FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

19ഒക്ടോബര്‍2009: ചര്‍ച്ചകള്‍ പൂക്കുന്ന കവിതക്കാലം.

Sunday

ചര്‍ച്ചകള്‍ പൂക്കുന്ന കവിതക്കാലം.

ബ്ലോഗില്‍ കവിതകളെ പറ്റിയുള്ള ചര്‍ച്ചകള്‍ കാര്യമായി നടക്കുന്നു എന്നതും നല്ല പ്രതികരണങ്ങള്‍, സ്വീകാര്യത അത്തരം ചര്‍ച്ചകള്‍ക്ക് ലഭിക്കുന്നു എന്നതും ബ്ലോഗിലെ നല്ല ലക്ഷണങ്ങളായാണ് കാണുന്നത്. മുന്‍പും ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. പക്ഷെ അത് ചെന്നെത്തുന്നത് പരസ്പര തെറിവിളികളിലും അനോണി ആക്രമണങ്ങളിലും ആയിരുന്നു. ബ്ലോഗ് കവികളെ / കവിതകളെ അടച്ചാക്ഷേപിക്കുകയും നാലാകിട എന്ന രീതിയിലും ആയിരുന്നു അത്തരം ചര്‍ച്ചകള്‍.
എന്നാല്‍ അന്ന് അത്തരം ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നവര്‍ ബ്ലോഗിന് പുറത്തുള്ള നിലവാരമില്ലാത്ത രചനകളെ വിമര്‍ശിക്കാതെ ബ്ലോഗിലെ നല്ല രചനകളെ കണ്ടില്ല എന്ന് നടിച്ചായിരുന്നു, ബ്ലോഗ് കവിതകളെ വിമര്‍ശിച്ചിരുന്നത്.

എന്നാലിപ്പോള്‍ ആരോഗ്യകരമായ ചര്‍ച്ചകളും വിമര്‍ശനങ്ങളും നടക്കുന്നു എന്നത് വളരെ നല്ല കാര്യമായി കാണുകയാണ്. ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ പോലെയുള്ള അറിയപ്പെടുന്ന കവികള്‍ ബ്ലോഗില്‍ എത്തുമ്പൊള്‍ അത് ബ്ലോഗ് കവിതകളുടെ സ്വീകാര്യത തന്നെയാണ് കാണിക്കുന്നത്. നല്ല ചര്‍ച്ചകളും സംവാദവും വിമര്‍ശനങ്ങളും ബ്ലോഗ് കവിതയില്‍ ഉണ്ടാവുന്നത് എഴുത്തുകാര്‍ക്ക് അവരുടെ രചനാരീതിയിലെ തെറ്റുകള്‍ മനസ്സിലാക്കുന്നതിനും നല്ല കവിതകള്‍ ഉണ്ടാകുന്നതിനും സഹായിക്കും എന്നതില്‍ തര്‍ക്കമില്ല.
“ബ്ലോഗ് കവിത: ബ്ലോഗും ബ്ലോഗെഴുത്തുകാരും കൂടുതല്‍ വായിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. വായനയുടെയും എഴുത്തിന്റെയും പുതിയ തലം എന്ന നിലയില്‍ ശ്രദ്ധാര്‍ഹമാണ്‌. എന്നാല്‍ വ്യാജനാമങ്ങളിലും പേരും വിലാസവും വ്യക്തമാക്കാതെയും പോകുന്ന ഒരു വിഭാഗം എഴുത്തുകാരും വായനക്കാരും ബ്ലോഗ്‌ ലോകത്തുണ്ട്‌. ഇത്‌ എഴുത്തിനെയും വായനയെയും സംബന്ധിച്ച തെറ്റിദ്ധാരണയ്‌ക്ക്‌ ഇടവരുത്തുന്നു. പ്രസിദ്ധീകരണങ്ങളിലാകുമ്പോള്‍ രചയിതാവിന്‌ വ്യക്തതയുണ്ടാകും. അതിനാല്‍ ബ്ലോഗെഴുത്തുകാര്‍ സ്വയം വെളിപ്പെടുന്നതില്‍ അമാന്തം കാണിക്കാതിരുന്നാല്‍ ബ്ലോഗ്‌ലോകം ഇനിയും മുന്നേറും.“

വീഴുന്ന ഒരിലയില്‍ കവിത

- കുഞ്ഞിക്കണ്ണന്‍ വാണിമേല്‍.


ഉത്തരാധുനിക കവികളോട്‌...

കവിതയുടെ സ്പെഷ്യല്‍ വാര്‍ഡ്‌

മേഘശിലയിലെ ചില കാവ്യ ചിത്രങ്ങള്‍

കവിതക്കേസില്‍ ഞാന്‍ ഹാജര്‍!

കവിത ചൊറിച്ചിലുണ്ടാക്കുന്ന മൂത്രപ്പുരകളോ?

ഗ്രാഫിറ്റി

നടക്കാന്‍ ‍പോകുന്ന കാര്യങ്ങളല്ലെങ്കിലും

മണിനാദം

വാക്ക്

-ബ്ലോത്രം.

അന്നം മുടക്കികള്‍


കൃഷി ചെയ്ത് ജീവിക്കാനാവശ്യമായ ഭൂമി നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ചെങ്ങറയില്‍ ദലിതരടക്കം സമൂഹത്തിന്റെ അടിത്തട്ടിലുള്ള ജനവിഭാഗം സമരരംഗത്തിറങ്ങിയത്.മുത്തങ്ങയിലെ ഭൂസമരം,തങ്ങള്‍‍ക്ക് സര്‍ക്കാര്‍ വിതരണംചെയ്യാമെന്നേറ്റ അഞ്ചേക്കര്‍ ഭൂമി കിട്ടാന്‍വേണ്ടിയായിരുന്നു.സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ മിച്ചഭൂമിയിലും എസ്റ്റേറ്റുകളിലും കുടിയേറി സമരം നടത്തുന്നവരെല്ലാം ആവശ്യപ്പെടുന്നത് സ്വന്തമായി കൃഷി ചെയ്ത് ജീവിക്കാനാവശ്യമായ ഭൂമിയാണു.അവരില്‍ ചിലരെങ്കിലും ലക്ഷം വീടു കോളനിയില്‍ രണ്ടും മൂന്നും സെന്റു ഭൂമിയുള്ള “ഭൂവുടമക”ളാണു.അവര്‍ക്കെല്ലാം വേണ്ടത് കൃഷിഭൂമിയാണു.വെറും കിടപ്പാടമല്ല.പക്ഷേ ,സര്‍ക്കാര്‍ പറയുന്നത് ഇവര്‍ക്കെല്ലാം കൊടുക്കാന്‍ സംസ്ഥാനത്ത് ഭൂമിയില്ലെന്നാണു.എവിടെപ്പോയി ഈ ഭൂമിയൊക്കെ?അത് വന്‍കിട തോട്ടമുടമകള്‍ക്കും,ജാതി-മത സ്ഥാപനങ്ങള്‍ക്കും പാട്ടത്തിനു കൊടുത്തിരിക്കുകണു.അവര്‍ പാട്ടഭൂമിക്കപ്പുറവും വെട്ടിപ്പിടിച്ചിരിക്കുന്നു.എവിടെപ്പോയി ജന്മിമാരില്‍ നിന്ന് ഏറ്റെടുത്ത ആയിരക്കണക്കിനേക്കര്‍ മിച്ചഭൂമി?-അതിനു വ്യക്തമായി മറുപടി പറയാന്‍ അധികൃതര്‍ക്ക് കഴിയില്ല എന്ന് നമുക്കറിയാം.
-

“വിചാര“ത്തിനു വിട, ബ്ലോഗ് മീറ്റും




കുവൈറ്റ് ബ്ലോഗറായ “വിചാരം” നാട്ടിലേക്ക് സ്ഥിര താമസത്തിന് പോകുന്നതു പ്രമാണിച്ച്, അദ്ദേഹത്തിന് ഒരു യാത്രയയപ്പ് നൽകാൻ തീരുമാനിച്ചിരിക്കുന്നു.
നവംബർ ആറാം തിയതി ഉച്ചകഴിഞ്ഞ് മൂന്നു മുപ്പതിന് എല്ലാ കുവൈറ്റ് ബ്ലോഗർമാരും കുവൈറ്റ് ടവറിനു സമീപം എത്തിച്ചേരണമെന്ന് അഭ്യർഥിക്കുന്നു.
-

ഈ ധനകാര്യമന്ത്രിയെ എങ്ങിനെ അഭിനന്ദിക്കാതിരിക്കും!

കേരളത്തിലെ (സു/കു)പ്രസിദ്ധ വാളയാർഅഴിമതിമുക്തചെക്ക്പോസ്റ്റിൽ അഴിമതിയില്ലാത്തതുകൊണ്ട് കുറച്ചുദിവസങ്ങൾ ഞാൻ പെട്ടുപോയപ്പോൾ നമ്മുടെ വിപ്ലവ ധനകാര്യമന്ത്രി ശ്രീ.തോമസ് ഐസക് സാറിനെ അഭിനന്ദിക്കാൻ ഒരു പോസ്റ്റിടണം എന്നു വിചാരിച്ചുപോയി! എങ്ങിനെ അഭിനന്ദിക്കാതിരിക്കും ! അങ്ങനെയുള്ള കാഴ്ചകളല്ലേ കണ്ടത്!

ആദ്യമേ പറയട്ടെ, കുറച്ച് നാളുകൾക്കു മുൻപുവരെ കുറച്ച് നൂറിന്റെ നോട്ടുകൾ കൈവശം ഉണ്ടെങ്കിൽ ഏതു സാധനവും വാളയാർ വഴി കേരളത്തിലെത്തിക്കാമായിരുന്നു! എന്നാൽ ഇന്ന് പതിനായിരങ്ങൾ കൈയിലുണ്ടെങ്കിലും അതവിടെത്തന്നെ ഇരിക്കുകയേയുള്ളൂ എന്നത് അത്ഭുതം എന്നല്ല മഹാത്ഭുതം എന്നാണു പറയേണ്ടത്! (കേരളം കൈമടക്കിൽ എന്ന മനോരമ പരമ്പരയും ഇതിനോടു കൂട്ടിച്ചേർക്കണം, മനൊരമക്കുപോലും ഇവിടെ കൈക്കൂലി കണ്ടെത്തുവാ‍ൻ സാധിച്ചില്ല!) അതിൽ നമ്മുടെ നാടിനെ സ്നേഹിക്കുന്ന ഏതൊരു മലയാളിയേയും പോലെ ഞാനും അഭിമാനിക്കുന്നു! അതിൽ നമ്മുടെ ധനകാര്യമന്ത്രിയെ അഭിനന്ദിക്കുകയും ചെയ്യുന്നു! കാരണം ഇതിനു മുൻപും ഇവിടെ ഇടതും വലതുമായ ഭരണകൂടങ്ങൾ എന്ന മഹാത്ഭുതങ്ങൾ സംഭവിച്ചിരുന്നു!
-നാട്ടുകാരന്‍

ഒരു എക്സ് നക്സലൈറ്റിന്റെ സത്യാന്വേഷണപരീക്ഷകള്‍!

ഇന്‍ഡ്യ ഇന്ന്‌ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ആഗോളവല്‍ക്കരണമോ ഇസ്ലാമിക തീവ്രവാദമോ അഴിമതിയോ ശത്രുരാജ്യഭീഷണിയോ ഒന്നുമല്ല, മാവോ വാദികളുടെ വളര്‍ച്ചയാണെന്നാണ്‌ പ്രധാനമന്തി മന്മോഹന്‍സിങ്ങ്‌ കഴിഞ്ഞയാഴ്ച പ്രസ്താവിച്ചത്‌. പ്രാദേശികമായ ചില അസ്വസ്ഥതകള്‍ എന്ന നിലവിട്ട്‌ ദേശീയപ്രശ്നമായി പുതുകാല നക്സലിസം മാറിക്കഴിഞ്ഞു എന്ന്‌ സാരം. ചില മാവോവാദതരംഗങ്ങള്‍ ഭൂ- ദളിത്‌ സമരങ്ങളില്‍ നമ്മുടെ പത്രങ്ങളും ഇന്റലിജന്‍സ്‌ വിഭാഗവും പിടിച്ചെടുക്കുകയുണ്ടായി. പില്‍ക്കാല നക്സലിസം രാകിത്തിളക്കിയ എന്റെ ആദ്യകാല കോളേജ്‌ വിദ്യാര്‍ത്ഥി ജീവിതത്തിനെ ഓര്‍മ്മകളിലേക്ക്‌ ഈ ഉത്തരാധുനികകാല മാവോവാദകോലാഹലങ്ങള്‍ എന്നെ സ്വാഭാവികമായും എത്തിച്ചു. റിട്ടയേര്‍ഡ്‌ പട്ടാളക്കാരുടെ വാചകമടി പോലെ എക്സ്‌ നക്സലൈറ്റുകളുടെ ഓര്‍മ്മക്കുറിപ്പുകളും പലപ്പോഴും അസഹ്യമായിത്തോന്നാറുണ്ടെന്നറിയാം.അവ തമ്മിലുള്ള വ്യത്യാസം ഒരാള്‍ ഓര്‍മ്മിക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ മറ്റുള്ളവര്‍ ചാടി വീണ്‌ വിവരണങ്ങളിലെ വസ്തുതാപരവും ആശയപരവുമായ വ്യതിയാനങ്ങള്‍ ചൂണ്ടിക്കാട്ടി അതിനെ ഒരു കൂട്ടതല്ലാക്കി മാറ്റും എന്നതാണ്‌. 'നകസലൈറ്റു നാറിയാല്‍ പരനാറി' എന്ന് പി. സുരേന്ദ്രന്‍ എഴുതിയത്‌ അക്കാലത്താണ്‌.
-H.K. Santhosh

ചാന്ദ്ര പര്യവേക്ഷണം-സംശയങ്ങൾ

‘ചന്ദനിൽ മനുഷ്യൻ ഇറങ്ങിയിട്ടില്ല’ എന്ന പേരിൽ പ്രശാന്ത് ചിറക്കര (സുജിലീ പബ്ലിക്കേഷൻസ്,കൊല്ലം) എഴുതിയ പുസ്തകം വായിച്ചതുമുതൽ ചാന്ദ്ര പര്യവേക്ഷണം സംബന്ധിച്ചുവരുന്ന വാർത്തകൾ സംശയത്തോടെ കാണുന്ന ഒരാളാണ് സത്യാന്വേഷി. പുതിയ ലക്കം ‘പ്രബോധനം’ വാരികയിൽ വന്ന ഈ ലേഖനം വായിച്ചപ്പോൾ ആ സംശയം ഒന്നുകൂടി ബലപ്പെട്ടു. ഗവേഷകനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും ആയ എൻ എം ഹുസൈൻ ആണ് ലേഖനകർത്താവ്. ലേഖനം പക്ഷേ മുഖ്യധാരയിൽ‌പ്പെടാത്ത ഒരു മതമൌലികവാദ പ്രസിദ്ധീകരണത്തിൽ വന്നതിനാൽ അധികമാരും ശ്രദ്ധിക്കാൻ വഴിയില്ലാത്തതിനാലാണ് ഇവിടെ അതിനെക്കുറിച്ച് സൂചിപ്പിക്കണമെന്നു തോന്നിയത്. സത്യാന്വേഷി ഈ വിഷയത്തിൽ പണ്ഡിതനല്ല. അതുകൊണ്ട് പണ്ഡിതന്മാരായ, ഇവ്വിഷയകമായി ധാരണയുള്ള ബ്ലോഗർമാർ സംശയങ്ങൾ തീർക്കുമെന്നു പ്രത്യാശിക്കുന്നു.
-സത്യാന്വേഷി

കണികാപരീക്ഷണം: എല്‍.എച്ച്.സി. അഗാധശൈത്യത്തില്‍

നിര്‍ത്തിവെച്ച കണികാപരീക്ഷണം പുനരാരംഭിക്കാന്‍ പാകത്തില്‍, ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ (എല്‍.എച്ച്.സി) അതിന്റെ പ്രവര്‍ത്തന താപനില കൈവരിച്ചു. എല്‍.എച്ച്.സി.യിലെ ഊഷ്മാവ് കേവലപൂജ്യത്തിനടുത്ത് 1.9 കെല്‍വിനില്‍ (മൈനസ് 271 ഡിഗ്രി സെല്‍സിയസ്) എത്തിക്കുന്നതിലാണ് ഗവേഷകര്‍ വിജയിച്ചത്. ഇതോടെ, പ്രപഞ്ചത്തിലെ തന്നെ ഏറ്റവും ശൈത്യമേറിയ സ്ഥാനങ്ങളിലൊന്നായി ഹാഡ്രോണ്‍ കൊളൈഡര്‍ മാറി.

ജനീവയ്ക്ക് സമീപം സ്വിസ്സ്-ഫ്രഞ്ച് അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ സ്ഥാപിച്ചിട്ടുള്ള ഹാഡ്രോണ്‍ കൊളൈഡര്‍, മനുഷ്യനിര്‍മിതമായ ഏറ്റവും സങ്കീര്‍ണമായ യന്ത്രമാണ്. ചരിത്രത്തിലെ ഏറ്റവും വലിയ കണികാപരീക്ഷണം 27 കിലോമീറ്റര്‍ ചുറ്റളവുള്ള ആ യന്ത്രത്തിലാണ് നടക്കുന്നത്. യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ച് (സേണ്‍) എല്‍.എച്ച്.സി. എന്ന അന്താരാഷ്ട്ര സംരംഭത്തിന് മേല്‍നോട്ടം വഹിക്കുന്നു.
-
കുറിഞ്ഞി


ചീനയുടെ മക്കളേ..

തീവ്രവാദികള്‍ തങ്ങളുടെ ഭീകരതയ്ക്ക് ന്യായം പറയുന്നതിനേക്കാള്‍ എത്ര ഭംഗിയായിയാണ് സഖാക്കള്‍ തങ്ങളുടെ ചീനാസ്നേഹത്തിനു ന്യായം പറയുന്നത് എന്ന് ദേശാഭിമാനിയില്‍ വരുന്ന ലേഖനം വായിച്ചാല്‍ മനസ്സിലാകുക! ദേശാ(ഭി)പമാനി കാശുകൊടുത്തു വാങ്ങിക്കുന്ന ബുജികള്‍ അല്ലാത്തവര്‍, ജാഗ്രത ബ്ലോഗില്‍ വന്ന ഈ ലേഖനം വായിക്കുക.. എന്നിട്ട്, ലോകത്തിനെ രക്തരൂക്ഷിതമാക്കിയിട്ടുള്ള പ്രത്യയശാസ്ത്രത്തിലെ സമാധാന സൂക്തങ്ങള്‍ മനസ്സിലാക്കിയെടുക്കുക..

ലേഖനത്തില്‍ ഉടനീളം സി പി എമ്മിന്റെ ചൈനസ്നേഹം യുദ്ധത്തിനോടുള്ള സ്നേഹക്കുറവു കൊണ്ടുമാത്രം ആണെന്ന് പറയാന്‍ ശ്രമിക്കുന്നു.. വളഞ്ഞു മൂക്കില്‍ പിടിച്ചാല്‍ പിന്നെ കുഴപ്പമില്ലല്ലോ.. ചൈന, ഇന്ത്യയുടെ പ്രധാനമന്ത്രി അരുണാചല്‍ സന്ദര്‍ശിച്ചപ്പോള്‍ ഇടപെട്ടത് നല്ലതല്ലന്നോ, ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ചൈന ഇടപെടുന്നത്‌ സമാധാനത്തിനു നല്ലതല്ലന്നോ എന്ന് പോലും ഇപ്പോളും ഒരു സഖാവും പറയില്ല.. ഇനി വല്ലവരും പറഞ്ഞാല്‍ പാര്‍ട്ടിക്ക് പുറത്തും ആകും! അതുകൊണ്ടല്ലേ, അച്ചുമാമന്‍ പണ്ട് ഇന്ത്യ-ചൈന യുദ്ധത്തില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് രക്തം കൊടുക്കാന്‍ 'കൂട്ട്' നിന്നതിനു പാര്‍ട്ടി നടപടിയെടുക്കാന്‍ ഒരുമ്പെട്ടത്!!
-സത


പഴശ്ശിരാജയും എം ടിയുടെ അവകാശവാദങ്ങളും



ഒരു സിനിമയുടെ നിലവാരം ആരാണ് അളക്കേണ്ടത് എന്ന് ചോദിച്ചാൽ കൃത്യമായി പറയാൻ കഴിയാത്ത ഒന്നാണ്. തിർച്ചയായും സിനിമ കാണുന്ന ഒരാൾക്ക് അതിൽ വളരെ നല്ല ഒരു പങ്കുണ്ട്. . ഒരു പ്രത്യേക തീമിൽ തന്നെ കിടന്ന് വട്ടം കറങ്ങുന്ന സിനിമകളല്ലാതെ മറ്റൊന്നും തന്നെ മലയാളത്തിലൊ തമിഴിലൊ ഹിന്ദിയിലൊ ഇറങ്ങുന്നില്ല എന്ന് പറഞ്ഞാൽ അതൊട്ടും അതിശയോക്തിയാവില്ല. അറ്റ്‌ലീസ് എന്നെ സംബന്ധിച്ചിടത്തോളമെങ്കിലും. നായകനും നായികയും അവരുടെ പ്രേമ രംഗങ്ങളും, പാട്ടൂകളും, കുറച്ച് വളിച്ച തമാശകളും, അത്യാവശ്യം മസാലയും മിക്സ് ചെയ്തിറങ്ങുന്ന സിനിമകളാണ് ഈ മൂന്ന് ഭാഷകളെ സംബന്ധിച്ചിടത്തോളം സിനിമ എന്ന് പറഞ്ഞാൽ. എന്നാൽ പതിവിൽ നിന്നും വ്യത്യസ്തമായി വല്ലപ്പോഴുമെങ്കിലും നല്ല സിനിമകൾ ഇറങ്ങുന്നുവെന്നുള്ളതും സത്യമാണ്. സാധാരണ മലയാളം, ഹിന്ദി, തമിഴ് സിനിമകൾ കഴിവതും കാണാതിരിക്കാൻ ശ്രമിക്കുന്ന ഒരാളാണ് ഞാൻ. എന്നാലും ഭാഷാ സിനിമകളിലെ വിപ്ലവമെന്നും, കോടികൾ മുടക്കിയതെന്നും, ചരിത്ര സംഭവങ്ങളെന്നുമൊക്കെ കൊട്ടിഘോഷിക്കപ്പെട്ട് ഇറങ്ങുന്ന സിനിമകൾ കാണാതെ ഇരുന്നിട്ടുമില്ല. മൂന്ന് സിനിമകളാണ് അടുത്ത കാലത്തായി തമിഴിലും മലയാളത്തിലുമായി കണ്ടത്. ഇതിൽ ആദ്യത്തേത് കന്തസ്വാമിയും, രണ്ടാമത്തേത് “ഉന്നെപോലൊരുവനും” മൂന്നാമത്തേത് ഇന്നലെ കണ്ട “പഴശ്ശിരാജ” സിനിമയുമാണ്. കോടീകൾ മുടക്കിയ സാങ്കേതിക മികവിലേറിയ സിനിമയെന്നൊക്കെ അവകാശപ്പെട്ടിറങ്ങിയ “കന്തസ്വാമി” കണ്ടിറങ്ങിയ എനിക്ക് നിരാശയല്ലാതെ വേറൊന്നുമായിരുന്നില്ല ഫലം.
-

പഴശൂംംംംരാജ

മലയാളത്തിന്‍റെ ലോക എനിമ ഛെ സിനിമ പഴശ്ശി രാജ കേരള ചരിത്രത്തെ കുറിച്ച് എന്നെപ്പോലുള്ള വിവരദോഷികളെ പ്രബുദ്ധരാക്കാന്‍ ഗോകുലം ഗോപാലന്‍ സാര്‍ പത്തു മുപ്പതു കോടി രൂപ ചുമ്മാ പോട്ട് പുല്ലെന്ന് മുടക്കി എടുത്ത പടമാണെന്നാണ് തിയറ്ററിനു മുന്നില്‍ ലഡ്ഡു വിതരണം നടത്തിയ മമ്മൂട്ടി ഫാന്‍സ്‌ ചേട്ടന്മാര്‍ പറഞ്ഞത്.

പടം കണ്ടപ്പോള്‍ തോന്നി,ഇത് ചരിത്രത്തിന്റെ സത്യസന്ധമായ ആവിഷ്കാരമാണെങ്കില്‍ പഴശ്ശി രാജയെ ബ്രിട്ടീഷുകാര്‍ കൊന്നതില്‍ ഒരു അത്ഭുതവും ഇല്ല. ഒളിപ്പോര്‍ ആയിരുന്നല്ലോ പഴശ്ശിയുടെ യുദ്ധ തന്ത്രം. ഹരിഹരന്‍ എം ടി മമ്മൂട്ടി ടീമിന്റെ ഈ മൈ...മൈ ...മൈനാക പടത്തില്‍ കാണിച്ചിരിക്കുന്നത്‌ പോലെയാണ് ഒര്‍ജിനല്‍ പഴശ്ശി യുദ്ധം ചെയ്തതെങ്കില്‍ അങ്ങേരെ കൊല്ലാന്‍ ഈസ്റ്റ്‌ ഇന്ത്യ കമ്പനി പട്ടാളം ഒന്നും വേണ്ട.നമ്മുടെ ലോക്കല്‍ പി സി കുട്ടമ്പിള്ളയും ,അഞ്ചു പോലീസുകാരും മതി.
-അര്‍ജുന്‍

അങ്ങനെ പഴശ്ശിരാജ കണ്ടു..!



ചിലപ്പോള്‍ അങ്ങനെയാണ്,സമയവും സന്ദര്‍ഭവും ഒത്തുവരുന്നത് എപ്പോഴാണെന്ന് പറയാന്‍ പറ്റില്ല.ഒക്ടോബര്‍ പതിനാറിന് സംഭവിച്ചത് അതാണ്‌.അതിരാവിലെ തന്നെ ടി വിയില്‍ പഴശ്ശിരാജയുടെ റിലീസിംഗ് തത്സമയം കാണാന്‍ ഭാഗ്യം കിട്ടി.ചാനലുകളായ ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെല്ലാം തീയറ്ററുകള്‍ക്ക് മുമ്പില്‍..ആര്‍പ്പുവിളികള്‍ക്കും, ജയ്‌ വിളികള്‍ക്കും,ശിങ്കാരി മേളക്കാര്‍ക്കും,തിടമ്പേറ്റിയ ആനയ്ക്കും അമ്പാരിക്കും,മുത്തുക്കുടകള്‍ക്കും നടുവില്‍ മൈക്കും കൈയ്യിലേന്തി അവര്‍ ആവേശങ്ങള്‍ ചൂടോടെ ജനങ്ങളിലേക്ക് എത്തിച്ചു കൊണ്ടിരിക്കുന്നു.മാനം മുട്ടേ തലയുയര്‍ത്തി നില്‍ക്കുന്ന കൂറ്റന്‍ രൂപങ്ങളിലും ഫ്ലെക്സ്‌ ബോര്‍ഡുകളിലും അഭിഷേകങ്ങള്‍ ..പൂത്തിരി,കമ്പിത്തിരി,ഓലപ്പടക്കം,മാലപ്പടക്കം... നൃത്തനൃത്ത്യങ്ങള്‍,വാദ്യഘോഷങ്ങള്‍..പായസ വിതരണം,മിഠായി വിതരണം..എങ്ങും ആവേശം..ആഹ്ലാദം..ചരിത്രം സിനിമയാകുന്നു...സിനിമ ചരിത്രമാകുന്നു...ചരിത്രം കുറിക്കുന്ന നിമിഷങ്ങള്‍....!
-



കൂഴൂരിന്റെ ഗ്രാഫിറ്റിയും ന്യൂട്ടന്റെ ഗ്രാവിറ്റിയും


രാവിലെ കൂഴൂരിനോട് ഞാന്‍ ചോദിച്ചു എടോ കൂഴൂരെ എനിക്ക് ഗ്രാഫിറ്റിയെ കുറിച്ച് കുറച്ച് എഴുതണം തനിക്കെന്തെങ്കിലും വിരോധം ഉണ്ടോ എന്ന് . കൂഴൂരിന്റെ മറുപടി വിരോധമൊന്നും ഇല്ല എഴുതുമ്പോള്‍ ചാറ്റില്‍ പറഞ്ഞ കാര്യം കൂടി എഴുതണം .ചാറ്റില്‍ പറഞ്ഞത് മറ്റൊന്നുമല്ല കൂഴൂരിന്റെ ഗ്രാഫിറ്റി എന്ന കവിതയില്‍ ആദ്യ കമെന്റ് തന്നെ ” എന്താ കൂഴൂരെ മൂത്രമൊഴിക്കുകയാണോ ” എന്നൊരു സുഹൃത്ത് ചോദിക്കുന്നതായിട്ടുണ്ട് .അതിനെക്കുറിച്ച് മാത്രമേ ചാറ്റില്‍ പറഞ്ഞുള്ളൂ . മൂത്രമൊഴിക്കുന്നത് ഒരു ചരിത്ര സംഭവമല്ലല്ലോ എന്നാല്‍ കവിതയിലെ ജനാധിപത്യം എന്ന പുതിയൊരു ആശയം ഉടലെടുത്തത് ഒരു പക്ഷേ ഈ കവിത മുതലാകണം .അതായിരിക്കണം കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് അത്ഭുതം തോന്നുന്നു എന്ന കമെന്റ് എഴുതിയിരിക്കുന്നത് . കൂഴൂരെ ഞാന്‍ നിന്‍റെ തിരുനെറ്റിയിലെ കറുത്ത മറുക് മാത്രമല്ല കാണുന്നത് . താടിക്ക് കൈ കൊടുത്തിരിക്കുന്ന ആ ഫോട്ടോയില്‍ നിന്‍റെ കൈയില്‍ കൂടി ഒഴുകുന്ന ആ നീല ഞരമ്പും കാണുന്നു .
-ബൂലോകം ഓണ്‍ലൈന്‍.

ഖസാക്ക് - നിര്‍വചനങ്ങളുടെ തുലാസ്സ് - 2

നിളയുടെ തീരത്ത് മധ്യാഹ്നത്തിന്റെ ചൂടുറ്റ അലസമായ പകല്‍ ഒടുങ്ങുമ്പോള്‍ ഒരു ചിത കത്തിയമരുന്നു....
(പുരികങ്ങളുടെയും കണ്ണുകളുടെയും ചുവന്ന പാതയിലെ സായാന്ന യാത്രകളുടെയും അച്ഛാ, ഇലകള്‍ തുന്നിച്ചേര്‍ത്ത ഈ കൂട് വിട്ടു ഞാന്‍ പുറത്തേക്ക് പോവുകയാണ്, യാത്ര .)

നിളയുടെ തീരത്ത് ഒറ്റപ്പെട്ട ഒരു കാറ്റു വീശി. വി ഉഷ , തെരേസ പിന്നെ രവിശങ്കറും...
ഹൈദരാബാദിലെ വീട്ടില്‍ ഒരു തൂലിക അനാഥമാവുന്നു ... ഇന്ത്യന്‍ ഇങ്കിന്റെ കുപ്പികള്‍ തുറന്നിട്ടെത്രയോ നാളുകള്‍..
പഥികന്‍ നടന്നലഞ്ഞ അന്തമില്ലാത്ത കാതങ്ങള്‍.. ഞാറു പുരകള്‍, തീവണ്ടി മുറികള്‍.
ഖസാക്കിന്റെ നടുപ്പറമ്പില്‍, കിഴക്കന്‍ കാറ്റു പിടിക്കുന്ന കരിം പനകളുടെ നിഴലില്‍ പൂതലിച്ച മാവുകളുടെ തണലില്‍ നാം വെറുതെ കാറ്റു കൊള്ളാനിരിക്കുന്നു....
ഞാനപ്പോള്‍ വിജയനെക്കുറിച്ച് നിങ്ങളോട് സംസാരിക്കുന്നു...
-നടരാജന്‍

റസൂൽ പൂക്കുട്ടി


കേരളകാർട്ടൂൺ അക്കാദമിയുടെ
റസൂൽ പൂക്കുട്ടി കാരിക്കേച്ചർ ഷോ
തിരുവനന്തപുരത്തെ ഗോർക്കി ഭവനിൽ 23, 24 തീയതികളിൽ..
-സുനില്‍


റൂഹാനി ( The Ghost )!!! ( കഥ)

കാഞ്ഞിരമുറ്റം പരീത് ഔലിയയുടെ ആണ്ടു നേര്‍ച്ചയോടനുബന്ധിച്ചാണ് ഞങ്ങളുടെ പള്ളിയില്‍ പള്ളിയുമായി ബന്ധപ്പെടാത്ത ഒരു അനാചാരമെന്ന നിലക്ക് ചന്ദനക്കുടം നേര്‍ച്ച നടന്നു വന്നിരുന്നത്.

പള്ളിയുടെ മുറ്റത്തിനരികിലായി പള്ളിക്കാട്ടില്‍ ഏറ്റവും ഉയരം കൂടിയ വൃക്ഷം - കണ്ടാല്‍ ആര്യ വേപ്പിന്റെത് പോലെ ഇലകള്‍ ഉള്ള - ഒരു മഹാമരം ആയിരുന്നു കൊടിമരം ആയി ഉപയോഗിച്ചിരുന്നത്. തേക്കും ചന്ദനവും കൊണ്ട് സമൃദ്ധമായ പള്ളിക്കാട്ടില്‍ തലമുറകളുടെ ആത്മാവുകള്‍ രാപ്പാര്‍ക്കുന്ന ഒട്ടനവധി വൃക്ഷ ലതാതികള്‍ വേറെയുമുണ്ട്‌. ഖബര്‍ വാസികളോട് സ്വകാര്യം പറയാന്‍ മണ്ണ് മാന്തി പൊത്തുകളുണ്ടാക്കുന്ന ചെറിയ വന്യജീവികള്‍ ഉണ്ടെന്നതൊഴിച്ചാല്‍ മറ്റു ഭീഷണികള്‍ ഒന്നുമില്ലാത്ത കാട്.
മഴക്കാലമായാല്‍ കമ്മ്യൂണിസ്റ്റ്‌ പച്ചയും കത്തിപ്പുല്ലും പേരറിയാത്ത ധാരാളം ഔഷധച്ചെടികളും നിറഞ്ഞ ഒരു ഹരിത വനം തന്നെയാണ് പള്ളിക്കാട്.
-

കാണാത്ത സിനിമയിലെ മറയാത്ത ദൃശ്യം !


പണ്ട്,പത്തുമുപ്പത് വർഷങൾക്ക് മുൻപ് കേട്ട ഒരു കഥയാണ്.സിനിമയുമായി ബന്ധപെട്ട് സിനിമാകഥ പറച്ചിൽഎന്ന ഒരു കലാ രൂപവും പുഷ്കലമായിരുന്ന കാലം. കഥ പറയുന്നവർ പലപ്പോഴുംഒരു സിനിമ കാണുന്ന അതേഉദ്ദ്വേഗവും അനുഭൂതിയും കേൾവിക്കാർക്ക് പകർന്നു തന്നു.ചിലപ്പോൾസ്വന്തം മനോധർമ്മങളും ചേർത്ത് ഇവർ കഥഒന്നു പൊലിപ്പിക്കുകയും ചെയ്തു. അങ്ങിനെ കാണാതെ കണ്ട ഒരു സിനിമയുടെ കഥ യാണ് ഇത്.സിനിമയുടെ പേര്ഓർമ്മയില്ല.ഏതെങ്കിലും ഒരു സാധാരണപേരായിരിക്കാം .കഥയിലുമില്ല അസാധാരണത്വം.എന്നിട്ടും ആകഥ ഇന്നുംഓർത്തിരിക്കുന്നതിനു കാരണം കുടുംബം-പ്രണയം-പിണക്കം എന്നൊക്കെ അന്നത്തെ ചിട്ട വട്ടങൾക്കനുസരിച്ച്തുടങിയ കഥ പെട്ടെന്ന് മുന്നറിയിപ്പൊന്നു മില്ലാതെ ഭ്രമാത്മകമായൊരു നിമിഷത്തിലേക്ക് തെന്നി തെറിച്ചതായിരിക്കണം
-നളിനി

ദുരിതപ്പുഴയോരത്തൊരു പെണ്ണായ്...

അവര് വന്ന് പോയതിനു ശേഷം മനസ്സമാധാനമുണ്ടായിട്ടില്ല.നാശം.ഒരു സ്വൈര്യം തരില്യാന്ന് വെച്ചാൽ.വേണ്ടാ വേണ്ടാന്ന് പറഞ്ഞിറ്റും..ആ ചെറിയമ്മോനാ എല്ലാറ്റിനും കാരണം.


ഉച്ചയ്ക്ക് കുറച്ച് കിടന്നു. ഉറങ്ങിയില്ല.കിടക്കപ്പൊറുതിയില്ലാതെ എഴുന്നേറ്റു നടന്നു.പുഴയിലേക്ക്.


ആകെ പുകയുകയാണ്.പുഴയ്ക്കിതൊന്നുമറിയേണ്ട.ഇളകിച്ചിരി-ച്ചൊഴുകുകയാണ്.
പരിഹസിക്ക്യാണല്ലേ.കല്ലെടുത്തെറിഞ്ഞു.വീണ്ടും വീണ്ടും.

'നിൻക്കെന്താ പ്രാന്ത് പിടിച്ചാ'ദെച്ചുവാണ്.


'നീയെന്താടീ എന്ന കൂട്ടാണ്ട് വന്നെ'
-

കവി















പ്രിയപ്പെട്ട പത്രാധിപരേ,
വാക്കിന്റെ തീക്കനല്‍
പൊളളിച്ച
ഉള്ള്‌.
വെന്ത കരളിന്റെ
ആവി.
കിനാക്കണ്ട കാലത്തിന്റെ
വേവ്‌.
ചവിട്ടിത്തേച്ച അക്ഷരങ്ങളുടെ
ചാവ്‌.
-
ശരീഫ് സാഗര്‍


അവര്‍ ഇണകളായൊഴുകി
അവര്‍ ഇണകളായ് മാത്രമൊഴുകി

കുഞ്ഞരുവിയായ്
ഉണര്‍ന്നൂര്‍ന്ന്
ചെറിയനീര്‍ച്ചാലുകളായ്
അരുവികളായ്
കൈവഴികളായ് ചെറുതോടായ്
പിന്നെ പുഴയായ് വളരുന്ന
ദീര്‍ഘയാത്രയായിരുന്നില്ല

സൂക്ഷ്മകണങ്ങളായ്
തുള്ളിയുണര്‍ന്ന്
വളര്‍ന്നുറവകെട്ടിയ കടലായ്
പിന്നെപൊട്ടിത്തകര്‍ന്ന്
കുലംകുത്തിയൊഴുകി
പുഴയായ് ചെറുതോടായ്
ഉപ്പുമാത്രമവശേഷിപ്പിച്ച്
അപ്രത്യക്ഷമാവുകയായിരു
-കൊട്ടോട്ടിക്കാരന്‍...

Anthill (ചിതല്‍‌പുറ്റ്)



An Anthill on the way to Panagudi.
-ശിവ


പഴുതാര

രാത്രി
ഇടവഴികടന്ന്‌
മുറ്റമരിച്ച്‌
വീടിനുളളിലേക്കുകടന്നു

പുസ്തകക്കാടിനുളളിൽ
കൊഴിഞ്ഞുവീണ കരിയിലകൾക്കിടയിലൂടെ
പരതി നടന്നു

ഒടുവിൽ
എഴുതി മുഴുമിക്കാത്തൊരു
കവിതയിലേക്ക്‌ അരിച്ചുകയറി
പാതിവെന്തൊരു വാക്കിനുമുകളിൽ
തളർന്നു കിടപ്പായി

പിന്നെപ്പോഴോ
തിരിച്ചുകിട്ടിയ ഒഴുക്കിൽ
തിരുത്തിയെഴുതുമ്പോൾ
അവസാനത്തെവാക്കിൽ
ഉണങ്ങിപ്പിടിച്ചൊരു
പഴുതാരയുടെ ജഡം
-


ഫൂൽ ഫുലയ്യായുടെ
അറ്റമെത്താത്ത
ഇടവഴികളിൽ
കെട്ട്യോളുമായി
ഭയത്തിന്റെ
ഒളിച്ചുകളി കളിക്കുന്നത്രെ
രസകരമായിരിക്കും

ജീവിതത്തിനും
ഇരുട്ടിനുമിടക്ക്
അവിചാരിതമായൊരു
കൂട്ടിമുട്ടൽ
തൊട്ട്, പുണർന്ന്, ആഞ്ഞ് പുൽകി
ഒളിച്ചുകളി ഇരുട്ടിന്റെ
ധൈര്യവും പ്രതീക്ഷയുമാണ്
-


തോറ്റു തോപ്പിയിട്ടവര്‍



തോറ്റു തൊപ്പി ഇട്ടു എന്ന് കേട്ടിട്ടേ ഉള്ളു. ഇപ്പം കണ്ടു!!
-വിഷ്ണു

പകല്‍ നക്ഷത്രം

ഒരു പകല്‍ ...
മനസ്സില്‍ അപ്പോള്‍ ഒരു രാത്രി നിറഞ്ഞു നിന്നു ..
ഇരുട്ടിനു കണ്ണീരു നിറഞ്ഞു വിങ്ങുന്ന ഭാരമുണ്ടായിരുന്നു ..

ഒരു പൊട്ടു വെളിച്ചം അകലെ ആകാശത്ത് ..
ഒന്ന് നോക്കി ...വിരലുകൊണ്ട് തൊട്ടു ..
വിരലില്‍ ഒരു നക്ഷത്ര പൊട്ട്‌..

നെഞ്ചോട്‌ ചേര്‍ത്തപ്പോള്‍
വെളിച്ചം ...
പുതിയ വഴികള്‍ ..

വെളിച്ചത്തില്‍ അലിഞ്ഞു പോയത്‌ ...
ഇന്നലെകളായിരുന്നു ...
-

Quantcast



0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP