FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

1 നവംബര്‍ 2009:ജ്വാലകള്‍ ജ്വലിച്ചപ്പോള്‍.....

Saturday

ന്നു കേരളപ്പിറവി .....കേരളം രൂപീകരിച്ചതിന്റെ സ്മരണയെ പുതുക്കുമ്പോള്‍ ഞങ്ങള്‍ നേരുന്നു ഒരായിരം കേരളപിറവി ആശംസകള്‍.... -ബ്ലോത്രം"ജ്വാലകൾ ശലഭങ്ങൾ" പുസ്തക പ്രകാശനം - ചിത്രങ്ങള്‍


ശ്രീ. ശശി കൈതമുള്ളിന്റെ "ജ്വാലകള്‍, ശലഭങ്ങള്‍ " പുസ്തക പ്രകാശനം ഒക്റ്റോബർ 30 ന് ദുബായ് മെജസ്റ്റിക് ഹോട്ടലിൽ വച്ച് നടന്നതിന്റെ ചില ചിത്രങ്ങള്‍.


-പകല്‍ക്കിനാവാന്‍
>>കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്കുക

പ്രകാശം പരത്തുന്ന കവി


‘ജ്വാ‍ലകൾ ശലഭങ്ങൾ‘ യു. എ. ഇ പ്രകാശനത്തിനോടനുബന്ധിച്ച് അവതരിപ്പിച്ച ചൊല്ലരങ്ങില്‍ ശ്രീ. കുഴൂർ വിത്സൺ....
>>ചിത്രം ഇവിടെ

ഒക്ടോബര്‍ ആറിനു ജ്വാലകള്‍ ശലഭങ്ങള്‍ പുസ്തക പ്രകാശന ചടങ്ങിലെ കോഴിക്കോട് ടൌണ്‍ ഹാളില്‍ നടത്തിയ ചില മുഹൂര്‍ത്തങ്ങള്‍ ഇവിടെ .


കലിയുഗ വരദന്‍ ജൈത്രയാത്ര ആരംഭിക്കുന്നു......

രുണ്‍ കായംകുളം 'കര്‍ക്കടക രാമായണത്തിന്' ശേഷം 'കലിയുഗ വരദന്‍' എന്ന പുതിയ ബ്ലോഗ്‌ തുടങ്ങുന്നു...ഓരോ ദിവസവും ഓരോ പോസ്റ്റുമായി നോവല്‍ തുടങ്ങുന്നു..മണ്ഡലകാലത്തിന്റെ പുണ്യം ചൊരിഞ്ഞു ബ്ലോഗ്‌ തുടങ്ങുന്നു,കേരളപ്പിറവി ദിനത്തില്‍ ... ബ്ലോഗിനെ പറ്റി അരുണ്‍ പറയുന്നത് ഇങ്ങനെ " നോവല്‍ ഭക്തികഥകളുടെ ശേഖരമല്ല..അതിലുപരിയായി സത്യം തേടിയുള്ള ഒരു അന്വേഷണമാണ്!!ഒരു തുടര്‍ക്കഥ എന്ന രീതിയില്‍ ഇതിനെ ഉള്‍ക്കൊള്ളണമെന്ന് അപേക്ഷിക്കുന്നു."..
കലിയുഗ വരദന്‍
“ധ്വനിപ്പിച്ചില്ല“ - ഒരു ആസ്വാദനം.


ആസ്വദിച്ചില്ല എന്നു മാത്രം പറയരുത്.
ഒരു ആസ്വാദനം ഞാൻ ആദ്യമായിട്ടാണെഴുതുന്നത്. എന്തുകൊണ്ടെഴുതുന്നു എന്നു ചോദിച്ചാൽ എന്റെയുള്ളിലും ഒരു വെരുകു പെട്ടുപോയി. ലതീഷ് മോഹന്റെ “ ധ്വനിപ്പിച്ചില്ല എന്നു മാത്രം പറയരുത്” എന്ന വിവാദമാക്കപ്പെട്ട കവിതയിൽ കമന്റുകൾ ഒന്നും ഇടാത്ത ഒരാളാണീ പള്ളിക്കുളം. പക്ഷേ ഒരു വെരുകു പെട്ടുപോയസ്ഥിതിക്ക് അതിനു പുറത്തു ചാടാതിരിക്കാനും വയ്യ. ബൂലോകത്തെ മണ്ടൻ‌കുണാപ്പിയെന്നും മണ്ടൻ‌കുണാപ്പിണിയെന്നും എന്ന് ഇതിനകം തന്നെ പേരുകേട്ട ‘ഉറുമ്പ്, വിശുദ്ധഭാവന എന്നിവരൊക്കെ ചേർന്നാണ് ഈ വെരുകിനെ എന്റെ ഉള്ളിലേക്ക് കടത്തിവിട്ടത്. മനസ്സിന്റെ കൂട്ടിൽ ഒരു വെരുകു കിടന്ന് എത്ര നേരം ഉലാത്തും?!
-പള്ളിക്കുളം..
>>കൂടുതല്‍ ഇവിടെ

ബ്ലോത്രത്തില്‍ നിന്നും പുതിയ പംക്തികള്‍ ആരംഭിക്കുന്നു .......സഹകരിക്കുക ..
കേരളപ്പിറവിക്കു ഞങ്ങളുടെ പുതിയ ചുവടുവെപ്പ്‌ .....
1.ബ്ലോത്രം അനുഭവം
അനുഭവങ്ങളുടെ ഒരു പരമ്പരയാണ് ബൂലോകം......തെറി വിളികളും ഒപ്പം നല്ല ചര്‍ച്ചകളും ഒരു പോലെ നടക്കുന്ന ബൂലോകം ഇന്നു സജീവമായി നിലകൊള്ളുന്നു ...പലരും തമ്മില്‍ കണ്ടിട്ടില്ല എങ്കിലും നമ്മള്‍ തമ്മില്‍ ഇനി അപരിചിതത്വത്തിന്റെ അതിരുകള്‍ ഇല്ല...പുതിയ പോസ്റ്റുകളെ കുറച്ചുള്ള ചര്‍ച്ചകളും കമെന്റുകളും പെരുമഴയായി ചൊരിയുമ്പോള്‍ പലര്‍ക്കും അത് ഒരു പുതിയ അനുഭവമാകാം അല്ലെങ്കില്‍ അനുഭവങ്ങളുടെ തനിയാവര്‍ത്തനം ആകാം ..എന്തിരുന്നാലും അനുഭവങ്ങളുടെ കലവറയാണ് ബൂലോകം .. ഓരോ ദിനവും പുതിയ പുതിയ കാഴ്ചപ്പാടുകള്‍ ,പുതിയ അനുഭവങ്ങള്‍...അങ്ങനെ മറക്കാന്‍ പറ്റാത്ത അനുഭവങ്ങളും ഈ സൈബര്‍ ലോകം പ്രദാനം ചെയ്യുന്നു.....ഇത്തരം അനുഭവങ്ങള്‍ ഒരുമിച്ചു ഒരിടത്ത് വായിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് അതൊരു പ്രേരണയാകാം അല്ലെങ്കില്‍ അവര്ക്കു മറ്റൊരു നല്ല അനുഭവം ആകാം ..അതിനായി നിങ്ങളുടെ ബ്ലോത്രം ഒരവസരം ഒരുക്കുന്നു... 'ബ്ലോത്രം അനുഭവം ' ബൂലോകത്ത് നിങ്ങള്‍ക്കും ഒരു പിടി നല്ല ഓര്‍മകളും അനുഭവങ്ങളും ഉണ്ടാകാം ....ബൂലോകരുടെ മുഴുവന്‍ അനുഭവങ്ങള്‍ എല്ലാവര്‍ക്കുമായി ഒരിടത്ത് കുറിച്ചിടുമ്പോള്‍ അത് ചരിത്രമായി മാറാം ......ഇനി ഓര്‍മകളുടെ രഥചക്രങ്ങള്‍ പിന്നോട്ട് ഉരുളുകയാണ്‌ ....അനുഭവങ്ങളുടെ കലവറ മറ്റുള്ളവരുമായി പങ്കുവെക്കൂ ..'ബ്ലോത്രം അനുഭവത്തിലൂടെ'........ ബൂലോകത്തെ നിങ്ങളുടെ സ്വന്തം അനുഭവങ്ങള്‍ പങ്കുവെക്കാനുള്ള അവസരം ബ്ലോത്രം ഒരുക്കുന്നു ......ഇതിലേക്ക് ഓരോ ഭാഗവും ഓരോ വിഷയങ്ങളെ സംബന്ധിച്ചാകാം
ആദ്യത്തെ അനുഭവം: 'ബൂലോകം എന്നെ പഠിപ്പിച്ചത് "
ബൂലോകം നിങ്ങളെ എന്ത് പഠിപ്പിച്ചു?ആലോചിച്ചിട്ടുണ്ടോ?ഇല്ലെങ്കില്‍ ആലോചിക്കാന്‍ സമയമായിരിക്കുന്നു ..ഇക്കാലമത്രയും നിങ്ങള്‍ ബൂലോകത്തെ പ്രവര്‍ത്തനങ്ങളിലൂടെ എന്ത് പഠിച്ചു?അതാകട്ടെ അനുഭവ പരമ്പരയില്‍ ആദ്യം" ...അതിനായി നിങ്ങള്‍ മേല്പ്പറഞ്ഞ വിഷയങ്ങളെ കുറിച്ചുള്ള നിങ്ങളുടെ അനുഭവങ്ങള്‍ മെയില് ആയി blothram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കുക .ഒപ്പം നിങ്ങളുടെ ഒരു ഫോട്ടോയും അയക്കാന്‍ മറക്കരുത്...നിങ്ങളുടെ അനുഭവങ്ങള്‍ ബ്ലോത്രത്തില്‍ പ്രസിദ്ധീകരിക്കുന്നതാണ് ..... അനുഭവങ്ങള്‍ നവംബര്‍ 15-നു മുന്‍പായി അയക്കുക ...നിങ്ങള്‍ അയക്കുന്ന അനുഭവങ്ങള്‍ നിങ്ങളുടെ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പൂര്‍ണ അധികാരം നിങ്ങള്‍ക്കുണ്ടായിരിക്കുന്നതാണ്..... അത് കൊണ്ടു വേഗമാകട്ടെ....ഓര്‍മകളെ പൊടികുടഞ്ഞു എടുക്കു..........


2 .കമെന്റടി

കമെന്റുകള്‍ ഇന്നു ബ്ലോഗുകളുടെ പ്രധാന ഭാഗമാണ്.....നല്ല നല്ല പോസ്റ്റുകള്‍ പോലെ തന്നെ നല്ല നല്ല കമെന്റുകളും ഇന്നു ബ്ലോഗുകളില്‍ ഉണ്ടാകുന്നുഎന്നത് അഭിനന്ദനാര്‍ഹം ആയ കാര്യമാണ്..എങ്കിലും പല കമെന്റുകളും വെറുതെ തെറി വിളിച്ചു മടങ്ങുന്ന കാഴ്ചയും നാം കാണുന്നതാണ് .....അതിനാല്‍ ഇവിടെ കമെന്റുകള്‍ക്ക് സ്തുത്യര്‍ഹമായ സ്ഥാനം നല്കുന്നു...... ഓരോ ആഴ്ചയിലും ബൂലോകത്ത് ആളുകള്‍ നടത്തിയ തെരഞ്ഞെടുത്ത കമെന്റുകള്‍ ഇനി ഒരു കോളം പംക്തിയായി പ്രസിദ്ധീകരിക്കുന്നു 'കമെന്റടി 'എന്ന പേരില്‍.... നിങ്ങള്‍ക്കും നല്ലതും രസകരവുമെന്നു തോന്നുന്ന കമെന്റുകള്‍ അയച്ചു തരാം ഈ വിലാസത്തിലേക്ക് : blothram@gmail.com


ബ്ലോത്രം ഇ-ചര്‍ച്ച അറിയിപ്പ്.
ബൂലോക വാസികളുടെ അങ്കത്തട്ടായ ബ്ലോത്രം -ഇ -ചര്‍ച്ചയുടെ മുന്നേറ്റം തുടരുകയാണ്....ഇനി മുതല്‍ ബ്ലോഗേഴ്സ് കോര്‍ണര്‍ എന്ന പേരില്‍ ബ്ലോഗ്ഗെര്സിനായി മാത്രം ബൂലോകത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി തുറന്നു കൊടുക്കുന്നു ..ഇനി മുതല്‍ ഓരോ ഷെഡ്യൂള്‍ ഓരോ ബ്ലോഗ്ഗേര്‍സിനു നടത്താന്‍ അവസരം......നിങ്ങള്ക്ക് ഇവിടെ ബൂലോകവുമായി ബന്ധപ്പെട്ട് സഭ്യമായതെന്തും ചര്‍ച്ച ചെയ്യാം.....നിങ്ങള്‍ ആയിരിക്കും ആ ചര്‍ച്ചയുടെ മോഡറേറ്റര്‍ .....നിങ്ങള്ക്ക് ബൂലോകത്ത് മറ്റുള്ളവരുടെ അഭിപ്രായം തേടാനുമായി ഒക്കെ ഈ സേവനം ഉപയോഗപ്പെടുത്താം ..അങ്ങനെ ബൂലോകത്തെ ഏറ്റവും ശക്തമായ ചര്‍ച്ചയുടെ അങ്കത്തട്ടായി ഇതു മാറാന്‍ പോകുന്നു...സമകാലികാമോ ബൂലോകപരമോ ആയ കാര്യങ്ങള്‍ ചര്‍ച്ചക്ക് നിങ്ങള്ക്ക് ഉള്പെടുതാം ...ഒപ്പം നിങ്ങള്ക്ക് വോട്ടിംഗ് ലൈന്‍, സര്‍വ്വേ തുടങ്ങിയവയുടെ സഹായവും ഇതില്‍ ഉണ്ടാകും....ഘോര ഘോരമായ ചര്‍ച്ചകള്‍ക്ക് നിങ്ങള്‍ക്കും അവസരം ..ഇതിലെ നിഗമനങ്ങള്‍ ഉള്‍പെടുത്തി നിങ്ങളുടെ ബ്ലോഗില്‍ തുടര്‍ പോസ്റ്റുകള്‍ ഇടുകയും ചെയ്യാവുന്നതാണ്..അതിനായി നിങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്ന വിഷയത്തെ കുറിച്ചുള്ള വിവരങ്ങള്‍ blothram@gmail.com എന്ന വിലാസത്തില്‍ അയക്കുക ........... -ബ്ലോത്രം


തീപ്പൊരി കവിത

കവികളുടെയുള്ളില്‍ ഒരു ആശയങ്ങളുടെയും ഇസങ്ങളുടെയും ഒരു ജ്വാലയുണ്ടാവും എന്ന് കേട്ടിട്ടുണ്ട്. പട്ടിണിയും തൊഴിലില്ലായ്മയും രാഷ്ട്രീയ, സാമൂഹ്യ വ്യവസ്ഥയ്ക്കെതിരെയുമുള്ള വിദ്വേഷവും പ്രതിഷേധവും പലപ്പോഴും മിക്ക യുവകവികളുടെയും വരികളില്‍ കാണാം. വാക്കുകളെ തീപ്പോരിയായ്‌ ഉപയോഗിക്കുന്ന ഇത്തരം കവികളുടെ വാക്കുകള്‍ പടവാളുകളെക്കാള്‍ ശക്തിയുള്ളതുമാവാറുണ്ട്. അത്തരം ഒരു കവികളുടെ ഗണത്തെ ഓര്‍മ്മിപ്പിക്കുന്ന ഒരു യുവകവിയെ നമുക്കിവിടെ പരിചയപ്പെടാം.
-

THE VICTIMS SOUL STILL HOVERS AROUND FOR JUSTICE

സംഗതി ചൂടുപിടിച്ചിരിക്കുന്നു......

കണ്ണൂരിലെ യഥാര്‍ത്ഥ വോട്ടര്‍മാരുടെ അവകാശത്തിന്മേലുള്ള കടന്നു കയറ്റത്തിനെതിരെ മണ്ഡലത്തിലെങ്ങും ഉയരുന്ന പ്രതിഷേധം കണ്ട്‌ പകച്ചു നില്‍ക്കുകയാണ്‌ ഇടതുമുന്നണി. വോട്ടര്‍പട്ടികയില്‍ ഒമ്പതിനായിരത്തോളം പുതുമുഖങ്ങള്‍ കുടിയേറിയതിലോ ആറായിരത്തോളം പേര്‍ പുറത്തുപോയതിലോ തെല്ലും ആശങ്കയില്ലാതിരുന്ന മുന്നണിക്ക് വ്യാജവോട്ടര്‍മാര്‍മാരുടെ തെളിവുസഹിതമുള്ള വാര്‍ത്തകളും ചിത്രങ്ങളും എല്ലാ മാധ്യമങ്ങളിലൂടെയും പുറത്തുവരുമ്പോള്‍ പോലും മിണ്ടാട്ടമില്ലായിരുന്നു, പാര്‍ട്ടി പത്രത്തിന്‌ പോലും ഉത്തരമില്ലയിരുന്നു.
-

കെഎംഎംഎല്‍: സത്യം പുറത്തുവരട്ടെ

സംസ്ഥാനത്തെ ഏറ്റവും പ്രധാന പൊതുമേഖലാ വ്യവസായസ്ഥാപനങ്ങളില്‍ ഒന്നായ ചവറ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സില്‍ വികസനപദ്ധതികളുടെ മറപിടിച്ച് കോടികള്‍ ചോര്‍ത്തിക്കൊണ്ടുപോയവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവന്നേ മതിയാകൂ. യുഡിഎഫ് 2001ല്‍ അധികാരത്തിലെത്തുമ്പോള്‍ 120 കോടി രൂപയായിരുന്നു കെഎംഎംഎല്ലിന്റെ പ്രവര്‍ത്തനലാഭം. യുഡിഎഫ് ഉന്നതരുടെയും ബിനാമികളുടെയും കഴുകന്‍കണ്ണുകള്‍ പതിച്ചതോടെ ആ കമ്പനിയുടെ അധോഗതി തുടങ്ങി.
-ജനശക്തി '
>>കൂടുതല്‍ ഇവിടെ

പുതിയ വിയറ്റ്നാം ???

മാത്യു ഹോ മുന്‍ അമേരിക്കന്‍ സൈനികനും അഫ്ഘാനിസ്ഥാനിലെ സബൂള്‍ പ്രവിശ്യയിലെ ഉയര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥനും ആയിരുന്നു. കഴിഞ്ഞ മാസം അദ്ദേഹം നാലുപേജുള്ള ഒരു രാജിക്കത്ത് അമേരിക്കന്‍ വിദേശകാര്യ വകുപ്പിനു നല്‍കി. അത് അക്ഷരാര്‍ത്ഥത്തില്‍ അമേരിക്കന്‍ ഭരണകൂടത്തെ പിടിച്ചുലച്ചു. അഫ്ഘാനിസ്ഥാനില്‍ സേവനമനുഷ്ടിച്ചവരില്‍ ആദ്യമായി രാജിവക്കുന്ന ഉദ്യോഗസ്ഥനാണദ്ദേഹം. അദ്ദേഹത്തിന്റെ രാജിക്കത്തിലെ പ്രസക്തമായ ഭാഗം ഇതാണ്.
-


വാര്‍ത്തകളുടെ നാൾവഴികൾ... An Unusual Collection of BREAKING NEWS


നമ്മളെ സ്വാധീനിച്ച, നമ്മളെ വേട്ടയാടിയ, നമ്മൾ മറന്നുപോയ വാർത്തകളിലൂടെ ഒരു സഞ്ചാരം ആയിരുന്നു ഇന്നലെ അബുദാബിയിൽ സംഭവിച്ചത്‌.

-

വിവാഹം സ്വര്‍ഗത്തിലോ നരകത്തിലോ...
നിലമ്പൂര്‍ പഞ്ചായത്തില്‍ ഒരു വര്‍ഷം സ്‌ത്രീധനയിനത്തില്‍ കൈമാറ്റം ചെയ്യപ്പെടുന്നത്‌ 24 കോടി രൂപ!
ഒരാഴ്‌ച ഏകദേശം 50 ലക്ഷം.

സ്‌ത്രീധനം, കോഞ്ഞാട്ടയാക്കിയ നിലമ്പൂരിലെ പെണ്‍ജീവിതങ്ങളെക്കുറിച്ച്‌ ഇന്ത്യാവിഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്‌ കഴിഞ്ഞ വാസ്‌തവത്തില്‍ കണ്ടു. അതിലാണ്‌ ഞാന്‍ ഈ 'ഭീകര കണക്ക്‌ ' കേട്ട്‌ ഞെട്ടിയത്‌.
-

ഇന്റര്‍നെറ്റിന്റെ 'അഡ്രസ്സ്' മാറുന്നു


ലോകമെമ്പാടുമായി 160 കോടി ഇന്റര്‍നെറ്റ് ഉപയോക്താക്കളുണ്ടെന്നാണ് കണക്ക്. ഇതില്‍ പകുതിയിലേറെയും ലാറ്റിന്‍ ഇതര ലിപികള്‍ ഉപയോഗിക്കുന്ന പ്രദേശത്തുനിന്നുള്ളവരാണ്. എന്നാല്‍ ഇന്റര്‍നെറ്റ് സൈറ്റ് കിട്ടണമെങ്കില്‍ ഇവരും ഇംഗ്ലീഷിലും ഫ്രഞ്ചിലും ജര്‍മനിലുമെല്ലാം ഉപയോഗിക്കുന്ന ലാറ്റിന്‍ ലിപി ടൈപ്പ് ചെയ്യണം. മലയാളം സൈറ്റുകളുടെ അഡ്രസ് ഇംഗ്ലീഷിലായത് അതുകൊണ്ടാണ്. പുതിയ പരിഷ്‌കാരം വരുന്നതോടെ ഈ സ്ഥിതി മാറും.
-

സ്വയം വില്‍പ്പനച്ചരക്കാകുന്നവര്‍....അനുഭവമാണ് ഏറ്റവും വലിയ ഗുരു.

അടുക്കളയുടെ മാത്രം വാക്കുകള്‍ അല്ല ട്ടോ. കാലങ്ങളായി പലയിടത്തും ശ്രവിച്ചു കൊണ്ടിരിക്കുന്ന ഒരു പഴമൊഴി എടുത്തെഴുതിയതാണ്. ശരിയാണ്, അനുഭവങ്ങള്‍ പകര്‍ന്നു തരുന്ന ആഴത്തില്‍ മറ്റൊന്നിനും നമ്മെ പഠിപ്പിക്കാനാവില്ല. പക്ഷെ വളരെ ചെറിയ ഈ കാലയളവില്‍ നമുക്കു നേരിടേണ്ടി വരുന്ന അനുഭവങ്ങള്‍ എത്രയുണ്ടാവും. വളരെ തുച്ചം. എങ്കിലും, നമ്മള്‍ അനുഭവിക്കാതെ പോയ അനേകം അനുഭവങ്ങളുടെ പാഠങ്ങളും നമ്മുടെ ജീവിതത്തില്‍ നിഴലും നിലാവും പരത്താറില്ലേ!!!
-അനിത
>>കൂടുതല്‍ ഇവിടെ

യു.ജി.സി നെറ്റ് പരീക്ഷക്ക് സൗജന്യ ഓണ്‍ലൈന്‍ പരിശീലനം

സാമൂഹ്യ മാനവിക വിഷയങ്ങളില്‍ ഡിസംബറില്‍ നടക്കുന്ന യു.ജി.സി നെറ്റ് പരീക്ഷക്ക് സൗജന്യ ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. പട്ടാമ്പി ശ്രീ നീലകണ്ഠാ ഗവണ്മെന്റ് സംസ്കൃത കോളേജ് മള്‍ട്ടീമീഡിയാ സെന്ററും കരിയര്‍ ഗൈഡന്‍സ് സെല്ലും സംയുക്തമായാണ്‌ ഓണ്‍ ലൈന്‍ പരിശീലനം നല്‍കുന്നത്. രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യ പേപ്പറിലെ വിവിധ മോഡ്യൂളുകളിലും തിരഞ്ഞെടുത്ത വിഷയങ്ങളില്‍ രണ്ട്, മൂന്ന് പേപ്പറുകള്‍ക്കും പഠനക്കുറിപ്പുകള്‍, മാതൃകാ ചോദ്യങ്ങള്‍, മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്നിവ നല്‍കുന്നതോടൊപ്പം ഓണ്‍ലൈന്‍ പരീക്ഷകളും നടത്തും.
-

കണ്ണില്ലാത്തത് പ്രേമത്തിനു മാത്രമോ?


ഇന്ത്യയിലാകമാനം ഇന്നു ചര്‍ച്ച ലൌ ജിഹാദിനെ ചുറ്റിപ്പറ്റിയായിരിക്കുന്നു. പലരും പല രീതിയിലും ഇതിനെ വ്യാഖ്യാനിക്കനും ശ്രമിക്കുന്നു. മലയാളം ബ്ലോഗ് ലോകവും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ലെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഈയിടെ വായിക്കാനിടയായ ഒരു ബ്ലോഗാണ്,ഈ വിഷയത്തെ കുറിച്ച് ഒരു പോസ്റ്റ് ഇടാന്‍ എനിക്ക് പ്രേരണയായത്.
ഇവിടെ വിഷയം അല്പം വിഷമം പിടിച്ചതാണ്. പ്രേമത്തിനു കണ്ണില്ലെന്നാണ്, പണ്ടേ ആക്ഷേപം .ഇതിപ്പോല്‍ കണ്ണു മാത്രമല്ല മറ്റു പലതും ഇല്ലെന്നു വ്യാഖ്യാനിക്കേണ്ടി വന്നേക്കും .
-

മഴത്തളിരുകള്‍

കാറ്റ് പൊടിപറത്തി കളിക്കുന്ന വേനല്‍ക്കാലം. കരിമ്പനകള്‍ക്കിടയിലൂടെ നീണ്ടുപോകുന്ന ഒറ്റയടിപ്പാതകളില്‍ വെയില്‍ കത്തിനിന്നു. എവിടെയും പൊടി നിറഞ്ഞ തരിശു നിലങ്ങള്‍ മാത്രം. വരാന്തയുടെ തൂണുകളില്‍ ചാരി പൊള്ളുന്ന വെയില്‍ നോക്കിയിരുന്ന് കണ്ണുകള്‍ നീറി. ഉഷ്ണക്കാറ്റ് വീ‍ശുന്ന ഈ ഭൂമി എന്നെ വേദനിപ്പിച്ചു കൊണ്ടിരുന്നു. നടക്കുമ്പോള്‍ പാദങ്ങളില്‍ ഇളംചൂടുള്ള പൊടി വന്നു മൂടും. ശ്വാസകോശങ്ങളിലേക്ക് ഉരുകിയ മെഴുകിന്റെ മണമുള്ള ചൂട് കാറ്റ് വന്നു നിറയും. എന്‍റെ ഗ്രാമത്തിലെ വേനല്‍ ഒരിക്കലും ഇത്ര തീക്ഷണമായിരുന്നില്ല
-Sarija N
>>കൂടുതല്‍ ഇവിടെ

വെളുത്ത താഴ്വര - 4

കൊല്ലപ്പെട്ടിരിക്കുന്നത് ഒരു വൃദ്ധന്‍ !
അയാള്‍ ഞെട്ടിത്തെറിച്ചു. അപ്പോള്‍ അന്ന് താന്‍ കണ്ട സ്ത്രീ പ്രേതമോ, യക്ഷിയോ... വൃദ്ധനെ കൊലപ്പെടുത്തിയ ശേഷമാണോ ആ രുപം തന്‍റെ കാഴ്ചയിലെത്തിയത്. അതോ എല്ലാം ഒരു തോന്നലാണോ...

കൈപ്പടങ്ങള്‍ വിയര്‍ക്കുന്നത് അയാളറിഞ്ഞു. ഒരു പക്ഷേ ആ കൊലപാതക സന്ദര്‍ഭത്തിനു സാക്ഷിയായ വ്യക്തി താന്‍ മാത്രമാണെന്ന്...അല്ല, ഒരു കൊലപാതകമൊന്നും താന്‍ കണ്ടിട്ടില്ലല്ലോ, ഒരു പക്ഷേ ആ സമയത്ത് ആ സ്ഥലത്തു കൂടി കടന്നു പോകേണ്ടിവന്നു..അതിനടുത്തായി ഒരു സ്ത്രീരൂപത്തെ കണ്ടതായി തോന്നി. അത്രമാത്രം..

-"പുഴ മരിക്കുകയാണ്."തുലാ മാസ ആരംഭത്തില്‍ തിരൂര്‍ നിന്നും താനൂര്‍ പോകുന്ന പാതയിലൂടെ ഈ സ്ഥലത്തെത്തി.
-

"ഒക്ടോബറിലെ ചിന്തകള്‍"


ഞാന്‍ ഇവിടെങ്ങളില്‍ തിരയുന്നത്
മണ്ണുപ്പോലെ ഞാന്‍ വിശ്വസിച്ച
നിങ്ങളുടെ കാല്‍ പാടുകളായിരുന്നു.

തിരകളുടെ തീരാപ്രണയം പോലെ അവ പിന്നെയും,
തീരത്തേക്ക് വരുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു.
വജ്രങ്ങള്‍ വിളയുന്ന പരുഷ്യതയില്‍
മിഴികള്‍ വായിച്ചത് സൂര്യ വെളിച്ചങ്ങള്‍.
-

തടവറയിലെ പൂക്കള്‍ക്ക്‌

ഏകാന്തമായ കാരിരുമ്പഴിക്കുള്ളില്‍നിന്ന്‌
സ്വാതന്ത്ര്യത്തിന്റെ പുനര്‍ജന്മം
എനിക്ക്‌ ലഭിക്കുമെങ്കില്‍, അതു തടവറയിലെ
എന്റെ പൂക്കളോടൊപ്പമായിരിക്കട്ടെ....
ഒരുനാള്‍ നിന്റെ നെഞ്ചിലെ പ്രണയം മണത്ത്‌
ഏതെങ്കിലുമൊരു ശലഭം വരും..
-

ശവത്തിനു കാവല്‍ നില്‍ക്കുന്ന ആത്മാക്കള്‍...


ആത്മാക്കള്‍...
പാലുടല്‍ നഗ്നമായ് പാരില്‍ കിടക്കുന്നു
ദേഹിയെ വിട്ടിട്ടും പോകുവാനാവാതെ
കാവലായ് നില്‍ക്കുന്നതീയാത്മാവ്..
ദേഹിയെ വിട്ടെന്നാല്‍ ദേവനെ പൂകണം
ആത്മനിയമം മറന്നൊരീയാത്മാവും
ദേഹിക്കുകാവലായ് നിന്നിടുന്നു.
കാലനുമാകില്ല കാട്ടുവാനിങ്ങനെ
കരളുപിളരുന്ന കാഴ്ചകണ്ടാല്‍...

-

മഴയില്‍ വിരിഞ്ഞ പൂക്കള്‍


നേര്‍ത്ത തേങ്ങലായ്‌ വന്നിടുന്നിവള്‍
ദീന രോദനം മുഴക്കി നീങ്ങുന്നു
പെയ്തിടും മഴ കാറ്റിന്‍ കൂടെയീ
നാടുകാണുവാന്‍ നനഞ്ഞിരങ്ങുന്നു
-

1 comments:

അരുണ്‍ കായംകുളം said...

പ്രിയപ്പെട്ട ബ്ലോത്രം,
കലിയുഗ വരദനെ കുറിച്ചുള്ള ലിങ്കും വാര്‍ത്തയും കണ്ടു.വളരെ സന്തോഷമുണ്ട്, നിങ്ങളുടെയെല്ലാം ഈ പ്രോത്സാഹനമാണ്‌ എഴുതുന്നവരുടെ കരുത്ത്.പിന്നെ അതില്‍ ആമുഖം കൊടുത്ത ലിങ്ക് പ്രവര്‍ത്തിക്കുകയില്ല,കാരണം ആ പോസ്റ്റ് ഞാന്‍ നീക്കം ചെയ്തു, ക്ഷമിക്കണം.
ആ ആമുഖ പോസ്റ്റ് ഒരു പരസ്യം മാത്രമായിരുന്നു., അതിനാലാണ്‌ ഡിലീറ്റ് ചെയ്തത്.
നാളെ മുതല്‍ ദിവസവും പോസ്റ്റ് കാണും(അതൊന്നും ഡിലീറ്റ് ചെയ്യില്ല, ഉറപ്പ്!)
:)
സഹകരണം തുടര്‍ന്നും പ്രതീക്ഷിക്കുന്നു
സ്നേഹപൂര്‍വ്വം
അരുണ്‍ കായംകുളം

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP