FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

സഗീറിനു ആശംസകള്‍ അറിയിക്കാം ...

Friday

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ ബൂലൊകത്തെ നാലാം വര്‍ഷത്തിലേക്ക് ......

നാലാം വര്‍ഷത്തിലേക്ക് കടന്ന
സഗീറിനു ബ്ലോത്രം വായനക്കാര്‍ എന്ന നിലയില്‍ ആശംസകള്‍നേരാന്‍ ബ്ലോത്രം അവസരം ഒരുക്കുന്നു ..അദ്ധേഹത്തിന്റെ നാല് വര്‍ഷക്കാലത്തെ ബൂലോകപ്രവര്‍ത്തനം നിങ്ങള്‍ എങ്ങനെ നോക്കി കാണുന്നു?എന്തൊക്കെ നിര്‍ദേശങ്ങള്‍ മുന്നോട്ടുനല്‍കാനുണ്ട്?ഇതിനെല്ലാമായി ഇവിടെ നിങ്ങളുടെ ആശംസകള്‍ അറിയിക്കുക.......
അതിനായി ഇവിടെ കമെന്റായി അഭിപ്രായം അറിയിക്കുക

11 comments:

വേദ വ്യാസന്‍ said...

പാവം :) ആശംസകള്‍ :)

തിരൂര്‍കാരന്‍ said...

എല്ലാ ആശംസകളും..
ബ്ലോഗുകളെ കുറച്ചു 08 - 08 - 2008 ല്‍ പ്രബോധനം വാരികയില്‍ ഒരു ഫീച്ചര്‍ വന്നിരുന്നു..അതില്‍ pdfസഗീറിന്റെ ബ്ലോഗിനെ. കുറിച്ച് പരാമര്‍ശനം ഉണ്ട്...അന്ന് തുടങ്ങിയതാ ഒരു ബ്ലോഗ്ഗര്‍ ആവാന്‍
...പക്ഷെ , 2009 April വരെ കതിരിക്ക്കേണ്ടി വന്നു...
ഇനിയും മോന്നോട്ടു കുതികട്ടെ..

നരിക്കുന്നൻ said...

സഗീർ, താങ്കളുടെ ബ്ലോഗ് സ്ഥിരമായി വായിച്ചിരുന്ന ഒരു വ്യക്തിയാണ് ഞാൻ. അതികഠിനമായ വാക്കുകൾ കൊണ്ട് കവിതകൾ സൃഷ്ടിച്ച താങ്കൾ എന്ന കവിയേയും താങ്കളുടെ കവിതയേയും ഞാൻ എന്നും ഇഷ്ടപ്പെട്ടിരുന്നു. പലപ്പോഴും തെറിയഭിഷേകങ്ങൾ കൊണ്ടും അനോണികളുടെ കടന്ന് കയറ്റം കൊണ്ടും മലിനമായിപ്പോയെങ്കിലും ശക്തമായ താങ്കളൂടെ അക്ഷരങ്ങൾ എന്നും ഈ ബൂലോഗത്ത് വേറിട്ട് നിന്നിട്ടുണ്ട്. വിമർശനങ്ങളേക്കാൾ ആ താങ്കളുടെ ബ്ലോഗ്ഗിൽ ഉണ്ടായിരുന്നത് അപമര്യാദയോടെയുള്ള തെറികളായിരുന്നു. ഈ കോലാഹലങ്ങൾ പലപ്പോഴും എന്നെ വെള്ളിനക്ഷത്രത്തിൽ നിന്നും അകറ്റി നിർത്തിയിട്ടുണ്ടെങ്കിലും ഇപ്പോഴും ഇടക്കൊക്കെ കവിതയുടെ രൂപമാറ്റങ്ങളെയറിയാൻ കവിതയുടെ അനന്തസാധ്യതകളെ അറിയാൻ ഞാൻ അവിടെ എത്തുന്നു.

ഇനിയും ഈ അഗ്നി ആളിക്കത്തട്ടേ... ഒരു ചാരമായി നദിയിലൊഴുക്കാനല്ല തീനാളമായി മനസ്സുകളിലേക്ക് പടരാനാവട്ടേ താങ്കളുടെ കവിതകൾ.

4 വർഷം പൂർത്തിയാക്കുന്ന ഈ പ്രിയ കവിക്ക് എന്റെ എല്ലാവിധ ആശംസകളും നേരുന്നു.

സസ്നേഹം
നരി

പള്ളിക്കുളം.. said...

മുത്തേ..
ആശംസകൾ!

ജിക്കൂസ് ! said...

ആശംസകള്‍ .......................സഗീര്‍

ജിക്കൂസ് ! said...

ആശംസകള്‍ .......................സഗീര്‍

kaithamullu : കൈതമുള്ള് said...

സഗീര്‍ എന്നും സഗീര്‍ തന്നെയായിരിക്കാന്‍... ആശംസകള്‍!

O.S.A.Rasheed said...

മുഹമ്മദ് സഗീര്‍,

എഴുതുക-ഇനിയും..
താങ്കളുടെ രചനകള്‍ക്ക് നല്ല ആസ്വാദ്യകരമായ ഒരു ആകര്‍ഷണമുണ്ട്..

എല്ലാ ഭാവുകങ്ങളും..

ഒ.എസ്.എ.റഷീദ്.
ചാവക്കാട്

ആചാര്യന്‍ said...

മലയാള ബ്ലോഗിന്‍റെ സുവര്‍ണ ദശയില്‍ കവിയായും ഇരയായും അവിസ്മരണീയമായ പങ്ക് അദ്ദേഹത്തിനുണ്ടായിരുന്നു എന്ന് എന്നും ഓര്‍മിക്കട്ടെ. ആശംസകള്‍ നേരുന്നു, വൈകിയെങ്കിലും...

Eranadan / ഏറനാടന്‍ said...

സഗീറിന് ആശംസകള്‍ നേരുന്നു.

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP