FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

18 ഒക്ടോബര്‍ 2009:പഴശ്ശിരാജാ ചരിത്രമെഴുതുമ്പോള്‍ ............

Saturday




കേരളവര്‍മ്മ പഴശ്ശിരാജാ‍ (KeralaVarma PazhassiRaja)

KeralaVarma PazhassiRaja - A film directed by Hariharan starring Mammootty, Sarath Kumar, Kanika etc. Film Review by Haree for Chithravishesham.1928-ല്‍ കെ.സി. ഡാനിയേല്‍ സംവിധാനം ചെയ്ത ‘വിഗതകുമാര’നിലാണ് മലയാളസിനിമയുടെ ചരിത്രം ആരംഭിക്കുന്നത്. പിന്നെയും പത്തു വര്‍ഷം കഴിഞ്ഞ് ആര്‍.എസ്. നെട്ടാണിയുടെ സംവിധാനത്തില്‍ ആദ്യത്തെ ശബ്ദിക്കുന്ന ചിത്രമായ ‘ബാലനും’ പുറത്തിറങ്ങി. 1951-ല്‍ പുറത്തിറങ്ങിയ ‘ജീവിതനൗക’ പ്രദര്‍ശനശാലകളില്‍ നിറഞ്ഞോടുകയും തുടര്‍ന്ന് 1954-ല്‍ പി. ഭാസ്‌കരനും രാമു കാര്യാട്ടും ചേര്‍ന്നൊരുക്കിയ ‘നീലക്കുയില്‍’ ദേശീയാംഗീകാരം നേടുകയും ചെയ്തതോടെ മലയാളസിനിമ ഇന്ത്യയിലെ പ്രാദേശിക സിനിമകളില്‍ ശ്രദ്ധേയമായ സ്ഥാനം നേടി. ‘കണ്ടം ബെച്ച കോട്ടി’ലൂടെ വര്‍ണ്ണചിത്രങ്ങളുടെ ലോകത്തെത്തിയ മലയാളസിനിമ, രാമു കാര്യാട്ടിന്റെ 1965-ല്‍ പുറത്തിറങ്ങിയ ‘ചെമ്മീനി’ലൂടെ ഒരു കുതിച്ചു ചാട്ടം തന്നെ നടത്തി. മലയാളസിനിമയുടെ ചരിത്രത്തിലെ നാഴികക്കല്ലുകളായി കണക്കാക്കപ്പെടുന്ന ഈ ചിത്രങ്ങളുടെ ശ്രേണിയിലേക്കാണ് എം.ടി. വാസുദേവന്‍ നായര്‍ തിരക്കഥയെഴുതി, ഹരിഹരന്റെ സംവിധാനത്തില്‍, മമ്മൂട്ടി നായകനാവുന്ന ‘കേരളവര്‍മ്മ പഴശ്ശിരാജാ’യും ചേരേണ്ടിയിരുന്നത്. സാങ്കേതികതയിലും ആഘ്യാനശൈലിയിലും വളരെയേറെ മുന്നേറിയിരിക്കുന്ന ലോകസിനിമയുടെ നിലവാരത്തിലേക്ക് മലയാളസിനിമയെ ഉയര്‍ത്തുകയെന്ന നിയോഗമായിരുന്നു ‘കേരളവര്‍മ്മ പഴശ്ശിരാജാ’യുടെ അണിയറപ്രവര്‍ത്തകര്‍ക്ക് ഉണ്ടായിരുന്നത്. എന്നാല്‍ ആ ലക്ഷ്യം വളരെ വിദൂരമായി തന്നെ അവശേഷിക്കുന്നു എന്നതാണ് ദുഃഖസത്യം!

-ചിത്രവിശേഷം

പഴശ്ശിരാജ: ഒരു വീരഗാഥ കൂടി


<span title=

ഒരു വീരഗാഥയ്ക്ക് കൂടി കളമൊരുങ്ങുന്നു എന്നതാണ് പഴശ്ശിരാജയെക്കുറിച്ച് പ്രേക്ഷകര്‍ നല്‍കുന്ന പ്രതികരണം സൂചിപ്പിക്കുന്നത്.
എം.ടി.-ഹരിഹരന്‍-മമ്മൂട്ടി കൂട്ടുകെട്ട് തന്നെ വലിയ പ്രതീക്ഷയാണു സിനിമാ പ്രേമികള്‍ക്ക് നല്‍കിയിരുന്നത്. ഒരു വടക്കന്‍ വീരഗാഥയിലെ റിവേഴ്സ് ഹിസ്റ്ററി ഉണ്ടാക്കിയ തരംഗം തന്നെയാണു പഴശ്ശിരാജയെ അതേ നിലവാരത്തില്‍ ഉറ്റുനോക്കുവാന്‍ പ്രേരിപ്പിച്ചത്. പലതവണ റിലീസിംഗ് മാറ്റിവെച്ച ചിത്രമാണ് പഴശ്ശിരാജ. കൂടാതെ ചിത്രീകരണത്തിനിടയില്‍ തന്നെ പല പ്രതിബന്ധങ്ങളെയും അഭിമുഖീകരിക്കേണ്ടി വന്നു ഇതിന്‍റെ പിന്നണി പ്രവര്‍ത്തകര്‍ക്ക്.
-ബൂലോകം ഓണ്‍ലൈന്‍

പഴശ്ശിരാജ (റിവ്യൂ)


കാത്തിരിപ്പിന് അര്‍ഥമുണ്ടായി. കേരളവര്‍മ പഴശ്ശിരാജ ചീത്തപ്പേരു കേള്‍പ്പിക്കാതെ ഹിറ്റ്ലിസ്റ്റില്‍ സ്ഥാനം ഉറപ്പാക്കി. ആശങ്കകള്‍ക്കും അഭ്യഹങ്ങള്‍ക്കും കുപ്രചരണങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട് പഴശ്ശിരാജ ലോകസിനിമ തന്നെയാണെന്ന പ്രേക്ഷകരുടെ സാക്ഷ്യമൊഴിയില്‍ ആദ്യദിനം ആരവങ്ങളോടെ തിയറ്ററുകള്‍ സജീവമായി. ഇത് മലയാള സിനിമയ്ര്‍ക്ക് അപൂര്‍വമായി മാത്രം ലഭിക്കുന്ന സൌഭാഗ്യം. മിമിക്രിയാണെങ്കിലും ഷക്കീലയാണെങ്കിലും സിനിമയുടെ വിജയം തിയറ്ററുകളില്‍ ആഘോഷമാണ്. ഒരു നല്ല സിനിമ ആവേശത്തോടെ സ്വീകരിക്കപ്പെടുമ്പോള്‍ അത് സിനിമയുടേതെന്നതിനു പുറമേ കലയുടെ, ചരിത്രത്തിന്റെ ഒക്കെ ആഘോഷമാണ്. ഒരു മമ്മൂട്ടി ചിത്രമെന്നോ ഹരിഹരന്‍ ചിത്രമെന്നോ ഇതിനെ വിശേഷിപ്പിക്കുന്നില്ല. ഇത് വലിയൊരു കൂട്ടായ്മയുടെ വിജയമാണ്. ഏറെക്കാലം നീണ്ട കഠിനാധ്വാനത്തിന്റെയും ത്യാഗങ്ങളുടെയും വിജയമാണ്. എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ പട്ടികയിലേക്ക് കേരളവര്‍മ പഴശ്ശിരാജയും സ്ഥാനം പിടിക്കുന്നു.
-ബെര്‍ളി

പഴശ്ശിരാജയുടെ ചരിത്രം തോറ്റു പോകും പ്രിയദര്‍ശന്റെ മുന്നില്‍ !

മലയാള സിനിമക്ക് വേണ്ടി നമ്മളാല്‍ കഴിയുന്ന സംഭാവന ചെയ്യുന്നതിന്‍റെ ഭാഗമായി തുടങ്ങിയ ഈ വെബ്സൈറ്റ് സെഞ്ച്വറി അടിച്ചിരിക്കുകയാണ്.ഇത് നൂറാമത്തെ പോസ്റ്റ്‌ ആണ്.ഇനി ഇത് പോലത്തെ ഒത്തിരി പോസ്റ്റുകള്‍ അഥവാ 'കാശു മുടക്കില്ലാത്ത സംഭാവന' ചെയ്യാന്‍ സര്‍വേശ്വരന്‍ എന്നെ അനുഗ്രഹിക്കട്ടെ എന്ന് നിങ്ങളും ഒന്ന് പ്രാര്‍ത്ഥിക്കണം.കാരണം എനിക്ക് ഇതൊക്കെ എഴുതാന്‍ വലിയ ഇഷ്ടമാണ്.

ഈ നൂറാമത്തെ പോസ്റ്റില്‍ ഒരു അമിട്ട് തന്നെയാണ് നിങ്ങള്ക്ക് വേണ്ടി കരുതി വെച്ചിരിക്കുന്നത്‌.അതിനു മുന്‍പേ ഒരു പഴയ കഥ.പ്രിയദര്‍ശനെ അറിയില്ലേ ? ഇന്ന് ഹിന്ദി സിനിമയുടെ രോമാഞ്ചം എന്നൊക്കെ പറയാം( ആരാ ഇതൊക്കെ പറയുന്നത് ?).പണ്ട് ഇദ്ധേഹം മലയാള സിനിമയുടെ രോമാഞ്ചം ആയിരുന്നു.ഒരു കാലത്ത് മലയാളീസിനെ കുടു കുടാ ചിരിപ്പിച്ചു ഇദ്ധേഹം നാട് വിട്ടത് ഇവിടുത്തെ കുറെ പഴയ കഥകള്‍ കൊണ്ടായിരുന്നു.പ്രിയന്റെ ചെറുപ്പ കാലത്തിലേക്ക്‌. or Priyan's Back Flash ! തൊട്ടടുത്ത്‌ ഇരിക്കുന്ന കുട്ടിയുടെ പേപ്പറില്‍ നിന്നും ഉത്തരം കോപ്പിയടിച്ചു സ്കൂള്‍ ജീവിതത്തില്‍ തന്നെ പരിശീലനം നേടിയിരുന്നു.വേറെ ഒരു കാര്യം ഇപ്പോഴാണ് ഓര്‍ക്കുന്നത്.രണ്ടു മലയാളം പടം ഹിന്ദിയില്‍ ആക്കിയ സമയത്ത് ഇന്റര്‍വ്യൂ നടക്കുന്നു.
-BMK

“പഴശ്ശി,ശെ,ശ്ശോ രാജ”

ഒന്നാമന്‍: ഇതാണോ ക്ലാസിക്കാണ് കൊപ്പാണ് എന്നൊക്കെ പറഞ്ഞ് ഇറക്കിയ പടം..മൈ..

രണ്ടാമന്‍: പിന്നേ.. അത്ര പൊളിയൊന്നുമല്ല, കണ്ടിരിക്കാം..

മൂന്നാമന്‍: അതേയതേ, ഇത്ര എഫര്‍ട്ട് എടുത്ത് ഇറക്കിയതല്ലേടാ, അതു നമ്മള്‍ മനസിലാക്കണം. എന്നാലും അത്രപോര..

ഒന്നാ‍: വടക്കന്‍ വീരഗാഥയുമായി നോക്കുമ്പോള്‍ ഇത് ഒന്നുമല്ല, ഒന്നും

രണ്ടാ‍: ഡാ വടക്കന്‍ വീരഗാഥ ഒരു കഥയല്ലേ, ഇതൊരു ചരിത്രസംഭവവും, ആ വത്യാസം ഉണ്ടാവും.

ഒന്നാ: ഉമ്ം, നല്ല ഒരു ഡയലോഗ് പോലുമില്ല, മമ്മൂട്ടിയേക്കളും ശരത്കുമാര്‍ കൊള്ളാം..

മൂന്നാ‍: ങാ ശരിയാ, മമ്മൂട്ടിക്ക് പകരം ശരത്കുമാറായിരുന്നേല്‍ പടം സൂപ്പറ്ഹിറ്റായേനേം.. പിന്നെ പത്മപ്രിയേം കൊള്ളാട്ടോ!!

രണ്ടാ: മമ്മൂട്ടി ഇപ്പൊ ശരത്കുമാറിനെ പ്രാകുന്നുണ്ടാവും, ഹ ഹ ഹ..

നാലാമന്‍: ഈ കനിഹയെ ഈ സിനിമയില്‍ അഭിനയിപ്പിച്ചത് എന്നാ കണ്ടിട്ടാണോ?
-

നന്ദികേടിന്റെ നീതി ശാസ്ത്രം



അച്ചാര്‍ ഇന്‍ഡ്യക്കാരുടെ അപ്രധാന ഭക്ഷണപദാര്‍ത്ഥങ്ങളില്‍ ഒന്നാണ്. തൊടുകറി എന്ന നിലയിലാണത് ഉപയോഗിക്കുന്നത്. സദ്യയുടെ ചട്ടവട്ടങ്ങളിലാണ്, അച്ചാറിനു പ്രാമുഖ്യം ഉണ്ടാകുന്നതും.

മനോഹര്‍ പരിക്കര്‍ ബി ജെ പിയുടെ സമുന്നത നേതാവും മുന്‍ ഗോവ മുഖ്യമന്ത്രിയുമാണ്. അദ്ദേഹം ജനിച്ചത് 1955 ല്‍. ബി ജെ പിയുടെ മുന്‍ രൂപം ജന സംഘം പിറവിയെടുത്തത് 1951 ലും.

നെഹ്രുവിന്റെ മന്ത്രിസഭയില്‍ അംഗമായിരുന്ന ശ്യാമപ്രസാദ് മുഖര്‍ജി, പാകിസ്ഥാനുമായുണ്ടാക്കിയ ഒത്തു തീര്‍പ്പില്‍ പ്രതിക്ഷേധിച്ച് രാജിവച്ചു. ഹിന്ദു ദേശീയതയുടെ വക്താവായിരുന്ന അദ്ദേഹം ആര്‍ എസ് എസ് തല വന്‍ ഗോള്‍വാര്‍ക്കറുമായി അലോചിച്ചാണ്, ജന സംഘത്തിനു രൂപം നല്‍കിയത്. ഹിന്ദു വര്‍ ഗ്ഗീയ സംഘടനയായ ആര്‍ എസ് എസിനു നിര്‍ണ്ണായക സ്വാധീനമുണ്ടായിരുന്നു പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തില്‍. ഹിന്ദു ദേശീയതയുടെ രാഷ്ട്രീയ മുഖമായിരുന്നു ജന സംഘം. ആര്‍ എസ് എസില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച എല്‍ കെ അദ്വാനി ജന സംഘത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളും ആയിരുന്നു.
-kaalidaasan


കെ സുധാകരന്റെ അവകാശവാദങ്ങള്‍

കണ്ണൂരില്‍ ഉപതെരെഞ്ഞെടുപ്പ് നടക്കുകയാണ്. കണ്ണൂര്‍ എന്നാല്‍ മാഹിപ്പാലത്തിനുതെക്കുള്ളവര്‍ക്ക് കണ്ണൂര്‍ജില്ലയാണ്. കണ്ണൂര്‍ ജില്ലയെന്നാല്‍ മൊത്തത്തില്‍ സി പി എം ഭീകരവാഴ്ച നടക്കുന്നസ്ഥലം. രാഷ്ട്രീയ എതിരാളികള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യമേയില്ല. തെരെഞ്ഞെടുപ്പില്‍ ബൂത്തുപിടുത്തവും കള്ളവോട്ടും ഒക്കെയായി എപ്പോഴും സി പി എം ജയിച്ചുകൊണ്ടേയിരിക്കും. അങ്ങനെയൊരു സ്ഥലത്ത്, സിംഹത്തിനെ അതിന്റെ മടയില്‍ക്കയറി വെല്ലുവിളിച്ച് കീഴ്പ്പെടുത്തി ഒരു വീരശൂരപരാക്രമി കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയം നേടി- കെ. സുധാകരന്‍. കണ്ണൂരില്‍ കോണ്‍ഗ്രസ്സിനു പിടിച്ചു നില്‍ക്കണമെങ്കില്‍ ഗാന്ധിയന്‍ രീതിയല്ല, തന്റെ മാര്‍ഗ്ഗം മാത്രമാണ് വഴിയെന്ന് അദ്ദേഹം തെളിയിച്ചു. തത്ഫലമായി കണ്ണൂര്‍ ജില്ലയിലെ ഒരു നിയമസഭാ മണ്ഡലത്തില്‍ ഉപതെരെഞ്ഞെടുപ്പ് നടക്കുന്നു. കാരണം ഇദ്ദേഹം അവിടുത്തെ എം എല്‍ എ ആയിരുന്നു. ആ മണ്ഡലം മറ്റേതുമല്ല- ജില്ലാ ആസ്ഥാനമായ കണ്ണൂര്‍ നഗരം ഉള്‍പ്പെടുന്ന കണ്ണൂര്‍ നിയമസഭാമണ്ഡലം.
=സില്ലി പോയിന്റ്‌

മിശിഹാരാത്രിയോ മഹാശിവരാത്രിയോ?


ആദ്യമേ സസ്പെന്‍സ് പൊളിക്കാം. ഏതോ ക്രൈസ്തവ വാര്‍ത്താപത്രികയിലെ വാര്‍ത്തയെന്ന വ്യാജേന മലയാളിസമൂഹത്തില്‍ മതസ്പര്‍ദ്ധയുണ്ടാക്കാനായി മനപ്പൂര്‍വ്വം തയ്യാറാക്കപ്പെട്ട ഒരു മെയില്‍ ഫോര്‍വേഡിനെ കുറിച്ചാണു് ഈ പോസ്റ്റ്. പ്രാചീന ക്രൈസ്തവാചാരത്തെ ഹൈന്ദവര്‍ പകര്‍ത്തിയതാണു് വിജയദശമിയെന്നും മിശിഹാരാത്രി ലോപിച്ചാണു് മഹാശിവരാത്രി ഉണ്ടായതെന്നും ക്രൈസ്തവ പുരോഹിതന്മാര്‍ പറയുന്നു എന്ന പ്രതീതിയുണ്ടാക്കുന്ന കൃത്രിമ ലേഖനമായിരുന്നു, അതു്.

ഈ ഇല്ലാവാര്‍ത്തയെ രണ്ടുതരത്തില്‍ സമീപിക്കാം. ആദ്യത്തേതു് ഇതു് വെറും കളിയാക്കലാണു് എന്ന രീതിയില്‍. മഹാനവമിയും വിജയദശമിയുമൊക്കെ കറകളഞ്ഞ ഹൈന്ദവാചാരങ്ങളാണെങ്കിലും അടുത്തകാലത്തായി ക്രൈസ്തവരും ഈ ആചാരങ്ങള്‍ പിന്‍പറ്റുന്നുണ്ടു്. അതിനിട്ടു് ഒരു കൊട്ടുകൊടുത്തതാവാന്‍ വഴിയുണ്ടു്. ഈയടുത്തകാലത്തു് ഒരു രസികന്‍ ചോദിച്ചതു് നിങ്ങള്‍ക്കു് പള്ളിയില്‍ നിലവിളിക്കു് കത്തിക്കണമെങ്കില്‍ അങ്ങു് കത്തിച്ചുകൂടേ, എന്തിനാണു് വെറുതെ നിലവിളക്കിനേയും മാമോദീസ മുക്കിയതു് എന്നായിരുന്നു. വിളക്കിനു് മുകളില്‍ കുരിശുസ്ഥാപിക്കുന്നതിനെയായിരുന്നു ആള്‍ മാമോദീസ മുക്കലായി പ്രഖ്യാപിച്ചതു്. അതേ രീതിയില്‍ ബിഷപ്പുമാരെയും സഭയെത്തന്നെയും കളിയാക്കുക എന്നതായിരിക്കാം ചിലപ്പോള്‍ ഇതു് തയ്യാറാക്കിയ ആള്‍ കരുതിയിട്ടുണ്ടാവുക.
-absolute_void()

ആചാരങ്ങളെ ദത്തെടുക്കുമ്പോള്‍

കേരളം പോലെയൊരു സംസ്ഥാനം ഏറെക്കുറെ മതസൌഹാര്‍ദ്ധത്തിനു മാതൃകയാക്കാവുന്ന രീതിയിലൊരു ജീവിതക്രമം പാലിക്കപ്പെടുന്ന സ്ഥലമാണ്. ക്രിസ്ത്യാനികളും ഇസ്ലാം മത വിശ്വാസികളും കേരളസമൂഹത്തിന്റെ മുഖ്യധാരജീവിതത്തില്‍ ഭൂരിപക്ഷമായ ഹൈന്ദവരെ പോലെത്തന്നെ ജീവിക്കുകയും തങ്ങളുടെ സമൂഹ നന്മയ്ക്കുള്ള പങ്കു വഹിക്കുകയും ചെയ്യുന്നുണ്ട്. കേരളത്തിലെന്നല്ല ഇന്ത്യയിലെ തന്നെ ക്രൈസ്തവ, ഇസ്ലാം വിശ്വാസികളൊക്കെ തന്നെ ഹൈന്ദവരില്‍ നിന്നോ പ്രാചീന ഗോത്ര, പിന്നോക്ക മതക്കാരില്‍ നിന്നോ മതം മാറി വന്നവരാണ്.

ഈ ഒരു വസ്തുതയുള്ളതുകൊണ്ട് തന്നെ മിക്കവരും തങ്ങളുടെ മുന്‍ മതത്തിന്റെ ചില ചിട്ടവട്ടങ്ങളും വിശ്വാസങ്ങളും ആചാര രീതികളും ഇന്നും നിലനിര്‍ത്തിപോരുന്നു. ഒരുപക്ഷെ നിലവിളക്ക് പോലെയുള്ളവയുടെ ഉപയോഗം അക്കാരണത്താല്‍ ആവാം. ഇതിനെ തെറ്റെന്നു കരുതാന്‍ കഴിയില്ല. ഭൌതീകമായ മാറ്റങ്ങള്‍ വന്നെങ്കിലും ആത്മീയതയില്‍ ചില പഴമകള്‍ അടിയുറച്ചത്തിന്റെ പ്രതിഫലങ്ങള്‍ ആവാം അത്.
-മനുഷ്യ വിദൂഷകന്‍ (കൂതറ അവലോകനം)

സൂക്ഷിക്കുക!!! കഴുകന്മാര്‍ കാത്തിരിക്കുന്നു!!!

നാളെ ദീപാവലി.

ദീപങ്ങളുടെ ഉത്സവം. ആഹ്ലാദത്തിന്റെ മധുരം പങ്കുവക്കുന്ന അവസരം. 14 വര്‍ഷം നീണ്ട വനവാസത്തിനു ശേഷം, തന്റെ അവതാര കര്‍മ്മമായ രാവണ വധത്തിനും ശേഷം, പത്നി സീതയോടും സഹോദരന്‍ ലക്ഷ്മണനോടും കൂടെ തിരിച്ചെത്തിയ ശ്രീരാമനെ അയോധ്യയിലെ ജനങ്ങള്‍ ദീപാലങ്കാരങ്ങളാല്‍ എതിരേറ്റത്തിന്റെ ഓര്‍മ്മകള്‍ ആണിതെന്നു
ഐതിഹ്യങ്ങള്‍ പറയുന്നു. നമുക്കു വിശ്വസിക്കാം. വിശ്വസിക്കാതിരിക്കാം. എങ്കിലും ദീപാവലി എന്നാല്‍ ദീപങ്ങളുടെ ആഹ്ലാദത്തിന്റെ ആഘോഷവേള തന്നെയാണ്. നമ്മുടെ എല്ലാവരുടെയും മനസ്സു സ്നേഹം എന്ന ദീപത്താല്‍ പ്രഭാപൂരിതമാകട്ടെ. എല്ലാ സഹോദരങ്ങള്‍ക്കും അടുക്കളയുടെ ഹൃദയം നിറഞ്ഞ ആശംസകള്‍.
-അനിത




ആരോടുനിന്നെ ഞാൻ...

പണിതീരാത്ത മറ്റൊരു പാട്ട്‌ ..!


സംഗീതം: സാം ഐസക്‌
ആലാപനം: അനിൽ ഭാസ്കർ
രചന: സുനിൽ പണിക്കർ
-


കഥ ഇതുവരെ - ഡോ. ഡി. ബാബു പോള്‍.

എന്റെ വായന- ഒന്ന്
കഥ ഇതുവരെ(സര്‍വീസ് സ്റ്റോറി) - ഡോ. ഡി. ബാബു പോള്‍.
കര്‍മ്മ കുശലത ഉള്ള ഒരു ഉദ്യോഗസ്ഥന്‍,എഴുത്തുക്കാരന്‍, വാഗ്മി, ദൈവ ശാസ്ത്ര പണ്ഡിതന്‍ എന്നിങ്ങനെ ഒരു ബഹുമുഖ പ്രതിഭ ആണ് അദ്ദേഹം.1964 -ല്‍ എഴാം റാങ്കോടെ ഐ.എ.എസ് നേടിയ ശ്രീ. ഡാനിയേല് ബാബു പോള്‍ നാല്‍പതു വര്‍ഷങ്ങള്‍ കൊണ്ട് മുപ്പതില്‍ അധികം തസ്തികകളില്‍ ജോലി ചെയ്തു. ഹൈക്കോടതി ജഡ്ജിക്ക് തുല്യമായ ഓംബുഡ്സ്മാന്‍ ആയി വിരമിക്കുന്നതിനു മുമ്പ് ചീഫ്‌ സെക്രട്ടറി ഗ്രേഡില്‍ ആറ് വര്‍ഷത്തോളം അദ്ദേഹം ജോലി ചെയ്തു.ഈ കാലയളവില്‍ അദ്ദേഹം വഹിച്ച ചില പദവികളെ പറ്റിയും അതിനോട് ചേര്‍ന്ന് ഉണ്ടായിട്ടുള്ള ഭരണ-രാഷ്ട്രീയ സംഭവങ്ങളെയും ഒക്കെ ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നു.
-ജോണ്‍ ചാക്കോ, പൂങ്കാവ്


മുഖത്ത് നോക്കി കള്ളം പറയുന്നവര്‍ അഥവാ കാള പെറ്റെന്നു കേട്ടാല്‍ കയറും കൊണ്ടോടുന്നവര്‍

നമ്മള്‍ ഇന്ത്യകാരുടെ, പ്രതേകിച്ചു മലയാളികളുടെ കാര്യം പറയാതിക്കുകായ ബേധം. കാള പെറ്റു എന്ന് കേള്‍കുംബോഴേക്കും കയറും കൊണ്ടോടും.. ലോകത്തിലെ അര്കെങ്ങിലും വല്ലഅവാര്‍ഡോ മറ്റോ ലഭിച്ചാല്‍ അയാള്‍ക്ക്‌ വല്ല വാലും ഇന്ത്യയില്‍ ഉണ്ടോ എന്ന് തിരക്കലായി മാധ്യമങ്ങള്‍.. എന്നിട്ട് വല്ല കച്ചിത്തുരുമ്പും കിട്ടിയാല്‍ പിന്നെ അത് വെച്ച് കഥ മിനയുകയായി.. സത്യസന്തത എന്നത് ചില മാധ്യമങ്ങളുടെ അടുത്തുകൂടെ പോയിട്ടില്ല..സര്‍കുലഷന്‍ മാത്രമാണ് ലക്‌ഷ്യം.
-



നര്‍ത്തകര്‍(സചിത്രലേഖനം)



-
sunil

നോര്‍മന്‍ ബൊര്‍ലോഗ് - ക്ഷാമങ്ങള്‍ പഴങ്കഥയാക്കിയ മനുഷ്യന്‍

ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഭക്ഷ്യസുരക്ഷയില്‍ എത്തുകയും ക്ഷാമങ്ങള്‍ പഴങ്കഥകളാകുകയും ചെയ്തതിന് പിന്നില്‍ ഒരു ചരിത്രമുണ്ട്. ആ ചരിത്രത്തില്‍ തെളിയുന്നത് നോര്‍മന്‍ ബൊര്‍ലോഗ് എന്ന കാര്‍ഷിക വിദഗ്ധന്റെ മുഖവും അദ്ദേഹം അനുഷ്ഠിച്ച ത്യാഗത്തിന്റെ കഥയുമാണ്. കഴിഞ്ഞ സപ്തംബര്‍ 12-ന് ബൊര്‍ലോഗ് അന്തരിച്ചു. അദ്ദേഹത്തെ അനുസ്മരിക്കാന്‍ ലോകഭക്ഷ്യദിനം (ഒക്ടോബര്‍ 16) തന്നെയാണ് യോജ്യമായ അവസരം. കുറിഞ്ഞി ഓണ്‍ലൈനിലെ നാനൂറാം പോസ്റ്റ്.

ചൂണ്ടയിട്ട് മീന്‍ പിടിച്ചിട്ടുള്ളവര്‍ക്കറിയാം, ഇത്രയേറെ ക്ഷമയും പ്രതീക്ഷയും ആവശ്യമായ മറ്റൊരു വിനോദമില്ല. അമേരിക്കയില്‍ വടക്കുകിഴക്കന്‍ അയോവയിലെ സൗഡെ ഗ്രാമത്തിന് സമീപത്തുകൂടി ഒഴുകുന്ന ലിറ്റില്‍തുര്‍ക്കി നദിയില്‍ ചൂണ്ടയിടാന്‍ പോകുമ്പോള്‍ കര്‍ഷകനായ നെല്‍സ് ബൊര്‍ലോഗ് ബാലനായ പേരമകനെയും ഒപ്പം കൂട്ടും. നദിക്കരയില്‍ ചൂണ്ടച്ചരട് അനങ്ങുന്നതും കാത്ത് ക്ഷമയോടെയിരിക്കുമ്പോള്‍, ആ മുത്തച്ഛന്‍ പറയുന്ന വാക്കുകള്‍ കുട്ടി ശ്രദ്ധയോടെ കേള്‍ക്കും. ആവശ്യമുള്ള വേളയില്‍ മറ്റുള്ളവരെ സഹായിക്കുക എന്നത് എത്ര പ്രധാനപ്പെട്ട കാര്യമാണെന്ന് ആ ബാലന്‍ മനസിലാക്കുന്നത് മുത്തച്ഛന്റെ വാക്കുകളിലൂടെയാണ്. 'നല്ല പ്രവര്‍ത്തികള്‍ക്ക് ഒരിക്കലും സങ്കല്‍പ്പിക്കാത്ത തരത്തിലായിരിക്കും നിനക്ക് പ്രതിഫലം കിട്ടുക'-അദ്ദേഹം പറയുമായിരുന്നു.
-ja


രണ്ടു സുന്ദരികള്‍

സ്ഥലം
ഒരു മരണ വീട് ആണ്.ആകെ ശോക മൂകമായ അന്തരീക്ഷം. പപ്പയുടെ വല്യമ്മ മരിച്ചു.
ചെറുപ്പത്തിലെ വിധവ ആയിപ്പോയ ആ പാവം പിന്നിടുള്ള കാലമത്രയും ജീവിച്ചത്
തന്റെ ഒറ്റ മോള്‍ക്കും മോളുടെ ഒന്‍പതു കൊച്ചു മക്കള്‍ക്കും വേണ്ടി ആണ്.
അതിനാല്‍ തന്നെ എല്ലാവര്‍ക്കും വല്യ ഇഷ്ടമായിരുന്നു അമ്മൂമ്മയെ. അവസാന
കാലത്ത് ഒരു കാലിനു അല്പം തളര്‍ച്ച വന്നു എന്നതൊഴിച്ചാല്‍ ആരെയും
ബുദ്ധിമുട്ടിക്കാതെ കടന്നു പോയ ജീവിതം.

അമ്മൂമ്മ മരിക്കുമ്പോള്‍
എനിക്കും തേനിക്കും നാല് വയസ്സാണ് പ്രായം. മരിച്ച വിവരം അറിഞ്ഞതെ ഞങ്ങള്‍
തറവാട്ടിലേക്ക് പോയി.അവിടെ ചെന്ന ആദ്യത്തെ ശോകഭവങ്ങളില്‍ ഞാനും പങ്കാളി
ആയെങ്കിലും എനിക്ക അന്തരീക്ഷം നന്നേ ഇഷ്ടപ്പെട്ടു.ഒത്തിരി കാലമായി കാണാന്‍
കഴിയാതെ ഇരുന്ന അകലെ ഉള്ള ബന്ധുക്കള്‍,പ്രത്യേകിച്ച് ഞങ്ങളുടെ
സമപ്രായക്കാരായ ധാരാളം കുട്ടികള്‍. കളിച്ചു മരിച്ചു എന്ന് വേണമെങ്കില്‍
പറയാം. ഇടയ്ക്കിടെ കിട്ടുന്ന അമ്മയുടെ സ്ക്രൂ ഒഴിച്ചാല്‍ ആകെ സന്തോഷം.
-നേഹ

സ്റ്റോം വാണിംഗ്‌ - 17

സമയം രാത്രി 8:30. ലണ്ടന്‍ നഗരത്തില്‍ ഇപ്പോഴും കനത്ത മഴ തുടരുകയാണ്‌. ജര്‍മന്‍ എയര്‍ഫോഴ്‌സിന്റെ ഗ്രൂപ്പ്‌-1 KG-66 ന്‌ കീഴിലുള്ള ജങ്കേഴ്‌സ്‌ 88-S യുദ്ധവിമാനങ്ങള്‍ തങ്ങളുടെ ആദ്യ റൗണ്ട്‌ ആക്രമണം കഴിഞ്ഞ്‌ പിന്‍വാങ്ങിയിരിക്കുന്നു.


ഏതാണ്ട്‌ 9:15 ആയപ്പോഴേക്കും ഗൈസ്‌ ഹോസ്പിറ്റലിലെ കാഷ്വാലിറ്റി വാര്‍ഡില്‍ പരിക്കേറ്റവരുടെ പ്രവാഹം ആരംഭിച്ച്‌ തുടങ്ങി. റൂമിന്റെ ഒരു ഭാഗത്ത്‌ കര്‍ട്ടനുകള്‍ ഉപയോഗിച്ച്‌ മറ്റൊരു റൂം കൂടി തയാറാക്കിയിരിക്കുന്നു. അവിടെ കിടത്തിയിരിക്കുന്ന ഒരു സൈനികന്റെ വലത്‌ തുടയില്‍ ഇതിനോടകം ഇരുപത്തിയേഴ്‌ സ്റ്റിച്ചുകള്‍ ഇട്ടുകഴിഞ്ഞിരിക്കുന്നു, ഡോക്ടര്‍ ജാനറ്റ്‌ മണ്‍റോ. അവശ നിലയില്‍ മുകളിലേക്ക്‌ നോക്കി കിടക്കുന്ന അയാളുടെ ചുണ്ടില്‍ ഇനിയും തീ കൊളുത്താത്ത ഒരു സിഗരറ്റ്‌ വിശ്രമിക്കുന്നു.
-


ദൈവത്തിന്റെ വികൃതികള്‍!!

ഈ അണ്ഡകടാഹവും അതിലെ വന്‍ഗോളങ്ങള്‍ മുതല്‍ പരമാണു വരെയുള്ളവ ദൈവത്തിന്റെ സൃഷ്ടിവൈഭവത്തിന്റെ ഉദാഹരണങ്ങളായാണ് വിശ്വാസികള്‍ ചൂണ്ടിക്കാട്ടാറുള്ളത്.ഈ പ്രപഞ്ചവും മനുഷ്യരുമെല്ലാം ദൈവത്തിന്റെ ഉല്‍കൃഷ്ടസൃഷ്ടികളായാണ് കരുതുന്നത്.പ്രപഞ്ചത്തിന്റെ 'ഫൈന്‍ ട്യൂണിംഗ്' നെപ്പറ്റിയൊക്കെ വിശ്വാസികള്‍ സദാ വാചാലരാകാറുണ്ട്.സർവ്വജ്ഞാനിയായ,ആദിയും അന്തവും ഇല്ലാത്തവനായ, ഒരു ദൈവത്തിന്റെ 'കൈ'വേലയാണു്(handiwork) പ്രപഞ്ചവും അതിലെ സകലവും എന്ന വാദം ശരിയാണെങ്കില്‍ പ്രപഞ്ചത്തിൽ കാണുന്ന തെറ്റുകളുടെയും കുറ്റങ്ങളുടെയും കുറവുകളുടെയും ഉത്തരവാദി ആ ദൈവം തന്നെയല്ലെ?സൃഷ്ടിവാദക്കാരുടെ പ്രധാന വാദം തന്നെ ഇത്ര മനോഹരമായി പ്രപഞ്ചത്തെ സംവിധാനം ചെയ്യാന്‍ ദൈവത്തിനുമാത്രമേ സാധിക്കൂ,പരിണാമത്തിലൂടെ സാധ്യമല്ല എന്നാണ്.യുക്തിവാദികള്‍പ്പോലും ജീവജാലങ്ങളെ വളരെ മനോഹരമായി ഡിസൈന്‍ ചെയ്യപ്പെട്ടതാണ് എന്ന വാദം എതിര്‍പ്പൊന്നും കൂടാതെ സമ്മതിക്കാറുണ്ട്.എന്നാല്‍ ജീവജാലങ്ങള്‍ ഒരു സര്‍വ്വശക്തനാല്‍ ഡിസൈന്‍ ചെയ്യപ്പെട്ടതിന്റെ സൂചനകളെന്തെങ്കിലും ഉണ്ടോ?(തല്‍കാലം ഇവിടെ മനുഷ്യശരീരത്തെ മാത്രമെ പ്രതിപാദിക്കുന്നുള്ളൂ.)

-
bright

ഡിസംബര്‍!

(ദീപാവലിയുടെ ആലസ്യം കൊണ്ടാവണം, ഓഫീസിലെ കമ്പ്യൂട്ടറുകള്‍ ഭൂരിഭാഗവും ഉറങ്ങി കിടപ്പാണ്. ഒന്നും ചെയ്യാനില്ലാത്ത, മടുപ്പ് തോന്നുന്ന ഈ സായാഹ്നത്തില്‍ ഒരു വര്‍ഷം മുന്‍പ് ഈ ബ്ലോഗില്‍ പബ്ലിഷ് ചെയ്ത "ഡിസംബര്‍" എന്ന കഥ വീണ്ടും പ്രസിദ്ധീകരിക്കുന്നു.


എല്ലാവര്ക്കും ദീപാവലി ആശസകള്‍!)
_________________________________________________________________

ഡിസംബറിന്റെ പുലരികള്‍ എനിക്കിഷ്ടമായിരുന്നു.

മറ്റു ദിവസങ്ങളില്‍ സൂര്യന്റെ പ്രഭാത കിരണങ്ങള്‍ക്ക് ചൂടെറും വരെ പുതപ്പിനുള്ളില്‍ ചുരുണ്ടു കൂടിയിരുന്ന ഞാന്‍ പക്ഷെ ഡിസംബറിന്റെ പ്രഭാതങ്ങള്‍ നഷ്ടപെടാന്‍ ആഗ്രഹിച്ചിരുന്നില്ല. ആ ദിനാരംഭങ്ങളില്‍ ഇരു വശങ്ങളും കാറ്റാടി മരങ്ങളും മുളംകൂട്ടങ്ങളും നിരന്നു നിന്നിരുന്ന മന്പാതയില്‍ കൂടി പ്രകൃതിയുടെ അനുഭൂതി ദായകമായ സംഗീതവും ശ്രവിച്ചു ഞാന്‍ നടക്കുമായിരുന്നു.തലേന്ന് രാത്രിയിലെ തണുപ്പേറിയ മൃദുലമായ കാറ്റില്‍ കൊഴിഞ്ഞു വീണ ഇലകള്‍ക്കും പൂക്കള്‍ക്കും നോവല്‍ എല്ക്കാതെ വേഗം കുറഞ്ഞ കാലടികളാല്‍ നടന്നു അവയോട് സംവദിച്ചിരുന്നു. രാവിലെ ഉണര്‍ത്തു പാട്ട് പാടുന്ന കിളികള്‍ എന്‍റെ കൂട്ടുകാരായി മാറി.
-കുരാക്കാരന്‍...!


നാണു : വാളൂരിന്റെ പൌലോ മാള്‍ഡീനി

“പ്രിയപ്പെട്ട നാട്ടുകാരെ കഴിഞ്ഞഒരാഴ്ചയായി വാളൂര്‍‌സ്കൂള്‍ മൈതാനിയെ പുളകം‌കൊള്ളിക്കുന്ന ഫുട്ബാള്‍‌മേള ഇന്നുവൈകീട്ട് കൊടിയിറങ്ങുകയാണ്. ചോളാന്‍ ബീരാന്‍ മെമ്മോറിയല്‍ എവറോളിംങ് ട്രോഫിക്കുവേണ്ടിയുള്ള ഇന്നത്തെ കലാശപ്പോരാട്ടത്തില്‍ ചെറുവാളൂരിന്റെ സ്വന്തം ടീം വാളൂര്‍ ബ്രദേഴ്സ് ബദ്ധവൈരികളും അയല്‍ക്കാരുമായ അന്നമനട ബ്ലൂമാക്സിനെ നേരിടുന്നു. വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിക്കുന്നത് ചാലക്കുടിയുടെ കറുത്തമുത്ത് കലാഭവന്‍ മണിയാണ്. പ്രസ്തുതചടങ്ങിന് സാക്ഷ്യം വഹിക്കുവാന്‍ നിങ്ങളോരോരുത്തരേയും വാളൂര്‍ സ്കൂള്‍‌ഗ്രൌണ്ടിലേക്ക് ഞാന്‍ വിനയപൂര്‍വ്വം സ്വാഗതം ചെയുകയാണ്“

വൈദേഹി ഓട്ടോയിലിരുന്ന് വാളൂര്‍ ബ്രദേഴ്സിന്റെ സ്റ്റോപ്പര്‍‌ബാക്ക് ഗിരിബാബുവിന്റെ അനൌണ്‍‌സിങ്ങ്. ആദ്യത്തെ പറച്ചിലിനുശേഷം സെറ്റിലൂടെ പാട്ട് ഒഴുകിയെത്തി. ഗിരി ദീര്‍ഘമായി നിശ്വസിച്ച് ഒരുപിടി നോട്ടിസുകള്‍ ഓട്ടോക്കുപിന്നാലെ ഓടിവന്ന പിള്ളേരുടെനേരെ എറിഞ്ഞു. പിന്നെ മൈക്ക് വീണ്ടും കയ്യിലെടുത്തു അനൌണ്‍സിങ്ങ് പുനരാരംഭിച്ചു.
-

ഡിവോഴ്‌സ്



മോഹന്‍ജദാരോയും ഹാരപ്പയും അഥര്‍വ്വവേദവും ദ്രാവിഡര്‍ ആരന്മാര്‍ക്ക് നല്‍കിയെങ്കിലും,അവര്‍ ദ്രാവിഡപിതൃക്കളെ ശ്രാദ്ധമൂട്ടിയില്ല എന്ന ഒറ്റ കാരണത്താല്‍ ദ്രാവിഡദേവനും ആര്യദേവിയും ഡിവോഴ്സിനായി കുടുംബ കോടതിയില്‍ ഹര്‍ജ്ജിനല്‍കി
-സഗീര്‍ പണ്ടാരത്തില്‍



വാക്ക്

അറിയാവുന്ന വാക്കുകളെല്ലാം
ഒന്നെടുത്തു കഴുകി നോക്കണം,
ക്ലാവ് പിടിച്ചു കറുത്തു
കണ്ടാലറിയാതെയായി

(സന്തോഷം സന്തോഷമേയല്ല
പ്രണയം ഒട്ടുമല്ല,
ജീവിതമോ തീരെയല്ല)

വക്ക് പൊട്ടിയും ചളുങ്ങിയും
എടുത്തു വെച്ച ജലമൊക്കെ ചോര്‍ന്നും
എത്രയാണുള്ളില്‍, അതിനിടയില്‍
ഒന്ന് കൂടി തിരഞ്ഞു നോക്കണം,
-

ദൈവത്തിന്റെ സ്വന്തം നാട് ( God's Own Country )





ഒറ്റത്തടിയില്‍ പണി തീര്‍ക്കണം
ഒറ്റയിരുപ്പില്‍ പണിയണം
എന്നൊക്കെ കരുതിയാണ്
ഒറ്റക്കണ്ണന്‍ മൂത്താശാരി പത്രു
മൂത്ത മരം തന്നെ വെട്ടി വീഴ്ത്തിയത്

നഗരങ്ങള്‍ക്കൊരു കാവല്‍ക്കാരന്‍
നഗര വാതില്‍ നമുക്ക് പണിയാം
നരകവും സ്വര്‍ഗ്ഗവും വേര്‍തിരിക്കാം
നായരും നാണുവും അബ്ദുവും
അച്ചായനും നമ്പ്യാരും പണിക്കരും
ചോവനും പറയനും പുലയനും
കണ്ണില്‍ പെടാത്ത പിന്നെയും അനവധി വാലുകള്‍
ഒന്നോടോന്നായ്‌ പണിയാന്‍ ‍ഇറങ്ങി
-

അകത്തും പുറത്തുമായി ഒരു വാക്ക്

പ്ലാറ്റ്ഫോം രണ്ടിലൂടെ
തിരുവനന്തപുരം-മംഗലാപുരം കടന്നു പോയി
പ്ലാറ്റ്ഫോം ഒന്നിലിരുന്നാല്‍ കാണാം
അടച്ചിട്ടതും അടയ്ക്കാത്തതുമായ ജാലകങ്ങള്‍
ധ്യാനത്തിലെന്ന പോലെ
ജനല്‍കമ്പികളില്‍ തല ചേര്‍ത്തിരിക്കുന്നവര്‍ ,
കൈ ചെവിയിലേക്ക് ചേര്‍ത്ത് കണ്ണടച്ചിരിക്കുന്ന നിശബ്ദര്‍
ആര്‍ക്കോ ചെവിയോര്‍ക്കുന്നവര്‍
അദൃശ്യമായ വള്ളികള്‍ കൊണ്ട്
ആകാശങ്ങളിലെവിടെയോ
കൊരുത്തിട്ടുണ്ട് ഓരോ ബോഗിയും
അച്ഛന്‍ , അമ്മ, അനിയത്തി കാമുകി, കാമുകന്‍
ഒരു മനുഷ്യനു ഭൂമിയില്‍
സാധ്യമായ ബന്ധങ്ങളൊക്കെയും
കാണാച്ചരടിലൂടെ വേഗതയില്‍
പായുന്ന തീവണ്ടിയിലേക്ക്
കണക്ട് ചെയ്തിരിക്കുന്നു.
-



മനസ്സ്‌:

എപ്പോഴും മേഘം മൂടിക്കിടക്കുന്ന,
ശ്വാസം മുട്ടിക്കുന്ന,
ഒരിടുങ്ങിയ പാഴ്‌ത്തുരുത്താണെന്റെ മനസ്സ്‌.
ആർക്കും പ്രവേശനമില്ലാത്ത,
എപ്പോഴും മഴ പെയ്യുന്ന
വേദന നിറഞ്ഞ ഒരിടം.


പകൽ:
ദുരന്തങ്ങൾ ഘനീഭവിച്ച നീല മേഘങ്ങൾ
എന്റെ ഉണർവ്വിന്റെ പാഴ്നിലങ്ങളിൽ
വിഷധൂളികളായി പെയ്തിറങ്ങുന്നു


രാത്രി:
ദു:സ്വപ്നങ്ങളുടെ ചുവന്ന മേഘങ്ങൾ
എന്റെ അസ്വസ്ഥ നിദ്രകളിൽ
അമ്ലമഴ പൊഴിക്കുന്നു.
-Sivaprasad R

ആരൊരാള്‍......? (കവിത) സൈനുദ്ധീന്‍ ഖുറൈഷി


ഒരിക്കലവള്‍ വെറുത്തു
തന്നെ നോക്കി കൊതിയൂറിയ
കമിതാക്കളെ.
ഒരിക്കലവള്‍ പുഛിച്ചു,
തന്റെ വഴികളിലെ
കാമക്കണ്ണുകളെ.
ഒരിക്കലവള്‍ കുത്തി നോവിച്ചു
തന്നെ കടന്നു പിടിച്ച
പരുഷമാം പൗരുഷത്തെ.

വേളി മുതല്‍ -
വിവസ്ത്രമാകുന്ന മേനിയഴകില്‍
വികൃതക്ഷതങ്ങള്‍
ചിത്രങ്ങളെഴുതവേ....
അവള്‍ ഖിന്നയായി.
കാത്ത് വെച്ച കാമനീയകങ്ങള്‍
കലയറിയാത്ത
കലാകാരനു വേണ്ടിയെന്ന്.
-




ഭീകരന്‍


-


ഒരു രാത്രിക്കാഴ്ച.


ലാസ് വേഗസ് സ്ട്രിപ്പില്‍നിന്ന്‌.

-ജെ




ബ്ലോത്രത്തിനു വേണ്ടി ജിക്കൂസ്‌ !

0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP