17 ഒക്ടോബര്‍ 2009:സഗീര്‍ ബൂലോകത്ത് നാലാം വര്‍ഷം
Friday
മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ ബൂലൊകത്തെ നാലാം വര്‍ഷത്തിലേക്ക് ......
ബൂലൊകത്തെ അനശ്വരനായ കവിയും എഴുത്തുകാരനും ആയ സഗീര്‍ പണ്ടാരത്തില്‍ ബൂലോകത്ത് കാല്‍ വെച്ചിട്ട് നാല് വര്‍ഷം തികയുന്നു ..ഈ അവസരത്തില്‍ ബൂലോകത്തിന്റെയും ബ്ലോത്രത്തിന്റെയും പേരിലുള്ള ആശംസകളും ഭാവുകങ്ങളും നേരുന്നു ...എന്റെ ബ്ലോഗ് നാലാം വര്‍ഷത്തിലേക്ക്
പ്രിയപ്പെട്ടവരെ,
ഇന്ന് ഒക്ടോബര്‍ 16,എന്റെ ബ്ലോഗ് നാലാം വര്‍ഷത്തിലേക്ക് കടന്നിരിക്കുന്നു. 2006 ല്‍ ഇതേദിവസമാണ് ഞാന്‍ എന്റെ ബ്ലോഗ് തുടങ്ങുന്നത്.എന്നെ ബൂലോകത്തിലേക്ക് കൊണ്ടു വന്നത് അസ്സീസ് മഞ്ഞിയിലാണ് ബ്ലോഗ് എന്ന ഈ ബൂലോകത്തെ കുറിച്ച് പറഞ്ഞു തന്നത്.അങ്ങിനെ അദ്ദേഹം പറഞ്ഞപോലെ ഞാന്‍ ബ്ലോഗില്‍ എഴുതി തുടങ്ങി.
എന്റെ കഴിഞ്ഞ പല പോസ്റ്റിലായി ഞാന്‍ കേള്‍ക്കുന്ന ചീത്തവിളികള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. എന്റെ മൂന്നാം വര്‍ഷത്തിലും മറ്റു പല ബ്ലോഗേഴ്സും എന്നെ തേജോവധം ചെയ്തിരുന്നു.ഇപ്രവശ്യത്തെപോലെ പലരും അനോണികള്‍ തന്നെയായിരുന്നു.
-മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
-സഗീര്‍
സഗീറിന്റെ വെള്ളിനക്ഷത്രം ബ്ലോഗ്
സഗീര്‍ ബ്ലോഗ്ഗര്‍ പ്രൊഫൈല്‍
നാലാം വര്‍ഷത്തിലേക്ക് കടന്ന സഗീറിനു ബ്ലോത്രം വായനക്കാര്‍ എന്ന നിലയില്‍ ആശംസകള്‍ നേരാന്‍ ബ്ലോത്രം അവസരം ഒരുക്കുന്നു ..അദ്ധേഹത്തിന്റെ നാല് വര്‍ഷക്കാലത്തെ ബൂലോക പ്രവര്‍ത്തനം നിങ്ങള്‍ എങ്ങനെ നോക്കി കാണുന്നു?എന്തൊക്കെ നിര്‍ദേശങ്ങള്‍ മുന്നോട്ടു നല്‍കാനുണ്ട്?ഇതിനെല്ലാമായി ഇവിടെ നിങ്ങളുടെ ആശംസകള്‍ അറിയിക്കുക....ആശംസകള്‍ അറിയിക്കാന്‍ ഇവിടെ ക്ലിക്കുക
നിങ്ങൾക്കറിയാമോ ?
സംഗീതപ്രേമികൾക്കായി മലയാളഗാനശേഖരം ഒരു പുതിയ പംക്തി കൂടി തുടങ്ങി വയ്ക്കുകയാണ്. ഒരു പക്ഷേ നമ്മൾ അറിഞ്ഞും അറിയാതെയും പോയ ചില രസകരവും വിജ്ഞാനപ്രദവുമായ സംഗീതസംബന്ധിയായ വിവരങ്ങൾ നുറുങ്ങുകളായി ഓരോ ആഴ്ച്ചയും നിങ്ങളുടെ മുന്നിലേക്കെത്തുന്നു. ഇത്തരമൊരു നിർദ്ദേശം മുന്നോട്ട് വച്ച അചിന്ത്യക്ക് അഭിനന്ദനങ്ങൾ. മലയാളഗാന ശേഖരത്തിന്റെ അണിയറയിലെ ഒരു കൂട്ടം സംഗീത പ്രേമികളാണ് ഈ നുറുങ്ങുകൾ നിങ്ങൾക്കായി പങ്കു വയ്ക്കുന്നത്.-
സാഗരം ഗര്‍ജിക്കുമ്പോള്‍
സുകുമാര്‍ അഴിക്കോടും ആയുള്ള അഭിമുഖംഓര്മയുടെയും ചരിത്രത്തിന്റെയും ചിന്തയുടെയും വാതിലുകളാണ് സുകുമാര്‍ അഴീക്കോട് പ്രസംഗിക്കുമ്പോള്‍ തുറന്നുകിട്ടുന്നത്. അതില്‍ സംസ്കാരവും സാഹിത്യവും സമകാലിക രാഷ്ട്രീയവും ഇടകലരും. പ്രഭാഷണത്തെ സര്‍ഗസപര്യയുടെ അനന്തസാധ്യതയാക്കി ആത്മപ്രകാശനത്തിന്റെ അനുഭൂതിമണ്ഡലങ്ങളിലേക്ക് ആനയിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്.അനീതിയോടുള്ള ഒടുങ്ങാത്ത പ്രതിഷേധവും അവമതിക്കപ്പെടുന്നവരോടുള്ള കാരുണ്യത്തിന്റെ അലിവുകളും ആ പ്രഘോഷണങ്ങളിലുണ്ട്. ഉച്ചരിക്കപ്പെടുന്ന വാക്കുകളില്‍ എഴുതപ്പെടാത്ത കവിതകളെന്നപോലെ....
പ്രസംഗത്തോടുള്ള പ്രചോദനഹേതു എന്താണെന്നും അതിന്റെ അടരുകളെന്താണെന്നും അന്വേഷിക്കുകയാണിവിടെ.
പ്രഭാഷണകലയുടെ ഉള്ളുതുറക്കുന്ന അപൂര്‍വ സംഭാഷണം.
-
ഇതും കള്ളവോട്ടാണൊ സഖാവേ?
വോട്ടര്‍പട്ടികയില്‍ ഒരു മണ്ഡലത്തില്‍ മാത്രം ആയിരക്കണക്കിനാളുകളെ ഒറ്റയടിക്ക് ചേര്‍ക്കുന്ന പ്രവണത കേരളത്തിന്റെ ചരിത്രത്തിലുണ്ടായിട്ടില്ല.രണ്ടും കല്‍പ്പിച്ചാണ് സി പി എമ്മിന്റെ പുറപ്പാട്. മറ്റു മണ്ഡലങ്ങളിലെ വോട്ടര്‍മാരെ കൂട്ടത്തോടെ കണ്ണൂരിലെ വോട്ടര്‍പട്ടികയിലുള്‍പ്പെടുത്തുമ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത് ജനാധിപത്യ വ്യവസ്ഥിതിയുടെ പവിത്രത.താലൂക്കാഫീസില്‍ നിന്നും ലഭിക്കുന്ന റെസിഡന്‍സി സര്‍ട്ടിഫിക്കറ്റ്, സീ പി എം പാര്‍ട്ടി ഓഫീസില്‍ നിന്നും ലഭിക്കുന്ന സ്തിതി. ബ്ലാങ്ക് സര്‍ട്ടിഫിക്കറ്റ് സീ പി എം പ്രവര്‍ത്തകര്‍ (അതിനും ക്വട്ടേഷന്‍ നല്‍കിയിരിക്കുകയാണെന്നാണു പുതിയ ന്യൂസ്) ഒപ്പിട്ട് സീ പി എം ഉദ്യോഗസ്തര്‍ (തെരഞ്ഞെടുപ്പ് ഉദ്യോഗസ്തര്‍ എന്നും വായിക്കാം)സര്‍ട്ടിഫൈ ചെയ്താല്‍ ആര്‍ക്കും വോട്ടേഴ്സ് ലിസ്റ്റില്‍ പേര്‍ ചേര്‍ക്കാവുന്ന നിലയിലേക്കു നീങ്ങുന്നു. അവിടെ ബാങ്കും,ആശുപത്രിയും, പാര്‍ട്ടി ഓഫീസിലുമെല്ലാം ജനങ്ങള്‍ കൂട്ടത്തോടെ കഴിഞ്ഞ 6മാസമായി തങ്ങുന്നു എന്ന വളരെ നാണംകെട്ട പ്രവണത, ഉദ്യോഗസ്തര്‍ സര്‍ട്ടിഫൈ ചെയ്ത റെസിഡന്‍സി സര്‍ട്ടിഫിക്കറ്റ് നിയമപരമാക്കുന്നു എന്നു വരുംബോള്‍ നമുക്ക് മനസ്സിലാക്കാം എത്രയാണു ഇതിന്റെ ആഴം എന്ന്.ഈ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ അര്‍ഹത തേടി മറ്റു മണ്ഡലങ്ങളില്‍ നിന്ന് പേരു ചേര്‍ത്ത ആയിരക്കണക്കിനാളുകള്‍ അവരുടെ പ്രതിനിധിയായി നിയമസഭയിലൊരു എം എല്‍ എ ഇപ്പോഴുമുണ്ടെന്ന കാര്യം മറക്കുകയാണ്.കണ്ണൂരില്‍ ഉപതെരഞ്ഞെടുപ്പു വന്നത് കെ സുധാകരന്‍ രാജിവെച്ച ഒഴിവിലാണ്. എന്നാല്‍ ഈ ഉപതെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ അനര്‍ഹരായ ആയിരക്കണക്കിനാളുകളേയാണ് വ്യാജറസിഡന്‍സി സര്‍ട്ടിഫിക്കറ്റും മറ്റും നല്‍കി വോട്ടര്‍ പട്ടികയിലുള്‍പ്പെടുത്തുന്നത്.
-
മോഡിപ്രേമം കോമഡിയാകുമോ?
സ്ഥാനാര്‍ഥിയുടെ മോഡിപ്രേമം: യുഡിഎഫ് വെട്ടില്സ്ഥാനാര്ഥി എ പി അബ്ദുള്ളക്കുട്ടി മോഡിയുടെ കാര്യത്തില്‍ സ്വീകരിച്ച നിലപാട് തിരുത്താന്‍ തയ്യാറാകാത്തത് യുഡിഎഫിനെ വലയ്ക്കുന്നു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ നിലപാടുകളെ വാനോളം വാഴ്ത്തിയ അബ്ദുള്ളക്കുട്ടി അതില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോ എന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് പി കെ കൃഷ്ണദാസിന്റെ ചോദ്യം എരിതിയില്‍ എണ്ണ പകരുന്നതായി. മോഡിയെ അനുകൂലിക്കുന്നുണ്ടെങ്കില്‍ യുഡിഎഫ് സ്ഥാനാര്‍ഥിത്വം പിന്‍വലിച്ച് ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്നാണ് കൃഷ്ണദാസ് ആവശ്യപ്പെട്ടത്. മോഡിയുടെ വികസനനയത്തെ പുകഴ്ത്തിയിട്ടുള്ള എ പി അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസ് വികസന നയം ഉള്‍ക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്ന് വ്യാഴാഴ്ച കൊച്ചിയില്‍ മുഖാമുഖം പരിപാടിയില്‍ പറഞ്ഞ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി അബ്ദുള്ളക്കുട്ടിയുടെ നിലപാടിലുള്ള അതൃപ്തിയാണ് പ്രകടിപ്പിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയില്‍നിന്ന് വിഭിന്നമായ വികസനനയമാണ് കോണ്‍ഗ്രസിന്റേതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
-ജാഗ്രത
സെയ്‌ന്റ് പോള്‍ വധം - നിത്യന്‍
കുലം, ജാതി, മതം, ദേശം കയ്യിലിരുപ്പ് എന്നിവ ഗഹനമായി പഠിച്ചശേഷം ഭാവിയിലേക്കുള്ള തുരുപ്പുഗുലാനായി പാര്‍ട്ടികള്‍ ചിലരെ കണ്ടെത്തും. തിരഞ്ഞെടുപ്പുകാലമാണെങ്കില്‍ പാര്‍ട്ടിസ്വതന്ത്രന്‍ എന്നറിയപ്പെടും. അതെന്തു സംഗതിയെന്നൊന്നും ചോദിച്ചുകളയരുത്. കയ്‌പില്ലാത്ത കാഞ്ഞിരക്കുരുവാണെന്നു കരുതിയാല്‍ മതി. ഇനി അടുത്തകാലത്തൊന്നും തിരഞ്ഞെടുപ്പില്ലായെങ്കില്‍ വിവിധ സ്റ്റേജുകളില്‍ ഇക്കൂട്ടരെ സഹയാത്രികരായി പ്രദര്‍ശിപ്പിക്കും.
ഉപ്പുണ്ടോ എന്നുചോദിച്ചാല്‍ ഉണ്ട്, ഇല്ലേ എന്നു ചോദിച്ചാല്‍ ഇല്ല എന്ന പരുവത്തിലായിരിക്കണം ശിഷ്ടകാല പാര്‍ട്ടി സ്വതന്ത്രജീവിതം. അതായത് ഒരുമാതിരി പ്രീഡിഗ്രിയാണ് ഈ പാര്‍ട്ടി സ്വതന്ത്രന്‍ എന്ന സംഗതി. എസ്.എസ്.എല്‍.സിയുടെ വിലയേയുള്ളൂ. ഡിഗ്രിയുടെ വിലയില്ല. എന്നാലോ ഇതില്ലാതെ ഡിഗ്രിക്കു കുത്തിയിരിക്കാനും കഴിയില്ല.
-നിത്യന്‍
ഇതിന് ഉത്തരം നല്‍കാമോ?
ഗണിതാധ്യാപകര്‍ക്കുള്ള ഒരു കൊച്ചു പ്രശ്നവുമായാണ് ഇന്നത്തെ ബ്ലോഗ് പോസ്റ്റ് മുഖം കാണിച്ചിരിക്കുന്നത്. ഇതിന് ഉത്തരം കണ്ടെത്താനാകുമോയെന്ന് ഒന്നു ശ്രമിച്ചു നോക്കൂ. ചിത്രത്തില്‍ കാണുന്നത് ABCD എന്ന ഒരു ചതുരമാണ്. ഇവിടെ AD=AP=PQ=QB ആണ്. എങ്കില്‍ കോണുകളായ x+y=z എന്നു തെളിയിക്കാമോ? ഞങ്ങള്‍ക്കൊപ്പമുള്ള ഞങ്ങളുടെ പ്രിയ ഗണിതാധ്യാപകരേ, ഉത്തരം നല്‍കാന്‍ നിങ്ങള്‍ക്ക് മൂന്ന് ദിവസങ്ങള്‍ തരുന്നു.കിഗ്ഗിലോ ഡോക്ടര്‍.ജിയോയിലോ തന്നിരിക്കുന്ന കണ്ടീഷനുകളനുസരിച്ച് ചിത്രം വരച്ച് നോക്കിക്കോളൂ. സംഗതി കിറുകൃത്യമാണ്
-മാത്ത്സ് ബ്ലോഗ് ടീം
ഇളങ്കോ...
ചില ആളുകളെ കാണുംമ്പഴ് തന്നെ നമുക്കൊരു സന്തോഷം തോന്നും..ഇല്ലേ..? ഉദാഹരണത്തിന് : ബാലരമ agent,ഓട്ടോ മാമന്‍,ഇളങ്കോ...ആരാണ് ഇളങ്കോ...?
തമിഴ്നാട്ടിലെ തിരുപ്പൂരില്‍ നിന്നും പാലക്കാടന്‍ ഗ്രാമത്തിലേക്ക് കുടിയേറി പാര്‍ത്ത ഒരു കുടുംബത്തിലെ ആദ്യത്തെ ആണ്‍തരി... ഒരനിയത്തി കുട്ടിയും അച്ഛനും അമ്മയും അടങ്ങുന്ന ഒരു ചെറിയ കുടുംബത്തിന്റെ അത്താണി..താമസം എന്റെ അച്ഛന്റെ വീടിനടുത്ത്...ജോലി ഞങ്ങളുടെ വീട്ടില്‍....കുറച്ചൂടെ പറഞ്ഞാല്‍,രജനികാന്തിന്റെ ഇമ്മിണി ബല്യ ഫാന്‍,നടപ്പും സംസാരുവുമൊക്കെ ഏതാണ്ട് "അണ്ണാമലൈ" രജനികാന്തിന്റെ സ്റ്റൈലില്‍....ഇതാണ് ഇളങ്കോ...
എനിക്കാരാണ് ഇളങ്കോ....?
പറയാം....
-
ബൂലോഗവിചാരണ 23
വികടശിരോമണിഎഴുത്തുകാരന്റെ ഭാഷ 'ഭാഷ"യുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുമ്പോഴാണ് സൃഷ്ടികള്‍ അതിമനോഹരമാവുക. അപ്പോള്‍ അത് വിവര്‍ത്തനാതീതമായി നിലകൊള്ളുകയും ചെയ്യും. കുഞ്ചന്റെയും സഞ്‌ജയന്റെയും ബഷീറിന്റെയുമൊക്കെ സര്‍ഗശേഷിയെ മറ്റേതു ഭാഷയ്‌ക്കാണ് തടവിലിടുവാന്‍ കഴിയുക. ഇനി അതിന് ആരെങ്കിലും മുതിര്‍ന്നാല്‍ വിവര്‍ത്തനഗ്രന്ഥത്തിലെവിടെയായിരിക്കും ഇവരുടെയെല്ലാം ആത്മാവു ചോര്‍ന്നുപോവാതെ കുടികൊള്ളുക?
ഭാഷയ്‌ക്ക് അതിര്‍വരമ്പുകള്‍ നിശ്ചയിച്ച വൈയാകരണന്‍മാര്‍ ഗ്രന്ഥത്തോടൊപ്പം അപ്രത്യക്ഷമാവുമ്പോള്‍ ഉത്‌കൃഷ്ട സാഹിത്യ കൃതികള്‍ കാലാതീതമായി നിലനില്‌ക്കുകയും ചെയ്യും. കാലം ചെല്ലുന്തോറും ബഷീര്‍ കാലികനാവുന്നതും അതുകൊണ്ടുതന്നെയാണ്. എഴുത്തിലെ, ചിന്തയിലെ മൗലികത. ഇഷ്ടംപോലെ ചോര തെരുവില്‍ ചിതറുമ്പോള്‍ ചെമ്പരത്തിപ്പൂവിന്റെ ചെമപ്പിനെ പറ്റിയെഴുതുന്ന തലയ്‌ക്ക് നെല്ലിക്കാത്തളം കെട്ടേണ്ടതാണ്. പകരം ഇവിടെ അവാര്‍ഡുകൊടുക്കും എന്നുമാത്രം.
-
മേഘശിലയിലെ ചില കാവ്യ ചിത്രങ്ങള്‍
പ്രവാസ ജീവിതത്തിന്‍റെ നോവും നിലവിളികളും, കൊച്ചു വര്‍ത്തമാനങ്ങളുടെ ശീലുകളും വാക്കുകളില്‍ വിതറി കവിതയെ ഒന്നു മൂപ്പിച്ചെടുക്കുകയാണ് പല ബ്ളോഗ്ഗു കവികളുടേയും ഒരു രീതി. ഒരുപാടുതവണ പറഞ്ഞു പറഞ്ഞ് അരഞ്ഞു തീര്‍ന്ന് പല്ലിടുക്കില്‍ പറ്റിപ്പിടിച്ച വാക്കുകളെ സ്വന്തം നാവുകൊണ്ട് തോണ്ടി സ്വന്തം ആമാശയത്തില്‍ കബറടക്കി അവര്‍ അവരുടെ സര്‍ഗ്ഗാത്മക വിശപ്പ് ശമിപ്പിക്കുന്നു. ജോലിക്കാരിയായ നഗരത്തിലെ ഒരു വിട്ടമ്മ തന്‍റെ കുഞ്ഞിനെ അടുത്തുള്ള ബേബി കെയര്‍ സെന്‍ററില്‍ കൊണ്ടിട്ട് ഒമ്പതു മണിയുടെ ബസ്സുപിടിക്കാനോടുന്നതുപോലെ ബ്ളോഗ്ഗുകളില്‍ കവികള്‍ സമയാസമയങ്ങളില്‍ കവിതകള്‍ പോസ്റ്റുന്നു. പോസ്റ്റു ചെയ്തതിനു പിന്നാലെ മധുര മൊഴികളായി വരുന്ന കപടവായനകളാണ് വീണ്ടും എഴുതാനുള്ള ഇവരുടെ ഇന്ധനം. ഇത്തരം കമന്‍റുകളുടെ പെരുമഴയില്‍ നിന്ന് കുറച്ചു നല്ല പൊടിപ്പുകളെ - മലയാളത്തിന് ഒരു മുതല്‍ക്കൂട്ടായേക്കാവുന്ന കുറച്ചു നല്ല പ്രതിഭകളെ തിരഞ്ഞെടുത്ത് അവതരിപ്പിക്കാനുള്ള ഒരു എളിയ ശ്രമമാണ് ഇവിടെ നടത്തുന്നത്.-സന്തോഷ് പല്ലശ്ശന
Expose To The Right
“ഹലോ.. ഡാ കുട്ടൂ..”“പറ രാജു.. നീയെവ്ടേടാ..? കുറേ കാലമായല്ലോ വിളിച്ചിട്ട്. നിന്റെ അമ്മയെ കണ്ടിരുന്നു ഇന്നലെ. നീ എവിടെയോ ടൂറ് പോയിരിക്കുകയാണെന്നാണല്ലോ പറഞ്ഞത്.”
“ങ്ഹാ.. ഞാന്‍ പോയിരുന്നു. ഇന്നു രാവിലെയാ എത്തിയത്. എടുത്ത ഫോട്ടോകള്‍ ഒക്കെ കമ്പ്യൂട്ടറിലിട്ട് അലക്കി വെളുപ്പിച്ചോണ്ടിരിക്കുവാ . അപ്പൊ ഡാ എനിക്കൊരു സംശയം.”
“ങ്ഹും? എന്താ?”
“ചില പടങ്ങളില്‍ - പ്രത്യേകിച്ച് ഇരുട്ടും വെളിച്ചവും കൂടി വരുന്ന ഫ്രെയിമുകളില്‍ - ഇരുട്ടിനെ വെളുപ്പിച്ചപ്പോ നിറയെ നോയ്‌സ്. ഒരു എസ്കാമ്പിള്‍ പറയാന്‍.. ങ്ഹാ.. കിട്ടിപ്പോയി. ഒരു ഇടനാഴിയുടെ പടം എടുത്തിരുന്നു. വെളിച്ചമുള്ള സ്ഥലമെല്ലാം കൃത്യമായി പതിഞ്ഞിരിക്കുന്നു. പക്ഷെ ഷാഡോ ഏരിയ കറുത്തുതന്നെ ഇരിക്കുന്നു. ഒന്ന വെളുപ്പിക്കാമെന്ന് വച്ചപ്പോഴോ.. ഫയങ്കര നോയ്‌സും.”
“ഓഹ്.. അതുശരി. ഏത് ഫോര്‍മാറ്റിലാ നീ പടം എടുത്തിരിക്കുന്നത് ..?
“കുറേ എണ്ണം jpg ഫോര്‍മാറ്റില്‍, raw ഫോര്‍മാറ്റിലും കുറച്ചെണ്ണം ഉണ്ട്. രണ്ടായാലും ഷാഡോ വെളുപ്പിക്കുമ്പോ നോയ്സ് ഉണ്ട്. റോ മോഡില്‍ നോയ്സ് കുറവാണെന്ന് മാത്രം.”
“എടാ രാജുമോനേ നിന്റെ ഫോട്ടോഗ്രാഫി ജീവിതത്തില്‍ ഇനി നീ ഒരിക്കലും മറക്കാത്ത ഒരു പാഠം ഇതാ ഇപ്പോ പഠിക്കാന്‍ പോകുന്നു.”
“അതെന്താ ?”
-സി ഫോര്‍ ക്യാമറ
എയര്‍പോര്‍ട്ടുകളില്‍ നേക്കഡ് സ്കാനിംഗ് !!
എയര്‍ പോര്ട്ടുകളില്‍ പുതിയ സ്കാനിംഗ് മെഷിന്‍ വരുന്നു. ഫുള്‍ ബോഡി നേക്കഡ് സ്കാനിംഗ്... എന്ന് വെച്ചാല്‍ സെക്യൂരിറ്റിക്കാരന്‍/കാരി നമ്മെ ഉടുതുണിയില്ലാതെ കാണും. സുരക്ഷ ക്രമീകരണങ്ങള്‍ ടൈറ്റ് ആക്കുന്നതിന്റെ ഭാഗമായാണത്രെ നാണം മറക്കാനുള്ള മൌലികാവകാശം അല്പം ലൂസാക്കുന്നത്. പുതിയ സ്കാനിംഗ് മെഷീനിന്റെ ട്രയല്‍ റണ്‍ ഇംഗ്ലണ്ടില്‍ തുടങ്ങിക്കഴിഞ്ഞു !!!എത്ര മുന്തിയ കോട്ടും പാന്റും ധരിച്ചു എയര്‍ പോര്‍ട്ടില്‍ ചെന്നാലും ശരി പുതിയ സ്കാനിംഗ് മെഷീനിന്റെ മുന്നില്‍ നിന്ന് കഴിഞ്ഞാല്‍ സംഗതി ധിം തരികിട തോം .
-
പ്രവാസ ലോകത്തെ നേര്‍കാഴ്ചകള്‍ ; ഭാഗം ഒന്നും രണ്ടും..
ഇത് എന്റെ ഒരു പഴയ പോസ്റ്റും അതിന്റെ തുടര്ച്ചയുമാണ്.. പലരും അന്ന് അതിന്റെ തുടര്‍ച്ച അവശ്യ പെട്ടെങ്കിലും പൂര്‍ത്തിയാക്കാന്‍ അല്പം താമസിച്ചു.. ക്ഷമിക്കുമല്ലോ..
ഭാഗം ഒന്ന്..
വെള്ളിയാഴ്ച പൊതുവേ സാധാരണ പ്രവാസികളെ പോലെ ഞാന്‍ ഉറങ്ങാറില്ല. അധിക സമയവും വല്ല മാഗസിനോ പത്രവോ അങ്ങിനെ വായിച്ചിരിക്കും.പക്ഷെ, മകളുമായി ഗുസ്തിപിടിച്ചു അന്ന് ഞാന്‍ ഉറങ്ങി പോയി. കുറെ സമയം കഴിഞ്ഞപ്പോള്‍ മൊബൈല്‍ വല്ലാതെ റിംഗ് ചെയ്യുനത് കേട്ടു. പെട്ടന്ന് എടുത്തു നോക്കിയപ്പോള്‍ രണ്ടു മിസ്സ് കാള്‍ ഉണ്ട്. അതും ലാന്‍ഡ് ലൈനില്‍ നിന്ന്. അറിയാത്ത നമ്പര്‍ ആയതിനാലും തിരിച്ചു വിളിച്ചാല്‍ കാശ്ആകും എന്ന് തോന്നിയതിനാലും ഫോണ്‍ അടുതുവെച്ചു വീണ്ടും കിടന്നു. പക്ഷെ ,പഴയത് പോലെ ഉറക്കം വരുനില്ല.അല്‍പസമയം കഴിഞ്ഞു വീണ്ടും ഫോണ്‍ വന്നു. ഫോണ്‍ എടുത്തു.
-
'മുസ്‌തഫയുടെ വീട്ടി'ലേക്ക് ഇനി അല്‌പദൂരം മാത്രം.
മുസ്‌തഫക്കൊരു പുസ്‌തകം എന്ന പേരില്‍ മുമ്പ് എഴുതിയ കൊച്ചുപോസ്‌റ്റില്‍ നിന്ന് ഇന്നു നമ്മള്‍ മുസ്‌തഫയ്‌ക്കൊരു വീടെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്.മരത്തില്‍ നിന്ന് വീണ് നട്ടെല്ലിന് ക്ഷതം പറ്റി, അരക്കു താഴെ ചലനമില്ലാതെ കിടപ്പിലായിപ്പോയ മുസ്‌തഫക്ക് വായന മാത്രമായിരുന്നു ആശ്വാസം. ഞാനെഴുതിയ ഒരു പുസ്‌തകം വായിച്ചശേഷം, ഇപ്പോള്‍ പുസ്‌തകം വാങ്ങാന്‍ മാര്‍ഗ്ഗമില്ലാത്തതുകൊണ്ട്, വേറെ പുസ്‌തകം വല്ലതുമുണ്ടെങ്കില്‍ അയച്ചു കൊടുക്കാന്‍ മാത്രമേ മുസ്‌തഫ എഴുതിയുള്ളു. അരിവാങ്ങാന്‍ മുസ്‌തഫക്ക് പണമില്ല. മരുന്നു വാങ്ങാന്‍ മാര്‍ഗ്ഗമില്ല. ജീവിയ്‌ക്കാന്‍ ഒരു ഗതിയുമില്ല. അതൊന്നും മുസ്‌തഫ എഴുതിയില്ല. സത്യത്തില്‍ അതൊക്കെയാണ് മുസ്‌തഫയ്‌ക്കുള്ള യഥാര്‍ഥ ഇല്ലായ്‌മകള്‍. അരിയും മരുന്നും മാത്രമല്ല, തല ചായ്‌ക്കാന്‍ മണ്ണില്‍ സ്വന്തമായി ഒരിടവുമില്ലാത്തവനുമായിരുന്നു മുസ്‌തഫ.
-
മെഡി.കോളേജു ഡയറി (ഭാഗം--ഏഴ്)
5-11-1997 പകൽ 3 മണി.ഇതു വരെയും സൈഫുവിനെ സ്കാൻ ചെയ്യാൻ അനുമതി കിട്ടിയില്ല. അവൻ മയങ്ങുകയാണു. ട്രിപ്പു ഇട്ടിരിക്കുന്നതിനാൽ വിശപ്പും ദാഹവും ഉണ്ടെന്നു പരാതിയില്ല.രാത്രി 8 മണി.6 മണിക്കാണു സ്കാൻ ചെയ്തതു.5 മണിക്കു പൈസ അടച്ചപ്പോൾ അവനെ കൊണ്ടു വരാൻ നിർദ്ദേശം കിട്ടി. വാർഡു അറ്റന്ററുടെ സഹായത്തോടെ ട്രോളിയിൽ അവനെ സ്കാൻ ഡിപ്പാർറ്റ്മന്റിൽ കൊണ്ടു വന്നു, വാതിൽക്കൽ കിടത്തി. പേരു വിളിച്ചപ്പോൾ സ്കാൻ മെ ഷീന്റെ സമീപം കൊണ്ടു പോയി മെ ഷീനിൽ അവനെ ഇറക്കി കിടത്തി. മെ ഷീൻ പ്രവർത്തിക്കാൻ തുടങ്ങുന്നതിനു മുമ്പു അവിടെ ഉള്ളവരെല്ലാം റേഡിയേഷൻ ഭീതി മൂലം പുറത്തേക്കു പാഞ്ഞു. എന്റെ മകന്റെ സമീപം ഞാൻ മാത്രം. എന്റെ കുഞ്ഞിന്റെ ഈ അവസ്ഥയിൽ റേഡിയേഷനെ ഞാൻ എന്തിനു ഭയപ്പെടണം. നെഞ്ചിൽ ധരിക്കാൻ അവർ തുകൽ കഷണം പോലൊന്നു എനിക്കു തന്നെങ്കിലും ഞാനതു ഉപയോഗിച്ചില്ല. സ്കാൻ ചെയ്തതിനു ശേഷം അവനെ ട്രോളിയിൽ എടുത്തു തിരികെ വാർഡിൽ കൊണ്ടു വന്നു. 12 മണിക്കൂർ നിരാഹാരത്തിനു ശേഷം അവൻ ആർത്തിയോടെ ആഹാരം കഴിക്കുമെന്നു ഞാൻ കരുതിയെങ്കിലും അതുണ്ടായില്ല. രോഗത്തിന്റെ ബുദ്ധിമുട്ടു കൂടുതലായി അവനു അനുഭവപ്പെട്ടതായി തോന്നുന്നു.
-
ഫ്രേമ് വച്ചത് [ഹാസ്യ ഭാവന]
പ്രായ പൂർത്തി ആയവർക്ക് മാത്രം. അല്ലാത്തവർക്ക് മനസ്സിലാകാത്തത് കൊണ്ടാ...ഇംഗ്ലണ്ടിൽ നിന്നും വണ്ടി കേറുമ്പോൾ കുട്ടിയും കുറേ പെട്ടികളോടുമൊപ്പം കൊണ്ട് വന്ന പട്ടിയുമായി എസ്റ്റേറ്റിലൂടെ ഉലത്താനി..അല്ല ഉലാത്താനിറങ്ങിയ മദാമ്മക്ക് കാട്ടരുവി കണ്ടപ്പോൾ വെള്ളം കണ്ട ഷക്കീലയെ പോലെ നീരാടാനൊരു മോഹമുദിച്ചു.
കുപ്പായവും കാത്സറായിയും അഴിച്ച് വച്ച് സൌസറിന്റെ വള്ളി വലിച്ചൊരു നിമിഷം ശങ്കിച്ചു നിന്നു മദാമ്മ “ഓ..ഇനിയിപ്പൊ അതിലെന്തിരിക്കുന്നു. മാത മാണിമാരൊക്കെ ആടിയുലഞ്ഞതും,നിർത്ത് കൂൽക്കുന്ന മുടിയുള്ള തലയുമായി (ചൊറിച്ച് മല്ല്) ഞങ്ങൾ ഇംഗ്ലണ്ട്കാരെക്കാൾ പരിഷ്കാരികളായി? നടക്കുന്ന ഈ ചക്കിക്കല്ല് ദേശത്ത് അതൊന്നും ഒരു പ്രശ്നമല്ലല്ല് എന്ന് നിരുപിച്ച് ഒരു അരണാചരട് പോലുമില്ലാതെ മതാമ്മ മുങ്ങാനിറങ്ങി.
-OAB/ഒഎബി
എട്ടുകാലി ഗൂണ്ടായുടെ ചിത്രം (02)
എട്ടുവീട്ടില്‍ പിള്ളമാരില്‍ ഒരാളായ ചെമ്പഴന്തി പിള്ളയുടെ വീടിനടുത്ത് കാണപ്പെട്ട ഒരു ഗൂണ്ടാ ചിലന്തി (എട്ടുകാലി) യുടെ പടമാണ്. ഇവന് കൊട്ടേഷന്‍ പണിയായിരുന്നു, ഇപ്പോള്‍ സ്വസ്ഥം ഗൃഹഭരണം.
തിരഞ്ഞെടുത്തതും..
വിട്ടു പോയതും
തമ്മില്‍ ചേരാത്തതും
കൈ കോര്‍ത്ത്
നീണ്ട ചങ്ങലയായ്
ആര്‍ത്തു വിളിച്ച്....
ഉത്തര കടലാസില്‍
ഒരു ബിന്ദുവില്‍ നിന്നും
വളയം വരച്ച്
പണിയറിയാതെ
പേനയെ പഴിച്ച്..
മഷി കുടഞ്ഞ്
മുനയൊടിച്ച്..
കട്ടയും പടവും
മടക്കി വെച്ച്...
-ഗോപി വെട്ടിക്കാട്
പ്രണയലേഖനം
എന്റെ സമയമാപിനികള്പിന്നോട്ട് നടന്നു തുടങ്ങി ...
കോമ്പസ് ഇല്ലാതെ
വൃത്തം വരച്ചു പരാജയപ്പെട്ട
വിരലുകള്‍ക്ക് വേദനിച്ചു തുടങ്ങി ...
ഇനി ഞാന്‍ എഴുതാന്‍ തുടങ്ങട്ടെ ...
എനിയ്ക്കായ് ഒരു രാത്രിയെ പ്രാര്‍ഥിയ്ക്കുക ...
എന്നിലേയ്ക്ക് ചേരുവാന്‍
മടിയ്ക്കുന്ന വാക്കുകള്‍ക്ക്
നിന്‍റെ രൂപം കടം കൊടുക്കുക ...!
-ചാറ്റല്‍മഴ
മാത്രമായിരുന്നു മനസ്സു നിറയെ
പുതിയ പോസ്റ്റുകളും കമന്റുകളും
മാത്രമായിരുന്നു എന്റെ സ്വപ്നങ്ങളില്‍
ഓരോ പോസ്റ്റുകളിലും വായനക്കാരുടെ
കമന്റുകള്‍ വിളിച്ചോതുന്നത്
"നിനക്ക സാഹിത്യത്തില്‍ നല്ലൊരു
ഭാവി കാണുന്നു സ്നേഹിതാ..."
അവധി ദിനങ്ങള്‍ ബ്ലോഗിനായ് മാറ്റി വച്ചു
റിയാലുകള്‍ കിട്ടുമെങ്കില്‍ പോലും
ഓവര്‍ടൈം ചെയ്യാതായി
കവിതകളിലൂടെ സ്നേഹിച്ചെത്തിയ
അവളോട് മാത്രമല്ല
എല്ലാ സുഹൃത്തുക്കളോടും
ഡാവിഞ്ചിക്കോടും പാബ്ലോ നെരൂദയും
വിക്ടര്‍ ഹ്യൂഗോയും ലിസ സരനും
തട്ടിവിട്ടപ്പോഴെന്തായീ
ജീടാക്കിലെ പച്ചവെളിച്ചം കണ്ടാല്‍ പോലും
ആരും മിണ്ടാതായ്
-
ചക്രവാളത്തില്‍ രക്തം പുരണ്ടപ്പോള്‍
-
ഉന്മാദത്തിന്റെ ഭംഗിയുള്ള ഒരു പകല്‍
അത്ര രാവിലെ
പകല്‍
ആത്മഹത്യയെക്കുറിച്ചുള്ള
പുസ്തകം മറിക്കുന്നു
“കവിതയുടെ
ഈ കുരിശുമരം
സ്വപ്നസഞ്ചാരത്തിന്റെ
റോഡപകടങ്ങള്‍
നിയന്ത്രിക്കുമെന്ന് “ 1
ഇതെന്റെ
വരികളാണെന്ന്
പകലിനോട് 2
പറഞ്ഞു
അവന്‍ ചിരിച്ചു
വെയില്‍ പരന്നു
ആത്മഹത്യയെക്കുറിച്ചുള്ള
പുസ്തകം
പകലിനു കൊടുത്തു
രാത്രിയാകട്ടെ
അവന്‍ പറഞ്ഞു
ഹാപ്പി ദീപാവലി
-
ബ്ലോത്രത്തിനു വേണ്ടി ജിക്കൂസ് !
1 comments:
സുഹ്രുത്തേ.. ഈ അനശ്വര കവി എന്ന പ്രയോഗം ശരിയാണോ എന്നൊരു സംശയം. മരിച്ചവരെക്കുറിച്ചല്ലേ നമ്മള്‍ അങ്ങിനെ പറയാറ്.
Post a Comment