22ഒക്ടോബര്‍2009 - കവികള്‍ക്കെന്താ കൊമ്പുണ്ടോ???
Thursday
കവികളെ വിമര്‍ശിക്കാന്‍ പാടില്ലേ...??
മത ഗ്രന്ഥങ്ങളെ വിമര്‍ശിക്കുന്നവര്‍ക്ക് വിശ്വാസികളില്‍നിന്നു കടുത്ത ഭീഷണി നേരിടേണ്ടിവരുന്നുണ്ട്. ഏകദേശം ഇതേ അവസ്ഥ ചില രാഷ്ട്രീയക്കാരെ വിമര്‍ശിക്കുന്നവര്‍ക്കും ഉണ്ടാകാറുണ്ട്. എങ്കിലും ബ്ലോഗിലെ ചില "മഹാകവികളെ"യോ "മഹാഗവി" കളെയോ വിമര്‍ശിക്കുന്നവര്‍ക്കും സമാനമായ ഭീഷണികള്‍ നേരിടേണ്ടി വരുന്നുണ്ടെന്നത് മനസ്സിലാക്കുമ്പോള്‍ അസഹിഷ്ണുതയുടെ അതിര്‍വരമ്പുകള്‍ സൂക്ഷ്മമായി മാറുന്നുണ്ടെന്ന് ദുഃഖത്തോടെ അംഗീകരിക്കേണ്ടി വരും.
ബ്ലോഗെഴുത്തിന്റെ പ്രധാനപ്രത്യേകത തന്നെ വിമര്‍ശനങ്ങളും അനുമോദനങ്ങളും കമന്റുകളായി നേരിട്ട് കിട്ടുമെന്നത് തന്നെയാണ്. സുഖിപ്പിക്കല്‍ കമന്റ് തന്നെ വേണമെന്നുള്ളവര്‍ താന്താങ്ങളുടെ ബ്ലോഗില്‍ പ്രത്യേകം തലക്കെട്ട് വെയ്ക്കുന്നതാവും നല്ലത്. "ഈ ബ്ലോഗ് എഴുതുന്ന ദുര്‍ബ്ബല ഹൃദയന്‍ സുഖിപ്പിക്കല്‍ കമന്റുകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. കടുത്ത വിമര്‍ശനം എന്റെ ഹൃദയത്തിന് താങ്ങാന്‍ കഴിയാത്തതിനാല്‍ വിമര്‍ശകര്‍ ഒഴിഞ്ഞുപോകുക" എന്നൊരു നോട്ട് തലക്കെട്ടില്‍ വെച്ചാല്‍ പിന്നീട് ആരും ആ ബ്ലോഗുകളില്‍ വിമര്‍ശിക്കാന്‍ വരില്ല.
-കൂതറതിരുമേനി.
വിമര്‍ശനം എന്നത് എഴുത്തുകാരനെ നന്നാക്കാനാണെന്ന് എനിക്കഭിപ്രായമില്ല വായനക്കാരന്റെ താത്പര്യം സംരക്ഷിക്കപ്പെടാത്തതിലുള്ള ഒരു കുണ്ഠിതപ്പെടുലായേ ഞാന്‍ കാണുന്നുള്ളൂ അത് പ്രകടിപ്പിക്കുന്നതിലെ ശൈലി തികച്ചും അയാളുടെ വ്യക്തിത്വത്തെ കാണിക്കും.
-തറവാടി.
വര്‍ക്കല സംഭവത്തെ തുടര്‍ന്ന് നമ്മുടെ മാധ്യമങ്ങളും പൊതുസമൂഹവും രൂപപ്പെടുത്തിയ ദലിത് തീവ്രവാദം എന്ന പ്രയോഗം ഓരോ മനുഷ്യസ്നേഹിയിലും നിറഞ്ഞ ഭീതിയാണ് ഉണ്ടാക്കിയത്. വരാനിരിക്കുന്ന വിപല്‍ക്കാലത്തെക്കുറിച്ചുള്ള ഒരു കറുത്ത സൂചന ആ വാക്കിനുണ്ടായിരുന്നു. ഈ പദം അരക്കിട്ടുറപ്പിക്കുന്നതിന് വേണ്ടി മനോരമ ടെലിവിഷന്‍ നടത്തിയ അന്വേഷണപരിപാടിയില്‍ ഡി എച്ച് ആര്‍ എം പട്ടികജാതികോളനികളില്‍ നടത്തുന്ന വ്യാപകമായ അക്രമത്തെയും മനുഷ്യാവകാശലംഘനത്തെയും പ്രതിപാദിച്ചിരുന്നു. പൊതുസമൂഹത്തിന്റെ മാനസിക പിന്തുണയോടെ പോലീസും മറ്റും പിന്നെയുള്ള ദിവസങ്ങളില്‍ തീവ്രവാദാന്വേഷണത്തിന്റെ പേരില്‍ നടത്തിയ അക്രമങ്ങളും പീഢനങ്ങളും കൂടുതല്‍ മൃഗീയമായ മനുഷ്യാവകാശധ്വംസനങ്ങളും ജീവന്‍ ടി വിയും മറ്റും പുറത്ത് കൊണ്ടുവരികയുണ്ടായി. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ബി.ആര്‍.പി ഭാസ്കറിന്റെ നേതൃത്വത്തിലുള്ള മനുഷ്യാവകാശസംഘത്തിന് ലഭിച്ചത്. ശിവസേനയെ പോലുള്ള രാഷ്ട്രീയ കക്ഷികളും ഈ ആക്രമണങ്ങളില്‍ പങ്കു ചേരുന്നതായി കോളനി വാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. ദലിതുകള്‍ക്കെതിരെ കാവിരാഷ്ട്രീയക്കാര്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് കേരളത്തിലും ഇരകളുണ്ടായിരിക്കുന്നു എന്ന് ചുരുക്കം. ഗര്‍ഭിണിയടക്കം പലര്‍ക്കും ഈ അക്രമണത്തില്‍ പരിക്കേറ്റു. സര്‍ക്കാരും പോലീസും മുഖ്യധാരാ രാഷ്ട്രീയകക്ഷികളും ഒക്കെ ചേര്‍ന്ന് ദുര്‍ബലരും നിരാലംബരും നിസ്സഹായരുമായ ഒരു ചെറു സമൂഹത്തിനുനേരെ നടത്തുന്ന നീതിയില്ലാത്ത ഈ അടിച്ചമര്‍ത്തല്‍ മനുഷ്യാവകാശ ലംഘനവും ജനാധിപത്യവിരുദ്ധവുമാണെന്ന് ഉറക്കെ പറയാന്‍ ആരുണ്ട്?
-എച്ച് കെ സന്തോഷ്.
ആദ്യത്തെ വീഡിയോ ഇതിനോടകം തന്നെ വിവാദമായതാണ്.
ഒളിച്ചോടിയ പെണ്ണ് ചെക്കനെ ഉപേക്ഷിച്ച് തിരിച്ച് പോവുന്നു. (വീഡിയോ ഇവിടെ കാണാം) കേരളത്തിലെ “ഇന്‍സെക്യൂരിറ്റി കോമ്പ്ലക്സ്” അടിച്ചിരിക്കുന്ന മാതാപിതാക്കള്‍ക്കെല്ലാം ഈ പരസ്യം അങ്ങ് സുഖിച്ചെന്ന് തോന്നുന്നു. ചില അച്ചടിമാധ്യമങ്ങള്‍ സര്‍ക്കുലേഷന്‍ കൂട്ടാന്‍ വേണ്ടി സര്‍വേ എന്ന പേരില്‍ എഴുതിവിട്ട തോന്ന്യാസം ( അന്യസംസ്ഥാനങ്ങളില്‍ പഠിക്കുന്ന മലയാളി പെണ്‍കുട്ടികളില്‍ ഭൂരിഭാഗവും അനാശാസ്യപ്രവര്‍ത്തനത്തിലേര്‍പ്പെടുന്നുവെന്ന്) അപ്പാടെ തൊണ്ടതൊടാടെ വിഴുങ്ങി മക്കളെക്കുറിച്ച് അനാവശ്യമായി ടെൻഷനടിച്ച് രക്തസമ്മര്‍ദ്ദം കൂട്ടിയവരാണല്ലോ നമ്മള്‍! എന്തിനു മാതാപിതാക്കളെ പറയേണം? അന്യസംസ്ഥാനങ്ങളില്‍ പഠിച്ച പെണ്‍കുട്ടികളെല്ലാം പിഴയാവാന്‍ സാധ്യതയുണ്ടെന്നതിനാല്‍ നാട്ടില്‍ പഠിച്ചുവളര്‍ന്ന പെണ്‍കുട്ടിയെ മാത്രമേ വിവാഹം കഴിക്കൂ എന്ന് ദൃഢനിശ്ചയം എടുത്ത ചെറുപ്പക്കാരും നമ്മുടെ ഇടയില്‍ തന്നെ ഉണ്ട് .....
-cALviN::കാല്‍വിന്‍
Autumn in Vienna
-വെമ്പള്ളി.
തലയെടുപ്പോടെ
ലോകത്തിന്‍റെ നെറുകയില്‍
ഞാന്‍ മുന്ബെ ഞാന്‍ മുന്ബെയെന്ന്
വിളംബരം ചെയ്തിടും
മഹാന്‍......
-
നന്ദന
ലഫ്.കേണല്‍ മോഹന്‍ലാല്‍ ഇന്നലെയും അഭിനയത്തിരക്കിലായിരുന്നു, താനുള്‍പ്പെടുന്ന ടെറിട്ടോറിയല്‍ ആര്‍മിക്കുവേണ്ടി. പ്രധാനമന്ത്രിയുടെ ടെറിട്ടോറിയല്‍ ആര്‍മിയുടെ വാര്‍ഷിക പരേഡിനു ശേഷമായിരുന്നു സേനയിലേക്കു കൂടുതല്‍ യുവാക്കളെ ആകര്‍ഷിക്കുന്നതു ലക്ഷ്യമിട്ടുള്ള പരസ്യ ചിത്രത്തിൽ ലാലിന്റെ അഭിനയം.
ഇതു വായിച്ച് ലാലേട്ടന്റെ കുറേ 'കട്ട' ഫാന്‍സെങ്കിലും പട്ടാളത്തില്‍ ചേര്‍ന്നിരുന്നെങ്കില്‍ എന്നാശിച്ച് പോവുകയാണു. മാത്രമല്ല മറ്റ് സ്റ്റാര്‍സ് കൂടി ഇത്തരം സംരംഭങ്ങള്‍ ഏറ്റെടുത്ത് അവരുടേയും ഫാന്‍സിനെ അങ്ങോട്ടയച്ചിരുന്നെങ്ങില്‍ പെരുത്ത് ഉപകാരമായി; ഇവരുടെ ശല്യമില്ലാതെ മര്യാദയ്ക്കൊരു സിനിമ തിയേറ്ററിലിരുന്ന് കണ്ടിട്ട് ശ്ശി കാലായേ..
-suchand scs
വര്‍ഷാന്ത്യ കണക്കെടുപ്പ്...
കൂട്ടിയും കിഴിച്ചും
ലാഭ നഷ്ട്ടങ്ങള്‍ തിരഞ്ഞ്...
കാലം മായ്ക്കാത്ത പിതൃനഷ്ടം,
ചുക്കി ചുളിഞ്ഞകരങ്ങള്‍ പകര്‍ന്ന
സാന്ത്വനത്തിന്റെ അഭാവം,
ഇന്നും ഓര്‍മ്മകളില്‍ കനല്‍ വിതറുന്നു.
നാട്ടില്‍ പോയി അമ്മയെ കണ്ടു.
വാര്‍ദ്ധക്യവും വൈധവ്യവും തളര്‍ത്തിയ,
വിളര്‍ത്ത മുഖം, ജീവനറ്റ ഒരു കണ്ണ്.
തളര്‍ന്നു തുടങ്ങിയ മറുകണ്ണില്‍,
കരുണ്യത്തിനായി പ്രാര്‍ത്ഥനകള്‍ ബാക്കി.
................
കലാം
ഇനി രാത്രിയാണ്
ഇനി രാത്രിയാണ്
ദുരിതങ്ങളുടെ തീക്ഷ്‌ണമായ ഇരുള്‍ നിറഞ്ഞ രാത്രി.
വിഷാദം പേമാരിയായി കോരിച്ചൊരിയുന്ന കര്‍ക്കിടകരാത്രി.
ബന്ധങ്ങൾ ഞെട്ടറ്റു വീണു കിടക്കുന്നൊ -
രീ നഗ്നവൃക്ഷച്ചുവട്ടില്‍,
ഇല്ലാത്തൊരഭയം കൊതിച്ചിനിയുമെന്നേക്കു -
മേകനായ് ഞാന്‍ നിന്നുഴറണം.
ഭീതിയുടെ മരണത്തണുപ്പാര്‍ന്ന കൈകളുടെ
ആലിംഗനത്തില്‍ ഞാന്‍പിടയണം.
...............
പാവത്താന്‍
-നൊമാദ്.
സമാസമം ചേർത്ത്
നീയൊരു ജിം ലറ്റുണ്ടാക്കി
ആശയങ്ങളും ലാവണ്യതന്ത്രങ്ങളും
വേണ്ടവിധത്തിൽ ചേർത്ത്
ഞാനൊരു കവിതയുമുണ്ടാക്കി
മഞ്ഞുകട്ടകൾ പൊടിച്ചിട്ടും
ചെറിപഴം പകുത്തുചേർത്തും
നീയതിന്റെ സ്വാദും സൌന്ദര്യവും
ലഹരിയൊരല്പം ബലികഴിച്ചും
ഒന്നുപൊലിപ്പിച്ചപ്പോൾ
ചമത്കാരങ്ങൾ ചാലിച്ചും
ഉപമകൾവിളക്കിയും
ഞാനെന്റെകവിതയുടെ
പ്രൌഢമായ പ്രാസഭംഗികൾ
അർഥമൊരല്പം ബലികഴിച്ചും
അലങ്കരിച്ചൊരുക്കി..
..................
-താരകന്‍.
നിനക്കിപ്പോഴുമിത് സാധിക്കുന്നു!
ഒറ്റയ്ക്കായിരിക്കുക,
പിന്നെയും പ്രതീക്ഷിക്കുക..
എന്തിനാണിനിയും ഇങ്ങനൊരു സ്വപ്നം
യാഥാറ്ത്ഥ്യങ്ങള്‍ നീ കാണുന്നില്ലേ ?
വടക്കു നിന്നുമൊരു-
മരണക്കാറ്റ് വീശിത്തുടങ്ങുന്നു;
കടലിന്റെ നിറമുള്ളവനേ,
കെട്ടുകള്‍ കൊണ്ട്
കാറ്റിനെ തടയുന്നവനെ,
ഭൂപടങ്ങളിലില്ലാത്ത
സ്ഥലങ്ങള്‍ തേടി നമ്മുക്ക് പോകാം
യഥാര്‍ത്ഥ സ്ഥലങ്ങള്‍
ഭൂപടങ്ങളിലില്ല തന്നെ.
.......................
ജുനൈത്.
കറങ്ങിക്കൊണ്ടേയിരിക്കുകയായിരുന്നു.
ക്ലോക്കിലെ സൂചിയുടെ ദിശയില്‍.
സാരിത്തുമ്പെറിഞ്ഞ് നിര്‍ത്തുന്നു.
കാറ്റവശേഷിച്ച് നില്‍ക്കുന്നു.
വീണ്ടും കറങ്ങാനോങ്ങുന്നു.
സാരി മുറുകെ കുരുങ്ങുന്നു.
പുറത്തോട്ട് തുറന്നിട്ട് കണ്ണുകള്‍,
ഭൂമി തൊടാത്ത കാലുകള്‍.
ഊര്‍ജ്ജത്തെ പ്രതിരോധിച്ചതാണ്.
ഒഴുക്കിനെതിരു നിന്നതാണ്.
ഉറക്കം വെടിഞ്ഞുറക്കിയതാണ്.
നാളെ റൂം ബോയ് ബില്ലുമായ് വരും.
കടം അവശേഷിച്ചാണ് പോകുന്നത്.
......................
അഭിജിത്ത് മടിക്കുന്ന്.
എന്നോട് പറഞ്ഞ് പറഞ്ഞു
ഞാൻ മടുത്തു.
നിന്നെക്കാണുമ്പോഴൊക്കെ
‘പറയൂ’ എന്നൊരു കാറ്റ് നെഞ്ചിൽ
പിടയാറുണ്ട്.
മരണം എന്ന മൌനം ചുണ്ടുകൾക്ക്
മുദ്രവെക്കും വരെ
തന്നോടു തന്നെ പറഞ്ഞുപറഞ്ഞ്
പിഞ്ഞിക്കീറിയ ചേമ്പിലത്താളുപോലെ.....
രാവും പകലുമില്ലാതെ ഞാൻ പെറ്റു കൂട്ടിയ
മയിൽ പീലിത്തുണ്ടുകൾ മുഴുവൻ തന്നിട്ടും
നീ പകരം വെച്ചത്
വിരൽ ചതഞ്ഞ ഒരു മേഘക്കീറ്....
..........................
ശ്രീജ.
ഗുണിച്ചാലും ഹരിച്ചാലും
ഉത്തരം കിട്ടാത്ത ഗണിതമാണ്
ജീവിതമെന്ന്
ഒരിക്കലും പറയാതെയെങ്കിലും
നീയെന്നെ പഠിപ്പിച്ചു .
എന്തെല്ലാം ജീവിത പാഠങ്ങളാണ്
ഇനിയും നീയെന്നെ പഠിപ്പിക്കേണ്ടത്
നീയിപ്പോഴും പറയാന്‍ മടിക്കുന്ന
ഭാഗങ്ങളില്‍ ഞാന്‍
എന്തെഴുതിയാണ് മുഴുപ്പിക്കുക ?
....................
എ ആര്‍ നജീം
കുട്ടൂന്റെ കാഴ്ചകള്‍.
-ശ്രീലാല്‍.
ബ്ലോഗെഴുത്തിന്റെ പ്രധാനപ്രത്യേകത തന്നെ വിമര്‍ശനങ്ങളും അനുമോദനങ്ങളും കമന്റുകളായി നേരിട്ട് കിട്ടുമെന്നത് തന്നെയാണ്. സുഖിപ്പിക്കല്‍ കമന്റ് തന്നെ വേണമെന്നുള്ളവര്‍ താന്താങ്ങളുടെ ബ്ലോഗില്‍ പ്രത്യേകം തലക്കെട്ട് വെയ്ക്കുന്നതാവും നല്ലത്. "ഈ ബ്ലോഗ് എഴുതുന്ന ദുര്‍ബ്ബല ഹൃദയന്‍ സുഖിപ്പിക്കല്‍ കമന്റുകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. കടുത്ത വിമര്‍ശനം എന്റെ ഹൃദയത്തിന് താങ്ങാന്‍ കഴിയാത്തതിനാല്‍ വിമര്‍ശകര്‍ ഒഴിഞ്ഞുപോകുക" എന്നൊരു നോട്ട് തലക്കെട്ടില്‍ വെച്ചാല്‍ പിന്നീട് ആരും ആ ബ്ലോഗുകളില്‍ വിമര്‍ശിക്കാന്‍ വരില്ല.
-കൂതറതിരുമേനി.
കൂതറതിരുമേനിക്ക്
....അവിടെ നടന്നത് എഴുത്തുകാരനെ വളര്‍ത്തുന്ന തരത്തിലുള്ളതായിരുന്നു എന്ന് പറയുന്ന താങ്കളുടെ വായനയുടെ കുഴപ്പമാണ്. തികച്ചും വ്യക്തിഹത്യയായേ അവിടെയുള്ള ' വിമര്‍ശനത്തെ' എനിക്ക് കാണാന്‍ പറ്റൂ.വിമര്‍ശനം എന്നത് എഴുത്തുകാരനെ നന്നാക്കാനാണെന്ന് എനിക്കഭിപ്രായമില്ല വായനക്കാരന്റെ താത്പര്യം സംരക്ഷിക്കപ്പെടാത്തതിലുള്ള ഒരു കുണ്ഠിതപ്പെടുലായേ ഞാന്‍ കാണുന്നുള്ളൂ അത് പ്രകടിപ്പിക്കുന്നതിലെ ശൈലി തികച്ചും അയാളുടെ വ്യക്തിത്വത്തെ കാണിക്കും.
-തറവാടി.
ദലിതുകള്‍ തുടച്ചുനീക്കപ്പെടുമോ?
തീവ്രവാദത്തിനെതിരായ നീക്കങ്ങള്‍ - ദളിതുകള്‍ വീണ്ടും ഇരകളാകുന്നു!
വര്‍ക്കല സംഭവത്തെ തുടര്‍ന്ന് നമ്മുടെ മാധ്യമങ്ങളും പൊതുസമൂഹവും രൂപപ്പെടുത്തിയ ദലിത് തീവ്രവാദം എന്ന പ്രയോഗം ഓരോ മനുഷ്യസ്നേഹിയിലും നിറഞ്ഞ ഭീതിയാണ് ഉണ്ടാക്കിയത്. വരാനിരിക്കുന്ന വിപല്‍ക്കാലത്തെക്കുറിച്ചുള്ള ഒരു കറുത്ത സൂചന ആ വാക്കിനുണ്ടായിരുന്നു. ഈ പദം അരക്കിട്ടുറപ്പിക്കുന്നതിന് വേണ്ടി മനോരമ ടെലിവിഷന്‍ നടത്തിയ അന്വേഷണപരിപാടിയില്‍ ഡി എച്ച് ആര്‍ എം പട്ടികജാതികോളനികളില്‍ നടത്തുന്ന വ്യാപകമായ അക്രമത്തെയും മനുഷ്യാവകാശലംഘനത്തെയും പ്രതിപാദിച്ചിരുന്നു. പൊതുസമൂഹത്തിന്റെ മാനസിക പിന്തുണയോടെ പോലീസും മറ്റും പിന്നെയുള്ള ദിവസങ്ങളില്‍ തീവ്രവാദാന്വേഷണത്തിന്റെ പേരില്‍ നടത്തിയ അക്രമങ്ങളും പീഢനങ്ങളും കൂടുതല്‍ മൃഗീയമായ മനുഷ്യാവകാശധ്വംസനങ്ങളും ജീവന്‍ ടി വിയും മറ്റും പുറത്ത് കൊണ്ടുവരികയുണ്ടായി. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ബി.ആര്‍.പി ഭാസ്കറിന്റെ നേതൃത്വത്തിലുള്ള മനുഷ്യാവകാശസംഘത്തിന് ലഭിച്ചത്. ശിവസേനയെ പോലുള്ള രാഷ്ട്രീയ കക്ഷികളും ഈ ആക്രമണങ്ങളില്‍ പങ്കു ചേരുന്നതായി കോളനി വാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. ദലിതുകള്‍ക്കെതിരെ കാവിരാഷ്ട്രീയക്കാര്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് കേരളത്തിലും ഇരകളുണ്ടായിരിക്കുന്നു എന്ന് ചുരുക്കം. ഗര്‍ഭിണിയടക്കം പലര്‍ക്കും ഈ അക്രമണത്തില്‍ പരിക്കേറ്റു. സര്‍ക്കാരും പോലീസും മുഖ്യധാരാ രാഷ്ട്രീയകക്ഷികളും ഒക്കെ ചേര്‍ന്ന് ദുര്‍ബലരും നിരാലംബരും നിസ്സഹായരുമായ ഒരു ചെറു സമൂഹത്തിനുനേരെ നടത്തുന്ന നീതിയില്ലാത്ത ഈ അടിച്ചമര്‍ത്തല്‍ മനുഷ്യാവകാശ ലംഘനവും ജനാധിപത്യവിരുദ്ധവുമാണെന്ന് ഉറക്കെ പറയാന്‍ ആരുണ്ട്?
-എച്ച് കെ സന്തോഷ്.
Untitiled
വലയില്‍ കുരുങ്ങിയപ്പോള്‍.
ഗുണ്ടാനിയമപ്രകാരം അറസ്റ്റു ചെയ്യപെട്ടയാളുടെ പേരും ചിത്രവും കണ്ടപ്പോള്‍ ആദ്യം വിശ്വസിക്കാന്‍ തോന്നിയില്ല.നാട്ടിലെ ഒരു പാവപ്പെട്ട കുടുംബത്തില്‍ നിന്നുള്ള ഇരുപത്തിരണ്ടോ അതിനടുത്തോ മാത്രം പ്രായമുള്ള,ഒറ്റ നോട്ടത്തില്‍ ഒരു റൌഡിയുടെ യാതൊരു മുഖലക്ഷണങ്ങളുമില്ലാത്ത ഇയാളെങ്ങനെ ഇത്രപെട്ടെന്ന് നാടിനെ വിറപ്പിക്കുന്ന ഗുണ്ടാനേതാവായി?കൊലപാതകമുള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയായി?
-എല്ലാം സംഭവിച്ചത് കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളിലായിരുന്നു.നിശബ്ദമായി നടന്ന ഒരു വലിയ പരിണാമത്തിന്റെ കഥയാണത്.
നാട്ടിലെ കൂലിപ്പണികളൊക്കെ തലമുറകളായി ചെയ്യുന്നത് സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിലുള്ളവരാണു.അവരില്‍ മഹാഭൂരിപക്ഷവും ദളിതരാണു.മറ്റു ചില വിഭാഗക്കാരും അപൂര്‍വമായുണ്ടു.ഗള്‍ഫിലേക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്കുമുള്ള കുടിയേറ്റം ശക്തമായതോടെ നാടിന്റെ മുഖച്ഛായ തന്നെ അതിവേഗം മാറി.എണ്‍പതുകള്‍ വരെ മുഖ്യമായും കൃഷിയെ ആശ്രയിച്ചു കഴിഞ്ഞിരുന്നവര്‍,വിദേശത്തുനിന്നുള്ള പണം ഒഴുക്ക് കനത്തതോടെ ആദ്യം നെല്‍കൃഷിയോടു വിടപറഞ്ഞു.പിന്നെ മറ്റു കൃഷികളോടും.പറമ്പുകളില്‍ കൊട്ടാരസദൃശ്യമായ കൂറ്റന്‍ കെട്ടിടങ്ങള്‍ ഉയര്‍ന്നു.തുടര്‍ന്ന് ,നികത്തിയ നെല്‍പ്പാടങ്ങള്‍ ഹൌസിങ്ങ് കോളനികളായി.നിര്‍മ്മാണ മേഖലയില്‍ തൊഴിലാളികളുടെ കടുത്ത ക്ഷാമം അനുഭവപ്പെട്ടപ്പോള്‍ ,കൃഷിപ്പണി നഷ്ടപ്പെട്ടവര്‍ അങ്ങോട്ട് തിരിഞ്ഞു.കട്ടയും സിമന്റും ചുമ്മാന്‍ സ്ത്രീകള്‍ രംഗത്തെത്തി.മൈക്കാടിനും മേസ്ത്രിപ്പണിക്കും പുരുഷന്‍മാരും...
-ഡി പ്രദീപ് കുമാര്‍.

സര്‍ക്കാരിന്റെ കണക്കില്‍ കമ്പോളം പിരിച്ചയച്ചത്
ഇത് സര്‍ക്കാരിന്റെ സ്വന്തം കണക്കാണ്. ഇന്ത്യയിലെ ലേബര്‍ ബ്യൂറോയുടെ വിധിപറച്ചില്‍! ആഗോളമാന്ദ്യവും മലവെളളപ്പാച്ചിലും കൊണ്ട് 2008 ഒക്ടോബര്‍ മുതല്‍ നമ്മുടെ നാട്ടിലും ഒരു കോടിയോളം തൊഴിലാളികള്‍ വഴിയാധാരമായിട്ടുണ്ട്. എന്നാല്‍ 2008 ഒക്ടോബര്‍-ഡിസംബര്‍ കാലത്ത് 5 ലക്ഷം തൊഴിലാളികളെ പറഞ്ഞുവിട്ടെന്നായിരുന്നു സര്‍ക്കാര്‍വകുപ്പിന്റെ ആദ്യപഠനം. കണക്കുകളുടെ ബഹളം ഒഴിവാക്കിയാല്‍ സര്‍ക്കാര്‍ കണക്കനുസരിച്ച് കഴിഞ്ഞ 9 മാസം കൊണ്ട് ഇന്ത്യയില്‍ വെറും 3,51,000 തൊഴിലാളികള്‍ മാത്രമേ അനാഥരായിട്ടുളളൂ!! അതില്‍ 1.52ലക്ഷം പേര്‍ വസ്ത്ര വ്യവസായത്തിലും 48,000പേര്‍ ഐ.ടി.യിലും ആണ്. അവശേഷിക്കുന്നത് ആഭരണനിര്‍മ്മാണം, ഡയമണ്ട്, തുകല്‍, തുടങ്ങിയ വ്യവസായങ്ങളിലുളളവരാണ്. 3003 വ്യവസായ യൂണിറ്റുകളില്‍ നിന്നെടുത്ത സാമ്പിള്‍ വഴി കണ്ടെത്തിയതാണ് ഈ വിവരമെന്ന് ലേബര്‍ വകുപ്പിന്റെ വെബ് സൈറ്റ് പറയുന്നു. ഒരു വര്‍ഷം കൊണ്ട് ഒരു കോടി മനുഷ്യര്‍ പണിശാലകളില്‍ നിന്ന് വലിച്ചെറിയപ്പെട്ടുവെന്ന സത്യം ഈ കണക്കില്‍ എവിടെ ചേര്‍ക്കുമെന്നതാണ് പ്രശ്നം? ലേബര്‍ ബ്യൂറോക്കാരുടെ സര്‍വ്വെയില്‍ മഷിയിട്ടുനോക്കിയാല്‍ മാത്രം കണ്ടെത്താവുന്ന ഒരു കാര്യം കയറ്റുമതി മേഖലയായ വസ്ത്രനിര്‍മ്മാണ രംഗത്ത് 1,52,000 സ്ഥിരം തൊഴിലാളികള്‍ പുറത്താക്കപ്പെട്ടുവെന്നും, അവിടെ പകരം ഒരു കരാറുപണിക്കാരും പുതുതായി ചെന്നില്ലെന്നുമാണ്. പക്ഷേ തുകല്‍ ഫാക്ടറികളില്‍ നിന്ന് 4000 സ്ഥിരം പണിക്കാരെ പിരിച്ചുവിട്ടിട്ട് 2000 താല്‍ക്കാലിക കൂലിപ്പണിക്കാരെ നിയമിച്ച് പണി തുടരുകയാണ് പോലും. ലോഹവ്യവസായത്തില്‍ 26,000 സ്ഥിരം പണിക്കാരെ പിരിച്ചുവിട്ടിട്ട് 25,000 ദിവസ കൂലിക്കാരെ നിയമിച്ചു. സ്ഥിരജോലിയുടെ സ്ഥാനത്ത് കരാര്‍ വേലക്കാരോ ദിവസകൂലിക്കാരോ ആണ് കടന്നുവരുന്നത്...
-വര്‍ക്കേഴ്സ് ഫോറം.
-വര്‍ക്കേഴ്സ് ഫോറം.
വിശ്വാസമാണല്ലോ പ്രധാനം!
ഈയടുത്ത കാലത്തായി മലയാളം ചാനലുകള്‍ പ്രദര്‍ശിപ്പിച്ച ചില സ്വര്‍ണക്കടപ്പരസ്യങ്ങളാണ് പ്രതിപാദ്യവിഷയം.ആദ്യത്തെ വീഡിയോ ഇതിനോടകം തന്നെ വിവാദമായതാണ്.
ഒളിച്ചോടിയ പെണ്ണ് ചെക്കനെ ഉപേക്ഷിച്ച് തിരിച്ച് പോവുന്നു. (വീഡിയോ ഇവിടെ കാണാം) കേരളത്തിലെ “ഇന്‍സെക്യൂരിറ്റി കോമ്പ്ലക്സ്” അടിച്ചിരിക്കുന്ന മാതാപിതാക്കള്‍ക്കെല്ലാം ഈ പരസ്യം അങ്ങ് സുഖിച്ചെന്ന് തോന്നുന്നു. ചില അച്ചടിമാധ്യമങ്ങള്‍ സര്‍ക്കുലേഷന്‍ കൂട്ടാന്‍ വേണ്ടി സര്‍വേ എന്ന പേരില്‍ എഴുതിവിട്ട തോന്ന്യാസം ( അന്യസംസ്ഥാനങ്ങളില്‍ പഠിക്കുന്ന മലയാളി പെണ്‍കുട്ടികളില്‍ ഭൂരിഭാഗവും അനാശാസ്യപ്രവര്‍ത്തനത്തിലേര്‍പ്പെടുന്നുവെന്ന്) അപ്പാടെ തൊണ്ടതൊടാടെ വിഴുങ്ങി മക്കളെക്കുറിച്ച് അനാവശ്യമായി ടെൻഷനടിച്ച് രക്തസമ്മര്‍ദ്ദം കൂട്ടിയവരാണല്ലോ നമ്മള്‍! എന്തിനു മാതാപിതാക്കളെ പറയേണം? അന്യസംസ്ഥാനങ്ങളില്‍ പഠിച്ച പെണ്‍കുട്ടികളെല്ലാം പിഴയാവാന്‍ സാധ്യതയുണ്ടെന്നതിനാല്‍ നാട്ടില്‍ പഠിച്ചുവളര്‍ന്ന പെണ്‍കുട്ടിയെ മാത്രമേ വിവാഹം കഴിക്കൂ എന്ന് ദൃഢനിശ്ചയം എടുത്ത ചെറുപ്പക്കാരും നമ്മുടെ ഇടയില്‍ തന്നെ ഉണ്ട് .....
-cALviN::കാല്‍വിന്‍
കുമ്പസാരം
“ ഇംഗ്ലീഷ് ബ്ലോഗുകള്‍ സജീവമായി ഏറെ കഴിഞ്ഞാണ് മലയാള ഭാഷയുടെ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച് മലയാളത്തിലെ ‘ബ്ലോഗിങ് വിപ്ലവം’ അരങ്ങേറുന്നത്. ലോകത്തിന്റെ പലയിടങ്ങളില്‍ നിന്ന് പലരാല്‍ സംഭാവനചെയ്യപ്പെട്ട തികച്ചും സ്വാഭാവികമായ പ്രക്രിയയായിരുന്നു അത്. വളരെ വൈകി മാത്രം സംഭവിച്ച ഒരു പ്രക്രിയയായതുകൊണ്ടുതന്നെ ഇംഗ്ലീഷ് ഭാഷയിലെ ബ്ലോഗുകളോട് താരതമ്യം ചെയ്യാന്‍ കഴിയില്ലെങ്കിലും അത് രൂപമെടുത്ത പശ്ചാത്തലവും മറ്റും മലയാളം ബ്ലോഗിങ്ങിന്റെ വളര്‍ച്ചയെ സാരമായി ബാധിച്ചിട്ടുണ്ട്. ആദ്യകാല ബ്ലോഗര്‍മാരില്‍ ഭൂരിഭാഗവും വിശാലമനസ്കന്‍, സങ്കുചിതമനസ്കന്‍, ഇടിവാള്‍, കുറുമാന്‍, സു, വാപ്പ, തീപ്പൊരി, ഇഞ്ചിപ്പെണ്ണ് എന്നിങ്ങനെ ഓമനപ്പേരുകളുടെ മറയ്ക്കു പിന്നില്‍ നിന്ന് എഴുതിത്തുടങ്ങിവരുമായിരുന്നു. അതുകൊണ്ടുതന്നെ സ്വകാര്യത നല്‍കുന്ന സ്വാതന്ത്ര്യം മലയാളം ബ്ലോഗിങ്ങിന്റെ സ്വഭാവത്തെയും ഭാഷയെയും സ്വാധീനിച്ചു. മുന്‍കാല ബ്ലോഗര്‍മാരില്‍ പലരുടെയും പേരുപോലെ തന്നെ സരസമായിരുന്നു അവരുടെ ഭാഷയും. ഒട്ടും ഗൌരവമല്ലാത്ത സാഹചര്യത്തില്‍ മുഖ്യമായും വിദേശ മലയാളികളുടെ വികാരവിചാരങ്ങളായിരുന്നു ആദ്യകാല ബ്ലോഗുകളുടെ ഉള്ളടക്കം. പിന്നീടു വന്ന ബ്ലോഗര്‍മാരില്‍ വ്യാജപേരുകളുള്ളവരുടെ എണ്ണം കൂടിവരികയും ഒട്ടും ഗൌരവമല്ലാത്ത ഭാഷ തന്നെ രൂപപ്പെടുകയും ചെയ്തു. ബ്ലോഗിലെ കള്ളപ്പേരുകള്‍ നല്‍കുന്ന വന്യമായ സ്വാതന്ത്ര്യത്തിനു പിന്നില്‍ നിന്ന് ഒരു തരം കുളിമുറിയെഴുത്തായി ബ്ലോഗിനെ സമീപിച്ചവരും കുറവല്ല. അതുകൊണ്ടുതന്നെ നവമാധ്യമമെന്ന നിലയില്‍ മലയാളം ബ്ലോഗുകള്‍ ഇപ്പോഴും ശൈശവദശയിലാണെന്നു പറഞ്ഞാല്‍ തെറ്റില്ല. അതേ സമയം തുടക്കം മുതല്‍ തന്നെ സ്വന്തം പേരില്‍ എഴുതുന്നവരും വിളിപ്പേരുകള്‍ക്ക് പിന്നില്‍ മറഞ്ഞുനിന്നവരുമായി ഒരു ചെറിയ വിഭാഗം ഗൌരവമുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്തവരുമുണ്ടായിരുന്നു. അവരുടെ പാത പിന്തുടരാന്‍ അധികമാരുമുണ്ടായിരുന്നില്ലെന്നു മാത്രമല്ല അത്തരം പോസ്റ്റുകള്‍ പ്രോത്സാഹിപ്പിയ്ക്കപ്പെട്ടതുമില്ല. മുന്‍കാല ബ്ലോഗര്‍മാരില്‍ പലരും സജീവമല്ലാതായി. പിന്‍മൊഴി പോലുള്ള ഏകീകൃതസ്വഭാവമുള്ള ബ്ലോഗ് അഗ്രഗേറ്ററുകള്‍ പലതും പിന്‍വലിയുകയും ബ്ലോഗ് കൂട്ടായ്മയുടെ പേരില്‍ കുറുമുന്നണികള്‍ രൂപപ്പെടുകയും ചെയ്തു. ഈ അടുത്തകാലത്തായി മലയാളം ബ്ലോഗുകളുടെ എണ്ണത്തിലും ഗുനനിലവാരത്തിലും ഇടിവുണ്ടായെന്ന ആാരോപണം ഈ പശ്ചാത്തലവുമായി ചേര്‍ത്തു വായിക്കാവുന്നതാണ്. “
-പൊങ്ങുമ്മൂടന്‍.
-പൊങ്ങുമ്മൂടന്‍.
Autumn in Vienna
-വെമ്പള്ളി.
ബുര്‍ജ് ദുബായ് (ദുബായിലെ ഒന്നാമന്‍)
തലയെടുപ്പോടെ
ലോകത്തിന്‍റെ നെറുകയില്‍
ഞാന്‍ മുന്ബെ ഞാന്‍ മുന്ബെയെന്ന്
വിളംബരം ചെയ്തിടും
മഹാന്‍......
-
നന്ദന
ലാല്‍സലാം.....
ലഫ്.കേണല്‍ മോഹന്‍ലാല്‍ ഇന്നലെയും അഭിനയത്തിരക്കിലായിരുന്നു, താനുള്‍പ്പെടുന്ന ടെറിട്ടോറിയല്‍ ആര്‍മിക്കുവേണ്ടി. പ്രധാനമന്ത്രിയുടെ ടെറിട്ടോറിയല്‍ ആര്‍മിയുടെ വാര്‍ഷിക പരേഡിനു ശേഷമായിരുന്നു സേനയിലേക്കു കൂടുതല്‍ യുവാക്കളെ ആകര്‍ഷിക്കുന്നതു ലക്ഷ്യമിട്ടുള്ള പരസ്യ ചിത്രത്തിൽ ലാലിന്റെ അഭിനയം.
ഇതു വായിച്ച് ലാലേട്ടന്റെ കുറേ 'കട്ട' ഫാന്‍സെങ്കിലും പട്ടാളത്തില്‍ ചേര്‍ന്നിരുന്നെങ്കില്‍ എന്നാശിച്ച് പോവുകയാണു. മാത്രമല്ല മറ്റ് സ്റ്റാര്‍സ് കൂടി ഇത്തരം സംരംഭങ്ങള്‍ ഏറ്റെടുത്ത് അവരുടേയും ഫാന്‍സിനെ അങ്ങോട്ടയച്ചിരുന്നെങ്ങില്‍ പെരുത്ത് ഉപകാരമായി; ഇവരുടെ ശല്യമില്ലാതെ മര്യാദയ്ക്കൊരു സിനിമ തിയേറ്ററിലിരുന്ന് കണ്ടിട്ട് ശ്ശി കാലായേ..
-suchand scs
10. ഒരു ചെറിയ അപകടം
...
- ശ്രീജയ ടീച്ചര്‍ വാഹന അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലാണ്.
അന്ന് രാവിലെ സ്ക്കൂളിലെത്തുന്ന ഓരോ അധ്യാപകരെയും എതിരേറ്റത് ടീച്ചറുടെ അപകട വാര്‍ത്തയാണ്.
കേട്ടവര്‍ കേട്ടവര്‍ അന്വേഷിച്ചു; “എപ്പോള്‍? എവിടെ വെച്ച്? ഏതു വാഹനം? ഏത് ആശുപത്രിയിലാണുള്ളത്?”
അതിന്റെ ഉത്തരം മാത്രം ആര്‍ക്കും അറിയില്ല...
-മിനി.
-മിനി.
കുവൈറ്റോണത്തിന്,നാട്ടീന്ന് നമ്പീശന്‍
കുവൈറ്റ് എന്‍ചിനീയേഴ്സ് ഫോറത്തിന്‍റെ വിഭവ സമ്രുദ്ധമായ ഓണസദ്യ ഭുജിക്കുവാനുള്ള ഭാഗ്യമുണ്ടായി പോയ വാരം. വിളമ്പുകാര്‍ എന്‍ചിനീയേഴ്സ് ആണ്, സദ്യയൊരുക്കാന്‍ നാട്ടില്‍ നിന്ന് ആളു വരികയായിരുന്നെന്ന് പറഞ്ഞത്. കലവറയില്‍ പോയി ആളെ കണ്ടു. പാചകക്കാരന്‍ നമ്പീശന്‍ - ത്രിശൂര്‍ പൂങ്കുന്നം ചക്കാമുക്കില്‍ താമസിക്കുന്ന സദ്യ കോണ്‍ട്രാക്റ്റര്‍ കെ മോഹന്‍ നമ്പീശന്‍, മധ്യവയസ്‌കന്‍, കുവൈറ്റ്-മലയാളി സദ്യവട്ടത്തിനായി ഒരാഴ്ച മുന്‍പേ കുവൈറ്റില്‍ വന്നയാള്‍. പിറ്റേന്ന് നാട്ടിലേക്ക് തിരിക്കും. ഏറ്റെടുത്ത ഒരുപാട് കേറ്ററിങ്ങ് സേവനങ്ങള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കാനുണ്ട്.
എന്തു കൊണ്ട് നാട്ടില്‍ നിന്നൊരു പാചകക്കാരന്‍? നമ്പീശനെ ഏര്‍പ്പാടാക്കിയ ആളോട് അന്വേഷിച്ചു. ആള്‍ പറഞ്ഞത്:
ഇവിടെ പലരും ഓണസദ്യ കൊടുക്കാമെന്ന് പറയും, കൊടുക്കുന്നത് സാദാ ഊണ്. ഓണസദ്യയൊരുക്കണമെങ്കില്‍ അതില്‍ കൈത്തഴക്കമുള്ള ആളാവണം. നമ്മള്‍ പതിനാറു കൂട്ടം സദ്യയെന്നൊക്കെ പറഞ്ഞിട്ട് എല്ലാം ഒരുപോലിരിക്കുന്ന ഇനങ്ങള്‍ കൊടുത്താല്‍ വയറു നിറയും; മനം നിറയുമോ?
അടുത്ത വര്‍ഷം കാണാമെന്ന് പറഞ്ഞ് നമ്പീശന്‍ കൈ തന്നു.
പായസക്കഷണം: കുവൈറ്റിലെ മറ്റൊരു ഓണാഘോഷത്തിനു കൂടെ പോയി. സാദാ പരിപാടികള്‍ക്ക് ശേഷം മോശമല്ലാത്ത സദ്യ. വിളമ്പുന്നവര്‍ സംഘാടകരല്ല, കേറ്ററിങ്ങുകാരാണെന്നും പറയാന്‍ വയ്യ. സംഘാടകമിത്രം പറഞ്ഞു, സദ്യയുടെ നടത്തിപ്പുകാര്‍ അമ്മ കുവൈറ്റ് ആണ്. ടീം വര്‍ക്കിന്‍റെ ശുഷ്കാന്തി അവരുടെയിടയില്‍ കണ്ടു. ഏത് തരം സദ്യയും ഏറ്റെടുത്ത് നടത്തുന്നുണ്ടെന്ന് 'അമ്മ കുവൈറ്റിന്‍റെ' ഗോപാല്‍ജി പറഞ്ഞു. അമ്രുത ട്രസ്റ്റിന്, നാട്ടിലേക്കും കുവൈറ്റില്‍ നിന്ന് അങ്ങനേയും സഹായം പോകുന്നുണ്ട്.
-സുനില്‍ കെ ചെറിയാന്‍.
-കൊറ്റായി.

അമേരിക്കന്‍ സമരം
ന്യൂ യോര്‍ക്ക് നഗരത്തില്‍ ഇന്ന് കണ്ട ഒരു കാഴ്ച... ഇത് വല്ലതും നമ്മുടെ നാട്ടിലായിരുന്നെങ്കില്‍ പ്രകടനവും കല്ലേറും കൊണ്ട് മനുഷ്യന് വഴി നടക്കാന്‍ പറ്റില്ലല്ലോ! ന്യൂ യോര്‍ക്ക് നഗരത്തിലെ ടൈംസ് സ്ക്വയരിനടുത്തു വളരെ പ്രധാനപ്പെട്ട ഒരു റോഡില്‍ ആണ് ഈ സമര പരിപാടി നടന്നത്. ആ റോഡിലെ ഗതാഗത സൌകര്യത്തിനോ അവിടെ ഉള്ള കച്ചവട സ്ഥാപനങ്ങള്‍ക്കോ എന്തിനധികം വഴി യാത്രക്കാര്‍ക്ക് പോലും ഒരു ഉപദ്രവും ഉണ്ടാക്കാതെയാണ് ഈ പരിപാടി ഇവിടെ നടന്നത്. മനുഷ്യന്റെ കാതു പൊട്ടുന്ന ഉച്ചത്തിലുള്ള മൈക്കും ഇല്ല!-കൊറ്റായി.
കേരളത്തില്‍ ഈ, e-സെറ്റപ്പ് ഉണ്ടോ ?
കര്‍ണാടകയില്‍ കറന്റ് ബില്‍ ഇപ്പോള്‍ താഴെ പറയുന്ന സംവിധാനങ്ങള്‍ ഉണ്ട്........
-Captain Haddockബ്ലൂ
സംവിധാനം : ആന്റണി ഡിസൂസ
കഥ : ജോഷ്വ ലൂറി, ബ്രയാന്‍ സളിവന്‍
തിരക്കഥ : ലക്ഷ്മണ്‍ ഉതേകര്‍
നിര്‍മ്മാണം: ശ്രീ അഷ്ടവിനായക സിനി വിഷന്‍ ലിമിറ്റഡ്‍
സംഗീതം: എ.ആര്‍. റഹ്മാന്‍
അഭിനേതാക്കള്‍ : അക്ഷയ് കുമാര്‍, കത്രീന കൈഫ്, ലാറാ ദത്ത, സഞ്ജയ് ദത്ത്, സയീദ് ഖാന്‍ തുടങ്ങിയവര്‍..
ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും ചെലവേറിയ ചിത്രം 'ബ്ലൂ' ദീപാവലിക്ക് തിയേറ്ററുകളിലെത്തി. ബോളിവുഡ് നായകന്‍ അക്ഷയ്കുമാര്‍ മുഖ്യവേഷത്തിലെത്തുന്ന ഈ ഹിന്ദിചിത്രത്തിലെ നായിക ലാറ ദത്തയാണ്. ചിത്രത്തിന്റെ മുഖ്യആകര്‍ഷണം കടലിനടിയില്‍ ചിത്രീകരിച്ച രംഗങ്ങള്‍ തന്നെ. ചിത്രത്തിന്റെ ഏതാണ്ടു മുക്കാല്‍ഭാഗവും അണ്ടര്‍വാട്ടര്‍ സിനിമാട്ടോഗ്രഫി സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. പുതുമുഖസംവിധായകന്‍ ആന്റണി ഡിസൂസ ഒരുക്കിയ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് പൈററ്റ്‌സ് ഓഫ് കരീബിയന്‍സ്, ഡീപ് ബ്ലൂ സീ തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളുടെ ക്യാമറാമാന്‍ പീറ്റ് സുക്കാര്‍ണിയാണ്. ഇന്ത്യയുടെ ഓസ്‌കര്‍ പ്രതിഭകള്‍ വീണ്ടുമൊരുമിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ബ്ലൂവിനുണ്ട്. എ.ആര്‍. റഹ്മാന്‍ സംഗീതസംവിധാനം നിര്‍വഹിക്കുമ്പോള്‍ ശബ്ദമിശ്രണം റസൂല്‍ പൂക്കുട്ടിയുടേതാണ്...
-രായപ്പന്‍.

രാജപ്പന്‍ എന്ന ഗുണ്ടപ്പന്‍
"കമ്പിത്തിരി,.. മത്താപ്പൂ,.. എലിവാണം,.. ഓലപ്പടക്കം,.. മാലപ്പടക്കം.. കുടച്ചക്രം.....ഏതെടുത്താലും ഫ്രീ... വരുവിന്‍ ... വാങ്ങുവിന്‍ ... പൊട്ടിക്കുവിന്‍ ."
ഒരു മേശപ്പുറത്തു കടലാസ്സു വിരിച്ചു അതിന്റെ മുകളില്‍ സാധന സാമഗ്രികള്‍ നിരത്തി വച്ച് വിളിച്ചു കൂവുകയാണ് ഹവില്‍ദാര്‍ രാമനാഥന്‍ സര്‍. സമയം വൈകുന്നേരം എഴുമണി...സ്ഥലം യൂണിറ്റിലെ പി ടി ഗ്രൌണ്ട്... സന്ദര്‍ഭം ദീപാവലി ആഘോഷം....
പട്ടാളത്തിലെ ആഘോഷങ്ങള്‍ അങ്ങിനയാണ്. പൊതുവായ ആഘോഷമാണ്. അതായത് ആഘോഷങ്ങളുടെ ചിലവുകള്‍ യൂണിറ്റ് വഹിക്കും. ദീപാവലി ആഘോഷങ്ങള്‍ക്ക് വേണ്ടി പടക്കവും ചെറിയ മെഴുക് തിരികളും യൂണിറ്റ് ചിലവില്‍ വാങ്ങിയിട്ടുണ്ട്. അത് ഓരോ സെക്ഷനുകള്‍ക്കും തുല്യമായി വീതിക്കും. എല്ലാവരും കൂടി പി ടി ഗ്രൗണ്ടില്‍ ഒത്തുകൂടി ഇവയെല്ലാം പൊട്ടിക്കുകയും മെഴുക് തിരികള്‍ നിരത്തി കത്തിക്കുകയും ചെയ്യും. പക്ഷെ ആഘോഷങ്ങള്‍ക്കിടയില്‍ തീപ്പിടുത്തമോ മറ്റു അനിഷ്ട സംഭവങ്ങളോ ഉണ്ടാകാതെ നോക്കേണ്ടത് ഓരോ പട്ടാളക്കാരന്റെയും ചുമതലയാണെന്ന് മാത്രം. കള്ള് കുടിച്ചതിനു ശേഷം ആരും പടക്കം പൊട്ടിക്കാനും പാടില്ല. അങ്ങനെയൊക്കെയുള്ള മുന്‍കരുതലുകള്‍ എടുത്തതിനു ശേഷമാണ് ആഘോഷങ്ങള്‍ അരങ്ങേറുക...
-രഘുനാഥന്‍.

ഉണ്ടാപ്പോക്കര്‍ വക ഒരു വെടി..
ഉണ്ടപോക്കാര്‍ ഗ്രാമത്തിലെ അറിയപ്പെടുന്ന കേഡിയാണ്. കുറിയ ശരീരവും ചുവന്ന കണ്ണുകളും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും അവനില്‍ പേടി ഉണര്‍ത്തി. അവനെ ദൂരെനിന്നു കാണുമ്പോള്‍തന്നെ അവര്‍ മാറി നടക്കാന്‍ തുടങ്ങി. എന്തുകൊണ്ട് അവനെ ഇങ്ങനെ പേടിക്കുന്നു എന്ന് ചോദിച്ചാല്‍ കുട്ടികളെ വഴിയില്‍ പിടിച്ചുനിര്‍ത്തി പേടിപ്പിക്കുകയും സ്ത്രീകള്‍ കുളിക്കുന്ന കുളകടവുകളില്‍ ഒളിഞ്ഞു നോക്കലുമാണ് പ്രധാന ജോലി. അതുകൊണ്ട് തന്നെ ഞങ്ങള്‍ കുട്ടികള്‍ക്ക് അവനോടു തീര്‍ത്താല്‍ തീരാത്ത പകയുണ്ട്..പക്ഷെ, എന്ത് ചെയ്യാന്‍ അവന്റെ ഉണ്ട കണ്ണുകള്‍ കണ്ടാല്‍ അവിടെ മൂത്രം ഒഴിക്കുന്ന അവസ്ഥയാണ് ഞങ്ങള്‍ക്ക്.. എന്റെ കൂടുകാരന്‍ അബൂബക്കറിനു അവനോടു തീര്‍ത്താല്‍ തീരാത്ത പകയാണ്..അതിനു അവനു കാരണവും ഉണ്ട്..എന്തെന്നാല്‍ കുട്ടികള്‍കിടയില്‍ അബൂബക്കറിന്റെ ഇരട്ടപേരാണ് ഉണ്ടപ്പോക്കര്‍.
-തിരൂര്‍കാരന്‍.
വ്
* * *
ബൂലോകത്ത് കറങ്ങലല്ലാതെ കോളേജില്‍ മറ്റു പണി ഒന്നും ഇല്ലാത്ത ഒരു ദിവസമാണ് ഞാന്‍ ട്വിറ്ററില്‍ ചെന്നുകയറിയത്.ചന്ദ്രനില്‍ പത്ത് സെന്റ് സ്ഥലവും വാങ്ങി പോന്ന പോലെ ,അവിടെ ഒരു അക്കൌണ്ടും ഉണ്ടാക്കി ഞാന്‍ സ്ഥലം വിട്ടു.....
-അരീക്കോടന്‍.
-തിരൂര്‍കാരന്‍.
വ്
ശശിയണ്ണന്‍ വിദേശത്ത് നിന്നും തൂറ്റി !!!
അമളി അമളി എന്ന് പറയുന്നത് മുസ്സോളിനിയുടെ (അതാരാന്ന് ബൂലോകത്തെ വേറെ ഏതെങ്കിലും മാഷമ്മാരോട് ചോദിക്കുക) മാത്രം കുത്തകയല്ല എന്ന് എനിക്ക് എന്നും എന്നും ബോധ്യം വരാറുണ്ട്.ഇതുവരെ സംഭവിച്ചവ അക്കമിട്ട് നിരത്തിയിരുന്നെങ്കില്‍ ഗൂഗോളിന്റെ അയല്‍വാസി ആകുമായിരുന്ന അവയില്‍ ഒന്ന് കൂടി ഇതാ.* * *
ബൂലോകത്ത് കറങ്ങലല്ലാതെ കോളേജില്‍ മറ്റു പണി ഒന്നും ഇല്ലാത്ത ഒരു ദിവസമാണ് ഞാന്‍ ട്വിറ്ററില്‍ ചെന്നുകയറിയത്.ചന്ദ്രനില്‍ പത്ത് സെന്റ് സ്ഥലവും വാങ്ങി പോന്ന പോലെ ,അവിടെ ഒരു അക്കൌണ്ടും ഉണ്ടാക്കി ഞാന്‍ സ്ഥലം വിട്ടു.....
-അരീക്കോടന്‍.
വര്‍ഷാന്ത്യ കണക്കെടുപ്പ്...
കൂട്ടിയും കിഴിച്ചും
ലാഭ നഷ്ട്ടങ്ങള്‍ തിരഞ്ഞ്...
കാലം മായ്ക്കാത്ത പിതൃനഷ്ടം,
ചുക്കി ചുളിഞ്ഞകരങ്ങള്‍ പകര്‍ന്ന
സാന്ത്വനത്തിന്റെ അഭാവം,
ഇന്നും ഓര്‍മ്മകളില്‍ കനല്‍ വിതറുന്നു.
നാട്ടില്‍ പോയി അമ്മയെ കണ്ടു.
വാര്‍ദ്ധക്യവും വൈധവ്യവും തളര്‍ത്തിയ,
വിളര്‍ത്ത മുഖം, ജീവനറ്റ ഒരു കണ്ണ്.
തളര്‍ന്നു തുടങ്ങിയ മറുകണ്ണില്‍,
കരുണ്യത്തിനായി പ്രാര്‍ത്ഥനകള്‍ ബാക്കി.
................
കലാം
ഇനി രാത്രിയാണ്
ഇനി രാത്രിയാണ്
ദുരിതങ്ങളുടെ തീക്ഷ്‌ണമായ ഇരുള്‍ നിറഞ്ഞ രാത്രി.
വിഷാദം പേമാരിയായി കോരിച്ചൊരിയുന്ന കര്‍ക്കിടകരാത്രി.
ബന്ധങ്ങൾ ഞെട്ടറ്റു വീണു കിടക്കുന്നൊ -
രീ നഗ്നവൃക്ഷച്ചുവട്ടില്‍,
ഇല്ലാത്തൊരഭയം കൊതിച്ചിനിയുമെന്നേക്കു -
മേകനായ് ഞാന്‍ നിന്നുഴറണം.
ഭീതിയുടെ മരണത്തണുപ്പാര്‍ന്ന കൈകളുടെ
ആലിംഗനത്തില്‍ ഞാന്‍പിടയണം.
...............
പാവത്താന്‍
un'titled at the moment
-നൊമാദ്.
ഉറക്കം മുറിച്ചെഴുതുന്നവര്‍
പളുങ്കുമേനിയില്‍ മുന്തിരിവള്ളികൊണ്ട്
ദാവണിചുറ്റി,
കിളിച്ചുണ്ട് വരച്ച്,
പൂപ്പാത്രങ്ങളാക്കുന്നവനെന്നും വേവലാതിയാണ്
അരികു ഞൊറിയിട്ട താംബാളത്തിലും
ആളോളം വലിയ പളുങ്കു പാത്രത്തിലും
കണ്ണെറിഞ്ഞ് ഇന്ദ്രജാലം കാട്ടി,
അഴകിന്‍ പ്രതിച്ഛായയില്‍
പീലിയെഴുതാന്‍ തുടങ്ങുന്ന വെയിലിനു നേരെ
നിറം മങ്ങിയ കര്‍ട്ടന്‍ താഴ്ത്തിക്കെട്ടി വയ്ക്കും
...................
ചന്ദ്രകാന്തം.

“നിന്റെയൊരുകാര്യം...“
ലൈം കോർഡിലും ലണ്ടൻബൂത്ത്സ് ജിന്നുംസമാസമം ചേർത്ത്
നീയൊരു ജിം ലറ്റുണ്ടാക്കി
ആശയങ്ങളും ലാവണ്യതന്ത്രങ്ങളും
വേണ്ടവിധത്തിൽ ചേർത്ത്
ഞാനൊരു കവിതയുമുണ്ടാക്കി
മഞ്ഞുകട്ടകൾ പൊടിച്ചിട്ടും
ചെറിപഴം പകുത്തുചേർത്തും
നീയതിന്റെ സ്വാദും സൌന്ദര്യവും
ലഹരിയൊരല്പം ബലികഴിച്ചും
ഒന്നുപൊലിപ്പിച്ചപ്പോൾ
ചമത്കാരങ്ങൾ ചാലിച്ചും
ഉപമകൾവിളക്കിയും
ഞാനെന്റെകവിതയുടെ
പ്രൌഢമായ പ്രാസഭംഗികൾ
അർഥമൊരല്പം ബലികഴിച്ചും
അലങ്കരിച്ചൊരുക്കി..
..................
-താരകന്‍.
പ്രതീക്ഷ
പ്രത്യാശയുടെ തീരത്ത് താമസിക്കുംനിനക്കിപ്പോഴുമിത് സാധിക്കുന്നു!
ഒറ്റയ്ക്കായിരിക്കുക,
പിന്നെയും പ്രതീക്ഷിക്കുക..
എന്തിനാണിനിയും ഇങ്ങനൊരു സ്വപ്നം
യാഥാറ്ത്ഥ്യങ്ങള്‍ നീ കാണുന്നില്ലേ ?
വടക്കു നിന്നുമൊരു-
മരണക്കാറ്റ് വീശിത്തുടങ്ങുന്നു;
കടലിന്റെ നിറമുള്ളവനേ,
കെട്ടുകള്‍ കൊണ്ട്
കാറ്റിനെ തടയുന്നവനെ,
ഭൂപടങ്ങളിലില്ലാത്ത
സ്ഥലങ്ങള്‍ തേടി നമ്മുക്ക് പോകാം
യഥാര്‍ത്ഥ സ്ഥലങ്ങള്‍
ഭൂപടങ്ങളിലില്ല തന്നെ.
.......................
ജുനൈത്.
ഒരു കറക്കത്തിന് കീഴില്‍
കറങ്ങിക്കൊണ്ടേയിരിക്കുകയായിരുന്നു.
ക്ലോക്കിലെ സൂചിയുടെ ദിശയില്‍.
സാരിത്തുമ്പെറിഞ്ഞ് നിര്‍ത്തുന്നു.
കാറ്റവശേഷിച്ച് നില്‍ക്കുന്നു.
വീണ്ടും കറങ്ങാനോങ്ങുന്നു.
സാരി മുറുകെ കുരുങ്ങുന്നു.
പുറത്തോട്ട് തുറന്നിട്ട് കണ്ണുകള്‍,
ഭൂമി തൊടാത്ത കാലുകള്‍.
ഊര്‍ജ്ജത്തെ പ്രതിരോധിച്ചതാണ്.
ഒഴുക്കിനെതിരു നിന്നതാണ്.
ഉറക്കം വെടിഞ്ഞുറക്കിയതാണ്.
നാളെ റൂം ബോയ് ബില്ലുമായ് വരും.
കടം അവശേഷിച്ചാണ് പോകുന്നത്.
......................
അഭിജിത്ത് മടിക്കുന്ന്.
നിലവിളി
ഒരുപാട് പ്രതീക്ഷിച്ചു.
ഒരു ഓഫ്‌ലൈന്‍,
ഒരു മിസ്ഡ് കോള്‍...!
സഹനശക്തി നല്‍കണേ
പ്രാര്‍ഥന കേള്‍ക്കണേ ദൈവമേ...
ഭയക്കുന്നു ഞാന്‍
മായുന്ന നിന്‍ കാലടികളെ
വെറുക്കുന്നു
നീയില്ലാത്തെ ഈ ലോകത്തെ.
...............
മുത്തൂസ്.
പറയാതെ പോയത്
നിന്നോടു പറയാനുള്ളതുകൂടിഎന്നോട് പറഞ്ഞ് പറഞ്ഞു
ഞാൻ മടുത്തു.
നിന്നെക്കാണുമ്പോഴൊക്കെ
‘പറയൂ’ എന്നൊരു കാറ്റ് നെഞ്ചിൽ
പിടയാറുണ്ട്.
മരണം എന്ന മൌനം ചുണ്ടുകൾക്ക്
മുദ്രവെക്കും വരെ
തന്നോടു തന്നെ പറഞ്ഞുപറഞ്ഞ്
പിഞ്ഞിക്കീറിയ ചേമ്പിലത്താളുപോലെ.....
രാവും പകലുമില്ലാതെ ഞാൻ പെറ്റു കൂട്ടിയ
മയിൽ പീലിത്തുണ്ടുകൾ മുഴുവൻ തന്നിട്ടും
നീ പകരം വെച്ചത്
വിരൽ ചതഞ്ഞ ഒരു മേഘക്കീറ്....
..........................
ശ്രീജ.
വെറുതെ..
കൂട്ടിയാലും കുറച്ചാലുംഗുണിച്ചാലും ഹരിച്ചാലും
ഉത്തരം കിട്ടാത്ത ഗണിതമാണ്
ജീവിതമെന്ന്
ഒരിക്കലും പറയാതെയെങ്കിലും
നീയെന്നെ പഠിപ്പിച്ചു .
എന്തെല്ലാം ജീവിത പാഠങ്ങളാണ്
ഇനിയും നീയെന്നെ പഠിപ്പിക്കേണ്ടത്
നീയിപ്പോഴും പറയാന്‍ മടിക്കുന്ന
ഭാഗങ്ങളില്‍ ഞാന്‍
എന്തെഴുതിയാണ് മുഴുപ്പിക്കുക ?
....................
എ ആര്‍ നജീം
Does the road wind up-hill all the way ?
കുട്ടൂന്റെ കാഴ്ചകള്‍.
ഒരു ചെടിയോ മരമോ നശിപ്പിച്ചാല്‍ പകരം മുന്നെണ്ണം നട്ട് പിടിപ്പിക്കണം എന്നല്ലേ? ഇങ്ങനെ പോയാല്‍ ഒരു മുന്നുതലമുറയ്ക്ക് ശേഷം വരുന്നവര്‍ക്ക് പടം കാണിച്ചുകൊടുക്കണ്ടേ വരുമോ?
Seek My Faceസൌഹൃദത്തിന്റെ ആകാശം
-ശ്രീലാല്‍.
0 comments:
Post a Comment