FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

21ഒക്ടോബര്‍2009 സഗീറിയന്‍ കാലഘട്ടം തിരിച്ചു വരുന്നു...

Tuesday

തിരിച്ച് വരുന്ന സഗീറിയന്‍ കാലഘട്ടം
സ്വ. ലേ.
ബ്ലോഗിനെ ഒരു കാലത്ത് സജീവമായി നിര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുള്ളതാണ് ശ്രീ സഗീര്‍ പണ്ടാരത്തിലിന്റെ വെള്ളിനക്ഷത്രം എന്ന ബ്ലോഗ്. കൂടുതല്‍ ഹിറ്റുകളും കമന്റുകളുമായി തിളങ്ങിനിന്നിരുന്ന ആ ബ്ലോഗ് ഇടക്കാലത്ത് സജീവമല്ലായിരുന്നു. സഗീര്‍ എന്ന ബ്ലോഗറെ വായനക്കാര്‍ മറന്നു പോവുകയും ചെയ്തു. വര്‍മ്മമാരുടേയും അരൂപിയുടേയും അനോണിമാഷിന്റെയും ബ്ലോഗുകളെ പോലും അത് ബാധിച്ചു. എന്നാല്‍ നീണ്ട ഇടവേളക്ക് ശേഷം സഗീറിന്റെ ബ്ലോഗ് സജീവമാകുന്നതായും കമന്റുകള്‍ കൊണ്ട് നിറയുന്നതായും റിപോര്‍ട്ട് ചെയ്യപ്പെടുന്നു.

ഫാത്തിമ്മയുടെ മക്കള്‍

കൂവല്‍

അസ്ഥികള്‍ പറഞ്ഞ കഥ

കുന്തി ചെയ്ത തെറ്റ്

എന്നീ കവിതകളിലൂടെ വീണ്ടും സഗീറിന്റെ ബ്ലോഗുകള്‍ വായനക്കാരുടെ ശ്രദ്ധാ കേന്ദ്രമായിത്തീരുകയാണ്. ഒടുവില്‍ പബ്ലിഷ് ചെയ്ത

അനര്‍ത്ഥവേള.

എന്ന പോസ്റ്റാണ് വീണ്ടും വെള്ളിനക്ഷത്രം എന്ന ബ്ലോഗിലേക്ക് നിരന്തരം കയറുവാന്‍ വായനക്കാരനെ പ്രേരിപ്പിക്കുന്നത്. പ്രശസ്ത ബ്ലോഗര്‍മാരായ ശ്രീ സിയ, ഇടിവാള്‍, അനില്‍ @ ബ്ലോഗ്, ഗുപ്തന്‍ എന്നിവരുടെ ഗൌവരവമായ ഇടപെടലുകള്‍ ചര്‍ച്ച സജീവമായി കൊണ്ട് പോകുന്നു. സഗീറിന്റെ രചനകള്‍ മോഷണമാണെന്ന് ശ്രീ സിയ ആരോപിക്കുന്നു. “സഗീറിനെ വിമര്‍ശിക്കുന്നവരെല്ലാം അനോണികള്‍ ആണെന്നാണ് സഗീറും ബ്ലോത്രം പത്രത്തില്‍ സഗീര്‍ സ്തുതി എഴുതുന്നവരും പറയുന്നത്.“ എന്ന് ശ്രീ ഗുപ്തന്‍ ആരോപിച്ചു.

അനര്‍ത്ഥവേള.



കോടാനുകോടി
മനുഷ്യര്‍ ജീവിച്ചു
മറഞ്ഞയീഭൂമിയില്‍,
സമയവൃക്ഷത്തിലെ
കാറ്റുവീഴ്ച്ചയില്‍,
ജനപഥങ്ങള്‍ വിടചൊല്ലുന്നു.

ജീവജാലങ്ങള്‍
പരസഹസ്രം.
മനുഷ്യനതിലെ
ഒരു ജീവി മാത്രമെങ്കിലും,
നവജാതര്‍ കീഴടക്കിയ
സിംഹാസനം പുതിയ
സ്വപ്നങ്ങള്‍ നെയ്തു!
................
സഗീര്‍ പണ്ടാരത്തില്‍.

കാറ്റു വീഴ്ച (കവിത)

യുഗയുഗനാനന്തരങ്ങളായി
മറ്റാര്‍ക്കോവേണ്ടി വിളങ്ങുമീ
ബൂലോഗകവിതേ....
നിന്നാസനമൂര്‍ത്തിയില്‍
നിര്‍ഗ്ഘോഷാര്‍മ്മാദം.
...................
അഞ്ചല്‍ക്കാരന്‍.


ഐഡിയാ..

ബോറ് 17
-ഗുപ്തന്‍.



തോന്ന്യാശ്രമത്തില്‍ ഉപതെരെഞ്ഞെടുപ്പ്

ആശ്രമം ഉപതെരഞ്ഞെടുപ്പിലേക്ക്?

കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ തോന്ന്യാശ്രമവും അനിവാര്യമായ ഒരു ഉപതെരഞ്ഞെടുപ്പിന്‍റെ അണിയറ നീക്കങ്ങളാല്‍ വീര്‍പ്പുമുട്ടുന്നതായി ആശ്രമം ലേഖകന്‍ റിപോര്‍ട്ട് ചെയ്യുന്നു.

വ്യാപകമായ കള്ള വോട്ട് ചേര്‍ക്കാനും തിരഞ്ഞെടുപ്പ് അട്ടിമറിക്കാനും ഭരണപക്ഷം ശ്രമിക്കുന്നതായും ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം തിരഞ്ഞെടുപ്പില്‍ നിന്നും വിട്ട് നില്‍ക്കുന്നതായും ഉള്ള ആരോപണങ്ങള്‍ ആശ്രമാധിപതി നിഷേധിച്ചു. ആശ്രമത്തില്‍ അന്തേവാസികള്‍ കയറുന്നില്ല എന്ന ആരോപണത്തെപറ്റി ചോദിച്ചപ്പൊള്‍ “സ്ഥാനങ്ങള്‍ കിട്ടാതിരുന്ന ചിലര്‍ ചില അപശ്രുതികള്‍ ഉണ്ടാക്കി എന്നതല്ലാതെ ആശ്രമത്തിനോ ആശ്രമ ഭരണത്തിനോ ഇതുവരെ കോട്ടം സംഭവിച്ചിട്ടില്ല എന്നതും നമുക്കെല്ലാം അറിയാം .“ എന്നായിരുന്നു മറുപടി.

പുതിയ ആരോപണ പ്രത്യാരോപണ യുദ്ധങ്ങള്‍ക്ക് ഈ ഉപതിരഞ്ഞെടുപ്പ് വഴി വെക്കാന്‍ സാധ്യത ഉണ്ടെന്ന് ഞങ്ങളുടെ ലേഖകന്‍ റിപോര്‍ട്ട് ചെയ്തു.

ആശ്രമം-ഉപതെരഞ്ഞെടുപ്പ്-അപ്ഡേറ്റ്

---------------------------------------------------------------------------------------------------
---------------------------------------------------------------------------------------------------

രാത്രികള്‍ നീണ്ടു നീണ്ടു പോകവേ..



പഞ്ചാബിന്റെ തെക്കുപടിഞ്ഞാര് ഭാഗത്ത് മുസാഫര്‍ഗഢ് ജില്ലയില്‍ തികച്ചും ഒറ്റപ്പെട്ടു കിടക്കുന്ന പാകിസ്താന്‍ ഗ്രാമമാണ് മീര്‍വാല. പരിഷ്കാരം ഒട്ടും വന്നിട്ടില്ല. ആണ്‍‌കുട്ടികള്‍ മതവിദ്യാഭ്യാസം നേടും. അത്യാവശ്യം ഓതാന്‍ പഠിച്ച പെണ്‍കുട്ടികള്‍ കുട്ടിക്കാലം മുതല്‍ക്ക് വീടുപരിപാലിക്കാന്‍ വീട്ടിലെ മുതിര്‍ന്ന സ്ത്രീകളില്‍ നിന്നു പഠിക്കും. ഭര്‍ത്താവിനു കോപം ഉണ്ടാക്കാതെ, കുടുംബത്തിനു മാനക്കേടുണ്ടാക്കാതെ ജീവിക്കേണ്ടതെങ്ങനെ എന്ന അഭ്യാസമാണ് പാരമ്പര്യവഴിക്ക് പെണ്‍‌കുട്ടികള്‍ക്ക് നാനിമാരില്‍ നിന്നും മൂത്തവരില്‍ നിന്നും മറ്റും ലഭിക്കുക.
..................

ഈ ദേഹം, കുഴഞ്ഞുപോകുന്ന കാലുകള്‍ എന്റേതല്ല..എന്റെ ബോധം നശിക്കാന്‍ പോവുകയാണ്. നിലത്തേയ്ക്ക് വീഴാന്‍ പോവുകയാണ്. പക്ഷേ എനിക്കതിനുള്ള അവസരം കിട്ടുന്നില്ല- അവര്‍ കശാപ്പുചെയ്യാനുള്ള ആടിനെ എന്നപോലെ എന്നെ വലിച്ചിഴയ്ക്കുകയാണ്. പുരുഷന്മാരുടെ കൈകള്‍ എന്റെ കൈകളില്‍ ചുറ്റി വരിഞ്ഞിരിക്കുകയാണ്. വസ്ത്രങ്ങളില്‍ പിടിച്ചു വലിച്ച് ഷാളില്‍ , എന്റെ മുടിയില്‍ ....
ഖുര്‍ ആന്റെ പേരില്‍ എന്നെ വെറുതേ വിടൂ ... എന്ന് ഞാന്‍ അലറി വിളിച്ചു. പടച്ചവനെ വിചാരിച്ച് എന്നെ വിടൂ...

............

രാത്രികള്‍ നീണ്ടു നീണ്ടു പോകവേ.. (ഇതിലെ പോവുക)

വെള്ളെഴുത്ത്.


യേശുദാസ് പറയുന്ന ‘റിയാലിറ്റി‘

...
എങ്കിലും റിയാലിറ്റി ഷോകൾ തകർത്താടിക്കൊണ്ടേയിരിക്കുന്നു.കഴിവുള്ളവർക്ക് ഒരു വേദി കിട്ടുന്നു എന്ന ഒരു നല്ല വശം ഇതിനുണ്ടെന്ന് ഞാനും സമ്മതിക്കുന്നു.എന്നാൽ മറ്റുള്ളവർക്ക് വേദിയൊരുക്കി സാഹചര്യങ്ങൾ ഉണ്ടാക്കിക്കൊടുക്കുക എന്നതിലുപരി ഇന്നത് ചാനലുകളുടേയും മൊബൈൽ കമ്പനികളുടേയും എന്തിനു ഡ്രസ് സ്പോൺസർ ചെയ്യുന്ന തുണിക്കടകളുടെ വരെ പ്രധാന വരുമാന മാർഗവും ബിസിനസ് തന്ത്രവുമായി മാറിക്കഴിഞ്ഞിരിക്കുന്നു.ദിവസേന ലക്ഷോപലക്ഷം എസ്.എം.എസുകളാണു ഇത്തരം റിയാലിറ്റി ഷോകളുടെ പേരിൽ കൈമാറ്റം ചെയ്യപ്പെടുന്നത്.ഇതിനാവട്ടെ 3 മുതൽ 5 രൂപവരെ ഈടാക്കുന്നു കമ്പനികൾ.കോടിക്കണക്കിനു വരുന്ന ഈ വരുമാനം മൊബൈൽ കമ്പനികളും ചാനലുകളും തമ്മിൽ വീതിച്ചെടുക്കുന്നു.ആരും കയറാനില്ലാതിരുന്ന തുണിക്കടകൾ വരെ ഇന്നിപ്പോൾ വൻ ബിസിനസ് കേന്ദ്രങ്ങൾ ആയിമാറിക്കഴിയുന്നു.മാത്രമോ റിയാലിറ്റി ഷോ എന്ന ഇവന്റ് മാനേജ്മെന്റുമായി ബന്ധപ്പെട്ട് കഴിയുന്ന എല്ലാ അനുബന്ധ ബിസിനസുകളും പുഷ്ടിപ്രാപിക്കുന്നു.ആയിക്കോട്ടെ, അതൊക്കെ ഉണ്ടാകട്ടെ.ഇതിനിടയിൽ നഷ്ടപ്പെടുന്ന ചിലതില്ലേ?
-സുനില്‍ കൃഷ്ണന്‍.

എലിമിനേഷന്‍ റൌണ്ട് - ആതിര, ഏജ് ഫോര്‍ട്ടീന്‍


പാട്ടു പാടി കഴിഞ്ഞപ്പോള്‍ ആതിര ആദ്യം നോക്കിയത് അമ്മയുടെ മുഖത്തേക്കു തന്നെയായിരുന്നു.ഇടെയ്ക്കെവിടെയോക്കയോ വച്ച് പിഴച്ചുപോയ ശ്രുതിയും തെറ്റിപ്പോയ ഡാന്‍സ് സ്റ്റെപ്പുകളുമെല്ലാം അവളുടെ മനസ്സിനെ വ്യാകുലപ്പെടുത്തുന്നുണ്ടായിരുന്നു.അടുത്തത് എലിമിനേഷന്‍ റൌണ്ടാണ്...ഈ പാട്ട് കൂടി ശരിയായില്ലെങ്കില്‍ പുറത്താവുമെന്ന് ഉറപ്പ്‌..... അമ്മയുടെ മുഖത്ത്‌ അല്‍പ്പം പോലും തെളിച്ചമില്ല...അവള്‍ ആധിയോടെ ജഡ്ജസിനെ നോക്കി....

''ആതിര നന്നായി പാടി എന്ന് തോന്നുന്നുണ്ടോ ??'
-മുരളി നായര്‍.

കലാലയ രാഷ്ട്രീയം

കലാലയ രാഷ്ട്രീയം പാടില്ല എന്ന് ലൌകികരായ നമുക്കൊക്കെ അറിയാം.

നമ്മള്‍ പിള്ളേരെ കോളേജില്‍ അയക്കുന്നത് പഠിക്കാനാണ്. രാഷ്ട്രീയം കളിക്കാനല്ല.

ചില ലോക്കല്‍ നേതാക്കന്മാരുടെ ചട്ടുകമായാണ് വിദ്യാര്‍ത്ഥി രാഷ്ട്രീയക്കാര്‍ പ്രവര്‍ത്തിക്കുന്നത്.

സ്വന്തം മക്കളുടെ ഭാവി കരുപ്പിടിപ്പിക്കാനാണ് മാതാപിതാക്കള്‍ മക്കളെ കോളേജിലയക്കുന്നത്. അവന്‍ അവിടെ ഇങ്ക്യിലാബും കത്തിക്കുത്തും പഠിച്ച് നടക്കുമ്പോള്‍ തകരുന്നത് ഒരു കുടുബമാണ്. ഒപ്പം ഒരു സമൂഹവും

-കരിമീന്‍.


കെ.വേണുവിനെപ്പറ്റിതന്നെ

കെ.വേണു സത്യസന്ധനായൊരു മനുഷ്യനാണ്. പ്രസംഗത്തിലല്ല, പ്രവൃത്തിയില്‍ തന്നെ വേണം ആദര്‍ശം എന്ന് ശഠിക്കുന്ന അപൂര്‍വം മനുഷ്യരിലൊരാള്‍. തനിക്കു ശരി എന്ന് തോന്നുന്നത് വിളിച്ചു പറയാന്‍ പ്രത്യയശാസ്ത്രമോ, പ്രതിബദ്ധതയോ തടസ്സമാകാത്ത ഒരാള്‍. സമര തീഷ്ണമായ യൌവ്വനം, ബലികഴിക്കപ്പെട്ട ജീവിതം,ഹോമിക്കപ്പെട്ട പ്രണയം, സൌഹൃദം ഇതെല്ലാമാണ് കെ.വേണു.

ആസിയാന്‍ കരാറിനെ, എക്സ്പ്രസ്സ് ഹൈവയെ ഒക്കെ അനുകൂലിക്കാന്‍ തനിക്ക് തോന്നിയാല്‍ അത് തുറന്നെഴുതാനുള്ള ആര്‍ജ്ജവം വേണുവിനുണ്ട്. ഇക്കഴിഞ്ഞ മാതൃഭൂമി ലേഖനത്തിലും അദ്ദേഹം അത് തുടരുന്നു. പക്ഷേ ആസിയാന്‍ അനുകൂല ലേഖനം എഴുതിവന്നപ്പോള്‍ പ്രതികൂലമായോ എന്ന് സംശയം.

-കരിമീന്‍




ആകാശവേരുകള്‍

വേനല്‍ തിന്ന ഇലകളുടെ ഓര്‍മ്മയുണ്ട് ...
ഒരുപാട്‌ കിളികള്‍ ഇണചേര്‍ന്ന നിറമുണ്ട് ...
പൂക്കാന്‍ മറന്നുപോയ ചില്ലകളില്‍ -
മഴയും വെയിലും നിലാവും അടയിരുന്ന മണമുണ്ട് ...
എത്രനാളിങ്ങനെ മേഘങ്ങള്‍ക്ക് നീ കൂട്ടുനില്‍ക്കും !

-പകല്‍കിനാവന്‍.



കിളിക്കൂട്

ഉമ്മറത്ത്‌ മേല്‍ക്കൂരയില്‍ കുഞ്ഞാറ്റക്കിളി കുടുകൂട്ടുന്നത്‌ ആദ്യം കണ്ടെത്തിയത്‌ വിട്ടിലെ ഉണ്ണികളായിരുന്നു. അന്ന്‌ അവരുടെ സന്തോഷം ഒന്നു കാണേണ്ടതു തന്നെ. പുളിമരത്തണലില്‍ മദിച്ച്‌കളിച്ചിരുന്ന കുസൃതികളും കേട്ടറിഞ്ഞ്‌ അവരുടെ കൂട്ടുകാരും ഓടിയെത്തി. അന്നവരുടെ മുഖത്ത്‌ കണ്ടതെളിച്ചം മനസ്സില്‍ മായാതെ കിടന്നു.
തൂവലും നാരും കോര്‍ത്തിണക്കിയ കൊച്ചു കിളിക്കൂട്‌....., കളിമാറ്റി കൂട്ടം പിരിഞ്ഞാല്‍ ഉണ്ണികള്‍ അവര്‍ക്ക്‌ നൂറു സംശയങ്ങള്‍ ബാക്കി. കൂടിന്റെ പണിതീരുന്നതും, അവ താമസിക്കുന്നതും, മുട്ടയിട്ടുവിരിയുന്നതും എല്ലാം അറിയണം. സദാ നോക്കിയിരുന്ന അവര്‍ക്ക്‌ പറയാനുള്ളതു കൂടിന്റെ കൌതുകം. കൂടൊരുക്കി തുവല്‍ വിരിച്ച്‌ താമസിച്ച്‌ നാള്‍ എറെയായില്ല. കിളി മുട്ടയിട്ടോ എന്നറിയാന്‍ ഉണ്ണികള്‍ക്ക്‌ തിടുക്കം . ഉറപ്പുവരുത്തി അവര്‍ കാത്തിരുന്നു..! അട ഇരിക്കുന്ന അമ്മക്കിളിയെയും ഇടക്ക്‌ ഇര തേടി പോകുന്ന ഇണക്കിളിയുടെ വരവും,ആസന്തോഷജീവിതം മദ്ധ്യവേനല്‍ അവധിയിലെ സന്തോഷ നാളില്‍ അവര്‍ സദാനോക്കിയിരിക്കൂമായിരുന്നു.
-പി എസ് ഇഖ്ബാല്‍.



ഉമ്മക്കൂടിനുള്ളിലെ കുളി സീന്‍

ഞങ്ങളുടെ നാട്ടിലെ യാതൊരു ദു:ശ്ശീലങ്ങളുമില്ലാത്ത ഒരേയൊരു ചെറുപ്പക്കാരനാണ്‌ സുനില്‍കുമാര്‍. കള്ളുചെത്തുകാരന്‍ രാമാട്ടന്റെയും, ഭാര്യ ലീലേച്ചിയുടേയും രണ്ടാമത്തെ മകന്‍. മൂത്തവനായ സന്തോഷ് കുമാറിനെക്കൊണ്ട് വീട്ടിലും നാട്ടിലുമെന്നല്ല, കേരളത്തിലും ഇന്ത്യയില്‍പോലും യാതൊരു പ്രയോജനവുമില്ല. കാരണം അവന്‍ ദൂഫായിലാണ്.
-കുമാരന്‍


സൈമേട്ടന്റെ 110 ഫ്യൂസാക്കി!

സൈമേട്ടന്റെ വീഴ്ച അങ്ങിനെ നാട്ടില്‍ മുഴുവന്‍ പാട്ടായി.കണ്ടവര്‍ കാണാത്തവരോടും, കാണാത്തവര്‍ കാണാന്‍ സാധ്യതയില്ലാത്തവരോടും പൊടിപ്പും തൊങ്ങലും വെച്ചുള്ള കഥകള്‍ പടച്ച് വിട്ടു.പലരും ഭാവന സമ്പന്നന്മാരായി വിവരണം കൊഴുപ്പിച്ചു. സൈമേട്ടന്‍ പോസ്റ്റിന്റെ മുകളില്‍ നില്‍ക്കുമ്പോള്‍ ഒരു മിസൈല്‍ വന്ന് കേറിയെന്ന് ഒരു കൂട്ടര്‍, ഊത്രാളിക്കാവ് പൂരത്തിന് വിട്ട കുട പൊട്ടി വിരിഞ്ഞതാണെന്ന് മറ്റൊരു കൂട്ടര്‍,എന്തിനധികം ഷോക്കേറ്റ സൈമേട്ടന്‍ വേലിക്കുറ്റിയുടെ മുകളില്‍ വീണു തുടങ്ങിയുള്ള കഥകള്‍ നിമിഷ നേരം കൊണ്ട് പ്രചരിച്ചു. പാവം സൈമേട്ടന്‍ ഇത് വല്ലതും അറിയുന്നുണ്ടോ? കുഴിയിലിരുന്ന് പൊട്ടിയ ഡയിന പോലെ തകര്‍ന്ന് കിടക്കുകയല്ലേ ഡയിനക്കുഴി.
-വാഴക്കോടന്‍.

കൈ വിട്ട കൊന്നപ്പത്തല്‍

ടക്കേലെ സുമതിയമ്മയും എന്‍റെ അമ്മാമ്മയും തമ്മില്‍ എന്തൊരു സ്നേഹാരുന്നു.
വെള്ളിയാഴ്ച അമ്പലത്തില്‍ പോവുമ്പോഴും, ഞായറാഴ്ച ദൂരദര്‍ശനില്‍ സിനിമ
കാണാന്‍ ഇരിക്കുമ്പോഴും ഒക്കെ ഉള്ള രണ്ടാളടേം സ്നേഹം കണ്ടാല്‍,
ചേട്ടത്തിയും അനിയത്തിയും ആണെന്നെ ആരും പറയു. എന്‍റെ അപ്പൂപ്പനും
സുമതിയമ്മേടെ ഭര്‍ത്താവു തങ്കപ്പേട്ടനും തോളില്‍ കയ്യിട്ടു ഷോലയിലെ
ധര്‍മ്മേന്ദ്രയും അമിതാബ് ബച്ചനും പോലെ, നടന്നിരുന്നത് ഇന്നലെ കഴിഞ്ഞ പോലെ
-കണ്ണനുണ്ണി.
ഓര്‍ക്കുന്നു .





സങ്കല്‍പ്പലോകമല്ലീയുലകം

പുറത്ത്‌ ചിന്നം പിന്നം പെയ്യുന്ന മഴ.
ഇറയില്‍ നിന്നിറ്റുന്ന തുള്ളികള്‍ ചീഞ്ഞയിലകളില്‍ ഒരൊച്ചപോലുമുണ്ടാക്കാതെ മരിച്ചു വീഴുന്നു.
ചന്ദ്രികയില്‍ നിന്നു പ്രണയവും ഇതുപോലെ മരിച്ചു ലയിച്ചു പോവുകയാണെന്നവള്‍ പതിയെ അറിഞ്ഞു തുടങ്ങി.
വിശപ്പ്‌ കൂടെ തണുപ്പും...
-സാബി.


Thorns That Do Not Penetrate The Heart (ഹൃദയത്തില്‍ തറയ്ക്കാത്ത മുള്ളുകള്‍)


-ശിവ-


കോഴിയെ തേടി

വെള്ളിയാഴ്ചയുടെ ആലസ്യത്തില്‍ കിടന്നുറങ്ങുകയായിരുന്ന എന്നെ ഉണര്‍ത്തിയത്‌ സഹമുറിയന്റെ സമയം തെറ്റി വന്ന മിസ്സ്‌ കാള്‍ ആയിരുന്നു. ആലസ്യമകറ്റാന്‍ ഒന്ന് മുഖം കഴുകി വരാം എന്നുറച്ച് ബാത്ത് റൂം ലക്ഷ്യമാക്കി നടന്ന ഞാന്‍ പഴശ്ശിരാജാ റിലീസ് ചെയ്യുന്നത് ബാത്ത് റൂമില്‍ ആണോ എന്ന സംശയത്തിലായി. അത്രയ്ക്കുണ്ടായിരുന്നു ക്യൂ . ക്യൂ തെറ്റിച്ചു മുഖം കഴുകുവാന്‍ നിന്നാല്‍ മറ്റു പലരുടെയും "മുഖം" കാണേണ്ടിവരും എന്നതിനാല്‍ താല്ക്കാലികാഭയമായ കിച്ചനിലേക്ക് കയറിയ ഞാന്‍ അവിടെ സിങ്കില്‍ വിശ്രമിക്കുന്ന രണ്ടു "സാദിയ" സഹോദരിമാരുടെ" മൃതദേഹങ്ങള്‍ " കണ്ടു ഞെട്ടി. ഗള്‍ഫില്‍ വന്നെങ്കിലും വിപ്ലവവീര്യം ഇപ്പോഴും മുഴുവനും നശിച്ചിട്ടില്ലാത്ത ഞാന്‍ മുഷ്ടിചുരുട്ടി "അന്ത്യാഭിവാദ്യം" അര്‍പ്പിച്ചശേഷം മുഖം കഴുകിയെന്നുവരുത്തി തിരികെ മുറിയില്‍ വരുമ്പോള്‍ അതാ ഭാര്യയുടെ മിസ്സ്‌ കാള്‍ .സ്ഥിരം വിളിക്കുന്ന ബോംബയ്ക്കാരന്‍ ഭായിയുടെ ഇന്റര്‍നെറ്റ്‌ ബൂത്ത്‌ അടച്ചിരുന്നതിനാല്‍ മറ്റൊന്ന് അന്വേഷിച്ച എനിക്ക് അബ്ദുള്ള ബിന്‍ താനി സ്ട്രീറ്റിനടുത്ത കോഴിക്കടയോടുചെര്‍ന്ന ബൂത്ത്‌ പറഞ്ഞുതന്നത് ഒരു ബംഗാളി..
-പഥികന്‍.


പുതിയ ബ്ലോഗര്‍മാരുടെ ശ്രദ്ധക്കായി... kerala blog academy malayalam blog help

Malayalees who wish to start a malayalam blog, may use the malayalam blog guideline given bellow.Please click on the image to read the guideline.
പുതുതായി ബ്ലോഗ് ചെയ്യുന്നവര്‍ക്ക് താഴെക്കാണുന്ന നോട്ടീസ് ഞെക്കി വലുതാക്കിയതിനുശേഷം വായിക്കുകയോ,
പ്രിന്റെടുക്കുകയോ ചെയ്യാം
-ബ്ലോഗ് അക്കാദമി.


എത്ര സുന്ദരമീ ശലഭങ്ങള്‍ !!!


കൂടുത ശലഭങ്ങള്‍ ഇവിടെയുണ്ട്..
തരവന്‍


ദൈവം ആദ്യത്തെ കവിത വായിക്കുന്ന ദിവസം

അങ്ങനെയാരോ പറഞ്ഞെങ്കിലും
ആത്മഹത്യയല്ല അവസാനത്തെ കവിത.
ദൈവം വായിക്കുന്ന ആദ്യത്തെ കവിതയാണത്‌.

ജീവിതമെന്ന് പേരിട്ടു ഇത്രയും ദുരൂഹമായൊരു
വരിയെഴുതി വെച്ച ആ മഹാ കവി
ഇന്നേവരെ വായിച്ചിരിക്കാനിടയില്ല
നമ്മള്‍ പിടഞ്ഞു പിടഞ്ഞു എഴുതിയതൊന്നും.
ഇതെങ്കിലും വായിക്കട്ടെ!
.............
സെറീന.



ചില്ലക്ഷരങ്ങള്‍

ഓര്‍ത്തുവെച്ചതെല്ലാം കുത്തിനിറച്ചിട്ടാവണം
പതിനാറ് ചക്രങ്ങളുള്ള ട്രക്ക് ഓടിക്കൊണ്ടിരിക്കുന്നത്
ഓര്‍ത്തുവെച്ചതിന്റെ ഭാരം കൊണ്ടാവണം
എന്തോ ഓര്‍ത്തുനടക്കുന്നൊരാളെ പോലെ ട്രക്ക്
ഇത്ര പതുക്കെ പോകുന്നത്
......
നസീര്‍ കടിക്കാട്.


മരങ്ങൾ ഇണചേരുമോ !

രാത്രി വൈകി,
തോപ്പിനും തോടിനും നടുവിലൂടെ
വീടിലേക്കിഴഞ്ഞ് പോകുന്ന വഴിയേ നിശബ്ദം,
കവിത തിരഞ്ഞ് നടക്കുകയായിരുന്നു ഞാൻ.
നിലാവിന്റെ ഇരുൾ വെളിച്ചത്തിൽ
ഇരു വശവും മരങ്ങളുടെ ചലനങ്ങൾ
എന്നെ സംശയാലുവാക്കി.
.................
സനാതനന്‍.

ലവ് ജിഹാദ്

നാവുകുഴക്കുന്ന അറബിപ്പേരും
താടിയും നിസ്ക്കാരതയമ്പും
എത്രവട്ടം നിന്നെ
തോക്കുകള്‍ക്കൊറ്റികൊടുത്തു.

തെരുവോരങ്ങളില്‍
ചത്തുമലച്ചിട്ടും
തീവ്രവാദിയെന്ന എ പേരു
വിളിച്ചു വിളിച്ചു
പേരാവുമ്പോഴും
നിര്‍ത്താറയാലില്ലെ
നിന്റെ‘ഹറാമ്പറപ്പ്’
..................
ഹാരിസ് എടവവന.




പൂമ്പാറ്റത്തളിരായി

വിനയന്‍





തീവണ്ടിയുടെ ഉപമ


ഒരു തീവണ്ടി പാളം തെറ്റുന്നതെങ്ങനെ?


കുട്ടികള്‍
കണ്ണോട്‌ കണ്ണ്‌ നട്ട്‌
ചെവികളില്‍
വേര്‌ പടര്‍ത്തി
ഒരില വീഴുന്ന
നിശബ്ദത തിന്നു
................
അബ്ദുസ്സലാം.


മാംസത്തെ പ്രണയിക്കുന്നവര്‍...


നിങ്ങള്‍ പ്രണയിച്ചത്‌,
ഈ മാംസത്തെ ആയിരുന്നോ?

പ്രണയസമ്മാനമായി,
പട്ടു സാരി തന്നു അണിയിചൊരുക്കുമ്പോള്‍;
വിശക്കാനാവാത്ത വിധം,
വയറു നിറചൂട്ടുമ്പോള്‍;
കിടന്നു പിടഞ്ഞ
ആശുപത്രി മുറിക്കു പുറത്തു-
അസ്വസ്തനായുലാത്തുമ്പോള്‍
നിങ്ങള്‍ പ്രണയിച്ചത്‌
ഈ മാംസത്തെ ആയിരുന്നോ?

...................

അനിത.


അരാഷ്ടീയക്കാഴ്ച്ച









പച്ചപ്പ്
നഷ്ടമായൊരു
വയലിന്റെ ആത്മാവ്
ഭിത്തിയില്‍
ഫ്രയിമിനുള്ളിലുറങ്ങുന്നു

വേര്‍ചുവട്ടിലെ
മണ്ണൊലിച്ചു പോകുന്നതറിയാതെ
കൊടി തോരണങ്ങള്‍പേറി
വന്‍മരങ്ങള്‍
..............
വഴിപോക്കന്‍.


കവിത അത്യന്താധുനികം ....

പാഠം ഒന്ന്
ത റ തറ
വെറുമൊരു തറ ..
പ റ പറ
എന്തെങ്കിലുമൊന്നു പറ
...........................
ഗോപി വെട്ടിക്കാട്ട്.


അഗ്നിജ്വാലയായ് ഒരു കൂട്ടം പൂക്കള്‍



മിനി.

0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP