FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

14 ഒക്ടോബര്‍ 2009:അനോണിമാഷും കോപ്പിയടി വിവാദവും ....

Tuesday

വിവാദങ്ങള്‍ മുറുകുന്നു ...അനോണി മാഷും


BLOTHRAM EXCLUSIVE

തെളിവ് ഒന്നു :

രണ്ടുപേര്‍ ചുംബിക്കുമ്പോള്‍


കാരക്കോണം സി എസ് ഐ മെഡിക്കല്‍ കോളേജിലെ നേഴ്സിംഗ് വിദ്യാര്‍ത്ഥിനി ഗ്രീഷ്മയുടെ മരണത്തിനു തൊട്ടു പിന്നാലെ മറ്റൊരു ആത്മഹത്യ കൂടി നടന്നിരുന്നു. അതും ഒരു സ്വാശ്രയകോളേജ് വിദ്യാര്‍ത്ഥി. കുറ്റിച്ചല്‍ ലൂര്‍ദ്ദ് മാതാ എഞ്ചിനീയറിംഗ് കോളേജിലെ എസ് എ ലത്തീഫ്. സംഭവം നടന്നതും ഏതാണ്ട് അടുത്തടുത്ത സ്ഥലങ്ങളില്‍ . എന്നിട്ടും ഗ്രീഷ്മയുടെ മരണത്തിനു ലഭിച്ച വാര്‍ത്താപ്രാധാന്യവും അധികാരികളുടെ ശ്രദ്ധയും രണ്ടാമത്തെ മരണത്തിനു കിട്ടിയില്ല. അതിന് അത്ര ആശാസ്യമല്ലാത്ത ഒരു കാരണം ആദ്യത്തേത് ഒരു പെണ്‍കുട്ടിയായിരുന്നു എന്നതാണ്. മരണത്തിന്റെ മുന്നില്‍ എല്ലാവരും സമന്മാരാണെന്ന സിദ്ധാന്തം കേരളം ഇപ്പോള്‍ തുടരുന്ന സംരക്ഷണ ലിംഗനീതിയുടെ കാര്യത്തില്‍ പ്രസക്തമല്ല. സ്വാശ്രയമാനേജുമെന്റുകളെ ചൂണ്ടുവിരല്‍ തുമ്പില്‍ നിര്‍ത്താന്‍ കിട്ടിയ ഒരവസരത്തെ രാഷ്ട്രീയമുതലെടുപ്പിനായി ഉപയോഗിക്കുകയായിരുന്നു ലക്ഷ്യമെങ്കില്‍ രണ്ടാമത്തെ മരണത്തിനു പിന്നാലെയും നമ്മുടെ വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിനും മാധ്യമപ്പടകള്‍ക്കും ഓടാമായിരുന്നു. രണ്ടു മരണങ്ങളും ഒന്നിച്ചെടുത്തുകൊണ്ട് നാടകീയമായ രംഗങ്ങള്‍ തീര്‍ക്കാമായിരുന്നു. നമ്മുടെ നാട്ടിലെ സ്വാശ്രയവിദ്യാലയങ്ങളിലെ സ്ഥിതി ഇതാണെന്ന് അടുത്തടുത്തുള്ള രണ്ടു സംഭവങ്ങളെ ചൂണ്ടിക്കാട്ടി പ്രതിഷേധിക്കുമ്പോള്‍ ആരും മൂക്കത്തു വിരല്‍ വച്ചു പോയേനേ. വിവാദങ്ങള്‍ കൊഴുത്തേനേ. അതവര്‍ കളഞ്ഞു കുളിച്ചു. ഗ്രീഷ്മയുടെ മരണത്തെ തുടര്‍ന്ന് രക്ഷാകര്‍ത്താക്കളായി കാട്ടിക്കൂട്ടിയതെല്ലാം വിദ്യാര്‍ത്ഥി സംഘടനകള്‍ക്കാകെ കളങ്കം വരുത്തി വച്ച ഒരു പ്രവൃത്തിയായിപ്പോയി. ഇടതും വലതും വര്‍ഗീയവുമായ എല്ലാം കൂടി ഒത്തൊരുമയോടെച്ചേര്‍ന്ന് എന്തായിരുന്നു ബഹളം!
ശ്രദ്ധിക്കുക :

പോസ്റ്റിന്റെ കോപ്പിയടി ആയി അനോനിമാഷു പോസ്റ്റ് പ്രസിദ്ധീകരിച്ചു വീണ്ടും 'കോപ്പിയടി വിവാദം' മുറുകുന്നു പോസ്റ്റിന്റെ കമെന്റുകള്‍ ശ്രദ്ധിക്കുക.ഒപ്പം കൂതറ തിരുമേനിയുടെ പോസ്റ്റുകളും കോപ്പിയടിക്കപെട്ടിരിക്കുന്നു ....

തെളിവ് 2:

കൂതറ തിരുമേനിക്കും രക്ഷയില്ല...................
ഇവിടെ കൂതറവർത്തമാനത്തിൽ വന്ന പോസ്റ്റ് വെള്ളെഴുത്തിനെ കോപ്പിയതിനു പുറകേ ഇവിടെ കോപ്പിയടിച്ചിരിക്കുന്നു....അതും ഒരേ ദിവസം തന്നെ.....വീണ്ടും ഒരു അനോണി അരങ്ങേറ്റം പ്രശ്നങ്ങള്‍ ഉണ്ടാകുക്കയാണ് കൂടുതല്‍ അറിയാന്‍ ഈപോസ്റ്റിന്റെ കമെന്റുകള്‍ ശ്രദ്ധിക്കുക ................

തെളിവ് 3 :

Captain Haddock ഇതേ പരാതി ഉന്നയിക്കുന്നു അനോണി മാഷ് അദ്ധേഹത്തിന്റെ പോസ്റ്റും മോഷ്ടിച്ച് എന്ന് ആരോപണം ..............

എന്‍റെ ബ്ലോഗും അടിച്ചു മാറ്റി !പാര്‍ട്ടി ടൈം!ഹിയാ!!

ഇന്നലെ ഞാന്‍ ഇട്ട പോസ്റ്റ്‌ അതെ ദിവസം തന്നെ അടിച്ചു മാറി കൊണ്ട്, എന്‍റെ ബ്ലോഗിനെ ബഹുമാനിച്ച "അനോണിമാഷ്" എന്ന ബ്ലോഗര്‍ക്ക് എന്‍റെ കൂപ് കൈ.


എന്‍റെ ബോളഗ് ജീവിതം ധന്യമായി

(എന്നാല്ലും ഇത്രയം അക്ഷര തെറ്റുള്ള ബോളഗ് അല്ലാതെ വേറെ ഒന്നും കിട്ടിയില്ലേ മാഷെ ?
അതോ, ലോകത്തിലെ ഏറ്റവും അക്ഷര തെറ്റുള്ള ബോളഗ് നോക്കി തപ്പി കണ്ടുപിടിച്ചത്‌ ആണോ ? )

എന്‍റെ Original post :
http://aakramanam.blogspot.com




മാഷ് കോപ്പി ചെയ്തു തലകെട്ട് മാറ്റിയ പോസ്റ്റ്‌



-Captain Haddock

തെളിവ് 4:
ഇന്നലെ 13-10-2009-കൊച്ചു തെമ്മാടി പ്രസിദ്ധീകരിച്ച 'മഴപ്പാറ്റകളുടെ ചിറക്‌ കൊഴിയുമ്പോള്‍...' എന്ന കവിത ഇന്നലെ തന്നെ അനോണി മാഷ് കോപ്പിയടിച്ചു .....
ഒര്‍ജിനല്‍ പോസ്റ്റ്
ഡ്യൂപ്ലിക്കേറ്റ്‌ പോസ്റ്റ്

തെളിവ് 5:

കാപ്പിലാന്‍ പ്രസിദ്ധീകരിച്ച മഴ എന്ന കവിത (കൊള്ളികള്‍ ബ്ലോഗ്)മോഷണം പോയി.....

ഒര്‍ജിനല്‍ പോസ്റ്റ്

ഡ്യൂപ്ലിക്കേറ്റ്‌ പോസ്റ്റ്


ഈ പോസ്റ്റിനു മാഷ് തന്നെ ഇട്ട കമെന്റും വിസമയം ഉളവാകുന്നു
ആ കമെന്റ് ഇവിടെ പ്രസിദ്ധീകരിക്കുന്നു

അനോണി മാഷ് പറഞ്ഞു :
"
ഈ ഗവിത ഒരൊന്നര ഗവിത തന്നെയാണേ..ഞാന്‍ വളരെ കഷ്ടപ്പെട്ട് ഈ ആശയം മനസ്സില്‍ കൊണ്ടുനടക്കുകയായിരുന്നു.അപ്പോഴേക്കും മറ്റൊരുവന്‍ ഇത് പോസ്റ്റാക്കി. പിന്നെ അടിച്ചു മാറ്റാതെ എന്തു ചെയ്യും? നിങ്ങള്‍ പറയൂ."


എന്തായാലും ഇനി നിങ്ങള്‍ പറയൂ എന്താണ് ബൂലോകം ചെയ്യേണ്ടത്?അന്വേഷണം തുടരുന്നു...........

വെടി നിര്‍ത്തലോ... എന്തിന്റെ വെടിനിര്‍ത്തല്‍..?

പരേതനായ ജ്യോനവന്റെ മരണം നല്‍കിയ വേദനകള്‍ക്കിടയില്‍ മിക്കവരും ഉയര്‍ത്തിയ ആവശ്യമാണ് ബൂലോഗത്തൊരു വെടിനിര്‍ത്തല്‍. ഈ പദവുമായോ ആശയവുമായോ എന്തോ കൂതറ തിരുമെനിയ്ക്ക് ഒട്ടും യോജിക്കാനാവില്ല. എന്താണ് വെടിനിര്‍ത്തല്‍. അഥവാ അത്തരം ഒരു ശീതസമരം നിലനില്‍ക്കുന്നുവെങ്കില്‍ അതിനെ ജ്യോനവന്റെ മരണവുമായി ബന്ധപ്പെടുത്തി ആ നല്ല മനുഷ്യന്റെ ആത്മാവിനെ വീണ്ടും ചിന്താ കുഴപ്പത്തിലാക്കണമോ.. കൂതറ തിരുമേനി ഒരു ഗാന്ധി ശിഷ്യനാണ്. അതുകൊണ്ട് തന്നെ രക്ത ചൊരിച്ചിലുകള്‍ എന്നും ഒഴിവാകണം എന്നെ ആഗ്രഹിച്ചിട്ടുള്ളൂ. എന്റെ ഒരു പോസ്റ്റില്‍ ജിജോ സൂചിപ്പിച്ചതുപോലെ ഇനിയും പ്രശ്നങ്ങള്‍ ഒഴിവാക്കിക്കൂടെ എന്നാ ആവശ്യത്തിനു ഒന്നേ പറയാനുള്ളൂ. ഒരിക്കലും ബൂലോഗത്ത് ആശാന്തിയുടെ കരിനിഴല്‍ വീഴരുതെന്ന് ആഗ്രഹിക്കുന്നവനാണ് കൂതറ തിരുമേനി. അതിന്റെ പ്രധാന കാരണം പേടിയല്ല, അല്ലെങ്കില്‍ നിരന്തരമായ കാഹളത്തില്‍ ആകാശം തകരുമെന്നുമല്ല. മിക്കവരെയും പോലെ കൂതറ തിരുമേനിയും തന്റെ ലക്ഷ്യത്തില്‍ നിന്നും ഊര്‍ജ്ജത്തില്‍ നിന്നും അനാവശ്യവും പ്രയൊജനരഹിതവുമായ പോസ്റ്റുകളില്‍ സമയം കളയേണ്ടി വരുമെന്നത് തന്നെയാണ് ഈ തീരുമാനത്തിന് കാരണം.എന്തുകൊണ്ട് പ്രശ്നങ്ങള്‍ ഉണ്ടാകുന്നു. ആകെ പ്രശ്ന കലുഷിതമെന്നു ചിലരൊക്കെ പറയുന്ന ബൂലോഗത്ത് എങ്ങനെ ഇത്തരം കുടിപ്പക ഉണ്ടാവുന്നു. അടുത്തിടെ ഒരു പ്രശസ്തനായ ബ്ലോഗ്ഗര്‍ ബൂലോഗത്തെ സുവര്‍ണ്ണ ദിനം കഴിഞ്ഞെന്നു വിലപിക്കുന്നത് വായിക്കാനിടയായി. എന്തുകൊണ്ട് ഇവര്‍ക്കൊക്കെ ഇങ്ങനെ ഒരു തീരുമാനത്തില്‍ ചെന്നെത്താന്‍ കഴിയുന്നു. ബൂലോഗമെന്ന വിര്‍ച്ച്വല്‍ ലോകത്ത് സുവര്‍ണ്ണ ദിനവും കരിദിനവുമോന്നുമില്ല.. ഇതിന്റെ പ്രതാപകാലം കഴിയാനും സുവര്‍ണ്ണ ദിനം കഴിഞ്ഞെന്നു വിലപിക്കാനുമോന്നുമില്ല. കടലിന്റെ ശാന്തത കണ്ടു കടലോടുങ്ങിയെന്നും ആരവത്തോടെയുള്ള തിരമാലകണ്ട് കടലിനു ഭ്രാന്ത് പിടിച്ചേന്നുമുള്ള അഭിപ്രായങ്ങള്‍ പോലെ ഉപരിപ്ലവമായ അഭിപ്രായം മാത്രമാണിത്.
-കൂതറ തിരുമേനി

വിവാദവും വെളിക്കെറങ്ങലും !

നേരം വെളുത്തോ... ആദ്യം തന്നെ പത്രമെടുത്ത് നിവര്‍ത്തി നോക്കിയേക്കാം ഇന്ന് എന്താണ് മാധ്യമ മാഫിയ എഴുതിക്കൂട്ടിയിരിക്കുന്നതെന്ന് . ശ്ശെ !!! ആശാവഹമായ ഒന്നുംതന്നെയില്ല. ലിവന്മാരെക്കൊണ്ട് തോറ്റു.കേരളത്തിലെ ഗുരുതര ക്രമസമാധാന പ്രശ്നങ്ങളെപ്പറ്റി എഴുതാനിപ്പൊ ഇവന്മാര്‍ക്കു സമയമില്ലാതായല്ലൊ.എന്നാപ്പിന്നെ ഇനി ടീവി വച്ചേക്കാം അതാണേക പ്രതീക്ഷ. ഏഷാനെറ്റ് ന്യൂസ്,കൈരളി,സൂര്യ,മനോരമ,ജയ്ഹിന്ദ് അങ്ങനെ ഒട്ടുമിക്കാ ചാനലികളില്‍ക്കൂടെല്ലാം ഓടിച്ചുനോക്കി. തഥൈവ ! ജസ്റ്റ് ഇന്‍,ഫ്ലാഷ് ന്യൂസ്,ഇപ്പോക്കിട്ടിയത്........... ഒന്നുമില്ല; എല്ലാം ശാന്തം.....
ഏന്തോന്നാടെ ഇത്. ഇന്ന് നേരംവെളുത്തിത്രയായിട്ടും ഒരു വിവാദവും വന്നില്ലന്നുവച്ചാ വല്ല്യ കഷ്ടമാണുകേട്ടൊ......ദൈവമെ ഒരുവിവാദം പോലും കേക്കാതെ ഇന്നെങ്ങനെ വെളിക്കുപോകും. ഇന്നത്തെ ദിവസം പോക്കായല്ലൊ. വന്നുവന്നിപ്പൊ ഒരു വിവാദമെങ്കിലും വായിക്കാതെം കാണാതെം വെളിക്കു പോകാന്‍ പറ്റുകേലന്ന നിലയായി. ഓരോരോ ദു:ശീലങ്ങളെ !
-

ഉത്തരാധുനിക കവികളോട്‌...

കാലത്തിനനുസരിച്ച്‌ കവിതയിലും, സാഹിത്യത്തിലും, സമൂലമായ മാറ്റങ്ങളുണ്ടാകും.സിനിമയിലും,സംഗീതത്തിലും, ചിത്രകലയിലും, സാഹിത്യത്തിലും എന്തിന്‌ നമ്മുടെ ജീവിതരീതികളിലും, ചിന്തകളിലുമെല്ലാം തന്നെ ഇത്തരം ഉത്തരാധുനിക മാറ്റങ്ങൾ ഉണ്ടാകുന്നത്‌ സ്വാഭാവികമാണുതാനും. മലയാളകവിതയിലാണ്‌ ഉത്തരാധുനികതയുടെ പരീക്ഷണത്തിന്റെ ലേബൽ ഏറ്റവും കൂടുതൽ പതിഞ്ഞിരിക്കുന്നതെന്ന്‌ തോന്നുന്നു. ഉദാത്തമായ കാവ്യസൃഷ്ടികൾ പരിചയിച്ചുപോന്ന നമ്മളിൽ ചിലരെങ്കിലും പുതുതലമുറയുടെ കവിതാവഴികളിൽ, കാവ്യസങ്കൽപ്പങ്ങളിൽ വികൃതമായൊരു ഭാവം ദർശിക്കുമ്പോൾ രോഷം കൊണ്ടിട്ടുണ്ടാവാം. മാറ്റം കവിതയ്ക്കുമാത്രമല്ല, കവിയ്ക്കുകൂടിയായതിനാൽ ആശങ്കൾക്കിടയിൽക്കുടുങ്ങിയിരിക്കുന്നു ഇന്ന്‌ മലയാള കവിത. നമുക്കു മുൻപേ പോയ പണ്ഡിത ശ്രേഷ്ഠന്മാർ എഴുതിവച്ചത്‌ വെറും വാക്കുകളല്ല, ഒരു സംസ്കാരം കൂടിയായിരുന്നു. അന്ന്‌ വിരലിലെണ്ണാവുന്ന കവി സാർവഭൗമന്മാരേ നമുക്കുണ്ടായിരുന്നുള്ളൂ.. അതുകൊണ്ടുതന്നെ അവർ തന്ന കാവ്യസമ്പത്തുകൾ മാത്രമേ നമുക്കന്യം നിന്നു പോകാതെ കവിതയായി ഇന്നും ബാക്കിയുള്ളു. സാഹിത്യചരിത്രത്തിന്റെ മായാത്ത ഏടുകൾക്കുമീതെ എന്തുകൊണ്ട്‌ ഉത്തരാധുനികതയിലെ കവിതകളൊന്നും തന്നെ പ്രതിഷ്ഠിക്കപ്പെടുന്നില്ല..? ഉത്തരം സിമ്പിൾ അവ യഥാർത്ഥത്തിൽ കവിതകളായിരുന്നില്ല എന്നതുതന്നെ. ഒന്നിന്റേയും അനുകരണമല്ല കാവ്യാവബോധം. ഒരാളെഴുതിവച്ചതിനെ അന്ധമായി അനുകരിക്കലുമല്ല. ഇന്നത്തെ ചില കവിതകളിൽ ചിന്തയുണ്ട്‌, അതിശയിപ്പിക്കുന്ന ഭാവനയുമുണ്ട്‌; പക്ഷെ വളരെക്കുറച്ചുപേർക്കേ അതുള്ളുതാനും. ബാക്കിയുള്ള ഭൂരിഭാഗം പേരും കവിതയെന്തെന്നറിയാതെ ഗദ്യത്തിന്റെ ഒടിച്ചുമടക്കിയ വരൾച്ചയിൽ മുങ്ങിത്താന്നു പോയവരാണ്‌. പുതുകവികൾ മാതൃകകളാക്കുന്നതും കവിതയെന്ന ലേബൽ സ്വയം പതിച്ചുവച്ച ഇത്തരക്കാരുടെ വിവരക്കേടുകളേയും. അപ്പൊ പുതുതലമുറയെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം..? ഇന്ന്‌ 100 പേരിൽ 98 പേരും കവികളെന്ന്‌ സ്വയം വിശേഷിപ്പിച്ച്‌ അവരോധിക്കപ്പെട്ടവരാണ്‌. ചവറുകൾ പടച്ചിറക്കി മലയാളസാഹിത്യത്തിന്റെ അന്തസത്ത കളഞ്ഞുകുളിച്ച ഇവർക്കൊക്കെ ആര്‌ മാപ്പ്‌ കൊടുക്കും..?
-

തകര്‍ന്നു തരിപ്പണമായ ഏപ്രില്‍

രക്തം രക്തം കൊണ്ടല്ലാതെ ന്യായീകരിക്കപ്പെടുകയില്ല എന്ന പുരാതന അല്‍ബേനിയന്‍ സാമൂഹിക
വ്യവസ്ഥിതിയിലേക്ക് വെളിച്ചം വീശുന്ന നോവലാണു ഇസ്മായില്‍ കാദെറെയുടെ
തകര്‍ന്നു തരിപ്പണമായ ഏപ്രില്‍”.അല്‍ബേനിയയിലെ ആദിവാസികള്‍ക്കിടയിലാണു
കാനൂണ്‍ എന്ന രക്ത നിയമം നിലനില്‍ക്കുന്നത്.കൊലക്ക് പകരം കൊല എന്ന ലളിതമായ തത്വം.
ഒരുവീട്ടിലെ ഒരാള്‍ കൊല്ലപ്പെട്ടാല്‍,കൊലപാതകിയുടെ വീട്ടിലെ ഒരു പുരുഷനെ കൊന്ന്
പകരം വീട്ടുക.തെറ്റിക്കാന്‍ പാടില്ലാത്ത നിയമം.കൊലക്ക് വിധിക്കപ്പെട്ടവന്‍ വിശുദ്ധ ബലിമൃഗത്തെ
പോലെ പരിഗണിക്കപ്പെടും.അയാള്‍ രക്തപ്പണം എന്ന പിഴ അടക്കണം. രക്തപ്പണം കൊണ്ടാണു
ഒറോഷുകള്‍(കൊട്ടാരങ്ങള്‍)നിലനിന്നുപോകുന്നത്.ഒരാള്‍ കൊലചെയ്യപ്പെട്ടാല്‍ 24 മണിക്കൂറിനുള്ളില്‍
അല്ലെങ്കില്‍ അടുത്ത മുപ്പത് ദിവസത്തിനുള്ളില്‍ അടുത്തയാള്‍ കൊല്ലപ്പെട്ടിരിക്കണം.
കൊലമുതല്‍ കൊലവരെയുള്ള മുപ്പത് ദിവസം.ഇരയാക്കപ്പെട്ടവന്റെ നിസ്സംഗത,ജീവിതത്തോടുള്ള അഭിനിവേശം,പ്രണയം ഇതെല്ലാമാണു തകര്‍ന്നു തരിപ്പണമായ ഏപ്രിലില്‍ നമ്മെ കാത്തിരിക്കുന്നത്.ഒപ്പം വരികള്‍ക്കിടയില്‍ നിന്നുമുയരുന്ന
ചോരയുടെ മണവും!!! ---

ബ്ലോർട്ടൂൺസ്‌/സജ്ജീവ്‌


താമസിച്ചതില്‍ ഖേദിക്കുന്നു-ബ്ലോത്രം..




യേശു ഒരു പ്രവാചകനായിരുന്നില്ല
ഏകദേശം രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാനവകുലത്തിലേക്ക് വന്ന യേശു വളരെ ചെറിയ യഹൂദ ഗോത്രത്തിലാണ് ജനിച്ചത്, ലോകത്തിലേ തന്നേ വളരെ ചെറിയ രാജ്യങ്ങളില്‍ ഒന്നായിരുന്ന ഇസ്രായേലിലേ ഒരു ദരിദ്ര കുടുമ്പത്തിലേ അംഗമായിരുന്നു അദ്ധേഹം, ‍ ആധുനിക വാര്‍ത്താ വിനിമയ മാര്‍ഗങ്ങളൊ യാത്രാസംവിധാനങ്ങളൊ ലഭ്യമല്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ 33-1/2 വര്‍ഷം മാത്രം അദ്ധേഹം ഈ ഭൂമിയില്‍ ജീവിച്ചു, ആ വര്‍ഷങ്ങളില്‍ തന്നെ വെറും 3-1/2 വര്‍ഷത്തോളം മാത്രമായിരുന്നു അദ്ധേഹത്തിന്റെ പരസ്യജീവിതം.

എന്നാല്‍ ഇന്നും ലോകത്തിന്റെ സമസ്‌ത കോണുകളിലും ഉളള ജനലക്ഷങ്ങള്‍ അദ്ധേഹത്തേ ഓര്‍മ്മിക്കുന്നു, നമ്മുടെ പ്രഭാതപത്രം മുതല്‍ നാം വയിക്കുന്ന പുസ്തകങ്ങളുടെ കോപ്പിറൈറ്റ് തിയതി വരെ സാക്ഷ്യപ്പെടുത്തുന്ന വസ്തുത, ഉദ്ദേശം 2000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭുമുഖത്ത് ഏറ്റവും പ്രസക്തമായ വ്യക്തിമുദ്ര പതിപ്പിച്ച ജീവിതം നയിച്ച് യേശു കടന്നുപോയി എന്നാണ്. മാനവചരിത്രത്തില്‍ ആര്‍ക്കും മായിക്കുവാന്‍ കഴിയാത്ത അടയാളം അവശേഷിപ്പിച്ച് കടന്നുപോയ മനുഷ്യന്‍ ആരെന്ന ചോദ്യത്തിന് പ്രശസ്ത ചരിത്രകാരനായിരുന്ന H.G.Wells മറുപടി നല്‍കിയത്, ചരിത്രമാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഒരാളുടെ മഹത്ത്വം നാം പരിഗണിക്കുന്നുവെങ്കില്‍, BC/AD എന്ന ക്രമത്തില്‍ കാലഘട്ടങ്ങളേയും ചരിത്രത്തേയും രണ്ടായി തിരിച്ച വ്യക്തി എന്ന നിലയില്‍ ഒന്നാം സ്ഥാനത്ത് യേശു തന്നേ നില്‍ക്കുമെന്നായിരുന്നു. ചരിത്രകാരനായിരുന്ന Kenneth Scott Latourette പറഞ്ഞത് ചരിത്രത്തില്‍ യേശു ചെലുത്തിയ സ്വാധീനത്തേ കുറിച്ച തെളിവുകള്‍ നൂറ്റാണ്ടുകള്‍ കഴിയും തോറും ഏറിവരുന്നു എന്ന ഒറ്റ കാരണത്താല്‍ തന്നെ, മാനവരാശിയുടെ മേല്‍ ഇത്രമാത്രം സ്വാധീനം ചെലുത്തിയ മറ്റൊരു വ്യക്തി ഭൂമുഖത്ത് ജീവിച്ചിരുന്നിട്ടില്ലാ എന്നായിരുന്നു, Ernest Renan എന്ന ഫ്രഞ്ച് ചരിത്രകാരനും പറയുവാനുളളത് യേശുവിനേകൂടാതെയുളള ചരിത്രത്തിന്റെ അപൂര്‍ണ്ണതയേകുറിച്ചാണ്.
-


മലയാളിയുടെ റമദാന്‍ ചിത്രങ്ങള്‍ - 2009

Chithravishesham Poll Analysis: Ramadan Films released in Keralam.റാണി മുഖര്‍ജിയും ഷാഹിദ് കപ്പൂറും നായികാനായകന്മാരാവുന്ന ‘ദില്‍ ബോലെ ഹഡിപ്പ!’, കമലഹാസനും മോഹന്‍ലാലുമൊരുമിച്ച ‘ഉന്നൈപ്പോല്‍ ഒരുവന്‍’, സുരാജ് വെഞ്ഞാറമ്മൂട് നായകനായ ‘ഡ്യൂപ്ലിക്കേറ്റ്’, ജയരാജിന്റെ സംവിധാനത്തില്‍ മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ‘ലൗഡ് സ്പീക്കര്‍’, തമിഴ് നടന്‍ പശുപതി പ്രധാനവേഷത്തിലെത്തിയ ‘വൈരം’ തുടങ്ങിയവയായിരുന്നു രണ്ടായിരത്തിയൊന്‍പതിലെ റമദാന്‍ കാലത്ത് കേരളത്തിലെ തിയേറ്ററുകളിലെത്തിയ ചിത്രങ്ങള്‍. ഇതുവരെ ഇവിടെ നടത്തിയ പോളുകളില്‍ ഏറ്റവും കൂടുതല്‍ പേര്‍ അഭിപ്രായം രേഖപ്പെടുത്തിയ (ഒരാള്‍ തന്നെ ഒന്നിലധികം തവണ പോള്‍ ചെയ്തിട്ടുണ്ടാവാമെങ്കിലും) ഒന്നായിരുന്നു ഇത്. പോളില്‍ പങ്കെടുത്ത് വിജയിപ്പിച്ച ഏവര്‍ക്കും നന്ദി.

-ചിത്രഭൂമി

പ്രിയ നടി ഉര്‍വ്വശിയ്ക്ക് ഖേദപൂര്‍വ്വം….


നിങ്ങള്‍ ചില സിനിമകളില്‍ കാഴ്ചവച്ച അഭിനയം അസാധ്യാമാണ്… ശോകവും ഹാസ്യവും നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്.. മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ നല്‍കി… നിങ്ങളുടെ കലാകുടുംബത്തോട് കേരളത്തിന് ആദരവാണുള്ളത്… എല്ലാ ആദരവുകളും നിലനിര്‍ത്തിക്കൊണ്ടുതന്നെ ചില കാര്യങ്ങള്‍ പറയാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്…
മനോജും നിങ്ങളുമായുള്ള വിവാഹം മലയാളികള്‍ ഹാര്‍ദ്ദമായി സ്വീകരിക്കുകയായിരുന്നു… കലാപാരമ്പര്യമുള്ള രണ്ടു കുടുംബങ്ങളുടെ കൂടിച്ചേരല്‍… പക്ഷെ, എല്ലാം പെട്ടെന്ന് തകിടം മറിയുകയായിരുന്നു… നിങ്ങളുടെ വേര്‍പിരിയല്‍ ഞങ്ങളെ വേദനിപ്പിക്കുന്നു…അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ… പരസ്പരമുള്ള ഈഗോ ഇത്തരം ദാമ്പത്യങ്ങളില്‍ സാധാരണമാണ് എന്ന് ഞങ്ങള്‍ക്കറിയാം… എന്നാല്‍ നിങ്ങളെപ്പോലെ പക്വതയുള്ളവരില്‍ നിന്ന്…….!
കുഞ്ഞാറ്റയെക്കുറിച്ചോര്‍ക്കുമ്പോള്‍ സങ്കടം തോന്നുന്നു… അവള്‍ക്ക് അച്ഛന്റേയും അമ്മയുടേയും സ്നേഹം വേണം… സിനിമകളില്‍ ഇത്തരം ഡയലോഗുകള്‍ എത്രയോ പ്രാവിശ്യം പറഞ്ഞിരിക്കുന്നു.. കുഞ്ഞാറ്റ എന്ത് തെറ്റാണ് ചെയ്തത്?
ആ കുട്ടിക്ക് അമ്മയെക്കുറിച്ചുള്ള സങ്കല്പം എന്താവും? ഇതൊരു ചെറിയ കാര്യമല്ല…
സിനിമയും അത് തരുന്ന പ്രശസ്തിയും നാളെ യുണ്ടാവില്ല…
മനോജുമായുള്ള ഒരു അഭിമുഖം വായിക്കാനിടയായി… നിങ്ങളുടെ അമ്മയും മനോജുമാണ് കുഞ്ഞാറ്റയുടെ കാര്യങ്ങള്‍ നോക്കുന്നത് എന്ന് വായിച്ചു… നിങ്ങളുടെ അമ്മയ്ക്ക് മനോജിനെ മനസ്സിലാക്കാന്‍ കഴിഞ്ഞു എന്നാണോ മനസ്സിലാക്കേണ്ടത്? മനോജ് നിങ്ങളെ ഒരിക്കല്‍പ്പോലും കുറ്റപ്പെടുത്തുന്നേയില്ല… അത് അത്ഭുതമായിരിക്കുന്നു…
-വിദൂഷകന്‍



വാഴക്കോടന് ഒരു മംഗളപത്രം


വ്യത്യസ്താനാമൊരു ബ്ലോഗറാം വാഴയെ
മൊത്തത്തിലാരും തിരിച്ചറിഞ്ഞില്ല
ചളുവടിക്കുന്നോര്‍ക്കുന്നോര്‍ക്ക്
തലവനാം വാഴ
ചളുവടിക്കാത്തപ്പോള്‍
ഗായകന്‍ വാഴ
വെറുമൊരു വാഴയല്ലിവനൊരു ബ്ലോഗന്‍

വാഴന്‍ ഒരു പോഴന്‍
ചളുവടി വീരന്‍ അതിലോലന്‍
അടിപൊളി ബ്ലോഗന്‍
പ്രിയതോഴന്‍ നമ്മുടെ
വാഴ വാഴ വാഴ

ഉലകം ചിരിക്കുന്ന പോസ്റ്റുമായെത്തി
ബൂലോകം ചുറ്റുന്ന പോഴത്തരങ്ങള്‍ (2)
ബ്ലോഗാശയത്തിന്റെ മുക്കിലും കോണിലും
നര്‍മ്മാശയങ്ങള്‍ തൂക്കുന്ന വീരന്‍

ബൂലോകര്‍ക്കെല്ലാര്‍ക്കും സ്നേഹിതന്‍ വാഴ
വാഴക്കോടു നിന്നും വേരറ്റ വാഴ

വാഴന്‍ ഒരു പോഴന്‍
ചളുവടി വീരന്‍ അതിലോലന്‍
അടിപൊളി ബ്ലോഗന്‍
പ്രിയതോഴന്‍ നമ്മുടെ
വാഴ വാഴ വാഴ

നെഞ്ചില്‍ തലോടുന്ന ആ ആ ആ
നെഞ്ചില്‍ തലോടുന്ന
മൈലാഞ്ചി പോലെ
ചാനലില്‍ പാട്ടുകള്‍ പാടുന്ന വാഴ
സെന്റിക്കഥകളും മണ്ടത്തരങ്ങളും
പോഴത്തരങ്ങളായ് മാറ്റുന്ന വീരാ

വ്യത്യസ്തനാമൊരു ബ്ലോഗനാം വാഴയെ
മൊത്തത്തില്‍ നമ്മള്‍ തിരിച്ചറിയുന്നു
ബ്ലോഗ്ഗുനാടിന്റെ അഭിമാനമാണവന്‍
നര്‍മ്മലോകത്തെ അതികായനാണവന്‍
തോഴനാം വാഴെ നിനക്കഭിവാദ്യം
-


മെഡി.കോളേജു ഡയറി ഭാഗം ആറു.

കഴിഞ്ഞ ദിവസങ്ങളിൽ കുറിപ്പുകൾ എഴ്തിയിട്ടില്ല. മെഡിക്കൽ കോളേജു ആശുപത്രിയുമായിപരിചയപ്പെട്ടു വരുന്നു. മനുഷ്യത്വമുള്ള ചില പി.ജി. വിദ്യാർത്ഥികളും ഹൗസ്സ്‌ സർജന്മാരുമായിപരിചയത്തിലായി. സൈഫുവിനു വല്ലപോഴും നേരിയ പനി മാത്രം. തലവേദന ഇല്ല.പിടലിക്കു മുറുക്കംകുറവുണ്ടു. അതിയായ വിശപ്പു ഉള്ളതിനാൽ ആഹാരം ശരിക്കു കഴിക്കുന്നുണ്ടു. ദിവസം 4 തവണ മലംപോകുന്നു. വീൽ ചെയറിൽ ഇരുത്തി പൊതു കക്കൂസ്സിൽ കൊണ്ടു പോകും. കക്കൂസ്സ്‌ രാവിലെശുചീകരിച്ചു കഴിഞ്ഞ ഉടൻ പോയാൽ ബുദ്ധിമുട്ടില്ല. പ്രതിബന്ധങ്ങൾ പലതും മനസ്സിലാക്കി അതിനെനേരിടാൻ കഴിയുന്നുണ്ടു. ആതുരാലയത്തിലെ മറ്റൊരു ബുദ്ധിമുട്ടു ഡിസ്‌ ചാർജു ഭീഷണിയാണു. ഗുരുതരാവസ്ത തരണം ചെയ്തു കഴിഞ്ഞ നിലവിലുള്ള രോഗികളെ എല്ലാ .പി. ദിവസങ്ങളുടെതലേന്നു ഡിസ്‌ ചാർജു ചെയ്യും.അപകടാവസ്ഥ കഷ്ടിച്ചു തരണം ചെയ്തവരും പൂർണ്ണ രോഗ മുക്തിനേടാത്തവരും പലപ്പോഴും ഡിസ്‌ ചാർജു ചെയ്യപ്പെടുന്നു. കട്ടിലുകളുടെ അഭാവമാണു ഇതിനുകാരണമായി പറയപ്പെടുന്നതെങ്കിലും ഡോക്റ്ററന്മാരുടെ സ്വന്തം രോഗികളും ശുപാർശചെയ്യപ്പെടുന്നവരും പുറത്താക്കപെടുന്നില്ലാ എന്നും എനിക്കു മനസ്സിലായി. പുറത്താക്കപ്പെടെണ്ടവർആരെന്നു കണ്ടു പിടിക്കുന്നതിനു വേണ്ടി ഒരു പി.ജി. വിദ്യാർത്ഥിയെ തന്നെചുമതലപ്പെടുത്തിയിട്ടുണ്ടു.ഡിസ്‌ ചാർജു കാര്യത്തിൽ നൈപുണ്യം ഉള്ള കൊച്ചു ഡോക്റ്ററന്മാർ ആകാര്യത്തിൽ ഒരു വിട്ടു വീഴ്ച്ചയും കാണിക്കില്ല. ഒന്നാംവാർഡിലെ ഡിസ്‌ ചാർജു ചുമതല എപ്പോഴുംകാപ്പി പൊടി നിറത്തിൽ അയഞ്ഞ വസ്ത്രങ്ങൾധരിക്കുന്ന നല്ല വെളുത്ത ഒരു ചെറുപ്പക്കാരനാണു
-sherriff kottarakara


വൃന്ദാവനം കൈവിട്ട കണ്ണൻ !!
കണ്ണൻ വീണ്ടും വൃന്ദാവനത്തിൽ എത്തിയിരിയ്ക്കയാണ് .
തെറ്റിദ്ധരിക്കേണ്ട..കണ്ണൻ രോഗിയും , വൃന്ദാവൻ ഈ ഹോസ്പിറ്റലുമാകുന്നു.മൂന്നു മാസങ്ങൾക്ക് മുൻപ് അയാൾ ഇവിടെ വന്നത് നെഞ്ചു വേദനയുമായിട്ടായിരുന്നു. എക്സ് റേ ഉൾപ്പെടെ അടിസ്ഥാന പരിശോധനകളെല്ലാം കഴിഞ്ഞ് , തൊണ്ടിയോടെ ന്യായാധിപനു മുന്നിൽ ഹാജരാക്കപെട്ട പ്രതിയെപ്പോലെ അന്നയാൾ ഡോ: മൂർത്തിക്കു മുന്നിലിരുന്നു.

ഡോ: ഒരു ഗവേഷണവിദ്യാർത്ഥിയുടെ അവധാനതയോടെ എക്സ് റേ ലോബിയിലിരിക്കുന്ന അയാളുടെ നെഞ്ചിന്റെ ഭൂപടം പരിശോധിച്ച് പ്രവാചകനായ ഒരു കവിയെ പോലെ പറഞ്ഞു തുടങ്ങുകയുണ്ടായി:

“ രോഗം മൊട്ടിട്ടു കഴിഞ്ഞു… ഇനി അത് ഒരു പൂവായിവിടരും…പിന്നെ വസന്തമാകും.അതു വരെ കാത്തിരിക്കാം.”
“അപ്പോൾ ചികിത്സ”?
കണ്ണൻ ഇടർച്ചയോടെ ചോദിച്ചു..

“മൂന്ന് മാസം കഴിഞ്ഞു വരൂ ... അപ്പോൾ നിശ്ചയിക്കാം.”
ഡോ: മൂർത്തിയുടെ സ്വരം ഉറച്ചതായിരുന്നു. അതെ... വൃന്ദാവൻ ക്ലിനിക്കിലെ പ്രഗൽഭനായ ഡോക്ടറുടേത് അവസാന വാക്കായിരുന്നു !!
-നളിനി


മഴപ്പാറ്റകളുടെ ചിറക്‌ കൊഴിയുമ്പോള്‍...



നിയോണ്‍ ബള്‍ബിന്റെ അരണ്ട വെളിച്ചം വലിയ മുറിക്ക്‌ ഒന്നുമല്ലായിരുന്നു. നേരെത്തെ പെയ്തു നിര്‍ത്തിയ മഴയില്‍ ജീവന്‍ വെച്ച മഴപ്പാറ്റകള്‍, അടുത്ത ക്ഷണത്തില്‍ തങ്ങളുടെ ജീവന്‍ പൊലിയുമെന്ന് അറിഞ്ഞോ അറിയാതെയോ വെളിച്ചത്തിന് ചുറ്റും പറന്നു നടന്നു.
കുറച്ചു നേരത്തെ ഒരു ഒതുങ്ങലിനു ശേഷം പുറത്ത് മഴ വീണ്ടും കനക്കുകയായിരുന്നു....

മുഖം കാല്‍മുട്ടുകള്‍ക്കിടയില്‍ പൂഴ്ത്തി, അടിവസ്ത്രത്തിന്റെ മാത്രം കാരുണ്യത്തില്‍ നഗ്നത മറച്ചിരിക്കുകയായിരുന്നു റഹിം അപ്പോള്‍. അരമണിക്കൂര്‍ മുന്‍പ്‌ അവസാനിച്ച ചോദ്യം ചെയ്യലിന്റെ നീറ്റല്‍ ആയിരുന്നു ദേഹം മുഴുവന്‍.പക്ഷെ മര്‍ദ്ദനത്തിന്റെ വേദനകളോ, നീറ്റലോ, മുപ്പത്തിനാല് വയസ്സുകാരന്റെ മനസ്സിനുള്ളിലെക്ക് ഇറങ്ങി ചെന്നിരുന്നില്ല...അത് തൊലിപ്പുറത്ത് മാത്രം തളം കെട്ടിക്കിടക്കുകയായിരുന്നു.....
എന്നിട്ടും അയാളുടെ മനസ്സ് കിടന്നു പിടയുന്നുണ്ടായിരുന്നു, നീറി നീറി ഉരുകുന്നുണ്ടായിരുന്നു..
കാരണം, അരമണിക്കൂര്‍ മുന്‍പ്‌ അയാള്‍ ഒരു തീവ്രവാദിയായി....അയാള്‍ പോലുമറിയാതെ....

ഇനി അയാളും, അയാളുടെ കുടുംബവും സമൂഹത്തിന്റെ കണ്ണില്‍ ഒരു കരട് ആയി,
തീവ്രവാദികളുടെ ലേബലും ചുമന്ന് ജീവിക്കേണ്ടി വരും..
-കൊച്ചുതെമ്മാടി



പട്ടിയിറച്ചിയുടെ ഹാങ്ങോവർ

ബ്രെയ്‌ൿഫാസ്റ്റിനു വിഭവം പട്ടിയിറച്ചിയായിരുന്നു.അതു കഴിച്ചിട്ടാണ്‌ പത്രം വായിക്കാൻ ഇരുന്നത്‌.ഇംഗ്ലീഷ്‌ പത്രമായിരുന്നു.അപ്പോൾ തോന്നി ഇംഗ്ലീഷ്‌ അറിയാൻ വയ്യാത്ത പാവങ്ങൾക്കായി വാർത്തയൊക്കെ ഒന്നു മലയാളത്തിലാക്കിയാലോ എന്ന്. തൽക്കാലം ഒരു തുടക്കം എന്ന നിലയിൽ തലക്കെട്ടുകൾ മാത്രം വിവർത്തനം ചെയ്തു . ഇതാ വായിച്ചു കൊള്ളൂ.

1. Ban on private practice of doctors hits chemists.
സ്വകാര്യ പ്രാക്റ്റീസ്‌ നിരോധിച്ചതിന്‌ ഡോക്ടർമാർ മെഡിക്കൽ സ്റ്റോർ ജീവനക്കാരെ മർദ്ദിച്ചു.

2.Closure of colleges will not hit students:Australian official
കോളജുകൾ അടച്ചിരിക്കുന്നതു കൊണ്ട്‌ വിദ്യാർത്ഥികൾക്ക്‌ തല്ലു കൊള്ളില്ലെന്ന് ആസ്ത്രേലിയൻ ഉദ്യോഗസ്ഥൻ.

3.India, Sreelanka to hold naval training.
ഇന്ത്യയും ശ്രീലങ്കയും പൊക്കിളിൽ പിടിത്തം പരിശീലിക്കും.
-പാവത്താന്‍

ഉടായിപ്പ് പോലീസും ഗതി കെട്ട കള്ളനും

ഞാന്‍ സ്കൂളില്‍ ചേര്‍ന്ന സമയത്തു പൊള്ളേത്തൈ സ്കൂളിലെ എല്‍ പി, യു പി ക്ലാസുകാരുടെ ഔദ്യോഗിക കായിക വിനോദം ആയിരുന്നു കള്ളനും പോലീസും കളി. ഒന്നാം ക്ലാസ് തുടങ്ങി അധികം താമസിയാതെ തന്നെ ഞങ്ങളുടെ ക്ലാസുകാരും ഒരു ഫ്രാഞ്ചെസ്സി തുടങ്ങി. ഉപ്പുമാങ്ങാ ഭരണി പോലെ ഇരുന്നിരുന്ന എനിക്ക് കള്ളനും പോലീസും കളിയില്‍ എന്താ കാര്യം എന്ന് ചില അസൂയ്യക്കാര്‍ ചോദിച്ചേക്കാം. ഒന്നുകില്‍ ഓടിച്ചിട്ട്‌ കള്ളനെ പിടിക്കണം അല്ലെങ്കില്‍ പോലീസിന്റെ കയ്യില്‍ പെടാതെ ഓടി രക്ഷപ്പെടണം. അന്നത്തെ ഒരു ശാരീരിക അവസ്ഥ വെച്ചു എനിക്ക് ഇതു രണ്ടും പറ്റില്ലായിരുന്ന കൊണ്ടു അവരെ കുറ്റം പറയാനും പറ്റില്ല. പക്ഷെ കളിയില്‍ എനിക്കായിരുന്നു ഏറ്റവും കൂടുതല്‍ മാര്‍ക്കെറ്റ്‌. പ്രധാനമായും മൂന്നു കാരണങ്ങള്‍ ആണ് അതിനുള്ളത്. ഒന്നു എന്റെ ശരീരം തന്നെ. പട്ടണപ്രവേശവും എം എന്‍ ബാലകൃഷ്ണനും ഒക്കെ നിറഞ്ഞു നില്ക്കുന്ന സമയം. മണ്ടന്മാരുടെ വിചാരം തടി മുഴുവന്‍ ബലം ആണെന്നായിരുന്നു. ബലൂണില്‍ വെള്ളം നിറച്ച പോലെ ആണെന്നുള്ള സത്യം എനിക്കല്ലേ അറിയാവൂ. എന്നാലും കിട്ടിയ അവസരം ഞാന്‍ വിട്ടു കൊടുത്തില്ല. ഇന്നലെ മസില് പിസിച്ചു നോക്കിയപ്പോള്‍ ഷര്‍ട്ടിന്റെ കൈ കീറിപ്പോയി, ഇപ്പോള്‍ മസില് കാരണം വിരല് കൊണ്ടു പല്ലു തേക്കുവാന്‍ പറ്റുന്നില്ല എന്നൊക്കെ പറഞ്ഞു ഞാന്‍ ഫീല്‍ഡില്‍ പിടിച്ചു നിന്നു. രണ്ടാമത്തെയും മൂന്നാമത്തെയും കാരണങള്‍, സ്കൂളിന് മതില്‍ ഇല്ല എന്നുള്ളതും എന്റെ വീട് ആണ് സ്കൂളിന്റെ ഏറ്റവും അടുത്തുള്ളത് എന്നതും ആയിരുന്നു. കള്ളന്മാര്‍ക്ക് എവിടെ വേണേലും ഒളിക്കാം. ക്ലാസ്സില്‍ കേറുന്നതിനുള്ള ബെല്‍ അടിക്കുന്നതിനു മുന്പ് സുല്ലിട്ടു തിരിച്ചു വന്നാല്‍ മതി.
-അനൂപ്‌


എക്സ്ട്രാ ഇന്നിങ്ങ്സ്

വേശകരമായ ക്രിക്കറ്റ് മാച്ച് അവസാന ഓവറുകളിലേക്ക് കടന്നു. ഞങ്ങളുടെ സ്വന്തം ടീമായ കുരുവിക്കൂടിനെതിരെ ജയിക്കാന്‍ കാരക്കുളം ടീമിന് ഇനി 20 റണ്സു കൂടി മാത്രം മതി. അഞ്ച് ഓവറുകള്‍ നീണ്ടു നിവര്ന്നു കിടക്കുന്നു. വിക്കറ്റുകളും ആവശ്യം പോലെ.

ക്യാപ്റ്റനും കുരുവിക്കൂടിന്റെ മിന്നുന്ന താരവുമായ സാജുവാണ് ബൌള്‍ ചെയ്യുന്നത്. വിക്കറ്റിനു പുറകില്‍ ഒന്നാം സ്ലിപ്പില്‍ നില്ക്കുന്ന എന്നെ നോക്കി സാജു ഒരു ആംഗ്യം കാണിച്ചു
ഞാന്‍ തലകുലുക്കി. അപ്പോള്‍ അടുത്ത ബോള്‍ പൂഴിക്കടകന്‍ കഴിഞ്ഞുള്ള പത്തൊമ്പതാമത്തെ അടവാണ്. എനിക്കും സാജുവിനും അറിയാവുന്ന സ്പെഷ്യല്‍ ബോള്‍. ഇതു വരെ അത്തരത്തില്‍ ക്രുത്യമായെറിഞ്ഞ എല്ലാ പന്തിലും സാജു വിക്കറ്റ് കൊയ്തിട്ടുണ്ട്.

ഇന്ത്യന്‍ ക്രിക്കറ്റിനു തന്നെ അല്ഭുതമാകുന്ന ബോളിന് ആകെ ഒരു പരിമിതിയേ ഉള്ളൂ. അത് ഹോം ഗ്രൌണ്ട് എന്ന് ഞങ്ങളും ഇരുപത് ഷീറ്റ് കിട്ടുന്ന റബര്‍ തോട്ടം എന്ന് സാജുവിന്റെ അച്ഛന്‍ മാത്തുക്കുട്ടിച്ചേട്ടനും വിളിക്കുന്ന ക്രിക്കറ്റ് ഗ്രൌണ്ട് കം റബര്‍ തോട്ടത്തില്‍ മാത്രമേ ബോള്‍ ബൌള്‍ ചെയ്യുവാന്‍ പറ്റൂ എന്നതാണ്.
-Ranjith Viswam



ബോയ് ഫ്രണ്ട്


വെള്ളിമേഘങ്ങള്‍ക്കിടയിലൂടെ വെളിച്ചം ജനലഴികളില്‍ മുറിഞ്ഞ് മുറിയില്‍ പതിച്ചപ്പോള്‍ സൂരജ് ഉണര്‍ന്നു. ഉറങ്ങുക, ഉണരുക എന്നിങ്ങനെ കൃത്യമായി ദിവസങ്ങള്‍ കടന്ന് പോകുകയായിരുന്നതിനാല്‍ അയാള്‍ക്ക് വേറൊന്നും ആലോചിക്കേണ്ടിവന്നില്ല. പുതപ്പ് തലയ്ക്ക് മീതേ വലിച്ചിട്ട് ചുരുണ്ടുകൂടി കിടന്നു. വെയിലിന്‌ കനം വയ്ക്കുകയായിരുന്നു. മയക്കത്തിലായിരുന്നെങ്കിലും വിശപ്പ് ഒരു യഥാര്‍ഥ അനുഭവമായി അയാളെ ഉണര്‍ത്തി. വിശക്കുന്നില്ലായെന്ന് സ്വപ്നം കാണാന്‍ ശ്രമിച്ച് പരാജയപ്പെട്ടപ്പോള്‍ കിടക്ക വിട്ടെണീറ്റു.ഉറക്കത്തിന്റെ എന്തൊക്കെയോ കിടക്കയില്‍ അവശേഷിച്ചിട്ടുണ്ടെന്ന പോലെ അയാള്‍ പുതപ്പെടുത്ത് കിടക്കയില്‍ തട്ടി. ഏതോ പുരാതനകാലത്തിലേയ്ക്ക് ക്ഷണിക്കും വിധം ധൂമകേളികള്‍ പാറി. രണ്ട് ചെറിയ കല്ലുകളും തെറിച്ചു. ഇതെവിടെന്ന് വന്നുവെന്ന് ചിന്തിക്കുമ്പോള്‍ വീണ്ടും വിശപ്പ്.പ്രണയത്തെക്കുറിച്ച് പറയാനുദ്ദേശിച്ച് ഈ കഥ വിശപ്പിനെക്കുറിച്ചായിപ്പോകുമോയെന്ന് ഭയന്ന് അയാള്‍ ഒരു കട്ടന്‍ കാപ്പിയുണ്ടാക്കി. ചില്ല്‌ ഗ്ലാസ്സില്‍ ആവിയുയര്‍ത്തിക്കൊണ്ട് അയാളൂടെ കൈയ്യിലെ കാപ്പി തൊണ്ടയിലൂടെ പ്രയാണം ചെയ്യാന്‍ ചൂളം വിളിച്ചു. വിശപ്പ് താല്ക്കാലികമായി നിരോധിക്കപ്പെട്ടു. പ്രണയം തിരിച്ചെത്തി. അയാള്‍ ആരെക്കുറിച്ച് ആലോചിക്കണമെന്ന് ആലോചിച്ചു. ഒരുപാട് പേരുകള്‍ ഓര്‍മ്മ വന്നു, ഒരുപാട് മുഖങ്ങള്‍ തെളിഞ്ഞ് വന്നു. മല്‍സരത്തില്‍ രതിപ്രിയ ജയിച്ചു.
-ജ യേ ഷ്

നിശ്ചലതയുടെ കൊത്തു പണികള്‍






മുകളിലൂടൊരു ലോകം പാഞ്ഞുപോകുമ്പോള്‍
ഭാവന കൊണ്ടു ലോകം ചുറ്റുന്ന പെണ്‍കുട്ടിയെപ്പോലെ
ഒഴുക്കുകള്‍ സ്ഫുടം ചെയ്തെടുത്ത
ആത്മാവിനാല്‍ കല്ലുകള്‍ സ്വയം ഒഴുക്കായി,
അതു കണ്ട് ഒരൊറ്റ കണ്ണ് ചിമ്മലില്‍ ആകാശം
എടുത്തു വെച്ചതാണീ ജലഭൂപടം,
ഒഴുകി മറഞ്ഞു പോകുമായിരുന്ന
ഒരു നിമിഷത്തെ കൊത്തി വെയ്ക്കുമ്പോള്‍
കൂടെ വന്നു ഒരു മരത്തിലെ മുഴുവന്‍
ഇലകളുടെയും ശ്വാസം.
-



അപ്രസക്തയുടെ ശൈത്യോഷ്ണകാല കുറിപ്പുകള്‍

-- - -ദിവസവും
കണ്ടുകൊണ്ടിരിക്കുന്ന
ശരീരത്തോട്‌
ചില ദിവസങ്ങളില്‍
വെറുതേ തോന്നുന്ന
പരവേശക്കൂടുതല്‍ ഉണ്ടല്ലോ,
സ്നേഹത്തിന്റെ ഞരമ്പുകള്‍
ഉറുമ്പുജാഥയില്‍ നിന്ന്‌ കുതറി
മറ്റെല്ലാം മറന്നുപോകുന്ന
ദിവസങ്ങള്‍

അത്തരം ദിവസങ്ങളെ
മാത്രമെടുക്കുക

എണ്ണമില്ലാത്തത്ര വണ്ടികള്‍
വന്നുപോകുന്ന
എതെങ്കിലുമൊരു
തീവണ്ടിനിലയത്തിലെ
റിസര്‍വേഷന്‍ കൌണ്ടറില്‍
കൊണ്ടുചെന്നിരുത്തുക
ടോക്കണ്‍നമ്പര്‍ വരുന്നതുവരെ
ഒന്നും ചെയ്യാനില്ലായ്മയിലേക്ക്‌
മോചിപ്പിക്കുക
-
Latheesh മോഹന്‍


കണ്ടോ എന്റെ കുതിരയെ?

-ഒക്റ്റോബര്‍ മാസത്തിലെ ആദ്യ ആഴ്ചയില്‍ നടന്ന ബാലിനാസ്ലോ ഫെസ്റ്റിവലില്‍ നിന്ന്. യുറോപ്പിലെ തന്നെ ഏറ്റവും പഴക്കമുള്ള കന്നുകാലി ചന്തയാണിത്. ഇപ്പോള്‍ കൂടുതലും കുതിരകളെ മാത്രമെ വില്‍ക്കല്‍ വാങ്ങല്‍ ചെയ്യുന്നുള്ളൂ
-

നിന്നോട്‌ മാത്രമായി ചില ചോദ്യങ്ങള്‍

നിന്റെ കണ്ണുകളില്‍
ഞാന്‍ നട്ട നക്ഷത്രമെവിടെ ?
കണ്ണുനീരിന്റെ പ്രളയത്തില്‍
അവ ഒലിച്ചുപോയോ ?

ഞാന്‍ മുഖം നോക്കാറുള്ള
കൃഷ്‌ണമണികളിലെ തെളിച്ചമെവിടെ ?
കാഴ്‌ചകളുടെ കരട്‌ വീണ്‌
മുറിഞ്ഞുവോ അത്‌ ?

നിന്റെ വിടര്‍ന്നുനില്‍ക്കുന്ന കണ്‍പ്പീലികള്‍
എന്നിലേക്ക്‌ പൊഴിഞ്ഞുചാടാനൊരുങ്ങുന്നു
വെള്ളയിലെ ഹൃദയരേഖകളുടെ ചിത്രങ്ങള്‍
മാഞ്ഞുപോവുന്നു.

നീയറിയുന്നുണ്ടോ
നിന്റെ കണ്ണുകള്‍ പോലെയാണ്‌ എന്റെ ഹൃദയവും
വിഹ്വലതകള്‍ മാത്രം ഒപ്പിയെടുക്കുന്നു
അസ്വസ്ഥതകള്‍ മാത്രം തിരിച്ചറിയുന്നു.


നിന്റെ ചുണ്ടുകളില്‍
ഞാന്‍ കുടിയിരുത്തിയ മേഘങ്ങളെവിടെ ?
നനയാന്‍ വെമ്പിനില്‍ക്കുന്ന എന്നിലേക്ക്‌ പെയ്യിക്കാതെ
ആ ബാഷ്‌പങ്ങള്‍ നീയെന്തുചെയ്‌തു ?

ഞാന്‍ തിരിച്ചറിയാറുള്ള
നിശ്വാസങ്ങളുടെ തണുപ്പെവിടെ ?
മൗനത്തിന്റെ ചങ്ങലക്കെട്ടുകളില്‍
തളച്ചുവോ നീയവയെ.

ചുവന്ന അധരങ്ങളില്‍
വരള്‍ച്ച ചോദിക്കാതെ കടന്നുവരുന്നു
ശബ്‌ദങ്ങള്‍ പടിയിറങ്ങി
കനത്ത നിശബ്‌ദത ചേക്കേറിയതറിയുന്നു.

നീ തിരിച്ചറിയുന്നുണ്ടോ
നിന്റെ ചുണ്ടുകള്‍ പോലെയാണ്‌ എന്റെ മനസ്സും
ഗ്രീഷ്‌മത്തിന്‌ കീഴടങ്ങുന്നു
സങ്കടങ്ങളെ മാത്രം സ്വീകരിക്കുന്നു.


Contradiction (വൈരുദ്ധ്യം)



-



ബ്ലോത്രത്തിനായി തയ്യാറാക്കിയത് ജിക്കൂസ്‌ !

1 comments:

കാപ്പിലാന്‍ said...

എനിക്ക് എന്‍റെ കവിതയോ പോസ്ടോ ആരെങ്കിലും എടുക്കുകയോ എടുക്കാതിരിക്കുകയോ ചെയ്യുന്നതില്‍ ഒരു പരാതിയും ഇല്ല കാരണം ഞാന്‍ അതിനൊന്നും വലിയ വില കൊടുക്കുന്നില്ല . ഞാന്‍ എഴുതിയത് അവര്‍ക്കിഷ്ടമുണ്ടായിട്ടല്ലേ എടുക്കുന്നത് . അവരെടുക്കട്ടെ .ഞാന്‍ എഴുതിയത് ക/ഗ വിതയാണ് എന്ന് ഞാന്‍ തന്നെ ഇതുവരെ സമ്മതിച്ചിട്ടില്ല . എന്തായാലും ബ്ലോത്രം ഈ കാര്യത്തില്‍ ഇടപെട്ടത്തില്‍ നന്ന് കാരണം എനിക്കിത് വലിയ പ്രശനം അല്ലെങ്കിലും മറ്റുള്ളവര്‍ക്ക് ഇതൊക്കെ മൂലം ഒരു ബുദ്ധിമുട്ട് ഉണ്ടാകില്ലല്ലോ എന്നതാണ് . എന്‍റെ എത്ര വേണമെങ്കിലും ആര്‍ക്ക് വേണമെങ്കിലും എടുക്കാം . പണ്ട് കേരള്‍.കോം ആരുടെയൊക്കെയോ കോഴികളെയും താരാവുകളെയും പിടിച്ചുകൊണ്ടു പോയി എന്നതില്‍ ബൂലോകത്ത് വലിയ ഒച്ചപ്പാടും ബഹളവും ഉണ്ടായതാണ് . അന്നും എന്‍റെ ഏകദേശം പത്ത് ഗവിതകളോളം അവരെടുത്തു പക്ഷേ ഞാനാ സമയത്ത് ഒന്നും പറഞ്ഞിരുന്നില്ല . ഇപ്പോള്‍ അവരൊക്കെ എവിടെ ?

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP