FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

20 ഒക്ടോബര്‍ 2009:ജയകൃഷ്ണന്‍ കാവാലം മൂന്നാം വയസ്സിലേക്ക്..

Monday

ജയകൃഷ്ണന്‍ കാവാലം ബൂലോകത്ത് മൂന്നാം വയസ്സിലേക്ക്.....

പ്രശസ്തനായ കാവാലം ബ്ലോഗില്‍ എത്തിയിട്ട് 3 വര്‍ഷം തികയുന്നു. .......കവിത കൊണ്ടു മാസ്മരിക വലയം സൃഷ്‌ടിച്ച കാവാലം എഴുതുന്നു മൂന്നു വര്‍ഷത്തെ അനുഭവ പരമ്പര ....>>>നിശബ്ദമായ മൂന്നു വര്‍ഷങ്ങള്‍ ...അതേ എനിക്ക് മൂന്നു വയസ്സ് ..
http://2.bp.blogspot.com/_8Cbkzh0Zu90/SV9vob5zb8I/AAAAAAAAAF0/-0k6zLLhlZc/S1600-R/hrudayathudippukal+copy.jpgജയകൃഷ്ണന്റെ ബ്ലോഗുകള്‍ :
1..ഹൃദയമിടിപ്പുകള്‍
2.ജയകൃഷ്ണന്റെ കവിതകള്‍
3.വായനശാല
4.കാഴ്ച

കാവാലം ജയകൃഷ്ണന്‍ ബ്ലോഗ്ഗര്‍ പ്രൊഫൈല്‍ ...


സാഹിത്യ ശില്പശാല.


തൃശ്ശൂർ കേരളവർമ്മ കോളേജിൽ ഈ വർഷത്തെ സാഹിത്യ ശില്പശാലയുടെ മേൽനോട്ടം ഞാൻ വഹിക്കണമെന്ന് മലയാളവിഭാഗം മേധാവി വി.ജി. തമ്പി എന്നോടാവശ്യപ്പെട്ടിരിക്കുന്നു. ശരിക്കും അതൊരു ഭാരിച്ച ഉത്തരവാദിത്തമാണ്. ശില്പശാല എങ്ങനെവേണം എന്നു വിഭാവനം ചെയ്യുകയാണ് ആദ്യത്തെ പണി.കേരളവർമ്മയിൽനിന്നും മറ്റു കോളേജുകളിൽനിന്നും തിരഞ്ഞെടുത്ത 50 വിദ്യാർത്ഥികളെ ക്യാമ്പ് അംഗങ്ങളാക്കാമെന്നു തീരുമാനിച്ചു.എങ്ങനെ സാഹിത്യം എഴുതാം എന്നു കുട്ടികളെ പഠിപ്പിക്കുന്ന ഏർപ്പാടാണു സാഹിത്യശില്പശാല എന്ന് ഇപ്പോഴും ചിലരെങ്കിലും ധരിക്കുന്നുണ്ട്. ആ ധാരണ തെറ്റാണ്. സാധാരണ ശില്പശാലകളിൽ സാഹിത്യത്തെക്കുറിച്ച് വിധഗ്ധർ പ്രഭാഷണവും ചർച്ചയും നടത്തും. അംഗങ്ങളുടെ രചനകൾ സീനിയർ സാഹിത്യകാരന്മാരും സാഹിത്യാദ്ധ്യാപകരും പരിശോധിച്ചു ചർച്ചചെയ്യും. തിരുത്തും. അംഗങ്ങൾക്കിടയിൽ സൌഹൃദങ്ങളും ചർച്ചകളും കൊണ്ടുപിടിച്ചു നടക്കും. ഇതൊക്കെയാണു പതിവ്.
My Photo-ബാലചന്ദ്രന്‍ ചുള്ളിക്കാട്


നാം അവരുടേതെന്നും അവര്‍ നമ്മുടേതെന്നും പറയുന്ന സഖാക്കന്മാര്‍


ചേന കൊണ്ട് എന്തുചെയ്യാം?.

അവിയലുവക്കാം, പുഴുക്കുണ്ടാക്കാം, തോരന്‍ വക്കാം, ചൈനയായാലോ?.നമ്മുടെ ഹിന്ദുക്കള്‍ക്ക് ( കൂടോത്രത്തിനെപ്പോലുള്ള അലവലാതി ഹിന്ദുക്കളല്ല, നല്ല പത്തരമാറ്റ് ദേശസ്നേഹി ഹിന്ദുക്കള്‍ക്ക്) ദാ..............തോരന്‍ വക്കാന്‍ നല്ലൊരു ചേന , ചൈന വീണുകിട്ടി. എത്രയോ കാലമായി പട്ടിണിയിലായിരുന്നു അവര്‍, പുഴുക്കലരിയുടെ കഞ്ഞിവെള്ളം പോലും കിട്ടാനില്ലാതെ നടക്കുകയായിരുന്നു.ദീപാവലിക്ക് രണ്ട് ബോംബു വച്ച് കോറേ ദെവസം കഞ്ഞികുടിക്കാമെന്നു കരുതിയപ്പോ വച്ചവന്റെ ചന്തീലിരുന്നുതന്നെ പൊട്ടി രണ്ട് ഒറിജിനല്‍ ഹിന്ദുക്കള്‍ ചമ്മന്തിയായി. അങ്ങനെ പവനായി ശവമായി.
-പാതിരാഘാതകന്‍
റസൂല്‍ പൂക്കുട്ടി കാരിക്കേച്ചര്‍ ഷോ......
കാര്‍ട്ടൂണ്‍ അക്കാദമി അവതരിപ്പിക്കുന്നു.....
ചില കാര്‍ട്ടൂണ്‍ ഈ ബ്ലോഗില്‍ നിന്നും
-kaarttoon academy

ലൈസന്‍സും വേണ്‍ട,പെട്രോളും വെണ്ട,സുല്‍ത്താന്റെ ഗമയില്‍ വരാം!

ഓഫീസിലും മറ്റും പോകുവാന്‍ വാഹനം കിട്ടാതെ വിയര്‍ക്കുന്നവര്‍ക്കും ,വാഹനം ഉണ്ടായിട്ടു നിര്‍ത്തിയിടാന്‍ സ്ഥലം കിട്ടാതെ കറങ്ങുന്നവര്‍ക്കും ഇപ്പോള്‍ പുതിയതായി വിപണിയില്‍ ഇറങ്ങിയ Segway എന്ന് പേരായ കൈവണ്ടിയെ കുറിച്ച് ചിന്തിക്കുന്നത് നന്നായിരിക്കും.ഇതിനു പെട്രോളിന്റെ ചിലവോ ഡ്രൈവിംഗ് പരിചയമോ ആവശ്യം ഇല്ല .

ഒരാള്‍ക്ക് നിവര്‍ന്നു നിന്ന് യാത്ര ചെയ്യാന്‍ പാകത്തില്‍ 20 KM വേഗതയില്‍ ഓടിക്കാവുന്ന ഒരു പ്രത്യാഗ തരം ചെറു വാഹനമാണിത് .ഒരാള്‍ക്ക് നിവര്‍ന്നു നില്‍ക്കാനുള്ള സ്ഥലമേ ഇത് പാര്‍ക്ക് ചെയ്യാന്‍ വേണ്ടതുള്ളൂ. യാത്ര കഴിഞ്ഞാല്‍ ഒഫിസിനുള്ളിലോ,വീടിനുള്ളിലോ കൊണ്ടുപോയി വെക്കാന്‍ പറ്റുന്നതുകൊണ്ട് മോഷണ ശലല്യം പേടിക്കേണ്ട കാര്യമില്ല. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്ന പോലെ ചാര്‍ജ് ചെയ്യാവുന്ന ഇലക്ട്രിക്‌ ബാറ്ററി യാണ് ഇതിനെയും പ്രവര്‍ത്തിപ്പിക്കുന്നത്.
-സഹവാസി

അഫ്‌ഗാന്‍ ജോലി ഫ്രീ ദുബായ് യാത്ര മുടക്കി

കുവൈറ്റില്‍ കഴിഞ്ഞയാഴ്ച നടന്ന ഓണത്തനിമ വടംവലി മല്‍സരത്തില്‍ 'ബെസ്‌റ്റ് ഫ്രണ്ട്' എന്ന മുന്‍നിരക്കാരന്, സ്‌പോണ്‍സര്‍ ചെയ്ത ഫ്രീ ദുബായ് ടിക്കറ്റ് സമ്മാനം വെറുതെയായി. കണ്ണൂര്‍ ചെറുകുന്ന് നടുവിലവീട്ടില്‍ രാജേഷിനാണ്, ജോലി ഭാഗ്യദൌര്‍ഭാഗ്യങ്ങള്‍ ഒരേ സമയം വന്നു ഭവിച്ചത്. കുവൈറ്റില്‍ ഏഴു വര്‍ഷമായി എക്യുപ്‌മെന്റ് ഓപറേറ്ററായി ജോലി ചെയ്യുന്ന രാജേഷിനെ അഫ്‌ഗാനിസ്ഥാനിലേക്കുള്ള ജോലിക്കാരുടെ കൂട്ടത്തിലേക്ക് കമ്പനി നറുക്കിട്ടെടുക്കുകയായിരുന്നു. ഭേദപ്പെട്ട ശമ്പളവും ഫ്രീ താമസവും ഭക്ഷണവുമുള്ള അഫ്ഫ്‌ഗാന്‍ ജോലിക്ക് തൊഴിലാളികള്‍ അപേക്ഷ കൊടുക്കുക സാധാരണയാണ്. പൊതുവേ നറുക്കെടുപ്പിലൂടെയാണത്രെ കമ്പനി അഫ്‌ഗാന്‍ ജോലിക്കാരെ തെരെഞ്ഞെടുക്കുക.

കുവൈറ്റ് ഫ്രണ്ട്സ് ഒഫ് കണ്ണൂര്‍ ടീമിന്‍റെ പ്രധാന വടംവലിക്കാരനായ (രാജേഷിന്‍റെ ഭാഷയില്‍ കമ്പവലി) ഈ ഫോര്‍ക്ക് ലിഫ്‌റ്റ് ഓപരേറ്ററുകാരനു ഇതിനോടകം വടംവലി ഇനത്തില്‍ ഒട്ടേറെ ട്രോഫികള്‍ ലഭിച്ചിട്ടുണ്ട്. നാട്ടില്‍ എസ്.എന്‍. പയ്യന്നൂര്‍ എന്ന ടീമിനു വേണ്ടിയും വടം വലിച്ച് സമ്മാനം നേടിയ ചരിത്രമുള്ള രാജേഷിന്, ആദ്യമായാണ്, വടംവലി മൂലം ദുബായ് ടിക്കറ്റ് പോലുള ഒരു സമ്മാനം ലഭിക്കുന്നത്. എന്നു വേണമെങ്കിലും ദുബായ്ക്ക് പോകാമെന്ന് സ്‌പോണ്‍സര്‍ പറഞ്ഞെങ്കിലും ചൊവ്വാഴ്ച അഫ്‌ഗാനിലേക്ക് തിരിക്കുന്ന രാജേഷിന്, ദുബായ് യാത്ര തല്‍ക്കാലം ബാലികേറാമലയാണ്
-

ആടും സാമ്പത്തിക മാന്ദ്യവും

ഇനി ബോസ്റ്റണില്‍ ആടുകള്‍ക്ക് കുശാല്‍. സാമ്പത്തിക മാന്ദ്യം മൂലം പബ്ലിക്ക് പാര്‍ക്കുകളിലെ ലാന്റ് സ്കേപ്പിങ്ങിന് (പുല്ല് വെട്ട്) ഡോളേഴ്സില്ലാതെ വിഷമിക്കുന്ന പട്ടണത്തിലെ ഭരണാധികാരികള്‍ പുതിയ വിദ്യ കണ്ടെത്തിയിരിക്കുന്നു, പാര്‍ക്കില്‍ ആടുകളെ മേയാന്‍ വിടുക. സാമ്പത്തിക മാന്ദ്യം മുലം ഞെരുങ്ങുന്ന സമയത്താണ് പുതിയ വിദ്യ ഉപയോഗിച്ച് നോക്കിയത് പോലും. പരീക്ഷണം വിജയം കണ്ടതോടെ ഏക്കര്‍ക്കണക്കിന് ബാക്കി പൊതു സ്ഥലങ്ങളിലെ പുല്ല് നിരപ്പാക്കാന്‍ ആടുകളെ ഉപയോഗിക്കുവാന്‍ ഭരണാധികാരികള്‍ തീരുമാനിച്ചിരിക്കുന്നുവത്രേ.
-

മന്ത്രി ശ്രീമതിക്കും നോബല്‍

മന്ത്രി ശ്രീമതിക്കും നോബല്‍ സമ്മാനം! സമാധാനത്തിനുള്ള നോബല്‍ സമ്മാനം ബിന്‍ ലാദനുകൊടുക്കാതെ ഒബാമക്ക്‌ കൊടുത്ത്‌ ലോകത്തെ ഞെട്ടിച്ച നോബല്‍ കമ്മിറ്റി മന്ത്രി ശ്രീമതിക്കും നോബല്‍ കോടുത്ത്‌ ഒന്നുകൂടി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്‌!

ഈ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിയ ലോകം കണ്ട മികച്ച അമ്മായിയമ്മക്കുള്ള നോബല്‍ സമ്മാനമണ്‌ മന്ത്രിക്ക്‌ ലഭിച്ചിരിക്കുന്നത്‌. അമ്മായിയമ്മമാരുടെ വര്‍ഗ്ഗശത്രുക്കളാണ്‌ മരുമകള്‍സ്‌ എന്നാണല്ലൊ പൊതുവെയുള്ള ധാരണ. എന്നാല്‍ സ്വന്തം മരുമകളെ പേഴ്സണല്‍ സ്റ്റാഫില്‍ കുക്ക്‌ ആയി നിയമിച്ച്‌, ഒരു വര്‍ഷത്തിനകം ഗസറ്റഡ്‌ ഓഫീസറാക്കി ഉയര്‍ത്തി,
-സ്വന്തം ലേഖകന്‍

മനുഷ്യവികസനത്തിന്റെ പാത = സോഷ്യലിസം

'ജനങ്ങളില്‍ നമുക്ക് വിശ്വാസമുണ്ടെങ്കില്‍, മനുഷ്യസമൂഹത്തിന്റെ ലക്ഷ്യം പൊതുവായ മനുഷ്യവികസനം ഉറപ്പാക്കുക എന്നതാണെങ്കില്‍, തെരഞ്ഞെടുക്കാന്‍ നമ്മുടെ മുന്നിലുള്ള വഴിയും വ്യക്തമാണ്-ഒന്നുകില്‍ സോഷ്യലിസം, അല്ലെങ്കില്‍ കാട്ടാളത്തം.'

ഈ വരികളോടെയാണ് മൈക്കള്‍ എ. ലെബോവിറ്റ്സ് തന്റെ ലഘുലേഖ അവതരിപ്പിക്കുന്നത്. കാനഡയില്‍ വാന്‍കൂവര്‍ സൈമണ്‍ ഫ്രേസര്‍ യൂണിവേഴ്സിറ്റിയിലെ എക്കണോമിക്സ് പ്രൊഫസര്‍ ലോകമാകെ ചര്‍ച്ചചെയ്യപ്പെടണമെന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ ലഘുലേഖയുടെ സംഗ്രഹമാണിത്. വെനിസ്വലന്‍ഭരണഘടനയുടെ പരിശോധനയുമായി ബന്ധപ്പെടുത്തിയാണ് ശ്രീ. ലെബോവിറ്റ്സ് ഇതു രചിച്ചിട്ടുള്ളത്.
-വര്‍ക്കേര്‍സ് ഫോറം

ആക്രിക്കച്ചവടം

രണ്ട് തോണിയില്‍ കാലുവയ്ക്കുക എന്നത് പഴകിപ്പോയ ഒരുപമയാണ്. മൂന്ന് തോണിയില്‍ കാലും കൈയും കുത്തി വിശാലമായ സഞ്ചാരമാണ് പുതിയ ട്രെന്‍ഡ്. ഒരു തോണി വല്ല നിര്‍മാണക്കുറവുംകൊണ്ട് ചരിഞ്ഞ് മുങ്ങിയാല്‍ കാലോ കൈയോ മാറ്റി അടുത്തതിലോട്ട് വയ്ക്കുകയേ വേണ്ടൂ. സിപിഐ എം ഒരു പ്രത്യേകതരം പാര്‍ടിയാണെന്ന് പിണറായി വിജയന്‍ ഇടയ്ക്കിടെ പ്രസംഗിച്ച് കേള്‍ക്കാറുണ്ട്. ഒറ്റയടിക്ക് തുടര്‍ച്ചയായി രണ്ടുതവണയേ എംപിയാക്കൂ എന്നതാണത്രേ ഒരു പ്രത്യേകത. അങ്ങനെയങ്ങ് വിട്ടുകൊടുക്കാന്‍ പറ്റുമോ? എംപിസ്ഥാനത്തിന്റെ സൌകര്യങ്ങളും പത്രാസും അറിയാത്ത കുറെ നേതാക്കന്മാര്‍ എടുത്ത തീരുമാനം മറികടക്കാന്‍ സിപിഎമ്മിലിരുന്ന് നടപ്പില്ല. ഇനിയും മത്സരിക്കണം-പാര്‍ലമെന്റിലോ നിയമസഭയിലോ എത്തണം. മാത്രമോ? പാര്‍ടി ലെവി കൊടുക്കാത്ത ഒരു ജീവിതംവേണ്ടേ? പാര്‍ടിക്കാരെ പേടിക്കാതെ ബിസിനസ് നടത്താന്‍ സ്വാതന്ത്ര്യം വേണ്ടേ? അതിനുപറ്റിയ വഴി അന്വേഷിച്ചുതുടങ്ങിയിട്ട് നാളേറെയായി.
-

എട്ടാമത്തെ മോതിരം- ശ്രീ. കെ.എം. മാത്യു.

എന്റെ വായന- രണ്ട്‌
മലയാള മനോരമയുടെ മുഖ്യ പത്രാധിപര്‍, അടുപ്പം ഉള്ളവര്‍ 'മാത്തുക്കുട്ടിച്ചായന്‍' എന്ന് സ്നേഹപൂര്‍വ്വം വിളിക്കുന്ന, ശ്രീ. കെ.എം. മാത്യുവിന്റെ ആത്മകഥ ആണ് 2008-ല്‍ പ്രസിദ്ധീകരിച്ച 'എട്ടാമത്തെ മോതിരം'.1973 -ല്‍ ആണ്, ഇപ്പോള്‍ തൊണ്ണൂറു വയസ്സ് പിന്നിട്ട, അദ്ദേഹം മനോരമയുടെ പത്രാധിപര്‍ ആയത്‌.ഒരു ആത്മകഥ എന്ന് ഈ പുസ്തകത്തെ വിളിക്കാന്‍ പറ്റില്ല, ഇത് മലയാള മനോരമ പത്രത്തിന്റെയും മനോരമ കുടുംബത്തിന്റെയും കഥയാണ്‌,ഒപ്പം കേരള ചരിത്രത്തിലെ ചില രാഷ്ട്രീയ സംഭവങ്ങളും.ഇതില്‍ ഒരു നായകന്‍ ഉണ്ടെങ്കില്‍ അത് കെ.എം മാത്യുവിന്റെ ജേഷ്ഠന്‍ ശ്രീ. കെ.എം ചെറിയാന്‍ ആണ്.പക്ഷെ തീര്‍ച്ചയായും ഒരു വില്ലന്‍ ഉണ്ട്, അത് സാക്ഷാല്‍ സി.പി രാമസ്വാമി അയ്യര്‍ ആണ്.
-ജോണ്‍ ചാക്കോ, പൂങ്കാവ്

ആധവന്‍ – ദീപാവലി ചിത്രം 2009

ഭുവനേശ്വരി വന്ന് ഒരു “വെടി” പൊട്ടിച്ച് തമിഴ് സിനിമയും തമിഴകവും മൊത്തം ആടിപ്പോയി നില്‍ക്കുന്ന ഈ ദീപാവലിക്ക് റിലീസ് ചെയ്യാന്‍ ഉദ്ദേശിച്ച പടങ്ങള്‍ എല്ലാം ഇറക്കിയിട്ടില്ല. അതും ഭുവനേശ്വരിയുമായി അങ്ങനെ ബന്ധമൊന്നും ഇല്ല. ശരിക്കും 2009 ദീപാവലിക്ക് സൂര്യായുടെയും വിജയുടെയും പടങ്ങളായിരുന്നു ഹൈലൈറ്റ്. സൂര്യയുടെ ആധവനും, വിജയുടെ വേട്ടക്കാരനും. തമിഴ് നാട്ടിലെ രാഷ്ട്രീയ മൊത്തക്കച്ചവടക്കുടുമ്പമായ മൂ.കരുണാനിധി കുടുമ്പമാണ് രണ്ട് സിനിമയും നിര്‍മ്മിച്ചത്. വേട്ടക്കാരന്‍ നിര്‍മ്മിച്ചത് ചേട്ടന്റെ മക്കള്‍ കലാനിധിമാരന്‍ അന്‍ഡ് കോ. ആധവന്‍ നിര്‍മ്മിച്ചത് ചെറുമോന്‍, ഉദയനിധി സ്റ്റാലിന്‍ ആന്‍ഡ് കൊ. ചേട്ടന്റെ മോനാണോ, ചെറുമോനാണോ എന്നു വന്നാല്‍ അന്നും ഇന്നും എന്നും ചെറുമോന്‍ തന്നെയാണ് അപ്പൂപ്പനു ഇഷ്ടം. അങ്ങനെ അപ്പൂപ്പന്റെയും അച്ഛന്‍ മൂ.കാ.സ്റ്റാലിന്റെയും അനുഗ്രഹത്തോടെ ഉദയനിധി സ്റ്റാലിന്‍ 2009 ദീപാവലിക്ക് ഇറക്കിയ സൂര്യാ ചിത്രമാണ് ആധവന്‍.

aadhavan
-Santhosh Janardhanan

തെമ്മാടികള്‍

തന്റെ ആത്മഹത്യമൂലം കുടുംബം അനാഥമാവുകയാണോ, സ്വര്‍ഗ്ഗ രാജ്യം വിജനമാവുകയാണോ എന്ന്‌ ആത്മഹത്യക്ക്‌ ഒരുങ്ങുന്ന ക്രിസ്ത്യാനികള്‍ ഇനി രണ്ടുവട്ടം ആലോചിക്കണം.

ആത്മഹത്യ ചെയ്തവന്റെ മൃതദേഹം പോലും ഇനി മേലില്‍ പള്ളിക്കകത്തു കയറ്റാന്‍ പറ്റാത്ത വിധം, തങ്ങളുടെ ഒരു പഴയ നിയമത്തെ 'കാലോചിത'മായി പരിഷ്ക്കരിക്കാന്‍തീരുമാനിച്ചിരിക്കുകയാണ്‌ ആ പഴയ വലിയ ഇടയന്റെ കാര്യസ്ഥന്‍മാര്‍. 'ചീത്തപ്പേരുണ്ടക്കുന്ന ആത്മഹത്യകള്‍' എന്ന്‌ അത്തരം ആത്മഹത്യകള്‍ക്ക്‌ പുതിയ പേരിട്ടിരിക്കുന്നു അരമന സൂക്ഷിപ്പുകാര്‍.

ആര്‍ക്കാണ്‌ ചീത്തപ്പേരുണ്ടക്കുന്നത്‌? അവനവനോ, വീട്ടുകാര്‍ക്കോ? അതോ തിന്നും കുടിച്ചും കൊഴുത്ത്‌, മേദസ്സുമുട്ടി, ഒളിസ്സേവയുമായി അരമനയില്‍ വാഴുന്ന മാടമ്പികള്‍ക്കോ, ആര്‍ക്കാണ്‌, ഒരു തുണ്ടം കയറിലോ, ഒരു കോപ്പ വിഷത്തിലോ ആയുസ്സൊടുക്കിയവന്‍ ചീത്തപ്പേരുണ്ടാക്കുന്നത്‌?
-

പഴയൊരനുഭവകഥ-'സനാഥന്‍'

സുഹൃത്തും സ്വന്തം നാട്ടുകാരനുമായിരുന്നിട്ടും രണ്ടുതവണമാത്രമാണ് ഹരി എന്നിലെ പത്രലേഖകനെ തേടി വന്നത്. ആദ്യം വാര്‍ത്തയുമായും പിന്നീട് വാര്‍ത്തയായും!
അവന്‍ വാര്‍ത്തയുമായി വരുമ്പോള്‍ ഞാന്‍ പത്രത്തിന്റെ പ്രാദേശിക ലേഖകനായിരുന്നു. പ്രമുഖ പത്രം എന്റെ പ്രദേശത്ത് ഒരു സബ് ബ്യൂറോ ആരംഭിക്കുകയും അതില്‍ ഞാന്‍ സ്വ.ലേ ആയി ജോലി തുടങ്ങുകയും ചെയ്ത കാലത്ത് അവന്‍ നാട്ടിലുണ്ടായിരുന്നില്ല. മറുനാട്ടിലെവിടെയൊ സാമാന്യം തരക്കേടില്ലാത്ത ഏന്തോ സാങ്കേതിക ജോലിയഭ്യസിച്ച് അതുകൊണ്ട് ജീവിതം കരുപ്പിടിപ്പിക്കുകയായിരുന്നു. നാട് വിട്ടുപോയി അഞ്ചുവര്‍ഷത്തിന് ശേഷം മടങ്ങിവരുമ്പോള്‍ പ്രായത്തെ അതിശയിപ്പിക്കുന്ന ഭേദപ്പെട്ട ജീവിതം അവന്‍ കൈവശപ്പെടുത്തിയതായി നാട്ടുകാരെ പോലെ എനിക്കും തോന്നി. കുട്ടിക്കാലം മുതല്‍ നേരിട്ട ദുരിതവും വീട്ടിലെ പ്രാരാബ്ധങ്ങളുമാണ് ചെറുപ്രായത്തില്‍ തന്നെ നല്ലൊരു ജീവിതം നേടിയെടുക്കാന്‍ അവനെ സഹായിച്ചതെന്ന് എല്ലാവരെയും പോലെ ഞാനും വിശ്വസിച്ചപ്പോള്‍ എനിക്കവനോട് അസൂയ തോന്നാതിരുന്നുമില്ല. നാട്ടിലെ നായ് ശല്യവും തെരുവ് വിളക്കുകള്‍ കത്താത്തതും വ്യാജമദ്യ നിര്‍മ്മാണവും വനം കൊള്ളയുമൊക്കെ ആവര്‍ത്തിച്ചെഴുതി പത്രക്കോളങ്ങളുടെ എണ്ണം തികച്ച് പത്രത്തില്‍ നിന്ന് മാസാവസാനം വന്നുചേരേണ്ട പ്രതിഫലം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളില്‍ എന്റെ യൌവ്വനം വിയര്‍ത്തുതുടങ്ങിയ കാലമായിരുന്നു അത്!
-

എലിമിനേഷന്‍ റൌണ്ട് - ആതിര, ഏജ് ഫോര്‍ട്ടീന്‍


പാട്ട് പാടി തീര്‍ന്നപ്പോള്‍ ആതിര ആദ്യം നോക്കിയത് അമ്മയുടെ മുഖത്തേക്ക് തന്നെയായിരുന്നു.ഇടെയ്ക്കെവിടെയോക്കയോ വച്ച് പിഴച്ചുപോയ ശ്രുതിയും തെറ്റിപ്പോയ ഡാന്‍സ് സ്റ്റെപ്പുകളുമെല്ലാം അവളുടെ മനസ്സിനെ വ്യാകുലപ്പെടുത്തുന്നുണ്ടായിരുന്നു.അടുത്തത് എലിമിനേഷന്‍ റൌണ്ടാണ്...ഈ പാട്ട് കൂടി ശരിയായില്ലെങ്കില്‍ പുറത്താവുമെന്ന് ഉറപ്പ്‌..... അമ്മയുടെ മുഖത്ത്‌ അല്‍പ്പം പോലും തെളിച്ചമില്ല...അവള്‍ ആധിയോടെ ജഡ്ജസിനെ നോക്കി....

''ആതിര നന്നായി പാടി എന്ന് തോന്നുന്നുണ്ടോ ??''

ഒരുപാടു തവണ കേട്ട ചോദ്യമായതുകൊണ്ട് എന്ത് മറുപടിയാണ് പറയേണ്ടതെന്നവള്‍ ചിന്തിക്കുകയായിരുന്നു.ഇന്ന് നല്ലവണ്ണം കരയാനാണ് ഡയറക്ടര്‍ പറഞ്ഞിരിക്കുന്നത്.മുന്‍പൊക്കെ എങ്ങിനെയാണ് പെട്ടന്ന് കരയുക എന്ന് ഒരുപാടു ആലോചിച്ചിട്ടുണ്ട്.പക്ഷെ എസ് എം എസ് കുറയുമ്പോള്‍ നന്നായി കരയണമെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാം..
അവളുടെ കണ്ണുകള്‍ നിറഞ്ഞുതുടങ്ങി...
-Murali നായര്‍

നാടകമേ ഉലകം!

ഗ്രാമ മക്കള്‍ നീര്‍വിളാകേശന് പകരം വെക്കുന്നവന്‍..... ദൈവോപാസകന്‍... ഗ്രാമവാസികളുടെ കണ്ണിലുണ്ണി. തൂക്കു വിളക്കിലെ തീഷ്ണമായ ജ്വാലകള്‍ക്കു മാറ്റ് കുറക്കാന്‍ കഴിയാത്ത മുഖശ്രീക്ക് ഉടമ.വലം‌പിരി ശംഖിന്റെ ഓംകാര നാദത്തിനു പൊലിമകുറക്കുന്ന ശബ്ദ സൌകുമാര്യം. എല്ലാത്തിനുമുപരി സത്സ്വഭാവി. ഒരു കുറവു മാത്രം ഇടത്ത് കാലിലെ ചട്ട്! ഇതാണ് മേല്‍ശാന്തി സത്യനാരായണ ഭട്ടതിരി. ഗ്രാമവാസികള്‍ അത്യധികം സ്നേഹത്തോടെയും, വാത്സല്യത്തോടെയും എല്ലാത്തിനുമുപരി ബഹുമാനത്തോടെയും “നാരായണന്‍ കുഞ്ഞ്” എന്ന് വിളിക്കുന്ന അവരുടെ സ്വന്തം ശാന്തിക്കാരന്‍.

നെഞ്ചിനു കുറുകെ വലിച്ച് കെട്ടിയിരിക്കുന്ന പൂണൂലില്‍ വലതു കയ്യിലെ പെരുവിരല്‍ ചേര്‍ത്ത് വച്ച് എപ്പോഴും മന്ത്രങ്ങള്‍ ഉരുവിടുന്ന അദ്ദേഹം ദൈവ ഭക്തനാണെന്ന് ആരെയും പറഞ്ഞ് ബോദ്ധ്യപ്പെടുത്തേണ്ട കാര്യമില്ല. ചെയ്യുന്ന കര്‍മ്മങ്ങള്‍ക്ക് തന്റെ മനസ്സും, ഭക്തിയും പൂര്‍ണമായും അര്‍പ്പിക്കുന്ന അദ്ദേഹം സദാ സുസ്മേര വദനനായി കാണപ്പെടും.
-നീര്‍വിളാകന്‍

രാജ്യദ്രോഹി

ഞാന്‍ അഹമ്മദ്.നിങ്ങള്‍ എല്ലാവരും എന്നെ അറിയും .ത്രിശ്ശൂര്‍ ജില്ലയിലെ വടക്കാ..അല്ലെങ്കില്‍ വേണ്ട. അതിനേക്കാള്‍ പെട്ടന്ന് പറഞ്ഞാല്‍ അറിയുക ഷാര്‍ജയിലെ റോളയില്‍ ആമിനാ ഗ്രോസറി നടത്തിയിരുന്ന അഹമ്മദിനെയാണ്. ഗ്രോസറിയുടെ താക്കോല്‍ തരുമ്പോള്‍ അര്‍ബാബ് പറഞ്ഞത് "അഹമ്മദ് -ഇത് നിന്റെ മകളാണ്.പൊന്നുപോലെ ഇവളെനോക്കിയാല്‍ നിനക്ക് ഐശ്വര്യം ഇവളിലൂടെ അള്ളാഹു തരും . ഇവളുടെ പേരുപോലെ കച്ചവടത്തില്‍ നീയും വിശ്വവസ്തനായിരിക്കണം ". മുങ്ങിത്താഴാന്‍ വിധിക്കപ്പെട്ടവന്‍ എന്ന് കരുതിയിരിക്കുന്ന കാലത്താണ്,ഈ ഷോപ്പ് കയ്യില്‍ വരുന്നത്. പൊന്നുപോലെ നോക്കി.ഒരു ദിര്‍ഹത്തിനു പോലും വഞ്ചനകാണിച്ചില്ല.കച്ചവടം വിജയമായി.അങ്ങനെ കുറേവര്‍ഷങ്ങള്‍ ..

വണ്ടിയൊന്നു കുലുങ്ങി.ഏതോ ഗട്ടറില്‍ വീണതാണ്. കേരളത്തിലെ റോഡുകളല്ലേ ഗട്ടറിനു ഒരുക്ഷാമവുമില്ല. ഏറെ നാളത്തെ ഗള്‍ ഫ് ജീവിതത്തിനു ശേഷം ഈ മണ്ണില്‍ യാത്രചെയ്തപ്പോഴൊന്നും ഇവിടുത്തെ റോഡുകളേയും അറബിനാട്ടിലെ റോഡുകളേയും ഞാന്‍ താരതമ്യം ചെയ്തിട്ടില്ല.
-


ഓർമ്മപ്പൂവ്

ഇനി വരാൻ ബാക്കിയുണ്ടായിരുന്നത് രാഘവൻ മാഷ് മാത്രമാണെന്നു മനസിലാക്കിയപ്പോൾ അയാൾ അകത്തേക്ക് കയറിപോയി. മുറ്റത്തുനിന്നും കോലായിലേക്ക് കയറിയപ്പോൾ ഓർത്തിട്ടാണ് തിരികെവന്നയാൾ വാതിലടച്ചത്. തിരികെ വീണ്ടും കോലായിലേക്ക് കയറുമ്പോൾചിന്തിച്ചു തുടങ്ങിയതാണ്, ഇനി വരാൻ രാഘവന്മാഷുമാത്രമാണോ? രണ്ടാമത് പോയത് രാമേട്ടൻ അല്ലേ? അതേല്ലോ!അപ്പോൾ രാഘവന്മാഷിനെ കൂടാതെ ഇനി തിരികെ പോകാനുള്ളത് അഗസ്റ്റിനാണ്. പക്ഷെ കയ്യിൽ ഒരു കവർ ബ്രെഡുമായിട്ട്അഗസ്റ്റിനും അതിനുപിന്നാലെയായിട്ട് മദ്യത്തിന്റെ ചൂരും പോയത് ഞാൻ തിരിച്ചറിഞ്ഞോർക്കുന്നല്ലോ.അപ്പോ എല്ലാവരും വീടണഞ്ഞിട്ടുണ്ടാവില്ലേ? ഉണ്ട്. അഗസ്റ്റിന്റെ കുട്ടി ബ്രെഡ് തിന്നുന്ന കാഴ്ച എനിക്കു കാണാൻ കഴിയുന്നണ്ടല്ലോ.അപ്പോ ഇനി ആരാ പോകാനുള്ളത്? നേരം പത്തടിക്കാറായീല്ലോ.
-


ഗജാനനം ഭൂതഗണാദിസേവിതം

-


ഉറക്കം - രാമചന്ദ്രന്‍ വെട്ടിക്കാട്ട്


തെക്കോട്ട് തല വെച്ചാണ്
കിടക്കുന്നത്
കാല്‍ വിരല്‍ കൂട്ടിക്കെട്ടി
മൂക്കില്‍ പഞ്ഞി വെച്ചാലെന്ത് ചെയ്യും?
ഉറങ്ങുകയല്ലാതെ?

തെക്കോട്ടിറക്കം കാണാന്‍
ആള് കൂടിയിട്ടുണ്ട്.
അച്ഛന്റെ ചുമലില്‍
അത്ഭുതത്തോടെ യിരിപ്പാണ്,
കൂടിയ പുരുഷാരം കണ്ടമ്പരന്ന്.

നിറങ്ങള്‍
നിറഞ്ഞ് പെയ്യുന്നുണ്ട്
ചെണ്ടു മല്ലിപ്പൂവിന്റെ മണം
പണ്ടേയിഷ്ടമല്ല.
ആരാണീ ചെണ്ടു മല്ലിപ്പൂക്കള്‍ കൊണ്ടുള്ള
റീത്തുകള്‍ വെച്ചത്?
ദുഷ്ടന്‍, അവനെ ആന കുത്തട്ടെ.
-രാമചന്ദ്രന്‍ വെട്ടിക്കാട്

കാറ്റു തുഴഞ്ഞു ഞാൻ വരുന്നുണ്ട്
നിന്റെ ബോധിവൃക്ഷത്തണലിലേക്ക്...
നിന്റെ മിഴികളിലെ വെളിച്ചം
ഇനിമേൽ വഴി കാട്ടുമെന്ന്...
അതിന്റെ ഇരുളുപറ്റി നടക്കാൻ പടിക്കണമെന്ന്...
ഉറക്കം ഞെട്ടുന്ന കിനാവായിവന്നു
എന്റെ നിഴൽ ഒളിപ്പിക്കുന്നതെന്തിനാണ്?
ദുരിതങ്ങൾ ഞാൻ കണ്ടിട്ടേയില്ല.
അമ്മാവിപ്പോരുസഹിയാതെ
തൂങ്ങി മരിച്ച പെണ്ണിനെയല്ലാതെ,
കിടക്കയുടെ അടിയിൽ ജാരനെ
സൂക്ഷിക്കുന്ന അനുജത്തിയെയല്ലാതെ,
നാല്പതുപേർ ചേർന്നു പിച്ചിച്ചീന്തിയ
സ്ത്രീത്വമല്ലാതെ,
അമ്മയുടെ വിവാഹത്തിന് ഉപ്പു വിളമ്പുന്ന
മകനെയല്ലാതെ,
ട്രെയിനിനു മുൻപിൽ ചതഞു തെറിച്ച
കൂട്ടുകാരിയെയല്ലാതെ,
മറ്റൊരുവളുടെ ഹൃദയം തേടുന്ന
ഭർത്താവിനെയല്ലാതെ....
എന്നിട്ടും ബോധിവൃക്ഷ തണലിലേക്ക്
എന്നെ നയിക്കുന്നതെന്തിനാണ്?
ദുരിതങ്ങൾ ഞാൻ കണ്ടിട്ടേയില്ലല്ലോ...!
-
ശ്രീജ സനൽ

നൂറ്റാണ്ടുകള്‍ക്ക് ശേഷം വൈകുന്നേരം 6.30

ഫൈസലൊ ഫല്‍ഗുനനൊ ഫിലിപ്പോസൊ അല്ല
ഫോസില്‍

വളരെ പതുക്കെ ചെവിയില്‍ പറഞ്ഞാലും
ഉച്ചത്തില്‍ വിളിച്ച് കൂവിയാലും
കവിതയാണെന്ന് ആണയിട്ടാലും
വയറ്റില്‍ എല്ല് കുത്തും
എല്ലേ,ഞാനല്ലേടാ...
എന്നിട്ടും എത്ര വകഞ്ഞ് മാറ്റിയാലും
മണ്ണിനേക്കാള്‍ ചെറിയ മണ്‍‌തരിയാവാനാണ് മോഹം
പുല്ലിന്റെയും മരത്തിന്റെയും വേരിലേക്കാണ് നോട്ടം
തലയും വാലുമില്ലാത്ത മണ്ണിരയെ
അയല്‍ക്കാരനെന്നോ കൂട്ടുകാരനെന്നോ
ബിം‌ബങ്ങളാക്കി നോക്കിയിരിക്കും
ചോര്‍ന്നൊലിക്കുന്ന വീടെന്നും,പണ്ടെന്നും
ഉറവപൊട്ടി വരുന്നതെല്ലാം പുഴയെന്ന് ഉപമയില്‍ ലയിച്ചിരിക്കും
ചത്താലെങ്കിലും കണ്ണേ,
-നസീര്‍ കടിക്കാട്

പുഴയോട്
ലോറിയുമായി വരുമ്പോള്‍
മണലുമായിട്ടു കിടക്കണം
മുറിച്ചു കടക്കുമ്പോള്‍
ആഴമരുത്
മുങ്ങിക്കുളിയ്ക്കുമ്പോള്‍
ഒരാള് വെള്ളമാവാം

കൊന്നു തള്ളുമ്പോള്‍
കയം വേണം
മുക്കി കൊല്ലുകയും അരുത്
-

കാത്ത് - [പ്രദീപ്കുമാറിന്]പേരറിയാത്ത ഒരു നിലവിളി
മോര്‍ച്ചറിയിലെത്തി.
സൂക്ഷിപ്പുകാരന്‍ പറഞ്ഞു;
'നിലവിളിക്ക് ഇവിടെ
കിടക്കയില്ല.
മോര്‍ച്ചറിയില്‍ കിടക്കാന്‍
കുറഞ്ഞത് പേരെങ്കിലും വേണം
ഒരു ശരീരമെങ്കിലും '.
പേരില്ലാത്ത നിലവിളി
ഒരു ശരീരമന്വോഷിച്ച്
ശ്മശാനത്തിലെത്തി.
പാറാവുകാരന്‍ പറഞ്ഞു;
'നിലവിളിക്ക് ഇവിടെ
ചിതയില്ല .
ചിതയില്‍ കിടക്കാന്‍ ഒരു
മരണപത്രം വേണം.
-വി. ജയദേവ്.

ബഗ്ഗ്

ബഗ്ഗ്ഒന്നാം കാഴ്ചയുടെ തുടര്‍ക്കാഴ്ചകള്‍

vacation
-

1 comments:

കാപ്പിലാന്‍/காப்பிலான்/కాప్పిలాన్ said...

ജയകൃഷ്ണന്‍ കാവാലത്തിന് ആശംസകള്‍

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP