FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

28 ഒക്ടോബര്‍ 2009:പത്രപ്രവര്‍ത്തനം .....

Tuesday

പത്രപ്രവര്‍ത്തകരുടെ ഭീകരപ്രവര്‍ത്തനങ്ങൾ


ഴിഞ്ഞ ദിവസങ്ങളിൽ നമ്മുടെ മാധ്യമങ്ങള്‍ ആഘോഷിച്ച ക്രൈംത്രില്ലറുകളിലൊന്നിലെ നായിക എറണാകുളം ജില്ലാപഞ്ചായത്ത് അംഗം ഗോപികയായിരുന്നു.
ദുരൂഹസാഹചര്യത്തില്‍ കാണാതായ അവരെക്കുറിക്കുള്ള ആദ്യവാര്‍ത്തയില്‍ തന്നെ മിക്ക മാദ്ധ്യമങ്ങളും വളരെ നിഷ്കര്‍ഷയോടെ കേരളീയരെ അറിയിച്ച പ്രധാനപ്പെട്ടൊരു കാര്യം അവര്‍ ഞാറയ്ക്കല്‍ സംവരണ മണ്ഡലത്തില്‍ നിന്നുള്ള അംഗമാണു എന്നതായിരുന്നു.ജില്ലാപഞ്ചായത്ത് അംഗം പോലുള്ള പൊതുപ്രവര്‍ത്തകരെ ദുരൂഹസാഹചര്യത്തില്‍ കാണാതാകുന്നതും ,പൊലീസ് അന്വേഷിക്കുന്നതും കണ്ടെത്തുന്നതുമൊക്കെ തീര്‍ച്ചയായും പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്യപ്പെടേണ്ടതു തന്നെ.വളരെ നാടകീയതകള്‍ നിറഞ്ഞ ഒരു സസ്പെന്‍സ് ത്രില്ലറിനെ വെല്ലുമ്പോലെ കൈക്കുഞ്ഞുമായി അവരെ കണ്ടെത്തിയതും,കുഞ്ഞിന്റെ പിതൃത്വം അവര്‍ സാങ്കല്‍പ്പിക കാമുകനില്‍ ആരോപിച്ചതും
-

ബ്ലോഗും പത്രധര്‍മ്മവും

വാര്‍ത്ത അച്ചടിയിലൂടെയും, ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിലൂടെയും വാക്കാലും പ്രസംഗരൂപേണയും ആധുനിക സാങ്കേതിക വിദ്യയുടെ സങ്കേതമുപയോഗിച്ചും മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് മുഖേനയും വിതരണം ചെയ്യാം. ഇന്റര്‍നെറ്റ്‌ സാങ്കേതികതയുടെ മാര്‍ഗ്ഗത്തില്‍ ബ്ലോഗ്‌, ഓണ്‍ലൈന്‍ പത്രങ്ങള്‍, മറ്റു വാര്‍ത്ത വിതരണ വെബ്‌സൈറ്റുകള്‍ എന്നിവയും പെടും. മുഖ്യധാരാ പത്രങ്ങളില്‍ പത്രം നടത്തുന്ന സ്ഥാപനത്തിന്റെയോ പത്രം നടത്തുന്ന രാഷ്ട്രീയ കക്ഷികളുടെയോ ആശയങ്ങളും പോളിസികളും ഖണ്ഡിക്കാത്ത രീതിയിലാവും പത്രപ്രവര്‍ത്തനം നടക്കുക. മത സ്ഥാപനങ്ങള്‍ നടത്തുന്ന പത്രങ്ങളിലും ഇതേ ചായ്‌വ് ദൃശ്യമാണ്. ദീപികയിലെ വാര്‍ത്തകളില്‍ മതത്തിനെതിരായും വീക്ഷണം പോലെയുള്ള പത്രങ്ങളില്‍ വലതുപക്ഷത്തിനെതിരായും വാര്‍ത്തകള്‍ വരാത്തതിന്റെ കാരണവും ഇതുതന്നെ.
-കൂതറ
>>കൂടുതല്‍ ഇവിടെ

ഉള്ളിലൊരു വെരുക്‌ പെട്ടുപോയി
എന്നു പറയുമ്പോള്‍
ആവര്‍ത്തനം കൊണ്ട്‌,
സൂചിപ്പിക്കാനുള്ള കഴിവ്‌ നഷ്ടപ്പെട്ട
ഒരു പ്രയോഗം
എപ്പോഴും ചുറ്റിലുമുണ്ട്‌

അതിനിടയില്‍ നിന്ന്‌,
പ്രയോഗങ്ങളെ
അര്‍ഥങ്ങളായി ചിത്രീകരിക്കുന്നതിന്‌
ചില ഒറ്റമൂലികളാണ്‌
ഞാന്‍ ചിന്തിക്കുന്നത്‌
-Latheesh മോഹന്‍


അടൂര്‍ ഭവാനി: മാധ്യമങ്ങളുടെ മുതലക്കണ്ണീര്‍ വീണ്ടും.

കുറച്ചു കാലമായി മാധ്യമങ്ങള്‍ മരണം ആഘോഷിക്കാന്‍ തുടങ്ങിയിട്ട്. ഇത്തവണ നിയോഗം അടൂര്‍ ഭവാനിക്ക്. കുറച്ചു ദിവസം മുന്‍പ്‌ കവിയൂര്‍ പൊന്നമ്മ ഒരു സംഘടനയുടെ ചെറു സഹായം നല്കി തിരികെ പോരുമ്പോള്‍ പറഞ്ഞതു ഇതാണ്. ആര്ക്കും ഈ ഗതി വരരുതേ എന്ന്. മരണത്തിന്റെ നിമിഷം വരെ ഏറെ നാളായി അവര്‍ അത്യന്തം കഷ്ടതയിലായിരുന്നു എന്ന് ഇപ്പോള്‍ ഒരു ഉളുപ്പുമില്ലാതെ എല്ലാവരും പരിതപിക്കുന്നു
-RAMDAS
>>കൂടുതല്‍ ഇവിടെ

ശരിയോ തെറ്റോ?


അങ്ങിനെ ആ തിരശ്ശീലയും വീണു.
അടൂര്‍ ഭവാനി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. ഒരിയ്ക്കലും മരിയ്ക്കാത്ത ഒരു പിടി കഥാപാത്രങ്ങളെ ഭൂമിമലയാളത്തിനു സമ്മാനിച്ചു അവര്‍ പടിയിറങ്ങി. അനുജത്തിയ്ക്ക് അകമ്പടിയായി മലയാള സിനിമയിലേയ്ക്ക് പിച്ച വെച്ച് കടന്നു വന്ന ഭവാനിയമ്മ ചക്കി മരയ്ക്കാത്തിയിലൂടെ മലയാളിയുടെ മനം കവരുകയായിരുന്നു. മുന്നൂറിലേറെ സിനിമകള്‍... ജീവന്‍ നല്‍കിയ കഥാപാത്രങ്ങളെല്ലാം മലയാളീ സിനിമാ പ്രേക്ഷകന്റെ മനസ്സില്‍ മരണത്തെ അതി ജീവിച്ച് നില്‍ക്കുന്നു. മുന്നൂറ് സിനിമകള്‍ പക്ഷേ ഭവാനിയമ്മയ്ക്ക് നല്‍കിയത് തീരാ ദാരിദ്ര്യമായിരുന്നു. ജീവന്‍ രക്ഷാഔഷധങ്ങള്‍ക്ക് പോലും പണം കണ്ടെത്താന്‍ കഴിയാതെ വിഷമിച്ച സിനിമാ താരം!
-അഞ്ചല്‍ക്കാരന്‍
>>കൂടുതല്‍ ഇവിടെ

ഗുരുവായൂരപ്പന്റെ അടിമയായ റോക്കറ്റ് ശാസ്ത്രം !


ഐ.എസ്.ആര്‍.ഒ.പോലുള്ള ഒരു ശാസ്ത്ര സ്ഥാപനത്തിന്റെ തലപ്പത്ത് പ്രതിഷ്ടിക്കാന്‍ ഇന്ത്യയില്‍ ശാസ്ത്രജ്ഞരില്ലാത്തതുകൊണ്ടാകുമോ നമ്മടെ ഇരിങ്ങാലക്കൊടക്കാരനായ ഒരു ചങ്ങായിയെ പിടിച്ചിരുത്തിയിരിക്കുക ? മാധവേട്ടന്‍ നായര്‍ കസേര പറന്നുപോകാതിരിക്കാന്‍ കണ്ടെത്തിയ വിശ്വസ്ഥനായിരിക്കുമോ ഈ മാന്യ ശരീരം ? ഒരു ശാസ്ത്രജ്ഞനായാല്‍ അത്യാവശ്യം ശാസ്ത്രജ്ഞാനമൊക്കെ വേണ്ടേ ? ദൈവത്തിന്റെ അടിമയായി തുല്യ തൂക്കം ചരക്കു നല്‍കി തല്‍ക്കാലത്തേക്ക് ദൈവത്തെ കണ്ണില്‍ പോടിയിട്ട് സ്വാതന്ത്ര്യം വാങ്ങുന്ന ഒരു വിശ്വസിക്ക് ഒരു ശാസ്ത്രജ്ഞനാകാനാകുമോ ? അറിയാഞ്ഞിട്ടു ചോദിക്കുകയാണ്. കാണാതെ ഉരുവിട്ടു പഠിച്ച ശാസ്ത്രജ്ഞാനമല്ല, അറിഞ്ഞു പഠിച്ച ,അതായത് മനസ്സിലാക്കിപ്പഠിച്ച,ഒരു ശാസ്ത്രജ്ഞന്‍ ഇന്ത്യയിലില്ലെന്നു വരുമോ ?
-ചിത്രകാരന്‍
>>കൂടുതല്‍ ഇവിടെ

വിദര്‍ഭ പറയുന്നു: ബിടി അരുത്


ജനിതകമാറ്റം വരുത്തിയ വഴുതനയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിക്ക് ജനിറ്റിക് എന്‍ജിനിയറിങ് അപ്രൂവല്‍ കമ്മിറ്റി (ജിഇഎസി) അനുമതി നല്‍കിയ വിവരം വിദര്‍ഭയിലെ കര്‍ഷകരെ അക്ഷരാര്‍ഥത്തില്‍ അമ്പരപ്പിച്ചിട്ടുണ്ടാവും. കാര്‍ഷിക മേഖലയിലെ കോര്‍പറേറ്റുകളുടെ ഇരകളാക്കപ്പെട്ട വിദര്‍ഭയിലെ ജനങ്ങള്‍ തങ്ങളുടെ വിളയും മണ്ണും ജീവനും സ്വച്ഛന്ദവായുവും നഷ്ടപ്പെടുത്തിയ അതേ ശക്തികള്‍ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളും കീഴ്പ്പെടുത്തുമെന്ന കാര്യത്തില്‍ അവര്‍ക്ക് സംശയമേയില്ല.
-വര്‍ക്കേര്‍സ് ഫോറം
>>കൂടുതല്‍ ഇവിടെ

വാസ്തു, കപട ശാസ്ത്രമോ?


സ്വപ്ന സൌധം പണിയുമ്പോള്‍ വാസ്തു ശാസ്ത്രം പരിഗണിക്കേണ്ടതുണ്ടോ? ഒരു അന്വേഷണം.


വാസ്തുവിനെ കുറിച്ച് internetല്‍ പരസ്പര വിരുദ്ധമായ നിര്‍ദ്ദേശങ്ങളാണ് കാണാന്‍ കഴിയുന്നത്. ഗൂഗിളില്‍ ‘Vaastu‘ വിനെ തിരയുമ്പോള്‍ ഏതെങ്കിലും ഫെങ്ങ് ഷൂയി മൊത്ത/ ചില്ലറ കച്ചകപടക്കാരുടെ അല്ലെങ്കില്‍ കമ്മീഷന്‍ ഏജന്റുമാരുടെ വലയത്തിലായിരിക്കും ചെന്നെത്തുന്നത്. കിടപ്പുമുറി ഇന്ന രീതിയില്‍ വന്നാല്‍ ബ്ലഡ് കാന്‍‌സര്‍ വരുമെന്നും, മറ്റൊരു രീതിയില്‍ വന്നാല്‍ ബ്രെയിന്‍ ട്യൂമര്‍ വരുമെന്നും അതിന് പരിഹാരമായി ‘യന്ത്ര‘മോ, പിരമിടോ, ക്രിസ്റ്റലോ, ചിരിക്കുന്ന ബുദ്ധനെയോ, ഫിഷ് ടാങ്കോ, തവളയോ, ആമയോ ഒക്കെ (അവരുടെ കൈയില്‍ സ്റ്റോക്കുള്ളതനുസരിച്ച്) വാങ്ങി വച്ചാല്‍ മതിയെന്ന് ഉപദേശവും കാണും.
-
>>കൂടുതല്‍ ഇവിടെ

അന്നൊരിക്കല്‍ സബര്‍മതീതീരത്ത്‌..................

ഈ സംഭവം നടന്നത്‌ 1940കളിലാണ്‌.

സ്ഥലം -ഗുജറാത്തിലെ സബര്‍മതീ തീരത്ത്‌ വാര്‍ദ്ധാ ആശ്രമം.

ഖദര്‍വസ്‌ത്രങ്ങള്‍ നിര്‍മ്മിക്കുന്ന നെയ്‌ത്തുശാലയില്‍ പകല്‍ സമയത്തെ തിരക്കിട്ട പരിപാടികള്‍ തീരാറായി. വലിയ ഹാളില്‍ നിരന്നിരുന്ന്‌ എല്ലാവരും -ഗാന്ധിജി മുതല്‍ ചെറിയ കുട്ടി വരെയുള്ളവര്‍- നൂല്‍നൂല്‍ക്കണമെന്നത്‌ നിയമമാണ്‌.
-
>>കൂടുതല്‍ ഇവിടെ

കെഎസ്ടിഎ ചോദ്യാവലി

അധ്യാപകര്‍ പൊതുവേ വിവരമില്ലാത്തവരും ചെറ്റകളും അല്‍പന്‍മാരും വിവരദോഷികളും ആണെന്നാണ് പൊതുവേയുള്ള ധാരണ. ഇത് ശരിയല്ല. പ്രായോഗികമായി ഒരു പത്രപ്രവര്‍ത്തകനാണെങ്കിലും സാങ്കേതികമായി ഞാനും ഒരധ്യാപകനാണ്. അധ്യാപകനായാല്‍ അടുത്ത ദിവസം തന്നെ കെഎസ്ടിഎ അംഗമാകണമെന്നും ഞാന്‍ തീരുമാനിച്ചിരുന്നതാണ്. മഹത്തായ ഈ പ്രസ്ഥാനത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ ഭാഗ്യമില്ലാതെ പോയതില്‍ ഞാന്‍ ഖേദിക്കുന്നു.
-ബെര്‍ലി
>>കൂടുതല്‍ ഇവിടെ


ശിവോഹം - ഉത്തിഷ്ട വായുലിംഗേശാ

ജീവിതം പൊതുവെ സ്ഥിരം പാതകളിലെ നിത്യസഞ്ചാരമാണ്. നടക്കുന്ന വഴികളും വഴിവക്കുകളും കാഴ്ചകളും. പരിചിതമുഖങ്ങളുടെ ദര്‍ശനവും പരിചിത വൃത്തങ്ങളിലെ പ്രദിഷണവും. അപരിചിതവും അപ്രതീക്ഷിതവുമായതെന്തും ദൈനംദിനവൃത്തികളില്‍ അലസോരമുണര്‍ത്തുന്ന ഒന്നാണ്. പെട്ടന്ന് പൊട്ടിവീഴുന്ന ഒരു മഴയാണെങ്കിലും അപ്രതീക്ഷിത സന്ദര്‍ശകനാണെങ്കിലും ശീലസ്ഥാപിതമായ ദിനചര്യയെയാണ് ബാധിക്കുന്നത്. വാരാന്ത്യത്തിലെ ഒഴിവുവേളയില്‍ പെയ്യുന്ന മഴയുടെ സൌന്ദര്യം പ്രവര്‍ത്തിദിവസങ്ങളില്‍ അലസോരമാകുന്നു. സ്വന്തം ഇരിപ്പിടത്തിന്‍റെയും കിടപ്പാടത്തിന്‍റെയും ചര്യകളുടെയും ചിരപരിചിതത്വത്തിനു ഭംഗം വരുത്തുന്ന എന്തും അസ്വസ്ഥതയുളവാക്കുന്നു. ചിലപ്പോഴെങ്കിലും ചിരപരിചിത്വത്തിനും അതിന്‍റെ സ്വാസ്ഥ്യത്തിനും പുറംലോകം പ്രലോഭനങ്ങളുയര്‍ത്തുന്നു.
-നാമത്‌
>>കൂടുതല്‍ ഇവിടെ

അടുക്കള ബ്ലോഗനയില്‍.....

>>ഇവിടെ


പഴശ്ശിരാജ:ഒരു വ്യാജ സീഡി പ്രേക്ഷകന്റെ റിവ്യൂ !



ഇതിപ്പൊ റിവ്യൂന്റെ കാലമാണല്ലൊ. പഴശ്ശിരാജയുടെ റിവ്യൂകള്‍ വളരെയധികം വന്നു. അതെല്ലാം വായിച്ചു.
വായിച്ച് വായിച്ച് എനിക്കുമതിനെക്കുറിച്ചൊരു റിവ്യൂ എഴുതണമെന്ന് ആഗ്രഹം മൂത്തു. പടമാണെങ്കില്‍ കണ്ടതുമില്ല. പടം കാണാതെയും റിവ്യൂ എഴുതാമെന്നാണ് വടക്കേലെ ചങ്കരന്‍ പറയുന്നത്. തെങ്ങു കയറി നടക്കുന്ന അവനിതൊക്കെ എങ്ങനറിയുന്നു. അവന്റെയൊക്കെയൊരു സമയം. താഴെ നിന്നു തേങ്ങ പറിക്കുന്ന യന്ത്രം നമ്മടെ പിള്ളാരൊന്നു കണ്ടുപിടിച്ചോട്ടെ, ഇവനൊക്കെ കുത്തിയിരുന്നു വക്കെണ്ണും.
-ഘടോല്‍കചന്‍
>>കൂടുതല്‍ ഇവിടെ


പ്രവാസിയുടെ വോട്ട് സ്വപ്നം പൂവണിയുന്നു?


ഇരയില്ലാത്ത ചൂണ്ടയിലേക്ക്‌ മല്‍സ്യം കൊത്താന്‍ വരുമ്പോള്‍ പിറകോട്ട്‌ വലിക്കുന്ന പോലെയാണ്‌ പ്രവാസിയുടെ വോട്ടവകാശം.. ഒന്നുകില്‍ കൊത്താന്‍ അനുവദിക്കുക അല്ലെങ്കില്‍ ഇരയുള്ള ചൂണ്ടയിടുക.. മാറി മാറി വരുന്ന സര്‍ക്കാറുകള്‍(സംസ്ഥാനം/കേന്ദ്രം) ഇതുപോലെ നമ്മളെ മക്കാറാക്കാന്‍ തുടങ്ങിയിട്ട്‌ കാലം കുറെയായി.. കേന്ദ്രത്തില്‍ എത്ര മലയാളി മന്ത്രിമാര്‍ വന്നാലും ഇനിയവര്‍ക്ക്‌ വിദേശകാര്യമോ പ്രവാസികാര്യമോ വകുപ്പായിക്കിട്ടിയാലും വാഗ്ദാനങ്ങളുടെ പെരുമഴയല്ലാതെ പ്രവാസിയുടെ വോട്ടുസ്വപ്നം ഇന്നും മരുക്കാറ്റേറ്റ്‌ തളരുന്നു എന്നത്‌ ഒരു ദു:ഖ സത്യം.. പ്രവാസി സംഘടനകളുടെ ഒച്ചയും ബഹളവും കേള്‍ക്കാന്‍ ആര്‍ക്കും നേരമില്ല.. എങ്ങനെ കേള്‍ക്കാനാ, കോട്ടും സ്യൂട്ടുമിട്ട്‌ നാട്ടില്‍ നിന്ന്‌ ഏതൊരു 'രാജ്യസേവകന്‍' വന്നാലും കയ്യും നീട്ടി സ്വീകരിക്കാനും അവര്‍ തന്നെ മുന്നില്‍..
-
പ്രവാസി എന്ന പ്രയാസി
>>കൂടുതല്‍ ഇവിടെ

കുടജാദ്രിയില്‍ നിന്ന് - 2009 വിജയദശമി നാളില്‍

ചിത്രങ്ങള്‍ക്കായി ഇവിടെ


ആക്സ് എഫ്ഫക്റ്റ്‌

ആക്സ് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്ന ചെറുപ്പക്കാരുടെ അടുത്തേക്ക്‌ പെണ്‍കുട്ടികള്‍ കാടും മലയും പുഴയും ചാടി ഓടി എത്തുന്നതും , ആക്സ് എഫ്ഫക്റ്റ്‌ കൊണ്ട് മയങ്ങി പോയ സുന്ദരി ആയ ടീച്ചര്‍ക്ക്‌ ബോര്‍ഡില്‍ എഴുതുന്നത്‌ തെറ്റുന്നതും , ആക്സ് സുഗന്ധത്തില്‍ മയങ്ങി ബര്‍ഗെരില്‍ സോസ് കൊണ്ട് മൊബൈല്‍ നമ്പര്‍ എഴുതി തരുന്നതും ഒക്കെ വെറുതെ ആണെന്ന്.
-

ഒരു വിദേശ മലയാളിയും, കേരളത്തിലെ ഗുണ്ടയും

ഇതു ഒരു റിയല്‍ കഥ അന്ന്
കഥ നടന്നത് ഇപ്പോള്‍ വെറും 2 മണിക്കൂര്‍ മുന്‍പ് മാത്രം
കഥ ചുരുകത്തില്‍എന്റെ കമ്പനിക്ക് ഒരു സ്റ്റോര്‍ വേണം
എന്റെ ജനറല്‍ മാനേജരെ ഞാന്‍ ഒരു ബ്രോകേരെ പരിചയപെടുത്തി കൊടുക്കുന്നു
-



കല്ലുകള്‍ കഥ പറയുമ്പോള്‍! - 2


"ഓഹോ, അപ്പോ നമ്മുടെ ബാലിയണ്ണനും രാക്ഷസന്‍ മായാവിയണ്ണനും കൂടി ഒരു കൊല്ലം മുഴുവന്‍ മല്ലു പിടിച്ച സ്ഥലം ഇവിടാണല്ലേ? ചുമ്മാതല്ല ഒരു പുല്ലു പോലും മുളക്കാതെ വെറും പാറ കൂടിക്കിടക്കണത്!"

പുരാണം കേട്ടപ്പോള്‍ വണ്ടിയില്‍ വച്ചു തന്നെ കുഞ്ഞച്ചന്‍റെ സംശയങ്ങളുണര്‍ന്നു. ജിജ്ഞാസ സട കുടഞ്ഞു.

"എന്നിട്ട്. ബാക്കി ചരിത്രം പറ."

"ചരിത്രമല്ലെടാ, ഇതു വരെ പറഞ്ഞതൊക്കെ പുരാണം. ചരിത്രം വേറൊരു വഴിക്കാണ്."

"നീ അധികം പുരാണം വിളമ്പണ്ട, സംഗതി പറ."
-

മൈ ഊളന്‍പാറന്‍ ഡേയ്സ് (1)

ഈ ഊളന്‍ പാറ പാറാന്നു കേട്ടിട്ടുണ്ടോ ?" എന്നുള്ള അമ്മയോടുള്ള എന്റെ ചോദ്യത്തിനു 'ദാ യിപ്പ കേട്ടു' എന്നു വളരെ സിമ്പിളായി ഉത്തരം പറഞ്ഞുകൊണ്ട് എന്റെ സ്വന്തം അമ്മൂമ്മ അതു വഴി കടന്നു പോയി. കൊല്ലും ഞാന്‍ . എന്നെയൊന്നു സീരിയസ് ആകാനും ഇവിടെ ആരും സമ്മതിക്കില്ലാന്നു വച്ചാല്‍ ! ഞാന്‍ വീണ്ടും അമ്മയോട്,

"അമ്മാ വര്‍ഷത്തിലൊരിക്കലുള്ള ക്യാമ്പാ...അതിനു പോയില്ലാന്നു വച്ചാല്‍ .." ഞാന്‍

"ഒന്നും പറ്റില്ല...പത്തു ദിവസം ..അതും ഊളന്‍ പാറയില്‍ ...പോയി പണി നോക്കെട" അല്ലേലും ഈ അമ്മമാര്‍ ഇങ്ങനെയാ.
-
♣Deepz♣
>>കൂടുതല്‍ ഇവിടെ

ടെന്‍ഷന്‍

ഒരു പെണ്കുട്ടി നിങ്ങളോട് ലിഫ്റ്റ്‌ ചോദിക്കുന്നു ,
വഴിക്ക് വച്ചു അവള്ക്ക് തലകറക്കം ,
നിങ്ങള്‍ അവളെ ഹോസ്പിറ്റലില്‍ കൊണ്ടുപോകുന്നു ..

ഡോക്ടര്‍ പറഞ്ഞു 'നിങ്ങള്‍ അച്ഛനാകാന്‍ പോകുന്നു '
നിങ്ങള്ക്ക് ടെന്‍ഷന്‍ ആയി ..
-

ചന്ദ്രനിലേക്കൊരു പുഴു

ലാപ്‌ടോപിലെ എഫ്‌ആറ് കീയുടെ മുകളിലെത്തിയപ്പോഴാണ്
പുഴു കള്ളിയയിലടയ്ക്ക്പ്പെട്ട ഒരു താഴിനെ കണ്ടെത്തിയത്

നാസദ്വാരങ്ങളിലെ രോമകൂപങ്ങളില്‍ തടഞ്ഞിരുന്ന അസ്തിത്വവ്യഥ
സ്വാതന്ത്ര്യപ്രഖ്യാപനദിവസം
കല്‍ക്കണ്‍ടമലരേ പാടിയത് സാമൂവല്‍ ഹാനിമാന്റെ
ചിത്രത്തിനുമുന്നില്‍ വെച്ചായിരുന്നു
-

ലേബര്‍ക്യാമ്പിലെ കാരിക്കേച്ചറുകള്‍


ചീവിടുകളുടെ പാട്ടിന്റെ
അര്‍ത്ഥം തിരഞ്ഞു തളര്‍ന്ന
രാവ് കേള്‍ക്കാനായൊരു
കുഴഞ്ഞ നാവ്
പറഞ്ഞുകൊണ്ടേയിരിക്കുന്നു..

താരാട്ടാണത്..

ചോര വാര്‍ന്ന് തീര്‍ന്നിട്ടും
അടിവറ്റി വരളരുതേന്നു
പിടയ്ക്കുന്ന മനസ്സുകള്‍
-

ഇല്ലൊരു വാക്കും പറയാനവിടെ


ജലദോഷപ്പരിഷകള്‍
വനജ്യോത്സ്നയുടെ വാസനയെക്കുറിച്ച്
മാത്രം പറയരുത്,കഴിവില്ലാതല്ല-
നിങ്ങള്‍ക്ക് കാറ്റു കേറാത്തമൂക്കൊന്ന്
തിരുമ്മിത്തുറന്നിട്ട് പോരെ?

അല്ലെങ്കില്‍
അതിന്റെ വള്ളിപുള്ളികളെക്കുറിച്ചും
വര്‍ണ്ണ വ്യതിയാനങ്ങളെക്കുറിച്ചും
-

ഭാരം

സ്വപ്നങ്ങളും ബാഗിലേറ്റിയാണ്
സ്കൂളിലേക്ക് പോയിരുന്നത്.
അമിത ഭാരത്താല്‍ നട്ടെല്ല്
അല്പം വളഞ്ഞു കൊണ്ടിരുന്നു.

ഇന്നിപ്പോള്‍ തുലാസിനൊരുഭാഗം
വിദ്യാഭ്യാസ ഭാരത്താല്‍
വീണു കിടക്കുന്നു
--

അവസരങ്ങള്‍ ചിലരെ തേടും
ചിലര്‍ അവസരങ്ങളെയും..

ആയിരമവസരങ്ങള്‍ വന്നതറിയാതെ പലര്‍
ഒരെയോരവസരം മുതലാക്കി ചിലര്‍
- Shine

നീയും ഞാനും

നീ,
ജന്മാന്തരങ്ങള്‍ക്കപ്പുറം
ഏതോ തമോരാശിയില്‍
എനിക്കായിപ്പിറന്ന ഒറ്റ നക്ഷത്രം.

ഞാന്‍,
മരണം പൂക്കുന്ന താഴ്വരയില്‍
നിന്നെ സ്വപ്നം കണ്ടുറങ്ങുന്ന
ദേശാടകന്‍
-അനസ്യന്‍
>>കൂടുതല്‍ ഇവിടെ

0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP