29 ഒക്ടോബര്‍ 2009 - പത്ത് കല്പനകള്‍!!!
Wednesday
പത്ത് കല്‍പ്പനകള്‍!!
ബ്ലോഗുകവികള്‍ക്കായുള്ള പത്തു പെരുമാറ്റച്ചട്ടങ്ങള്‍
ബ്ലോഗ് കവികള്‍ക്കായി അനോണി മാഷ് തയ്യാറാക്കിയ പത്തു കല്‍പ്പനകള്‍ .....>>കൂടുതല്‍ ഇവിടെ
അനോണി മാഷ്.
കുഞ്ഞിപെണ്ണിന്റെ രചയിതാവിനെത്തേടി
'ദേശാഭിമാനി-സ്ത്രീ' സപ്ലിമെന്റിൽ ഇന്നു(27/10/2009) പ്രസിദ്ധീകരിച്ച 'കുഞ്ഞിപ്പെണ്ണിന്റെ രചയിതാവിനെത്തേടി' എന്ന ലേഖനം വായിച്ചപ്പോൾ അത് പോസ്റ്റ് ചെയ്യണം എന്നു തോന്നി.അടുത്ത കാലത്തായി ടിവിയിലൂടെയും മറ്റും ഏറെ പ്രചാരം നേടിയ ഒരു നാടൻപാട്ടുണ്ട്.അതിന്റെ തുടക്കം ഇങ്ങനെയാണ്.
"നിന്നെക്കാണാൻ എന്നെക്കാളും
ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ
എന്നിട്ടെന്തേ നിന്നെക്കെട്ടാൻ
ഇന്നുവരെ വന്നില്ലാരും..........."
ഇതിലെ പോകുക>>>>
ഗന്ധര്വ്വന്മഹാകവിക്ക് സ്‌നേഹപൂര്‍വം
ഉപമയിലെ ആട്
നല്ല ഇടയന്റെ ഉപമയിലെ
കൂട്ടം തെറ്റിപ്പോയ ആടാണ് ഞാന്
അല്ലാതെ കവിതയിലെപ്പോലെ
വെറും ഉപമയല്ല
ഉപമയുടെ കൂട്ടിനകത്താണെങ്കിലും
ഇത് ഒരു വലിയ കാടാണെന്നെനിക്കറിയാം
കരച്ചിലടക്കാന്
പാട് പെടുന്നുണ്ട്
യേശുദേവന്റെ
നല്ല ഇടയന്റെ ഉപമയിലെ
ആടിങ്ങനെ
കരയാമോയെന്ന്
ഞാന്
-കുഴൂര്‍ വില്‍സണ്‍
എല്‍.എച്ച്.സി.യിലൂടെ വീണ്ടും കണികകള്‍ സഞ്ചരിച്ചു
-
ചരിത്രാതീതകാലത്തിന്റെ തിരുശേഷിപ്പ്
1935 ഇന്‍ഡ്യന്‍ ചരിത്രത്തിലെ ഏറ്റവും പുരോഗമാത്മകമായ വര്‍ഷമാണ്. ആ വര്‍ഷമാണ്, ഇന്‍ഡ്യയുടെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട ഒരു താള്, കീറിമാറ്റപ്പെട്ടത്. സഹസ്രാബ്ദങ്ങളോളം ദൈവത്തിന്റെ മുഖം മറച്ചിരുന്ന അധാര്‍മ്മികതയുടെ തിരശീല അന്ന് വലിച്ചു മാറ്റിയതിന്റെ മുഴുവന്‍ ബഹുമതിയും തിരുവിതാംകൂര്‍ മഹാരാജവിനായിരുന്നു. അതിന്റെ അലകള്‍ ഭാരതം മുഴുവന്‍ അലയടിച്ചു. പക്ഷെ ആ അലമാലകളില്‍ നിന്നും മാറിനിന്ന ചില തുരുത്തുകളുണ്ടായിരുന്നു, മനുഷ്യരെയും ദൈവങ്ങളെയും കൊഞ്ഞനം കാണിച്ചു കൊണ്ട്.-
>>കൂടുതല്‍ ഇവിടെ
വത്തിക്കാനിലെ മാര്‍ക്സ്
മാര്‍ക്സിന്റെ സാമൂഹ്യ- സാമ്പത്തിക സിദ്ധാന്തങ്ങള്‍ ശരിയാണെന്ന് വത്തിക്കാന്‍ ഔദ്യോഗിക പ്രസിദ്ധീകരണമായ ഒസര്‍വേരെ റൊമാനോ പറയുന്നു. മാര്‍ക്സിസ്റ്റുകാര്‍ അകറ്റിനിര്‍ത്തപ്പെടേണ്ടവരാണെന്ന രാഷ്ട്രീയ പിടിവാശി കത്തോലിക്കാ സഭയുടെ പരമോന്നത നേതൃത്വം തള്ളിക്കളയുന്നു. കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ പശ്ചാത്തലത്തില്‍ അത്യധികം പ്രാധാന്യമുള്ള ഈ വാര്‍ത്ത മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ തമസ്കരിച്ചു.-
റോക്കറ്റ് ശാസ്ത്രം@ചിത്രകാരന്‍
ശാസ്തജ്ഞന്‍മാര്‍ എന്നു പറയുന്നതിനു പകരം “ശാസ്തജ്ഞ തൊഴിലാളികള്‍” എന്നു വിളിക്കുന്നതായിരിക്കും കൂടുതല്‍ ശരി. കൂടുതല്‍ പേരും സാങ്കേതിക വിദഗ്ധര്‍ മാത്രം. കലാം ഉള്‍പ്പടെ. എന്നാലും പത്രങ്ങള്‍ അവരെ ശാസ്ത്രജ്ഞരെന്നാണ് വിളിക്കുക. 14 വയസുകാരി കള്ളിയേയും ശാസ്ത്രജ്ഞ എന്ന് വിളിക്കാമെങ്കില്‍ ഇതുമാകാം.ജഗദീശ്.എസ്സ്
നിങ്ങളുടേത് റിലയന്‍സ് മൊബൈലാണോ? മുടിഞ്ഞു നിങ്ങടെ കാര്യം
നിങ്ങൾക്ക് വരുന്ന ഓരോ മെസേജും ശ്രദ്ധാപൂർവ്വം വായിച്ച് വേണ്ടവിധം പ്രവർത്തിച്ചില്ലെങ്കിൽ നിങ്ങളുടെ പണപ്പെട്ടി ചോരുന്നത് നിങ്ങൾ പോലും
അറിയാത്ത വിധത്തിലാണ് റിലയൻസ് പ്രവർത്തിക്കുന്നത്. രക്ഷപ്പെടണോ,
വിപണനതന്ത്രങ്ങളുമായി ബന്ധപ്പെട്ട് വരുന്ന എല്ലാ മെസേജുകളും വേണ്ടെന്നു
വക്കുവാനുള്ള സംവിധാനം ഒരുക്കുക. *333 വിളിച്ച് ആവശ്യപ്പെട്ടാൽ മതി.
എന്റെ പണം ചോർന്നുകൊണ്ടിരുന്നത് എങ്ങനെയെന്നറിയേണ്ടേ:
സാധാരണഗതിയിൽ എന്റെ കോണ്ടാക്ട് ലിസ്റ്റിൽ ഉള്ള ആരെങ്കിലും അയക്കുന്ന
മെസ്സേജുകൾ മാത്രമേ ഞാൻ വായിക്കാറുള്ളൂ. മറ്റുള്ളവയെല്ലാം സമയം കിട്ടുമ്പോൾ ഒന്നിച്ച് നീക്കിക്കളയും. ഭാഗ്യവശാൽ ഒരു മെസ്സേജ് വായിക്കാനിടയായി:
-
വെളുത്ത താഴ്വര-1
സ്റ്റിയറിങ്ങില്‍ നിന്ന് വിരലുകള്‍ തെന്നിപ്പോകുമോ എന്ന് അയാള്‍ക്ക് തോന്നിത്തുടങ്ങി. വിരലുകള്‍ അത്രമാത്രം തണുത്തിരിക്കുന്നു. വളവുകള്‍ വരുമ്പോള്‍ സ്റ്റിയറിങ്ങ് തിരിക്കുവാന്‍ നന്നേ പാടുപെടേണ്ടി വരുന്നു. സന്ധ്യയായിക്കഴിഞ്ഞോ? വിരസമായ റോഡിലേക്ക് കണ്ണൂ നട്ടിരിക്കുന്നതിനിടയില്‍ സമയത്തെപ്പറ്റി അധികം ചിന്തിച്ചിരുന്നില്ല. വല്ലപ്പോഴും എതിരെ വരുന്ന കരിമ്പു കയറ്റിയ ലോറികള്‍ മാത്രമേ ആ വിരസത അകറ്റിയിരുന്നുള്ളൂ. അവയാകട്ടെ വളരെ നിരുപദ്രവകരമായി കഷ്ടപ്പെട്ട് ഇറക്കം ഇറങ്ങി വരികയായിരുന്നു. കഴിഞ്ഞ കുറെയേറെ സമയമായിട്ടും ഒരു വാഹനവും അയാളെ കടന്ന് പോയിട്ടുമില്ല. വാച്ചില്‍ നോക്കാന്‍ ഒന്ന് മടിച്ചു. ശ്രദ്ധ തെറ്റിയാല്‍ വാഹനങ്ങളില്ലാത്ത റോഡാണെങ്കിലും എപ്പോഴാണ് എതിരെ ഒരു വണ്ടി വരിക എന്ന് ആര്‍ക്കറിയാം? റോഡ് അല്പം നേരെയുള്ള സ്ഥലത്ത് വന്നപ്പോള്‍ കൈത്തണ്ട അല്പം ഒന്ന് വെട്ടിച്ചു.....
വെളുത്ത താഴ്വര-2
മനസില്‍ ഉയര്‍ന്നു വന്ന ഭയം അവഗണിച്ചു കൊണ്ട് അയാള്‍ ജീപ്പ് മുന്‍പോട്ടെടുത്തു. കട്ടിയുള്ള മൂടല്‍ മഞ്ഞില്‍ വാഹനം നീങ്ങേണ്ട വഴി അവ്യക്തമാണെന്ന് അയാള്‍ ഓര്‍ത്തില്ല. എന്തായിരുന്നു, ആ രൂപം? അതു മാത്രമായിരുന്നു അയാളുടെ മനസില്‍. മിസ്റ്റ് ലൈറ്റിലും തെളിയാത്ത കടുപ്പം മഞ്ഞു കണങ്ങള്‍ക്കുണ്ടായിരുന്നു. അയാളില്‍ ഒരു നടുക്കം പടര്‍ന്നു. വാഹനം ഓടിക്കുന്നത് അപകടമാണെന്ന് അയാളുടെ ബുദ്ധി ഉപദേശിച്ചു. ഏതെങ്കിലും കാട്ടുജന്തു ആകാനാണ് വഴി. അത് അതിന്‍റെ വഴിക്ക് പോകട്ടെ. മഞ്ഞു നീങ്ങുന്നതു വരെ വാഹനത്തില്‍ തന്നെയിരിക്കാം....
-ആചാര്യന്‍.
വികസനത്തിന്റെ രാഷ്ട്രീയം;അതിവേഗ പാത
കേന്ദ്ര ഗവര്‍മെന്റിന്റെ ദേശീയ പാത വികസനത്തെ കേരളം പോലുള്ള സംസ്ഥാനം സ്വാഗതം ചെയ്യേണ്ടതാണ്. അടിസ്ഥാന വര്‍ഗ്ഗത്തിന്റെ പുരോഗതിക്ക് സുഗമമായ ഗതാഗതം അനിവാര്യമത്രെ. ഇന്ന് കേരളത്തിലെ പ്രധാന പട്ടണങ്ങള്‍ എല്ലാം തന്നെ ഗതാഗത കുരുക്കുകൊണ്ട് വീര്‍പ്പു മുട്ടുകയാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്വന്തമായൊരു വാഹനം എന്നത് ആഡംബരത്തിന്റെ ചിന്നമെങ്കില്‍ ഇന്നത് മാറി അതൊരു അത്യാവശ്യ ഘടകമായിരിക്കുന്നു.-തിരൂര്കാരന്‍ >>കൂടുതല്‍ ഇവിടെ
നമതിനൊരു പിങ്ക് ചഡ്ഡി
മലയാളം ബ്ലോഗൊന്നു ഓടിച്ച് വായിച്ചാൽ പിങ്ക് ചഡ്ഡികൾ അയച്ച് കൊടുക്കേണ്ട മുത്താലിക്ക്മാർ അങ്ങ് പ്രീഡിഗ്രീ ലെവൽ മുതൽ പി.എച്.ഡി ലെവൽ വരെ ഉണ്ട്. ഒളിഞ്ഞും തിരിഞ്ഞും ഇവരുടെ സ്ത്രീവിരോധം (classic cases of misogyny) പോസ്റ്റിലൂടെയും കമന്റിലൂടെയും അപ്പപ്പോൾ വൃണമായി പൊട്ടിപ്പുറപ്പെടാറുണ്ട്. അവർക്കൊക്കെ അവഗണനയാണ് ഏറ്റവും നല്ല മരുന്ന്. പോത്തിനോട് പോത്ത് കാലപ്പൻ (കട:മൂർത്തി) വേദം ഓതിയിട്ട് നടക്കില്ല, പിന്നെയാണ് ഈ പഞ്ഞം പിടിച്ച ഞാൻ-ഇഞ്ചി പെണ്ണ്
>>കൂടുതല്‍ ഇവിടെ
അസ്ഥാനത്തെ ചില ഉറുമ്പ് കടികള്‍!
നോം അല്‍പ്പം സുഖവാസത്തിലായിരുന്നോണ്ട് ഇവിടെ നടന്ന പേക്കൂത്തുകളൊന്നും കാണാന്‍ പറ്റീല്യ. അങ്ങിനെ പഴേ ഓലകള് മറിച്ച കൂട്ടത്തിലാണ് അസ്ഥാനത്ത് ഒരു ഉറുമ്പ് കേറി കടിച്ച് ചൊറിഞ്ഞ ഒരുസംഗതി ശ്രദ്ധയില്‍ പെട്ടത്. കുളിച്ചില്ലേലും കൌപീനം കിടക്കട്ടെ പുരപ്പുറത്ത് എന്ന് നിരീക്കണ ചില ഏഭ്യന്‍മാരെ പോലും നാണം കെടുത്തുന്ന പോലെ ഒരു കവിതയ്ക്ക് കമന്റ് ഇട്ടിരിക്യണൂ ഒരു ആഭാസന്‍.ഇയാളടെ കുട്ടിക്കാലത്ത് ആശാന്‍ എഴുതിയ കവിതകളൊക്കെ ആശാന്‍ നേരിട്ട് വന്ന് അര്‍ത്ഥോം, വ്രുത്തോം,അലങ്കാരോം, സമോസോം,ഒക്കെ നേരിട്ട് മനസ്സിലാക്കി കൊടുക്ക്വായിരുന്നത്രെ. പാവം കുമാരനാശാന്‍ മരിച്ചതില്‍ പിന്നെ ആ വിദ്ദ്വാന്‍ ആശാന്റെ കവിത പഠിച്ചിട്ടില്ല്യാന്നാ കേട്ടത്. സുക്യത ക്ഷയം! അല്ലാണ്ടെന്താ പറയാ?-
സഗീറില്‍ നിന്നും ലതീഷിലേക്കുള്ള ദൂരം .
-കാപ്പിലാന്‍.
ടെരാരിയം.വീട്ടമ്മക്ക് ഒരു തൊഴില്‍
അക്വാറിയം എന്ന് കേട്ടിട്ടില്ലാത്തവര്‍ ചുരുക്കമാണ്.ജലത്തിലെ ആവാസവ്യവസ്ഥ കൃത്രിമമായി സൃഷ്ടിച്ചിരിക്കുകയാണ് ഇവിടെ.അതേപോലെ കരയിലെ ആവാസവ്യവസ്ഥ കൃത്രിമമായി ഒരു ചില്ലുകൂട്ടില്‍ എങ്ങി നെ സൃഷ്ടിക്കാമെന്നതാണ് ടെരാരിയം.-
മലയാളത്തിന്‍റെ ടെക്നിക്കല്‍ പെര്‍ഫെക്ഷന്‍
മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ടെക്നിക്കല്‍ പെര്‍ഫെക്ഷനുള്ള ചലച്ചിത്രം നിര്‍മ്മിക്കാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു. എന്നെ തടയരുത്, പ്ലീസ്!!! മലയാളത്തിന് ഒരു ലോകോത്തര സിനിമ എടുത്ത് കൊടുത്തെ ഞാന്‍ അടങ്ങു.
പെര്ഫെക്ഷന്റെ ആദ്യപടി എം ടി - ഹരിഹരന്‍- മമ്മൂട്ടി ടീമിനെറെ പേരുകള്‍ നീളത്തില്‍ പത്രത്തില്‍ കൊടുക്കുക എന്നതാണ്. പിന്നെ എന്ത് കോപ്രായം സ്ക്രീനില്‍ കാണിച്ചു വെച്ചാലും, ഈ ദൈവങ്ങളെ കുറ്റം പറയാന്‍ പാടുണ്ടോ എന്ന ചിന്തയില്‍ സകലവനും മിണ്ടാതിരുന്നോളും.
-ArjunKrishna
കായുള്ള മരത്തിനേ കല്ലേറു കൊള്ളൂ...!
ഇലക്ടിസിറ്റി ഉപയോഗിച്ചു പ്രവർത്തിക്കുന്ന ഡിജിറ്റൽ കമ്പ്യൂട്ടറുകളുടെ ആദ്യ മാതൃകകൾ ഉപയോഗിച്ചു തുടങ്ങിയത് 1940-കളിലായിരുന്നുവെങ്കിലും ആദ്യകമ്പ്യൂട്ടർ ഭാഷകൾ(1GL) നിലവിൽ വന്നത് 50-കൾ മുതലായിരുന്നു. (മൂന്നാം തലമുറ മുതലുള്ള പ്രോഗ്രാം ഭാഷകളുടെ(FORTRAN, LISP, and COBOL.) പേരേ ഞാൻ കേട്ടിട്ടുള്ളൂ.) ഇന്ന് അതിലും വികസിച്ച പ്രോഗ്രാമിംഗ് ഭാഷകൾ വേറെ ഒരുപാടുണ്ടാകും.-
കലിയുഗവരദന്‍
അരുണ്‍ കയംകുളം കര്‍ക്കടക രാമായണം എന്ന തുടര്‍ക്കഥാ ബ്ലോഗിനു ശേഷം മറ്റൊരു കഥ അവതരിപ്പിക്കുന്നു....അയ്യപ്പസ്വാമിയെ കുറിച്ച് പ്രചരിക്കുന്ന വിവിധ കഥകളുമായി ഒരു നോവല്‍..
കലിയുഗവരദന്‍
ഈ കേരളപ്പിറവി ദിനത്തില്‍ അത് ആരംഭിക്കുന്നു..കൂടുതല്‍ ഇവിടെ>>>
തോന്ന്യാശ്രമം ഇന്ത്യന്‍ എക്സ്പ്രസില്‍
തോന്ന്യാശ്രമത്തെപ്പറ്റി ഇന്ത്യന്‍ എക്സ്പ്രസിലും വാര്‍ത്ത>>കൂടുതല്‍ ഇവിടെ
കഥയിലെ സ്ത്രീഹൃദയ സ്പന്ദനം- പുനര്‍സംപ്രേക്ഷണം
മലയാള ഭാവനയില്‍ സ്ത്രീ വൈകി വന്ന ഒരു വസന്തമാണ്. പുരുഷോന്മുഖമല്ലാതിരുന്നിട്ടും പൌരുഷം ഉപരിപ്ലവമായി സമൂഹത്തെ സ്വാധീനിച്ചിരുന്ന മലയാള സ്ത്രീ ഭാവന വയസ്സറിയിക്കുന്നത് രാജലക്ഷ്മിയിലൂടെയാണ്. ആദ്യമലയാള നോവലില്‍ പോലും നായക സ്ഥാനം അലങ്കരിച്ചിരുന്നത് നായികയായിരുന്നു. ഇന്ദുലേഖ പാരഡിയെന്നതില്‍ നിന്നുയരുന്നതും അവിടെയാണ്. പക്ഷെ സ്ത്രീകളെ പുരുഷന്‍മാര്‍ നിര്‍വചിക്കുകയും സ്ത്രീയെന്ന യാഥാര്‍ത്ഥ്യത്തിനു പകരം പുരുഷന്‍റെ സങ്കല്‍പ്പം ഭാവനയില്‍ നിറയുകയും ചെയ്തു. മലയാള നോവലിലെയും കഥകളിലെയും നായികമാരെല്ലാം തന്നെ സ്ത്രീയെക്കുറിച്ചുള്ള പുരുഷ സങ്കല്‍പ്പത്തിന്‍റെ പ്രതിബിംബമാണ്. പുരുഷവീഷണത്തിലെ അപവര്‍ത്തനങ്ങള്‍ ആഖ്യായികകള്‍ വയസ്സറിയിക്കുന്നതിനു മുന്‍പുള്ള സ്ത്രീബിംബത്തെ അപവര്‍ത്തന വിധേയമാക്കി. ചരിത്രം ഇവിടെ സാക്ഷിയുടെ വേഷം വെടിഞ്ഞ് സജീവമാകുന്നു.
-namath
>>കൂടുതല്‍ ഇവിടെ
ജ്വലിക്കുന്ന ഓര്‍മ്മകള്‍
എന്റെ ഓര്‍മ്മകളില്‍ നിറഞ്ഞു നില്‍ക്കുന്ന; ഓര്‍ക്കുന്തോറും മനസ്സിന്റെ അടിത്തട്ടില്‍ ഒരു വേദനയായി പടര്‍ന്നു നില്‍ക്കുന്ന ഒരാള്‍; അത് എന്റെ അച്ഛനാണ്. മനസ്സില്‍ വേദനകള്‍ അവശേഷിപ്പിച്ച് കടന്നുപോയവര്‍ ധാരാളം ഉണ്ട്. എന്നാല്‍ എന്റെ അച്ഛന്‍ , അത് എനിക്ക് മാത്രം ലഭിച്ച സ്നേഹവാത്സല്യങ്ങളില്‍ പൊതിഞ്ഞ നീറുന്ന കണ്ണിരില്‍ കുതിര്‍ന്ന ഓര്‍മ്മകളാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം ആ ഓര്‍മ്മയില്‍ ഞാന്‍ ഇന്ന് ഒരു പോസ്റ്റ് നിര്‍മ്മിക്കുകയാണ്.
-മിനി
ഉയത്തെഴുന്നേല്‍പ്പ്
“ആരോഗ്യത്തോടെ ജീവിക്കാന്‍
പഠിച്ചിരിക്കേണ്ട പാഠങ്ങള്‍“
ആറാം പേജ് വരെ ഓര്‍മ്മയിലും
ഏഴാം പേജിന്റെ മദ്ധ്യത്തോളം
പാതിയുറക്കത്തിലും
വായിച്ചു കൊണ്ടിരിക്കേ
പെട്ടന്ന് ഉറങ്ങി പോവും
..................
ഇതിലെ >>>>
നജൂസ്.ആണെഴുത്തിന്റെ അശ്ലീലയിടങ്ങളില് ഒരു പെണ്ണ്
ഇന്നലെ വരെ ചുവപ്പ് രാശിയായിരുന്നു ചിന്തയില്ഇന്നത് നീലിച്ച് ഇടതൂര്‍ന്ന അവളുടെ കൈത്തണ്ടയിലെ
രോമരാജികള്‍ പോലെ...
നീലയുടെ നിറഭേദങ്ങളെ മുഷ്ടി ചുരുട്ടി എതിര്‍ത്തിരുന്ന
കാലമുണ്ടായിരുന്നു
...................
ഇതിലെ >>>
മറഞ്ഞു പോകുന്ന തനി നാടന്‍ വേഷങ്ങള്‍....
ഒടുവില്‍ അടൂര്‍ ഭവാനിയും ഓര്‍മ്മയായി. കര്‍ക്കശക്കാരിയായ അമ്മയായും,അയല്‍പ്പക്കത്തെ കുശുമ്പിത്തള്ളയായും,ലഹളക്കാരിയായ അമ്മായി അമ്മയായും, എപ്പോഴും പിറു പിറുത്തുകൊണ്ടിരിക്കുന്ന വാശിക്കാരിയായ അമ്മൂമ്മയായുമൊക്കെ കുറേക്കാലം അവര്‍ മലയാളത്തിന്റെ വെള്ളിത്തിരയില്‍ ജീവിച്ചിരുന്നു.ഒരിക്കലും അവരുടെ ഭാവ ചലനങ്ങളോ പെരുമാറ്റങ്ങളോ അവര്‍ അഭിനയിക്കുകയാണ് എന്ന് തോന്നിപ്പിച്ചിരുന്നില്ല.പലപ്പോഴും അവരെ തിരശ്ശീലയില്‍ കണ്ടാല്‍ ചീത്ത വിളിക്കാനോ, 'ഓ നാശം വന്നോ...'എന്ന് പറയാനോ തോന്നിയിരുന്നു
-ആദര്‍ശ് | ആദര്‍ശ്
>>കൂടുതല്‍ ഇവിടെ
ഇണക്കിളിയുടെ ദുഃഖം
വിധിയെന്ന വേടന്റെയൊളിയമ്പുകൊണ്ടെന്റെ -
യിണയെന്നരികില്‍ പിടഞ്ഞു വീഴ്കേ
ലോകമേ ,കേള്‍ക്കാതെ പോകയോ നീയെന്റെ -
യിടനെഞ്ചിനാത്മപ്രരോദനങ്ങള്‍ ?!
ചേലറ്റു ചേറ്റില്‍പ്പുതഞ്ഞുമടിമുടി-
നിണമാര്‍ന്നുമിവിടെയീ വനവീഥിയില്‍
പ്രണയിക്കരുതു,
നിന്റെ പ്രണയത്തെ
വാരികകള്‍ക്കയച്ചു കൊടുക്കും
നിന്റെ പ്രണയത്തെപ്പറ്റി
-
ഞാനും നീയും
ചിത്രശലഭങ്ങളായിരുന്നു.
ചിറകില്‍
വസന്തകാലമൊതുക്കി
മധുകാലം തേടി പറന്നവര്‍.
പൂവിന്‍ കാതുകളില്‍
മധുര രഹസ്യങ്ങള്‍
കൈമാറാനായി
ഏതോ ഒരു
പ്രണയിനിയുടെ
- മേരി ലില്ലി
ഇല്ലൊരു വാക്കും പറയാനവിടെ
വനജ്യോത്സ്നയുടെ വാസനയെക്കുറിച്ച്
മാത്രം പറയരുത്,കഴിവില്ലാതല്ല-
നിങ്ങള്‍ക്ക് കാറ്റു കേറാത്തമൂക്കൊന്ന്
തിരുമ്മിത്തുറന്നിട്ട് പോരെ?
അല്ലെങ്കില്‍
അതിന്റെ വള്ളിപുള്ളികളെക്കുറിച്ചും
വര്‍ണ്ണ വ്യതിയാനങ്ങളെക്കുറിച്ചും
അകാലത്തില്‍ അതിനെയലങ്കരിച്ച
-
ബംഗാള്‍
ബംഗാള്‍ കരയുകയല്ല
കത്തുകയാണ്.
ധര്‍മ്മാധര്‍മ്മ കുരുക്ഷേത്രത്തില്‍
കൗരവപാണ്‌ഡവന്മാര്‍
പോര്‍വിളിക്കുന്നു.
സൂര്യനസ്‌തമിക്കാത്ത
സാമ്രാജ്യ സിംഹാസന ചവിട്ടടിയില്‍
ചതഞ്ഞരഞ്ഞവരുടെ
ചോര ചീറ്റുന്ന മണ്ണില്‍
-സിജു
0 comments:
Post a Comment