FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

16 ഒക്ടോബര്‍ 2009:ത്രിവേണി സംഗമം

Thursday

ത്രിവേണി സംഗമം -പുതുകവിത

കുഴൂര്‍ വിത്സണ്‍,ഹസ്സന്‍,അബ്ദുല്‍‌സലാം


പ്രശസ്ത കവി കുഴൂര്‍ വില്‍സണ്‍ എഴുതിയ ഗ്രാഫിറ്റി എന്ന കവിത മറ്റു രണ്ടു കവികളായ ഹസ്സനും അബ്ദുല്‍ സലാമും കൂടി ചേര്‍ന്ന് പുതുക്കിയെഴുതിയപ്പോള്‍ ഒരു നവ്യാനുഭവം ... ത്രിവേണി സംഗമം കവിതാ ലോകത്ത് ഒരു പുതിയ ഭാവം ആണ് നല്‍കിയിരിക്കുന്നത് .... പോസ്റ്റില്‍ മൂന്നു പേര്‍ ചേര്‍ന്ന് ഒരേ കവിത പല രീതിയില്‍ അവതരിപ്പിച്ചപ്പോള്‍ ...........................

ഗ്രാഫിറ്റി

കുഴൂര്‍ വിത്സണ്‍
ആഹ്ലാദിക്കുന്നവരുടെ ദൈവവും
വേദനിക്കുന്നവരുടെ ദൈവവും
നടക്കാനിറങ്ങിയവരുടെ
പ്രഭാതത്തില്‍ കണ്ട്മുട്ടി

ഒരേ കുലത്തില്‍പ്പെട്ടവരായിട്ടും
കണ്ടു-മുട്ടിയെന്നല്ലാതെ പരസ്പ്പരം
കണ്ട ഭാവമേ നടിച്ചില്ല

വേദനിക്കുന്നവരുടെ
ദൈവത്തിന്റെ കണ്ണുകള്‍
ആകാശത്തിലായിരുന്നു
പക്ഷികള്‍ അദ്ദേഹത്തെ
പരിഹസിച്ച് ചിരിക്കുന്നു

മേഘങ്ങളോ
ഞങ്ങളില്ല നിങ്ങളുടെ കൂടെ
എന്നും പറഞ്ഞ്
നിന്ന നില്‍പ്പില്‍ നില്‍ക്കുന്നുണ്ടായിരുന്നു

ആഹ്ലാദിക്കുന്നവരുടെ
ദൈവത്തിന്റെ കണ്ണുകള്‍
ഭൂമിയിലായിരുന്നു
മണ്ണിലെ ചെടികള്‍
അദ്ദേഹത്തെ നോക്കി ചിരിക്കുന്നു
പട്ടികളും പൂച്ചകളും കുതിരകളും
ആളുടെ കൂടെ നടക്കാന്‍
മത്സരിക്കുന്നുണ്ടായിരുന്നു


തിരുത്തെഴുത്ത്
അബ്ദുല്‍‌സലാം


ശ്വാസം മുട്ടിയ പ്രപഞ്ചം ഒന്നു പിടച്ചു
ആ പിടച്ചലില്‍
വേദനിക്കുന്നവരുടെ ദൈവത്തിന്റെ
കാഴ്ച തകര്‍ന്നു പോയ്
അന്ധനായ ദൈവത്തെ
ആഹ്ലാദിക്കുന്നവരുടെ ദൈവം
ഇരുട്ടിന്റെ കൂടെ ഭൂമിയിലേക്ക്
നാട് കടത്തുന്നു

അങ്ങ്നെ എനിക്കും
നിനക്കും ഓരോ ദൈവമാവുന്നു.

പുതുക്കെഴുത്ത്
ഹസ്സന്‍
ആഹ്ലാദിക്കുന്നവരുടെ ദൈവവും
വേദനിക്കുന്നവരുടെ ദൈവവും
നടക്കാനിറങ്ങിയവരുടെ
പ്രഭാതത്തില് കണ്ട്മുട്ടി

ആഹ്ലാദിക്കുന്നവരുടെ
ദൈവത്തിനെ നോക്കി
ചെടികള്‍ ചിരിക്കുന്നു
കുട്ടികള്‍ പാടുന്നു
പട്ടികളും പൂച്ചകളും കുതിരകളും
കൂടെ നടക്കാന്‍
മത്സരിക്കുന്നു

വേദനിക്കുന്നവരുടെ ദൈവത്തിന്റെ കൂടെ
പാര്‍ക്കിലെ വഴി നിരങ്ങി.

ആഹ്ലാദിക്കുന്നവരുടെ ദൈവത്തോട്
വേദനിക്കുന്നവരുടെ ദൈവം

കൂടുതല്‍ >>>ക്ലിക്കുക




നടക്കാന്‍ ‍പോകുന്ന കാര്യങ്ങളല്ലെങ്കിലും

ദിനവും വ്യാജസങ്കടങ്ങളോടേറ്റുമുട്ടി
കൊല്ലപ്പെടുന്ന
ഒരു ചങ്ങാതിയുണ്ടെനിക്ക്‌
അവനുണരുന്നതിനു മുന്‍പ്‌
സൂര്യനുണര്‍ന്നതിന്‌
കാറ്റ്‌ ഈന്തപ്പനയില്‍നിന്ന്‌
ഈന്തപ്പഴം തട്ടിയിട്ടതിന്‌
പൊരിവെയിലില്‍ വേപ്പുമരങ്ങള്‍
പച്ചച്ചു നില്‍ക്കുന്നതിന്
വെള്ളിയാഴ്ചപ്പിറ്റേന്ന്
ജോലിയ്ക്കു പോകേണ്ടതിന്
മകളപ്പിയിടാന്‍ വൈകിയതിന്‌
ഭാര്യ വഴക്കുണ്ടാക്കുന്നതിന്‌
വഴക്കുണ്ടാക്കാത്തതിന്‌
അവനിങ്ങനെ കുടിച്ചുകൊണ്ടിരിക്കും
മരിച്ചുകൊണ്ടിരിക്കും

മാസത്തില്‍ രണ്ടു തവണ
കാണാന്‍ ചെല്ലുമ്പോള്‍
എന്നെക്കാത്തിരിപ്പുണ്ടാകും
അവന്റെ
പതിനാലോ പതിനഞ്ചോ ശവങ്ങള്‍

My Photo


-അനിലന്‍

തരൂരും തിരോന്തരവും പിന്നെ തൂറ്ററും

ശശി തരൂറിനെ കുറിച്ച് ബൂലോകത്ത് പലരും പലവട്ടം എഴുതിക്കഴിഞ്ഞു എന്നത് കൊണ്ട് തന്നെ ദീര്‍ഘമായി എഴുതാന്‍ താല്പര്യമില്ല എങ്കിലും എന്‍റെ അഭിപ്രായം ഞാന്‍ രേഖപ്പെടുത്തുക മാത്രമേ ചെയ്യുന്നുള്ളൂ .ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ കാണാക്കയങ്ങളില്‍ മുങ്ങിത്തപ്പി മുത്തും പവിഴവും കോരി തരുവാന്‍ എനിക്കാവില്ല എങ്കിലും ആ തീരത്ത് കിടക്കുന്ന പൊട്ടന്‍ ശംഖ്‌കള് പെറുക്കി ഒരു ശംഖ്‌ ‍ മാല തീര്‍ക്കണം എന്നത് മാത്രം ആഗ്രഹം . എന്‍റെ എളിയ പെറുക്കല്‍ പരിപാടികള്‍ ‍ ആരംഭിക്കട്ടെ .

തരൂര്‍ തിരോന്തരത്തെ എം.പി യാണ് . ഒരു ലക്ഷത്തില്‍ പരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ തിരുവനന്തപുരത്ത് നിന്നും ജയിച്ചു കയറിയ ആളാണ്‌ . ഇപ്പോള്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയാണ്. ട്വിറ്റെര്‍ എന്ന പുത്തന്‍ സാങ്കേതിക വിദ്യകൊണ്ട് ലോകത്തോടെ സംവേദിക്കുന്ന ആളാണ്‌ .കൂടാതെ ഉന്നത വിദ്യഭ്യാസവും പല വിദേശ രാജ്യങ്ങളിലും ജോലി ചെയ്ത ആളാണ്‌ . കോട്ടും ടൈയും ഷൂവും , നക്ഷത്ര ബംഗ്ലാവുകളിലും ഹോട്ടലും ഉണ്ടും ഉറങ്ങിയും താമസിച്ച ആളാണ്‌ . എന്തുകൊണ്ടും ഇങ്ങനെയുള്ള ഒരാള്‍ തിരുവനന്തപുരത്ത് നിന്ന് ജയിക്കുക , ജയിപ്പിക്കുക എന്നത് തീര്‍ച്ചയായും തിരുവനന്തപുരത്ത് കാര്‍ക്ക് എക്കാലവും അഭിമാനിക്കാന്‍ തക്ക വകകളാണ്.ഒരു പക്ഷേ തിരോന്തരക്കാര്‍ക്ക് മാത്രമല്ല കേരളത്തില്‍ ഉള്ള ജനങ്ങള്‍ക്ക്‌ ആകമാനം .

-കാപ്പിലാന്‍

രാഹുല്‍ ചായ കുടിച്ചു,അസീസിന്റെ കഞ്ഞി മുട്ടി.


കഴിഞ്ഞ
ആഴ്ച കേരള സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധി കുടിച്ച ഒരു ചായ ഇന്ന്
കേരളമാകെ ചര്ച്ചയകുകയാണ് . കേരളത്തിലെത്തി കോളേജ് കുമാരനെ പോലെ ചെത്തി
നടന്ന രാഹുല്‍, കോഴിക്കോടെ ഫാരൂക്‌ കോളേജില്‍ നിന്നും വരുന്ന വഴി ചായ
കുടിക്കാന്‍ കയറിയ ഒലിവ് ഹോട്ടല്‍ ഇന്നലെ അടച്ചു. നോക്കണേ
ഒരു പുകില്‍.. യഥാര്‍ത്ഥ ജനസേവകന്റെ എല്ലാ നമ്പരുകളും പഠിച്ചു വരുന്ന
രാഹുല്‍ ഗാന്ധിക്ക് ഹോട്ടല്‍ ഉടമ അസീസിന് വേണ്ടി ചെയ്യാന്‍ കഴിഞ്ഞ ഏറ്റവും
വലിയ 'ജനസേവനം'. ഒരു വൈറ്റ് കോളര്‍ രാഷ്ട്രീയക്കാരന്റെ യാതൊരു
ജാടയുമില്ലാതെ ഓടി നടന്ന ഗാന്ധി കുടിച്ച ചായ ചാനലുകളില്‍ നിറഞ്ഞതോടെ
വാര്‍ത്തക്ക് വലിയ രാഷ്ട്രീയ പ്രാധാന്യം കൈവന്നിരിക്കയാണ് .. ഹോട്ടല്‍
ആവശ്യത്തിനു ഉപയോഗിക്കുന്ന കിണറിലെ വെള്ളം മലിനമാണെന്നതാണ്‌
അടച്ചുപൂട്ടാന്‍ കാരണമായി പറയുന്നത്‌..
-

രോഗം ഇരുകാലുകളുമെടുത്ത പാക് പൌരന്‍ പിറന്ന നാട് കണ്ടിട്ട് 17 വര്‍ഷം തികയുന്നു


റിയാദ്: 17വര്‍ഷം മുമ്പ് വിട്ടുവന്ന ജനിച്ച നാട്ടിലേക്ക് മടങ്ങാനുള്ള കൊതിയുമായി പാക് പൌരന്‍. കറാച്ചി സ്വദേശി മുഹമ്മദ് ലിയാഖത്ത് (55) ആണ് സാമ്പത്തിക പ്രയാസങ്ങളിലും രോഗങ്ങളിലും പെട്ട് പിറന്നനാട്ടില്‍ പോകാനാകാതെ ഇവിടെ കുടുങ്ങികിടക്കുന്നത്. 17വര്‍ഷം മുമ്പ് ജീവിതമാര്‍ഗം തേടി റിയാദിലെത്തിയ ഇയാള്‍ക്ക് നാല് വര്‍ഷം മുമ്പ് പ്രമേഹ രോഗം ബാധിച്ച് ഇരുകാലുകളും നഷ്ടപ്പെട്ടു. ഇപ്പോള്‍ വീല്‍ച്ചെയറില്‍ ഒതുങ്ങിയിരിക്കുകയാണ് ജീവിതം. മനസില്‍ അവശേഷിക്കുന്നത് ജന്മനാട്ടില്‍ തിരിച്ചെത്തണമെന്ന ആഗ്രഹം മാത്രം. 17 വര്‍ഷത്തെ പ്രവാസ ജീവിതത്തിനിടയില്‍ വരുമാനമുള്ള ജോലിയൊന്നും ലഭിക്കാത്തതിനാല്‍ സാമ്പത്തിക പ്രയാസങ്ങളില്‍ നിന്ന് മോചനം ലഭിച്ചിരുന്നില്ല. പ്രയാസം നീങ്ങട്ടെ എന്നുകരുതി നാളുകള്‍ നീക്കി. നാട്ടില്‍ മൂന്ന് പെണ്‍മക്കളും ഒരാണ്‍തരിയും ഭാര്യയുമടങ്ങുന്ന കുടുംബത്തെ ഒറ്റക്കാക്കി ഓരോ ദിവസവും വേദനയോടെ തള്ളിനീക്കുമ്പോഴും ഉടന്‍ നാട്ടില്‍ പോകാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു. പാസ്പോര്‍ട്ടും ഇഖാമയുമുള്‍പ്പടെ രേഖകളെല്ലാം കൈയിലുണ്ട്. എന്നാല്‍ കൈയില്‍ കിട്ടുന്ന തുഛമായ വരുമാനം ഇഖാമ പുതുക്കാനും ആഹാരത്തിനും താമസ സ്ഥലത്തിനും ചെലവഴിച്ചുകഴിഞ്ഞാല്‍ പിന്നെ ഒന്നുമില്ലാത്ത സ്ഥിതി. നാല് വര്‍ഷംമുമ്പ് പ്രമേഹരോഗം ബാധിച്ചപ്പോള്‍ ജീവിതം കൂടുതല്‍ ദുഷ്കരമായി. ശുമേസി ആശുപത്രിയില്‍ ചികില്‍സക്കിടെ രണ്ട് കാലുകളും മുറിച്ചുമാറ്റി.
-

ജോണ്‍ എബ്രഹാം, ബോളിവുഡിലേതല്ലാത്ത.




ജോണ്‍! അവന്റെ നാമം എന്നാണ് വാഴ്ത്തപ്പെടുക! ഏതു ചാരയഷാപ്പില്‍ നിന്ന്? ഏത് ഗണികാഭവനത്തില്‍നിന്ന്? അപകടകരവും ജുഗുപ്സാവഹവുമായ തെരുവിലൂടെ നിര്‍ഭയനായി നടന്നുപോയ ചലച്ചിത്രകാരനായിരുന്നു ജോണ്‍ എബ്രഹാം. അദ്ദേഹത്തിന്റെ വേര്‍പാടോടെ നമ്മുടെ ഭാവുകത്വത്തിന് താങ്ങാനാവാത്ത തീക്ഷണസ്വരൂപമുള്ള ഒരു ജീനിയനിസ്സിനെയാണ് നഷ്ടമായത്. അഗ്രഹാരത്തില്‍ കഴുതൈ എന്ന ഒരു ചിത്രം.ചെറിയാച്ചന്റെ ക്രൂരക്ര്‌ത്യങ്ങള്‍ എന്ന മറ്റൊന്ന്. ഒടുവില്‍ അമ്മ അറിയാന്‍....
-

ഇലനക്കി നായയുടെ കിറിനക്കി നായകള്‍

വളരെ നാള്‍ മുമ്പ് മുതല്‍ ഇടണം എന്നുകരുതിയ പോസ്റ്റാണ്. പലപ്പോഴും ഡ്രാഫ്റ്റില്‍ ഉറങ്ങിയ ഈ പോസ്റ്റിനെ പൊടിതട്ടിയെടുക്കാന്‍ ഒരു കാരണം ഉണ്ട്. പലപ്പോഴും എന്നല്ല മിക്കപ്പോഴും മുഖ്യധാരാ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ മടികാണിക്കുന്ന പലവിഷയങ്ങളും, അതൊരുപക്ഷേ മാധ്യമത്തിന്റെ പ്രഖ്യാപിത നയവുമായി ചേര്‍ന്ന് പോകാത്തതുകൊണ്ടോ അല്ലെങ്കില്‍ മാധ്യമം നടത്തുന്നവരുടെ ഇസത്തിന്റെ വിരുദ്ധമോ ആയതുകൊണ്ടാവാം, ബ്ലോഗില്‍ പോസ്റ്റായി വന്നുകാണുന്നുണ്ട്. എന്തുകാരണങ്ങള്‍ കൊണ്ടായാലും സത്യത്തെ അറിയാന്‍ അവസരം എന്നുള്ളതുകൊണ്ട് തന്നെ അത്തരം പോസ്റ്റുകളെയും പോസ്റ്റുകള്‍ ഇടുന്നവരെയും കൂതറ തിരുമേനി മനസ്സാ ശ്ലാഘിക്കുന്നു.
ഇത്തരം പോസ്റ്റുകള്‍ മുഖ്യാധാര ജീവിതത്തില്‍ രണ്ടു ഫലങ്ങള്‍ ആണ് ഉണ്ടാക്കുന്നത്‌. ഒന്ന് മറ്റെങ്ങും പ്രസിദ്ധീകരിക്കാത്ത ഒരു വിഷയത്തെ സീനിയര്‍ എഡിറ്ററുടെ കത്രിക വീഴാതെ വായിക്കാന്‍ അവസരം കിട്ടുക, മറ്റൊന്ന് അതെവിഷയത്തില്‍ അറിവുള്ളവരുടേയും സമാന, വിരുദ്ധ ചിന്താഗതികാരുടെയും ആശയങ്ങളും അഭിപ്രായങ്ങളും അറിയാന്‍ അവസരം കിട്ടുക എന്നുള്ളതും കൂടിയാണ്. എന്തായാലും ഈ ആശയങ്ങളും അവസരങ്ങളും മുതലെടുക്കുകയും പ്രസ്തുത വാര്‍ത്തകളില്‍ അഭിപ്രായം പറയുകയും വേണം.
-

പിറന്നാളാശംസകള്‍

സിയാബിനെ കാണ്മാനില്ലെന്ന് വിഷമിച്ച് നടക്കുന്ന സുഹൃത്തുക്കള്‍ക്ക് ആശ്വസിക്കാം, അദ്ദേഹം നിങ്ങളെ മനപ്പൂര്‍വ്വം ഒഴിവാക്കുന്നതല്ല, തിരക്കുകള്‍ക്കിടയില്‍ സമയം കിട്ടാഞ്ഞതാണ്. ഇക്കഴിഞ്ഞ ദിവസം തനിക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന എല്ലാ സുഹൃത്തുക്കള്‍ക്കും അദ്ദേഹം മറുപടി കൊടുക്കുകയുണ്ടായി. കിട്ടാത്തവര്‍ ചോദിച്ചു വാങ്ങാന്‍ മറക്കരുതെ.

ദാ നോക്കൂ...



പരിധി വിടുന്ന തരികിടകള്‍


ടി.വി ചാനലുകള്‍ വ്യത്യസ്ഥതയുള്ള പരിപാടികള്‍ തേടുമ്പോള്‍ സ്വാഭാവികമായും മറ്റു ഭാഷാചാനലുകളിലേക്ക് തിരിയും . ഇംഗ്ലീഷില്‍ “ഗാഗ്സ്“ "ജസ്റ്റ്‌ ഫോര്‍ ലാഫ്സ്‌" (പോഗോ ചാനല്‍ നോക്കൂ) എന്ന പേരില്‍ പ്രശസ്തമായ ചില പരിപാടികള്‍ കണ്ടിട്ടായിരിക്കണം മലയാളം ചാനലുകളും ഈ വഴിയിലേക്ക് തിരിഞ്ഞത്. ഇതു പോലെ ഇംഗ്ലീഷില്‍ നിന്നും കടംകൊണ്ടീട്ടുള്ള ഒട്ടനവധി ടി.വി പ്രോഗ്രാമുകള്‍ നമ്മള്‍ കാണാറുണ്ട്. ഇവയുടെയൊക്കെ നിര്‍മ്മാതാക്കാള്‍ മനസ്സിലാക്കിയിരിക്കേണ്ട ഒരു കാര്യമുണ്ട്. ഓരോ ഭാഷയും അതാതിന്റെ സംസ്കാരവുമായും ജനജീവിതരീതിയുമായും ബന്ധപ്പെട്ടിരിക്കുന്നു. ഇംഗ്ലീഷ് ഭാഷയ്ക്കും സായിപ്പിന്റെ ജീവിത രീതികള്‍ ക്കും ഇണങ്ങുന്ന ഒരു ടി.വി പ്രോഗ്രാം നമ്മുടെ ആളുകള്‍ അതേ സെന്‍സില്‍ എടുക്കണം എന്നില്ല. ഉദാഹരണത്തിനു ഗാഗ്സ് കണ്ടാല്‍ പ്രേക്ഷകര്‍ ഒരിക്കലും മുള്‍ മുനയില്‍ നില്‍ക്കാറില്ല. ഗാഗ്സില്‍ പങ്കെടുക്കുന്നവര്‍ ആരും ദേഷ്യപ്പെടാറുമില്ല. സായിപ്പന്മാര്‍ ഒന്നുപോലെ തമാശ ആസ്വദിക്കുന്നവരാണ്. അത് വളരെ തന്മയത്വത്തോടെ അവരുടെ ജീവിതരീതികളുമായി ഇണങ്ങുന്ന രീതിയില്‍ ഗാഗസ് പ്രോഗ്രാമില്‍ നമ്മള്‍ കാണാറും ഉണ്ട്. ഇതുകണ്ട് മലയാളത്തില്‍ എന്തെങ്കിലും കോപ്രായങ്ങള്‍ കാട്ടിക്കൂട്ടിയാല്‍ അത് തമാശയേക്കാള്‍ അപ്പുറം അരോചകമായേ തോന്നൂ.
-നമ്മുടെ ബൂലോകം

തന്തക്കു പിറന്നവരുടെ ഗവണ്മെന്റ് !!!

നമ്മുടെ സമൂഹം കുരുടന്മാരുടേതാണെന്നു തോന്നുന്നു.കണ്ണ് നമുക്ക് കാണാനുള്ളതല്ല. ജീവിതം ഭാവസാന്ദ്രമായി അഭിനയിച്ചു ഫലിപ്പിക്കാന്‍ മുഖത്ത് സ്ഥാപിച്ചിട്ടുള്ള രണ്ടു ഉരുണ്ട ഗോളങ്ങളാണ് കണ്ണുകള്‍ ! ഭൂപരിഷ്ക്കരണ നിയമം കൊണ്ടുവന്നിട്ട് അരനൂറ്റാണ്ടായെങ്കിലും
ആ സാധനം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നിയമമായിരുന്നെന്നേ നമുക്കറിയു.
അതിന്റെ അന്തസത്ത, സാധ്യതകള്‍ എന്നിവയൊന്നും നമുക്ക് വിഷയങ്ങളല്ല.നമുക്ക് എന്ത് പ്രവര്‍ത്തിയുടേയും ഒരു ഉദ്ഘാടനമോ, തറക്കല്ലിടലോ,അതിനോടനുബന്ധിച്ച പ്രസംഗതൊഴിലാളികളുടെവായ്‌നാറ്റമോ അനുഭവിച്ചാല്‍ മതിയാകും.പ്രസംഗം കേട്ടാല്‍,വായിച്ചാല്‍,നേതാവിനെ കണ്ടാല്‍,സുഭിക്ഷമായി ഉണ്ട പ്രതീതിയാണ്.തേനീച്ചക്കൂട്ടില്‍ റാണി ഈച്ചയെ കുടിയിരുത്തുന്നതുപോലെ വ്യവസായികളെ ഇന്റസ്ട്രിയല്‍ എസ്റ്റേറ്റുകളില്‍ പ്രതിഷ്ടിച്ചും,വന്‍ വ്യവസായികള്‍ക്ക് നാടും,പുഴയും,നശിപ്പിക്കാനുള്ള അവകാശങ്ങള്‍ തീറെഴുതിക്കൊടുത്തും, കാടും വെള്ളവും പ്രകൃതി വിഭവങ്ങളുംഅവരുടെ മുന്നില്‍ സമര്‍പ്പിച്ചും, ഐടി പാര്‍ക്കുകളും,സ്മാര്‍ട്ട് സിറ്റികളും നല്‍കി സുഖിപ്പിച്ചും നാം വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി.
-



ചാനലുകളിലെ അലവലാതികൾ!

ചാനലുകളിലെ അലവലാതികൾ!

മലയാളം റ്റി.വി ചാനലുകളിലെ അവതാരികമാരിൽ നല്ലൊരു പങ്കിനെ വിളിയ്ക്കാൻ അലവലാതികൾ എന്നല്ലാതെ മറ്റൊരു ലളിതമായ വിമർശന പദം ഇല്ലെന്ന് പറയേണ്ടി വന്നതിൽ തെല്ലും ഖേദിയ്ക്കുന്നില്ല. കാരണം അവളുമാർ അത് അർഹിയ്ക്കുന്നു.അതല്ല, ചാനൽ മുതലാളിലാരുടെ നിർദ്ദേശാനുസരണമാണ് അവളൊക്കെ ഇങ്ങനെ സംസാരിയ്ക്കുന്നതെങ്കിൽ അലവലാതികൾ എന്ന വിശേഷണം അവറ്റകളുടെ തലയിൽ ചാർത്തി കൊടുക്കുക.ചാനൽ സുന്ദരിമാരുടെ മലയാളം പറച്ചിൽ കേട്ട് തലപ് രാന്തു പിടിച്ചിട്ടാണ് ഇതു പറയുന്നത്. ഇവളുമാരക്കെ എവിടന്ന് വന്നത്? ഇവളക്ക സായിപ്പിന്മാർക്ക് മദാമ്മമാരിലുണ്ടായതോ അതോ മദാമ്മമാർക്കു സായിപ്പന്മാരിലുണ്ടായതോ?ഒന്നുകിൽ ഇവറ്റകളെ നല്ലോണം ഇംഗ്ലീഷു ഭാഷ പഠിപ്പിയ്ക്കണം. അല്ലെങ്കിൽ നല്ലോല മലയാളം പഠിപ്പിയ്ക്കണം. ഇതു രണ്ടുമല്ലാത്ത പുതിയ ഭാഷ ഉണ്ടാക്കാ‍ൻ ഇവളെയൊക്കെ ആരാ ചുമതലപ്പെടുത്തിയത്?
-മനനം മനോമനന്‍

"ദേശാടനക്കിളി "


"സന്യാസി അമ്മാമന്‍ വരുന്നുണ്ട്.."
അകലെ കാവി നിറം കണ്ടപ്പോഴേ കുട്ടികള്‍ ആര്‍ത്തു വിളിച്ചു..
"വന്നോ കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്ന് വിചാരിച്ചേയുള്ളൂ "മുത്തശ്ശിയാണ്.. അകത്തു പിറുപിറുക്കല്‍ തുടങ്ങിവെച്ചത്
"ആണ്ടിലൊരിക്കല്‍ മാവേലി വരുന്ന പോലെ വന്നോളും.."
ഇനി മാമന്‍ പോകുന്ന വരെ മുത്തശ്ശി എങ്ങനെയോരോന്നു പറഞ്ഞ്‌ കൊണ്ടേയിരിക്കും ..
'ദേശാടനക്കിളി എത്തിയല്ലോ"
"നാശം എന്തിനാണാവോ ഇപ്പോള്‍ ഇങ്ങോട്ടെഴുന്നുള്ളിയത്"
ഇത് അമ്മയായിരിക്കും അമ്മ മാമനിട്ട പേരാണ് ദേശാടനക്കിളി...
അമ്മക്ക് കൂട്ടായി ഇളയമ്മമാരും..അവര്‍ക്കെല്ലാം പഴയ കഥകള്‍ പറഞ്ഞു ചിരിക്കാനും കുഞ്ഞമ്മായിയെ കുത്തി നോവിക്കാനും
ഒരു രസമാണ്..
'ദേ വിഭവങ്ങളൊക്കെ ഉണ്ടാക്കിക്കോ ..സംബന്ധക്കാരന്‍ വരുന്നുണ്ട്.."
മുത്തശ്ശി ഉമ്മറത്തെ തിണ്ണയിലിരുന്നു അകത്തേക്ക് നീട്ടിവിളിച്ചു പറഞ്ഞു..
എല്ലാം കേട്ട് ഒന്നും കേട്ടില്ലെന്ന ഭാവത്തില്‍ കുഞ്ഞമ്മായി അടുക്കളയില്‍ തന്‍റെ ജോലി നോക്കി കൊണ്ടിരുന്നു...
-ഗോപി വെട്ടിക്കാട്

നൊയ്യൽ - 0 കി.മി.

കാങ്കയം വഴി
പരമത്തിക്കുപോകുമ്പോഴാണ്‌
നൊയ്യൽ

പച്ച, പിന്നെയും പച്ചപ്പ്‌
കറുത്ത വയലുകൾ
കരിമ്പിൻ തോട്ടങ്ങൾ
കുടിലുകൾ, എരുമ
പുളിമരങ്ങളും കുഴൽക്കിണറും
കടിച്ചുകുടയുന്നപോലെ തമിഴ്‌
വെറ്റില മുറുക്കിച്ചുവപ്പിച്ച്
തിളങ്ങിക്കറുത്ത പെണ്ണിനേപ്പോലെ
നൊയ്യൽ

വണ്ടി നിറുത്തി
വഴിയരികിലെ പുല്ലിലേക്ക്‌
മൂത്രമൊഴിച്ചു
കരണ്ടു പാഞ്ഞപോലൊരു സുഖം
മൂത്രത്തിന്റെ
വില്ലിലൂടെ വളഞ്ഞ്‌
അടിവയറ്റിൽ തുളച്ചുകയറി
എനിക്കുള്ളിൽ
നൊയ്യൽ വിത്തുമുളച്ച്‌
പച്ച കനത്തു
അവളുടെ ചരിത്രവും
ഭാഷയും ദ്രാവിടമായ
ബലിഷ്ടതയിൽ കട്ടപിടിച്ചു.
ഒരു ഗ്രാമം എനിക്കുള്ളിൽ
-


ഇണക്കുരുവികള്‍

ഇന്നലെ കടാപ്പുറത്ത് കാറ്റുകൊള്ളാന്‍ പോയപ്പോ കിട്ടിയത്
-


ശവത്തോല്‍

അദൃശ്യമായ ഒരു ശവത്തെ
പൊതിഞ്ഞ തോലു
മാത്രമാകുന്നു ഉടല്‍.

നടക്കുകയും ഇരിക്കുകയും
കിടക്കുകയും ചെയ്യുന്ന
ഒരു ശവത്തോല്‍.

തോല്‍ മാറുന്നതും
കാണാകും ശവം.

ഏറെ കണ്ടതും അറിഞ്ഞതും
എന്റെയിശ്ശവത്തെ
നീയല്ലൊ.
നീ തന്നെ തീ വച്ചതും.
-

ഒറ്റ്


നിന്നെ പ്രണയിക്കണമെന്നും
എന്‍റെ സ്നേഹത്തെ
ഒരിക്കലും നീ
ഒറ്റു കൊടുക്കില്ലെന്നും
വാഗ്ദാനം ചെയ്യപ്പെടുമ്പോള്‍
ക്ഷമിക്കുക സുഹൃത്തേ,
ഒറ്റു കൊടുക്കുന്ന
പ്രണയത്തെയാണ്
ഞാനിഷ്ടപ്പെടുന്നത്.
പകരം കിട്ടുന്നത്
ഒരു കിഴി നിറയെ
കിലുങ്ങുന്ന വെള്ളി
നാണയങ്ങള്‍ ആണല്ലോ?

അശാന്തമായ ജീവിതത്തെ
വാക്കുകളില്‍
കൊത്തി വെച്ചവള്‍ക്ക്
നിന്‍റെ സ്നേഹം
നറും പാലാകുമെന്നു
നീ വ്യാമോഹിച്ചു.
-മേരീ ലില്ലി



പ്രവാസം


നമ്പൂരിവര


നമ്പൂരി രേഖ
വര്‍ണ്ണങ്ങളില്‍ അല്ല വിരിഞ്ഞത് .
അത് ജീവല്സ്പന്ദനമായിരുന്നു .
കറുത്ത വര്‍ണത്തില്‍ .
കറുപ്പില്‍ വര്‍ണ്ണം
ദര്ശിക്കാത്തവര്‍ക്കിടയില്‍
അത് തിളക്കമാര്‍ന്നിരുന്നു.
ഹൃദയരക്തമൊഴുക്കിയവന്റെ
ശ്വാസഗന്ധത്തില്‍
അവ ചുറ്റിപടര്‍ന്നിരുന്നു.
വരികളും , വരകളും
ചേര്‍ന്ന് വര്‍ണ്ണാഭമായ
ഒരു കാഴ്ച .
* * * *
എനിക്ക് മേല്‍
പടര്‍ന്നു കയറിയ
സുഗന്ധവാഹിയായ
പടര്‍വള്ളികള്‍ .
-

0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP