02ഒക്റ്റോബര്‍209 - പുകയാത്ത കൊള്ളി...
Thursday
പുകയാത്ത കൊള്ളി...
വിശേഷണങ്ങളും പരിചയപ്പെടുത്തലുകളും വേണ്ടാതെ ബൂലോകത്തില്‍ സാന്നിധ്യമുള്ള കാപ്പിലാന്‍റെ ബ്ലോഗ് സപര്യയിലൂടെ കുറച്ച് നിമിഷങ്ങള്‍. കഥയും കവിതയും ഹാസ്യവും രോഷവും പോരാട്ടങ്ങളും നിറയുന്ന സൃഷ്ടികള്‍ക്കിടയില്‍ കാപ്പിലാനെ തേടി...
വായിക്കുക ബ്ലോഗില്‍ വിവാദനായകനായി നിറഞ്ഞ് നില്‍ക്കുന്ന പ്രശസ്ത ബ്ലോഗര്‍ ശ്രീ കാപ്പിലാനുമായി ബ്ലോത്രം നടത്തിയ അഭിമുഖം. “പുകയാത്ത കൊള്ളി..”
തേയില തോട്ടങ്ങള്‍ കൊണ്ടും പ്രകൃതി ഭംഗി കൊണ്ടു അനുഗ്രഹീതമായ ഇടുക്കിയിലകട്ടെ ഈ അന്വേഷണം ...നേരം പര പരാ വെളുക്കുന്നുമ്പോള്‍ ഞങ്ങള്‍ കാഞ്ഞിരപ്പള്ളി കടന്നിരുന്നു ...അപായത്തിന്റെ അലര്‍ച്ചയുമായി ഒരു ആംബുലന്‍സ് ആണ് ഞങ്ങളെ വരവേറ്റത് .......കുട്ടിക്കാനത്ത് നടന്ന ഒരു വാഹനാപകടത്തിന്റെ അവശേഷിപ്പാണ് ഇതില്‍ ...ഗുരുതരമായ വാഹനാപകടങ്ങളുടെ പറുദീസയായി കിഴക്കന്‍ മേഖല പ്രത്യേകിച്ച് ദേശിയപാത 220 മാറി കഴിഞ്ഞിരിക്കുകയാണ് ...വളഞ്ഞുപുളഞ്ഞു പോകുന്ന ഈ കിഴക്കന്‍ പാത അപകട കെണികള്‍ കൊണ്ടു മറഞ്ഞിരിക്കുന്ന ഒരു നരകമായി മാറി ....അപകടങ്ങല്‍ക്കെതിരെയുള്ള മുന്‍കരുതലുകള്‍ പലതും സര്‍ക്കാര്‍ ഓഫീസുകളിലെ പൊടി പിടിച്ച ഫയലുകളിലും മന്ത്രിമാരുടെ പ്രസംഗങ്ങളിലും മറ്റും ഉറങ്ങുന്നതു വേദനാജനകമായ കാര്യമാണ്..
-ജിക്കു വര്‍ഗ്ഗീസ്.
താരങ്ങളെ ദൈവങ്ങളെപോലെ ആരാധിച്ച്, സിനിമയില്‍ കാണുന്ന വിസ്മയ കാഴ്ചയാണ് ജീവിതം എന്ന് തെറ്റിദ്ധരിച്ച് സ്വയം വിഡ്ഢിവേഷം കെട്ടുന്ന ഈ തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ താരരാജാക്കന്‍മാര്‍ വഹിക്കുന്ന മനപ്പൂര്‍വ്വമായ പങ്ക് വലുതുതന്നെ...
-മായികാ ദേവി.
-സന്തോഷ് എച്ച് കെ.
വായിക്കുക ബ്ലോഗില്‍ വിവാദനായകനായി നിറഞ്ഞ് നില്‍ക്കുന്ന പ്രശസ്ത ബ്ലോഗര്‍ ശ്രീ കാപ്പിലാനുമായി ബ്ലോത്രം നടത്തിയ അഭിമുഖം. “പുകയാത്ത കൊള്ളി..”
വായിക്കുക.. ബ്ലോത്രം അഭിമുഖത്തില്‍....
ഇടുക്കിക്ക് വിമാനത്തെക്കാള്‍ അവശ്യം ഒരാശുപത്രി .....
തേയില തോട്ടങ്ങള്‍ കൊണ്ടും പ്രകൃതി ഭംഗി കൊണ്ടു അനുഗ്രഹീതമായ ഇടുക്കിയിലകട്ടെ ഈ അന്വേഷണം ...നേരം പര പരാ വെളുക്കുന്നുമ്പോള്‍ ഞങ്ങള്‍ കാഞ്ഞിരപ്പള്ളി കടന്നിരുന്നു ...അപായത്തിന്റെ അലര്‍ച്ചയുമായി ഒരു ആംബുലന്‍സ് ആണ് ഞങ്ങളെ വരവേറ്റത് .......കുട്ടിക്കാനത്ത് നടന്ന ഒരു വാഹനാപകടത്തിന്റെ അവശേഷിപ്പാണ് ഇതില്‍ ...ഗുരുതരമായ വാഹനാപകടങ്ങളുടെ പറുദീസയായി കിഴക്കന്‍ മേഖല പ്രത്യേകിച്ച് ദേശിയപാത 220 മാറി കഴിഞ്ഞിരിക്കുകയാണ് ...വളഞ്ഞുപുളഞ്ഞു പോകുന്ന ഈ കിഴക്കന്‍ പാത അപകട കെണികള്‍ കൊണ്ടു മറഞ്ഞിരിക്കുന്ന ഒരു നരകമായി മാറി ....അപകടങ്ങല്‍ക്കെതിരെയുള്ള മുന്‍കരുതലുകള്‍ പലതും സര്‍ക്കാര്‍ ഓഫീസുകളിലെ പൊടി പിടിച്ച ഫയലുകളിലും മന്ത്രിമാരുടെ പ്രസംഗങ്ങളിലും മറ്റും ഉറങ്ങുന്നതു വേദനാജനകമായ കാര്യമാണ്..
-ജിക്കു വര്‍ഗ്ഗീസ്.
ഫാനുകളില്‍ കുരുങ്ങി ആത്മഹത്യ ചെയ്യുന്ന സിനിമാ കാഴ്ചകള്‍
കേരളത്തിലെ പുതുതലമുറയെ ബാധിച്ചിരിക്കുന്ന താരാരാധന എന്ന മഹാരോഗത്തിന്‍റെ പ്രതിഫലനമാണ് സിനിമാ തിയ്യറ്ററിനുമുന്നില്‍ കാണുന്ന ഫാന്‍സ് അസോസിയേഷനുകളുടെ ഫ്ലെക്സ് ബോര്‍ഡുകള്‍. ആരാധനാപുരുഷന്‍റെ, വെള്ളിത്തിരയിലെ വീരനായകന്‍റെ ഈ അനുയായികള്‍ മലയാള സമൂഹത്തിന് തന്നെ മാനഹാനിയാണ്. ഇത്തരം അസോസിയേഷന്‍ ഭാരവാഹികളുടെ ഫോട്ടോകളും പേരു വിവരങ്ങളും മൊബയില്‍ നമ്പരും പ്രസ്തുത ബോര്‍ഡില്‍ നായകന്‍റെ വിവിധ ഭാവങ്ങളിലുള്ള പോസുകള്‍ക്ക് ചുവടെ ആത്മ രതിയുടെ പാണ്ടുപോലെ നമുക്ക് കാണേണ്ടിവരുന്നു.താരങ്ങളെ ദൈവങ്ങളെപോലെ ആരാധിച്ച്, സിനിമയില്‍ കാണുന്ന വിസ്മയ കാഴ്ചയാണ് ജീവിതം എന്ന് തെറ്റിദ്ധരിച്ച് സ്വയം വിഡ്ഢിവേഷം കെട്ടുന്ന ഈ തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ താരരാജാക്കന്‍മാര്‍ വഹിക്കുന്ന മനപ്പൂര്‍വ്വമായ പങ്ക് വലുതുതന്നെ...
-മായികാ ദേവി.
ലൗ ജിഹാദ് !!!!!
പ്രണയം മതമടക്കമുള്ള സമൂഹ്യസ്ഥാപനങ്ങള്‍ക്ക് നേരെ വ്യക്തി നടത്തുന്ന സര്‍ഗാത്മക കലാപമാണെന്ന് നമ്മെ പഠിപ്പിച്ചതാരാണ്? മതത്തിന് വേണ്ടി വ്യക്തികളെ ഇരകളാക്കുന്ന വിശുദ്ധബലിയല്ലേ അത്?-സന്തോഷ് എച്ച് കെ.
ഒരു കൊച്ചു ഭൂമി കുലുക്കം
തലകെട്ടില്‍ പറഞ്ഞ പോലെ ഭൂകമ്പം തന്നെയാണ് വിഷയം. നാട്ടില്‍ വച്ച് ഭൂകമ്പം എന്ന് കേട്ടിട്ടുണ്ട് എന്നല്ലാതെ അനുഭവിച്ചറിയാന്‍ യോഗം ഉണ്ടായതു ഡല്‍ഹിയില്‍ വന്ന ശേഷം ആണ്. അന്ന് അമ്മാവന്റെ കൂടെ കഴിയുന്ന സമയം. ഒരു റിപബ്ലിക് ഡേ യുടെ അവധി കിട്ടിയ ആലസ്യത്തില്‍ സുഖമായി ഉറങ്ങുമ്പോള്‍ കട്ടില്‍ ആരോ ആട്ടുന്നു. അമ്മാവന്റെ മക്കള്‍ രാവിലെ എഴുന്നേറ്റാല്‍ കട്ടില്‍ ആട്ടുന്ന പരിപാടി ഉള്ളത് കൊണ്ട് അവരായിരിക്കും എന്ന് ഓര്‍ത്തു. പിന്നെ പാതി മയക്കത്തില്‍ പറഞ്ഞു
"അടി മേടിക്കും രണ്ടും"
പെട്ടന്ന് മാമന്റെ അലര്‍ച്ച
"ഓടിക്കോ ഭൂകമ്പം ആണ്" ഇതെല്ലാം തന്നെ നിമിഷങ്ങള്‍ക്കുള്ളില്‍ ആയിരുന്നു....
-കുറുപ്പിന്റെ കണക്ക് പുസ്തകം.
"അടി മേടിക്കും രണ്ടും"
പെട്ടന്ന് മാമന്റെ അലര്‍ച്ച
"ഓടിക്കോ ഭൂകമ്പം ആണ്" ഇതെല്ലാം തന്നെ നിമിഷങ്ങള്‍ക്കുള്ളില്‍ ആയിരുന്നു....
-കുറുപ്പിന്റെ കണക്ക് പുസ്തകം.
0 comments:
Post a Comment