more feather more in its cap. In a few days’ time, Blothram will bring out its online magazine too.On October 24, ‘MA masika’ will be launched by Blothram group with Naseer Kadikkad, who also brought out the Onam edition of Blothram, as editor.Blothram is a great read, if one likes to know what is happening in the blogosphere, who the newcomers are, to read new - but well-written - posts, to take part in heated discussions and, of course, to hit a lot of the latest blog news. If one likes to go through different stuff packed into one sheet, then more so.


FOR MORE READING CLICK HERE.




THANK YOU ONCE AGAIN.......



വരുന്നൂ വീണ്ടും ക്വിസ് മത്സരം..!!


മലയാളഗാനശേഖരത്തിൽ ആരംഭിച്ച “നുറുങ്ങുകൾ” എന്ന ആശയം ഒരു പുതിയ വഴിത്തിരിവിലേക്കെത്തുകയാണ്. വിവരശേഖരണത്തിനോടൊപ്പം,അത് കൂടുതൽ സുതാര്യമായി സംഗീത/സിനിമാ സ്നേഹികളുമായി പങ്കു വയ്ക്കുക എന്ന ലക്ഷ്യത്തെ മുൻ‌നിർത്തി വിജ്ഞാനവും വിനോദവും കൈകോർക്കുന്ന ഒരു ക്വിസ് പരമ്പര “MSL-Quiz“ എന്ന പേരിൽ ഇവിടെ ആരംഭിക്കുകയാണ്.ഗാനശേഖരത്തിനു പിന്നിലെ അണിയറപ്രവർത്തകരാണ് ഇത്തരമൊരാശയത്തിന്റെ സാക്ഷാത്ക്കാരത്തിനായി പ്രവർത്തിക്കുന്നത്.ഓരോആഴ്ച്ചയും ഒരോ എപ്പിസോഡുകളും എല്ലാ 10 എപ്പിസോഡുകൾക്ക് ശേഷം സമ്മാനദാനവുമാണ് ഒരോ സീസണിലുമായി നടക്കുവാൻ പോകുന്ന ഈ ക്വിസിന്റെ പ്രത്യേകത.ഇന്റർനെറ്റ് മലയാളത്തിന് ഏറെ അഭിമാനകരവും പുസ്തകപ്രേമികൾക്ക് ഏറെപരിചിതവുമായ ഇന്ദുലേഖ.കോം എന്ന വെബ്ബ് കൂടി ഈ സംരംഭത്തിൽ അണിചേരുന്നു.ബ്ലോഗിൽ മുൻപ് നടത്തപ്പെട്ടിട്ടുള്ള ഗോമ്പറ്റീഷൻ ക്വിസ് മത്സരങ്ങൾ ഇത്തരമൊരു സംരംഭത്തിനു പ്രചോദനമായിട്ടുണ്ട്.

ആദ്യത്തെ പത്ത് എപ്പിസോഡിനു ശേഷം പോയിന്റുകൾ കണക്കാക്കി ഒന്ന്,രണ്ട് സ്ഥാനങ്ങളിൽ എത്തുന്നവർക്ക് സമ്മാനവും നൽകുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഇതിലെ പോകൂ





അഴിച്ചുപണിക്കാരാ... ഒരു രക്ഷാകവചം താങ്കള്‍ക്കുമാവാം...(ഇതിനകം സ്വന്തമാക്കിയിട്ടില്ലെങ്കില്‍...)



കൈരളി ചാനലില്‍ ഒരു പുതിയ പംക്തി, 'അഴിച്ചുപണി'..!


ആലംദുനിയാവിലെ മാധ്യമങ്ങളെ മുഴുവന്‍ അടിച്ചുടച്ച്‌ അഴിച്ചുപണിയാനിറങ്ങിയ അഴിച്ചുപണിക്കാരനോട്‌ 'ദൃഷ്ടിദോഷ രക്ഷാകവച'ത്തെക്കുറിച്ച്‌....

അഴിച്ചുപണിക്കാരനും ദൃഷ്ടിദോഷ രക്ഷാകവചവും തമ്മിലെന്ത്‌ എന്നാവും...., പറയാം...
ബാക്കി വായിക്കാന്
ഇതു വഴി പോവുക >>>>>> http://muktharuda.blogspot.com/2009/10/blog-post_22.html


ലവ് ജിഹാദ് മാനിയ


ഇന്നലെ സഖാവ് കുഞുമോന്‍
മകനെ വിളിച്ച് ഇങ്ങനെ ഉപദേശിച്ചു
കോളേജില് പോയാല്‍
പഠിച്ചിട്ട് വരാ
പ്രേമിക്കണമെങ്കില്‍
ഞമ്മളെ ജാതീലുള്ളോരെ മാത്രം
പ്രേമിക്കാ
മകന്‍ അന്തം വിട്ടുപോയി
.................
-

കവിയല്ല ...ഞാന്‍....!

കവയത്രിക്ക് പറയാനുള്ളത്
അവളുടെ
താലി ചരടില്‍ പറ്റിയ
അഴുക്കിനെ കുറിച്ചാണ്

കവി പറയുന്നതോ ...
................
-
അനില്‍ കുരിയാത്തി

ഓര്‍മ്മകള്‍ മേയുന്ന കാമ്പസിലേക്ക്‌ ഒരു വട്ടം കൂടി


ഓര്‍മ്മക്കുറിപ്പുകള്‍ എഴുതാന്‍ ഒരു മടി എപ്പോഴോ പിടി കൂടിയിരുന്നു. അല്ലെങ്കില്‍ എഴുത്ത് പലവഴിക്ക് തിരിഞ്ഞു പോയതുകൊണ്ടായിരിക്കാം. അപ്പോഴാണ്‌ കഴിഞ്ഞ ദിവസം ബഷീര്‍ക്ക വിളിച്ചത്‌. ഞങ്ങളുടെ പ്രീ ഡിഗ്രി ബാച്ചിന്‍റെ ഒരു കൂടിച്ചേരല്‍ ഡിസംബറില്‍ സംഘടിപ്പിക്കുന്ന കാര്യം പറയാന്‍. ക്ലാസ്സ്‌ മേറ്റ്‌ സിനിമ ഇറങ്ങിയപ്പോള്‍ ഞാന്‍ ബഷീര്‍ക്കയോട് നമുക്കെല്ലാവര്‍ക്കും ഇങ്ങനെ ഒന്ന് ഒത്തുകൂടെണ്ടേ എന്ന് ചോദിച്ചിരുന്നു. ....
- മേരി ലില്ലി


അറിയിപ്പ്.
ചില സാങ്കേതിക കാരണങ്ങളാല്‍ കൂടുതല്‍ വാര്‍ത്തകള്‍ ചേര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല, ക്ഷമിക്കുക.

0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP