പ്രാര്‍ത്ഥിക്കുക.... ജ്യോനവനുവേണ്ടി...
Friday
ജ്യോനവന് വേണ്ടി പ്രാര്‍ത്ഥിക്കുക...
ജ്യോനവന് അപകടം?
നവീന്‍ ജോര്ജ്ജ്ചെറുപുഷ്പ ഭവനം, |
http://www.chintha.com/node/49473
കുവൈത്തിലെ അദാന്‍ ഹോസ്പിറ്റലില്‍. തികച്ചും ഗുരുതരമായ നിലയില്‍ കഴിയുന്നു.
തലച്ചോറിനു പരിക്കുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. എല്ല ബ്ലോഗര്‍മാരുടെയും
പ്രാര്‍ത്ഥനകള്‍ ഉണ്ടാകണം.
ജോനവന്റെ ബ്ലോഗ്
http://pottakkalam.blogspot.
ബൂലോക കവിതയിലൂടെ വിവരങ്ങൾ അറിയാമെന്നു കരുതുന്നു.
http://boolokakavitha.
കവി ജ്യോനവന്റെ ബ്ലോഗിലെ അവസാനത്തെ പോസ്റ്റില്‍ വന്ന ഒരു കമന്റ് ബ്ലോഗ് സുഹൃത്തുക്കള്‍ക്കിടയില്‍ ആകെ അങ്കലാപ്പുണ്ടാക്കിയിരിക്കുന്നു
.nelson said...
requesting your prayers...
his younger brother
nelson
പ്രാര്‍ത്ഥിക്കുക.... ജ്യോനവന്റെ ജീവനു വേണ്ടി.....
http://pottakkalam.blogspot.com/2009/09/manhole.html
-
20th nu car acident aayathaanu
avante koode taxiyil undaayirunna moonnu per marichu
oru suhruthinte aduthu pokuka aayirunnu
he is still in ventilator
പ്രാര്‍ത്ഥിക്കുക.... ജ്യോനവന്റെ ജീവനു വേണ്ടി.....
(ചിത്രത്തിന് കടപ്പാട് തര്‍ജ്ജനി - ചിന്ത)
http://www.chintha.com/node/49473
19 comments:
ഓ..ദൈവമേ..!!
രക്ഷപെടുത്തൂ പ്രിയ കൂട്ടുകാരനേ..
പ്രാർത്ഥിക്കുന്നൂ നിനക്കായി ഹൃദയം നൊന്ത്..
ദൈവമേ........
My prayers are with him....
Delete
Blogger അനിലന്‍ said...
ബ്രെയിന്‍ പ്രവര്‍ത്തനം നിലച്ചെന്നു പറഞ്ഞു. ശരീരത്തിന്റെ ഫങ്ഷന്‍ നിലയ്ക്കാതെ വെന്റിലേറ്ററില്‍ നിന്നെടുക്കാന്‍ കഴിയില്ല. ഇനി ഒന്നും ചെയ്യാനില്ല. ഞാനിപ്പോള്‍ ബിജോയെ വിളിച്ചിരുന്നു. ബിജോയുടെ അനിയനാണു ഫോണേടുത്തത്.
ദൈവമേ... നല്ല വാര്‍ത്തകളല്ലല്ലോ വരുന്നത്...
:(
പ്രിയ കൂട്ടുകാരാ നീ ഞങ്ങളുടെ പ്രാർത്ഥനകളില്‍ നിറയുന്നു...
ഹൃദയം നൊന്തുള്ള പ്രാര്‍ഥനകള്‍...
എന്റെ ചേട്ടന്‍ ആശുപത്രിയില്‍ പോയി ജ്യോനവനെ നേരില്‍ കണ്ടു. നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് ഫലമുണ്ടാകാനുള്ള സാധ്യത വളരെ കുറവാണ് എന്ന ദു:ഖ വാര്‍ത്തയാണ് കിട്ടിയത്. തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ചിരിക്കുന്നു എന്നാണ് പറഞ്ഞത്. അനക്കവും ഇല്ല. വെന്റിലേറ്ററില്‍ തന്നെയാണിപ്പോഴും. ഒന്ന് കൂടി ഉറപ്പ് വരുത്തിയ ശേഷം വെന്റിലേറ്ററില്‍ നിന്ന് മാറ്റും എന്നാണ് അവിടത്തെ ഒരു നഴ്സ് പറഞ്ഞതെന്ന് ചേട്ടന്‍ പറഞ്ഞു.ചേട്ടന്‍ ഇപ്പോള്‍ ആശുപത്രിയില്‍ ഉണ്ട്. എനന്തെങ്കിലും സഹായം വേണമെങ്കിലും ചേട്ടനെ ബന്ധപ്പെടാവുന്നതാണ്
00965 97231209
ഗോപി വെട്ടിക്കാട്ട്
നവീന്‍ ജോര്‍ജ് എന്ന ജ്യോനവന്റെ കവിതകള്‍ ഞാന്‍ വായിക്കാരുണ്ടായിരുന്നു എങ്കിലും ഒരിക്കല്‍ പോലും ഒരു അഭിപ്രായം ഞാന്‍ പറഞ്ഞിട്ടില്ല . ഇപ്പോഴും എനിക്കെന്തെങ്കിലും പറയുവാന്‍ ഞാന്‍ അശക്തനാണ് . സര്‍വ്വശക്തന്‍ ഒരു വഴി തുറക്കട്ടെ എന്ന് മാത്രം പ്രാര്‍ത്ഥിച്ചു കൊണ്ട് ഒരിറ്റു കണ്ണുനീര്‍ മാത്രം .
സ്നേഹത്തോടെ
പ്രിയ നവീന്‍ (ജ്യോനവന്‍) ...പ്രാര്‍ഥനയോടെ നിനക്കായി.ഒരു ലോകം മുഴുവന്‍.............
സകലജനത്തിന്റെയും ദൈവമെ അങ്ങേക്ക് അസാധ്യമായി ഒന്നുമില്ല എന്ന് വിശ്വസിച്ചു കൊണ്ടു പ്രാര്‍ത്ഥിക്കുന്നു ദൈവമേ കനിവുതോന്നണമേ...
പ്രാര്‍ത്ഥനയോടെ ,
കനല്‍
ആശുപത്രിയില്‍ പോയി ജോനകനെ കണ്ടിരുന്നു.. ജോനകന്റെ വീട്ടിലേക്ക് വിദേശ രാജ്യങ്ങളില്‍ നിന്നും നിരവധി കാളുകള്‍.....പലതും വസ്തുതാപരമല്ലാത്താവ.... ഇതു വീട്ടുകാരെയും.... നാട്ടുകാരെയും വല്ലാതെ സങ്ക ടപ്പെടുത്തുന്നു,പ്രകോപിതരാക്കുന്നു. ദയവായി നമ്മുടെ ഭാഗത്തുനിന്നും അങ്ങനെയൊന്ന് ഉണ്ടാകാതിരിക്കട്ടെ..വീട്ടുകാരുടെ പരാതി അതേ തലത്തില്‍ നമ്മോടു പറഞ്ഞതിന്റെ അടിസ്ഥാ നത്തിലാണ് ഇങ്ങനെ ഒരു കമന്റ് വേണ്ടി വന്നത് ...... വീട്ടിലെ ഫോണ്‍നമ്പര്‍ വാര്‍ത്തയില്‍ നിന്ന് ഒഴിവാക്കുന്നത് അഭികാമ്യമാകും
ജ്യോനവന്റെ കുടുംമ്പത്തിന് ഈ പരീക്ഷണം തരണം ചെയ്യാന്‍ ശക്തി കിട്ടട്ടെ എന്നു പ്രാര്‍ത്ഥിക്കാം.........
പ്രാര്‍ത്ഥന മാത്രം. ഈശ്വരന് മാത്രമേ ഇനി എന്തെങ്കിലും ചെയ്യാനാവൂ..
http://varthapradakshinam.blogspot.com/2009/10/blog-post_3352.html
ജോനവന്‍ എല്ലാ ആശ്ചര്യ ചിഹ്നങ്ങളും വെടിഞ്ഞു പൂര്‍ണവിരാമം സ്വീകരിച്ചു.
മരണം മുന്‍പേ അറിഞ്ഞവന്‍.......
മൃതദേഹം ഇപ്പോള്‍ ഫര്‍വാനിയ ആശുപത്രിയില്‍ .....
നാട്ടിലേക്ക് മൃതദേഹം കൊണ്ടുപോകാനുള്ള ആലോചനകള്‍ നടക്കുന്നു....
കനത്ത ദുഖത്തോടെ.....
മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ നടന്നുവരുന്നു. ജോനവന്റെ ജോലി ചെയ്തിരുന്ന കമ്പനി ഇക്കാര്യങ്ങളില്‍ വളരെ സജീവം.ഇപ്പോള്‍ ഇന്ത്യന്‍ എംബസി യുമായി ബന്ധപ്പെട്ട നടപടികള്‍ നടന്നുവരുന്നു.മൃതദേഹം ഇപ്പോള്‍ ഫര്‍വാനിയ ആശുപത്രിയില്‍.
Mob: +965 65861606
Post a Comment